ഒരു ക്രൈം ത്രില്ലര്‍
നാം പലപ്പോഴും പ്രതികരണങ്ങള്‍ ഉള്ളിലൊതുക്കാറുണ്ട്. "വേണ്ട; മോശമല്ലേ'' എന്നുകരുതി. നമ്മളെ തെറിവിളിക്കുന്നവരെ ശ്രദ്ധിക്കാത്ത നാട്യത്തില്‍ കടന്നുപോകാറുമുണ്ട്. യഥാര്‍ത്ഥത്തില്‍ ശ്രദ്ധികാത്തതുകൊണ്ടല്ല. നാം അറിഞ്ഞുകൊണ്ട് കാണിക്കുന്ന ഒരുതരം കാപട്യമാണത്. കടുത്ത ശത്രുവാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിലും പൊതുവേദിയില്‍ അത്തരക്കാരോട് സൌഹൃദം കാണിക്കുന്നതും അതുപോലെത്തന്നെ-സമൂഹം അംഗീകരിച്ച കാപട്യം. അങ്ങനെയൊരു കാപട്യം തന്നെയാണ്, നാട്ടില്‍ അപവാദ പ്രചാരണം മാത്രം നടത്തുന്ന ചിലരെ അവഗണിക്കുന്നതിലൂടെയും നാം ചെയ്യൂന്നത്.
നാം പലപ്പോഴും പ്രതികരണങ്ങള്‍ ഉള്ളിലൊതുക്കാറുണ്ട്. "വേണ്ട; മോശമല്ലേ'' എന്നുകരുതി. നമ്മളെ തെറിവിളിക്കുന്നവരെ ശ്രദ്ധിക്കാത്ത നാട്യത്തില്‍ കടന്നുപോകാറുമുണ്ട്. യഥാര്‍ത്ഥത്തില്‍ ശ്രദ്ധികാത്തതുകൊണ്ടല്ല. നാം അറിഞ്ഞുകൊണ്ട് കാണിക്കുന്ന ഒരുതരം കാപട്യമാണത്. കടുത്ത ശത്രുവാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിലും പൊതുവേദിയില്‍ അത്തരക്കാരോട് സൌഹൃദം കാണിക്കുന്നതും അതുപോലെത്തന്നെ-സമൂഹം അംഗീകരിച്ച കാപട്യം. അങ്ങനെയൊരു കാപട്യം തന്നെയാണ്, നാട്ടില്‍ അപവാദ പ്രചാരണം മാത്രം നടത്തുന്ന ചിലരെ അവഗണിക്കുന്നതിലൂടെയും നാം ചെയ്യൂന്നത്.
കണ്ണൂരില്‍ ഈ ലേഖകന്‍ ഒരു സുഹൃത്തുണ്ട്. അയാള്‍ക്ക് സ്വന്തം മേഖലയില്‍തന്നെ ഒരു ശത്രുവും. സുഹൃത്ത് എന്നും ഫോണില്‍ വിളിച്ച് ആ ശത്രുവിനെ കുറ്റം പറഞ്ഞുതുടങ്ങി. ആദ്യമാദ്യം അത് കേട്ടുനിന്നെങ്കിലും പിന്നെ ആ സുഹൃത്തിന്റെ ഫോണ്‍ അറ്റന്റ്ചെയ്യാന്‍ തന്നെ വിഷമമായി. അതങ്ങനെയാണ്. തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നത് കേട്ടുനില്ക്കുന്നവര്ക്ക് മടുക്കും. അപവാദ പ്രചാരണത്തിനിരയാകുന്നവര്ക്ക് അലോസരമുണ്ടാവുക, ജനങ്ങളെ മടുപ്പിക്കുക എന്നീ രണ്ട് ധര്മ്മങ്ങളേ അത്തരക്കാര്‍ നിര്‍വഹിക്കുന്നുള്ളൂ എന്നര്‍ത്ഥം. എന്നാല്‍, രണ്ടും:ട്ട് അപവാദങ്ങളുടെ ഭാണ്ഡക്കെട്ടുമായി വീടുകയറിയിറങ്ങുന്നവരെ ഗാന്ധിമാര്‍ഗത്തില്‍ മറ്റേച്ചെകിടും കാട്ടിക്കൊടുത്ത് സല്ക്കരിച്ചിരുത്തണമെന്ന് അതിനര്‍ത്ഥമില്ല.
കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെതിരെ ക്രൈം ആപ്പീസില് വലിയൊരു 'ബോംബ്' തയാറായിട്ടുണ്ടെന്നാണ് വിവരം. റിയാസിനെതിരെ കുറെ നാളായി തെറ്റായ പ്രചാരണം നടക്കുന്നു. പെട്ടെന്ന് പൊട്ടിമുളച്ച് തഴച്ചുവളര്‍ന്ന വ്യാജവിവരം എവിടെനിന്നാണ് എന്ന് തുടക്കത്തില്‍ എല്ലാവരും സംശയിച്ചിരുന്നു. ഇപ്പോള്‍ സംശയമില്ല-രണ്ടുപേര്‍ അതിന്റെ പിതൃത്വം സ്വയം ഏറ്റെടുത്തിരിക്കുന്നു. എം പി വീരേന്ദ്രകുമാറും ക്രൈം നന്ദകുമാറും.
വീരേന്ദ്രകുമാര്‍ പരസ്യമായി പറഞ്ഞത്, മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമി'യാണെന്നാണ്. റിയാസിന്റെ ബാപ്പയെക്കുറിച്ചും പറഞ്ഞു പച്ചക്കള്ളം. വീരനെപ്പോലൊരു നേതാവ് ഇങ്ങനെയൊക്കെ പറയാമോ എന്ന് നമുക്ക് ശങ്കിക്കാം. ആ ളങ്കയും പക്ഷേ നടേ പറഞ്ഞ കാപട്യമാണ്. വീരന് എന്താണ് പറഞ്ഞുകൂടാത്തത്? ആര്‍ക്കൊക്കെ എതിരായാണ് 'ആട്ടുകല്ലുമുക്ക്' സ്ഥാപിച്ചുകൂടാത്തത്?
നന്ദകുമാറും വീരേന്ദ്രകുമാറും തമ്മില്‍ എന്താണ് ബന്ധം? ഇവിടെ കാണുന്ന ചിത്രം നന്ദകുമാറിനെ ആശ്വസിപ്പിക്കാന്‍ പാഞ്ഞെത്തിയ രക്ഷിതാവിന്റേതാണ്. നാട്ടില്‍ മാനംമര്യാദയായി ജീവിക്കുന്നവര്‍ക്കെതിരെ കള്ളക്കഥകളെഴുതി, കൃത്രിമരേഖ ചമച്ച് പ്രചരിപ്പിക്കുകയും അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബ്ളാക്മെയില്‍ ചെയ്ത് പലരില്‍നിന്നു പണം പിടുങ്ങുകയും ചെയ്യുന്നവരെ സംരക്ഷിക്കാന്‍ ആരെങ്കിലും നില്ക്കുന്നുണ്ടെങ്കില് അതല്ലേ സമ്പന്നമായ പിതൃശൂന്യത? അതിനെ അങ്ങനെ കാണാനും അത്തരക്കാര്‍ മുന്നില്‍ വരുമ്പോള്‍, 'പിതൃശൂന്യാ' എന്ന് സംസകൃതത്തിലെങ്കിലും വിളിക്കാനും നമുക്കുകഴിയുന്നില്ല-നമ്മുടെ കാപട്യം കൊണ്ടുമാത്രമല്ല അത്. അപ്പൊഴേക്കും സദാചാര പൊലീസ് രംഗത്തെത്തും. ഭാഷയെക്കുറിച്ചും പ്രയോഗത്തിലെ അരുതായ്മകളെക്കുറിച്ചും പ്രബന്ധങ്ങളും പ്രഭാഷണങ്ങളുമുണ്ടാകും. 'തന്തയില്ലായ്മ കാണിക്കുന്നവരെപ്പോലെയല്ലല്ലോ നിങ്ങള്‍' എന്നുള്ള സാരോപദേശമെങ്കിലും കേള്‍ക്കേണ്ടിവരും. വന്നുവന്ന്, സാരോപദേശങ്ങളും കള്ളന്മാര്ക്ക് കവചമാകുന്നു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാട്ടിലാകെ 'ക്രൈം' ഇറക്കാനായിരുന്നു തയാറെടുപ്പ്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ, നേതാക്കള്‍ക്കെതിരെ സചിത്ര കഥകള്‍. അവയില്‍ അശ്ളീലവും അപവാദവും. ഓരോ മണ്ഡലത്തിലും പ്രത്യേക പതിപ്പായിരുന്നു. മോര്ഫുചെയ്തതും മോഷ്ടിച്ചെടുത്ത് തെറ്റായ അടിക്കുറിപ്പുനല്കിയതുമായ അനേകം ചിത്രങ്ങള്‍ വന്നു. അതിന് അനുബന്ധമായി കല്പിത കഥകള്‍ വന്നു. അന്ന് അച്ചടിച്ചുകുന്നുകൂട്ടിയ അനേകം കോപ്പികള്‍ നാട്ടുകാര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കുറെയെണ്ണം പൊലീസിന് പിടിച്ചെടുക്കേണ്ടിവന്നു.
ഇത്തവണ അശ്ളീല വാരികയുടെ കോപ്പികള്‍ സംസ്ഥാനത്താകെ അയച്ചുകഴിഞ്ഞുവെന്നാണ് മനസ്സിലാക്കാനാകുന്നത്. പത്തനം തിട്ടയില്‍ യുഡിഎഫ് ഓഫീസുകള്‍ വഴിയാണ് അവയുടെ വിതരണം. അതിന്റെ വിവരങ്ങളടങ്ങുന്ന വാര്‍ത്ത ഇവിടെ.
ഇത്തരം തോന്ന്യാസങ്ങള് വെച്ചുപൊറുപ്പിക്കാമോ എന്ന് അത്യാവശ്യം മാന്യത ജീവിതത്തില്‍ പുലര്‍ത്തുന്നവരോട് ചോദിച്ചുനോക്കുക. "അതൊക്കെ ജനങ്ങള്‍ അവഗണിച്ചുകൊള്ളും. അവരെ എതിര്‍ത്താല്‍ അവരെപ്പോലെ വൃത്തികേടാകും'' എന്നാകും മറുപടി. ശരിയാണ്. ജനങ്ങള്‍ അവഗണിച്ചുകൊള്ളും. പക്ഷേ അങ്ങനെയങ്ങ് വിടാന്‍ പാടുണ്ടോ? ആട്ടിന്‍ തോല് വലിച്ചുകീറി തനിസ്വരൂപം പുറത്തുകാട്ടാനുള്ള ബാധ്യത നമുക്കില്ലേ?
ആദ്യം മര്‍മറിങ്ങ്, അതിന് സാധൂകരണമായി അവ
്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുലക്കം-ഇതാണ് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബുബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന് പറയുന്നത് നോക്കൂ:
'അച്ഛന്
പത്തായത്തില്'
തിരുവനന്തപുരം:
52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്പത്തം കാണിച്ചുവെന്ന്
പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു
മനസ്സിലാവുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍
പറഞ്ഞിരുന്നു, കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പേമെന്റ് സീറ്റാണെന്ന്.
വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയെന്നു പിണറായി വിജയന്
പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം
ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്കൊരു
വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നു പറഞ്ഞത്
അപമാനമാണെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ്
റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍
പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന് പത്തായത്തിലില്ല' എന്ന് പറയുമ്പോലെ
അല്ലേ അത്-വീരേന്ദ്രകുമാര്‍ ചോദിച്ചു
അല്പം കടന്ന കയ്യാകുമെങ്കിലും ഒരു സങ്കല്പ കഥ ഇവിടെയും പ്രയോഗിക്കട്ടെ. വീരേന്ദ്രകുമാറിനെയും മകന് ശ്രേയാംസ് കുമാറിനെയും ചേര്‍ത്ത് ഒരാരോപണമുണ്ടായെന്നിരിക്കട്ടെ. രണ്ടുപേരും ഒരേ അരുതായ്മ കാട്ടിയെന്നോ മറ്റോ. അതില്‍ സഹികെട്ട് ശ്രേയാംസ് അപകീര്‍ത്തിക്ക് ആരോപണകര്‍ത്താക്കള്‍ക്ക് നോട്ടീസയക്കുന്നു. താനും പിതാവും ചേര്‍ന്ന് ഇന്നയിടത്ത് പോയി എന്ന താങ്കളുടെ ആരോപണം അപകീര്‍ത്തികരമാണ് എന്നാവും സ്വാഭാവികമായും ആ നോട്ടീസ്. ആരോപണ കര്‍ത്താവ് തിരിച്ച് ശ്രേയാംസിനോട് ചോദിക്കുന്നത്, 'വീരേന്ദ്രകമാര്‍ താങ്കളുടെ അച്ഛനാണെന്നതും താങ്കള്‍ അദ്ദേഹത്തോടൊപ്പം പോയി എന്നതും താങ്കള്‍ക്ക് അപകീര്‍ത്തകികരമാണോ' എന്നാവും. ഇത്തരം വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും അത്രയേ ഉള്ളൂ കാര്യം. അച്ഛന് പത്തായത്തിലുണ്ടോ പുറത്തുചാടിയോ എന്ന് നമുക്ക് വഴിയേ നോക്കാം.
7 comments:
ആരോപണ കര്‍ത്താവ് തിരിച്ച് ശ്രേയാംസിനോട് ചോദിക്കുന്നത്, 'വീരേന്ദ്രകമാര്‍ താങ്കളുടെ അച്ഛനാണെന്നതും താങ്കള്‍ അദ്ദേഹത്തോടൊപ്പം പോയി എന്നതും താങ്കള്‍ക്ക് അപകീര്‍ത്തകികരമാണോ' എന്നാവും. ഇത്തരം വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും അത്രയേ ഉള്ളൂ കാര്യം.
അപ്പോള്‍ പിണറായി പറഞ്ഞപ്പോ മാത്രമാണു് വീരനു് "ഇതിലെന്തോ കാര്യമുണ്ടെന്നു് മനസ്സിലായതു്" . താന്‍ അസത്യപ്രസ്താവനയാണു് നടത്തിയതെന്നു് ഇതില്‍ക്കൂടുതലായി എങ്ങനെയാണു് ഒരാള്‍ക്കു് പറയാന്‍ കഴിയുക !
വീരാ, ആ കുടികിടപ്പു് കിട്ടിയ പത്തിരുന്നൂര്‍ ഏക്കര്‍ പാവങ്ങള്‍ക്കു് കൊടുത്തിട്ടായിക്കൂടേ പത്തായം പൊളിക്കാന്‍ പോകുന്നതു് ?
വീരന് പറഞ്ഞത് കേട്ടില്ലേ പിണറായി പറഞ്ഞത് കേട്ടപ്പോള്‍ ഇതില്‍ സത്യമുണ്ടോ എന്ന് എനിക്കും തന്നി പോകുന്നു എന്ന്
അപ്പോള്‍ സത്യമല്ല എന്ന് അറിയാമായിരുന്നു അല്ലെ.ആളൊരു വീരന് തന്നെ
ഇരിക്കാന്‍ കസേര ഇല്ലാണ്ടായ ഒരാളുടെ വിഷമം നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല..പാവം വീരന്.:)
this articlr was super
പാവം വീരൻ. സീറ്റും പോയി. മാനനഷ്ടത്തിനു കേസും വന്നു. എന്നാലും ഫാരിസിനെ പറ്റി പർഞ്ഞപ്പോൾ പിണറായിക്കു നൊന്തു എന്നു പറഞ്ഞതു ശരിയല്ല. യഥാർത്ഥത്തിൽ ഇടതു മുന്നണി സ്ത്ഥാനാർത്ഥിയെക്കുറിച്ച് അപവാദം പറഞ്ഞതിനോടല്ലേ പിണറായി പ്രതികരിച്ചത്?
കാപഡ്യം ഇല്ലാതെ പറയാമ്..
വീരന് ഒരു വേശ്യയുമായി ചുറ്റി കറങി ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് ഞാന്‍ കണ്ഡു. ഇതു തെറ്റാണെങ്കില്‍ അയാള്‍ മാനനഷ്ട കേസ് കൊഡുക്കട്ടെ.
വീരന് പ്രതികരിചാല്‍ ഞാന്‍ പറഞതു ശരി ആണോ എന്ന് എനിക്കു തോന്നിപ്പോകുമ്.
Post a Comment