Friday, April 3, 2009

ചോര മണക്കുന്ന വോട്ട്

എന്‍ഡിഎഫിന്‍െയും ആര്‍എസ്എസിന്റെയും ഔദാര്യവും സഹായവും ഞങ്ങള്‍ക്കുവേണ്ട എന്നു പറയാനുള്ള ആര്‍ജവം പിണറായി വിജയന്‍ കാണിച്ചിരിക്കുന്നു. യുഡിഎഫിന്റെ സ്ഥിതിയോ? മഅ്ദനി, തീവ്രവാദം, പിഡിപി ബന്ധം ആപത്ത് എന്നൊക്കെ വിളിച്ചുപറഞ്ഞ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഇ അഹമ്മദിനെയും ആരും കാണുന്നില്ലേ? അവര്‍ക്കകിപ്പോള്‍ എന്‍ഡിഎഫിനെ വേണം. അതിന്റെ മനുഷ്യരക്തം ചുവക്കുന്ന പിന്തുണ മൊത്തിമൊത്തിക്കുടിക്കണം. എവിടെ വര്‍ഗീയ വിരുദ്ധ പ്രസംഗങ്ങള്‍? എവിടെ രാഷ്ട്രീയ സദാചാര വെടിക്കെട്ടുകള്‍?

മഅ്ദനി പറഞ്ഞത്, ഞാനിപ്പോള്‍ തീവ്രവാദിയല്ല, മുമ്പ് ചില തെറ്റുകള്‍ ചെയ്തിട്ടുണ്ട്; തിരുത്തുകയാണ്; പശ്ചാത്തപിക്കുകയാണ് എന്നാണ്. അതുപറഞ്ഞ മഅ്ദനി പിന്തുണയ്ക്കുന്നത് ഇടതുപഷത്തെയായിപ്പോയി. വിടാന്‍ പാടുണ്ടോ? മഅ്ദനി അങ്ങനെ മതനിരപേക്ഷ വാദിയാകാന്‍ പാടുണ്ടോ? ഹേയ്! വിടില്ല.

എന്‍ഡിഎഫ് ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. മുസ്ളിം ലീഗിന്റെ ഹൈക്കമാന്റ് ഇന്ന് എന്‍ഡിഎഫാണ്. ആയുധങ്ങളും പണവും ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യലും കൊടും ക്രൂരതകള്‍ കാണിക്കാനുള്ള പരിശീലനവുമെല്ലാം മുറയ്ക്ക് നടക്കുന്നു. പക്ഷേ എന്‍ഡിഎഫിനെതിരെ ഒരു മഹാ പത്രക്കാരനും വാര്‍ത്തയെഴുതില്ല. മാതൃഭൂമിക്കാരനും മനോരമക്കാരനും എന്‍ഡിഎഫ് എന്നുകേട്ടാല്‍ പെടുത്തുപോകും. ആ രണ്ടു പത്രങ്ങളില്‍ എന്നെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ എന്‍ഡിഎഫ് ഒരു വര്‍ഗീയ സംഘടനയാണെന്ന്? അവര്‍ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്‍ഡിഎഫിനെക്കുറിച്ച് ഒരു ഫീച്ചര്‍? ഇല്ല. അതിനുള്ള നട്ടെല്ലൊന്നും ഈ ധിക്കൃതശക്രപരാക്രമികള്‍ക്കില്ല.

ഇന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ഡിഎഫ് പാപങ്ങള്‍ കഴുകിക്കളഞ്ഞോ? പത്തും പന്ത്രണ്ടും കൊല്ലം പഴക്കമുള്ള കീറക്കടലാസുകള്‍ പുതിയതാണെന്ന മട്ടില്‍ അരച്ചതുതന്നെ ഇടിച്ചുകൊണ്ടുള്ള അന്വേഷണാത്മകം ഒന്നാം താളില്‍ വിളമ്പിവെച്ച് കേമത്തം കാട്ടുന്ന മാന്യമഹാ പത്രങ്ങളേ, നിങ്ങള്‍ എന്‍ഡിഎഫിനെ എങ്ങനെ വിലയിരുത്തുന്നു? ധൈര്യമുണ്ടോ എന്‍ഡിഎഫ് നാട്ടില്‍ നടത്തിയ കൊലപാതകങ്ങളും അവരുടെ തീവ്രവാദ ബന്ധവും മലപ്പുറത്തെ സിനിമാക്കൊട്ടകകള്‍ കത്തിച്ചതും ബോംബുശേഖരിച്ചതുമടക്കമുള്ള വിവരങ്ങള്‍ അച്ചടിക്കാന്‍?


കേരളത്തിലെ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രശ്നം പരിശോധിക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കായി വര്‍ഗീയ ശക്തികളെ പോഷിപ്പിക്കുയും സംരക്ഷിക്കുകയും ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ അവസരവാദ സമീപനങ്ങളാണ് അതില്‍ ആദ്യത്തേത്. കോണ്‍ഗ്രസിന്റെ പ്രീണന നയങ്ങള്‍, മുസ്ളിം ലീഗിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം, വോട്ടുകച്ചവടങ്ങള്‍ എന്നിവയെല്ലാം ആ ഗണത്തില്‍ വരും.

സംഘപരിവാര്‍ കാലാകാലമായി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍, സംഘര്‍ഷ ശ്രമങ്ങള്‍, കേരളത്തിന് അന്യമായ വര്‍ഗീയ പ്രതീകങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വ നീക്കങ്ങള്‍, ആരാധനാലയങ്ങളെ ആയുധ പരിശീലന കേന്ദ്രങ്ങളാക്കല്‍, ആയുധ ശേഖരണം തുടങ്ങിയവയാണ് രണ്ടാമത്തെ ഇനം.

മൂന്നാമതായി ഇസ്ളാം മതത്തിന്റെ പേരുപറഞ്ഞ് തീര്‍ത്തും വര്‍ഗീയ അജണ്ടവെച്ച് ആളുകളെ സംഘടിപ്പിക്കുകയും ആര്‍എസ്എസിന് ബദല്‍ എന്ന നിലയില്‍ കായിക പരിശീലനവും ആയുധ ശേഖരണവും നടത്തുകയും സമൂഹത്തില്‍ പ്രാകൃത ആചാരങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന ഏതാനും സംഘടനകളാണ്.

ഈ മൂന്നു ഘടകങ്ങളും താന്താങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി ഒരേ വഴിയിലെത്തുമ്പോഴാണ് കേരളത്തിന്റെ അന്തരീക്ഷത്തിന് സംഘര്‍ഷാത്മകത കൈവരുന്നത്. മൂന്നിന്റെയുംഹിസാത്മകമായ കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്നു എന്ന കാരണമാണ് ഇടതുപക്ഷ ചേരിയെ ഇവരുടെ പൊതു ശത്രുവാക്കുന്നത്.

ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടുന്ന നിലയിലേക്ക് ന്യൂനപക്ഷ തീവ്രവാദവും പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൂട്ടക്കുരുതി ആസൂത്രണം ചെയ്യുന്നതിലേക്ക് സംഘപരിവാര്‍ ഭീകരതയും എത്തിച്ചേര്‍ന്നിരിക്കുന്നു. മാലെഗാവ്, മൊദാസ സ്ഫോടനങ്ങളുടെ അന്വേഷണ പുരോഗതിയും കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട തീവ്രാദികള്‍ കശ്മീരില്‍ ചെന്ന് പട്ടാളക്കാരോട് ഏറ്റുമുട്ടി മരിച്ചതിന്റെ വിശദാംശങ്ങളും വലിയ വിപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൊട്ടിപ്പുറത്തുവരാന്‍ വെമ്പല്‍കൊള്ളന്ന ലാവ നമ്മുടെയെല്ലാം കാല്‍ക്കീഴില്‍ തിളച്ചുമറിയുന്നു എന്ന സന്ദേശമാണ് ഈ സംഭവ വികാസങ്ങള്‍ നല്‍കുന്നത്.

കാശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൈയില്‍നിന്ന് കിട്ടിയത് വ്യാജമായി നിര്‍മിച്ച കേരള വിലാസമുള്ള ഒരു ഐഡന്ററ്റികാര്‍ഡുമാത്രമാണ്. ആ തുമ്പാണ് രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടെന്ന കണ്ടെത്തലിലേക്ക് കേരള പൊലീസിനെ നയിച്ചത്. നാലു മലയാളികളാണ് കേരളത്തില്‍നിന്ന് വണ്ടികയറി കുപ്വാരയില്‍ചെന്ന് നമ്മുടെ സുരക്ഷാസൈന്യത്തിനുനേരെ നിറയൊഴിച്ചത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മരിച്ചുവീണ അവരുടെ ജഡങ്ങള്‍ കാശ്മീരിന്റെ മണ്ണില്‍തന്നെ അടക്കം ചെയ്തിരിക്കുന്നു. സാധാരണ നിലയില്‍ 'അണ്‍എഡന്റിഫൈഡ് മിലിട്ടന്റ്സ്' എന്ന ലേബലില്‍ അവരുടെ അഥ അവിടെ ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍, കാശ്മീരില്‍നിന്ന് അയച്ചുകിട്ടിയ വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍നിന്ന് കേരള പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ഇന്നലെവരെ നമ്മുടെ കണ്‍മുന്നില്‍ നടന്നുകൊണ്ടിരുന്നതും നാം മനസ്സിലാക്കാതിരുന്നതുമായ വലിയൊരധോലോകത്തിന്റെ വാതിലാണ് തുറക്കപ്പെട്ടത്.

കാശ്മീരില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ മതപരമല്ല. അതിര്‍ത്തിത്തര്‍ക്കം ആളിക്കത്തിക്കാനും നാട്വെട്ടിപ്പിടിക്കാനുമായി മതത്തെ ദുരുപയോഗപ്പെടുത്തലാണത്. ഇന്ത്യയുടെ കൈവശമുള്ള മഞ്ഞുമലനിരകള്‍ പാകിസ്ഥാന്റെ കയ്യിലെത്തുന്നതിലോ കാശ്മീര്‍ ഒരു പ്രത്യേക രാജ്യമാകുന്നതിലോ മതത്തിന് യാതൊരു കാര്യവുമില്ല. അധികാരക്കൊതിയുടെയും വെട്ടിപ്പിടുത്തത്തിന്റെയും എളുപ്പവഴിയില്‍ മതത്തെ വ്യഭിചരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ദല്ലാള്‍ പണിയായി, കാശ്മീരിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്ന പരിപാടി മാറുന്നത് അതുകൊണ്ടാണ്. രാജ്യദ്രോഹമെന്നല്ല, അതിനേക്കാള്‍ നികൃഷ്ടമായ തൊഴിലെന്നാണ് ഇതിനെ വിളിക്കാനാവുക. അത്തരം റിക്രൂട്ട്മെന്റുകള്‍ കേരളത്തില്‍ നടക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മെ ഞെട്ടിപ്പിക്കുക മാത്രമല്ല, അതിന്നെതിരായി ആഞ്ഞടിക്കാന്‍ ആവശ്യപ്പെടുക കൂടി ചെയ്യുന്നു.

അവരെ റിക്രൂട്ട് ചെയ്തവരോടോ ഭീകര പരിശീലനം നല്‍കിയവരോടോ കേരളത്തിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രോഷപ്പെട്ടുകാണുന്നില്ല. 'ഇസ്ളാമിക ഭീകരത' എന്ന് അലമുറയിടുന്ന സംഘപരിവാരത്തിന്റെ പ്രതികരണങ്ങളും ആ വഴിക്കല്ലപോകുന്നത്. ഇരുകുട്ടര്‍ക്കും എന്‍ഡിഎഫ് എന്ന പേരുപോലും ഉച്ചരിക്കാന്‍ ധൈര്യമില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനോടും പൊലീസിനോടും സര്‍ക്കാരിനെ നയിക്കുന്ന സിപിഐ എമ്മിനോടുമാണ് അവരുടെ എതിര്‍പ്പ് നുരഞ്ഞുപൊങ്ങുന്നത്! എന്‍ഡിഎഫ് എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളതിന്റെ തെളിവ് കേരള പൊലീസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

നാലു ചെറുപ്പക്കാരെ തീവ്രവാദികളാക്കി കൊണ്ടുപോയി കൊല്ലിച്ച കേസില്‍ എന്‍ഡിഎഫിന്റെ പ്രധാന പ്രവര്‍ത്തകന്‍ അറസ്റിലായി. പല നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. അതൊന്നും കാണാതെ, നിലവില്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിന് ഒരു സൂചനയുമില്ലാത്ത ചിലര്‍ക്കുനേരെ, അവര്‍ സ്വന്തം ചേരിയിലല്ല എന്ന ഒറ്റക്കാരണംകൊണ്ട് കോണ്‍ഗ്രസും കുതിരകയറുന്നതാണ് കാണാനാകുന്നത്. സംഘപരിവാറും അത്തരമൊരിരട്ടത്താപ്പുമായി രംഗത്തുണ്ട്.

2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയപ്രതീക്ഷയിലായിരുന്നില്ല. നായനാര്‍ സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ വഴി നടത്തിയ ജംബോക്യാമ്പയിന്റെ സഹായംകൊണ്ടോ സര്‍ക്കാരിനെതിരായ നിഷേധവോട്ടുകളുടെ ആനുകൂല്യത്തിഗലാ ഉറപ്പായ ജയം സാധ്യമല്ലെന്നുകണ്ടപ്പോള്‍ സകലവിധ ജാതി-മത-വര്‍ഗീയ-സങ്കുചിത ശക്തികളുടെയും കൂട്ടുമുന്നണിയാണ് യുഡിഎഫ് ഉണ്ടാക്കിയത്. അതിനു പുറമെ ബിജെപിയുടെ വോട്ട് കരാറുറപ്പിച്ച് വിലയ്ക്ക് വാങ്ങുകയും ചെയ്തു. മുസ്ളിം ലീഗും ബിജെപിയും ഇസ്ളാമിക തീവ്രവാദികളുമെല്ലാം യുഡിഎഫിന്റെ ബാനറില്‍ ഒന്നിച്ചുനിന്ന് വോട്ടുതേടുന്ന കാഴ്ചയാണ് ആ തെരഞ്ഞെടുപ്പിന്‍െ വ്യത്യസ്തമാക്കിയത്.

മുസ്ളിങ്ങളുടെ വികാരം സിപിഐ എമ്മിനെതിരെ ആളിക്കത്തിക്കാന്‍ നാദാപുരത്തെ ഒരു സാധുസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതായി കള്ളക്കഥയുണ്ടാക്കി. ആ യുവതിയെ മാര്‍ക്സിസ്റ്റുകാര്‍ സംഘംചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന് പറയുക മാത്രമല്ല, ബലാത്സംഗകഥ സങ്കല്‍പത്തില്‍ മെനഞ്ഞ് വികാരോദ്ധീപകമായി കവലപ്രസംഗങ്ങളിലൂടെയും കാസെറ്റുകളിലൂടെയും ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. മറുഭാഗത്ത്, തലശ്ശേരിയിലെ സംഘര്‍ഷസ്ഥിതി സിപിഐ എമ്മിന്റെ ഹിന്ദു വിരോധമായി ചിത്രീകരിക്കാന്‍ ആര്‍എസ്എസിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നു. അതിനകംതന്നെ ക്രൈസ്തവരില്‍ ഭൂരിപക്ഷത്തെ വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും ചാനലിലൂടെ സ്വായത്തമാക്കാനും യുഡിഎഫ് നേതൃത്വം ശ്രദ്ധിച്ചിരുന്നു. പോരാഞ്ഞ് സമദൂരം പറയുന്നവരും അല്ലാത്തവരുമായ ജാതിസംഘടനകളെയും ഒപ്പം നിര്‍ത്തി. ചുരുക്കത്തില്‍ കേരളം കണ്ട ഏറ്റവും വലുതും വിചിത്രവുമായ ഒരു രാഷ്ട്രീയ-വര്‍ഗീയ-സങ്കുചിത കൂട്ടുകെട്ടായിരുന്നു 2001ലെ യുഡിഎഫ്.

മതത്തിന്റെ പേരില്‍ വര്‍ഗീയവാദികളുടെ തുറന്ന പിന്തുണ തെരഞ്ഞെടുപ്പുരംഗത്ത് ലഭിച്ചതിന്റെ പ്രത്യുപകാരമായി നിയമംലംഘിച്ച് എന്തുംചെയ്യാനുളള അവകാശം വര്‍ഗീയശക്തികള്‍ക്കു നല്‍കിയത് ആ യുഡിഎഫ് ഭരണമാണ്. യുഡിഎഫ് അധികാരത്തിലിരുന്ന അഞ്ചുകൊല്ലത്തില്‍ കേരളത്തില്‍ 121 വര്‍ഗീയസംഘട്ടനങ്ങളാണുണ്ടായത്. അവയില്‍ 18പേര്‍ കൊല്ലപ്പെട്ടു.

ഭരണം നിലവില്‍വരവന്‍ തങ്ങളും കാതരണക്കാരാണ് എന്ന അവകാശബോധത്തോടെ വര്‍ഗീയശക്തികള്‍ യുഡിഎഫ് ഭരണത്തില്‍ അഴിഞ്ഞാടിയതിന്റെ ചിത്രമാണിത്. 2001ല്‍ യുഡിഎഫ് ഭരണമേറ്റതുമുതല്‍ 2006 ജനുവരി 15 വരെനടന്ന ആര്‍എസ്എസ് ആക്രമണങ്ങളുടെ എണ്ണം 306 ആണ്. ഇതില്‍ കൊല്ലപ്പെട്ടത് അഞ്ചു സിപിഐ എം പ്രവര്‍ത്തകരും ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകനുമാണ്. വര്‍ഗീയശക്തികളുടെ പ്രധാനപ്പെട്ട ആക്രമണ ലക്ഷ്യം സിപിഐ എം ആണെന്നു തെളിയുന്ന കണക്കാണ് ഇത്. ഒരുഭാഗത്ത് ആര്‍എസ്എസിന്റെ വോട്ട് വിലകൊടുത്തും അല്ലാതെയും വാങ്ങുന്നു; മറുവശത്ത് ന്യൂനപക്ഷവര്‍ഗീയത കുത്തിയിളക്കി ആ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴിക്കാനുള്ള ശ്രമത്തില്‍ മുഴുകുന്നു- ഇതാണ് എക്കാലത്തെയും യുഡിഎഫ് നയം.


എല്ലാ വര്‍ഗീയതകളെയും പ്രീണിപ്പിച്ച ഭരണമെന്ന് സംശയരഹിതമായി പറയാവുന്നത് 2001ലെ യുഡിഎഫ് മന്ത്രിസഭയെ ചൂണ്ടിയായിരുന്നു. ത്രിശൂല വിതരണം അനുവദിച്ചും പ്രവീണ്‍ തൊഗാഡിയക്ക് പരവതാനി വിരിച്ചും വൈദികനെ കൊന്നെന്ന് പൊലീസ് തെളിയിച്ച ആര്‍എസ്എസുകാരെ സംരക്ഷിച്ചും സംഘപരിവാറിനെ പ്രീണിപ്പിച്ചും വിവിധ കേസുകളില്‍നിന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഒഴിവാക്കിയും മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്കാളിത്തം മറച്ചുവച്ചും എല്ലാ ജാതിമത വര്‍ഗീയ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതംവച്ചും ഇതര വര്‍ഗീയവാദികള്‍ക്കും സംരക്ഷണം നല്‍കി.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന് 4.84 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചതെന്നും അതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ടു ലഭിച്ചിരുന്നെന്നും ബിജെപിയില്‍നിന്ന് ചോര്‍ന്ന വോട്ട് കോണ്‍ഗ്രസ് വിലയ്ക്കുവാങ്ങിയതാണെന്നും ഉമ്മന്‍ചാണ്ടി മറന്നാലും കേരളീയര്‍ക്ക് മറക്കാനാകില്ല. അത്തരമൊരവസ്ഥയെ മതനിരപേക്ഷ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വന്‍ വിജയം നേടിയതും.

കളമശേരിയില്‍ ബസ് കത്തിച്ചത് 2005 സെപത്ംബര്‍ ഒമ്പതിനാണ്. ഇപ്പോള്‍ ആ കേസിന്റെ പേരില അമറുകയും കുരയ്ക്കുകയും ചെയ്യുന്നവര്‍ അന്ന് ാഭ്യന്തര മന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നുവെന്ന കാര്യം മറന്നുപോകുന്നു. കോഴിക്കോട് ഗ്രീന്‍വാലി ഫൌണ്ടേഷനില്‍ സ്ഫോടനമുണ്ടായതും മാറാട് കലാപങ്ങളുണ്ടായതും യുഡിഎഫ് ഭരിക്കുമ്പോഴാണ്. ഇന്ന് എന്‍ഡിഎഫിന്റെ പേരുപോലും പറയാന്‍ മടിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അന്ന് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന് അനുമാനിക്കാന്‍ വലിയ ബുദ്ധിശക്തിയും ഭാവനാവിലാസവുമൊന്നും വേണ്ടതില്ല.

രാജ്യത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വേലിയേറ്റം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വര്‍ഗീയമായി ചേരിതിരിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമാണെന്ന ശരിയായ കാഴ്ചപ്പാടുവച്ച് പ്രശ്നങ്ങളെ സമീപിച്ചാലേ ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള തീവ്രവാദ റിക്രൂട്ട്മെന്റുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശരിയായി വിലയിരുത്താനാകൂ. ഭീകരവാദം ഏതെങ്കിലുമൊരു മതത്തിനുമേല്‍ ചുമത്തനാവില്ല. 2004 മുതല്‍ ഇതുവരെ ഇന്ത്യയില്‍ 25 വമ്പന്‍ ഭീകരാക്രമണമുണ്ടായിട്ടുണ്ട്. 717 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. ഭീകരവാദവും വര്‍ഗീയതയും അന്യോന്യം ശക്തിപ്പെടുത്തുന്ന ഒരേ നാണയത്തിന്റെ രണ്ടു വശമാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മുസ്ളിംയുവാക്കളെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളെയും പൊലീസ് പീഡിപ്പിക്കുന്നതിന്റെയും നിരപരാധികളെ പൊലീസ് കസ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെയും നിരവധി വാര്‍ത്ത വരുന്നു. മഹാരാഷ്ട്രയിലും ഹൈദരാബാദിലും ഡല്‍ഹിയിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ അങ്ങനെ ആരും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദിവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ചെറുത്തുതോല്‍പ്പിക്കുന്നതിനും കൂട്ടായ പരിശ്രമം മുസ്ളിം സമുദായത്തിനകത്തുതന്നെ ശക്തമായി ഉയരുന്നുണ്ട്. അതിന്റെ ബഹിര്‍സ്ഫുരണമായാണ്, കശ്മീരില്‍ കൊല്ലപ്പെട്ട മകന്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും അതുകൊണ്ടുതന്നെ അവന്റെ മൃതദേഹം തനിക്കുകാണേണ്ടെന്നും പെറ്റുമ്മ പറഞ്ഞതിനെ വിലയിരുത്തേണ്ടത്.

ഭീകരാക്രമണങ്ങളുടെ പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ്- ബിജെപി- വിഎച്ച്പി- ബജ്രംഗ്ദള്‍ സഖ്യം നടത്തുന്ന ശ്രമങ്ങളെയും ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങളുടെ ആ വികാരം ഏകോപിപ്പിച്ച് സുശക്തമായ മതനിരപേക്ഷ മുന്നേറ്റം സൃഷ്ടിക്കുകയാണ് സുപ്രധാനവും പ്രസക്തവുമായ കര്‍ത്തവ്യം.

മഅ്ദനിയുടെ കുമ്പസാരത്തെ പുച്ഛിക്കുന്നവര്‍, കൊലപാതകങ്ങളില്‍ അഭിരമിക്കുന്ന എന്‍ഡിഎഫിനെയും അതിന്റെ മറുവശത്തുനില്‍ക്കുന്ന ഭീകരരൂപിയായ ആര്‍എസ്എസിനെയും തൊടാതിരിക്കുമ്പോള്‍, അതുതന്നെ നല്ലകാര്യമെന്നുറപ്പിച്ച് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന മണുങ്ങൂസുകളാണ് കേരളീയരെന്ന് വല്ലവരും കരുതിപ്പോയിട്ടുണ്ടെങ്കില്‍, അതിനുള്ള മറുപടി വരുന്നുണ്ട്-മെയ് പതിനാറിന്്. അന്നേരവും നിങ്ങള്‍ മഅ്നദി, ലാവലിന്‍ എന്നെല്ലാം പറഞ്ഞ് ചിണുങ്ങിക്കൊണ്ടിരിക്കുക!

17 comments:

manoj pm said...

മഅ്ദനിയുടെ കുമ്പസാരത്തെ പുച്ഛിക്കുന്നവര്‍, കൊലപാതകങ്ങളില്‍ അഭിരമിക്കുന്ന എന്‍ഡിഎഫിനെയും അതിന്റെ മറുവശത്തുനില്‍ക്കുന്ന ഭീകരരൂപിയായ ആര്‍എസ്എസിനെയും തൊടാതിരിക്കുമ്പോള്‍, അതുതന്നെ നല്ലകാര്യമെന്നുറപ്പിച്ച് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന മണുങ്ങൂസുകളാണ് കേരളീയരെന്ന് വല്ലവരും കരുതിപ്പോയിട്ടുണ്ടെങ്കില്‍, അതിനുള്ള മറുപടി വരുന്നുണ്ട്-

നാട്ടുകാരന്‍ said...

അത്രയും പുന്യാളന്മാരാണോ സി.പി.എം ? അറിവില്ലാത്തത്‌ കൊണ്ട് ചൊദിച്ചതാനെ!

മരത്തലയന്‍ said...

നാട്ടുകാരാ

ഇന്നത്തെ പിഡിപി വെറും നീർക്കോലി ആണെങ്കിൽ കരി മൂർഖനാണ് എൻ ഡി എഫ് എന്നതിൽ നിങ്ങക്ക് വല്ല സംശയോം ഉണ്ടോ? പിഡിപി, എൽ ഡി എഫിനു പിന്തുണ വാഗ്ദാനം ചെതതു പോലും മഹാ അപരാധമാണെന്ന് പറയുന്ന ചാനൽ കുഞ്ഞച്ചന്മാരുടേയും കുഞ്ഞമ്മമാരുടേയും നാവിറങ്ങിപ്പോയോ എൻ ഡി എഫ് ഐക്യ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ? ഞങ്ങൾക്ക് എൻഡി‌എഫിന്റെയും ആർ എസ് എസിണ്ടെയും വോട്ടു വേണ്ട് എന്നു പിണറയി പറഞ്ഞത് ഒരു ...മോനും എന്തെ കാണാത്തെ ?

അല്ല നാട്ടുകാരാ..ഇന്നിപ്പോൾ ആരാണ് രാജ്യദ്രോഹ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് പി ഡി പി യാണോ എൻ ഡി എഫ് ആണോ? ( 9 കൊല്ലം മുമ്പത്തെ കഥയും പറഞ്ഞോണ്ടു വരല്ലേ ചങ്ങാതി). അതല്ല, ഇനിയിപ്പോൾ പി ഡി പി പഴയ പണി തുടങ്ങിയാൽ , പോടാ പുല്ലേ എന്നു പറയാൻ കഴിയുന്ന ഒരു പ്രസ്ഥാനമേ ഇന്നുള്ളൂ
അത്രക്ക് പുണ്യാളൻ തന്നെയാണ് സി പി എം എന്നാണ് മരത്തലയന്റെ വിശ്വാസം. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ , അല്ലേ നാട്ടുകാരാ?

ജനശക്തി said...

എന്‍.ഡി.എഫിന്റെയും ആര്‍.എസ്.എസ്സിന്റെയും വോട്ട് വേണ്ട എന്ന പിണറായി വിജയന്റെ പ്രസ്താവനയിലെ ആര്‍.എസ്.എസ് മനോരമ വിഴുങ്ങി. എന്‍.ഡി.എഎഫിന്റെ. വോട്ട് വേണ്ട എന്നുമാത്രമാണ് വെബില്‍ കാണുന്നത്.

പാഞ്ഞിരപാടം............ said...

അറിഞ്ഞില്ലെ തീപ്പൊരി പ്രസഗം എല്ലാം മാറ്റി , ആളു പിണരായിയുടെ അടുത്തു കുംബസാരിച്ചു, പാപങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞു, ഇപ്പൊ ക്ലീന്‍... ഇസ്രായേല്‍ കനിഞാല്‍, പണ്ട് പറഞ്ഞതെല്ലാംവിഴുങ്ങാന്‍ കഴിഞ്ഞാല്‍....

അല്ലാതെ അങ്ഹ് കാഷ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയു മായി ഒരു ബന്ദവുമില്ല, സത്യം.. ഞാന്‍ ഇപ്പൊ ഡീസന്റാ.. മൊത്തെത്തില്‍ ഇലക്ഷന്‍ നടക്കുന്നതു പാലസ്തീനില്‍ ആണോ എന്നു സംശയം.

ലാവ്ലിന്‍ കള്ളന്റെം ,അച്ചു മാമാ - പിണറായി അടിയുടെയും കാര്യം എല്ലാം ജനങ്ങള്‍ മറന്നാല്‍ !! ഓ രക്ഷപ്പെട്ടു, പിണറായി എങ്ങാനും പ്രധാനമന്ത്രി ആയാല്‍ , ലാവലിന്റെ ഒപ്പം ഞമ്മളും രക്ഷപ്പെടും.കിട്ടിയാല്‍ ഊട്ടി, അല്ലെല്‍ ചട്ടി..

ജനങ്ങളെ ബാധിക്കുന്ന പ്രസ്നങ്ങള്‍, ഭരണത്തിലെ കെടു കാര്യസ്തത, വിലക്കയറ്റാം , അഴിമതി എന്നിവ എല്ലാം ഔട്ട്.... ഇപ്പൊ പ്രസ്നം ശശി ആരാ? തൊമാസു ഷാരൊണിനോട് എന്തു പറഞ്ഞു എന്നു മാത്രം.അതു മാത്രം ,,
എന്നാ ഞാന്‍ പോകട്ടെ അങ്ങു കാസര്‍കോട് എത്തെണ്ടതാ... പിണറായി കാത്തിരിക്കും...

മരത്തലയന്‍ said...

ഈ പാഞ്ഞിരപ്പാടൻ വലിയ തമാശക്കാരനാണ്.. ഇയാൾക്ക് വലിയ ധൃതിയാ..എല്ലാ‍ പോസ്റ്റിലും ചെന്ന് ലാവ്‌ലിൻ കള്ളൻ പിണറായി എന്നെഴുതും..എന്നിട്ട് ഒറ്റ മുങ്ങൽ മുങ്ങും..എല്ലാ വീട്ടിന്റേം നടുമുറ്റത്ത് വന്ന് തൂറി വയ്ക്കാൻ കൊട്ടേഷൻ എടുത്ത ജന്മം പോലെ..

പണ്ടൊരിക്കൽ സൂഫിയാ മദനിയെ ബസ്സ് കത്തിച്ചതിൽ നിന്ന് രക്ഷ പെടുത്തിയത് കോടിയേരി ബാലകൃഷ്‌ണനാണെന്ന് പറഞ്ഞോണ്ട് വന്നപ്പോൾ ഈ മരത്തലയൻ പോലും ചോദിച്ചൂ..മോനേ പാഞ്ഞിപ്പാടാ..അന്നാരാ ആഭ്യന്തരം..നിങ്ങടെ ഊമ്മൻ ചണ്ടി അല്ലേ എന്ന്..അങ്ങേറോട് പോയി പറ കുട്ടാ എന്ന്..അന്ന് മുങ്ങിയതാ..പിന്നെ ഇപ്പോഴാ പൊങ്ങുന്നത് കൊട്ടേഷൻ തൂറൽ കാരൻ

mirchy.sandwich said...

ചോര മണക്കുന്ന വോട്ട് എന്നൊന്നും മദനി സഖാവ് കേക്കെ പറയണ്ട കെട്ടോ മനോജേ. എന്‍ഡീഫുഹായി പിഡിപിക്ക് യോജിച്ചു പ്രവ്ര്ത്തികാവുന്ന് പല മേഖലകളുമുണ്ടെന്ന് ആ സഖാവ് തേജസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ജയിലില്‍ നിന്നിറങ്ങിയ ശേഷമാ. അങ്ങേരുടെ പിന്തുണക്കു പിന്നെ ചോരയുടെ മണമില്ല.സ്വ്വാതന്ത്ര്യ സമരം നടത്തിയ കേസിലായിരുന്നല്ലോ ജയിലില്‍ കിടന്നതു. ഞങ്ങള്‍ കൃസ്ത്യാനികളുടെ ഇടയില്‍ തലതൊട്ടപ്പന്‍ എന്നൊരു സ്ഥാനമുണ്ട്. (godfather)കേരളത്തിലെ മുസ്ലീം തീവ്രവാദ്ത്തിന്റെ തലതൊട്ടപ്പനായിട്ടാവും വരും തലമുറ മദനിയെ പഠിക്കുക.പിണറായീടെ മുന്നില്‍ മാമ്മോദീസ മുങ്ങിയ കൊണ്ട് ഇപ്പോള്‍ വാഴ്ത്തപെട്ടവനായെങ്കിലും മദനിയെ കേരളം സ്വീകരിക്കില്ല മനോജേ.പിന്നെ, മെയ് 16ന്റെ കാര്യം.. ഇവിടൊക്കെ തന്നെ കാണുമല്ലോ.. നമ്മളും ഉണ്ടാവും.

പാഞ്ഞിരപാടം............ said...

മരത്തലയാ...

എന്താ ഇതു? നിങങള്‍ ചോദിക്കുന്നതിനു എല്ലാം ഉത്തരം വേണൊ? സമയമില്ലല്ലൊ മാഷേ.... എല്ലാടുത്തും തൂറണ്ടെ !!

പിന്നെ കൊടിയേരി ഇപ്പൊ ഒരു മണ്ട്ന്‍ മന്ത്രി തന്നെ അല്ലെ? എന്താ ഇപ്പൊ ഒന്നു ചോദ്യം ചെയ്യാന്‍ പോലും അങ്ഹെര്‍ക്ക് ഒരു പുച്ചം? ആവശ്യത്തിനു തെളിവു ഇപ്പോളാണല്ലോ കിട്ടിയതു.പിന്നെന്തെ ഒരു മടി.

പിന്നെ കള്ളന്‍ ലാവ്ലിന്‍ പിണറായി, കള്ളന്‍ ആയതു കൊണ്ടല്ലേ അങ്ങേരെ അങ്ങനെ വിളിക്കുന്നതു...

നെവെര്‍ മൈന്റ് !!!

nilamazha said...

manojettaaa....verygood..contents r highly appreceiable & useful

manoj pm said...

പാഞ്ഞിരപാടം............
നല്ല ഭാഷയും ആകാം . ഗൗരവമുള്ള ഇടപെടല്‍ പ്രതീക്ഷിക്കുന്നു . അധിക്ഷേപങ്ങളല്ല , വസ്തുത വെച്ചുള്ള വിമര്‍ശമാണ് നല്ലതെന്ന് എനിക്ക് അഭിപ്രായമുണ്ട് . കടുത്ത വിമര്‍ശനം സ്വാഗതം ചെയ്യുന്നു. . കള്ളാ, കൊള്ളക്കാര എന്നെല്ലാം വിളിക്കുന്നത് അങ്ങനെയല്ലല്ലോ .
എന്തായാലും താങ്കളുടെ ഇഷ്ടം

പോരാളി said...

ലീഗിനും കോണ്‍ഗ്രസ്സിനുമിപ്പോള്‍ എന്‍ ഡി എഫ് വിശുദ്ധമായിപ്പോയി. ലീഗില്‍ എന്‍ ഡി എഫിനെതിരെ കുരച്ചിരുന്നവരൊന്നും മിണ്ടുന്നില്ലല്ലോ. അവര്‍ക്കും വേണമിപ്പോള്‍ ഇവരെ. അവസാന നിമിഷത്തില്‍ ഒരു കൈ നോക്കാന്‍ സം‌ഘികളുടെ വോട്ട് മറിക്കുക കൂടി ചെയ്യാമല്ലോ.

‍ശരീഫ് സാഗര്‍ said...

താങ്കളുടെ നിരീക്ഷണം നന്നായി. പി.ഡി.പിയും എന്‍.ഡി.എഫും ഒരേ തൊഴുത്തില്‍ കെട്ടേണ്ട ഭീകരസംഘടനകള്‍ തന്നെയാണ്‌. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌്‌ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായി രംഗപ്രവേശം ചെയ്‌ത സിമി, സിമിയുടെ തീവ്രതക്കെതിരെ ഭരണകൂടം വാളെടുത്തപ്പോള്‍ പേരു മാറ്റി മഅ്‌ദനി ആര്‍.എസ്‌.എസ്സിനു ബദലായി (പേരിലും സാമ്യം) രൂപീകരിച്ച ഐ.എസ്‌.എസ്‌, പിന്നീട്‌ ഇന്ത്യാ മഹാരാജ്യത്തിന്റെ വലിപ്പവും ഇവിടെയൊരു ഭരണഘടനയുണ്ടെന്ന തിരിച്ചറിവുമുണ്ടായ ശേഷം മഅ്‌ദനി പേരു മാറ്റി അവതരിപ്പിച്ച പി.ഡി.പിയും. ഏകദേശം പി.ഡി.പിയുടെ കാലം തൊട്ട്‌ പാതിരാ ക്ലാസ്സുകളിലൂടെ മെഴുകുതിരി വെട്ടത്തിനു ചുറ്റുമിരുന്ന്‌ ഹിന്ദുവിനെതിരെ മുസ്‌്‌ലിം യുവാക്കളില്‍ വിഷം കുത്തി വെച്ച എന്‍.ഡി.എഫും, മഅ്‌ദനി ജനാധിപത്യ രാജ്യത്തെ ജയിലു കാണാന്‍ പോയ ഒമ്പതാണ്ടിന്റെ ഗ്യാപ്പില്‍ വളര്‍ന്നു കേറിയ എന്‍.ഡി.എഫും, ആ പേര്‌ തീവ്രവാദത്തിന്റെ പര്യായമായി മാറിയതറിഞ്ഞും ഭരണഘടന വീണ്ടും വായിച്ചും പിന്നോക്ക ശാക്തീകരണെന്ന പതിവു ഡയലോഗുമായി പുനര്‍നാമകരണം ചെയ്‌ത പോപ്പുലര്‍ ഫ്രണ്ടും. ഇതാണ്‌ നാള്‍വഴി. എല്ലാം 20 വര്‍ഷത്തിനകം സംഭവിച്ചവ.
അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എഫ്‌ എല്‍.ഡി.എഫിന്‌ പിന്തുണ കൊടുക്കുമെന്നു പറഞ്ഞാല്‍ പിണറായി സഖാവ്‌ വോട്ട്‌ വേണ്ടെന്ന്‌ പറയില്ല. അതിനു മാത്രം വിവരം കെട്ട ആളെയല്ലല്ലോ നമ്മള്‍ പാര്‍ട്ടി സെക്രട്ടറിയാക്കിയത്‌. ചങ്കുറപ്പ്‌ സമ്മതിച്ചു. പക്ഷേ, ഇതെന്തേ രണ്ടു ദിവസം മുമ്പ്‌ പറഞ്ഞില്ല. ഇതേ ചങ്കൂറ്റം ബാക്കിയുണ്ടെങ്കില്‍ എറണാകുളത്തെ ആ പാവം പെങ്കൊച്ചിനെക്കൊണ്ട്‌ പറയിപ്പിക്കാന്‍ ഉശിരുണ്ടോ, എന്‍.ഡി.എഫിന്റെ വോട്ട്‌ വേണ്ടെന്ന്‌.

manoj pm said...

ശരീഫേ,
എനിക്ക് ഇന്നലെ കിലുക്കണം എന്ന് വാശിപിടിച്ചു കരഞ്ഞ ഒരു കുട്ടിയുടെ കഥയുണ്ട്.
എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നുപറയാന്‍ വൈകിപ്പോയതോ കുറ്റം? എല്‍ഡിഎഫ് നേതാക്കള്‍ എന്‍ഡിഎഫ് പിന്തുണയ്ക്കായി അപേ
ക്ഷ സമര്‍പ്പിച്ച് കാത്തിരുന്ന്, അവസാനം തങ്ങള്‍ പിന്തുണ തരില്ലെന്ന് നസിറുദ്ദീന്‍ എളമരം നിഷ്കരുണം പ്രഖ്യാപിച്ചതാണെന്നു തോന്നുമല്ലോ താങ്കളുടെ വാദം കണ്ടാല്‍.
ഇടതുപക്ഷം ഒരുകാലത്തും എന്‍ഡിഎഫുമായി ഒരു ബന്ധം പുല
ര്‍ത്തിയിട്ടില്ലെന്നു പറഞ്ഞാല്‍ അതിന് ശക്തിപോര. കേരളത്തില്‍ എന്‍ഡിഎഫ് നടത്തിയ ആക്രമണങ്ങള്‍ ഏറ്റവുമധികം സിപിഐ എമ്മിനെതിരെയാണെന്നത് ശരീഫിനറിയാമോ? അതുകഴിഞ്ഞേ വരുന്നുള്ളൂ അവര്‍ക്ക് ആര്‍എസ്എസ്.
ഒരുമാതിരി പിസി ജോര്‍ജിന്റെ നിലവാരത്തിലേക്ക് താഴല്ലേ ശരീഫേ.

പാഞ്ഞിരപാടം............ said...

നിലവാരം ഇല്ലാത്ത ജോര്‍ജോ? അതു എന്നു മുതലാ മനോജേ? ആള്‍ ജയച്ചതു എല്‍ ഡി എഫി ല്‍ നിന്നു തന്നെയല്ലേ, പിന്നെ എങ്ങനെ ആള്‍ നിലവാരം കുറഞ്ഞു? കുറച്ചു നാള്‍ എല്‍ ഡി എഫി ല്‍ നിന്നും വിട്ടു നിന്നാല്‍ നിലവാരം കുറയുമൊ?

ഇതിനെ അല്ലെ മനൊജെ നിലവാരം കുറഞഞ വിശകലനം എന്നു പറയുന്നതു, തുടരുക... മനോജിനെ പോലെ ഉള്ളവരാണു കേരളീയരെ എന്താണു സീ പി എം എന്നു മനസ്സിലാക്കി തരുന്നതു..
ഇങ്ങനെ ഒക്കെ തന്നെ ആവും മദനി, രാമന്‍പിള്ള,ജയലളിത, നവീന്‍ പാട്നായിക് അങ്ങനെ എല്ലാരും പരിശുദ്ധന്മാരായതു....
നടക്കട്ടെ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പാഞ്ഞിരപാടം............ said...
നിലവാരം ഇല്ലാത്ത ജോര്‍ജോ? അതു എന്നു മുതലാ മനോജേ
===================
ഹലോ പാഞ്ഞിരപ്പാടം, അതെ പി.സി.ജോർജ്ജിന്റെ നിലവാരം ഞങ്ങൾക്കെല്ലാം അറിയാം.ഞാൻ പൂഞ്ഞാർ മണ്ഡലം കാരൻ ആണ്.വായിൽ തോന്നിയത് കോതയ്ക്കു പാട്ട് എന്നതാണു അയാളുടെ രീതി.പാലാഴി ടയേയ്സ് കേസിൽ മാണിയെ കോടതി കയറ്റും എന്നു പറഞ്ഞു നടക്കുവായിരുന്നു.എൽ.ഡി എഫ് പുറത്താക്കിയപ്പോൾ ഇനി വേറേ രക്ഷ ഇല്ലെന്നു കണ്ട് രാത്രിയ്ക്കു രാത്രി പോയി മാണിയുടെ കാൽക്കൽ വീണു.എൽ.ഡി എഫിൽ നിൽക്കുമ്പൊൾ കഴിഞ്ഞ ലോകസഭാ കാലത്ത പി.സി തോമസിനുവേണ്ടി പ്രവർത്തിച്ചു.മാറിയ പൂഞ്ഞാൽ മണ്ഡലത്തിൽ ജോർജ്ജിന്റെ ഗതി കണ്ടറിയണം.ചുമ്മാ അറിയാത്ത കാര്യം വിളമ്പല്ലേ പാഞ്ഞിരപ്പാടം..

എൽ.ഡി എഫിൽ നിന്നു ജോർജ്ജ് പുറത്ത് പോവുകയല്ല, അയാളുടെ കൈയിലിരിപ്പു കാരണം എൽ.ഡി.എഫ് പുറത്താക്കിയത് ആണെന്ന് മറക്കേണ്ട.

പാഞ്ഞിരപാടം............ said...

തോമാസിനു വേണ്ടി പ്രവര്‍ത്തിച്ചൊ, എന്റമ്മൊ എന്നിട്ട് ? അതുകൊണ്ടാവും ആ തോമാസു ജയിച്ചതും. ആളു ഇപ്പൊ എല്‍ ഡി എഫി ലും , ജോറ്ജു പുറത്തും ! നാണമില്ലെ ഇങ്ങനെ ഒരു ഉളുപ്പും ഇല്ലാതെ..... അയ്യേ !!

Unknown said...

ഈ പാഞ്ഞിരപ്പാടന്‍ എന്ന വിദ്വാനു എന്തോ സൈക്കോളജിക്കല്‍ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു. വസ്തുതാപരമായി വിമര്‍ശിക്കുന്നതിനു പകരം, പുലഭ്യം പറഞോന്ടിരിക്കുകയാണ്.ഒരു മാതിരി പി.സി.ജോര്‍ജ് സ്റ്റൈല്‍.പിന്നെ ഇങ്ങനെ വെകിളി, കോപം ഉണ്ടാകുന്നത് കലശലായ ഭയം ഉണ്ടാകുമ്പോഴാണ്.പാമ്പ്‌ പാവം മൃഗമാണ്‌,അത് കൊത്താന്‍ ആഞ്ഞു വരുന്നത് അതിനെ ആരെങ്കിലും ഉപദ്രവിക്കും എന്ന 'ഭയ'മാണ്. തോല്‍ക്കും എന്ന ഭയമാണെങ്കില്‍ സാരമില്ല പാഞ്ഞിരാ. അല്ലെങ്കിലും നീര്‍ക്കോലിയെ ആരും ഉപദ്രവിക്കില്ല..