Wednesday, April 8, 2009

മഹാന്‍മാരുടെ ഡിഗ്രി



അല്‍പം ലജ്ജതോന്നുന്നുണ്ട്. നാട്ടില്‍ മാന്യരായി നടക്കുന്നവരെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നതില്‍. പക്ഷേ പത്രങ്ങള്‍ വായിക്കുന്തോറും എഴുതാനുള്ള ചൊറിച്ചില്‍ കൂടിക്കൂടി വരികയാണ്. ഇന്നലെ “ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി രാഹുല്‍ഗാന്ധിയെക്കുറിച്ച് എഴുതിയതുകണ്ടില്ലേ? രാഹുല്‍ഗാന്ധി പണമുള്ളവനെങ്കിലും സത്യസന്ധതയുള്ളവനാണോ എന്ന് ആ പത്രത്തിന് സംശയം.രാഹുല്‍ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍നിന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച എംഫില്‍ ഡിഗ്രിയെക്കുറിച്ചാണ് വാര്‍ത്ത. വ്യാഖ്യാനിച്ച് പരുവപ്പെടുത്താതെ, ആ വാര്‍ത്തയിലേക്ക് നേരിട്ട് ശ്രദ്ധ ക്ഷണിക്കട്ടെ:

Truth about Rahul’s MPhil
Express News Service


First Published : 07 Apr 2009 02:55:00 AM IST
Last Updated : 07 Apr 2009
07:57:33 AM IST
CHENNAI: Rahul Gandhi appears to have been economical with
the truth on his affidavit while filing his election nomination papers in Amethi
this weekend.
In the affidavit, he states that he obtained an MPhil from
Trinity College of the University of Cambridge, UK, in 1995, in Developmental
Economics. A certificate from the University shows that not only has he got
dates wrong, he has even got the name of the course he took incorrect.
Worse, the man touted as a future prime minister failed one of his four
papers.
Rahul got 58 per cent in “National Economic Planning and Policy”
(according to the grading scale given in the certificate, 60 per cent is the
minimum for a pass).
The certificate, shown alongside, was issued a year ago
by Diana Kazemi, the secretary of the department of Development Studies (and not
Developmental Economics) in which Rahul Gandhi studied.
He enrolled under
the name ‘Raul Vinci’, a pseudonym given by the British authorities in a common
practice as there are a good number of VVIP wards from around the world enrolled
at British educational institutions. The pseudonym came to light during the 2004
elections in the Telegraph and the Hindu.
According to the University, Rahul
read for the MPhil in 2004- 05, and not in 1994-95, as stated in his affidavit.
His affidavit’s other claim, to have obtained his Bachelors from Rollins
College in Florida, USA, is true (and is a departure from earlier claims by
‘supporters’ that he graduated from Harvard). He also briefly attended St
Stephen’s College in Delhi, gaining admission through the sports quota.
His
mother (and Congress president) Sonia Gandhi was also in a minor controversy in
2004 over her educational qualifications.
Her nomination papers’ affidavit
claimed she obtained a certificate in English from Lennox Cook School,
University of Cambridge, in 1965. After it was revealed that the school had no
affiliation to the University, Sonia claimed that the error on the affidavit was
the result of a secretarial typing mistake
.

“ഈ വാര്‍ത്ത വായിച്ചപ്പോഴാണ്, കോഴിക്കോട് ദേവഗിരി കോളെജില്‍ നിന്നും കഷ്ടിച്ച് പ്രീഡിഗ്രി ചാടിക്കടന്ന ഒരു പത്രമുടമ, ലണ്ടനിലെ കിങ്സ് ലാംഗ്ളേ കോളെജില്‍ നിന്നും ഉന്നതബിരുദം കരസ്ഥമാക്കിയെന്ന് അഭിമാനത്തോടെ നിയമസഭാ രേഖകളില്‍ എഴുതിയത് കണ്ടകാര്യം ഓര്‍മ്മവന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിയും തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തണം.
കല്‍പ്പറ്റ എംഎല്‍എ എം വി ശ്രേയാംസ് കുമാറും അങ്ങനെ സ്വന്തം വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടുണ്ട്. 2006 ഏപ്രില്‍ ഏഴ് തീയതി വെച്ച് കല്‍പ്പറ്റ നോര്‍ത്ത് നോട്ടറി വക്കീല്‍ പി സി പ്രസാദ് സാക്ഷ്യപ്പെടുത്തിയ ആ സത്യവാങ്മൂലം പ്രകാരം ശ്രേയാംസ്, 1982ല്‍ കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസില്‍ നിന്നും എസ്എസ്എല്‍സി, 1984 ല്‍ കല്‍പ്പറ്റ ദേവഗിരി സെന്റ് ജോസഫ് കോളെജില്‍ പ്രീഡിഗ്രി എന്നീ രണ്ടു യോഗ്യതകളുടെ കാര്യമേ പറയുന്നുളളൂ.
അതായത് പൊതുപ്രവര്‍ത്തകനും മാതൃഭൂമിയിലെ മാര്‍ക്കറ്റിംഗ് ആന്റ് ഇലക്ട്രോണിക് മീഡീയ ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാറിന് 2006 ഏപ്രില്‍ ഏഴു വരെ എസ്എസ്എല്‍സിയും പ്രീഡിഗ്രിയും മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയാകുമ്പോള്‍ സ്വാഭാവികമായും ഗമ കൂടും. പ്രത്യേകിച്ച് പിതാവ് വീരേന്ദ്രകുമാറിന് അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്നും കിട്ടിയ എംബിഎ ബിരുദം കൈയിലുളളപ്പോള്‍.

അങ്ങനെയാണ് നിയമസഭയിലെ ബയോഡാറ്റയില്‍ ടിയാന്‍ ലണ്ടനിലെ കിങ്സ് ലാംഗ്ളേ കോളെജില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ കിട്ടിയ ദേഹമാണെന്ന വിവരം പ്രത്യക്ഷപ്പെട്ടത്. നിയമസഭയിലെ വെബ് സൈറ്റും ഇലക്ഷന്‍ കമ്മിഷന്റെ വെബ്സൈറ്റും പരിശോധിച്ചാല്‍ ഇക്കാര്യം നേരില്‍ ബോധ്യപ്പെടും.

ചില കുടുംബങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാവുമെന്ന് നമുക്കറിയാം. നമ്മില്‍ ചിലര്‍ക്ക് ബാധകമാകുന്ന നിബന്ധനകള്‍ പലതും ഇത്തരം കുടുംബങ്ങളില്‍ പിറന്നവര്‍ക്ക് ബാധകമല്ല.
എസ്എസ്എല്‍സി കഴിഞ്ഞാലേ നമുക്ക് പ്രീഡിഗ്രിക്ക് പോകാനാവൂ. പ്രീഡിഗ്രിയും ജയിക്കണം ഡിഗ്രിക്ക് പോകണമെങ്കില്‍. അതും ജയിച്ചാലേ ബിരുദാനന്തരബിരുദത്തിനും പി ജി ഡിപ്ളോമയ്ക്കുമൊക്കെ പോകാനാവൂ. ഒരുമാതിരി കൊളളാവുന്ന ബിരുദവും പിജി ഡിപ്ളോമയുമൊക്കെ അങ്ങനെ കിട്ടുന്നതാണ്.
എന്നാല്‍ ശ്രേയാംസിന് അതൊന്നും ബാധകമല്ല. പ്രീഡിഗ്രിയോടെ തന്നെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ലണ്ടനില്‍ നിന്നും പിജി ഡിപ്ളോമ കരസ്ഥമാക്കാനുളള അറിവ് അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹം ഡിഗ്രി പഠിച്ച് സമയം കളഞ്ഞില്ല. കുടുംബത്തില്‍ പിറന്നവര്‍ക്ക് ഇങ്ങനെ ചില ദൈവാനുഗ്രഹമുണ്ടാകും. അത്തരം അനുഗ്രഹങ്ങളുള്ളവരെ ദൈവംതന്നെ രക്ഷിക്കട്ടെ. എന്തായാലും രാഹുല്‍ ഗാന്ധിയുടെ സ്റ്റാറ്റസുണ്ട് എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇനി വെച്ചടി വെച്ചടി കയറിയങ്ങ് പോകാം.

11 comments:

manoj pm said...

പ്രീഡിഗ്രിയോടെ തന്നെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ലണ്ടനില്‍ നിന്നും പിജി ഡിപ്ളോമ കരസ്ഥമാക്കാനുളള അറിവ് അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹം ഡിഗ്രി പഠിച്ച് സമയം കളഞ്ഞില്ല. കുടുംബത്തില്‍ പിറന്നവര്‍ക്ക് ഇങ്ങനെ ചില ദൈവാനുഗ്രഹമുണ്ടാകും. അത്തരം അനുഗ്രഹങ്ങളുള്ളവരെ ദൈവംതന്നെ രക്ഷിക്കട്ടെ

വാഴക്കോടന്‍ ‍// vazhakodan said...

വളരെ മോസമായിപ്പോയി രാഹുലെ! ഒന്നില്ലെന്കിലും ഭാവി പ്രധാനമന്ത്രിയല്ലേ?

മനനം മനോമനന്‍ said...

പൊതുപ്രവർത്തകന്റെ വിദ്യാഭ്യാസയോഗ്യത ഒരു ഒരുപ്രശ്നമല്ല. പിന്നെ ഇങ്ങനെ ചില സൌകര്യങ്ങൾ ഉള്ളപ്പോൾ എന്തിനു വിദ്യാഭ്യാസം ഇല്ലാതെ കഴിയണം?ഹഹഹ

ഇ.എ.സജിം തട്ടത്തുമല said...

കിങ്സ് ലാംഗ്ളേ കോളേജിലേയ്ക്കൊരു ലിങ്കു കിട്ടിയിരുന്നെങ്കിൽ............

RV Kumar said...

when Pullikan did for his son in the entrance exam long back (0+0+1+0=428)mathrubumi wrote about this, when shreyas changed PDC = Porffessional Degree Certificate nobody wrote, this is democracy and 4th estate reality.

ലതീഷ്.പി.വി said...

കള്ള ബിരുദം തുറന്നു കാട്ടിയത് നന്നായി.

Ajoy S Chelat said...

fine,this type of yong politicians will lead us.....jay ho.....

Ajoy S Chelat said...

fine,this type of yong politicians will lead us.....jay ho.....

സുപ്രിയ said...

ശ്ശെ.... വെറുതെ ഡിഗ്രിപഠിച്ച് മൂന്നുവര്‍ഷം കളഞ്ഞു... വേണ്ടാരുന്നു.

Suraj said...

ഈസ്റ്റ് ജോര്‍ജിയാ യൂണിവേഴ്സിറ്റി എന്നൊരു സാങ്കല്പിക സര്‍വ്വകലാശാലയില്‍ നിന്നും മമതാ ബാനര്‍ജിക്ക് പണ്ടൊരു ഡിഗ്രി ഉണ്ടായിരുന്നതായി കേട്ടിരിക്കുന്നു. യൂണിവേഴ്സിറ്റി ഒഫ് ജോര്‍ജിയയും ഈസ്റ്റ് ജോര്‍ജിയാ കോളെജും ചേര്‍ന്നുണ്ടായ സങ്കര സന്തതിയാവാം ഈ “സര്‍വ്വകലാശാല” എന്ന് അനുമാനിക്കാം :))

വ്യാജ വിദേശയൂണിവേഴ്സിറ്റി ഡിഗ്രികളെക്കുറിച്ചൊരു ടൈംസ് ഒഫ് ഇന്ത്യാ വാര്‍ത്ത.

riyaz ahamed said...

തരികിട കാരണം യു.കെ. ബോർഡർ ഏജൻസി കച്ചോടം പൂട്ടിച്ച സ്ഥാപനങ്ങളിലൊന്നാണ് ഈ 'കിങ്സ് ലാംഗ്ളേ കോളേജ്'.

http://www.comparethecourse.com/tier4_registers/removed/page:9

അവരുടെ വെബ്സൈറ്റും പൂട്ടിപ്പോയെന്നു തോന്നുന്നു.