Sunday, April 5, 2009

അമ്പമ്പൊ. അപാര തൊലിക്കട്ടി


എന്‍ ഡി എഫിനു സ്തുതി പാടാംവളരെ ഗൌരവമുള്ള ഒരു വിഷയമായതുകൊണ്ട് ഉപമയും ഉല്‍പ്രേക്ഷയുമെല്ലാം ഒഴിവാക്കുന്നു. 'ദി ഹിന്ദു' വാര്‍ത്തകളുടെ കൃത്യതയും അതിലൂടെ സ്വന്തം വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ നിര്‍ബന്ധംപിടിക്കുന്നതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യയിലെ പ്രധാന വാര്‍ത്താ പത്രമാണ്. നിഷ്പക്ഷ നാട്യമുള്ള മറ്റുമിക്ക പത്രങ്ങളും ഒടിയാനും വളയാനും തയാറാകുമ്പോള്‍, വാര്‍ത്തകളെ സത്യസന്ധതയോടെ കാണുക എന്ന നിഷ്ഠയില്‍നിന്ന് വ്യതിചലിക്കാത്ത പത്രം എന്ന സ്ഥാനമാണ് വായനക്കാരുടെ മനസ്സില്‍ 'ദി ഹിന്ദു'വിനുള്ളത്. അത്തരമൊരു പത്രത്തില്‍, അതിന്റെ സ്വഭാവത്തിന് യോജിക്കാത്ത ഒരു വാര്‍ത്ത വന്നിരിക്കുന്നു. ആ വാര്‍ത്ത വെബ് സൈറ്റില്‍ വന്നത് ഇങ്ങനെ:

Non-IUML Muslim vote split down the middle
C. Gouridasan Nair
Congress may gain from division in non-League votes
Muslim groups backed the LDF in 2006 Assembly polls
UDF too may gain from the split


THIRUVANANTHAPURAM: Non-Indian Union Muslim League (IUML) Muslim votes appear to be split down the middle with influential groups throwing their lot with either the ruling Left Democratic Front (LDF) or the Opposition United Democratic Front (UDF) and kicking up enough dust in the process.

The significant aspect of the division in non-Muslim League votes is that the Congress and the UDF would, for the first time in recent history, stand to gain from it and, perhaps, this marks the reversal of the efforts of years by the Communist Party of India (Marxist) (CPI-M) to make inroads into Muslim League bastions.

The Muslim groups that have announced their decision to support either of the fronts had all rallied behind the LDF in the 2006 Assembly elections and had played their not too insignificant part in ensuring the LDF’s massive win. This time round, the situation seems to have changed with the Congress and the UDF winning back support from some of these groups.

The ball was set rolling by the CPI(M), which took the People’s Democratic Party (PDP) led by Abdul Nasir Maudany on board braving harsh attacks from almost every corner, including Chief Minister V.S. Achuthanandan and leaders of various front constituents.

The PDP has taken to the LDF campaign like fish to water, clearly grateful for the all- too-unexpected opportunity to return to the mainstream even in the face of allegations of terror links. The significance of the PDP support is that the party is supposed to have a presence in several constituencies in the southern parts of the State

ഒറ്റനോട്ടത്തില്‍ നിരുപദ്രവിയോ, അവഗണനാര്‍ഹമോ ആയ ഒരു രാഷ്ട്രീയ വിശകലനമോ ആയി ചിലരെങ്കിലും അതിനെ തള്ളിക്കളഞ്ഞേക്കാം. എന്നാല്‍, അങ്ങനെ അവഗണിക്കാനാവാത്ത ചില ദുസ്സൂചനകളും ദുഷ്ട ലഷ്യങ്ങളും ആ വിശകലനത്തിലടങ്ങിയിട്ടുണ്ട്്

എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസിന്‍െ എഡിറ്റര്‍ എന്‍ പി ചെക്കുട്ടി എതാനുംദിവസം മുമ്പ് (മാര്‍ച്ച് 30ന്)ഇങ്ങനെ എഴുതി:

As a political party, no one can blame the CPM for nursing such hopes of hegemony. But how would it help minorities, say Muslims in Kerala? I suspect it can prove to be the proverbial last straw and if the Muslims lose even the little political clout they have today, they would face grave consequences soon.

പച്ചമലയാളത്തിലേക്ക് മൊഴിമാറ്റിയാല്‍, മുസ്ളിങ്ങള്‍ക്കിടയില്‍ സിപിഐ എം ശക്തിപ്പെട്ടാല്‍ മുസ്ളിങ്ങള്‍ക്ക് ഇന്നുള്ള രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്നും അത് ഭയങ്കരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും! പ്രിയപ്പെട്ട മുസ്ളിം സഹോദരങ്ങളെ , നിങ്ങള്‍ സിപിഐ എമ്മിനെ തൊടരുത്; ഇടത്തോട്ട് നോക്കരുത്-അത് ആപത്താണ് എന്ന എന്‍ഡിഎഫിന്റെ ആഹ്വാനം.

എന്‍ഡിഎഫ്(ഇന്നത് പോപ്പുലര്‍ ഫ്രണ്ട് ആണെങ്കിലും മാറ്റം പേരില്‍ മാത്രം) മുസ്ളിം ലീഗുമായി ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്ന സംഘടനയാണ്. പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമാകുന്ന പ്രവര്‍ത്തകര്‍ മാത്രമല്ല, നേതാക്കളുമുണ്ട്. പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് എന്‍ഡിഎഫാണ്. ആദ്യം എം കെ മുനീറിനെ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും അത് പറ്റില്ല, ബഷീര്‍ വേണമെന്ന് എന്‍ഡിഎഫ് ആജ്ഞാപിച്ചപ്പോള്‍ ലീഗിന് അനുസരിക്കേണ്ടിവന്നു.

ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം പോലെയാണിന്ന് എന്‍ഡിഎഫും ലീഗും തമ്മില്‍. എന്‍ഡിഎഫ് ആസ്ഥാനമായ ഗ്രീന്‍വാലി(2001ല്‍ ബോംബുപൊട്ടിയ അതേ ഗ്രീന്‍വാലി) യിലാണ് തീരുമാനങ്ങളുണ്ടാകുന്നത്. പാണക്കാടിന്റെ കടമ അനുസരണ മാത്രം.

ഇങ്ങനെയുള്ള എന്‍ഡിഎഫിന് മുസ്ളിം ലീഗിനെ വിട്ട് ഒരു തീരുമാനവും എടുക്കാനാവില്ല. എന്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിനാണ് എന്ന് പറയുന്നതിനര്‍ത്ഥം ലീഗിന്റെ വോട്ട് യുഡിഎഫിന് എന്നുപറയുന്നത്ര നിസ്സാരം മാത്രം. നാദാപുരത്ത് മുസ്ളിം വനിതയെ ബലാല്‍സംഗം ചെയ്തെന്ന കള്ളക്കഥയുണ്ടാക്കി ലീഗ് നാട്ടിലാകെ സിപിഐ എമ്മിനെതിരെ പ്രചാരം നടത്തുകയായിരുന്നുവെങ്കില്‍, ആ കള്ളക്കഥയിലെ വില്ലനായി ചിത്രീകരിച്ച് ഒരു പാവം ചെറുപ്പക്കാരനെ പട്ടാപ്പകല്‍ വെട്ടിനുറുക്കിക്കൊന്നാണ് എന്‍ഡിഎഫ് 'കടമ' പൂര്‍ത്തീകരിച്ചത്.

വിഷയം ഹിന്ദു പത്രത്തില്‍ വന്ന 'രാഷ്ട്രീയ വിശകല'നമാണ്. മുന്‍പേജില്‍തന്നെ 'ലീഗിതര മുസ്ളിം വോട്ടുകള്‍ നേര്‍പാതിയായി വിഭജിക്കപ്പെടുന്നു' എന്നാണ് പത്രം അച്ചടിച്ചത്. ബൈലൈന്‍ സി ഗൌരീദാസന്‍ നായരുടേത്. 'വോട്ടുവിഭജനം' യുഡിഎഫിന് നേട്ടമാകുന്നുവെന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ നോക്കുന്നത്. വോട്ടര്‍മാരെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് മുന്നണികള്‍ക്കുണ്ടാകുന്ന നേട്ടകോട്ടങ്ങള്‍ വിലയിരുത്തുകയാണ്.

ഈ വിശകലനത്തിനാധാരമായി ലേഖകന്‍ പ്രത്യക്ഷമായും പരോക്ഷമായും ഊന്നുന്ന കാര്യങ്ങളില്‍ വസ്തുതാപരമായി ഏറെ പിശകുകളുണ്ട് ഒന്നാമതായി, പിഡിപി ഇതിനുമുമ്പ് എല്ലാകാലത്തും എല്‍ഡിഎഫിനെ പിന്തുണച്ച പാര്‍ട്ടിയല്ല. രണ്ടാമത്, എന്‍ഡിഎഫ് മുന്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയത് യുഡിഎഫിന് തന്നെയായിരുന്നു. മൂന്ന്, അതാതു ഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി പിന്തുണ പ്രഖ്യാപിക്കുന്ന പതിവാണ് ജമാ-അത്തെ ഇസ്ളാമിയുടേത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍നിന്ന് സംഘടനകളുടെ സമീപനത്തില്‍ പ്രകടമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നര്‍ത്ഥം. 2004ലെ മഞ്ചേരി ഇഫക്ടും 2006ലെ കുറ്റിപ്പുറം ഇഫക്ടും അതേപടിയല്ല, അതിനേക്കാള്‍ വിപുലമായി നിലനില്‍ക്കുകയാണെന്നര്‍ത്ഥം. അതിനോട് കൂട്ടിച്ചേര്‍ക്കാന്‍ ഇപ്പോഴുണ്ടായിരിക്കുന്നത് അബ്ദുനാസര്‍ മഅ്ദനി നയിക്കുന്ന പിഡിപിയുടെ പരസ്യവും തീര്‍ച്ചമൂര്‍ച്ചയുള്ളതുമായ നിലപാടാണ്.

ഏതെങ്കിലും സംഘടന നല്‍കുന്ന പിന്തുണയുടെ പ്രശ്നമല്ല, രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരത്തിന്റെ പ്രശ്നമാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത്. വര്‍ഗീയതയ്ക്കെതിരെ, സംഘപരിവാറിന്റെ നരനായാട്ടിനെതിരെ, സാമ്രാജ്യത്വത്തിനും അതിന് വിധേയപ്പെടുന്ന കോണ്‍ഗ്രസ് നയങ്ങള്‍ക്കുമെതിരെ ഉറച്ചുനില്‍ക്കുന്നതിന്റെ പേരിലാണ് ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോടടുക്കുന്നത്. ആ നിലപാട് അംഗീകരിച്ചുകൊണ്ടാണു മഅ്ദനിയെപ്പോലുള്ളവര്‍ ഇപ്പോള്‍ പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്നത്.

ഇറാഖിലും ഗാസയിലും അഫ്ഗാനിസ്ഥാനിലും നിരപരാധികളെ കൊന്നൊടുക്കാന്‍ കാര്‍മ്മികത്വം വഹിച്ച യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനോട് 'അങ്ങയെ ഞങ്ങള്‍ ഇന്ത്യക്കാര്‍ അഗാധമായി സ്നേഹിക്കുന്നു' എന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അമേരിക്കയില്‍ ചെന്ന് പറഞ്ഞത്. ആ മന്‍മോഹന്‍ സിങ്ങിന്റെ മന്ത്രിസഭയില്‍ അത്തരം നടപടികള്‍ക്ക് കീഴ്ശാന്തിപ്പണിയെടുത്ത ഇ അഹമ്മദിനോടാണോ, അമേരിക്കയ്ക്കുമുന്നില്‍ രാജ്യത്തിന്റെ പരമാധികാരം അടിയറവെക്കാന്‍ അനുവദിക്കില്ല, സാമ്രാജ്യ ദാസ്യം വിപത്തിലേക്കുനയിക്കും എന്ന് വിളിച്ചുപറഞ്ഞ് യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് പോരാട്ടത്തിനിറങ്ങിയ ഇടതുപഷത്തോടാണോ കേരളത്തിലെ ന്യൂനപക്ഷ മനസ്സ് ഐക്യപ്പെടുക?

പ്രശ്നത്തിന്റെ രാഷ്ട്രീയ വശം ചോര്‍ത്തിക്കളഞ്ഞ് സിപിഐ എമ്മിന് ന്യൂനപക്ഷങ്ങള്‍ നല്‍കുന്ന പിന്തുണയും പിന്തുണയില്ലായ്മയും കുറെ സംഘടനകളുടെ എണ്ണത്തില്‍ ഗണിച്ചെടുക്കുന്നതിനുപിന്നില്‍, രാഷ്ട്രീയമില്ലായ്മയോ, വിവരക്കേടോ അല്ല, കൃത്യമായ ഹിഡന്‍ അജണ്ടയാണുള്ളത്. അത് എന്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇടതുപക്ഷത്തിന്റെ ശത്രുക്കളുടെയും അജണ്ടയാണ്. അതില്‍ വര്‍ഗീയതയുടെ മുള്ളുകള്‍ ഒളിഞ്ഞിരിക്കുന്നുമുണ്ട്. മുസ്ളിം വോട്ടുകള്‍ ഭിന്നിച്ചുപോകുന്ന എന്ന വിലാപം, വര്‍ഗീയമായി സംഘടിക്കാനുള്ള ആഹ്വാനമായി വായിക്കപ്പെടാന്‍ വലിയ പ്രയാസമുണ്ടാകില്ല. ആ ലക്ഷ്യം വെച്ചാണ് തേജസ് പത്രാധിപര്‍ അത് പറഞ്ഞതെങ്കില്‍, അതേകാര്യം ഏറ്റുപാടുന്നതിലൂടെ ഹിന്ദുവിന്റെ ലേഖകന്‍ ചെയ്യുന്നത് മറ്റെന്താണ്?

എന്‍ഡിഎഫിനെ മഹത്വവല്‍ക്കരിക്കാനുള്ള തീവ്രമായ ആഗ്രഹവും 'ഹിന്ദു'ലേഖകന്റെ വാക്കുകളില്‍ നിറയുന്നുണ്ട്. ജമാ അത്തെ ഇസ്ളാമി, പിഡിപി, എന്‍ഡിഎഫ് എന്നിവയെയെല്ലാം ഒരു ഗണത്തിലാണദ്ദേഹം പെടുത്തുന്നത്.
എന്‍ഡിഎഫ് എന്താണെന്ന് മനസ്സിലാക്കപ്പെട്ടാലേ ഈ താരതമ്യത്തിലെ ഭോഷ്ക് തെളിഞ്ഞുവരൂ. ചില കണക്കുകള്‍ നോക്കുക:

എന്‍ഡിഎഫ് 2008ല്‍ മാത്രം സംസ്ഥാനത്ത് നടത്തിയത് ആറു കൊലപാതകങ്ങളുള്‍പ്പെടെ 193 ആക്രമണങ്ങള്‍. അതില്‍ എണ്‍പത്തിയഞ്ചും സിപിഐ എം പ്രവര്‍ത്തകള്‍ക്കെതിരെ. മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയും മൂന്ന് ആര്‍എസ്എസുകാരെയുമാണ് എന്‍ഡിഎഫുകാര്‍ 2008ല്‍ കൊലപ്പെടുത്തിയത്. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച എന്‍ഡിഎഫ് താലിബാന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മതഭീകരസംഘടനയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

സംസ്ഥാനത്ത് 2008ല്‍ ബിജെപി-ആര്‍എസ്എസ്-വിഎച്ച്പി ക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത അക്രമക്കേസുകളുടെ എണ്ണം 292 ആണ്. ആര്‍എസ്എസ് കഴിഞ്ഞാല്‍ സംസ്ഥാനത്തുടനീളം ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും ആയുധ ശേഖരണവും നടത്തുന്ന വര്‍ഗീയ സംഘടന എന്‍ഡിഎഫാണെന്ന് പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

തലശ്ശേരി ഹസ്സന്‍മൊട്ടയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ യുകെ സലിം, ഇരിട്ടിയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിലീപന്‍, മട്ടനൂര്‍ ഉരുവച്ചാലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ സജീവന്‍ എന്നിവരെയാണ് 2008ല്‍ എന്‍ഡിഎഫ് കൊലപ്പെടുത്തിയത്. അതേവര്‍ഷം മൂന്ന് ആര്‍എസ്എസുകാരെയും കൊന്നു. കാസറകോട് സന്ദീപ്, അതേ ജില്ലയിലെ ബിഎംഎസ് നേതാവ് അഡ്വ. സുഹാസ്, തൃശൂര്‍ പാവറട്ടിയിലെ ബൈജു എന്നിവരെ. അതേവര്‍ഷം ആര്‍എസ്എസിനെതിരെ എന്‍ഡിഎഫ് ആക്രമണം നടത്തിയ കേസുകളുടെ എണ്ണം 39.

കണ്ണൂര്‍ജില്ലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നു കൊലപാതകങ്ങളടക്കം 56 ആക്രമണങ്ങളാണ് ആ ഒറ്റക്കൊല്ലം നടത്തിയത്. ആകെ 67 കേസുകളാണ് ആ ജില്ലയില്‍ എന്‍ഡിഎഫിനെതിരെ റജിസ്റ്റര്‍ ചെയ്തത്.
2007ല്‍ സംസ്ഥാനത്ത് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിയായി 196 കേസ് റജിസ്റ്റര്‍ ചെയ്തു. അതില്‍ 54ഉം സിപിഐ എമ്മിനെതിരെ നടന്ന ആക്രമണങ്ങളാണ്. മൂപ്പതെണ്ണം ആര്‍എസ്എസിനെതിരെ. ആയുധ ശേഖരണമടക്കമുള്ള കുറ്റങ്ങള്‍ക്ക് അക്കൊല്ലം എന്‍ഡിഎഫ് പ്രതിയായത് 111കേസിലാണ്. കണ്ണുര്‍ ജില്ലയില്‍ ആകെ എന്‍ഡിഎഫിനെതിരെ 2007ല്‍ എടുത്ത 37 കേസില്‍ 27ഉം സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതിനാണ്. പ്രത്യേക തരത്തിലുള്ള മിന്നലാക്രമണങ്ങള്‍, അപരിഷ്കൃതമായ ആചാരങ്ങള്‍ അടിച്ചേല്‍പിക്കുന്ന താലിബാന്‍ മോഡല്‍ ആക്രമണം, ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍.

സംഘടനയുടെ ആസ്ഥാനത്ത് നടന്ന ബോംബുസ്ഫോടനം, കാശ്മീരില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട തീവ്രാദികളുമായുള്ള ബന്ധം, സംശയകരമായ ധനസ്രോതസ്സ് എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഈ സംഘടനയ്ക്കെതിരെ നിലനില്‍ക്കുന്നു.
എങ്ങനെയുണ്ട്? ഈ എന്‍ഡിഎഫിനെ ഒരുചുമലിലും ബിജെപിയുടെ പണംകൊടുത്തുവാങ്ങുന്ന വോട്ടിന്റെ ഭാണ്ഡം മറ്റേ ചുമലിലും പേറി നടക്കുന്ന യുഡിഎഫ് ചാരിത്രപ്രസംഗം നടത്തുമ്പോള്‍, അതിന് കൊട്ടിപ്പാട്ടുനടത്തുന്ന ഇത്തരം മാധ്യമ കങ്കാണിമാതെ എന്തുപേരിട്ടു വിളിക്കും? മോശം, മോശം.


പിന്‍കുറിപ്പ്: ഇത് രോഗം വേറെയാണ്. ലക്ഷ്യവും വേറെയാണ്. സിന്‍ഡിക്കേറ്റിന്റെ യഥാര്‍ത്ഥ ലക്ഷ്യം പെട്ടെന്ന് വിളിച്ചുപറഞ്ഞാല്‍ എല്ലാവരും വിശ്വസിച്ചുവെന്നുവരില്ല. വോട്ടെണ്ണിക്കഴിയട്ടെ. അപ്പോഴാകാം ഈ കുറിപ്പിന്റെ രണ്ടാംഭാഗം.

13 comments:

manoj pm said...

മുസ്ളിം വോട്ടുകള്‍ ഭിന്നിച്ചുപോകുന്ന എന്ന വിലാപം, വര്‍ഗീയമായി സംഘടിക്കാനുള്ള ആഹ്വാനമായി വായിക്കപ്പെടാന്‍ വലിയ പ്രയാസമുണ്ടാകില്ല. ആ ലക്ഷ്യം വെച്ചാണ് തേജസ് പത്രാധിപര്‍ അത് പറഞ്ഞതെങ്കില്‍, അതേകാര്യം ഏറ്റുപാടുന്നതിലൂടെ ഹിന്ദുവിന്റെ ലേഖകന്‍ ചെയ്യുന്നത് മറ്റെന്താണ്?

മരത്തലയന്‍ said...

എൽ ഡി എഫ് സീറ്റു വിഭജനം സംബന്ധിച്ച് കൺ‌വീനർ വൈക്കം വിശ്വൻ നടത്തിയ പത്ര സമ്മേളനത്തിന് മനോരമ പോലും ചെയ്യാത്ത രീതിയിൽ ടിപ്പണി രചിച്ച ഗൌരിയണ്ണൻ 3 സീറ്റു മാത്രമേ സി പി ഐ ക്കുള്ളൂ എന്നെഴുതി പ്രകോപിച്ചതും അതിനെത്തുടർന്നുണ്ടായ വാദവിവാദങ്ങളുമല്ലേ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ഒന്നും ചർച്ച ചെയ്യാതെ , പി ഡി പി / വർഗീയത എന്നീ വിഷയങ്ങളിൽ ചുറ്റിക്കളിക്കുന്ന ഇന്നത്തെ അവസ്ഥയിലെത്തിച്ചത്?

ജനശക്തി said...

ഹിന്ദു പത്രാധിപരുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും വസ്തുതാപരമായ പിശകുകള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല അവലോകനം മനോജ്..ചെന്നൈയിൽ ഞാൻ വരുത്തുന്നതും ഹിന്ദുവാണ്.പക്ഷേ ഈ റിപ്പോർട്ട് ഇവിടുത്തെ എഡിഷനിൽ ഇല്ലായിരുന്നു.

ഇത്തരം തെറ്റായ വ്യാഖ്യാനങ്ങൾ ‘ഹിന്ദു’ പോലെയുള്ള പത്രത്തിൽ നിന്നു ഉണ്ടാവാൻ പാടില്ല.പത്രത്തിനു തന്നെ താങ്കളുടെ പോസ്റ്റിന്റെ കോപ്പി അയച്ചു കൊടുക്കണം.പറ്റുമെങ്കിൽ “ഗൌരിദാസൻ നായർക്ക് തന്നെ.

mirchy.sandwich said...

പത്രത്തിനു തന്നെ താങ്കളുടെ പോസ്റ്റിന്റെ കോപ്പി അയച്ചു കൊടുക്കണം.പറ്റുമെങ്കിൽ “ഗൌരിദാസൻ നായർക്ക് തന്നെ.
പറ്റുമെങ്കിൽ “ഗൌരിദാസൻ നായർക്ക് തന്നെ. അതന്നെയാ വേണ്ടത്.. സഗാവ് രാമന്റെ പത്രത്തില്‍ നമുക്കെതിരെ വാര്‍ത്തയോ..? രാജകൊട്ടാരത്തില്‍ മൂട്ടയോ.. ഇവനൊക്കെ ആരോടാ കളിക്കുന്നത്.. ഇവനും കിട്ടുന്നുണ്ടാകും സി ഐ എ പണം.. രാമനെ വിളിച്ച് അവനെ ഒരാഴ്ച ദേശാഭിമാനിയില്‍ ട്രെയിനിങിന് അയക്കാന്‍ പറ. എങ്ങനെയാ വാര്‍ത്ത എഴുതണ്ടേന്ന് ബാബു സഗാവ് പഠിപ്പിച്ചു കൊടുക്കും. കളിക്കേണ്ട കളിച്ചാല്‍ കളി പഠിപ്പിക്കുംന്നും കാച്ചിയേരെ.. ഹല്ല പിന്നെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹലോ മട്ടൻ സാൻഡ്‌വിച്ച്,

സ്വാഗതം, ഇവിടെയും എത്തി അല്ലേ?ഹിന്ദുവിനേയും ഗൌരിദാസൻ നായരേയും പറ്റി എനിയ്ക്കുള്ള ധാരണ വച്ചു എഴുതി പോയതാണ്.താങ്കൾ പറഞ്ഞ പോലെ ചെയ്യേണ്ടതായിരുന്നുവെന്നു ഇപ്പോൾ തോന്നുന്നു.എനിയ്ക്കത്രയും “ബുദ്ധി” പോയില്ല.ഇനി എന്തെങ്കിലും എഴുതുന്നതിനു മുൻ‌പ് താങ്കളെപ്പോലെയുള്ളവരുടെ “വിലയേറിയ” ഉപദേശം സ്വീകരിയ്ക്കാൻ ശ്രമിയ്ക്കാം...ഒ.കെ?

കുഞ്ഞിക്ക said...

എന്‍ ഡി എഫുകാര്‍ എക്കാലത്തും ലീഗിനേയും യു ഡി എഫിനേയും തന്നെയാണ് സഹായിച്ചിട്ടുള്ളത്. എന്‍ ഡി എഫിന്റെ വളര്‍ച്ചക്ക് എല്ലാ വിധ ഒത്താശയും നല്‍‌കിയിട്ടുള്ളതും ലീഗുകാര്‍ തന്നെ. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ആര്‍ എസ് എസ്സിന്റെ രാഷ്ടീയ വേദിയായ ബി ജെ പി പോലെ എന്‍ ഡി എഫിന്റെ രാഷ്ടീയ ശക്തിയായി ലീഗ് മാറുന്നു. ഭീകര സ്വഭാവം പ്രവര്‍ത്തിയിലുടനീളം കാണിക്കുന്ന എന്‍ ഡി എഫുകാര്‍ തന്നെയാണ് ലീഗിന് പറ്റിയ കൂട്ട്.

veekeeyen said...

പി ഡി പി യുടെ ജാതകം തപ്പി നടന്ന കൂട്ടത്തില്‍ ഗൌരിയും ഉണ്ടായിരുന്നുവെങ്കിലും, എന്‍ ഡി എഫ് ന്റെ കാര്യം വന്നപ്പോള്‍ അതൊന്നും നോക്കെന്ടതില്ലെന്നായി. എന്‍ ഡി എഫ് ന്റെ വോട്ടും നേടി യു ഡി എഫ് ജയിച്ചു കാണണം എന്നേ ലീഗിനെപ്പോലെ, കൊണ്ഗ്രെസ്സിനെ പോലെ ഗൌരിയും ആഗ്രഹിക്കുന്നുള്ളൂ. തീക്കട്ടയില്‍ ഉറുംബ് അരിക്കുമോ എന്നാണ് സംശയമെകില് അത് ഹിന്ദു പത്രത്തിന്റെ അന്തസ്സെന്നു കൂട്ടിയാല്‍ മതി. മനസ്സാക്ഷി പണയപ്പെടുത്തി "ദേശീയ പത്രങ്ങളില്‍" (മാതൃഭൂമിയും മറ്റും പോലെയുള്ളവ ) പത്ര മുതലാളിമാരുടെ ഇന്ഗിതം നോക്കി വാര്‍ത്ത കൊടുക്കേണ്ട ഗതികേട് ഇല്ലാത്ത ആളാണല്ലോ ഗൌരി. പക്ഷെ ആള് കിടക്കേണ്ട മെത്തയില്‍ അട്ട കിടന്നപ്പോള്‍ അതിന്റെ ഔചിത്യം ചോതിച്ച മനൊജിനൊട് ഇത്രയും വേണോ എന്ന് കൂടി ചിന്തിക്കണം. സഖാവ് രാമന്‍ കൊടുക്കുന്ന അലവന്‍സ് ദുരുപയോഗം ചെയ്ത് എല്‍ ഡി എഫിനെതിരെ എഴുതുന്നതിനുപോലും വീരന്‍ ചുവ. എങ്ങിനെ ഇതൊപ്പിച്ചു ഗൌരി ?

കോഞ്ചിറവിള പപ്പയ്ന്‍ said...

മുത്തശ്ശി എന്നും എനിക്ക് വാര്‍ത്ത തരും. അത് തൊണ്ട തൊടാതെ വിഴുങ്ങാഞ്ഞാല്‍ മുത്തശ്ശി കരയും വാര്‍ത്തകളൊക്കെ മിഴുങ്ങി മിഴുങ്ങി ഞാനും ഒരു മന്ദബുദ്ധിയാകണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം.

ചില അണ്ണയ്മാരു ചിന്ന ക്ലാസിലു പടിച്ചത് ഇങ്ങനെന്തരോ ആയിരുന്നിരിക്കണം. മാത്രൂമിയും മനോരമയും പറഞ്ഞാല്‍ പിന്നെ ലവര്‍ക്ക് ച്വാദ്യങ്ങളില്ല.ഗൌരിയണ്ണന്മാര്‍ പറഞ്ഞാലും ലതെ.

chithragupthan said...

സജീവനെ കൊന്നതു ആറെസ്സെസ്സുകാരാണു എന്നാണല്ലോ പിണറായി പറഞ്ഞിരുന്നത്?എന്നിട്ടാണല്ലൊ അന്ന് കൊയിലോത്തെ പ്രദീപന്റെ വീടൂം സുമേഷിന്റെ കടയും നമ്മൾ കത്തിച്ചത്? ഇപ്പളതു എൻ ഡീ എഫു കാരന്റെ തലയിൽചാരുന്നതു എന്തുകൊണ്ടാണ്?

manoj pm said...

ചിത്രഗുപ്തന്‍ കള്ളം പറയുന്നോ? പിണറായി എപ്പോള്‍ പറഞ്ഞു? എവിടെ പറഞ്ഞു?
അന്ന് പിണറായി പറഞ്ഞത് ഇതാണ്;
അക്രമം നടത്തിയത് എന്‍ഡിഎഫ് കൊലയാളിസംഘം: പിണറായി

കോഴിക്കോട്: ഉരുവച്ചാലില്‍ അക്രമം നടത്തിയത് പരിശീലനം ലഭിച്ച എന്‍ഡിഎഫ് കൊലയാളിസംഘമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിസ്സാരപ്രശ്നത്തിന്റെ പേരില്‍ എന്‍ഡിഎഫുകാര്‍ നടത്തിയത് സംഘടിതാക്രമണമാണ്. ദേഹത്ത് കാര്യമായ പരിക്കേല്‍പ്പിക്കാതെ തലയ്ക്ക് മാരക ആഘാതമേല്‍പ്പിച്ചാണ് സിപിഐ എം പ്രവര്‍ത്തകന്‍ സജീവനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജീവന് അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. ബഹുജനങ്ങളെ അണിനിരത്തി അക്രമികളെ ഒറ്റപ്പെടുത്തണം. പ്രകോപനങ്ങളില്‍ കുടുങ്ങാതെ സംയമനം പാലിക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു. കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു

ലിങ്ക്: http://www.deshabhimani.com/archives/Profile.aspx?user=60158


നിങ്ങള്‍ ആര്‍ എസ് എസോ അതോ എന്‍ ഡി എഫോ? അതല്ല തനി കള്ളനോ?

ദേശാഭിമാനിയെ വിശ്വസിക്കുന്നില്ലെങ്കില്‍ മറ്റൊരു വാര്‍ത്ത‍ നോക്കുക:
Govt told to initiate stern action against NDF volunteers
LAST UPDATE: Thursday, 18 Dec 2008 - 3:49:40 AM


KOZHIKODE: CPI(M)Kerala unit Secretary Pinarayi Vijayan yesterday asked the LDF Government to initiate stern action against the `perpetrators of violence' in Kannur district.

`The killing has been carried out without any provocation and the Government should take stringent action against those responsible for the incident', he said after visiting the Medical College hospital here where CPI-M activist Sajeevan succumbed to his injuries early yesterday morning.

Accusing NDF workers of engaging in a `killing spree', he appealed to his partymen to show restraint and not to indulge in any kind of retaliatory acts.

`These kinds of violent acts should be stopped immediately', he added.
link: http://news.bizhat.com/2008/govt_told_to_initiate_stern_action_against.html

അതും വേണമെന്നില്ല. മാതൃഭുമിയുടെ ഇംഗ്ലീഷ് സൈറ്റ് നോക്കുക:
Govt told to initiate stern action against NDF volunteersKozhikode: CPI(M)Kerala unit Secretary Pinarayi Vijayan today asked the LDF Government to initiate stern action against the `perpetrators of violence' in Kannur district. `The killing has been carried out without any provocation and the Government should take stringent action against those responsible for the incident', he said after visiting the Medical College hospital here where CPI-M activist Sajeevan succumbed to his injuries early this morning.

Accusing NDF workers of engaging in a `killing spree', he appealed to his partymen to show restraint and not to indulge in any kind of retaliatory acts. `These kind of violent acts should be stopped immediately', he added

link: http://mathrubhumi.org/news.php?id=9346&cat=1&sub=14&subit=0

ഇങ്ങനെയുള്ള നുണയന്മാര്‍ കയറി നിരങ്ങിയാല്‍ മര്യാദയ്ക്ക് എങ്ങനെ ബ്ലോഗിങ് സാധ്യമാകും? ഇത്തരക്കാര്‍ തന്നെയാണ് നാട്ടിലെ രാഷ്ട്രീയം അലങ്കൊലമാക്കുന്നത്. നോക്ക്, ഇയാള്‍ ആരാണെന്നു മനസ്സിലാക്കന്‍ പറ്റില്ല. ഉ‌രും പേരും കാണാനില്ല. ഇത് ആര്‍ എസ് എസിന്റെ പതിവാണ്. കള്ളം വിസ്വസനീയമാം വിധത്തില്‍ പ്രചരിപ്പിക്കല്‍.

manoj pm said...

ചിത്രഗുപ്തന്റെ തൊലിക്കട്ടി അപാരമല്ല, അതിനപ്പുറം എന്തോ ആണ്.

Swasthika said...

ചിത്രഗുപ്തന്‍ ഒരാളുടെ 'സുഹൃത്ത്'ആണ്. ആരുടെന്നൊ?

അത് പറയില്ല,വേണെങ്കില്‍ തൊട്ടു കാണിക്കാം.