Sunday, April 19, 2009

പാട്യത്തെ പടക്കം

ക്രൈം നന്ദകുമാര്‍ യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഇറക്കി. ദേശാഭിമാനിയില്‍ തെരഞ്ഞെടുപ്പിന്റെ രണ്ടുദിവസംമുമ്പ് വന്ന വാര്‍ത്ത ഇങ്ങനെ:

മുന്‍ മന്ത്രിയുടെ വീട്ടിð അശ്ളീല പ്രസിദ്ധീകരണങ്ങള്‍
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ എല്‍ðഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി എ മുഹമ്മദ്റിയാസിനെ വ്യക്തിഹത്യചെയ്യുന്നó അശ്ളീലപ്രസിദ്ധീകരണങ്ങള്‍ മുന്‍മന്ത്രിയുടെ വീട്ടില്‍. കോണ്‍ഗ്രസ് നേതാവ് അഡ്വ. എ സുജനപാലിന്റെ വീട്ടിലാണ് ലോറിയില്‍ കെട്ടുകണക്കിന് പ്രസിദ്ധീകരണങ്ങള്‍ ഇറക്കിയത്. പരസ്യപ്രചാരണം കഴിഞ്ഞാല്‍ വീടുകളില്‍ð എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വന്‍തോതില്‍ വാരികകളും നോട്ടീസുകളും പത്രങ്ങളും എത്തിച്ചത്. നാട്ടുകാരാണ് സുജനപാലിന്റെ വീട്ടില്‍ð അശ്ളീലപ്രസിദ്ധീകരണങ്ങള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്് എðഡിഎഫിനെതിരെ ഇറക്കിയ ക്രൈം വാരികയുടെ കെട്ടുകളും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം വീരാന്‍കുട്ടിയുടെ പേരിലിറക്കിയ പത്രരൂപത്തിലുള്ള പ്രസിദ്ധീകരണവും നാട്ടുകാര്‍ പിടിച്ചെടുത്തു. സംഭവം പുറത്തായതിന്റെ ജാള്യം മറയ്ക്കാന്‍ സുജനപാലിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കള്ളപ്രചാരണം നടത്തുകയാണ് യുഡിഎഫ്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും ലോഡ് കണക്കിന് വ്യാജപ്രസിദ്ധീകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള വെസ്റ്റ്ഹിð ബാരക്സ് കാന്റീനിð ഇഷ്ടംപോലെ മദ്യവിതരണം നടക്കുന്നതായും വിവരമുണ്ട്. മുന്‍മന്ത്രിയുടെ കാറിലാണ് മദ്യം വിതരണം ചെയ്യുന്നത്. യുഡിഎഫിന്റെ വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു
.

'ജാഗ്രത' എന്ന പേരിലാണ് തെരഞ്ഞെടുപ്പിന് യുഡിഎഫിനുവേണ്ടി അശ്ളീല-അസത്യ പത്രം ഇറങ്ങിയത്. അത് തയാറാക്കിയത് കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടലില്‍ വെച്ചാണ്.മൂന്നുദിവസം നീണ്ട പ്രവര്‍ത്തനം ഹോട്ടല്‍മുറിയില്‍ നടന്നു. അധ്വാനിച്ചവര്‍
1. വിശ്വനാഥന്‍(മാതൃഭൂമി സ്പോര്‍ട്സ് ലേഖകന്‍)
2. ഹരിലാല്‍(മാതൃഭൂമി-യാത്ര)
3. മധുസൂദനന്‍(മാതൃഭൂമിയിലെ ക്ളാസിഫൈഡ് പേജില്‍ 'ചിരിമരുന്ന്' എഴുതുന്നയാള്‍)

അവിടെ സന്ദര്‍ശനം നടത്തിയവര്‍
1. എ സുജനപാല്‍
2. കെ ആര്‍ പ്രമോദ്(തടിയന്‍ പ്രമോദ്. മീഡിയാ മാനേജര്‍, മാതൃഭൂമി)
സുധീര്‍ ദേവദാസ് എന്നയാളാണ് കോഓഡിനേഷന്‍ നിര്‍വഹിച്ചത്.

എം വി ശ്രേയാംസ് കുമാറിനെറ നിര്‍ദേശപ്രകാരമാണ് 'ജാഗ്രത' തയാറായത്. അച്ചടിച്ചത് മറ്റൊരു പ്രസിലാണെങ്കിലും യുഡിഎഫിന് മാതൃഭൂമിയുടെ സംഭാവനയാണ് 'ജാഗ്രത'.കെ പി കേശവമേനോന്റെ പത്രത്തിന്, അ്യദഹത്തിന്റെ കൊച്ചുമകന്‍ പത്രാധിപരായപ്പോള്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥ!
കണ്ണൂരിലെ പാട്യത്ത് ആശിഷ് പി രാജ്, ആഘോഷ് എന്നീ രണ്ട് ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം പടക്കംപൊട്ടി പരിക്കേറ്റു. അവരിലൊരാള്‍ പി ജയരാജന്‍ എംഎല്‍എയുടെ മകനാണ്-ആശിഷ് പി രാജ്. ആ കുട്ടി, ബംഗ്ളൂരില്‍ പഠിക്കുകയാണ്. വിഷു അവധിക്കാണ് വീട്ടില്‍ വന്നത്. തെരഞ്ഞെടുപ്പായതിനാല്‍ വിഷുദിവസം പടക്കം പൊട്ടിക്കാന്‍ കഴിഞ്ഞില്ല. പോളിങ്ങ് കഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ പടക്കംപൊട്ടിക്കുന്നതിനിടെയാണ് അവര്‍ക്ക് പരിക്കേറ്റത്.

ദാരുണമായ ആ സംഭവത്തെ മാറ്റിമറിച്ച് , ജയരാജ ന്റെ മകന്‍ ബോംബാക്രമണം നടത്താന്‍ പോയപ്പോള്‍ പൊട്ടിയെന്നും ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിയെന്നുമുള്ള പ്രചാരണങ്ങള്‍ വന്നു. പി ജയരാജന്‍ എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലംകമ്മിറ്റി സെക്രട്ടറിയാണ്. വടകരയില്‍ പ്രതികൂലമായ അനേകം ഘടകങ്ങളെ നേരിട്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ അവിശ്രമപോരാട്ടം. ജയരാജന്‍ ശാരീരികമായി ഒട്ടേറെ വിഷമതകളുള്ളയാളാണ്. ആര്‍എസ്എസ് ആക്രമണത്തില്‍ വന്ന അംഗവൈകല്യം പരാരശ്രയമില്ലാത്ത ജീവിതം അദ്ദേഹത്തിന് അസാധ്യമാക്കിയിരിക്കുന്നു. തുടര്‍ച്ചയായ ആന്റിബയോട്ടിക്കിന്റെ ഉപയോഗം ഹൃദയത്തെ ബാധിച്ചു. ഇതിനകം മൂന്നുതവണ ആഞ്ചിയോ പ്ളാസ്റ്റി നടത്തേണ്ടിവന്നു. അത്തരമൊരു മനുഷ്യന്‍ പോളിങ്ങ് കഴിഞ്ഞ് സമാധാനമായി ഒന്നു കിടന്നുറങ്ങാമെന്നു കരുതി വീട്ടിലേക്കു പോകംവഴിയാണ്, മകന് അപകടം വന്ന വിവരം അറിഞ്ഞത്.

വിഷുപ്പടക്കം പൊട്ടി പരിക്കേറ്റ അനേകം പേരുടെ വാര്‍ത്തകള്‍ നാം പത്രത്തില്‍ വായിച്ചിട്ടുണ്ട്. ചിലത് വാര്‍ത്തകളേ ആയില്ല. ജയരാജന്‍ മാതൃഭൂമിയെ 'മഞ്ഞപ്പത്രം' എന്നു വിളിച്ച ആളാണല്ലോ. സിപിഐ എമ്മിന്റെ നേതാവാണല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ മകന്റെ പരിക്ക് വലിയ വിവാദമാകുന്നു. കണ്ണൂരില്‍ പിടിയിലായ വാടകക്കൊലയാളി സംഘത്തെയും അവരെ കെ സുധാകരന്‍ പാടുകിടന്ന് മോചിപ്പിച്ചതിനെയും കുറിച്ചുള്ള വിവാദത്തോട് പാട്യത്തെ പടക്കത്തെ ഉപമിച്ച് അതും വിവാദവിഷയമെന്ന് പറയുകയാണ് മാതൃഭൂമി. വിരന്റെ വേഷംകെട്ട് ജയരാജനോടുമാത്രമല്ല, അദേഹത്തിന്റെ മകനോടും!

11 comments:

manoj pm said...

കണ്ണൂരിലെ പാട്യത്ത് ആശിഷ് പി രാജ്, ആഘോഷ് എന്നീ രണ്ട് ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം പടക്കംപൊട്ടി പരിക്കേറ്റു. അവരിലൊരാള്‍ പി ജയരാജന്‍ എംഎല്‍എയുടെ മകനാണ്-ആശിഷ് പി രാജ്. ആ കുട്ടി, ബംഗ്ളൂരില്‍ പഠിക്കുകയാണ്. വിഷു അവധിക്കാണ് വീട്ടില്‍ വന്നത്.

സാംഷ്യ റോഷ്|samshya roge said...

ജാഗ്രതയുണ്ടാക്കാന്‍ മനോരമ ക്കാരോന്നും വന്നില്ലേ?
പിന്നെ പാട്യത്തും പാനൂരുമോന്നും പടക്കവും സ്റ്റീല്‍ ബോംബും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല...

പാഞ്ഞിരപാടം............ said...

"ജാഗ്രതാ" വെറും കോഴിക്കോടു മണ്ടലത്തില്‍ മാത്രം വിതരണത്തിനു റെഡിയായ "അശ്ലീല" പത്രം അല്ലെ? ഈ സംഭവത്തിനു ശേഷം കേരളം മുഴുവന്‍ കണ്ടു. ഇന്റെര്‍നെറ്റിലൂടെ ലോകവും ...
അതും സീ പി എമ്മി ലെ അച്ച്ചുമാമന്‍ ഗ്രൂപ്പിന്റെ മിടുക്ക്. വെറുക്കപെട്ടവന്റെ ആള്‍ തോല്‍ക്കേണ്ടതു ആളുടെ ഒരു ആഗ്രഹമല്ലെ......

പിന്നെ ഒരു സംശയം, പടക്കം പൊട്ടിയാല്‍ മൂന്നു പേരെ അത്യഹിതത്തില്‍ കയറ്റേണ്ടി വരുമൊ? അല്ലാ സംശയമാണു......
വ്രിത്തികെട്ട മാധ്യമങ്ങള്‍ !!! എല്ലാം പാവം ജയരാജന്റെ മേലെ , കഷ്ടം ഉണ്ടുട്ടൊ ....

manoj pm said...

പാഞ്ഞിരപ്പാടന്‍ കാര്യത്തിലേക്കുവന്നതില്‍ സന്തോഷം. ജാഗ്രതയുടെ കാര്യം-അത് നാടുമുഴുവന്‍ കാണിക്കാന്‍ തയാറാക്കിയ സാധനമാണ്. അങ്ങനെ എത്രയെത്ര തറവേലകള്‍. അതൊക്കെ നല്ലകാര്യമാണെന്ന് പറയാനാവില്ലല്ലോ താങ്കള്‍ക്കും.
ജയരാജന്റെ മകനെക്കുറിച്ച്- അയാള്‍ ബംഗ്ളൂരുവിലാണ്. ഒരു പാവം ചെറുപ്പക്കാരന്‍. വിഷുവിന് നാട്ടില്‍ വന്നതാണ്. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് അപകടമെങ്കില്‍ ഞാന്‍ കുറ്റപ്പെടുത്തില്ല. അവിടെ ആര്‍എസ്എസിന്റെ ബോംബിനെ നേരിടാന്‍ വെറുംകൈ പോരല്ലോ. ബോംബേറും വടിവാള്‍-മഴു പ്രയോഗവുംകൊണ്ട് കയ്യും കാലും വെട്ടിനുറുക്കപ്പെട്ട അച്ഛന്റെ മകന്‍ പ്രതികാരദാഹിയാകുന്നതിലുമുണ്ട് സ്വാഭാവികത.
ഇവിടെ, അതൊന്നും സംഭവിച്ചിട്ടില്ല. പടക്കംപൊട്ടി കൈക്ക് പരിക്കേറ്റാല്‍ ബോംബെന്നു പറയുന്നത് എതിരാളികളുടെ ധര്‍മ്മം. വിഷുവാണെന്നും മലബാറില്‍ പടക്കം എല്ലാവരും പൊട്ടിക്കുന്ന സാധനമാണെന്നും ബോംബല്ലാതെ പടക്കം പൊട്ടാനും ഒരു സാധ്യതയുണ്ടെന്നും പറയുന്നവരുടെ അഭിപ്രായ സ്വാതന്ത്യ്രവും അംഗീകരിച്ചാല്‍മതി.

പാഞ്ഞിരപാടം............ said...

മനൊജെ, കാര്യത്തില്‍ തന്നെ ആയിരുന്നു എല്ലയ്പ്പൊഴും ഞാന്‍ മുറുകെപ്പിടിച്ചിരുന്നത്.പിന്നെ കടുത്ത മാര്‍ക്കിസ്റ്റ് അനുകൂലികള്‍ക്കു അതെല്ലാം എപ്പോഴും "വെറുക്കപ്പെടുന്ന" കമ്മന്റ് ആയതില്‍ എനിക്കൊന്നും ചെയ്യാന്‍ ഇല്ല.ഞാന്‍ മുന്നു പറയാറുള്ള പോലെ അസഹിഷ്ണുത തന്നെ....
ജയരാജന്റെ മകനെക്കച്ച്- ആള്‍ പാവം ആണെന്ന് നിങ്ങള്‍ പറയുന്നതിനെ മുകളില്‍ പറഞ്ഞ കമന്റില്‍ കൂടി തന്നെ നിഷേദിക്കുന്നതും കാണാമല്ലൊ?
"പ്രതികാരദാഹിയായ മകനു എന്തു സ്വാഭാവികത." എങ്ങനെ പാവമാകാന്‍ കഴിയും?
അതു തന്നെയാണു മനൊജെ ആരൊപണം.വെറും ആരൊപണം അല്ല വസ്തുത, ധ്രുക്സാക്ഷികള്‍ ഉള്ള വസ്തുത. ബേബി മെമ്മൊറിയലില്‍ കിടക്കുന്ന ആരെയും ഇതു വരെ പത്രക്കാര്‍ക്കു വരെ കാണാന്‍ കഴിയാത്തതും,ആശുപത്രി അധിക്രിതര്‍ ഒരക്ഷരം പറയാത്തതും ശംശയം വളരെ വര്‍ദ്ധിപ്പിക്കുന്നു.

പിന്നെ ഇതെല്ലാം പടക്കം മൂലമാണെന്നും മാധ്യമ സ്രിഷ്ടിയാണെന്നും കൂടി സീ പി എം പറയുംബൊള്‍ തന്നെ എല്ലാം മനസ്സിലാക്കാമല്ലൊ, അല്ലെ?

പിന്നെ ജാഗ്രത, അതു എല്ലാം "അസ്ലീലം" എന്നു പറയുന്നതിന്റെ സീ പി എം തന്ത്രം അറിയാത്തവരാണൊ അത് നേരില്‍ കണ്ട കേരളീയര്‍ !
ഫാരിസിന്റെ റിയാസ് ബന്ധം (തിരിച്ചും) തെളിവ് സഹിതം യു ഡി എഫിന്റെ തെരെഞ്ഞെടുപ്പ് നോട്ടീസ് ആയി ഇറങ്ങിയതും,സിന്ധു ജോയിയും മുസ്ലീം വിരുധ്ദ എഴുത്തുകാരിയുമായി നില്‍ക്കുന്ന ഫൊട്ടൊയുമെല്ലാം അസ്ലീലം...
മദനിയുടെയും പിണറായിയുടയും കളര്‍ കവര്‍ഫൊട്ടൊ ഉള്ള "ക്രൈം" അസ്ലീലം ആവുന്നതും സ്വാഭാവികം. കവറ്പേജ് അല്ലലൊ അതിലെ വസ്തുതകള്‍ ആണല്ലൊ സീ പി എമ്മിനെ ഭയപ്പെടുത്തുന്നതു !!!

ജനശക്തി said...

ആ തറക്രൈം കണ്ടിട്ടു തന്നെയാണോ പാഞ്ഞിരമ്പാടം അതിലുള്ളിലെ വിവരങ്ങളെക്കുറിച്ച് ഗീര്‍വാണമടിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.ആ ക്രൈമിനെ ന്യായീകരിക്കുന്ന നിലവാരത്തിലാണ് പാഞ്ഞിരമ്പാടം കാര്യങ്ങളെ കാണുന്നതെങ്കില്‍ സഹതാപമുണ്ട് എന്നേ പറയാനുള്ളൂ.

പാഞ്ഞിരപാടം............ said...

"ക്രൈമിനെ" ന്യായീകരിച്ചു സീ പി എമ്മിനെ ആക്രമിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല, അതല്ലല്ലൊ ഇവിടെ പ്രശ്നം.ഞാന്‍ മുന്‍ബുപറഞ്ഞത് ആവര്‍ത്തിക്കട്ടെ, ഈ ക്രൈം വാരിക ഉയര്‍ത്തിപ്പിടിച്ചിട്ടുത്തന്നെയാണു കഴിഞ്ഞതവണ ലോനപ്പന്‍ നബാടന്‍ മുകുന്തപുരത്തു വോട്ട് വാങ്ങിയത് (പത്മജക്കെതിരെ).അന്ന് തറപരിപാടിയുമായിട്ടായിരുന്നു ഇരിഞ്ഞാലക്കുടയിലും , ചാലക്കുടിയിലും കുട്ടി സഖാക്കള്‍ ക്രൈം പ്രചരിപ്പിച്ചിരുന്നത്. ചോദ്യം നിസ്സാരം- അന്നു സീ പ്പി എമ്മിനു "അശ്ലീലം" അല്ലാത്ത, രാഷ്ട്രീയ പ്രതിയോഗികളെ മനപൂര്‍വ്വം തേജൊവധം ചെയ്യുന്ന എന്നു ഇപ്പൊള്‍ ആരൊപിക്കുന്നതില്‍ തികഞ്ഞ അസഹിഷ്ണുതയില്ലെ? അതൊ മദനി നല്ലവനായപ്പൊള്‍,ക്രൈം ചീത്ത ആയതാണൊ?

പിണറായിയെ ലാവ്ലിനില്‍ വെള്ളംകുടിപ്പിക്കുന്ന "ക്രൈം" സീ പി എം നു എങ്ങനെ അശ്ലീലം ആയെന്നു ഏതു കൊച്ചുകുട്ടിക്കും അറിയാം,
അതെ സ്കെയില്‍ വച്ചു തന്നെ "ജാഗ്രതയും" അസ്ലീലം, കാരണം അതില്‍ ഫാരിസ് ആണല്ലൊ നായകന്‍ !!

ഇതു ഇവിടെ ചോദിക്കുന്നതു മണ്ടത്തരം ആണെന്നതും അറിയാം, എന്നാലും ചോദിച്ചുപോയതാ , ക്ഷമീ.....

പാര്‍ത്ഥന്‍ said...

ഇക്കാലത്ത് വിഷുവിനു പൊട്ടിക്കുന്ന
പടക്കത്തിനും എന്തൊരു സ്റ്റാമിന്യാ.
പണ്ടൊക്കെ പട്ടിണിയല്ലായിരുന്നോ. തൂറ്റിപ്പോകുന്ന പടക്കങ്ങളും.

വേലൂക്കാരൻ said...

ഞങ്ങളും കുറെ പൊട്ടിച്ചിട്ടുള്ളതാ മോനേ ഈ പടക്കം എന്നുപറഞ്ഞ സാധനം.കണ്ണൂരിൽ ഈ ആർ എസ്സ് എസ്സ് എങ്ങിനെ വന്നു എന്നുംകൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പഥികന്‍ said...

രണ്ടുമൂന്നു പേരെ ഒറ്റയടിക്കു അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന പടക്കം വെച്ചാണല്ലെ കുട്ടിസഖാവിന്റെ കളി. സൂക്ഷിക്കണം....

പിന്നെ ആ പടക്കമുണ്ടാക്കിയവനെയെങ്കിലും അറസ്റ്റ് ചെയ്തു അകത്തിടാന്‍ ഒരു സഖാവും പറയുന്നുമില്ല, ഒരു ഡിഫിക്കാരും പടക്കക്കമ്പനിയിലേക്കു മാര്‍ച്ചു നടത്തിയ വാര്‍ത്തയും കണ്ടില്ല. എന്തുപറ്റിയോ എന്തോ?

കുഞ്ഞിക്കുട്ടന്‍ said...

എന്തിനേയും സീ പി ഐ എം ഇന്‍റെ യും കോണ്‍ഗ്രസിന്റെയും പാര്‍ട്ടി തിമിരം ബാധിച്ച കണ്ണുകള്‍ കൊണ്ട് മാത്രം നമ്മള്‍ കാണുന്നു .ന്യായീകരിക്കാന്‍ നാണമിലാതെ പെടാപ്പാടു പെടുന്നു .
ഉളുപ്പ് തോന്നുന്നിലെ . പറഞ്ഞതും ചെയ്തതും തരാതരം ഓര്‍ക്കാനും മറക്കണം .

ഈ സീ പീ അയ്യേം പ്രവര്‍ത്തകനും , കോണ്‍ഗ്രസ് പ്രവര്‍ത്തകനും , ബീ ജെ പീ പ്രവര്‍ത്തകനും ,ആരെസ്സ് എസ് കാരനും ആവതേ മനുഷ്യനവുന്നതെന്നാണ്

അമ്പമ്പോ പൊട്ടിയാല്‍ രണ്ടു കയ്യും തകര്‍ന്നു പോകുന്ന പടക്കം ആണോ മനോജേ നിങ്ങള്‍ കണ്ണൂരുകാര്‍ മക്കള്‍ക്ക്‌ വിഷുവിനു വാങ്ങി കൊടുക്കുന്നത്