മാധ്യമങ്ങള്‍ എങ്ങനെ സ്വയം ചെറുതാവുന്നു എന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ് ശനിയാഴ്ച എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍. ദിലീപ് രാഹുലന്‍ എന്ന എസ്എന്‍സി ലാവ്ലിന്റെ മുന്‍ ഉദ്യോഗസ്ഥനില്‍നിന്ന് ശേഖരിച്ച മൊഴിയാണ് പ്രത്യേക കോടതിയില്‍ സിബിഐ ഹാജരാക്കിയത്. വിവിധ പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ നോക്കുക:
മനോരമ ലാവ്ലിന്‍: കസള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ
മാതൃഭൂമി ലാവ്ലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി
മാധ്യമം പിണറായിയുടെ അറിവോടെയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍
മംഗളം 1. ടെക്നിക്കാലിയയെ കൊണ്ടുവന്നത് പിണറായിയുടെ അറിവോടെ (പേജ് 1) 2. ലാവ്ലിന്‍ കേസ്: പിണറായിക്കെതിരെ ദിലീപ് രാഹുലന്റെ മൊഴി നിര്‍ണായകം (പേജ് 7)
ദീപിക ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് പിണറായി പങ്കെടുത്ത യോഗത്തില്‍
കേരള കൌമുദി കസള്‍ട്ടന്റിനെ നിശ്ചയിച്ച യോഗത്തില്‍ പിണറായി പങ്കെടുത്തെന്ന് മുന്‍ ഡയറക്ടര്‍ (പേജ് 10)
വീക്ഷണം ലാവ്ലിന്‍ അഴിമതിക്കരാറിന് വഴിയൊരുക്കിയത് പിണറായി
ചന്ദ്രിക പിണറായിക്കെതിരെ മൊഴി
ജന്മഭൂമി ടെക്നിക്കാലിയയെ നിയമിച്ചത് പിണറായിയുടെ അറിവോടെ
ഇത്രയും വായിക്കുന്ന ആര്‍ക്കും തോന്നുക ദിലീപ് രാഹുലന്‍ എന്തോ കനപ്പെട്ടത് വെളിപ്പെടുത്തിയെന്നും പിണറായി വിജയന്‍ അപകടത്തില്‍പെടാന്‍ പോകുന്നുവെന്നുമാണ്. കേസ് ഗൌരവമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളെ ആശ്ചര്യത്തോടെയേ കാണാനാവൂ. ടെക്ക്നിക്കാലിയ പണം വെട്ടിച്ചുവെന്ന് കേസില്ല. കരാറുകാരായിരുന്ന അവര്‍ ചെയ്ത ജോലിയെക്കുറിച്ചും കേസില്ല. പണം വന്നു; വന്നത് ചെയ്ത ജോലിക്ക് പ്രതിഫലമായി ടെക്ക്നിക്കാലിയക്ക് കിട്ടി-ഇതിലൊന്നും ആര്‍ക്കും തര്‍ക്കവുമില്ല. ടെക്ക്നിക്കാലിയ ഏതു സ്ഥാപനം; എവിടെനിന്ന് വന്നു; അത് പിണറായി ഉണ്ടാക്കിയതാണ് എന്നൊക്കെ വിവാദ വ്യവസായികള്‍ പറഞ്ഞുനടന്നിരുന്നു. ഇന്ത്യയിലും പുറത്തും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതും ആശുപത്രി നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചതുമായ സ്ഥാപനമാണതെന്ന് തെളിഞ്ഞതോടെ അത്തരം വിവാദക്കാര്‍ പിന്‍മാറി. ടെക്ക്നിക്കാലിയയെ കേരളത്തിലേക്ക് ആദ്യം കൊണ്ടുവന്നത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ എം വി രാഘവനാണ് എന്നും പിന്നീട് വ്യക്തമായി. പിണറായി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മുന്‍കൈയില്‍ മലബാറില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുമ്പോള്‍ പണി ആരുചെയ്യുമെന്ന് അറിയുന്നത് മഹാപരാധമോ? അത് അപരാധമാണെന്ന് ഏതായാലും സിബിഐ പറഞ്ഞിട്ടില്ല. ടെക്ക്നിക്കാലിയയെക്കുറിച്ച് ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. ആ കമ്പനിയാണ് ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിയത് എന്നതിലും തര്‍ക്കമില്ല.
പിന്നെങ്ങനെ ഇപ്പോള്‍ മാധ്യമങ്ങള്‍ അറബിഭാഷയില്‍ കരിമ്പൂച്ചയെ തപ്പുന്നു?
പിണറായിയുടെ പേര് ദിലീപ് രാഹുലന്റെ മൊഴിയില്‍ വരുന്നു എന്ന് ഉറപ്പാക്കാതെയാണ് വാര്‍ത്ത എഴുതിയത് എന്നത് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാകുന്നു:
"വൈദ്യുതിമന്ത്രി എന്നര്‍ത്ഥം വരുന്ന വസീര്‍ തോക്കത്ത്' എന്ന വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അറബിയിലുള്ള റിപ്പോര്‍ട്ട് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് ഊര്‍ജ മന്ത്രിയെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്.''
ഈ ആശയക്കുഴപ്പമുള്ള മനോരമ എങ്ങനെ 'കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ' എന്ന് വാര്‍ത്തയെഴുതും?
2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ലാവ്ലിന്‍ കേസിന്റെ സഹായം യുഡിഎഫിന് കിട്ടാന്‍ സിബിഐ നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു; യുഡിഎഫിന്റെ നില ഭദ്രമല്ല എന്നറിയാവുന്ന കേരളത്തിലെ ചില പ്രധാന മാധ്യമങ്ങള്‍ അവസരം കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടി സിബിഐ പണിയെടുക്കുന്നു. ദീപക് കുമാര്‍ എന്ന 'സാക്ഷി'യെ ഇടക്കാലത്ത് അവതരിപ്പിച്ചു. അയാള്‍ പലതും പറയുന്നു. അയാള്‍ സിബിഐക്ക് നല്‍കിയ മൊഴിയുടെ ഫോട്ടോസ്റാറ്റ് 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നു. കോടതിക്ക് കൊടുക്കാത്ത രേഖ എന്തിന് സിബിഐ മാതൃഭൂമിക്ക് കാണിക്കവയ്ക്കുന്നു? കുറച്ചുദിവസമായി ദീപക് കുമാറായിരുന്നു ലാവ്ലിന്‍ വാര്‍ത്തയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ മാതൃഭൂമി പറയുന്നു: "ഈ ഇടപാടുകള്‍ കേസിന്റെ വിചാരണഘട്ടത്തില്‍ വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐയുടെ തീരുമാനം''.
ഇത് വെള്ളരിക്കാപ്പട്ടണമോ?
കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിചാരണക്കാലത്തുമാത്രം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് എങ്ങനെ കഴിയും? അങ്ങനെയൊരു ബ്ളാക്ക്മെയില്‍ പ്രവര്‍ത്തനം നടത്താന്‍മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സി അധഃപതിക്കാമോ? എന്തുകൊണ്ട് കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല? യുഡിഎഫിനും അവരുടെ തെരഞ്ഞെടുപ്പുനേട്ടത്തിനും വേണ്ടി സിബിഐ പണിയെടുക്കുകയും മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന് ഒത്താശചെയ്യുകയും എന്ന അവസ്ഥ ഇന്നാട്ടിലെ മര്യാദ, മാന്യത എന്നിങ്ങനെയുള്ള ശീലങ്ങളെ തകര്‍ത്തുകളയുകയല്ലേ? അതല്ലെങ്കില്‍, സിബിഐയെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍, ദീപക് കുമാറിന്റെ മൊഴി എന്ന പേരില്‍ വന്ന അപകീര്‍ത്തികരമായ പ്രസ്താവങ്ങള്‍ എന്നിവ നിഷേധിക്കാനുള്ള സന്മനസ്സ് സിബിഐക്കുണ്ടാകേണ്ടതല്ലേ? കോടതിയില്‍ ഹാജരാക്കാത്ത ദീപക്കുമാറിന്റെ മൊഴി എങ്ങനെ മാതൃഭൂമിക്കു കിട്ടി? സിബിഐ ചോര്‍ത്തിക്കൊടുത്തോ? ഇന്നുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മൊഴി പിണറായിയെ സ്വഭാവഹത്യ നടത്തുന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ?
സിബിഐയും ചില മാധ്യമ ഉടമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിന്റെ സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട്. മാധ്യമങ്ങളും സിബിഐയും പറഞ്ഞുനടന്ന 'വരദാചാരിയുടെ തല' ഇന്നെവിടെ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ച തന്ത്രം ആവര്‍ത്തിക്കാനുള്ള ശ്രമമാണ്, ദിലീപ് രാഹുലന്റെ മൊഴി അത്ഭുതകരമായ വ്യാഖ്യാനത്തോടെ അവതരിപ്പിച്ചതിനുപിന്നില്‍. ഈ ഗൂഢാലോചനയില്‍ മാധ്യമങ്ങളും യുഡിഎഫ് രാഷ്ട്രീയവും മാത്രമല്ല സിബിഐയും പങ്കാളിയായിരിക്കുന്നു.
Showing posts with label മാധ്യമം. Show all posts

Sunday, August 1, 2010
Friday, October 2, 2009
മാധ്യമങ്ങളോടുള്ള സമീപനം
ഗ്രാംഷി പറഞ്ഞു: "ഇത് വരിക്കാരെ കണ്ടെത്താന്‍ പ്രചാരണം നടത്തുന്ന കാലമാണ്. ബൂര്‍ഷ്വാ പത്രങ്ങളുടെ പത്രാധിപന്‍മാരും അഡ്മിനിസ്ടേറ്റര്‍മാരും അവരുടെ കാഴ്ച അലമാരകള്‍ ക്രമീകരിക്കുന്നു; പരസ്യപ്പലകകള്‍ക്ക് വാര്‍ണീഷടിക്കുന്നു; കടന്നുപോകുന്നവരെ(ഇവിടെ വായനക്കാര്‍) വില്‍പനവസ്തുവിലേക്ക് ആകര്‍ഷിക്കാനുള്ള അഭ്യര്‍ത്ഥന നടത്തുന്നു. അവരുടെ വില്‍പനച്ചരക്ക് നാലോ ആറോ പേജുകളുള്ളതും രാവിലെയോ വൈകുന്നേരമോ പുറത്തിറങ്ങുന്നതുമായ വാര്‍ത്താ പത്രങ്ങളാണ്. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പത്രത്തിന്റെ ഉല്‍പാദകരുടെയും വില്‍പനക്കാരുടെയും താല്‍പര്യാനുസൃതം വായനക്കാരുടെ മനസ്സിലേക്ക് കുത്തിവെക്കലാണ് അവയുടെ ധര്‍മ്മം.'' 1916ലാണ് ഗ്രാംഷി ഇതെഴുതിയത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാധ്യമങ്ങളെക്കുറിച്ചുളള ബോധം ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ രൂപപ്പെട്ടതല്ല.
കമ്മ്യൂണിസ്റ്റുകാര്‍ക്കോ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗപരമായ നിലപാടുകള്‍ക്കോ ഒരുകാലത്തും ആര്‍ജിക്കാനാകാത്ത ഒന്നാണ് ബൂര്‍ഷ്വാമാധ്യമങ്ങളിലെ സ്വീകാര്യത. തന്നെക്കുറിച്ച് ബൂര്‍ഷ്വാ പത്രങ്ങള്‍ നല്ലതുപറയുമ്പോള്‍ തനിക്കെന്തോ പിശകുപറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കണമെന്ന ഇഎംഎസിന്റെ ബോധ്യം ആ തിരിച്ചറിവില്‍നിന്നുല്‍ഭവിച്ചതാണ്്. ബൂര്‍ഷ്വാമാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ-തൊഴിലാളി വിരുദ്ധ സമീപനത്തെ ഏറ്റവും മോശമായ വാക്കുകളില്‍ വിശേഷിപ്പിക്കാന്‍ ലെനിന്‍ മടിച്ചുനിന്നിരുന്നില്ല. തനിക്കെതിരായ താല്‍പര്യങ്ങളാലും ആശയങ്ങളാലും പ്രചോദിതമായി യുദ്ധംനടത്തുന്നവയാണ് ബൂര്‍ഷ്വാപത്രങ്ങള്‍ എന്ന് എല്ലായ്പ്പോഴും തൊഴിലാളി മനസ്സിലാക്കണമെന്നാണ് ഗ്രാംഷി ഓര്‍മ്മിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും അപവാദങ്ങളും നുണക്കഥകളും ഒന്നൊന്നായി പിറന്നുവീഴുമ്പോള്‍, അതാണ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ധര്‍മ്മം എന്ന മുന്‍വിധിയോടെ അവയെ സമീപിക്കണം എന്ന പ്രഥമപാഠം ആവര്ത്ച്ച് ഓര്‍ക്കണം.
.
മാധ്യമ സൃഷ്ടി എന്നത് പരിഹസിക്കപ്പെടുന്ന പദമായി കേരളത്തിന്റെ പൊതുബോധത്തിലേക്ക് അടിച്ചുകയറ്റാന്‍ മുഖ്യധാരയില്‍ സുസ്ഥിരസ്ഥാനമലങ്കരിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും കെട്ടിച്ചമച്ച വാര്‍ത്തയോട് 'അത് മാധ്യമ സൃഷ്ടിയാണ'് എന്ന് പ്രതികരിക്കുമ്പോള്‍ പുച്ഛവും പരിഹാസവും ഉല്‍പാദിപ്പിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചിരിക്കുന്നു എന്നതാണ് നമുക്കുമുന്നില്‍ നമ്മെ അമ്പരപ്പിച്ചുകൊണ്ട് നിവര്‍ന്നുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം. മാധ്യമ സൃഷ്ടികള്‍ക്ക് രാഷ്ട്രീയത്തില്‍മാത്രമല്ല, പൊലീസ് നടപടികളിലും ജുഡീഷ്യല്‍ പരിശോധനകളിലും ദുസ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നതിന് എക്കാലത്തും എടുത്തുപറയാവുന്ന ഉദാഹരണമാണ് 'വരദാചാരിയുടെ തല' സംബന്ധിച്ച് സമീപനാളുകളില്‍ കേരളത്തില്‍ ഉയര്‍ന്ന വിവാദവും അതിന്റെ അപഹാസ്യമായ പരിണതിയും.
'ഹോട്ട് ഡോഗ്' എന്നത് മാംസംകൊണ്ടുണ്ടാക്കുന്ന ഒരുതരം ഭക്ഷ്യവസ്തുവാണ്. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഒന്ന്. 'ഹോട്ട് ഡോഗ്' തീറ്റമത്സരം സംബന്ധിച്ച ഒരു വാര്‍ത്ത വന്നപ്പോള്‍, ദേശാഭിമാനിയിലെ ഒരുസഹപത്രാധിപര്‍ തെറ്റിദ്ധരിച്ച്, അതിനെ 'പട്ടികളെ തിന്നുന്ന' മത്സരമാക്കി. ആ തെറ്റായ വാര്‍ത്ത അച്ചടിച്ചുവന്ന ദിവസം ഞങ്ങള്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് തല ഉയര്‍ത്താന്‍ പറ്റിയിരുന്നില്ല. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്തും നിര്‍വ്യാജമായ ഖേദപ്രകടനവും അച്ചടിക്കാനുള്ള തീരുമാനമാണ് അന്ന് ചേര്‍ന്ന എഡിറ്റോറിയല്‍ ആലോചനായോഗത്തില്‍ ആദ്യം എടുത്ത്. തെറ്റായ വാര്‍ത്ത അച്ചടിക്കാനിടയായാല്‍ അത് തുറന്നുപറഞ്ഞ് തിരുത്തിയേ തീരൂ എന്ന മാധ്യമ മര്യാദയാണ് ഞങ്ങളെ നയിച്ചത്. തിരുത്ത് അച്ചടിച്ചുവന്നപ്പോള്‍, അത്രയ്ക്ക് തുറന്നുപറയേണ്ടിയിരുന്നോ എന്നാണ് മലയാളമനോരമയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി സൌഹൃദഭാവത്തില്‍ ചോദിച്ചത്. 'വരദാചാരിയുടെ തല' പലവട്ടം വാര്‍ത്തയാക്കിയ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍, ആ തല 'പൊട്ടിച്ചിതറി'യപ്പോള്‍ അത്തരമൊരു മര്യാദ കാണിച്ചില്ല.
വരദാചാരി പ്രഗല്‍ഭനെന്ന് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതി നവീകരിക്കാന്‍ എസ്എന്‍സി ലാവലിനുമായി കരാര്‍ ഉണ്ടാക്കുന്നതിനെ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹം എതിര്‍ത്തുവെന്നും ആ എതിര്‍പ്പിനെ രൂക്ഷമായി അവഹേളിച്ച്, 'വരദാചാരിയുടെ മാനസികാവസ്ഥ ഒരു മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതി എന്നുമാണ് പ്രചാരണമുണ്ടായത്. നിരന്തരം വാര്‍ത്തകള്‍ വന്നു.
വരദാചാരിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദമുണ്ടായ കാര്യം പത്രപ്രവര്‍ത്തകരായ ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്. അത് സഹകരണ വകുപ്പുമായി ബന്ധപ്പെട്ടാണെന്നും ഓര്‍ക്കുന്നു. എന്നാല്‍, അങ്ങനെ തെളിയിക്കാന്‍ മുന്നില്‍ ഒരു മാര്‍ഗവുമുണ്ടായില്ല. കേരള കൌമുദി അതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും വാര്‍ത്ത എഴുതിയ ലേഖകന്‍ ഇന്നയാളാണെന്നുമുള്ള വ്യക്തമല്ലാത്ത ധാരണവെച്ച് പ്രസ്തുത ലേഖകനോട് വിവരം ആരാഞ്ഞു. തന്റെ ഓര്‍മ്മയില്‍ ആ പ്രശ്നം തങ്ങിനില്‍ക്കുന്നില്ലെന്നും എഴുതിയ കാലം തീരെ ഓര്‍മ്മിച്ചെടുക്കാനാവുന്നില്ലെന്നുമാണ് ആവര്‍ത്തിച്ചുകിട്ടിയ മറുപടി.ദേശാഭിമാനിയില്‍ കേരളകൌമുദി അടക്കമുള്ള പത്രങ്ങളുടെ ഫയല്‍ സുക്ഷിക്കാറുണ്ട്. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത് ഇറങ്ങിയ കൌമുദി ആകെ പരിശോധിച്ചു-ഒന്നല്ല; നാലോ അഞ്ചോ തവണ. 'തലപരിശോധന' വാര്‍ത്ത കണ്ടെത്താനായില്ല. സെക്രട്ടറിയേറ്റില്‍ ബന്ധപ്പെട്ട ഫയല്‍ തെരഞ്ഞുപിടിക്കാനാകുമോ എന്ന് നോക്കി. അതിലും നിരാശ ഫലം. അപ്പോഴേക്കും ലാവലിന്‍ കേസിനെക്കുറിച്ച് പറയുന്നവരെല്ലാം 'വരദാചാരിയുടെ തലയെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. പിണറായിക്കെതിരായി മുര്‍ച്ചയേറിയ ആയുധമായി അത് ഉപയോഗിക്കപ്പെട്ടു. മാധ്യമങ്ങള്‍ നിരന്തരം അതുസംബന്ധിച്ച വാര്‍ത്തയെഴുതി. ആ കുറിപ്പടങ്ങിയ ഫയല്‍ സിപിഐ എം ഇടപെട്ട് പൂഴ്ത്തിയെന്ന് ആരോപണമുണ്ടായി.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെയുള്ളവരാണ് പൂഴ്ത്തലിനുപിന്നിലെന്നാരോപിച്ച് സ്വകാര്യ അന്യായം കോടതിയിലെത്തി. അതും കൂറ്റന്‍ വാര്‍ത്തകളായി. അന്വേഷണ ഏജന്‍സിയായ സിബിഐ 'തല' വിവാദം ഏറ്റെടുത്തു. അവര്‍ പിണറായി വിജയനോട് ചോദിച്ചു. നോട്ട് എഴുതി എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അത് സഹകരണ വകുപ്പിലെ ഏതോ കാര്യത്തിലാണെന്നാണ് ഓര്‍മ്മ. സിബിഐ അത് വിശ്വസിച്ചില്ല. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍, മറിച്ചുള്ള തെളിവുകളുടെ അഭാവത്തില്‍ സിബിഐക്ക് വേദവാക്യമായി. അതിന് ബലംനല്‍കാന്‍ വെങ്കിട്ടരമണന്‍, കൃഷ്ണന്‍ നായര്‍, ടി.പി. നന്ദകുമാര്‍ എന്നിവരെക്കൊണ്ട് സാക്ഷിപറയിപ്പിച്ചു. അങ്ങനെ, ലാവലിന്‍കേസില്‍ അലംഘനീയമായ തെളിവായി വരദാചാരിയുടെ തലപരിശോധന ഉയര്‍ന്നു.
പിന്നെയും പിന്നെയും വാര്‍ത്തകള്‍ വരികയാണ്. അന്നും മാതൃഭൂമി എഴുതി: "ലാവലിന്‍: നായനാരും ശിവദാസമേനോനും ശബ്ദിച്ചില്ലെന്ന് സാക്ഷി'' എന്നാണ് തലക്കെട്ട്. വാര്‍ത്ത ഇങ്ങനെ: "കൊച്ചി: ലാവലിന്‍ കരാര്‍ സംബന്ധിച്ച് ശക്തിയായ എതിര്‍പ്പുകള്‍ താന്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരോ ധനകാര്യമന്ത്രി ശിവദാസമേനോനോ അതിന് എതിരെ ശബ്ദിച്ചില്ലെന്ന് മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സി.ബി.ഐയുടെ പ്രധാന സാക്ഷികളില്‍ ഒരാളാണ് അദ്ദേഹം. പ്രതികള്‍ക്കുള്ളള്ള കുറ്റപത്രത്തോടൊപ്പം ഈ മൊഴിയും സി.ബി.ഐ. പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.''
അവിടംകൊണ്ടും നിര്‍ത്തുന്നില്ല. മാതൃഭൂമി തുടരുന്നു: "തന്റെ എതിര്‍പ്പുകള്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാനോട് താന്‍ അഭ്യര്‍ഥിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും എതിര്‍പ്പുകളും അതില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. മിനിറ്റ്സിന്റെ കോപ്പി വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ തന്റെ എതിര്‍പ്പുകള്‍ പ്രത്യേകമായി എഴുതി തയ്യാറാക്കി ബോര്‍ഡ് ചെയര്‍മാന് നല്‍കി. അത് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും പ്രത്യേകമായി നല്‍കിയിരുന്നുവെന്ന് വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ രേഖാമൂലം അറിഞ്ഞിട്ടും അവരാരും പ്രതികരിച്ചില്ല. എന്നാല്‍, പിണറായി വിജയന്റെ പ്രതികരണം മറിച്ചൊരും രീതിയില്‍ ഉണ്ടായി. 'വരദാചാരിയുടെ തലച്ചോറ് പരിശോധനയ്ക്ക് വിധേയമാക്കണ'മെന്ന് മന്ത്രി പിണറായി വിജയന്‍ എഴുതി. ആകുകുറിപ്പ് താന്‍ കണ്ടിരുന്നുന്നു. പക്ഷേ, അതിന് മറുപടി പറയേണ്ടെന്ന് താന്‍ തീരുമാനിച്ചു.''
നിസ്സഹായമായ അവസ്ഥയാണെന്ന് ലാവലിന്‍കേസില്‍ അത്യാവശ്യം പഠനംനടത്തിയിട്ടുള്ള ഞങ്ങള്‍, ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് തോന്നി. എങ്ങനെയെങ്കിലും സത്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന തീവ്രചിന്തയും പരിശ്രമവും വീണ്ടും. തെരച്ചിലിന് ഞങ്ങള്‍ക്കൊപ്പം പീപ്പിള്‍ ടിവിയുടെ രണ്ട് പ്രധാന പ്രവര്‍ത്തകരും ചേര്‍ന്നു. 1998ലാണ് സംഭവമെന്ന ഓര്‍മ്മയില്‍ അക്കൊല്ലത്തെ ഫയലാണ് വള്ളിപുള്ളി വിടാതെ പരിശോധിച്ചത്. കൂട്ടത്തില്‍ ഒരാള്‍ക്ക് കിട്ടിയത് 1997 നവംബറിലെ ഫയലായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണത്-എന്നാല്‍ അതിലാണ് യഥാര്‍ത്ഥ വെടിമരുന്നുണ്ടായത്. നവംബര്‍ 11ന്റെ കേരള കൌമുദിയില്‍ അകത്തെപേജില്‍ ചെറിയൊരു വാര്‍ത്ത-സഹകരണ മന്ത്രിയുടെ പരാമര്‍ശത്തില്‍ അമര്‍ഷം എന്ന തലക്കെട്ട്. എന്താണ് പരാമര്‍ശമെന്നില്ല. എന്നാല്‍ സഹകരണ മന്ത്രിയോടാണ് ഐ എ എസുകാരുടെ അമര്‍ഷം എന്നുണ്ട്.
തൊട്ടുമുമ്പത്തെ കേരള കൌമുദിയില്‍തന്നെ യഥാര്‍ത്ഥ വാര്‍ത്ത കാണുമെന്ന് പ്രതീഷിച്ചു. ഒരാഴ്ചത്തെ ഫയല്‍ തപ്പിയിട്ടും കണ്ടില്ല. പിന്നെ, അതേമാസത്തെ മനോരമ, മാതൃഭൂമി ഫയലുകള്‍ പരിശോധിച്ചു. അവയില്‍ വാര്‍ത്തകളുണ്ട്.
അതില്‍ 'വരദാചാരിയുടെ മാനസികാവസ്ഥ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള കുറിപ്പ്' പിണറായി എഴുതിയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കണമെന്ന വിഷയത്തിലാണെന്നുമുണ്ട്. കലാകൌമുദിയില്‍ വന്ന ഒറിജിനല്‍ വാര്‍ത്ത തീയതിവച്ച് പരിശോധിച്ചപ്പോള്‍ വസ്തുതകള്‍ പുറത്തുവന്നു. "ധനകാര്യ സെക്രട്ടറിക്കെതിരെ സഹകരണമന്ത്രി'' എന്ന തലക്കെട്ടില്‍ ഒന്നാംപേജില്‍തന്നെ കെ ബാലചന്ദ്രന്‍ പേരുവെച്ചെഴുതിയ അഞ്ചുകോളം വാര്‍ത്ത.
പത്രങ്ങളും യുഡിഎഫും ഒടുവില്‍ സിബിഐ തന്നെയും എഴുന്നള്ളിച്ചുനടന്ന ഒരു വന്‍ കള്ളം അതോടെ പൊളിഞ്ഞു. പിന്നെ മനോരമയിലോ മാതൃഭൂമിയിലോ ഒരിക്കലും അച്ചടിച്ചിട്ടില്ല-വരദാചാരിയുടെ പേര്. എല്ലാം പൊളിഞ്ഞ് തകര്‍ന്നപ്പോള്‍ മാതൃഭൂമിക്കോ മനോരമയ്ക്കോ തിരുത്തണമെന്നോ വ്യാജ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കണമെന്നോ തോന്നിയില്ല. ആ പത്രങ്ങള്‍ മാത്രം വായിക്കുന്നവരുടെ തലയില്‍ ഇന്നും 'വരദാചാരിയുടെ തല' ഉണ്ട്. അതാണ് കേരളത്തിന്റെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം.
മാധ്യമ സിന്‍ഡിക്കേറ്റ്, വ്യാജവാര്‍ത്താ സൃഷ്ടി എന്നൊക്കെ നാം നിരന്തരം പറയാറുണ്ട്. അത്തരം പറച്ചില്‍പോലും മാധ്യമ സ്വാതന്ത്യ്രത്തിനുനേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കപ്പെടാറുമുണ്ട്. തുടര്‍ച്ചയായി വ്യാജ വാര്‍ത്തകളെഴുതുന്ന മാധ്യമ സമൂഹത്തെ നോക്കി നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്ന് സിപിഐ എം നേതാവ് പറഞ്ഞാല്‍ അതിനെ ധാര്‍ഷ്ട്യത്തിന്റെ കള്ളിയിലിട്ട് ആക്രമണം തുടരാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശീലിച്ചിട്ടുള്ളത്. തങ്ങളെ നോക്കിയുള്ള ചിരിയും തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അമിത പരിഗണനയുമാണ് രാഷ്ട്രീയനേതാക്കളെ നല്ലതും ചീത്തയുമായി വേര്‍തിരിക്കാന്‍ അവര്‍ക്കുള്ള മാനദണ്ഡം. മാധ്യമങ്ങളോട് ഇങ്ങനെ അസഹിഷ്ണുത കാണിക്കാതെ സൌഹൃദത്തില്‍ പെരുമാറിയാല്‍ പ്രശ്നം തീരുമെന്ന് പറയുന്നത് നുണക്കൂമ്പാരങ്ങളൊരുക്കി വ്യക്തിയെ ദഹിപ്പിക്കുന്നവര്‍തന്നെയാണ്.
വാര്‍ത്ത എങ്ങനെ ഉണ്ടാകുന്നു എന്നതാണ് പ്രശ്നം. സംഭവങ്ങളോ പ്രസ്താവനകളോ മാത്രമല്ല വാര്‍ത്തയുടെ ഉറവിടം എന്നുവന്നിരിക്കുന്നു. പണം വാര്‍ത്തകള്‍ക്ക് വളമാകുന്നു. ആന്ധ്രപ്രദേശില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഉയര്‍ന്ന ഒരു പരാതി മാധ്യമങ്ങളില്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. 'പെയ്ഡ് വാര്‍ത്ത' എന്നൊരു പ്രയോഗം നമ്മുടെമുന്നില്‍ ഗൌരവമായി മുമ്പ് വന്നതുമല്ല. ചില സ്വാധീനങ്ങളുടെ; സമ്മര്‍ദത്തിന്റെ; ഉപജാപത്തിന്റെ; രാഷ്ട്രീയ വിരോധത്തിന്റെ; അവിഹിതമായ കൂട്ടായ്മയുടെ-അങ്ങനെയുള്ള താല്‍പര്യങ്ങളുടെ പുറത്ത് വ്യാജവാര്‍ത്താ നിര്‍മ്മാണം സമൃദ്ധമായി നടക്കുന്ന നാടാണ് കേരളം. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന സംജ്ഞ മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാല്‍, പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുക എന്ന നേര്‍ക്കുനേരെയുള്ള ഏര്‍പ്പാട് നമ്മുടെ ചര്‍ച്ചയിലുണ്ടായിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള വാര്‍ത്ത അത്തരമൊരു തലത്തിലേക്ക് നമ്മുടെ ചര്‍ച്ചകളെയും വലിച്ചിഴയ്ക്കുന്നതാണ്. കൂലിക്ക് വാര്‍ത്തയെഴുതുന്നു എന്ന പച്ചയാഥാര്‍ത്ഥ്യം.
നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ എന്ന സംഘടനയുടെ ഹൈദരാബാദ് ചാപ്റ്റര്‍ ആന്ധ്രപ്രദേശിലെ ചീഫ് ഇലക്ടറല്‍ ആപ്പീസര്‍ക്ക് നല്‍കിയ പരാതിയാണ് വാര്‍ത്തയുടെ തുടക്കം. സ്ഥാനാര്‍ത്ഥികള്‍ക്കായി വാര്‍ത്താ പാക്കേജുകള്‍തന്നെ കുറെ പത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരസ്യം നല്‍കാന്‍ ആര്‍ക്കും കഴിയും. നിശ്ചിത തുക വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെതന്നെ പ്രശ്നമാണ്. ഇവിടെ പരസ്യമല്ല; വാര്‍ത്ത തന്നെയാണ് നല്‍കുക. എത്രകോളം, എത്ര സെന്റീമീറ്റര്‍, ഏതുപേജ് എന്നെല്ലാം നോക്കി വാര്‍ത്തയ്ക്ക് വില നിശ്ചയിക്കുന്നു. 'എക്സ്' എന്നയാളാണ് വാര്‍ത്താസ്ഥലം വാങ്ങുന്നതെങ്കില്‍, അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍-അത് അയാളെക്കുറിച്ചുള്ള അപദാനങ്ങളാകാം; എതിരാളിയെക്കുറിച്ചുള്ള അപവാദങ്ങളാകാം-പിറ്റേന്ന് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി അച്ചടിച്ചുവരും. പത്രാധിപരോ റിപ്പോര്‍ട്ടര്‍മാരോ അല്ല, പണമാണ് വാര്‍ത്ത നിശ്ചയിക്കുക എന്നര്‍ത്ഥം.
വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുന്നു. എയിഡ്സിനുള്ള അത്ഭുത മരുന്ന് കഴിച്ച് സുഖപ്പെട്ടവരെക്കുറിച്ചുള്ള ചില വ്യാജ പരസ്യങ്ങള്‍ നാം കണ്ടിരുന്നു. പുതിയ രീതിയില്‍ അങ്ങനെ പരസ്യങ്ങളുണ്ടാകില്ല. എയിഡ്സിന് അത്ഭുത മരുന്ന് വിപണിയില്‍ എന്നും അതുകഴിച്ച് ഇത്രപേര്‍ക്ക് രോഗശാന്തിയുണ്ടായെന്നുമുള്ള ആധികാരികമായ വാര്‍ത്തയാണ് അച്ചടിച്ചുവരിക!
ലോകത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഇംഗ്ളീഷ് പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ആ പത്രത്തിന് 'മീഡിയനെറ്റ്'എന്നൊരു പ്രത്യേക വിഭാഗമുണ്ട്. ബിസിനസ് വാര്‍ത്തകള്‍ക്കുവേണ്ടിയുള്ളതാണ് മീഡിയനെറ്റ് എന്ന് ആമുഖമായി പറയാറുണ്ടെങ്കിലും 'വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരില്‍നിന്ന്', 'സെന്‍സര്‍ചെയ്യപ്പെടാതെ' എന്നാണ് അവര്‍തന്നെ അവകാശപ്പെടുന്ന പ്രത്യേകത. വാര്‍ത്താ സ്ഥലം വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെന്നും ഇന്നരീതിയില്‍ വാര്‍ത്തകൊടുക്കാന്‍ ഇത്രയാണ് നിരക്ക് എന്നും അവരുടെ വെബ്സൈറ്റില്‍ മറയില്ലാതെ വ്യക്തമാക്കപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 18ന് മുബൈയില്‍ ഋഷി ചോപ്ര, ജോസഫ് പ്രൈസീ എന്നീ പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കണോമിക് ടൈംസില്‍ ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തിരിക്കുന്നയാളുമാണ് ചോപ്ര. ജോസഫാകട്ടെ സത്യം ഇന്‍ഫോവേയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ജേര്‍ണലിസ്റ്റ്. മാലു ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഒരു വന്‍ തട്ടിപ്പുവാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കൈക്കൂലിയായ രണ്ടരക്കോടി രൂപയിലെ രണ്ടാം ഗഢു ഏഴുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, വെളിച്ചംകാണാതിരിക്കാനും പണം വാങ്ങുന്നുണ്ടെന്നു തെളിയിച്ച സംഭവമാണത്.
മഖന്‍ലാല്‍ ചതുര്‍വേദി യൂനിവേഴ്സിറ്റി ഓഫ് ജേണലിസം ആന്റ് കമ്മ്യുണിക്കേഷന്‍സ് നോയിഡയില്‍ മെയ് 21ന് സംഘടിപ്പിച്ച സെമിനാറില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റിസ് ജിഎന്‍ റായ് തുറന്നടിച്ചത് മേല്‍വിവരിച്ച മാധ്യമ ദുര്‍വൃത്തികളെക്കുറിച്ചാണ്. മാധ്യമ രംഗത്ത് വിപണിമേധാവിത്വമാണെന്നും വിപണികേന്ദ്രീകൃതമായ അവസ്ഥയെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട മാധ്യമങ്ങള്‍തന്നെ വിപണിപ്രവണതകള്‍ക്കടിപ്പെടുന്ന ഖേദകരമായ കാഴ്ചയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തനം ഏതാനും പാക്കേജുകളായി മാറി. പത്രാധിപന്മാര്‍ക്കുമുകളില്‍ വിപണന താല്‍പര്യങ്ങളാണ്. പത്രാധിപര്‍ എന്ന ഉന്നതവും ആദരണീയവുമായ തസ്തികയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കുന്നതിന് പത്രാധിപന്മാര്‍ തന്നെ അരുനില്‍ക്കുകയാണ്- മുന്‍ സുപ്രിംകോടതി ജഡ്ജികൂടിയായ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു. ഹൈദരാബാദില്‍ നിന്നുള്ള 'പെയ്ഡ് വാര്‍ത്ത' വെളിപ്പെടുത്തലിനോടും ക്ഷോഭകരമായ പ്രതികരണമാണ് ജസ്റ്റിസ് റേ രേഖപ്പെടുത്തിയത്്.
നമുക്കുചുറ്റും എന്തുനടക്കുന്നു എന്നുമനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്‍പ്പിച്ചാലോ? കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ വിമര്‍ശത്തെയും മാധ്യമ രംഗത്തെ പ്രവണതകളെയും അഖിലേന്ത്യാ തലത്തിലുള്ള മുന്‍പറഞ്ഞ അവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ മാറ്റിനിര്‍ത്താം. ഉദാഹരണത്തിന്, സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ട്ടിക്കെതിരായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടാകില്ല എന്നുറപ്പിക്കാം. എന്നാല്‍ നിഷ്പക്ഷത നടിക്കുന്ന പത്രങ്ങളും വാര്‍ത്താ ചാനലുകളും അങ്ങനെയല്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ രാഷ്ട്രീയ പക്ഷപാതപരമെന്നു തോന്നിക്കുന്ന മുഖമാണുള്ളതെങ്കില്‍, മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകതന്നെ വേണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ആക്രമിച്ചത് ഒരുദാഹരണമായെടുക്കാം. ജനങ്ങളെ എല്‍ഡിഎഫിന് എതിരാക്കാനുള്ള ബോധപൂര്‍വമായ മാധ്യമ ഇടപെടലാണുണ്ടായത്. എല്‍ഡിഎഫിലെ സീറ്റുവിഭജനം, പിഡിപി, ലാവലിന്‍ വിഷയങ്ങളിലെല്ലാം ഉയര്‍ന്നതോതില്‍ ഈ രീതി അവലംബിക്കപ്പെട്ടു. വോട്ടെടുപ്പുനടക്കുന്നതിനുമുമ്പുതന്നെ, ഇടതുപക്ഷത്തിനെതിരായ തരംഗമുണ്ടെന്നും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നും പറഞ്ഞുറപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രതകാട്ടി. അങ്ങനെയൊരു തരംഗമൊന്നുമല്ല തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍, തരംഗം പ്രവചിച്ച മാധ്യമ പ്രചാരണം യുഡിഎഫിന് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി. യുഡിഎഫിനെ അബദ്ധത്തില്‍പോലും വിമര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ എല്‍ഡിഎഫിന്റെ തകര്‍ച്ചപോലും പ്രവചിച്ചു. കുശുമ്പ് തലയില്‍ ഓളംവെട്ടിയ വേളയില്‍ നിരാശാബാധിതനായ ഒരു നേതാവ് , കോഴിക്കോട് പേയ്മെന്റ് സീറ്റാണ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചന്വേഷിക്കാനല്ല, വ്യാജപ്രസ്താവന ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് നമ്മുടെ മാധ്യമങ്ങള്‍ തയാറായത്.
ലാവലിന്‍ കേസിന്റെ മെറിറ്റിലേക്ക് കണ്ണുതുറന്ന് ഇറങ്ങിച്ചെന്നിരുന്നുവെങ്കില്‍, 374 കോടിയുടെ ഇടപാട് എന്ന് അവര്‍ ഒരിക്കലും പറയില്ലായിരുന്നു. ഇപ്പോള്‍ തുക 86 കോടി എന്നാണ് പറയുന്നത്. മാതൃഭൂമിക്ക് ഒരേദിവസം 84കോടിയുമുണ്ട്, 86 കോടിയുമുണ്ട്. ഈ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ? അങ്ങനെ സിബിഐ പറഞ്ഞിട്ടില്ല; മറ്റാരും പറഞ്ഞിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ കാനഡയില്‍നിന്ന് സമാഹരിച്ചു തരാമെന്നു പറഞ്ഞ പണമാണത്. അത് എങ്ങനെ കിട്ടാതായി എന്ന അന്വേഷണമാണ് ലാവലിന്‍ വിവാദത്തിന്റെ കാതല്‍ എന്നിരിക്കെ, ആ പണം വാങ്ങിയെടുക്കാനുള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചവരെക്കുറിച്ച് അന്വേഷണങ്ങളില്ല; വേവലാതിയില്ല. കരാര്‍ തുടങ്ങിവെച്ച ജി കാര്‍ത്തികേയന്‍ എന്തുകൊണ്ട് കേസില്‍ പെട്ടില്ല എന്ന യുക്തിഭദ്രമായ സംശയത്തിന് മറുപടിയില്ല. എവിടെയാണ് അഴിമതി, സ്വന്തം നാട്ടില്‍ ആശുപത്രി തുടങ്ങാനുള്ള ശ്രമം എങ്ങനെ അഴിമതിയും വഞ്ചനയും ഗൂഢാലോചനയുമാകും എന്നതിനെക്കുറിച്ചും കണ്ണുതുറന്നുള്ള അന്വേഷണങ്ങളില്ല. പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ വേട്ടയാടുക എന്ന ഒറ്റ അജണ്ടയിലേക്ക് പത്രസ്വാതന്ത്യ്രവും മാധ്യമ സദാചാരവും ചുരുങ്ങിപ്പോകുന്നു.
സിബിഐ എന്ന അന്വേഷണ ഏജന്‍സി അതീവ രഹസ്യമായി ഗവര്‍ണര്‍ക്കുസമര്‍പ്പിക്കേണ്ട വിശദീകരണക്കുറിപ്പ് രാജ്ഭവനിലെത്തുന്നതിനുമുമ്പ് സകല പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചോര്‍ത്തിക്കിട്ടി. ആ ചോര്‍ത്തലിന്റെ പിന്നില്‍ എന്തു ലക്ഷ്യമാണുള്ളതെന്ന് സംശയിക്കുവാനുള്ള സാമാന്യബുദ്ധിപോലും നമുക്കില്ലാതെ പോകുമ്പോഴാണ് നാം ചില ചരടുകളില്‍ കോര്‍ക്കപ്പെട്ടുകിടക്കുകയാണെന്ന് തിരിച്ചറിയേണ്ടത്.
ലാവലിന്‍ കേസ് എന്ന് നാം ഇന്നറിയുന്ന പ്രശ്നത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍, അത് മാധ്യമങ്ങളുടെ സിപിഐ എം വിരുദ്ധ പ്രചാരവേലയുടെ നാള്‍വഴിയുമാണെന്ന് മനസ്സിലാക്കാനാകും. മുന്‍ സൂചിപ്പിച്ച 'വരദാചാരിയുടെ തല പരിശോധന' അതില്‍ ഒരുദാഹരണം മാത്രം. കുറ്റ്യാടി എക്സ്റന്‍ഷന്‍ ജലവൈദ്യുതപദ്ധതിയുടെ കരാറുകാര്‍ എസ്എന്‍സി ലാവലിന്‍ തന്നെയാണ്. ആ കരാറിന്റെ എല്ലാ ഭാഗങ്ങളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. രണ്ടു കരാറിന്റെയും നടപടിക്രമങ്ങള്‍ ഒരേ രീതിയലിലാണ്. ഒന്നില്‍ ഒരുകുഴപ്പവും കാണാത്തവര്‍ രണ്ടാമത്തേതില്‍ സര്‍വ കുഴപ്പവും കാണുന്നു എന്ന വൈരുധ്യം മനസ്സിലാകാത്തവരാണോ ഇവിടത്തെ മാധ്യമങ്ങള്‍. ടെക്ക്നിക്കാലിയ കടലാസ് കമ്പനിയാണ് എന്നതും ലാവലിന്‍ കരാറിലെ തുക 374 കോടിയാണെന്നതുമെല്ലാം വസ്തുതകള്‍ പുറത്തുവന്നപ്പോള്‍ തകര്‍ന്നുപോയ കഥകളാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു കഥപോലും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ നിലവിലില്ല എന്ന് ഓര്‍ക്കണം.
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഈ ലേഖകന്റ വ്യക്തിപരമായി അനുഭവങ്ങളിലൊന്ന്, ആധികാരികമായി ലാവലിന്‍ വാര്‍ത്തകള്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന ചില പത്രലേഖകന്‍മാര്‍ക്ക് അതുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും വ്യക്തയോ പ്രാഥമിക ധാരണപോലുമോ ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കരട് പുറത്തുവന്നതിനെത്തുടര്‍ന്ന് സംഘടിതമായി വന്ന വാര്‍ത്തകള്‍ ഒരുകേന്ദ്രത്തില്‍ രൂപപ്പെടുത്തിയതായിരുന്നു. എന്നും വൈകുന്നേരം 'വാര്‍ത്ത' കവറിലാക്കി പത്ര-ചാനല്‍ ഓഫീസുകളിലെത്തുകയും അത് അപ്പാടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പിണറായയി വിജയന്‍ അന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു ചാനല്‍ ലേഖകന്‍ മൊബൈല്‍ ഫോണിലൂടെ തിരുവനന്തപുരത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ചോദ്യം ഉന്നയിച്ചത്. സിബിഐയുടെ പ്രത്യേക കോടതി കുറ്റപത്രം കണ്ടയുടനെ പറഞ്ഞത് ജി കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിച്ചുവരാനാണ്.
കാര്‍ത്തികേയന്റെ കാലത്ത് ഉണ്ടാക്കിയ കരാറിലും ആരംഭിച്ചു എന്നു പറയുന്ന 'ഗൂഢാലോചന'യിലും രണ്ടുകൊല്ലവും അഞ്ചുമാസവും മാത്രം മന്ത്രിയായിരുന്ന പിണറായി വിജയന്‍ എങ്ങനെ കുറ്റക്കാരനാകും എന്ന ചോദ്യം അവഗണിച്ചുതള്ളിയവരുടെ കണ്ണാണ് സിബിഐ പ്രത്യേക കോടതി തുറപ്പിച്ചത്. അതോടെ ലാവലിന്‍ കേസ് സംബന്ധമായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ പലപ്രശ്നങ്ങളും കേരളത്തിന്റെ മാധ്യമഭൂമികയില്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ആരോഗ്യകരമായ അത്തരം ചര്‍ച്ചകള്‍ക്ക് നമുക്കുമുന്നിലുള്ള വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങള്‍-പെയ്ഡ് വാര്‍ത്ത ഉള്‍പ്പെടെയുള്ളവ- പശ്ചാത്തലമാകേണ്ടതുമാണ്.
വന്‍കിട കമ്പനികളും വ്യവസായ ഗ്രൂപ്പുകളും ടിവി ചാനലുകളും പത്രങ്ങളും കയ്യടക്കുന്നത്മാധ്യമമേഖലയുടെ പളപളപ്പുകണ്ടിട്ടല്ലെന്നും അതിനുപിന്നില്‍ മൂലധന താല്‍പര്യങ്ങളാണ് ഒളിപ്പിച്ചുവെച്ചിട്ടുള്ളതെന്നും അതുതന്നെയാണ് ഇടതുപക്ഷ വേട്ടയുടെ ഇന്ധനമെന്നും മനസ്സിലാക്കാതെയുള്ള സമീപനം വഴിതെറ്റിയതാണ്്.
ചാരക്കേസ് നാമെല്ലാം ഓര്‍ക്കുന്നു. നാടിന്റെ അഭിമാന ഭാജനങ്ങളാവേണ്ട ശാസ്ത്രജ്ഞരെക്കുറിച്ച് കേട്ടകഥകള്‍ കേരളത്തെ അന്ന് അമ്പരപ്പിച്ചിരുന്നു. ഇന്നോ? എല്ലാം കെട്ടുകഥകളായിരുന്നുവെന്നും അതില്‍ 'ചാരപ്രവര്‍ത്തനം' എന്ന അംശം ഉള്‍ച്ചേര്‍ന്നിരുന്നില്ലെന്നും നമുക്കറിയാം.
തെരുവന്‍പറമ്പിലെ ബലാത്സംഗകഥയും കെഎസ്യു നേതാവിനെ ചാപ്പകുത്തിയ കഥയും കൃത്രിമസൃഷ്ടികളായിരുന്നുവെന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ എക്കാലത്തെയും നാണക്കേടാണെന്നും ഇന്ന് നാം മനസ്സിലാക്കുന്നു. അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ചുകൊണ്ടുള്ള ഏതുമാധ്യമ വിമര്‍ശവും ഒഴുക്കിനൊപ്പമുള്ള നീന്തലാകും. ഒഴുക്കിനെതിരെ നീന്തുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. അതുകൊണ്ടാണ്, മാധ്യമങ്ങള്‍ നുണയെഴുതുമ്പോള്‍, അത് നുണയാണെന്ന് ഉറച്ചുപറയാന്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് കഴിയുന്നത്. അതിനു മറുപടിയായി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നത്, നിങ്ങള്‍ ധാര്‍ഷട്യക്കാരാണ് എന്നത്രെ. എന്നാല്‍ അത് ധാര്‍ഷ്ട്യമല്ല. ലെനിന്റെയും ഗ്രാംഷിയുടെയും ഇഎംഎസിന്റെയും സമീപനമാണ്; തൊഴിലാളിവര്‍ഗപക്ഷ നിലപാടുമാണത്.

Thursday, June 4, 2009
പണം കൊടുത്താല്‍ വാര്‍ത്ത!
രാഷ്ട്രീയനേതാക്കളുടെ പ്രതിച്ഛായനിര്‍മാണത്തിനോ സ്വഭാവഹത്യക്കോ പത്രസ്ഥലവും ചാനലുകളിലെ വാര്‍ത്താധിഷ്ഠിത പരിപാടികളും ഉപയോഗിക്കുന്നത് നീതിപൂര്‍വകമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ സൂചനയല്ല; പബ്ളിക് റിലേഷന്‍സ് വര്‍ക്കിന്റെ സാമ്പ്രദായികമായ രീതിയാണ്. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഉയര്‍ന്ന ഒരു പരാതി മാധ്യമങ്ങളില്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. (മാധ്യമം ദിനപത്രം എഴുതിയ മുഖപ്രസംഗമൊഴിച്ച്).
പെയ്മെന്റ് സീറ്റ് എന്ന് നാം കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ടിയില്‍ സ്ഥാനാര്‍ഥിത്വം വില്‍പ്പനയ്ക്കുവച്ചു എന്നും പണം കൊടുത്തു സ്ഥാനാര്‍ഥികളായത് ഇന്നയിന്നയാളുകളാണെന്നും ആ പാര്‍ടിയില്‍നിന്നുതന്നെ പരാതിയുടെയും പരിഭവത്തിന്റെയും രൂപത്തില്‍ പുറത്തുവന്നിരുന്നു.
'പെയ്ഡ് വാര്‍ത്ത' എന്നൊരു പ്രയോഗം നമ്മുടെ മുന്നില്‍ ഗൌരവമായി വന്നതല്ല. ചിലചില സ്വാധീനങ്ങളുടെ; സമ്മര്‍ദത്തിന്റെ; ഉപജാപത്തിന്റെ; രാഷ്ട്രീയ വിരോധത്തിന്റെ; അവിഹിതമായ കൂട്ടായ്മയുടെ-അങ്ങനെയുള്ള താല്‍പ്പര്യങ്ങളുടെ പുറത്ത് വ്യാജവാര്‍ത്താ നിര്‍മാണം സമൃദ്ധമായി നടക്കുന്ന നാടാണ് കേരളം. മാധ്യമ സിന്‍ഡിക്കറ്റ് എന്ന സംജ്ഞ മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാല്‍, പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുക എന്ന നേര്‍ക്കുനേരെയുള്ള ഏര്‍പ്പാട് നമ്മുടെ ചര്‍ച്ചയിലുണ്ടായിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള പുതിയ വാര്‍ത്ത അത്തരമൊരു തലത്തിലേക്ക് നമ്മുടെ ചര്‍ച്ചകളെയും വലിച്ചിഴയ്ക്കുന്നതാണ്.
കൂലിക്ക് വാര്‍ത്തയെഴുതുന്ന ഏര്‍പ്പാട് നമ്മെ എവിടെക്കൊണ്ടെത്തിക്കും?
നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ എന്ന സംഘടനയുടെ ഹൈദരാബാദ് ചാപ്റ്റര്‍ ആന്ധ്രപ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയാണ് വാര്‍ത്തയുടെ തുടക്കം. സ്ഥാനാര്‍ഥികള്‍ക്കായി വാര്‍ത്താ പാക്കേജുകള്‍തന്നെ കുറെ പത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരസ്യം നല്‍കാന്‍ ആര്‍ക്കും കഴിയും. നിശ്ചിത തുക വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെതന്നെ പ്രശ്നമാണ്. ഇവിടെ പരസ്യമല്ല; വാര്‍ത്തതന്നെയാണ് നല്‍കുക. എത്രകോളം, എത്ര സെന്റീമീറ്റര്‍, ഏതുപേജ് എന്നെല്ലാം നോക്കി വാര്‍ത്തയ്ക്ക് വില നിശ്ചയിക്കുന്നു.
'എക്സ്' എന്നയാളാണ് വാര്‍ത്താസ്ഥലം വാങ്ങുന്നതെങ്കില്‍, അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍-അത് അയാളെക്കുറിച്ചുള്ള അപദാനങ്ങളാകാം; എതിരാളിയെക്കുറിച്ചുള്ള അപവാദങ്ങളാകാം-പിറ്റേന്ന് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി അച്ചടിച്ചുവരും.
പത്രാധിപരോ റിപ്പോര്‍ട്ടര്‍മാരോ അല്ല, പണമാണ് വാര്‍ത്ത നിശ്ചയിക്കുക എന്നര്‍ഥം. വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുന്നു. എയിഡ്സിനുള്ള അത്ഭുതമരുന്ന് കഴിച്ച് സുഖപ്പെട്ടവരെക്കുറിച്ചുള്ള ചില വ്യാജപരസ്യങ്ങള്‍ നാം കണ്ടിരുന്നു. പുതിയ രീതിയില്‍ അങ്ങനെ പരസ്യങ്ങളുണ്ടാകില്ല. എയിഡ്സിന് അത്ഭുതമരുന്ന് വിപണിയില്‍ എന്നും അതുകഴിച്ച് ഇത്രപേര്‍ക്ക് രോഗശാന്തിയുണ്ടായെന്നുമുള്ള ആധികാരികമായ വാര്‍ത്തയാണ് അച്ചടിച്ചുവരിക!
ലോകത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഇംഗ്ളീഷ് പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ആ പത്രത്തിന് 'മീഡിയ നെറ്റ്'എന്നൊരു പ്രത്യേക വിഭാഗമുണ്ട്. ബിസിനസ് വാര്‍ത്തകള്‍ക്കുവേണ്ടിയുള്ളതാണ് മീഡിയ നെറ്റ് എന്ന് ആമുഖമായി പറയാറുണ്ടെങ്കിലും 'വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരില്‍നിന്ന്', 'സെന്‍സര്‍ചെയ്യപ്പെടാതെ' എന്നാണ് അവര്‍തന്നെ അവകാശപ്പെടുന്ന പ്രത്യേകത. വാര്‍ത്താ സ്ഥലം വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നും ഇന്നരീതിയില്‍ വാര്‍ത്തകൊടുക്കാന്‍ ഇത്രയാണ് നിരക്ക് എന്നും അവരുടെ വെബ്സൈറ്റില്‍ മറയില്ലാതെ വ്യക്തമാക്കപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 18ന് മുബൈയില്‍ ഋഷി ചോപ്ര, ജോസഫ് പ്രൈസീ എന്നീ പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കണോമിക് ടൈംസില്‍ ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തിരിക്കുന്നയാളുമാണ് ചോപ്ര. ജോസഫാകട്ടെ ഇപ്പോള്‍ സത്യം ഇന്‍ഫോവേയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ജേര്‍ണലിസ്റ്റ്. മാലു ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഒരു വന്‍ തട്ടിപ്പുവാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കൈക്കൂലിയായ രണ്ടര കോടി രൂപയിലെ രണ്ടാം ഗഡു ഏഴുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, വെളിച്ചം കാണാതിരിക്കാനും പണം വാങ്ങുന്നുണ്ടെന്നു തെളിയിച്ച സംഭവമാണത്.
മഖന്‍ലാല്‍ ചതുര്‍വേദി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍സ് നോയിഡയില്‍ മെയ് 21ന് സംഘടിപ്പിച്ച സെമിനാറില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റായ് തുറന്നടിച്ചത് മേല്‍വിവരിച്ച മാധ്യമ ദുര്‍വൃത്തികളെക്കുറിച്ചാണ്. മാധ്യമരംഗത്ത് വിപണിമേധാവിത്വമാണെന്നും വിപണികേന്ദ്രീകൃതമായ അവസ്ഥയെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട മാധ്യമങ്ങള്‍തന്നെ വിപണിപ്രവണതകള്‍ക്കടിപ്പെടുന്ന ഖേദകരമായ കാഴ്ചയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തനം ഏതാനും പാക്കേജുകളായി മാറി. പത്രാധിപന്മാര്‍ക്കുമുകളില്‍ വിപണനതാല്‍പ്പര്യങ്ങളാണ്. പത്രാധിപര്‍ എന്ന ഉന്നതവും ആദരണീയവുമായ തസ്തികയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കുന്നതിന് പത്രാധിപന്മാര്‍തന്നെ അരുനില്‍ക്കുകയാണ്- മുന്‍ സുപ്രീംകോടതി ജഡ്ജികൂടിയായ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു. ഹൈദരാബാദില്‍നിന്നുള്ള 'പെയ്ഡ് വാര്‍ത്ത' വെളിപ്പെടുത്തലിനോടും ക്ഷോഭകരമായ പ്രതികരണമാണ് ജസ്റ്റിസ് റേ രേഖപ്പെടുത്തിയത്്.
നമുക്കു ചുറ്റും എന്തുനടക്കുന്നു എന്നു മനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്‍പ്പിച്ചാലോ? കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ വിമര്‍ശത്തെയും മാധ്യമരംഗത്തെ പ്രവണതകളെയും അഖിലേന്ത്യാ തലത്തിലുള്ള നടേ പറഞ്ഞ അവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. രാഷ്ട്രീയപാര്‍ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ മാറ്റിനിര്‍ത്താം.
ഉദാഹരണത്തിന്, സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ടിക്കെതിരായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടാകില്ല എന്നുറപ്പിക്കാം. എന്നാല്‍, നിഷ്പക്ഷത നടിക്കുന്ന പത്രങ്ങളും വാര്‍ത്താ ചാനലുകളും അങ്ങനെയല്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ രാഷ്ട്രീയ പക്ഷപാതപരമെന്നു തോന്നിക്കുന്ന മുഖമാണുള്ളതെങ്കില്‍, മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകതന്നെ വേണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ആക്രമിച്ചത് ഒരുദാഹരണമായെടുക്കാം. ജനങ്ങളെ എല്‍ഡിഎഫിന് എതിരാക്കാനുള്ള ബോധപൂര്‍വമായ മാധ്യമ ഇടപെടലാണുണ്ടായത്. എല്‍ഡിഎഫിലെ സീറ്റുവിഭജനം, പിഡിപി, ലാവ്ലിന്‍ വിഷയങ്ങളിലെല്ലാം ഉയര്‍ന്ന തോതില്‍ ഈ രീതി അവലംബിക്കപ്പെട്ടു. വോട്ടെടുപ്പു നടക്കുന്നതിനു മുമ്പുതന്നെ, ഇടതുപക്ഷത്തിനെതിരായ തരംഗമുണ്ടെന്നും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നും പറഞ്ഞുറപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രതകാട്ടി.
അങ്ങനെയൊരു തരംഗമൊന്നുമല്ല തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍, തരംഗം പ്രവചിച്ച മാധ്യമപ്രചാരണം യുഡിഎഫിന് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി.
യുഡിഎഫിനെ അബദ്ധത്തില്‍പോലും വിമര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ എല്‍ഡിഎഫിന്റെ തകര്‍ച്ചപോലും പ്രവചിച്ചു. കുശുമ്പ് തലയില്‍ ഓളംവെട്ടിയ വേളയില്‍ നിരാശാബാധിതനായ ഒരു നേതാവ് , കോഴിക്കോട് പെയ്മെന്റ് സീറ്റാണ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോള്‍ അതിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അന്വേഷിക്കാനല്ല, വ്യാജപ്രസ്താവന ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് നമ്മുടെ മാധ്യമങ്ങള്‍ തയ്യാറായത്.
ലാവ്ലിന്‍ കേസിന്റെ മെറിറ്റിലേക്ക് കണ്ണുതുറന്ന് ഇറങ്ങിച്ചെന്നിരുന്നെങ്കില്‍, 374 കോടിയുടെ ഇടപാട് എന്ന് അവര്‍ ഒരിക്കലും പറയില്ലായിരുന്നു. ഇപ്പോള്‍ തുക 86 കോടി എന്നാണ് പറയുന്നത്. മാതൃഭൂമിക്ക് ഒരേദിവസം 84കോടിയുമുണ്ട്, 86 കോടിയുമുണ്ട്. ഈ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ? അങ്ങനെ സിബിഐ പറഞ്ഞിട്ടില്ല; മറ്റാരും പറഞ്ഞിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ കനഡയില്‍നിന്ന് സമാഹരിച്ചു തരാമെന്നു പറഞ്ഞ പണമാണത്. അത് എങ്ങനെ കിട്ടാതായി എന്ന അന്വേഷണമാണ് ലാവ്ലിന്‍ വിവാദത്തിന്റെ കാതല്‍ എന്നിരിക്കെ, ആ പണം വാങ്ങിയെടുക്കാനുള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചവരെക്കുറിച്ച് അന്വേഷണങ്ങളില്ല; വേവലാതിയില്ല. കരാര്‍ തുടങ്ങിവച്ച ജി കാര്‍ത്തികേയന്‍ എന്തുകൊണ്ട് കേസില്‍ പെട്ടില്ല എന്ന യുക്തിഭദ്രമായ സംശയത്തിന് മറുപടിയില്ല. എവിടെയാണ് അഴിമതി, സ്വന്തം നാട്ടില്‍ ആശുപത്രി തുടങ്ങാനുള്ള ശ്രമം എങ്ങനെ അഴിമതിയും വഞ്ചനയും ഗൂഢാലോചനയുമാകും എന്നതിനെക്കുറിച്ചും കണ്ണുതുറന്നുള്ള അന്വേഷണങ്ങളില്ല.
പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ വേട്ടയാടുക എന്ന ഒറ്റ അജന്‍ഡയിലേക്ക് പത്രസ്വാതന്ത്യ്രവും മാധ്യമ സദാചാരവും ചുരുങ്ങിപ്പോകുന്നു. സിബിഐ എന്ന അന്വേഷണ ഏജന്‍സി അതീവ രഹസ്യമായി ഗവര്‍ണര്‍ക്കു സമര്‍പ്പിക്കേണ്ട വിശദീകരണക്കുറിപ്പ് രാജ്ഭവനിലെത്തുന്നതിനുമുമ്പ് സകല പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചോര്‍ത്തിക്കിട്ടുന്നുണ്ടെങ്കില്‍ ആ ചോര്‍ത്തലിന്റെ പിന്നില്‍ എന്തു ലക്ഷ്യമാണുള്ളതെന്ന് സംശയിക്കാനുള്ള സാമാന്യബുദ്ധിപോലും നമുക്കില്ലാതെ പോകുമ്പോഴാണ് നാം ചില ചരടുകളില്‍ കോര്‍ക്കപ്പെട്ടുകിടക്കുകയാണെന്ന് തിരിച്ചറിയേണ്ടത്. എന്തുചെയ്തിട്ടാണ് സിപിഐ എം ഈ വിധം ആക്രമിക്കപ്പെടുന്നത്?
പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവ് കേരളീയ സമൂഹത്തില്‍ ഇത്രമാത്രം ക്രൂരമായി ആക്രമിക്കപ്പെടുന്നതിനുപിന്നിലെ സ്വാധീനഘടകമെന്താണ്? അത്തരത്തിലൊരു പരിശോധന നമ്മുടെ മാധ്യമ സമൂഹം നടത്തേണ്ടതല്ലേ?
സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ അനേകം കഥകള്‍ വന്നു. വാമൊഴിയായും വരമൊഴിയായും അതില്‍ പലതും അന്തരീക്ഷത്തില്‍ പാറിനടക്കുന്നുണ്ട്. പിണറായി കോടികള്‍ ചെലവിട്ട് വീടുവച്ചെന്നും ആ വീട്ടില്‍ മൂന്നാം നിലയിലേക്ക് കാര്‍ ഓടിച്ചുകയറ്റാമെന്നുമുള്ള ഒരു കഥ ഈയിടെ ഇന്റര്‍നെറ്റിലൂടെ പരക്കുന്നതുകണ്ടു.
പിണറായിഗ്രാമം കേരളത്തിലാണ്. അവിടെ മൂന്നുനിലയും കോടികളുടെ ആര്‍ഭാടവുമുള്ള വീട് പിണറായി വിജയനുണ്ടെങ്കില്‍ അതിന്റെ സചിത്ര വിവരണം നടത്താന്‍ നട്ടെല്ലില്ലാത്തവരാണോ കേരളത്തിലെ മാധ്യമപരാക്രമിക്കൂട്ടം? തല്‍പ്പരകക്ഷികള്‍ക്ക് ഹിതകരമല്ലാത്ത സംഭവങ്ങളോ വാര്‍ത്തകളോ ഉണ്ടാകുമ്പോള്‍ 'മന്ത്രിപുത്രന്മാര്‍ക്കെതിരായ' വിവാദങ്ങള്‍ പൊട്ടിമുളയ്ക്കുന്നത് വെറും യാദൃച്ഛികതയാണോ. ഗുണ്ടകളുടെയും തട്ടിപ്പുകാരുടെയും രക്ഷപ്പെടല്‍ വെപ്രാളങ്ങള്‍ വിശുദ്ധമായ 'വെളിപ്പെടുത്തല്‍' വാര്‍ത്തകളാവുകയും ദുരുദ്ദേശ്യത്തോടെയുള്ള വിവാദവ്യവഹാരങ്ങള്‍ വൈകാരികമായ വാര്‍ത്തകളാവുകയും ചെയ്യുന്നതിന്റെ രസതന്ത്രവും അന്വേഷിക്കപ്പെടേണ്ടതല്ലേ?
സാമാന്യനീതിപോലും നിഷേധിച്ചുകൊണ്ടുള്ള സിപിഎംവേട്ട മാധ്യമങ്ങള്‍ നടത്തുമ്പോള്‍ അതിനോടുള്ള സ്വാഭാവികമായ എതിര്‍പ്പും ഉണ്ടാകുന്നു. അത്തരത്തിലുള്ള എതിര്‍പ്പുകളെ ധാര്‍ഷ്ട്യത്തിന്റെയും മര്യാദരാഹിത്യത്തിന്റെയും കള്ളിയില്‍പെടുത്തി തള്ളിക്കളയുകയും തങ്ങള്‍ചെയ്യുന്നതുമാത്രമാണ് ശരി എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന മാധ്യമനീതിയുടെ പ്രകാശനമല്ല.
പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ പല പ്രശ്നങ്ങളും കേരളത്തിന്റെ മാധ്യമഭൂമികയില്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ആരോഗ്യകരമായ അത്തരം ചര്‍ച്ചകള്‍ക്ക് നമുക്കുമുന്നിലുള്ള വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍-പെയ്ഡ് വാര്‍ത്ത ഉള്‍പ്പെടെയുള്ളവ- പശ്ചാത്തലമാകേണ്ടതുമാണ്. വന്‍കിട കമ്പനികളും വ്യവസായ ഗ്രൂപ്പുകളും ടിവി ചാനലുകളും പത്രങ്ങളും കൈയടക്കുന്നത് മാധ്യമമേഖലയുടെ പളപളപ്പുകണ്ടിട്ടല്ലെന്നും അതിനുപിന്നില്‍ മൂലധന താല്‍പ്പര്യങ്ങളാണ് ഒളിപ്പിച്ചുവച്ചിട്ടുള്ളതെന്നും അതുതന്നെയാണ് ഇടതുപക്ഷവേട്ടയുടെ ഇന്ധനമെന്നും മനസ്സിലാക്കാതെയുള്ള സമീപനം വഴിതെറ്റിയതാണ്്.
ഒരു കാര്യംകൂടി. ആന്ധ്രയിലെ പെയ്മെന്റ് വാര്‍ത്തയെക്കുറിച്ച് വിമര്‍ശനമുന്നയിച്ചവരില്‍ മുന്‍പന്തിയില്‍ത്തന്നെ അവിടത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ ഉണ്ടായിരുന്നു. ഇവിടെയുള്ള യൂണിയന്റെ ശ്രദ്ധയും അത്തരം വിഷയങ്ങളിലേക്കു തിരിഞ്ഞെങ്കില്‍!

Monday, August 11, 2008
മാധ്യമങ്ങളിലെ അധിനിവേശം,മാധ്യമങ്ങളുടേതും
ലോകസാമ്രാജ്യത്വത്തിന്റെ ഫലപ്രദമായ ആയുധമാണ് വാര്‍ത്താമാധ്യമങ്ങള്‍. 90കളുടെ തുടക്കം മുതല്‍ ലോക രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും ഇന്‍ഫര്‍മേഷന്‍ രംഗത്തെ അതിശയകരമായ പുരോഗതിയും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അപ്രമാദിത്വവും മുതലാളിത്ത വ്യവസ്ഥക്ക് ഏറെ അനുകൂലമായ അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നവകൊളോണിയല്‍ രൂപംപൂണ്ട മുതലാളിത്തത്തിന് അതിന്റെ തന്നെ ഉല്‍പന്നമായ പുതിയ മാധ്യമവ്യവസ്ഥയെ വന്‍തോതില്‍ ആശ്രയിക്കേണ്ടി വരുന്നു. വര്‍ഗസമരത്തിന്റെ കൃത്യവും സുപ്രധാനവുമായ ഒരു മേഖലയാണ് മാധ്യമരംഗം. സമ്പന്ന വര്‍ഗത്തിന്റെ കുഴലൂത്ത് നടത്തുന്നതില്‍ മാത്രമല്ല അവയ്ക്ക് അനുകൂലവും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രതികൂലവുമായ പ്രത്യയശാസ്ത്ര പ്രചാരണദൌത്യം ശാസ്ത്രീയമായി നിര്‍വഹിക്കുന്നു എന്നതില്‍ക്കൂടിയാണ് പുത്തന്‍ മാധ്യമവ്യവസ്ഥയുടെ പ്രാധാന്യം. അക്രമരഹിതമായ അധിനിവേശത്തിന്റെ വിനാശകാരിയായ ആയുധമായി ഉപയോഗിക്കാന്‍ മാധ്യമങ്ങളെ പാകപ്പെടുത്തുക എന്നതില്‍ സാമ്രാജ്യത്വം വിജയിച്ചിട്ടുണ്ട്. "ലയനങ്ങളും ഏറ്റെടുക്കലുകളും ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ 1990കളാകുമ്പോള്‍ ഒരൊറ്റ വന്‍കിട സ്ഥാപനം ലോകത്തെ പ്രധാന മാധ്യമങ്ങളെയാകെ കീഴടക്കുമെന്ന്'' 1983ല്‍ ബെന്‍ ബഗ്ദിക്യാന്‍ പ്രവചിച്ചിരുന്നു. മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍ മുന്‍കൂട്ടി കണ്ടു എന്നതാണ് പുലിറ്റ്സര്‍ അവാഡ് ജേതാവും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജേണലിസം സ്കൂളില്‍ ഡീന്‍ എമിറിറ്റസുമായ ബഗ്ദിക്യാനിന്റെ സംഭാവന. റൂപ്പര്‍ട്ട് മുര്‍ദോക്ക്(ന്യൂസ'് കോര്‍പറേഷന്‍ ഉടമ), ടൈം വാര്‍ണര്‍, ഡിസ്നി, വയാകോം, സോണി, ജനറല്‍ ഇലക്ട്രിക് എന്നീ സ്ഥാപനങ്ങള്‍ ലോകമാധ്യമങ്ങളെയാകെ നിയന്ത്രിക്കുകയാണ്. ലോകം എന്ത് അറിയണമെന്നും, എന്ത് ചിന്തിക്കണമെന്നും എന്തൊക്കെ വാങ്ങുകയും ഉപയോഗിക്കുകയും വേണമെന്നും ഇവര്‍ തീരുമാനിക്കുന്നു. റൂപ്പര്‍ട്ട് മുര്‍ദോക്ക് ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ഒരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാള്‍ അധികാരങ്ങളും സ്വാധീനവും ഈ മാധ്യമഭീമനുണ്ട്. ആസ്ട്രേലിയക്കാരനായ മുര്‍ദോക്ക് അമേരിക്കന്‍ പൌരത്വം എടുത്താണ് തന്റെ മാധ്യമസാമ്രാജ്യത്വത്തിന്റെ വല ലോകമാകെ എറിഞ്ഞത്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ചുകിടക്കുന്ന മാധ്യമസ്ഥാപനങ്ങളുള്ള മുര്‍ദോക്കിനെക്കുറിച്ച് മല്‍സരരംഗത്തുള്ള മറ്റൊരു സ്ഥാപനമായ വയാകോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സമ്മര്‍ റെഡ്സ്റ്റോണ്‍ പറഞ്ഞത് "അദ്ദേഹത്തിന് അടിസ്ഥാനപരമായി ലോകം കീഴടക്കണമെന്നുണ്ട്'' എന്നാണ്. ടൈംസ്് ഓഫ് ഇന്ത്യയില്‍ പത്രാധിപന്മാരുടെ സ്ഥാനം മാനേജര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ മാധ്യമലോകത്തിന് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു അത്. ഇന്ന് ലോകവ്യാപകമായി മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ നയം തീരുമാനിക്കുന്നത് മാനേജ്മെന്റ് വിദഗ്ധരാണ്. മാനേജുമെന്റുകളെ നിയന്ത്രിക്കുന്നതാകട്ടെ പരസ്യദാദാക്കളും. അമേരിക്കയില്‍ മാഗസിനുകള്‍ക്ക് 50 ശതമാനവും പത്രങ്ങള്‍ക്ക് 80 ശതമാനവും റേഡിയോ-ടെലിവിഷന്‍ കമ്പനികള്‍ക്ക് നൂറുശതമാനവും വരുമാനം ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണ്. അന്നദാദാക്കളായ കോര്‍പ്പറേഷനുകള്‍ക്ക് പരിപൂര്‍ണ്ണമായി വഴങ്ങാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ല. 17000 കോടി ഡോളര്‍ വര്‍ഷാവര്‍ഷം പരസ്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ക്കുനല്‍കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത വാര്‍ത്തകളും അന്വേഷണങ്ങളും സെന്‍സര്‍ചെയ്യുന്നു. അനുസരിച്ചില്ലെങ്കില്‍ പരസ്യം നിഷേധിക്കുന്നു."പരസ്യങ്ങള്‍ എങ്ങനെ മാധ്യമവ്യവസ്ഥയെ അധീനപ്പെടുത്തുന്ന എന്നതിന്റെ ഉത്തമദൃഷ്ടാന്തമാ''യി അമേരിക്കന്‍ ടെലിവിഷന്‍ വ്യവസായത്തെ എഡ്വിന്‍ ഹെര്‍മ്മന്‍(കാര്‍ ബിസിനസ് സ്്കൂള്‍) ചൂണ്ടിക്കാട്ടുന്നുണ്ട്.വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച വക്താക്കളായ റൂപ്പര്‍ട്ട് മുര്‍ദോക്കിനെപ്പോലുള്ളവര്‍ വ്യക്തിപരമായിത്തന്നെ തങ്ങളുടെ പ്രത്യയശാസ്ത്രധാരണകള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സ്വന്തം മാധ്യമ സ്ഥാപനങ്ങളെ ഉപകരണമാക്കുന്നു. പരസ്യദാദാക്കളുടെ സമ്മര്‍ദ്ദങ്ങളേക്കാള്‍ ഫലപ്രദമായ ഇടപെടലാണത്. വാര്‍ത്തകള്‍ സ്വേഛക്കനുസരിച്ച് ഉല്‍പ്പാദിപ്പിക്കാന്‍ ഇത്തരം മാധ്യമചക്രവര്‍ത്തിമാര്‍ക്കറിയാം. ഈ ജോലി ഭംഗിയായി നിര്‍വഹിക്കാനറിയാവുന്ന റിപ്പോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും അവര്‍ പോറ്റിവളര്‍ത്തുന്നു. ഫ്ളോറിഡയില്‍ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ ഉടമസ്ഥതയിലുള്ള ടിവി സ്റ്റേഷന്‍ മാനേജര്‍ ഒരിക്കല്‍ അവകാശപ്പെട്ടത്, "ഞങ്ങള്‍ മൂന്ന് ബില്യന്‍ ഡോളര്‍ ഈ ടിവി സ്റ്റേഷനുകള്‍ക്ക് വേണ്ടി മുടക്കിയിട്ടുണ്ട്, അതുകൊണ്ട് എന്താണ് വാര്‍ത്തയെന്ന് ഞങ്ങള്‍ തീരുമാനിക്കും, ഞങ്ങള്‍ പറയുന്നതെന്തോ അതാണ് വാര്‍ത്ത''യെന്നാണ്.'എന്റെ സത്യസന്ധമായ അഭിപ്രായങ്ങള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ എഴുതാതിരിക്കാനാണ് ആഴ്ചയില്‍ എനിക്കവര്‍ ശമ്പളം തരുന്നത്. നിങ്ങളിലാരെങ്കിലും സത്യസന്ധമായ അഭിപ്രായം പത്രത്തിലെഴുതുക എന്ന വിഡ്ഢിത്തം കാണിച്ചാല്‍ അടുത്ത ദിവസം മറ്റൊരു ജോലിക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവരും' എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിഖ്യാത എഡിറ്ററായിരുന്ന ജോണ്‍ സ്വിന്‍ഡന്‍ പത്രലേഖകരെ ഒരിക്കല്‍ ഉദ്ബോധിപ്പിച്ചത്. അണിയറക്ക് പിന്നില്‍ നില്‍ക്കുന്ന പണച്ചാക്കുകളുടെ താളത്തിനൊത്ത് ആടുകയും പാടുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനത്തെ ബൌദ്ധിക വ്യഭിചാരമായി അദ്ദേഹം വിശേഷിപ്പിച്ചു. വാര്‍ത്താവിതരണ-വിശകലനങ്ങളിലെ ആസൂത്രിതമായ ഇടപെടലാണ് മൂന്നാമത്തെ സ്വാധീന ഘടകം. വാര്‍ത്തകളും അവയുടെ വിശകലനങ്ങളും തയ്യാര്‍പെയ്തു നല്‍കുന്ന സ്ഥാപനങ്ങള്‍തന്നെ വാണിജ്യ കോര്‍പ്പറേഷനുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. നേരിട്ട് വാര്‍ത്തകളില്‍ കടന്നുകയറി അവയെ പക്ഷപാതപരമായി മാറ്റിമറിക്കാന്‍ പ്രയാസമുള്ളിടത്ത് എത്തിപ്പറ്റാനുള്ള എളുപ്പവഴിയായി 'വിദഗ്ധ'രെയും 'ഗവേഷണ'സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തുന്നു. ഹെറിറ്റേജ് ഫൌണ്ടേഷന്‍, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാറ്റോഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ തങ്ങള്‍ക്കനുകൂലമായ 'വിദഗ്ധാഭിപ്രായങ്ങള്‍' പടച്ചുവിടാന്‍ വന്‍കിട കോര്‍പ്പറേഷനുകള്‍ പണം മുടക്കി നടത്തുന്ന സ്ഥാപനങ്ങളാണ്.സിബിഎസോ എന്‍ബിസിയോ അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധോപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് നിരന്തരം വാര്‍ത്തകൊടുക്കുന്നുവെങ്കില്‍ അവയുടെ പിതൃസ്ഥാപനങ്ങളായ വെസ്റ്റിങ്ഹൌസും ജനറല്‍ ഇലക്ട്രിക്കും അമേരിക്കന്‍ ഗവര്‍മ്മെണ്ടുമായി വന്‍തോതിലുള്ള ആയുധക്കച്ചവടത്തിന് ഒരുങ്ങുന്നു എന്നാണ് മനസ്സിലാക്കേണ്ടത്."വ്യവസ്ഥാപിതമായ സവിശേഷാധികാരങ്ങളെ പിന്തുണച്ച് തദനുസൃതമായി വാദപ്രതിവാദങ്ങളെയും ചര്‍ച്ചകളെയും പരിമിതപ്പെടുത്തിയും സ്വന്തം വാര്‍ത്തകള്‍ രൂപപ്പെടുത്തിയും വിശകലനങ്ങള്‍ തയ്യാറാക്കിയും മാധ്യമങ്ങള്‍ അടുത്ത പരസ്പരബന്ധം പുലര്‍ത്തുന്ന ഭരണകൂടത്തിന്റെയും കുത്തകാധികാരത്തിന്റെയും താല്‍പര്യങ്ങളെ സേവിക്കുന്നു'' (നോം ചോംസ്കി, നെസസ്സറി ഇല്യൂഷന്‍സ്- തോട്ട് കണ്‍ട്രോള്‍ ഇന്‍ ഡെമോക്രാറ്റിക് സൊസൈറ്റീസ്). മാധ്യമങ്ങളുടെ ധര്‍മം ഇതായി സാമ്രാജ്യത്വം കണക്കാക്കുമ്പോള്‍ പുതിയ അധിനിവേശശ്രമങ്ങളെ മറ്റൊരര്‍ഥത്തില്‍ കാണാനാവില്ല.രാഷ്ട്രീയമായ അധിനിവേശത്തിനുവേണ്ടി മാധ്യമങ്ങളെ സാമ്രാജ്യത്വം ഉപയോഗിക്കുന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണ് ചിലി. 1964ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആ രാജ്യത്ത് അമേരിക്ക വിനിയോഗിച്ചത് 30,00,000 ഡോളറാണ്. '70 മുതല്‍ '73 വരെ ചിലിയന്‍ ഗവര്‍മെണ്ടിനെ അട്ടിമറിക്കാന്‍ 80,00,000 ലക്ഷം അമേരിക്കന്‍ ഡോളര്‍ ആ കൊച്ചുരാജ്യത്തിലേക്ക് ഒഴുകി. അമേരിക്കന്‍ താല്‍പര്യത്തിനനുസൃതമായ ലേഖനങ്ങളും വാര്‍ത്തകളും ചിലിയിലെ മാധ്യമങ്ങളില്‍ കുത്തിനിറക്കുക എന്ന ഒറ്റ പരിപാടിക്കുവേണ്ടിയാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവഴിക്കപ്പെട്ടത്. '53 മുതല്‍ അമേരിക്കന്‍ മാധ്യമഭീമന്‍മാര്‍ ചിലിയന്‍ പത്രങ്ങളെ നിരക്ക് കുറച്ച വാര്‍ത്താ ഏജന്‍സി സര്‍വീസിലൂടെയും അനേകതരത്തിലുള്ള സബ്സിഡികളിലൂടെയും വരുതിയിലാക്കാന്‍ ശ്രമിച്ചു വന്നു. പത്രങ്ങള്‍, റേഡിയോ, ചലച്ചിത്രങ്ങള്‍, ലഘുലേഖകള്‍, കത്തുകള്‍, ചുമരെഴുത്ത് എന്നിങ്ങനെ എല്ലാത്തരം മാര്‍ഗങ്ങളും ചിലിയന്‍ ജനതക്കുമേല്‍ പ്രയോഗിക്കപ്പെടുകയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയെ ഭീകര ഭരണാധികാരിയായി ചിത്രീകരിക്കാന്‍ സോവിയറ്റ് ടാങ്കുകളുടെയും ക്യൂബന്‍ പട്ടാളത്തിന്റെയും ചിത്രങ്ങള്‍ വികൃതമാക്കി ഉപയോഗിച്ചു. മാര്‍പ്പാപ്പയുടെ പേരില്‍ ആയിരക്കണക്കിന് കത്തുകള്‍ ചിലിയിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് അയച്ചു. അലന്‍ഡെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചിലി കമ്യൂണിസ്റ്റ് സര്‍വാധിപത്യരാജ്യമാകുമെന്നും അങ്ങനെ വന്നാല്‍ മതങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുമെന്നും പ്രചരിപ്പിച്ചു. ഇത് ചെറിയ ഉദാഹരണം മാത്രം. ലോകത്താകെ കമ്യൂണിസത്തിനെതിരെ അമേരിക്ക നടത്തിയ കടന്നാക്രമണങ്ങളുടെ ഏറ്റവും ചെറിയ പതിപ്പ്. ലോകത്തെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേഷന്‍ ടൈം വാര്‍ണറാണ്. 1989ല്‍ ടൈം, വാര്‍ണര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയോജിപ്പിച്ച് രൂപീകൃതമായ ടൈം വാണനര്‍ ഇന്ന് ലോകത്താകെ 200ലേറെ ഉപസ്ഥാപനങ്ങളുള്ള വന്‍കിട കമ്പനിയാണ്. സിഎന്‍എന്‍, എച്ച്ബിഒ, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ ചാനലുകള്‍ ടൈം മാസിക ഉള്‍പ്പെടെയുള്ള 24 മാസികകള്‍, ലോകത്ത് ഏറ്റവും വലിയ സംഗീത ഗ്രൂപ്പായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് എന്നിവയെല്ലാം ഈ ബഹുരാഷ്ട്ര കോര്‍പ്പറേഷന്റെ വകയാണ്. 60 ശതമാനത്തിലേറെ വരുമാനം ഇവര്‍ ആര്‍ജിക്കുന്നത് അമേരിക്കക്ക് പുറത്തുനിന്നാണ്. ഡിസ്നി ടൈം വാര്‍ണറിനോട് അടുത്തുനില്‍ക്കുന്ന മറ്റൊരു ഭീമനാണ്. എബിസി ടെലിവിഷന്‍ ഡിസ്നിയുടേതാണ്. ഇഎസ്പിഎല്‍ എന്ന സ്പോട്സ് ചാനലിലൂടെ വന്‍കുതിപ്പാണ് ഡിസ്നിക്കുണ്ടായത്. ഡിസ്നിലാന്റിന്റെയും ഡിസ്നി വേള്‍ഡിന്റെയും ഉടമസ്ഥാവകാശമുള്ള ഈ സ്ഥാപനം ലോകത്താകെ വേരൂന്നിയിരിക്കുന്നു.എംടിവിയുടെ ഉടമകളായ വയാകോമാണ് മറ്റൊരു വമ്പന്‍. 25 കോടി വീടുകളിലേക്ക് ഒരേസമയം സാമ്രാജ്യതാല്‍പര്യാധിഷ്ഠിതമായ വിനോദ പരിപാടികളാണ് എംടിവി എത്തിക്കുന്നത്. പാരമൌണ്ട് പിക്സ്ചേഴ്സ് ഉള്‍പ്പെടെ വന്‍കിട ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനങ്ങളും വീഡിയോ, മ്യൂസിക് സംരംഭങ്ങളും വയാകോമിനുണ്ട്.ലണ്ടന്‍ ടൈംസും ന്യൂയോര്‍ക്ക് പോസ്റ്റും ഉള്‍പ്പെടെയുള്ള 150ഓളം പത്രങ്ങള്‍ ഫോക്സ് ടിവിയും എംഎസ്എന്‍ബിസിയും ഉള്‍പ്പെടെയുള്ള വന്‍കിട സംപ്രേക്ഷണ സ്ഥാപനങ്ങള്‍ എന്നിവ കൈയാളുന്ന ന്യൂസ് കോര്‍പ്പറേഷന്‍ അതിന്റെ തലവനായ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ പേരുകൊണ്ടു തന്നെ പ്രശസ്തമാണ്. അച്ചടി മാധ്യമരംഗത്ത് മുര്‍ദോക്കിനെ വെല്ലാന്‍ മറ്റാരുമില്ല. സാമ്രാജ്യത്വത്തിന്റെ പബ്ളിക് റിലേഷന്‍സ് ഓഫീസറും മുഖ്യ ഉപദേഷ്ടാവുമായാണ് മുര്‍ദോക്ക് അറിയപ്പെടുന്നത്. സോണി, എന്‍ബിസി(ജനറല്‍ ഇലക്ട്രിക്ക്) എന്നിവയാണ് മറ്റു ബഹുരാഷ്ട്ര മാധ്യമഭീമന്‍മാര്‍. "ആഗോള വാണിജ്യ മാധ്യമ വ്യവസ്ഥ പ്രധാനമായും അമേരിക്ക കേന്ദ്രീകരിച്ചുള്ളതും അതിശക്തിയുള്ളതുമായ ചില ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അധീനതയിലുമാണെ''ന്ന് റോബര്‍ട്ട് മാക് ചെസ്നി നിരീക്ഷിക്കുന്നുണ്ട്. ഈ മാധ്യമക്കുത്തകകള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ത്തന്നെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കുകയും ചെയ്യുന്നു. 2000ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് മാധ്യമ ചക്രവര്‍ത്തിമാരായിരുന്നു. ജോര്‍ജ് ബുഷിനുവേണ്ടി ശക്തമായി നിലക്കൊള്ളുകയും പക്ഷപാത വൃത്താന്തങ്ങളുടെ നയാഗ്രകള്‍ സൃഷ്ടിക്കുകയും ചെയ്ത അവര്‍ക്ക് പ്രതിഫലമായി കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകളും കുടുതല്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള നിയമ ഭേദഗതിയും ബുഷ് അധികാരമേറ്റയുടന്‍ ലഭിച്ചു.ബുഷിന്റെ വിജയം തന്നെ മാധ്യമ സൃഷ്ടിയാണ്. തങ്ങള്‍ക്ക് സ്വീകാര്യനല്ലാത്ത അല്‍ഗോര്‍ ബുഷിനേക്കാള്‍ വളരെ താഴ്ന്ന നിലവാരമുള്ളയാളാണെന്നുവരുത്തിത്തീര്‍ക്കാന്‍ നിരന്തരം ശ്രമം നടന്നു. കാതലായ പ്രശ്നങ്ങളില്‍ അല്‍ഗോര്‍ സ്വീകരിച്ച നിലപാടുകള്‍ ബുഷിന്റേതിനേക്കാള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്നതിനാല്‍ അവ അവഗണിക്കപ്പെട്ടു.പകരം നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിച്ചു. അമേരിക്കക്കാരന്റെ 'ബഹുമാന്യതയും ഔന്നത്യവും' പുനസ്ഥാപിക്കുന്ന രക്ഷകനായാണ് ബുഷ് അവതരിക്കപ്പെട്ടത്. പ്രചാരണഘട്ടത്തിലുടനീളം ബുഷ് പറഞ്ഞ നുണകളും ടെക്സാസ് റേഞ്ചേഴ്സ് സ്റ്റേഡിയം ഇടപാടിലെ അഴിമതിയും മറ്റും ജനശ്രദ്ധയിലെത്തിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമീഷന്റെ തലപ്പത്ത് പാറ്റ് വുഡ് എന്ന സ്വന്തക്കാരനെ നിയമിക്കാന്‍ എന്‍റോണ്‍ ബുഷിനു നല്‍കിയത് 650,000ഡോളറാണ്. ആ കഥ പക്ഷേ മാധ്യമങ്ങളില്‍ കാണില്ല. മാത്രമല്ല എന്‍റോണ്‍ കുംഭകോണത്തെ വെറുമൊരു ബിസിനസ് പ്രശ്നമാക്കി അതിന്റെ രാഷ്ട്രീയ പ്രാധാന്യം മൂടിവെക്കാനും അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു.ശീതയുദ്ധാനന്തരം 90കളുടെ തുടക്കത്തില്‍ ശീഘ്രവേഗത്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ആപത്കരമായ വശങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു. എതിരഭിപ്രായങ്ങള്‍ പാടെ തമസ്കരിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളെ നിസ്സാരവല്‍ക്കരിച്ച് ഉദാരവല്‍ക്കരണത്തിന് പൊതുസ്വീകാര്യത നേടാനാണ് മുതലാളിത്ത മാധ്യമങ്ങള്‍ വന്‍തോതില്‍ ശ്രമിച്ചത്.മുതലാളിത്ത രാജ്യങ്ങളിലെയാകെ മാധ്യമങ്ങള്‍ ഒരുതരം രാഷ്ട്രീയ സെന്‍സര്‍ഷിപ്പിന് വിധേയമാണ്. ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ അവയ്ക്ക് നല്‍കാനാവില്ല. ഒരര്‍ഥത്തില്‍ മുര്‍ദോക്കുമാരും പാക്കര്‍മാരും തന്നെയാണ് ഭരണവര്‍ഗം. നേരിട്ട് അധികാരം കൈയാളുന്നില്ലെങ്കിലും അധികാരത്തിന്റേതായ എല്ലാവിധ സൌകര്യങ്ങളും ഈ മാധ്യമ പ്രഭുക്കള്‍ക്ക് ലഭ്യമാണ്. ഇംഗ്ളണ്ടില്‍ മാര്‍ഗരറ്റ് താച്ചറെ അധികാരത്തിലേറ്റുന്നതിന് ബ്രിട്ടീഷ് പത്രങ്ങളെ ഉളുപ്പില്ലാതെ ഉപയോഗിച്ച "പത്രപ്രവര്‍ത്തനത്തിന്റെ അകിടും ചോരയും ഊറ്റുന്നതില്‍ വമ്പനായ'' മുര്‍ദോക്കിന്റെ തന്ത്രങ്ങളെക്കുറിച്ച് ബഗ്ദിക്യാന്‍ (മീഡിയാ മൊണോപ്പൊളി)പറയുന്നുണ്ട്. അഫ്ഗാന്‍ യുദ്ധത്തിലും ഇറാക്ക് യുദ്ധത്തിലും അമേരിക്കന്‍ സൈന്യത്തിന്റെ കൊടും ക്രൌര്യം എങ്ങനെ മറച്ചുവെക്കപ്പെട്ടു എന്ന് പില്‍ക്കാലത്ത് തെളിഞ്ഞതാണ്. ബസ്രയിലെ കൊട്ടാരം തകര്‍ക്കപ്പെട്ട് മരണമടഞ്ഞ കെമിക്കല്‍ അലി മാസങ്ങള്‍ക്കുശേഷം പിടിയിലായെന്ന് പറയേണ്ടിവരുന്ന അപഹാസ്യത ഈ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് മാത്രമല്ല യജമാനദാസ്യത്തെ വെളിപ്പെടുത്തുന്നതുമാണ്. എംബെഡ്ഡഡ് പത്രക്കാരായി അമേരിക്കന്‍ സൈന്യത്തിന്റെ ചെലവില്‍ ഊരുചുറ്റി അവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ ചമക്കുന്നവര്‍ പുതിയ മാധ്യമ സംസ്കാരത്തിന്റെ പ്രതിനിധികളോ മാതൃകകളോ ആണ്.
Subscribe to:
Posts (Atom)