Sunday, April 18, 2010

മാപ്പുപറഞ്ഞാല്‍ തീരുമോ?

എസ്എന്‍സി ലാവലിന്‍ കേസ് സിബിഐയുടെ പ്രത്യേക കോടതിയിലാണ്. മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി വിജയന്‍ നല്‍കിയ റിട്ട്ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. കേരളത്തിലെ പഴഞ്ചന്‍ ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ടതാണ് ലാവലിന്‍ കേസ് എന്നറിയപ്പെടുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ ഏറിയും കുറഞ്ഞും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. മൂന്നു പദ്ധതികളും കാലാനുസൃതമായി നവീകരിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനായി കാനഡയിലെ എസ്എന്‍സി ലാവലിന്‍ എന്ന കമ്പനിക്ക് ധാരണാ പത്രത്തിന്റെ വഴിയില്‍ ചുമതല നല്‍കി; കമ്പനി കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ സഹായം സമാഹരിച്ച് നല്‍കാമെന്ന് സമ്മതിച്ചു; നവീകരണം പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത സഹായം പൂര്‍ണ്ണമായി ലഭ്യമായില്ല; അതുകൊണ്ട് വാഗ്ദത്ത സഹായത്തുക സംസ്ഥാനത്തിന് നഷ്ടപ്പെട്ടു; അത് അഴിമതിയാണ്-ഇത്രയും കാര്യങ്ങളാണ് ലാവലിന്‍ കേസായി മാധ്യമങ്ങളും ഇടതുപക്ഷ വിരോധ രാഷ്ട്രീയക്കാരും അവതരിപ്പിച്ചത്.

സിഎജിയുടെ ഒരു കരട് റിപ്പോര്‍ട്ട് വരികയും അതില്‍ 374കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാണെന്ന് പരാമര്‍ശമുണ്ടാവുകയും അക്കാര്യം മാതൃഭൂമി ദിനപത്രം വലിയ അഴിമതി നടന്നു എന്ന ഭാവേന അവതരിപ്പിക്കുകയും ചെയ്തതോടെയാണ് 'ലാവലിന്‍ കേസി'ന് പ്രചുരപ്രചാരം ലഭിച്ചത്. സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് വൈദ്യുതി ബോഡും സംസ്ഥാന സര്‍ക്കാരും വ്യക്തമായ മറുപടി നല്‍കി. അനുചിതമായോ അവിഹിതമായോ ഒന്നും നടന്നിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതായിരുന്നു യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ നല്‍കിയ ആ മറുപടി.സാധാരണ നിലയില്‍ യുക്തിഭദ്രമായ അത്തരം മറുപടികള്‍ കിട്ടിയാല്‍ സിഎജി തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ്. എന്നാല്‍, ലാവലിന്‍ വിഷയത്തില്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വലിച്ചിഴയ്ക്കാനുള്ള ലക്കുകെട്ട നീക്കങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്.

മുത്തങ്ങ വെടിവെപ്പിലൂടെ യുഡിഎഫ് ഗവര്‍മെന്റ് പരുങ്ങലിലായപ്പോള്‍ ലാവലിന്‍ വിഷയം വിജിലന്‍സിന് അന്വേഷത്തിനുവിട്ട് വാര്‍ത്ത സൃഷ്ടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വിജിലന്‍സ് അന്വേഷിച്ച് കേസിന്റെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. ആഗ്രഹിച്ചത് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ വരുത്താന്‍. വിജിലന്‍സ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പിണറായിയെ കുടുക്കാനുള്ള തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപകര്‍ നിരാശയിലായി. അസാധാരണമായ നടപടിക്കാണ് അവര്‍ ഒരുങ്ങിയത്. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ഒരു ഏജന്‍സി അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ്, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ്, മറ്റൊരു ഏജന്‍സിയെ-സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു ന്യായീകരണവും ചൂണ്ടിക്കാണിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയമടഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റു. ഉപജാപകര്‍ അടങ്ങിയിരുന്നില്ല. കോടതിയിലൂടെ, മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ട തുടര്‍ന്നു. ആദ്യം സിബിഐ വേണ്ടെന്നുവെച്ച കേസ് സിബിഐയുടെ കയ്യിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിബിഐ അന്വേഷണത്തിലും പിണറായിക്കെതിരെ ഒന്നും കിട്ടില്ല എന്നുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഇടപെടലുകളുണ്ടായി. അന്തിമ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് ഉള്‍പ്പെടുത്തിച്ചു. എന്നാല്‍, കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളിലുടെ ഒരാളെ പ്രതിയാക്കേണ്ടിവന്നതിന്റെ ദൌര്‍ബല്യം കേസിലുണ്ടായി. കാര്‍ത്തികേയന്‍ ഗൂഡാലോചനയുടെ തുടക്കക്കാരന്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച സിബിഐ കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം പറഞ്ഞത് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയതിന് തെളിവില്ല എന്ന്. കാര്‍ത്തികേയനുശേഷം തുച്ഛകാലയളവില്‍ മന്ത്രിയായ പിണറായിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍ നിന്ന് അതേ കാരണം അവരെ തടഞ്ഞതുമില്ല! വ്യക്തിപരമായ എന്തെങ്കിലും നേട്ടം പിണറായി ഉണ്ടാക്കി എന്നു പറയാതെതന്നെ അദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തികച്ചും രാഷ്ട്രീയമായ പകപോക്കല്‍. അതിന് സിബിഐയെ കരുവാക്കി. അക്കാര്യം സിപിഐ എം അന്നുതന്നെ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നും പാര്‍ട്ടി പറഞ്ഞു. പിന്നീട് ബിജെപി അഖിലേന്ത്യാ നേതാവ് വെങ്കയ്യ നായിഡുവിനുപോലും, സിബിയെയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഗവര്‍മെന്റ് ഉപയോഗിക്കുന്നതിന്റെ എല്ലാംതികഞ്ഞ ഉദാഹരണമായി, പിണറായി വിജയനെതിരെ എടുത്ത കള്ളക്കേസിനെ ഉദാഹരിക്കേണ്ടിവന്നു.

ഇപ്പോള്‍ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ചെയ്ത സത്യവാങ്മൂലം, ലാവലിന്‍ കേസില്‍ ഇതുവരെ സിപിഐ എം സ്വീകരിച്ച നിലപാടിനെയാകെ സാധൂകരിക്കുന്നു. പിണറായിക്കെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കാകെയുള്ള മറുപടിയാണത്. ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല എന്നാണതിന്റെ സാരം. ലാവലിന്‍ കേസിനെ കോഴക്കേസ് എന്നു വിളിച്ചവര്‍ക്കും അതിലേക്ക് നയിച്ച കള്ളപ്രചാരണങ്ങളും വ്യാജ രഖാ നിര്‍മ്മാണവും നടത്തിയവര്‍ക്കുമുള്ള പ്രഹരമാണത്. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നു കരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട് എന്ന ചോദ്യമാണുയരുന്നത്. ലജ്ജയുടെ അംശം അവശേഷിക്കുന്നുവെങ്കില്‍ അത്തരക്കാരുടെ തല ഇനി ഉയരില്ല. കേരളം കണ്ട ഏറ്റവും ക്രൂരവും സംഘടിതവുമായ ആക്രമണങ്ങളെ നേരിട്ട കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ സംശുദ്ധമായ ജീവിതത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഉപജാപകര്‍ക്ക് കഴിയില്ല എന്ന അലംഘനീയമായ സത്യത്തിന്റെ അന്യൂനമായ ഉദാഹരണമാണത്.

ലാവലിന്‍ കേസ് സാങ്കേതികമായി അവസാനിച്ചിട്ടില്ല. ഇന്നലെവരെ ഉണ്ടായ ആക്രമണങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ച് തുടരുമെന്നതിലും സംശയമില്ല. എന്നാല്‍, സത്യം മനസ്സിലാക്കുന്ന ജനങ്ങളെ സംബന്ധിച്ചേടത്തോളം ലാവലിന്‍ കേസ് അവസാനിച്ചുകഴിഞ്ഞു. ചരിത്രം കണ്ട ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ, നെറികേടുകളിലൊന്നിന്റെ സ്രഷ്ടാക്കളെതേടിപ്പിടിച്ച് വിചാരണചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്കുമുന്നില്‍
ഇനിയുള്ളത്. പ്രതിസ്ഥാനത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവരുമുണ്ടാകും. നാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.

26 comments:

manoj pm said...

pനാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.

Ranjith Jayadevan said...

"ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക"

athrakku veno senti?

no politicians have been punished in India on Corruption charges. if the allegation was against mahathma gandhi or some1 like abdul kalam, people wont believe it. i dnt think the leaders in question (in this case) are as good as them. just because a case was not prooved doesnt mean the crime didnt happen (vice versa)

ജനശക്തി said...

just because a case was not prooved doesnt mean the crime didnt happen

അദ്ദാണ്..ഇത്തരം അതിഗഹന പിലോസപ്പിക്കല്‍ വാദങ്ങള്‍ ഇനിയും ഉണ്ടോ?

manoj pm said...

രഞ്ജിത്ത് ജയദേവന്‍ പറയുന്നത് അദ്ദേഹത്തിന് അറിയാവുന്ന ഫിലോസഫി. കുറ്റം പറയാന്‍ കഴിയില്ല. മാനഹാനി, ആത്മാഭിമാനം, സദാചാരം എന്നിവയ്ക്ക് അര്‍ഥങ്ങള്‍ പലതാണ്.

Ranjith Jayadevan said...

രാജീവ് ഗാന്ധി എന്നു കേട്ടാൽ ബൊഫോഴ്സ് എന്നും കരുണാകരൻ എന്നു കേട്ടാൽ പാമൊയൊൽ എന്നുമൊക്കെ പുലമ്പുന്നവർ ഈ പറയുന്ന “അഴിമതി” കേസുകൾ തെളിയിക്കപ്പെട്ടിട്ടുണ്ടൊ എന്നു കൂടി അന്വേഷിക്കണം (ഈ പറഞ്ഞതിൽ കരുണാകരനെ പറ്റി എനിക്കു വലിയ അഭിപ്രായമൊന്നുമില്ല)

വലിയ വായിൽ സഖാവിന്റെ “ചാരിത്ര്യ” ശുദ്ധിയെ പറ്റി ലേഖനം പബ്ലിഷ് ചെയ്ത അതേ പത്രത്തിൽ ശശി തരൂരിനെ രാജിവെപ്പിച്ച ഇടതിന്റെ മിടുക്ക് കൊട്ടി ഘൊഷിച്ച് പടച്ചു വിട്ടിട്ടുണ്ട്. ഇനി ഒരു കാലത്ത് അദ്ദേഹത്തിന്‌ ഈ വിവാദത്തിൽ ഒരും പങ്കുമില്ല എന്നു വന്നാൽ നിങ്ങൾ മാപ്പ് പറയുമൊ?

ഇതൊരു അതിഗഹന ഫിലോസഫി ഒന്നുമല്ല. ഒരു പത്രത്തിൽ തന്നെ വിരുദ്ധങ്ങളായ രീതികൾ കണ്ടപ്പോൾ എഴുതിയതാ.

@ജനശക്തി
സ്വന്തമായി അഭിപ്രായമില്ലാത്തവരോട് എനിക്കൊന്നും പറയാനില്ല.

Unknown said...

രാജീവ് ഗാന്ധിയുടെ ബോഫോര്സ് ഒരിക്കലും ആരും വ്യക്തി ഹത്യക്ക് ഉപയോഗിച്ചിട്ടില്ല.പ്രശ്നമുണ്ടായത്, ആ വിദ്വാന്‍ അധികാരത്തില്‍ തൂങ്ങി നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാത്രമാണ്. അപ്പോള്‍ മാത്രമാണ് വലിയ പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റിലും പുറത്തും ഉണ്ടായത്.രാജീവ് കൊണ്ഗ്രെസ്സ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ഈ പറയുന്ന ദേശാഭിമാനി പറഞ്ഞ കാര്യം, ഒന്ന് കാണിച്ചു തരാമോ? പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ പറഞ്ഞു ശരി. കരുണാകരന്‍ പാമോയില്‍ കേസിന് ശേഷവും കൊണ്ഗ്രെസ്സിന്റെ കിരീടം വെക്കാത്ത രാജാവായിരുന്നു.ഏതു ദേശാഭിമാനിയാണ് കരുണാകരന്‍ കൊണ്ഗ്രെസ്സ് നേതൃത്വം ഒഴിയാന്‍ പറഞ്ഞു പ്രക്ഷോഭം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പദം ഒഴിയണമെന്ന് പറഞ്ഞു.ശരി. എല്ലാം ഒന്നെന്നു പറഞ്ഞു വിവരക്കേട് പറയല്ലേ ജയടെവാ. പിന്നെ ബോഫോര്സ് പാമോയില്‍ മാത്രല്ല, ലാവലിനും തെളിയില്ല. കാരണമെന്തെന്നല്ലേ. ആണ്ടനിയോടും കാര്‍ത്തികെയനോടും ചോദിച്ചാ മതി. ശരിക്കന്വേഷിച്ചാ ആന്റണി,കാര്‍ത്തികേയന്‍ മുതല്‍ കടവൂര് വരെ കുടുങ്ങും.അത് തനിക്കറിയില്ലെങ്കിലും സീബി ഐക്കറിയാം.അതാണ്‌ ഈ നാടകം. ആകെ നാറിയില്ലെടോ തന്റെ രാഷ്ട്രീയം. തിരുവഞ്ചൂര് പോലും ഇപ്പോള്‍ പറയുന്നത്,വെറും "ഇറെഗുലാരിടി" മാത്രേ നടന്നിട്ടുള്ളൂ എന്നാണു. മുമ്പ് ഈ ത്രുവന്ചൂര് എന്താണ് പറഞ്ഞതെന്ന് എല്ലാര്‍ക്കുമറിയാം.
ആന്റണി എന്താ പത്തു കൊല്ലമായിട്ടും കമാന്ന് ഈ ലാവലിനെ കുറിച്ചു മുണ്ടാത്തെ. ഓന്‍ ജയടെവന്മാരെക്കാള്‍ വിവരമുള്ള സമര്‍ത്തനാണ്.അത് തന്നെ.

Ranjith Jayadevan said...

@ unknown frnd Kangaroo

hope tht the spelling mistakes were not intentional. nyways, thts exctly i was saying: no corruption charge gonna be prooved and no politician wll b punished here in India.

nyway, am outa here. i have no interest in wasting any more of mine or any other bloggers time discussing politics and corruption. its never gonna change.

ramachandran said...

പിണറായിയെ കുറിച്ച് ഇവിടുത്തെ മാധ്യമങ്ങള്‍ പ്രചരിപിച്ച സമാനതകള്‍ ഇല്ലാത്ത വ്യക്തിഹത്യ, കഴിഞ്ഞ ഒരു ദശവര്‍ഷതിളതികമായി
ഇടതടവില്ലാതെ കൊണ്ട് നടക്കുന്ന ഇ അജണ്ടയെ ഒടുവില്‍ കമല്‍ റാം സജിവിനു പോലും ആത്മ പരിശോധന്യേന്ന്പോലെ തുറന്നെഴുതെണ്ടി വന്നിട്ടുണ്ട് .( പച്ചകുതിരയില്‍) ..ഗാന്ധിജിയെയും അബ്ദുല്‍ കലമിന്യും കുറിച്ച് പറയുന്ന രഞ്ജിത്ത് ജയടെവനോട് ഒരഭ്യരതന.......
കമ്മ്യൂണിസ്റ്റ്‌ വിരോധം മാറ്റിവെച്ചുകൊണ്ട് മുന്‍ വിധികളൊന്നും ഇല്ലാതെ സ്വതന്ത്രമായി കണ്ണൂരിലെ സാധാരണ ഒരു നാട്ടിന്‍ പുറതുകാരന്‍മാത്രമായ പിണറായി വിജയെന്റെ തുറന്ന ജീവിത പുസ്തകത്തെ പറ്റി അദ്ദേഹത്തിന്റെ നിശ്ചയ ദാര്ടിയാതെ പറ്റി ഗാന്ധിജിയെ കാണുന്ന ,അളക്കുന്ന അതെ ആത്മാര്‍ത്ഥതയോടെ ഒന്ന് അന്വേഷിക്കുവാന്‍ പഠിക്കുവാന്‍ തയ്യാറാണോതാങ്കള്‍.....
സ്നേഹത്തോടെ നിങ്ങളെ ഇതിനായി സ്വാഗതം ചെയ്യുകയാണ് നന്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍.. തീര്‍ച്ചയായും നിങ്ങള്‍ക്ക് സ്വയം പരിതപിക്കേണ്ടി വരും ...... എഴുതുന്നതില്‍ സത്യസന്തത എന്നൊരു കണികയുന്ടെങ്കില്‍ കടന്നു വരിക ....
വെറുതെ അന്തരിക്ഷം മലിനമാക്കാതെ, സ്വന്തം മസ്തിഷ്കകം പണയം വെക്കാതെ .. സത്യത്തെ അന്വഷിച്ച് കണ്ടെത്തു......

Ranjith Jayadevan said...

i dnt hav any animosity 2wrds pinarayi or other comm.leaders. i dnt like their policies. thts all. when i was in college, i lost many wrking days coz of strikes to protest self financing colleges, i saw students being used to fight dirty politics, i saw job creating opportunities going somewhere else, i saw the communist party adopting 2 ways (one for kerala, one for other states) etc etc.

basically the prob is tht, they preach somethng and do the opposite. and years later wil say tht their earlier stand was wrong.. i just cant live with tht.

u never admit ur mistakes. in this article the writer says tht the media wnt be forgiven. to him i ask, wl the leftist media criticising tharoor apologise to him if its prooved tht he is innocent? wl he write a similar article abt him?

probably not. because u value ur "principles" written years ago. not the present. not the ground realities. if the communist even slightly change their ways, i wl b there to support u.

its a word given by a man who has nothng to hide.

Unknown said...

"i ask, wl the leftist media criticising tharoor apologise to him if its prooved tht he is innocent? wl he write a similar article abt him?"
ജയടെവാ ഈ നാറ്റകേസ്,പെണ്ണ് അഴിമതിപണം കേസ് സീപിയേം നേതാക്കള് ഉന്നയിച്ച ആരോപണമാണോ.വലതു മാധ്യമങ്ങള്‍ (പ്രത്യേകിച്ചു കേരളത്തിലെ കള്ള മാധ്യമങ്ങ ലൊഴികെ)പറയുന്നത് ഐ.ബി പെണ്ണ്കേസ് കൂടി ഉള്ള റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൊടുത്തതാണ് തരൂരിന് പാര ആയതെന്നാണ്‌.അഴിമതി കൊണ്ഗ്രെസ്സിനു മത്സ്യം വെള്ളവുമായി ഉള്ള ബന്ധം പോലെ ആണല്ലോ.സീബി ഐ, ഐ ബി ഇതൊക്കെ നാട്ടില്‍ നോക്കി നടത്തുന്നത് കംമ്യൂനിസ്ട്ടുകള്‍ ആണോ.ഹവാല ഇടപാടില്‍ അദ്വാനി നരസിംഹറാവു അടക്കം ഉള്ളവര് കുറ്റക്കാര് ആണെന്നും അല്ലെന്നും പറഞ്ഞത് ഐ.ബി, സീ ബി.ഐ, റോ എന്നിവയൊക്കെ. ലാലു അഴിമതി നടത്തി എന്നും ഇല്ല എന്നും പറഞ്ഞത് സീ ബി.ഐ. ബോഫോര്സില്‍ സോണിയയുടെ നാട്ടുകാരന്‍ കൊത്രോച്ചി കുറ്റവാളി എന്നും പിന്നെ കുറ്റവാളിയല്ലെന്നും പറഞ്ഞത് സീ ബി ഐ(കൊട്രോച്ചിയെ കുറ്റവിമുക്തനാക്കാന്‍ അടുത്തായിടെ കോടതിയില്‍ അഫിഡവിറ്റ് കൊടുത്തു).മദനി ഭീകരനാണ് എന്നതിന് തെളിവ് കൊടുക്കാതെ, കോടതിയില്‍ നിന്ന് ഊരിവരാന്‍ സഹായിച്ചത് ഐ.ബി, റോ മുതല്‍ പല ദേശീയ ഏജന്‍സികള്. പിന്നെ ഭീകരനാണ് എന്ന് മാറ്റി പറയുന്നത് അവര് തന്നെ. ഇനി തരൂര്‍ കുറ്റക്കാരനല്ല എന്ന് പറഞ്ഞാല്‍ similar articleഎന്തിനു ദേശാഭിമാനി എഴുതണം ?തന്റെ വലതു രാഷ്ട്രീയ നേതാക്കള്‍ നിയന്ത്രിക്കുന്ന സീബി ഐ, ഐ.ബി, റോ, agensyകളെ പറ്റി സഹതപിക്കും അത്ര മാത്രം.

Ranjith Jayadevan said...

"ഹവാല ഇടപാടില്‍ അദ്വാനി നരസിംഹറാവു അടക്കം ഉള്ളവര് കുറ്റക്കാര് ആണെന്നും അല്ലെന്നും പറഞ്ഞത് ഐ.ബി, സീ ബി.ഐ, റോ എന്നിവയൊക്കെ. ലാലു അഴിമതി നടത്തി എന്നും ഇല്ല എന്നും പറഞ്ഞത് സീ ബി.ഐ. ബോഫോര്സില്‍ സോണിയയുടെ നാട്ടുകാരന്‍ കൊത്രോച്ചി കുറ്റവാളി എന്നും പിന്നെ കുറ്റവാളിയല്ലെന്നും പറഞ്ഞത് സീ ബി ഐ"...


പിണറായി അഴിമതി നടത്തി, നടത്തിയില്ല എന്ന് പറഞ്ഞതും ഇവര്‍ തന്നെ... അത് ആഘോഷമാക്കി കണ്ടപ്പോള്‍ ചോദിച്ചതാ.. അങ്ങ് ക്ഷമി. ഇടതന്മാര്‍ മാപ് പറയില്ലല്ലോ. "തെറ്റ് തിരുത്തുക" അല്ലെ ചെയ്യു.. അതും മിനിമം ഒരു 10 വര്ഷം കഴിഞ്ഞ്

ഞാന്‍ നിര്‍ത്തി. ഈ നാട് നന്നാകില്ല. വലതനും, ഇടതനും, താമരയും ഇതിന്റെ ഇടയില്‍ കളിക്കുന്ന നാഴികക്ക് 40 തവണ അഭിപ്രായം മാറുന്ന പീറ രാഷ്ട്രീയക്കാരും, അവര്‍ പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും നടക്കുന്ന അണികളും ഉള്ളടത്തോളം കാലം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഞാന്‍ നിര്‍ത്തി. ഈ നാട് നന്നാകില്ല. വലതനും, ഇടതനും, താമരയും ഇതിന്റെ ഇടയില്‍ കളിക്കുന്ന നാഴികക്ക് 40 തവണ അഭിപ്രായം മാറുന്ന പീറ രാഷ്ട്രീയക്കാരും, അവര്‍ പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും നടക്കുന്ന അണികളും ഉള്ളടത്തോളം കാലം.

ഇടതു പക്ഷത്തിനു അനുകൂലമായി കാര്യങ്ങള്‍ വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ വയ്യാത്തവര്‍ സ്ഥിരം ചൊല്ലുന്ന പല്ലവി.....ഇതു കേട്ടു മടുത്തത് തന്നെ !

Ranjith Jayadevan said...

"ഇടതു പക്ഷത്തിനു അനുകൂലമായി കാര്യങ്ങള്‍ വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ വയ്യാത്തവര്‍ സ്ഥിരം ചൊല്ലുന്ന പല്ലവി.....ഇതു കേട്ടു മടുത്തത് തന്നെ !"

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഭരിച്ച വലത്-ഇടത് സര്‍ക്കാരുകള്‍ ഇവിടെ എന്ത് വികസനമാണ് കൊണ്ടു വന്നത്? രാഷ്ട്രീയക്കാരും, പാര്‍ട്ടിയും വലുതായി. അല്ലാതെ എന്താണിവിടെ നടന്നത്?

എന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയുടെ ഒട്ടു മിക്ക സംസ്തങ്ങളിലും ങ്ങളിലും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ കുറെ നാള്‍ ഞാന്‍ കല്‍ക്കട്ടയില്‍ ഉണ്ടായിരുന്നു. 25-30 വര്‍ഷങ്ങളായി ഇടത് ഭരിക്കുന്ന അവിടുത്തെ "വികസനം" ഞാന്‍ നേരില്‍ കണ്ടതാണ്. ബെന്ഗാല്‍ മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അത് തന്നെ അവസ്ഥ. കേരളത്തില്‍ സ്ഥിതി ഒട്ടും മോശമല്ല. MLA/MP ശമ്പളം കൂട്ടാന്‍ മാത്രമല്ലേ ഇവടകള്‍ ഒരുമിച്ചു നില്‍ക്കുന്നത്. ഇടതു പറയുന്നത് വലത് സമ്മതിക്കില്ല, വലതു പറഞ്ഞാല്‍ ഇടതു സമ്മതിക്കില്ല, പിന്നെ ഹര്‍ത്താല്‍, ബന്ദ്‌, അങ്ങനെ അങ്ങനെ...

ചൈനയില്‍ ടോള്‍ പിരിച് എക്സ്പ്രസ് വെ ആകാം, കേരളത്തില്‍ പക്ഷെ സമ്മതിക്കില്ല. നമുക്ക് കുണ്ടും കുഴിയുമുള്ള റോഡ്‌ തന്നെ മതി. ഇങ്ങനെ വരും വികസനം. ഒരു കമ്പനി വന്നാല്‍ അതിനെ ഇവിടെ നിന്ന് കേട്ട് കെട്ടിച്ചില്ലേല്‍ AC മുറിയിലിരുന്നു ചര്ചിക്കുന്ന തൊഴിലാളി നേതാക്കന്മാര്‍ക്ക് ഉറക്കം വരില്ല. അപ്പോഴും പാര്‍ട്ടി സിന്ദാബാദ്‌!!

പാര്‍ട്ടി സ്നേഹം മൂത്ത കൂലി എഴുത്ത് എഴുതുന്നവര്‍ക്ക് ഇതൊന്നും ഒരു വിഷയമല്ല. പോളിറ്റ് ബ്യുറോ അല്ലെങ്കില്‍ ഹൈകമാണ്ട് പറയുന്നതല്ലേ വേദവാക്യം. എത്ര നാള്‍ ഇതിങ്ങനെ പോകും എന്ന് കാണാം. വിദേശ പണമൊഴുക്ക് നില്‍ക്കുമ്പോള്‍ കാണാം, കേരളത്തിലെ അവസ്ഥ.

@ Sunil
u says tht frm 1991 u r wrking outside Kerala. Why is that? no opportunities here? or better opportunites outside kerala? u love ur party. i love my country. i want its progress, not the progress of political parties. do somethng good, i wl b there to clap & support. sadly, like i said, nothng much has been done by any party for that matter (at least in kerala).

@ Manoj PM
Feel free to delete the comment if u thnk this one is "off Topic". i have to reply to those who are blinded by their love to party (any party).

ramachandran said...

എനിക്ക് രാഷ്ട്രിയമില്ലെന്നും, എല്ലാം കണക്കു തന്നെ എന്നൊക്കെ പറയുന്നവര്‍. കൃത്യമായി രാഷ്ട്രിയം ഉള്ളവര്‍ തന്നയാണ്.. അരാഷ്ട്രിയ വാദം പറയുന്നവര്‍, നിലനില്‍ക്കുന്ന വ്യവസ്ഥയെ താങ്ങി നിര്ത്‌ന്നവരും,പകരം വെക്കാന്‍ മറ്റൊന്ന് അവിശ്യമില്ലതവരും ആണ് . ആത്യന്തികമായി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയാണ് ഇവുരുടെ മുഘമുദ്രയും,കുലതോഴിലും..! തിരുനെറ്റിയില്‍ ''വിശുദ്ധം'' ''നിഷ്പക്ഷം''എന്ന് എഴുതിവെച്ചു നഗ്നമായ നപുംസക രാഷ്ട്രിയം കളിക്കുന്ന കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടതാപ്പുപോലെ...!!!! മിസ്റ്റര്‍ക്ലീന്‍ജയദേവന്‍ .... എത്രകണ്ടാതാണ് നമ്മള്‍ ഇത്തരം വേഷങ്ങള്‍. ഇ ഒരു നിരന്തരജാഗ്രതയോടെ തന്നെയാണ് കഴിഞ്ഞ എഴുപതു വര്‍ഷത്തില്‍ അധികമായി കംമുനിസ്റ്കള്‍ നാടിനുവേണ്ടി പോര്‍ക്കളത്തില്‍ അടിപതറാതെ നെഞ്ചു വിരിച്ചു നില്‍ക്കുന്നത് ......

Ranjith Jayadevan said...

"ഇ ഒരു നിരന്തരജാഗ്രതയോടെ തന്നെയാണ് കഴിഞ്ഞ എഴുപതു വര്‍ഷത്തില്‍ അധികമായി കംമുനിസ്റ്കള്‍ നാടിനുവേണ്ടി പോര്‍ക്കളത്തില്‍ അടിപതറാതെ നെഞ്ചു വിരിച്ചു നില്‍ക്കുന്നത് ......"
communists fights. yeah, i know tht. i have seen their fighting skills in destroying colleges, public property etc. but i dont thnk its for the benefit of common people. because if tht was the case, Kerala shud have been a "developed" state (more business, more opportunities). agro sector is in ruins partly coz scarcity of labour, higher manpower cost. no business can wrk smoothly here coz infrastructure(roads/ports, electricity etc) is joke and external environment (labour conditions, political conditions) is even more pathetic. i herd next week there is a harthal in kerala, am pretty sure that in kerala (and in kerala only) it wl b like a public holiday.

still u say communist are fighting for people:a harthal here, a bandh there, destroying KSRTC buses Is no fighting for a cause. UNDERSTAND that.

quite frankly, i dnt thnk there is no one in our political 'biosphere' who has the capaciy to do somethng abt it. congress leaders are the same, if not worse.

haa. still u ppl wl say that am saying all thise
a. because of pure hate to communists, or/and
b. communist positions are getting support frm court (lavlin case etc)

well,to those who believe so, i have nothng more to add. after 15-20 years u WILL find urself among states which have progressed at a faster rate than ours; then u may get it.

till such a time comes, UDF and LDF wl continue their 5 year dates and nothng "life-changing" gonna happen here.

PS : "തിരുനെറ്റിയില്‍ ''വിശുദ്ധം'' ''നിഷ്പക്ഷം''എന്ന് എഴുതിവെച്ചു നഗ്നമായ നപുംസക രാഷ്ട്രിയം കളിക്കുന്ന കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടതാപ്പുപോലെ...!!!! "
i hope desabhimani doesnt have tht tag!

ramachandran said...

അരിയ്ത്ര മാപ്പിലെ .. പയറഞ്ഞാഴി .....!

Unknown said...

ജയടെവാ ആക്ഷേപിക്കുന്നു എന്ന് പറയല്ലേ, തന്റെ വാദങ്ങളെക്കാള്‍ നല്ല "അരാഷ്ട്രീയ"വാദം കേരളത്തിലെ ഏഴാം ക്ലാസ്സിലോ എട്ടാം ക്ലാസ്സിലോ ഉള്ള ശരാശരി കെ.എസ.യു ക്കാരന്‍ പറയും. വിശദമായി വഴിയെ മറുപടി എഴുതാം. മറുപടി എഴുതാന്‍ ഒരു "ഉശിര്" തോന്നുന്നില്ലാ, വെറും പൈങ്കിളി, പുളിച്ചു നാറിയ ഇടതു വിരുദ്ധ വിരേചനം ആയതു കൊണ്ടാകാം.

Ranjith Jayadevan said...

തലച്ചോറ് പാര്‍ട്ടിക്ക് പണയം വെച്ച് കൂലിക്ക് എഴുതുന്നവോടു മറുപടി പറഞ്ഞു ഞാനും തോറ്റു. ആ സമയത്ത് 2 വാഴ വെച്ചാല്‍ അത്രയും നന്ന്. PS: അടുത്ത ആഴ്ച ഹര്‍ത്താല്‍ ആണെന്ന് കേട്ടു. ഹാപ്പി ഹര്‍ത്താല്‍. മിനിമം 5 ബസെങ്കിലും (KSRTC Bus) എറിഞ്ഞുടക്കണം! എന്നാലല്ലേ "ഉശിര്" വരൂ.

Unknown said...

ബസ്‌ എറിഞ്ഞുടക്കുന്നത്,പിന്നെ ബസ്സ്‌ നിന്ന നില്‍പ്പില് കത്തിക്കല്,സ്ത്രീകളെ പോലും കലാപത്തിനു കൊണ്ട് പോയി വെടിവെപ്പ് ഉണ്ടാക്കല്‍,അതൊക്കെ ഇന്ത്യയില്‍ തന്നെ ആദ്യം നടത്തിയത് തന്റെ രാഷ്ട്രീയമാണ്.അങ്ങനെ സര്‍ക്കാര്‍ ബസ്, വിദ്യാലയങ്ങള്‍ ഒക്കെ കലാപം നടത്തി ഭരണത്തെ അട്ടിമറിക്കാം എന്നും വിമോചന സമരത്തിലൂ ടെ ലോകത്തിനു കാണിച്ചു കൊടുത്തതും തന്റെ രാഷ്ട്രീയം തന്നെ. ഇടതന്മാര്‍ ഏതായാലും കലാപമുണ്ടാക്കി ഭരണം അട്ടിമറിച്ചിട്ടില്ല, ഇതുവരെ. ഒരു സലാം കൊടുക്കെടെ അവര്‍ക്ക്. എന്താ ഇത്ര നാണം. ഞാന്‍ തലച്ചോര്‍ പണയം വെച്ചെഴുതുന്നു കൂലിക്ക് വേണ്ടി, താന്‍ കുണ്ടിയോ കാലോ പണയം വെച്ചു പയറിനും കടലക്കും വേണ്ടി എഴുതുന്നു. എല്ലാം ഒന്ന് തന്നെ മാഷേ.

ജനശക്തി said...

ജയദേവന്‍ വലതുപക്ഷക്കാരന്റെ പോസ്റ്റിലോ സംഘപരിവാര്‍ പോസ്റ്റിലോ അവര്‍ക്കെതിരെ കമന്റെഴുതിയതിന്റെ ലിങ്കൊന്ന് തരാമോ?“ഇടതനും, താമരയും ഇതിന്റെ ഇടയില്‍ കളിക്കുന്ന നാഴികക്ക് 40 തവണ അഭിപ്രായം മാറുന്ന പീറ രാഷ്ട്രീയക്കാരും, അവര്‍ പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും നടക്കുന്ന അണികളും ഉള്ളടത്തോളം കാലം.“ എന്നെഴുതി വിടുകയും ഇടതു ബ്ലോഗില്‍ മാത്രം വിമര്‍ശനം ഉന്നയിക്കുമയും, സൌകര്യപൂര്‍വം മറ്റുള്ളവരെ കണ്ടില്ലെന്ന് നടിക്കുകയും ആദ്യമായി ചെയ്യുന്നത് ജയദേവനല്ല. പലരും തങ്ങളുടെ വലത് പക്ഷപാതിത്വം മറച്ച് വെക്കുന്നത് ഇങ്ങിനെ ഡയലോഗ് അടിച്ചും, വിമര്‍ശനം ഇടതിനെതിരെ മാത്രം നടത്തിയും തന്നെയാണ്.

Unknown said...

"after 15-20 years u WILL find urself among states which have progressed at a faster rate than ours; then u may get it"

ജയടെവാ വെറും അച്ചായന്‍ പത്രം വീരഭൂമി തൊട്ടു പൈങ്കിളി ചാനലുകളിലെ വെറും തറ ഇടതുവിരുദ്ധ വാര്‍ത്ത മാത്രം കാണ്ന്നതുകൊണ്ടുള്ള, വായിക്കുന്നതുകൊണ്ടുള്ള അസ്കിതയാണ് ഈ വിവരക്കേട്.എന്നാല്‍ വല്ല ശങ്ക്രാന്തിക്കോ വിഷൂനോ അതില്‍ മറിച്ചെന്തെങ്കിലും ബാലന്‍സ് ചെയ്യാന്‍ വന്നാല്‍ അത് കാണില്ല,വായിക്കില്ല.
ആ മുനീര്‍വിഷനില്‍ ആഴ്ചകള്‍ക്ക് മുമ്പ് തോമസ്‌ ഐസ്സക്കിന്റെ ഒരു അഭിമുഖം കണ്ടോ ജയടെവാ.അതില് നികേഷ് കുമാര്‍ തന്നെ സമ്മതിക്കുന്നത് കണ്ടു, ഐസ്സക്ക് പറഞ്ഞത്.കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ പത്തു പതിനഞ്ചു വര്ഷം കൊണ്ട് ഒമ്പതാം സ്ഥാനത്തു നിന്ന് നാലാമത്തെ സ്ഥാനത്തു എത്തി എന്നതാണ് അത്.പിന്നെ മറ്റു മൊണ്ണ സംസ്ഥാനങ്ങള്‍ പലതും പ്രാഥമിക സൌകര്യം,ഭക്ഷണ,പാര്‍പ്പിട,ആരോഗ്യ രംഗത്ത് ആകെ നാറി തുലഞ്ഞു നില്‍ക്കുന്നതിനാല്‍,കേന്ദ്ര സര്‍ക്കാര്‍ അവരെ ഉദ്ധരിക്കാന്‍ ധനം ചെലവഴിക്കുന്നു എന്ന് മാത്രമല്ല,കേരളം വളരെ മുന്നിലാണ് എന്നതിനാല്‍ ഉള്ള ആനുകൂല്യം പോലും നിഷേധിക്കുന്നു എന്നും വ്യക്തമാക്കി. ഇതിനര്‍ത്ഥം എല്ലാം ഇവിടെ ശുഭം എന്നല്ല. ഇന്ത്യയിലെ മറ്റു തിന്നുന്നിടത്തു തന്നെ തൂറി വെക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ ജീവിത സാഹചര്യമുള്ള സബ്‌ സഹാറന്‍ നിലവാരമുള്ള ഒരുപാടു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഒരുപാടു മുന്നിലാണ് എന്നതാണ്.

Ranjith Jayadevan said...

i thot i wl stop commenting coz its a complete waste of my time. nyways, as part of my job, i have to travel extensivly across india. currently am in AP. so i dont read/watch malayalam media.

now abt increase in percapita income: over the past 15 years it may have increased. but all am asking is it because of opportunties here? then, value of rupee has diminished over 15 years. in 1990 if the salary was 2000 per month, by 2005 it increased to 12000. does tht mean a real increase in income? so unless u factor in the inflation and decrease in the value of rupee, u wnt get a clear pic. if the per capita income has increased, tht may b coz of the techies wrking in bangalore/hyerabad or frm the foreign remittence.
in short, increase in per capita income doesnt mean the state governments did all the good wrk. they may have done somethng good, but they are nt the only one responsible for tht phenomenon (saying within the limitd understanding econmomics of a chartrd accountant)

now abt me commenting in other blogs, i use chintha aggregator to chk malayalam blogs. have a look at "politics" section in there. how many "RSS-right wing" posts u see there?u wl see a lot of leftist "koolis".


now abt other states progressing: yeah during 70s to 90s we meade good progress in human welfare. we even had living standards of north american countries (canada). but now states like himachal pradesh are catching up. over the past years they are makeing fast progress. so in 10-15 years they may overtake us as the best human-welfare state in kerala unless we do somethng abt it. i dont know if we have the 100% literacy nymore.
tht was somethng we cud really boast of. so we may have achieved good progress and are still ahead when compared to most states. but we have to maintain tht top spot. sadly, i dnt think we are doing enuf.

to kangaroo and all other people: see, use some manners when addressing others and mind ur language. the way u write shows ur intolerence. communists are famous for their intolerence. they cant stand criticism. well, good for u. but dont bring ur dirty culture in here.

p

ജനശക്തി said...

now abt me commenting in other blogs, i use chintha aggregator to chk malayalam blogs. have a look at "politics" section in there. how many "RSS-right wing" posts u see there?

ഹഹ. ഇന്നുവരെ ഒരു പോസ്റ്റ് പോലും കണ്ടില്ലല്ലേ?

u wl see a lot of leftist "koolis".

താങ്കളുടെ വാക്കുകള്‍ തന്നെ മറുപടിയായി ഇടട്ടെ

use some manners when addressing others and mind ur language. the way u write shows ur intolerence.

കേരളത്തിന്റെ സൂചികകള്‍ ഇപ്പോഴും മികച്ചതു തന്നെയാണ്. അതില്‍ അഭിമാനിക്കാന്‍ പലതും ഉണ്ടു താനും. മറ്റു സംസ്ഥാനങ്ങളും മെച്ചപ്പെടട്ടെ. അതല്ലേ എല്ലാവര്‍ക്കും നല്ലത്. മറ്റു സംസ്ഥാനങ്ങളിലും ഇടതോ വലതോ ഒക്കെ തന്നെയാണു ഭരിക്കുന്നത്. അല്ലാതെ ശൂ‍ന്യതയില്‍ നിന്ന് കാര്യങ്ങള്‍ സംഭവിക്കുകയൊന്നും അല്ല. ഇവിടത്തെ രാഷ്ട്രീയക്കാരനെ ‘കൊച്ചാക്കാന്‍‘ താങ്കള്‍ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരെ പുകഴ്ത്തുകയാണെന്നെങ്കിലും മനസ്സിലാകുന്നുണ്ടോ?

വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശനം എന്ന മട്ടില്‍ എന്തെങ്കിലും എഴുതി വിടുന്നതുകൊണ്ടാണ് താങ്കള്‍ക്ക് പരസ്പരവിരുദ്ധമായി സംസാരിക്കേണ്ടിവരുന്നത്. ശ്രദ്ധിച്ചാല്‍ താങ്കള്‍ക്ക് കൊള്ളാം.

Ranjith Jayadevan said...

"ഹഹ. ഇന്നുവരെ ഒരു പോസ്റ്റ് പോലും കണ്ടില്ലല്ലേ?" havnt seen this many posts nyway. and if u read what i have wrtten, u wl see that i havnt said tht i havnt seen right wing posts.

"മറ്റു സംസ്ഥാനങ്ങളിലും ഇടതോ വലതോ ഒക്കെ തന്നെയാണു ഭരിക്കുന്നത്. അല്ലാതെ ശൂ‍ന്യതയില്‍ നിന്ന് കാര്യങ്ങള്‍ സംഭവിക്കുകയൊന്നും അല്ല. ഇവിടത്തെ രാഷ്ട്രീയക്കാരനെ ‘കൊച്ചാക്കാന്‍‘ താങ്കള്‍ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരെ പുകഴ്ത്തുകയാണെന്നെങ്കിലും മനസ്സിലാകുന്നുണ്ടോ?"

once in a while some1 comes along who has the capacity and vision to rise above petty politics and do somthng for ppl.. to improve their lives. they deserve the applauds.


"വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശനം എന്ന മട്ടില്‍ എന്തെങ്കിലും എഴുതി വിടുന്നതുകൊണ്ടാണ് താങ്കള്‍ക്ക് പരസ്പരവിരുദ്ധമായി സംസാരിക്കേണ്ടിവരുന്നത്. ശ്രദ്ധിച്ചാല്‍ താങ്കള്‍ക്ക് കൊള്ളാം."

that goes for u. read ur posts (copy-paste posts) in ur blog. there is nothng contradictory in what i said/am saying. do good, u wl get applause. simple.

PS: nothng abt percapita income. since i havent seen tht particular interview, can nyone give the details of the statistics? just to satisfy my curiosity.

monutty said...

പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നു കരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട്

Rejith said...

Ranjith,
I agree that industries are not coming to kerala, but Kerala state spends a lot in sectors like education, public health etc, especially the left does a lot. In all these human development indices Kerala is topping the list. Kerala is the first state where land reforms are done. You cannot have everything at a go :) Government is spending a lot to have education easily cheaply available to all. Also you should consider the population density of Kerala. Land acquistion will be big problem, and its too difficult to have big chunks of land available.
I am very thankful to the politicians in Kerala,be it LDF or UDF who has created an environment where I got free education which I doubt I will get in other places, considering my family situation.