Tuesday, March 31, 2009
ലക്ഷം ലക്ഷം പിന്നാലെ, (ഒരു സ്‌പോണ്‍സേഡ് നാടകം)
ഇഷ്‌ടമില്ലാത്തയാളെ വിവാഹം ചെയ്‌തതിന് സ്വന്തം സഹോദരിയെ വ്യഭിചാരിണിയായി മുദ്രകുത്തുന്ന നെറികേട് സാധാരണ മനുഷ്യരൊരിക്കലും കാട്ടില്ല. തനിക്കെതിരെ വിമര്‍ശം നടത്തിയ സാംസ്‌കാരിക നായകനെ മഞ്ഞപ്പത്രത്തെ ഉപയോഗിച്ച് എഴുതിനാറ്റിക്കാന്‍ സാധാരണ മാനസികാവസ്ഥയുള്ളയാള്‍ക്ക് കഴിയില്ല.
സ്വന്തമായി ഒരു പത്രമുള്ളതുപയോഗിച്ച് ചരമപ്പേജൊഴികെ എല്ലാ പേജിലും തന്‍െറ മുഖവും പ്രസംഗവും അച്ചടിപ്പിക്കുക, അനിഷ്‌ടക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ പത്രത്തെയും ബിനാമിയായി നടത്തുന്ന മഞ്ഞപ്പത്രത്തെയും ഉപയോഗിക്കുക, മാന്യതയും മര്യാദയുമുള്ളവര്‍ മടിക്കുന്ന ഏതുകാര്യവും ചെയ്യുക, എല്ലാം കഴിഞ്ഞ് പണത്തിന്‍െറയും പത്ര-രാഷ്‌ട്രീയ സ്വാധീനത്തിന്‍െറയും ഉപജാപത്തിന്‍െറയും മറവില്‍ മാന്യന്‍െറ കുപ്പായമണിയുക. രാഷ്‌ട്രീയത്തിലും സാമൂഹിക ജീവിതത്തിലും ഒരര്‍ബുദ ബാധയായി പതിറ്റാണ്ടുകളായി നിറഞ്ഞുനില്‍ക്കുന്ന ഒരു വികൃതജന്മമുണ്ട് നമ്മുടെ കേരളത്തില്‍.
സ്വന്തം പത്രത്തിലെ സഹജീവികള്‍ തന്നെ ഈ മനുഷ്യനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ മതി, കേരളം ഇദ്ദേഹത്തെ എങ്ങനെ കാണണമെന്ന നിഗമനത്തിലെത്താന്‍. അത്തരം കാര്യങ്ങള്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുന്നു. ഇവിടെ പരിശോധിക്കുന്നത് രാഷ്‌ട്രീയ നേതാവായ ഒരു നമ്പര്‍വണ്‍ ഉപജാപകന്‍െറ തനിനിറമാണ്.
വയനാട്ടിലെ ഭൂമികയ്യേറ്റം, കുടുംബ സ്വത്ത് വെട്ടിപ്പിടിക്കാന്‍ നടത്തിയ നികൃഷ്‌ടവൃത്തികള്‍, സര്‍ക്കാര്‍ സ്വത്ത് അധീനത്തിലാക്കാന്‍ നടന്ന അരുതാത്ത വഴികള്‍, രാഷ്‌ട്രീയ ദുസ്വാധീനമുപയോഗിച്ച് നിയമത്തിന്‍െറ പിടിയില്‍നിന്ന് തലയൂരി കയ്യേറ്റഭൂമി അടക്കിപ്പിടിച്ചുവെക്കാന്‍ തുടരുന്ന ശ്രമങ്ങള്‍ എന്നിവയെല്ലാം തല്‍ക്കാലത്തേക്ക് ചര്‍ച്ചചെയ്യേണ്ടെന്നുവെക്കാം.
കേരളത്തിന് ആരാണിയാള്‍? ഒരുപാട് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അവയുടെ പട്ടിക ഇങ്ങനെ നീളുന്നു.
1. സിഎച്ച് മുഹമ്മദ്‌കോയ അവാര്‍ഡ് - 1991,
2. ദുബായ് കൈരളി കലാകേന്ദ്രം അവാര്‍ഡ് -1993,
3. ഭാരത് സൂര്യ അവാര്‍ഡ് - 1993,
4.സി അച്യൂതമേനോന്‍ അവാര്‍ഡ് -1995,
5. സിബി കുമാര്‍ എന്‍ഡോവ്‌മെന്‍റ് - 1995,
6. ദര്‍ശന കള്‍ച്ചറല്‍ അവാര്‍ഡ് -1995,
7. ജി സ്‌മാരക അവാര്‍ഡ് - 1996,
8. കൊടുപ്പുന്ന സ്‌മാരക അവാര്‍ഡ് -1996,
9. ഓടക്കുഴല്‍ അവാര്‍ഡ് -1997,
10. സഹോദരന്‍ അയ്യപ്പന്‍അവാര്‍ഡ് -1997,
11. കേസരി സ്‌മാരക അവാര്‍ഡ് - 1998,
12.രാജീവ് ഗാന്ധി നാഷനല്‍ അവാര്‍ഡ് -1998,
13.ചില്ല സാഹിത്യ അവാര്‍ഡ് -1998,
14. റോട്ടറി സാഹിത്യ അവാര്‍ഡ് -1999,
15. അക്ഷരസൂര്യ അവാര്‍ഡ് -1999,
16. നാലപ്പാടന്‍ അവാര്‍ഡ് -1999,
17. കെവി ഡാനിയേല്‍ അവാര്‍ഡ് - 2000,
18. ഫ്രണ്ട്‌സ് ഓഫ് കാനഡ ഇന്‍റര്‍നാഷനല്‍ അവാര്‍ഡ് - 2001,
19. കേരള കലാകേന്ദ്രത്തിന്‍െറ ഗ്ലോബല്‍ അവാര്‍ഡ് - 2001,
20. അക്ഷയ അവാര്‍ഡ് - 2002,
21. സാഹിത്യ പഞ്ചാനനന്‍ അവാര്‍ഡ് - 2002,
22. ഡോ. സിപി മേനോന്‍ സ്‌മാരക അവാര്‍ഡ് - 2002,
23. കെ സുകുമാരന്‍ ശതാബ്ദി അവാര്‍ഡ് - 2002,
24.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - 2002,
25. അബുദാബി ശക്തി അവാര്‍ഡ് - 2002,
26. അഖിലേശ്വരന്‍ സ്‌മാരക അവാര്‍ഡ് - 2003,
26.ആര്‍എംഇഎസ് എക്‌സലന്‍സ് അവാര്‍ഡ് - 2003,
27. വൈഎംസിഎ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര - 2004, 27.വയലാര്‍ അവാര്‍ഡ് - 2008.
ഒരുമലയാളിക്കുമില്ല ഇത്ര സമ്പന്നത. സാഹിത്യത്തില്‍ പഞ്ചാനനന്‍. കവിത്വത്തില്‍ മഹാകവി. വിമര്‍ശനത്തില്‍ കേസരി. കലയില്‍ ഗോള്‍ഡന്‍നക്ഷത്രം. ഒറ്റവരി സ്വന്തമായി എഴുതാന്‍ കഴിയാത്ത വേറെയേത് കോത്താഴത്തുകാരന്‍ കോദണ്ഡന് പറ്റും, ഇത്രയേറെ പുരസ്‌കാരങ്ങള്‍ സംഘടിപ്പിച്ചെടുക്കാന്‍? ഇതാണ് യഥാര്‍ത്ഥ പ്രതിഭ. റിയല്‍ ജീനിയസ്.
പ്രതിഭകള്‍ക്ക് സാഹിത്യമെഴുതാന്‍ പുതൂര്‍ വീട്ടില്‍ ചെല്ലാം. രാഷ്‌ട്രീയം കളിക്കാന്‍ ഉന്നച്ചാക്കുപോലത്തെ സഹായികളെ നിയോഗിക്കാം. അവാര്‍ഡുതരപ്പെടുത്താന്‍ സുധീരം ഏജന്‍റുമാരെ വെക്കാം.
മഹാന്‍ തന്നെ, തന്നെ-സംശയമില്ല. അവാര്‍ഡുകള്‍ വെറുതെ വന്നതല്ല. ഒരുപാട് പുസ്‌തകങ്ങളെഴുതിയിട്ടുണ്ട്. അതിന്‍െറ ലിസ്‌റ്റ് നോക്കുക:
1. സമന്വയത്തിന്‍െറ വസന്തം
2. ബുദ്ധന്‍െറ ചിരി
3. ഗാട്ടും കാണാച്ചരടുകളും
4. ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര
5. പ്രതിഭയുടെ വേരുകള്‍ തേടി
6. ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം
7. തിരിഞ്ഞുനോക്കുമ്പോള്‍
8. ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും
9. രോഷത്തിന്‍െറ വിത്തുകള്‍
10. അധിനിവേശത്തിന്‍െറ അടിയൊഴുക്കുകള്‍.
കീശയില്‍ അനുചരന്മാര്‍ ഒരുപാടാണ്. സാഹിത്യമെഴുതാന്‍ ഒരാള്‍, രാഷ്‌ട്രീയമെഴുതാന്‍ മറ്റൊരാള്‍, യാത്രാവിവരണമെഴുതാന്‍ വേറൊരാള്‍. ചുരുക്കിപ്പറഞ്ഞാല്‍ പലതരം മണിയടികളില്‍ സുപ്രധാന ഇനമാണ് പുസ്തകമെഴുത്ത്. വിഷയം ഇന്നതാകണമെന്നൊന്നുമില്ല, ഒരു പുസ്തകമെഴുതി ഗ്രന്ഥകര്‍ത്തായുടെ സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേരു പതിപ്പിച്ച് സമര്‍പ്പിച്ചാല്‍ അവാര്‍ഡോ, കിഴിയോ, പ്രമോഷനോ ഉറപ്പാകും. പഴയ ദിവാന്‍ പേഷ്‌കാരുടെ മട്ടാണ്.
ഇത്രയും സമുന്നതനായ ഒരു മഹാദേഹത്തിന് എന്തുകൊണ്ട് ഒരു മഗ്‌സാസെ അവാര്‍ഡ് ലഭിച്ചട്ടില്ല എന്നത് ചിന്തനീയമാണ്. അധികം വൈകാതെ അതും കിട്ടുമെന്നത് ഉറപ്പുമാണ്.
മഹാ മനീഷിയായ പ്രതിഭയുടെ പ്രകാശിതമാകാത്ത ഒരു കഥ ഇങ്ങനെ:
ഒരിക്കല്‍ ഒരു മഹതി ഒരു ഗസ്‌റ്റ് ഹൗസില്‍ സുഹൃത്തുമായി സംവദിക്കാനെത്തി. സുഹൃത്ത് ചെറുപ്പക്കാരനാണ്. ഗസ്‌റ്റ് ഹൗസില്‍ ഇരുന്ന് കപ്പലണ്ടി കൊത്തിക്കൊറിക്കുമ്പോള്‍ മഹതിയുടെ കണ്ണുകള്‍ ചുവരിലേക്ക് ചെന്നു. അവിടെ, വലിയൊരു തല ഫ്രെയിം ചെയ്‌ത് വെച്ചിരിക്കുന്നു.
"ആരാണദ്ദേഹം?'' "ഡാഡിയാണ്'', "ഓഹോ. അദ്ദേഹത്തിന്‍െറ കൂടെ ഇതേ മുറിയിലിരുന്ന് ഞാന്‍ ചിക്കന്‍ ഫ്രൈ കഴിച്ചിട്ടുണ്ട്.''
ഭാഗം രണ്ട്
രംഗം ,കേരള രാഷ്‌ട്രീയം. ഒരാള്‍ ഒറ്റയ്‌ക്ക് സ്‌റ്റേജിലേക്ക് വരുന്നു. ഒററനോട്ടത്തില്‍ വിചിത്രമായ രൂപം. സാധാരണ മനുഷ്യരേക്കാള്‍ വലിയ തല. തലയേക്കാള്‍ വലിയ വയര്‍. പെരുമാറ്റത്തില്‍, സ്ഥിരം കത്തിവേഷത്തിന്‍െറ ഭാവഹാവാദികള്‍.
ഒരു മതിലില്‍ കയറി രൂപം വിളിച്ചു പറയുന്നു: "എന്നെ ചതിച്ചു. ഞാന്‍ ഭൂമി കയ്യേറിയില്ല. ഞാന്‍ അപ്പനേക്കാള്‍ മുമ്പു ജനിച്ചില്ല. എന്‍െറ മകന്‍ പിറന്നത് എനിക്ക് ഏഴുവയസ്സായശേഷമാണ്. അവന്‍െറ താടി വളര്‍ന്ന് പൂജ്യത്തിന്‍െറ രൂപത്തിലായത് ഞാന്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയ ശേഷമാണ്".
ത്രിവര്‍ണ്ണപ്പാര്‍ട്ടിയില്‍ ഒരു അച്ഛനും മകനുമുണ്ട്. ആ മകനെ കിങ്ങിണിക്കുട്ടന്‍ എന്നു വിളിച്ചത് ഇതേ രൂപമാണ്. ത്രിവര്‍ണ്ണത്തിന്‍െറ മകനെ ചക്കിലിട്ടാട്ടണം, കല്‍പറ്റപ്പുന്നാരപ്പൊന്നോമനയെ തൊട്ടിലിട്ടാട്ടണം.
പുറക്കാട്ടുദേവസ്വത്തിന്‍െറ പണ്ടാരവക ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ പൊന്നുമോന്‍ നിഷ്‌കളങ്കനായിരുന്നു. പോകെപ്പോകെ തന്തക്കാലു ബാധിച്ചു. മുറിച്ചുവെച്ചപോലെ. പ്രീഡിഗ്രി പാസായില്ലെങ്കിലും പൂത്ത പണവും കൊണ്ട് ലണ്ടനില്‍ ചെന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചു.
അങ്ങനെ അക്ഷരമറിയാത്ത മകന്‍ വിദേശവിദ്യാ സംപന്നനായി. രാജ്യാധികാര സഭയുടെ കണക്കു പുസ്‌തകത്തില്‍ എഴുതി വെച്ചു: ലണ്ടനില്‍നിന്ന് ബിരുദം നേടിയവന്‍ പുമാന്‍.
രാജ്യധികാരം താവഴിയായിക്കിട്ടിയപ്പോള്‍ മോന്‍ജിക്കും തോന്നി താന്‍ പിതാജിയേക്കാള്‍ വളര്‍ന്നെന്ന്. പൂമോനും തുടങ്ങി അല്ലറച്ചില്ലറ ഉപജാപങ്ങള്‍. പിതൃരൂപം ചെയ്‌ത വഴിയിലെല്ലാം പൊന്നുമോനും പോകണം. ആ പോക്ക് ഒരുപ്പോക്കായപ്പോള്‍ സകല കൃമികീടങ്ങളും ഉപജാപക്കോമരങ്ങളും സുഖിയന്‍മാരും താടിക്കാരന്‍െറ ചൊല്‍പ്പടിയിലായി. അതിന്‍െറ ഫലം ഇപ്പോള്‍ പിതൃപുംഗവന്‍ അനുഭവിക്കുന്നു.
``എന്നെച്ചതിച്ചു. ഞാന്‍ ചിലരെ സഹായിച്ചതുകൊണ്ടാണ് ചതിച്ചത്. എനിക്ക് കിട്ടുന്ന വോട്ടിന്‍െറ എണ്ണം ആയിരമല്ല, പതിനായിരമല്ല, തൊള്ളായിരം കടക്കും. കോയിക്കോട്ടങ്ങാടീല്, കോയാന്‍െറ കടയില്, കോയിബിരിയാണി ജോറ്.'' പിതൃമഹാന്‍ വിലാപകാവ്യമാലപിക്കുകയാണ്. കോഴിക്കോട്ടെ മാനാഞ്ചിറയില്‍ വെള്ളം നിറഞ്ഞത് തന്‍െറ തറവാട്ടുമഹിമകൊണ്ടാണ്. ആ വെള്ളം താന്‍തന്നെ കുടിക്കും കട്ടായം.
മുദ്രാവാക്യം വിളിച്ച് തളര്‍ന്ന് വിചിത്രരൂപം സ്‌റ്റേജില്‍ തളര്‍ന്നുകിടക്കുമ്പോള്‍ വിളക്കണയുന്നു; കര്‍ട്ടന്‍ താഴുന്നു.
ഭാഗം മൂന്ന്
പത്രമാപ്പീസിലെ മേധാവിയുടെ മുറി. കറങ്ങുന്ന കസേരയില്‍ കുമ്പളങ്ങ എടുത്തുവെച്ചപോലെ ഒരു രൂപം. ``ലവനെ നശിപ്പിക്കണം. ലാവലിന്‍ കത്തിക്കണം'' കുമ്പളങ്ങ അമറുന്നു. രണ്ടാംമുണ്ട് അരയില്‍ചുറ്റി ചുറ്റും നില്‍ക്കുന്ന സേവകര്‍ അനുസരണാപൂര്‍വം തലയാട്ടുന്നു. ഒരാള്‍ വാര്‍ത്ത സൃഷ്‌ടിക്കാനായി ഓടുന്നു. മറ്റൊരാള്‍ സിന്‍ഡിക്കറ്റ് വാര്‍ത്താ ബാങ്കിലേക്ക് ഫോണ്‍ ചെയ്യുന്നു. ഇനിയുമൊരാള്‍, കഥയെഴുതാന്‍ പേനയും പുസ്‌തകവുമെടുക്കുന്നു. അടുത്തവന്‍ ചാനല്‍ ആപ്പീസിലേക്ക് വിളിക്കുകയാണ്.
"ഇത് കുമാരന്‍ കുട്ടി. സൂധീരനെന്ന് സ്‌നേഹമുള്ളവര്‍ വിളിക്കും. ഇവിടെ ഒരു വാര്‍ത്തയുണ്ട്. താങ്കള്‍ വരണം. വരുമ്പോള്‍ ക്യാമറയും കരുതണം.''
ലൈറ്റുകള്‍ പതുക്കെ അണയുന്നു. ശ്‌മശാനമൂകത. അതിനൊത്ത സംഗീതം. പതുക്കെ വിളക്കുകള്‍ തെളിയുമ്പോള്‍ ചീവീടുകളുടെ കൂട്ടക്കരച്ചില്‍. അകലെനിന്ന് തമിഴ് പുലികളുടെ അലര്‍ച്ച. കമാന്‍േറാകളുടെ കലമ്പല്‍. അതൊന്നും ശ്രദ്ധിക്കാതെ വാര്‍ത്താവതാരകന്‍ ബാങ്ക്‌ലോണ്‍കുമാര്‍ ചോദ്യം ഉന്നയിക്കുകയാണ്.
ചോ: താങ്കള്‍ ഇപ്പോള്‍ എവിടെയാണ്?
ഉ: കോണാട്ട്‌പ്ലേസില്‍.
ചോ: താങ്കള്‍ ഒറ്റക്കാണോ?
ഉ: കൃ.കുട്ടിയും സ്വന്തം കുട്ടിയും കുറെകൃഷ്‌ണന്‍മാരും കുമാരന്‍മാരും കൂടെയുണ്ട്.
ചോ: താങ്കള്‍ക്ക് ബോംബെ ഹോട്ടലിലെ കോയിക്കോടന്‍ ബിരിയാണി ഇഷ്‌ടമാണോ?
ഉ: പെരുത്തിഷ്‌ടം. പക്ഷേ പഹയന്‍മാര്‍ തരുന്നില്ല.
ചോ: അതെന്താ തരാത്തത്?
ഉ: ഞാന്‍ ബിരിയാണിച്ചെമ്പില്‍ കയറിയിരുന്നെന്ന് അവര്‍ ആരോപിക്കുന്നു. നിന്ദ്യം; നിരുത്തരവാദപരം. ചെമ്പില്‍ കയറിയത് വെറുതെ കളിക്കുവാനായിരുന്നുവല്ലോ.
ചോ: അങ്ങനെയല്ലല്ലോ അവര്‍ പറയുന്നത്.
ഉ: അവര്‍ ബിരിയാണി മുമ്പേ ഒരാള്‍ക്ക് ഓഫര്‍ ചെയ്‌തിരുന്നു. അതുകൊണ്ടാണ് എന്നെ തഴഞ്ഞത്.
ചോ: ആര്‍ക്കാണ് ഓഫര്‍ ചെയ്‌തത്?
ഉ: ഒരു ഒറ്റക്കണ്ണന്.
ചോ: ഏത് ഒറ്റക്കണ്ണന്‍?
ഉ: എനിക്കറിയില്ല. പക്ഷേ എനിക്കുറപ്പാണ്.
ചോദ്യവും ഉത്തരവും അങ്ങനെ നീളുന്നു. പതുക്കെ ശബ്ദം നേര്‍ത്തുവരുമ്പോള്‍ പശ്‌ചാത്തലത്തില്‍ തമിഴ് പുലികളുടെ ഷൂസിന്‍െറ ഒച്ച. അവര്‍ക്കുപിന്നാലെ പായുന്ന കമാന്‍ഡോകളുടെ കാലടിശബ്ദം. എല്ലാവരും പുലികള്‍ക്കുപിന്നാലെ പായുമ്പോള്‍ കഥാനായകന്‍ മാത്രം ഒറ്റക്കണ്ണന്‍, ഒറ്റക്കണ്ണന്‍ എന്ന് അലറുന്നു.
കര്‍ട്ടന്‍ താഴുന്നു.
ഭാഗം നാല്
കോഴിക്കോട് പാളയം ബസ്‌സ്‌റ്റാന്‍റ്. കഥാനായകന്‍ പരിഭ്രാന്തനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. നിരാശനാണ്. ദു:ഖിതനാണ്. അടുത്ത കടയില്‍നിന്ന് ഒരു പാട്ട് ഒഴുകിവരുന്നു. ``താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍താനനുഭവിച്ചീടുകെന്നതേ വരൂ....''
ബസ്‌സ്‌റ്റാന്‍റിന്‍െറ ഓരത്തുള്ള കടയില്‍ കുറെ വാരികകള്‍ തൂക്കിയിട്ടിരിക്കുന്നു. അതിലൊന്നിന് മഞ്ഞനിറം. ആ മഞ്ഞപ്പത്രത്തിന്‍െറ കവറില്‍, ഇന്നലെവരെ കഥാനായകന്‍ തെറിവിളിച്ചവരുടെ മുഖങ്ങള്‍.
ഓരോന്നിനും താഴെ `മാഫിയ', `അഴിമതിക്കാരന്‍`, `പ്രണയരോഗിയായ സാംസ്‌കാരിക നായകന്‍'. എന്നൊക്കെ എഴുതിയിട്ടുണ്ട്. മറ്റുചില മുഖങ്ങള്‍ക്കു താഴെ `സദ്‌ഗുണ സംപന്നന്‍' `സത്യസന്ധന്‍', ജനകീയന്‍' എന്നിങ്ങനെയുള്ള അടിക്കുറിപ്പുകള്‍.
കഥാനായകനെത്തേടി ഒരു മഹാന്‍ ബസ്‌സ്‌റ്റാന്‍റിലേക്ക് കടന്നുവരുന്നു. ഒറ്റനോട്ടത്തില്‍ അറിയാം ആളൊരു പത്രാധിപരാണ്; വ്യവഹാരിയാണ്. തല്ലുകൊള്ളാത്തവനാണ്. കൊള്ളാതിരിക്കാനുള്ള വിദ്യ അറിയുന്നവനുമാണ്. ഇരുവരെയും നോക്കി ചില മുല്ലപ്പൂച്ചിരികള്‍.
ബസ്‌സറ്റാന്‍റില്‍ അനൗണ്‍സ്‌മെന്‍റ് മുഴങ്ങുന്നു. `` യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്-താമരശ്ശേരി ചുരം വഴി കല്‍പറ്റയിലേക്കുള്ള ബസ് ഉടനെ പുറപ്പെടുന്നു.''പശ്‌ചാത്തലത്തില്‍ കുണുങ്ങിച്ചിരിയുടെയും അടക്കിപ്പിടിച്ച പുലയാട്ടുപറച്ചിലിന്‍െറയും അവ്യക്തമായ ശബ്‌ദം.
ആ ശബ്‌ദം നേര്‍ത്തില്ലാതാകുമ്പോള്‍ ഒരുപറ്റം ചെറുപ്പക്കാര്‍ രംഗത്തേക്ക് രോഷത്തോടെ വരുന്നു. അവര്‍ കഥാനായകനെ വളയുന്നതുകണ്ട് മഞ്ഞപ്പത്രക്കാരന്‍ മൂത്രപ്പുരയുടെ മറവിലേക്ക് ഓടിയൊളിക്കുന്നു. അവനെ വെറുതെവിട്ട് കഥാനായകനെ വളഞ്ഞിടുകയാണ് ചെറുപ്പക്കാര്‍.
``നീ പെരുങ്കള്ളനല്ലേടാ?''
ആദ്യത്തെ അടി ചെകിട്ടത്ത് വീണു.
``നീയല്ലേടാ എന്‍െറ ജോലി കളഞ്ഞത്''
അതൊരു ചവിട്ടായിരുന്നു.
``എന്‍െറ കുടുംബം കലക്കിയ ദ്രോഹീ''
മുഖമടച്ച് ഒരടി.
``നിന്നെപ്പോലൊരു ഉപജാപകന്‍ ഈ ഭൂമുഖത്തുണ്ടോ? മാന്യന്‍മാരെ അപമാനിക്കാനായി ഇറങ്ങിയ ഹമുക്കേ''
വയറ്റത്തിട്ടൊരു കുത്ത്.
``മഞ്ഞപ്പത്രം നടത്തുന്നവനേ, എമ്പോക്കീ''
ദൂരെനിന്ന് ഒരാള്‍ കാറിത്തുപ്പി.
`ഇവനെ വെറുതെ വിടരുത്. വഞ്ചകനാണ്.നുണയനാണ്'.
അടി തുടരുന്നു.
പരിക്ഷീണിതനായി നിലത്തുവീഴുന്ന ഉപജാപകന്‍െറ അരയില്‍ ഇപ്പോള്‍ മുണ്ടില്ല. അയാള്‍ അലമുറയിടുകയാണ്. ``എന്നെ തല്ലിയവരെ വിടില്ല. അവര്‍ പേയ്‌മെന്‍റു സീറ്റുകാരാണ്. ഞാന്‍ കള്ളമുതല്‍ ഇഷ്‌ടക്കാര്‍ക്കുകൊടുത്തതുകൊണ്ട്, സഹായിച്ചവരെ തിരിച്ചു സഹായിച്ചതുകൊണ്ടാണ് എന്നെ തല്ലുന്നത്.''
അതൊന്നും കേട്ട് ഒരിറ്റ് സഹതാപം കൈമാറാന്‍ അപ്പോള്‍ ആരും അവശേഷിച്ചിരുന്നില്ല. ഇന്നലെവരെ പുറംചൊറിഞ്ഞവര്‍ അടുത്ത അത്താണിയും തേടി സ്ഥലം വിട്ടിരുന്നു. ഉന്നച്ചാക്കുകള്‍ കീറി വഴിയില്‍കിടന്നിരുന്നു. കൃഷ്‌ണ-കുമാരന്‍മാര്‍ കാശിക്കുപോയിരുന്നു. ദുര്‍മന്ത്രവാദികള്‍ തളര്‍ന്നുവീണിരുന്നു. ധുരന്ധരന്‍ ഉപജാപങ്ങളുടെ റിസര്‍വോയറില്‍ മുങ്ങിത്താഴുകയായിരുന്നു.
(ശുഭം)
Sunday, March 29, 2009
വീരോചിത നിഴല്‍ യുദ്ധം
ഇന്ന് കേരള കൌമുദി എഴുതിയ മുഖപ്രസംഗം പ്രസക്തമാണ്.
മാധ്യമങ്ങളുടെ ധര്മ്മം എങ്ങനെ പാലിക്കപ്പെടുന്നു എന്ന് പരിശോധിക്കാനുള്ള ചില സൂചനകള് ഇതിലുണ്ട്.
ഇന്നത്തെ പത്രങ്ങള് എഴുതിയ ഒരു വാര്ത്ത എടുത്തുനോക്കിയാല് മറ്റൊരു വശമാണ് തെളിയുക. ലാവലിന് കേസ് തെരഞ്ഞെടുപ്പു വിഷയമായി ഉയര്ന്നുവരാത്തതില് യുഡിഎഫിനും മാതൃഭൂമിക്കും കടുത്ത നൈരാശ്യമുണ്ട്. മലയാള മനോരമ യുഡിഎഫിന്റെ പ്രഖ്യാപിത നാവായതുകൊണ്ട് അവരെ പ്രത്യേകം പറയേണ്ട കാര്യവുമില്ല.
മാതൃഭൂമി എല്ഡിഎഫിലില്ല. അതുകൊണ്ട് ആ പത്രത്തിനും അതിന്റെ മേലാളന്മാര്ക്കും ഏതുനെറികേടും കാണിക്കാന് ലൈസന്സുണ്ട്. അതിന്റെ ഒരു മേലാളനും മുന് പത്രാധിപരും(എടോ ഗോപാലകൃഷ്ണന് തന്നെ) ഇക്കിളി വാരികയുടെ പത്രാധിപശ്രേഷ്ഠനും വിപ്ളവം മൂത്ത് വീരോചിതം മാതൃഭൂമിയുടെ മടയിലെത്തിയ ഒരുകഴുതപ്പുലിയും കഴിഞ്ഞദിവസം ദില്ലിയില് യോഗം ചേര്ന്നിരുന്നു.
എങ്ങനെ ലാവലിന് വീണ്ടും കുത്തിപ്പൊക്കാം എന്നതായിരുന്നു ഗവേഷണ വിഷയം.ആ യോഗത്തിന്റെ ഉല്പന്നമാണ് രമേശ് ചെന്നിത്തലയും ഉമ്മന് ചാണ്ടിയും രാജ്ഭവനിലേക്ക് നടത്തിയ തീര്ത്ഥയാത്ര. അവിടെച്ചെന്ന് ഒരു കടലാസ് കൊടുത്തു. ആ കടലാസ് ഗവര്ണര് വാങ്ങി 'ഇതാ ഒരു നിവേദനം കിട്ടിയിട്ടുണ്ട്, നോക്കി വേണ്ടതുചെയ്യണം' എന്ന ഔപചാരിക കുറിപ്പോടെ മുഖഖ്യമന്ത്രിക്കയച്ചു.
"മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായ എംപി വീരേന്ദ്രകുമാര് വയനാട്ടിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാരനാണ്; അദ്ദേഹത്തിന്റെ ജീവിതത്തില് ഒട്ടേറെ ദുരൂഹതകളുണ്ട്; അക്കാര്യം സിബിഐക്കൊണ്ട് അന്വേഷിപ്പിക്കണം'' എന്ന് ഏതെങ്കിലും ഒരു സംഘടനക്കാരന്, (ക്രൈം പോലത്തെ മൂന്നാംകിട വാരികയുടെ പത്രാധിപരായാലും മതി) ഗവര്ണര്ക്ക് ഒരു നിവേദനം കൊടുത്തു എന്നിരിക്കട്ടെ. അതും 'മേല് നടപടിക്കായി' മുഖ്യമന്ത്രിക്കയക്കും. 'വീരേന്ദ്രകുകമാറിന്റെ ഭൂമലികയ്യേറ്റവും ജീവിതത്തിലെ ദുരൂഹതകളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഗവര്ണര് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു' എന്ന് മാതൃഭൂമി വാര്ത്ത കൊടുക്കുമോ?
യുപിയിലെ പിലിഭിത്തില് വരുണ് ഗാന്ധിയും ബിജെപിയും കളിക്കുന്ന നാടകം ഈ മെഗാനാടകത്തിനുമുന്നില് ഒന്നുമല്ല. ലാവലിന് കേസ് ചര്ച്ചചെയ്യുകയല്ല ഇവിടെ(ചര്ച്ച ചെയ്യുന്നതിന് മടിയുണ്ടായിട്ടല്ല, ഭയന്നിട്ടുമല്ല, അത് ഒരുപാട് ചര്ച്ചചെയ്ത് കഴിഞ്ഞതുകൊണ്ടാണ്). ആ കേസില് സിബിഐ നടത്തിയ രാഷ്ട്രീെയക്കളികളും അതിലേക്ക് സിബിഐയെ നിര്ബന്ധിച്ച 'കൂട്ടിക്കൊടുപ്പിനേക്കാള് തരംതാണ' ഉപജാപങ്ങളും ആര്ക്കും മനസ്സിലാക്കാവുന്ന വിധത്തില് ഇന്ന് പുറത്തുവന്നിരിക്കുന്നു-നേരിട്ടല്ലെങ്കിലും.
കുമ്പളങ്ങ കട്ടവന്റെ തല കേരളത്തിനുമുന്നില് നല്ല വെള്ളനിറത്തില് നില്ക്കുകയാണ്. ആ കള്ളക്കളികള് അറിഞ്ഞതുകൊണ്ടുതന്നെയാണ് ലാവലിന് എന്ന മഗന്ത്രാച്ചാരണം കേരളത്തിലെ ജനങ്ങള് മൈന്ഡ് ചെയ്യാതായത്-ചീറ്റിപ്പോയത്.
നനഞ്ഞ പടക്കം പെറുക്കിക്കൂട്ടി ഉണക്കിയെടുത്ത് തെരഞ്ഞെടുപ്പിനന് മുമ്പ് വീണ്ടും പൊട്ടിക്കാന് ചെന്നിത്തലയ്ക്കാഗ്രഹമുണ്ടാകും; ഉമ്മന് ചാണ്ടിക്കാഗ്രഹമുണ്ടാകും. അത്തരം ഹീനബുദ്ധിക്കാരുടെ ആഗ്രഹത്തിനനുസരിച്ച് നിയമത്തെയും ഭരണ സംവിധാനത്തെയും വളക്കാനും ഒടിക്കാനുമുള്ള ശ്രമങ്ങളുമുണ്ടാകും.പക്ഷേ, ചില വസ്തുതകള് അങ്ങനെയങ്ങ് തേഞ്ഞുമാഞ്ഞുപോകുമോ?
കേസില് സിബിഐ അഭ്യള്ര്ത്ഥിച്ച പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതി നല്ണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്ക്കാരാണ്. ആ തീരുമാനം ചെന്നിത്തലയ്ക്ക് വിളിതോന്നുമ്പോള് സാഖധിച്ചുകൊടുക്കേണ്ട ഒന്നല്ല. അതിന് നിയമവും വ്യവസ്ഥയുമൊക്കെയുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനപ്രകാരം അഡ്വക്കറ്റ് ജനറല് എന്ന ഭരണ ഘടനാ സംവിധാനം പ്രശ്നം പരിശോധിച്ചുവരികയാണ്. വിശദമായ പരിശോധന ആവശ്യം വരുമെന്നുകണ്ട ഹൈക്കോടതി മൂന്നുമാസത്തെ സമയം കൊടുത്തിട്ടുണ്ട്. അതുകഴിഞ്ഞ് ന്യായമായ സമയം പിന്നെയും വേണ്ടതുണ്ടെങ്കില് അക്കാര്യവും ശ്രദ്ധയില് പെടുത്താമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ഹൈക്കോടതി അനുവദിച്ച കാലാവധി മെയ് മാസത്തിലാണവസാനിക്കുക. അതുവരെ കാത്തിരിക്കാതെ, ഇപ്പോള് പ്രസവിച്ചുപോകുമെന്ന മട്ടിലുള്ള ഈ പരക്കംപാച്ചിലിന്റെ ഉദ്ദേശ്യമെന്താണ്? മുന്നു കൊല്ലം മുന്പ് ഇതുപോലൊരു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിന്റെ മണിക്കുറുകള് മുന്പാണ് ഈ കേസ് സി ബി ഐക്ക് ഉമ്മന് ചാണ്ടി സര്ക്കാര് കൈമാറിയത്.
ഇന്നയിന്നയാളുകളെ നാളെ തൂക്കിലേറ്റിക്കളയാമെന്ന് ചിലര് ആഗ്രഹിച്ചാല് അപ്പാടെ അത് സാധിച്ചുകൊടുക്കേകണ്ടവരാണ് രാജ്ഭവനിലും കോടതിയിലും ഏജി ആപ്പീസിലുമിരിക്കുന്നതെന്ന് കരുതിപ്പോയോ? ഈ സുക്കേടിന്റെ അര്ത്ഥം എല്ലാവര്ക്കും മനസ്സിലാകുന്നുണ്ട്.
ഇത്തരം ചില വെടക്കുകളികൊണ്ട് സിപിഐ എമ്മിന്െ അങ്ങ് കണ്ടിച്ചുകളയാമെന്നു കകരുതുന്നവരുടെ തലയയിലെ ചൂട് ശമിപ്പിക്കാന് നമുക്ക് സഹതാപത്തിന്റെ ഒരുബക്കറ്റ് വെള്ളം കരുതിവെക്കാം.
ഇനി കേരള കൌമുദിയുടെ എഡിറ്റോറിയല് കൂടി വായിക്കാം.
ആയുസ്സില്ലാത്ത മാധ്യമ \\\'സൃഷ്ടി\\\'കള്
മാര്ച്ച് 29, 2009
നടക്കാത്തകാര്യം നടന്നെന്നും ഇല്ലാത്തകാര്യം ഉണ്ടെന്നും സ്ഥാപിക്കാന് ഇന്ന് വളരെ എളുപ്പമാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്ത്. ഏത് അഭ്യൂഹത്തിനും പിറകെ പായാന് മാധ്യമങ്ങള് ഉത്സാഹത്തോടെ കാത്തിരിക്കുന്നതുകൊണ്ട് ഏതു പച്ചക്കള്ളവും സത്യസന്ധതയുടെ മുഖംമൂടി ചാര്ത്തി അവതരിപ്പിക്കാന് ഒരു വിഷമവുമില്ല. പല ആവര്ത്തി കാണുകയും കേള്ക്കുകയും ചെയ്യുമ്പോള് ആരും അത് വിശ്വസിക്കുകയും ചെയ്യും.
ഇരുപത്തിനാലു മണിക്കൂര് വാര്ത്താ ചാനലുകള്കൂടി വന്നതോടെ വാര്ത്തയേത് കഥയേത് എന്നറിയാന് പറ്റാത്ത സ്ഥിതിയിലാണ് ജനങ്ങള്.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന നാള്മുതല് സംസ്ഥാനത്ത് ഏറ്റവുമധികം ചര്ച്ചാവിഷയമാകുന്നത് പി.ഡി.പിയും അതിന്റെ നേതാവ് ശ്രീ. മഅ്ദനിയുമാണ്. ഇടതുമുന്നണിക്ക് നേതൃത്വം നല്കുന്ന സി.പി.എമ്മിനെ അടിക്കാന് കിട്ടിയ ഒരു വടിയെന്നനിലയിലാണ് യു.ഡി.എഫ് നേതാക്കളും അവരോടൊപ്പം നില്ക്കുന്ന മാധ്യമങ്ങളും ഇടതുമുന്നണിക്ക് പി.ഡി.പി നല്കുന്ന പിന്തുണയെ കാണുന്നത്. ചാനല്ചര്ച്ചകള്ക്കും സംവാദങ്ങള്ക്കും പുറമേ ഒട്ടേറെ പത്രസ്ഥലം അപഹരിക്കപ്പെടുന്നതും പി.ഡി.പി - സി.പി.എം ബന്ധത്തെച്ചൊല്ലിയാണ്.ഏറ്റവും ഒടുവില് മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്റെ പേരിലാണ് വ്യാജവാര്ത്ത സൃഷ്ടിക്കപ്പെട്ടത്.
പി.ഡി.പി നേതാവ് ശ്രീ. അബ്ദുള് നാസര് മഅ്ദനിയെ എല്.ഡി.എഫ് വേദികളില് കൊണ്ടുവരുന്നതിനെതിരെ മുഖ്യമന്ത്രി സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചു എന്നായിരുന്നു കണ്ടുപിടിത്തം. ഇതുസംബന്ധിച്ച വാര്ത്ത മാധ്യമങ്ങളില് വരുമ്പോള് മുഖ്യമന്ത്രി തലസ്ഥാനത്തുതന്നെ ഉണ്ട്. കത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കാന് കഴിയുമായിരുന്നു. അതല്ലെങ്കില് മുഖ്യമന്ത്രി അയച്ചതായി പറയുന്ന കത്തിനെക്കുറിച്ച് ഡല്ഹിയില് പാര്ട്ടി ആസ്ഥാനത്ത് അന്വേഷിക്കാം. സ്ഥിരീകരണം ലഭിക്കുന്നതുവരെ കാത്തിരിക്കാമായിരുന്നു. അതിനുള്ള ക്ഷമ ഇല്ലാതെ വച്ചുകാച്ചുകയായിരുന്നു ആ കിംവദന്തി. എഴുതാത്ത കത്തിലെ ഉള്ളടക്കമെന്ന രൂപത്തില് മാധ്യമങ്ങള് പടച്ചുവിട്ട ഭാവനാസൃഷ്ടി മുന്നിറുത്തി ചാനലുകളിലും പത്രങ്ങളിലും ചര്ച്ചാ പ ണ്ഡിതന്മാര് അരങ്ങു തകര്ക്കുകയായിരുന്നു.
യുദ്ധത്തിലെന്നപോലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആര്ക്കും എന്തുമാകാമെന്നതാണ് സ്ഥിതി. പക്ഷേ, വാര്ത്തകളുടെ വിശ്വാസ്യതയാണ് ഇവിടെ ചോരുന്നത്.ഏതായാലും ഇല്ലാത്ത കത്തിനെക്കുറിച്ചുള്ള വാര്ത്ത സി.പി.എം ജനറല് സെക്രട്ടറി ശ്രീ. പ്രകാശ് കാരാട്ടും മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദനും കഴിഞ്ഞദിവസം നിഷേധിച്ചതോടെ അപവാദപ്രചരണക്കാര്ക്ക് പുതിയൊരു വിഷയം കണ്ടുപിടിക്കേണ്ട സ്ഥിതി വന്നുചേര്ന്നിരിക്കുകയാണ്. പി.ഡി.പി നേതാവ് ശ്രീ. മഅ്ദനി സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്ത്ഥികള്ക്കായി പ്രചരണ യാത്രയ്ക്കൊരുങ്ങുന്ന പശ്ചാത്തലത്തില് വിഷയദാരിദ്യ്രം ഉണ്ടാവുകയില്ലെന്ന് ന്യായമായും പ്രതീക്ഷിക്കാം.പി.ഡി.പി പ്രശ്നത്തില് മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോയ്ക്ക് കത്തെഴുതി എന്ന വ്യാജ വാര്ത്താസൃഷ്ടി തീര്ച്ചയായും ചില ലക്ഷ്യങ്ങളോടെ തന്നെയായിരിക്കണം.
ഈ പ്രശ്നത്തില് മാത്രമല്ല, മറ്റു പല കാര്യങ്ങളിലും മുഖ്യമന്ത്രിയും പാര്ട്ടി നേതൃത്വവും തമ്മില് ഭിന്നതയിലാണെന്നു വരുത്തിത്തീര്ത്ത് തിരഞ്ഞെടുപ്പില് പത്തുവോട്ട് യു.ഡി.എഫിന് അനുകൂലമാക്കാന് കഴിയുമോ എന്ന ശ്രമത്തിന്റെ ഭാഗമായിട്ടുകൂടി ഇതിനെ കാണാവുന്നതാണ്. ഈ ശ്രമത്തില് സംസ്ഥാനത്തെ മാധ്യമങ്ങള് പരമ്പരാഗതമായി പുലര്ത്തിപ്പോരുന്ന മൂല്യങ്ങളാണ് ഇല്ലാതായത് എന്ന് ഓര്ക്കുന്നത് നന്നായിരിക്കും.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഒരു വ്യാജവാര്ത്ത രണ്ടുദിവസത്തോളം അങ്ങനെതന്നെ സജീവമായി നിലനിന്നതിനു കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിടിപ്പുകേടുതന്നെയാണ്.
വാര്ത്ത പൊട്ടിപ്പുറപ്പെട്ട നിമിഷംതന്നെ അത് തിരുത്താന് കഴിയുമായിരുന്നു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അതിന് ശ്രമിച്ചുകണ്ടില്ല. ഡല്ഹിയില്നിന്ന് പാര്ട്ടി ജനറല് സെക്രട്ടറിയുടെ നിഷേധം വന്നതിനുശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഉണര്ന്നുവന്നത്. വാര്ത്താവിനിമയം പ്രകാശ വേഗമാര്ജ്ജിച്ച ഇക്കാലത്ത് ഒരു വ്യാജവാര്ത്തയ്ക്ക് നിഷേധക്കുറിപ്പിറക്കാന് 48 മണിക്കൂറിന്റെ ആവശ്യം വരുന്നില്ല. ഒരു പഴയകാര്യംകൂടി ഓര്മ്മിപ്പിച്ചുകൊള്ളട്ടെ. ശ്രീ. മഅ്ദനിയെ ജയില് വിമോചിതനാക്കണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കിയത് ശ്രീ. ഉമ്മന്ചാണ്ടി ഉത്സാഹിച്ചതുകൊണ്ടായിരുന്നു. ഒറ്റക്കെട്ടായാണ് നിയമസഭ ആ പ്രമേയം പാസാക്കിയത്. പി.ഡി.പി കൂടെയുണ്ടെങ്കില് മുസ്ളിം ലീഗിന്റെ വിലപേശലിന് കടിഞ്ഞാണിടാന് കഴിയുമെന്നായിരുന്നു അന്ന് കോണ്ഗ്രസ് നേതാക്കന്മാരുടെ മനപ്പായസം.
Saturday, March 28, 2009
കണ്ണൂരിന്റെ 'ഭ്രാന്ത്'
Friday, March 27, 2009
തൌഖീര്‍ റാസ മഹാന്‍
ഇതാ മറ്റൊരു മനോരമ വാര്‍ത്ത.
ഇന്ത്യയില്‍ തന്നെ നടന്നതാണ്്ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറുപടിയാണോ ഈ വാര്‍ത്ത എന്ന് അവര്‍ ചിന്തിക്കട്ടെ.
വാര്‍ത്ത ഇങ്ങനെ :
മില്ലത് കൌണ്‍സില്‍ കോണ്‍ഗ്രസിനൊപ്പം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മൌലികവാദ നിലപാടുകളുടെ പേരില്‍ ശ്രദ്ധയാകര്‍ഷിച്ച മുസ്ലിം നേതാവ് തൌഖീര്‍ റാസ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലത് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. യുപിയിലെ പല ജില്ലകളിലും അടിത്തറയുള്ള പാര്‍ട്ടിയാണു മില്ലത് കൌണ്‍സില്‍.വിവാദ എഴുത്തുകാരി തസ്ലിമ നസ്റീന്റെ തലയ്ക്കു വില പറഞ്ഞാണു റാസ ഖാന്‍ അടുത്തകാലത്തു ശ്രദ്ധ നേടിയത്.
എന്നാല്‍, ഖാന്റെ പിന്തുണ വിവാദമായതോടെ അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകളോടും പ്രസ്താവനകളോടും യോജിപ്പില്ലെന്ന വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി.കോണ്‍ഗ്രസ് ആസ്ഥാനത്തെ തിരക്കേറിയ മാധ്യമസമ്മേളന വേദിയില്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങാണു റാസ ഖാനെ അവതരിപ്പിച്ചത്.
തന്റെ മുന്‍ നിലപാടുകള്‍ അപ്പോഴത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്നു ഖാന്‍ വിശദീകരിച്ചു. മുസ്ലിം താല്‍പ്പര്യം സംരക്ഷിക്കുന്ന മതേതരകക്ഷിയെന്ന നിലയ്ക്കാണു കോണ്‍ഗ്രസിനു പിന്തുണ നല്‍കുന്നത്. മതമൌലികവാദത്തെ കോണ്‍ഗ്രസ് എന്നും എതിര്‍ത്തിട്ടുണ്ടെന്നു പിന്നീടു ദിഗ്വിജയ് സിങ് പറഞ്ഞു. വികാരത്തള്ളിച്ചയില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ പ്രത്യയശാസ്ത്രമായി കാണരുത്. അതേസമയം, മതമൌലിക വാദത്തെയും അക്രമത്തെയും കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ കേരളത്തില്‍ പടച്ചുവിടുന്ന അതിസാര സമാനമായ മഅ്ദനി വിരുദ്ധ വാര്‍ത്തകള്‍ക്ക് ഇത് മറുപടിയോ എന്ന് മാത്തുക്കുട്ടിച്ചായന്റെ കുട്ടികള്‍ കുരുന്നുബുദ്ധിയില്‍ ഒന്ന് ആലോചിച്ചുനോക്കട്ടെ.
തസ്ലിമ നസ്റീന്റെ തലയ്ക്ക് വിലപറഞ്ഞവരെ കോണ്‍ഗ്രസിന് കൊണ്ടുവരാം. തീവ്രവാദ നിലപാട് ഉപേക്ഷിച്ചു എന്നും മതനിരപേക്ഷതയ്ക്കുവേണ്ടി എന്തുത്യാഗം സഹിക്കാനും തയാറാണെന്നും പറയുന്ന അബ്ദുനാസര്‍ മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിന് സ്വീകരിച്ചുകൂട!
ഇതെന്തുന്യായം? ഇതെന്തുനീതി?ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നേതാവ് ഇപ്പോഴും സോണിയ തന്നെയല്ലേ? ഇനി പിഡിപിയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ അവിടെ ചോദിച്ചാല്‍ മതി. ദിഗ് വിജയ് സിങ്ങിനോടും ചോദിക്കുക.
തൌഖീര്‍ റാസയെപ്പോലുള്ള കുപ്രസിദ്ധിയൊന്നും ഒരുകാലത്തും മഅ്ദനിക്കുണ്ടായിട്ടില്ല. തൌഖീര്‍ റാസയ്ക്ക് നിലപാടുമാറ്റി സോണിയ മാഡത്തിന്റെ സഖ്യകക്ഷിയാകാമെങ്കില്‍ മഅ്ദനിയുടെ പിന്തുണ ആയിരംമടങ്ങ് മഹത്തരമാകും. ഇതൊന്നും ആരും ചര്‍ച്ചചെയ്യുമെന്ന് കരുതാനാകില്ല. കാരണം ഇതില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുത്താനുള്ള 'സംഗതി' ഇല്ലല്ലോ.
മനുഷ്യന്‍ പട്ടിയെ കടിച്ചു
(ആ വാര്‍ത്ത മുക്കി)
വാര്‍ത്തകള്‍ ഉണ്ടാകുന്നത് അസ്വാഭാവികത ഉണ്ടാകുമ്പോഴാണ്. വിഎസ് അച്യുതാനന്ദന്‍ കത്ത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ചെന്ന് ഇന്നലെ മനോരമ പറഞ്ഞോ-ഇല്ല പറഞ്ഞില്ല. കത്തയച്ച കാര്യം സ്ഥിരീകരിച്ചില്ലെന്നാണ് മനോരമ എഴുതിയത്.ആ സ്ഥിരീകരണം ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടിതാ കത്തിലെ 'ഉള്ളടക്ക'വും ഇന്ന് അച്ചടിച്ചുവെച്ചിരിക്കുന്നു.
അയച്ചോഎന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത കത്തിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയേ! എങ്ങനെ കഴിയുന്നു മനോരമയ്ക്ക്. പത്രപ്രവര്‍ത്തനത്തിന്റെപുരോഗതിയില്‍ മലയാളിക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് വന്നുചേര്‍ന്നിരിക്കുന്നത്.
മാത്തുക്കുട്ടിച്ചായന് "കോപ്പി റ്റു'' വെച്ചാണ് വിഎസ് കത്തെഴുതിയത് എന്ന് നാളെ ഇവര്‍ വാര്‍ത്ത എഴുതുമോ ആവോ. വിഎസ് അച്യുതാനന്ദന്‍ എന്ന സിപിഐ എമ്മിന്റെ സമുന്നതനേതാവിനെ അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനും പാര്‍ടിയില്‍നിന്ന് അടര്‍ത്തിമാറ്റാനുമുള്ള കുത്സിതശ്രമമല്ലെങ്കില്‍ മറ്റെന്താണിത്?
തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ വി എസിനെപ്പോലൊരു സമുന്നത നേതാവ് മനോരമ അച്ചടിച്ചപോലെ ഒരു കത്ത് എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള മലയാളിക്ക് വിശ്വസിക്കാാവുമോ? ചോദ്യം ആവര്‍ത്തിക്കുന്നു-കത്ത് എഴുതിയതു തന്നെയെങ്കില്‍ എങ്ങനെ മനോരമയ്ക്ക് കിട്ടി?
ക്ഷമിക്കണം. മേല്‍പറഞ്ഞതല്ല ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ വിഷയം. തലക്കെട്ടിലേതുപോലെ അത് പട്ടി മനുഷ്യനെ കടിച്ച വാര്‍ത്ത തന്നെയാണ്. ഇന്ന് വന്ന ഒരു വാര്‍ത്ത നോക്കുക:
ഏഷ്യാനെറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍; മനോരമ ക്യാമറാമാന്‍ ഒളിവില്‍
തിരു: ശംഖുംമുഖം മുന്‍ അസിസ്റ്റന്റ് കമീഷണര്‍ എസ് സനല്‍കുമാറിന്റെ വീട് ആക്രമിച്ച് പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ വീട് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.
ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ശബരീനാഥില്‍നിന്ന് സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു.
തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ചാണ് രേഖകളും മറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തത്. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.
തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ എസിയെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.
അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.
ഈ വാര്‍ത്ത ഏതെങ്കിലും ചാനലില്‍ കണ്ടുവോ? ഏതെങ്കിലും പത്രത്തില്‍ വായിച്ചുവോ?(ദേശാഭിമാനിയെയും കൈരളിയെയും ഒഴിവാക്കുന്നു)എന്തേ ഇത് വാര്‍ത്തയല്ലേ? പത്രക്കാരന്(മാധ്യമ പ്രവര്‍ത്തകനും മാധ്യമ സ്ഥാപനങ്ങള്‍ക്കും) ഉള്ള മഹത്തായ സ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണോ ഇത്? ഉപജാപം നടത്താം; വ്യാജ വാര്‍ത്ത കൊടുക്കാം; രാഷ്ട്രീയ നേതാക്കളുടെ കാലുനക്കി കാര്യം നേടുകയും ഇഷ്ടപ്പെടാത്തവരെ എഴുതി നാറ്റിക്കുകയും ചെയ്യാം;അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി, മക്കളെയും കുടുംബാംഗങ്ങളെയും വലിച്ചിട്ട് അപകീര്‍ത്തിപ്പെടുത്താം-മാധ്യമപ്രവര്‍ത്തകന്‍ എന്ന 'പട്ടി' മനുഷ്യനെ കടിച്ചാല്‍അത് വാര്‍ത്തയാകാത്തതെന്തേ?
Thursday, March 26, 2009
മുഖ്യമന്ത്രി അങ്ങനെ കത്തെഴുതിയോ?
അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.
'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.
എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.
പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!
എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.
വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതംചെയ്തതും ശരി. പിണറായി പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?
വെള്ളാപ്പള്ളി പറഞ്ഞത് പിഡിപി സഖ്യം പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ്. അത് അദ്ദേഹത്തിന്റെ സദ്ഭാവന. രഹസ്യമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫ് കുടിലതയേക്കാള്‍ നല്ലതല്ലേ പിന്തുണ പരസ്യമായിത്തന്നെ സ്വീകരിക്കുന്നത്?
ജനശ്രദ്ധ തിരിക്കാനാണ് പിഡിപി പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മറ്റൊരു കണ്ടെത്തല്‍ വന്നിട്ടുണ്ട്. വിവാദം കുത്തിപ്പൊക്കുന്നത് എല്‍ഡിഎഫാണോ? സിപിഐ എമ്മാണോ? പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിഡിപി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ആ പിന്തുണ സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ത്ഥ്യം തെളിയുമ്പോള്‍ നുരഞ്ഞുപൊന്തുന്ന അസൂയയും അസഹിഷ്ണുതയും കുശുമ്പുമാണ് വിവാദങ്ങളെ പ്രസവിക്കുന്നത്. മഅ്ദനി ഇഫക്ട് കുറെ വോട്ടുകളുടെ ലാഭം മാത്രമല്ല എല്‍ഡിഎഫിന്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് സിപിഐ എമ്മാണെന്നതിരിച്ചറിവിലേക്കും അതുവഴി ചെങ്കൊടിത്തണലിലേക്കും മുസ്ളിം ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള രാസത്വരകംകൂടിയാണ്.അത് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രചാരണത്തില്‍ മഅ്ദനിയുടെ പേര് ആവര്‍ത്തിക്കപ്പെടുന്നത്.
മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.
വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം ത്ൃതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരുകണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.
എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര ംനതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.
ആദ്യത്തേത് മനോമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.
മംഗളം ഇങ്ങനെ എഴുതുന്നു.
മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.
മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.
എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.
മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പെതയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം.
കത്ത് അയച്ചതായി, ബന്ധപ്പെട്ട ഒരാളും ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഒരേദിവസം വിവിധ മാധ്യമങ്ങളില്‍ ഒരു ഇല്ലാക്കഥ ഒരേരൂപത്തില്‍ വന്നു? എവിടെ നിന്നാണ് ഇത്തരം വിവരങ്ങള്‍ മാധ്യമ ആപ്പീസുകളിലേക്ക് ഒഴുകിയത്? സംഭവിച്ച ഒരു കാര്യമാണെങ്കില്‍ അത് ഒരേതരത്തില്‍ വാര്‍ത്തയാകുന്നതില്‍ അസ്വാഭാവികത ഇല്ല. ഇവിടെ ഇല്ലാത്ത ഒരുകാര്യം; തടിപ്പടച്ച ഒരു പെരുംനുണ എങ്ങനെ ഒരേതരത്തില്‍ വിവിധ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ? അത് പ്രവര്‍ത്തിക്കുന്ത് സിപിഐ എമ്മിനെതിരെയോ അല്ലയോ?
Wednesday, March 25, 2009
മഅ്ദനിയെപ്പറ്റിത്തന്നെ
നുണ, ഇരട്ടത്താപ്പ്, തമസ്കരണം, പൊലിപ്പിക്കല്‍-മൃദു ഹിന്ദുത്വത്തിന്റെ അധിനിവേശം ഓരോ വാര്‍ത്തകളിലും. ഉമ്മന്‍ചാണ്ടിയുടുെം മാതൃഭൂമിയുടെയും മലയാളമനോരമയുടെയും മുഖം ഒന്നായുത്തന്നെ പ്രത്യഷപ്പെടുന്നു. മഅ്ദനിയുടെ പിന്തുണ പിഡിപി വോട്ടുമാത്രമല്ല ഇടുപക്ഷത്തേക്ക് ആകര്‍ഷിക്കുക എന്ന ബോധ്യമാണ് ഈ വെപ്രാളത്തിനുപിന്നില്‍. മലബാര്‍ മേഖലയില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കാനുള്ള സാധ്യതയാണവര്‍ കാണുന്നത്. മുസ്ളിം ജനവിഭാഗങ്ങളില്‍ ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം ദൃഢമാകുന്നു. ആ ഭാഗത്തുവരുന്ന നഷ്ടം നികത്താന്‍ മഅ്ദനിയെ വര്‍ഗീയ ഭീകരനാക്കി , ഇടതുപക്ഷം മുസ്ളിം വര്‍ഗീയതയെ പ്രേആത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞുസ്ഥാപിച്ച് ഹിന്ദുവികാരം അനുകൂലവോട്ടാക്കി മാറ്റുക. യഥാര്‍ത്ഥത്തില്‍ അതല്ലേ വര്‍ഗീയ രാഷ്ട്രീയം?
മഅ്ദനി തെരഞ്ഞെടുപ്പുവേദികളില്‍ വര്‍ഗീയത പറയുന്നില്ല. വര്‍ഗീതയെ തുണയ്ക്കുന്ന നേരിയ വാക്കോ നോക്കോ മഅ്ദനിയില്‍നിന്നുണ്ടായാല്‍ ഇടതുപക്ഷത്തിന് അത് പൊറുക്കാനാവുകയുമില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാം.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് സത്യസന്ധതയോ രാഷ്ട്രീയ സദാചാരത്തിലൂന്നിയ സമീപനമോ ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കെട്ട കാര്യങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ് അവര്‍. വര്‍ഗീയകക്ഷികളുമായുള്ള ചങ്ങാത്തവും തെരഞ്ഞെടുപ്പില്‍ ജാതി-മത സങ്കുചിത വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ടുനേടലും കോണ്‍ഗ്രസിന്റെ എന്നത്തെയും കണക്കുപുസ്തകത്തിലുണ്ട്.
എക്കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപിയെയും മുസ്ളിംലീഗിനെയും ഇരുവശത്തും നിര്‍ത്തി വര്‍ഗീയക്കസര്‍ത്തുനടത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മടികാട്ടാത്ത ചരിത്രമാണവരുടേത്. ആ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് ഉമ്മന്‍ചാണ്ടി വര്‍ഗീയതയ്ക്കെതിരെ പറയുമ്പോള്‍ സാമാന്യബോധമുള്ള ഏതൊരുമലയാളിക്കും ഓക്കാനമാണുണ്ടാവുക. പിഡിപി എന്ന രാഷ്ട്രീയ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് സമനിലതെറ്റിയതായാണ് കാണുന്നത്. പിഡിപി വര്‍ഗീയവിദ്വേഷം പരത്തുന്നു എന്നാണ് അദ്ദേഹം ഒടുവില്‍ ആരോപിച്ചിരിക്കുന്നത്. അതോടൊപ്പം, താന്‍ പിഡിപിയുടെ പിന്തുണ ഒരിക്കലും തേടിയിട്ടില്ലെന്നും അദ്ദേഹം ആണയിട്ടിരിക്കുന്നു.
2001ല്‍ യുഡിഎഫും അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പാര്‍ടിയും തമ്മിലുണ്ടാക്കിയത് ലക്ഷണമൊത്ത തെരഞ്ഞെടുപ്പുസഖ്യംതന്നെയായിരുന്നു. സംസ്ഥാനത്തെ രണ്ടു നിയമസഭാ മണ്ഡലത്തില്‍ പിഡിപി നേതാക്കളാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി രംഗത്തിറങ്ങിയത്. അന്ന് പ്രതിപക്ഷനേതാവ് എ കെ ആന്റണിയായിരുന്നു. ആന്റണിയുടെ ഔദ്യോഗികവസതിയായിരുന്ന കന്റോണ്‍മെന്റ് ഹൌസിലും കുഞ്ഞാലിക്കുട്ടിയുടെ വാടകവീട്ടിലും ഉമ്മന്‍ചാണ്ടിയും ശങ്കരനാരായണനും ആന്റണിയുമെല്ലാം മാറിമാറി ചര്‍ച്ചചെയ്താണ് അന്ന് പിഡിപിക്ക് രണ്ടുസീറ്റ് നല്‍കാന്‍ തീരുമാനിച്ചത്- കഴക്കൂട്ടവും കുന്ദമംഗലവും.
കുന്ദമംഗലത്ത് യു സി രാമനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍, തല്‍ക്കാലം അത് ലീഗ് ചിഹ്നത്തില്‍ കിടക്കട്ടെയെന്നും ജയിച്ചാല്‍ നിങ്ങളെടുത്തോളൂ എന്നും പാണക്കാട് തങ്ങള്‍ നല്‍കിയ ഉറപ്പുമുണ്ടായിരുന്നു. ഇതെല്ലാം അക്കാലത്ത് കേരളത്തിലെ പത്രങ്ങള്‍ തുറന്നെഴുതിയതാണ്. എം എ മുഹമ്മദ് നിഷാദ് എന്ന പിഡിപി നോമിനിയാണ് അന്ന് കഴക്കൂട്ടത്ത് മത്സരിച്ചത്. കോണ്‍ഗ്രസുകാര്‍ എം എ വാഹിദിനെ വിമതസ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ച് പിഡിപിയുടെ പാലം വലിച്ചു. കുന്ദമംഗലത്ത് യു സി രാമന്‍ ജയിച്ചപ്പോള്‍ അത് മുസ്ളിംലീഗിന്റെ അക്കൌണ്ടില്‍ത്തന്നെ പെടുത്തുകയും ചെയ്തു. എന്നാല്‍, കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് മഅ്ദനി എഴുതിക്കൊടുത്ത, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തിന്റെ ലക്ഷക്കണക്കിനു കോപ്പിയെടുത്ത് നാട്ടിലാകെ വോട്ടുതെണ്ടി യുഡിഎഫുകാര്‍ നിയമസഭയിലെത്തുകയും
ചെയ്തു. ഇന്നും ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫില്‍തന്നെയുണ്ടല്ലോ. പിള്ള 2002 ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഒരു പ്രസംഗം നടത്തി. അതിലെ ഒരുഭാഗം ഇങ്ങനെ: \"മഅ്ദനി തീവ്രവാദിയല്ല. ആണെന്ന് ഞാന്‍ പറയുകയുമില്ല. യഥാര്‍ഥ തീവ്രവാദികള്‍ ഇവിടെ വേറെയില്ലേ? കല്യാണ്‍സിങ്ങും ഉമാഭാരതിയുമൊക്കെയല്ലേ യഥാര്‍ഥ തീവ്രവാദികള്‍? ന്യൂനപക്ഷധ്വംസനം നടത്തിയ നരേന്ദ്രമോഡിയല്ലേ മറ്റൊരു തീവ്രവാദി. എന്‍എസ്എസിനുപോലും സ്വീകാര്യമല്ലാത്ത പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയല്ലേ സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ചാനയിച്ചത്. യഥാര്‍ഥത്തില്‍ ഇവിടെ നീതി നിഷേധിക്കുകയാണ്. മഅ്ദനിയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ രാമായണത്തിലെ സുഗ്രീവനെപ്പോലെയാണ്. തന്നെ സഹായിച്ച ശ്രീരാമന് കൊടുത്ത വാക്ക് മറന്ന് ജ്യേഷ്ഠഭാര്യയുമായി കഴിഞ്ഞവനാണ് സുഗ്രീവന്‍. പിഡിപി സഹായത്തോടെ നാലുസീറ്റാണ് കൊല്ലത്ത് യുഡിഎഫിന് കിട്ടിയത്.\'\'
പിള്ള അവിടെയും നിര്‍ത്തിയില്ല. മഅ്ദനിയോടു കാണിക്കുന്ന യുഡിഎഫിന്റെ വഞ്ചന അക്കമിട്ട് അദ്ദേഹം നിരത്തി. ഇതില്‍ ഏതെങ്കിലുമൊരുകാര്യം നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ചങ്കൂറ്റമുണ്ടോ? ബെന്നി ബഹനാനെയും പൂന്തുറ സിറാജിനെയും കൂട്ടി രണ്ടുവട്ടം കോയമ്പത്തൂര്‍ ജയിലില്‍ പോയി പാടുകിടന്നത് മഅ്ദനി എത്ര കഴഞ്ച് മനുഷ്യാവകാശധ്വംസനം അനുഭവിക്കുന്നുണ്ടെന്നറിയാനോ, അതോ ആ മനുഷ്യനെക്കാട്ടി കേരളത്തിലെ ന്യൂനപക്ഷങ്ങളോട് വോട്ടുതെണ്ടാനോ?
കായംകുളത്ത് ജയിച്ചുകയറാന്‍ പിഡിപിയുടെ സഹായം രണ്ടുകൈയും നീട്ടി വാരിയെടുത്ത എം എം ഹസ്സനും മഅ്ദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ വിലക്കുണ്ടായപ്പോള്‍ അഭിഭാഷകന്റെ ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് പാടുകിടന്ന യുഡിഎഫിന്റെ മറ്റു ചില നേതാക്കളും ഇപ്പോള്‍ ആരെ കാണിക്കാനാണ് ഉറഞ്ഞുതുള്ളുന്നത്? 2006ല്‍ ഐഎന്‍എല്ലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പുനീക്കുപോക്ക് ഉണ്ടാക്കിയപ്പോള്‍ ഇന്നത്തേതുപോലെ \'വര്‍ഗീയ\' ആരോപണവും പ്രതികരണമെടുപ്പുമെല്ലാം പൊടിപൊടിച്ചിരുന്നു.
ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രമല്ല, എല്‍ഡിഎഫിന് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മഅ്ദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി മറ്റുചില നേട്ടങ്ങള്‍ തരപ്പെടുത്തിയെടുക്കാമെന്ന് പകല്‍കിനാവുകാണുകയാണ് യുഡിഎഫ്. മഅ്ദനിയും രാമന്‍പിള്ളയും ദത്താത്രേയ റാവുവുമെല്ലാം ഇടതുപക്ഷത്തെക്കുറിച്ച് നല്ലതുപറയുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയും അസൂയയും ചിലരെ അന്ധരാക്കുമ്പോള്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.
ഇപ്പോള്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചവരെമാത്രമല്ല, വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പിടിയില്‍പെട്ടുപോയ അവസാനത്തെ ആളെവരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ബോധത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അത് തെരഞ്ഞെടുപ്പുകാലത്തുമാത്രം നടക്കുന്ന പരിപാടിയുമല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയും സമാന മനസ്കരും എത്രവലിയ നുണകള്‍ എഴുന്നള്ളിച്ചാലും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും കുറിച്ചുള്ള ബോധ്യം മാറിമറിയുമെന്നു കരുതേണ്ടതില്ല.
മഅ്ദനിയുടെയും പിഡിപിയുടെയും വര്‍ഗീയനിലപാടുകള്‍ക്കെതിരെ സിപിഐ എമ്മും പാര്‍ടി മുഖപത്രമായ ദേശാഭിമാനിയും നടത്തിയ വിമര്‍ശങ്ങള്‍ അതേപടി അച്ചടിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണംചെയ്യാന്‍ ഇപ്പോള്‍ യുഡിഎഫ് അത്യുത്സാഹം കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ തെളിയുന്നുണ്ട് സിപിഐ എമ്മിന് വര്‍ഗീയതയോടുള്ള സമീപനം.
മഅ്ദനി എന്നല്ല, ആരുതന്നെ വര്‍ഗീയതയ്ക്കടിപ്പെട്ടാലും സിപിഐ എം എതിര്‍ത്തിട്ടുണ്ട്, എതിര്‍ക്കുന്നുണ്ട്, നാളെ എതിര്‍ക്കുകയും ചെയ്യും. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വര്‍ഗീയതയോട് സലാം പറയുന്നവരെയും ഭീകരവാദത്തെ തള്ളിപ്പറയുന്നവരെയും ആട്ടിപ്പായിക്കാനാണ് ഇടതുപക്ഷം തയ്യാറാകേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. ഇടതുപക്ഷത്തിന് അങ്ങനെ കാണാനാകില്ലതന്നെ. കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനനാറ്റം സഹിക്കവയ്യാത്തതുകൊണ്ടാണ് അവര്‍ നിങ്ങളെ തിരസ്കരിച്ചതെന്ന് ഓര്‍മയുണ്ടായാല്‍ നല്ലത്.
പിഡിപിയുമായി എല്‍ഡിഎഫ് രാഷ്ട്രീയസഖ്യമുണ്ടാക്കുകയല്ല, പിഡിപി പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ കേരളീയര്‍ കാണാതിരിക്കുമോ? യുഡിഎഫിന്റെ പതിവുപോലെ രഹസ്യമായല്ല, പരസ്യമായിത്തന്നെ പിന്തുണ സ്വീകരിക്കാനാണ് എല്‍ഡിഎഫ് തയ്യാറായത് എന്നതില്‍നിന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയസത്യസന്ധതയാണ് തെളിയുന്നതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്്. തരംതാണ നുണകള്‍ സ്വന്തം മുഖം വികൃതമാക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
Monday, March 23, 2009
ഇതില്‍ ആര്‍ക്കാണ് പ്രതിഷേധം?ആരാണ് പ്രതിഷേധിക്കേണ്ടത്?
മനോരമ ന്യൂസ് ഒാഫിസില്‍ സിപിഎം അക്രമം
സ്വന്തം ലേഖകന്‍
കോഴിക്കോട്: മനോരമ ന്യൂസ് ചാനലിന്റെ ഓഫിസ്
ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ
തല്ലിത്തകര്‍ത്തു.
സിപിഎമ്മിന്റെ എലത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
സുനില്‍കുമാറിന്റെ രാജി
സംബന്ധിച്ച് ചാനലില്‍ വാര്‍ത്ത നല്‍കിയതിന്റെ
പേരിലായിരുന്നു ആക്രമണം. ചാനലിന്റെ
ഫ്രണ്ട് ഓഫിസ് തല്ലിതകര്‍ത്ത സംഘം
കംപ്യൂട്ടറും ഫോണും ടിവിയും എറിഞ്ഞുടച്ചു. ഒബി
വാനടക്കം മനോരമ ന്യൂസിന്റെ രണ്ടു
വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു.
എലത്തൂര്‍
പഞ്ചായത്ത് പ്രസിഡന്റും സിപിഎം
പ്രാദേശിക നേതാവുമായ വി. കെ. മോഹന്‍ദാസിന്റെ
നേതൃത്വത്തില്‍ ഇരുപതോളം പേരാണ്
അക്രമം നടത്തിയത്. രാത്രി തന്നെ അറസ്റ്റ് ചെയ്ത
മോഹന്‍ദാസിനെ ഏപ്രില്‍ നാലുവരെ
റിമാന്‍ഡ് ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.
എ. മുഹമ്മദ് റിയാസിന്റെ
സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് സുനില്‍കുമാര്‍
രാജിവച്ചെന്നാണു വാര്‍ത്ത
നല്‍കിയത്. എന്നാല്‍, ഓഫിസിലെത്തിയ സിപിഎം
പ്രവര്‍ത്തകര്‍ രാജിവാര്‍ത്ത നിഷേധിച്ചു.
സുനില്‍കുമാറും സംഘത്തിനൊപ്പം
ഉണ്ടായിരുന്നു.
വാര്‍ത്ത തെറ്റാണെങ്കില്‍
തിരുത്തു നല്‍കാമെന്നു
പറഞ്ഞതിനെത്തുടര്‍ന്നു പ്രവര്‍ത്തകര്‍
മടങ്ങാന്‍ ഒരുങ്ങുമ്പോള്‍
ഒരാള്‍ പൂച്ചെട്ടി എറിഞ്ഞ് ഓഫിസിന്റെ ചില്ലുകള്‍
ഉടച്ചു. തുടര്‍ന്ന് സംഘത്തിലെ
മറ്റുള്ളവരും അക്രമം അഴിച്ചു വിടുകയായിരുന്നു. ഈ
സമയം ചാനല്‍ റിപ്പോര്‍ട്ടറും
രണ്ടും ജീവനക്കാരും മാത്രമേ
ഓഫിസിലുണ്ടായിരുന്നുള്ളു. അക്രമത്തിനു ശേഷം സംഘം പല
വാഹനങ്ങളിലായി
സ്ഥലം വിട്ടു.
സിറ്റി പൊലീസ് കമ്മിഷണര്‍ അനൂപ്
കുരുവിള ജോണ്‍ രാത്രി
തന്നെ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ ഉത്തര മേഖല എഡിജിപി
കെ. എസ്.
ജംഗ്പാംഗിയും ഓഫിസ് സന്ദര്‍ശിച്ചു. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്ഐ
എം. കെ. രാജേഷിനാണ് അന്വേഷണച്ചുമതല.
യുഡിഎഫ്
സ്ഥാനാര്‍ഥി എം. കെ. രാഘവന്‍, ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്‍,
മുസ്ലിം ലീഗ്
ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് പ്രസിഡന്റ്
കെ. എം.
ഷാജി, ഡിസിസി പ്രസിഡന്റ് കെ. സി. അബു എന്നിവര്‍ സ്ഥലം
സന്ദര്‍ശിച്ചു.
മനോരമ ചാനല്‍ സംപ്രേഷണംചെയ്ത വാര്‍ത്ത, എലത്തൂരിലെ സിപിഐ എം ലോക്കല്‍സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു എന്നായിരുന്നു. മാത്രമല്ല, ആ രാജിക്ക് കാരണം കോഴിക്കോട്ടെ സിപിഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന് ഫാരിസ് അബൂബക്കറുമായി ബന്ധമുള്ളതുകൊണ്ടാണ് എന്നുമായിരുന്നു ആ വാര്‍ത്ത.
ലോക്കല്‍ സെക്രട്ടറി രാജിവെച്ചു എന്നത് ഒന്നാമത്തെ കളവ്. റിയാസിന്റെ ഫാരിസ് ബന്ധം കല്ലുവെച്ച നുണ. ആ നുണ കുറെ നാളായി സിപിഐഎമ്മിന്റെ ശത്രുക്കള്‍ പലവിധേന പ്രചരിപ്പിക്കുകയാണ്. അതിന് ആധികാരികത നല്‍കാനാണ് മനോരമ നട്ടാല്‍ പൊടിക്കാത്ത മറ്റൊരു 'രാജിനുണ' എഴുന്നള്ളിച്ചത്. ആ വാര്‍ത്ത കണ്ടയുടനെ, മറ്റൊന്നും അന്വേഷിക്കാതെ ഇതരചാനലുകള്‍ ഏറ്റുപാടി. സ്വപ്നത്തില്‍ പോലും ഇല്ലാത്ത കാര്യം മനോരമ വാര്‍ത്തയായി കണ്ടപ്പോഴാണ് എലത്തൂരിലെ സിപിഐ എം പ്രവര്‍ത്തകര്‍ പ്രകോപിതരായത്.
മനോരമയില്‍ ചോദിക്കാന്‍ ചെന്നവരില്‍ 'രാജി വെച്ചു' എന്ന് മനോരമ പ്രഖ്യാപിച്ച ലോക്കല്‍ സെക്രട്ടറിയുമുണ്ടായിരുന്നു എന്ന് ആ പത്രം തന്നെ പറയുന്നു. വേണമെങ്കില്‍ തിരുത്ത് കൊടുക്കാമെന്ന സൌമനസ്യമാണത്രെ ചാനല്‍ അധികൃതര്‍ കാണിച്ചത്.വഴിനടക്കുന്ന ഒരാളെ തടഞ്ഞുനിര്‍ത്തി ചെകിട്ടത്തടിക്കുന്നു. പ്രതിഷേധം വന്നപ്പോള്‍, വേണമെങ്കില്‍ മാപ്പുപറയാം, മിണ്ടാതെ പോയ്ക്കൊള്ളൂ എന്ന് അടിച്ചവന്‍ പറയുന്നത് ഏതുകോത്താഴത്തെ ന്യായമാണ്?തല്ലിപ്പോകില്ലേ, തല്ലിത്തകര്‍ത്തുപോകില്ലേ ഈ നുണയന്‍മാരുടെ തെമ്മാടിത്തത്തെ?
ഇപ്പോള്‍ പ്രതിഷേധത്തിന്റെ അതിസാരമാണ്. ഒരുഭാഗത്ത് പത്രപ്രവര്‍ത്തക യൂണിയന്‍. മറ്റൊരുഭാഗത്ത് വീരേന്ദ്രകുമാറിന്റെ എന്തരോ സൊസൈറ്റി;മനോരമക്കാരന്‍ മൂര്‍ത്തി ഭാരവാഹിയായ എഡിറ്റേഴ്സ് ഗില്‍ഡ്.ഒരു ഗില്‍ഡുകാരനും നുണ വാര്‍ത്തയെക്കുറിച്ച് മിണ്ടാട്ടമില്ല. സഹികെട്ട് തല്ലിപ്പൊളിച്ചുപോയതാണ് മഹാപരാധം!ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. മനോരമക്കാരന്(പത്രക്കാരന്) എന്താ കൊമ്പുണ്ടോ?
മനോരമ ചാനലിന്റെ ഒരു പരിപാടിയല്‍ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുജോയിയെ കണക്കറ്റ് പരിഹസിക്കുന്നത് കണ്ടു. ഓര്‍ക്കൂട്ടിലെ സിന്ധുവിന്റെ ചിത്രങ്ങള്‍ അപഹാസ്യമാംവിധം ഉപയോഗിക്കുന്നതുകണ്ടു. എന്തേ കെവിതോമസിന്റെ തിരുതമീനും വയനാട്ടിലെ പേയ്്മെന്റ് സീററും ശശിതരൂരിന്റെ 'മാംസപിണ്ഡപ്രയോഗ'വും ഈ ചാനലിന് വാര്‍ത്തയാകുന്നില്ല? സിന്ധുവിനെറ മെക്കിട്ടുകേറാന്‍ എന്തിത്ര ആവേശം? തല്ലില്ലേ? തല്ലിപൊളിച്ചുപോകില്ലേ ഈ തല്ലിപ്പൊളിക്കളിയെ? ആരാണ് പ്രതിഷേധിക്കേണ്ടത്? ഏതാണ് തല്ലിപ്പൊളിത്തരം?
Sunday, March 22, 2009
രാഷ്ട്രീയത്തിലെ ശുഭസൂചന
പി എം മനോജ്
കേരള രാഷ്ട്രീയത്തില്‍ ശുഭോദര്‍ക്കമായ മാറ്റത്തിന്റെ സൂചനയാണ് വെള്ളിയാഴ്ച കോഴിക്കോട്ടും ശനിയാഴ്ച കുറ്റിപ്പുറത്തും കണ്ടത്. ദത്താത്രേയ റാവു കേരളത്തിലെ ജനസംഘത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്; ജന്മഭൂമിയുടെ സ്ഥാപക പത്രാധിപരാണ്. ആര്‍എസ്എസിന് പി പരമേശ്വരനെപ്പോലെ ആരാധ്യനായ അദ്ദേഹവും മാറാട്ട് ആര്‍എസ്എസിനോടൊപ്പം മുന്‍നിരയില്‍നിന്നിരുന്ന വനിതാ നേതാവ് ഉമ ഉണ്ണിയും കോഴിക്കോട്ട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് എത്തിയിരുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കുറ്റിപ്പുറത്ത് ചേര്‍ന്ന എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ശ്രദ്ധേയമായത് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ സാന്നിധ്യംകൊണ്ടാണ്. ബിജെപിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ കെ രാമന്‍പിള്ളയുടെ ജനപക്ഷം എല്‍ഡിഎഫിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
ബിജെപിയുടെ വോട്ടുകച്ചവടത്തില്‍ മനംമടുത്താണ്; ഭൂരിപക്ഷവര്‍ഗീയതയുടെ രാഷ്ട്രീയകുടിലതകളോട് തുറന്നടിച്ചെതിര്‍ത്താണ് ദത്താത്രേയ റാവുവും രാമന്‍പിള്ളയും ഉമ ഉണ്ണിയും ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയനിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വര്‍ഗീയതയുടെ തീവ്രനിലപാടുകളോട് എന്നെന്നേക്കുമായി വിടപറഞ്ഞ് മഅ്ദനി മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നു. വര്‍ഗീയതയ്ക്കെതിരായ മാര്‍ക്സിസ്റ് സമീപനം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മഅ്ദനി, ഖത്തറില്‍ ഹ്യൂഗോ ഷാവേസിന്റെ ചിത്രവും ഖൂര്‍ ആനും കൈകളിലേന്തി നടത്തിയ സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തെ അനുസ്മരിപ്പിച്ച്, ഇടതുപക്ഷത്തിന്റെ ശരിയായ രാഷ്ട്രീയനിലപാടുകളെയാണ് പ്രകീര്‍ത്തിച്ചത്.
ഇവിടെ ശ്രദ്ധിക്കേണ്ട രണ്ട് വസ്തുതയുണ്ട്. ഒന്നാമത്തേത്, ഒരേസമയം ദത്താത്രേയ റാവുവിനും അബ്ദുള്‍ നാസര്‍ മഅ്ദനിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കാന്‍ വരാനാകുന്നു എന്നതാണ്. രണ്ടാമത്തേത്, ഈ നേതാക്കള്‍ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതിനെതിരെ അസാധാരണമായ എതിര്‍പ്പ് ചില കേന്ദ്രങ്ങള്‍ മാധ്യമസഹായത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. മഅ്ദനി പൊന്നാനിയില്‍ ചെന്ന് വര്‍ഗീയമുദ്രാവാക്യം മുഴക്കിയിട്ടില്ല;മറ്റു മതങ്ങള്‍ക്കുനേരെ വെല്ലുവിളി മുഴക്കിയിട്ടില്ല. ദത്താത്രേയ റാവുവോ രാമന്‍പിള്ളയോ ആര്‍എസ്എസ് നയങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ടല്ല ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്.
ഏതെങ്കിലുമൊരുകാലത്ത് വര്‍ഗീയതയ്ക്കോ തെറ്റായ രാഷ്ട്രീയവിശ്വാസങ്ങള്‍ക്കോ അടിപ്പെട്ടുപോയവര്‍ ഒരുകാലത്തും അതില്‍നിന്ന് മുക്തരാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ചില മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കണ്ടത്. അവര്‍ ചോദിക്കുന്നു: ചെങ്കൊടിയുടെ വിശുദ്ധി എവിടെപ്പോയി? 'പൊന്നാനി പിടിക്കാന്‍ മഅ്ദനിയും പിണറായിയും വേദി പങ്കിട്ടത്' രാജ്യം കണ്ട മഹാപാതകമായി അവര്‍ അവതരിപ്പിക്കുന്നു. എന്താണിതിന്റെ യുക്തി?
പണ്ട് എടുത്ത നിലപാടാണ് എല്ലാ കാലത്തെയും രാഷ്ട്രീയം നിര്‍ണയിക്കുന്നതെങ്കില്‍ സിപിഐയും സിപിഐ എമ്മും ചേര്‍ന്ന് ഒരു മുന്നണിയുണ്ടാകുമോ? എം വി രാഘവനെയും ഗൌരിയമ്മയെയും നാലയലത്തടുപ്പിക്കാന്‍ യുഡിഎഫിനു കഴിയുമോ? 1964ല്‍ കമ്യൂണിസ്റ് പാര്‍ടിയിലുണ്ടായ പിളര്‍പ്പിനുശേഷം സിപിഐയും സിപിഐ എമ്മും തമ്മില്‍ നടന്ന രൂക്ഷമായ തര്‍ക്കം പഴയ തലമുറയുടെ ഓര്‍മയിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സിപിഐ എമ്മിന്റെ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചതും ക്രൂരമര്‍ദനത്തിന് ഇരകളാക്കിയതും. അതുകഴിഞ്ഞ് ഭട്ടിന്‍ഡാ കോണ്‍ഗ്രസ് തീരുമാനമനുസരിച്ച് കോണ്‍ഗ്രസ് ബന്ധം വിച്ഛേദിച്ച് ഇടതുപക്ഷ കൂട്ടായ്മയുടെ ഭാഗമാകാന്‍ തയ്യാറായ സിപിഐയെ, അതിനുമുമ്പത്തെ അനുഭവം ചൂണ്ടിക്കാട്ടി അകറ്റിനിര്‍ത്താനല്ല സിപിഐ എം തയ്യാറായത്.
സിപിഐ എമ്മിലുണ്ടായിരുന്ന കാലത്ത് മാടായി മാടനെന്ന് വിളിച്ച് ആക്ഷേപിച്ച എം വി രാഘവനെ ഒരുരാത്രി പുലരുമ്പോള്‍ സ്വന്തം മുന്നണിയില്‍ കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് തങ്ങളുടെ മാര്‍ക്സിസ്റ് വിരുദ്ധ അജന്‍ഡ നടപ്പാക്കാന്‍ നല്ല കൂട്ടാളിയാണ് രാഘവനെന്ന് കണ്ടതുകൊണ്ടാണ്. കമ്യൂണിസ്റുകാരെ തല്ലിയൊതുക്കാന്‍ കുറുവടിപ്പടയുമായിറങ്ങിയ കെ കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ടിയുമായി 1952ല്‍ കമ്യൂണിസ്റ് പാര്‍ടി സഖ്യമുണ്ടാക്കിയ സാഹചര്യം ചരിത്രത്താളുകളിലുണ്ട്. 'കേളപ്പേട്ടാ തവകൊച്ചനിയന്‍, കേരളനാട്ടിന്‍ പൊന്‍തനയന്‍' എന്നു പാടിയാണ് കമ്യൂണിസ്റ് പാര്‍ടി സ്ഥാനാര്‍ഥിയായ എ കെ ജിക്ക് അന്ന് വോട്ടുപിടിച്ചത്.
രാഷ്ട്രീയത്തില്‍ തീരുമാനങ്ങളിലേക്കെത്തുന്നത് നിലപാട് നോക്കിയാണ്. ഇന്നലെ എതിര്‍ത്തയാള്‍ ഇന്നും നാളെയും ശത്രുപക്ഷത്തുതന്നെ നില്‍ക്കണമെന്നത് രാഷ്ട്രീയമല്ല; ജീവിതവുമല്ല. ഇന്ന് മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവര്‍ അതൊന്നും മറന്നുപോകരുത്.
വര്‍ഗീയത ഇന്ന് ഇന്ത്യനേരിടുന്ന ഏറ്റവും കൊടിയ വിപത്താണ്. അതിന് അടിപ്പെട്ടവരെ മതനിരപേക്ഷനിലപാടിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് ദേശാഭിമാനപരമായ കര്‍ത്തവ്യവും. ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മാത്രമല്ല, നമ്മുടെ മാധ്യമങ്ങളിലും ന്യൂനപക്ഷ വിരുദ്ധ; ദളിത് വിരുദ്ധ; സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ അധിനിവേശമുണ്ട്. മുത്തങ്ങയില്‍ യുഡിഎഫിന്റെ പൊലീസ് ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത് കണ്ടില്ലെന്നു നടിച്ചവരാണ് ഇവിടത്തെ ഭൂരിപക്ഷം മാധ്യമങ്ങളും. ആദിവാസി സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനം ഒരു കുറ്റമല്ലെന്ന ചിന്തയാണവരെ നയിച്ചത്.
അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പിന്തുണ സ്വീകരിക്കുന്നതുകൊണ്ട് സിപിഐ എം ഇസ്ളാം വര്‍ഗീയവാദത്തെ അംഗീകരിക്കുകയാണെന്നുപറയുന്നവര്‍, രാമന്‍പിള്ളയുടെയും ദത്താത്രേയ റാവുവിന്റെയും പിന്തുണയിലൂടെ സിപിഐ എമ്മിന് ഹിന്ദുവര്‍ഗീയനിറം കൈവന്നെന്നു പ്രചരിപ്പിക്കാത്തത് ശ്രദ്ധിക്കേണ്ടതാണ്.
മഅ്ദനിയല്ല കേരളത്തില്‍ ഇസ്ളാമിക വര്‍ഗീയരാഷ്ട്രീയം കളിക്കുന്നത്. ഇസ്ളാം മതവികാരം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കുന്നതു പതിവാക്കിയ രാഷ്ട്രീയ പാര്‍ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ്. അവര്‍ അടുത്തകാലത്ത് നടത്തിയ സമരം 'പാഠപുസ്തക പ്രശ്നം' ഉയര്‍ത്തിയായിരുന്നു. അതിന്റെ പേരില്‍ ഒരു അധ്യാപകനെ തല്ലിക്കൊല്ലാന്‍പോലും ആ പാര്‍ടിക്ക് അറപ്പുണ്ടായില്ല. ഇന്ന്, അലിഗഢ് സര്‍വകലാശാലയുടെ ശാഖ സ്ഥാപിക്കുന്നതിനെച്ചൊല്ലി വിഷലിപ്തമായ വര്‍ഗീയ പ്രചാരണവുമായാണ് മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് മുന്നോട്ടുപോകുന്നത്. എന്തേ നമ്മുടെ മാധ്യമങ്ങളാകുന്ന വിശുദ്ധ പശുക്കള്‍ ആ ഭാഗത്തേക്ക് നോക്കി മുക്രയിടുന്നില്ല?
മനുഷ്യരക്തം കണ്ട് അറപ്പുതീര്‍ന്ന; പ്രാകൃതമായ ആചാരങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കൊലപാതകവും അക്രമവും പതിവാക്കിയ; ആയുധശേഖരവും പരിശീലനവും സര്‍വവിധ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും കലയാക്കിയ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കൂട്ട് മുസ്ളിംലീഗുമായാണ്; കോണ്‍ഗ്രസുമായാണ്. ആ എന്‍ഡിഎഫിനെക്കുറിച്ചു പറയാന്‍ മടിക്കുന്ന മാധ്യമങ്ങള്‍ക്ക് മഅ്ദനി കടുത്ത ശത്രുവായത് എന്നുമുതല്‍ക്കാണ്? ആര്‍എസ്എസ് നാട്ടില്‍ നടത്തുന്ന നരമേധങ്ങള്‍ കാണാനുള്ള കണ്ണ് ഇവര്‍ എവിടെ പൂഴ്ത്തിവച്ചു? അബ്ദുള്‍ നാസര്‍ മഅ്ദനി എന്ന ഒറ്റപ്പേരില്‍ കറങ്ങാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും അതേവഴിയില്‍ ഉമ്മന്‍ചാണ്ടിയെ എത്തിക്കുന്നതും എല്‍ഡിഎഫിന് പിഡിപി നല്‍കുന്ന പിന്തുണ കണ്ടുള്ള അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്?
ആര്‍എസ്എസിന്റെ വിഷംതുപ്പുന്ന യന്ത്രമായ പ്രവീണ്‍ തൊഗാഡിയക്ക് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ പരവതാനി വിരിച്ച് സ്വീകരണം നല്‍കിയപ്പോഴും വിശ്വഹിന്ദു പരിഷത്തിന്റെ ത്രിശൂല വിതരണം അനുവദിച്ചപ്പോഴും മാര്‍ക്സിസ്റുകാരില്‍നിന്നല്ലാതെ എതിര്‍പ്പിന്റെ സ്വരം ഇവിടെ ഉയര്‍ന്നിട്ടില്ല. പൊതുജനാധിപത്യ സംവിധാനത്തിന്റെ തത്വങ്ങളെയാകെ ചവിട്ടിമെതിച്ച് വര്‍ഗീയ ഫാസിസ്റുകളുമായി സഖ്യം തുടരുകയാണ് കോണ്‍ഗ്രസ്. ഒരുഭാഗത്ത് മുസ്ളിംലീഗുമായി പരസ്യമായ സഖ്യം തുടരുക; എന്‍ഡിഎഫിനെ സംരക്ഷിക്കുക, മറുഭാഗത്ത് ബിജെപിയുമായി രഹസ്യ നീക്കുപോക്കുണ്ടാക്കുക- ഇതാണ് കോണ്‍ഗ്രസിന്റെ സമീപനം.
കോ-ലീ-ബി സഖ്യം ഒരു തമാശയല്ല, സങ്കല്‍പ്പവുമല്ല. മുസ്ളിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേക രാഷ്ട്രീയ പാര്‍ടികളുണ്ടാകുന്നത് മതനിരപേക്ഷ സങ്കല്‍പ്പത്തെ അതിന്റെ ഏറ്റവും സങ്കുചിതമായ അര്‍ഥത്തില്‍പോലും നിരാകരിക്കുന്നതാണെന്നിരിക്കെ, മുസ്ളിം ലീഗുമായി മുന്നണിസംവിധാനത്തില്‍ ഒന്നിച്ചിരിക്കാന്‍ കോണ്‍ഗ്രസിന് എങ്ങനെ കഴിയുന്നു?
ഹിന്ദുക്കള്‍ക്ക് സ്വന്തമായുണ്ടായ പാര്‍ടിയായിരുന്നു ഹിന്ദു മഹാജനസഭ. തുടര്‍ന്ന് അത് ഭാരതീയ ജനസംഘവും അതില്‍പ്പിന്നെ ബിജെപിയുമായി. വര്‍ഗീയ അജന്‍ഡ മുന്‍നിര്‍ത്തിയും വര്‍ഗീയ അടിസ്ഥാനത്തിലും സംഘടിക്കപ്പെട്ട ബിജെപിയെ സിപിഐ എം കഠിനമായി എതിര്‍ക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് വലിയ വിപത്ത് എന്നുകാണുമ്പോള്‍ത്തന്നെ, ന്യൂനപക്ഷ വര്‍ഗീയതയുടെ ആപത്തിനെ കുറച്ചുകാണാത്ത പാര്‍ടിയാണ് സിപിഐ എം.
ഇരു വര്‍ഗീയതയും പരസ്പരം വളര്‍ത്തുന്നു എന്നതാണ് പാര്‍ടിനിലപാട്. വര്‍ഗീയതയ്ക്കെതിരെ പോരാടുകമാത്രമല്ല, അതില്‍ അനേകം ഉശിരന്മാരായ പ്രവര്‍ത്തകരുടെ ജീവന്‍ നല്‍കുകയും ചെയ്തിട്ടുണ്ട് സിപിഐ എം. വര്‍ഗീയതയുടെ പിടിയില്‍നിന്ന് മുക്തിനേടുന്നവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള കടമ അതുകൊണ്ടുതന്നെ സിപിഐ എമ്മിന് കൈവരുന്നു.
ഒറീസയില്‍ സംഘപരിവാറിന്റെ ക്രൈസ്തവവേട്ട കണ്ടുനില്‍ക്കേണ്ടിവന്ന ബിജു ജനതാദള്‍, ലഭ്യമായ ആദ്യത്തെ അവസരത്തില്‍ വര്‍ഗീയബന്ധം വിടര്‍ത്തിയപ്പോള്‍ സിപിഐ എം നേതാക്കള്‍ ഭുവനേശ്വറിലെത്തി, ആ പാര്‍ടിയെ മതനിരപേക്ഷ കൂട്ടായ്മയിലേക്ക് ക്ഷണിച്ചത് പെട്ടെന്നുണ്ടായ ആവേശത്തിന്റെ പുറത്തല്ല, മറിച്ച് സുചിന്തിതമായ രാഷ്ട്രീയനിലപാടിന്റെ ഭാഗമായാണ്. ഇവിടെ മഅ്ദനിയുമായി വേദിപങ്കിട്ടത് മഹാപാപമാണെന്ന് ഉദ്ഘോഷിക്കുന്നവര്‍ക്ക് ഒറീസയുടെ അനുഭവം ഒത്തുനോക്കാവുന്നതാണ്. മതനിരപേക്ഷ-സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചാണ് മഅ്ദനി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെങ്കില്‍, ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവരെയും ആ പിന്തുണ ആഹ്ളാദചിത്തരാക്കും.
മഅ്ദനിതന്നെ കുറ്റിപ്പുറത്തുപറഞ്ഞപോലെ, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 14-ാം പ്രതിയായി കൊടുംകുറ്റവാളിയുടെ ഗണത്തില്‍പെടുത്തപ്പെട്ട് ജയിലില്‍ കഴിയുമ്പോഴല്ല ഇടതുപക്ഷം പിന്തുണ സ്വീകരിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കി ജയില്‍മോചിതനായ മഅ്ദനി നയിക്കുന്ന പാര്‍ടിയാണ് ഇന്ന് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്.
ആ പിന്തുണയ്ക്ക് കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ പൊതുവികാരവുമായി പൊരുത്തമുണ്ട്. യുഡിഎഫിന്റെ, വിശേഷിച്ചും മുസ്ളിം ലീഗിന്റെ ഉരുക്കുകോട്ടകള്‍ ഭേദിക്കാനുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ സഹായിക്കാനുള്ള കരുത്തുണ്ട്. പരിഭ്രമം സ്വാഭാവികമാണ്. അതുകൊണ്ടാണ്, ഇന്നലെവരെ മഹാനായിരുന്ന മഅ്ദനി ഇന്ന് കൊടും കുറ്റവാളിയും വര്‍ഗീയഭീകരനുമാകുന്നത്;
മാസങ്ങളായി കോടതിയില്‍ കിടക്കുന്ന സാക്ഷിമൊഴികളും കള്ളക്കഥകളും മഅ്ദനിക്കെതിരായ വാര്‍ത്തകളായി രൂപാന്തരം പ്രാപിക്കുന്നത്. ഉമ്മന്‍ചാണ്ടിയും പി കെ കൃഷ്ണദാസും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. വീക്ഷണവും ജന്മഭൂമിയും ഒരേ വാര്‍ത്തയും വിശകലനവുമാണെഴുതുന്നത്. അപസ്മാരബാധപോലെ മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവരെ കാണുമ്പോള്‍, ഒന്നുറപ്പിക്കാം- പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ യുഡിഎഫ് വല്ലാതെ ഭയപ്പെടുന്നുന്റ്റ്.
വൈതാളിക മാധ്യമങ്ങളുടെ വികാരത്തള്ളിച്ച യുഡിഎഫിന്റെ ഭീതിയെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍, വര്‍ഗീയവാദം ഉപേക്ഷിക്കുന്നവര്‍ക്ക് ആര്‍ഭാടപൂര്‍ണമായ സ്വീകരണമായിരുന്നു കേരളത്തില്‍ കിട്ടേണ്ടിയിരുന്നത്. വിവേകാനന്ദന്റെ ഭ്രാന്താലയപ്രയോഗം ഇന്ന് പ്രസക്തമാകുന്നത് ജാതി-മത സ്പര്‍ധകൊണ്ടല്ല, തിമിരം ബാധിച്ച മാധ്യമങ്ങളുടെ കാപട്യപൂര്‍ണമായ യുഡിഎഫ് സേവകൊണ്ടാണ്. രോഗബാധയെ മറികടന്ന് മതനിരപേക്ഷനിലപാടിലേക്കു വരുന്നവര്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയെ മാലിന്യമുക്തമാക്കുകയാണ്. കുറെപ്പേരുടെ കുരകൊണ്ട് അവസാനിച്ചുപോകുന്നതല്ല ഈ പ്രക്രിയ.
കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ മാര്‍ക്സിസ്റുകാരെ കുത്തിമലര്‍ത്താന്‍ നടക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഒന്നല്ല ചെങ്കൊടിയുടെ വിശുദ്ധി-സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടും.പിഡിപി നേതാവിന്റെ ഒരു പ്രസംഗത്തിലെ പരാമര്‍ശമോ അനുചിതമായ സന്ദര്‍ഭത്തില്‍ തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങള്‍ തൊടുത്തുവിട്ട് സിപിഐ ജനറല്‍ സെക്രട്ടറിയില്‍നിന്ന് നേടിയെടുത്ത കമന്റുകളോ എല്‍ഡിഫിലെ 'പുകച്ചിലും' 'അപസ്വരവു'മായി അവതരിപ്പിച്ച് യുഡിഎഫിന് വിടുപണിചെയ്യുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നുതന്നെ പറയേണ്ടിവരും.
ഏതെങ്കിലും ആളുകള്‍ പിന്തുണയുമായി മുന്നോട്ടുവരുമ്പോള്‍ പൊട്ടിച്ചിതറിപ്പോകുന്നതല്ല, വ്യക്തമായ രാഷ്ട്രീയനിലപാടിന്റെ അടിത്തറയിലാണ് എല്‍ഡിഎഫ് നിലകൊള്ളുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അനുഭവത്തിലൂടെയേ അവര്‍ക്കു കഴിയൂ. സീറ്റുവിഭജനപ്രശ്നത്തോടെ എല്‍ഡിഎഫിന്റെ തകര്‍ച്ച കിനാവുകണ്ടവര്‍, മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇത്തരം അസ്വാരസ്യങ്ങളുണ്ടാക്കുന്നതില്‍ ഒട്ടും അത്ഭുതമില്ലതന്നെ.
വര്‍ഗീയ കുതന്ത്രങ്ങള്‍ക്കെതിരെനിതാന്ത ജാഗ്രത
Friday, March 20, 2009
നുണപറയുന്നതിന്റെ രാഷ്ട്രീയം
പി എം മനോജ്
വോട്ടെടുപ്പിന്റെ തൊട്ടു മുമ്പ് ആര്‍ക്കും മറുപടി പറയാന്‍ കഴിയാത്ത വിധം വ്യാജപ്രചാരണങ്ങളഴിച്ചുവിടുന്നത് മുസ്ളിം ലീഗും കോണ്‍ഗ്രസും പതിവായി നടത്തുന്ന അഭ്യാസമാണ്. ഇഎംഎസിന്റെ പ്രസ്താവന വ്യാജമായി ഉണ്ടാക്കി അങ്ങനെ വിതരണം ചെയ്ത അനുഭവമുണ്ടായിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ഞപ്രസിദ്ധീകരണമച്ചടിച്ച് വിതരണം ചെയ്യാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘം വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ഇന്നയിന്ന അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ കരാറെടുത്ത് അശ്ളീലപ്രസിദ്ധീകരണം അച്ചടിച്ച് വിതരണം ചെയ്യുകയാണ് അവരുടെ ജോലി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇങ്ങനെ അച്ചടിച്ച ആയിരക്കണക്കിന് കോപ്പി വാരിക എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും പിടിച്ചെടുത്തിരുന്നു. ഇത്തവണ അത്തരം പ്രചാരണം അല്‍പം നേരത്തെ ആരംഭിച്ചതായാണ് മനസ്സിലാക്കാനാവുന്നത്. അല്‍പം വ്യത്യസ്തതയോടെയാണ് അപവാദ പ്രചാരണം.
കോഴിക്കോട്ട് മുഹമ്മദ് റിയാസ് എന്ന യുവജന നേതാവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന് ഏതോ പത്രത്തില്‍ വാര്‍ത്ത വന്നതേയുള്ളൂ. അപ്പോള്‍ തന്നെ കെട്ടഴിച്ചുവിട്ട ഒരു പ്രചാരണം "മുഹമ്മദ് റിയാസ് ഫാരിസ് അബൂബക്കറിന്റെ അളിയനാണ്'' എന്നത്രെ. വെറുതെ പറയുക മാത്രമല്ല, ഇ-മെയില്‍ എസ്എംഎസ് സന്ദേശങ്ങളായി കൃത്രിമമായആധികാരികതയോടെ ആ നുണ നാട്ടുകാരിലും മറുനാട്ടുകാരിലും അടിച്ചേല്‍പ്പിക്കുകയാണ്. രണ്ടുമൂന്നു ദിവസം അത് അങ്ങനെ പരത്തിയശേഷം പെട്ടെന്ന് എറണാകുളത്തെ അഭിഭാഷകനും ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എഴുത്തുകാരനുമായ ജയശങ്കര്‍ ഒരു ചാനല്‍ പരിപാടിയില്‍ അത് നേരിട്ട് പറയുന്നു. സിപിഐ എം സ്ഥാനാര്‍ത്ഥിയായി വരുന്നത് ഫാരിസ് അബുബക്കറിന്റെ ആളാണെന്ന്. അവിടംകൊണ്ടും തീരുന്നില്ല. അടുത്ത ഊഴം പിസി ജോര്‍ജ് എംഎല്‍എയുടേതാണ്. പൊതുവെ സിപിഐ എമ്മിനെതിരെ തരംതാണ നിലയില്‍ പ്രതികരിക്കാറുള്ള ജോര്‍ജ് പത്രസമ്മേളനം വിളിച്ചാണ് ഫാരിസ്-സ്ഥാനാര്‍ത്ഥി ബന്ധം പ്രഖ്യാപിക്കുന്നത്.
മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. എസ്എഫ്ഐയിലൂടെ യുവജന നേതൃത്വത്തിലെത്തിയ ചെറുപ്പക്കാരന്‍. കുറെ വര്‍ഷങ്ങളായി കോഴിക്കോട്ട് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം. അദ്ദേഹം ഇതുവരെ ഫാരിസ് അബൂബക്കര്‍ എന്നൊരാളെ കണ്ടിട്ടില്ല. അങ്ങനെയൊരാളുമായി കുടുംബപരമോ മറ്റേതെങ്കിലും തരത്തിലോ ബന്ധവുമില്ല. പിന്നെങ്ങനെ ഈ കഥ വന്നു? അവിടെയാണ്, തെരഞ്ഞെടുപ്പുനേട്ടത്തിനുവേണ്ടിയും എതിര്‍ രാഷ്ട്രീയത്തെ അപകീര്‍ത്തിപ്പെടുത്താനും അപവാദ വ്യവസായം നടത്തുന്നവരുടെ മിടുക്ക്. അവര്‍ കഥ മെനയുന്നു; അത് വാമൊഴിയായി പ്രചരിപ്പിക്കുന്നു; അതിന് ആധികാരികത പകരാന്‍ ചാനല്‍ പ്രസംഗം നടത്തിക്കുന്നു; അതുകഴിഞ്ഞ് പത്രത്തില്‍ വാര്‍ത്തയെഴുതിക്കുന്നു. അപ്പോഴേക്കും ആട് പട്ടിയായിക്കഴിഞ്ഞിരിക്കും! ഇതിന് ഒരനുബന്ധം കൂടിയുണ്ട്. മുഹമ്മദ് റിയാസ് നേരത്തെ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനത്തിനിരയായിട്ടുണ്ട്; ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു മുഖ്യ ചാനല്‍ലേഖകന്‍ സഹമാധ്യമ പ്രവര്‍ത്തകരെ ഉപദേശിക്കുന്നു-തല്ലുകിട്ടിയതിന്റെയും ജയിലില്‍ കിടന്നതിന്റെയുമൊന്നും വിവരം കൊടുക്കേണ്ടതില്ല; അതില്‍ വലിയ കാര്യമില്ല-എന്ന്.
മറ്റൊരു ഇര അബ്ദുനാസര്‍ മഅ്ദനിയാണ്. അദ്ദേഹം ഇന്നലെവരെ അസാധാരണമായ അനീതിയും പീഡനവും അനുഭവിച്ച വ്യക്തിയായിരുന്നു നമ്മുടെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും. മുമ്പ് വര്‍ഗീയത പറഞ്ഞിരുന്ന മഅ്ദനി ഇന്ന് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നു. മതനിരപേക്ഷതയില്‍ അടിയുറച്ച രാഷ്ട്രീയത്തിനുമാത്രമേ നാടിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് താന്‍ തിരിച്ചറിയുന്നതായി മറയേതുമില്ലാതെ വ്യക്തമാക്കുന്നു. ഇടതുപക്ഷവുമായി ന്യൂനപക്ഷങ്ങള്‍ യോജിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു. അതോടെ കുന്തമുനകള്‍ മഅ്ദനിക്കുനേരെ തിരിയുകയായി. കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കിടന്നപ്പോള്‍ പരിചയപ്പെട്ട ഒരാള്‍ പിന്നീട് തീവ്രവാദവുമായി ബന്ധപ്പെട്ടതിന്റെ കഥകള്‍ നിരത്തി മഅ്ദനിയെ വീണ്ടും തീവ്രവാദത്തിന്റെ കുറ്റിയില്‍ കെട്ടിയിടാനുള്ള തകര്‍പ്പന്‍ ശ്രമമാണ് നടക്കുന്നത്. അത്തരം വാര്‍ത്തകള്‍ കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നും മംഗലാപുരത്തുനിന്നുമെല്ലാം മലവെള്ളംപോലെ വരുന്നു. മാതൃഭൂമിയില്‍ മംഗലാപുരത്തുനിന്ന് വാര്‍ത്തയെഴുതിയത്, ഇപി ജയരാജനെ വാടകക്കൊലയാളികളെ അയച്ച് കൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധമുള്ള ടിപി രാജീവന്‍!
ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ തയാറായാല്‍ മഅ്ദനി തീവ്രവാദി. പിന്തുണ യുഡിഎഫിനാണെങ്കില്‍ മഅ്ദനി മതേതരവാദി-ഇതാണ് നമ്മുടെ മാധ്യമ രീതി.ഈ നില എല്‍ഡിഎഫിനോട്, വിശേഷിച്ച് സിപിഐഎമ്മിനോടേ ഉള്ളൂ എന്നതാണ് ഒരു പ്രത്യേകത. കോണ്‍ഗ്രസില്‍ കൂട്ടക്കലാപമാണ്. ഉമ്മന്‍ചാണ്ടിയോട് രമേശ് ചെന്നിത്തല കാണിച്ച ചതി മറ്റൊരു പാര്‍ട്ടിയിലും നടക്കാനിടയില്ലാത്താണ്. ടി സിദ്ദിഖിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പെടുത്തുയിട്ടില്ല. എങ്കിലും സിദ്ദിഖ് എങ്ങനെ തല ഉയര്‍ത്തി നടക്കും? നദിഗ്രാം ഫണ്ട് അഴിമതിമുതല്‍ സിമി ബന്ധം വരെയുള്ള സിദ്ദിഖിന്റെ കഥകള്‍ കോണ്‍ഗ്രസുകാര്‍ തന്നെയല്ലേ നാട്ടില്‍ പാട്ടാക്കിയത്? തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നൂലില്‍ കെട്ടിയിറക്കുന്ന ശശി തരൂരിനെതിരെ കോണ്‍ഗ്രസിനകത്തുണ്ടായ കലാപം എന്തേ നമ്മുടെ മാധ്യമങ്ങള്‍ക്ക് തുടര്‍വാര്‍ത്തകള്‍ക്ക് വിഷയമാകുന്നില്ല? പൊന്നാനിയുടെ കഥ പൊലിപ്പിച്ച സിപിഐ എമ്മിനെയും സിപിഐയെയും തമ്മിലടിപ്പിക്കാന്‍ പെടാപ്പാടുപെട്ടവര്‍ യുഡിഎഫിനുമുന്നിലെത്തുമ്പോള്‍ എല്ലാംമറന്നുപോകുന്നതെന്തുകൊണ്ട്? വയലാര്‍രവിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വിലങ്ങുതടിയായതെന്ന വിഎം സുധീരന്റെ വിലാപത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെല്ലാനുള്ള ചങ്കൂറ്റം ഏതു പാതാളത്തിലാണ് നമ്മുടെ മാധ്യമശ്രീമാന്‍മാര്‍ പണയം വെച്ചിട്ടുള്ളത്?ഉപജാപവും രാഷ്ട്രീയവും മാധ്യമ പ്രവര്‍ത്തനവും അതിരുകള്‍ ഭേദിച്ച് ഒന്നാകുന്ന ഒരിടം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ആ പരിസരത്തിന്റെ ദുര്‍ഗന്ധം പടര്‍ന്നുപരക്കുന്നുമുണ്ട്. ജ്യോതി ബസു മൂന്നാം മുന്നണിയുടെ വിജയസാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ കേരളത്തിലെ മുഖ്യപത്രത്തില്‍ നാം വായിച്ചത് മൂന്നാം മുന്നണി ജയിക്കാനിടയില്ലെന്ന് ജ്യോതി ബസു പറഞ്ഞതായാണ്. മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റുകാരും ക്രൈസ്തവ വിശ്വാസവും തമ്മില്‍ യോജിപ്പുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത് മലയാളമനോരമയിലും മാതൃഭൂമിയിലും നാം വായിച്ചില്ല. സിപിഐയുടെ വോട്ട് പ്രതീക്ഷിക്കേണ്ടതില്ല എന്ന് സിപിഐ എം വിലയിരുത്തി എന്ന പച്ചക്കളം മനോരമയില്‍ വായിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട പ്രശ്നങ്ങള്‍ മുക്കിക്കളഞ്ഞ് തങ്ങളില്‍ അര്‍പ്പിതമായ വിടുവേല ചെയ്തുതീര്‍ക്കുകയാണ് മാധ്യമങ്ങള്‍. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് അടുക്കരുത്; എല്‍ഡിഎഫ് അവതരിപ്പിച്ച തിളക്കമാര്‍ന്ന സ്ഥാനാര്‍ത്ഥി നിരയ്ക്ക് ലഭിക്കാവുന്ന അംഗീകാരം തട്ടിത്തെറിപ്പിക്കണം; യുഡിഎഫിനകത്തെ കുഴപ്പങ്ങള്‍ മറച്ചുവെക്കണം-നിഷ്പക്ഷത നടിക്കുന്ന മാധ്യമങ്ങളുടെ ശരീരം നഗ്നമാണിന്ന്. അവയ്ക്ക് ഒളിച്ചുവെക്കാനുള്ളത് യുഡിഎഫിനോടുള്ള നാണംകെട്ട വിധേയത്വം മാത്രമാണ്. കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുകിടന്ന് കാലുനക്കുന്നവരുടെ വൃത്തികേട്.നടക്കുന്ന വ്യാജപ്രചാരണങ്ങളുടെ ഒരറ്റമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ. വര്‍ഗീയച്ചുവയുള്ള പല പ്രചാരണങ്ങളും അരങ്ങുതകര്‍ത്താടുന്നുണ്ട്. ഒരുവശത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍; മറുവശത്ത് ഭൂരിപക്ഷ വര്‍ഗീയത കത്തിക്കാന്‍. ന്യൂനപക്ഷങ്ങളോട്് പറയുന്നു-ഇടതുപക്ഷമാണ് ഏറ്റവും വലിയ ന്യൂനപക്ഷ ധ്വംസകരെന്ന്. ഭൂരിപക്ഷ മതവിഭാഗത്തോട് വിലപിക്കുന്നു-അവരതാ ന്യൂനപക്ഷങ്ങളെ വാരിക്കോരി സഹായിക്കുന്നുവെന്ന്. ഇതിനെല്ലാം തങ്ങളുടേതായ സംഭാവനയുമായി മാധ്യമങ്ങള്‍ രംഗത്തുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് ചില അജണ്ടകള്‍ നടപ്പാക്കാന്‍ യുഡിഎഫും മാധ്യമസുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. രണ്ടുകൂട്ടരും വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. അക്കാര്യം നന്നായി ബോധ്യപ്പെട്ടിരിക്കുന്നു. അതിന്റെ വെപ്രാളമാണ് നുണക്കഥകളിലും വ്യാജ പ്രചാരണങ്ങളിലും അഭയം തേടാന്‍ അവര്‍ക്കുള്ള പ്രചോദനം. ഇത് പ്രചാരണത്തില്‍ മാത്രം ഒതുങ്ങണമെന്നുമില്ല. തലശ്ശേരിയില്‍ ആര്‍എസ്എസ് കൊലക്കത്തിയെടുത്തിരിക്കുന്നു. അതും തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള പതിവാണ്. ആര്‍എസ്എസിന്റെ കത്തിയും പിസിജോര്‍ജിന്റെ വിഷനാവും മാതൃഭൂമിയുടെ കള്ളക്കഥകളും നിര്‍വഹിക്കുന്നത് ഒരേ ധര്‍മ്മം തന്നെ. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാനുള്ള നെറികെട്ട ധര്‍മ്മം. അത് തിരിച്ചറിഞ്ഞ് ഉചിതമായ രീതിയില്‍ പ്രതികരിക്കുന്നതും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം തന്നെ.
Saturday, March 14, 2009
ഭാഷയും സഹിഷ്ണുതയും
സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ മുന്നണിയോഗങ്ങളില്‍ നടത്തിയ ചില പ്രയോഗങ്ങളും ഉപയോഗിച്ച ഭാഷയും മാധ്യമങ്ങളില്‍ തുടര്‍ച്ചയായ വാര്‍ത്തയാണ്. വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ അത് നേരിട്ടുതന്നെ ജനങ്ങള്‍ കണ്ടു. രാഷ്ട്രീയത്തില്‍ എതിരാളികളോട് സിപിഐ ഏറ്റുമുട്ടുന്നത് സമീപകാലത്ത് അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്തതിനാല്‍ സ്വന്തം മുന്നണിയിലെ ഘടകകക്ഷിയോടുള്ള വെളിയത്തിന്റെ അതിരുകടന്ന വികാരപ്രകടനം സ്വാഭാവികമായും വാര്‍ത്താപ്രാധാന്യം നേടി. വെളിയത്തിന് മറുപടിയായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനമുണ്ടെന്നറിഞ്ഞപ്പോള്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെയാണ് എ കെ ജി സെന്ററിലേക്ക് നീങ്ങിയത്്.
എല്‍ഡിഎഫ് തകരാന്‍ പോകുന്നു; വെളിയത്തിന് അതേ ഭാഷയില്‍ പിണറായി മറുപടി പറയാന്‍ പോകുന്നു എന്നാണ് പലരും വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പത്രസമ്മേളനം തിങ്ങിനിറഞ്ഞതായി.പിണറായി മുന്നണിയോഗങ്ങളില്‍ സ്വീകരിച്ചത് കര്‍ക്കശവും കഠിനവുമായ സമീപനമാണ് എന്നായിരുന്നു മാധ്യമങ്ങളില്‍ പൊതുവെ വന്ന വാര്‍ത്ത. വെളിയം പറഞ്ഞതാകട്ടെ, "സിപിഎമ്മിന് മര്യാദയില്ല'' എന്നാണ്. ഒരു പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിനെ ആക്രമിക്കുന്നതിലുപരി, സെക്രട്ടറി പിണറായി വിജയനെ വ്യക്തിപരമായി കുറ്റപ്പെടുത്താനും അദ്ദേഹം മുതിര്‍ന്നു. "ഭവിഷ്യത്ത് എന്തായാലും പ്രശ്നമില്ല''-വെളിയത്തിന്റെ പ്രഖ്യാപനം.
സാധാരണ നിലയില്‍ ആരും പ്രകോപിതരാകുന്ന; പ്രതികരിച്ചുപോകുന്ന സമീപനം. അത് മനസ്സില്‍വച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ എ കെ ജി സെന്ററിലെ പത്രസമ്മേളനത്തില്‍നിന്ന് "ചൂടുള്ള'' വാര്‍ത്ത പ്രതീക്ഷിച്ചത്. എന്നാല്‍, പിണറായിയുടെ വാക്കുകള്‍ ഒട്ടും പ്രകോപനപരമായില്ല. മുന്നണിക്ക് അങ്ങനെ തകരാന്‍ കഴിയാത്തത് അത് രൂപീകരിക്കപ്പെട്ടത് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായതുകൊണ്ടാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഐയെ അധിക്ഷേപിക്കാന്‍ മുതിരാതെ, വെളിയം ഭാര്‍ഗവന്റെ പരുഷവാക്കുകളോട് സാധാരണ തങ്ങള്‍ കാണിക്കാറുള്ള സഹിഷ്ണുത ഓര്‍മിപ്പിച്ച്, എല്‍ഡിഎഫ് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയാണ് പിണറായി വിശദീകരിച്ചത്.
ഇവിടെ ഉയരുന്ന പ്രധാന പ്രശ്നം എന്തിന് ഇത്രയും പ്രശ്നങ്ങളും വാര്‍ത്തകളും ഉണ്ടായി എന്നതാണ്. പൊന്നാനി സീറ്റ് ആരും ആരില്‍നിന്നും പിടിച്ചെടുത്തിട്ടില്ല. അത് സിപിഐയില്‍നിന്ന് അടര്‍ത്തിയെടുത്ത് സിപിഐ എമ്മിന്റെ കണക്കില്‍ ചേര്‍ത്തതായി ആരും പ്രഖ്യാപിച്ചിട്ടുമില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത്, പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിക്കുമെന്നാണ്. സിപിഐ സ്ഥാനാര്‍ഥികള്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന മൂന്നു സീറ്റിന്റെ പേരും അദ്ദേഹം പറഞ്ഞു. അതു കേട്ടയുടനെ, സിപിഐക്ക് മൂന്നു സീറ്റ് മാത്രമേയുള്ളൂ എന്ന് പ്രചാരണം തുടങ്ങിയത് ചില മാധ്യമങ്ങളാണ്. വെറുതെ തുടങ്ങിയതല്ല, ചില കുബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ ബോധപൂര്‍വം അത്തരമൊരു പ്രചാരണത്തിന് മുന്‍കൈയെടുക്കുകയാണുണ്ടായത്്.
വൈക്കം വിശ്വന്റെ പത്രസമ്മേളനത്തിന്റെ ഒരുഭാഗത്തുമില്ല സിപിഐക്ക് മൂന്നുസീറ്റേ അനുവദിച്ചിട്ടുള്ളൂ എന്ന പരാമര്‍ശം. പൊന്നാനി സീറ്റ് സിപിഐയില്‍നിന്ന് പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നിട്ടും അവിടെനിന്ന് വിവാദം തുടങ്ങിയതിലും അതില്‍ എണ്ണയൊഴിച്ചും ഊതിക്കത്തിച്ചും വലിയൊരു 'സംഭവമാക്കി'യതിലും മാധ്യമരംഗത്തെ ചെറിയൊരു സംഘം അതിബുദ്ധികള്‍ കാണിച്ച മെയ്വഴക്കത്തെ സ്തുതിക്കുകയേ തരമുള്ളൂ. പ്രകോപനം വാക്കില്‍നിന്നും വാര്‍ത്തയില്‍നിന്നും വരും. അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രശ്നം. പ്രായവും പക്വതയുമുള്ള വെളിയം പ്രതികരിച്ചതും അതിനോട് പിണറായി എടുത്ത സമീപനവും ഇവിടെ വിശദീകരിക്കേണ്ട പ്രശ്നമല്ല. അത് ജനങ്ങള്‍ കണ്ടതാണ്. എന്നാല്‍, ആരോ സൃഷ്ടിക്കുന്ന അജന്‍ഡകള്‍ എങ്ങനെ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞുകയറുന്നു എന്നും അത് ഇടതുപക്ഷ രാഷ്ട്രീയത്തെത്തന്നെ എങ്ങനെ ആക്രമിക്കുന്നുവെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
പൊന്നാനി എന്ന ഒരു സീറ്റില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയുടെ മേലുള്ള ആധിപത്യത്തെച്ചൊല്ലി തകര്‍ന്നുപോകേണ്ട ഒന്നാണോ ഇടതുപക്ഷ ജനാധിപത്യമുന്നണി? അല്ലെന്ന ഉത്തരമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി നല്‍കിയത്. പണ്ടുപറഞ്ഞതും പടയില്‍തോറ്റതും എടുത്തിട്ടലക്കി, തഴമ്പിന്റെ കട്ടി അളന്നുതൂക്കി ഇന്നത്തെ രാഷ്ട്രീയം കൈകാര്യം ചെയ്യാനാവുമോ? തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടത്തേണ്ട ഒന്നാണ് സിപിഐ-സിപിഐ എം യുദ്ധം എന്ന് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ കരുതുന്നുണ്ടാകാം. അവരുടെ കെണിയില്‍ വീഴാത്തതാണ് കമ്യൂണിസ്റ്റുകാരുടെ പക്വത. അതാണ് പിണറായിയുടെ ഭാഷയിലും സഹിഷ്ണുതയിലും കണ്ടത്. അതല്ലെങ്കില്‍, 64ലെയും 69ലെയും അടിയന്തരാവസ്ഥക്കാലത്തെയും കഥകള്‍ ഇന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞേനേ. വാദിക്കാനും പരിഹസിക്കാനും കുത്തിനോവിക്കാനും എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു; എത്രയെത്ര കണക്കുകള്‍ കിടക്കുന്നു.
മത്സരിക്കുന്നത് ജയിക്കാനാണെന്നും വിജയമായാലും തോല്‍വിയായാലും എല്ലാവര്‍ക്കുമുള്ളതാണെന്നുമുള്ള വിചാരമാണ് മുന്നണിമര്യാദ. അതല്ലാതെ, 'ഞങ്ങള്‍ മൂന്നേ തോല്‍ക്കൂ; നിങ്ങള്‍ എത്രയെണ്ണം തോല്‍ക്കും' എന്ന സാങ്കല്‍പ്പിക ചോദ്യമെറിയലല്ല. മാവേലിക്കര എന്ന സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റ് അടൂരിന് പകരം സിപിഐക്ക് കിട്ടിയതും ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റില്‍ ഒരെണ്ണം ഒരു തര്‍ക്കവുമില്ലാതെ സിപിഐക്ക് നല്‍കിയതും സിപിഐ എമ്മിന്റെ 'മര്യാദകേടായി' ആരും പറയുന്നതു കേട്ടിട്ടില്ല. അടൂരിനു പകരം മാവേലിക്കര സിപിഐ ചോദിച്ചുവാങ്ങിയ അതേ യുക്തിയാണ് പഴയ കോഴിക്കോട് മണ്ഡലത്തിലെ മൂന്ന് നിയമസഭാ നിയോജക മണ്ഡലമുള്‍പ്പെടുന്ന(സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി) പുതിയ വയനാട് ജനതാദള്‍ എടുക്കണമെന്നു പറയുന്നതില്‍ എന്നത് എന്തേ ചര്‍ച്ചചെയ്യപ്പെടുന്നില്ല?
മര്യാദയും മര്യാദകേടും ഭീഷണിയും സാന്ത്വനവും പ്രകോപനവും സംയമനവുമെല്ലാം ആര്‍ക്കും എങ്ങനെയും തട്ടിക്കളിക്കാനുള്ള പ്രയോഗങ്ങളാകരുത്. അതിനുപിന്നില്‍ യുക്തിയുമുണ്ടാകണം. ഭാഷ മോശമാക്കാതെതന്നെ ആക്രമിക്കാം. മോശമാക്കി സ്വയം പരിഹാസ്യമാവുകയുംചെയ്യാം. തെളിഞ്ഞ രാഷ്ട്രീയത്തിന്റെ കണ്ണടയാണ് മൂക്കിനുമുകളിലെങ്കില്‍ മോശം ഭാഷയ്ക്കുമുകളില്‍ മോശമല്ലാത്ത സഹിഷ്ണുത വരും.