Thursday, March 26, 2009

മുഖ്യമന്ത്രി അങ്ങനെ കത്തെഴുതിയോ?

(ഫോണ്‍ ചെയ്തോ?)നിങ്ങളെങ്ങനെ അറിഞ്ഞു?

അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.

'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.

എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.

പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!

എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.

വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതംചെയ്തതും ശരി. പിണറായി പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?

വെള്ളാപ്പള്ളി പറഞ്ഞത് പിഡിപി സഖ്യം പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ്. അത് അദ്ദേഹത്തിന്റെ സദ്ഭാവന. രഹസ്യമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫ് കുടിലതയേക്കാള്‍ നല്ലതല്ലേ പിന്തുണ പരസ്യമായിത്തന്നെ സ്വീകരിക്കുന്നത്?

ജനശ്രദ്ധ തിരിക്കാനാണ് പിഡിപി പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മറ്റൊരു കണ്ടെത്തല്‍ വന്നിട്ടുണ്ട്. വിവാദം കുത്തിപ്പൊക്കുന്നത് എല്‍ഡിഎഫാണോ? സിപിഐ എമ്മാണോ? പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിഡിപി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ആ പിന്തുണ സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ത്ഥ്യം തെളിയുമ്പോള്‍ നുരഞ്ഞുപൊന്തുന്ന അസൂയയും അസഹിഷ്ണുതയും കുശുമ്പുമാണ് വിവാദങ്ങളെ പ്രസവിക്കുന്നത്. മഅ്ദനി ഇഫക്ട് കുറെ വോട്ടുകളുടെ ലാഭം മാത്രമല്ല എല്‍ഡിഎഫിന്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് സിപിഐ എമ്മാണെന്നതിരിച്ചറിവിലേക്കും അതുവഴി ചെങ്കൊടിത്തണലിലേക്കും മുസ്ളിം ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള രാസത്വരകംകൂടിയാണ്.അത് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രചാരണത്തില്‍ മഅ്ദനിയുടെ പേര് ആവര്‍ത്തിക്കപ്പെടുന്നത്.

മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.

വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം ത്ൃതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരുകണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.

എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര ംനതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.

ആദ്യത്തേത് മനോമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.

മംഗളം ഇങ്ങനെ എഴുതുന്നു.
മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.

മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.

എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.

മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പെതയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം.

കത്ത് അയച്ചതായി, ബന്ധപ്പെട്ട ഒരാളും ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഒരേദിവസം വിവിധ മാധ്യമങ്ങളില്‍ ഒരു ഇല്ലാക്കഥ ഒരേരൂപത്തില്‍ വന്നു? എവിടെ നിന്നാണ് ഇത്തരം വിവരങ്ങള്‍ മാധ്യമ ആപ്പീസുകളിലേക്ക് ഒഴുകിയത്? സംഭവിച്ച ഒരു കാര്യമാണെങ്കില്‍ അത് ഒരേതരത്തില്‍ വാര്‍ത്തയാകുന്നതില്‍ അസ്വാഭാവികത ഇല്ല. ഇവിടെ ഇല്ലാത്ത ഒരുകാര്യം; തടിപ്പടച്ച ഒരു പെരുംനുണ എങ്ങനെ ഒരേതരത്തില്‍ വിവിധ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ? അത് പ്രവര്‍ത്തിക്കുന്ത് സിപിഐ എമ്മിനെതിരെയോ അല്ലയോ?

9 comments:

ജനശക്തി said...

കുശുമ്പിന്റെ രാഷ്ട്രീയമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മദനിയുടെ പിന്തുണ എല്‍ഡിഎഫിന് വല്ലാത്ത രാഷ്ട്രീയ മൈലേജ് കൊടുക്കുമോ എന്ന യുഡിഎഫിന്റെ കഴപ്പില്‍ എണ്ണ തേച്ചു കൊടുക്കുകയാണ് മാധ്യമങ്ങള്‍. ഒരു ലക്ഷ്യവുമില്ലാതെ വെറുതെ പടച്ചു വിടുന്നതല്ല ഈ വാര്‍ത്തകളൊന്നും. അന്നത്തെ സമയം തികയ്ക്കുക എന്നതല്ല അവയുടെ ഉന്നം. മറിച്ച് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിതമായി തയ്യാറാക്കുന്നതാണ് ഈ വാര്‍ത്തകള്‍.

എന്തുവിധേനെയും എല്‍ഡിഎഫിന്റെ വിജയം തടയുക എന്ന ലക്ഷ്യത്തിന് യുഡിഎഫും മാധ്യമങ്ങളും ഒത്തുപിടിക്കുകയാണ്. ഇന്ത്യാവിഷനും ഏഷ്യാനെറ്റും മനോരമയുമൊക്കെ സിപിഎം വിരുദ്ധ ജ്വരം മൂത്ത് ഇളകി മറിയുമ്പോള്‍ പാവം ജയ് ഹിന്ദുകാരന് സിനിമാ തുണ്ടുകളും മിമിക്രിത്തമാശകളുമായി നേരം കൊല്ലേണ്ടി വരുന്നു.

ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുകയാണ് നമ്മുടെ മാധ്യമങ്ങള്‍. വര്‍ഗീയ ശക്തികളോട് ചോര ചൊരിഞ്ഞും എതിരിടുന്ന സിപിഎമ്മിനെതിരെ സകല കോമരങ്ങളും ഇളകിയാടുമ്പോള്‍ മുറിവേല്‍ക്കുന്നത് മതേതര മനസിനാണെന്ന് വിദ്വേഷ ജ്വരം മൂത്ത മാധ്യമങ്ങള്‍ അറിയുന്നില്ല. ഉമ്മന്‍ചാണ്ടിമാര്‍ക്കും രമേശ് ചെന്നിത്തലമാര്‍ക്കും വിടുപണി ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങളുടെ ചെറ്റത്തരം തുറന്നു കാട്ടാന്‍ കരുത്തുറ്റ ഒരിടതുപക്ഷ സാന്നിദ്ധ്യം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ഈ വൃത്തികെട്ട പ്രചരണത്തെയും അതിനു പിന്നിലെ ഗൂഡമായ പ്രത്യയശാസ്ത്രത്തെയും പുറത്തു കൊണ്ടു വരണം..

ഹു :: Hu said...

>>മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.

* ഇതു തന്നെയല്ലെ മനോജെ സംഘപരിവാറുകാരും പറയുന്നത്. മോഡി കുറ്റക്കാരനാണെങ്കില്‍ കോടതി ശിക്ഷിക്കട്ടെ എന്ന്. അപ്പോ അതു ശരിയെന്നു വരില്ലെ.

>>മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?

*അപ്പോ ആദ്യം ജയിലില്‍ പോയത് മതനിരപേക്ഷത സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നല്ലെ. ഛേ, തെറ്റിദ്ധരിച്ചു.

Unknown said...

>>> ഇതു തന്നെയല്ലെ മനോജെ സംഘപരിവാറുകാരും ... മോഡി കുറ്റക്കാരനാണെങ്കില്‍ കോടതി ശിക്ഷിക്കട്ടെ എന്ന്. അപ്പോ അതു ശരിയെന്നു വരില്ലെ.<<<<

സംഘപരിവാര്‍കാര്‍ അതല്ല പറയുന്നത്...അവര്‍ പറയുന്നതാണ് വരുന ഗാന്ധി പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നു..അതായത് മുസല്മാന്‍റെ, കൈ വെട്ടും എന്ന്,ഭഗവത്ഗീതയില്‍ അങ്ങനെ പറയുന്നു എന്നും പറയുന്നു. മദനി ഇപ്പൊ ആരുടെയും കൈ വെട്ടാന്‍ പറയുന്നില്ലാലോ. മാത്രല്ല, ലീഗുകാരും ആര്‍ എസ് എസ്സുകാരും മതമില്ലാത്ത ജീവന്‍റെ പാഠപുസ്തകം കത്തിച്ചപ്പോള്‍, അതില്‍ ഒരു മതനിന്ദയും ഇല്ലാ എന്നും പറഞ്ഞു...മോനെ ഒരു മനോരമ, മാതൃഭൂമി സ്റ്റൈല്‍ twist ചെയ്യല്ലേ കാര്യങ്ങളെ..

>>>അപ്പോ ആദ്യം ജയിലില്‍ പോയത് മതനിരപേക്ഷത സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നല്ലെ. ഛേ, തെറ്റിദ്ധരിച്ചു.<<<

അല്ലല്ലോ, എന്ന് രാമന്‍ പിള്ള പറഞ്ഞോ, രണ്ടാമത് ജയിലില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ ചിലപ്പോള്‍ പോയേക്കാം എന്നാണു മദനി ഇപ്പൊ പറയുന്നത്.അതിലാണ് ഇടതു പക്ഷത്തിനു താല്‍പര്യവും.

ഹു :: Hu said...

>>>സംഘപരിവാര്‍കാര്‍ അതല്ല പറയുന്നത്...അവര്‍ പറയുന്നതാണ് വരുന ഗാന്ധി പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നു..അതായത് മുസല്മാന്‍റെ, കൈ വെട്ടും എന്ന്,ഭഗവത്ഗീതയില്‍ അങ്ങനെ പറയുന്നു എന്നും പറയുന്നു.

*കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ എന്ന വാദത്തിനെതിരായാണതു പറഞ്ഞത്. അല്ലാതെ സംഘപരിവാറിനെ വെള്ള പൂശിയതല്ല. വരുണ്‍ ഗാന്ധി അങ്ങിനെ പറഞ്ഞിട്ടും അയാളെ സംരക്ഷിക്കാന്‍ സംഘപരിവാറിന് കഴിയുന്നുണ്ടെങ്കില്‍ ആ നിയമ വ്യവസ്ഥിതി മഅദനിയെ മാത്രം കൃത്യമായി ശിക്ഷിക്കുമോ?

>>മദനി ഇപ്പൊ ആരുടെയും കൈ വെട്ടാന്‍ പറയുന്നില്ലാലോ. മാത്രല്ല, ലീഗുകാരും ആര്‍ എസ് എസ്സുകാരും മതമില്ലാത്ത ജീവന്‍റെ പാഠപുസ്തകം കത്തിച്ചപ്പോള്‍, അതില്‍ ഒരു മതനിന്ദയും ഇല്ലാ എന്നും പറഞ്ഞു...

*"ഇപ്പോ" പറയുന്നില്ല. എന്നു വച്ചാല്‍ പണ്ട് പറഞ്ഞിരുന്നു. മതമില്ലാത്ത ജീവന്റെ ഒരു പ്രസ്താവനയോടെ എല്ലാം ക്ലിയറായല്ലെ. തന്റെ ഭൂതകാലത്തെ കുറിച്ച് എപ്പോഴെങ്കിലും അയാള്‍ പശ്ചാത്തപിച്ചതായി അറിയാമൊ. അങ്ങിനെയൊരു പ്രസ്താവന മഅദനിയുടേതായി വന്നിട്ടുണ്ടോ?

>>>മതനിരപേക്ഷത സംരക്ഷിക്കാന്‍ ചിലപ്പോള്‍ പോയേക്കാം എന്നാണു മദനി ഇപ്പൊ പറയുന്നത്.അതിലാണ് ഇടതു പക്ഷത്തിനു താല്‍പര്യവും

* ഹോ ഹൊ അല്ലാതെ മുസ്ലീം വോട്ടുകളിലല്ല. Good Keep it up.

manoj pm said...

അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണല്ലോ ഇപോഴത്തെ പ്രശ്നം. മഅ്ദനി ആരോ ആയിക്കൊള്ളട്ടെ, അദ്ദേഹം ഇന്ന് പറയുന്നത് മതനിരപേക്ഷതയെകുറിച്ചാണോ?
മഅ്ദനി എക്കാലത്തും മതനിരപേ
ക്ഷതയ്ക്കുവേണ്ടി നിലക്കൊണ്ട സാത്വികനാണെന്ന് ആരും പറഞ്ഞിട്ടില്ല. അദ്ദേഹം പോലും അങ്ങനെ അവകാശപ്പെട്ടില്ല. പശ്ചാത്താപത്തിനും തെറ്റുതിരുത്തലിനും സ്ഥാനമില്ലാത്ത സംസ്കാരമാണോ നമ്മുടേത്?ഒരുകാലത്ത് തീവ്രമായ വര്‍ഗീയ വികാര
ം പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഅ്ദനി "ഞാന്‍ വേണമെ
ങ്കില്‍ മതനിരപേക്ഷത സ
ംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ തയാറാണ്'' എന്നു പറയുമ്പോള്‍, 'അതുവേണ്ട, നിങ്ങള്‍ വര്‍ഗീയവാദിയാണ്' എന്നു പറയുന്നതാണോ നമ്മുടെ സംസ്കാരം?
ശ്രീ ബുദ്ധനും മഹാനായ അശോക ചക്രവര്‍ത്തിയും ജീവിച്ച നാടല്ലേ ഇത്? വാല്‍മീകിയുടെ കഥ നാം മറന്നുവോ? പൂര്‍വകാലമാണ് എല്ലാററിന്റെയും വിധി നിര്‍ണയിക്കുന്നതെ
ങ്കില്‍ ഇവരെ നാം അംഗീകരിക്കുമോ?
64ല്‍ സിപിഎമ്മുകാരെ ചൈനാചാരന്‍മാരെനന് മുദ്രകുത്തിവേട്ടയാടാനും അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ വക്താവായി നിലക്കൊള്ളുകയും ചെയ്ത സിപിഐയും അതിന്റെ കൊടുംക്രൂരതകള്‍ സഹിച്ച സിപിഐ എമ്മും ഒരു മുന്നണിയായില്ലേ?
എന്തിന്, അടിയന്തരാവസ്ഥയില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പെടുന്ന ജനതാ പാര്‍ട്ടിയുമായി യോജിച്ചുനില്‍ക്കാന്‍ സിപിഐ എം തയാറായിട്ടില്ലേ?
വെറുതെ വാദംപൊലിപ്പിക്കാനുള്ള ന്യായങ്ങളാണ് സിയ നിരത്തിക്കാണുന്നത്.
പിഡിപിയെ എല്‍ഡിഎഫിലെടുത്തിട്ടില്ല. അവര്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. കോണ്‍ഗ്രസിന് പലവട്ടം ആ പിന്തുണ കിട്ടിയപ്പാേേള്‍ ഇവിടെ ഒരു വിവാദവുമുണ്ടായിട്ടില്ല. ഇപ്പോള്‍ ചിലര്‍ ആര്‍ത്തലച്ചു വരുന്നതിനു പിന്നിലെന്ത്? ഇടതുപക്ഷത്തിന് മഅ്ദനി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ആരുടെ ആസനമാണ് പൊള്ളുന്നത്?
ഹു, മഞ്ഞക്കണ്ണട മൂക്കില്‍നിന്ന് എടുത്തുമാറ്റി ചുറ്റുപാടുകളെ അതിന്റെ യഥാര്‍തഥ നിറത്തില്‍ കാണാന്‍ ശ്രമിച്ചാലും. കണ്‍ഫ്യൂഷനുണ്ടാകില്ല.

ഹു :: Hu said...

എന്നാല്‍ പിന്നെ മനോജ് പറഞ്ഞതു പോലെ മഞ്ഞ കണ്ണട ഊരിമാറ്റി, ചുവപ്പു കണ്ണട ധരിച്ചേക്കാം. ഹാ ഹാ ശരിയാണല്ലോ, ഇപ്പോ എല്ലാം ക്ലിയറായി കാണാം. പിഡിപി ഒരു വര്‍ഗ്ഗീയ കക്ഷിയേ അല്ല. അല്ല എന്നല്ല ഒരിക്കലും ആയിരുന്നില്ല. നന്ദി മനോജെ കാഴ്ച്ച തെളിയിച്ചു തന്നതിന്.


>>>ഒരുകാലത്ത് തീവ്രമായ വര്‍ഗീയ വികാര
ം പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഅ്ദനി "ഞാന്‍ വേണമെ
ങ്കില്‍ മതനിരപേക്ഷത സ
ംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ തയാറാണ്'' എന്നു പറയുമ്പോള്‍, 'അതുവേണ്ട, നിങ്ങള്‍ വര്‍ഗീയവാദിയാണ്' എന്നു പറയുന്നതാണോ നമ്മുടെ സംസ്കാരം?

*“ഞാന്‍ വേണമെ
ങ്കില്‍ മതനിരപേക്ഷത സ
ംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ തയാറാണ്“ എന്ന ഒറ്റ പ്രസ്താവനയോടെ മഅദനി പുണ്യാളനായല്ലെ. ആ പ്രസ്താവന വെറും അവസരവാദമായിരുന്നൊ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഒരേയൊരു ചോദ്യം കൂടി. മുന്‍പ് ചോദിച്ചതാണ്. മറുപടി കണ്ടില്ല. തന്റെ ഭൂതകാലത്തെ കുറിച്ച് എപ്പോഴെങ്കിലും മഅദനി പശ്ചാത്തപിച്ചതായി അറിയാമൊ. അങ്ങിനെയൊരു പ്രസ്താവന മഅദനിയുടേതായി വന്നിട്ടുണ്ടോ?

manoj pm said...

ഹു വിന്‌ മദനിയുടെ മറുപടി
http://www.youtube.com/watch?v=j6osNDLt-pQ

ലുട്ടാപ്പി::luttappi said...

Madanikku swanthamayi ippol oru nila nilppu venom athee ullu... athinu vendi theevravadam alpam kurakkunnu... LDF maayi chernnu oru setup undakki kazhinju.. oru setup okke aayikkazhinju lavan veendum avante paripaadi thudangum... anneram LDFum kaanilla aarum kaanilla koode...

ലുട്ടാപ്പി::luttappi said...
This comment has been removed by the author.