Friday, March 27, 2009

മനുഷ്യന്‍ പട്ടിയെ കടിച്ചു


(ആ വാര്‍ത്ത മുക്കി)


വാര്‍ത്തകള്‍ ഉണ്ടാകുന്നത് അസ്വാഭാവികത ഉണ്ടാകുമ്പോഴാണ്. വിഎസ് അച്യുതാനന്ദന്‍ കത്ത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ചെന്ന് ഇന്നലെ മനോരമ പറഞ്ഞോ-ഇല്ല പറഞ്ഞില്ല. കത്തയച്ച കാര്യം സ്ഥിരീകരിച്ചില്ലെന്നാണ് മനോരമ എഴുതിയത്.ആ സ്ഥിരീകരണം ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടിതാ കത്തിലെ 'ഉള്ളടക്ക'വും ഇന്ന് അച്ചടിച്ചുവെച്ചിരിക്കുന്നു.

അയച്ചോഎന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത കത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയേ! എങ്ങനെ കഴിയുന്നു മനോരമയ്ക്ക്. പത്രപ്രവര്‍ത്തനത്തിന്റെപുരോഗതിയില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് വന്നുചേര്‍ന്നിരിക്കുന്നത്.

മാത്തുക്കുട്ടിച്ചായന് "കോപ്പി റ്റു'' വെച്ചാണ് വിഎസ് കത്തെഴുതിയത് എന്ന് നാളെ ഇവര്‍ വാര്‍ത്ത എഴുതുമോ ആവോ. വിഎസ് അച്യുതാനന്ദന്‍ എന്ന സിപിഐ എമ്മിന്റെ സമുന്നതനേതാവിനെ അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനും പാര്‍ടിയില്‍നിന്ന് അടര്‍ത്തിമാറ്റാനുമുള്ള കുത്സിതശ്രമമല്ലെങ്കില്‍ മറ്റെന്താണിത്?

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ വി എസിനെപ്പോലൊരു സമുന്നത നേതാവ് മനോരമ അച്ചടിച്ചപോലെ ഒരു കത്ത് എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള മലയാളിക്ക് വിശ്വസിക്കാാവുമോ? ചോദ്യം ആവര്‍ത്തിക്കുന്നു-കത്ത് എഴുതിയതു തന്നെയെങ്കില്‍ എങ്ങനെ മനോരമയ്ക്ക് കിട്ടി?


ക്ഷമിക്കണം. മേല്‍പറഞ്ഞതല്ല ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ വിഷയം. തലക്കെട്ടിലേതുപോലെ അത് പട്ടി മനുഷ്യനെ കടിച്ച വാര്‍ത്ത തന്നെയാണ്. ഇന്ന് വന്ന ഒരു വാര്‍ത്ത നോക്കുക:


ഏഷ്യാനെറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍; മനോരമ ക്യാമറാമാന്‍ ഒളിവില്‍
തിരു: ശംഖുംമുഖം മുന്‍ അസിസ്റ്റന്റ് കമീഷണര്‍ എസ് സനല്‍കുമാറിന്റെ വീട് ആക്രമിച്ച് പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ വീട് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.

ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ശബരീനാഥില്‍നിന്ന് സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു.

തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ചാണ് രേഖകളും മറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തത്. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.

തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ എസിയെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.

അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.

ഈ വാര്‍ത്ത ഏതെങ്കിലും ചാനലില്‍ കണ്ടുവോ? ഏതെങ്കിലും പത്രത്തില്‍ വായിച്ചുവോ?(ദേശാഭിമാനിയെയും കൈരളിയെയും ഒഴിവാക്കുന്നു)എന്തേ ഇത് വാര്‍ത്തയല്ലേ? പത്രക്കാരന്(മാധ്യമ പ്രവര്‍ത്തകനും മാധ്യമ സ്ഥാപനങ്ങള്‍ക്കും) ഉള്ള മഹത്തായ സ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണോ ഇത്? ഉപജാപം നടത്താം; വ്യാജ വാര്‍ത്ത കൊടുക്കാം; രാഷ്ട്രീയ നേതാക്കളുടെ കാലുനക്കി കാര്യം നേടുകയും ഇഷ്ടപ്പെടാത്തവരെ എഴുതി നാറ്റിക്കുകയും ചെയ്യാം;അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി, മക്കളെയും കുടുംബാംഗങ്ങളെയും വലിച്ചിട്ട് അപകീര്‍ത്തിപ്പെടുത്താം-മാധ്യമപ്രവര്‍ത്തകന്‍ എന്ന 'പട്ടി' മനുഷ്യനെ കടിച്ചാല്‍അത് വാര്‍ത്തയാകാത്തതെന്തേ?

8 comments:

manoj pm said...

ഉപജാപം നടത്താം; വ്യാജ വാര്‍ത്ത കൊടുക്കാം; രാഷ്ട്രീയ നേതാക്കളുടെ കാലുനക്കി കാര്യം നേടുകയും ഇഷ്ടപ്പെടാത്തവരെ എഴുതി നാറ്റിക്കുകയും ചെയ്യാം;അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി, മക്കളെയും കുടുംബാംഗങ്ങളെയും വലിച്ചിട്ട് അപകീര്‍ത്തിപ്പെടുത്താം-മാധ്യമപ്രവര്‍ത്തകന്‍ എന്ന 'പട്ടി' മനുഷ്യനെ കടിച്ചാല്‍അത് വാര്‍ത്തയാകാത്തതെന്തേ?

ജനശക്തി said...

വാര്‍ത്തയുടെ നിര്‍വചനത്തില്‍ പട്ടിയെ പ്രതിഷ്ഠിച്ചത് അപാരമായൊരു ദീര്‍ഘവീക്ഷണത്തിന്റെ ഉടമയാണെന്ന് പറഞ്ഞേ തീരൂ. ഉച്ഛിഷ്ടം ഭക്ഷിക്കാനും യജമാന സ്നേഹം കാട്ടാനും പട്ടിയെ കവിഞ്ഞല്ലേയുളളൂ മറ്റേതൊരു ജീവിയും. ഉടമസ്ഥന്‍ ചൂണ്ടിക്കാട്ടുന്ന ആരുടെ നേരെയും കുരച്ചു ചാടാനും പട്ടിയ്ക്കേ കഴിയൂ..

ഇന്നത്തെ വാര്‍ത്ത കണ്ടില്ലേ.. ടി കെ ഹംസയ്ക്ക് അരക്കോടിയിലേറെ രൂപയുടെ സ്വത്തുണ്ടത്രേ..മനോരമ ചെണ്ടകൊട്ടി അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമല്ല സ്വത്തു വിവരം വെളിപ്പെടുത്തുന്നത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വീക്ഷണം പത്രത്തില്‍ വരുന്നതോ, കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ആ സമീപനം ദേശാഭിമാനി സ്വീകരിക്കുന്നതോ നമുക്കു മനസിലാക്കാവുന്നതേയുളളൂ..

കെ വി തോമസിന്റെയും എം ഐ ഷാനവാസിന്റെയും സ്വത്തുവിവരം എന്തുകൊണ്ട് മനോരമയില്‍ വാര്‍ത്തയാകുന്നില്ല? മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവുമധികം സ്വത്ത് ടി കെ ഹംസയ്ക്കാണെങ്കിലും വാര്‍ത്തയില്‍ സാംഗത്യമുണ്ട്. വമ്പന്‍ പണക്കാരാണ് സിപിഎം സ്ഥാനാര്‍ത്ഥികളെന്ന് വായനക്കാരില്‍ ധാരണയുണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെയെന്ന പാഷാണ മനസാണ് വാര്‍ത്തയെഴുതിയവന്റെ ഉളളില്‍.

തിരഞ്ഞെടുപ്പു കാലത്തെ മാധ്യമങ്ങളുടെ കൂട്ടിക്കൊടുപ്പിനെക്കുറിച്ച് ഒരു ബ്ലോഗ് ആകാമെന്ന് തോന്നുന്നു. വിഭവങ്ങള്‍ തീരെയും വരില്ല പഞ്ഞം...

മരത്തലയന്‍ said...

പട്ടീടെ വാൽ പന്തീരാണ്ട് കാലം കുഴലിലിട്ടാലും വളഞ്ഞു തന്നെ ഇരിക്കൂ..

ഓഫ്: പാർട്ടി പത്രത്തിലെ പത്രപ്രവർത്തകർ അനുഭവിക്കുന്ന സ്വാതന്ത്യം പോലും ഈ സോ കോൾഡ് സ്വതന്ത്ര മാധ്യമങ്ങളിലെ മാദ്ധ്യമ പ്രവർത്തകർക്കില്ലേ എന്നാണ് മരത്തലയന്റെ സംശയം?

ജിവി/JiVi said...

വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയകാര്യത്തില്‍ മനോരമ ന്യൂസ് നല്‍കുന്ന ചരിത്രപാഠം ഇങ്ങനെ:

“ഒരു തവണ യു ഡി എഫ് സ്വതന്ത്രന്‍ മത്സരിച്ചതൊഴിച്ചാല്‍ എല്ലായ്പ്പോഴും കോണ്‍ഗ്രസ്സ് തന്നെയാണ് മത്സരിച്ചിരുന്നത്”

കോലീബീ സംഖ്യത്തെ എത്ര എളുപ്പത്തില്‍ ഒളിപ്പിച്ചുകളഞ്ഞു!

വെള്ളാപ്പള്ളി നടേശനുമായി ‘നിലപാട്’ പരിപാടിയില്‍ ഷാനി പ്രഭാകരന്റെ ചോദ്യം:

“സി പി എം ലെ രണ്ട് പ്രധാന നേതാക്കള്‍, പിണറായിയും വി എസും രണ്ട് തട്ടിലാണല്ലോ. ഇവരെ ഒന്നിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കുമോ?“

ഈ ചോദ്യത്തിന്റെ വിശകലനം എഴുതുമ്പോള്‍ സഭ്യമായഭാഷ ഉപയോഗിക്കുക പ്രയാസമായതുകൊണ്ട് അത് ചെയ്യുന്നില്ല. എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് നവകേരളയാത്ര അവസാനിക്കുന്നദിവസം ടി ജെ ചന്ദ്രചൂഡന്‍ മുഖ്യമന്ത്രിയെ കണ്ടതിനെ മനോരമതന്നെ ഇങ്ങനെ വിവരിച്ചു.

“ഒരു ഘടകകഷിനേതാവ് സി പി എം ല്‍ ഒരു അനുനയശ്രമം നടത്തുന്ന ചരിത്രത്തിലെ ആദ്യകാഴ്ചയും കാണാനായി”

manoj pm said...

ഇപ്പൊള്‍ കിട്ടിയതു (മംഗളം വാര്‍ത)

പി.ഡി.പി ബന്ധം: വി.എസ്‌ കത്തയച്ചിട്ടില്ല: കാരാട്ട്‌

ഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണയിലുള്ള പി.ഡി.പി ബന്ധത്തിനെതിരെ മുഖ്യമരന്തി വി.എസ്‌ അച്യുതാനന്ദന്റെ പരാതി ലഭിച്ചിട്ടില്ലെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. അത്തരം കത്ത്‌ എനിക്ക്‌ ലഭിച്ചിട്ടില്ല. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരുടെ കൈയ്യില്‍ കാണുമെന്നും കാരാട്ട്‌ പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെ ഭീകരരെന്ന്‌ മുദ്രകുത്തി പീഡിപ്പിച്ചുവെന്ന്‌ ദളിത്‌ മുസ്ലീങ്ങള്‍ക്ക്‌ പട്ടികജാതി പദവി നല്‍കണമെന്ന രംഗനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ തള്ളി. ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ച തുക അപര്യാപതമാണ്‌. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്‌ വീഴ്‌ചപറ്റി.

വര്‍ഗീയതയും ഭീകരവാദവും ചെറുക്കണമെന്നും കാരാട്ട്‌ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ധാര്‍ഷ്‌ട്യമാണ്‌ യു.പി.എയുടെ ശിഥിലീകരണത്തിന്‌ ഇടയാക്കിയതെന്നും കാരാട്ട്‌ ആരോപിച്ചു.

anas said...

Journalists who praise corporations and commercialization will be held in higher esteem and appreciated by owners and advertisers than journalists who are routinely critical of them. This is the case of the western media especially that of the US. Today this adage is applicable to Indian media, especially Kerala media as well. Corporate agenda dictates the Kerala media. They are, not just the right wing variety, is committed to placate their American masters by taking a pro-US stand. It is only a corporate agenda, there are no media ethics. What they are doing nowadays is erasing the memory of people. This is the epitome of right wing ideology.

Right wing communal agendas are creeping into the media corridors. This is not a good precursor. A sphinx-like creature is slouching towards our national unity through the national and local media. No doubt, that creature is fascism.
What is in the obverse of Indian media is anti-minorities, anti-secular news.

I believe that the Sangh agenda has crept into a large section of Kerala media. They are anti-Marxist, anti-minorities, anti-women and anti-dalits. Once the Kerala media scene was rampant with egalitarian views, today we have lost that. Even a major chunk of journalist is thinking on anti-secular lines. They didn’t cover their poisonous attitude to wards progressive forces like the CPIM. Like their boss, they are worshipping one god called money. Soon it will be westoxicated worship, where polytheism prevails and money is worshipped along with sex, alcohol and drug.

Nachiketh said...

നന്ദി മനോജ് ഇത്രയേറേ ഹൈജാക്ക് ചെയ്യപ്പെട്ട വാർത്തകളെ മുന്നോട്ടു കൊണ്ട് വരാൻ ശ്രമിച്ചതിൽ, ഇവിടെയാണ് ബ്ലൊഗർമാരുടെയും സിറ്റിസൺ ജേർണലിസത്തിന്റെയൊക്കെ പ്രസക്തി.

ജനശക്തി said...

പ്രിയ മനോജ്,

ഈ സീരീസ് തുടരേണ്ടത് അത്യാവശ്യം. ബ്ലോഗിന്റെ സാധ്യതകള്‍ പരമാ‍വധി ഉപയോഗപ്പെടുത്താം ഈ തെരഞ്ഞെടുപ്പിന്