Sunday, April 19, 2009

കൂടുതല്‍ വിവരങ്ങള്‍


ചില വിവരങ്ങള്‍ കൂടി. ഇത് ഒരു പ്രത്യേക പോസ്റ്റല്ല. മുന്‍ പോസ്റ്റിന്റെ കൂട്ടിച്ചേര്‍ക്കലാണ്. കമന്റുചെയ്യുന്നവര്‍ ദയവായി 'അപകടം, വളരെ അപകടം' എന്ന പോസ്റില്‍ ചെയ്താല്‍മതി.


1. അറസ്റ്റിലായ പ്രജിത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മാത്രമല്ല. അയാളുടെ പിതാവ് ഭരതന്‍ താഴെ ചൊവ്വയില്‍ മുമ്പ് കുത്തേറ്റുമരിച്ചതാണ്. ഭരതന്റെ കൊലപാതകത്തില്‍ പ്രധാന പങ്ക് ആരോപിക്കപ്പെട്ടത് മുമ്പ് സിപിഐ എം പ്രവര്‍ത്തകനും ചില ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ ജനാര്‍ദനനുമേലാണ്. ജനാര്‍ദനന്‍ ഇപ്പോള്‍ താഴെചൊവ്വയില്‍ ഒരു തിരുമ്മല്‍-വൈദ്യ സ്ഥാപനം നടത്തുകയാണ്. എടക്കാട്-അഞ്ചരക്കണ്ടി മേഖലകളില്‍ ജനാര്‍ദനന് ചില ശിഷ്യന്‍മാര്‍ ഉണ്ട്.ജനാര്‍ദനനെ 'പിടിക്കാന്‍' പ്രജിത്ത് നേരത്തെ തീരുമാനിച്ചിരുന്നുവത്രെ. അത് കെ സുധാകരനെ അറിയിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് നടത്താനുള്ള ഒരു ക്വട്ടേഷന്‍ ജനാര്‍ദനന്റെ തലയെടുക്കലായിരുന്നു. അതിനാണ് പ്രജിത്ത് നിയോഗിക്കപ്പെട്ടത്.


2. പ്രധാന സംഘം 'വിഐപി'യെ തേടി പോകും. അത് ഒരുവഴിക്ക് നടക്കുമ്പോള്‍തന്നെ ജനാര്‍ദനന്‍ പിടിക്കപ്പെടും. അതോടെ എടക്കാട്-അഞ്ചരക്കണ്ടി-കണ്ണൂര്‍ മേഖലയിലാകെ 'ജനുവിന്റെ ശിഷ്യന്‍മാര്‍' എന്ന വ്യാജേന സിപിഐ എം ആപ്പീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടക്കും. അങ്ങനെ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പൊഴേക്കും 'വിഐപി' ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത വരും. ആ സമയത്ത് ഉമ്മന്‍ചാണ്ടി എത്തും.


3. കണ്ണൂരില്‍ പോളിങ്ങ് ഉച്ചയ്ക്കുശേഷം അലങ്കോലപ്പെടുമെന്ന് സുധാകരന്‍ നേരിട്ട് ചില കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നു. (കൂത്തുപറമ്പിലെ കെ പ്രഭാകരന്‍ അക്കാര്യം ചില സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.)ആ വിവരം താഴെത്തട്ടിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ്, അതിരാവിലെ തന്നെ മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ക്യൂ കണ്ടത്. ഉച്ചയോടെ യുഡിഎഫ് വോട്ടുകള്‍ മിക്കവാറും പോള്‍ ചെയ്യപ്പെട്ടിരുന്നു.


4. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സുധാകരന്‍ പതിനഞ്ചു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത് സാധാരണ നിലയില്‍ ടിവി ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്യേണ്ട സംഭവമായിരുന്നു. എംവി രാഘവനുള്‍പ്പെടെയുള്ള നേതാക്കള്‍ പിന്തുണയ്ക്കാനുമെത്തിയതാണ്. എന്നാല്‍, പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളും ആ തരത്തില്‍ അതിന്‍െ പൊലിപ്പിച്ചില്ല. പകരം, 'മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ അന്യായമായി പൊലീസ് പിടിച്ചു; അവരെ വിടുവിക്കാന്‍ സുധാകരനും അനുയായികളും സ്റ്റേഷനില്‍ ചെന്നു' എന്ന മട്ടിലുള്ള തണുപ്പന്‍ വാര്‍ത്തകളാണ് വന്നത്. കണ്ണൂരിലെ ഏതാനും മാധ്യമങ്ങള്‍(മാധ്യമ പ്രവര്‍ത്തകരുമാകാം) സുധാകരനുവേണ്ടി വിടുപണി ചെയ്തു.


5. സുധാകരന്‍ പ്രസംഗത്തിലും പത്രസമ്മേളനങ്ങളിലും ടിവി അഭിമുഖങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ പലതും പരസ്പര വിരുദ്ധങ്ങളാണ്. അബ്ദുള്ളക്കുട്ടിയെ പത്രസമ്മേളനത്തില്‍ ഹാജരാക്കിയതുതന്നെ ആനമണ്ടത്തരവും. അദ്ദേഹം വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് തിട്ടമില്ല. തൃശൂര്‍-എറണാകുളം ഭാഗത്തെ പക്കാ വാടക ഗുണ്ടകളെ തന്റെ ബിസിനസ് പങ്കാളികളാണെന്നു പഞ്ഞതടക്കം സുധാകരനെ തിരിഞ്ഞുകുത്താന്‍ പോകുന്നു.


6. പൊലീസ് സേനയില്‍ സുധാകരന്റെ ചെരുപ്പുനക്കികള്‍ ഉണ്ട്. അത്തരക്കാരാണ്, പൊലീസിന്റെ നീക്കങ്ങള്‍ യജമാനനെ അപ്പപ്പോള്‍ അറിയിച്ചതും പിടിക്കപ്പെട്ട വണ്ടിയില്‍നിന്ന് ആയുധങ്ങള്‍ മാറ്റിയതും. ഹെഡ്കോണ്‍സ്റബിള്‍ ഗിരീശന്‍(കണ്ണപുരം), പൊലീസുകാരായ ദാമോദരന്‍(കൊയ്യം), മാത്യു (മാതമംഗലം) എന്നിവരാണ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ ഇതിന് നിയോഗിക്കപ്പെട്ടതെങ്കില്‍, കണ്ണൂര്‍ പൊലീസിലെ ചില ഉന്നതര്‍ സുധാകരനുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുമുണ്ട്. ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ഡിസിസി ആപ്പീസിലേക്ക് മാറ്റിയ വാഹനങ്ങള്‍ പരിശോധിക്കാനോ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടുന്നത് തടയാനോ പൊലീസ് തയാറായില്ല.


7. പിടിക്കപ്പെട്ടവരെ ഒരുകാരണവശാലും ആ സമയത്ത് പൊലീസ് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് സുധാകരന് നിര്‍ബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധത്തിന് പൊലീസ് വഴങ്ങുകയാണുണ്ടായത്. സുധാകരനും സംഘവും പൊലീസ് സ്റ്റേഷനില്‍ നാടകമാടുമ്പോള്‍ മുക്കാല്‍ കിലോമീറ്ററകലെ ഡിസിസി ആപ്പീസിലും പുറത്തും വല്ലതും സംഭവിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള സാമാന്യബുദ്ധിപോലും പൊലീസ് കാണിച്ചില്ല. പൊലീസിലെ സുധാകരന്റെ ഇടപെടല്‍ പ്രത്യേകം അന്വേഷിക്കപ്പെടേണ്ട വിഷയമാണ്.


8. കണ്ണൂരില്‍ നടന്നത് നിസ്സാരമായി തള്ളിക്കളയാന്‍ മാധ്യമങ്ങളുടെ വലിയൊരു നീക്കമുണ്ട്. യഥാര്‍ത്ഥത്തില്‍, പ്ളാന്‍ ചെയ്തതുപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ഊഹിച്ചുനോക്കാവുന്നതേയുള്ളൂ. സുധാകരനും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ സംശയത്തിന്റെമാത്രമല്ല, നേരിട്ടുള്ളതും സാഹചര്യത്തിന്റെ ബലത്തിലുള്ളതുമായ കൃത്യമായ തെളിവുകളാണ് വന്നിട്ടുള്ളത്. വളരെ ആഴത്തിലുള്ള അന്വേഷണം നടന്നാല്‍, നമ്മുടെ നാട്ടിലെ സമുന്നതരായ ഈ നേതാക്കളുടെ കൊടും ക്രിമിനല്‍ മുഖമാണ് തെളിയുക.

9 comments:

manoj pm said...

ഹെഡ്കോണ്‍സ്റബിള്‍ ഗിരീശന്‍(കണ്ണപുരം), പൊലീസുകാരായ ദാമോദരന്‍(കൊയ്യം), മാത്യു (മാതമംഗലം) എന്നിവരാണ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ ഇതിന് നിയോഗിക്കപ്പെട്ടതെങ്കില്‍, കണ്ണൂര്‍ പൊലീസിലെ ചില ഉന്നതര്‍ സുധാകരനുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുമുണ്ട്.

ullas said...

കാര്യങ്ങള്‍ ശരിയാണെങ്കില്‍ എത്ര വലിയ ദുരന്ത മാണ് ഒഴിവായി കിട്ടിയത് .

Ajith Pantheeradi said...

അബ്ദുള്ളക്കുട്ടിയെ ലാക്കാക്കിയാണ് കൊട്ടേഷന്‍ സംഘം എത്തിയത് എന്ന് ഒരു എല്‍ ഡി എഫ് നേതാവും പറഞ്ഞിരുന്നില്ല. പക്ഷേ “എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ” സ്റ്റൈലില്‍ സുധാകരന്‍ അബ്ദുള്ളക്കുട്ടിയെയും കൂട്ടി വന്നപ്പോള്‍ സംഗതി ക്ലിയര്‍ ആയി.

ഗുണ്ടാസംഘം തന്റെ “ബിസിനെസ്സ് അസ്സോസിയേറ്റ്സ്” ആണ് എന്നാണ് സുധാകരന്‍ പറഞ്ഞത്. അപ്പം സത്യം പറയാനുല്‍ അയാക്കറിയാം അല്ലേ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ ഒരു അന്വേഷണാത്മകത ഇഷ്ടപ്പെട്ടു. ഒരു ത്രില്ലിങ്ങ് സ്റ്റൈലുണ്ട്. ഒരു സംശയം.. ഇവിടെ കാര്യങ്ങളോക്കെ സിനിമാ സ്റ്റൈലിലാണല്ലേ... നമ്മളിതൊന്നും അറിഞ്ഞില്ലാ... ചിലരൊക്കെ തറയും കൂതറയും ആവാറുള്ളത് പൊതുജനം അറിയാണ്ടു പോവരുത്! എന്തേ ഇതൊന്നും ജനത്തിലേക്കെത്തത്തൂ?

ജനശക്തി said...

ജോസഫ് വാഴക്കന്‍ ഇന്ന് ചാനലില്‍ കിടന്ന് വിയര്‍ക്കുന്നതു കണ്ടു.

Sudeep said...

വലിയ അപകടം ഒഴിവായല്ലോ ... ഒരു സംശയം മാത്രം. ഉച്ച കഴിഞ്ഞു ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ ഏതായാലും റീപോളിംഗ്‌ നടക്കുമല്ലോ.. പിന്നെ എന്തിനാ രാവിലെ തന്നെ കഷ്ടപ്പെട്ട്‌ യു.ഡി.എഫുകാര്‍ വോട്ടു ചെയ്തത്‌ ?

manoj pm said...

സുദീപിന്റെ ബുദ്ധി അപാരം. ഇത് സുധാകരന് കൈമാറിയിരുന്നെങ്കില്‍.........
റീപോളിങ്ങെന്നെല്ലാം പറയുമ്പോള്‍, ഇലക്ഷന്‍ കമീഷന്‍ എന്നൊരു സാധനം ജീവിച്ചിരിക്കുന്നതുകൊണ്ട്, നൂറ്റമ്പത് വാടകഗുണ്ടകള്‍ വിചാരിച്ചാല്‍ മാത്രം ഉറപ്പിക്കാനാകുമോ സുധീപേ. ഉച്ചയ്ക്ക് കുഴപ്പമുണ്ടാകും,റീപോളിങ്ങ് ഉറപ്പാണ്, അതുകൊണ്ട് നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകേണ്ടതില്ല എന്ന് സുധാകരന്‍ അണികളോട് പറഞ്ഞതായി സമ്മതിച്ചാല്‍ സുധീപിന് സന്തോഷമാകുമോ ആവോ. കഷ്ടം.....വക്കീല്‍പണിയെടുക്കുമ്പോള്‍ ഞേലാനും അറിയേണ്ടേ?

വിനുശ്രീ said...

യെടൊ സുദീപേ കണ്ണൂരിലെ കാര്യങ്ങള്‍ തനിക്കരിയിലെങ്ങില്‍ മറ്റുള്ളവര്‍ യെന്തു ചെയും?

അവിടെയുള്ള ഒരു ബൂത്തിലെ കാര്യം പറയാം, കാലാകാലങ്ങ്ള്ളായി നമ്മുടെ ബൂത്തില്‍ രാവിലെ 11 മണിക്കുള്ളില്‍ ആകെയുള്ള 200 താഴെയുള്ള വോട്ട് UDF ചെയ്യും അതു കഴിഞ്ഞാല്‍ UDF ന്റെ ബൂത്ത് ഏജന്റ്മാര്‍ അഴുന്നേറ്റ് പോകും. അടുത്ത ദിവസം പത്രത്തില്‍ (മനോരമ പ്രത്യേകം) UDF ക്കാരെ ബൂത്തില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, അവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

കേരളത്തിലെ ന്യൂനപക്ഷ വോടുക്കള്‍ LDFന്ന് അനുകൂലമായ സാഹചര്യത്തില്‍, ഉച്ചകഴിഞ്ഞ് വരുന്ന ആ വിഭാഗത്തില്‍ പെടുന്നവരുടെ വോട്ട് UDFന്ന് അനുകൂലമാക്കാന്‍ അബ്ബ്ദുള്ളകുട്ടി തന്നെയാണ് നല്ല target യെന്ന് സുദീപിനറില്ലെങ്ങിലും സുധാകരനറിയാം.

ഉമ്മന്‍ ചാണ്ടിയുമുണ്ടെങ്ങില്‍ മീഡിയാ കവറേജ് കൂടുത്തല്‍ കിട്ടും.

HAREESH KAVUMBAYI said...

സഖാവ്‌: ഇ.പി ജയരാജനെതിരെ അക്രമം നടത്തി അതിൽ നിന്നും തല ഊരിപോകാൻ കഴിഞ്ഞ സുധാകരനു ഇതു വലിയ പ്രയാസമുള്ള കാര്യാമാണോ......??????