Saturday, April 18, 2009

അപകടം വളരെ അപകടം

ആരാണ് യുഡിഎഫ് പ്രവര്‍ത്തകള്‍?

കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എ ൧൫ മണിക്കൂര്‍ പൊലീസ് സ്്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്നാണ് മൂന്നു പേരെ മോചിപ്പിച്ചത്-എറണാകുളം വടക്കേക്കരയിലെ കാക്കതെതാമ്മി എന്ന കെ ജെ തോമസ്, കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ തിലാനൂരിലെ പ്രജിത്, ചാലക്കുടി കുറ്റിച്ചിറ സ്വദേശി സി ഡി ടെന്‍സന്‍ എന്നിവരെ.

ഇവരില്‍ പ്രജിത് സുധാകരന്റെ പാര്‍ട്ടിക്കാരനാണ്. കാക്കത്തൊമ്മി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍മാത്രം ഏഴുകേസുകളുള്ള അറിയപ്പെടുന്ന വാടക ഗുണ്ട. ടെന്‍സണ്‍ ഇടയ്ക്ക് ഗള്‍ഫിലായിരുന്നു-തിരിച്ചുവന്ന് പണംകിട്ടുന്ന ഏതുതൊഴിലിനും തയാറായിനില്‍ക്കുന്നയാള്‍. ഈ രണ്ടുപേരും സ്വന്തം മണ്ഡലങ്ങളില്‍ വോട്ടുചെയ്യാതെ കണ്ണൂരില്‍ സുധാകരനുവേണ്ടി വോട്ടുപിടിക്കാന്‍ വന്നു എന്നാണ് അദ്ദേഹം പറയുന്നത്. പിടീയിലായപ്പോള്‍ രണ്ടുപേരും പറഞ്ഞത്, തങ്ങള്‍ പറശ്ശിനിക്കടവില്‍ തീര്‍ത്ഥാടനത്തിന് വന്നതാണ് എന്നത്രെ.

പൊലീസ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. രണ്ടു ക്വാളിസ് വാനുകളിലായി കണ്ണൂര്‍ സ്റ്റേഷന്‍ റോഡിലെ അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ ഇരുപതിലേറെ വരുന്ന ക്വട്ടേഷന്‍ സംഘം തമ്പടിചിട്ടുന്ടെന്നു വോട്ടെടുപ്പുദിവസം രാവിലെതന്നെ കണ്ണൂര്‍ പൊലീസിന് വിവരം കിട്ടിയിരുന്നു. അവിടെ ചെന്ന് നാടകം കളിച്ച് യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ സംഘത്തിന് രക്ഷപ്പെടാനുള്ള സ്ൌകര്യമാണ് ചെയ്തുകൊടുത്തത്. വാഹനങ്ങളും ക്രിമിനലുകളും നേരെ ചെന്നത് ഡിസിസി ആപ്പീസിലേക്കാണ്. ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സമയം കിട്ടി. പിന്നെ പൊലീസ് ചെല്ലുമ്പേഴേക്കും ക്രിമിനല്‍ സംഘത്തിലെ പ്രധാനികള്‍ ഒളിച്ചിരുന്നു. പിടിയിലായത് വഴികാട്ടിയായ പ്രജിത്തും സംഘത്തില്‍ താരതമ്യേന ജൂനിയര്‍മാരായ കാക്കത്തൊമ്മിയും ടെന്‍സണും മാത്രം.

2ദിവസം മുമ്പാണ് ഇരുപത്തിയൊന്നംഗസംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ക്വട്ടേഷന്‍ വര്‍ക്കില്‍ അഗ്രഗണ്യനായ മധുര ജോഷിയാണ് സംഘത്തലവന്‍. അയാളുടെ സഹായി ചാര്‍ലിയുടെ മൊബൈല്‍ നമ്പര്‍ 994672286.കെ സുധാകരന്റെ നമ്പര്‍ 9447129130. സുധാകരന്റെ സഹായി പ്രമോദിന്റെ നമ്പര്‍ 9447035399. ഈ മൂന്നു നമ്പറുകളില്‍നിന്നും വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചാലറിയാം സംഘത്തിനെ കൊണ്ടുവന്നതാരെന്ന്.

കണ്ണൂരിലെ സിറ്റിങ്ങ് എംപിയെ ലക്ഷ്യമിട്ടാണ് സംഘം വന്നതെന്ന് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. സിറ്റിങ്ങ് എംപി സിപിഐ എഎമ്മില്‍നിന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്താക്കപ്പെടുകയും യുഡിഎഫിനൊപ്പം ചേര്‍ന്ന് കേരളത്തിലാകെ 117 പൊതുയോഗങ്ങളില്‍, മറ്റാരും ചെയ്യാത്തവിധം സിപിഐ എമ്മിനെ അധിക്ഷേപിക്കുകയും ചെയ്ത വ്യക്തി. ഏതു സിപിഐ എം പ്രവര്‍ത്തകനും അയാളെ മുന്നില്‍ കിട്ടിയാല്‍ കുറഞ്ഞ പക്ഷം ഒന്നു കാറി മുഖത്തേക്കു തുപ്പിപ്പോകും. ഒത്തുകിട്ടിയാല്‍ ചെകിട്ടത്ത് അടിച്ചും പോകും.

സിപിഐ എഎമ്മിന് അത്രയധികം വിരോധമുള്ള ഒരാളെ, പോളിങ്ങിനിടെ ആക്രമിച്ചാല്‍ മറ്റൊരു സംശയത്തിനുമിടയില്ലാതെ കുറ്റം സിപിഐ എമ്മിനുമേല്‍ പതിയും. കണ്ണൂരില്‍ തല്‍കാലത്തേക്ക് വോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവന്നാലും മറ്റ് പത്തൊന്‍പതുമണ്ഡലങ്ങളിലും സിപിഐ എമ്മിനെതിരെ വികാരവേലിയേറ്റമുീണ്ടാക്കി യുഡിഎഫിന് അട്ടിമറി നടത്താനുള്ള സാഹചര്യം അതോടെ ഒരുങ്ങും-അതായിരുന്നു പദ്ധതി. അതിന്റെ ഭാഗമായാണ് പുതുപ്പള്ളിയില്‍ വോട്ടുരേഖപ്പെടുത്തിയശേഷം വിമാനമാര്‍ഗം ഉമ്മന്‍ചാണ്ടി കോഴിക്കോട്ടിറങ്ങി കണ്ണൂരിലേക്കു കുതിച്ചത്. അല്ലെങ്കില്‍, വോട്ടുെപ്പുനാള്‍ ഉച്ചയ്ക്കുശേഷം വിമാനംകയറി വരാന്‍ മാത്രം എന്തു ജോലിയാണ് അദ്ദേഹത്തിന് കണ്ണൂരിലുണ്ടായിരുന്നത്?

കേരളം കത്തിച്ചാമ്പലായേക്കാമായിരുന്ന ഒരു കൊലപാതക ഗൂഢാലോചനയാണ് ഡിസിസി ആപ്പീസില്‍നിന്ന് രണ്ടുപേരെ പിടികൂടിയതോടെ പാളിപ്പോയത്. സുധാകരനില്‍നിന്ന് ഇത്തരമൊരു കളി പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

മുമ്പ്, ഇപി ജയരാജനെ കൊല്ലാന്‍ രണ്ട് വാടകക്കൊലയാളികളെ അയച്ചത് സുധാകരനാണെന്ന് കയ്യോടെ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴി ഉണ്ട്. കേസ് നടക്കുകയാണ്. നാല്‍പാടി വാസുവിനെ കൊന്ന കേസില്‍ കുറ്റവാളിയും ഒന്നാംപ്രതിയുമായിരുന്ന സുധാകരന്‍ ഭരണസ്വാധീനംകൊണ്ട് രക്ഷപ്പെട്ടതാണ്. സേവറി ഹോട്ടലിലെ ബോംബാക്രമണം, ടി കെ ബാലന്റെ വീടിനുനേരെ നടത്തിയ ആക്രമണം എനിങ്ങനെ എത്രയോ കേസുകളുണ്ട് ഈ ക്രിമിനല്‍ നേതാവിന്റെ അക്കൌണ്ടില്‍.

അബ്ദുള്ളക്കുട്ടിയെ സി പി ഐ എം ലക്ഷ്യമിടുന്നുണ്ട് എന്ന് സ്ഥാപിക്കാന്‍ നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. അതും ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചതാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. .

പിടിയിലായത് സുധാകരന്റെ സുഹൃത്തുക്കളാണെന്ന് വാദത്തിനുവേണ്ടി അംഗീകരിക്കുക-എങ്കില്‍ നൂറുകണക്കിന് അനുയായികളെയും കൂട്ടി പന്ത്രണ്ടുമണിക്കൂര്‍ എന്തിന് സുധാകരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു? ഒരു പെറ്റീകേസിനുമാത്രം സാധ്യതയുള്ള സംഭവത്തില്‍ എന്തിന് കണ്ണൂരിനെ ഇളക്കിമറിക്കുന്ന പ്രതികരണമുണ്ടാക്കി? എന്താണ് സുധാകരനും ഈ ക്രിമിനലുകളും തമ്മിലുള്ള ബന്ധം? സ്വന്തം നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാതിരിക്കാന്‍ മാത്രം ഈ ഗുണ്ടാസംഘത്തിന് കണ്ണൂരിനോട് എന്തിത്ര പ്രണയം?

ഇനി പൊലീസ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഒരു പ്രതിപക്ഷ എംഎല്‍എയുടെ ഭീഷണിക്കുവഴങ്ങി മൂത്രമൊഴിച്ചുപോകേണ്ടവരാണോ കണ്ണൂരിലെ പൊലീസുകാര്‍? എന്തുകൊണ്ട് ഡിസിസി ആപ്പീസിനുമുന്നിലെ വാഹനങ്ങള്‍ പരിശോധിക്കാന്‍ തയാറായില്ല. അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ അഞ്ചുമുറി ബുക്ക്ചെയ്ത് എത്തിയവരുടെ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുംമുമ്പ് നിസ്സഹായത പ്രകടിപ്പിച്ച് മൂന്നുകുറ്റവാളികളെ പെറ്റികേസ് ചാര്‍ജുചെയ്ത് വിടാന്‍ തോന്നിയതെന്തുകൊണ്ട്? എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യാതിരുന്നു?

ഉമ്മന്‍ചാണ്ടി പയേണ്ടത്, മറ്റെല്ലാ പരിപാടികളും മാറ്റി തിടുക്കത്തില്‍ ആകാശമാര്‍ഗം കണ്ണൂരില്‍ എത്തിയത് എന്തിനെന്നതുതന്നെയാണ്.മധുര ജോഷി എന്ന കൊടും ക്രിമിനലിന്റെ സംഘവും സുധാകരന്‍-ഉമ്മന്‍ചാണ്ടി അച്ചുതണ്ടും തമ്മിലുള്ള ബന്ധം അന്വേഷിച്ചുപുറത്തുകൊണ്ടുവരേണ്ടതുണ്ട്. 151 ചാര്‍ജുചെയ്ത് വിട്ടുകള്യേണ്ടതല്ല, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളടങ്ങിയകേസാണിത്.

20 comments:

manoj pm said...

കേരളം കത്തിച്ചാമ്പലായേക്കാമായിരുന്ന ഒരു കൊലപാതക ഗൂഢാലോചനയാണ് ഡിസിസി ആപ്പീസില്‍നിന്ന് രണ്ടുപേരെ പിടികൂടിയതോടെ പാളിപ്പോയത്. സുധാകരനില്‍നിന്ന് ഇത്തരമൊരു കളി പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല

മരത്തലയന്‍ said...

ഉമ്മൻ ചാണ്ടിയും കെ സുധാകരനും ഉൾപ്പെട്ട ഒരു വലിയ ഗൂഢാലോചന നടന്നിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വച്ചിരുന്ന രണ്ടു ചാലക്കുടിക്കാരെ വിട്ടുകിട്ടാൻ വേണ്ടി അല്ലെങ്കിൽ സുധാകരൻ ഇത്രയും വെപ്രാളം കാട്ടുമായിരുന്നില്ല എന്ന് തോന്നുന്നു. അഭിലാഷ് ലോഡ്ജിൽ റും ബുക് ചെയ്തവരെ കേന്ദ്രീകരിച്ചൊരന്വേഷണത്തിന് ഇനിയും സ്കോപ്പില്ലേ?

പാവം അബ്‌ദുള്ളക്കുട്ടി..മണ്ടനും വിടുവായനുമാണെങ്കിലും ഇത്തരം ഒരു ദുരന്തം അയാൾ അർഹിക്കുന്നില്ല.

Suraj said...

ഹാ, ഇങ്ങളിങ്ങനെ പറഞ്ഞാ ‘മുത്തശ്ശിമാര്’ കെണിയൂല്ലേ ? ഈ മൊബൈല്‍ ഫോണ്‍ നമ്പരൊക്കെ ഹൈലൈറ്റര്‍ പേന വച്ച് കളറടിച്ച് പെട്ടിക്കോളം വാര്‍ത്തയാക്കുന്ന നമ്പറ് ഞമ്മട മുത്തശ്ശിമാരട മാത്രം കുത്തകയാണെന്ന് കൂട്ടിക്കോളീന്‍. ഗൂഡാലോശനാന്നു പറഞ്ഞാ അതിന്റൊരറ്റത്ത് സൂഫിയേന്റ നമ്പരുവേണം. ഏറ്റം കുറഞ്ഞത് ഒരു മുസ്ലീം പേരെങ്കിലും വേണം,അല്ലാതെ എലക്ഷന്റന്ന് ചാണ്ടിച്ചന്‍ ഇല്ലാത്ത നേരമുണ്ടാക്കി ബല്ലാത്ത ബീമാനത്തീ പറന്ന് കരിപ്പൂരും കണ്ണൂരും ബന്നൂന്നൊക്കെ പറഞ്ഞാ ഞമ്മട ‘മുത്തശ്ശിമാര്‍’ക്കെന്ത് ഗൂഡാലോശന ?

അങ്ങനെ ബരുമ്പളല്ലേ അത് കാശ്മീരിലോട്ട് ഒലത്താമ്പോയോന്റെ കണക്ഷനാണെന്നോ ഫാരീസിന്റെ ഉമ്മുമ്മാന്റെ ആങ്ങളേടെ ബീവീന്റേയാണെന്നോ ഒക്കെ മുത്തശ്ശിമാര്‍ക്ക് ‘അന്വേഷണാത്മകം’ ഒലിപ്പിക്കാമ്പറ്റൂ.

ഇതു ശുമ്മാ, കാക്കത്തൊമ്മീം തമ്മനം ഷാജീംന്നൊക്കെ പറഞ്ഞാ മുത്തശ്ശിമ്മാര്‍ക്ക് എറിക്കുവോ? സുദാഗരനെന്നു പറഞ്ഞാ പിന്നെ ഹൊ! തങ്കക്കുടമല്ലേ... ഛായ്!

MANSOONMUSINGS said...

Abdullakkutty needs to be very cautious. His newly found friends are dare to do anything to finish him off at CPIM's cost. People of Kerala wants to witness his political demise rather than any other catastroph. Take care our good old MP.

Shinoy said...

The respected voters of kerala will understand this embarassed attempt of Gunda.Sudhakaran & Chandy are the culprits for making such a conspiracy intended to put blame on Communist Marxist party.....
And the other end, a mentally deficient person like Abdullakkutty deserve this and he has become a laughing stock infront of the people of Kerala

mirchy.sandwich said...

വായിക്കുമ്പം നല്ല രസമുണ്ട്. രഞ്ജി പണിക്കര്‍ ഇപ്പോള്‍ ഒപ്പമുള്ളതുകൊണ്ട് തിരക്കഥക്കു വിഷമം ഉണ്ടാവില്ല എന്നറിയാം. എന്നാലും ആഭ്യന്തര മന്ത്രി വിചാരിച്ചിട്ടു പോലും അവന്മാരെ വിട്ടു കളഞ്ഞില്ലേ. നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ട് അബ്ദുള്ളക്കുട്ടി രക്ഷപെട്ടു. നമ്മുടെ പാര്‍ട്ടീന്നു പോവുന്നവരേം നമ്മള്‍ വേണം സംരക്ഷിക്കന്‍ എന്നു പറഞ്ഞാല്‍ ഇത്തിരി കഷ്റ്റം തന്നെ. രാഘവനെ രക്ഷിക്കാന്‍ നമ്മളെത്ര ശ്രമിച്ചതാ അല്ലേ മനോജേ. അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ ഒരു ബസ് നിറച്ച് ആളു വരുക.. അതിനു നേതൃത്വം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി വിമാനത്തില്‍ വരിക..ഓ എന്റമ്മോ എന്തൊക്കെയാ ഈ നാട്ടില്‍ അല്ലേ.. വലിയ ജയരാജന്‍ പറഞ്ഞപോലെ പോലീസ്സാന്നും പരഞ്ഞു ജൂണിഫോമും ഇട്ടു നടന്നാ പോര. പാര്‍ട്ടി പറയുന്നവരെ പറയുന്ന ചാര്‍ജു ചുമത്തി അകത്താക്കി നാലു ചാര്‍ത്ത് ചാര്‍ത്തണം. ഏതായാലും കതിരൂരില്‍ എങ്കിലും നമ്മുടെ സഖാക്കല്‍ പോലീസ്കാര്‍ ഉണ്ടായതു നന്നായി. ചെക്കന്റെ കയ്യില്‍ നിന്നു പൊട്ടിയ ബോംബ് ബീഡിപ്പടക്കം ആയില്ലേ. ബോംബു പോയിട്ട് പൊട്ടാസ് പോലും കതിരൂര്‍ ഏമാന്റെ കീഴില്‍ പൊട്ടീട്ടില്ലാന്നല്ലേ പറയുന്നേ.

കുഞ്ഞന്‍ said...

ഇത്രയും അന്ധത പാടില്ല മാഷെ...

sreenu said...

എടോ സാണ്ട്വിച്ചേ , തനിക്ക് ഈ നാട്ടില്‍ നടക്കുന്ന ഒരു പുല്ലും അറിയില്ല. നീ എന്താണ് സുധാകരനെ പറ്റി വിചാരിച്ചിരിക്കുന്നത്? വെറുതെ അയാളുടെ നല്ല മുഖം മോശമക്കല്ലേ. സുധാകരന്‍ എന്നാല്‍ ഏറ്റവും നല്ല ക്രിമിനല്‍ എന്നാണര്‍ഥം. നീ കൊച്ചുകുട്ടി. ഒന്നും അറിയില്ല. അതുകൊണ്ട് മോന്‍ മാമുണ്ട് അവിടെയെങ്ങാനും ഇരിക്ക്. ഇത് വലിയ ആളുകള്‍ കൈകാര്യം ചെയ്തുകൊള്ളും.

abhilash attelil said...

സാണ്ടവിച്ചേ കുഞ്ഞാ,
മനോജ് പറഞ്ഞത് കണക്കാക്കണ്ട പക്ഷെ ഒരു സംശയം എന്തിനാണ് അവര് കണ്ണൂര് വന്നത്.പല കൊലപാതക കേസില്‍ പ്രതികള്‍ ആയ ആ വാടക കൊലയാളികള്‍ സുധാകരന്‍റെ കൂട്ടുകാരാണോ? കേരളത്തില്‍ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു എത്രയോ യു ഡി എഫ് പ്രവര്‍ത്തകര്‍ പോലീസ് കസ്ട്ടടിയിലായി അവര്‍ക്ക് വേണ്ടി കാണിക്കാത്ത ഈ പ്രതിഷേധത്തിന്റെ കാരണമെന്താണ്?അടിയന്തരമായി ടിക്കെറ്റെടുത്ത് വിമാന മാര്‍ഗം കോഴിക്കോടെത്തി കണ്ണൂരില്‍ വന്നു സുധാകരനെ സന്ദര്‍ശിക്കേണ്ട അടിയന്തര കാര്യം എന്തായിരുന്നു.?

പാഞ്ഞിരപാടം............ said...

ഇനിയും ഉണ്ടു സഖാവെ കുറെ, അങ്ങു കോട്ടയത്തു ബീ ജെ പി യുമായി കെട്ടിമറിഞ്ഞതു മറ്റും...
എന്തിനാ സഖാവേ മലര്‍ന്നു കിടന്ന് മേലൊട്ടു തുപ്പിയിട്ട്, മറ്റവന്‍ എന്റെ മേല്‍ തുപ്പി എന്നു പറയുന്ന വേലത്തരം... മതിയാക്കിക്കൂടെ? ഇനിയെങ്കിലും.

abhilash attelil said...

കയ്യിലുരുന്നു പൊട്ടിയാല്‍ പോലും കയ്യിടെ ഉടമസ്ഥനെ പോലും കൊല്ലാന്‍ പറ്റാത്ത സാധനതിനെയാണോ നിങളുടെ നാട്ടില്‍ ബോംബെന്ന് പറയുന്നത്.ഞങടെ നാട്ടില് അതിനു ഓലപടക്കം എന്ന് പറയും.

പാഞ്ഞിരപാടം............ said...

അയ്യൊ സഖാക്കന്മാര്‍ക്കു അതു മുകളില്‍ പറഞ്ഞ പോലെത്തെന്നെ പടക്കം, ബൊബല്ല.... പ്രത്യേകം എഴുതിയിരുന്നല്ലൊ, കണ്ടില്ലാരുന്നൊ?

പിന്നെ ഒരു ഈര്‍ക്കിളി പടക്കം പൊട്ടിയാല്‍ ആല്ലെ മൂന്നു പേരെ അത്യാഹിത വിഭാഗത്തില്‍ കയറ്റുക !!!പടക്കം കൊണ്ടല്ലെ പാട്യം ലൈബ്രറിക്കിട്ടു ജയരാജന്റെ ഓമന മകന്‍ ഏറിഞ്ഞത്.....
ആരെ പറ്റിക്കാനാ സഖാവു നോക്കുന്നതു കേരളത്തിലെ ജനങ്ങളെയൊ? നടക്കട്ടെ....

മായാവി.. said...

സഖാക്കന്മാര്‍= cross feeds of pigs and dog..no brain to think.

Unknown said...

ക്ലാസ്സ്മേറ്റ്സ്ലെ സതീശന്‍ കഞ്ഞിക്കുഴി നിലവാരത്തിലുള്ള പാഞ്ഞിരപ്പാടനെ വിട്ടേക്ക്. ചോദ്യം അതൊന്നുമല്ല.

1)കേരളത്തിലെ എല്ലാ പത്രങ്ങളും പോലീസ്പിടിച്ച പ്രതികളെ, കല്ലന്‍ തോമസും,ബുള്ളറ്റ് ടെന്സനും,പോളിംഗ് ദിവസം ചാലക്കുടിയില്‍ നിന്നും,കൊച്ചിയില്‍ നിന്നും എന്തിനു കണ്ണൂരില്‍ വന്നു.
2)ഇവര്‍ കൊട്ടേഷന്‍ സംഘങ്ങലല്ലേ,ആറോ,ഏഴോ ക്രിമിനല്‍കേസില്‍ പ്രതികള്‍ ആണ് ഇവരെല്ലാം.ക്രിമിനല്‍ പ്രതികളെ രക്ഷിക്കാന്‍ എന്തിനു 15 മണിക്കൂര്‍ സ്റേഷന്‍ പിക്കറ്റിംഗ്.
3)അവര്‍ക്ക് നാട്ടില്‍ വോട്ടുണ്ടായിരുന്നു.എന്നിട്ടും ഇല്ലെന്നു എന്തിനു സുധാകരന്‍ കള്ളം പറയുന്നു.


4)Business കാര്യം സംസാരിക്കാനാണ്(ഇലക്ഷന്‍ ദിവസം!) ഇവര്‍ വന്നതെന്നാണ് സുധാകരന്‍ പറയുന്നത്. എന്താണ് ,എവിടെ ആണ് ബിസിനസ് എന്ന് എന്ത്കൊണ്ട് സുധാകരന്‍ പറയുന്നില്ല. പത്രസംമേളനത്തില്‍ ചോദ്യ മുയര്‍ന്നപ്പോള്‍, അതൊന്നും നിങ്ങള്‍ അറിയേണ്ടാ എന്നാണു പറഞ്ഞത്.

ഏറ്റവും വലിയ ഫാസിസം ഇനി പറയുന്നതാണ്.

5)സ.പി.എം കാരന്‍ ,കണ്ണൂരില്‍ മുള്ളിയാല്‍ പോലും ജാതകം വരെ ഗണിച്ചു പറയുന്ന മൂരാച്ചി വലതുമാധ്യമങ്ങള്‍ ഇത് വെറും 'സ്റ്റേഷന്‍ ഉപരോധം' എന്നാണു റിപ്പോര്‍ട്ട് ചെയ്തത്.അറസ്റ്റുചെയ്യപ്പെട്ടവര്‍ ക്രിമിനല്‍ പശ്ച്ചാത്തലമുള്ളവര്‍ ആണെന്നത് എന്തുകൊണ്ട് അപൂര്‍വ്വം (മാധ്യമം പത്രം പോലുള്ളവ,അതും പലതും മുക്കി)മാധ്യമങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു? ഇവരില്‍ ചിലര്‍ക്കും ഇതിലൊക്കെ പങ്കുന്ടോ.
( ജയരാജന്‍ വധശ്രമക്കേസില്‍ ഒരു 'ദേശീയ ദിന പത്ര' ലേഖകന്‍-മന്ഗലാപുരം ലേഖകന്‍-പ്രതിയായത് കൂട്ടി വായിക്കുക)

amalan said...

മധ്യമങ്ങള്‍ ഹാ കഷ്ടം

ക്വട്ടേഷന്‍ സംഘത്തിനുവേണ്ടി കെ സുധാകരന്‍ എംഎല്‍എ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിട്ടും യുഡിഎഫിനെ ന്യായീകരിച്ച് പ്രമുഖ പത്രങ്ങള്‍. പിടിയിലായവര്‍ ആരാണെന്ന് പറയാനുള്ള സാമാന്യ മര്യാദപോലും പലരും കാണിച്ചില്ല. തെരഞ്ഞെടുപ്പിനിടെ പിടിയിലായ യുഡിഎഫ് പ്രവര്‍ത്തകരെ വിട്ടു കിട്ടാന്‍ സുധാകരന്‍ പതിനഞ്ച് മണിക്കൂര്‍ പൊലീസ്സ്റ്റേഷനില്‍ കുത്തിയിരുന്നുവെന്നാണ് പറഞ്ഞത്. സുധാകരന്റെ സുഹൃത്തുക്കളുടെ ഡ്രൈവറെയും സഹായിയെയും ചേലോറയിലെ പ്രജിതിനെയും വിട്ടു കിട്ടാന്‍ സമരം നടത്തിയെന്നാണ് മനോരമ പറഞ്ഞത്. ഡിസിസി ഓഫീസിലേക്ക് വന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എന്നായിരുന്നു മാതൃഭൂമിയുടെ വാര്‍ത്ത. എന്നാല്‍ ഇവര്‍ എന്തിന് ഇവിടെ വന്നു? സുധാകരന്‍ പറയുന്നതുപോലെ സുഹൃത്തുക്കളാണെങ്കില്‍ അവര്‍ ആരാണ്? എറണാകുളത്തും ചാലക്കുടിയിലും തൃശൂരിലുമുള്ളവര്‍ വോട്ടിങ് ദിവസം എന്തിന് സുഹൃത്തിനെ കണാന്‍ വന്നു? സ്ഥാനാര്‍ഥിയുടെ തിരക്കില്‍ കാണാന്‍പോലും പറ്റാത്ത സാഹചര്യത്തിലാണോ അതിഥി സല്‍ക്കാരം എന്നൊന്നും ആലോചിക്കാന്‍ ആരും തയ്യാറായില്ല. മുഹമ്മയില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ആളു കൂടിയത് സിപിഐ എം ഉപരോധമാക്കി വാര്‍ത്ത കൊടുത്തവര്‍ക്ക് കണ്ണൂരിലേത് സിഐ ഓഫീസിലെ സമരമായിരുന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായവരെ രക്ഷിക്കാന്‍ എന്തിനുവേണ്ടിയാണ് സുധാകരനും സംഘവും ഇത്ര ആവേശം കാണിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല ഇവരെ അറസ്റ്റ് ചെയ്തത്. സംശയസാഹചര്യത്തില്‍ കണ്ടവരെയാണ് പിടിച്ചത്. ഇതില്‍ പറവൂര്‍ സ്വദേശി കെ ജെ തോമസും ചാലക്കുടി സ്വദേശി ടെന്‍സനുമാണ് ഉണ്ടായിരുന്നത്. ഇവരുടെ സഹായി ജില്ലാ ബാങ്ക് ജീവനക്കാരനും വലിയന്നൂരിലെ സ്ഥിരം ക്രിമിനലുമായ പ്രജിതാണ്. ഇയാള്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ശിക്ഷ ലഭിച്ച ആളുമാണ്. എന്നിട്ടും ഇവരൊക്കെ നിരപരാധികളാണെന്ന് പ്രചരിപ്പിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കളാകെ എന്തിനാണ് 15 മണിക്കൂര്‍ പൊലീസ് സറ്റേഷന്‍ ഉപരോധിച്ചത് എന്ന സംശയം പോലും വായനക്കാരുമായി പങ്കു വയ്ക്കാന്‍ ഈ പത്രങ്ങള്‍ തയ്യാറായില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍പോലുമല്ലാത്തവര്‍ക്കു വേണ്ടിയാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം ഒന്നടങ്കം അക്രമ സമരത്തിന് നേതൃത്വം നല്‍കിയത്.

manoj pm said...

പാഞ്ഞിരപ്പാടന്‍ നടത്തുന്നത് ഈ പോസ്റ്റില്‍ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ളതല്ല, മറിച്ച് അയാളുടെ മാര്‍ക്സിസ്റ്റ് വിരോധം പുറന്തള്ളാനുള്ള ശ്രമമാണ്. അതിന് അത്തരമൊരു പോസ്റ്റ് പ്രത്യേകം ആകുന്നതാണ് ഉചിതം. ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളില്‍ ചര്‍ച്ച നടക്കണം എന്നാണാഗ്രഹിക്കുന്നത്. അതുകൊണ്ട് പാഞ്ഞിരപ്പാടത്തിന്റെ ചില വഴിമാറ്റല്‍ കമന്റുകള്‍ ഡിലിറ്റ് ചെയ്യുന്നു. അല്‍പം കടന്നകയ്യാണെന്നറിയാമെങ്കിലും സഹികെട്ട് ചെയ്തുപോകുന്നതാണ്. സഖാക്കളെന്നാല്‍ പന്നിക്കും പട്ടിക്കുമുണ്ടായവരാണെന്ന മുട്ടന്‍ തെറിക്കമന്റിട്ട മായാവിയെപ്പോലുള്ളവരെപ്പോലും അവരുടെ അല്‍പബുദ്ധിയുടെയും നട്ടപ്പിരാന്തിന്റെയും പേരില്‍ സഹിക്കാമ. ഊ പാഞ്ഞിരപ്പാടത്തെപ്പോലെ ലക്കുംലഗാനുമില്ലാതെ പോകുന്ന, എല്ലാ ബ്ളോഗിലും കയറി അലമ്പുണ്ടാക്കുന്നവരെ നാമെന്തിന് സഹിക്കണം? വിഷയം വിട്ടുള്ള അനാവശ്യ കമന്റുകളും തെറിവിളികളും ഒഴിവാക്കാന്‍ ബ്ളോഗിന്റെ അഡ്മിസ്ട്രേറ്റര്‍ക്കുള്ള സ്വാതന്ത്യ്രം ഇവിടെ ഉപയോഗപ്പെടുത്തുന്നു.

abhilash attelil said...

നന്നായി പാഞ്ഞിരപാടതിന്റെ കമന്റ് ഡിലീറ്റു ചെയ്തത്.വിഷയം മാറ്റാന്‍ അയാള്‍ ബോധപൂര്‍വം ശ്രെമിക്കുന്നതാണ്.പല പോസ്റ്റിലും കണ്ടിട്ടുണ്ട്.
മായാവി
സുധാകരന്‍ ഇ പി ജയരാജനെയും മറ്റും കൊല്ലാന്‍ ശ്രെമിച്ചതും ഇപ്പോള്‍ അബ്ദുള്ളകുട്ടിയെ കൊല്ലാന്‍ ഗുണ്ടാ സങ്കതെ ഏല്പിച്ചതും കംമ്യുനിസ്ട്ടു വിരോധം കൊണ്ടാണെന്ന് വിചാരിക്കാം.പക്ഷെ ഡി സി സി അംഗങ്ങള്‍ ആയ കോണ്‍ഗ്രസുകാരെ വെട്ടി കൊലെപെടുതാന്‍ ശ്രെമിച്ചത് എന്തിനായിരുന്നു.അത് മനസിലാക്കാത്ത നിങ്ങള്‍ക്കാണ് നിങ്ങള്‍ പറഞ്ഞ വാചകം യോജിക്കുക.സുധാകരന്‍ ഇതു മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ്.മോഡിയെ അനുകൂലിച്ച അബ്ദുല്ലാകുട്ടിയെ കൂട്ടിയാല്‍ ഉള്ള മുസ്ലീം വോട്ടു പോകുകയേ ഉള്ളൂ എന്ന് മനസിലാവാത്ത വിഡ്ഢി ഒന്നും അല്ല സുധാകരന്‍.പിന്നെ എന്തിനു കൂടെ കൂട്ടി എന്നുള്ള ചോദ്യത്തിനു ഉള്ള ഉത്തരം ആണ് ഇപ്പോള്‍ നടന്ന സംഭവ വികാസങ്ങള്‍

ജനശക്തി said...

ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയാകുന്നില്ല എന്നതെങ്കിലും ആളുകള്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു.

RV Kumar said...

സുധാകരന്റെ ചരിത്രം

1. CPI(M) വിരോധം യൂത്ത്ന്‍മാരില്‍ കുത്തിവെച്ച്, അക്രമം അഴിച്ച് വിട്ട്, നേതാക്കളെ അപകടപ്പെടുത്തി DCC President, MLA വരെ ആയി.

2. സഹപ്രവര്‍തക്കന്റെ (പുഷ്പരാജ്) സഹോദരിയെ ............, ചോത്യം ചെയ്ത Pushparajനെ അപ്കടപ്പെടുത്തി, പത്രസമ്മേളനത്തില്‍ പത്രക്കാരെ ആക്രമിച്ചു.

3. മന്ത്രിയായി അഴിമതി നടത്തി (തെളിവ് - പുതിയ business Partners, ചന്തന കടത്തു, മാഫിയ).

4. അടുത്ത നിയമസഭാ തിരഞടുപ്പില്‍ UDF കണ്‍നൂരില്‍ തോല്‍ക്കും, കാരണം പുതിയ വിഭചനം.

5. രാഷ്ട്രീയമായി ലോകസഭയിലും ജയിക്കില്ല തുടര്‍ന്ന് രാഘവ-ഉമ്മന്‍ സഹായ കമ്മറ്റിയുടെ കടാക്ഷത്തില്‍ ആക്രമം അഴിച്ചു വിടാല്‍ കണ്ണൂരും മറ്റ് 19 ലോക സഭാ മഡലത്തിലും ജയിക്കാമെന്ന തെറ്റായ കണക്കു കൂട്ടല്‍.

6. ജയിച്ചാല്‍ കേരളം തുത്തുവാരിയ ക്രെദിറ്റ് സുധാകരന് അതുവഴി മന്‍ത്രിയാവം.

ഈ പദ്ധ്തി പൊളിച്ചത് സുധാകരന്റെ എതിര്‍ ഗ്രൂപ്പായിരിക്കാം, അതില്‍ പ്രയാസമുള്ളവര്‍ പലതും എഴുതും പലതും വിഴുങ്ങും സ്വാഭാവികം മാത്രം.

ഇടിമുഴക്കം said...

അബ്ദുള്ളക്കുട്ടി എന്ന വിഡ്ഡിക്കൂഷ്മാണ്ഡത്തിന് ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നത് ഇനിയും മനസ്സിലായില്ലെന്ന് തോന്നുന്നു. കഷ്ടം കോൺഗ്രസ്സുകാരുടെ കൈ കൊണ്ട് തന്നെ ആവുമല്ല്ലൊ ഇവന്റെ ഒക്കെ അവസാനം. അവൻ ഈ വിഷയത്തിൽ കോൺഗ്രസ്സിനെ ന്യായീകരിക്കാൻ പാടു പെടുന്നത് കാണുമ്പ്പോൾ സഹതാപം തോന്നുന്നു.