Friday, September 5, 2008

എന്‍ഡിഎഫിന്റെ ഭീകരമുഖം

ഏറ്റവുമൊടുവില്‍ ഒറീസയില്‍നിന്നാണ് സംഘപരിവാര്‍ അഴിഞ്ഞാടുന്നതിന്റെ വാര്‍ത്തകള്‍ ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തി ഒന്നിനു പുറകെ ഒന്നായി വരുന്നത്. ഭൂരിപക്ഷ വര്‍ഗീതയുടെ ഫാസിസ്റ്റ് മാതൃകയിലുള്ള മനുഷ്യക്കശാപ്പുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ രാജ്യത്താകമാനം മതനിരപേക്ഷ ശക്തികള്‍ പ്രതിരോധമുര്‍ത്തുന്നു. അതേസമയം തന്നെയാണ്, ന്യൂനപക്ഷ വര്‍ഗീയതയുടെ കൊടിയേന്തുന്ന ചില ശക്തികള്‍ നരഹത്യയുടെ താലിബാന്‍ വഴിയേ മുന്നേറുന്ന അസുഖകരമായ വാര്‍ത്തകള്‍ വരുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ജില്ലയില്‍ കാക്കയങ്ങാട്ട് സിപിഐ എം ബ്രാഞ്ച്സെക്രട്ടറി നരോത്ത് ദിലീപി (32)നെ എന്‍ഡിഎഫുകാരാണ് വെട്ടിക്കൊന്നത്. ഞായറാഴ്ച രാത്രി കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുപോകുമ്പോഴാണ്, ജീപ്പിലെത്തിയ ക്രിമിനല്‍ സംഘം ഇടവഴിയില്‍ വെച്ച്് ദിലീപിനെ വെട്ടിയത്. എന്‍ഡിഎഫിന്റെ പതിവുമുറയില്‍ കഴുത്തുവെട്ടിത്തന്നെയായിരുന്നു കൊലപാതകം.

കണ്ണൂര്‍ ജില്ലയില്‍ ഒരുമാസത്തിനിടെ രണ്ട്കൊലപാതകങ്ങളാണ് എന്‍ഡിഎഫ് നടത്തിയത്. ജൂലൈ 23ന് ന്യൂമാഹിയിലെ യു കെ സലീമിനെയാണ് കൊലപ്പെടുത്തിയത്. പള്ളികള്‍ക്കടുത്തുവെച്ച് നടന്ന രണ്ടുകൊലപാതകങ്ങളും ഒട്ടേറെ സാദൃശ്യമുള്ളതാണ്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളിലാകെ ഒരുപക്ഷത്ത് സിപിഐ എമ്മാണെന്നു സ്ഥാപിക്കാന്‍ നടക്കുനനവര്‍ക്ക് ഈ കൊലപാതകങ്ങളെയും അതേ ഗണത്തില്‍ പെടുത്തി സ്വന്തം വഴിക്ക് ചിന്തിക്കാം. എന്നാല്‍, എന്‍ഡിഎഫ് എന്ന സംഘത്തിന്റെ പ്രവര്‍ത്തനരീതികളും അധോലോക സമാനമായ ഇടപെടലുകളും പ്രശ്നങ്ങളെ അത്ര ലഘുവായി കാണാന്‍ പ്രരിപ്പിക്കുന്നതല്ല. ഇയ്യിടെ കണ്ണൂരിലെ ചില കേന്ദ്രങ്ങളില്‍ റോഡരികില്‍ തലയറുത്ത പട്ടികളുടെ ജഡം കണ്ടിരുന്നു. ആദ്യം അതിനെക്കുറിച്ച് ആര്‍ക്കും മനസ്സിലായില്ലെങ്കിലും എന്‍ഡിഎഫുകാര്‍ രാത്രി ബൈക്കില്‍ എത്തി വാള്‍കൊണ്ട് തെരുവുപട്ടികളെ കൊല്ലുകയാണെന്ന് പിന്നീട് തെളിഞ്ഞു. മനുഷ്യനെ എങ്ങനെ മിന്നലാക്രണത്തിലൂടെ വെട്ടിക്കൊല്ലാം എന്ന് നായ്ക്കളുടെ തലയറുതത് പരിശീലിക്കുകയായിരുന്നുവത്രെ എന്‍ഡിഎഫുകാര്‍. മനുഷല്യ്‍ക്കശാപ്പിനുള്ള അറപ്പുതീര്‍ക്കാന്‍ സ്വന്തം കഴുത്തില്‍ മുറിവേല്‍പിച്ചും മറ്റുമുള്ള പരിശീലനംനടതുന്നതായി തെളിവുസഹിതം വാര്‍ത്തകള്‍ വന്നു.
ബിനാമി കച്ചവടങ്ങള്‍, കുഴല്‍പണം, കള്ളനോട്ട്, വ്യാജ പാസ്പോര്‍ട്ട് നിര്‍മാണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ സഹായം ഇവര്‍ക്ക് കിട്ടുന്നു. ഈ സംഘത്തിന്റെ വലയിലാകുന്ന കൌമാരക്കാരെയും യുവാക്കളെയും പണവും വാഹനങ്ങളും നല്‍കി പ്രലോഭിപ്പിച്ചാണ് വര്‍ഗീയക്രിമിനലുകളാക്കി മാററുന്നത്.കണ്ണൂരില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടായത് എന്‍ഡിഎഫ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ഗവര്‍മെന്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതിനര്‍ത്ഥം എല്ലാ സംഘര്‍ഷങ്ങളിലും ഒരുഭാഗത്ത് സിപിഐ എമ്മാണെന്നത് വ്യാജ പ്രചാരണമാണ് എന്നാണ്. മാത്രമല്ല, വര്‍ഗീയ വികാരമുണര്‍ത്തി അക്രമപ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനെപ്പോലെതന്നെ എന്‍ഡിഎഫും തയാറാകുന്നു എന്നുമാണ്. ഹിന്ദുവര്‍ഗീയ സംഘടനകളുടെനിയന്ത്രണം ആര്‍എസ്എസ് കയ്യാളുന്നതുപോലെ, കേരളത്തിലെ ഇസ്ളാമിക തീവ്രവാദ സംഘങ്ങളുടെയാകെ മേലാളായി സ്വയം കവരോധിച്ച് പ്രവര്‍ത്തിക്കുകയാണ് എന്‍ഡിഎഫ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തങ്ങളുടേതെന്നാണ് എന്‍ഡിഎഫ് അവകാശപ്പെടുന്നത്. പൊതുസമൂഹത്തില്‍ സാമൂഹ്യ സേവന-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് തങ്ങളെന്നു സ്ഥാപിക്കാനുള്ള ഇടപെടലുകളും നടത്താറുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ നുഴഞ്ഞുകയറ്റിച്ച് അവരിലൂടെ വര്‍ഗീയ അജണ്ട ഓപ്പറേറ്റുചെയ്യുന്നത് എന്‍ഡിഎഫിന്റെ അംഗീകൃത രീതിയാണ്. എന്‍ഡിഎഫിന്റെ പീഡനത്തിനിരയാവുന്നത് പാവപ്പെട്ട മുസ്ളിം വിശ്വാസികള്‍ തന്നെയാണ്. മുസ്ളിം സ്ത്രീകളുടെ ജീവിതശൈലിയും വസ്ത്രധാരണവും പെരുമാറ്റവും തങ്ങള്‍ നിശ്ചയിക്കുന്നതുപോലെയല്ലെങ്കില്‍ അവര്‍ ഇടപെടുന്നു. നാട്ടിന്‍പുറത്തെ കൊച്ചുകൊച്ചു വഴക്കുകള്‍ക്കുപോലും വര്‍ഗീയ നിറം നല്‍കി ആയുധം കയ്യിലെടുക്കാന്‍ ഇക്കൂട്ടര്‍ മടിക്കുന്നില്ല. കേരളത്തിന്റെ സാമൂഹിക സവിശേഷതകള്‍ കൊണ്ടാകാം, ഹിന്ദുക്കള്‍ക്കിടയില്‍ ആര്‍എസ്എസിനെന്ന പോലെ മുസ്ളിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിനും നിസ്സാരസ്വാധീനമേ ചെലുത്താനായിട്ടുള്ളൂ. താലിബാനിസത്തെ പരിഷ്കൃത കേരളീയ സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന കൂട്ടമായാണ് മഹാഭൂരിപക്ഷം ഇസ്ളാം വിശ്വാസികളും എന്‍ഡിഎഫിനെ കാണുന്നത്.എഴുപതുകളുടെ തുടക്കത്തില്‍ വടക്കേമലബാറില്‍ ഹിന്ദു-മുസ്ളിം കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രണം തകര്‍ത്തത് സിപിഐ എമ്മിന്റെ ഇടപെടലായിരുന്നു എന്നത് കേരള ചരിത്രത്തിലെ സ്വര്‍ണശോഭയുള്ള അധ്യായമാണ്. ഇസ്ളാമിക-ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം പൊതുവെ തിരിച്ചറിയപ്പെടുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത കോണ്‍ഗ്രസിനെയും മുസ്ളിംലീഗിനെയും പോലുള്ള പാര്‍ടികളുടെ അധികാരഗണിതം മാത്രം മനസിലുറപ്പിച്ച നിലപാടാണ് വര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനമാകുന്നത് എന്നതും വസ്തുതയാണ്. എന്‍ഡിഎഫ് കൊലപാതകങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ഈ ഘട്ടത്തില്‍, അനിസ്ളാമികമായ മതഭീകരതയെ ചെറുത്തുകൊണ്ട് മാത്രമേ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ സമരത്തില്‍ അണിചേരാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മുസ്ളിം സമൂഹത്തെയാകെ ബോധ്യപ്പെടുത്താനുള്ള ദൌത്യമാണ് മതനിരപേക്ഷ ശക്തികള്‍ ഏറ്റെടുക്കേണ്ടത്. ഈ കടമയുടെ പൂര്‍ത്തീകരണത്തിലൂടെയേ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് സമാനമായ ക്രൂരതകള്‍ തടയാനുള്ള കരുത്തുറ്റ മുന്നേറ്റനിര യാഥാര്‍ഥ്യമാകൂ. എന്‍ഡിഎഫിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കര്‍ക്കശമായി തടയാനും ക്രിമിനലുകളെ അഴികള്‍ക്കുള്ളിലാക്കാനും ജാഗ്രതയോടെയുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ആയുധവും പണവും വരുന്നത് പിടിക്കപ്പെടുകതന്നെ വേണം.

8 comments:

karempvt said...

തീപ്പെട്ടിയുണ്ടോ സഖാവെ ഒരു ബോമ്പ് എടുക്കാൻ

കടത്തുകാരന്‍/kadathukaaran said...

വാളെടുത്തവന്‍ വാളാല്‍..

രജന said...

സഹോദരാ എന്‍.ഡി.എഫ്‌ വെട്ടിയ രണ്ടുപേരുടെ കണക്കു പറയുമ്പോള്‍ സി.പി.എമ്മുകാര്‍ അതിനു മുമ്പേ വെട്ടിക്കൊന്ന രണ്ടു പേരുടെ കാര്യം എന്തുകൊണ്ടു മിണ്ടുന്നില്ല. തലശ്ശേരിയിലെ ഫസലിനെയും കാക്കയങ്ങാട്ടെ സൈനുദ്ദീനെയും കൊന്നത്‌ സി.പി.എമ്മുകാരല്ലേ. പോലിസ്‌ പ്രതികളെ പിടികൂടുമെന്നായപ്പോള്‍ അവരെ സ്ഥലം മാറ്റി ഒടുക്കം കോടതി ഇടപെടേണ്ടി വന്നില്ലേ. രണ്ടുകേസുകളും സി.ബി.ഐ അന്വേഷിക്കണമെന്നാണ്‌ ഇപ്പോള്‍ കോടതിയുത്തരവ്‌. നിരന്തരം അങ്ങോട്ടടിക്കുന്നതിനിടയില്‍ സഹികെട്ട്‌ തിരച്ചിങ്ങോട്ടാരെങ്കിലുമടിച്ചാല്‍ അത്‌ തീവ്രവാദം. ഷേവ്‌ ചെയ്യുന്ന പടം പോലിസ്‌ പിടിച്ചെടുത്ത മൊബൈലില്‍ നിന്ന്‌ ദേശാഭിമാനി അടിച്ചെടുത്ത്‌ പ്രസിദ്ധീകരിച്ച്‌ ബ്ലേഡ്‌ പരിശീനമാക്കി മാറ്റിയ കഥ നാട്ടില്‍ പാട്ടാണ്‌. പിന്നെ പട്ടിയെ വെട്ടി പരിശീലിച്ച്‌ മനുഷ്യനെ വെട്ടാമെന്ന്‌ പറയുന്നതൊക്കെ വിവരമുള്ളവര്‍ വിശ്വസിക്കുമോ...? മനുഷ്യന്‍ നാലുകാലില്‍ ഇഴഞ്ഞാണോ നടക്കുന്നത്‌

fiza said...

നല്ല ഭാവനയുണ്ട്.നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ നല്ല ഒരു സാഹിത്യകാരനായി മാറാം.ബൈക്കില്‍ പോയി പട്ടിയെ വെട്ടുന്നതാണു എനിക്കേറെ ഇഷ്ടമായത്.മദ്റസ്സയില്‍ പോകുന്ന കുട്ടികള്‍ മാങ്ങക്ക് കല്ലെറിയുന്നത് കാണാഞ്ഞത് ഭാഗ്യം,അല്ലെങ്കില്‍ ബോംബ് എറിഞ്ഞു പരിശീലിക്കുകയാണെന്നു പറഞ്ഞേനെ..

എഴുതാപ്പുറം said...

തിരിച്ചിങ്ങോട്ട് മാത്രമടിക്കുന്ന പാവങ്ങള്‍ ആയി എന്‍.ഡി.എഫ്ഫിനെ വിശേഷിപ്പിക്കുമ്പോള്‍ എന്‍.ഡി.എഫിനു കേരള രാഷ്ട്രീയത്തിലെ പ്രസക്തി എന്ത്, ഇടത്കക്ഷികളുടെ പ്രസക്തി എന്ത് എന്നു കൂടി ചിന്തിക്കവേണം. രണ്ടു കൂട്ടരും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിനു നല്‍കിയ സംഭാവന എന്ത് എന്നതും സംവാദവിഷയമാകണം. ആര്‍.എസ്.എസ്‍- എന്‍.ഡി.എഫ് സംഘട്ടനം കഴിഞ്ഞാല്‍ അവരും പറയുന്നത് “എന്‍.ഡി.എഫ്ഫിന്റെ ശല്യം സഹിയാതെ തിരിച്ചടിച്ചു” എന്നു തന്നെയാണല്ലോ.

ഇത്തരം സംഘടനകളുടെ ഉത്ഭവം, പിന്നിലെ ആശയം, പ്രവര്‍ത്തനരീതി, ഭൂതകാലം എല്ലാം ചര്‍ച്ച ചെയ്യണം.

manoj pm said...

യഥേഷ്ടം പണം; ആയുധങ്ങള്‍, അധികാരകേന്ദ്രങ്ങളിലെ സ്വാധീനം. തഴച്ചുവളരാന്‍ മികച്ച സാഹചര്യമാണ് എന്‍ഡിഎഫ് കേരളത്തില്‍ കാണുന്നത്. വിദഗ്ധ പരിശീലനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്ത് പാക്കധീന കാശ്മീരിലേക്കയച്ചതിന്റെ സൂചനകളുണ്ട്. കേരളത്തില്‍ തന്നെ നിരവധി ആയുധ പരിശീലന ക്യാമ്പുകള്‍ എന്‍ഡിഎഫ് നടത്തുന്നു. പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഭീകരവാദം പ്രചരിപ്പിക്കുന്നു.

നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന എന്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയെ കോഡ്വാക്കിലൂടെ, പാഷ 134 എന്നാണ് വിളിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന നിരവധി പദങ്ങള്‍ക്ക് എന്‍ഡിഎഫിന് സ്വന്തമായി രഹസ്യകോഡുണ്ട്. തോക്കിനപകരം 'കുട' എന്നാണ് പറയുന്നതെങ്കില്‍ ബോംബിനെ 'കല്ലാ'ക്കുകയാണ് എന്‍ഡിഎഫ്.
ആര്‍എസ്എസിനെ സൈബത്ത് 20 എന്നോ കാഫിര്‍ 20 എന്നോ വിളിക്കുന്നു. പൊലീസിനെ മുനാഫിഖ് (ശത്രുക്കള്‍) എന്നും മദ്രസയെ പൂന്തോട്ടമെന്നും വിളിക്കുന്നു. അഞ്ചുപുസ്തകങ്ങളെക്കുറിച്ച് എന്‍ഡിഎഫുകാരന്‍ പറഞ്ഞാല്‍ വാളുമുതല്‍ ഇരുമ്പുദണ്ഡുവരെയുള്ള അഞ്ച് ആയുധങ്ങള്‍ എന്നാണര്‍ഥം. കായിക പരിശീലനത്തെ (തദ്രിബ്) 'ടിബി'എന്നും പരിശീലകനെ (മുദാരിബ്) 'എംബി' എന്നും വിളിക്കുന്നു.

കര്‍ണാടകത്തിലെ ഗുണ്ടുല്‍പേട്ടിലുള്ള ഏഷ്യന്‍ ഓര്‍ഗാനിക് ഫാം ലിമിറ്റഡ് എന്‍ഡിഎഫിന്റെ ബിനാമി സ്ഥാപനമാണ്. മെഡിക്കല്‍ സ്റ്റോറുകള്‍, ആംബുലന്‍സ് സര്‍വീസ്, ജ്വല്ലറികള്‍, ട്രാവല്‍ ഏജന്‍സി, പര്‍ദസ്റ്റോര്‍ എന്നിങ്ങനെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്‍ഡിഎഫ് നടത്തുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം പ്രധാന വരുമാനമാണ്. ഗള്‍ഫില്‍ നിന്ന് പലവഴിക്ക് വരുന്ന പണം സ്വര്‍ണമാക്കി കേരളത്തിലേക്ക് കടത്തുന്നു. അത് എന്‍ഡിഎഫിന്റെ ബിനാമി ജ്വല്ലറികളിലൂടെ വീണ്ടും പണമാക്കുന്നു. കോഴിക്കോട് സ്വദേശിയും കുപ്രസിദ്ധ തീവ്രവാദി നേതാവുമായ പി കോയക്ക് ചില വിദേശബാങ്കുകളിുമായി ബന്ധമുണ്ട്.

കുഴല്‍പണം, കള്ളനോട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡസന്‍കണക്കിന് മുസ്ളിം തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മിക്ക സ്ഥലത്തും ആംബുലന്‍സ് സര്‍വീസ് നടത്താന്‍ തയ്യാറാകുന്നത് ആയുധം കടത്താനും തീവ്രവാദികളെ ഒളിപ്പിച്ചു കടത്താനുമുള്ള സൌകര്യം മുന്നില്‍ കണ്ടാണ്.

manoj pm said...

സിപിഎമ്മിനെ നാലുകുറ്റം പറഞ്ഞാല്‍ എന്‍ഡിഎഫ് എങ്ങനെ മഹത്വവല്‍ക്കരിക്ക
പ്പെടും എന്ന് മനസ്സിലാകുന്നില്ല. സഹോദരാ രജനേ, എന്‍ഡിഎഫ് ഒരു വര്‍ഗീയ സ
ംഘടനയാണ്. അതിന് ആര്‍എസ്എസിന്റെ മറുപുറം എന്ന നിലയിലുള്ള സ്റ്റാറ്റസാണുള്ളത്. അതൊന്നും കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചുവെക്കാന്‍ കഴിയുന്നതല്ല.

manoj pm said...

അല്ലയോ വിശ്വസിച്ചവരെ, വല്ലതെമ്മാടിയോ നിങ്ങളുടെ അടുക്കല്‍ വല്ലവാര്‍ത്തയും കൊണ്ട്വന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന്ന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാവാനും ഇടയായിക്കൂടാ. (അല്‍ ഹുജറാത്ത്. 6) എന്ന വചനം നിഷേധിക്കുന്നവരെയാണ് എന്‍ഡിഎഫ് എന്ന് വിളിക്കേണ്ടത് എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍വെച്ചുമാത്രമേ കേരളത്തിലെ മുസ്ളിം സഹോദരങ്ങള്‍ക്ക് തീവ്രവാദത്തെയും സംഘ്പരിവാറിന്റെ ഫാസിസത്തെയും നേരിടാനാവൂ.