വോട്ടെടുപ്പുമായുള്ള അകലം ആഴ്ചകള്‍ മാറി ദിവസങ്ങളാകുമ്പോള്‍ കണ്ണൂരിന്റെ മനസ്സ് തെളിഞ്ഞുവരികയാണ്. കേരളത്തില്‍ യുഡിഎഫിന് വിജയം ഉറപ്പിച്ചു പറയാവുന്ന ചുരുക്കം മണ്ഡലങ്ങളിലൊന്ന് എന്ന വിശേഷണംപേറിയ കണ്ണൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ക്കുപോലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ പ്രചാരണ വേദികളില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല-കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും കണ്ണൂരിലെത്തിയിട്ടുപോലും രാഷ്ട്രീയം മിണ്ടുന്നില്ല. എല്ലാവരും എല്‍ഡിഎഫ് 'ഇറക്കുമതി വോട്ടുചേര്‍ത്തു' എന്ന ഏക ആരോപണം ആവര്‍ത്തിക്കുന്നു.
കണ്ണൂര്‍ നഗരത്തിലെ പ്രചാരണഘോഷവും ദൃശ്യവും ഉപതെരഞ്ഞെടുപ്പിനുചേര്‍ന്നവിധം പൊലിമയുള്ളതുതന്നെ. രണ്ടുമുന്നണികള്‍ക്കുപുറമെ ബിജെപിയുടെയും എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെയും സ്ഥാനാര്‍ത്ഥികള്‍. നാലുപേര്‍ക്കും വോട്ടഭ്യര്‍ത്ഥിച്ച് മൈക്ക് കെട്ടിയ വാഹനങ്ങള്‍ പായുന്നു. മുന്നണികളുടെ നേരിട്ടുള്ള മത്സരമെങ്കിലും ഒറ്റനോട്ടത്തില്‍ ബിജെപിയുടെയും എസ്ഡിപിഐയുടെയും സജീവ സാന്നിധ്യവും കാണാനാകുന്നു. വിജയപ്രതീക്ഷയെന്ന സാഹസപ്രഖ്യാപനമൊന്നും അവരില്‍നിന്നില്ല. എന്നാല്‍ വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ പ്രചാരണത്തിന് കൃത്യമായ ചിട്ടയും രീതികളുമുണ്ട്. ബൂത്തുതല കമ്മറ്റികളുടെ പ്രവര്‍ത്തനം സജീവം. കണ്ണൂരില്‍ മുമ്പൊന്നും ഇത്രയേറെ ആവേശത്തോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ അനുഭവമില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷം നിലനിര്‍ത്തുകയും ആര്‍ക്കും കടന്നുചെല്ലാനാവാത്ത വോട്ടുകോട്ടകള്‍ സൃഷ്ടിക്കുകയും ചെയത മണ്ഡലമാണ് കണ്ണൂര്‍. ഇത്തവണ അങ്ങനെ കാലാകാലമായി കോണ്‍ഗ്രസ് സൂക്ഷിച്ച ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടുപിടിക്കപ്പെട്ടു. അതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി പോയി. നിയമാനുസൃതം അതിന്‍മേല്‍ നടപടികളുണ്ടാകുമെന്നായപ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് കെ സുധാകരനും ആദ്യം പറഞ്ഞു: സിപിഐ എം വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തുന്നു. അത് വയലാര്‍ രവി മുതല്‍ യുഡിഎഫിലെ പുതുമുഖം വീരേന്ദ്രകുമാര്‍ വരെ ആവര്‍ത്തിച്ചു.
കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന വിധം കള്ളവോട്ട് ആക്ഷേപം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ ആഴങ്ങളിലേക്കുചെന്ന് പരിശോധിച്ചാല്‍ വ്യാജ വോട്ടുബാങ്ക് തകര്‍ന്നുപോയതിലുള്ള കോണ്‍ഗ്രസിന്റെ രോഷവും പകയുമാണ് കാണാനാവുക. നിയമാനുസൃതമുള്ള വോട്ടവകാശം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം അപേക്ഷിച്ചവരുടെ പേരുകളേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അങ്ങനെ സ്വീകരിച്ച രേഖകള്‍ വ്യാജമാണെന്ന് ഇതുവരെ അത് തെരഞ്ഞെടുപ്പ്കമീഷന്‍ പറഞ്ഞിട്ടില്ല. അഞ്ച് തവണയായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയും സ്വീകാര്യതയും സംശയകരമാണ് എന്നതുതന്നെയാണ്. സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുന്നു. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വോട്ടര്‍പട്ടിക വിവാദം. യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങള്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും മുമ്പ് ജയിച്ചുപോയ കെ സുധാകരനടകമുള്ളവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം കത്തിച്ചുനിര്‍ത്താന്‍ യുഡിഎഫ് പെടാപ്പാടുപെടുന്നു. മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍കുന്നു.
കണ്ണൂരില്‍ ഉപതെരഞെടുപ്പുവരുമെന്ന് ഉറപ്പായപ്പോള്‍ വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ പലരും താല്‍പര്യം കാട്ടി എന്നത് വസ്തുതയാണ്. എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ദീര്‍ഘനേരം ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവരെയാണ് 'ഇറക്കുമതിവോട്ടര്‍മാര്‍' എന്നാക്ഷേപിക്കുന്നത്. അഞ്ച് തവണയിലേറെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വോട്ടുകളുടെ ആധികാരികത പരിശോധിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാരെ ഈ വോട്ടര്‍മാരുടെ വാസസ്ഥലവും. പരിശോധിക്കാനും നേരിട്ട് ചോദ്യം ചെയ്യാനും നിയോഗിച്ചു. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആരോപിക്കുന്ന ഒരപാകവുമില്ല. ആ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കറവറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത്.
വോട്ടര്‍പട്ടിക സമ്പൂര്‍ണമായി കുറ്റമററതാവണമെന്നില്ല. രാജ്യത്തെ ഏതുമണ്ഡലത്തിലെ പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. കണ്ണൂരും വ്യത്യസ്തമല്ല. എന്നാല്‍, താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറച്ചുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസിദ്ധീകരിച്ചത്. കാരണം കണ്ണൂരിലേതുപോലെ ആവര്‍ത്തിച്ചു!ള്ള പരിശോധന മറ്റെവിടെയുമുണ്ടായിട്ടില്ല.
യുഡിഎഫ് കണ്ണൂരില്‍ ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് വോട്ടര്‍പട്ടികയില്‍ പുറത്തായി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച്ഉപയോഗിച്ച പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കറൈവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട 4000 പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതിന്റെ അമ്പരപ്പും വിഷമവുമാണ് യുഡിഎഫിന്റെ വികാരപ്രകടനത്തിനാധാരം.
കണ്ണൂര്‍ മണ്ഡലത്തിലെ രണ്ടുപഞ്ചായത്തൊഴിടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നിരവധിപേര്‍ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്ര്യം നിഷേധിച്ചവര്‍ ഏറെ കഷ്ടപ്പെട്ട് തങ്ങളുടെ രേഖകള്‍ നേടിയെടുക്കുയും നീണ്ട ക്യൂവില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമല്ല. മാറി വന്നവര്‍ രേഖകള്‍ സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ പേട്ടികയില്‍ ചേര്‍ക്കുന്നത് നിയമാനുസൃതമായിത്തന്നെ. അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ യുഡിഎഫ് നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് എല്‍ഡിഎഫ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുകയാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നു. കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്ന് ഭീഷണിമുഴക്കി വോട്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ നോക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നില്ല. പകരം യുഡിഎഫ് കേന്ദ്രങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ സ്വന്തം കണ്ടെത്തലായി പ്രചരിപ്പിക്കുകയാണവര്‍.
എല്‍ഡിഎഫിന്റെ രാഷ്ട്രീയവും യുഡിഎഫിന്റെ രാഷ്ട്രീയമില്ലായ്മയും തമ്മിലുള്ള മത്സരമാണ് കണ്ണൂരില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമായി കണ്ണൂര്‍ മാറുന്നു.
20 comments:
കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന വിധം കള്ളവോട്ട് ആക്ഷേപം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ ആഴങ്ങളിലേക്കുചെന്ന് പരിശോധിച്ചാല്‍ വ്യാജ വോട്ടുബാങ്ക് തകര്‍ന്നുപോയതിലുള്ള കോണ്‍ഗ്രസിന്റെ രോഷവും പകയുമാണ് കാണാനാവുക. നിയമാനുസൃതമുള്ള വോട്ടവകാശം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം അപേക്ഷിച്ചവരുടെ പേരുകളേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അങ്ങനെ സ്വീകരിച്ച രേഖകള്‍ വ്യാജമാണെന്ന് ഇതുവരെ അത് തെരഞ്ഞെടുപ്പ്കമീഷന്‍ പറഞ്ഞിട്ടില്ല. അഞ്ച് തവണയായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയും സ്വീകാര്യതയും സംശയകരമാണ് എന്നതുതന്നെയാണ്. സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുന്നു. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വോട്ടര്‍പട്ടിക വിവാദം. യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങള്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും മുമ്പ് ജയിച്ചുപോയ കെ സുധാകരനടകമുള്ളവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം കത്തിച്ചുനിര്‍ത്താന്‍ യുഡിഎഫ് പെടാപ്പാടുപെടുന്നു. മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍കുന്നു.
ഏത് കരിങ്കള്ളവും വെളുപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാകണം ഉപതെരഞ്ഞെടുപ്പ് ഫലം.
അര്‍ഹരായ നിരവധിപേരുടെ പേരുകള്‍ തള്ളിച്ചു എന്ന് പറയുന്നവര്‍ക്ക് അങ്ങനെയുള്ള ഒരാളെയെങ്കിലും ഹാജരാക്കാന്‍ കഴിയുന്നില്ല.
അവര്‍ക്കുവേണ്ടി അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കഴിയുന്നില്ല.
മാഷിന്റെ പാര്‍ടി സ്നേഹം മനസ്സിലാക്കുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ മാത്രം ബുദ്ധി ജീവികളെന്നും മറ്റുള്ളവരൊക്കെ മന്ദബുദ്ധികളാണെന്നുമുള്ള നിലപാട് താങ്കളെ പോലുള്ളവര്ക്കു അനുയോജ്യമല്ല. ഇലക്ഷനു ശേഷവും ഇതുപോലെ സംസാരിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ...
ഒരു വാദത്തിനു വേണ്ടി പറയുകയല്ല. കമ്യൂണിസ്റ്റുകാര്‍ മൊത്തം കള്ളന്മാരാണെന്നു ബാക്കി എല്ലാവരും കിടിലങ്ങളാണെന്നുമല്ലേ സത്യത്തില്‍ പ്രചരണം നടക്കുന്നത്? അതല്ലേ ശരി. കമ്യൂണിസ്റ്റുകാര്‍ "ഞങ്ങള്‍ ബുദ്ധിജീവികളാണെന്ന്" പാടി നടന്നിട്ടില്ല. ഉണ്ടോ? ഒരു ഉദാഹരണം കാണിക്കാമോ?
ഒരു കാര്യം കൂടി, പാര്‍ട്ടിസ്നേഹം അത്ര മോശം കാര്യമൊന്നുമല്ല. താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ സമാനചിന്താഗതിയുള്ളവരുടെ കൂട്ടായ്മയ്ക്കു വേണ്ടി സംസാരിക്കുന്നതില്‍ ഒരു അപാകതയുമില്ല. അങ്ങനെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും കുറച്ചു ബുദ്ധിമുട്ടുണ്ടാവും. അതിനു കഴിയാത്തവരുടെ എണ്ണം കൂടി വരുമ്പോള്‍ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ കുറേ പ്രാവശ്യം പറയേണ്ടിയും വരും.
"കണ്ണൂരില്‍ ഉപതെരഞെടുപ്പുവരുമെന്ന് ഉറപ്പായപ്പോള്‍ വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ പലരും താല്‍പര്യം കാട്ടി എന്നത് വസ്തുതയാണ്."
എല്ലാവര്‍ക്കും അറിയാം മാഷെ CPMന്റെ ഉപതെരഞെടുപ്പു പ്രേമം. ഏതു മണ്ടനും അറിയാം 4 മാസം മുന്‍ബു നടന്നതും ഒരു തെരെഞ്ഞെടുപ്പാണെന്നും അന്ന് അബ്ദുള്ളകുട്ടിയെക്കാളും CPMന്റെ ശത്രുവായ സുധാകരന്‍ ആയിരുന്നു മല്‍സരിച്ചതെന്നും. അന്നൊന്നും വോട്ടര്‍പട്ടികയില്‍ ഉണ്ടാവാത്ത ഒരു "കൂട്ട പേര് ചേര്‍ക്കല്‍" ഇപ്പൊ ഈ ഉപതെരഞെടുപ്പില്‍ ഉണ്ടായതു മാത്രം നോക്കിയാല്‍ പോരെ മനോജെ..?ആരെ പറ്റിക്കാനാണു നിങ്ങള്‍ നോക്കുന്നതു?
ഇതിലും വലിയ രാഷ്ട്രീയമില്ലായ്മ ആരൊപിച്ചാണല്ലൊ നമ്മള്‍ ലോകസഭാ തിരഞ്ഞെടുപ്പെല്ലാം നേരിട്ടതു? എന്നിട്ടെന്തായി?
അന്നും മനോജ് പറഞ്ഞിരുന്നു PDP ബന്ധം ഒരു മറയാക്കി, അതൊരു ആയുധമാക്കി രാഷ്ട്രീയമില്ലായ്മ കളിക്കുകയാണു പ്രതിപക്ഷം എന്നെല്ലാം...
തിരഞ്ഞെടുപ്പെല്ലാം കഴിഞ്ഞപ്പോള്‍ കുറെ പോസ്റ്റെല്ലാം മനൊജ് ഡെലിറ്റിയത് മിച്ചം. ഇത്തവണയും നവ 10നു മനൊജിനു ഈ പോസ്റ്റും ഡെലിറ്റേണ്ടി വരും, എന്നു പറയുംബൊള്‍ കോപിച്ചിട്ടു കാര്യമില്ല.
കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ നോക്കുന്നതിനു നിങ്ങള്‍ വിലയൊടുക്കേണ്ടിവരും. അതിന്റെ വില ഈ ഉപതെരഞെടുപ്പിന്റെ റിസല്‍റ്റ് വരുംബൊള്‍ മനസ്സിലാകും.
കുറെനാളായി ഞങ്ങള്‍ക്ക് തെറ്റെ പറ്റിയിട്ടില്ല എന്നു പറഞ്ഞവര്‍ ഇപ്പൊ തെറ്റുണ്ടു, അതു കണ്ടു പിടിച്ചു, ഇനി തിരുത്തണം. എന്നിട്ടൊ?
ആ തെറ്റ് തന്നെ വീണ്ടും വീണ്ടും ചെയ്യുന്നതു കാണുംബൊള്‍...... വിടില്ല മക്കളെ , കേരളം എണ്ണി എണ്ണി ചോദിക്കും ഇതിനെല്ലാം....
നിങ്ങള്‍ ഒരിക്കലും പിണറായിയെ മാറ്റരുത് (തെറ്റ് തിരുത്തല്‍ എന്ന പേരില്‍ വന്നതു പിണറായിയെ മാറ്റാനാണെന്നു കൊന്നാലും ഉറക്കെ വിളിച്ചു പറയരുത് ) , ജയരാജന്മാരെ ജനങ്ങളെ സേവിക്കുന്നതില്‍ നിന്നും വിലക്കരുത്.
കഴിയുമെങ്കില്‍ ഈ കണ്ണൂര്‍ മോഡല്‍ വോട്ടര്‍ പട്ടിക എല്ലാടത്തും ഒന്നു പരീക്ഷിക്കാന്‍ ശ്രമിക്കുക... കോണ്‍ഗ്രസ്സല്ലാ, രാഘവന്റെ പാര്‍ട്ടിവരെ കേരളം ഭരിക്കും.
ഏതു മണ്ടനും അറിയാം
:-)
http://nadavaramba1.blogspot.com/2009/10/blog-post_30.html
മക്കളേ വിട്ട് പിടി
ഡി രാജ ചെയ്തതു ന്യായീകരിച്ച സർദാറിന്റെ ആരാധകരും ഉപാസകരും ഒന്നു എണീറ്റ് നിന്നേ..കള്ള വോട്ട് കണ്ട് പിടിച്ച സുധാകരന്റെ ശംഖൊലി നാദം കേട്ട് അധികം പിടയ്ക്കാതെ. മൂന്ന് സീറ്റിൽ ഒന്നിൽ തോറ്റാൽ മതി.. ഈ കൊണാപ്പ് തീരും. മത്തങ്ങാ മോന്തൻ ചെന്നിത്തലയുടെ പഴയ കഥകൾ ജനങ്ങൾ അത്ര പെട്ടന്ന് മറക്കും എന്ന് കരുതേണ്ട.
രാധാകൃഷ്ണാ : കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ആദ്യത്തെ തെരഞ്ഞെടുപ്പല്ല ഇത്. ഇതിലും വലിയ വെള്ളിയാഴ്ചകൾ കണ്ടിട്ടുണ്ട്. ശനിയാഴ്ചകളിൽ ഞങ്ങൾ സംസാരിച്ചിട്ടും ഉണ്ട്. തോൽക്കും എന്ന് തോന്നുമ്പോൾ മുണ്ട് പൊക്കിക്കാണിക്കൽ അങ്ങ് രാമ നിലയത്തിൽ ചെന്ന് ചെയ്താൽ മതി.. ക്ഷമയ്ക്കും ഒരു അതിരുണ്ട്. പഴയ തെറി പുസ്തകം പൊടി തട്ടി എടുപ്പിക്കല്ലെ..
പിന്നെ കാശ് കൊടുത്ത് പുസ്തകം എഴുതിക്കുന്ന അഭിനവ രാമൻ വീരന്റെ അനുയായി ആകാൻ മത്സരിക്കുന്നവരേ… മൂപ്പരുടെ മറ്റേ സൈഡ് ഉണ്ടല്ലൊ.. അതൊന്നും കണ്ടില്ലെന്ന് നടിക്കരുതേ.. കള്ളനു വെച്ച കഞ്ഞി കട്ടു കുടിക്കുന്നവരെ അനുകൂലിക്കുന്ന കുറേ പാഴ് ജന്മങ്ങൾ ഉണ്ട്.. ഇതൊക്കെ കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് കരുതുന്നുവെങ്കിൽ ചെന്ന് കെ പി സി സി ഓഫീസിൽ വെള്ളം കോരി കൊട്.. വിറകും വെട്ടിക്കൊ
പാഞ്ഞിരിപ്പാടം ഇടയ്ക്കെപ്പോഴെങ്കിലും ഒന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാ.. ആണും അല്ല പെണ്ണും അല്ല എന്ന് മനസ്സിലകുമല്ലൊ
‘ഫയര്‍‘ എഞ്ചിന്‍ കൈവശമുള്ളപ്പോള്‍ പാഞ്ഞിരപാടവും യു.ഡി.എഫും ചൂടു പിടിക്കുന്നു ചൂടുപിടിക്കുന്നു എന്നു ഭയക്കുന്നതെന്തിനാണാവോ?
:)
യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും കള്ളവോട്ട് കണ്ണൂരില്‍ സുലഭമാണെന്ന് ഈ പോസ്റ്റിലൂടെ നിഷ്പക്ഷമതികള്‍ മനസ്സിലാക്കുന്നു.നടക്കട്ടെ നടക്കട്ടെ.
പാഞ്ഞിരപാടം,
ആരെ പറ്റിക്കാനാണു നിങ്ങള്‍ നോക്കുന്നതു?
അസാമില്‍ ഒരിക്കലും താമസിക്കാത്ത മന്‍ മോഹസിംഗ് ഒരു സുപ്രഭാതത്തില്‍ അവിടെ സ്ഥിര താമസമാക്കി അസാമിലെ വോട്ടറായി രെജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പു നിയമ പ്രകാരം അത് തെറ്റല്ല.
പ്രധാനമന്ത്രിയായ ശേഷം ആണു മന്‍ മോഹന്‍ സിംഗ് അസാമിലെ സ്ഥിരതാമസക്കരനായത്. അതിനു മുമ്പ് അദ്ദേഹം ആസമില്‍ പോയിട്ടുണ്ടോ എന്നതു പോലും സംശയമാണ്.
2004 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയില്‍ വോട്ടു ചെയ്ത മന്‍ മോഹന്‍ സിംഗ് ആറുമാസം കഴിഞ്ഞു ആസാമിലെ വോട്ടറായി രെജിസ്റ്റര്‍ ചെയ്തു ആസാമില്‍ നിന്നും നാമ നിര്‍ദേശ പത്രിക നല്‍കി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതിനെ എന്തുകൊണ്ടു പാഞ്ഞിരപാടം ചോദ്യം ചെയ്തില്ല? അതു ചെയ്യാതെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?
മന്‍ മോഹന്‍ സിംഗ് നല്‍കിയ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, അദ്ദേഹം ആറുമാസമായി ആസമില്‍ താമസിക്കുകയായിരുന്നു എന്നാണ്. അത് ശരിയാണെന്ന് ഒരു കഴുത പോലും വിശ്വസിക്കില്ല. അദ്ദേഹം ആ ആറുമാസവും പ്രധാനമന്ത്രിയായിരുന്നു എന്നും ഡെല്‍ഹിയിലായിരുന്നു താമസമെന്നും ഇന്‍ഡ്യയിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു, പാഞ്ഞിരപാടം ഉള്‍പ്പടെ.
കണ്ണുരില്‍ സ്ഥിരമായി താമസിക്കാത്ത കുറച്ചു പേര്‍ കണ്ണൂരില്‍ താമസമാക്കി വോട്ടര്‍ പട്ടികയില്‍ പേരു രെജിസ്റ്റര്‍ ചെയ്തു. അതും തെരഞ്ഞെടുപ്പു നിയമപ്രകരം തെറ്റല്ല. അതുകൊണ്ടാണ്, കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ തെറ്റില്ല എന്നും അത് റദ്ദാക്കേണ്ട എന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ അഭിപ്രായപ്പെട്ടത്.
പിന്നെ കള്ള വോട്ട് ആരെങ്കിലും ചെയ്താല്‍ അത് വോട്ടു ചെയ്യുമ്പേഴേ അറിയൂ. അവരെ ബൂത്തില്‍ വച്ച് അറ്സ്സ്റ്റ് ചെയ്ത് കേസെടുക്കാം.
തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല.
കള്ള വോട്ടുണ്ടെങ്കില്‍ വോട്ടര്‍ പട്ടിക പുനര്‍ ക്രമീകരിക്കുകയാണു വേണ്ടത്.
വോട്ടെടുപ്പു വേണമെന്ന് ആറുമാസം മുമ്പേ ഇലക്ഷന്‍ കമീഷണറിയാമായിരുന്നു. എന്തുകൊണ്ട് വളരെ നേരത്തെ വോട്ടര്‍ പട്ടിക ഉണ്ടാക്കാനൊക്കെ അവര്‍ ശ്രമിച്ചില്ല?
അതെ,അതെ ഇനിയിപ്പൊ ചോദ്യം ചെയ്തിട്ടും കാര്യമില്ല. വ്യാജന്‍മാരെല്ലം കൂടി വോട്ടു ചെയ്തു. കണ്ണൂരിലെ ബാക്കി ജനങ്ങള്‍ എന്തു തീരുമാനിക്കും എന്നു നോക്കാം. 10 തിയതി വരെ കാക്കാം... എന്നിട്ടു ഇവിടെ തന്നെ നമുക്കു തുടരാം...
അപ്പോള്‍ എല്ലാ വ്യാജന്മാരെക്കൊണ്ടും വോട്ട് ചെയ്യിച്ചോ പാഞ്ഞിരപ്പാടം? അവര്‍ നിങ്ങള്‍ക്ക് തന്നെ ചെയ്തെന്ന് ഉറപ്പുണ്ടല്ലോ അല്ലേ? അവസാനം മാറ്റിപ്പറയരുത്. നിങ്ങളുടെ വ്യാജന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് ചെയ്യാന്‍ അല്ലേ? എന്നാലും ലിസ്റ്റില്‍ നിന്ന് പോയ ഒത്തിരി ഒത്തിരി വ്യാജന്മാരെക്കുറിച്ചുള്ള ദുഃഖം സഹിക്കുന്നില്ലെന്ന് തോന്നുന്നു. പോട്ടെ.സാരമില്ല.
സ്ഥിരം വാങ്ങല്‍ - വില്‍ക്കല്‍ (ബേപ്പൂര്‍ മോഡലെന്നല്ലേ അതിനു പറയുക?) ഇത്തവണയും ഉണ്ടായല്ലോ അല്ലേ. റേറ്റ് കൂടിക്കാണും. കുഴപ്പമില്ല. ജീവന്മരണപ്പോരാട്ടമല്ലേ, ഇത്തിരി കൂടുതല്‍ കൊടുത്താണെങ്കിലും സംഘടിപ്പിച്ചതു നന്നായി.
അപ്പോ ഇനി 10 നു കാണാം.
മരത്തലയാ...
ഒറ്റപ്പാലത്തൊ, ഷൊര്‍ണൂരൊ? നഗരസഭാ ഇലക്ഷനു തലേന്ന് ബാ ജാ പ്പാ നേതാവും CPM എം എല്‍ ലെ യും കൂടി പാതിരാത്രി വരെ ഫോണില്‍ സൊറ പറഞ്ഞിരുന്നത്. അന്നെത്രയാ വാങ്ങല്‍ - വില്‍ക്കല്‍ റേറ്റ് ആയിരുന്നത്? ഒന്നും രണ്ടും അല്ല 100ല്‍ പരം കോളുകള്‍ വെറും 10 ദിവസത്തില്‍. നല്ല വിലകിട്ടികാണും ബാ ജാ പ്പാ ക്ക്. എന്നിട്ടും അവിടെ ജയിച്ചൊ? അവിടെയും പൊട്ടി.ഫോണ്‍ ബില്ലടക്കം എല്ലാ പത്രത്തിലും. കോട്ടയത്തു കഴിഞ്ഞ ലോക്സഭാ ഇലക്ഷനു, കുറുപ്പിനു മറിച്ച ബാ ജാ പ്പാ വോട്ട് എത്രയാണെന്നറിയുമൊ ആവൊ? അവിടെയും പൊട്ടി.
ഇനിയും ഈ "ബേപ്പുര്‍-വടകര" മോഡല്‍ വിടരുതൊ?കാരണം അവിടെ രണ്ടിടത്തും UDF പൊട്ടി. ബാ ജാ പ്പാ യെ കൂടെ കൂട്ടിയാല്‍ ജയിക്കുന്നതു പോയിട്ടു, ജയം ഒന്നു സ്വപ്നം കാണാന്‍ പോലും കഴിയില്ലാ എന്നൊരവസ്തയായി കേരളത്തില്‍. ഇതിനു മാത്രം നേതാക്കളുടെ വാക്കുകള്‍ അനുസരിക്കുന്ന അണികള്‍ ഉണ്ടൊ ഏതേലും പാര്‍ട്ടിയില്‍?
വ്യജന്മാര്‍ എല്ലാം വോട്ട് ചെയ്തു!! കേന്ദ്രസേന മാനം നോക്കിയിരുന്നു. :)കേട്ടില്ലാരുന്നൊ കൊടിയേരി സഖാവു പറഞ്ഞത്? ഞാഞൂളും,മൂര്‍ഖനും കൂടിയിട്ടാ കണ്ണൂരിലെ സ്തിതികളെല്ലാം നിയന്ത്രിച്ചതെന്ന്.അതു കൊണ്ട് ഒരു അക്രമവും ഉണ്ടായില്ലാന്ന്. കേരളാ പോലീസ് ഇല്ലയിരുന്നില്ലേല്‍ കാണമായിരുന്നു കളി. അപ്പോ ഇനി 10 നു കാണണം. കഴിഞ്ഞ തവണത്തേതു പോലെ മാറിയിരുന്നു കരയരുത്.
ഇനി മരത്തലയന്‍ പറ.. ഏതെല്ലാം സീറ്റില്‍ LDF ജയിക്കും? മറുപടി 10നു മുന്നു ഇവിടെ പോസ്റ്റണം.
No
No
Post a Comment