Sunday, August 1, 2010

മാധ്യമ-സിബിഐ ഗൂഢാലോചന

മാധ്യമങ്ങള്‍ എങ്ങനെ സ്വയം ചെറുതാവുന്നു എന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ് ശനിയാഴ്ച എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍. ദിലീപ് രാഹുലന്‍ എന്ന എസ്എന്‍സി ലാവ്ലിന്റെ മുന്‍ ഉദ്യോഗസ്ഥനില്‍നിന്ന് ശേഖരിച്ച മൊഴിയാണ് പ്രത്യേക കോടതിയില്‍ സിബിഐ ഹാജരാക്കിയത്. വിവിധ പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ നോക്കുക:

മനോരമ ലാവ്ലിന്‍: കസള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ

മാതൃഭൂമി ലാവ്ലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി

മാധ്യമം പിണറായിയുടെ അറിവോടെയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍

മംഗളം 1. ടെക്നിക്കാലിയയെ കൊണ്ടുവന്നത് പിണറായിയുടെ അറിവോടെ (പേജ് 1) 2. ലാവ്ലിന്‍ കേസ്: പിണറായിക്കെതിരെ ദിലീപ് രാഹുലന്റെ മൊഴി നിര്‍ണായകം (പേജ് 7)

ദീപിക ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് പിണറായി പങ്കെടുത്ത യോഗത്തില്‍

കേരള കൌമുദി കസള്‍ട്ടന്റിനെ നിശ്ചയിച്ച യോഗത്തില്‍ പിണറായി പങ്കെടുത്തെന്ന് മുന്‍ ഡയറക്ടര്‍ (പേജ് 10)

വീക്ഷണം ലാവ്ലിന്‍ അഴിമതിക്കരാറിന് വഴിയൊരുക്കിയത് പിണറായി

ചന്ദ്രിക പിണറായിക്കെതിരെ മൊഴി

ജന്മഭൂമി ടെക്നിക്കാലിയയെ നിയമിച്ചത് പിണറായിയുടെ അറിവോടെ

ഇത്രയും വായിക്കുന്ന ആര്‍ക്കും തോന്നുക ദിലീപ് രാഹുലന്‍ എന്തോ കനപ്പെട്ടത് വെളിപ്പെടുത്തിയെന്നും പിണറായി വിജയന്‍ അപകടത്തില്‍പെടാന്‍ പോകുന്നുവെന്നുമാണ്. കേസ് ഗൌരവമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളെ ആശ്ചര്യത്തോടെയേ കാണാനാവൂ. ടെക്ക്നിക്കാലിയ പണം വെട്ടിച്ചുവെന്ന് കേസില്ല. കരാറുകാരായിരുന്ന അവര്‍ ചെയ്ത ജോലിയെക്കുറിച്ചും കേസില്ല. പണം വന്നു; വന്നത് ചെയ്ത ജോലിക്ക് പ്രതിഫലമായി ടെക്ക്നിക്കാലിയക്ക് കിട്ടി-ഇതിലൊന്നും ആര്‍ക്കും തര്‍ക്കവുമില്ല. ടെക്ക്നിക്കാലിയ ഏതു സ്ഥാപനം; എവിടെനിന്ന് വന്നു; അത് പിണറായി ഉണ്ടാക്കിയതാണ് എന്നൊക്കെ വിവാദ വ്യവസായികള്‍ പറഞ്ഞുനടന്നിരുന്നു. ഇന്ത്യയിലും പുറത്തും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതും ആശുപത്രി നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചതുമായ സ്ഥാപനമാണതെന്ന് തെളിഞ്ഞതോടെ അത്തരം വിവാദക്കാര്‍ പിന്‍മാറി. ടെക്ക്നിക്കാലിയയെ കേരളത്തിലേക്ക് ആദ്യം കൊണ്ടുവന്നത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ എം വി രാഘവനാണ് എന്നും പിന്നീട് വ്യക്തമായി. പിണറായി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മുന്‍കൈയില്‍ മലബാറില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുമ്പോള്‍ പണി ആരുചെയ്യുമെന്ന് അറിയുന്നത് മഹാപരാധമോ? അത് അപരാധമാണെന്ന് ഏതായാലും സിബിഐ പറഞ്ഞിട്ടില്ല. ടെക്ക്നിക്കാലിയയെക്കുറിച്ച് ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. ആ കമ്പനിയാണ് ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിയത് എന്നതിലും തര്‍ക്കമില്ല.

പിന്നെങ്ങനെ ഇപ്പോള്‍ മാധ്യമങ്ങള്‍ അറബിഭാഷയില്‍ കരിമ്പൂച്ചയെ തപ്പുന്നു?

പിണറായിയുടെ പേര് ദിലീപ് രാഹുലന്റെ മൊഴിയില്‍ വരുന്നു എന്ന് ഉറപ്പാക്കാതെയാണ് വാര്‍ത്ത എഴുതിയത് എന്നത് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാകുന്നു:

"വൈദ്യുതിമന്ത്രി എന്നര്‍ത്ഥം വരുന്ന വസീര്‍ തോക്കത്ത്' എന്ന വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അറബിയിലുള്ള റിപ്പോര്‍ട്ട് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് ഊര്‍ജ മന്ത്രിയെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്.''

ഈ ആശയക്കുഴപ്പമുള്ള മനോരമ എങ്ങനെ 'കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ' എന്ന് വാര്‍ത്തയെഴുതും?

2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ലാവ്ലിന്‍ കേസിന്റെ സഹായം യുഡിഎഫിന് കിട്ടാന്‍ സിബിഐ നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു; യുഡിഎഫിന്റെ നില ഭദ്രമല്ല എന്നറിയാവുന്ന കേരളത്തിലെ ചില പ്രധാന മാധ്യമങ്ങള്‍ അവസരം കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടി സിബിഐ പണിയെടുക്കുന്നു. ദീപക് കുമാര്‍ എന്ന 'സാക്ഷി'യെ ഇടക്കാലത്ത് അവതരിപ്പിച്ചു. അയാള്‍ പലതും പറയുന്നു. അയാള്‍ സിബിഐക്ക് നല്‍കിയ മൊഴിയുടെ ഫോട്ടോസ്റാറ്റ് 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നു. കോടതിക്ക് കൊടുക്കാത്ത രേഖ എന്തിന് സിബിഐ മാതൃഭൂമിക്ക് കാണിക്കവയ്ക്കുന്നു? കുറച്ചുദിവസമായി ദീപക് കുമാറായിരുന്നു ലാവ്ലിന്‍ വാര്‍ത്തയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ മാതൃഭൂമി പറയുന്നു: "ഈ ഇടപാടുകള്‍ കേസിന്റെ വിചാരണഘട്ടത്തില്‍ വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐയുടെ തീരുമാനം''.

ഇത് വെള്ളരിക്കാപ്പട്ടണമോ?

കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിചാരണക്കാലത്തുമാത്രം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് എങ്ങനെ കഴിയും? അങ്ങനെയൊരു ബ്ളാക്ക്മെയില്‍ പ്രവര്‍ത്തനം നടത്താന്‍മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സി അധഃപതിക്കാമോ? എന്തുകൊണ്ട് കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല? യുഡിഎഫിനും അവരുടെ തെരഞ്ഞെടുപ്പുനേട്ടത്തിനും വേണ്ടി സിബിഐ പണിയെടുക്കുകയും മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന് ഒത്താശചെയ്യുകയും എന്ന അവസ്ഥ ഇന്നാട്ടിലെ മര്യാദ, മാന്യത എന്നിങ്ങനെയുള്ള ശീലങ്ങളെ തകര്‍ത്തുകളയുകയല്ലേ? അതല്ലെങ്കില്‍, സിബിഐയെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍, ദീപക് കുമാറിന്റെ മൊഴി എന്ന പേരില്‍ വന്ന അപകീര്‍ത്തികരമായ പ്രസ്താവങ്ങള്‍ എന്നിവ നിഷേധിക്കാനുള്ള സന്മനസ്സ് സിബിഐക്കുണ്ടാകേണ്ടതല്ലേ? കോടതിയില്‍ ഹാജരാക്കാത്ത ദീപക്കുമാറിന്റെ മൊഴി എങ്ങനെ മാതൃഭൂമിക്കു കിട്ടി? സിബിഐ ചോര്‍ത്തിക്കൊടുത്തോ? ഇന്നുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മൊഴി പിണറായിയെ സ്വഭാവഹത്യ നടത്തുന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ?

സിബിഐയും ചില മാധ്യമ ഉടമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിന്റെ സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട്. മാധ്യമങ്ങളും സിബിഐയും പറഞ്ഞുനടന്ന 'വരദാചാരിയുടെ തല' ഇന്നെവിടെ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ച തന്ത്രം ആവര്‍ത്തിക്കാനുള്ള ശ്രമമാണ്, ദിലീപ് രാഹുലന്റെ മൊഴി അത്ഭുതകരമായ വ്യാഖ്യാനത്തോടെ അവതരിപ്പിച്ചതിനുപിന്നില്‍. ഈ ഗൂഢാലോചനയില്‍ മാധ്യമങ്ങളും യുഡിഎഫ് രാഷ്ട്രീയവും മാത്രമല്ല സിബിഐയും പങ്കാളിയായിരിക്കുന്നു.

10 comments:

manoj pm said...

2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?

ജനശക്തി said...

താണ പാപ്പരാസി സംസ്കാരം

വിജി പിണറായി said...

'കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം.'

അതേയ്... കുറ്റകൃത്യത്തില്‍ പങ്കുള്ള (പ്രതികളായ) പത്തുപതിനഞ്ചു പേരുടെ പങ്ക് അന്വേഷിക്കാന്‍ ഞങ്ങള്‍ക്ക് 24 മാസം മതി. അങ്ങനെയാണോ കുറ്റത്തില്‍ പങ്കില്ലാത്ത കാര്‍ത്തികേയന്റെ കാര്യം? ഇല്ലാത്ത ഫയല്‍ ഉണ്ടെന്ന് ‘കേട്ടുപിടിക്കുന്ന’തു പോലെ എളുപ്പമാണോ കാര്‍ത്തികേയന്റെ പങ്ക് കണ്ടുപിടിക്കുന്നത്? വിശദമായി അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്ക് ഇനിയും ഒരു പത്തു മാസമെങ്കിലൂം വേണം. എന്തോ... അപ്പോഴേക്കും തെരഞ്ഞെടുപ്പ് ആകുമെന്നോ? അതിനിപ്പോ ഞങ്ങളെന്തു പിഴച്ചൂ? വേണമെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ പറഞ്ഞുനോക്ക്! അല്ല പിന്നെ...!

"കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം.' അക്കാര്യത്തില്‍‍ എന്താ സംശയം? ‘ഫലപ്രദം’ എന്നു വെച്ചാല്‍ ‘ഫലമുണ്ടാകുന്നത്’ എന്നല്ലേ? ഫലം തീര്‍ച്ചയായും ഉണ്ടാകുന്നുണ്ട് - ഞങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം. തുടര്‍ന്നും ഉണ്ടാക്കുകയും ചെയ്യും. ഇല്ലെന്ന ആശങ്ക വേണ്ട.

വിജി പിണറായി said...

മന്ത്രിയായിരുന്ന പിണറായി വിജയന് കാന്‍സര്‍ സെന്ററിന്റെ പണി നടത്താന്‍ ടെക്‍നിക്കാലിയയെ ഏല്‍പ്പിച്ചതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നത്രേ ‘പുതിയ’ വാര്‍ത്ത! താന്‍ ‘പ്രത്യേക താല്പര്യ’മെടുത്ത് കൊണ്ടുവന്ന ഒരു പദ്ധതി നടപ്പാക്കാന്‍ ആരെ എപ്പോള്‍ ഏല്‍പ്പിച്ചു എന്ന് മന്ത്രി അറിയാതിരുന്നെങ്കില്‍ അതല്ലേ യഥാര്‍ത്ഥത്തില്‍ തെറ്റ്? അന്താരാഷ്ട്ര സഹായത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പദ്ധതിയുടെ നടത്തിപ്പുകാരെപ്പറ്റി, സഹായം ഏതു കമ്പനിക്ക് ഏതു വഴി കിട്ടുന്നു എന്ന് മന്ത്രിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല എന്ന് വാദിക്കാനും ഇതേ മാധ്യമങ്ങള്‍ തന്നെ മുന്നിട്ടിറങ്ങില്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിജിയുടെ പ്രതികരണങ്ങള്‍ക്ക് താഴെ എന്റെയും ഒപ്പ് !

ഗോപന്‍ said...

ഇലക്ഷന്‍ കഴിഞ്ഞാലെങ്കിലും ഈ പത്രങ്ങളില്‍ സത്യം വായിക്കാന്‍ പറ്റുമോ നമുക്ക്?

അനിയന്‍കുട്ടി | aniyankutti said...

പത്രങ്ങളില്‍ ഒരിക്കലും ഇപ്പോള്‍ സത്യം വായിക്കാന്‍ പറ്റില്ല... കുറെ വീക്ഷണങ്ങള്‍ വായിക്കാം... കുറെ ഊഹാപോഹങ്ങളും.... കഷ്ടം!

ramachandran said...

kerlathile edathu paksham adiyanthiramyi etteduth vijayippikenda onnanu, nunakal mathram prayunna valthu paksha mukiya dhara madhyamangalude tholiyurikkuka ennathu..

e rangathu oru manaj pm mathram pora namukku...
Muzhuvan PUKASA samskarika pravarthakarum,budhijeevikalum kalakarenmarum ottakettayi aninirakkanam...
itharam madhayamangale bahishkarikkuka....... avarude charchakalilum paripadikalilum arinjukondu pankedukkunathe enthinanu........?

oru samskarika bahishkarnamanu ennu nammude nadinu avashiyam...

urangikidakkunna Pukasa kkare unaroooooooooo............

ramachandran said...

mathukuttychayente maranam nammude nadine grasicha pynkili-valathupkashavthkarnathinte maranavum koodi avan namukk othorumikkam............

we shall over come......

............. said...

vaartha ennaal sathyam ennu evideyu paranju vachittila.ennaal oru pothu dhaarana anganeyaanu.maadyamangal charithratheyum varthmaanatheyum engottu kondupokunnu ennariyaan ithiri choruthinnunna budhi maathram mathiyaakum