Thursday, October 29, 2009

വാര്‍ത്തയും കച്ചവടച്ചരക്കോ?

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 'വാര്‍ത്താ വിപണി' ഇന്ത്യയിലാണ് എന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ നിരക്ഷരതയുടെ തോതുവച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന കണക്കാണിത്. ഏതാണ്ട് പത്തുകോടി ജനങ്ങള്‍ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളുടെ വരിക്കാരാണ്. 101 ഭാഷയിലായി അറുപത്തിരണ്ടായിരത്തില്‍പരം പ്രസിദ്ധീകരണങ്ങളാണ് ഇറങ്ങുന്നത്. ഇരുനൂറ്റമ്പതിലേറെ ചാനലുകളില്‍നിന്നുള്ള വാര്‍ത്തകളും വിനോദ പരിപാടികളും പതിനൊന്നര കോടിയോളം ഭവനങ്ങളില്‍ എത്തുന്നു. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും ആകര്‍ഷിക്കാനുമുള്ള ആയുധമായി ഈ മാധ്യമ വൈപുല്യം സമര്‍ഥമായി വിനിയോഗിക്കപ്പെടുന്നു. അതിനായി അറപ്പുളവാക്കുന്ന രീതികള്‍വരെ ഉപയോഗിക്കുന്നുവെന്നും സമീപകാലത്ത് നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. പ്രസ്കൌസില്‍ ചെയര്‍മാന്‍ ജസ്റിസ് പി ബി സാവന്ത് പണം കൊടുത്തുള്ള വാര്‍ത്തകളെപ്പറ്റി ഗൌരവതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇന്നാട്ടിലെ വലതുപക്ഷ-മുഖ്യധാരാ മാധ്യമങ്ങള്‍ അതെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും വച്ചു. മാധ്യമരംഗം നേരിടുന്ന വലിയ വെല്ലുവിളി ആയിരുന്നിട്ടുകൂടി, പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യേണ്ട വിഷയമായിരുന്നിട്ടുകൂടി ജസ്റിസ് സാവന്തിന്റെ വാക്കുകള്‍ വാര്‍ത്തയാകുന്നതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍, എല്ലാ പരിധികളെയും അതിലംഘിച്ച് ആ ദുഷ്പ്രവണത രാജ്യത്തിന്റെ മാധ്യമമേഖലയെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി മാറിയിരിക്കയാണെന്ന് കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവത്തില്‍ വ്യക്തമാകുന്നു. വിഖ്യാത മാധ്യമ പ്രവര്‍ത്തകനും 'ദ ഹിന്ദു' പത്രത്തിന്റെ റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായ്നാഥ് എഴുതിയ ലേഖനം ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്നതാണ്. സായ്നാഥ് പറയുന്നു:

"തെരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി അരങ്ങേറിയത് 'കവറേജ് പാക്കേജുകളാണ്'. സ്ഥാനാര്‍ഥികളുടെ ഏതു തരത്തിലുള്ള വാര്‍ത്ത നല്‍കുന്നതിനും മാധ്യമത്തിന് പണം കൊടുക്കണം. പണമില്ലെങ്കില്‍, വാര്‍ത്തയുമില്ല. ഇത് പണമൊഴുക്കാന്‍ ശേഷിയില്ലാത്ത പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും വായ് മൂടിക്കെട്ടുന്ന അവസ്ഥ സൃഷ്ടിച്ചു.''

കൂടുതല്‍ പണം മുടക്കി ജയിച്ചുകയറിയ സ്ഥാനാര്‍ഥികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയമോ സാമൂഹ്യമോ ആയ പ്രശ്നങ്ങളല്ല 'കവറേജ് പാക്കേജു'കളാണ് ജയവും തോല്‍വിയും നിശ്ചയിച്ചതെന്ന് പറയുമ്പോള്‍ മാധ്യമങ്ങളുടെ ദുഃസ്വാധീനവും ദുര്‍വൃത്തിയും ജനാധിപത്യത്തിന് ശവക്കുഴിതോണ്ടാന്‍വരെ പ്രാപ്തമായിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് തെളിഞ്ഞുവരുന്നത്. ഞങ്ങള്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയ വിഷയമാണിത്. കേരളത്തിന്റെ മാധ്യമ ഭൂമികയില്‍ സജീവ ചര്‍ച്ചയ്ക്ക് ഇത് വിഷയമാകേണ്ടതുണ്ട്. കാരണം, ഇവിടെ അത്തരം അനാശാസ്യപ്രവണതകള്‍ക്ക് അതിവേഗം വേരോട്ടം ലഭിക്കുകയാണ്. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്ന കര്‍ത്തവ്യം മറന്ന് വാര്‍ത്ത സൃഷ്ടിക്കുകയും തമസ്കരിക്കുകയും സ്വയംതന്നെ വാര്‍ത്തയാവുകയും ചെയ്യുന്നു. സമീപനാളുകളിലെ ഏതാനും ഉദാഹരണങ്ങള്‍ നോക്കിയാല്‍ കേരളത്തില്‍ ഈ പ്രവണത പലവഴികളിലായി പടര്‍ന്നുകയറുന്നതാണ് കാണാനാവുക.

സിപിഐ എം കേന്ദ്ര കമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചപ്പോള്‍, അതുവെളിപ്പെടുത്തി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞ കാര്യങ്ങള്‍ തമസ്കരിച്ച്, കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇനി രണ്ടുവര്‍ഷ കാലാവധിമാത്രം എന്ന ദുസ്സൂചനയടങ്ങുന്ന തലക്കെട്ടോടെ മുഖ്യവാര്‍ത്ത സൃഷ്ടിക്കാന്‍ തയ്യാറായത് ഇവിടെ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പത്രമാണ്. പാര്‍ടി കേന്ദ്രകമ്മിറ്റി എടുത്ത തീരുമാനമല്ല, എടുക്കാത്ത തീരുമാനമാണ് അവര്‍ക്ക് വാര്‍ത്തയായത്. പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ് നേതാവ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടിവരുമെന്ന് പ്രവചിക്കാന്‍ ആ പത്രം കാണിച്ച ആവേശവും അമിതോത്സാഹവും അവരുടെ ദുരുദ്ദേശ്യജടിലമായ മനസ്സിനെയാണ് തുറന്നുകാട്ടിയത്. എന്തേ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍ സെക്രട്ടറിപദവിയില്ലെങ്കില്‍ വനവാസത്തിന് പോകേണ്ടിവരുമോ എന്ന സാമാന്യ യുക്തിപോലും കാണാതെയുള്ള ഇത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍ എന്തൊക്കെ താല്‍പ്പര്യങ്ങളും ദുഃസ്വാധീനങ്ങളുമുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ? ബംഗളൂരു നഗരത്തിലെ പൊലീസ് അധികാരികള്‍ അറിയാത്ത ഒരു വ്യാജറെയ്ഡിന്റെ വാര്‍ത്ത സൃഷ്ടിച്ച്, 'സ്റ്റിങ് ഓപ്പറേഷന്‍' എന്ന ഓമനപ്പേരില്‍ ഒരു ചാനല്‍ കല്‍പ്പിത കഥ പുറത്തുവിടുകയും ദുബായില്‍ ജോലിചെയ്യുന്ന യുവാവിനെ, അയാള്‍ സിപിഐ എം നേതാവിന്റെ മകനാണ് എന്ന ഒറ്റക്കാരണത്താല്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തപ്പോള്‍ നേരിട്ടും അല്ലാതെയും ആ കഥ ഇവിടത്തെ മാധ്യമങ്ങള്‍ ഏറ്റുപാടിയില്ലേ? കാര്‍ട്ടൂണുകളിലൂടെയും വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെയും ആവര്‍ത്തിച്ചില്ലേ? എന്താണ് അതിനുപിന്നിലെ സ്വാധീനം?

കണ്ണൂരിലേക്ക് ശ്രദ്ധിക്കൂ. അവിടെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാള്‍ ഒറ്റരാത്രികൊണ്ട് കോണ്‍ഗ്രസിലെത്തി ഇന്നലെവരെ ചെയ്തതിനെയെല്ലാം തള്ളിപ്പറഞ്ഞ് ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നു. അത്തരം ഒരു കൂറുമാറ്റത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ 'വോട്ടര്‍ പട്ടിക വിവാദം' എണ്ണയൊഴിച്ച് കത്തിക്കാനുള്ള ദൌത്യം ഏറ്റെടുത്തവരില്‍ 'നിഷ്പക്ഷ പാരമ്പര്യം' അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പലതുമുണ്ട്. യുഡിഎഫുകാര്‍ എഴുതിത്തയ്യാറാക്കി എത്തിക്കുന്ന കഥകള്‍ സ്വന്തമെന്ന മട്ടില്‍ അവതരിപ്പിക്കാന്‍ മടികാട്ടാത്ത അവര്‍ക്ക്, പിറ്റേന്ന് അത്തരം പത്രങ്ങളിലെല്ലാം ഒരേ വാചകങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ അല്‍പ്പം നാണംപോലും തോന്നുന്നില്ല. ലാവ്ലിന്‍ കേസും വാര്‍ത്തകളും കൊഴുപ്പിക്കാന്‍ ആഘോഷപൂര്‍വം എഴുന്നള്ളിച്ച 'വരദാചാരിയുടെ തല പരിശോധന','എജിയുടെ ടെലിഫോ ചോര്‍ത്തല്‍', 'മന്ത്രിസഭയുടെയും രാജ്ഭവന്റെയും രേഖ ചോര്‍ത്തല്‍' തുടങ്ങിയ വ്യാജവാര്‍ത്തകള്‍ ദയനീയമായി ചരമഗതി പൂകിയത് ഇന്നാട്ടിലെ ജനങ്ങളുടെ മനസ്സില്‍നിന്ന് മായുമോ?

സായ്നാഥ് ചൂണ്ടിക്കാട്ടിയ പാക്കേജുകള്‍ ഈ കേരളത്തിലും ഉണ്ടെന്ന് തെളിയിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ഇവയൊക്കെ. കേരളം മഹാരാഷ്ട്രയില്‍നിന്ന് ഭിന്നമാകുന്നത് പാക്കേജുകളുടെ വലുപ്പത്തില്‍ മാത്രമാകും. വാര്‍ത്തയെ വിലപേശി വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കാക്കി മാറ്റുന്നവര്‍ ജനങ്ങളെ കബളിപ്പിക്കുക എന്ന കാപട്യപൂര്‍ണമായ തൊഴിലെടുക്കുന്നവരാണ്. അത്തരക്കാരെക്കുറിച്ച് തുറന്ന ചര്‍ച്ച തുടങ്ങാന്‍, സായ്നാഥ് ചൂണ്ടിക്കാട്ടുന്ന മഹാരാഷ്ട്ര അനുഭവങ്ങള്‍ നിമിത്തമാകട്ടെ.

13 comments:

manoj pm said...

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 'വാര്‍ത്താ വിപണി' ഇന്ത്യയിലാണ് എന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ നിരക്ഷരതയുടെ തോതുവച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന കണക്കാണിത്. ഏതാണ്ട് പത്തുകോടി ജനങ്ങള്‍ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളുടെ വരിക്കാരാണ്. 101 ഭാഷയിലായി അറുപത്തിരണ്ടായിരത്തില്‍പരം പ്രസിദ്ധീകരണങ്ങളാണ് ഇറങ്ങുന്നത്. ഇരുനൂറ്റമ്പതിലേറെ ചാനലുകളില്‍നിന്നുള്ള വാര്‍ത്തകളും വിനോദ പരിപാടികളും പതിനൊന്നര കോടിയോളം ഭവനങ്ങളില്‍ എത്തുന്നു. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും ആകര്‍ഷിക്കാനുമുള്ള ആയുധമായി ഈ മാധ്യമ വൈപുല്യം സമര്‍ഥമായി വിനിയോഗിക്കപ്പെടുന്നു. അതിനായി അറപ്പുളവാക്കുന്ന രീതികള്‍വരെ ഉപയോഗിക്കുന്നുവെന്നും സമീപകാലത്ത് നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. പ്രസ്കൌസില്‍ ചെയര്‍മാന്‍ ജസ്റിസ് പി ബി സാവന്ത് പണം കൊടുത്തുള്ള വാര്‍ത്തകളെപ്പറ്റി ഗൌരവതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇന്നാട്ടിലെ വലതുപക്ഷ-മുഖ്യധാരാ മാധ്യമങ്ങള്‍ അതെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും വച്ചു. മാധ്യമരംഗം നേരിടുന്ന വലിയ വെല്ലുവിളി ആയിരുന്നിട്ടുകൂടി, പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യേണ്ട വിഷയമായിരുന്നിട്ടുകൂടി ജസ്റിസ് സാവന്തിന്റെ വാക്കുകള്‍ വാര്‍ത്തയാകുന്നതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍, എല്ലാ പരിധികളെയും അതിലംഘിച്ച് ആ ദുഷ്പ്രവണത രാജ്യത്തിന്റെ മാധ്യമമേഖലയെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി മാറിയിരിക്കയാണെന്ന് കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവത്തില്‍ വ്യക്തമാകുന്നു. വിഖ്യാത മാധ്യമ പ്രവര്‍ത്തകനും 'ദ ഹിന്ദു' പത്രത്തിന്റെ റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായ്നാഥ് എഴുതിയ ലേഖനം ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്നതാണ്. സായ്നാഥ് പറയുന്നു:

Radheyan said...

ആലപ്പുഴയിലും കള്ള വോട്ട് എന്ന മനോരമയുടെ ഇന്നത്തെ വാര്‍ത്ത നോക്കുക.

ഡിക്ലറേറ്റീവ് സ്റ്റേറ്റ്‌മെന്റ് ഏത്, യൂഡി‌എഫിന്റെ ആരോപണം ഏത്, ഫാക്ച്വല്‍ സ്റ്റേറ്റ്‌മെന്റ് ഏത് എന്ന് പടച്ചവനു പോലും മനസ്സിലകില്ല.

ഇന്നലത്തെ മാതൃഭൂമിയില്‍ അണക്കെട്ടിലെ മണല്‍ വാരല്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം ചെയുന്നു എന്ന വാര്‍ത്തയിടെ ടോണ്‍ വളരെ നെഗറ്റീവാണ്.അത വായിച്ചാല്‍ ഇറ്റാലിയന്‍ കമ്പിനിക്ക് കൊടുക്കാതെ തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കിയത് എന്തോ കൊടും പാതകമെന്ന് തോന്നും.

ഇനി ഇറ്റാലിയന്‍ കമ്പിനിക്ക് കൊടുത്തിരുന്നെങ്കിലോ ഐസക്ക് മുഖ്യമന്ത്രിയുടെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ചെയ്യതെ മണല്‍ വാരല്‍ ഇറ്റാലിയന്‍ കമ്പിനിക്ക് കൊടുത്തു എന്നയിരുന്നേനെ വാര്‍ത്ത,പിന്നെ റിച്ചാര്‍ഡ് ഫ്രാങ്കി, പാഠം,ക്രൈം അങ്ങനെ പോയേനെ.

ഇന്നത്തെ വാര്‍ത്തയുടെ തലക്കെട്ട് അണക്കെട്ടില്‍ നിന്ന് മണല്‍ വാരല്‍ ഒറ്റത്തവണ പെന്‍ഷന് പണം കണെത്താന്‍ എന്നാണ്.അത് വായിച്ചാല്‍ തോന്നും ഐസക്ക് എന്തോ തന്റെ വീട്ടിലെ ആവശ്യത്തിനുചെയ്യുന്നതാണെന്ന്.

മാധ്യമപ്രവര്‍ത്തനം പേയ്ഡ് സര്‍വ്വീസ് ആവുകയാണ്.പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയതിനു സമാനമോ അതിനു മുകളിലോ ആണ് ഇതിനു സ്ഥാനം.എന്നു വെച്ചാല്‍ രാഷ്ട്രീയ അഴിമതി പോലെ തന്നെ വിമര്‍ശിക്കപ്പെടണം.

അതിനു ആദ്യം വേണ്ടത് പത്രങ്ങള്‍, ജുഡീഷ്യറി എന്നിവയൊക്കെ അഴിമതി വിമുക്തമാണ് എന്ന മുന്‍‌ധാരണ മാറ്റി, വിമര്‍ശനാത്മകമായ ഒരു സമീപനരീതി വളര്‍ത്തി കൊണ്ടു വരികയാണ്

ജിവി/JiVi said...

മാധ്യമങ്ങളുടെ കളികള്‍ പൊതുജനസമക്ഷം അവതരിപ്പിക്കാന്‍ ഒരു വേദി ഉരുത്തിരിഞ്ഞ് വരേണ്ടിയിരിക്കുന്നു. പീപ്പിളില്‍ വരുന്ന പരിപാടികള്‍, ദേശാഭിമാനിയിലും ബ്ലോഗുകളിലും വരുന്ന ലേഖനങ്ങള്‍ എന്നിവയ്ക്ക് പരിമിതികള്‍ മാത്രമെ ഉള്ളൂ.

saju john said...
This comment has been removed by the author.
saju john said...

പ്രിയപ്പെട്ട മനോജ് മാഷെ,

പാര്‍ട്ടിയിലെ നയവൈകല്യങ്ങളെ എതിര്‍ത്ത് കൊണ്ട്, എന്നാല്‍ കമ്മ്യൂണിസത്തെ മാറോട് ചേര്‍ത്ത പതിനായിരങ്ങള്‍ ഉള്ള നാടാണ് കേരളം. അത് പോലെ താങ്കളുടെ രചനാരീതിയെ എതിര്‍ത്ത് കൊണ്ടും, എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന സത്യത്തെ അംഗികരിച്ചുകൊണ്ടും പറയട്ടെ.

ഈ കോപ്രായത്തിനു ഇന്നത്തെ പാര്‍ട്ടിമാധ്യമങ്ങളും ചാഞ്ഞു നിന്നിട്ടില്ലേ? ജോണ്‍ ബ്രിട്ടാസ് എന്ന പുംഗവന്‍ ഇവിടെ ബഹറൈനില്‍ വന്ന് ഒരു മാധ്യമചര്‍ച്ചയില്‍ ആദ്യം തന്നെ നിലപാട് വ്യക്തമാക്കി ഞങ്ങളെ നാണിപ്പിച്ചതാണ്. എന്റെ നാട്ടില്‍ നിന്നാണ് സ. ടി.കെ. ഹംസ പാര്‍ട്ടിയില്‍ വന്നത്. ആ വരവിന്റെ പിന്നിലെ രാഷ്ടീയം എന്തായിരുന്നു. അവിടെയാണ് അബ്ദുള്ളക്കുട്ടിമാരുടെയും, സെബാസ്റ്റ്യന്‍ പോളിനേയും പോലുള്ള വിഴുപ്പുകള്‍ പാര്‍ട്ടിയ്ക്ക് നാറ്റകേസാ‍വുന്നതും. അവിടെ നിന്നും നോക്കുമ്പൊഴാണ് സ.സിനുലാലിന്റെയും, സ.ജയരാജിന്റെയും സ്ഥാനാര്‍ത്തിത്വത്തിലൂടെ, പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റാലും സ്വന്തം ക്രഡിബിലിറ്റി കാത്തുസൂക്ഷിക്കുന്നത്.

പിന്നെ നിങ്ങളെപോലുള്ള പത്രപ്രവര്‍ത്തകര്‍ ആദ്യം ശ്രീ. സായ്നാഥിനെ പോലുള്ളവരെ ക്വാട്ട് ചെയ്ത് കൊണ്ട് ലേഖനം എഴുതുകയും അത് മനോരമ പത്രം പോലുള്ള ഒരു അസ്ലീലത്തില്‍ പോതിയുകയും ചെയ്യുമ്പോള്‍, വായിക്കുന്നവര്‍ക്കുണ്ടാവുന്ന മനം പിരട്ടല്‍ താങ്കള്‍ ഊഹിച്ചുവോ.

ഇ.എം.എസ് പോലുള്ള ഒരു ധിക്ഷണശാലിയിരുന്നു ജോലിചെയ്ത ദേശാഭിമാനിയെ പോലുള്ള ഒരു പത്രം...മനോരമ പോലുള്ള ഒരു പത്രത്തിലെ വാര്‍ത്തയെ ചാരി നിന്ന് സംസാരിക്കണോ.

സ്വന്തമായ ഒരു ശൈലി നിങ്ങള്‍ തന്നെ തയ്യാറാ‍ക്കൂ. അതിലൂടെയായിരിക്കട്ടെ. പി.എം. മനോജ് എന്ന വ്യക്തി നാളെ അറിയപ്പെടേണ്ടത്.

കാരണം.. നിങ്ങള്‍ എഴുതിയ വരികള്‍ തന്നെ ഞങ്ങളോട് വിളിച്ച് പറയുന്നു, നിങ്ങള്‍ നിങ്ങളുടെ ഹൃദയം എവിടെയോ പണയം വച്ചിട്ട്, വെറും യുക്തികൊണ്ട് മാത്രമാണ് എഴുതുന്നതെന്ന്.

പിന്നെ... കഴിയുമെങ്കില്‍ ആ ബിനീഷ് കൊടിയേരിയോട് അടുപ്പമുണ്ടെങ്കില്‍ ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഏത് വിഷയത്തില്‍ താല്പര്യമുള്ളവരാണ് ഇടത് ചെവിയില്‍ കമ്മലിട്ട് നടക്കുന്നത് എന്ന്.

സ്നേഹത്തോടെ.........നട്ട്സ്

Indian-Spartucus said...

മനോരമയുടെ ഒരു തമാശ ഇവിടെയും...

khader patteppadam said...

ദുര്‍ഗ്ഗന്ധം വമിക്കുന്ന പരിസരങ്ങളിലാണു നമ്മുടെ 'ഫോര്‍ത്ത് എസ്റ്റേറ്റ്' എന്നത് നഗ്ന സത്യം.

kaalidaasan said...

മനോജിനാണോ നട്ട്സ് ഉപദേശം കൊടുക്കുന്നത്? നല്ല കാര്യം.

ഇ എം എസ് ഒക്കെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും എന്തു ചിന്തിച്ചിരുന്നു എന്നു മനസിലാക്കാനുള്ള വിവേകമുള്ളവരായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ പോലും എന്തു ചിന്തിക്കുന്നു എന്നു മനസിലാക്കാനുള്ള ശേഷിയില്ലാത്ത മനോജൊക്കെയാണ്, ഇന്ന് പ്രസ്ഥാനത്തിലെ ബുദ്ധിജീവികള്‍.

മനോരമ മുതല്‍ മംഗളം വരെയുള്ള മാധ്യമങ്ങള്‍ വ്യവസായം എന്ന നിലയില്‍ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. അവയില്‍ വരുന്ന വാര്‍ത്തകളെ അധികരിച്ച് ലേഖനങ്ങള്‍ എഴുതണം എന്നത് അപഹാസ്യമല്ലേ മനോജ്.?

സിപിഐ എം കേന്ദ്ര കമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചപ്പോള്‍, അതുവെളിപ്പെടുത്തി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞ കാര്യങ്ങള്‍ തമസ്കരിച്ചത് ആരാണു മനോജ്? ദേശാഭിമാനിയില്‍ അതേക്കുറിച്ച് ഒരു ലേഖനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇ എം എസ് ആയിരുന്നു എഡിറ്ററെങ്കില്‍, തിരുത്തേണ്ട തെറ്റുകള്‍ ഏവയെന്നും അതെങ്ങനെ വന്നു ഭവിച്ചു എന്നും വിശദമായി ഒരു ലേഖനം അദ്ദേഹത്തിന്റെ വകയായി ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ കസേരയില്‍ ഇന്ന് അനര്‍ഹമായി ഇരിക്കുന്നവരുടെ മനസിലൂടെ ഇതൊന്നും കടന്നു പോയില്ല, പോവുകയുമില്ല. അവര്‍ എന്തെങ്കിലുമെഴുതിയാല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതിനു സമമായിരിക്കും.

ഭരവഹികള്‍ക്ക് മൂന്നു ടേം എന്ന നിര്‍ദ്ദേശം പ്രബല്യത്തില്‍ വന്നാല്‍ അതില്‍ പിണറായി വിജയനും ഉള്‍പ്പെടുമെന്നത് ശരിയല്ലേ? അത് വാര്‍ത്തയാകുന്നതിഷ്ടമല്ലെങ്കില്‍ ആ നിര്‍ദേശം വരരുതായിരുന്നു. കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇനി രണ്ടുവര്‍ഷ കാലാവധിമാത്രം എന്നത് ദുസ്സൂചനയായി മനോജ് വ്യാഖ്യാനിക്കുന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വ്യക്തികള്‍ സംഘടനയുടെ തലപ്പത്ത് അധികകാലം ​തുടരുന്നത് പാര്‍ട്ടി ഘടകങ്ങളിലെ നിര്‍ജ്ജിവതക്ക് കാരണമാകും എന്ന തിരിച്ചറിവില്‍ നിന്നല്ലേ ആ നിര്‍ദേശം വന്നതു തന്നെ. അപ്പോള്‍ അതിലെ ദുസ്സൂചനയും ശുഭ സൂചനയും തലനാരിഴ കീറി പരിശോധിക്കുനത് മണ്ടത്തരമല്ലേ?

മനോജൊക്കെ ആലോചിക്കേണ്ട വസ്തുത എന്തു കൊണ്ട് ഒരു തെറ്റു തിരുത്തല്‍ രേഖ പാര്‍ട്ടിക്ക് കൊണ്ടുവരേണ്ടിയും നടപ്പാക്കേണ്ടിയും വരുന്നു എന്നല്ലേ? തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ തിരുത്തണമെന്നത് സാമാന്യയുക്തി. തെറ്റു പറ്റിയിട്ടുണ്ട് എന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചും കഴിഞ്ഞു. മനോജൊക്കെ ഇനി ചെയ്യേണ്ടത് പാര്‍ട്ടിക്കു പറ്റിയ തെറ്റുകള്‍ എന്തൊക്കെയെന്ന് വിശദമാക്കി ഒരു ലേഖനം എഴുതുക. അത് തിരുത്താന്‍ സ്വീകരിക്കേണ്ട നടപടികളും വിശദമാക്കുക. അത് വായിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് പാര്‍ട്ടിയേക്കുറിച്ച് മതിപ്പുണ്ടാകും. ശരിയായ വസ്തുതകള്‍ ദേശാഭിമാനിയിലും കൈരളിയിലും വന്നാല്‍ മനോരമയൊക്കെ പ്രചരിപ്പിക്കുന്ന അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും ജനങ്ങള്‍ വിശ്വസിക്കില്ല. അതുകൊണ്ട് മനോജൊക്കെ നിഴലിനോടു യുദ്ധം ചെയ്യുന്നത് നിറുത്തുകയല്ലെ നല്ലത്?.

പിന്നാമ്പുറങ്ങളിലെ സംസാരം മറ്റൊന്നാണ്. പിണറായി വിജയനു മാന്യമായി സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയാനുള്ള സാഹചര്യമൊരുക്കാനാണ്, കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശമെന്നാണത്.

ജനശക്തി said...

തെറ്റു തിരുത്തല്‍ രേഖയെ സംബന്ധിച്ച വാര്‍ത്തയുടെ തലക്കെട്ട് ആ രീതിയില്‍ കൊടുത്തതില്‍ യാതൊരു വിധ ദുസ്സൂചനയും ഇല്ലെന്ന് വിശ്വസിക്കാന്‍ മനോരമയെ അറിയുന്ന ആര്‍ക്കും കഴിയില്ല. അതിനെയൊക്കെ പിന്താങ്ങുന്നത് കാളിദാസന്റെ രാഷ്ട്രീയം. രേഖയിലെ നിര്‍ദ്ദേശത്തിന്റെ ഉപരിപ്ലവമായ വായനയാണ് മനോരമ തലക്കെട്ട്/വാര്‍ത്തയുടെ സ്വഭാ‍വം. ഇത് മനസ്സിലാക്കാന്‍ പാഴൂര്‍ വരെ പോകേണ്ടതില്ല. പിന്നാമ്പുറത്തെ സംസാരങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് മനോരമ തലക്കെട്ടില്‍ അസ്വാഭാവികതയോ ദുസ്സൂചനയോ തോന്നാത്തതിലും അസ്വാഭാവികതയില്ല.

manoj pm said...

കാളിദാസനോട് തര്‍ക്കത്തിനില്ല. അദ്ദേഹം എന്റെ പാണ്ഡിത്യം അളക്കുന്നു. ഇ എം എസുമായി താരതമ്യം ചെയ്യുന്നു. അത്തരം കുയുക്തികളിലുടെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കുന്നു. ഉദ്ദേശ്യം മറ്റു ചിലതാണ്. അതിനു ടിപ്പണി എന്റെ വക ഇല്ല. പല ബ്ലോഗുകളിലും കാളിദാസന്‍ കടന്നുകയറി അലമ്പുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഈ ബ്ലോഗിനെ ദയവായി ഒഴിവാക്കുക, കാരണം താങ്കളോട് തര്‍ക്കിക്കാന്‍ തല്ക്കാലം സമയം ഇല്ല. എന്നുമാത്രമല്ല സ്വന്തം പേര് പോലും മറച്ചുവെച്ചു ഒളിയുദ്ധം നടത്തുന്നവരോട് എതോരിടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നുമില്ല.
മാന്യമായ ഈ അഭ്യര്‍ഥന താങ്കള്‍ക്ക് മനസ്സിലാക്കന്‍ ആകുമെന്ന് കരുതുന്നു.

kaalidaasan said...

ജനശക്തി,

കാളിദാസന്‍ ആരെയും പിന്താങ്ങിയില്ല. പിന്നെ മനോരമ എഴുതുന്നതൊക്കെ എതിര്‍ക്കാന്‍ കളിദാസന്‍ വൃതം എടുത്തിട്ടും ഇല്ല. മനോരമയെ പിന്താങ്ങുന്നതാണോ കാളിദാസന്റെ രാഷ്ട്രീയമെന്ന്, കാളിദാസനെഴുതുന്നത് വായിക്കുന്നവര്‍ മനസിലാക്കിയിട്ടുണ്ട്.

മനോരമയെ അറിയുന്നവര്‍ക്കൊക്കെ മനോരമ എന്താണെഴുതുക എന്നറിയാം. അവരാരും മനോജ് വിശദീകരിച്ചതു മനസിലാക്കേണ്ട ഗതികേടുള്ളവരല്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്പും അതിനുശേഷവും മനോജൊക്കെ ടണ്‍ കണക്കിനു വിശദീകരണങ്ങള്‍ എഴുതിക്കൂട്ടി. അതാരും വിശ്വസിച്ചില്ല എന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പു ഫലം. ജനശക്തിയും മനോജുമൊക്കെ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്നു ഖേദത്തോടെ പറയേണ്ടി വരുന്നു. മനോരമ എഴുതിവിടുന്നത് അപ്പാടെ മലയാളികള്‍ വിശ്വസിക്കില്ല. അതനുസരിച്ച് ആരും രാഷ്ട്രീയം മാറ്റുകയും ഇല്ല.

അതൊക്കെ വായിച്ചു രസിക്കുന്നവര്‍ സി പി എമിന്റെ എതിരാളികള്‍ മാത്രമാണ്. ദേശാഭിമാനിയില്‍ മനോജിന്റെ വിശദീകരണം വായിച്ച് അവര്‍ നാളെ സി പി എമ്മിന്റെ പിന്തുണക്കാരും ആകില്ല. മാധ്യമങ്ങളില്‍ വരുന്ന കഥകള്‍ അപ്പാടെ വിശ്വസിക്കുന്നവര്‍ ഉത്തരേന്ത്യയിലെ നിരക്ഷര ഗ്രാമങ്ങളില്‍ കാണുമായിരിക്കും. അവരേക്കാളൊക്കെ രാഷ്ട്രീയ പ്രബുദ്ധത കേരളിയര്‍ക്കുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്ന നിഷ് പക്ഷരായ വോട്ടര്‍മാര്‍ കാര്യങ്ങള്‍ കുറച്ചുകൂടെ പഠിച്ച് തീരുമാനമെടുക്കുന്നവരാണ്.

പിന്നാമ്പുറ കഥകളില്‍ അഭിരമിക്കുന്നവര്‍ മാത്രമല്ല, സുബോധമുള്ള ഒരു മലയാളിക്കും മനോരമയുടെ തലക്കെട്ടില്‍ അസ്വാഭാവികത തോന്നില്ല. അവര്‍ മറ്റൊന്നു എഴുതിയാല്‍ മാത്രമേ അതില്‍ അവര്‍ അസ്വാഭാവികത ദര്‍ശിക്കു. സി പി എമ്മിനെയോ പിണറായി വിജയനെയോ പിന്തുണച്ച് എന്തെങ്കിലും എഴുതിയല്‍ എല്ലാവര്‍ക്കും അത് അത്ഭുതമായിരിക്കും. വര്‍ഷങ്ങളായി കണ്ടും കേട്ടും ഇരിക്കുന്നതില്‍ എന്ത് അസ്വാഭാവികത? പിന്നെ ഓര്‍മ്മ ശക്തി കുറഞ്ഞവരെ ഒക്കെ ഇത് ഓര്‍ മ്മിപ്പിച്ചു കൊണ്ടിരിക്കാം.

മനോരമയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ടിപ്പണി ചമച്ച് ദേശാഭിമാനിയുടെ താളുകള്‍ പാഴാക്കരുതെന്നാണ്, മനോജിനോടൊക്കെയുള്ള അഭ്യര്‍ത്ഥന. അതല്ല ദേശാഭിമാനിക്ക് ഒരു പാഴ്കടലാസിന്റെ വിലയേ കല്‍പ്പിക്കുന്നുള്ളു എങ്കില്‍ അങ്ങനെ

Unknown said...

ഈ എമ്മെസിന്റെ കാലക്കെ എന്താ കാലം. ഇപ്പൊ മുത്തളിക്കിനു വരെ ഈഎമ്മെസിനെ എന്തൊരു ബഹുമാനാ. മതത്തിന്റെ മൌലികമായ ഉപയോഗം വെച്ചാണെങ്കില്‍ മദനിയും ഗാന്ധിയും മത മൌലികവാദികളാണ്,എന്ന സത്യം ഈ എമ്മു പറഞ്ഞപ്പോ എന്തായിരുന്നു പുകില്,മനോരമായുടെ നേതൃത്വത്തില് വിവാദ വ്യവസായം.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (അതെ സാക്ഷാല് "യഥാര്‍ത്ഥ !"ഇടതന്‍ തന്നെ.) എന്തിനാണാവോ അന്ന് മനോരമയെ നാറ്റിക്കാന്‍ 'വിഷ വൃക്ഷത്തിന്റെ അടി വേരുകള്'പരമ്പര എഴുതിയത് ? "സ്വന്തമായ ശൈലി" തയ്യാരാക്കിയാ പോരായിരുന്നോ. "ഹൃദ്യം പണയം വെച്ച" മനോരമ ഭര്സനം അന്നെന്തിനായിരുന്നു അപ്പുക്കുട്ടാ എന്നല്ലേ ചോദിക്കേണ്ടത്‌ ?ചുരുക്കത്തില്‍ മനോജ് ചൂണ്ടികാണിച്ച പോലെ ഈ 'യഥാര്‍ത്ഥന്‌മാരുടെ' ഉദ്ദേശ്യം മറ്റു പലതുമാണ്.
ഓഫ്: ടീ.കെ ഹംസയും അപ്പത്തുള്ള കുട്ടിയും ഒരുപോലെ എന്ന്. 'മഹാനായ'(അടുത്തകാലത്ത് മഹാനായ) ഈ എമെസും ഉമ്മന്‍ചാണ്ടിയും ഒരുപോലെ എന്ന്. അപ്പൊ സസി ആരായി.

Unknown said...

വിഷ വൃക്ഷത്തിന്റെ അടിവേരുകള് എന്ന അപ്പുക്കുട്ടന്‍ തുടരന്‍ എണ്‍പതുകള്ടെ ആദ്യ പകുതിയിലാണെന്നു തോന്നുന്നു. മദനി-ഗാന്ധി മതമൌലികവാദി വിവാദം തൊണ്ണൂഋകളുടെ ആദ്യവും