Showing posts with label മനോരമ. Show all posts
Showing posts with label മനോരമ. Show all posts

Wednesday, February 29, 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു.

ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു.

അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്.
ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

Wednesday, March 30, 2011

ഇതിനെ പിതൃശൂന്യം എന്ന് വിളിക്കാമോ?


മുന്‍ ആരോഗ്യമന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഉന്നയിച്ച ആരോപണങ്ങള്‍ മനോരമയില്‍ തപ്പിനോക്കി. ആദ്യ നോട്ടത്തില്‍ കണ്ടതേയില്ല. മന്ത്രി സി ദിവാകരന്‍ തന്നെ തല്ലി എന്ന് ഒരാള്‍ പറഞ്ഞത് ആ പത്രത്തിന്റെ ലീഡ് വാര്‍ത്തയാണ്. പി ജയരാജന്‍ "കീഴടങ്ങി" എന്ന് തുല്യപ്രാധാന്യമുള്ള മറ്റൊരു വാര്‍ത്ത‍. പത്രത്തില്‍ ആകെ രണ്ടു കാര്‍ടൂണ്‍ അടക്കം ജയരാജനെയും ദിവാകരനെയും കുറിച്ച് ഒന്‍പതു വാര്‍ത്തകള്‍. "അടി വിവാദം: പുലിവാല്‍ പിടിച്ചു എല്‍ ഡി എഫ്" എന്ന് അകത്തെ പേജില്‍ ആര് കോളം റൈറ്റ് അപ്. അതിന്റെ അരുകിലായി ഒറ്റ കോളത്തില്‍ ഒരു കൊച്ചു തലക്കെട്ട്‌ - :ആരോപണങ്ങളും കണ്ണീരുമായി രാമചന്ദ്രന്‍" എന്ന്. കേരളത്തിലെ ഒരു മുന്‍മന്ത്രിയും സമുന്നത കോണ്ഗ്രസ് നേതാവുമായ രാമചന്ദ്രന്‍ മാസ്റര്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ പ്രസ്ഥാനത്തിനെതിരെ ഉന്നയിച്ച കാര്യങ്ങള്‍ മനോരമ എന്നാ നിഷ്പക്ഷ നിഷ്കാമ പത്രത്തിന് ഒരു വാര്‍ത്തയായി തോന്നിയതെ ഇല്ല എന്നര്‍ത്ഥം.ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി ഓഫീസിനു ഫോണ ലഭിച്ച വാര്‍ത്തയുടെ അതെ പ്രാധാന്യമേ മനോരമ രാമചന്ദ്രന്‍ മാസ്ടരുടെ വെളിപ്പെടുത്തലിനു കണ്ടുള്ളൂ. ആ ആരോപണങ്ങളോട് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചത് മനോരമ അറിഞ്ഞതേയില്ല.
എന്താണ് രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ എന്ന് നോക്കാം:

മുഖ്യമന്ത്രിയായിരിക്കെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതിക്ക് ഉമ്മന്‍ചാണ്ടി കളമൊരുക്കി. മാലിന്യസംസ്കരണത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നു. അതിനു കൂട്ടുനില്‍ക്കാത്തതിനാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതു. . നൂറുകോടി രൂപമാത്രം മുതല്‍മുടക്കുള്ള കമ്പനിയിലാണ് 256 കോടിയുടെ തട്ടിക്കൂട്ടിയ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നത്. മാലിന്യസംസ്കരണത്തിന് 80 കോടിയുടെ പദ്ധതി കമ്പനി തയ്യാറാക്കിയിരുന്നു. എന്നാല്‍, 30 കോടിക്ക് ഫലപ്രദമായി പ്രശ്നം പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചു. ഇതു പരിഗണിക്കാതെ മാലിന്യസംസ്കരണത്തിനൊപ്പം കമ്പനി വികസനംകൂടി ഉള്‍പ്പെടുത്തി 256 കോടിയുടെ വമ്പന്‍ പദ്ധതിക്ക് രൂപംനല്‍കി. 226 കോടി അധികച്ചെലവ് വരുത്തുന്ന പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് തീര്‍ത്തുപറഞ്ഞു. തുടര്‍ന്നാണ് തന്നെ നീക്കാന്‍ ഗൂഢാലോചന നടന്നത്. മന്ത്രിപദത്തില്‍നിന്ന് നീക്കിയശേഷം പദ്ധതി മന്ത്രിസഭ അംഗീകരിച്ചതിനുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. ആസ്തിയുടെ രണ്ടര ഇരട്ടിക്കുള്ള കരാര്‍ കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ശരിയെന്ന് പിന്നീട് തെളിഞ്ഞു. മലിനീകരണനിയന്ത്രണ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ അഞ്ചുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടുകെട്ടി.
. തന്നെ മന്ത്രിപദത്തില്‍നിന്ന് അപമാനിച്ച് പുറത്താക്കുകയായിരുന്നു. മന്ത്രിപദം ഒഴിഞ്ഞശേഷം മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്റെ ഫോണ്‍ ചോര്‍ത്തി. ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വപ്രഖ്യാപനം വൈകിച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടത്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിയാലോചിച്ചാണ് പ്രഖ്യാപനം താമസിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫീസില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും സ്വന്തക്കാരുണ്ട്. അവരെ മറികടന്ന് കൂടിക്കാഴ്ചപോലും അനുവദിക്കില്ല.
കരുണാകരനും മുരളിയുമൊക്കെ മടങ്ങിവന്നപ്പോള്‍ പ്രവേശനം വൈകിച്ചവര്‍ക്ക് ഒരാളെപ്പോലും കൂടെ കൊണ്ടുവരാത്ത അബ്ദുള്ളക്കുട്ടിയോട് എന്താണ് ഇത്ര കടപ്പാട്. കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റുകളുണ്ട്. വിശദാംശം പിന്നീട് വെളിപ്പെടുത്തും. .. അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദത്തിന് അയോഗ്യരാണ്. രണ്ടുപേരും മാറിനില്‍ക്കണം. കേരളത്തിലെ കോണ്‍ഗ്രസ് അഴിമതിക്കാരുടെ കൈകളില്‍ അധഃപതിച്ചൂ. .. കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന് പാര്‍ടിനടപടി ഉണ്ടായാല്‍ കെപിസിസി ഓഫീസിനുമുന്നില്‍ സമരം തുടങ്ങും.

വെറുതെ ഒരു വഴിപോക്കന്‍ ആണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ നമുക്ക് തള്ളിക്കളയാമായിരുന്നു. ഇത് വലിയ ഒരു നേതാവാണ്‌. അതിന്റെ ഗൌരവം മനോരമ മനസ്സിലാക്കിയിരിക്കുന്നു. ആ വാര്‍ത്ത പൂഴ്ത്തി വെക്കേണ്ടത് ആണ് എന്ന് അവര്‍ക്ക് മനസ്സിലായിരിക്കുന്നു.
ഇതാണ് രാഷ്ട്രീയ പത്രപ്രവര്‍ത്തനം. ദേശാഭിമാനിയും ജനയുഗവും മനോരമയെ കണ്ടു പഠിക്കണം എന്ന വാദക്കാര്‍ക്കു എളുപ്പം ചൂണ്ടി കാണിക്കാവുന്ന ഉദാഹരണവും ആണ് ഇത്. ഇതിനെ പെയിഡ് മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കാമോ?

മനോരമ പൂഴ്ത്തി വെച്ചാലും മാതൃഭൂമി അകം പേജില്‍ സംസ്കരിച്ച്ചാലും ഇതൊക്കെ ജനങ്ങള്‍ അറിയുന്നുണ്ട്. മുസ്തഫയും രഊഫും കുഞ്ഞാലിക്കുട്ടിയും പിള്ളയും രാമചന്ദ്രനും കെ സുധാകരനും ഒക്കെ കഴിഞ്ഞ കുറെ ദിവസങ്ങളായി വെളിപ്പെടുത്തിയ കാര്യങ്ങള്‍ യു ഡി എഫിന്റെ അടിത്തറ ഇളക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് ആണ് പോകുന്നത് എന്ന് മനോരമ മനസ്സിലാക്കുന്നു.
രാഷ്ട്രീയമായി യു ഡി എഫിനെ എന്തെങ്കിലും തരത്തില്‍ സഹായിക്കാന്‍ ഇപ്പോള്‍ മനോരമയുടെ പക്കല്‍ ഒന്നും തന്നെ ഇല്ല. പകരം എന്ത് വഴി എന്ന ആലോചനയിലാണ് "അടി വിവാദം" പൊങ്ങി വരുന്നത്. അതിന്റെ മറ്റൊരു രൂപമായാണ് രാമചന്ദ്രന്റെ ആരോപണങ്ങളെ കുഴിവെട്ടി മൂടുന്നത്.

പിതൃശൂന്യം എന്ന് സ്വരാജ് വിളിച്ച പണി ഇത് തന്നെ അല്ലെ?

Wednesday, March 9, 2011

സത്യത്തിന്റെ നെഞ്ചിലൂടെ മനോരമയുടെ റൂട്ട് മാര്‍ച്ച്

നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം ഉച്ചയ്ക്ക് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനം നടത്തിയിരുന്നു; ബജറ്റിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍. അവിടെ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നത് മലയാള മനോരമയുടെ പ്രതിനിധികളില്‍നിന്നാണ്. ഏറ്റവും ചെറിയ വാര്‍ത്ത വന്നതും അതേ പത്രത്തില്‍ത്തന്നെ. ഇടയ്ക്ക്, സ്വതസിദ്ധമായ പുച്ഛത്തോടെ മനോരമ ലേഖകന്‍ ഉന്നയിച്ച ചോദ്യം, പിറന്നുവീഴുന്ന ഓരോ കുഞ്ഞിനുംവേണ്ടി 10,000 രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തുന്നതല്ലേ എന്നായിരുന്നു. ആ പദ്ധതി അനാവശ്യമാണെന്നും എന്തിന് ഇത്തരം പരിപാടികള്‍ ഏറ്റെടുക്കുന്നു എന്നും ദ്യോതിപ്പിക്കുന്ന അനുബന്ധ പരാമര്‍ശങ്ങളും ആ ലേഖകന്‍ നടത്തി- കേട്ടുനിന്നവരെയാകെ അമ്പരപ്പിച്ചുകൊണ്ട്. അതാണ് മനോരമ; അതിന്റെ സംസ്കാരം. സാധാരണക്കാരന്റെ വീടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്കായി സര്‍ക്കാര്‍ പണം ചെലവാക്കുന്നത് അവര്‍ക്ക് അനാവശ്യമായി തോന്നുന്നു. മനോരമയില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പ്രതീക്ഷിച്ചിട്ട് ഫലമില്ല. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. മാരീച വേഷത്തില്‍ വിഷപ്രയോഗം നടത്തുന്ന മാതൃഭൂമിയേക്കാള്‍ നേരിട്ട് രാഷ്ട്രീയം പറയുന്ന മനോരമയ്ക്ക് ആ നിലയിലെങ്കിലും മാന്യത കിട്ടുന്നതും അതുകൊണ്ടുതന്നെ. എന്നാല്‍, അത്തരം മാന്യത പരിപൂര്‍ണമായി കൈവിട്ട്, കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ നിലവാരത്തിലെത്തുകയാണ് ഇന്ന് മനോരമ.

രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മനോരമ എങ്ങനെ കൈകാര്യംചെയ്തു എന്ന് നോക്കാം. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് ഫെബ്രുവരി 24ന് ഒട്ടുമിക്ക പത്രങ്ങളും ഒന്നാം പേജില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍, മനോരമ വായനക്കാര്‍ അത്തരമൊരു വാര്‍ത്ത കണ്ടില്ല. അകംപേജില്‍, ആരാലും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് ഒരു കൊച്ചു വാര്‍ത്ത- പേപ്പട്ടി ശല്യം എന്ന വാര്‍ത്തപോലെ- യാണ് മനോരമ കൊടുത്തത്. തലക്കെട്ട്: കാര്‍ഡുടമകള്‍ക്ക് ഉപാധികളോടെ രണ്ടുരൂപയ്ക്ക് അരി. വായിച്ചാല്‍തോന്നും, നിലവില്‍ അരികിട്ടുന്നവര്‍ക്ക് ഇനി ഉപാധികളോടെയേ കിട്ടൂ എന്ന്. 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോ ഉള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും അരി കിട്ടും എന്നതിനെയാണ്, 'ഉപാധികളോടെ' എന്ന് മനോരമ എഴുതിയത്.

മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെട്ട് രണ്ടുരൂപ അരിവിതരണം തടഞ്ഞു. എട്ടിന്റെ പത്രങ്ങളില്‍ അത് വലിയ വാര്‍ത്തയായി. പക്ഷേ, മനോരമയില്‍ ഒരു വരിപോലും വന്നില്ല. തടഞ്ഞു എന്ന വാര്‍ത്ത കൊടുക്കുമ്പോള്‍, അരിവിതരണം എല്‍ഡിഎഫിന്റെ നേട്ടമല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചുപോയാലോ എന്നാകും ന്യായം. ചോറുതിന്നുന്നവര്‍ വായിക്കുന്ന പത്രമല്ലേ മനോരമ എന്ന സംശയവുംന്യായമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു നടപടി ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള രാഷ്ട്രീയ കൌടില്യം ആകാം. എന്നാല്‍, പണംകൊടുത്ത് പത്രം വാങ്ങുന്ന വരിക്കാരോട്, ഇതാ നിങ്ങള്‍ക്ക് ഇനിമുതല്‍ രണ്ടുരൂപയ്ക്ക് അരി കിട്ടും എന്നു പറയാനും ആ അരി അനാവശ്യ പരാതിയിലൂടെ മുടക്കിയിരിക്കുന്നു എന്നറിയിക്കാനുമുള്ള ബാധ്യത വാര്‍ത്താ പത്രമെന്ന നിലയില്‍ മനോരമയ്ക്ക് ഇല്ലേ? സങ്കുചിത രാഷ്ട്രീയത്തിനായി അടിസ്ഥാനപരമായ ആ കടമപോലും നിറവേറ്റുന്നില്ല എന്നതാണ് പ്രശ്നം.

മനോരമ ഒറ്റയ്ക്കല്ല. മാതൃഭൂമി ആഹ്ളാദിക്കുകയാണ്. "രണ്ടുരൂപയ്ക്ക് അരി സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വ്യാപാരികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കുന്നുവെന്നും ഒരു പൈസപോലും ബജറ്റില്‍ വകയിരുത്താതെ നടത്തുന്ന പദ്ധതി തിരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും 'മാതൃഭൂമി' തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു'' എന്നാണ് അരിമുടക്കുന്നതിന്റെ പിതൃത്വം സ്വയം ഏറ്റെടുത്ത് ആ പത്രം പറയുന്നത്. 2011 ഫെബ്രുവരി 10ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സബ്സിഡിക്കാവശ്യമായ പണം നീക്കിവച്ചിട്ടുണ്ട്. അത് വരുന്ന ഏപ്രില്‍ ഒന്നുമുതലത്തെ കാര്യം. അതിനുമുമ്പുള്ള ചെറിയ കാലയളവില്‍ ചെലവഴിക്കാനുള്ള പണം കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിക്കാനാകില്ലല്ലോ. ബിപിഎല്‍ വിഭാഗത്തിനും മറ്റും രണ്ടുരൂപയ്ക്ക് അരി നല്‍കാന്‍ പ്രതിമാസം വേണ്ടിവരുന്ന 21 കോടി രൂപ നിലവില്‍ വകയിരുത്തിയിട്ടുണ്ട്. അതിനുപുറമെ ഏതാണ്ട് അത്രയും തുകകൂടി പുതിയതീരുമാനം നടപ്പാക്കാന്‍വേണം. അങ്ങനെ വേണ്ടിവരുന്ന തുക കണ്ടിജന്‍സി ഫണ്ടില്‍നിന്ന് അഡ്വാന്‍സെടുത്ത് ചെലവഴിക്കുക എന്നതാണ് നിയമപരമായ വഴി. അതിനായുള്ള ഫയല്‍ നീങ്ങുകയാണ്. അതിനിടയിലാണ് അട്ടിമറിക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. യുഡിഎഫ് ജനലക്ഷങ്ങളുടെ അരി നിഷേധിച്ചും രാഷ്ട്രീയം കളിക്കുന്നു. കഷ്ടം- പണംകൊടുത്തുവാങ്ങുന്ന പത്രങ്ങള്‍ തങ്ങളുടെ അന്നം മുട്ടിക്കുന്നത് കണ്ട് ജനങ്ങള്‍ നില്‍ക്കേണ്ടിവരുന്നു.

മനോരമയുടെ മറ്റൊരു ക്രൂരകൃത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. പൊലീസ് ട്രെയ്നികളുടെ പരേഡ് ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ആ പാവങ്ങളെ 60 കിലോമീറ്റര്‍ നടത്തിച്ചു എന്നാണ് മാര്‍ച്ച് ഏഴിന് മനോരമയുടെ ഒന്നാം പേജില്‍ വന്ന സചിത്ര വാര്‍ത്ത. നടന്ന് ക്ഷീണിച്ച് അവശതയോടെ ക്യാമ്പില്‍ തിരിച്ചെത്തുന്ന പൊലീസുകാരുടെ ചിത്രംകൂടി കാണുമ്പോള്‍ ആരും ചിന്തിച്ചുപോകും, ഈ കോടിയേരി ഇത്ര ക്രൂരനോ എന്ന്. പിറ്റേന്നും വിടുന്നില്ല മനോരമ. 'പൊലീസ് റൂട്ട്മാര്‍ച്ച് അന്വേഷിക്കണമെന്ന് മന്ത്രി; വീണ്ടും ശിക്ഷാ മാര്‍ച്ച്' എന്ന തലക്കെട്ടില്‍ ഒന്നാം പേജ് വാര്‍ത്ത വീണ്ടും. പൊലീസ് ട്രെയ്നിങ്ങിന്റെ ഭാഗമായി മൂന്നുവട്ടം റൂട്ട് മാര്‍ച്ച് നടത്തണം. ആദ്യം 15 കിലോമീറ്റര്‍, പിന്നെ 30, മൂന്നാമത് 60 കിലോമീറ്റര്‍ എന്നിങ്ങനെ. കേരളത്തില്‍ ഇന്നുള്ള എല്ലാ പൊലീസുകാരും ഈ ട്രെയ്നിങ് കഴിഞ്ഞുവന്നവരാണ്. ഉമ്മന്‍ചാണ്ടിയും ആന്റണിയുമെല്ലാം പൊലീസ് വകുപ്പ് ഭരിച്ച കാലത്ത് തിരുവനന്തപുരത്തുനിന്ന് 100 കിലോമീറ്റര്‍ നടത്തിച്ചിട്ടുണ്ട് പൊലീസ് ട്രെയ്നികളെ. ഇവിടെ കൃത്യമായി സിലബസില്‍ പറഞ്ഞ 60 കിലോമീറ്റര്‍ റൂട്ട്മാര്‍ച്ചാണുണ്ടായത്. അത് സാധാരണ നടപടി മാത്രം; മന്ത്രി അറിഞ്ഞിട്ടുമില്ല; ആര്‍ക്കുമുള്ള ശിക്ഷയുമല്ല.

മന്ത്രിയെ പ്രസാദിപ്പിക്കാന്‍ കണ്ണില്‍ ചോരയില്ലാത്ത ശിക്ഷ എന്ന്, സിലബസനുസരിച്ച് നടത്തിയ റൂട്ട് മാര്‍ച്ചിനെ വിശേഷിപ്പിച്ച് എഴുതണമെങ്കില്‍, മലയാള മനോരമപോലെ പ്രൊഫഷണലിസം അവകാശപ്പെടുന്ന പത്രം പ്രാഥമികമായ ചില അന്വേഷണങ്ങളെങ്കിലും നടത്തേണ്ടതല്ലേ? റൂട്ട് മാര്‍ച്ച് കഴിഞ്ഞ് തിരിച്ചെത്തുന്ന പൊലീസ് ട്രെയ്നികള്‍ തളര്‍ന്നേ തിരിച്ചെത്തൂ എന്നത് ഉറപ്പ്. അവരുടെ ചിത്രത്തിനുതാഴെ, 'ക്രൂരതയ്ക്കൊരു റൂട്ട്' എന്ന അടിക്കുറിപ്പ് കൊടുത്താലോ? പൊലീസ് ക്യാമ്പിലെ കോണ്‍ഗ്രസുകാര്‍ എഴുതിയും പറഞ്ഞും കൊടുക്കുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങുന്നതോ കണ്ടത്തില്‍ കുടുംബത്തിന്റെ പുതുതലമുറയുടെ മാധ്യമ മര്യാദ? റൂട്ട് മാര്‍ച്ചിനിടെ രണ്ടുപേര്‍ വഴിയില്‍ കുഴഞ്ഞു വീണുവെന്നതും അവര്‍ക്ക് ആവശ്യമായ വൈദ്യശുശ്രൂഷ നല്‍കി എന്നതും യാഥാര്‍ഥ്യം. രാവിലത്തെ സാദാ പരേഡില്‍പ്പോലും അതെല്ലാം ഉണ്ടാകും.

റൂട്ട് മാര്‍ച്ചോ ട്രെയ്നിങ് സിലബസില്‍ പറഞ്ഞ നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍ ട്രെയ്നിങ് തുടങ്ങിയവയോ ഇല്ലാതെ പൊലീസ് ട്രെയ്നിങ് പൂര്‍ത്തിയാകില്ല. അതിനെല്ലാം നിശ്ചിതമായ രീതികളുണ്ട്. 2004 മെയ് 19ന്റെ (അന്ന് ആഭ്യന്തരമന്ത്രി ഉമ്മന്‍ചാണ്ടി) സര്‍ക്കാര്‍ ഉത്തരവ് ഒമ്പതുമാസത്തെ പൊലീസ് ട്രെയ്നിങ് എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊന്നും എന്തേ മനോരമയുടെ ശ്രദ്ധയില്‍ പെടുന്നില്ല?

യുഡിഎഫിനുവേണ്ടി ഗോദയിലിറങ്ങുക എന്നതിനപ്പുറം രണ്ടുംകെട്ട് ഉറഞ്ഞുതുള്ളുന്ന നിലയിലേക്കുള്ള മനോരമയുടെ അധഃപതനമാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും പാമൊലിനുമൊന്നും അവര്‍ക്ക് വിഷയമാകാത്തതും അതുകൊണ്ടുതന്നെ. അഴിമതിയുടെയും വര്‍ഗീയതയുടെയും അരാജകത്വത്തിന്റെയും കൂടാരമായ യുഡിഎഫിലേക്ക് ജനങ്ങളുടെ കണ്ണ് പായുന്നത് തടയുക എന്ന കാവല്‍ക്കാരന്റെയോ സേവകന്റെയോ റോള്‍ മനോരമയ്ക്കുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെയേ യുഡിഎഫ് കാര്യമായ എന്തെങ്കിലും ആരോപണം ഉന്നയിച്ചിട്ടുള്ളൂ. അത് പി ജെ ജോസഫിനും ടി യു കുരുവിളയ്ക്കുമെതിരെയാണ്. ആ രണ്ടുപേരും ഇന്ന് യുഡിഎഫിലാണ്. എല്ലാ നെറികേടും കുമിഞ്ഞുകൂടിയ യുഡിഎഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മനോരമ വായനക്കാരുടെ മനസ്സില്‍നിന്ന് മുങ്ങിപ്പോകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.

Thursday, August 26, 2010

ലോട്ടറിരോഗം

തന്റെ സ്ഥാനാരോഹണം വിളംബരം ചെയ്ത മുഖപ്രസംഗത്തില്‍ 'പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്' എന്നാണ് പുതിയ പത്രാധിപര്‍ മാമ്മന്‍ മാത്യു ആഗസ്ത് 19ന് അവകാശപ്പെട്ടത്. കാവ്യനീതിയെന്നു തന്നെ പറയണം, മനോരമയ്ക്കു മാത്രം അവകാശപ്പെട്ട 'പാരമ്പര്യത്തിന്റെ അടയാളമുദ്ര'കളത്രയും പതിഞ്ഞ ലോട്ടറി പരമ്പര, ഈ മുഖപ്രസംഗം അച്ചടിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 'ഈ പരമ്പര ഇവിടെ അവസാനിക്കുന്നു; ഈ തട്ടിപ്പ് ആരവസാനിപ്പിക്കും' എന്ന ചോദ്യത്തോടെയാണ് മനോരമ ലോട്ടറി പുരാണം പൂര്‍ത്തിയാക്കുന്നത്.

അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)

ലോട്ടറി പ്രശ്നത്തില്‍ രണ്ടുകാര്യമേ ഉള്ളൂ. തട്ടിപ്പുനടക്കുന്നു; നടപടിയുണ്ടാകുന്നില്ല. തട്ടിപ്പുതടയാന്‍ ബാധ്യതപ്പെട്ട കേന്ദ്രം അനങ്ങുന്നില്ല. സംസ്ഥാനത്തിന് അധികാരം കൊടുക്കുന്നുമില്ല. അടിസ്ഥാനപരമായ ഈ വസ്തുതയില്‍ തൊടാതെ, ലോട്ടറി, നികുതി, കുടിശ്ശിക എന്നെല്ലാം എഴുതിപ്പെരുപ്പിച്ച് മനോരമ ഒരു തെരഞ്ഞെടുപ്പുസേവ നടത്തുകയാണ്. തോമസ് ഐസക്കിനെ ഒന്നു തോണ്ടി നോക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ലോട്ടറി രാജാവ് കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ മണി കുമാര്‍ സുബ്ബയാണ് എന്ന ഒരു വാചകമെങ്കിലും കാണുമായിരുന്നു ആ പരമ്പരയില്‍.

അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. അവയെ നിയന്ത്രിക്കുകയല്ല, നിരോധിക്കുക തന്നെ വേണം. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന ആവശ്യം കേട്ടുതുടങ്ങിയിട്ട് നാളുകുറെയായി. എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെ പെരുമാറുന്നെന്ന് മനോരമ തന്നെ പരിശോധിക്കട്ടെ. ഏകപക്ഷീയമായി സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍ യുഡിഎഫിന് രാഷ്ട്രീയ വിളവെടുപ്പ് നടത്താമെന്ന സ്വപ്നമാണ് മനോരമയ്ക്ക്.

വസ്തുതകള്‍ക്കു മുകളില്‍ കരിമ്പടം വിരിച്ച് മറുവാദങ്ങള്‍ തമസ്കരിച്ച് ഒരുതരം മാധ്യമ ഒളിസേവ. 'നാലരവര്‍ഷം എന്തു ചെയ്തു?' എന്നാണ് ചോദ്യം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?

2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.

ആരെങ്കിലും എഴുതിക്കൊടുക്കുന്നത് ഉപ്പുകൂട്ടാതെ പരമ്പരയാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. ഉമ്മന്‍ചാണ്ടിയുടെ കള്ളം മനോരമയുടെ കണ്ടെത്തലാകുന്ന മറിമായം! സിക്കിം ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തിയെങ്കിലും അവര്‍ നടത്തുന്ന നിയമലംഘനത്തിന്റെ ആഴവും വ്യാപ്തിയും ക്രൌര്യവും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനസ്സിലാക്കി ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ മനോരമയിലെ ക്വട്ടേഷന്‍ സംഘം വായിച്ചുപഠിക്കണം. വിധിന്യായത്തിലെ 24-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു

... But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. (WPC 30176/2006 dated January 10, 2007)

അടിവരയിട്ട ഭാഗത്തിന്റെ പ്രസക്തി പിന്നാലെ പരിശോധിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചെന്ന് ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ക്ക് ബോധ്യപ്പെട്ട മൂന്നു കത്തില്‍ രണ്ടെണ്ണം അയച്ചത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ്. സംസ്ഥാന ഭരണകൂത്തലവന്മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ കത്തുകളെ പുല്ലുപോലെ അവഗണിച്ച കേന്ദ്ര ഭരണാധികാരികളാണ് അരപ്പട്ടിണിക്കാരന്റെ സമ്പാദ്യപ്പെട്ടി കൊത്തിയെടുക്കുന്ന ചൂതാട്ടക്കഴുകന്മാര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നതെന്ന വസ്തുത മനോരമയുടെ പരമ്പരയിലെങ്ങും കാണില്ല.

കോടതി വിധിയിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിച്ചു തളളിയ രണ്ടു കത്ത് ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് സര്‍ക്കാര്‍ അഭിഭാഷകനാണ്. എന്നാല്‍, കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അനുവാദം മനോരമ പത്രാധിപരോ എഴുതിക്കൊടുപ്പു സിന്‍ഡിക്കേറ്റോ പകര്‍ത്തിയെഴുത്തുകാര്‍ക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടവര്‍ ഉമ്മന്‍ചാണ്ടി കത്തെഴുതിയ വിവരം പുറത്തറിയിച്ച അഭിഭാഷകനു നേരെ പരമ്പരയില്‍ കുരച്ചുചാടി. ലോട്ടറി മാഫിയക്കു വേണ്ടി നിയമത്തിന്റെ സംരക്ഷണവലയം തീര്‍ക്കാന്‍ 2003ല്‍ കേരള ഹൈക്കോടതിയില്‍ പാഞ്ഞെത്തുകയും കേന്ദ്രമന്ത്രിപദം പൂകിയപ്പോള്‍ ഈ ചുമതല സന്തോഷപൂര്‍വം സ്വന്തം ഭാര്യക്ക് കൈമാറുകയും ചെയ്ത ഇന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തെ അതുവഴി ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

ലോട്ടറി മാഫിയക്കെതിരെ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച വാദത്തില്‍ അത് തെളിയുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുള്ള ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു ഒരു വാദം. നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് അനുചിതമാണെന്നുകൂടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരധികാരവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കഴിഞ്ഞില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയടക്കം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടിയും അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസായിരുന്ന കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. ആരാണ് കുറ്റവാളി? സംസ്ഥാന സര്‍ക്കാര്‍ കേസ് കല്‍പ്പിച്ചുകൂട്ടി തോറ്റതോ തോല്‍പ്പിക്കാനായി കേന്ദ്രത്തിലെ വലിയ സര്‍ക്കാര്‍വക്കീലായ ഗോപാലനെ ഹൈക്കമാന്‍ഡ് പറഞ്ഞുവിട്ടതോ? ഇതിനെല്ലാമുള്ള ഉത്തരമല്ലേ മനോരമ അന്വേഷിക്കേണ്ടത്?

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം എന്ന ആഗസ്ത്19ന്റെ എഡിറ്റോറിയലില്‍ മാമ്മന്‍ മാത്യു ഇങ്ങനെ പറയുന്നു... 'ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്ന് വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണ് മനോരമ അച്ചടി മഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്...' 'വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റുക' എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ ഭരണമേല്‍പ്പിക്കാന്‍ വേഷംകെട്ടിയാടുക എന്നര്‍ഥം. വാളയാറില്‍ നികുതിവെട്ടിച്ചു കടത്തിയ ലോട്ടറി ടിക്കറ്റ് ലോഡ് പിടിച്ചപ്പോള്‍ മനോരമ പറയുന്നു: 'ലോട്ടറി വിവാദം കത്തിനില്‍ക്കെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടികള്‍ വിലമതിക്കുന്ന സിക്കിം ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂര്‍ നികുതിയടയ്ക്കാതെ കേരളത്തിലേക്കു കടത്തി'. ആരാണ് കടത്തുകാരെ പിടിച്ചത്? ആരാണ് പിഴ ചുമത്തിയത്? കണ്ടത്തില്‍ കുടുംബത്തില്‍നിന്നുള്ളവരല്ല-കേരള സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാണത്രേ.

ഓണക്കാലത്ത് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ചേനയുടെ മൊത്തവില സര്‍ക്കാര്‍ വില്‍പ്പനശാലയിലെ ചില്ലറവിലയേക്കാള്‍ കുറവായിരുന്നത്രേ. മനോരമ അതു കണ്ടെത്തി എഴുതി, 'പച്ചക്കറിക്ക് സര്‍ക്കാരിന്റെ കൊള്ളവില' എന്ന്. ഓണത്തിനു ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ വില്‍പ്പനശാലകളില്‍നിന്ന് പച്ചക്കറി വാങ്ങിയവരെ നോക്കി ഒരു പല്ലിളിക്കല്‍. ഇതാണ് മാധ്യമ പ്രവര്‍ത്തനം. ലോട്ടറി കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെയും തോമസ് ഐസക്കിനെയും അങ്ങ് പുഴുങ്ങിക്കളയാം എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ഒത്താശചെയ്യേണ്ടത് മനോരമ തന്നെ. ഇനി ലോട്ടറിക്കാര്യം എഴുതുമ്പോള്‍ സുബ്ബ, ചിദംബരം എന്നിങ്ങനെയുള്ള ചില പേരുകളെങ്കിലും മനോരമ ഓര്‍ത്താല്‍ നന്ന്. അതല്ലെങ്കില്‍ പണ്ട് പത്രത്തിന്റെ തുടക്കക്കാലത്ത് നടത്തിയ 'ഷോഡതി'യുടെ കഥ ഒന്ന് ഓർമ്മിക്കുകയെങ്കിലും വേണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.

Sunday, August 1, 2010

മാധ്യമ-സിബിഐ ഗൂഢാലോചന

മാധ്യമങ്ങള്‍ എങ്ങനെ സ്വയം ചെറുതാവുന്നു എന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ് ശനിയാഴ്ച എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍. ദിലീപ് രാഹുലന്‍ എന്ന എസ്എന്‍സി ലാവ്ലിന്റെ മുന്‍ ഉദ്യോഗസ്ഥനില്‍നിന്ന് ശേഖരിച്ച മൊഴിയാണ് പ്രത്യേക കോടതിയില്‍ സിബിഐ ഹാജരാക്കിയത്. വിവിധ പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ നോക്കുക:

മനോരമ ലാവ്ലിന്‍: കസള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ

മാതൃഭൂമി ലാവ്ലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി

മാധ്യമം പിണറായിയുടെ അറിവോടെയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍

മംഗളം 1. ടെക്നിക്കാലിയയെ കൊണ്ടുവന്നത് പിണറായിയുടെ അറിവോടെ (പേജ് 1) 2. ലാവ്ലിന്‍ കേസ്: പിണറായിക്കെതിരെ ദിലീപ് രാഹുലന്റെ മൊഴി നിര്‍ണായകം (പേജ് 7)

ദീപിക ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് പിണറായി പങ്കെടുത്ത യോഗത്തില്‍

കേരള കൌമുദി കസള്‍ട്ടന്റിനെ നിശ്ചയിച്ച യോഗത്തില്‍ പിണറായി പങ്കെടുത്തെന്ന് മുന്‍ ഡയറക്ടര്‍ (പേജ് 10)

വീക്ഷണം ലാവ്ലിന്‍ അഴിമതിക്കരാറിന് വഴിയൊരുക്കിയത് പിണറായി

ചന്ദ്രിക പിണറായിക്കെതിരെ മൊഴി

ജന്മഭൂമി ടെക്നിക്കാലിയയെ നിയമിച്ചത് പിണറായിയുടെ അറിവോടെ

ഇത്രയും വായിക്കുന്ന ആര്‍ക്കും തോന്നുക ദിലീപ് രാഹുലന്‍ എന്തോ കനപ്പെട്ടത് വെളിപ്പെടുത്തിയെന്നും പിണറായി വിജയന്‍ അപകടത്തില്‍പെടാന്‍ പോകുന്നുവെന്നുമാണ്. കേസ് ഗൌരവമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളെ ആശ്ചര്യത്തോടെയേ കാണാനാവൂ. ടെക്ക്നിക്കാലിയ പണം വെട്ടിച്ചുവെന്ന് കേസില്ല. കരാറുകാരായിരുന്ന അവര്‍ ചെയ്ത ജോലിയെക്കുറിച്ചും കേസില്ല. പണം വന്നു; വന്നത് ചെയ്ത ജോലിക്ക് പ്രതിഫലമായി ടെക്ക്നിക്കാലിയക്ക് കിട്ടി-ഇതിലൊന്നും ആര്‍ക്കും തര്‍ക്കവുമില്ല. ടെക്ക്നിക്കാലിയ ഏതു സ്ഥാപനം; എവിടെനിന്ന് വന്നു; അത് പിണറായി ഉണ്ടാക്കിയതാണ് എന്നൊക്കെ വിവാദ വ്യവസായികള്‍ പറഞ്ഞുനടന്നിരുന്നു. ഇന്ത്യയിലും പുറത്തും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതും ആശുപത്രി നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചതുമായ സ്ഥാപനമാണതെന്ന് തെളിഞ്ഞതോടെ അത്തരം വിവാദക്കാര്‍ പിന്‍മാറി. ടെക്ക്നിക്കാലിയയെ കേരളത്തിലേക്ക് ആദ്യം കൊണ്ടുവന്നത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ എം വി രാഘവനാണ് എന്നും പിന്നീട് വ്യക്തമായി. പിണറായി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മുന്‍കൈയില്‍ മലബാറില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുമ്പോള്‍ പണി ആരുചെയ്യുമെന്ന് അറിയുന്നത് മഹാപരാധമോ? അത് അപരാധമാണെന്ന് ഏതായാലും സിബിഐ പറഞ്ഞിട്ടില്ല. ടെക്ക്നിക്കാലിയയെക്കുറിച്ച് ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. ആ കമ്പനിയാണ് ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിയത് എന്നതിലും തര്‍ക്കമില്ല.

പിന്നെങ്ങനെ ഇപ്പോള്‍ മാധ്യമങ്ങള്‍ അറബിഭാഷയില്‍ കരിമ്പൂച്ചയെ തപ്പുന്നു?

പിണറായിയുടെ പേര് ദിലീപ് രാഹുലന്റെ മൊഴിയില്‍ വരുന്നു എന്ന് ഉറപ്പാക്കാതെയാണ് വാര്‍ത്ത എഴുതിയത് എന്നത് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാകുന്നു:

"വൈദ്യുതിമന്ത്രി എന്നര്‍ത്ഥം വരുന്ന വസീര്‍ തോക്കത്ത്' എന്ന വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അറബിയിലുള്ള റിപ്പോര്‍ട്ട് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് ഊര്‍ജ മന്ത്രിയെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്.''

ഈ ആശയക്കുഴപ്പമുള്ള മനോരമ എങ്ങനെ 'കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ' എന്ന് വാര്‍ത്തയെഴുതും?

2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ലാവ്ലിന്‍ കേസിന്റെ സഹായം യുഡിഎഫിന് കിട്ടാന്‍ സിബിഐ നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു; യുഡിഎഫിന്റെ നില ഭദ്രമല്ല എന്നറിയാവുന്ന കേരളത്തിലെ ചില പ്രധാന മാധ്യമങ്ങള്‍ അവസരം കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടി സിബിഐ പണിയെടുക്കുന്നു. ദീപക് കുമാര്‍ എന്ന 'സാക്ഷി'യെ ഇടക്കാലത്ത് അവതരിപ്പിച്ചു. അയാള്‍ പലതും പറയുന്നു. അയാള്‍ സിബിഐക്ക് നല്‍കിയ മൊഴിയുടെ ഫോട്ടോസ്റാറ്റ് 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നു. കോടതിക്ക് കൊടുക്കാത്ത രേഖ എന്തിന് സിബിഐ മാതൃഭൂമിക്ക് കാണിക്കവയ്ക്കുന്നു? കുറച്ചുദിവസമായി ദീപക് കുമാറായിരുന്നു ലാവ്ലിന്‍ വാര്‍ത്തയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ മാതൃഭൂമി പറയുന്നു: "ഈ ഇടപാടുകള്‍ കേസിന്റെ വിചാരണഘട്ടത്തില്‍ വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐയുടെ തീരുമാനം''.

ഇത് വെള്ളരിക്കാപ്പട്ടണമോ?

കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിചാരണക്കാലത്തുമാത്രം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് എങ്ങനെ കഴിയും? അങ്ങനെയൊരു ബ്ളാക്ക്മെയില്‍ പ്രവര്‍ത്തനം നടത്താന്‍മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സി അധഃപതിക്കാമോ? എന്തുകൊണ്ട് കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല? യുഡിഎഫിനും അവരുടെ തെരഞ്ഞെടുപ്പുനേട്ടത്തിനും വേണ്ടി സിബിഐ പണിയെടുക്കുകയും മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന് ഒത്താശചെയ്യുകയും എന്ന അവസ്ഥ ഇന്നാട്ടിലെ മര്യാദ, മാന്യത എന്നിങ്ങനെയുള്ള ശീലങ്ങളെ തകര്‍ത്തുകളയുകയല്ലേ? അതല്ലെങ്കില്‍, സിബിഐയെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍, ദീപക് കുമാറിന്റെ മൊഴി എന്ന പേരില്‍ വന്ന അപകീര്‍ത്തികരമായ പ്രസ്താവങ്ങള്‍ എന്നിവ നിഷേധിക്കാനുള്ള സന്മനസ്സ് സിബിഐക്കുണ്ടാകേണ്ടതല്ലേ? കോടതിയില്‍ ഹാജരാക്കാത്ത ദീപക്കുമാറിന്റെ മൊഴി എങ്ങനെ മാതൃഭൂമിക്കു കിട്ടി? സിബിഐ ചോര്‍ത്തിക്കൊടുത്തോ? ഇന്നുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മൊഴി പിണറായിയെ സ്വഭാവഹത്യ നടത്തുന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ?

സിബിഐയും ചില മാധ്യമ ഉടമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിന്റെ സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട്. മാധ്യമങ്ങളും സിബിഐയും പറഞ്ഞുനടന്ന 'വരദാചാരിയുടെ തല' ഇന്നെവിടെ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ച തന്ത്രം ആവര്‍ത്തിക്കാനുള്ള ശ്രമമാണ്, ദിലീപ് രാഹുലന്റെ മൊഴി അത്ഭുതകരമായ വ്യാഖ്യാനത്തോടെ അവതരിപ്പിച്ചതിനുപിന്നില്‍. ഈ ഗൂഢാലോചനയില്‍ മാധ്യമങ്ങളും യുഡിഎഫ് രാഷ്ട്രീയവും മാത്രമല്ല സിബിഐയും പങ്കാളിയായിരിക്കുന്നു.

Thursday, May 6, 2010

മനോരമയുടെ നവ അടവുനയം

മുംബൈയില്‍ ബലൂണും ജപകുസും എണ്ണയും വിറ്റുനടന്ന സെയില്‍സ്മാനായിരുന്നു മനോരമയുടെ ഇന്നത്തെ ചീഫ് എഡിറ്റര്‍ കെ എം മാത്യു. പരമാവധി എംആര്‍എഫിന്റെ ജില്ലാ മാനേജര്‍ ആയി റിട്ടയര്‍ചെയ്യുമായിരുന്ന ഒരാള്‍. അളന്നെടുക്കാനാവാത്ത ആസ്തിയുടെ അധിപനാണ് ഇന്ന് ആ മനുഷ്യന്‍. കേരളത്തിലും പുറത്തും ശാഖകളുള്ള വന്‍കിട പത്രസാമ്രാജ്യം, അനുബന്ധ പ്രസിദ്ധീകരണങ്ങള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ആശുപത്രികള്‍, കംപ്യൂട്ടര്‍ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റ്, തുണിക്കടകളും റസ്റോറന്റുകളും, സോഡാമേക്കര്‍ ഫാക്ടറി, കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍, ഇറക്കുമതി വാഹനങ്ങള്‍, ഏജന്‍സി സര്‍വീസുകള്‍, സ്പീഡ്ബോട്ട്, തോട്ടങ്ങള്‍, എസ്റ്റേറ്റ് ബംഗ്ളാവുകള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പങ്കാളിത്തങ്ങള്‍- ഒരു അലാവുദീനും സമ്മാനിച്ച അത്ഭുതവിളക്കിന്റെ സഹായത്താലല്ല, മുംബൈ തെരുവുകളിലൂടെ ബലൂ വിറ്റുനടന്നയാള്‍ ആകാശം മുട്ടെ വളര്‍ന്നുയര്‍ന്നത്. വളര്‍ച്ചയുടെ വഴിയില്‍ ചതിയുടെയും വഞ്ചനയുടെയും ഉപജാപങ്ങളുടെയും അനുഭവകഥകളുണ്ട്. എങ്കിലും സാരോപദേശവും നന്മയുടെ സങ്കീര്‍ത്തനവും മുഴക്കുന്നവരില്‍ ആരുടെയും പിന്നിലല്ല മാത്യുവും ഭൂതഗണങ്ങളും. ബലൂണും വാര്‍ത്തയും ഒരുപോലെ ഊതിപ്പെരുപ്പിക്കാമെന്ന് തെളിയിച്ച സാക്ഷാല്‍ മാത്യുവിന്റെ കീഴില്‍ മനോരമ വച്ചടിവച്ചടി കയറി. വിധേയ-വിശ്വസ്ത വേതാളങ്ങള്‍ റിപ്പോര്‍ട്ടര്‍മാരായും എഡിറ്റര്‍മാരായും പടര്‍ന്നു വിലസി. കേരളത്തില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാനുളള കണ്ടത്തില്‍ കുടുംബത്തിന്റെ നിയോഗം ശമ്പളത്തിനൊപ്പം മാത്തുക്കുട്ടിച്ചായന്‍ ഇവര്‍ക്ക് വീതിച്ചു നല്‍കി.

കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഭീഷണിപ്പെടുത്തല്‍, ബ്ളാക്ക്മെയിലിങ്, കൂലിക്കെഴുത്ത് എന്നിങ്ങനെയുള്ള തലങ്ങളെല്ലാം കടന്ന് വേലിക്കല്‍നിന്ന് മുണ്ടുപൊക്കി തെറിവിളിക്കുന്ന നിലവാരത്തിലൂടെയും സഞ്ചരിക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തനം. മനോരമയിലെ പത്രപ്രവര്‍ത്തകരുടെ പരിശീലനക്കളരിയിലെ ആശാന്‍ ക്രൈം നന്ദകുമാറാണെന്ന് അവര്‍ പ്രചരിപ്പിച്ച ലാവ്ലിന്‍ കഥകളില്‍തന്നെ തെളിഞ്ഞതാണ്. നേരിയ സംശയമെങ്കിലും അവശേഷിച്ചവര്‍ക്ക് 2010 ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെ ആറുദിവസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'കോടികള്‍ കോടികള്‍ പിന്നാലെ' എന്ന പരമ്പര വായിച്ചതോടെ കാര്യം ബോധ്യമായി. വാലും തുമ്പുമില്ലാത്ത വാര്‍ത്തകളിലൂടെ, കര്‍ത്താവും കര്‍മവുമില്ലാത്ത വാചകങ്ങളിലൂടെ സിപിഐ എമ്മിനെതിരെ പടച്ചുവിട്ട അപവാദങ്ങള്‍ യഥാര്‍ഥത്തില്‍ മനോരമയിലെ ശിഷ്യന്മാര്‍ കളരിഗുരുവിന് നല്‍കിയ ദക്ഷിണയാണ്. അശ്ളീലവും അപവാദവും എഴുതുമെന്ന് ഭീഷണിപ്പെടുത്തി അരിക്കാശിന് വഴിതേടുന്ന ഗുരുവിന് പാര്‍ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലെങ്കില്‍ എഴുതിനാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മനോരമാ ഭടന്‍. ഒരുപരിധിയില്‍ കൂടുതല്‍ ഊതിയാല്‍ ഈ ബലൂണ്‍ പൊട്ടുമെന്നും ഏതു ബലൂണും കുത്തിപ്പൊട്ടിക്കാന്‍ ഒരു മൊട്ടുസൂചിയുടെ ചെലവേയുള്ളൂവെന്നും ബോംബെ തെരുവുകളുടെ അനുഭവപരിചയമുള്ളവരെങ്കിലും ഓര്‍ക്കുന്നത് നന്ന്.

കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ളത് ഇടതുപക്ഷത്തെക്കുറിച്ച്, വിശേഷിച്ച് സിപിഐ എമ്മിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണെന്ന് മനോരമയ്ക്കറിയാം. മാര്‍ക്സിസ്റ്റ് വിരോധം ആ പത്രത്തിന്റെ രാഷ്ട്രീയം മാത്രമല്ല, വിപണന തന്ത്രവുമാണ്. രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരത്തും ഡല്‍ഹിയിലും മണിമാളികയുണ്ടെന്നും അദ്ദേഹം ബ്യൂട്ടിപാര്‍ലറില്‍ ചെലവിടുന്നത് പതിനായിരങ്ങളാണെന്നുമുള്ളത് മനോരമയ്ക്ക് വാര്‍ത്തയല്ല. സിപിഐ എമ്മിന്റെ ഏതെങ്കിലും നേതാവ് പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വിമാനയാത്ര നടത്തിയാല്‍ അതാണ് വാര്‍ത്ത. സി എം സ്റ്റീഫന്‍ എന്ന സമുന്നത നേതാവിന് സ്മാരകമുണ്ടാക്കാന്‍ പിരിച്ച പണം ഖദര്‍ പോക്കറ്റിന്റെ ആഴങ്ങളില്‍ വിലയിച്ചുപോയാല്‍ അത് വാര്‍ത്തയല്ല-സിപിഐ എം പണം പിരിച്ച് ഏരിയാ കമ്മിറ്റി ഓഫീസ് പണിതാല്‍ അതാണ് വാര്‍ത്ത.

'ഇ കെ നായനാരെ നെഞ്ചോടുചേര്‍ത്തുപിടിച്ചവരുടെ ആദരം മുതലെടുത്ത് സിപിഎം കണ്ണൂരില്‍ നായനാര്‍ അക്കാദമി ഒരുക്കുന്നു' എന്നാണ് പരമ്പരയില്‍ മനോരമ വിലപിച്ചത്. പറയുന്നത് കേട്ടാല്‍ തോന്നുക, ഇ കെ നായനാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ചത് കണ്ടത്തില്‍ കുടുംബവും അവരുടെ എഴുത്താളന്മാരുമാണെന്നാണ്. നായനാരെ കോമാളി എന്നു വിളിച്ചാക്ഷേപിച്ച, 'നായനാര്‍ പരസ്യ വോട്ടുചെയ്തു; നടപടിയെടുക്കണം' എന്ന് തെരഞ്ഞെടുപ്പുകമീഷനോട് രേഖാമൂലം ആവശ്യപ്പെട്ട മനോരമയില്‍നിന്ന് നായനാര്‍പ്രേമം വഴിഞ്ഞൊഴുകുന്നു. മനോരമ നടത്തിയ സകല വ്യക്തിഹത്യയെയും അതിജീവിച്ചാണ് നായനാര്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ സ്ഥാനം പിടിച്ചത്. എണ്ണമറ്റ മനോരമ പ്രചാരണങ്ങളുടെ നെഞ്ചില്‍ ചവിട്ടിയാണ് ഓരോ മലയാളിയും നായനാര്‍ സ്മാരകത്തിന് സംഭാവന നല്‍കുന്നത്. ജീവിച്ചിരുന്ന കാലത്ത് തങ്ങള്‍ എഴുതിത്തകര്‍ക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ സ്മാരകം പണിയാന്‍ സംഭാവനകള്‍ പ്രവഹിക്കുമ്പോള്‍ അപസ്മാരബാധയില്‍ തുള്ളിയിളകുന്ന കണ്ടത്തില്‍ഭൃത്യരുടെ വെപ്രാളം മനസിലാക്കാവുന്നതേയുളളൂ. തങ്ങള്‍ എഴുതിയതും പ്രചരിപ്പിച്ചതും എങ്ങും എവിടെയും വിലപ്പോയില്ലെന്ന് തിരിച്ചറിഞ്ഞവരുടെ നെഞ്ചിന്റെ പിടച്ചിലാണ് പരമ്പരയിലൂടെ പുറത്തുവന്നത്. വിശ്വസിപ്പിക്കുന്ന നുണകളെഴുതാനുള്ള വൈഭവം ഇനിയും തങ്ങള്‍ക്ക് കൈവന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോഴുളള വൈക്ളബ്യം ഊഹിക്കാവുന്നതേയുള്ളൂ.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളുടെ സഹായത്തോടെ നായനാര്‍ സ്മാരകത്തിന് സഹായമഭ്യര്‍ഥിച്ച് സിപിഐ എം നേതാക്കള്‍ നടത്തിയ പര്യടനം 'ചരിത്രത്തില്‍ ഇന്നോളം നടക്കാത്തത്ര വിപുല'മായിരുന്നുവെന്ന് മനോരമ വിലപിക്കുമ്പോള്‍ അടക്കാനാവാത്ത അസൂയയാണ് പുറത്തുചാടുന്നത്. നായനാര്‍ക്ക് സ്മാരകം ഉണ്ടാക്കുന്നതിലും അത് ഉയര്‍ന്ന നിലവാരത്തിലുള്ളതാകുന്നതും മനോരമയുടെ ഉറക്കം കെടുത്തുന്നു. ഗള്‍ഫിലെ വ്യവസായികള്‍ പലരും 'സ്ഥലത്തില്ല, ടൂറിലാണ്' എന്ന 'അടവുനയം' പ്രയോഗിച്ച് പിരിവില്‍നിന്ന് രക്ഷപ്പെട്ടു എന്നൊക്കെ തട്ടിവിട്ട് സ്വന്തം വാദമുഖങ്ങളെ ഒരുളുപ്പുമില്ലാതെ ഖണ്ഡിക്കുമ്പോഴും മനോരമക്കാരന്റെ എരിയുന്ന നെഞ്ചിലെ പുകയാണ് പുറത്തുചാടുന്നത്.

കേരളത്തില്‍ മനോരമയ്ക്ക് വേണ്ടപ്പെട്ട ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍-അവരില്‍ കോണ്‍ഗ്രസുകാരും ലീഗുകാരുമുണ്ട്- ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകരാണ്. ഇക്കഴിഞ്ഞ നാളുകളില്‍ പലരും ഗള്‍ഫ് നാടുകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഒരന്വേഷണവും നടത്താതെ അത്തരക്കാരുടെ ബിസിനസ് ബന്ധങ്ങളെയും നിക്ഷേപങ്ങളെയും കുറിച്ച് മനോരമയ്ക്ക് എഴുതാനാകും. അതെല്ലാം മറന്ന്, ആയിരക്കണക്കിന് മലയാളികളോട് പരസ്യമായി സംവദിച്ച് സന്ദര്‍ശനം നടത്തിയ സിപിഐ എം നേതാക്കളെ അപഹസിക്കുമ്പോള്‍, ബാലജനസഖ്യം വഴി വളര്‍ത്തിയ സ്വന്തം സന്തതിക്കുവേണ്ടി നിലമൊരുക്കാനുളള വെപ്രാളം തിരിച്ചറിയില്ലെന്ന് മനോരമ കരുതരുത്.

അപവാദങ്ങള്‍ ആര്‍ക്കും പറഞ്ഞു പരത്താം. സിപിഐ എമ്മിന്റെ ഒരു നേതാവിന് പ്രോഗ്രസീവ് ലെന്‍സുള്ള കണ്ണടയുണ്ട് എന്നെഴുതുന്നത് സകല നേതാക്കളുടെയും കണ്ണടയിലേക്ക് വായനക്കാരന്റെ സംശയം എയ്തു തറപ്പിക്കുന്ന തറവേലയാണ്; മാധ്യമ പ്രവര്‍ത്തനമല്ല. എന്തിന് കണ്ണട മാത്രമാക്കണം. ഓരോ നേതാവിന്റെയും പാര്‍പ്പിടത്തിന്റെയും വസ്ത്രത്തിന്റെയുമടക്കം വിലവിവരപ്പട്ടിക മനോരമയില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അക്കൂട്ടത്തില്‍ ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും മാണിയെയും ഉമ്മന്‍ചാണ്ടിയെയുമൊന്നും വിട്ടുകളയരുതെന്നു കൂടി അഭ്യര്‍ഥനയുണ്ട്. അതാകുമ്പോള്‍, തുകയും വലുപ്പവും തെറ്റാതെ എഴുതാന്‍ മനോരമയ്ക്കാകും.

ദുസ്സൂചനകളുടെയും ദ്വയാര്‍ഥങ്ങളുടെയും സമാഹാരമായി അവതരിപ്പിച്ച പരമ്പരയ്ക്ക് കൃത്യമായ വിപണി-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ഉരുണ്ടുകൂടുന്ന പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കൈവരുന്ന അന്യൂനമായ ഐക്യവും ഊര്‍ജസ്വലതയും-ഇത്രയുമാണ് രാഷ്ട്രീയ കാരണങ്ങള്‍. മനോരമ എഴുതിയാല്‍ പിറ്റേന്ന് അത് വീരേന്ദ്രകുമാര്‍ പ്രസംഗിക്കും. സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്താനും വര്‍ധിപ്പിക്കാനും പുതിയ സമ്മാന പദ്ധതി തുടങ്ങിയിരിക്കുന്നു മനോരമ. അതിന്റെ മറ്റൊരു രൂപമാണീ മാര്‍ക്സിസ്റ്റ് പാര്‍ടി വധം.

ലാഭം കുന്നുകൂട്ടാനുള്ള തന്ത്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു നൈതികതയും മനോരമയ്ക്ക് പ്രശ്നമല്ല. വിമോചന സമരകാലത്ത് സിഐഎയുടെ പണം പറ്റി കമ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തയെഴുതിയ അളിഞ്ഞ മാധ്യമപാരമ്പര്യത്തിന് ഒരു പോറലും പറ്റാതെ മനോരമ ഇക്കാലമത്രയും കാത്തുപോരുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് ദാസ്യവേലചെയ്ത് രാജമുദ്ര നെറ്റിയില്‍പതിപ്പിച്ച പത്രമാണത്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ മര്‍ദക വീരന്മാര്‍ക്ക് ഓശാനപാടിയ പത്രമാണത്. എക്കാലത്തെയുംപോലെ ഇന്നും അവര്‍ സിപിഐ എമ്മിനെതിരെ അപവാദങ്ങള്‍ സമാഹരിച്ച് വില്‍ക്കുന്നു.

സിപിഐ എമ്മിന് ഓഫീസുകളുണ്ട്, പത്രമുണ്ട്, മറ്റു പ്രസിദ്ധീകരണങ്ങളുണ്ട്, പാര്‍ടി നേതൃത്വത്തിലും പാര്‍ടിയുമായി ബന്ധപ്പെട്ടും നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ മേഖലയില്‍ സുശക്തമായി ഇടപെടുകയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുകയും ചെയ്യുന്ന പാര്‍ടിയാണ് സിപിഐ എം. അംഗങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം ലെവിയായി പാര്‍ടി പ്രവര്‍ത്തനത്തിന് സിപിഐ എം നീക്കിവയ്ക്കുന്നു. ജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ നാല്‍പ്പതുശതമാനമെങ്കിലും ഉറച്ച ഇടതുപക്ഷ അനുഭാവികളാണ്. അത് എന്തായാലും മനോരമയുടെ സര്‍ക്കുലേഷന്റെ പല മടങ്ങ് വരും. അങ്ങനെയുള്ള അനുഭാവികള്‍ സ്വമേധയാ പാര്‍ടിക്കുവേണ്ടി സംഭാവന നല്‍കിയാല്‍തന്നെ മനോരമ മുതലാളിമാര്‍ പത്രം വിറ്റുണ്ടാക്കിയതിനേക്കാള്‍ ആസ്തി സിപിഐ എമ്മിനുണ്ടാകുമല്ലോ. കോണ്‍ഗ്രസ് പിരിച്ചാല്‍ അത് നേതാക്കളുടെ കീശയിലേക്കാണ് പോകുന്നതെങ്കില്‍ സിപിഐ എം പിരിച്ചെടുക്കുന്ന പണം ജനങ്ങളുടെ ആസ്തിയായി മാറും. എ കെ ജി സെന്ററും ഇ എംഎസ് അക്കാദമിയും കണ്ണൂരില്‍ യാഥാര്‍ഥ്യമാകുന്ന നായനാര്‍ സ്മാരകവുമെല്ലാം ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വത്തല്ല-ജനങ്ങളുടേതാണ്; പാര്‍ടിയുടേതാണ്. ലാഭം കൊയ്യുന്ന ബിസിനസിലേക്ക് ഊളിയിടാനുള്ള തന്ത്രങ്ങളല്ല ജനങ്ങളുടെ പട്ടിണിയും കഷ്ടപ്പാടും മാറ്റാനുള്ള പോരാട്ടത്തിന്റെ വഴിയാണ് അവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

തിരുവനന്തപുരത്ത് മനോരമയുടെ ഓഫീസ് സമുച്ചയത്തിന് തൊട്ടടുത്താണ് ദേശാഭിമാനിയുടെ പുതിയ ആസ്ഥാനമന്ദിരം. കെട്ടിടം പണി തുടങ്ങിയതുമുതല്‍ ഒരുതരം അസഹിഷ്ണുതയോടെ മനോരമ അതിനെ കാണുന്നു. പണി നടക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നു. ദേശാഭിമാനിക്ക് മികച്ച കെട്ടിടം ഉണ്ടാവുകയോ? ആധുനിക സംവിധാനങ്ങള്‍ ഉണ്ടാവുകയോ? കല്ലച്ച്, പരിപ്പുവട, കട്ടന്‍ചായ-ഇത്രയും മതി മാര്‍ക്സിസ്റ്റുകാര്‍ക്ക് എന്നാണ് മനോരമ കല്‍പ്പിക്കുന്നത്. സ്വന്തം ചാനല്‍ മാനംമുട്ടെ വളരുമ്പോള്‍ കൈരളി മുരടിച്ചുതന്നെ തീരണം. പത്തു കൊല്ലംകൊണ്ട് കൈരളി ലാഭം നേടിയതും ആസ്ഥാനം നിര്‍മിച്ചതും കൊടും പാതകം! രണ്ടര ലക്ഷം ഓഹരിയുടമകളുണ്ട് കൈരളിക്ക്. മനോരമയുടെ ഉടമസ്ഥത ഒരു കുടുംബത്തിന്. ലാഭവും വളര്‍ച്ചയും മനോരമയ്ക്കുമാത്രം, സ്വകാര്യമുതലാളിമാര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണല്ലോ.

മറ്റൊരു ഉദ്ദേശ്യത്തോടെയാണെങ്കിലും മനോരമ ഇവിടെ സിപിഐ എമ്മിന് ഒരുപകാരം ചെയ്യുന്നുണ്ട്. പാര്‍ടി പിരിക്കുന്ന പണം മറ്റെവിടെയും പോകുന്നില്ല, ഓഫീസുകളും ജനോപകാര സംരംഭങ്ങളുമായി മാറുന്നുണ്ട് എന്ന് സംശയരഹിതമായി സ്ഥാപിക്കുന്നുണ്ട്. നായനാര്‍ക്ക് സ്മാരകം വരുന്നു എന്നതിനും അത് മികച്ച ഒന്നാണ് എന്നും പരസ്യം ചെയ്യുന്നുണ്ട്. മെയ് എട്ടിന് ഉദ്ഘാടനംചെയ്യാന്‍ പോകുന്ന ദേശാഭിമാനി ആസ്ഥാന മന്ദിരത്തിന്റെ ചിത്രം ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അച്ചടിച്ച് സഹായിക്കുന്നുണ്ട്. അതിനപ്പുറം ഏതോ ഒരു നേതാവ് വില കൂടിയ കണ്ണട വെക്കുന്നു, ചില നേതാക്കളുടെ മക്കള്‍ ഗല്‍ഫില്‍ ജോലി ചെയ്യുന്നു, ഏതോ ഒരു നേതാവ് പണ്ട് മദ്യപിച്ചു; ഇ.എം.എസ് പറഞ്ഞപ്പോള്‍ നിര്‍ത്തി, ഒരാള്‍ വിയറ്റ്നാമില്‍ ചെന്നപ്പോള്‍ ഉപചാരത്തിനു മദ്യം കഴിച്ചു എന്നെല്ലാമാണ് പരമ്പരയിലെ “കണ്ടെത്തലു“കള്‍”. പൊട്ടക്കണ്ണന്റെ മാവേലേറുകള്‍. എല്ലാ നേതാക്കളെയും സംശയത്തിന്റെ മുനയിലാക്കട്ടെ എന്ന ലക്ഷ്യം.

സി.പി.ഐ.എമ്മിനെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഇതേ മട്ടില്‍ പല പല കഥകള്‍ പ്രചരിപ്പിച്ചവരില്‍ മനോരമ എന്നും മുന്നിലാണ്. വരദാചാരിയുടെ തലപരിശോധന വിവാദം സൃഷ്ടിച്ചതും ലാവലിന്‍ കേസുമായി അതിനെ ബന്ധിപ്പിച്ചതും മനോരമയാണ്. തലപരിശോധനയ്ക്കും ലാവലിന്‍ കേസിനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് രേഖാമൂലം തെളിയിക്കപ്പെട്ടപ്പോള്‍ മനോരമ മിണ്ടിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വിരൂപമായ അവസ്ഥയാണ് ഗോസിപ്പുകളുടെ പ്രചരണം. ദൌര്‍ഭാഗ്യവശാല്‍ അത്തരം രൂപമുള്ള മനോരമയെ കേരളത്തിന് ഒന്നാം നമ്പര്‍ പത്രമായി പെറേണ്ടി വന്നിരിക്കുന്നു.

മനോരമ നിരത്തിയ പരമ്പര “കോടികള്‍ കോടികള്‍ പിന്നാലെ” എത്താനുള്ള ദുരമൂത്ത കച്ചവടകുടുംബത്തിന്റെ തന്ത്രമാണ് എന്ന തിരിച്ചറിവു കൊണ്ടു മാത്രം അവഗണിക്കാനാവില്ല. അതിന്റെ രാഷ്ട്രീയവും പിന്നാമ്പുറക്കഥകളും ചര്‍ച്ച ചെയ്യപ്പെടണം. നുണകളുടെ കുത്തൊഴുക്കില്‍ തകര്‍ന്നു പോകുന്നതല്ല സി.പി.ഐ. എം എന്ന പ്രഖ്യാപനത്തിലൂടെ, യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ട് ജനങ്ങളിലെത്തിക്കുന്നതിലൂടെ തുടരേണ്ട പ്രക്രിയ ആണത്. ബൂര്‍ഷ്വാ മാധ്യമ രാഷ്ട്രീയത്തെ അഴിച്ചുപണിയാനുള്ള ദൌത്യമാണ് പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ടത്.

Thursday, August 27, 2009

ചത്തത് കീചകനെങ്കില്‍...

മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അസാധാരണമായ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. മരിച്ചത് സുന്ദരനും ധനാഢ്യനുമായ (1500 കോടിയുടെ ആസ്തിയുള്ള) ചെറുപ്പക്കാരന്‍. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹവും അസ്വാഭാവികവുമായി നിരവധികാര്യങ്ങള്‍. മരണസമയത്ത് കൂടെയുണ്ടായിരുന്നത് കുപ്രസിദ്ധ ഗുണ്ടകള്‍. കൊലപാതകം നടത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തിലെ ആള്‍. എല്ലാംകൊണ്ടും പ്രാധാന്യമുള്ള വാര്‍ത്തതന്നെയാണ് മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ മരണം. ആരുകൊന്നു, എങ്ങനെ കൊന്നു, എന്തിനു കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി മാധ്യമങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. പലപല കഥകള്‍ ഓരോദിവസവും പുറത്തുവരുന്നു; നിര്‍മിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ നാല്‍പ്പതുലക്ഷം രൂപയടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായാണ് മലയാള മനോരമയുടെ വാര്‍ത്ത (മറ്റാരും അത് പറയുന്നതു കേട്ടില്ല).

ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ രണ്ട് ഗുണ്ടാത്തലവന്മാര്‍ മരിച്ച പോളിനോടൊപ്പമുണ്ടായിരുന്നു. കൊലപാതകം നടന്നശേഷം അവര്‍ കടന്നുകളഞ്ഞിട്ടുണ്ട്. ഈ ഒറ്റക്കാരണംവച്ച്, കേസിന്റെ മറ്റു കാതലായ ഭാഗങ്ങളാകെ വിസ്മരിച്ചും പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളെ അവിശ്വസിച്ചും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള വലിയൊരു യജ്ഞം ചില മാധ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം ശ്രമത്തിന്റെ മുന്‍നിരയില്‍ മലയാള മനോരമ പത്രമാണ്. അത്യന്തം വിചിത്രമായ കഥകളാണ് മനോരമ അവതരിപ്പിക്കുന്നത്. 'മുത്തൂറ്റ് കൊലക്കേസ്: ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍' എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. പണംകൊണ്ട് പുളയ്ക്കുന്ന ഒരു യുവാവ്, തന്റെ കുത്തഴിഞ്ഞ ജീവിതത്തിനിടെ കുറെ ഗുണ്ടകളുമായി സൌഹൃദത്തിലാകുന്നു; അവരുമായുള്ള സ്വൈരവിഹാരത്തിനിടെ ആകസ്മികമായ സംഭവത്തില്‍ കൊല്ലപ്പെടുന്നു. കേരളത്തിലാകെ വേരുകളുള്ള വന്‍കിട സ്ഥാപനത്തിന്റെ സുപ്രധാന പങ്കാളിയായതിനാല്‍ ആ കൊലപാതകം പതിവില്‍കവിഞ്ഞ വാര്‍ത്താ പ്രാധാന്യം നേടുന്നു. അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊലീസ് കേസന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നു. സാധാരണ ഇത്തരം കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥരാണെങ്കില്‍, ഇവിടെ പ്രഗത്ഭനായ ഇന്‍സ്പെക്ടര്‍ ജനറല്‍തന്നെ അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. ആഭ്യന്തരവകുപ്പ് പ്രശംസിക്കപ്പെടേണ്ട പുരോഗതിയാണ് ഇതുവരെ ഈ കേസില്‍ ഉണ്ടായിട്ടുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംശയരഹിതമായി തെളിഞ്ഞുകഴിഞ്ഞിട്ടില്ല. ഇനിയും പലരെയും അറസ്റ്റ് ചെയ്യാനുണ്ട്, പല തെളിവുകളും കിട്ടാനുണ്ട്. അതിനുവേണ്ടിയുള്ള ശ്രമം തുടരുകയുമാണ്. അതിനിടെ ആഭ്യന്തരവകുപ്പ് എങ്ങനെ പ്രതിക്കൂട്ടിലാകും?
കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ദുരൂഹബന്ധങ്ങളും യാത്രയും ഡല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍ പിടിയിലായതുമെല്ലാം ഇനിയും പുറത്തുവരാനുള്ള വിഷയങ്ങളാണെന്നിരിക്കെ, അതെല്ലാം മറന്ന് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മനോരമയ്ക്ക് എന്താണിത്ര വെപ്രാളം?

മനോരമയുടെ മാനസ പുത്രനാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹവും മുത്തൂറ്റ് കുടുംബവുമായി അടുത്ത ബന്ധമുണ്ട്; പ്രശ്നങ്ങളുമുണ്ട്. അത് നാട്ടിലാകെ അറിയാവുന്നതുമാണ്. ആ കാര്യം ഈ കൊലപാതകവാര്‍ത്തയുമായി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ എതിരാളികള്‍പോലും ബന്ധപ്പെടുത്തിയിട്ടില്ലല്ലോ. അങ്ങനെ ബന്ധപ്പെടുത്താതിരിക്കുന്നതിനെ മാന്യത എന്നു വിളിക്കും. വേണമെങ്കില്‍ ശത്രുതയുള്ളവര്‍ക്ക് വാര്‍ത്തയെഴുതാം, 'മുത്തൂറ്റ് കുടുംബത്തിലെ കൊലപാതകം: ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും' എന്ന്. ഏതോ ഒരു വെറുക്കപ്പെട്ടവന്റെ ഹോട്ടല്‍ നില്‍ക്കുന്നതിന് അല്‍പ്പം അകലെയാണ് ഗുണ്ടകള്‍ കാര്‍ ഉപേക്ഷിച്ചത് എന്ന് എഴുതി ഗൂഢലക്ഷ്യം സാധിക്കാന്‍ വഴിതുറന്ന മലയാള മനോരമയുടെയോ സമാന മനസ്കരുടെയോ മാനസികാവസ്ഥയല്ല എല്ലാ മാധ്യമങ്ങളുടേതും എന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

പണമിടപാടുസ്ഥാപനങ്ങള്‍ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നു എന്ന ശരിയായ വിമര്‍ശം ഉമ്മന്‍ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. അതിനുപിന്നില്‍ മറ്റുചില താല്‍പര്യങ്ങളുമുണ്ടാകാം. എന്നാല്‍, അതിസമ്പന്നരായ ബിസിനസുകാര്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൌരവമായ പരിശോധന ആവശ്യമല്ലേ? ആ വഴിക്കെന്തേ മനോരമ അന്വേഷണം തിരിച്ചുവിടുന്നില്ല? ഇവിടെ, മുത്തൂറ്റ് പോള്‍ ജോര്‍ജ് എന്തിന് ഗുണ്ടകളുമായി സഹവസിച്ചു; ക്വട്ടേഷന്‍ സംഘങ്ങളുമായി ആ യുവാവിന് എന്ത് ബന്ധം, അവര്‍ എന്തിന് റിസോര്‍ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറിമാറി സഞ്ചരിച്ചു, വണ്ടിയില്‍ സ്ത്രീകളുടെ ബാഗും ചുരിദാര്‍ മെറ്റിരിയലുമെല്ലാം തനിയെ വന്നതാണോ, എന്തിന് നാല്‍പതുലക്ഷം രൂപ (മനോരമയെ വിശ്വസിക്കാമെങ്കില്‍) കയ്യില്‍ കരുതി, സ്വന്തം വാഹനം വിട്ട് മറ്റൊരു വാഹനം എന്തിന് ഉപയോഗിച്ചു എന്നിങ്ങനെയുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. യഥാര്‍ത്ഥ അന്വേഷണം വേണ്ടത് കോടീശ്വരനായ യുവാവിന്റെ അപഥസഞ്ചാരത്തെക്കുറിച്ചാണെന്നര്‍ത്ഥം. അത് പുറത്തുവരാതിരിക്കാന്‍ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിച്ച് ശ്രദ്ധ തിരിച്ചുവിടുകയല്ലേ. ഇരുപത്തിനാലുമണിക്കൂറിനകം കേസില്‍ തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കേണ്ടതിനുപകരം ഇത്തരം നെറികെട്ട നാടകത്തിലേക്കു നീങ്ങുന്നതിന് പ്രേരണയാകുന്നത് ഏതു (പരസ്യ)താല്‍പര്യമാണ്?

ഗുണ്ടകള്‍ മാത്രമല്ല; അവരെ ക്വട്ടേഷന്‍ കൊടുത്ത് പറഞ്ഞുവിടുന്നവരും കുറ്റക്കാരാണ്. അവരും ഗുണ്ടകളുടെ ഗണത്തില്‍തന്നെ. രണ്ടിനെയും ഒരേ കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്യേണ്ടതായുണ്ട്. കണ്ണൂരില്‍ തെരഞ്ഞെടുപ്പു കലക്കാന്‍ കെ സുധാകരന്‍ ക്വട്ടേഷന്‍സംഘത്തെ എത്തിക്കുകയും വോട്ടെടുപ്പുദിവസം ആ സംഘത്തിലെ ചിലര്‍ പിടിയിലാവുകയുംചെയ്തു. സുധാകരന്‍ അനുയായികള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഭീഷണിമുഴക്കി ഗുണ്ടകളെ ഇറക്കിക്കൊണ്ടുപോയി. അനിഷേധ്യമായ തെളിവുസഹിതം വാര്‍ത്തകള്‍ വന്നപ്പോള്‍ മനോരമ മൌനത്തിലായിരുന്നു. ആ ഗുണ്ടകള്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണല്ലോ. ഇവിടെ, പോളിനോടൊപ്പം സഞ്ചരിച്ച ഒരു ഗുണ്ട മുമ്പ് എസ്എഫ്ഐക്കാരനായതാണ് പ്രശ്നം. ഗുണ്ടായിസം കാണിച്ച അയാളെ സംഘടന പുറത്താക്കിയതാണ്. മനോരമയില്‍നിന്ന് മോഷണക്കുറ്റത്തിന് പുറത്താക്കപ്പെട്ടയാള്‍ നാട്ടിലിറങ്ങി ഭവനഭേദനം നടത്തിയാല്‍ കണ്ടത്തില്‍ കുടുംബക്കാര്‍ പ്രതിപ്പട്ടികയില്‍ വരുമോ?

പൊലീസില്‍ എല്ലാം ഭദ്രമാണെന്നല്ല. ഗുണ്ടകളെയും കള്ളന്മാരെയും സംരക്ഷിക്കുന്നവരുണ്ടാകാം; രാഷ്ട്രീയം കളിക്കുന്നവരുണ്ടാകാം. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കാന്‍ മടിക്കുന്നവരൊന്നുമല്ല കേരളത്തിലെ പൊലീസ് തലപ്പത്തുള്ളത്. ഗുണ്ടാ നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ താല്‍പര്യം പൊലീസുകാരില്‍പലരും ഉള്‍ക്കൊള്ളുന്നില്ല എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ആ പ്രശ്നം പരിഹരിക്കാന്‍ കര്‍ക്കശമായ ഇടപെടല്‍ അദ്ദേഹം നടത്തിയിട്ടുള്ളതുമാണ്. മനോരമയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കേസന്വേഷണം പോയില്ലെകില്‍ അതിന്റെ പഴി ആഭ്യന്തരവകുപ്പില്‍ ചാര്‍ത്തുന്നതിന്റെ ചീഞ്ഞ ഉദ്ദേശ്യം മറ്റാര്‍ക്കും മനസ്സിലാകുന്നില്ലെന്ന നാട്യമരുത്.

പൊലീസിനെ നേരായ ദിശയില്‍ കേസന്വേഷിക്കാന്‍ വിടില്ല എന്ന വാശി മനോരമ തുടക്കംമുതല്‍ കാണിക്കുന്നുണ്ട്. ആഗസ്ത് 24ന്റെ മനോരമ ഒന്നാം പേജില്‍ 'രഹസ്യങ്ങള്‍ മൂടി പൊലീസ്' എന്ന തലവാചകത്തില്‍, പൊലീസിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. പൊലീസ് ചെയ്ത ചില കുറ്റങ്ങള്‍ എന്തൊക്കെയെന്നോ.

1. നെടുമുടിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം കൊലപാതകമുണ്ടായയുടന്‍ പൊലീസ് എത്തിയെങ്കിലും വിവരം പുറത്തുവിട്ടത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനുശേഷം.(വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം എന്നതിന് ശനിയാഴ്ച പുലര്‍ച്ചെ എന്നും അര്‍ഥമുള്ളത് മനോരമ ലേഖകന്‍ ഓര്‍ത്തില്ല. ഒരു കൊലപാതകം നടന്നയുടന്‍ മനോരമ ഓഫീസില്‍ വിളിച്ചുപറയുന്നത് പൊലീസിന്റെ ഡ്യൂട്ടിയാണോ ആവോ.)

2. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മതിലിലെയും റോഡിലെയും രക്തം പ്ളാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നു.(പ്ളാസ്റ്റിക് ഷീറ്റിട്ടത് മാധ്യമ പ്രവര്‍ത്തകരെ രക്തം കാണിക്കാനോ? ആ രക്തം ഒരു തെളിവാണെന്നും മഴപെയ്തോ നായ നക്കിയോ നശിച്ചുപോകേണ്ടതല്ലെന്നും മനോരമയ്ക്ക് അറിയില്ല! തെളിവ് സംരക്ഷിക്കുന്നതും പൊലീസിന്റെ രഹസ്യം മൂടിവയ്ക്കലാണത്രെ)

3. മരിച്ച പോള്‍ എം ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന മനു ആരോടെങ്കിലും സംസാരിക്കുന്നത് പൊലീസ് വിലക്കി.(പൊലീസ് കസ്റഡിയിലുള്ള പ്രധാന സാക്ഷിയെ മാധ്യമങ്ങള്‍ക്ക് ചോദ്യം ചെയ്യാനും തല്‍പ്പര കഷികള്‍ക്ക് സ്വാധീനിക്കാനും വിട്ടുകൊടുക്കാത്ത മഹാപരാധം)

4. മാധ്യമപ്രവര്‍ത്തകര്‍ കാറിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആദ്യം തടഞ്ഞു.(പിന്നെ അനുവദിച്ച കാര്യം മിണ്ടുന്നില്ല)

5. തിരുവനന്തപുരം വിമാനത്താവളത്തില്‍ സെക്യൂരിറ്റിക്കാരെ ആക്രമിച്ച കേസില്‍ പ്രതിയായ മഠത്തില്‍ രഘുവിന്റെ ഹോട്ടലില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് കാര്‍ കണ്ടത്. (ഹൈവേയില്‍ കാര്‍ കിടന്നതിന് തൊട്ടരികെ മറ്റൊരു ഹോട്ടലുണ്ട്-പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ. എഴുതുമ്പോള്‍ അതും വേണ്ടേ?) ഇതാണ് രീതി.

26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു:

"തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''.

അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു.

"പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു.

ഏതാണ് വിശ്വസിക്കേണ്ടത്?

മനോരമ ഇങ്ങനെ ഒരുപാട് 'സൂചനകള്‍'കൊണ്ട് കസര്‍ത്തുകളിക്കുകയാണ്. ഒന്നാം പേജില്‍പോലും പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമായ വാര്‍ത്തകള്‍ കൊടുക്കുകയുമാണ്. മുത്തൂറ്റ് പോള്‍ വധക്കേസ് 'വിവാദകേസാ'ക്കി മാറ്റണം. "പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നീക്കങ്ങള്‍ സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. പതിവുപോലെ മന്ത്രിയുടെ ഓഫീസും.'' എന്നെഴുതുന്നുണ്ട് മനോരമ. അതാണ് ആത്യന്തികമായ ഉന്നം. അതിലേക്ക് കാര്യങ്ങള്‍ നയിക്കാന്‍ ഏത് സൂചനയും എടുത്ത് തലയില്‍ വയ്ക്കുന്നു; ഏതുവേഷവും കെട്ടുന്നു.

കൊല്ലപ്പെട്ട ചെറുപ്പക്കാരനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടാകുന്നത് കുടുംബം സഹിക്കണമെന്നില്ല. എന്നാല്‍, മനോരമ ആ ചര്‍ച്ചയും കുത്തിപ്പൊക്കുകയാണ്. പൊലീസ് നേരായി കേസന്വേഷിക്കരുത്, യഥാര്‍ഥ പ്രതികളെയും യഥാര്‍ഥ സംഭവവും വെളിച്ചത്തു കൊണ്ടുവന്നാലും ഞങ്ങള്‍ വിശ്വസിക്കില്ല-ഓംപ്രകാശ് എന്ന ഗുണ്ടയ്ക്ക് പണ്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുണ്ടായിരുന്നതുകൊണ്ട് കേസില്‍ സിപിഎം ബന്ധം ചാര്‍ത്തിയേ തീരു എന്നാണ് മനോരമയുടെ കടുംപിടിത്തം. ഓംപ്രകാശ് എസ്എഫ്ഐയിലുണ്ടായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ ഇന്നയിന്നയാളുകളെന്നും അവരും കേസുമായി ബന്ധമുണ്ടെന്നും പറഞ്ഞാല്‍ സംഗതി പൂര്‍ത്തിയാകുമല്ലോ. ആരില്‍നിന്ന് അച്ചാരം വാങ്ങിയാണ് ഈ പരിഹാസ്യമായ നാടകം എന്നേ അന്വേഷിക്കാനുള്ളൂ; ആരെ രക്ഷിക്കാനാണെന്നും.

Thursday, June 4, 2009

മാധ്യമങ്ങളെപ്പറ്റിത്തന്നെ

ബുധനാഴ്ച ഇറങ്ങിയ രണ്ട് പ്രമുഖ മലയാളപത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളിലൊന്ന്, കേരളത്തിന്റെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ ചോര്‍ത്തി എന്നാണ്. അങ്ങനെ ചോര്‍ത്തിയ വിവരങ്ങള്‍ സിബിഐ ഗവര്‍ണര്‍ക്ക് കൈമാറി എന്നും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട് 'മാതൃഭൂമി'യും 'മലയാള മനോരമ'യും. മനോരമ ഇങ്ങനെ എഴുതുന്നു:
"അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരുരു പ്രധാനിയുമായിപ്രമുഖ സിപിഎം നേതാവ് നടത്തിയ
ഫോണ്‍വിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം
നല്‍കിയതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. പ്രോസിക്യൂഷന്‍ കാര്യത്തില്‍
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനുനു
ശേഷം അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ പ്രധാനിയുടെ ഫോണിലേക്ക്ക്കു നേതാവിന്റെ
ഫോണില്‍നിന്ന് പോയ വിളികളാണ് സിബിഐ കണ്ടെത്തിയതെന്നറിയുന്നു. എജി സര്‍ക്കാരിന്നു
റിപ്പോര്‍ട്ട് നല്‍കുന്നതിന്നു മുന്‍പുള്ള ദിവസങ്ങളിലും നേതാവിന്റെ ഫോണില്‍നിന്ന്
ഇത്തരം വിളി പോയിട്ടുണ്ടത്രെ.''
"
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായി എന്നാണ് സിബിഐ
സംശയിക്കുന്നത്''
എന്നും ഉറപ്പിച്ചുപറയുന്ന മനോരമ തൊട്ടടുത്ത വാചകം
'ഫോണ്‍ നമ്പരിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക്ക്കു കൈമാറിയ കാര്യം
സ്ഥിരീകരിക്കാന്‍ രാജ്ഭവന്‍ വൃത്തങ്ങളോ സിബിഐ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല'
എന്നും പറയുന്നുണ്ട്.മാതൃഭൂമിയുടെ വാര്‍ത്തയില്‍ സമാനമായ കാര്യങ്ങളാണ് പറയുന്നത്
-"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും
തമ്മില്‍ നടത്തിയ ടെലിഫോണ്‍സംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍
പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോണ്‍ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍
കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.
മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയതിന്
പിറ്റേദിവസം മുതല്‍ തുടങ്ങിയ ഫോണ്‍വിളികളില്‍ അഡ്വക്കേറ്റ് ജനറല്‍ തിരക്കിട്ട്
മറുപടി നല്‍കിയതിന്റെ തലേദിവസത്തെ സംഭാഷണവും ഉള്‍പ്പെടുന്നുണ്ട്. മന്ത്രിസഭയില്‍
പ്രോസിക്യൂഷന് അനുമതി നല്‍കണമോയെന്ന കാര്യം ചര്‍ച്ചയ്ക്ക് വന്നദിവസവും
അതിനുനുശേഷവും ടെലിഫോണ്‍ സംഭാഷണം ഉണ്ടായി. ടെലിഫോണ്‍ സംഭാഷണങ്ങളിലെല്ലാംതന്നെ
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ.
ചൂണ്ടിക്കാണിച്ചിട്ടുണ്ട്''
ഇതില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സിബിഐ ചോര്‍ത്തിയതായി മനോരമയ്ക്കും മാതൃഭൂമിക്കും 'വിശ്വസനീയ' വിവരം ലഭിച്ചിട്ടുണ്ട് എന്നാണ്. മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഇവിടെ ഉയരുന്നത്. ഒന്ന്: സിബിഐ അങ്ങനെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആ വിവരം എങ്ങനെ മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടി എന്നത്.
രണ്ടാമത്തേത്, ഇത്തരമൊരു ടെലിഫോണ്‍ ചോര്‍ത്തലിന് സിബിഐക്ക് അധികാരമുണ്ടോ എന്നത്.
ഫോണ്‍ ചോര്‍ത്തല്‍ കെട്ടുകഥയാണെങ്കില്‍, ഗവര്‍ണറെ സ്വാധീനിക്കാന്‍ വ്യാജവാര്‍ത്ത ചമച്ചു എന്ന ഗുരുതരമായ സവഭാവദൂഷ്യക്കുറ്റം ചെന്നുപതിക്കുന്നത് മനോരമയുടെയും മാതൃഭൂമിയുടെയും തലയിലാണ്. മൂന്നായാലും ജനാധിപത്യവും നിയമവാഴ്ചയും പുലരുന്ന സമൂഹത്തില്‍ നടക്കേണ്ട ആശാസ്യകരമായ സംഗതികളല്ല അവ എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.
ഫോണ്‍ചോര്‍ത്തല്‍വാര്‍ത്ത ശരിയാണെങ്കില്‍ സിബിഐ പെടാന്‍ പോകുന്നത് വലിയ നിയമക്കുരുക്കിലാണ്. കാരണം അത്തരമൊരു പ്രവൃത്തി സ്വന്തമായി തീരുമാനിച്ചു ചെയ്യാന്‍ ആ ഏജന്‍സിക്ക് അധികാരമില്ല. രാജ്യസുരക്ഷ, രാജത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രശ്നങ്ങള്‍, വിദേശരാജ്യങ്ങളുമായുള്ള സൌഹൃദം തകര്‍ക്കുന്ന പ്രശ്നങ്ങള്‍, ക്രമസമാധാനപാലനം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയല്‍ എന്നിങ്ങനെയുള്ള അഞ്ചു സവിശേഷ ഘട്ടങ്ങളില്‍ കര്‍ക്കശമായ നിബന്ധനകളോടെ വ്യക്തമായ ഉത്തരവിന്റെ ബലത്തില്‍ ചെയ്യേണ്ട ഒന്നാണ് ആരുടെയെങ്കിലും ടെലിഫോണ്‍ ചോര്‍ത്തല്‍.
കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവാണ് ഇതിനുവേണ്ടത്് അതും അന്തിമമല്ല. അഖിലേന്ത്യാതലത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍-കമ്യൂണിക്കേഷന്‍ സെക്രട്ടറി എന്നിവരും തത്തുല്യ ചുമതലയുള്ളവര്‍തന്നെ സംസ്ഥാന തലത്തിലും ഈ ഉത്തരവ് പരിശോധനാ വിഷയമാക്കേണ്ടതും സാധൂകരണമില്ലാത്തതാണെന്ന് തോന്നിയാല്‍ റദ്ദുചെയ്യേണ്ടതുമാണ്. അങ്ങനെ റദ്ദുചെയ്യുമ്പോള്‍ അതുവരെ ശേഖരിച്ച വിവരങ്ങള്‍ അസാധുവാക്കപ്പെടും.
ഇതെല്ലാം സുപ്രീംകോടതി കൃത്യമായി നിര്‍വചിച്ച മാനദണ്ഡങ്ങളാണ്. ഒരാള്‍ക്ക് ടെലിഫോണില്‍ സംസാരിക്കാനുള്ള അവകാശം ഭരണഘടനയുടെ 19(1) (എ) അനുസരിച്ചുള്ള ആശയാവിഷ്കാര സ്വാതന്ത്യ്രവും 21-ാം അനുച്ഛേദമനുസരിച്ചുള്ള വ്യക്തിസ്വാതന്ത്യ്രവും അതിന്റെ സ്വകാര്യതയുമാണ്. അത് തടയുന്നത് പൌരന്റെ മൌലികാവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവും. ഇവിടെ, ഭരണഘടനാ പദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറല്‍ മേല്‍പറഞ്ഞ അഞ്ചു ഗുരുതരപ്രശ്നങ്ങളില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്ന കുറ്റകൃത്യംചെയ്തു എന്ന് സിബിഐക്ക് തോന്നിയോ? ഇല്ലെങ്കില്‍ ടെലിഫോണ്‍ ചോര്‍ത്തലിന്റെ സാധൂകരണമെന്താണ്?
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ഒരു മാനദണ്ഡവും പാലിക്കാതെ സിബിഐക്ക് തോന്നിയപോലെ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്താനാകുമോ? അന്വേഷണം പൂര്‍ത്തിയായ ഒരു കേസില്‍, നിയമാനുസൃതമുള്ള ഒരു പ്രശ്നത്തിന് സംസ്ഥാന ഗവണ്‍മെന്റിന് നിയമോപദേശം നല്‍കുക എന്ന ചുമതലയാണ് അഡ്വക്കറ്റ് ജനറല്‍ നിര്‍വഹിച്ചത്. അദ്ദേഹം നല്‍കിയ ഉപദേശത്തിനുമാത്രമാണ് പ്രാധാന്യം. ഉപദേശം നല്‍കുന്നതിനുമുമ്പോ പിമ്പോ അഡ്വക്കറ്റ് ജനറലിന്റെ പിന്നാലെ പോകേണ്ട ചുമതല സിബിഐക്കില്ല. എന്നിട്ടും സിബിഐ അങ്ങനെ ചെയ്യുകയും ആ വിവരം സ്വകാര്യമായി മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, കുറ്റാന്വേഷണത്തിന് ചുമതലപ്പെട്ട ഏജന്‍സി നീതീകരണമില്ലാത്ത കുറ്റമാണ് ചെയ്തത് എന്നര്‍ഥം.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്ന മറ്റൊരു കുറ്റം അതിനു പുറമെ. സ്വാഭാവികമായും ഗവര്‍ണര്‍ക്ക് അത്തരമൊരു കുറ്റകൃത്യം അംഗീകരിക്കാനാവില്ല. സിബിഐ അങ്ങനെയൊരു ഗുരുതരവും ഭരണഘടനാവിരുദ്ധവുമായ കുറ്റകൃത്യം നടത്തിയതിന്റെ തെളിവുസഹിതമുള്ള റിപ്പോര്‍ട്ട് കിട്ടുന്ന ഗവര്‍ണര്‍ക്ക് അക്കാര്യം കണ്ടില്ലെന്നു നടിക്കാനാവുമോ? ഇനി വാര്‍ത്ത വ്യാജമാണെങ്കിലോ? സിബിഐ അന്വേഷണത്തെക്കുറിച്ചടക്കം നുണക്കഥകളുണ്ടാക്കി ലാവ്ലിന്‍ കേസില്‍ അട്ടിമറിനടത്താന്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകുന്നതിന്റെ നാണംകെട്ട ചിത്രമാണ് തെളിയുക.
ദുര്‍ബലമായ തെളിവുകളുള്ള കേസുകള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടാനും ജനശ്രദ്ധയില്‍ നിര്‍ത്താനും ചിലചില വിവരങ്ങള്‍ ബോധപൂര്‍വം ചോര്‍ത്തിനല്‍കുന്നത് സിബിഐ പലപ്പോഴും അവലംബിക്കുന്ന ഒരു രീതിയാണ്്. ഇവിടെ, സിബിഐയേക്കാള്‍ താല്‍പ്പര്യങ്ങളുള്ള മാധ്യമങ്ങള്‍ ചോര്‍ത്തിക്കിട്ടിയതിനേക്കാള്‍ വലിയ കല്‍പ്പിതകഥകളും ഉണ്ടാക്കുന്നു. സാമാന്യ ബോധം തൊട്ടുതീണ്ടാത്ത വാര്‍ത്തകളാണ് അതിന്റെ ഫലമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
കാപട്യത്തിന്റെ കൂത്താട്ടം നടത്തുകയാണ് മാധ്യമങ്ങള്‍. ഫോണ്‍ചോര്‍ത്തല്‍ എന്നൊരു സംഭവം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം എന്തൊക്കെയാണ്, ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ എങ്ങനെ ഇത്തരമൊരു വാര്‍ത്ത നിലംതൊടാതെ വിഴുങ്ങി എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അത് ജനങ്ങളുടെ അവകാശമാണ്. അല്ലെങ്കില്‍, അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന അവഹേളനത്തെയും അപവാദ പ്രചാരണത്തെയും നിസ്സംഗം കണ്ടുനില്‍ക്കുന്നു എന്ന കുറ്റകൃത്യമാണ് നിയമബോധമുള്ള കേരളീയ സമൂഹത്തിനുമേല്‍ പതിക്കുക.

Wednesday, April 8, 2009

ഇതാണ് രാഷ്ട്രീയ പത്രപ്രവര്‍ത്തനം


പതിന്നാലാം രാവുദിച്ചത് പതിനേഴാക്കിയിരിക്കുന്നു മനോരമ. മലയാള മനോരമ അങ്ങനെ പലതിനെയും മാറ്റിമറിക്കാറുണ്ട്. തൊള്ളായിരം കോടി രൂപതുടെ അഴിമതി ആരോപിക്കപ്പെടുന്ന ഇസ്രായേല്‍ മിസൈല്‍ ഇടപാടിനെക്കുറിച്ച് മനോരമ വായിക്കുന്നവര്‍ക്ക് അറിയാമോ? അറിയാം-എകെ ആന്റണി അതിന് മറുപടി പറഞ്ഞത് ആ പത്രം അച്ചടിച്ചിട്ടുണ്ട്.
ആന്റണി തൊള്ളായിരം കോടി വാങ്ങിയെന്നൊന്നും ആരും പറയുകയില്ല. അദ്ദേഹം അഴിമതിക്കാരനാണെന്നോ അഴിമതിപോയിട്ട്, ഒരു സ്വന്തം അനുയായികള്‍ക്കുവേണ്ടി ഒരു ശുപാര്‍ശപോലും നടത്തുമെന്നോ നടത്താന്‍ ആന്റണിക്ക് കഴിയില്ല എന്നത് വലിയൊരു അയോഗ്യതയായാണ് കോണ്‍ഗ്രസിലെ ഉന്നതനേതാക്കള്‍ തന്നെ പറയാറുള്ളത്.
എന്നാല്‍, മിസൈല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നത് ഇതുവരെ വന്ന വെളിപ്പെടുത്തലുകളിലൂടെ സുവ്യക്തമായ കാര്യമാണ്. ആ ഇടപാടിന്റെ ഉത്തരവാദിത്തമാകട്ടെ ആന്റണി നയിക്കുന്ന പ്രതിരോധ വകുപ്പിനുമാണ്. പ്രതിരോധ ഇടപാടുകള്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും കറവപ്പശുവാണ്. മനോരമയെന്നല്ല, കേരളത്തിലെ മറ്റു പലപത്രങ്ങളും ഇസ്രായേലി മിസൈല്‍ വാര്‍ത്ത കണ്ടതേയില്ല. കാണാതിരിക്കാനും മൂടിവെക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാകും. തര്‍ക്കിക്കുന്നില്ല. അതെല്ലാം അവരുടെ കാര്യം. ഏതായാലും അവര്‍ പൊത്തിവെച്ചതുകൊണ്ട് ആരും അഴിമതി അറിയാതിരുന്നിട്ടില്ല.
ഇവിടെ പ്രശ്നം, ഇസ്രായേലുമായുള്ള ഇടപാടിലെ അഴിമതി ന്യായീകരിക്കുന്നതു മാത്രമല്ല. മലയാള മനോരമ ഏറ്റവുമൊടുവില്‍ ഇറങ്ങിയിരിക്കുന്നത്, അത് രാജ്യത്തിന് അവശ്യം വേണ്ട ഒരിടപാടായിരുന്നു എന്ന് സ്ഥാപിക്കാനാണ്. ആ പത്രം ഇന്ന്(ഏപ്രില്‍ എട്ടിന്) കാഴ്ചപ്പാട് പേജില്‍ ആര്‍ പ്രസന്നന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഇസ്രയേല്‍ സഹകരണ കരാറിലൂടെ വികസിക്കുന്നത് സാങ്കേതിക വിദ്യ
ആര്‍. പ്രസന്നന്‍
ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിനോടു താല്‍പ്പര്യം പ്രകടിപ്പിച്ചതു നമ്മുടെ ശാസ്ത്രജ്ഞര്‍ തന്നെ. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച മിസൈലിനെ തഴഞ്ഞുകൊണ്ടാണ് ഈ ഇടപാടിനു സര്‍ക്കാര്‍ തയാറായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു പറയുന്നത് പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ)യിലെ ഉദ്യോഗസ്ഥര്‍. മാത്രമല്ല, ഈ ഇടപാടു വേണ്ടെന്നുവച്ചാല്‍ അമേരിക്കയുടെ പേട്രിയട്ട് സംവിധാനം വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പേട്രിയട്ട് വാങ്ങുന്നതിനെ ഇന്ത്യന്‍ മിസൈല്‍ ശാസ്ത്രജ്ഞര്‍ എതിര്‍ത്തിരുന്നു.
'ആഗോള ടെന്‍ഡര്‍ വിളിച്ച് ആയുധം വാങ്ങുന്നതു പോലുള്ള ഇടപാടല്ലിത്. ഒരു ആയുധംപോലും പൂര്‍ണമായി ഈ ഇടപാടില്‍ ഇസ്രയേലില്‍ നിന്നു വാങ്ങുന്നില്ല. അവരും നമ്മുടെ ശാസ്ത്രജ്ഞരുംകൂടി സംയുക്തമായി, സങ്കീര്‍ണമായതും ഇന്നു ലഭ്യമല്ലാത്തതുമായ ചില സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണിവിടെ. സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ സ്ഥാപനം ഏതെങ്കിലുമൊരു വിദേശ സ്ഥാപനവുമായി സഹകരിക്കുന്നതുപോലുള്ള സഹകരണം മാത്രം.
ആയുധങ്ങളല്ല, സാങ്കേതികവിദ്യകളാണ് ഇതില്‍ വികസിപ്പിക്കുന്നത്. ആയുധം (മിസൈല്‍) ഏതു വേണമെന്നത് അതതു സ്ഥലത്തെ ആവശ്യമനുസരിച്ചു തീരുമാനിക്കും - ഒരു ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പറഞ്ഞു.ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മിസൈലിനെ തഴഞ്ഞുകൊണ്ടാണ് ഇസ്രയേലുമായി ഇടപാടിനു തയാറായിരിക്കുന്നതെന്ന ആരോപണവും ശരിയല്ലെന്നു ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകാശിന്റെ ഒരു സ്ക്വാഡ്രണ്‍ വ്യോമസേന ആവശ്യപ്പെട്ടതു നിര്‍മിച്ചുവരികയാണ്.
ചൈനയും സമീപകാലത്തു പാക്കിസ്ഥാനും അണ്വായുധശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചതിനെ തുടര്‍ന്നാണു ശത്രു മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള സംവിധാനം വേണമെന്നു സൈനികവിഭാഗങ്ങള്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ ശത്രുവിമാനങ്ങളെ നിരീക്ഷിക്കാനുള്ള റഡാറുകളും അവയുമായി ബന്ധപ്പെട്ട വിമാനവേധ മിസൈലുകളും ഇവയെ നിയന്ത്രിക്കുന്ന കമാന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങളുടെയും നീണ്ട ശൃംഖല തന്നെയുണ്ട്.
നിലത്തുള്ള ഈ ശൃംഖലയെ എയര്‍ ഡിഫന്‍സ് ഗ്രൌണ്ട് എന്‍വയോണ്‍മെന്റ് സിസ്റ്റം എന്നു പറയും. നൂറുകണക്കിനു റഡാറുകള്‍, സെന്‍സറുകള്‍, മിസൈല്‍ ബാറ്ററികള്‍, കമാന്‍ഡ് - കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, നിരീക്ഷണപോസ്റ്റുകള്‍, വ്യോമസേനാ താവളങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ സംവിധാനമാണിത്.മിസൈല്‍ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നു സൈന്യം മിസൈല്‍ പ്രതിരോധശേഷി ആവശ്യപ്പെട്ടുതുടങ്ങി. തൊണ്ണൂറുകളുടെ ആദ്യഘട്ടത്തില്‍ റഷ്യ അവരുടെ എസ്വി-300 വാഗ്ദാനം ചെയ്തുവെങ്കിലും അതില്‍ പല പരിമിതികളും കണ്ടെത്തിയ വ്യോമസേന വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിനുശേഷമാണു പേട്രിയട്ട് സംവിധാനം വില്‍ക്കാന്‍ യുഎസ് രംഗത്തെത്തിയത്. സാങ്കേതികവിദ്യകളൊന്നും കൈമാറാന്‍ യുഎസ് തയാറായില്ല.
നിലവിലുള്ള സംവിധാനങ്ങളൊന്നും പറ്റിയതല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ വ്യോമപ്രതിരോധാന്തരീക്ഷത്തിന് ഉതകുന്ന സംവിധാനം വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ തയാറായത്. ഇതിനു നിലവിലുള്ള ചില റഡാറുകള്‍ പരിഷ്കരിക്കണം. കൂടുതല്‍ കൃത്യതയുള്ളതും വിവിധ ദൂരപരിധികളുള്ളതുമായ പലതരം മിസൈലുകള്‍ വികസിപ്പിച്ചു റഡാറുകളുമായി കൂട്ടിച്ചേര്‍ക്കണം. ഇങ്ങനെ പരിഷ്കരിച്ചുവരുന്ന ശൃംഖലയിലെ ഒരു കണ്ണിമാത്രമാണ് ആകാശ് മിസൈല്‍. 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ വിജയകരമായി പലതവണ പരീക്ഷിച്ചുകഴിഞ്ഞു എന്നു മാത്രമല്ല, ഇതിന്റെ ഒരു സ്ക്വാഡ്രണ്‍ വ്യോമസേന വാങ്ങാന്‍ തയാറായിട്ടുമുണ്ട്.
ഇതുകൂടാതെയാണ് ഒരുമാസം മുന്‍പു മൂന്നാമതു പരീക്ഷിച്ച മിസൈല്‍വേധ മിസൈല്‍. ഇതിനെ 'അഗ്നിയുടെ പുതിയ പതിപ്പായി ചിലര്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതു ശരിയല്ല. ഇതു പുതിയൊരു മിസൈല്‍ തന്നെയാണെന്ന് ഉപജ്ഞാതാവ് ഡോ. വി.കെ. സാരസ്വത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അന്തരീക്ഷത്തിനു പുറത്തുവച്ചും അകത്തുവച്ചും ശത്രുമിസൈലിനെ തകര്‍ക്കാനുള്ള ശേഷിയായിരുന്നു ഇതിന്റെ പരീക്ഷണങ്ങളിലൂടെ നടത്തിയത്. തുടര്‍ന്നുള്ള പരീക്ഷണങ്ങളും വിജയിച്ചാല്‍ ഇതും ശൃംഖലയുടെ ഭാഗമാവും.
പക്ഷേ, ഈ രണ്ടു മിസൈലും കൊണ്ടു മിസൈല്‍ പ്രതിരോധശൃംഖല പൂര്‍ണമാവില്ല. അതിനു വിവിധ ദൂരപരിധികളുള്ള മിസൈലുകളുടെ ഒട്ടേറെ കൂട്ടങ്ങള്‍ വേണം. വിവിധ നിലകളില്‍ ശത്രുമിസൈലുകളെയും വിമാനങ്ങളെയും കണ്ടുപിടിക്കാനും ട്രാക്ക് ചെയ്യാനും കഴിവുള്ള വ്യത്യസ്ത ശേഷികളുള്ള റഡാറുകള്‍ വേണം. പറന്നുവരുന്നതു ശത്രുവിമാനമാണോ അതോ ശത്രുരാജ്യത്തില്‍ ആക്രമണത്തിനുപോയി മടങ്ങിവരുന്ന സ്വന്തം വിമാനമാണോ എന്നു തിരിച്ചറിയാനുള്ള ഇലക്ട്രോണിക് സംവിധാനം വേണം.
ശത്രുവാണെന്നു ബോധ്യമായാല്‍ അതനുസരിച്ച് അതിനെ ട്രാക്ക് ചെയ്യാന്‍ റഡാറുകള്‍ക്കു സിഗ്നല്‍ നല്‍കുന്ന സംവിധാനം വേണം. ശത്രുവിനെ എത്ര ദൂരത്തില്‍വച്ചു തകര്‍ക്കണമെന്നു കണക്കുകൂട്ടി, അതനുസരിച്ച് അതതു ദൂരപരിധിയുള്ള മിസൈല്‍ ബാറ്ററികള്‍ക്കു കമാന്‍ഡ് നല്‍കുന്ന സംവിധാനം വേണം. ഇതൊന്നും ഇപ്പോള്‍ ഇന്ത്യയിലില്ല; വാങ്ങാനും കിട്ടില്ല. ഇവ ഇന്ത്യയുടെ പ്രത്യേകാവശ്യമനുസരിച്ചു വികസിപ്പിക്കണം. ഈ പരീക്ഷണവികസനത്തിനാണ് ഇസ്രയേലുമായി കൂട്ടുചേരാന്‍ കരാറുണ്ടാക്കിയിരിക്കുന്നത.്
ഇടപാടിന്റെ തുക മുഴുവനും ഇസ്രയേലിനു കൈമാറുകയല്ല; സാങ്കേതികവിദ്യ വികസിപ്പിക്കാനാവശ്യമായ ചെലവാണ് ഇടപാടു തുകയായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്. ഇരു രാജ്യങ്ങളുംകൂടി സംയുക്തമായി സാങ്കേതികവിദ്യാ വികസനത്തിനു വിനിയോഗിക്കുന്ന തുകയാണിത്.
ഡിആര്‍ഡിഒ പ്രധാനമായും രണ്ടു വിമാനവേധ മിസൈലുകളാണു വികസിപ്പിച്ചുവന്നിരുന്നത്. അതില്‍ 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആകാശ് തയാറായിക്കഴിഞ്ഞു. അതിനെക്കാള്‍ ദൂരപരിധി കുറഞ്ഞ ത്രിശൂല്‍ മിസൈലിന്റെ വികസനം പൂര്‍ത്തിയാക്കാന്‍ ഡിആര്‍ഡിഒയ്ക്കു സാധിച്ചിട്ടില്ല. ഇസ്രയേലിന്റെ പക്കലുള്ള സ്പൈഡര്‍ എന്ന മിസൈലിലെ ചില സാങ്കേതികവിദ്യകള്‍ ഇതിനായി ഉപയോഗിക്കാമെന്നു കണ്ടെത്തി, അതു സംബന്ധിച്ച സാങ്കേതിക വിദ്യകള്‍ കൈമാറുന്നതു സംബന്ധിച്ചു കരാര്‍ നേരത്തേ തന്നെ തയാറാക്കിയിരുന്നതാണ്. ഇപ്പോള്‍ വിവാദമായിട്ടുള്ള കരാറില്‍ ഇതും ഇങ്ങനെ നേരത്തേ തീരുമാനിച്ച പല ഇടപാടുകളും ഉള്‍പ്പെടും.
ഏതാനും ആകാശ് മിസൈലുകളും ഏതാനും ത്രിശൂല്‍ സമാന മിസൈലുകളും മാത്രമുപയോഗിച്ചു വ്യോമാതിര്‍ത്തി സംരക്ഷിക്കാനാവില്ല. വിമാനാക്രമണമാണെങ്കില്‍ ചിലപ്പോള്‍ പതിനഞ്ചോ ഇരുപതോ വിമാനങ്ങളാവും ഒരുമിച്ചുവരുന്നത്. ഇവയില്‍ ചിലതിനെ എഴുപതോ അറുപതോ കിലോമീറ്റര്‍ അകലെവച്ചുതന്നെ വെടിവച്ചിടാനായേക്കും. ആദ്യത്തെ പ്രതിരോധനിര ഭേദിച്ച് അടുത്തുവരുന്ന വിമാനങ്ങളെ തകര്‍ക്കാന്‍ ദൂരപരിധി കുറഞ്ഞ മിസൈലുകള്‍ വേണം.
അതുപോലെ തന്നെ മിസൈല്‍ ആക്രമണത്തെ ചെറുക്കാനും വേണം വിവിധതരം മിസൈലുകളും റഡാറുകളും. ദൂരപരിധി കൂടിയ മിസൈലുകള്‍ അന്തരീക്ഷത്തിനു പുറത്തുപോയി തിരിച്ചു പ്രവേശിച്ചു ലക്ഷ്യസ്ഥാനത്തു പതിക്കുകയാണ്. ഇവയെ അന്തരീക്ഷത്തിനു പുറത്തുവച്ചു തന്നെ തകര്‍ക്കാനാവും പ്രതിരോധ സൈന്യത്തിന്റെ ശ്രമം. അതു സാധിച്ചില്ലെങ്കില്‍ അന്തരീക്ഷത്തില്‍ തിരിച്ചുകയറിയ ഉടനെ തകര്‍ക്കാന്‍ ദൂരപരിധി കുറഞ്ഞ മിസൈല്‍ വേണം.
ഇവ കൂടാതെ, ശത്രു അയയ്ക്കുന്ന ഹ്രസ്വദൂര മിസൈലുകളെ (അന്തരീക്ഷത്തിനു പുറത്തുപോകാത്തവ) തടയാന്‍ മറ്റൊരു ക്ളാസില്‍പ്പെട്ട മിസൈല്‍ വേണം. ഇവയ്ക്കെല്ലാം നിരീക്ഷണവിവരം നല്‍കുന്ന വിവിധതരം റഡാറുകളും വേണം. ഇതെല്ലാം നിറഞ്ഞ ഒരു ശൃംഖലയ്ക്കു വേണ്ട സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കാനാണ് ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.ചുരുക്കത്തില്‍ അടുത്തകാലത്തെ ഏറ്റവും വിജയകരമായ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ ചുവടുപിടിച്ചുള്ള കരാറാണിത്. ബ്രഹ്മോസിനു വേണ്ട സാങ്കേതികവിദ്യകള്‍ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുകയായിരുന്നു.
ഡിആര്‍ഡിഒ വ്യക്തമാക്കുന്നത്: ഒരു ആയുധംപോലും പൂര്‍ണമായി ഈ ഇടപാടില്‍ ഇസ്രയേലില്‍ നിന്നു വാങ്ങുന്നില്ല. അവരും നമ്മുടെ ശാസ്ത്രജ്ഞരുംകൂടി സംയുക്തമായി, സങ്കീര്‍ണമായതും ഇന്നു ലഭ്യമല്ലാത്തതുമായ ചില സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണിവിടെ.

എത്രമാത്രം തരംതാണ വാദങ്ങളാണ് സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മനോരമ നിരത്തുന്നതെന്ന് വിശദീകരിച്ച് സമയം കളയുന്നില്ല. 'ദ ഹിന്ദു' പത്രം 2008 നവംബര്‍ 20ന് പ്രസിദ്ധീകരിച്ച ലേഖനം നോക്കുക.
Reinventing a proven indigenous missile?
Ashok Parthasarathi and Raman Puri
Reported moves by the Ministry of Defence to outsource abroad a Rs. 10,000-crore project for an air defence system raise many questions.
There have been press reports recently about the Ministry of Defence awarding Israel a Rs. 10,000-crore contract to develop and produce an “Advanced New Generation Surface to Air Missile (SAM) System.” This is to be an extension of the Israel Aircraft Industries Ltd. (IAI)-Defence Research and Development Organisation (DRDO) project (in which the DRDO’s work share is insignificant) that is under way. It involves a price of about Rs. 2,800 crore. The objective is for the DRDO and the IAI to jointly develop, and for the IAI to then produce, three 70-km-range Barak 2 missile systems for the Indian Navy.
Concurrently, the IAI is to develop, manufacture and supply to the Indian Air Force (IAF) another SAM System. This system is stated to have the capability to intercept both missiles and manned aircraft at a range of up to120 km. It is reliably learnt that about a dozen such SAMs are to be purchased by the IAF from the IAI at a price of around Rs. 10,000 crore.
At the same time, the success of the DRDO’s own project to develop, make a prototype of and prove on the field a high-performance SAM, called Project Air Defence (AD), for a far superior, much more demanding application, namely, to shoot down ballistic missiles at ranges much greater than 120 km, has been widely reported. The press release issued by the DRDO on December 15, 2007 regarding SAM said: “The Indian drive to realise a Ballistic Missile Defence (BMD) system took a significant step forward with the country joining the elite club of the USA, Russia and Israel when an endospheric (within the atmosphere) interceptor missile developed by the DRDO successfully targeted a hostile missile twice in early December 2007. The Air Defence interceptor missile developed by the DRDO destroyed the target missile. An exospheric (beyond the atmosphere) interception of a target Ballistic Missile had already been achieved earlier.”
This home-grown missile system in which the radar hardware too is now being indigenised (the software, in any case, was written entirely by Indian teams earlier) has all the capabilities sought from the Air Defence Missile System to be developed and then productionised by the IAI — and indeed much more. Why, then, should the IAI “offer” be even considered?
It does not require rocket science to infer that a missile system that can intercept a ballistic missile does so at ranges far greater than the 120 km asked for from the IAI by the IAF. Similarly, the DRDO’s Ballistic Missile Defence System which has successfully intercepted enemy/target aircraft right up to the limits of endospheric altitudes can effectively intercept any aircraft at ranges of 120 km-plus.
Countries that have developed such air defence systems do not compartmentalise their roles as being strategic or tactical, or limit their utilisation against either offensive manned aircraft on the one hand or missiles on the other. Doing so would be technologically and operationally illogical. What is more, it will lead to significant wastage of human and financial resources. Why, then, the IAF and the Navy have not drawn this obvious interference, or the DRDO has not clearly highlighted and emphasised the capability and relevance of the Project (AD) for Tactical Air Defence of its proven Ballistic Missile Defence Missile (BMD) system, is unclear — although the DRDO press release did state that the successfully demonstrated BMD had all the features necessary to double up easily as a tactical AD missile.
Incidentally, it has been reported in the media that besides firing to destroy a ballistic missile, the DRDO’s interceptor missile engaged a simulated air target and a naval ship at ranges of 100 km-plus and intercepted them. What is more, neither the Navy nor the IAF is willing to recognise or acknowledge, much less accept, these capabilities of the DRDO’s Project AD missile systems despite the numerous joint committees they are members of. At such committee meetings, all these developments and concrete achievements of the DRDO have been presented by it and discussed in detail by senior representatives of those defence services and senior DRDO scientists.
The AD system developed and proved by the DRDO in record time and at record cost by world standards is, in concept, like the French Astra 30 and the U.S. PAC 3 recently introduced in those countries. However, in terms of design and performance, the DRDO’s AD system is superior to the French and U.S. systems. Basically, such modern AD Systems deploy Multifunction Active Aperture Radars (Long Range) and Medium Range Multifunction Radars to determine multiple target positions in space, and communicate over secure, real-time links to the interceptor missiles or launchers. The interceptor missiles themselves meanwhile have the intelligence to determine their trajectories and engage enemy aircraft or missiles at long range. The systems to be procured from Israel will necessarily have the same concept and components as the Project AD missile — or so it is to be hoped.
What is more, while the Project AD missile not only exists but is proven in the much more demanding BMD role, the IAI AD missile has yet to be developed. So, if the Rs. 10,000-crore contract for the 120-km range Barak NG AD missile for the IAF is signed, it will be a true case of reinventing the wheel abroad at exorbitant cost and at the expense of existing and proven indigenous missiles of the DRDO that offer better performance. So much for the policy of self-reliance and indigenisation that is stated at every defence forum.
One may rightly then ask: why did this not apply to the Naval Systems? In our view, the Rs. 2,800-crore contract with the IAI in this regard was also a hastily signed one. Project AD’s radar system would possibly have required re-engineering to downsize the Medium Range Multifunction Radar to be mounted on a naval ship’s mast, and some developmental effort to deal with stabilisation issues at sea (using capability already available with L&T, R&D Engineers, Pune, and BEL).
Clearly, however, no such re-engineering and stabilisation effort is required for the IAF’s ground-based systems. The Medium Range Multifunction radar of Project AD has been extensively used by the IAF in exercises even with foreign air forces. As for the interceptor missiles, India has the total design, technology and production capabilities thoroughly proven in repeated BMD field trials conducted over the last two years.
Therefore, while there would be no justification for the IAF going in for the so-called “Advanced New Generation, Air Defence System Programme” with the IAI, in the case of the Navy, too, the systems under development by the IAI should be the last systems to be ordered abroad.
The so-called joint IAI-DRDO project for Barak-2 is one in which the DRDO, surprisingly, has a small-to-insignificant contribution to make. Therefore, the reason for the DRDO joining this programme under such circumstances, and even more when its own technically and operationally superior Project (AD) SAM has been proven in the field, is not clear. Is this yet another case of the DRDO being pressured, not only by a defence service but by the Ministry of Defence itself?
In view of the foregoing, while we ponder over these issues, there should be no “develop & buy” or “buy & make” orders for the IAF’s AD systems. Instead, both the DRDO and the IAF must be directed by the Defence Minister to jointly use the DRDO’s established and proven capability and actual AD missiles to meet the IAF’s AD requirement. And the proposed procurement from the IAI of Israel should be dropped forthwith.
There is a Central Bureau of Investigation enquiry in progress against the IAI. It will therefore be a gross and serious violation of government rules and regulations to place fresh orders for any systems whatsoever with the IAI until the CBI enquiry is over and the IAI is cleared. But a recent news item (Indian Express, November 17, 2008) cited government sources as having told the newspaper that “the Defence Ministry has gone to the Cabinet Committee on Security (CCS) for approval of this multi-million dollar procurement of a Medium-Range Surface-to-Air Missile (MRSAM) project between Israeli defence contractors and the DRDO” — even before the CBI enquiry is complete.
(Ashok Parthasarathi was Science and Technology Adviser to Prime Minister Indira Gandhi for nine years in two spells in the 1970s and the early 1980s. He has been closely involved with India’s air defence system, overseen and directed as it was even then by the Radar & Communication Board chaired by the Prime Minister. Vice-Admiral Raman Puri retired as Chief of the Integrated Defence Staff to the Chairman, Committee of Defence Service Chiefs and was deeply associated with the inter-services weapons procurement process from October 2003 to February 2006.)
അശോക് പാര്‍ത്ഥസാരഥിയും വൈസ് അഡ്മിറല്‍ രാമന്‍ പുരിയും ചേര്‍ന്നെഴുതിയ ഈ ലേഖനത്തിനപ്പുറം എന്ത് പറയാന്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അശോക് പാര്‍ത്ഥസാരഥി. സുരക്ഷാ ദേനാതലവന്‍മാരുടെ കമ്മറ്റിയുടെ സ്റ്റാഫ് മേധാവിയായിരുന്നു രാമന്‍ പുരി.

Friday, March 27, 2009

മനുഷ്യന്‍ പട്ടിയെ കടിച്ചു


(ആ വാര്‍ത്ത മുക്കി)


വാര്‍ത്തകള്‍ ഉണ്ടാകുന്നത് അസ്വാഭാവികത ഉണ്ടാകുമ്പോഴാണ്. വിഎസ് അച്യുതാനന്ദന്‍ കത്ത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ചെന്ന് ഇന്നലെ മനോരമ പറഞ്ഞോ-ഇല്ല പറഞ്ഞില്ല. കത്തയച്ച കാര്യം സ്ഥിരീകരിച്ചില്ലെന്നാണ് മനോരമ എഴുതിയത്.ആ സ്ഥിരീകരണം ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടിതാ കത്തിലെ 'ഉള്ളടക്ക'വും ഇന്ന് അച്ചടിച്ചുവെച്ചിരിക്കുന്നു.

അയച്ചോഎന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത കത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയേ! എങ്ങനെ കഴിയുന്നു മനോരമയ്ക്ക്. പത്രപ്രവര്‍ത്തനത്തിന്റെപുരോഗതിയില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് വന്നുചേര്‍ന്നിരിക്കുന്നത്.

മാത്തുക്കുട്ടിച്ചായന് "കോപ്പി റ്റു'' വെച്ചാണ് വിഎസ് കത്തെഴുതിയത് എന്ന് നാളെ ഇവര്‍ വാര്‍ത്ത എഴുതുമോ ആവോ. വിഎസ് അച്യുതാനന്ദന്‍ എന്ന സിപിഐ എമ്മിന്റെ സമുന്നതനേതാവിനെ അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനും പാര്‍ടിയില്‍നിന്ന് അടര്‍ത്തിമാറ്റാനുമുള്ള കുത്സിതശ്രമമല്ലെങ്കില്‍ മറ്റെന്താണിത്?

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ വി എസിനെപ്പോലൊരു സമുന്നത നേതാവ് മനോരമ അച്ചടിച്ചപോലെ ഒരു കത്ത് എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള മലയാളിക്ക് വിശ്വസിക്കാാവുമോ? ചോദ്യം ആവര്‍ത്തിക്കുന്നു-കത്ത് എഴുതിയതു തന്നെയെങ്കില്‍ എങ്ങനെ മനോരമയ്ക്ക് കിട്ടി?


ക്ഷമിക്കണം. മേല്‍പറഞ്ഞതല്ല ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ വിഷയം. തലക്കെട്ടിലേതുപോലെ അത് പട്ടി മനുഷ്യനെ കടിച്ച വാര്‍ത്ത തന്നെയാണ്. ഇന്ന് വന്ന ഒരു വാര്‍ത്ത നോക്കുക:


ഏഷ്യാനെറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍; മനോരമ ക്യാമറാമാന്‍ ഒളിവില്‍
തിരു: ശംഖുംമുഖം മുന്‍ അസിസ്റ്റന്റ് കമീഷണര്‍ എസ് സനല്‍കുമാറിന്റെ വീട് ആക്രമിച്ച് പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ വീട് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.

ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ശബരീനാഥില്‍നിന്ന് സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു.

തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ചാണ് രേഖകളും മറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തത്. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.

തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ എസിയെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.

അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.

ഈ വാര്‍ത്ത ഏതെങ്കിലും ചാനലില്‍ കണ്ടുവോ? ഏതെങ്കിലും പത്രത്തില്‍ വായിച്ചുവോ?(ദേശാഭിമാനിയെയും കൈരളിയെയും ഒഴിവാക്കുന്നു)എന്തേ ഇത് വാര്‍ത്തയല്ലേ? പത്രക്കാരന്(മാധ്യമ പ്രവര്‍ത്തകനും മാധ്യമ സ്ഥാപനങ്ങള്‍ക്കും) ഉള്ള മഹത്തായ സ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണോ ഇത്? ഉപജാപം നടത്താം; വ്യാജ വാര്‍ത്ത കൊടുക്കാം; രാഷ്ട്രീയ നേതാക്കളുടെ കാലുനക്കി കാര്യം നേടുകയും ഇഷ്ടപ്പെടാത്തവരെ എഴുതി നാറ്റിക്കുകയും ചെയ്യാം;അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി, മക്കളെയും കുടുംബാംഗങ്ങളെയും വലിച്ചിട്ട് അപകീര്‍ത്തിപ്പെടുത്താം-മാധ്യമപ്രവര്‍ത്തകന്‍ എന്ന 'പട്ടി' മനുഷ്യനെ കടിച്ചാല്‍അത് വാര്‍ത്തയാകാത്തതെന്തേ?

Monday, March 23, 2009

ഇതില്‍ ആര്‍ക്കാണ് പ്രതിഷേധം?ആരാണ് പ്രതിഷേധിക്കേണ്ടത്?

മലയാള മനോരമയുടെ ഒരു വാര്‍ത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

മനോരമ ന്യൂസ് ഒാഫിസില്‍ സിപിഎം അക്രമം
സ്വന്തം ലേഖകന്‍
കോഴിക്കോട്: മനോരമ ന്യൂസ് ചാനലിന്റെ ഓഫിസ്
ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ
തല്ലിത്തകര്‍ത്തു.
സിപിഎമ്മിന്റെ എലത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
സുനില്‍കുമാറിന്റെ രാജി
സംബന്ധിച്ച് ചാനലില്‍ വാര്‍ത്ത നല്‍കിയതിന്റെ
പേരിലായിരുന്നു ആക്രമണം. ചാനലിന്റെ
ഫ്രണ്ട് ഓഫിസ് തല്ലിതകര്‍ത്ത സംഘം
കംപ്യൂട്ടറും ഫോണും ടിവിയും എറിഞ്ഞുടച്ചു. ഒബി
വാനടക്കം മനോരമ ന്യൂസിന്റെ രണ്ടു
വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു.
എലത്തൂര്‍
പഞ്ചായത്ത് പ്രസിഡന്റും സിപിഎം
പ്രാദേശിക നേതാവുമായ വി. കെ. മോഹന്‍ദാസിന്റെ
നേതൃത്വത്തില്‍ ഇരുപതോളം പേരാണ്
അക്രമം നടത്തിയത്. രാത്രി തന്നെ അറസ്റ്റ് ചെയ്ത
മോഹന്‍ദാസിനെ ഏപ്രില്‍ നാലുവരെ
റിമാന്‍ഡ് ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.
എ. മുഹമ്മദ് റിയാസിന്റെ
സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് സുനില്‍കുമാര്‍
രാജിവച്ചെന്നാണു വാര്‍ത്ത
നല്‍കിയത്. എന്നാല്‍, ഓഫിസിലെത്തിയ സിപിഎം
പ്രവര്‍ത്തകര്‍ രാജിവാര്‍ത്ത നിഷേധിച്ചു.
സുനില്‍കുമാറും സംഘത്തിനൊപ്പം
ഉണ്ടായിരുന്നു
.
വാര്‍ത്ത തെറ്റാണെങ്കില്‍
തിരുത്തു നല്‍കാമെന്നു
പറഞ്ഞതിനെത്തുടര്‍ന്നു
പ്രവര്‍ത്തകര്‍
മടങ്ങാന്‍ ഒരുങ്ങുമ്പോള്‍
ഒരാള്‍ പൂച്ചെട്ടി എറിഞ്ഞ് ഓഫിസിന്റെ ചില്ലുകള്‍
ഉടച്ചു. തുടര്‍ന്ന് സംഘത്തിലെ
മറ്റുള്ളവരും അക്രമം അഴിച്ചു വിടുകയായിരുന്നു. ഈ
സമയം ചാനല്‍ റിപ്പോര്‍ട്ടറും
രണ്ടും ജീവനക്കാരും മാത്രമേ
ഓഫിസിലുണ്ടായിരുന്നുള്ളു. അക്രമത്തിനു ശേഷം സംഘം പല
വാഹനങ്ങളിലായി
സ്ഥലം വിട്ടു.
സിറ്റി പൊലീസ് കമ്മിഷണര്‍ അനൂപ്
കുരുവിള ജോണ്‍ രാത്രി
തന്നെ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ ഉത്തര മേഖല എഡിജിപി
കെ. എസ്.
ജംഗ്പാംഗിയും ഓഫിസ് സന്ദര്‍ശിച്ചു. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്ഐ
എം. കെ. രാജേഷിനാണ് അന്വേഷണച്ചുമതല.


യുഡിഎഫ്
സ്ഥാനാര്‍ഥി എം. കെ. രാഘവന്‍, ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്‍,
മുസ്ലിം ലീഗ്
ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് പ്രസിഡന്റ്
കെ. എം.
ഷാജി, ഡിസിസി പ്രസിഡന്റ് കെ. സി. അബു എന്നിവര്‍ സ്ഥലം
സന്ദര്‍ശിച്ചു.


മനോരമ ചാനല്‍ സംപ്രേഷണംചെയ്ത വാര്‍ത്ത, എലത്തൂരിലെ സിപിഐ എം ലോക്കല്‍സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു എന്നായിരുന്നു. മാത്രമല്ല, ആ രാജിക്ക് കാരണം കോഴിക്കോട്ടെ സിപിഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന് ഫാരിസ് അബൂബക്കറുമായി ബന്ധമുള്ളതുകൊണ്ടാണ് എന്നുമായിരുന്നു ആ വാര്‍ത്ത.

ലോക്കല്‍ സെക്രട്ടറി രാജിവെച്ചു എന്നത് ഒന്നാമത്തെ കളവ്. റിയാസിന്റെ ഫാരിസ് ബന്ധം കല്ലുവെച്ച നുണ. ആ നുണ കുറെ നാളായി സിപിഐഎമ്മിന്റെ ശത്രുക്കള്‍ പലവിധേന പ്രചരിപ്പിക്കുകയാണ്. അതിന് ആധികാരികത നല്‍കാനാണ് മനോരമ നട്ടാല്‍ പൊടിക്കാത്ത മറ്റൊരു 'രാജിനുണ' എഴുന്നള്ളിച്ചത്. ആ വാര്‍ത്ത കണ്ടയുടനെ, മറ്റൊന്നും അന്വേഷിക്കാതെ ഇതരചാനലുകള്‍ ഏറ്റുപാടി. സ്വപ്നത്തില്‍ പോലും ഇല്ലാത്ത കാര്യം മനോരമ വാര്‍ത്തയായി കണ്ടപ്പോഴാണ് എലത്തൂരിലെ സിപിഐ എം പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

മനോരമയില്‍ ചോദിക്കാന്‍ ചെന്നവരില്‍ 'രാജി വെച്ചു' എന്ന് മനോരമ പ്രഖ്യാപിച്ച ലോക്കല്‍ സെക്രട്ടറിയുമുണ്ടായിരുന്നു എന്ന് ആ പത്രം തന്നെ പറയുന്നു. വേണമെങ്കില്‍ തിരുത്ത് കൊടുക്കാമെന്ന സൌമനസ്യമാണത്രെ ചാനല്‍ അധികൃതര്‍ കാണിച്ചത്.വഴിനടക്കുന്ന ഒരാളെ തടഞ്ഞുനിര്‍ത്തി ചെകിട്ടത്തടിക്കുന്നു. പ്രതിഷേധം വന്നപ്പോള്‍, വേണമെങ്കില്‍ മാപ്പുപറയാം, മിണ്ടാതെ പോയ്ക്കൊള്ളൂ എന്ന് അടിച്ചവന്‍ പറയുന്നത് ഏതുകോത്താഴത്തെ ന്യായമാണ്?തല്ലിപ്പോകില്ലേ, തല്ലിത്തകര്‍ത്തുപോകില്ലേ ഈ നുണയന്‍മാരുടെ തെമ്മാടിത്തത്തെ?

ഇപ്പോള്‍ പ്രതിഷേധത്തിന്റെ അതിസാരമാണ്. ഒരുഭാഗത്ത് പത്രപ്രവര്‍ത്തക യൂണിയന്‍. മറ്റൊരുഭാഗത്ത് വീരേന്ദ്രകുമാറിന്റെ എന്തരോ സൊസൈറ്റി;മനോരമക്കാരന്‍ മൂര്‍ത്തി ഭാരവാഹിയായ എഡിറ്റേഴ്സ് ഗില്‍ഡ്.ഒരു ഗില്‍ഡുകാരനും നുണ വാര്‍ത്തയെക്കുറിച്ച് മിണ്ടാട്ടമില്ല. സഹികെട്ട് തല്ലിപ്പൊളിച്ചുപോയതാണ് മഹാപരാധം!ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. മനോരമക്കാരന്(പത്രക്കാരന്) എന്താ കൊമ്പുണ്ടോ?

മനോരമ ചാനലിന്റെ ഒരു പരിപാടിയല്‍ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുജോയിയെ കണക്കറ്റ് പരിഹസിക്കുന്നത് കണ്ടു. ഓര്‍ക്കൂട്ടിലെ സിന്ധുവിന്റെ ചിത്രങ്ങള്‍ അപഹാസ്യമാംവിധം ഉപയോഗിക്കുന്നതുകണ്ടു. എന്തേ കെവിതോമസിന്റെ തിരുതമീനും വയനാട്ടിലെ പേയ്്മെന്റ് സീററും ശശിതരൂരിന്റെ 'മാംസപിണ്ഡപ്രയോഗ'വും ഈ ചാനലിന് വാര്‍ത്തയാകുന്നില്ല? സിന്ധുവിനെറ മെക്കിട്ടുകേറാന്‍ എന്തിത്ര ആവേശം? തല്ലില്ലേ? തല്ലിപൊളിച്ചുപോകില്ലേ ഈ തല്ലിപ്പൊളിക്കളിയെ? ആരാണ് പ്രതിഷേധിക്കേണ്ടത്? ഏതാണ് തല്ലിപ്പൊളിത്തരം?