Monday, April 13, 2009

ജയഹോ..... ജാതി, മതം, മന്ത്രവാദം


എണ്‍പത് ശതമാനം ക്രൈസ്തവരും 65 ശതമാനം മുസ്ളിങ്ങളും 60 ശതമാനം നായന്‍മാരും 45 ശതമാനം ഈഴവരും 46 ശതമാനം ദളിതരും യുഡിഎഫിന് വോട്ടുചെയ്യുമെന്നാണ് ഏഷ്യാനെറ്റിന്റെ കണക്ക്. ഒരു സര്‍വേ എന്നപേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍, യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 16 ശതമാനം വോട്ടിന്റെ മേല്‍ക്കൈ വരുമത്രെ. അതിനര്‍ത്ഥം കേരളത്തില്‍നിന്ന് ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയിക്കില്ലെന്നാണ് . അഥവാ ജയിക്കണമെങ്കില്‍ ചൊവ്വ ഗ്രഹത്തില്‍നിന്ന് ആളെ ഇറക്കേണ്ടിവരും!

വിവേകാനന്ദന്‍ പണ്ട് കേരളത്തെക്കുറിച്ച് ചിലത് പറഞ്ഞിരുന്നു. ഒട്ടും മാറിയില്ലേ? ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണോ കേരളം വോട്ടുചെയ്യുന്നത്? ആളെ കാണുന്നയുടനെ ജാതി ഏതെന്നന്വേഷിക്കുകയും സാമൂഹിക വീക്ഷണം ജാതിയുടെ കണ്ണാടിയിലൂടെ മാത്രം പരുവപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇല്ലെന്നല്ല. ഭൂരിപക്ഷവും അങ്ങനെയാണോ? അല്ലെന്നാണ് തോന്നുന്നത്. എന്നിട്ടും ഏഷ്യാനെറ്റ് പറയുന്നത്, കേരളത്തിലെ തെരഞ്ഞെടുപ്പുഫലം നിശ്ചയിക്കുന്നത് മത-ജാതി അടിസ്ഥാനത്തില്‍ വോട്ടുകണക്കുകൂട്ടിയാണെന്ന്. എങ്കില്‍, ബിജെപി ഇവിടെ മുന്നിലെത്തുമായിരുന്നില്ലേ? അവരാണല്ലോ ഭൂരിപക്ഷ മതത്തിന്റെ കുത്തക അവകാശപ്പെടുന്നത്.

രാഷ്ട്രീയവും മതവും തമ്മിലുള്ള വേര്‍തിരിവ് മറന്നുകൊണ്ടാണ് അപക്വമതികള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത് അപകടമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നതും മറ്റൊന്നല്ല. യുഡിഎഫിനെ സഹായിക്കാന്‍ മറ്റുപലവഴികളുമുണ്ട്. അത് ജാതിതിരിച്ച് വോട്ട് വീതിക്കുന്ന പരിപാടിയാകുമ്പോള്‍ ഏഷ്യാനെറ്റ് എന്താകും?

എല്ലാ സര്‍വേ കുമാരന്‍മാര്‍ക്കും വോട്ടുപെട്ടിണികള്‍ക്കും മംഗളം നേരുന്നു. വോട്ടെടുപ്പു കഴിഞ്ഞാല്‍ പെട്ടി പൊട്ടാതിരിക്കില്ല. പൊട്ടുമ്പോള്‍ ഫലം എന്താകുമെന്ന് നോക്കാം.

അഥവാ എല്‍ഡിഎഫിന് വല്ല സീറ്റും കിട്ടുകയാണെങ്കില്‍ നമുക്ക് ഒരു യാത്ര അയപ്പുചടങ്ങിന് ഒത്തുകൂടാം. എം പി വീരേന്ദ്രകുമാറിന് കാശിക്ക് പോകേണ്ടിവരുമല്ലോ. തിരിച്ചുവരവില്ലാത്ത ഒരുപ്പോക്കായിരിക്കും.

മര്‍ഡോക്ക് വണ്ടി അയച്ചു കൊടുക്കട്ടെ. .

പാഥേയം നല്‍കാന്‍ ഫാരിസ് അബൂബക്കര്‍ വന്നില്ലെങ്കില്‍, നിധീഷ് കുമാറെങ്കിലും സന്‍മനസ്സുകാണിക്കണം. ജയഹാാാാാാാാാാാാേ.

പിഎസ്: ഫാരിസ് അബൂബക്കര്‍ സമര്‍ത്ഥനാണ്. പരസ്യം വീരന്‍ മുഖേന. ഇത് ഒരു ഒത്തുകളിയായിരിക്കുമോ പടച്ചാനേ.

6 comments:

manoj pm said...

എല്ലാ സര്‍വേ കുമാരന്‍മാര്‍ക്കും വോട്ടുപെട്ടിണികള്‍ക്കും മംഗളം നേരുന്നു. വോട്ടെടുപ്പു കഴിഞ്ഞാല്‍ പെട്ടി പൊട്ടാതിരിക്കില്ല. പൊട്ടുമ്പോള്‍ ഫലം എന്താകുമെന്ന് നോക്കാം

പാഞ്ഞിരപാടം............ said...

ഇലക്ഷ്ന്‍ വരുംബൊള്‍ മാത്രം കാന്തപുരത്തിന്റെ വീട്ടില്‍ പോകുന്നതും ,അരമനകളില്‍ കയറി നാണംകെടുന്നതും, സ്വന്തം സഹയാത്രികരുടെ മറക്കുകയും മറ്റുള്ളവരുടെ ഇസ്രായേല്‍ ബന്ധം പെരുപ്പിച്ചുകാട്ടി വോട്ടു ചോദിക്കുന്നതും എന്നു സഖാക്കന്മാര്‍ നിര്‍ത്തുന്നോ അന്നു കേരളം നമിക്കും ഇതു പൊലെയുള്ള ലേഖനത്തെ !!

കേരളം എന്നും ജാതീയതയെ എതിര്‍ത്തിട്ടെ ഉള്ളൂ,അതിനു വളം വെക്കുന്നതു ആരാണെന്നു സ്വയം വിലയിരുത്തുക എന്നിട്ടു മാന്‍ഡൊക്കിനെ വിധിക്കുക!!


അല്ലെല്‍ ഇതിന്റെ സ്താനം അങ്ങു ചവറ്റുകൊട്ടയില്‍ ആണെന്നു മെയ് 16നു മനസ്സിലാകും !

കോഞ്ചിറവിള പപ്പയ്ന്‍ said...

സൂപ്പറ് പാണ്‍ജിരമ്പാടം അണ്ണാ സൂപ്പറ്. കണ്ണുകടച്ച് യിരുട്ടൊണ്ടാക്കണ പയലുകളെ കണ്ടിട്ടുണ്ടണ്ണാ. കണ്ണ്‌ കുത്തിപ്പൊട്ടിച്ച് അന്ധരാവണ അണ്ണനെപ്പോലുള്ള പയലുകളെ കാണണത് ആദ്യമായിട്ടണ്ണാ. താമരക്കും കൈപ്പത്തിക്കും ഒരുമിച്ച് വോട്ടിടിന്‍ അണ്ണാ. രണ്ട് പയലുകളും ഒരേ സീറ്റിലു ജയിക്കട്ട്. യെന്നാലേ മൂന്നാം മുന്നണിയെ തോപ്പിക്കാനുള്ള നമ്പ്ര തെകയൂ.

മാന്‍ഡൊക്കല്ലണ്ണാ...മാന്‍ഡ്രേക്ക്..മാന്ത്രികനായ മാന്‍ഡ്രേക്ക്. ലങ്ങേരാണണ്ണ നമ്മടെ ഏഷ്യന്‍ നെറ്റിന്റെ ഇപ്പോഴത്തെ അണ്ണന്‍.

നരിക്കുന്നൻ said...

മൂന്ന് മുന്നണികൾക്കും വേണ്ടത് സമുദായ വോട്ടുകൾ തന്നെ. അതിന് വേണ്ടി ഏതറ്റം വരേയും പോകാമെന്ന് എല്ലാവരും ഈ തിരഞ്ഞെടുപ്പിൽ തെളിയിച്ച് കഴിഞ്ഞു.

പാഞ്ഞിരപാടം............ said...

അല്ലാ നമുക്കു മദനിയേയും രാമനേയും ധ്യാനിച്ച് അരിവാളിനു ചെയ്യാം, എന്താ മതിയൊ കോഞിറെ?

A. Pradeepkumar said...

കേരളത്തിന്റെ പ്രബുദ്ധതയെപ്പറ്റി പറയാതിരിക്കുന്നതാവും നല്ലത്. അടിയന്തിരാവസ്ഥ കഴിഞ്ഞ ഉടനെത്തന്നെ മുഴുവന്‍ സീറ്റും കോണ്‍ഗ്രസ് മുന്നണിക്ക് സമ്മാനിച്ച പ്രബുദ്ധരുടെ നാടാണ് കേരളം.മദനിയുടെ മാനസപുത്രന്മ‍ാര്‍ വിജയിക്കുമെന്നതില്‍ ആര്‍ക്കാണ് സംശയം.