Monday, February 27, 2012
തീവ്രവാദത്തിലേക്കുള്ള ലീഗിന്റെ നീക്കം
"ഞായറാഴ്ച രാവിലെ പട്ടുവം അരിയില്‍ പ്രദേശത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ആക്രമിക്കപ്പെട്ടതാണ് പുതിയ സംഘര്‍ഷപരമ്പരയ്ക്ക് തുടക്കമായത്. രാത്രിയും സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അവിടെ നേരിയ സംഘര്‍ഷം ഉണ്ടായതായി പറയുന്നു.. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ച കാലത്ത് ചില സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അരിയില്‍ പ്രദേശത്ത് പര്യടനം നടത്തിയിരുന്നു. നേതാക്കളുടെ വാഹനത്തെ ചിലര്‍ ആക്രമിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പല ഭാഗങ്ങളിലും ഭീകരാവസ്ഥതന്നെ ഉണ്ടായി"
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമല്ല, ഏകപക്ഷീയമായ ആക്രമണമാണ് അവിടെ ഉണ്ടായതെന്ന് മാതൃഭൂമി ഉറപ്പിച്ചുപറയുകയാണ്. അക്രമികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ്. ആക്രമിക്കപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമാണ്. ഈ വസ്തുതകള്‍ കാണാതെ, കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പ്രബന്ധം രചിച്ചതുകൊണ്ട് ഫലമില്ല. ഇപ്പോഴുണ്ടായ കുഴപ്പങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, മുസ്ലിം ലീഗിന്റെ പരിധിവിട്ട ആക്രമണോത്സുകത തന്നെയാണ്. ലീഗ് നാടാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാര്‍ട്ടിയൊന്നുമല്ല. തങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവമില്ലെന്ന് അതിന്റെ നേതൃത്വം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആ പാര്‍ട്ടിയില്‍ അണിനിരക്കുന്നത് പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ്. എന്നാല്‍ , ഒരു വര്‍ഗീയ പാര്‍ട്ടിയായല്ല സംസ്ഥാനത്ത് പൊതുസമൂഹം ലീഗിനെ കാണാറുള്ളത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ലീഗ് നേതൃത്വം കാലാകാലമായി ശ്രദ്ധിച്ചുണ്ട് എന്നതിലും തര്‍ക്കമില്ല. അത്തരമൊരു ലേബല്‍ ഇനിയും ലീഗിന് എടുത്തണിയാനാവില്ല എന്നതിന്റെ സൂചനകള്‍ , മലപ്പുറത്ത് പാഠപുസ്തകം കത്തിക്കുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തപ്പോഴും കാസര്‍കോട്ടെ കലാപത്തിലും ഏറ്റവുമൊടുവില്‍ കണ്ണൂരിലെ അക്രമ പരമ്പരയിലും നിറഞ്ഞുനില്‍ക്കുന്നു. വര്‍ഗീയമായി, തീവ്രവാദത്തിന്റെ തണലില്‍ അണിനിരക്കുന്ന ചെറുപ്പക്കാരുടെ സംഘമാണിന്ന് ലീഗണികളില്‍ ഭൂരിപക്ഷവും. അക്രമിസംഘങ്ങളുടെ ഫെഡറേഷനായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടിയെ മാറ്റിയെടുത്തത് നിലവിലുള്ള ലീഗ് നേതൃത്വം തന്നെയാണ്.
സംസ്ഥാനത്ത് നേരത്തെയുണ്ടായ പല വര്‍ഗീയ കലാപങ്ങളിലും ലീഗിന്റെ അദൃശ്യ സാന്നിധ്യമോ ഇടപെടലോ ഉണ്ടായിരുന്നു. ഭരണത്തില്‍ പങ്കാളിത്തമുള്ള ഘട്ടങ്ങളില്‍ കലാപക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നഗ്നമായി ഇടപെട്ട അനുഭവങ്ങള്‍ അനേകമാണ്. മാറാട് അന്വേഷണ കമീഷെന്‍റ കണ്ടെത്തലുകള്‍ ലീഗിനെ സാക്ഷിപ്പട്ടികയിലല്ല, പ്രതിസ്ഥാനത്തുതന്നെയാണ് നിര്‍ത്തുന്നത്. ഒരുഭാഗത്ത്, ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍തന്നെ വര്‍ഗീയ കക്ഷിയായ ബിജെപിയെയും അതിന്റെ നേതാവായ ആര്‍എസ്എസിെന്‍യും തെരഞ്ഞെടുപ്പു ലക്ഷ്യങ്ങള്‍ക്കായി ആശ്രയിക്കാനും ലീഗ് മടിച്ചുനിന്നിട്ടില്ല. ഇന്ന് ലീഗിന് ഉയര്‍ത്തിപ്പിടിക്കാന്‍ വിശേഷിച്ച് രാഷ്ട്രീയമില്ല; മൂല്യങ്ങളില്ല. ഇസ്രായേല്‍ എന്ന അക്രമി രാഷ്ട്രത്തിനുവേണ്ടി നിശബ്ദം കൈപൊക്കേണ്ട ആളായി ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കേന്ദ്ര ഗവര്‍മെന്‍റില്‍ തുടരുന്നതില്‍ ലജ്ജതോന്നാത്തവരാണ് ലീഗ് നേതാക്കള്‍ എന്നുവരുമ്പോള്‍ , അധികാര രാഷ്ട്രീയത്തിന്റെ മലീമസമായ കുഴിയിലേക്ക് എത്രമാത്രം ലീഗിന്റെ ശരീരം പൂണ്ടുകിടക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമായും ധാര്‍മ്മികമായുമുള്ള പാപ്പരത്തമാണ് ഇന്ന് ലീഗിന്റെ കൊടിയടയാളം. ആ കൊടിയും കൊണ്ട് ഏറെയൊന്നും സഞ്ചരിക്കാനാവില്ല എന്നറിയുമ്പോഴുണ്ടാകുന്ന വെപ്രാളമാണ് തീവ്രവാദ സംഘങ്ങളുടെ സംരക്ഷകരായി ലീഗിനെ മാറ്റുന്നത്.
കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ തീവ്രവാദിആക്രമണംതന്നെയാണുണ്ടായത്. ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്. നേതാക്കളെ ആക്രമിച്ചതിന് പിന്നാലെ ജില്ലയിലാകെ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു. സാധാരണക്കാരായ ലീഗ് അണികള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറമുള്ളതാണിത്. സിപിഐ എം പോലുള്ളൊരു രാഷ്ട്രീയ കക്ഷിയുടെ ജില്ലയിലെ പ്രധാന നേതാവിനുനേരെ, "കൊല്ലെടാ അവനെ" എന്നാക്രോശിച്ച് ഓടിയടുക്കണമെങ്കില്‍ , വികാരത്താല്‍ നയിക്കപ്പെടുന്ന അവിവേകിക്കൂട്ടമാകണം അത്; അല്ലെങ്കില്‍ പ്രത്യാഘാതം വകവെക്കാത്ത തീവ്രവാദിക്കൂട്ടമാകണം. ഇവിടെ ആക്രമണത്തിന്റെ സ്വഭാവംവെച്ച് രണ്ടാമത്തെ വിഭാഗമാകാനാണ് കൂടുതല്‍ സാധ്യത.
ഭിന്നാഭിപ്രായമുളളവരെ ഒഴിവാക്കി ലീഗിന്റെ അധീന മേഖലകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നതാണ് കാസര്‍കോട്ടെ അനുഭവം. കാസര്‍കോട്ട് ലീഗ്നേതാവ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ച ഉടനെയാണ് അക്രമം ആരംഭിച്ചത്. കള്ളക്കടത്ത്- കള്ളനോട്ട് മാഫിയ ബന്ധമുണ്ടെന്നാണ് സംഭവം അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കി. ഭരണത്തിന്റെ ആ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നിലയാണുള്ളത്. തളിപ്പറമ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ക്കുകയുംചെയ്ത സംഭവമുണ്ടായപ്പോള്‍ കോണ്‍ഗ്രസിലെ അക്രമി നേതാവായ കെ സുധാകരന്‍ ഒഴികെ ആരും അതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ല.
ലീഗിനെ ഇന്ന് ഭരിക്കുന്നത് അധികാരമത്തയാണ്. കോണ്‍ഗ്രസാണ് സംസ്ഥാന ഭരണത്തിന്റെ അമരത്തെങ്കിലും ദുര്‍ബലമായ ആ പാര്‍ട്ടിയെ മറികടന്ന് യഥാര്‍ത്ഥ ഭരണം കയ്യാളുന്നത് ലീഗ് നേതൃത്വമാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായ സീറ്റുകളുടെ എണ്ണം കേരളത്തെ ഭരിക്കാന്‍ വേണ്ടിഅവതരിച്ചവരാണ് തങ്ങള്‍ എന്ന അപരിമിതമായ അഹന്തയാണ് ആ പാര്‍ടിക്ക്. തീവ്രവാദ ശക്തികളുമായി സന്ധിചെയ്യുകയും താല്‍ക്കാലികമായെങ്കിലും വിവിധ ഇസ്ലാമിക സംഘടനകളെ യുഡിഎഫിെന്‍റ കൂടാരത്തിലെത്തിക്കുകയും ചെയ്തത് മഹത്തായ നേട്ടമായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള നെഗളിപ്പാണ് ലീഗ് നേതൃത്വത്തിേന്‍റത്.
ഇന്ന് ആ പാര്‍ടിയുടെ അക്രമാസക്തരായ അണികളിലുള്ള നിയന്ത്രണം നേതാക്കള്‍ക്കല്ല-പുറത്തുനിന്ന് ചരടുവലിക്കുന്നവര്‍ക്കാണ്. അവര്‍ ദേശദ്രോഹത്തിന്റേതടക്കം പിന്‍ബലമുള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ ഏതാനും അക്രമ സംഭവങ്ങള്‍ എന്നതില്‍ കവിഞ്ഞ ഗൗരവം ഇതിനുണ്ട് എന്നാണ് ഈ പശ്ചാത്തലം തെളിയിക്കുന്നത്. ചികിത്സിക്കേണ്ട രോഗമാണിത്. അതിനു തയാറാകാതെ പൊലീസ് സേനയെ ലീഗിന്റെ വൈതാളികരായി മാറ്റിയാല്‍ താല്‍ക്കാലികമായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായേക്കും. വലിയൊരു വിപത്തിനെയാണ് അതിലൂടെ നനച്ച് വളര്‍ത്തുന്നത്. സമൂഹത്തെയാകെ ബാധിക്കുംവിധം- പരിഹരിക്കാനാവാത്തവിധം ആ വിപത്ത് വളരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടാകണം; ലീഗ് നേതൃത്വത്തിലെ വിവേകം വറ്റിപ്പോകാത്തവര്‍ക്ക് പുനശ്ചിന്തനമുണ്ടാകണം; മതനിരപേക്ഷ സമൂഹത്തില്‍നിന്ന് ജാഗ്രത്തായ ഇടപെടലുണ്ടാവകണം. കണ്ണൂരിന്റെ അക്രമകഥകളെയോര്‍ത്തല്ല, മുസ്ലിം ലീഗ് എന്ന പാര്‍ടി എങ്ങനെ അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നു-അതിന്റെ പ്രത്യാഘാതങ്ങള്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിന്തിച്ചാണ് ആശങ്കകളും നെടുവീര്‍പ്പുകളും ഉയരേണ്ടത്.
Wednesday, November 4, 2009
ഉമ്മന്‍ ചാണ്ടി മറുപടി പറയാമോ?
സാധാരണ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും നഗരസഭയിലും യുഡിഎഫ് ഏറെക്കുറെ മേല്‍ക്കൈ നേടുന്നതാണ് പതിവ്. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെ സൂക്ഷ്മവും കൃത്യവുമായ ഇടപെടല്‍ എല്‍ഡിഎഫില്‍നിന്നുണ്ടാകാറില്ല. അത് ഒരു സൌകര്യമായെടുത്ത് ഏകപക്ഷീയമായി വോട്ടര്‍മാരെ ചേര്‍ത്തും വ്യാജവോട്ടുകള്‍ വോട്ടര്‍പട്ടികയിലേക്ക് കുത്തിവച്ചും മണ്ഡലം സുരക്ഷിതമാക്കാനുള്ള ആസൂത്രിതവും അനുസ്യൂതവുമായ ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇത്തവണ ഉപതെരഞ്ഞെടുപ്പ് വന്നതാണ് സ്ഥിതിഗതി കീഴ്മേല്‍ മറിച്ചത്. എല്‍ഡിഎഫിന്റെ കണ്ണുകള്‍ വോട്ടര്‍പട്ടികയിലെ വ്യാജന്മാരിലേക്കാണ് ആദ്യം തിരിഞ്ഞത്. ഒറ്റനോട്ടത്തില്‍ത്തന്നെ പതിനായിരത്തിലേറെ വ്യാജവോട്ട് കണ്ടെത്തി. നിയമാനുസൃതം നല്‍കിയ പരാതിയിന്മേല്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പു കമീഷന്‍ വ്യാജമാണെന്നുകണ്ട് 6356 വോട്ട് തള്ളി. നാലായിരത്തോളം വ്യാജവോട്ട് പട്ടികയില്‍ തുടരുകയും ചെയ്യുന്നു. തള്ളിപ്പോയ ആറായിരവും യുഡിഎഫ് കാലാകാലമായി സ്വന്തം പെട്ടിയിലേക്ക് വീഴിക്കുന്ന വ്യാജവോട്ടാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കെ സുധാകരന്റെ ഭൂരിപക്ഷം 8613 ആയിരുന്നു. അതിനര്‍ഥം മണ്ഡലത്തിലെ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമായിരുന്നു ബൂത്തിലെത്തിയിരുന്നതെങ്കില്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സഹദേവന്‍ ആയിരത്തിലേറെ വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ്. ആറായിരം വോട്ട് തള്ളിയത് എല്‍ഡിഎഫല്ല- തെരഞ്ഞെടുപ്പു കമീഷനാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ അതില്‍ ഒരു വോട്ടും തള്ളിപ്പോകില്ലായിരുന്നു. ആ ആറായിരം ഇല്ലാതാവുക എന്നുവച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുക എന്നാണര്‍ഥം. അത് സുധാകരനോ കോണ്‍ഗ്രസിന്റെ ഇതരനേതാക്കള്‍ക്കോ സഹിക്കാനാകുന്നില്ല. ഇപ്പോള്‍ 6386 വോട്ടര്‍മാരെ ഒഴിവാക്കി എന്നു വിലപിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒഴിവാക്കപ്പെട്ടത് വിശ്വസനീയമായ രേഖകള്‍ ഹാജരാക്കാത്തുകൊണ്ടാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകുമോ? വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു പ്രചാരണായുധമാക്കിയത് ബോധപൂര്‍വമാണ്. മറ്റെന്തു വിഷയമാണ് വോട്ടര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്താനുള്ളത്? സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടി യുഡിഎഫുകാരുടെ പോലും വോട്ട് ആകര്‍ഷിക്കാനാകുന്നില്ല. ഒരുപക്ഷേ, ഇത്രയേറെ അസ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയുമായി കണ്ണൂരില്‍ യുഡിഎഫ് ആദ്യമായാകും മത്സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായുള്ള താരതമ്യം വരുമ്പോള്‍, സംവാദവേദികളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍, വ്യക്തിജീവിതത്തിലെയും രാഷ്ട്രീയത്തിലെയും സംശുദ്ധിയെക്കുറച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍- യുഡിഎഫിന് തുടര്‍ച്ചയായി അടിയേല്‍ക്കുന്നു. 2006ലെ എല്‍ഡിഎഫ് തരംഗത്തിലും യുഡിഎഫിനൊപ്പംനിന്ന കണ്ണൂരില്‍ ഇന്നു കാണുന്ന അവസ്ഥ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതില്‍ അസ്വാഭാവികതയില്ല. അതാണ് കണ്ണൂരിന്റെ ഇന്നത്തെ പ്രശ്നം.
അഴീക്കോട്ടും കൂത്തുപറമ്പിലും 2005ല്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ വ്യാജവോട്ട് പ്രചാരണം യുഡിഎഫ് ഇന്നത്തേതുപോലെ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പു സംഘര്‍ഷത്തെക്കുറിച്ചും ബൂത്തുപിടിത്ത സാധ്യതയെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പ്രവചനങ്ങളും പ്രചാരണവും സംഘടിപ്പിച്ച് കേന്ദ്രസേനയെ വരുത്തിച്ചു. ബൂത്തുകള്‍ അന്ന് സേനയുടെ വലയത്തിലായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ രണ്ടുമണ്ഡലത്തിലും റെക്കോഡ് സൃഷ്ടിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ജയിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യത പ്രവചിച്ചും വ്യാജവോട്ട് എന്ന ആരോപണമുയര്‍ത്തിയും തെരഞ്ഞെടുപ്പുകമീഷനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സേനയെ വരുത്തിച്ചത്, വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്തുകളില്‍നിന്ന് അകറ്റാനാണ്. അതിലൂടെയെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്ന ദുര്‍ബല ശ്രമം. ഉമ്മന്‍ചാണ്ടി പലപ്പോഴായി പല പല ചോദ്യം ഉന്നയിച്ചുകണ്ടു. അദ്ദേഹത്തിന് രാഷ്ട്രീയസത്യസന്ധത ഉണ്ടെങ്കില്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 1. കണ്ണൂരില്‍ കോണ്‍ഗ്രസില്‍ മറ്റാരും ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കൊന്നും ജയസാധ്യത ഇല്ലെന്നു മനസ്സിലാക്കിയോ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിച്ചത്? 2. കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്ത് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ട്? 3. എ പി അബ്ദുള്ളക്കുട്ടി ഉയര്‍ത്തിയ മോഡിമാതൃക വികസനം ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ആ വാദത്തെയും അതില്‍ മുറുകെപ്പിടിക്കുന്ന അബ്ദുള്ളക്കുട്ടിയെയും ഇതുവരെ തള്ളിപ്പറയാതിരുന്നതെന്തുകൊണ്ട്? 4. കണ്ണൂരില്‍ ആറായിരം വോട്ടുകള്‍ മതിയായ രേഖ ഹാജരാക്കാത്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍നിന്ന് തള്ളിപ്പോയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? വ്യാജവോട്ടുകള്‍ തെരഞ്ഞെടുപ്പു കമീഷന്‍ പരിശോധിച്ച് തള്ളിയതിന് എല്‍ഡിഎഫിനെ പഴിക്കുന്നതിലുള്ള യുക്തിയെന്താണ്? 5. കണ്ണൂരില്‍ ക്രമപ്രകാരമല്ലാത്ത വോട്ടര്‍മാരുടെ സഹായം വേണ്ട, അത്തരം വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? എങ്കില്‍, വോട്ടര്‍മാരെ ചേര്‍ക്കാന്‍ വ്യാജരേഖകളുമായി എത്തിയപ്പോള്‍ പിടിയിലായ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാഗേഷിനെതിരെ നടപടിയെടുക്കാമോ? ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്നാല്‍, ഈ അഞ്ചുകാര്യത്തിന് ഉമ്മന്‍ചാണ്ടി ഉത്തരം പറഞ്ഞാല്‍ തീരുന്നതേയുള്ളൂ കണ്ണൂരിലെ ജനങ്ങളുടെ സംശയങ്ങളും കണ്ണൂരിനെക്കുറിച്ച് നാടാകെ പരത്തുന്ന തെറ്റിദ്ധാരണയും.
Thursday, October 29, 2009
കള്ളവോട്ടോ?
കണ്ണൂര്‍ നഗരത്തിലെ പ്രചാരണഘോഷവും ദൃശ്യവും ഉപതെരഞ്ഞെടുപ്പിനുചേര്‍ന്നവിധം പൊലിമയുള്ളതുതന്നെ. രണ്ടുമുന്നണികള്‍ക്കുപുറമെ ബിജെപിയുടെയും എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെയും സ്ഥാനാര്‍ത്ഥികള്‍. നാലുപേര്‍ക്കും വോട്ടഭ്യര്‍ത്ഥിച്ച് മൈക്ക് കെട്ടിയ വാഹനങ്ങള്‍ പായുന്നു. മുന്നണികളുടെ നേരിട്ടുള്ള മത്സരമെങ്കിലും ഒറ്റനോട്ടത്തില്‍ ബിജെപിയുടെയും എസ്ഡിപിഐയുടെയും സജീവ സാന്നിധ്യവും കാണാനാകുന്നു. വിജയപ്രതീക്ഷയെന്ന സാഹസപ്രഖ്യാപനമൊന്നും അവരില്‍നിന്നില്ല. എന്നാല്‍ വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ പ്രചാരണത്തിന് കൃത്യമായ ചിട്ടയും രീതികളുമുണ്ട്. ബൂത്തുതല കമ്മറ്റികളുടെ പ്രവര്‍ത്തനം സജീവം. കണ്ണൂരില്‍ മുമ്പൊന്നും ഇത്രയേറെ ആവേശത്തോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ അനുഭവമില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷം നിലനിര്‍ത്തുകയും ആര്‍ക്കും കടന്നുചെല്ലാനാവാത്ത വോട്ടുകോട്ടകള്‍ സൃഷ്ടിക്കുകയും ചെയത മണ്ഡലമാണ് കണ്ണൂര്‍. ഇത്തവണ അങ്ങനെ കാലാകാലമായി കോണ്‍ഗ്രസ് സൂക്ഷിച്ച ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടുപിടിക്കപ്പെട്ടു. അതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി പോയി. നിയമാനുസൃതം അതിന്‍മേല്‍ നടപടികളുണ്ടാകുമെന്നായപ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് കെ സുധാകരനും ആദ്യം പറഞ്ഞു: സിപിഐ എം വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തുന്നു. അത് വയലാര്‍ രവി മുതല്‍ യുഡിഎഫിലെ പുതുമുഖം വീരേന്ദ്രകുമാര്‍ വരെ ആവര്‍ത്തിച്ചു.
കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന വിധം കള്ളവോട്ട് ആക്ഷേപം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ ആഴങ്ങളിലേക്കുചെന്ന് പരിശോധിച്ചാല്‍ വ്യാജ വോട്ടുബാങ്ക് തകര്‍ന്നുപോയതിലുള്ള കോണ്‍ഗ്രസിന്റെ രോഷവും പകയുമാണ് കാണാനാവുക. നിയമാനുസൃതമുള്ള വോട്ടവകാശം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം അപേക്ഷിച്ചവരുടെ പേരുകളേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അങ്ങനെ സ്വീകരിച്ച രേഖകള്‍ വ്യാജമാണെന്ന് ഇതുവരെ അത് തെരഞ്ഞെടുപ്പ്കമീഷന്‍ പറഞ്ഞിട്ടില്ല. അഞ്ച് തവണയായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയും സ്വീകാര്യതയും സംശയകരമാണ് എന്നതുതന്നെയാണ്. സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുന്നു. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വോട്ടര്‍പട്ടിക വിവാദം. യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങള്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും മുമ്പ് ജയിച്ചുപോയ കെ സുധാകരനടകമുള്ളവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം കത്തിച്ചുനിര്‍ത്താന്‍ യുഡിഎഫ് പെടാപ്പാടുപെടുന്നു. മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍കുന്നു.
കണ്ണൂരില്‍ ഉപതെരഞെടുപ്പുവരുമെന്ന് ഉറപ്പായപ്പോള്‍ വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ പലരും താല്‍പര്യം കാട്ടി എന്നത് വസ്തുതയാണ്. എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ദീര്‍ഘനേരം ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവരെയാണ് 'ഇറക്കുമതിവോട്ടര്‍മാര്‍' എന്നാക്ഷേപിക്കുന്നത്. അഞ്ച് തവണയിലേറെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വോട്ടുകളുടെ ആധികാരികത പരിശോധിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാരെ ഈ വോട്ടര്‍മാരുടെ വാസസ്ഥലവും. പരിശോധിക്കാനും നേരിട്ട് ചോദ്യം ചെയ്യാനും നിയോഗിച്ചു. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആരോപിക്കുന്ന ഒരപാകവുമില്ല. ആ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കറവറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത്.
വോട്ടര്‍പട്ടിക സമ്പൂര്‍ണമായി കുറ്റമററതാവണമെന്നില്ല. രാജ്യത്തെ ഏതുമണ്ഡലത്തിലെ പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. കണ്ണൂരും വ്യത്യസ്തമല്ല. എന്നാല്‍, താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറച്ചുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസിദ്ധീകരിച്ചത്. കാരണം കണ്ണൂരിലേതുപോലെ ആവര്‍ത്തിച്ചു!ള്ള പരിശോധന മറ്റെവിടെയുമുണ്ടായിട്ടില്ല.
യുഡിഎഫ് കണ്ണൂരില്‍ ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് വോട്ടര്‍പട്ടികയില്‍ പുറത്തായി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച്ഉപയോഗിച്ച പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കറൈവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട 4000 പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതിന്റെ അമ്പരപ്പും വിഷമവുമാണ് യുഡിഎഫിന്റെ വികാരപ്രകടനത്തിനാധാരം.
കണ്ണൂര്‍ മണ്ഡലത്തിലെ രണ്ടുപഞ്ചായത്തൊഴിടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നിരവധിപേര്‍ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്ര്യം നിഷേധിച്ചവര്‍ ഏറെ കഷ്ടപ്പെട്ട് തങ്ങളുടെ രേഖകള്‍ നേടിയെടുക്കുയും നീണ്ട ക്യൂവില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമല്ല. മാറി വന്നവര്‍ രേഖകള്‍ സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ പേട്ടികയില്‍ ചേര്‍ക്കുന്നത് നിയമാനുസൃതമായിത്തന്നെ. അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ യുഡിഎഫ് നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് എല്‍ഡിഎഫ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുകയാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നു. കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്ന് ഭീഷണിമുഴക്കി വോട്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ നോക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നില്ല. പകരം യുഡിഎഫ് കേന്ദ്രങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ സ്വന്തം കണ്ടെത്തലായി പ്രചരിപ്പിക്കുകയാണവര്‍.
എല്‍ഡിഎഫിന്റെ രാഷ്ട്രീയവും യുഡിഎഫിന്റെ രാഷ്ട്രീയമില്ലായ്മയും തമ്മിലുള്ള മത്സരമാണ് കണ്ണൂരില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമായി കണ്ണൂര്‍ മാറുന്നു.
Sunday, April 19, 2009
കൂടുതല്‍ വിവരങ്ങള്‍
ചില വിവരങ്ങള്‍ കൂടി. ഇത് ഒരു പ്രത്യേക പോസ്റ്റല്ല. മുന്‍ പോസ്റ്റിന്റെ കൂട്ടിച്ചേര്‍ക്കലാണ്. കമന്റുചെയ്യുന്നവര്‍ ദയവായി 'അപകടം, വളരെ അപകടം' എന്ന പോസ്റില്‍ ചെയ്താല്‍മതി.
1. അറസ്റ്റിലായ പ്രജിത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മാത്രമല്ല. അയാളുടെ പിതാവ് ഭരതന്‍ താഴെ ചൊവ്വയില്‍ മുമ്പ് കുത്തേറ്റുമരിച്ചതാണ്. ഭരതന്റെ കൊലപാതകത്തില്‍ പ്രധാന പങ്ക് ആരോപിക്കപ്പെട്ടത് മുമ്പ് സിപിഐ എം പ്രവര്‍ത്തകനും ചില ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ ജനാര്‍ദനനുമേലാണ്. ജനാര്‍ദനന്‍ ഇപ്പോള്‍ താഴെചൊവ്വയില്‍ ഒരു തിരുമ്മല്‍-വൈദ്യ സ്ഥാപനം നടത്തുകയാണ്. എടക്കാട്-അഞ്ചരക്കണ്ടി മേഖലകളില്‍ ജനാര്‍ദനന് ചില ശിഷ്യന്‍മാര്‍ ഉണ്ട്.ജനാര്‍ദനനെ 'പിടിക്കാന്‍' പ്രജിത്ത് നേരത്തെ തീരുമാനിച്ചിരുന്നുവത്രെ. അത് കെ സുധാകരനെ അറിയിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് നടത്താനുള്ള ഒരു ക്വട്ടേഷന്‍ ജനാര്‍ദനന്റെ തലയെടുക്കലായിരുന്നു. അതിനാണ് പ്രജിത്ത് നിയോഗിക്കപ്പെട്ടത്.
2. പ്രധാന സംഘം 'വിഐപി'യെ തേടി പോകും. അത് ഒരുവഴിക്ക് നടക്കുമ്പോള്‍തന്നെ ജനാര്‍ദനന്‍ പിടിക്കപ്പെടും. അതോടെ എടക്കാട്-അഞ്ചരക്കണ്ടി-കണ്ണൂര്‍ മേഖലയിലാകെ 'ജനുവിന്റെ ശിഷ്യന്‍മാര്‍' എന്ന വ്യാജേന സിപിഐ എം ആപ്പീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടക്കും. അങ്ങനെ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പൊഴേക്കും 'വിഐപി' ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത വരും. ആ സമയത്ത് ഉമ്മന്‍ചാണ്ടി എത്തും.
3. കണ്ണൂരില്‍ പോളിങ്ങ് ഉച്ചയ്ക്കുശേഷം അലങ്കോലപ്പെടുമെന്ന് സുധാകരന്‍ നേരിട്ട് ചില കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നു. (കൂത്തുപറമ്പിലെ കെ പ്രഭാകരന്‍ അക്കാര്യം ചില സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.)ആ വിവരം താഴെത്തട്ടിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ്, അതിരാവിലെ തന്നെ മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ക്യൂ കണ്ടത്. ഉച്ചയോടെ യുഡിഎഫ് വോട്ടുകള്‍ മിക്കവാറും പോള്‍ ചെയ്യപ്പെട്ടിരുന്നു.
4. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സുധാകരന്‍ പതിനഞ്ചു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത് സാധാരണ നിലയില്‍ ടിവി ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്യേണ്ട സംഭവമായിരുന്നു. എംവി രാഘവനുള്‍പ്പെടെയുള്ള നേതാക്കള്‍ പിന്തുണയ്ക്കാനുമെത്തിയതാണ്. എന്നാല്‍, പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളും ആ തരത്തില്‍ അതിന്‍െ പൊലിപ്പിച്ചില്ല. പകരം, 'മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ അന്യായമായി പൊലീസ് പിടിച്ചു; അവരെ വിടുവിക്കാന്‍ സുധാകരനും അനുയായികളും സ്റ്റേഷനില്‍ ചെന്നു' എന്ന മട്ടിലുള്ള തണുപ്പന്‍ വാര്‍ത്തകളാണ് വന്നത്. കണ്ണൂരിലെ ഏതാനും മാധ്യമങ്ങള്‍(മാധ്യമ പ്രവര്‍ത്തകരുമാകാം) സുധാകരനുവേണ്ടി വിടുപണി ചെയ്തു.
5. സുധാകരന്‍ പ്രസംഗത്തിലും പത്രസമ്മേളനങ്ങളിലും ടിവി അഭിമുഖങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ പലതും പരസ്പര വിരുദ്ധങ്ങളാണ്. അബ്ദുള്ളക്കുട്ടിയെ പത്രസമ്മേളനത്തില്‍ ഹാജരാക്കിയതുതന്നെ ആനമണ്ടത്തരവും. അദ്ദേഹം വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് തിട്ടമില്ല. തൃശൂര്‍-എറണാകുളം ഭാഗത്തെ പക്കാ വാടക ഗുണ്ടകളെ തന്റെ ബിസിനസ് പങ്കാളികളാണെന്നു പഞ്ഞതടക്കം സുധാകരനെ തിരിഞ്ഞുകുത്താന്‍ പോകുന്നു.
6. പൊലീസ് സേനയില്‍ സുധാകരന്റെ ചെരുപ്പുനക്കികള്‍ ഉണ്ട്. അത്തരക്കാരാണ്, പൊലീസിന്റെ നീക്കങ്ങള്‍ യജമാനനെ അപ്പപ്പോള്‍ അറിയിച്ചതും പിടിക്കപ്പെട്ട വണ്ടിയില്‍നിന്ന് ആയുധങ്ങള്‍ മാറ്റിയതും. ഹെഡ്കോണ്‍സ്റബിള്‍ ഗിരീശന്‍(കണ്ണപുരം), പൊലീസുകാരായ ദാമോദരന്‍(കൊയ്യം), മാത്യു (മാതമംഗലം) എന്നിവരാണ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ ഇതിന് നിയോഗിക്കപ്പെട്ടതെങ്കില്‍, കണ്ണൂര്‍ പൊലീസിലെ ചില ഉന്നതര്‍ സുധാകരനുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുമുണ്ട്. ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ഡിസിസി ആപ്പീസിലേക്ക് മാറ്റിയ വാഹനങ്ങള്‍ പരിശോധിക്കാനോ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടുന്നത് തടയാനോ പൊലീസ് തയാറായില്ല.
7. പിടിക്കപ്പെട്ടവരെ ഒരുകാരണവശാലും ആ സമയത്ത് പൊലീസ് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് സുധാകരന് നിര്‍ബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധത്തിന് പൊലീസ് വഴങ്ങുകയാണുണ്ടായത്. സുധാകരനും സംഘവും പൊലീസ് സ്റ്റേഷനില്‍ നാടകമാടുമ്പോള്‍ മുക്കാല്‍ കിലോമീറ്ററകലെ ഡിസിസി ആപ്പീസിലും പുറത്തും വല്ലതും സംഭവിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള സാമാന്യബുദ്ധിപോലും പൊലീസ് കാണിച്ചില്ല. പൊലീസിലെ സുധാകരന്റെ ഇടപെടല്‍ പ്രത്യേകം അന്വേഷിക്കപ്പെടേണ്ട വിഷയമാണ്.
8. കണ്ണൂരില്‍ നടന്നത് നിസ്സാരമായി തള്ളിക്കളയാന്‍ മാധ്യമങ്ങളുടെ വലിയൊരു നീക്കമുണ്ട്. യഥാര്‍ത്ഥത്തില്‍, പ്ളാന്‍ ചെയ്തതുപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ഊഹിച്ചുനോക്കാവുന്നതേയുള്ളൂ. സുധാകരനും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ സംശയത്തിന്റെമാത്രമല്ല, നേരിട്ടുള്ളതും സാഹചര്യത്തിന്റെ ബലത്തിലുള്ളതുമായ കൃത്യമായ തെളിവുകളാണ് വന്നിട്ടുള്ളത്. വളരെ ആഴത്തിലുള്ള അന്വേഷണം നടന്നാല്‍, നമ്മുടെ നാട്ടിലെ സമുന്നതരായ ഈ നേതാക്കളുടെ കൊടും ക്രിമിനല്‍ മുഖമാണ് തെളിയുക.
Saturday, April 18, 2009
അപകടം വളരെ അപകടം
ആരാണ് യുഡിഎഫ് പ്രവര്‍ത്തകള്‍?
കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എ ൧൫ മണിക്കൂര്‍ പൊലീസ് സ്്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്നാണ് മൂന്നു പേരെ മോചിപ്പിച്ചത്-എറണാകുളം വടക്കേക്കരയിലെ കാക്കതെതാമ്മി എന്ന കെ ജെ തോമസ്, കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ തിലാനൂരിലെ പ്രജിത്, ചാലക്കുടി കുറ്റിച്ചിറ സ്വദേശി സി ഡി ടെന്‍സന്‍ എന്നിവരെ.
ഇവരില്‍ പ്രജിത് സുധാകരന്റെ പാര്‍ട്ടിക്കാരനാണ്. കാക്കത്തൊമ്മി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍മാത്രം ഏഴുകേസുകളുള്ള അറിയപ്പെടുന്ന വാടക ഗുണ്ട. ടെന്‍സണ്‍ ഇടയ്ക്ക് ഗള്‍ഫിലായിരുന്നു-തിരിച്ചുവന്ന് പണംകിട്ടുന്ന ഏതുതൊഴിലിനും തയാറായിനില്‍ക്കുന്നയാള്‍. ഈ രണ്ടുപേരും സ്വന്തം മണ്ഡലങ്ങളില്‍ വോട്ടുചെയ്യാതെ കണ്ണൂരില്‍ സുധാകരനുവേണ്ടി വോട്ടുപിടിക്കാന്‍ വന്നു എന്നാണ് അദ്ദേഹം പറയുന്നത്. പിടീയിലായപ്പോള്‍ രണ്ടുപേരും പറഞ്ഞത്, തങ്ങള്‍ പറശ്ശിനിക്കടവില്‍ തീര്‍ത്ഥാടനത്തിന് വന്നതാണ് എന്നത്രെ.
പൊലീസ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. രണ്ടു ക്വാളിസ് വാനുകളിലായി കണ്ണൂര്‍ സ്റ്റേഷന്‍ റോഡിലെ അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ ഇരുപതിലേറെ വരുന്ന ക്വട്ടേഷന്‍ സംഘം തമ്പടിചിട്ടുന്ടെന്നു വോട്ടെടുപ്പുദിവസം രാവിലെതന്നെ കണ്ണൂര്‍ പൊലീസിന് വിവരം കിട്ടിയിരുന്നു. അവിടെ ചെന്ന് നാടകം കളിച്ച് യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ സംഘത്തിന് രക്ഷപ്പെടാനുള്ള സ്ൌകര്യമാണ് ചെയ്തുകൊടുത്തത്. വാഹനങ്ങളും ക്രിമിനലുകളും നേരെ ചെന്നത് ഡിസിസി ആപ്പീസിലേക്കാണ്. ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സമയം കിട്ടി. പിന്നെ പൊലീസ് ചെല്ലുമ്പേഴേക്കും ക്രിമിനല്‍ സംഘത്തിലെ പ്രധാനികള്‍ ഒളിച്ചിരുന്നു. പിടിയിലായത് വഴികാട്ടിയായ പ്രജിത്തും സംഘത്തില്‍ താരതമ്യേന ജൂനിയര്‍മാരായ കാക്കത്തൊമ്മിയും ടെന്‍സണും മാത്രം.
2ദിവസം മുമ്പാണ് ഇരുപത്തിയൊന്നംഗസംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ക്വട്ടേഷന്‍ വര്‍ക്കില്‍ അഗ്രഗണ്യനായ മധുര ജോഷിയാണ് സംഘത്തലവന്‍. അയാളുടെ സഹായി ചാര്‍ലിയുടെ മൊബൈല്‍ നമ്പര്‍ 994672286.കെ സുധാകരന്റെ നമ്പര്‍ 9447129130. സുധാകരന്റെ സഹായി പ്രമോദിന്റെ നമ്പര്‍ 9447035399. ഈ മൂന്നു നമ്പറുകളില്‍നിന്നും വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചാലറിയാം സംഘത്തിനെ കൊണ്ടുവന്നതാരെന്ന്.
കണ്ണൂരിലെ സിറ്റിങ്ങ് എംപിയെ ലക്ഷ്യമിട്ടാണ് സംഘം വന്നതെന്ന് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. സിറ്റിങ്ങ് എംപി സിപിഐ എഎമ്മില്‍നിന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്താക്കപ്പെടുകയും യുഡിഎഫിനൊപ്പം ചേര്‍ന്ന് കേരളത്തിലാകെ 117 പൊതുയോഗങ്ങളില്‍, മറ്റാരും ചെയ്യാത്തവിധം സിപിഐ എമ്മിനെ അധിക്ഷേപിക്കുകയും ചെയ്ത വ്യക്തി. ഏതു സിപിഐ എം പ്രവര്‍ത്തകനും അയാളെ മുന്നില്‍ കിട്ടിയാല്‍ കുറഞ്ഞ പക്ഷം ഒന്നു കാറി മുഖത്തേക്കു തുപ്പിപ്പോകും. ഒത്തുകിട്ടിയാല്‍ ചെകിട്ടത്ത് അടിച്ചും പോകും.
സിപിഐ എഎമ്മിന് അത്രയധികം വിരോധമുള്ള ഒരാളെ, പോളിങ്ങിനിടെ ആക്രമിച്ചാല്‍ മറ്റൊരു സംശയത്തിനുമിടയില്ലാതെ കുറ്റം സിപിഐ എമ്മിനുമേല്‍ പതിയും. കണ്ണൂരില്‍ തല്‍കാലത്തേക്ക് വോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവന്നാലും മറ്റ് പത്തൊന്‍പതുമണ്ഡലങ്ങളിലും സിപിഐ എമ്മിനെതിരെ വികാരവേലിയേറ്റമുീണ്ടാക്കി യുഡിഎഫിന് അട്ടിമറി നടത്താനുള്ള സാഹചര്യം അതോടെ ഒരുങ്ങും-അതായിരുന്നു പദ്ധതി. അതിന്റെ ഭാഗമായാണ് പുതുപ്പള്ളിയില്‍ വോട്ടുരേഖപ്പെടുത്തിയശേഷം വിമാനമാര്‍ഗം ഉമ്മന്‍ചാണ്ടി കോഴിക്കോട്ടിറങ്ങി കണ്ണൂരിലേക്കു കുതിച്ചത്. അല്ലെങ്കില്‍, വോട്ടുെപ്പുനാള്‍ ഉച്ചയ്ക്കുശേഷം വിമാനംകയറി വരാന്‍ മാത്രം എന്തു ജോലിയാണ് അദ്ദേഹത്തിന് കണ്ണൂരിലുണ്ടായിരുന്നത്?
കേരളം കത്തിച്ചാമ്പലായേക്കാമായിരുന്ന ഒരു കൊലപാതക ഗൂഢാലോചനയാണ് ഡിസിസി ആപ്പീസില്‍നിന്ന് രണ്ടുപേരെ പിടികൂടിയതോടെ പാളിപ്പോയത്. സുധാകരനില്‍നിന്ന് ഇത്തരമൊരു കളി പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.
മുമ്പ്, ഇപി ജയരാജനെ കൊല്ലാന്‍ രണ്ട് വാടകക്കൊലയാളികളെ അയച്ചത് സുധാകരനാണെന്ന് കയ്യോടെ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴി ഉണ്ട്. കേസ് നടക്കുകയാണ്. നാല്‍പാടി വാസുവിനെ കൊന്ന കേസില്‍ കുറ്റവാളിയും ഒന്നാംപ്രതിയുമായിരുന്ന സുധാകരന്‍ ഭരണസ്വാധീനംകൊണ്ട് രക്ഷപ്പെട്ടതാണ്. സേവറി ഹോട്ടലിലെ ബോംബാക്രമണം, ടി കെ ബാലന്റെ വീടിനുനേരെ നടത്തിയ ആക്രമണം എനിങ്ങനെ എത്രയോ കേസുകളുണ്ട് ഈ ക്രിമിനല്‍ നേതാവിന്റെ അക്കൌണ്ടില്‍.
അബ്ദുള്ളക്കുട്ടിയെ സി പി ഐ എം ലക്ഷ്യമിടുന്നുണ്ട് എന്ന് സ്ഥാപിക്കാന്‍ നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. അതും ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചതാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. .
പിടിയിലായത് സുധാകരന്റെ സുഹൃത്തുക്കളാണെന്ന് വാദത്തിനുവേണ്ടി അംഗീകരിക്കുക-എങ്കില്‍ നൂറുകണക്കിന് അനുയായികളെയും കൂട്ടി പന്ത്രണ്ടുമണിക്കൂര്‍ എന്തിന് സുധാകരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു? ഒരു പെറ്റീകേസിനുമാത്രം സാധ്യതയുള്ള സംഭവത്തില്‍ എന്തിന് കണ്ണൂരിനെ ഇളക്കിമറിക്കുന്ന പ്രതികരണമുണ്ടാക്കി? എന്താണ് സുധാകരനും ഈ ക്രിമിനലുകളും തമ്മിലുള്ള ബന്ധം? സ്വന്തം നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാതിരിക്കാന്‍ മാത്രം ഈ ഗുണ്ടാസംഘത്തിന് കണ്ണൂരിനോട് എന്തിത്ര പ്രണയം?
ഇനി പൊലീസ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഒരു പ്രതിപക്ഷ എംഎല്‍എയുടെ ഭീഷണിക്കുവഴങ്ങി മൂത്രമൊഴിച്ചുപോകേണ്ടവരാണോ കണ്ണൂരിലെ പൊലീസുകാര്‍? എന്തുകൊണ്ട് ഡിസിസി ആപ്പീസിനുമുന്നിലെ വാഹനങ്ങള്‍ പരിശോധിക്കാന്‍ തയാറായില്ല. അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ അഞ്ചുമുറി ബുക്ക്ചെയ്ത് എത്തിയവരുടെ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുംമുമ്പ് നിസ്സഹായത പ്രകടിപ്പിച്ച് മൂന്നുകുറ്റവാളികളെ പെറ്റികേസ് ചാര്‍ജുചെയ്ത് വിടാന്‍ തോന്നിയതെന്തുകൊണ്ട്? എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യാതിരുന്നു?
ഉമ്മന്‍ചാണ്ടി പയേണ്ടത്, മറ്റെല്ലാ പരിപാടികളും മാറ്റി തിടുക്കത്തില്‍ ആകാശമാര്‍ഗം കണ്ണൂരില്‍ എത്തിയത് എന്തിനെന്നതുതന്നെയാണ്.മധുര ജോഷി എന്ന കൊടും ക്രിമിനലിന്റെ സംഘവും സുധാകരന്‍-ഉമ്മന്‍ചാണ്ടി അച്ചുതണ്ടും തമ്മിലുള്ള ബന്ധം അന്വേഷിച്ചുപുറത്തുകൊണ്ടുവരേണ്ടതുണ്ട്. 151 ചാര്‍ജുചെയ്ത് വിട്ടുകള്യേണ്ടതല്ല, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളടങ്ങിയകേസാണിത്.