Monday, April 20, 2009

സംഗതി ചൂടുപിടിച്ചിരിക്കുന്നു

സംഗതി ചൂടുപിടിച്ചിരിക്കുന്നു. കണ്ണൂരില്‍ എത്തിയ ഗുണ്ടാസംഘങ്ങള്‍ രണ്ടല്ല. കേരളത്തിനു പുറത്തുനിന്നും മുംബൈ ബന്ധമുള്ള ഒരു സംഘം എത്തി. പൊലീസ് ആദ്യം സുധാകരന്റെ സമ്മര്‍ദത്തിന് വഴങ്ങി തരികിട കളിച്ചെങ്കിലും ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലാണ്. ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കുറിക്കുകൊണ്ടു. അതിന്റെ പ്രതിഫലനമാണ്, ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ വി വി ദക്ഷിണാമൂര്‍ത്തിക്കെതിരെ വന്ന വധഭീഷണി.

തെരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ കലാപം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളെ എത്തിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്, തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക്് ദേശാഭിമാനി തിരുവനന്തപുരം ഓഫീസിലെ ലാന്‍ഡ് ലൈനിലേക്ക് അജ്ഞാതഫോണ്‍ ഭീഷണി എത്തിയത്. അസഭ്യവര്‍ഷത്തോടെ തുടങ്ങിയ ടെലഫോണ്‍ സന്ദേശത്തിനിടെ ദേശാഭിമാനി കത്തിക്കുമെന്നും ബോംബിട്ട് നശിപ്പിക്കുമെന്നും ഭീഷണി ഇനിയും വാര്‍ത്തകൊടുത്താല്‍ ചീഫ് എഡിറ്റര്‍ മുതലുള്ളവരുടെ കയ്യും കാലും വെട്ടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

വടക്കന്‍ കേരളത്തിലെ ശൈലിയിലായിരുന്നു ഭീഷണി. നാലുതവണ വിളി വന്നു. സത്യസന്ധമായി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വധഭീഷണി മുഴക്കുന്നത് അത്യന്തം ഗൌരവതരവും പത്രസ്വതന്ത്രത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കാണിച്ച് വി വി ദക്ഷിണാമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കി. തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

ടെലഫോണ്‍ നമ്പര്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ റവാഡ എ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം തമ്പാനൂര്‍ സിഐ അനില്‍കുമാര്‍ ദേശാഭിമാനിയിലെത്തി വി വി ദക്ഷിണാമൂര്‍ത്തിയില്‍ നിന്ന് മൊഴിയെടുത്തു. കെ സുധാകരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ടുവന്നത് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകം നടത്തി കുറ്റം സിപിഐ എമ്മിനുമേല്‍ കെട്ടിവെച്ച് വ്യാപകമായി കലാപം നടത്താനുള്ള ഗൂഢാലോചനയും ദേശാഭിമാനി തുറന്നുകാട്ടി.

ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയിലായതിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയതിലെ ദുരൂഹതയും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് വന്ന ദിവസമാണ് ചീഫ് എഡിറ്ററെ നേരിട്ടു വിളിച്ച് വധഭീഷണിമുഴക്കിയത്.

9 comments:

manoj pm said...

ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കുറിക്കുകൊണ്ടു. അതിന്റെ പ്രതിഫലനമാണ്, ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ വി വി ദക്ഷിണാമൂര്‍ത്തിക്കെതിരെ വന്ന വധഭീഷണി.

mirchy.sandwich said...

എനിക്ക് വയ്യേ.. എന്നെ കൊല്ല്.....ചലക്കുടിക്കു പുറമേ മുംബായിയില്‍ നിന്നും ആളു വന്നോ....ന്നാ പവനായി ആരിക്കും.. നാടന്‍ തോക്കു മുതല്‍ അത്യാധുനിക മെഷീന്‍ ഗണ്ണു വരെയായി ദാസനേം വിജയനേം കൊല്ലാന്‍ വന്നില്ലേ പണ്ട്...ഓനാരിക്കും.. പിന്നെ മൂര്‍ത്തിയെ ഫോണ്‍ വിളിച്ചു പേടിപ്പിച്ചെങ്കില്‍ ആണുങ്ങളാരുമാവില്ല സംഭവത്തിന്റെ പിന്നില്‍. ആണായിപ്പിറന്നവര്‍ തരപ്പടിക്കാരോടേ കളിക്കാറുള്ളല്ലോ... ഇതിപ്പം..

പാഞ്ഞിരപാടം............ said...

ദേശാഭിമാനിക്കും ഭീഷണിയൊ? എന്റമ്മൊ, തീക്കട്ടയിലും ഉറുംബൊ? എനിക്കു വയ്യാ ... എന്നിട്ടു ദേശാഭിമാനിക്കാര്‍ പേടിച്ചൊ?

ചുമ്മാ, ക്ലച്ച് പിടിക്കാതായപ്പൊള്‍ പവനായി, മാന്നാര്‍ ‍മത്തായി എന്നെല്ലാം പറഞ്ഞ് ഇറങ്ങിയിരിക്കയാ....
പോലീസിലെ ഏമ്മാന്മ്മ്മാരുടെ കാലില്‍ വീണിട്ടാണു അന്വേഷണത്തിനു ആളെ കിട്ടിയതെന്നും കേള്‍ക്കുന്നു....

ശശിയുടെ വാക്കുകേട്ട് അന്വേഷിക്കാന്‍ തങ്ങളെ കിട്ടില്ലെന്നു പോലീസിലെ ആണ്‍ പിള്ളെര്‍....


എന്തായാലും മാധ്യമ ശ്രദ്ധ കിട്ടിയിട്ടുണ്ട്, ഇനി മേയ് 16 വരെ ഇതില്‍ പിടിച്ചുനിക്കാം..
അതും കഴിഞ്ഞു എന്തു ചെയ്യുമൊ എന്തൊ?

HAREESH KAVUMBAYI said...

അമൃത ടി.വി യിലെ തെരഞ്ഞടുപ്പു അനുബന്ധ പരിപാടിയിൽ വോട്ടർമാരെ തെണ്ടികൾ എന്നു വിളിച്ചു അഭിസംബോധന ചെയ്യാൻ വളർന്ന ഒരു നേതാവേ(ഗുണ്ടയേ) ഉള്ളൂ. അതു സുധാകരൻ മാത്രമാണു.............

ജനശക്തി said...

ഒരു പ്രമുഖ വ്യക്തി എന്നു പറഞ്ഞപ്പോഴേക്കും അത് ഞാനാണോ ഞാനാണോ എന്ന് ചോദിച്ച് വന്നത് ഒരു കുട്ടിയല്ലേ? ഈ കുട്ടിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടു വന്നത് യു.ഡി.എഫ് നേതാക്കളല്ലേ? (കുമ്പളങ്ങ, നര...)

കൊട്ടേഷന്‍ വന്നെന്ന് സുധാകരന്‍ തന്നെ സമ്മതിച്ചല്ലോ. തനിക്കതുമായി ബന്ധമില്ലെന്ന് മാത്രം. ബിസിനസ് സുഹൃത്തുക്കള്‍ “വാടകക്കെടുത്ത“ വാഹനത്തില്‍ വരിക, ആ വാഹനത്തിന്റെ ഡ്രൈവറും സഹായിയുമൊക്കെ അറിയപ്പെടുന്ന ക്രിമിനലുകള്‍ ആവുക. യു.ഡി.എഫ് ആപ്പീസില്‍ ഇരിക്കുക. പോലീസ് പിടിച്ചാല്‍ വിടുവിക്കാന്‍ 15 മണികൂര്‍ സമരം ചെയ്യുക. സുഹൃത്തുക്കള്‍ ആരെന്ന് ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചാല്‍ ‘എന്നെ പോലീസ് മുറയില്‍ ചോദ്യം ചെയ്യരുതന്ന’ ഗംഭീര ഉത്തരം നല്‍കുക..

കൊള്ളാം.

സംശയരോഗി said...

ഗുണ്ടകള്‍ വന്നത് പോളിംഗ് എജെന്ട് മാര്‍ക്ക് സംരക്ഷണം കൊടുക്കാനായിരുന്നു എന്ന് സിന്ധു സൂര്യകുമാര്‍ (ഏഷ്യാനെറ്റ്) പറയുന്നു.കണ്ണൂരില്‍ തങ്ങളുടെ പോളിംഗ് എജെന്ട് മാര്‍ക്ക് പലപ്പോഴും മതിയായ സംരക്ഷണം കിട്ടുന്നില്ലെന്നും പല ബൂത്തുകളിലും ഇരിക്കാന്‍ സാധിക്കാറില്ല എന്നും എന്നാല്‍ ഇത്തവണ അതിനൊരു മാറ്റം ഉണ്ടാവും എന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. പക്ഷെ ഗുണ്ടകള്‍ വന്നത് വെളിയിലായപ്പോള്‍ CPM ഒരു കളി കളിച്ചതാണ് കണ്ണൂരില്‍ ഉണ്ടായ നാടകം എന്നും പറയുന്നു. പക്ഷെ സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ ഇരു‌നത് കാരണം അത് ശരിക്കും ഫലിച്ചില്ലത്രെ .
മാത്രമല്ല എല്ലാ രാഷ്ട്രീയ കക്ഷികളും സംരക്ഷണത്തിന് ഗുണ്ടകളെ കൊണ്ട് വരാറുണ്ടത്രെ ..
എന്താണ് സത്യം ..? ആ ..ആര്‍ക്കറിയാം ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കളി കാര്യത്തോടടുത്തുകൊണ്ടിരിക്കുന്നൂ

Unknown said...

ആകെ ഇത് കൃത്യമായി'അറിയുന്നത്'സുധാകരനും, ചാണ്ടിക്കുമാ.സിന്ധു സൂര്യകുമാറിനും'വെവരം' ഉണ്ടെങ്കില്‍ ഒറപ്പ് സത്യാരിക്കും.അതാണതിന്‍റെ
ഒരിരിപ്പ് വശം.

"കണ്ണൂരില്‍ തങ്ങളുടെ പോളിംഗ് എജെന്ട് മാര്‍ക്ക് പലപ്പോഴും മതിയായ സംരക്ഷണം കിട്ടുന്നില്ലെന്നും പല ബൂത്തുകളിലും ഇരിക്കാന്‍ സാധിക്കാറില്ല എന്നും എന്നാല്‍ ഇത്തവണ അതിനൊരു മാറ്റം ഉണ്ടാവും എന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ..."

അപ്പോ,ഇതുവരെ കേട്ടത് 21അംഗ കൊട്ടേഷന്‍ സംഘം എന്നാണ്,കണ്ണൂരില്‍ 'മുഴുവന്‍'എജെന്റ്റ്മാര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ചുരുങ്ങിയത് രണ്ടായിരം ഗുണ്ടകള്‍ എങ്കിലും വേണ്ടേ.കഴിഞ്ഞ നിയമസഭ,ലോകസഭ തെരഞ്ഞെടുപ്പില്‍ പട്ടാളത്തിനു പോലും കൊടുക്കാന്‍ പറ്റിയില്ല 'സംരക്ഷണം', ഇന്ത്യന്‍ ആര്‍മിയെക്കാള്‍ മുയുത്ത ഗുണ്ടകളാ ഈ ഗുണ്ടകള്‍ എന്ന് മനോരമ പറയുന്ന കൊട്ടേഷന്‍കാര്‍.
ചെല്ലാ, ആദ്യം ഞാന്‍ കൊണ്ഗ്രെസ്സാന്നു പറയാന്‍ തയ്യാറുള്ള ആളെ സംഘടിപ്പിക്ക്,എന്നിട്ട് അവരെ ബൂത്തിലിരിക്കാന്‍ പഠിപ്പിക്കു, അല്ലാതെ കുറെ ഞഞാമിഞ്ഞകളെ കൊണ്ഗ്രെസ്സാക്കിയാ എത്ര ഗുണ്ട വന്നിട്ടെന്താ ?

സംശയരോഗി said...

പല ബൂത്തുകളിലും എന്ന് പറഞ്ഞപ്പോള്‍ എല്ലാ ബൂത്തും എന്നാക്കിയോ ..?
എന്തായാലും ലോജിക് കറക്റ്റ് ...!
കമ്പ്ലീറ്റ്‌ സംശയ രോഗവും മാറി ..