Showing posts with label ശ്രേയാംസ്. Show all posts
Showing posts with label ശ്രേയാംസ്. Show all posts

Wednesday, April 14, 2010

വീരന്‍, പ്രകമ്പനമരുതേ

വീരേന്ദ്രകുമാര്‍, താങ്കള്‍ എന്തിനാണിങ്ങനെ പ്രകമ്പനം കൊള്ളുന്നത്? നുണ പറയുന്നത്? 'ദേശാഭിമാനി'യില്‍ 2010 മാര്‍ച്ച് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:"തനിക്ക് ഒരു വോട്ടുബാങ്ക് ഉണ്ടെന്ന് ഇന്നേവരെ വീരന്‍പോലും അവകാശപ്പെട്ടിട്ടില്ല. വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമാജമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമാജത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ!'' അതിപ്പോള്‍ വീരന്‍ തന്റെ സമുദായത്തിലെ കുടുംബങ്ങള്‍ക്കെതിരായ കുറ്റാരോപണമായും പിന്തിരിപ്പന്‍ വര്‍ഗീയ നിലപാടായും വ്യാഖ്യാനിക്കുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്ത് എന്ന പേരില്‍ വീരേന്ദ്രകുമാര്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് അയച്ച കുറിപ്പിന്റെ തുടക്കംതന്നെ ഒരു വ്യാജ പ്രസ്താവനയോടെയാണ്. അതില്‍ ദേശാഭിമാനി ലേഖനത്തിലെ ഭാഗം തെറ്റായി ഉദ്ധരിക്കുന്നു. അതിങ്ങനെ: "വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമൂഹമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമൂഹത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്.'' ജൈനസമാജം എന്നുപറഞ്ഞാല്‍ വയനാട്ടില്‍ പുളിയാര്‍മലയിലടക്കം ഒന്‍പതു യൂണിറ്റുള്ളതും വീരന്‍ അംഗമായതുമായ സമുദായ സംഘടനയാണ്. ആ സമാജത്തെക്കുറിച്ച് 'ദേശാഭിമാനി' ലേഖനത്തില്‍ സൂചിപ്പിച്ചത് സാമര്‍ഥ്യപൂര്‍വം വീരന്‍ 'ജൈനസമൂഹം,' 'മതസമൂഹം' എന്നു മാറ്റിയിരിക്കുന്നു. അങ്ങനെ ലേഖനം തെറ്റായി ഉദ്ധരിച്ച്, ദേശാഭിമാനിയില്‍ വര്‍ഗീയത ആരോപിക്കുന്നു. ഇതാണ് ലേഖനത്തിലുടനീളം വീരന്‍ സ്വീകരിച്ച ശൈലി.

വീരന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെ ആരും അധിക്ഷേപിച്ചിട്ടില്ല; തള്ളിപ്പറഞ്ഞിട്ടുമില്ല. മണ്‍മറഞ്ഞ ഉന്നതശീര്‍ഷരായ നിരവധി നേതാക്കളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച വീരന്‍, തന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെയും സാമ്രാജ്യത്വവിരോധത്തെയും ഉപേക്ഷിച്ച് വലതുപക്ഷ പാളയത്തില്‍ എത്തിയതില്‍ സഹതപിച്ചിട്ടേ ഉള്ളൂ. 'പാലപോയ കുട്ടിച്ചാത്തന്‍' എന്നൊരു പ്രയോഗമുണ്ട്. പാലമരം പോയാല്‍ കുട്ടിച്ചാത്തന് ആസ്ഥാനമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും എന്നാണ് പഴംകഥ. ഏതാണ്ട് അതേ അവസ്ഥയിലാണിന്ന് വീരേന്ദ്രകുമാര്‍. ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളുടെ പ്രീതി സമ്പാദിക്കാന്‍ ദത്തശ്രദ്ധനാണ് ഇന്നദ്ദേഹം. ഇന്നലെവരെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ അകത്തളത്തില്‍ കടക്കാനുള്ള തീവ്ര ശ്രമം. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പുസ്തകശാലയില്‍ ഇപ്പോള്‍ തിരുത്തല്‍ മാമാങ്കം നടക്കുകയാണ്. നേരത്തെ വീരന്റെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാകെ അദ്ദേഹത്തിന്റെ പുതിയ നിലപാടുകള്‍ക്കനുസൃതമായി തിരുത്തിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും ആ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആപല്‍ക്കരമായ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ വിമര്‍ശങ്ങള്‍ ഇനി അത്തരം പുസ്തകങ്ങളിലുണ്ടാകില്ല. 'ഗാട്ടും കാണാച്ചരടുകളും' എന്ന പുസ്തകം ഇനി അച്ചടിക്കുന്നില്ല. ഈ പരിഹാസ്യമായ അവസ്ഥ ചൂണ്ടിക്കാണിച്ചാല്‍ അതെങ്ങനെ വ്യക്തിപരമായ അധിക്ഷേപമാകും?

വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും അപവാദ പ്രചാരണത്തിലൂടെയും രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ആരാണെന്നറിയാന്‍ രണ്ട് ഉദാഹരണങ്ങള്‍.

ഒന്ന്: ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ്' എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന. തെളിവുവേണ്ട; വസ്തുത വേണ്ട-വെറുതെ ഒരു പച്ചക്കള്ളം അങ്ങ് പറയുകയാണ്. അതിന് മാതൃഭൂമിയടക്കമുള്ള പത്രങ്ങളും വലതുപക്ഷ മാധ്യമങ്ങളാകെയും വലിയ പ്രചാരം കൊടുക്കുന്നു. റിയാസ് അവിടെ പരാജയപ്പെട്ടത് 833 വോട്ടിനാണ്. വീരന്‍ ഇത്തരമൊരു നുണപ്രസ്താവന നടത്തിയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. എന്തിന് ഈ കള്ളം പറഞ്ഞു? അതല്ലേ അപവാദ പ്രചാരണം? ആദ്യം മര്‍മറിങ്, അതിന് സാധൂകരണമായി അവ്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുരുലക്കം-ഇതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബൂബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന്‍ പറഞ്ഞത് നോക്കൂ:

"തിരുവനന്തപുരം: 52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്പത്തം കാണിച്ചുവെന്ന് പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു മനസ്സിലാവുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍ പറഞ്ഞിരുന്നു, കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പേമെന്റ് സീറ്റാണെന്ന്. വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയെന്നുന്നുപിണറായി വിജയന്‍ പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെക്കുകുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്കൊരു വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നുന്നുപറഞ്ഞത് അപമാനമാണെന്നുന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന് പറയുമ്പോലെ അല്ലേ അത്-വീരേന്ദ്രകുമാര്‍ ചോദിച്ചു''(മാതൃഭൂമി)

ഇതിനര്‍ഥം, ആദ്യം വീരന്‍ പേയ്മെന്റ് സീറ്റെന്ന നുണ പൊട്ടിച്ചു; പിന്നെ വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍മാത്രം അതില്‍ എന്തോ കാര്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി എന്നാണ്.

രണ്ടാമത്തെ ഉദാഹരണം ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയും സിപിഐ എം നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വീരന്‍ നടത്തിയ പ്രസംഗമാണ്. തച്ചങ്കരി പോയതും അത് ചട്ടം ലംഘിച്ചാണോ എന്നതും ആ ഉദ്യോഗസ്ഥനെ ബാധിക്കുന്ന കാര്യം. അതും സിപിഐ എമ്മുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ടെലിഫോണില്‍പോലും നേതാക്കളുമായി സമ്പര്‍ക്കമുണ്ടായിട്ടുമില്ല. എന്നിട്ടും വീരന്‍ ദുരാരോപണത്തിലൂടെ വിവാദത്തിന്റെ വിത്തിടുന്നു. മാതൃഭൂമി അതിന് വളമിടുന്നു; വെള്ളം നനയ്ക്കുന്നു.

സിപിഐ എം നേതൃത്വത്തിനെതിരായ അപവാദ ക്യാമ്പയിന്റെ എപ്പിസെന്ററായി പ്രവര്‍ത്തിച്ചത് വീരേന്ദ്രകുമാറാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍തന്നെ അതിനു തെളിവ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്തിരുന്ന് സിപിഐ എമ്മില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് ശ്രമിച്ചില്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പത്രം ആ ജോലിയുടെ മുന്‍പന്തിയിലുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയും ഭൂമികൈയേറ്റങ്ങളെക്കുറിച്ച് ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് സമനിലതെറ്റിയ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായത്.

വീരേന്ദ്രകുമാറിന്റെ ഭൂമികൈയേറ്റപ്രശ്നത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തെളിവുകള്‍സഹിതമാണ്. ചില രേഖകളെക്കുറിച്ചു മാത്രം പറയാം.

1. വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശം വയ്ക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇറക്കിയ ഉത്തരവ്(2007 സെപ്തംബര്‍ ഒമ്പതിനാണ് ജി.ഒ(എംഎസ്) നം. 291/07.

2. വയനാട്ടിലെ വന്‍കിട കൈയേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റ്. എം പി വീരേന്ദ്രകുമാറിന്റെ കല്‍പ്പറ്റ പുളിയാര്‍മലയിലെ തറവാട് വീടുള്ള സ്ഥലം റവന്യൂ ഭൂമിയിലാണ് എന്ന് ഇതില്‍ തെളിയുന്നു.

3. ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13,19/41 സര്‍വേ നമ്പരില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്നും തിരിച്ചു പിടിക്കണമെന്നും ചൂണ്ടിക്കാട്ടി പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വയനാട് കലക്ടര്‍ക്ക് നല്‍കിയ ഹര്‍ജി.

4. കലക്ടറേറ്റിന് 5.4 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനെതിരെ വീരേന്ദ്രകുമാര്‍ നല്‍കിയ കേസില്‍ ഉടമകള്‍ക്ക് 8000 രൂപ നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള 1971ലെ അന്തിമ വിധി.

5. ശ്രേയാംസ് കുമാറിന്റെ ഭൂമി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്പകര്‍പ്പ്.

കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി തണ്ടപ്പേര് തിരുത്തി എം പി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും സ്വന്തമാക്കിയതായി വയനാട് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2010 മാര്‍ച്ച് മൂന്നിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്ക് കലക്ടര്‍ ടി ഭാസ്കരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 135.18 ഏക്കര്‍ വരുന്നതാണ് മലന്തോട്ടം എസ്റ്റേറ്റ്. തണ്ടപ്പേര് തിരുത്തി കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ പലര്‍ക്കും വിറ്റതിന്റെ രേഖകള്‍ പി കൃഷ്ണപ്രസാദ് എംഎല്‍എ നിയമസഭയില്‍ ഹാജരാക്കി. 40 ഏക്കറോളം ഭൂമിയുടെ തണ്ടപ്പേര് തിരുത്തിയ രേഖകളാണ് പുറത്തുവന്നത്. മലന്തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ പരിശോധിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് വയനാട് സബ്കലക്ടറായിരുന്ന ഇപ്പോഴത്തെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരാപാണ്ഡ്യന്‍ 1988 ആഗസ്ത് 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വീരേന്ദ്രകുമാര്‍ സ്ഥലംവില്‍പ്പന നടത്തിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറിന്റെ പകര്‍പ്പ് എന്നിവയാണ് കൃഷ്ണപ്രസാദ് സഭയില്‍ ഹാജരാക്കിയത്. പത്മപ്രഭ ഗൌഡര്‍ക്ക് കൈവശാവകാശമായി ലഭിച്ച ഭൂമിയാണ് മലന്തോട്ടം എസ്റ്റേറ്റെന്ന് 1984 ഫെബ്രുവരി എട്ടിന് എസ്റേറ്റിലെ തൊഴിലാളിയായിരുന്ന വി ചാമുണ്ടിക്ക് എഴുതിനല്‍കിയ കരാറില്‍ വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നു. ഭൂമിക്ക് പട്ടയം ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഈ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നില്ലെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്. നികുതിയും പട്ടയവുമില്ലാതെ ഭൂമികൈമാറ്റം ചെയ്തതുവഴി ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണ് വീരേന്ദ്രകുമാറും സഹോദരനും ചെയ്തതെന്ന് കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്റ്റേറ്റിലെ മരങ്ങള്‍ വിറ്റതായും രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ ഭൂമി വിറ്റെന്നുമാണ് മാരാപാണ്ഡ്യന്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ഭൂമി രേഖകള്‍ തിരുത്തി കൈമാറ്റംചെയ്യുന്നത് അഞ്ചുകൊല്ലം കഠിന തടവും ഏഴു ലക്ഷം രൂപവരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ഇത്തരം രേഖകളും വസ്തുതകളുമായി ഭൂമി കൈയേറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് വിശദീകരണം നല്‍കാന്‍ വീരേന്ദ്രകുമാര്‍ മുതിരുന്നില്ല. പകരം പാരമ്പര്യത്തിന്റെ കഥപറയുന്നു; തുറന്ന കത്തയക്കുന്നു; പ്രസംഗിച്ചും ലേഖനമെഴുതിച്ചും അപവാദ പ്രചാരണം നടത്തുന്നു. ഇതിലെവിടെയാണ് ന്യായം? രാഷ്ട്രീയ മര്യാദ? സാമാന്യ മര്യാദ? പ്ളാച്ചിമടയില്‍ കൊക്കകോള വിരുദ്ധ സമരപ്പന്തല്‍ തകര്‍ക്കുകയും ആദിവാസികളെ തല്ലിച്ചതയ്ക്കുകയും ചെയ്തത് വീരേന്ദ്രകുമാറിന്റെ പാര്‍ടിക്കാരാണ്. അദ്ദേഹംതന്നെ പറയുന്നുണ്ട് തന്റേത് ചെറിയൊരു പാര്‍ടിയാണെന്ന്. ചെറിയ പാര്‍ടിയായിട്ടും ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അല്‍പ്പം വലുതായിരുന്നെങ്കില്‍ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നത് കൌതുകകരമാണ്. മാനസാന്തരം വന്ന മുന്‍ സോഷ്യലിസ്റ്റിന്റെ വിചിത്രമായ ന്യായീകരണ ശ്രമങ്ങളല്ല, ഇടതുപക്ഷ മുഖംമൂടിയിട്ടിരുന്ന കാപട്യത്തിന്റെ പൊട്ടിയൊലിക്കലാണുണ്ടാകുന്നത്. വലതുപക്ഷ കൂടാരത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഇടതുപാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളാന്‍ അവകാശമുണ്ട്; പക്ഷേ, അതുകൊണ്ട് ഇന്നു നില്‍ക്കുന്നിടത്തെ ദുര്‍ഗന്ധം ഇല്ലാതാകില്ല. അതുകൊണ്ട്, പ്രിയപ്പെട്ട വീരേന്ദ്രകുമാര്‍ താങ്കള്‍ പ്രകമ്പനം കൊള്ളുന്നതില്‍ അല്‍പ്പം നിയന്ത്രണം പാലിക്കൂ.

Wednesday, April 8, 2009

മഹാന്‍മാരുടെ ഡിഗ്രി



അല്‍പം ലജ്ജതോന്നുന്നുണ്ട്. നാട്ടില്‍ മാന്യരായി നടക്കുന്നവരെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നതില്‍. പക്ഷേ പത്രങ്ങള്‍ വായിക്കുന്തോറും എഴുതാനുള്ള ചൊറിച്ചില്‍ കൂടിക്കൂടി വരികയാണ്. ഇന്നലെ “ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി രാഹുല്‍ഗാന്ധിയെക്കുറിച്ച് എഴുതിയതുകണ്ടില്ലേ? രാഹുല്‍ഗാന്ധി പണമുള്ളവനെങ്കിലും സത്യസന്ധതയുള്ളവനാണോ എന്ന് ആ പത്രത്തിന് സംശയം.രാഹുല്‍ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍നിന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച എംഫില്‍ ഡിഗ്രിയെക്കുറിച്ചാണ് വാര്‍ത്ത. വ്യാഖ്യാനിച്ച് പരുവപ്പെടുത്താതെ, ആ വാര്‍ത്തയിലേക്ക് നേരിട്ട് ശ്രദ്ധ ക്ഷണിക്കട്ടെ:

Truth about Rahul’s MPhil
Express News Service


First Published : 07 Apr 2009 02:55:00 AM IST
Last Updated : 07 Apr 2009
07:57:33 AM IST
CHENNAI: Rahul Gandhi appears to have been economical with
the truth on his affidavit while filing his election nomination papers in Amethi
this weekend.
In the affidavit, he states that he obtained an MPhil from
Trinity College of the University of Cambridge, UK, in 1995, in Developmental
Economics. A certificate from the University shows that not only has he got
dates wrong, he has even got the name of the course he took incorrect.
Worse, the man touted as a future prime minister failed one of his four
papers.
Rahul got 58 per cent in “National Economic Planning and Policy”
(according to the grading scale given in the certificate, 60 per cent is the
minimum for a pass).
The certificate, shown alongside, was issued a year ago
by Diana Kazemi, the secretary of the department of Development Studies (and not
Developmental Economics) in which Rahul Gandhi studied.
He enrolled under
the name ‘Raul Vinci’, a pseudonym given by the British authorities in a common
practice as there are a good number of VVIP wards from around the world enrolled
at British educational institutions. The pseudonym came to light during the 2004
elections in the Telegraph and the Hindu.
According to the University, Rahul
read for the MPhil in 2004- 05, and not in 1994-95, as stated in his affidavit.
His affidavit’s other claim, to have obtained his Bachelors from Rollins
College in Florida, USA, is true (and is a departure from earlier claims by
‘supporters’ that he graduated from Harvard). He also briefly attended St
Stephen’s College in Delhi, gaining admission through the sports quota.
His
mother (and Congress president) Sonia Gandhi was also in a minor controversy in
2004 over her educational qualifications.
Her nomination papers’ affidavit
claimed she obtained a certificate in English from Lennox Cook School,
University of Cambridge, in 1965. After it was revealed that the school had no
affiliation to the University, Sonia claimed that the error on the affidavit was
the result of a secretarial typing mistake
.

“ഈ വാര്‍ത്ത വായിച്ചപ്പോഴാണ്, കോഴിക്കോട് ദേവഗിരി കോളെജില്‍ നിന്നും കഷ്ടിച്ച് പ്രീഡിഗ്രി ചാടിക്കടന്ന ഒരു പത്രമുടമ, ലണ്ടനിലെ കിങ്സ് ലാംഗ്ളേ കോളെജില്‍ നിന്നും ഉന്നതബിരുദം കരസ്ഥമാക്കിയെന്ന് അഭിമാനത്തോടെ നിയമസഭാ രേഖകളില്‍ എഴുതിയത് കണ്ടകാര്യം ഓര്‍മ്മവന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിയും തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തണം.
കല്‍പ്പറ്റ എംഎല്‍എ എം വി ശ്രേയാംസ് കുമാറും അങ്ങനെ സ്വന്തം വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടുണ്ട്. 2006 ഏപ്രില്‍ ഏഴ് തീയതി വെച്ച് കല്‍പ്പറ്റ നോര്‍ത്ത് നോട്ടറി വക്കീല്‍ പി സി പ്രസാദ് സാക്ഷ്യപ്പെടുത്തിയ ആ സത്യവാങ്മൂലം പ്രകാരം ശ്രേയാംസ്, 1982ല്‍ കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസില്‍ നിന്നും എസ്എസ്എല്‍സി, 1984 ല്‍ കല്‍പ്പറ്റ ദേവഗിരി സെന്റ് ജോസഫ് കോളെജില്‍ പ്രീഡിഗ്രി എന്നീ രണ്ടു യോഗ്യതകളുടെ കാര്യമേ പറയുന്നുളളൂ.
അതായത് പൊതുപ്രവര്‍ത്തകനും മാതൃഭൂമിയിലെ മാര്‍ക്കറ്റിംഗ് ആന്റ് ഇലക്ട്രോണിക് മീഡീയ ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാറിന് 2006 ഏപ്രില്‍ ഏഴു വരെ എസ്എസ്എല്‍സിയും പ്രീഡിഗ്രിയും മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയാകുമ്പോള്‍ സ്വാഭാവികമായും ഗമ കൂടും. പ്രത്യേകിച്ച് പിതാവ് വീരേന്ദ്രകുമാറിന് അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്നും കിട്ടിയ എംബിഎ ബിരുദം കൈയിലുളളപ്പോള്‍.

അങ്ങനെയാണ് നിയമസഭയിലെ ബയോഡാറ്റയില്‍ ടിയാന്‍ ലണ്ടനിലെ കിങ്സ് ലാംഗ്ളേ കോളെജില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ കിട്ടിയ ദേഹമാണെന്ന വിവരം പ്രത്യക്ഷപ്പെട്ടത്. നിയമസഭയിലെ വെബ് സൈറ്റും ഇലക്ഷന്‍ കമ്മിഷന്റെ വെബ്സൈറ്റും പരിശോധിച്ചാല്‍ ഇക്കാര്യം നേരില്‍ ബോധ്യപ്പെടും.

ചില കുടുംബങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാവുമെന്ന് നമുക്കറിയാം. നമ്മില്‍ ചിലര്‍ക്ക് ബാധകമാകുന്ന നിബന്ധനകള്‍ പലതും ഇത്തരം കുടുംബങ്ങളില്‍ പിറന്നവര്‍ക്ക് ബാധകമല്ല.
എസ്എസ്എല്‍സി കഴിഞ്ഞാലേ നമുക്ക് പ്രീഡിഗ്രിക്ക് പോകാനാവൂ. പ്രീഡിഗ്രിയും ജയിക്കണം ഡിഗ്രിക്ക് പോകണമെങ്കില്‍. അതും ജയിച്ചാലേ ബിരുദാനന്തരബിരുദത്തിനും പി ജി ഡിപ്ളോമയ്ക്കുമൊക്കെ പോകാനാവൂ. ഒരുമാതിരി കൊളളാവുന്ന ബിരുദവും പിജി ഡിപ്ളോമയുമൊക്കെ അങ്ങനെ കിട്ടുന്നതാണ്.
എന്നാല്‍ ശ്രേയാംസിന് അതൊന്നും ബാധകമല്ല. പ്രീഡിഗ്രിയോടെ തന്നെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ലണ്ടനില്‍ നിന്നും പിജി ഡിപ്ളോമ കരസ്ഥമാക്കാനുളള അറിവ് അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹം ഡിഗ്രി പഠിച്ച് സമയം കളഞ്ഞില്ല. കുടുംബത്തില്‍ പിറന്നവര്‍ക്ക് ഇങ്ങനെ ചില ദൈവാനുഗ്രഹമുണ്ടാകും. അത്തരം അനുഗ്രഹങ്ങളുള്ളവരെ ദൈവംതന്നെ രക്ഷിക്കട്ടെ. എന്തായാലും രാഹുല്‍ ഗാന്ധിയുടെ സ്റ്റാറ്റസുണ്ട് എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇനി വെച്ചടി വെച്ചടി കയറിയങ്ങ് പോകാം.

അച്ഛന്‍ പത്തായത്തിലോ പുറത്തോ

വീരന്‍ ക്രൈമില്‍
ഒരു ക്രൈം ത്രില്ലര്‍


നാം പലപ്പോഴും പ്രതികരണങ്ങള്‍ ഉള്ളിലൊതുക്കാറുണ്ട്. "വേണ്ട; മോശമല്ലേ'' എന്നുകരുതി. നമ്മളെ തെറിവിളിക്കുന്നവരെ ശ്രദ്ധിക്കാത്ത നാട്യത്തില്‍ കടന്നുപോകാറുമുണ്ട്. യഥാര്‍ത്ഥത്തില്‍ ശ്രദ്ധികാത്തതുകൊണ്ടല്ല. നാം അറിഞ്ഞുകൊണ്ട് കാണിക്കുന്ന ഒരുതരം കാപട്യമാണത്. കടുത്ത ശത്രുവാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിലും പൊതുവേദിയില്‍ അത്തരക്കാരോട് സൌഹൃദം കാണിക്കുന്നതും അതുപോലെത്തന്നെ-സമൂഹം അംഗീകരിച്ച കാപട്യം. അങ്ങനെയൊരു കാപട്യം തന്നെയാണ്, നാട്ടില്‍ അപവാദ പ്രചാരണം മാത്രം നടത്തുന്ന ചിലരെ അവഗണിക്കുന്നതിലൂടെയും നാം ചെയ്യൂന്നത്.

കണ്ണൂരില്‍ ഈ ലേഖകന് ഒരു സുഹൃത്തുണ്ട്. അയാള്‍ക്ക് സ്വന്തം മേഖലയില്‍തന്നെ ഒരു ശത്രുവും. സുഹൃത്ത് എന്നും ഫോണില്‍ വിളിച്ച് ആ ശത്രുവിനെ കുറ്റം പറഞ്ഞുതുടങ്ങി. ആദ്യമാദ്യം അത് കേട്ടുനിന്നെങ്കിലും പിന്നെ ആ സുഹൃത്തിന്റെ ഫോണ്‍ അറ്റന്റ്ചെയ്യാന്‍ തന്നെ വിഷമമായി. അതങ്ങനെയാണ്. തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നത് കേട്ടുനില്‍ക്കുന്നവര്‍ക്ക് മടുക്കും. അപവാദ പ്രചാരണത്തിനിരയാകുന്നവര്‍ക്ക് അലോസരമുണ്ടാവുക, ജനങ്ങളെ മടുപ്പിക്കുക എന്നീ രണ്ട് ധര്‍മ്മങ്ങളേ അത്തരക്കാര്‍ നിര്‍വഹിക്കുന്നുള്ളൂ എന്നര്‍ത്ഥം. എന്നാല്‍, രണ്ടും:ട്ട് അപവാദങ്ങളുടെ ഭാണ്ഡക്കെട്ടുമായി വീടുകയറിയിറങ്ങുന്നവരെ ഗാന്ധിമാര്‍ഗത്തില്‍ മറ്റേച്ചെകിടും കാട്ടിക്കൊടുത്ത് സല്‍ക്കരിച്ചിരുത്തണമെന്ന് അതിനര്‍ത്ഥമില്ല.


കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെതിരെ ക്രൈം ആപ്പീസില്‍ വലിയൊരു 'ബോംബ്' തയാറായിട്ടുണ്ടെന്നാണ് വിവരം. റിയാസിനെതിരെ കുറെ നാളായി തെറ്റായ പ്രചാരണം നടക്കുന്നു. പെട്ടെന്ന് പൊട്ടിമുളച്ച് തഴച്ചുവളര്‍ന്ന വ്യാജവിവരം എവിടെനിന്നാണ് എന്ന് തുടക്കത്തില്‍ എല്ലാവരും സംശയിച്ചിരുന്നു. ഇപ്പോള്‍ സംശയമില്ല-രണ്ടുപേര്‍ അതിന്റെ പിതൃത്വം സ്വയം ഏറ്റെടുത്തിരിക്കുന്നു. എം പി വീരേന്ദ്രകുമാറും ക്രൈം നന്ദകുമാറും.


വീരേന്ദ്രകുമാര്‍ പരസ്യമായി പറഞ്ഞത്, മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമി'യാണെന്നാണ്. റിയാസിന്റെ ബാപ്പയെക്കുറിച്ചും പറഞ്ഞു പച്ചക്കള്ളം. വീരനെപ്പോലൊരു നേതാവ് ഇങ്ങനെയൊക്കെ പറയാമോ എന്ന് നമുക്ക് ശങ്കിക്കാം. ആ ളങ്കയും പക്ഷേ നടേ പറഞ്ഞ കാപട്യമാണ്. വീരന് എന്താണ് പറഞ്ഞുകൂടാത്തത്? ആര്‍ക്കൊക്കെ എതിരായാണ് 'ആട്ടുകല്ലുമുക്ക്' സ്ഥാപിച്ചുകൂടാത്തത്?


നന്ദകുമാറും വീരേന്ദ്രകുമാറും തമ്മില്‍ എന്താണ് ബന്ധം? ഇവിടെ കാണുന്ന ചിത്രം നന്ദകുമാറിനെ ആശ്വസിപ്പിക്കാന്‍ പാഞ്ഞെത്തിയ രക്ഷിതാവിന്റേതാണ്. നാട്ടില്‍ മാനംമര്യാദയായി ജീവിക്കുന്നവര്‍ക്കെതിരെ കള്ളക്കഥകളെഴുതി, കൃത്രിമരേഖ ചമച്ച് പ്രചരിപ്പിക്കുകയും അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ബ്ളാക്മെയില്‍ ചെയ്ത് പലരില്‍നിന്നു പണം പിടുങ്ങുകയും ചെയ്യുന്നവരെ സംരക്ഷിക്കാന്‍ ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ അതല്ലേ സമ്പന്നമായ പിതൃശൂന്യത? അതിനെ അങ്ങനെ കാണാനും അത്തരക്കാര്‍ മുന്നില്‍ വരുമ്പോള്‍, 'പിതൃശൂന്യാ' എന്ന് സംസകൃതത്തിലെങ്കിലും വിളിക്കാനും നമുക്കുകഴിയുന്നില്ല-നമ്മുടെ കാപട്യം കൊണ്ടുമാത്രമല്ല അത്. അപ്പൊഴേക്കും സദാചാര പൊലീസ് രംഗത്തെത്തും. ഭാഷയെക്കുറിച്ചും പ്രയോഗത്തിലെ അരുതായ്മകളെക്കുറിച്ചും പ്രബന്ധങ്ങളും പ്രഭാഷണങ്ങളുമുണ്ടാകും. 'തന്തയില്ലായ്മ കാണിക്കുന്നവരെപ്പോലെയല്ലല്ലോ നിങ്ങള്‍' എന്നുള്ള സാരോപദേശമെങ്കിലും കേള്‍ക്കേണ്ടിവരും. വന്നുവന്ന്, സാരോപദേശങ്ങളും കള്ളന്‍മാര്‍ക്ക് കവചമാകുന്നു.


2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാട്ടിലാകെ 'ക്രൈം' ഇറക്കാനായിരുന്നു തയാറെടുപ്പ്. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ, നേതാക്കള്‍ക്കെതിരെ സചിത്ര കഥകള്‍. അവയില്‍ അശ്ളീലവും അപവാദവും. ഓരോ മണ്ഡലത്തിലും പ്രത്യേക പതിപ്പായിരുന്നു. മോര്‍ഫുചെയ്തതും മോഷ്ടിച്ചെടുത്ത് തെറ്റായ അടിക്കുറിപ്പുനല്‍കിയതുമായ അനേകം ചിത്രങ്ങള്‍ വന്നു. അതിന് അനുബന്ധമായി കല്‍പിത കഥകള്‍ വന്നു. അന്ന് അച്ചടിച്ചുകുന്നുകൂട്ടിയ അനേകം കോപ്പികള്‍ നാട്ടുകാര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കുറെയെണ്ണം പൊലീസിന് പിടിച്ചെടുക്കേണ്ടിവന്നു.
ഇത്തവണ അശ്ളീല വാരികയുടെ കോപ്പികള്‍ സംസ്ഥാനത്താകെ അയച്ചുകഴിഞ്ഞുവെന്നാണ് മനസ്സിലാക്കാനാകുന്നത്. പത്തനം തിട്ടയില്‍ യുഡിഎഫ് ഓഫീസുകള്‍ വഴിയാണ് അവയുടെ വിതരണം. അതിന്റെ വിവരങ്ങളടങ്ങുന്ന വാര്‍ത്ത ഇവിടെ.

ഇത്തരം തോന്ന്യാസങ്ങള്‍ വെച്ചുപൊറുപ്പിക്കാമോ എന്ന് അത്യാവശ്യം മാന്യത ജീവിതത്തില്‍ പുലര്‍ത്തുന്നവരോട് ചോദിച്ചുനോക്കുക. "അതൊക്കെ ജനങ്ങള്‍ അവഗണിച്ചുകൊള്ളും. അവരെ എതിര്‍ത്താല്‍ അവരെപ്പോലെ വൃത്തികേടാകും'' എന്നാകും മറുപടി. ശരിയാണ്. ജനങ്ങള്‍ അവഗണിച്ചുകൊള്ളും. പക്ഷേ അങ്ങനെയങ്ങ് വിടാന്‍ പാടുണ്ടോ? ആട്ടിന്‍ തോല്‍ വലിച്ചുകീറി തനിസ്വരൂപം പുറത്തുകാട്ടാനുള്ള ബാധ്യത നമുക്കില്ലേ?


ആദ്യം മര്‍മറിങ്ങ്, അതിന് സാധൂകരണമായി അവ
്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുലക്കം-ഇതാണ് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബുബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന്‍ പറയുന്നത് നോക്കൂ:



'അച്ഛന്‍
പത്തായത്തില്‍'


തിരുവനന്തപുരം:
52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്‌പത്തം കാണിച്ചുവെന്ന്‌
പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു
മനസ്സിലാവുന്നില്ലെന്ന്‌ എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍
പറഞ്ഞിരുന്നു, കോഴിക്കോട്‌ ഫാരിസ്‌ അബൂബക്കറിന്റെ പേമെന്റ്‌ സീറ്റാണെന്ന്‌.
വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്‌പത്തമായിപ്പോയെന്നു പിണറായി വിജയന്‍
പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെക്കുറിച്ച്‌ പറയുമ്പോള്‍ അദ്ദേഹം
ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്‌? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ്‌ എനിക്കൊരു
വക്കീല്‍ നോട്ടീസ്‌ ലഭിക്കുന്നത്‌. ഫാരിസുമായി ബന്ധമുണ്ടെന്നു പറഞ്ഞത്‌
അപമാനമാണെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ്‌
റിയാസാണ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചത്‌. അപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌ ഞാന്‍
പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്‌. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന്‌ പറയുമ്പോലെ
അല്ലേ അത്‌-വീരേന്ദ്രകുമാര്‍ ചോദിച്ചു


അല്‍പം കടന്ന കയ്യാകുമെങ്കിലും ഒരു സങ്കല്‍പ കഥ ഇവിടെയും പ്രയോഗിക്കട്ടെ. വീരേന്ദ്രകുമാറിനെയും മകന്‍ ശ്രേയാംസ് കുമാറിനെയും ചേര്‍ത്ത് ഒരാരോപണമുണ്ടായെന്നിരിക്കട്ടെ. രണ്ടുപേരും ഒരേ അരുതായ്മ കാട്ടിയെന്നോ മറ്റോ. അതില്‍ സഹികെട്ട് ശ്രേയാംസ് അപകീര്‍ത്തിക്ക് ആരോപണകര്‍ത്താക്കള്‍ക്ക് നോട്ടീസയക്കുന്നു. താനും പിതാവും ചേര്‍ന്ന് ഇന്നയിടത്ത് പോയി എന്ന താങ്കളുടെ ആരോപണം അപകീര്‍ത്തികരമാണ് എന്നാവും സ്വാഭാവികമായും ആ നോട്ടീസ്. ആരോപണ കര്‍ത്താവ് തിരിച്ച് ശ്രേയാംസിനോട് ചോദിക്കുന്നത്, 'വീരേന്ദ്രകമാര്‍ താങ്കളുടെ അച്ഛനാണെന്നതും താങ്കള്‍ അദ്ദേഹത്തോടൊപ്പം പോയി എന്നതും താങ്കള്‍ക്ക് അപകീര്‍ത്തകികരമാണോ' എന്നാവും. ഇത്തരം വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും അത്രയേ ഉള്ളൂ കാര്യം. അച്ഛന്‍ പത്തായത്തിലുണ്ടോ പുറത്തുചാടിയോ എന്ന് നമുക്ക് വഴിയേ നോക്കാം.