Thursday, April 2, 2009

നന്ദി, മാതൃഭൂമി,നന്ദി


ഒരു മാര്‍ക്സിസ്റ്റുകാരന്റെ ആത്മഗതം


ലാവലിന്‍ വിഷയം തെരഞ്ഞെടുപ്പുചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ മാതൃഭൂമി കാണിക്കുന്ന പിടച്ചില്‍ രസാവഹമാണ്. ഇവര്‍ക്ക് വായനക്കാരെ ഒട്ടും മതിപ്പില്ലെന്ന് തോന്നുന്നു. പ്രകടമായ ആക്രാന്തം കണ്ടാല്‍ വായനക്കാര്‍ തിരിച്ചറിയുമെന്നും അത് പത്രത്തിന്റെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്നുമുള്ള ചിന്ത അവര്‍ക്കില്ല എന്നുതന്നെ കരുതണം.

ഈയൊരു തെരഞ്ഞെടുപ്പോടെ ലോകം അവസാനിക്കുമെന്നോ വീന്ദ്രേകുമാറിന്റെ പകയും കൌശലവുമാകുന്ന മാലിന്യം ചുമന്നുനടക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്നോ കരുതിപ്പോയ അല്‍പബുദ്ധികളുടെ അഭ്യാസപ്രകടനമാണ് നടക്കുന്നത്.

വഴിനടക്കുമ്പോള്‍ ഉടുമുണ്ടഴിഞ്ഞുപോയത് അറിയാത്ത പാവങ്ങള്‍. അതുകണ്ട് ജനം വാപൊത്തിച്ചിരിക്കുന്നത് പ്രോത്സാഹനമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍.ഉര്‍വശീ ശാപം ചിലപ്പോള്‍ ഉപകാരമാകും. ഇന്ന് മാതൃഭൂമി കൊടുത്ത 'ലാവലിന്‍' വാര്‍ത്തകള്‍ അതുപോലൊരു ധര്‍മ്മം നിര്‍വഹിക്കുന്നു.374 കോടിയുടെ അഴിമതി നടന്ന കേസാണ് 'ലാവലിന്‍' എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാതൃഭൂമിയും മനസ്സാക്ഷിക്കുത്തില്ലാതെ പറഞ്ഞുനടക്കുന്നത്.

പിണറായി വിജയനെതിരെ സിബിഐ അന്വേഷിച്ചു 'കണ്ടെത്തിയ' പന്ത്രണ്ടു കാരണങ്ങള്‍ മാതൃഭൂമി നിരത്തിയിട്ടുണ്ട്. അതില്‍ എവിടെയും കാണുന്നില്ല 'അഴിമതി'.'ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സിബിഐ' എന്നാണ് ലീഡ് വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്ക്കകത്ത് ഒരിടത്തും കാണുന്നില്ല, സാമ്പത്തിക ലാഭത്തിനോ, വഴിവിട്ട എന്തെങ്കിലും ആനുകൂല്യത്തിനോ വേണ്ടി പിണറായി എന്തെങ്കിലും ചെയ്തുവെന്ന്.

സ്വന്തം പ്രദേശത്ത്(മലബാറില്‍) ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കണമെന്നാഗ്രഹിച്ച 'മഹാപരാധം' അഴിമതിയുടെ ഗണത്തില്‍ വരുമോ?

എവിടെ 374 കോടിയുടെ അഴിമതി?

പിണറായി ഒരു നയാപൈസയുടെ ക്രമക്കേടു നടത്തി എന്ന് സിബിഐ എവിടെ കണ്ടെത്തി?

മാതൃഭൂമി നിരത്തിയ പന്ത്രണ്ട് കുറ്റാരോപണങ്ങള്‍ നോക്കുക:

"12 കാരണങ്ങളാല്‍ കുറ്റക്കാരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.


1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.


2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.

3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.


4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.
5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.


6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.


7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.


8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.


9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.


11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.


12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. "

(ഈ പറയുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി ലാവലിന്റെ കാണാപ്പുറങ്ങള്‍ prabha varma തയ്യാറാക്കിയത് ഇവിടെ കാണുക. )

ഒരു മഹാപരാധവും ഒരിടത്തും കാണുന്നില്ല. ഒരഴിമതിയും കാണുന്നില്ല. സാങ്കേതികമായ, വൈദ്യുതിബോഡും സര്‍ക്കാരും മറുപടി പറഞ്ഞുകഴിഞ്ഞ കുറെ കാര്യങ്ങള്‍ മാത്രം.

r ഇതുകണ്ടാല്‍ ആര്‍ക്കാണ് സംശയമുണ്ടാവുക സംഗതി ചീറ്റിപ്പോയി എന്നതില്‍? ഈ ദുര്‍ബലവാദങ്ങളും വെച്ചാണോ നിങ്ങള്‍ പിണറായി വിജയനെ പിടിക്കാന്‍ നടക്കുന്നത്?

എങ്കില്‍, സംസ്ഥാനത്ത് ഇന്നോളം ഉണ്ടായ ഏതു വിദേശ കരാറാണ് ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള സന്നദ്ധതയും കാണിക്കണം.

ഒരു വൈദ്യുതി പദ്ധതി നവീകരണ കരാര്‍ നടപ്പാക്കുന്നതിന്റെ ഘട്ടത്തില്‍, ചുരുങ്ങിയ കാലം മന്ത്രിക്കസേരയിലിരുന്നതുകൊണ്ട്, പിടിക്കപ്പെടാനും തകര്‍ക്കപ്പെടാനുമുള്ളതാണ് പിണറായി വിജയനെപ്പോലൊരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വം എന്ന് ചിന്തിക്കാനും ആ ചിന്തയ്ക്കനുസരിച്ച് അനുചരന്‍മാരെ തുള്ളിക്കാനും നടക്കുന്ന സ്വപ്നജീവികള്‍ക്കുവേണ്ടി ആളിക്കത്താനുള്ളതാണല്ലോ മാതൃഭൂമിയിലെ എക്സ്റ്റന്‍ഷന്‍ വാങ്ങികളും തൊമ്മികളുമായ സുഹൃത്തുക്കളേ നിങ്ങളുടെ ജീവിതം എന്നോര്‍ത്ത് അല്‍പം സങ്കടപ്പെടട്ടെ. ഈ ബ്ളോഗില്‍ ഇതിനുമുമ്പ് ഒരു പോസ്റ്റുണ്ട്. 'അപ്പനില്ലാത്ത നോട്ടീസ്' എന്ന പേരില്‍. അതില്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണോ എന്ന സംശയം ബലപ്പെടുകയാണിപ്പോള്‍.

എന്തായാലും മാതൃഭ‌ുമിക്ക് നന്ദി പറയാം. അവസാനം എതിര്‍ക്കാന്‍ വേണ്ടിയെന്കിലും അവര്‍സംഗതിയുടെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നുണ്ടല്ലോ.

7 comments:

manoj pm said...

.ഉര്‍വശീ ശാപം ചിലപ്പോള്‍ ഉപകാരമാകും. ഇന്ന് മാതൃഭൂമി കൊടുത്ത 'ലാവലിന്‍' വാര്‍ത്തകള്‍ അതുപോലൊരു ധര്‍മ്മം നിര്‍വഹിക്കുന്നു.374 കോടിയുടെ അഴിമതി നടന്ന കേസാണ് 'ലാവലിന്‍' എന്നാണല്ലോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാതൃഭൂമിയും മനസ്സാക്ഷിക്കുത്തില്ലാതെ പറഞ്ഞുനടക്കുന്നത്.

പിണറായി വിജയനെതിരെ സിബിഐ അന്വേഷിച്ചു 'കണ്ടെത്തിയ' പന്ത്രണ്ടു കാരണങ്ങള്‍ മാതൃഭൂമി നിരത്തിയിട്ടുണ്ട്. അതില്‍ എവിടെയും കാണുന്നില്ല 'അഴിമതി'

മൂര്‍ത്തി said...

പണ്ട് ജനകീയാസൂത്രണവിവാദ കാലത്തും മാതൃഭൂമി ഇതേ നമ്പറുകള്‍ പയറ്റിയിരുന്നു. ഞെട്ടിക്കുന്ന തലക്കെട്ടും പൊള്ളയായ ഉള്ളടക്കവും. “ ജനകീയാസൂത്രണം ബീജാവാപം നടന്നത് അമേരിക്കയില്‍” എന്ന മട്ടില്‍ ഒരു തലക്കെട്ടും സ്കാന്‍ ചെയ്ത ഒരു ചിത്രവും വെച്ചൊരു കളി. ആരും ഒന്ന് വീണുപോകും.ആ വാര്‍ത്ത വായിച്ചാല്‍ ചിരിവരും. തോമസ് ഐസക് ജനകീയാസൂത്രണത്തെ സംബന്ധിച്ച് പുസ്തകം എഴുതുന്നതിന് ഒരു സഹ എഴുത്തുകാരിയെ അമേരിക്കയില്‍ വെച്ച് കണ്ടെന്നോ പരിചയപ്പെട്ടെന്നോ ഒക്കെയാണ് ഉള്ളടക്കം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി എന്നോ മറ്റോ മാതൃഭൂമി പ്രഖ്യാപിക്കുന്നുണ്ട്. മനോരമയേക്കാള്‍ കൂടുതല്‍ മനോരമത്വം കൊണ്ടുവരാനുള്ള മാതൃഭൂമിയുടെ പെട്ടെന്നുണ്ടായ ഉത്സാഹം അവരെ പരിഹാസ്യരാക്കുന്നുണ്ട്. അവര്‍ അത് തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് കൊള്ളാം.

സഹൃദയന്‍ ... said...

എങ്കില്‍ അത് വെറും ചവറെന്ന് വച്ച് അങ്ങ് വായിക്കാതിരുന്നാല്‍ പോരേ ചങ്ങാതീ... അതിനൊരു റിവ്യൂ കൂടി എഴുതി താങ്കളുടെ വിലപ്പെട്ട സമയം കൂടെ കളയണോ?
മറ്റു മലയാളികള്‍ക്കും വിവേചന ബുദ്ധി ഉണ്ടാകുമല്ലോ (താങ്കളെപ്പോലെ തന്നെ)?
അവരും അങ്ങനെ തന്നെ കണ്ടോളും...
(18 വയസ്സില്‍ താഴേ വോട്ടവകാശം കൊടുക്കാത്തതിന്റെ കാരണവും താങ്കള്‍ക്കറിയാവുന്നതല്ലേ ?)

Vivek said...

Dear Sahrudaya,

Angane kandum kettum mindathirikkalalla nammude vazhi. Prathikarikkuka .. at least

സന്‍ജ്ജു said...

Pinarayi kku vendi ezhuthiyathalle ithu??
kallanum.......

unni said...

To know the truth, I am going to buy a copy of Deshabhimani..

Suraj said...

മഗളവും മനോരമയും പോലുള്ള പത്രങ്ങള്‍ ഇത്രയും കാലം സി.ബി.ഐ റിപ്പോര്‍ട്ടിലെഴുതിയ സംഗതികള്‍ ഇങ്ങനെ കൃത്യമായി എടുത്ത് ക്വോട്ട് ചെയ്യാതെ വ്യാഖ്യാനങ്ങള്‍ മാത്രം നല്‍കി സിബിഐ അങ്ങനെ കണ്ടെത്തി ഇങ്ങനെ കണ്ടെത്തി എന്നൊക്കെ കഥയെഴുതിയപ്പോള്‍ ‘പിണറായി വിജയന്‍ കുറേ കോടികള്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ടുപോയി സിബിഐ മച്ചാമ്മാരു കണ്ടുപിടിച്ചേ’ എന്നൊരു ഒരു പുകമറയുണ്ടാക്കാനെങ്കിലും കഴിഞ്ഞിരുന്നു.
ഇപ്പോള്‍ മാതൃഭൂമി സ്വന്തം നിഷ്പക്ഷതാ നാട്യം പൊളിച്ചുകൊണ്ടാണെങ്കിലും അക്കമിട്ട് സിബിഐയുടെ മഹാ കണ്ടെത്തലുകള്‍ നിരത്തിയപ്പോള്‍ ആ പുകമറയാണില്ലാതാക്കിയിരിക്കുന്നത്. അതിനു മാതൃഭൂമിക്ക അകമഴിഞ്ഞ നന്ദി.

മനോജ് ജി ചോദിച്ചപോലെ ഈ പന്ത്രണ്ട് പോയിന്റില്‍ എവിടെയാണൊ ആവോ സിബിഐ “അഴിമതി” കണ്ടെത്തിയതായി പറയുന്നത് ?!

ഛെ ! ഇദാണാ ഇത്രയും കാലം പുലിവരുന്നേന്ന് പറഞ്ഞോണ്ടിരുന്ന സിബിഐ റിപ്പോര്‍ട്ട് ! വര്‍ഷങ്ങളായി കേരളത്തില്‍ പണികള്‍ നടത്തുന്ന ഒരു വിദേശ സ്ഥാപനവുമായി ഒരു വൈദ്യുതപദ്ധതി പുനരുത്ഥാനക്കരാറൊപ്പിട്ടു, അതിന്റെ kick-back ആയ കാന്‍സര്‍ സെന്ററിന്റെ പണി പില്‍ക്കാലത്തെ മന്ത്രിമാര്‍ക്ക്/സര്‍ക്കാരുകള്‍ക്ക് പൂര്‍ത്തിയാക്കാനായില്ല. ഇതിലെന്തര് അഴിമതി? ഇനി അഴിമതിയുണ്ടെങ്കില്‍ കരാറിന്റെ പ്രത്യുപകാരം ഇതുമായി ബന്ധപ്പെട്ട ആരെങ്കിലും കൈപ്പറ്റീന്ന് കണ്ടെത്തണം. അതുമല്ലെങ്കില്‍ കാന്‍സര്‍ സെന്റര്‍ പണി പാതിവഴിക്കാവാന്‍ കാരണക്കാരാരാണെന്നെങ്കിലും അന്വേഷിച്ച് കണ്ടു പിടിക്കണം. അവരാരെങ്കിലും അതിനായി പ്രത്യുപകാരം പറ്റി എന്ന് തെളിയിക്കണം. ഇതൊന്നുമില്ലാതെ ഇത് ഏത് കോടതിയിലിട്ടാണാവോ സിബിഐ മലമറിച്ചെടുക്കാന്‍ പോകുന്നത്?!

ഇത് എഴുതിവയ്ക്കാനായിരുന്നോ ഈ പേങ്ങന്മാര്‍ക്ക് 8000 പേജുള്ള റിപ്പോര്‍ട്ടും ഒരു ലോറിയില്‍ കൊള്ളാനുത്രയും രേഖകളും! (അത് കെട്ടുകെട്ടായി വണ്ടിയില്‍ വച്ച് തള്ളിക്കൊണ്ടു പോവുന്നത് കണ്ടു ഗദ്ഗദ് ആയിപ്പോയി...;)) )

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കീഴില്‍ വിജിലന്‍സ് ഇരുന്ന് മൂന്നു വര്‍ഷം ഒരച്ചുനോക്കീട്ട് മെറിറ്റില്ലെന്ന് കണ്ട് തള്ളിയ ഒരു കേസില്‍ പുതുതായി ഒരുത്തനെ കുടുക്കാനുള്ള വകുപ്പുണ്ടാക്കുമ്പോഴെങ്കിലും ഇത്തിരിക്കൂടെ പുത്തി കാണിക്കാമായിരുന്നു സിബിഐയിലെ സേതുരാമന്മാര്‍ക്ക്. ഈ ബുദ്ധി വച്ചോണ്ടാണ് ലവമ്മാര് അഭയക്കേസ് തപ്പി നടക്കുന്നതെങ്കില്‍ പത്രങ്ങള് ഒലിപ്പിക്കുന്നതു തന്നെയാവും മിച്ചം!

ഓഫ്:

മാതൃഫൂമിയുടെ 7-ആം പോയിന്റ് :

"പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌."

ലാവലിന്റെ കരാറൊപ്പിട്ട കാനഡയിലെ പ്രോവിന്‍സാണ് Quebec (ക്വീബെക് എന്നും കെബെക്ക് എന്നും ഉച്ചരിക്കും). ഇതിനെ ചില പത്രശിങ്കങ്ങള്‍ എഴുതിയെഴുതി ക്യൂബക്ക് ആക്കി വച്ചു. മാതൃഭൂമി ആ മലം വാരി സ്വന്തം മോന്തയ്ക്ക് പതിപ്പിച്ചപ്പോഴേക്കും അത് ക്യൂബന്‍ സര്‍ക്കാരായതാവും ! ഭാഗ്യം ഫിഡല്‍ കാസ്റ്റ്രോ ആണ് ലാവലിന്റെ തലപ്പത്തിരിക്കുന്നതെന്ന് എഴുതിവയ്ക്കാത്തത്!