(ലജ്ജതോന്നുന്നുണ്ടാകും)
ഇന്നലെ കെപിസിസി പ്രചാരണ കമ്മിറ്റി ഒരു തീരുമാനമെടുത്തു. അതിന്റെ മാതൃഭൂമി വാര്‍ത്ത ഇങ്ങനെ:
ലാവലിന്‍ കേസ് മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കും - കെ.പി.സി.സി. കാമ്പെയിന് കമ്മിറ്റി തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രതിയായിട്ടുള്ള ലാവലിന്‍ കേസ് തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണവിഷയമാക്കാന്‍ കെ.പി.സി.സി. കാമ്പെയിന് കമ്മിറ്റിയോഗം തീരുമാനിച്ചു.
യോഗത്തില്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് വക്താവുമായ ആനന്ദ്ശര്‍മ്മ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് കാമ്പെയിന് കമ്മിറ്റി ചെയര്മാന് വക്കം പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലേക്കുന്നില്‍ ബഷീര്‍, ആര്യാടന് മുഹമ്മദ് എം.എല്‍.എ., ടി.എച്ച്.മുസ്തഫ, എ.നഫീസത്ത് ബീവി, രാജ്മോഹന്‍ ഉണ്ണിത്താന്, ലതികാ സുഭാഷ്, ഷാനിമോള്‍ ഉസ്മാന്, എ.സി.ജോസ്, പന്തളം സുധാകരന്, ഇബ്രാഹിംകുട്ടി കല്ലാര്‍, ഹിദുര്‍ മുഹമ്മദ്, കെ.വിദ്യാധരന്, പി.എം.സുരേഷ്ബാബു, കെ.പി.അനില്‍കുമാര്‍, ടി.ശരത്ചന്ദ്രപ്രസാദ്, വി.ദിനകരന്, ജോസഫ് വാഴയ്ക്കന്, അജയ് തറയില്‍ എന്നിവര്‍ പങ്കെടുത്തു.
ഈ തീരുമാനം ആരാണ് നടപ്പാക്കേണ്ടത്?
എന്തു സംശയം.
മലയാള മനോരമയും മാതൃഭൂമിയും തന്നെ.
മനോരമയ്ക്ക് അത് രാഷ്ട്രീയ ധര്‍മ്മം.
മാതൃഭൂമിക്കാകട്ടെ, അതിന്റെ മാനേജിങ്ങ് ഡയറക്ടര്‍ വീരേന്ദ്രകുമാറിന്റെ ഉപജാപ ബുദ്ധിയെ തൃപ്തിപ്പെടുത്തണം.രണ്ടും രണ്ടുപത്രങ്ങളും ഭംഗിയായി ചെയ്തു. മാതൃഭൂമിയുടെ ലീഡ് വാര്‍ത്താ തലക്കെട്ട് ഇങ്ങനെ:
റിപ്പോര്‍ട്ട് കണ്ടില്ല-ചെയര്മാന്; പച്ചക്കള്ളം-സി.ബി.ഐ
ല്‍ ലാവലിന്‍ കരാറിലെ ക്രമക്കേടുകള്‍ ല്‍ പിണറായി വിജയനടക്കമുള്ളവര്‍ ലാവലിന്‍ കമ്പനിയുടെ സ്വാധീനത്തിന് വഴങ്ങി കരാറിലേര്‍പ്പെട്ടു-സി.ബി.ഐ.
മനോരമയുടേത് ഇങ്ങനെ:
ലാവലിന്‍: മന്ത്രിസഭയ്ക്ക് തെറ്റായ വിവരം നല്കി
മന്ത്രിസഭ നോട്ടില്‍ ചേര്‍ത്തത് സത്യവിരുദ്ധ കാര്യങ്ങളെന്ന് വിനോദ് റായിയുടെ മൊഴി
ദി ഹിന്ദു: Sanjay Dutt loses plea, can’t contestCourt refuses to suspend his conviction
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്: Taliban vow to amaze U S Washington next target: Mehsud \
കൌമുദി: അമേരിക്കയില്‍ മലയാളി കുടുംബത്തില്‍ കൂട്ടക്കൊല
മാധ്യമം : ദത്തിന് മത്സരിക്കാന്‍ അനുമതിയില്ല
മംഗളം : ലാഹോറില്‍ പരീക്ഷിച്ചു; ഇനി വാഷിങ്ടന്‍
ദീപിക : 74 എണ്ണം തള്ളി; ഇനി 239 പത്രിക
പാര്‍ട്ടി പത്രങ്ങള്‍ നോക്കാം:
ദേശാഭിമാനി: എന്‍സിപിയും വേലിപ്പുറത്ത്:
ജനയുഗം: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: യുപിഎയില്‍ എതിര്‍പ്പ്
വീക്ഷണം:: കെ സുധാകരന്റെ പത്രിക തള്ളിക്കാന്‍ സിപിഎം നടത്തിയ ശ്രമം പൊളിഞ്ഞു
ചന്ദ്രിക: വി എസ് തെറിക്കും
ജനമഭുമി: യൂസഫിനെതിരെ ഭാര്യയുടെ മൊഴി
നാട്ടിലെ മറ്റൊരു പത്രവും ചെയ്യാത്തത് മനോരമയും മാതൃഭൂമിയും ചെയ്തു എന്നര്‍ത്ഥം. അവരാണ് കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റി തീരുമാനം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍! കുഴപ്പമില്ല. അതിന് അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്.
മാര്ച് 31ന് മനോരമ എഴുതിയത്
"ലാവലിന്‍ അഴിമതി: വിഎസിന്റെ പക്കല്‍ മൂവായിരത്തിലേറെ പേജുള്ള രേഖകള്‍'' എന്നാണ്. 'രേഖകളില്‍ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി സിബിഐക്ക് നല്കിയ മൊഴിയും' എന്ന് ഉപ തലക്കെട്ട്.
ഇന്ന് വരദാചാരിയുടെ മൊഴി എന്നപേരില്‍ ഒരു ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു.(സിബിഐയും നിയമ വൃത്തങ്ങളും മാസങ്ങളായി പരിശോധിക്കുന്ന, പഴകിപ്പുളിച്ച ഒരു മൊഴിക്ക് ഇപ്പോള്‍ എന്ത് വാര്‍ത്താ പ്രാധാന്യം എന്ന് വക്കം പുരുഷോത്തമനോടും വീരനോടും മാത്തുക്കുട്ടിച്ചായനോടും ചോദിക്കാം)വിഎസിന്റെ കയ്യിലുള്ള 'മൂവായിരത്തിലേറെ പേജുള്ള രേഖക'ളില്‍നിന്നാണ് തങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എന്ന വ്യാജമായ സന്ദേശം നല്കാന് മനോരമ നന്നായി അധ്വാനിച്ചിട്ടുണ്ട്. സിപിഐ എമ്മില്‍ തര്‍ക്കമെന്നു സ്ഥാപിക്കാനുള്ള രാഷ്ട്രീയ ശ്രമവും അവര്‍ നടത്തണമല്ലോ.
ഇവിടെ പറയാനുള്ള സംഗതി മറ്റൊന്നാണ്. മനോരമ വന്‍ പ്രാധാന്യത്തോടെ പ്രിന്റ്എഡിഷനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അവരുടെ വെബ്സെറ്റില്‍ കാണാനില്ല! സത്യം.
ഇത് എഴുതുന്നത് ബുധനാഴ്ച രാവിലെ 8.31നാണ്. മറ്റെല്ലാ വാര്‍ത്തകളുമുണ്ട്-ലീഡ് മാത്രം മനോരമ സൈറ്റിലില്ല.
എല്ലാവര്‍ക്കുമുണ്ടാകുമല്ലോ സാമാന്യബോധം. ഇവിടെ, തട്ടിപ്പുവാര്‍ത്തകൊടുത്ത് യുഡിഎഫുകാരെ തൃപ്തിപ്പെടുത്താം. വെബ്സൈറ്റ് ലോകമാകെ കാണുന്നതല്ലേ. മനോരമയുടെ കണക്കില്‍ എലൈറ്റ് ക്ളാസ് വായിക്കുന്നതല്ലേ. അവര്‍ക്കുമുന്നില്‍ അപഹാസ്യരാകാന്‍ അല്പമെങ്കിലും ലജ്ജതോന്നിക്കാണും ഓണ്‍ലൈന്‍ എഡിറ്റര്‍ക്ക്. മനോരമയ്ക്ക് ഒരിക്കലും ലീഡ് വാര്‍ത്തതന്നെ മിസ് ചെയ്യുന്ന അനുഭവമുണ്ടായിട്ടില്ല എന്നും ഓര്‍ക്കുക.
ഇതൊന്നും ആനക്കാര്യമായിട്ടല്ല ഇങ്ങനെയൊരു പോസ്റ്റ്. രണ്ടുപത്രങ്ങള് നിന്നു ചിലച്ചാല്‍ മാറിമറിഞ്ഞുപോകുന്നതല്ല നാട്ടിലെ രാഷ്ട്രീയം-ജനങ്ങളുടെ രാഷ്ട്രീയ ബോധം എന്ന് നന്നായറിഞ്ഞു:ാണ്ടുതന്നെയാണ്.ലാവലിന്‍ കേസ് "കഷ്ടപ്പെട്ട് അധ്വാനിച്ച് വനിതാമെമ്പറെയും കൂട്ടി തലസ്ഥാനത്തുപോയി, ഇത്രയൊക്കെ ആക്കിയസ്ഥിതിക്ക്'(ഇത് ഒവു സിനിമാ ഡയലോഗാണ്) തെരഞ്ഞെടുപ്പില്‍ ഒന്ന് അലക്കണമെന്ന് മോഹിക്കുന്നതില്‍ ഒരുതെറ്റുമില്ല. മറ്റെല്ലാം മറന്നേക്കൂ, ലാവലിനില്‍ പിടിച്ചോളൂ എന്ന് യുഡിഎഫിന് തോന്നുന്നതിലും അത്ഭുതമില്ല-അവര്‍ക്ക് ജനങ്ങളോടുപറയാന്‍ മറ്റൊന്നുമില്ലല്ലോ.
പക്ഷേ, ഈ കളിയിലെ "മാതൃഭൂമിയുടെ കൈ''(കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പരസ്യം) അവഗണിക്കപ്പെടരുത്. മനോരമയുടെ അപഹാസ്യമായ വിധേയത്വം വിട്ടുപോകരുത്. വീക്ഷണത്തിനുപോലും അപഹാസ്യത തോന്നുന്ന ഒരു കാര്യം മനോരമയും മാതൃഭൂമിയും ചെയ്യുമ്പോള്‍ അവരുടെ രാഷ്ട്രീയ ചായ്വിനെ; വിശ്വസിക്കുന്ന യുഡിഎഫിന്‍െ രക്ഷിച്ചെടുക്കാനുള്ള ആത്മാര്‍ത്ഥതയെ നമുക്ക് വാഴ്ത്താം. ഏതുതൊഴിലിനായാലും-അത് മോഷണമായാലും ആത്മാര്‍ത്ഥത പ്രധാനമാണ്. നാണം പോയാലെന്ത്, ആത്മാര്‍ത്ഥത വിജയിക്കട്ടെ.
ധിനക് ധിനക് കൈ....എനിക്കും നിനക്കും കൈ....
7 comments:
"കഷ്ടപ്പെട്ട് അധ്വാനിച്ച് വനിതാമെമ്പറെയും കൂട്ടി തലസ്ഥാനത്തുപോയി, ഇത്രയൊക്കെ ആക്കിയസ്ഥിതിക്ക്'(ഇത് ഒവു സിനിമാ ഡയലോഗാണ്) തെരഞ്ഞെടുപ്പില്‍ ഒന്ന് അലക്കണമെന്ന് മോഹിക്കുന്നതില്‍ ഒരുതെറ്റുമില്ല.
ഇന്നലത്തെ ചാനല്‍ ചര്‍ച്ചകള്‍ കണ്ടപ്പഴേ തോന്നി, നടുമുറ്റത്ത് മാതൃഭൂമി കാലത്ത് അപ്പിയിട്ടുവയ്ക്കാന് പോകുന്ന വാര്‍ത്ത ഇതായിരിക്കുമെന്ന്. നാളെ ഇനിയിപ്പോ ഫാരീസ് അബൂബെക്കറിന്റെ കുഞ്ഞമ്മേട നാത്തൂന്റെ എളാപ്പ മുഹമ്മദ് റിയാസിന്റെ മുറ്റത്തുകൂടെ നടന്നതിനെപ്പറ്റിയാവും ചാണത്തലയിലുദിക്കുന്ന സ്വന്തം ലേഖകന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം !
ജനകീയപ്രശ്നങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പറ്റില്ല എന്ന് കോണ്‍ഗ്രസ്സ് സമ്മതിച്ചതു രാഷ്ടീയസത്യസന്ധതയുടെ തിളങ്ങുന്ന ഉദാഹരണങ്ങളിലൊന്നായി ചരിത്രം രേഖപ്പെടുത്തും.നോക്കിക്കോളൂ...
ഒരു പുതിയ ജനപക്ഷ രാഷ്ട്രിയത്തിന്റെ പ്രസക്തി..
വോട്ട് ചെയ്യൂ ....
Lavlin kallane rakshikkan nadathunna mattoru sramam...
ലജ്ജതോന്നുന്നു കഷ്ടം ഒരു കള്ളനെതിരേ വാര്‍ത്ത കൊടുത്തതായിരിക്കും മലയാള മനോരമയും മാതൃഭൂമിയും ചെയ്ത തെറ്റ് ..പാര്‍ട്ടി പത്രങ്ങളല്ല ലാവ്ലിന് അഴിമതിയും ലോട്ടറിക്കോഴയും പുറത്തുകോണ്ട് വന്നത്..ഇനി നമുക്ക് ലാവ്ലിനെക്കുറിച്ചും ലോട്ടറിക്കോഴയെക്കുറിച്ചും,ഫാരീസിനെക്കുറിച്ചും മിണ്ടാതിരിക്കാം നായനാരെ വധിക്കാന്‍ ശ്രമിച്ച് മദനി സഖാവിനും ലിസ് ചാക്കോച്ചന്മാര്ക്കും ജയ് വിളിക്കാം ഫാരീസിന്റെ ബിനാമിയ്ക്കായി വോട്ട് പിടിക്കാം..നാട്ട് കാരുടെ ചോദ്യങ്ങള്‍ നേരിടാന്‍ ചങ്കുറപ്പുള്ള ഒരാളെയെങ്കിലും നിര്‍ത്താന്‍ ഫാരീസ് സഖാവിനോട് പറഞ്ഞുകൂടായിരുന്നു..ഫാരിസിന്റെ ഗുണ്ടാപടകളെ ഇറക്കി ചര്‍ച്ചകള്‍ അലങ്കോലപ്പെടുത്തി വിറളിപിടിച്ചിട്ട് കാര്യമില്ല സഖാക്കളെ ശാരദ ടിച്ചര്‍ പോലും നിങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല..ലജ്ജതോന്നുന്നു
അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നല്ല ഉത്തരം രാഹുല്‍. മാതൃഭുമിയും മനോരമയും യു ഡി എഫിന്റെ മുഖപത്രങ്ങളായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
Post a Comment