Friday, March 27, 2009

തൌഖീര്‍ റാസ മഹാന്‍

ഇതെന്തുന്യായം?

ഇതാ മറ്റൊരു മനോരമ വാര്‍ത്ത.
ഇന്ത്യയില്‍ തന്നെ നടന്നതാണ്്ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറുപടിയാണോ ഈ വാര്‍ത്ത എന്ന് അവര്‍ ചിന്തിക്കട്ടെ.
വാര്‍ത്ത ഇങ്ങനെ :
മില്ലത് കൌണ്‍സില്‍ കോണ്‍ഗ്രസിനൊപ്പം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മൌലികവാദ നിലപാടുകളുടെ പേരില്‍ ശ്രദ്ധയാകര്‍ഷിച്ച മുസ്ലിം നേതാവ് തൌഖീര്‍ റാസ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലത് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. യുപിയിലെ പല ജില്ലകളിലും അടിത്തറയുള്ള പാര്‍ട്ടിയാണു മില്ലത് കൌണ്‍സില്‍.വിവാദ എഴുത്തുകാരി തസ്ലിമ നസ്റീന്റെ തലയ്ക്കു വില പറഞ്ഞാണു റാസ ഖാന്‍ അടുത്തകാലത്തു ശ്രദ്ധ നേടിയത്.

എന്നാല്‍, ഖാന്റെ പിന്തുണ വിവാദമായതോടെ അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകളോടും പ്രസ്താവനകളോടും യോജിപ്പില്ലെന്ന വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി.കോണ്‍ഗ്രസ് ആസ്ഥാനത്തെ തിരക്കേറിയ മാധ്യമസമ്മേളന വേദിയില്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങാണു റാസ ഖാനെ അവതരിപ്പിച്ചത്.

തന്റെ മുന്‍ നിലപാടുകള്‍ അപ്പോഴത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്നു ഖാന്‍ വിശദീകരിച്ചു. മുസ്ലിം താല്‍പ്പര്യം സംരക്ഷിക്കുന്ന മതേതരകക്ഷിയെന്ന നിലയ്ക്കാണു കോണ്‍ഗ്രസിനു പിന്തുണ നല്‍കുന്നത്. മതമൌലികവാദത്തെ കോണ്‍ഗ്രസ് എന്നും എതിര്‍ത്തിട്ടുണ്ടെന്നു പിന്നീടു ദിഗ്വിജയ് സിങ് പറഞ്ഞു. വികാരത്തള്ളിച്ചയില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ പ്രത്യയശാസ്ത്രമായി കാണരുത്. അതേസമയം, മതമൌലിക വാദത്തെയും അക്രമത്തെയും കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ കേരളത്തില്‍ പടച്ചുവിടുന്ന അതിസാര സമാനമായ മഅ്ദനി വിരുദ്ധ വാര്‍ത്തകള്‍ക്ക് ഇത് മറുപടിയോ എന്ന് മാത്തുക്കുട്ടിച്ചായന്റെ കുട്ടികള്‍ കുരുന്നുബുദ്ധിയില്‍ ഒന്ന് ആലോചിച്ചുനോക്കട്ടെ.


തസ്ലിമ നസ്റീന്റെ തലയ്ക്ക് വിലപറഞ്ഞവരെ കോണ്‍ഗ്രസിന് കൊണ്ടുവരാം. തീവ്രവാദ നിലപാട് ഉപേക്ഷിച്ചു എന്നും മതനിരപേക്ഷതയ്ക്കുവേണ്ടി എന്തുത്യാഗം സഹിക്കാനും തയാറാണെന്നും പറയുന്ന അബ്ദുനാസര്‍ മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിന് സ്വീകരിച്ചുകൂട!

ഇതെന്തുന്യായം? ഇതെന്തുനീതി?ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നേതാവ് ഇപ്പോഴും സോണിയ തന്നെയല്ലേ? ഇനി പിഡിപിയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ അവിടെ ചോദിച്ചാല്‍ മതി. ദിഗ് വിജയ് സിങ്ങിനോടും ചോദിക്കുക.

തൌഖീര്‍ റാസയെപ്പോലുള്ള കുപ്രസിദ്ധിയൊന്നും ഒരുകാലത്തും മഅ്ദനിക്കുണ്ടായിട്ടില്ല. തൌഖീര്‍ റാസയ്ക്ക് നിലപാടുമാറ്റി സോണിയ മാഡത്തിന്റെ സഖ്യകക്ഷിയാകാമെങ്കില്‍ മഅ്ദനിയുടെ പിന്തുണ ആയിരംമടങ്ങ് മഹത്തരമാകും. ഇതൊന്നും ആരും ചര്‍ച്ചചെയ്യുമെന്ന് കരുതാനാകില്ല. കാരണം ഇതില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുത്താനുള്ള 'സംഗതി' ഇല്ലല്ലോ.

4 comments:

manoj pm said...

ഇതെന്തുന്യായം? ഇതെന്തുനീതി?ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നേതാവ് ഇപ്പോഴും സോണിയ തന്നെയല്ലേ? ഇനി പിഡിപിയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ അവിടെ ചോദിച്ചാല്‍ മതി. ദിഗ് വിജയ് സിങ്ങിനോടും ചോദിക്കുക

അരങ്ങ്‌ said...

Enthanelum vakkukal kondarum ini keralathil bombu pottikkaruthu! Maradinte theerangal ini chuvakkaruthu! Thats the entire hope!

മനനം മനോമനന്‍ said...

അതിനു പി. ഡി.പി ഇടതുപക്ഷത്തെ പിന്തുണയ്ക്കരുതെന്നല്ലേ നിയമമുള്ളു. അല്ലാതെ പിഡിപി കൊള്ളില്ലെന്നാരു പറഞ്ഞു? പക്ഷെ പിന്തുണ അങ്ങോട്ടു കൊടുക്കണം. അവകാശമാ !

ഇ.എ.സജിം തട്ടത്തുമല said...

ഇനിയിപ്പോൾ യു.ഡീഫ് എങ്ങാനും തോറ്റാൽ പറയാൻ ഒരു ന്യായമായി. പി.ഡിപി.ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു എന്നൊക്കെ.

പി.ഡി.പിയ്ക്ക്‌ രണ്ട്‌ വഴികൾ അനുവദിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒന്നുകിൽ യു.ഡി. എഫിനെ പിന്തുണയ്ക്കുക. അല്ലെങ്കിൽ വർഗീയ തീവ്രവാദത്തിലേയ്ക്കു തിരിച്ചു പോകുക.

തീവ്രവാദത്തിലേയ്ക്കു തിരിച്ചുപോയാലും വേണ്ടില്ല, എൽ.ഡി.എഫിനെ പിന്തുണയ്ക്കരുത്‌.

ജനപക്ഷം രാമൻ പിള്ളയുടെ കാര്യവും അങ്ങനെ തന്നെ. ഒന്നുകിൽ പഴയ തട്ടകത്തിലേയ്ക്കു പോവുക. അല്ലെങ്കിൽ എൽഡി എഫിനെ പിന്തുണയ്ക്കാതിരിയ്ക്കുക.

ആരെ പിന്തുണയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും നമ്മുടെ മാധ്യമ സർട്ടിഫിക്കറ്റുകളും!

ഈ മാധ്യമങ്ങളിൻ നിന്നാണ് പാവം വോട്ടർമാർ രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടത്!

എത്ര എളുപ്പം തെരഞ്ഞെടുപ്പ് ചർച്ചകളെ മ-അദനിയിലും പി. ഡി..പിയിലും തളച്ചിട്ടു. മാധ്യമബുദ്ധി അപാരം തന്നെ.

നോക്കണേ. ഇന്ത്യാ മ്മഹാരാജ്യത്തിന്റെ മൊത്തം ഭാവി ഭാഗധേയം നിർണ്ണയിക്കുനാ തെരഞ്ഞെടുപ്പിലെ എറ്റവും മുഖ്യമായ പ്രശ്നം ഇങ്ങു കേരളത്തിലെ മദനി ആരെ പിന്യ്തുണയ്ക്കുന്നു എന്നതാണ് !

ഹിന്ദു രാഷ്ട്രം, തീവ്രവാദങ്ങൾ, ഗുജറാത്ത്‌, ഒറീസ, ആണവകരാർ, സാമ്രാജ്യത്വം, വിദേശനയം ഇതൊന്നും തെരഞ്ഞെടുപ്പുകാലത്തു ശ്രദ്ധിയ്ക്കേണ്ടവയേ അല്ല.

മറ്റെന്തെല്ലാം പ്രാധാന്യമുള്ള ചീളു വിഷയങ്ങൾ കേരളത്തിൽ കിടക്കുന്നു. അവയെ പെരുക്കാതിങ്ങനെ നാം അമരുന്നതു ശരിയാണോ? അതല്ലേ സക്ഷാൽ മാധ്യമ ധർമ്മം!