മാധ്യമങ്ങള്‍ എങ്ങനെ സ്വയം ചെറുതാവുന്നു എന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ് ശനിയാഴ്ച എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍. ദിലീപ് രാഹുലന്‍ എന്ന എസ്എന്‍സി ലാവ്ലിന്റെ മുന്‍ ഉദ്യോഗസ്ഥനില്‍നിന്ന് ശേഖരിച്ച മൊഴിയാണ് പ്രത്യേക കോടതിയില്‍ സിബിഐ ഹാജരാക്കിയത്. വിവിധ പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ നോക്കുക:
മനോരമ ലാവ്ലിന്‍: കസള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ
മാതൃഭൂമി ലാവ്ലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി
മാധ്യമം പിണറായിയുടെ അറിവോടെയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍
മംഗളം 1. ടെക്നിക്കാലിയയെ കൊണ്ടുവന്നത് പിണറായിയുടെ അറിവോടെ (പേജ് 1) 2. ലാവ്ലിന്‍ കേസ്: പിണറായിക്കെതിരെ ദിലീപ് രാഹുലന്റെ മൊഴി നിര്‍ണായകം (പേജ് 7)
ദീപിക ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് പിണറായി പങ്കെടുത്ത യോഗത്തില്‍
കേരള കൌമുദി കസള്‍ട്ടന്റിനെ നിശ്ചയിച്ച യോഗത്തില്‍ പിണറായി പങ്കെടുത്തെന്ന് മുന്‍ ഡയറക്ടര്‍ (പേജ് 10)
വീക്ഷണം ലാവ്ലിന്‍ അഴിമതിക്കരാറിന് വഴിയൊരുക്കിയത് പിണറായി
ചന്ദ്രിക പിണറായിക്കെതിരെ മൊഴി
ജന്മഭൂമി ടെക്നിക്കാലിയയെ നിയമിച്ചത് പിണറായിയുടെ അറിവോടെ
ഇത്രയും വായിക്കുന്ന ആര്‍ക്കും തോന്നുക ദിലീപ് രാഹുലന്‍ എന്തോ കനപ്പെട്ടത് വെളിപ്പെടുത്തിയെന്നും പിണറായി വിജയന്‍ അപകടത്തില്‍പെടാന്‍ പോകുന്നുവെന്നുമാണ്. കേസ് ഗൌരവമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളെ ആശ്ചര്യത്തോടെയേ കാണാനാവൂ. ടെക്ക്നിക്കാലിയ പണം വെട്ടിച്ചുവെന്ന് കേസില്ല. കരാറുകാരായിരുന്ന അവര്‍ ചെയ്ത ജോലിയെക്കുറിച്ചും കേസില്ല. പണം വന്നു; വന്നത് ചെയ്ത ജോലിക്ക് പ്രതിഫലമായി ടെക്ക്നിക്കാലിയക്ക് കിട്ടി-ഇതിലൊന്നും ആര്‍ക്കും തര്‍ക്കവുമില്ല. ടെക്ക്നിക്കാലിയ ഏതു സ്ഥാപനം; എവിടെനിന്ന് വന്നു; അത് പിണറായി ഉണ്ടാക്കിയതാണ് എന്നൊക്കെ വിവാദ വ്യവസായികള്‍ പറഞ്ഞുനടന്നിരുന്നു. ഇന്ത്യയിലും പുറത്തും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതും ആശുപത്രി നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചതുമായ സ്ഥാപനമാണതെന്ന് തെളിഞ്ഞതോടെ അത്തരം വിവാദക്കാര്‍ പിന്‍മാറി. ടെക്ക്നിക്കാലിയയെ കേരളത്തിലേക്ക് ആദ്യം കൊണ്ടുവന്നത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ എം വി രാഘവനാണ് എന്നും പിന്നീട് വ്യക്തമായി. പിണറായി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മുന്‍കൈയില്‍ മലബാറില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുമ്പോള്‍ പണി ആരുചെയ്യുമെന്ന് അറിയുന്നത് മഹാപരാധമോ? അത് അപരാധമാണെന്ന് ഏതായാലും സിബിഐ പറഞ്ഞിട്ടില്ല. ടെക്ക്നിക്കാലിയയെക്കുറിച്ച് ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. ആ കമ്പനിയാണ് ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിയത് എന്നതിലും തര്‍ക്കമില്ല.
പിന്നെങ്ങനെ ഇപ്പോള്‍ മാധ്യമങ്ങള്‍ അറബിഭാഷയില്‍ കരിമ്പൂച്ചയെ തപ്പുന്നു?
പിണറായിയുടെ പേര് ദിലീപ് രാഹുലന്റെ മൊഴിയില്‍ വരുന്നു എന്ന് ഉറപ്പാക്കാതെയാണ് വാര്‍ത്ത എഴുതിയത് എന്നത് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാകുന്നു:
"വൈദ്യുതിമന്ത്രി എന്നര്‍ത്ഥം വരുന്ന വസീര്‍ തോക്കത്ത്' എന്ന വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അറബിയിലുള്ള റിപ്പോര്‍ട്ട് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് ഊര്‍ജ മന്ത്രിയെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്.''
ഈ ആശയക്കുഴപ്പമുള്ള മനോരമ എങ്ങനെ 'കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ' എന്ന് വാര്‍ത്തയെഴുതും?
2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ലാവ്ലിന്‍ കേസിന്റെ സഹായം യുഡിഎഫിന് കിട്ടാന്‍ സിബിഐ നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു; യുഡിഎഫിന്റെ നില ഭദ്രമല്ല എന്നറിയാവുന്ന കേരളത്തിലെ ചില പ്രധാന മാധ്യമങ്ങള്‍ അവസരം കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടി സിബിഐ പണിയെടുക്കുന്നു. ദീപക് കുമാര്‍ എന്ന 'സാക്ഷി'യെ ഇടക്കാലത്ത് അവതരിപ്പിച്ചു. അയാള്‍ പലതും പറയുന്നു. അയാള്‍ സിബിഐക്ക് നല്‍കിയ മൊഴിയുടെ ഫോട്ടോസ്റാറ്റ് 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നു. കോടതിക്ക് കൊടുക്കാത്ത രേഖ എന്തിന് സിബിഐ മാതൃഭൂമിക്ക് കാണിക്കവയ്ക്കുന്നു? കുറച്ചുദിവസമായി ദീപക് കുമാറായിരുന്നു ലാവ്ലിന്‍ വാര്‍ത്തയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ മാതൃഭൂമി പറയുന്നു: "ഈ ഇടപാടുകള്‍ കേസിന്റെ വിചാരണഘട്ടത്തില്‍ വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐയുടെ തീരുമാനം''.
ഇത് വെള്ളരിക്കാപ്പട്ടണമോ?
കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിചാരണക്കാലത്തുമാത്രം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് എങ്ങനെ കഴിയും? അങ്ങനെയൊരു ബ്ളാക്ക്മെയില്‍ പ്രവര്‍ത്തനം നടത്താന്‍മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സി അധഃപതിക്കാമോ? എന്തുകൊണ്ട് കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല? യുഡിഎഫിനും അവരുടെ തെരഞ്ഞെടുപ്പുനേട്ടത്തിനും വേണ്ടി സിബിഐ പണിയെടുക്കുകയും മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന് ഒത്താശചെയ്യുകയും എന്ന അവസ്ഥ ഇന്നാട്ടിലെ മര്യാദ, മാന്യത എന്നിങ്ങനെയുള്ള ശീലങ്ങളെ തകര്‍ത്തുകളയുകയല്ലേ? അതല്ലെങ്കില്‍, സിബിഐയെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍, ദീപക് കുമാറിന്റെ മൊഴി എന്ന പേരില്‍ വന്ന അപകീര്‍ത്തികരമായ പ്രസ്താവങ്ങള്‍ എന്നിവ നിഷേധിക്കാനുള്ള സന്മനസ്സ് സിബിഐക്കുണ്ടാകേണ്ടതല്ലേ? കോടതിയില്‍ ഹാജരാക്കാത്ത ദീപക്കുമാറിന്റെ മൊഴി എങ്ങനെ മാതൃഭൂമിക്കു കിട്ടി? സിബിഐ ചോര്‍ത്തിക്കൊടുത്തോ? ഇന്നുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മൊഴി പിണറായിയെ സ്വഭാവഹത്യ നടത്തുന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ?
സിബിഐയും ചില മാധ്യമ ഉടമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിന്റെ സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട്. മാധ്യമങ്ങളും സിബിഐയും പറഞ്ഞുനടന്ന 'വരദാചാരിയുടെ തല' ഇന്നെവിടെ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ച തന്ത്രം ആവര്‍ത്തിക്കാനുള്ള ശ്രമമാണ്, ദിലീപ് രാഹുലന്റെ മൊഴി അത്ഭുതകരമായ വ്യാഖ്യാനത്തോടെ അവതരിപ്പിച്ചതിനുപിന്നില്‍. ഈ ഗൂഢാലോചനയില്‍ മാധ്യമങ്ങളും യുഡിഎഫ് രാഷ്ട്രീയവും മാത്രമല്ല സിബിഐയും പങ്കാളിയായിരിക്കുന്നു.
Showing posts with label മാധ്യമ സിന്‍ഡിക്കേറ്റ്. Show all posts

Sunday, August 1, 2010
Thursday, August 27, 2009
ചത്തത് കീചകനെങ്കില്‍...
മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അസാധാരണമായ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. മരിച്ചത് സുന്ദരനും ധനാഢ്യനുമായ (1500 കോടിയുടെ ആസ്തിയുള്ള) ചെറുപ്പക്കാരന്‍. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹവും അസ്വാഭാവികവുമായി നിരവധികാര്യങ്ങള്‍. മരണസമയത്ത് കൂടെയുണ്ടായിരുന്നത് കുപ്രസിദ്ധ ഗുണ്ടകള്‍. കൊലപാതകം നടത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തിലെ ആള്‍. എല്ലാംകൊണ്ടും പ്രാധാന്യമുള്ള വാര്‍ത്തതന്നെയാണ് മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ മരണം. ആരുകൊന്നു, എങ്ങനെ കൊന്നു, എന്തിനു കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി മാധ്യമങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. പലപല കഥകള്‍ ഓരോദിവസവും പുറത്തുവരുന്നു; നിര്‍മിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ നാല്‍പ്പതുലക്ഷം രൂപയടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായാണ് മലയാള മനോരമയുടെ വാര്‍ത്ത (മറ്റാരും അത് പറയുന്നതു കേട്ടില്ല).
ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ രണ്ട് ഗുണ്ടാത്തലവന്മാര്‍ മരിച്ച പോളിനോടൊപ്പമുണ്ടായിരുന്നു. കൊലപാതകം നടന്നശേഷം അവര്‍ കടന്നുകളഞ്ഞിട്ടുണ്ട്. ഈ ഒറ്റക്കാരണംവച്ച്, കേസിന്റെ മറ്റു കാതലായ ഭാഗങ്ങളാകെ വിസ്മരിച്ചും പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളെ അവിശ്വസിച്ചും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള വലിയൊരു യജ്ഞം ചില മാധ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം ശ്രമത്തിന്റെ മുന്‍നിരയില്‍ മലയാള മനോരമ പത്രമാണ്. അത്യന്തം വിചിത്രമായ കഥകളാണ് മനോരമ അവതരിപ്പിക്കുന്നത്. 'മുത്തൂറ്റ് കൊലക്കേസ്: ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍' എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. പണംകൊണ്ട് പുളയ്ക്കുന്ന ഒരു യുവാവ്, തന്റെ കുത്തഴിഞ്ഞ ജീവിതത്തിനിടെ കുറെ ഗുണ്ടകളുമായി സൌഹൃദത്തിലാകുന്നു; അവരുമായുള്ള സ്വൈരവിഹാരത്തിനിടെ ആകസ്മികമായ സംഭവത്തില്‍ കൊല്ലപ്പെടുന്നു. കേരളത്തിലാകെ വേരുകളുള്ള വന്‍കിട സ്ഥാപനത്തിന്റെ സുപ്രധാന പങ്കാളിയായതിനാല്‍ ആ കൊലപാതകം പതിവില്‍കവിഞ്ഞ വാര്‍ത്താ പ്രാധാന്യം നേടുന്നു. അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊലീസ് കേസന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നു. സാധാരണ ഇത്തരം കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥരാണെങ്കില്‍, ഇവിടെ പ്രഗത്ഭനായ ഇന്‍സ്പെക്ടര്‍ ജനറല്‍തന്നെ അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. ആഭ്യന്തരവകുപ്പ് പ്രശംസിക്കപ്പെടേണ്ട പുരോഗതിയാണ് ഇതുവരെ ഈ കേസില്‍ ഉണ്ടായിട്ടുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംശയരഹിതമായി തെളിഞ്ഞുകഴിഞ്ഞിട്ടില്ല. ഇനിയും പലരെയും അറസ്റ്റ് ചെയ്യാനുണ്ട്, പല തെളിവുകളും കിട്ടാനുണ്ട്. അതിനുവേണ്ടിയുള്ള ശ്രമം തുടരുകയുമാണ്. അതിനിടെ ആഭ്യന്തരവകുപ്പ് എങ്ങനെ പ്രതിക്കൂട്ടിലാകും?
കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ദുരൂഹബന്ധങ്ങളും യാത്രയും ഡല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍ പിടിയിലായതുമെല്ലാം ഇനിയും പുറത്തുവരാനുള്ള വിഷയങ്ങളാണെന്നിരിക്കെ, അതെല്ലാം മറന്ന് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മനോരമയ്ക്ക് എന്താണിത്ര വെപ്രാളം?
മനോരമയുടെ മാനസ പുത്രനാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹവും മുത്തൂറ്റ് കുടുംബവുമായി അടുത്ത ബന്ധമുണ്ട്; പ്രശ്നങ്ങളുമുണ്ട്. അത് നാട്ടിലാകെ അറിയാവുന്നതുമാണ്. ആ കാര്യം ഈ കൊലപാതകവാര്‍ത്തയുമായി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ എതിരാളികള്‍പോലും ബന്ധപ്പെടുത്തിയിട്ടില്ലല്ലോ. അങ്ങനെ ബന്ധപ്പെടുത്താതിരിക്കുന്നതിനെ മാന്യത എന്നു വിളിക്കും. വേണമെങ്കില്‍ ശത്രുതയുള്ളവര്‍ക്ക് വാര്‍ത്തയെഴുതാം, 'മുത്തൂറ്റ് കുടുംബത്തിലെ കൊലപാതകം: ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും' എന്ന്. ഏതോ ഒരു വെറുക്കപ്പെട്ടവന്റെ ഹോട്ടല്‍ നില്‍ക്കുന്നതിന് അല്‍പ്പം അകലെയാണ് ഗുണ്ടകള്‍ കാര്‍ ഉപേക്ഷിച്ചത് എന്ന് എഴുതി ഗൂഢലക്ഷ്യം സാധിക്കാന്‍ വഴിതുറന്ന മലയാള മനോരമയുടെയോ സമാന മനസ്കരുടെയോ മാനസികാവസ്ഥയല്ല എല്ലാ മാധ്യമങ്ങളുടേതും എന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.
പണമിടപാടുസ്ഥാപനങ്ങള്‍ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നു എന്ന ശരിയായ വിമര്‍ശം ഉമ്മന്‍ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. അതിനുപിന്നില്‍ മറ്റുചില താല്‍പര്യങ്ങളുമുണ്ടാകാം. എന്നാല്‍, അതിസമ്പന്നരായ ബിസിനസുകാര്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൌരവമായ പരിശോധന ആവശ്യമല്ലേ? ആ വഴിക്കെന്തേ മനോരമ അന്വേഷണം തിരിച്ചുവിടുന്നില്ല? ഇവിടെ, മുത്തൂറ്റ് പോള്‍ ജോര്‍ജ് എന്തിന് ഗുണ്ടകളുമായി സഹവസിച്ചു; ക്വട്ടേഷന്‍ സംഘങ്ങളുമായി ആ യുവാവിന് എന്ത് ബന്ധം, അവര്‍ എന്തിന് റിസോര്‍ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറിമാറി സഞ്ചരിച്ചു, വണ്ടിയില്‍ സ്ത്രീകളുടെ ബാഗും ചുരിദാര്‍ മെറ്റിരിയലുമെല്ലാം തനിയെ വന്നതാണോ, എന്തിന് നാല്‍പതുലക്ഷം രൂപ (മനോരമയെ വിശ്വസിക്കാമെങ്കില്‍) കയ്യില്‍ കരുതി, സ്വന്തം വാഹനം വിട്ട് മറ്റൊരു വാഹനം എന്തിന് ഉപയോഗിച്ചു എന്നിങ്ങനെയുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. യഥാര്‍ത്ഥ അന്വേഷണം വേണ്ടത് കോടീശ്വരനായ യുവാവിന്റെ അപഥസഞ്ചാരത്തെക്കുറിച്ചാണെന്നര്‍ത്ഥം. അത് പുറത്തുവരാതിരിക്കാന്‍ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിച്ച് ശ്രദ്ധ തിരിച്ചുവിടുകയല്ലേ. ഇരുപത്തിനാലുമണിക്കൂറിനകം കേസില്‍ തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കേണ്ടതിനുപകരം ഇത്തരം നെറികെട്ട നാടകത്തിലേക്കു നീങ്ങുന്നതിന് പ്രേരണയാകുന്നത് ഏതു (പരസ്യ)താല്‍പര്യമാണ്?
ഗുണ്ടകള്‍ മാത്രമല്ല; അവരെ ക്വട്ടേഷന്‍ കൊടുത്ത് പറഞ്ഞുവിടുന്നവരും കുറ്റക്കാരാണ്. അവരും ഗുണ്ടകളുടെ ഗണത്തില്‍തന്നെ. രണ്ടിനെയും ഒരേ കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്യേണ്ടതായുണ്ട്. കണ്ണൂരില്‍ തെരഞ്ഞെടുപ്പു കലക്കാന്‍ കെ സുധാകരന്‍ ക്വട്ടേഷന്‍സംഘത്തെ എത്തിക്കുകയും വോട്ടെടുപ്പുദിവസം ആ സംഘത്തിലെ ചിലര്‍ പിടിയിലാവുകയുംചെയ്തു. സുധാകരന്‍ അനുയായികള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഭീഷണിമുഴക്കി ഗുണ്ടകളെ ഇറക്കിക്കൊണ്ടുപോയി. അനിഷേധ്യമായ തെളിവുസഹിതം വാര്‍ത്തകള്‍ വന്നപ്പോള്‍ മനോരമ മൌനത്തിലായിരുന്നു. ആ ഗുണ്ടകള്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണല്ലോ. ഇവിടെ, പോളിനോടൊപ്പം സഞ്ചരിച്ച ഒരു ഗുണ്ട മുമ്പ് എസ്എഫ്ഐക്കാരനായതാണ് പ്രശ്നം. ഗുണ്ടായിസം കാണിച്ച അയാളെ സംഘടന പുറത്താക്കിയതാണ്. മനോരമയില്‍നിന്ന് മോഷണക്കുറ്റത്തിന് പുറത്താക്കപ്പെട്ടയാള്‍ നാട്ടിലിറങ്ങി ഭവനഭേദനം നടത്തിയാല്‍ കണ്ടത്തില്‍ കുടുംബക്കാര്‍ പ്രതിപ്പട്ടികയില്‍ വരുമോ?
പൊലീസില്‍ എല്ലാം ഭദ്രമാണെന്നല്ല. ഗുണ്ടകളെയും കള്ളന്മാരെയും സംരക്ഷിക്കുന്നവരുണ്ടാകാം; രാഷ്ട്രീയം കളിക്കുന്നവരുണ്ടാകാം. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കാന്‍ മടിക്കുന്നവരൊന്നുമല്ല കേരളത്തിലെ പൊലീസ് തലപ്പത്തുള്ളത്. ഗുണ്ടാ നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ താല്‍പര്യം പൊലീസുകാരില്‍പലരും ഉള്‍ക്കൊള്ളുന്നില്ല എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ആ പ്രശ്നം പരിഹരിക്കാന്‍ കര്‍ക്കശമായ ഇടപെടല്‍ അദ്ദേഹം നടത്തിയിട്ടുള്ളതുമാണ്. മനോരമയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കേസന്വേഷണം പോയില്ലെകില്‍ അതിന്റെ പഴി ആഭ്യന്തരവകുപ്പില്‍ ചാര്‍ത്തുന്നതിന്റെ ചീഞ്ഞ ഉദ്ദേശ്യം മറ്റാര്‍ക്കും മനസ്സിലാകുന്നില്ലെന്ന നാട്യമരുത്.
പൊലീസിനെ നേരായ ദിശയില്‍ കേസന്വേഷിക്കാന്‍ വിടില്ല എന്ന വാശി മനോരമ തുടക്കംമുതല്‍ കാണിക്കുന്നുണ്ട്. ആഗസ്ത് 24ന്റെ മനോരമ ഒന്നാം പേജില്‍ 'രഹസ്യങ്ങള്‍ മൂടി പൊലീസ്' എന്ന തലവാചകത്തില്‍, പൊലീസിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. പൊലീസ് ചെയ്ത ചില കുറ്റങ്ങള്‍ എന്തൊക്കെയെന്നോ.
1. നെടുമുടിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം കൊലപാതകമുണ്ടായയുടന്‍ പൊലീസ് എത്തിയെങ്കിലും വിവരം പുറത്തുവിട്ടത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനുശേഷം.(വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം എന്നതിന് ശനിയാഴ്ച പുലര്‍ച്ചെ എന്നും അര്‍ഥമുള്ളത് മനോരമ ലേഖകന്‍ ഓര്‍ത്തില്ല. ഒരു കൊലപാതകം നടന്നയുടന്‍ മനോരമ ഓഫീസില്‍ വിളിച്ചുപറയുന്നത് പൊലീസിന്റെ ഡ്യൂട്ടിയാണോ ആവോ.)
2. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മതിലിലെയും റോഡിലെയും രക്തം പ്ളാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നു.(പ്ളാസ്റ്റിക് ഷീറ്റിട്ടത് മാധ്യമ പ്രവര്‍ത്തകരെ രക്തം കാണിക്കാനോ? ആ രക്തം ഒരു തെളിവാണെന്നും മഴപെയ്തോ നായ നക്കിയോ നശിച്ചുപോകേണ്ടതല്ലെന്നും മനോരമയ്ക്ക് അറിയില്ല! തെളിവ് സംരക്ഷിക്കുന്നതും പൊലീസിന്റെ രഹസ്യം മൂടിവയ്ക്കലാണത്രെ)
3. മരിച്ച പോള്‍ എം ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന മനു ആരോടെങ്കിലും സംസാരിക്കുന്നത് പൊലീസ് വിലക്കി.(പൊലീസ് കസ്റഡിയിലുള്ള പ്രധാന സാക്ഷിയെ മാധ്യമങ്ങള്‍ക്ക് ചോദ്യം ചെയ്യാനും തല്‍പ്പര കഷികള്‍ക്ക് സ്വാധീനിക്കാനും വിട്ടുകൊടുക്കാത്ത മഹാപരാധം)
4. മാധ്യമപ്രവര്‍ത്തകര്‍ കാറിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആദ്യം തടഞ്ഞു.(പിന്നെ അനുവദിച്ച കാര്യം മിണ്ടുന്നില്ല)
5. തിരുവനന്തപുരം വിമാനത്താവളത്തില്‍ സെക്യൂരിറ്റിക്കാരെ ആക്രമിച്ച കേസില്‍ പ്രതിയായ മഠത്തില്‍ രഘുവിന്റെ ഹോട്ടലില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് കാര്‍ കണ്ടത്. (ഹൈവേയില്‍ കാര്‍ കിടന്നതിന് തൊട്ടരികെ മറ്റൊരു ഹോട്ടലുണ്ട്-പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ. എഴുതുമ്പോള്‍ അതും വേണ്ടേ?) ഇതാണ് രീതി.
26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു:
"തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''.
അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു.
"പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു.
ഏതാണ് വിശ്വസിക്കേണ്ടത്?
മനോരമ ഇങ്ങനെ ഒരുപാട് 'സൂചനകള്‍'കൊണ്ട് കസര്‍ത്തുകളിക്കുകയാണ്. ഒന്നാം പേജില്‍പോലും പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമായ വാര്‍ത്തകള്‍ കൊടുക്കുകയുമാണ്. മുത്തൂറ്റ് പോള്‍ വധക്കേസ് 'വിവാദകേസാ'ക്കി മാറ്റണം. "പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നീക്കങ്ങള്‍ സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. പതിവുപോലെ മന്ത്രിയുടെ ഓഫീസും.'' എന്നെഴുതുന്നുണ്ട് മനോരമ. അതാണ് ആത്യന്തികമായ ഉന്നം. അതിലേക്ക് കാര്യങ്ങള്‍ നയിക്കാന്‍ ഏത് സൂചനയും എടുത്ത് തലയില്‍ വയ്ക്കുന്നു; ഏതുവേഷവും കെട്ടുന്നു.
കൊല്ലപ്പെട്ട ചെറുപ്പക്കാരനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടാകുന്നത് കുടുംബം സഹിക്കണമെന്നില്ല. എന്നാല്‍, മനോരമ ആ ചര്‍ച്ചയും കുത്തിപ്പൊക്കുകയാണ്. പൊലീസ് നേരായി കേസന്വേഷിക്കരുത്, യഥാര്‍ഥ പ്രതികളെയും യഥാര്‍ഥ സംഭവവും വെളിച്ചത്തു കൊണ്ടുവന്നാലും ഞങ്ങള്‍ വിശ്വസിക്കില്ല-ഓംപ്രകാശ് എന്ന ഗുണ്ടയ്ക്ക് പണ്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുണ്ടായിരുന്നതുകൊണ്ട് കേസില്‍ സിപിഎം ബന്ധം ചാര്‍ത്തിയേ തീരു എന്നാണ് മനോരമയുടെ കടുംപിടിത്തം. ഓംപ്രകാശ് എസ്എഫ്ഐയിലുണ്ടായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ ഇന്നയിന്നയാളുകളെന്നും അവരും കേസുമായി ബന്ധമുണ്ടെന്നും പറഞ്ഞാല്‍ സംഗതി പൂര്‍ത്തിയാകുമല്ലോ. ആരില്‍നിന്ന് അച്ചാരം വാങ്ങിയാണ് ഈ പരിഹാസ്യമായ നാടകം എന്നേ അന്വേഷിക്കാനുള്ളൂ; ആരെ രക്ഷിക്കാനാണെന്നും.

Labels:
മനോരമ,
മാധ്യമ സിന്‍ഡിക്കേറ്റ്,
മാധ്യമങ്ങള്‍,
രാഷ്ട്രീയം
Thursday, March 26, 2009
മുഖ്യമന്ത്രി അങ്ങനെ കത്തെഴുതിയോ?
(ഫോണ്‍ ചെയ്തോ?)നിങ്ങളെങ്ങനെ അറിഞ്ഞു?
അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.
'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.
എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.
പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!
എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.
വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതംചെയ്തതും ശരി. പിണറായി പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?
വെള്ളാപ്പള്ളി പറഞ്ഞത് പിഡിപി സഖ്യം പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ്. അത് അദ്ദേഹത്തിന്റെ സദ്ഭാവന. രഹസ്യമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫ് കുടിലതയേക്കാള്‍ നല്ലതല്ലേ പിന്തുണ പരസ്യമായിത്തന്നെ സ്വീകരിക്കുന്നത്?
ജനശ്രദ്ധ തിരിക്കാനാണ് പിഡിപി പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മറ്റൊരു കണ്ടെത്തല്‍ വന്നിട്ടുണ്ട്. വിവാദം കുത്തിപ്പൊക്കുന്നത് എല്‍ഡിഎഫാണോ? സിപിഐ എമ്മാണോ? പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിഡിപി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ആ പിന്തുണ സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ത്ഥ്യം തെളിയുമ്പോള്‍ നുരഞ്ഞുപൊന്തുന്ന അസൂയയും അസഹിഷ്ണുതയും കുശുമ്പുമാണ് വിവാദങ്ങളെ പ്രസവിക്കുന്നത്. മഅ്ദനി ഇഫക്ട് കുറെ വോട്ടുകളുടെ ലാഭം മാത്രമല്ല എല്‍ഡിഎഫിന്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് സിപിഐ എമ്മാണെന്നതിരിച്ചറിവിലേക്കും അതുവഴി ചെങ്കൊടിത്തണലിലേക്കും മുസ്ളിം ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള രാസത്വരകംകൂടിയാണ്.അത് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രചാരണത്തില്‍ മഅ്ദനിയുടെ പേര് ആവര്‍ത്തിക്കപ്പെടുന്നത്.
മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.
വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം ത്ൃതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരുകണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.
എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര ംനതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.
ആദ്യത്തേത് മനോമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.
മംഗളം ഇങ്ങനെ എഴുതുന്നു.
മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.
മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.
എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.
മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പെതയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം.
കത്ത് അയച്ചതായി, ബന്ധപ്പെട്ട ഒരാളും ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഒരേദിവസം വിവിധ മാധ്യമങ്ങളില്‍ ഒരു ഇല്ലാക്കഥ ഒരേരൂപത്തില്‍ വന്നു? എവിടെ നിന്നാണ് ഇത്തരം വിവരങ്ങള്‍ മാധ്യമ ആപ്പീസുകളിലേക്ക് ഒഴുകിയത്? സംഭവിച്ച ഒരു കാര്യമാണെങ്കില്‍ അത് ഒരേതരത്തില്‍ വാര്‍ത്തയാകുന്നതില്‍ അസ്വാഭാവികത ഇല്ല. ഇവിടെ ഇല്ലാത്ത ഒരുകാര്യം; തടിപ്പടച്ച ഒരു പെരുംനുണ എങ്ങനെ ഒരേതരത്തില്‍ വിവിധ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ? അത് പ്രവര്‍ത്തിക്കുന്ത് സിപിഐ എമ്മിനെതിരെയോ അല്ലയോ?

പിഡിപി,
മാധ്യമ സിന്‍ഡിക്കേറ്റ്,
മുഖ്യമന്ത്രി,
വിഎസ്,
സിപിഐ എം
Subscribe to:
Posts (Atom)