Friday, April 24, 2009

അത് വിട്ടുപിടി അച്ചായാ...

മനോരമ ആലപ്പുഴയില്‍നിന്ന് ഒരു വാര്‍ത്ത എഴുതുന്നു.അത് ഇങ്ങനെ:

വിഎസ്
വിഭാഗം രാജി ആവശ്യപ്പെടും

ജയചന്ദ്രന്‍
ഇലങ്കത്ത്
ആലപ്പുഴ:
സിപിഎമ്മിനും ഇടതുമുന്നണിക്കും ഭൂരിപക്ഷം സീറ്റുകള്‍
നഷ്ടമായാല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന്
ആവശ്യപ്പെടാന്‍ വിഎസ് പക്ഷം തീരുമാനിച്ചു. ഇതിനു മുന്നോടിയായി താഴേത്തട്ടില്‍
ചര്‍ച്ച സജീവമാക്കാന്‍ ഗ്രൂപ്പ് നേതൃത്വം നിര്‍ദേശം നല്‍കി. മറുവശത്തു വിഎസ്
പക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ വോട്ടുചോര്‍ച്ചയുടെ കണക്കുകള്‍ ഔദ്യോഗികപക്ഷം
പ്രത്യേകം ശേഖരിച്ചുതുടങ്ങി.ഭൂരിപക്ഷം സീറ്റ് നഷ്ടപ്പെട്ടു മുന്നണി
തോല്‍വിയടഞ്ഞാല്‍, ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരാനാണു വിഎസ് പക്ഷ
തീരുമാനം.
പിണറായി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു താഴേത്തട്ടില്‍
പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്നാണു നിര്‍ദേശം. സീറ്റുവിഭജനത്തിലും തിരഞ്ഞെടുപ്പു
പ്രചാരണരംഗത്തും പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറിയതിന്റെ ഫലമാണു
തോല്‍വിയെന്നു വിഎസ് വിഭാഗം പാര്‍ട്ടി യോഗങ്ങളില്‍ വാദിക്കും. പാര്‍ട്ടി നേതൃത്വം
മുന്നണി സംവിധാനം തകര്‍ക്കുകയാണെന്നു നേരത്തേ പരാതിപ്പെട്ട മുഖ്യമന്ത്രി വി.എസ്.
അച്യുതാനന്ദന്‍, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു തകര്‍ച്ചവന്നാല്‍, പിണറായി വിജയന്‍
ഒഴിയണമെന്ന ആവശ്യവുമായി പൊളിറ്റ് ബ്യൂറോയെ സമീപിച്ചേക്കും.
പാര്‍ട്ടി സെക്രട്ടറി
ലാവ്ലിന്‍ കേസില്‍ പ്രതിയായതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും
സാധ്യത തല്ലിക്കൊഴിച്ചെന്ന വാദവുമുന്നയിക്കും. പൊന്നാനി സീറ്റിന്റെ പേരില്‍ സിപിഐയെ
പിണക്കിയതും പിഡിപി ബന്ധവും ജനതാദളിനെ പുറത്താക്കിയതും
ആര്‍എസ്പിയെനിര്‍ജീവമാക്കിയതും ഔദ്യോഗികപക്ഷത്തിനെതിരായ ആയുധങ്ങളാക്കും.
മഅദനിയുമായുള്ള ബന്ധത്തെ തുടര്‍ന്നു ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടില്‍
വിള്ളലുണ്ടായെന്നും പരമ്പരാഗത പാര്‍ട്ടിവോട്ടുകള്‍ നിര്‍ജീവമായെന്നും വിഎസ് വിഭാഗം
വാദിക്കും.
വടക്കന്‍ കേരളത്തിലെ കുത്തകമണ്ഡലങ്ങളിലെ സാധ്യതയെ പാര്‍ട്ടി
നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടു ദോഷകരമായി ബാധിച്ചെന്നും വിഎസ് പക്ഷം
ചൂണ്ടിക്കാട്ടുന്നു. ഭരണപരാജയം എന്ന ആരോപണത്തിനു തടയിടാനും വിഎസ് പക്ഷം ഇതുവഴി
ശ്രമിക്കും.എന്നാല്‍, പോളിങ്ങിന്റെ താഴേത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ വിഎസ്
പക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന് ഔദ്യോഗികപക്ഷം വാദിക്കുന്നു. ഒരു ബൂത്തിനെ
ആറോ ഏഴോ ബ്ളോക്കുകളായി തിരിച്ച് അന്‍പതു വോട്ടിന് ഒരു സ്ക്വാഡ് എന്ന നിലയില്‍
എല്ലായിടത്തും രൂപീകരിച്ചിരുന്നു.
സ്ക്വാഡുകള്‍ വോട്ടുചെയ്യിച്ചതിന്റെ
കണക്കുകള്‍ അവലോകനം ചെയ്താല്‍ വോട്ടുചോര്‍ച്ചയുടെ വഴി കണ്ടെത്താമെന്ന
പ്രതീക്ഷയിലാണു നേതൃത്വം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും കിട്ടിയ
വോട്ട് അതേപടി ഉറപ്പാക്കണമെന്നു കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
പോളിങ്ങിനു ശേഷം പാര്‍ട്ടി കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ക്കു പുറമേ അസംബ്ളി
മണ്ഡലം, ലോക്കല്‍, ബൂത്ത് തലങ്ങളില്‍ വീണ്ടും യോഗം ചേര്‍ന്നു കണക്കെടുപ്പു
നടത്തുന്നത് ഇതിന്റെ ഫലമറിയാനാണ്. 2006ല്‍ വിഎസ് പക്ഷം കാട്ടിയ ആവേശം
ഇക്കുറിയുണ്ടായോയെന്ന് ഇതുവഴി കണ്ടെത്താം. 26, 27 തീയതികളില്‍ കൂടുന്ന സിപിഎം
സംസ്ഥാന സെക്രട്ടേറിയറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വിലയിരുത്തും




കണ്ടില്ലേ കണ്ടില്ലേ അച്ചായന് വേണ്ടതെന്താണെന്നു? വിട്ടുപിടി അച്ചായാ...
ഇതെന്താ അച്ചായാ കോണ്‍ഗ്രസാണോ? ഒന്നാമത്, ഇരുപതുസീറ്റിലെയും ഫലം പെട്ടിയിലാണ്. പെട്ടി പൊട്ടിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നതിനെക്കുറിച്ച് പറയാണൊന്നും ഒരു പടച്ചോനും കഴിയില്ല.എല്ലാ കൃമികീടങ്ങളും അണിനിരന്നാണ് എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ശ്രമിച്ചത്.
പലതരത്തിലുമുള്ള അടിയൊഴുക്കുകള്‍ സൃഷ്ടിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചു.

വയെല്ലാറ്റിനെയും അതിജീവിച്ച് എല്‍ഡിഎഫ് വിജയം നേടുമെന്നാണ് കേരളത്തിലെ രാഷ്ട്രീയചലനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാകുന്നത്.ചിലരെല്ലാം എല്‍ഡിഎഫിന്റെ പരാജയം പ്രവചിക്കുന്നുണ്ട്. ഒരാള്‍ ഈ ലേഖകനോട് തറപ്പിച്ചു പറഞ്ഞത്, കേരളത്തിലെ മൂന്നു സീറ്റേ ഇത്തവണ സിപിഎമ്മിന് കിട്ടൂ എന്നാണ്. കാസര്‍കോടും ആലത്തൂരും ആറ്റിങ്ങലും.ബാക്കിയോ? ഈ ലേഖകന്‍ വടകരയില്‍ വോട്ടുചെയ്തയാളാണ്. കണ്ണൂരിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായും ബന്ധപ്പെട്ടിരുന്നു. അവിടെ രണ്ടിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നതില്‍ തെല്ലും മടിതോന്നുന്നില്ല. എല്ലാത്തരം പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിജയം ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പിന്നെങ്ങനെ ആ രണ്ടുമണ്ഡലങ്ങളെ തോല്‍ക്കുന്നവയുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയും?

അങ്ങനെ തോല്‍ക്കുമെന്നുറപ്പിച്ചു പറയാനുള്ള എന്തുരഹസ്യ കാരണമാണ് ഉള്ളത്? വെറുതെ അങ്ങ് പ്രചരിപ്പിക്കുകയാണ്. 2004ല്‍ കോണ്‍ഗ്രസ് ലോക്സഭാതെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടി-സംപൂജ്യരായി. അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ ഉമ്മന്‍ചാണ്ടിയും കൂട്ടരും കെട്ടുകെട്ടിച്ചു. അത് കോണ്‍ഗ്രസിന്റെ പാരമ്പര്യം. തെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ ഏതെങ്കിലും വ്യക്തിയുടെ തലയില്‍ചാരുന്ന സമ്പ്രദായം സിപിഐ എമ്മിനില്ല.

1964നുശേഷം സിപിഐ എം തെരഞ്ഞെടുപ്പുകളില്‍ നടത്തിയ പ്രകടനം താഴെ വായിക്കുക. അതതുകാലത്ത് പാര്‍ട്ടി സെക്രട്ടറിമാരായവരുടെ പേരും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പു ചരിത്രം

സംസ്ഥാന രൂപീകരണം (1956) മുതല് തന്നെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാണ് കമ്യൂണിസ്റ്റ് പാര്ടി. ബൂര്ഷ്വാ പാര്ടിയില് നിന്നും വിഭിന്നമായൊരു മാര്ഗ്ഗം പിന്തുടര്ന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നേട്ടം കൈവരിച്ചത്. ആദ്യം പറഞ്ഞ കൂട്ടര് (ഉദാഹരണമായി കോണ്ഗ്രസും അതിന്റെ മറ്റ് വകഭേദങ്ങളും) ജാതി-മത-വര്ഗ്ഗീയ ശക്തികളുടെ രഥത്തിലേറിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്, കമ്മ്യൂണിസ്റ്റുകള് തൊഴിലാളി വര്ഗ്ഗത്തെയും സാധാരണ ജനങ്ങളെയും അവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്ക്ക് ചുറ്റും സംഘടിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്മറ്റൊരു വിധത്തില് പറഞ്ഞാല്, ബൂര്ഷ്വാ കക്ഷികള് പ്രബലരായ സാമ്പത്തിക വിഭാഗങ്ങളെയും ജാതി/സാമുദായിക ശക്തികളെയും പ്രീണിപ്പിച്ചു നിര്ത്തിയും മുകളില് നിന്ന് ചരടുവലിച്ചുമാണ് പ്രവര്ത്തിച്ചിരുന്നത് എങ്കില് (ഇപ്പോഴും അങ്ങനെ തന്നെ), കമ്മ്യൂണിസ്റ്റുകാരുടെ പാത ജനകീയ സമരങ്ങളിലൂടെയായിരുന്നു.ഇത്തരം മുന്നേറ്റങ്ങളിലൂടെ ജൈവ ബുദ്ധിജീവികളെ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളും ഗവണ്മെന്റും തമ്മിലുള്ള കണ്ണിയായി കമ്യൂണിസ്റ്റുകാര് മാറി. ഇത് രണ്ട് ഫലങ്ങള് ഉളവാക്കി. ഇതില് ചിലത് ഗുണകരമായിരുന്നെങ്കില് മറ്റുള്ളവ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ദോഷകരമായിത്തീര്ന്നു. ഇതിലെ ഏറ്റവും വലിയ ഗുണം സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് അജണ്ട (വികസനത്തിന്റെ എന്നുവായിക്കുക) കമ്യൂണിസ്റ്റു പാര്ടിക്ക് നിശ്ചയിക്കാനായി. ഏറ്റവും വലിയ ദൂഷ്യവശം സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തികളായി ജാതി/മത സംഘടനകള് രൂപാന്തരപ്പെട്ടതാണ്. ഇക്കൂട്ടര് ബൂര്ഷ്വാ മാദ്ധ്യമങ്ങളുടെയും വിദേശ ഏജന്സികളുടെയും സഹായത്തോടെ എല്ലായ്പ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കുറിച്ച് അപവാദ പ്രചാരണത്തില് ഏര്പ്പെടുകയും ചെയ്തുപോന്നു.
ഇതില് ആദ്യം പറഞ്ഞത് കുറച്ചുകൂടി വിശദീകരിക്കേണ്ടതുണ്ട്. 1956-നുശേഷം കേരളത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട തീരുമാനിച്ചത് ഇന്ത്യന് കമ്യൂണിസ്റ്റ് പാര്ടിയാണെന്ന് (1964-ല് പാര്ടി പിളര്ന്നതിനുശേഷം സി.പി.എം) പറഞ്ഞുവല്ലൊ. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കാരങ്ങള്, ഭരണ പരിഷ്കാരങ്ങള്, അധികാരവികേന്ദ്രീകരണം, സാക്ഷരത ചുരുക്കത്തില് മലയാളി ജീവിതത്തെ നിര്ണ്ണായകമായി സ്വാധീനിച്ച ഓരോ പ്രശ്നങ്ങളിലും നയങ്ങള് ഈ വിധമാണ് രൂപപ്പെട്ടത്. ഇതോടെ മറ്റ് രാഷ്ട്രീയ പാര്ടികള്ക്ക് സി.പി.എം മുന്നോട്ടുവച്ച ഇത്തരം പരിപാടികളോട് പ്രതികരിച്ചു മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന നില സംജാതമായി. എന്നാല് ഇക്കൂട്ടര് പുറമെ ഇത്തരം നയങ്ങളെ പിടിച്ച് ആണയിടുമ്പോഴും പരോക്ഷമായി അവയില് പരമാവധി വെള്ളം ചേര്ക്കുകയും അവയ്ക്കു മുന്നില് പലപ്പോഴും പുറം തിരിഞ്ഞ് നില്ക്കുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം. ഈ വിധം കേരളത്തിന്റെ വികസന പ്രവര്ത്തനങ്ങളുടെ ചുക്കാന് പിടിക്കുന്നതില് സി.പി.എം വഹിച്ച ക്രിയാത്മകമായ പങ്കാണ്, പാര്ടിക്ക് കേരള രാഷ്ട്രീയത്തില്/ തിരഞ്ഞെടുപ്പ് ചരിത്രത്തില് നിര്ണ്ണായക പങ്ക് നേടികൊടുക്കുന്നത്.
സാമ്പത്തിക ആഗോളവത്കരണത്തിന്റെയും സി.പി.എം ഉം സഖ്യകക്ഷികള്ക്കും അതിനോടുള്ള എതിര്പ്പിന്റെയും പശ്ചാത്തലത്തില് ഇടതുപക്ഷത്തിന് കേരളത്തില് അതിന്റെ ശക്തി വര്ദ്ധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. ജാതി/സാമുദായിക മതമൗലികവാദ ശക്തികള്ക്കെതിരെ സി.പി.എം നടത്തുന്ന സന്ധിയില്ലാത്ത സമരവും ഇതിനോടു ചേര്ത്തു വായിക്കേണ്ടതാണ്. ചില ജനവിഭാഗങ്ങള്ക്കിടയില് പ്രത്യേകിച്ച് മുസ്ലീങ്ങള്ക്ക് ഇടയില് സമീപകാലത്ത് പാര്ടിയുടെ സ്വാധീനം വര്ദ്ധിച്ചുവരുന്നത് ഇതിന്റെ തെളിവാണ്. ഇതിന്റെയെല്ലാം സ്വാധ്വീനം ത്രിതലപഞ്ചായത്ത്- അസംബ്ലി - ലോക്സഭാ തിരഞ്ഞെടുപ്പുകളില് കാണാന് സാധിക്കും



പട്ടിക - 1
ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ/ സി.പി.എം (1957 - 2004)
വര്‍ഷം സീറ്റ്‌ ശതമാനം
1957
9
37.48
1962
6
35.46
സി.പി.ഐ(എം)
1967
9
24.56
1971
2
26.21
1977
0
20.33
1980
7
21.48
1984
1
22.27
1989
2
22.87
1991
3
20.71
1996
5
21.16
1998
6
21.00
1999
8
27.90
2004
12
31.52

കേരളത്തെപ്പോലെ രാഷ്ട്രീയം രണ്ടുചേരികളിലായി ധ്രൂവീകരിച്ച് നില്ക്കുകയും അനേകം പാര്ടികളുമുള്ള സാഹചര്യത്തില് ഏറ്റവും വലിയ ജനകീയ കക്ഷിക്കുപോലും ഇരുപതുമുതല് ഇരുപത്തിയഞ്ചു ശതമാനം വരെ വോട്ടു സീറ്റ് മാത്രമേ ലഭിക്കാന് സാധ്യതയുള്ളൂ എന്ന കാര്യം ശ്രദ്ധേയമാണ്. പോരെങ്കില് ഏതാനും വോട്ടുകള് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല് മുന്നണികളുടെ വിജയസാധ്യത മാറിമറിയുകയും ചെയ്യുന്നു. ലോക്സഭാ-അസംബ്ലി തിരഞ്ഞെടുപ്പുകളില് സി.പി.ഐ(എം)ന്റെ പ്രകടനം ഇതിന്റെ തെളിവാണ്.

കേരളത്തില് ഇതുവരെ അസംബ്ലിയിലേക്കും, ലോക്സഭയിലേക്കും പതിമൂന്ന് തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. ഇതില് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്ന്ന് 2006-ല് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.ഐ(എം) ഏറ്റവും കൂടുതല് വോട്ടും / സീറ്റും നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. 2004- ലെ ലോക്സഭാ തിരഞ്ഞെടുപ്പില് പാര്ടിക്ക് പന്ത്രണ്ടുസീറ്റും 31.52 ശതമാനം വോട്ടും ലഭിച്ചെങ്കില് 2006-ല് ഇത് യഥാക്രമം അറുപത്തിയഞ്ചും 33 ശതമാനവുമായി വര്ദ്ധിച്ചു. 1996 മുതല് ഇങ്ങോട്ടു നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകള് പരിശോധിച്ചാല് സി.പി.എം-ന്റെ ശരാശരി സീറ്റ് അസംബ്ലിയില് 37-ഉം ലോക്സഭയില് അഞ്ചുമാണ്. വോട്ടിന്റെ കാര്യത്തില് ഇത് 24 ശതമാനവും അവിഭക്ത കമ്യൂണിസ്റ്റ് പാര്ടിക്ക് ലോക്സഭയില് എട്ടുസീറ്റും 37 ശതമാനം വോട്ടും, അസംബ്ലിയില് ഇത് യഥാക്രമം 45 ഉം 37 ശതമാനവുമായിരുന്നു.

സെക്രട്ടറിമാര്
1. ഇ.എം.എസ്
2. സി.എച്ച് കണാരന്
3. എ.കെ.ജി
4. വി.എസ് അച്യുതാനന്ദന് (1980 മുതല് 1992 വരെ സെക്രട്ടറി)

5. ഇ.കെ. നായനാര് (1972 മുതല് 1980 വരെയും വീണ്ടും 1992 മുതല് 1996 വരെയും)
6. ചടയന് ഗോവിന്ദന്(1996-1998)7. പിണറായി വിജയന്(1998 മുതല്)



മനോരമയുടെ വെളിപാടിന് സിപിഐ എമ്മില്‍ എന്തെങ്കിലും സ്ഥാനം കിട്ടിയിരുന്നുവെങ്കില്‍ സീറ്റുകുറഞ്ഞ കാലത്ത് സെക്രട്ടറിസ്ഥാനത്തിരുന്നവരെ പാര്‍ട്ടി പറഞ്ഞുവിടേണ്ടതായിരുന്നില്ലേ? അതുകൊണ്ടാണ്, പറയുന്നത്, കോണഗ്രസിനെ അളക്കുന്ന കോലുടൊണ്ട് സിപിഎമ്മിന്‍െ അളക്കാന്‍ നോക്കിയാല്‍ നിലകിട്ടില്ലെന്ന്്. ജയിച്ചാല്‍ മുഖ്യമന്ത്രിയുടെ ജയം തോറ്റാല്‍ സെക്രട്ടറിയുടെ പരാജയം എന്ന കണക്കൊന്നും സിപിഎമ്മില്‍ ചെലവാകില്ല. അത് വിട്ടുപിടി അച്ചായാ...

19 comments:

manoj pm said...

ജയിച്ചാല്‍ മുഖ്യമന്ത്രിയുടെ ജയം തോറ്റാല്‍ സെക്രട്ടറിയുടെ പരാജയം എന്ന കണക്കൊന്നും സിപിഎമ്മില്‍ ചെലവാകില്ല

അനില്‍@ബ്ലോഗ് // anil said...

വീയെസ്സ് പക്ഷം വോട്ടു മറിച്ചു എന്ന അഘോഷം ചാനലുകള്‍ ആരംഭിച്ചല്ലോ, ബൂലോകത്തും. ഇന്ത്യാ വിഷന്‍ വിശദമായിത്തന്നെ ചര്‍ച്ച ചെയ്യുന്നതും കണ്ടും. നാളത്തെ മാതൃഭൂമിയിലും കാണേണ്ടതാണ്.

HAREESH said...

ഇപ്പൊ ചാനലുകാർക്കു ഓണം, വിഷു ഇതിനെക്കാളും ഇഷ്ടം സിപി ഐ എം നെക്കുറിച്ച്‌ നുണ പ്രചാരണം നടത്തുകയാണല്ലോ....????

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിൽ@ബ്ലോഗ്,

നല്ല നിരീക്ഷണം..ഇന്നത്തെ മാതൃഭൂമിയിൽ വാർത്ത വന്നിട്ടുണ്ട്.

മനോജ്,

നന്നായി എഴുതി.അല്പം തിരക്കിലായതുകൊണ്ട് വിശദമായി എഴുതുന്നില്ല

Unknown said...

അതി മനോഹരം.... ഇങ്ങനെ തന്നെ തുടരുക...
ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മുഖ്യ മന്ത്രിമാര്‍ തന്നെ ആണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇവിടെ മാത്രം ജന സമ്മതന്‍ എന്ന് കരുതപ്പെടുന്ന അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്കുന്നു. .... ആര്‍ക്കറിയാം വൃത്തികെട്ട ഗ്രൂപ്പുകളിയിടെ ഭാഗമായി പിണറായി അങ്ങോരെ മാറ്റി നിര്‍ത്തിയതാണോ എന്ന് ...അതോ അങ്ങേര്‍ മാറിനിന്നു പിണറായിക്കിട്ടു അടുത്ത പാര ഉണ്ടാക്കുകയാണോ ... സെക്രെടരിക്ക് ഇപ്പോഴും പാര പണിയുന്ന മുഖ്യനും ,... മുഖ്യ മന്ത്രിയെ ബക്കറ്റില്‍ ആക്കി നിര്‍ത്തി പൊരിക്കുന്ന സെക്രെടരിയും.. അവരും അവരുടെ അന്യാദ്രിശ്യമായ ഈ പാര്‍ടിയും എന്ത് വേണേല്‍ ചെയ്തോട്ടെ ...പരസ്പരം കുത്തി കീറട്ടെ...തമ്മില്‍ തല്ലി ചാകട്ടെ ... പക്ഷെ ഇതിന്റെ ഒക്കെ പേരില്‍ സ്മാര്‍ട്ട് സിറ്റിയും , കളമശ്ശേരി ഇന്റര്‍നെറ്റ് സിറ്റി , വിഴിഞ്ഞം പ്രൊജെക്ടുകലുമ് ഒക്കെ പരസ്പരം പാര വച്ച് നശിപ്പിക്കെണ്ടാതില്ലയിരുന്നു... സ്മാര്‍ട്ട് സിടിക്കു സെസ് ബാധകമല്ലെന്ന് മുഖ്യന്‍,,,ആണെന്ന് വ്യവസായ മന്ത്രി .. അതുപോലെ തന്നെ ഇന്റര്‍നെറ്റ് സിറ്റിയുടെ കാര്യത്തിലും ഇവര്‍ക്ക് വ്യത്യസ്ത അഭിപ്രായം...ഇതൊക്കെ ഉള്ളത് തന്നെ അല്ലെ .. കണ്ണടച്ച് ഇരുട്ടാക്കിയാല്‍ മാഞ്ഞു പോകുന്നതാണോ ?.

പണ്ട് കരുണാകരനും ആന്റണിയും തമ്മില്‍ തല്ലു കൂടുന്നത് അവര്‍ക്ക് മാത്രം നേട്ടം ഉണ്ടാക്കാന്‍ ആയിരുന്നു.. ബോബനും മോളിയെയും പോലെ ഒരു തരം പരസ്പര സഹായ തമ്മില്‍ തല്ലു... പക്ഷെ വി എസും ,.. പിണറായിയും തമ്മില്‍ ഉള്ള ഗ്രൂപ്പ് കളി അങ്ങനെ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം ആണ് ... കട്ട പൊക കണ്ടേ അടങ്ങൂ...അത്ര സ്നേഹത്തില്‍ ആണ്.....

yeSeM said...

///////മനോരമയുടെ വെളിപാടിന് സിപിഐ എമ്മില്‍ എന്തെങ്കിലും സ്ഥാനം കിട്ടിയിരുന്നുവെങ്കില്‍ സീറ്റുകുറഞ്ഞ കാലത്ത് സെക്രട്ടറിസ്ഥാനത്തിരുന്നവരെ പാര്‍ട്ടി പറഞ്ഞുവിടേണ്ടതായിരുന്നില്ലേ?//////////
എന്ന നിങ്ങളുടെ ചോദ്യം വളരെ പ്രസക്തം. പക്ഷെ അന്ന് പാര്‍ടിയില്‍ തെരുവിലിറങ്ങിയ തരത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ലന്നാണ് അറിവ്.....? അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ചെരിപോരും ഗ്രൂപ്പ് നാറിയ കളിയും ഉണ്ടായിരുന്നുവോ..... മനോരമ എഴുതിയതിനു പിന്നില്‍ പല സ്വാര്‍ഥതാല്പര്യങ്ങളും ഉണ്ടായന്നു വരാം, പക്ഷെ അവരും കണക്കൊട്ടുന്നത് ഇതൊക്കെ
വെച്ചിട്ട് തന്നെയാണ് ....

////ജയിച്ചാല്‍ മുഖ്യമന്ത്രിയുടെ ജയം തോറ്റാല്‍ സെക്രട്ടറിയുടെ പരാജയം. ////////////

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിലയിരുത്തപ്പെടുക സര്‍ക്കാരിന്റെ ഭരണത്തിനെ ആയിരിക്കുമെന്ന് ആദ്യം മുതല്‍ തന്നെ പറയുന്നുണ്ടല്ലോ..... കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായത് അവരുടെ ഭരണം വിലയിരുത്തിയത് കൊണ്ടു മാത്രമല്ല.... നാറിയ ഗ്രൂപ്പ് കളിയും കൂടി വിലയിരുത്തിയത് കൊണ്ടാണ്. അന്ന് ജയിച്ച് കയറിയ സീറ്റില്‍ എത്ര എണ്ണം നിലനിര്‍ത്താന്‍ കഴിയും, കിട്ടിയ വോട്ടിന്റെ എണ്ണം എത്ര ഇതൊക്കെ അറിയാന്‍ കണക്കെടുപ്പ് നടക്കുന്നുണ്ടല്ലോ ഒരു വശത്ത്..കണക്കുവരുമ്പോള്‍ ഭരണപരാജയം എന്ന് വിലയിരുത്തും..... പി ബിയുടെയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെയും തടവറയില്‍ കിടക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ മാത്രം പ്രത്യേകതയല്ലേ.... ബംഗാളിലെ സ്ഥിതിയും മറിച്ചല്ല അവിടുത്തെ തടവറയിലും ഉണ്ട് ചിലര്‍..... എന്തായാലും സംഗതി പെട്ടിയില്‍ ഇരിക്കുന്നതല്ലേ ഉള്ളു. ഇപ്പോഴേ കണക്കു കൂട്ടാതെ...

HAREESH said...
This comment has been removed by the author.
HAREESH said...

വോട്ടു ചോർച്ച:സി.പി.ഐ.എമ്മിൽ ഗ്രൂപ്പു രാഷ്ട്രീയ വീണ്ടും പുകയുന്നു...2009/ഏപ്രിൽ/25 ന്റെ മാത്രുഭൂമി പത്രത്തിന്റെ ആദ്യ പേജിലാണു ഈ വാർത്ത. ഇപ്പൊ വീരനു യു,ഡി,എഫ്‌ ഭ്രാന്ത്‌ കയറിയിരിക്കുകയാണല്ലോ....??? അപ്പൊ ഇങ്ങനെ കാണിച്ചില്ലങ്കിലല്ലേ അൽഭുദമുള്ളൂ....http://www.mathrubhumi.org/flashpaper/2009/Apr/25/2009-Apr-25_1_Dai_3884.pdf

HAREESH said...

എനിക്കൊരു സംശയമുണ്ട്‌.ഇത്രയും അച്ചടക്കമുള്ള, ഒരു ഭരണഘടനയിൽ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ഒരു പാർടിയുടെ സംസ്ഥാന കേന്ദ്ര കമ്മിറ്റി മീറ്റിങ്ങുകളുടെ വിവരം എങ്ങനെയാണു ചാനലുകാർ അറിയുന്നതു....ഇവരുടെ ഒരു കഴിവേ......
വിഡ്ഡിത്തമുണ്ടാക്കി പ്രചരിപ്പിക്കാൻ ഇവരെക്കഴിഞ്ഞേ[എം.എം ന്യൂസ്‌,ഇന്ത്യാവിഷൻ] മറ്റാർക്കും സ്ഥാനമുള്ളൂ.....

ഇ.എ.സജിം തട്ടത്തുമല said...

വന്നുവന്നു പത്രപ്രവർത്തനം എന്നാൽ സി.പി.എമ്മിനെതിരെ വാർത്തകൾ ഉണ്ടാക്കുക, അതു പ്രചരിപ്പിയ്ക്കുക എന്നതാണെന്നു വന്നിരിയ്ക്കുന്നു. നല്ലൊരു കച്ചവട ചരക്കാണു പലർക്കും ഇന്ന്‌ സി.പി.എം വിരുദ്ധ വാർത്തകൾ. ഈ മലയാള പത്രങ്ങളും ലേഖകരും ഒക്കെ സി.പി.എം ഇല്ലാത്ത ഒരു രാജ്യത്താണു പ്രവർത്തിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നോ, ആവോ! സി.പി.എമ്മിനെതിരെ നടത്തുന്നതുപോലെയുള്ള ഈ ദുഷ് പ്രചരണങ്ങൾ കോൺഗ്രസ്സിനെതിരെയോ , ബി.ജെ.പിയ്ക്കെതിരെയോ ആണു നടത്തുന്നതെങ്കിൽ ഈ ലേഖകൻമാരൊക്കെ തെരുവിലിറങ്ങി നടക്കുമാ‍യിരുന്നോ? പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനു മറ്റാരെക്കാലും വില കല്പിയ്ക്കുന്നു എന്നത്‌ സി. പി. എമ്മിനെതിരെ എന്തും പറയാനും പ്രവർത്തിയ്ക്കാനുമുള്ള ലൈസൻസായി കരുതുകയാണു പലരും. “അനുഭവോ രക്ഷതി ഇത്തരുണേ” എന്നു മാത്രം ആശംസിയ്ക്കാം.

Sudeep said...

എന്താണ്‌ മാഷേ ? തിരഞ്ഞെടുപ്പ്‌ ഫലത്തിനെക്കുറിച്ചു അപഗ്രഥനം ഒന്നുമില്ലെ?

Ralminov റാല്‍മിനോവ് said...

ആ മൂന്നു് മണ്ഡലങ്ങള്‍ (പാലക്കാടു് ജയിച്ചൂന്നു് പറയാമോ?) കൃത്യമായി പറഞ്ഞയാള്‍ യാരണ്ണാ ?
ലങ്ങേരോടു് ചോദിച്ചാല്‍ കൃത്യം തോല്‍വിക്കുള്ള കാരണവും പറഞ്ഞുതരും.

ജിസോ ജോസ്‌ said...

അല്ല വിട്ടുപിടിച്ചതു ഇപ്പോള്‍ അച്ചായനോ അതോ മനോജൊ :)

സാരമില്ല അടുത്ത പ്രാവശ്യം ശരിയാക്കാം....ഇനിയെങ്കിലും കാര്യങ്ങള്‍ പടിച്ചെഴുതു മനോജേ....

ജിസോ ജോസ്‌ said...

റാല്‍മിനോവ് ,

തോല്‍വിയുടെ കാരണങ്ങള്‍ ഇവിടെയുണ്ടു

http://www.youtube.com/watch?v=dR-eQ-JTC6o

പാഞ്ഞിരപാടം............ said...

അയ്യൊ മനൊജേട്ടനൊ, ഇതെന്താ പഴയ പോസ്റ്റായിട്ടു?

പുതിയത് ഒന്നും ഇല്ലെ? അടുത്ത തവണ ഞങ്ങള്‍ കാണിച്ചു തരാം, എന്നോ മറ്റൊ?

പിണറായി-അച്ചുതാനന്തന്‍ ഗ്രൂപ്പു കളിയും, പീ ഡി പ്പി ബന്ധവും, ഘടകകക്ഷികളോടുള്ള പിണറായിയുടെ ധാര്‍ഷ്ട്യവും (അസഹിഷ്ണുത എന്നു ഞാന്‍ മുബെ പറഞ്ഞ അതേ സാധനം) അല്ലാ പരാജയ കാരണം, എന്നെല്ലാം പ്രത്യേകം പറയണം എന്നാലെ മറ്റുള്ളവര്‍ക്കു മനസ്സിലാവൂ.

കഴിയുമെങ്കില്‍ ബാ ജാ പ്പാ യുടെ വോട്ടെല്ലാം യു ഡി എഫിനു കിട്ടിയെന്നു കണക്കു സഹിതം(അതീപ്പോ എന്തു തരം കണക്കായാലും കുഴപ്പമില്ലാ) ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.

പിന്നെ "മനൊരമയും" "മാത്രുഭൂമിയയും" "അമേരിക്കായെയും" ഒഴിവാക്കരുതു !! ഇവരില്ലാതെ നമുക്കെന്തു കാരണങ്ങള്‍ !!

നായര്‍ said...

ഇതിന്ന് തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്തതാരായാലും അവന്‍ ഭാഗ്യവാന്‍. സ്വര്‍ഗ്ഗരാജ്യം അവനുള്ളതാവുന്നു.

thottakadan said...

http://www.youtube.com/watch?v=dR-eQ-JTC6o

Unknown said...

ജനത്തെ തുണിപൊക്കി കാണിച്ചാല്‍ ജനം പച്ചക്ക് തുണിയുരിയും, ഇന്നലെ ജനം യുഡിയെഫിനെയും ഇന്നു എല്‍ഡിയെഫും ആയി അത്രമാത്രം. ഇന്ദിരയൊ, ആന്റണിയോ, അച്ചുതാനന്ദനൊ, പിണറായിയൊ ഒന്നും ജനത്തിനു നോട്ടമില്ല.
ഇതല്ലാതെ ആക്രി-പോക്രി-വിഢ്ഡിത്തരങ്ങള്‍ എഴുന്നെള്ളിച്ചാല്‍ പണി ഇനിയും കിട്ടും, ഇനി തുണി മാത്രമല്ല, ജട്ടിയും ഊരും..കഴിഞ്ഞപ്രാവശ്യം ആന്റണി-ഉമ്മന്‍-കുഞ്ഞാലി-രമേശുമാര്‍ നിന്ന മാതിരി ...ജാഗ്രതൈ...

Unknown said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753987&articleType=Malayalam%20News&contentId=5535748&BV_ID=@@@ visit the link they know mr Madurai joshi and his connections with a congress leader haing connections at kudagu