Friday, October 29, 2010

വര്‍ഗീയതയുടെ 'തരംഗം'

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോണ്‍ഗ്രസാണ് പറയുന്നത്. പിന്നെ മതേതരത്വത്തിനെന്തര്‍ത്ഥം? ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വമതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? ഓരോ മതത്തിന്റെയും ആധിപത്യമല്ലേ ഉണ്ടാവുക. ജില്ല തിരിച്ച് മതങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടിവരും. അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്രൂവിയന്‍ മതേതര നിലപാടിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ മറവിലും ദയയിലും യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതവികാരമുണര്‍ത്തി വോട്ടുശേഖരണം. അതു മാത്രമായിരിക്കുന്നു യുഡിഎഫ് അജണ്ട.

ഇങ്ങനെ ലഭിക്കുന്ന അധികാരം ആര്‍ക്കുവേണ്ടി ഉപയോഗിക്കും? അതും മതംനോക്കിയാവണമല്ലോ. ഇന്ത്യയുടെ ഭരണഘടന മതനിരപേക്ഷമായത് ഇവിടെ നാനാ ജാതി മതസ്ഥരുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ആര്‍എസ്എസ് പറയുന്നതുപോലെ ഹിന്ദു രാഷ്ട്രമാകുമായിരുന്നു. അത്തരമൊരപകടംപോലും പൌവ്വത്തില്‍ തിരുമേനി കാണുന്നില്ല. അദ്ദേഹം പറയുന്നു:

"ഒറീസയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചില ക്രൈസ്തവര്‍ പാര്‍ട്ടി മന്ദിരത്തില്‍ ഓടിക്കയറിയിരിക്കാം. അവരെ ഓടിച്ചിറക്കിയില്ല എന്നതു സത്യമായിരിക്കാം. ആക്രമിക്കപ്പെട്ട സഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യം. പക്ഷേ അന്നവിടെ സഖാക്കള്‍ പ്രതിപക്ഷത്തായിരുന്നു, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തിരിക്കുകയായിരുന്നുന്നു എന്നതും മറക്കാന്‍ പാടില്ല. പിന്നീടു ഭരണം മാറിവന്നപ്പോള്‍ ക്രൈസ്തവരുടെ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോവേണ്ടി എന്തുചെയ്തു എന്നതും അന്വേഷിക്കേണ്ടതാണ്.''(ദീപിക, ഒക്ടോ.21)

ഒറീസയില്‍ സിപിഐ എം ഒരിക്കലും ഭരണത്തില്‍ വന്നിട്ടില്ല എന്ന് തിരുമേനിക്കറിയാഞ്ഞിട്ടാണോ? സോണിയയുടെ കോണ്‍ഗ്രസ് എന്തുകൊണ്ട് പുനരധിവാസ നടപടികള്‍ എടുത്തില്ല എന്ന ചോദ്യം തിരുവായില്‍നിന്ന് എന്തുകൊണ്ട് പുറത്തുവരുന്നില്ല? അത്തരം ചില്ലറ ചോദ്യങജളെങ്കിലും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കരുതോ?

ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോണ്‍ഗ്രസിനു തന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ചില സഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ ഈ ധ്രുവീകരണത്തിന് ഇന്ധനം പകര്‍ന്ന കേരള കോണ്‍ഗ്രസ് ലയനവും കെ എം മാണിയുടെ ഇടപെടലും ജനാധിപത്യ പ്രക്രിയയുടെ അന്തസത്തയെ അപകടത്തിലുമാക്കുന്നു.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് കെ എം മാണിയും കോണ്‍ഗ്രസും മല്‍സരിച്ചത്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത്. മാണിലക്ഷ്യത്തിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കെയ്തെടുത്തു മാണി. ആ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാന വിജയമാണുണ്ടായത്. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. കോണ്‍ഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോണ്‍ഗ്രസുകാരല്ലാത്ത കേരള കോണ്‍ഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയും എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോണ്‍ഗ്രസ് അനുസരിക്കും എന്നതാണവസ്ഥ.

മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിത്തന്നെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ്സിന് പരമാവധി കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. യുഡിഎഫ് ജയിച്ച ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ലീഗ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കി. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചെടുത്തു. മലപ്പുറം മുനിസിപ്പാലിറിയില്‍ മുണ്ടുപറമ്പ് വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗ് റിബല്‍ ജയിച്ചു. മുന്നിയൂരില്‍ കോണ്‍ഗ്രസ്സ് ഇല്ലാതായി.

ഇങ്ങനെ യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തി ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രം. മറുവശത്ത് യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്-പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. എല്‍ഡിഎഫ് ജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡുകളില്‍ ബിജെപി രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോണ്‍ഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോണ്‍ഗ്രസിന്റെ പതനം!

വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം. വിമോചന സമരസ്വപ്നക്കാരുടെ ആഹ്ളാദാരവമാണുയരുന്നത്. അവര്‍ക്കുള്ള മറുപടി ചരിത്രത്തിന്റെ പുനര്‍വായനയാണ്. എല്ലാ വിരുദ്ധശക്തികളെയും യോജിപ്പിച്ച് തോല്‍പിച്ചപ്പോഴെല്ലാം ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍. സംസ്ഥാനത്താകെയുള്ള വോട്ടുനില വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നു. സംശുദ്ധമായ, മത നിരപേക്ഷമായ, വര്‍ഗീയ വിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ്, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം രജതരേഖയായി നില്‍ക്കുന്നു. വരാനുള്ള നാളുകളില്‍ കേരളം വര്‍ഗീയതക്കെതിരായ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക. അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ തെരഞ്ഞെടുപ്പുഫലം.

133 comments:

manoj pm said...

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

CA. Ranjith Jayadevan said...

അപ്പൊ ആതാണ്‌, മത വർഗ്ഗീയ വാദികളും വിഘടന വാദികളും, അമേരിക്കൻ സി.ഐ.എയും,വലതുപക്ഷ മുതലാളിത്ത ശക്തികളും പ്രത്യക്ഷത്തിൽ അകൽച്ചയിലായിരുന്നെങ്കിലും, അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നല്ലെ? അതാണ്‌ ഇടതു തോറ്റത്, അല്ലാതെ ജനങ്ങൾ വോട് ചെയ്തിട്ടല്ല... ഇപ്പോൾ എല്ലാം മനസ്സിലായി.... വളരെ നന്ദി.

പാഞ്ഞിരപാടം............ said...

യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെന്നു യതൊരുവിധ നാണക്കേടും ഇല്ലാതെ വിളിച്ചു കൂവുന്നവര്‍ ഇന്നാട്ടിലെ ജനങ്ങളെ വീണ്ടും കബളിപ്പിക്കുന്നു.

2005ലെ LDF ന്റെ വിജയം വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ ആയിരുന്നൊ? അതൊ അന്നു വോട്ടു ചെയ്തവര്‍ ബഗാളില്‍ ‍നിന്നും വന്ന മതേതര വാദികളൊ? 2005ല്‍ വോട്ട് ചെയ്തവര്‍ എങ്ങനെയാണു സഖാവേ ഇത്തവണ LDFനു എതിരെ വൊട്ട് ചെയ്തപ്പോള്‍ വര്‍ഗീയ ശക്തികള്‍ ആയതു? UDF വിജയിച്ചത് കൊണ്ടൊ?

ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിടാന്‍ നോക്കിയര്‍ ആരാണു സഖാവേ? കുറച്ച് ഉദാ:-

സിപിഎമ്മുമായി ധാരണയിലാണെന്ന് ഓ രാജഗൊപാല്‍ തന്നെ പ്രസ്താവന ഇറക്കിയതു അല്ലെങ്കില്‍ ഇറക്കിച്ചതു എന്തിനാണു?

ഇ.എം.എസ് പഠിച്ച മഠത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാന്‍ നീക്കം നടത്തി പിണറായിതന്നെ അവിടെ പോയി, ഉണ്ണിനമ്പൂതിരിമാരെപോലെയുള്ളകുട്ടികളെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുപ്പിച്ച് പതിവുപോലെ പത്രങ്ങള്‍ക്ക് നല്‍കിയതും ആരാണു സഖാവേ? ഇ.എം.എസ് പഠിച്ച കോളെജാണ് തൃശൂര്‍ സെന്റ് തോമസ്സ് കോളെജ്. ആസ്ഥാപനത്തിന് 90 വര്‍ഷംതികയുന്ന ആഘോഷം നടന്ന വര്‍ഷമാണിത്. ഒറ്റ സി പി എം നേതാവും ഇഎംഎസ് പഠിച്ച കോളെജ് എന്ന് പറഞ്ഞ് ചെന്നില്ല. ഫോട്ടോയും എടുപ്പിച്ചില്ല. ഈ വര്‍ഗീയത എന്താണു സഖാവേ????

BJPയിലെ വിമത വിഭാഗവുമായി പരസ്യമായി ത്രിശൂരിലും, രാമന്‍പിള്ളയുമായി സംസ്താനത്തും സഖ്യത്തില്‍ ആയിരുന്നതും ജനം പുറന്തള്ളിയതും ആരെയാണു സഖാവേ?

ക്രൈസ്തവസഭയെ നിരന്തരം ആക്ഷിപിച്ച് മറ്റ് സമൂദയങ്ങളുടെ വോട്ട് തട്ടാനുള്ള കുടിലതന്ത്രം പയറ്റിയത് ആരാണു സഖാവേ?

തിരുവനന്തപുരം കോര്‍പറേഷനിലെ കള്ളകധ (യുഡിഎഫിന് മൂന്നാം സ്ഥാനം) എന്തെ കാസര്‍ഗോട് പയറ്റുന്നില്ലാ. BJP ജയിച്ച ഒരിടത്തെങ്കിലും LDF രണ്ടാം സ്താനത്തുണ്ടൊ? എന്തെ സഖാവേ അതിവിടെ മിണ്ടാത്തെ? അതൊ അവിടെ മാത്രം വര്‍ഗീയത ഇല്ലേ?

കണ്ണൂരിലെ LDF സ്ഥാനാര്‍ഥി വോട്ടെണ്ണലിനു ശേഷം പറഞ്ഞതൊന്നും ഇവിടെ എഴുതാന്‍ വിട്ടുപോയതണൊ സഖാവേ? SDPI യുമായി LDF സഖ്യമായിരുന്നെന്ന് പറഞ്ഞതൊന്നും അറിഞ്ഞില്ലെന്നുണ്ടൊ?

കൈവെട്ട് കേസിലെ പ്രതി മല്‍സരിച്ച ബ്ലോക്കില്‍ എങ്ങനെ LDF മൂന്നാം സ്താനത്തെത്തി സഖാവേ?

SDPI മല്‍സരിച്ച ഒരിടത്തെങ്കിലും LDF രണ്ടാം സ്താനത്തുണ്ടൊ? അതൊ SDPI വര്‍ഗീയപാര്‍ട്ടി അല്ലാതായൊ?

പാലാ നഗരസഭയില്‍ BJP മായി LDF കൂട്ട് കൂടി മല്‍സരിച്ചതു സ്ഖാവു മറച്ചാലൊന്നും മറയില്ല കേട്ടൊ.

രാജ്യദ്രോഹത്തിനു ജയിലില്‍ കിടക്കുന്ന മദനിയെ കഴിഞ്ഞലോകസഭാ ഇലക്ഷനില്‍ തോളിലേറ്റി നടന്നിരുന്നവര്‍ ആരാണു സഖാവേ?

ജോസഫിന്റെയും, വീരെന്ദ്രകുമാറിന്റെയും കൂടെ ആളില്ലാ എന്നു ഉറക്കെ വിളിച്ചു കൂവിയതും, അലിയെ കീടം എന്നു വിളിച്ചപ്പോളും സഖാക്കള്‍ കരുതിയില്ലാര്‍ന്നൊ ഇങ്ങനൊരു മുഖമടച്ചുള്ള അടി?

ഇനിയിപ്പൊ മൊത്തം ഭീകരത എന്നു പറഞ്ഞ് കരഞ്ഞാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എന്തു പറയും സഖാവേ? എന്തേലും ഒരു ഗ്യാപ്പിടൂ..... എപ്പോളും ഇതു തന്നെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ ബാക്കിയുള്ള സഖാക്കള്‍ എന്തു ചെയ്യും?

പാഞ്ഞിരപാടം............ said...

കഷ്ടം തന്നെ സഖാവേ. സ്വന്തം കഴിവുകേടു മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കുന്ന പിണറായി ലൈന്‍. അങ്ങേരെ സെക്രട്ടറി സ്താനത്തു നിന്നു മാറ്റിയിന്നേല്‍ ഒരു 10 പഞ്ചായത്ത് കൂടുതല്‍ കിട്ടിയേനെ. അല്ലേല്‍ അങ്ങരുടെ വായ് മൂടി കെട്ടിയാലും മതി. അഹങ്കാരം ഒരു മനുഷ്യനെ എത്രത്തോളം ചീത്തയാക്കാന്‍ കഴിയും എന്നതിന്റെ മകടൊദാഹരണം.

vijesh said...

പാഞ്ഞിരപ്പടം, 2005 ഇല്‍ ജനങ്ങള്‍ യു.ഡി.എഫിന് എതിരെ തിരിയാന്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. കൊണ്ഗ്രസ്സിലെ തമ്മിലടി, മുത്തങ്ങ വെടി വെപ്പ്, കുഞ്ഞാലിക്കുട്ടിയും രജീനയും, മാറാട് കലാപം അങ്ങനെ ഭരണ വിരുദ്ധ വികാരം ശക്തമായി നിലനിന്നിരുന്ന കലാഘടത്തില്‍ ആയിരുന്നു എല്‍.ഡി.എഫ് ജയിച്ചത്‌. ഇപ്പോള്‍ കേരളത്തില്‍ അങ്ങനെ ഒരു ഭരണ വിരുദ്ധ വികാരം പോലും ഇല്ല. കേരള സര്‍ക്കാരിന്റെ പ്രവര്തങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പോലും അംഗീകരിക്കുന്നത് നമ്മള്‍ കണ്ടതാണ്. കേരള സര്‍ക്കാരിന് എതിരെ ഒരു ജനകീയ പ്രക്ഷോഭം പോലും പ്രതിപക്ഷത്തിന് നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെ ഒരു സഹാച്ചര്യത്തില്‍ എല്‍.ഡി.എഫിന് ന്യയാമായും നല്ല ഒരു വിജയം ലഭിക്കേണ്ടതാണ്. പക്ഷെ ആ വിജയം ആണ് കേരളത്തില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കി മത സാമുദായിക ശക്തികള്‍ ഇല്ലാതാക്കിയത്. ഭരണ വിരുദ്ധ തരംഗം ഇല്ലാത്ത ഈ അവര്സരത്തില്‍ ഇങ്ങനെ ഒരു കിതപ്പ് എല്‍.ഡി.എഫിന് ഉണ്ടാക്കിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണം ആണ്.

കാവലാന്‍ said...

കാലാകാലങ്ങളായി വെള്ളം നനയ്ക്കുന്നതും വളമിടുന്നതും ഇടതിനും വലതിനും,വളരുന്നതു പക്ഷേ വര്‍ഗ്ഗീയത മാത്രം! ഇവന്മാര്‍ക്കീപ്പണിനിര്‍ത്തി പണ്ടത്തേപോലെ പാടത്തേക്കിറങ്ങരുതോ?

manoj pm said...

കൈപ്പത്തിവെട്ടല്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനില്‍ കോണ്‍ഗ്രസ് മറിച്ചുകൊടുത്തത് 2240 വോട്ട്. ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രൊഫ. അനസ് 1900 വോട്ടിനാണ് ജയിച്ചത്. കൂടാതെ, ജില്ലയില്‍ എസ്ഡിപിഐക്ക് യൂണിറ്റുള്ള പല സ്ഥലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസിന് സഹായവും ചെയ്തുകൊടുത്തു.
വഞ്ചിനാട് ഡിവിഷനിലെ എട്ടു വാര്‍ഡുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ആകെ 4369 വോട്ട് ലഭിച്ചു. എന്നാല്‍, ബ്ലോക്ക് സ്ഥാനാര്‍ഥി എം എ മുഹമ്മദിന് ഇതേ വാര്‍ഡുകളില്‍ ലഭിച്ചത് 2089 വോട്ട്മാത്രം. ഈ എട്ടു വാര്‍ഡുകളില്‍ എസ്ഡിപിഐ ആകെ നാലു സ്ഥാനാര്‍ഥികളെ മാത്രമാണ് നിര്‍ത്തിയത്. ഇവര്‍ക്കാകെ 485 വോട്ടും ലഭിച്ചു. അനസിന് എട്ടു വാര്‍ഡുകളില്‍നിന്നായി 3992 വോട്ടും കിട്ടി. ഈ ഒരു സീറ്റിനു പകരമായി കോണ്‍ഗ്രസ്‌വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് യുഡിഎഫിനെ സഹായിക്കാനാണ് എസ്ഡിപിഐ ശ്രമിച്ചത്. അതേസമയം, യുഡിഎഫിന്റേത് മുസ്ലിം സ്ഥാനാര്‍ഥികളാണെങ്കില്‍ ന്യുനപക്ഷവോട്ട് ഭിന്നിക്കാതിരിക്കാന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കുകയുംചെയ്തു.
മലപ്പുറം ജില്ലയിലും മത്സരിക്കാത്ത സ്ഥലങ്ങളില്‍ യുഡിഎഫിനെ പിന്തുണക്കാനായിരുന്നു എസ്ഡിപിഐ തീരുമാനം. 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും അവര്‍ യുഡിഎഫിനെ പിന്തുണച്ചു. വേങ്ങര പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥിയുണ്ടായിട്ടും ലീഗിന്റെ പിന്തുണയോടെ എസ്ഡിപിഐ അക്കൗണ്ട് തുറന്നു.

manoj pm said...

ഇടയലേഖനവും ബിഷപ്പുമാരുടെ രാഷ്ട്രീയ നിലപാടും തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് സഹായകമായെന്ന് കെ എം മാണി പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടയലേഖനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. വൈദികരും പൗരന്മാരാണ്. അവര്‍ക്കും രാഷ്ട്രീയ നിലപാടുകളുണ്ടാവാം- മാണി പറഞ്ഞു. ആരാധനയ്ക്കു വേണ്ടി ഒത്തുകൂടുന്ന ജനങ്ങളോട് ഒരു രാഷ്ട്രീയ കക്ഷിക്ക് വോട്ടു ചെയ്യരുതെന്നു പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ദൈവശാസ്ത്രത്തില്‍ അതും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മാണിയുടെ പ്രതികരണം.
ലയനത്തിന്റെ ഫലമായി പാര്‍ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞു. ലയനത്തിനുശേഷം പി ജെ ജോസഫിനെ കാണാനില്ലല്ലോ എന്ന ചോദ്യത്തിന് ഒരു പ്രായം കഴിഞ്ഞാല്‍ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുന്നത് നല്ലതാണെന്നും ജോസഫിന്റെ രാഷ്ട്രീയ വനവാസമായി അതിനെ കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സീറ്റ് കേരള കോണ്‍ഗ്രസ് എം അര്‍ഹിച്ചിരുന്നു. അതുംകൂടി ലഭിച്ചിരുന്നെങ്കില്‍ വിജയം മെച്ചപ്പെടുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടണോ എന്ന കാര്യം അപ്പോള്‍ തീരുമാനിക്കും. ബിജെപിയുടെയും എസ്ഡിപിഐയുടെയും വിജയം കണക്കിലെടുക്കേണ്ട. ജനഹിതം മാനിച്ച് സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു

manoj pm said...

മലബാര്‍ മേഖലയിലും ബിജെപിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ചാണ് എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫ് ഇറങ്ങിയത്. പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയും സ്വന്തം ചിഹ്നം ഉപേക്ഷിച്ചും ഉണ്ടാക്കിയ കൂട്ടുകെട്ടാണ് പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫിന് തുണയായത്. ബിജെപിയുമായി നേരിട്ടും ഒളിഞ്ഞും യുഡിഎഫ് ബന്ധംപുലര്‍ത്തി. മുസ്ലിംലീഗ് താമര ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ മടികാണിച്ചില്ല.
കണ്ണൂരില്‍ സ്വന്തം സീറ്റു പോലും നഷ്ടപ്പെടുത്തി ബിജെപി യുഡിഎഫിനെ സഹായിച്ചു. 2005ല്‍ 17 സീറ്റു നേടിയ ബിജെപിക്ക് ഇത്തവണ 14 ആയി. തലശേരി നഗരസഭയില്‍ മൂന്ന് സീറ്റുണ്ടായിരുന്നത് രണ്ടായി. രണ്ടു സീറ്റുണ്ടായിരുന്ന തളിപ്പറമ്പ്‌നഗരസഭയില്‍ ഇത്തവണ ഒരു സീറ്റുപോലും കിട്ടിയില്ല. കൂത്തുപറമ്പ് നഗരസഭയിലുണ്ടായിരുന്ന ഏകസീറ്റും നഷ്ടപ്പെട്ടു.
യുഡിഎഫിന്റെ കോട്ടയായ വളപട്ടണത്ത് ഒരു സീറ്റില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. മുസ്ലിംലീഗ് വളപട്ടണത്ത് വന്‍ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത്. കീഴൂര്‍- ചാവശേരി പഞ്ചായത്തില്‍ ബിജെപിയെ ജയിപ്പിക്കാന്‍ യുഡിഎഫ് ബലി നല്‍കിയത് ഡിസിസി സെക്രട്ടറിയെ. പഞ്ചായത്തിലെ പാറങ്ങോട് വാര്‍ഡില്‍ ഡിസിസി സെക്രട്ടറി പി വി നാരായണന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതേ പഞ്ചായത്തിലെ വളേരി വാര്‍ഡില്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മൂന്നാം സ്ഥാനത്തായി. ഈ പഞ്ചായത്തില്‍ മൂന്ന് സീറ്റാണ് ബിജെപി നേടിയത്.
പാലക്കാട്ടെ കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ബിജെപിയും സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരും 'പൗരമുന്നണി'എന്ന പേരില്‍ പോസ്റ്ററുകളടിച്ചാണ് പ്രചാരണം നടത്തിയിരുന്നത്. കണ്ണാടിയില്‍ എട്ടു വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മത്സരിച്ചത്. ബാക്കിയുള്ളവയില്‍ ബസ്, ടെലിവിഷന്‍ ചിഹ്നങ്ങള്‍ പരസ്പരം വച്ചുമാറി. ബിജെപി മൂന്നു വാര്‍ഡല്‍ മല്‍സരിച്ചത് താമര ചിഹ്നത്തിലല്ല. കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുമില്ല. എലപ്പുള്ളി, പുതുശേരി, പുതൂര്‍, നല്ലേപ്പിള്ളി, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ പഞ്ചായത്തുകളിലും ഇത്തരത്തിലാണ് വിജയിച്ചത്. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലെ പുതൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസിന് ചിഹ്നമുണ്ടായിരുന്നില്ല. എലപ്പുള്ളി പഞ്ചായത്തിലും ഇതേ ബാന്ധവമാണ് ചരടുവലിച്ചത്.
കാസര്‍കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ചെറിയ മുന്നേറ്റം ഉണ്ടാക്കിയത് ബിജെപി സഹായത്തോടെയായിരുന്നു. അഞ്ചു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തുന്നത് തടയാന്‍ യുഡിഎഫ്- ബിജെപി സഖ്യത്തിലൂടെ കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
പനത്തടി, പുല്ലൂര്‍-പെരിയ, അജാനൂര്‍, പുത്തിഗെ, പൈവളിഗെ പഞ്ചായത്തുകളിലാണ് അവിശുദ്ധ സഖ്യം വിജയം കണ്ടത്. കോടോം- ബേളൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിലൂടെ സീറ്റ് വര്‍ധിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. പനത്തടി പഞ്ചായത്തില്‍ മൂന്ന് സീറ്റ് ബിജെപിക്ക് കൊടുത്താണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. ഈ വാര്‍ഡുകളില്‍ എല്‍ഡിഎഫുമായി നേരിട്ടുള്ള മത്സരത്തില്‍ രണ്ടിടത്ത് ബിജെപി വിജയിച്ചു.
മലപ്പുറത്ത് മുസ്ലിംലീഗ് താമര ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ മടികാണിച്ചില്ല. തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ ആറ് വാര്‍ഡുകളില്‍ ബിജെപിയുമായി ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞു. 32-ാം വാര്‍ഡില്‍ ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 40 വോട്ടോടെ മൂന്നാമതായി. 31-ാം വാര്‍ഡിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ച 34-ാം വാര്‍ഡില്‍ ബിജെപി 29 വോട്ടില്‍ ഒതുങ്ങി. ഇവിടെ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് ബന്ധമുള്ള ലീഗ് സ്ഥാനാര്‍ഥി 12 വോട്ടിനാണ് ജയിച്ചത്. കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ലീഗ്-ബിജെപി ബന്ധം കോണ്‍ഗ്രസാണ് ആദ്യം ഉന്നയിച്ചത്. അവിടെ ബിജെപി രണ്ട് സീറ്റ് നേടുകയും ചെയ്തു.
തൃശൂരില്‍ പരസ്യമായ സഖ്യമുണ്ടാക്കിയ വല്ലച്ചിറയില്‍ ഭൂരിപക്ഷം നേടിയ സഖ്യത്തിന് പക്ഷേ രഹസ്യ ധാരണയുണ്ടാക്കിയ വരവൂരില്‍ കാലിടറി. എങ്കിലും ഒരു സീറ്റില്‍ ബിജെപി ജയിച്ചു. രണ്ട് സീറ്റുകള്‍ ലഭിച്ച തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി പതിനഞ്ച് സീറ്റില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നില്ല. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ആറും കുന്നംകുളത്ത് അഞ്ചും ഗുരുവായൂരില്‍ ഒന്നും സീറ്റില്‍ വിജയിച്ച ബിജെപി ഈ ധാരണയില്‍ നേട്ടമുണ്ടാക്കി. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാനും ബിജെപിക്കായി.

പാഞ്ഞിരപാടം............ said...

മനോജേ,
രണ്ടു മൂന്നു ഉത്തരം നല്‍കിയാല്‍ മതിയാകും. കാടടച്ചു വെടിവെക്കാതെ...

കൈപ്പത്തിവെട്ടല്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മല്‍സരിച്ച വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനില്‍ എങ്ങനെ LDF മൂന്നാംസ്താനത്തായി? വോട്ട് മറിച്ചത് LDF അല്ലെങ്കില്‍ സ്തിരമായി LDF നു കിട്ടാറുള്ള വോട്ടെങ്ങനെ SDPI ക്കു കിട്ടി?

കാസര്‍കോട്ട് മുനിസിപ്പാലിറ്റികളില്‍ UDF നും BJP ക്കും പിന്നില്‍ എങ്ങനെ LDF വന്നു. കഴിഞ്ഞ തവണ മുന്നിലെത്തിയ പല സ്തലത്തും LDF മൂന്നാം സ്താനത്തുപോയതിനു എന്തു ന്യായീകരണം? BJP ക്ക് വോട്ട് മറിച്ചത് ആരാണെന്നു പറഞ്ഞു തരണൊ മനോജിനു?

SDPI ജയിച്ച എവിടെയെങ്കിലും LDF രണ്ടാം സ്താനത്തുണ്ടൊ? കണ്ണൂരിലെ മുനിസിപ്പാലിറ്റിയില്‍ LDF സ്ഥാനാര്‍ഥി പറഞ്ഞത് മനൊജ് ശ്രദ്ധിച്ചിരുന്നൊ?

Vijesh,
കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. ഭരണ വിരുദ്ധ വികാരം ഇല്ല പോലും.

manoj pm said...

പാഞ്ഞിരപ്പാടം ചോദിക്കുന്നതിനു ഉത്തരം പറഞ്ഞല്ലേ മതിയാകൂ.

കമ്മ്യൂണല്‍ ഡിവിഷന്‍ഉണ്ടായി എന്നാണു ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്. അത് സാധൂകരിക്കുന്നതാണ് കൈവെട്ടുകാരന്‍ നേടിയ വോട്ടുകള്‍. എല്‍ ഡി എഫിന് കിട്ടേണ്ട വോട്ടും അങ്ങനെ പോയിട്ടുണ്ട്. എല്‍ ഡി എഫിന് വോട്ട് കുറഞ്ഞത്‌ അവിടെ അത്രയ്ക്കെ സ്വാധീനം ഉള്ളൂ എന്നത് കൊണ്ടാണ്. യു ഡി എഫിന്റെത് അങ്ങനെ അല്ല എന്നതുകൊണ്ടാണ് അവിടത്തെ മൊത്തം സ്ഥിതി പറഞ്ഞത്.
കാസര്‍കോട്ട് എല്ലാ കാലത്തും നടക്കുന്നത് തന്നെ ഇക്കുറിയും സംഭവിച്ചു. അവിടെ മൂന്നും ഏതാണ്ട് തുല്യ ശക്തികളാണ്. എല്‍ ഡി എഫ് പലതവണ മൂന്നമാതായിട്ടുണ്ട്. ഐ എന്‍ എല്‍ പോയത് പാഞ്ഞിരപ്പാടം അറിഞ്ഞില്ലേ?
കണ്ണൂരിലെ സ്ഥാനാര്‍ഥി എന്ത് പറഞ്ഞെന്നാണ്. എനിക്ക് മനസ്സിലായിട്ടില്ല.
എസ് ഡി പി ഐയുമായി സഖ്യമെന്നല്ല, അവരെ അടുപ്പിക്കാന്‍ പറ്റില്ല സി പി ഐ എമ്മിന്. അത് ഇന്നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് മനസ്സിലാകും. താങ്കള്‍ എസ് ഡി പി ഐ - സി പി ഐ എം വൈരുധ്യങ്ങളും നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അവസ്ഥയും മനസ്സിലാക്കാത്തത്‌ കൊണ്ടാകണം ഇത്തരം വന്കത്തങ്ങള്‍ പറയുന്നത്. കഷ്ടം. കൈവെട്ടുകാര്‍ക്കെതിരെ സി പി ഐ എമ്മും കൊണ്ഗ്രസ്സും എടുത്ത നിലപാടുകള്‍ ഒന്ന് തിരക്കി നോക്കുന്നത് നന്നായിരിക്കും.

പാഞ്ഞിരപാടം............ said...

മനൊജേ,
വഞ്ചിനാട് ഡിവിഷനില്‍ കമ്മ്യൂണല്‍ ഡിവിഷന്‍ ഉണ്ടായി എന്നു തന്നെയാണു ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്നതും.അതില്‍ LDF നു ഒരു പങ്കും ഇല്ല എന്നുപറയുന്നതിനു മനൊജിനു മാത്രമേ കഴിയൂ.അതായിരുന്നു താങ്കള്‍ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതും. ബോധമുള്ള ഏതൊരാള്‍ക്കും വോട്ടിങ് പാറ്റേണ്‍ കണ്ടാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ LDF ന്റെ വോട്ടാണു ചോര്‍ന്നതെന്നും അവിടെ കളി നടന്നു എന്നതും.

"തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്." താങ്കളുടെ പോസ്റ്റിന്റെ ആദ്യഭാഗം അവസാനിക്കുന്നത് ഇങ്ങനെയാണു.
അതില്‍ നിന്നാണു എന്റെ ചോദ്യം ഉണ്ടായതു. തിരുവന്തപുരത്ത് മൂന്നാം സ്താനത്തുവന്ന UDF, BJPയുമായി സഖ്യമായിരുന്നെന്നാണല്ലൊ മനോജ് സ്താപിക്കാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് കാസര്‍കോട്ടെ കാര്യം പറയാന്‍ വിട്ടുപോയി? അതായിരുന്നു ചോദ്യം. LDF നു കാസര്‍കോട്ട് പലസ്തലത്തും മൂന്നാം സ്താനത്തു എത്തേണ്ടി വന്നതു INL വിട്ടുപൊയത് കൊണ്ടാണെന്നൊക്കെ പറഞ്ഞാല്‍ പിണറായി കോപിക്കില്ലെ മനോജെ? അങ്ങനെ അല്ലല്ലൊ സെക്രട്ടറി പറഞ്ഞത്. ലോകസഭാ ഇലക്ഷ്നേക്കാള്‍ വോട്ടു കൂടിയെന്നും INLനു മതിയായ പ്രധിനിധ്യം UDF ഇല്‍ കിട്ടിയില്ല എന്നും INL ന്റെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ ഇപ്പോളും LDFന്റെ കൂടെ ആണെന്നും ആണല്ലൊ സെക്രട്ടറി പറയുന്നത്. വാക്കെല്ലാം ഇങ്ങനെ മാറ്റിയാല്‍ പാര്‍ട്ടി സഖാക്കള്‍ ഷമിക്കുമൊ?

LDF-SDPI സഖ്യമൊന്നും ഇല്ല എന്നു പറയുംബോള്‍ തന്നെ കുറെ ചോദ്യത്തിനുത്തരം കിട്ടുന്നില്ലല്ലൊ മനൊജേ.SDPI ജയിച്ച എവിടെയെങ്കിലും LDF രണ്ടാം സ്താനത്തുണ്ടൊ? LDFന്റെ വോട്ടെല്ലാം എവിടെ പൊയി? കുറച്ചു വോട്ടു UDFനു കിട്ടിക്കോട്ടേന്നു കരുതി സ്നേഹംമൂത്തു വോട്ടെല്ലാം UDFനു ചെയ്തൊ സഖാക്കള്‍? UDFന്റെ വോട്ടെല്ലാം SDPI ക്കു കൊടുത്തല്ലൊ !!!

Anonymous said...
This comment has been removed by a blog administrator.
Anonymous said...

മനോജിന് ഇങ്ങനെ പറയാനല്ലേ അറിയൂ അല്ലെങ്കില്‍ കഴിയൂ.. അല്ലെങ്കില്‍ കുലം കുത്തിയാകില്ലേ? ;)

INL പോയത് കൊണ്ടാണ് SDPI ജയിച്ചിടത്തെല്ലാം LDF പിന്നോക്കം പോയത് !!
കൈവെട്ടു രാഷ്ട്രീയക്കാരായിരുന്നു INL അല്ലെ? ഇനി എത്ര കൈവെട്ടു രാഷ്ട്രീയക്കാര്‍ ഉണ്ട് കൂടെ? PDP ഈ വകുപ്പാണോ??

കാസര്‍കോട് LDFന് INL പോയതുകൊണ്ടായിരിക്കും വോട്ട് തീര്‍ത്തും ഇല്ലാതെ പോയത്!! UDF ന് വോട്ട് കൊടുത്തു BJP യെ അകറ്റി നിര്‍ത്തുന്ന രാഷ്ട്രീയം കളിക്കാന്‍ അറിയാത്ത നിര്‍ഗുണ പരബ്രഹ്മ രാഷ്ട്രീയക്കാരാണല്ലോ അല്ലെ LDF കാര്‍?

ജനശക്തി said...

സത കണക്ക് പോസ്റ്റൂ. ചുമ്മാ കാസര്‍കോട് കാഞ്ഞങ്ങാട് എന്നൊക്കെ പറയാതെ. bjp മൂന്നാം സ്ഥാനത്തായതിനും മറ്റും മുകളിലെ കമന്റില്‍ കാണുന്ന വിവരങ്ങള്‍ക്ക് മറുപടിയും പറയൂ.

Raj said...

"സത കണക്ക് പോസ്റ്റൂ. ചുമ്മാ കാസര്‍കോട് കാഞ്ഞങ്ങാട് എന്നൊക്കെ പറയാതെ. bjp മൂന്നാം സ്ഥാനത്തായതിനും മറ്റും മുകളിലെ കമന്റില്‍ കാണുന്ന വിവരങ്ങള്‍ക്ക് മറുപടിയും പറയൂ."


പാഞ്ഞിരപ്പാടം നിരത്തിയ കണക്കിന് മറുപടിയില്ല, പക്ഷെ കണക്ക് നിരത്താത്ത "സത"യെ ഞങ്ങള്‍ ചോദ്യം ചെയ്യും. കൊള്ളാം

ജനശക്തി said...

മനോജ് അതിനു മറുപടി പറഞ്ഞിട്ടുണ്ട്. അതിലുള്ള ഒന്നിനും പാഞ്ഞിരമ്പാടമോ സതയോ ഒന്നും പറഞ്ഞില്ല മറുപടി. കുറെ ചോദ്യം കൊണ്ടുവന്ന് തള്ളിയിട്ട് പോയാല്‍ മാത്രം പോരല്ലോ.

ASOKAN said...

2005 ല്‍ വര്‍ഗീയ ബാന്ധവം എല്‍ ഡി എഫ് നടത്തി എന്ന് ,ആ കാലത്ത് പോലും ഒരു യു ഡി എഫ് നേതാക്കളും ആരോപിച്ചിട്ടില്ല.പിന്നെ അന്നില്ലാതിരുന്ന ഒരു കാര്യം ഇന്ന് വന്നു പഞ്ഞിരംപാടം ആരോപിച്ചാല്‍ എങ്ങിനെയാണ് ശരിയാവുന്നത്?.എന്തെ ,ആ സാഹചര്യം ഇത്രപെട്ടെന്നു മറന്നു പോയോ?.എന്തിനായിരുന്നു അധികം;ശമ്പളം വെട്ടികുരച്ചതിലും ലീവ് സറണ്ടര്‍ നിഷേധിച്ചതിലും മറ്റുമുള്ള ആ സര്‍ക്കാരുദ്യോഗസ്ഥരുടെ വിരോധം തന്നെ ധാരാളമായിരുന്നു .പിന്നെ മനോജ്‌ പറഞ്ഞ മറ്റു കാര്യങ്ങളും.

dileep said...

എടൊ പഞ്ഞിര പ്പട.., നിന്റെ കൊതാഴതിലെ കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞടുപ്പ് നടന്നിട്ട് കൊല്ലം എത്രയായി??
സംഘടന തിര്ഞ്ഞടുപ്പുപോലും നടത്താന്‍ കഴിയാത്ത കന്ഗ്ര്സ്സുകര്നെ വോട്ട് ചയ്തു വിട്ട കേരളിതിലെ കഴുതകളെ ആ കുറ്റത്തിന് വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ചവിട്ടി കൂട്ടി അവരുടെ വയറ്റില്‍ കിടക്കുന്ന അമ്മിഞ്ഞ പ്പാല്‍ വരെ പുരതെടുത്തെ മുതലും പലിശയും അടക്കം തിരിച്ചു കൊടുക്കുന്ന കശ്മല ഭാരനിതിന്നു കാതോര്‍ക്കുക .
കിട്ടുന്ന ഫണ്ട്‌ മുഴുവന്‍ വിഴുങ്ങി ,കട്ട് മുടിച്ചു ഈ നാടിന്‍റെ നാരാനക്കല്ല് എടുപ്പിക്കുന്ന കോണ്‍ഗ്രസ്‌ ഭരണം കേരളത്തിലെ വോറെര്‍ കഴുതകളുടെ കണ്ണ് തുറപ്പിക്കുമോ....
കേരളത്തിലെ പ്രബുദ്ധ ജന കഴുതകള്‍ക്ക് നിത്യ ശാന്തി നേരുന്നു ....!

കാക്കര kaakkara said...

മനോജ് പറയുന്നു... തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു.

പാഞ്ഞിരപാടം പറയുന്നു... കൈപ്പത്തിവെട്ടല്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മല്‍സരിച്ച വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനില്‍ എങ്ങനെ LDF മൂന്നാംസ്താനത്തായി? വോട്ട് മറിച്ചത് LDF അല്ലെങ്കില്‍ സ്തിരമായി LDF നു കിട്ടാറുള്ള വോട്ടെങ്ങനെ SDPI ക്കു കിട്ടി?

shajiqatar said...

കക്കാരെ കണക്ക് മനോജ്‌ സാര്‍ വൃത്തിയായി പറഞ്ഞിട്ടുണ്ടല്ലോ.കോണ്ഗ്രസ്സിന്റെ 2000 വോട്ടെങ്കിലും മറിഞ്ഞിട്ടുണ്ട് എന്നുള്ളത് സത്യമാണ്.
വാര്‍ഡുകളില്‍ 4000 തിനു മേലെ കിട്ടിയ വോട്ടു എങ്ങിനെ ബ്ലോക്കില്‍ 2000 ചില്വാനം ആകുന്നു.ശരിക്ക് പറഞ്ഞാല്‍ കോണ്ഗ്രസ് അവിടെ ജയിക്കേണ്ടതല്ലേ,അതെങ്ങിനെ രണ്ടാം സ്ഥാനമായി.ഇങ്ങിനെ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തായി എന്ന് ചിന്തിക്കുന്നതിനു പകരം.

എന്റെ പഞ്ചായത്തില്‍ ഇപ്രാവശ്യം ബി ജെ പി അക്കൗണ്ട്‌ തുറന്നു.ജയിച്ച വാര്‍ഡില്‍ 485 വോട്ടു കിട്ടിയപ്പോള്‍ ബ്ലോക്കില്‍ 391 ആയി കുറഞ്ഞു,കോണ്ഗ്രസ് ജയിക്കുകയും ചെയ്തു.

ASOKAN said...

ദിലീപേ ,പഞ്ഞിരപടതിനോട് അതൊന്നും ചോദിക്കരുത്!ഉത്തരം മുട്ടിയാല്‍ അങ്ങേരു "നിങ്ങള്‍ കംപുടരിനെ എതിര്തില്ലേ ,ടില്ലെറിനെ എതിര്തില്ലേ,എക്സ്പ്രെസ്സ് ഹൈവേ എതിര്തില്ലേ "(എതിര്‍ക്കാന്‍ പറഞ്ഞ കാരണങ്ങളുടെ പ്രസക്തി സൌകര്യപൂര്‍വ്വം മറന്നതായി നടിക്കും!)എന്നുള്ള സ്ഥിരം കൊണ്ഗ്രെസ്സ്കാരുടെ ചോദ്യം ചോദിച്ചു തടി തപ്പികളയും.എക്സ്പ്രെസ്സ് ഹൈവേ ഏറ്റവും കുടുതല്‍ എതിര്‍ത്ത വീരു,പി.സി.ജോര്‍ജ്,നീലകണ്ഠന്‍ തുടങ്ങിയ വേന്ദ്രന്മാര്‍ ഇപ്പോള്‍ യു.ഡി.എഫില്‍ അല്ലെ എന്നാകാര്യമൊന്നും നാടുകാര്‍ അന്വേഷിക്കരുത്.

ASOKAN said...

പ്രിയ കക്കര ,കുന്നത്തുനാട് നിയോജകമന്ടലതിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായുള്ള പ്രദേശമാണ് വാഴക്കുളം.ഒരു മുസ്ലിം ഭൂരിപക്ഷ സ്ഥലവുമാണ്‌ .സി.പി.എമ്മിലെ M.M.മോനായി കഴിഞ്ഞതവണ നിസ്സാര വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുന്ന്തുനാട്ടില്‍ ജയിച്ചത്‌.അദ്ദേഹത്തിന് സഹായമായത് കുന്നതുനാടിന്റെ തെക്കന്‍ മേഖലയായ തിരുവാനിയൂര്‍,ആയിക്കരനാട്,പൂത്രിക്ക,പുതന്കുരിശു തുടങ്ങിയ പഞ്ചായതുകലാണ് .1982 മുതല്‍ നാല് തവണ അവിടെനിന്നും ജയിച്ചത്‌ കൊണ്ഗ്രസിന്റെ അതികായനായ സാക്ഷാല്‍ ടി.എച്.മുസ്തഫയാണ്. ഈ പറഞ്ഞ വാഴക്കുളം തുതന്നെയാനു അദ്ദേഹം താമസിക്കുന്നത്.പിന്നെ കഴിഞ്ഞ പഞ്ചായത്തില്‍ L.D.F.ജയിച്ചാപ്പോള്‍ ഡി.ഐ .സി.ഇടതിനൊപ്പം ആയിരുന്നു.ഡി.ഐ .സി.യിലെ ബാബു സെയ്താലി അവിടെ വൈസ് പ്രസിടന്റ്റ് ആയിരുന്നു.ബാബു സെയ്താലി ഇത്തവണയും ജയിച്ചിട്ടുണ്ട്.വാഴകുളം പ്രദേശം ഒരിക്കലും എല്‍ .ഡി.എഫ് മേല്കായ്‌ ഉള്ള സ്ഥലലം അല്ല.

kaalidaasan said...

എന്റെ പഞ്ചായത്തില്‍ ഇപ്രാവശ്യം ബി ജെ പി അക്കൗണ്ട്‌ തുറന്നു.ജയിച്ച വാര്‍ഡില്‍ 485 വോട്ടു കിട്ടിയപ്പോള്‍ ബ്ലോക്കില്‍ 391 ആയി കുറഞ്ഞു,കോണ്ഗ്രസ് ജയിക്കുകയും ചെയ്തു.


കഴിഞ്ഞപ്രാവശ്യത്തെ വോട്ടിന്റെ കണക്കല്ലെ പ്രസക്തം? അതെങ്ങനെയായിരുന്നു? വോട്ടിംഗ് ശതമാനം കൂടിയിട്ടും ഇടതുപക്ഷത്തിന്‌ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്ത് കുറഞ്ഞതായിട്ടാണു കാണുന്നത്?ഇതിലല്ലേ സത്യം മുഴുവനും?

ഞാന്‍ മനസിലാക്കിയത് യു ഡി എഫും ബിജെപിയും പരസ്പരം വോട്ടു മറിച്ചു എന്നല്ല. പരമ്പരാഗതമായി എല്‍ ഡി എഫിന്‌ വോട്ടു ചെയ്തിരുന്ന ഒരു വിഭാഗം ആളുകള്‍ എല്‍ ഡി എഫിനു വോട്ടു ചെയ്തിട്ടില്ല. ഈ സത്യം മനസിലാക്കാതെ കണക്കുകളെടുത്ത് കസര്‍ത്ത് കളിച്ചിട്ടു കാര്യമില്ല. എല്‍ ഡി എഫില്‍ നിന്നും പോയ വോട്ടുകള്‍ യു ഡി എഫിനും ബി ജെപിക്കും കിട്ടി. കൂടുതലും ബി ജെപിക്കാണെന്നതല്ലേ യാഥാര്‍ത്ഥ്യം? ബി ജെ പി ജയിച്ച സീറ്റുകളില്‍ ഭൂരിഭാഗം ഇടങ്ങളിലും എല്‍ ഡി എഫ് മൂന്നാം സ്ഥനത്താണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ചില സ്ഥലങ്ങളില്‍ യു ഡി എഫ് മൂന്നാം സ്ഥാനത്തായിട്ടുണ്ട്. അതെടുത്ത് പര്‍വതീകരിച്ചു കാണിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിനു തുല്യമാണ്.

ഇടതുപക്ഷ വോട്ടുകളില്‍ വന്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത് വരെ തോല്‍ക്കാത്ത സ്ഥലങ്ങളില്‍ ഇടതുപക്ഷം തോറ്റു. അതേക്കുറിച്ചല്ലേ മനോജിനേപ്പോലുള്ളവര്‍ ചിന്തിക്കേണ്ടത്? മനോജിനേപ്പോലുള്ളവര്‍ക്ക് ആശ്വസിക്കാന്‍ കണക്കുകളില്‍ അഭയം തേടാം. യഥാര്‍ത്ഥ ഇടതുപക്ഷക്കാരെ അലോസരപ്പെടുത്തുന്നത് ഇതൊന്നുമല്ല. അവരുടെ കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.

ഇടതുപക്ഷത്തെ കൈവിട്ട് യുഡി എഫിനെയും ബി ജെപിയേയും എസ് ഡി പി ഐയേയും ജനങ്ങള്‍ പിന്തുണക്കുന്നു എന്നതല്ലെ ഇടതു പക്ഷം മനസിലാക്കേണ്ട വസ്തുത?

ASOKAN said...

"വക്കീല്‍ കോടതിയില്‍ ഖോര ഖോരം വാദിച്ചു,പക്ഷെ പ്രതിയെ തൂക്കാന്‍ വിധിച്ചു"എന്ന് പറഞ്ഞപോലെയായി ഇന്ത്യാവിഷനിലെ ഇന്നത്തെ തെരഞ്ഞെടുപ്പു വിശകലന ചര്‍ച്ച. ചര്‍ച്ചയില്‍ സഖാവ് ടി.പി.ചന്ദ്രശേഖരന്‍ അവരുടെ വിജയത്തെയും സി.പി.എമ്മിന്റെ പരാജയത്തെയും കുറിച്ച് മേല്പരഞ്ഞതുപോലെ വാദിച്ചു.എന്നാല്‍ A. .പ്രദീപ്‌ കുമാര്‍ MLA അവസാന നിമിഷത്തിലെ ഒറ്റചോദ്യത്തില്‍ ഒഞ്ചിയം സഖാവിനെ വീഴ്ത്തികളഞ്ഞു."കേവലഭൂരിപക്ഷം ഇല്ലാത്ത നിങ്ങള്‍ മണ്ടോളി കരുണന്റെ കൊലയാളികലോടോപ്പം ഭരണം പങ്കിടുമോ" എന്ന് ചോദ്യം.എന്ത് പറയും ?.കയിച്ചിട്ടു ഇറക്കാനും വയ്യ,മധുരിച്ചിട്ട് തുപ്പാനും വയ്യ. പങ്കിടില്ല എന്ന് പറയാതെ വേറെ വഴിയില്ല.അതോടെ ഒഞ്ചിയം പഞ്ചായത്തില്‍ ഭരണം സ്വാഹ !

ASOKAN said...

പ്രിയ കാളിദാസന്‍,വളരെ കുറച്ചു നഷ്ടപെട്ടിരിക്കമെങ്കിലും പരമ്പരാഗത വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയിട്ടുണ്ട് എന്ന് കരുതുന്നതാകും ശരി.അല്ലെങ്കില്‍ 6 ജില്ലകളില്‍ ഒന്നാം സ്ഥാനത് അവരെങ്ങിനെ വന്നു?.ഈ 6 ജില്ലകള്‍ LDF നെ എക്കാലവും സഹ്ഹായിക്കാറുള്ള ജിള്ളകളല്ലേ.ലോകസഭയില്‍ ഇവിടെയെല്ലാം LDF അമ്പേ പരാജയപെട്ടില്ലേ.പിന്നെ പരമ്പരാഗത വോടല്ലാതെ LDF നു പിന്നെ ആരാണ് ഇവിടെ വന്നു വോട്ടു ചെയ്തതിട്ടു പോയത്.മലപ്പുറം,എറണാകുളം,ഇടുക്കി,വയനാട് എന്നിവിടങ്ങളില്‍ അമ്പേ പരാജയപെട്ടെങ്കിലും തിരുവനതപുരം,തൃശൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ് തൂതുവാരുന്ന സ്ഥിതി ഒന്നും ഉണ്ടായില്ലല്ലോ.3 ഖടക കക്ഷികള്‍ വിട്ടുപോയി,മുഴുവന്‍ മീഡിയകളും എതിര്,മലബാറിലെ CPM വിമതര്‍ ,ക്രിസ്ത്യന്‍,മുസ്ലിം സാമുദായിക ധ്രുവീകരണം( മേല്പരഞ്ഞതിനൊക്കെ കാരണങ്ങള്‍ എന്തുമാകട്ടെ) ,ഭരിക്കുന്നവര്‍ക്കെതിരെ സ്വാഭാവികമായുണ്ടാകുന്ന ഭരണ വിരുദ്ധ വികാരം ,തുടങ്ങിയ എല്ലാ പ്രതികൂല അവസ്ഥയും നേരിട്ട് ഇത്രയും നേടിയത് നിസ്സാര കാര്യമാണോ?. ഈ സ്ഥാനത് യു.ഡി.എഫ്.ആയിരുന്നെങ്കിലോ? ANIKSPRAY യുടെ പരസ്യം പോലെയിരിക്കും;"പോടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍"

kaalidaasan said...

അശോകന്‍,

ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ന്നു എന്നല്ല ഞാന്‍ പറഞ്ഞത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റില്‍ ഒതുങ്ങിയിട്ടുണ്ട്. പക്ഷെ അന്നും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം മുന്നില്‍ തന്നെയായിരുന്നു. വളരെ കാലം അത് തുടര്‍ന്നുമിരുന്നു. അതാണിപ്പോള്‍ നഷ്ടപ്പെട്ടത്.

പുതിയ വോട്ടര്‍മാര്‍ ആരും തന്നെ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യുന്നില്ല. പഴയ പലരും മനം മടുത്ത് വോട്ടു ചെയ്യുന്നില്ല. അതൊക്കെ താഴെ തട്ടില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. പല വലത് പക്ഷ കുടുംബങ്ങളില്‍ നിന്നും അല്‍പ്പം പുരോഗമന ചിന്തഗതിയുള്ള പലരും സ്ഥിരമായി ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്തിരുന്നു. എനിക്ക് നേരിട്ടറിവുള്ള പലരുമുണ്ട്. അവരൊക്കെ ഒരു തരം നിസംഗതയാണിപ്പോള്‍ പ്രകടിപ്പിക്കുന്നത്. എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്ന് ഇടതുപക്ഷം ആത്മ പരിശോധന നടത്തേണ്ടതുണ്ട്.

3 ഖടക കക്ഷികള്‍ വിട്ടുപോയി,മുഴുവന്‍ മീഡിയകളും എതിര്,മലബാറിലെ ച്പ്പ്മ്മ് വിമതര്‍ ,ക്രിസ്ത്യന്‍,മുസ്ലിം സാമുദായിക ധ്രുവീകരണം( മേല്പരഞ്ഞതിനൊക്കെ കാരണങ്ങള്‍ എന്തുമാകട്ടെ) ,ഭരിക്കുന്നവര്‍ക്കെതിരെ സ്വാഭാവികമായുണ്ടാകുന്ന ഭരണ വിരുദ്ധ വികാരം ,തുടങ്ങിയ എല്ലാ പ്രതികൂല അവസ്ഥയും നേരിട്ട് ഇത്രയും നേടിയത് നിസ്സാര കാര്യമാണോ?. ഈ സ്ഥാനത് യു.ഡി.എഫ്.ആയിരുന്നെങ്കിലോ?

ഇപ്പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണ്. ഇത് മാറ്റിയെടുക്കാന്‍ അശോകന്റെ കയ്യില്‍ എന്തെങ്കിലും തന്ത്രമുണ്ടോ?

താങ്കളീ പറഞ്ഞതില്‍ മറ്റൊരു തമാശകൂടിയുണ്ട്. ഇവരൊക്കെ ഭിന്നിച്ചു നിന്നതുകൊണ്ടാണ്, ഇടതുപക്ഷം ഇത്രകാലം ​ജയിച്ചതെന്നാണത്. മറ്റുള്ളവര്‍ ഭിന്നിക്കുന്നതോ ഒന്നിക്കുന്നതോ അനുസരിച്ച് ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനു വേണോ അശോകാ?

ടി.പി.ചന്ദ്രശേഖരനേപ്പറ്റി തമാശ പറഞ്ഞത് കേട്ട് എനിക്കു ചിരി വരുന്നില്ല.‍ ടി.പി.ചന്ദ്രശേഖരന്റെ പാര്‍ട്ടിയും എം ആര്‍ മുരളിയുടെ പാര്‍ട്ടിയും ഉണ്ടായിരുന്നില്ലെങ്കില്‍ 5 പഞ്ചായത്തുകളില്‍ സി പി എമ്മിനു ഭരണം നഷ്ടപ്പെടില്ലായിരുന്നു. ഇവര്‍ക്കൊക്കെ പാര്‍ട്ടിയുണ്ടാക്കി പോരാടാന്‍ സാധിച്ചു. അതിനു കഴിയാത്ത ആയിരങ്ങള്‍ വേറെയുണ്ട്. അവരേക്കുറിച്ചുകൂടിയാണു ഞാന്‍ പരാമര്‍ശിച്ചത്.

ഒരു സംശയം. മണ്ടോളി കരുണന്റെ കൊലപാതകത്തിനു ശേഷം തന്നെയല്ലേ ഇടതുപക്ഷം 4 വര്‍ഷക്കാലം കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണച്ചത്? സി പി എമ്മിനെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചിട്ടുള്ള കരുണാകരനെ കൂടെ കൊണ്ടു നടന്നതും അതിനു ശേഷമല്ലേ?

രണ്ടു മൂന്നു പഞ്ചായത്തുകളില്‍ ടി.പി.ചന്ദ്രശേഖരന്റെ പാര്‍ട്ടിക്കു പിന്നിലായിപ്പോയി സി പി എം എന്ന സത്യം ഏതായാലുമില്ലാതകില്ല. അശോകാ. അതിനാരെയാണശോകന്‍ കുറ്റപ്പെടുത്തുക?

കാക്കര kaakkara said...

ഷാജി... അശോകൻ...

മനോജിന്റെ ഒരു കമന്റു കൂടി വായിക്കുക...

“കമ്മ്യൂണല്‍ ഡിവിഷന്‍ഉണ്ടായി എന്നാണു ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്. അത് സാധൂകരിക്കുന്നതാണ് കൈവെട്ടുകാരന്‍ നേടിയ വോട്ടുകള്‍. എല്‍ ഡി എഫിന് കിട്ടേണ്ട വോട്ടും അങ്ങനെ പോയിട്ടുണ്ട്.”

പക്ഷെ പോസ്റ്റിൽ പറഞ്ഞത്‌ യു.ഡി.എഫ് കൈവെട്ട്‌ കേസിലെ പ്രതിയെ വിജയിപ്പിച്ചുവെന്ന്‌...

പച്ചമലയാളത്തിൽ പറഞ്ഞാൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റേയും വോട്ടുകൾ “വർഗ്ഗീയ ദ്രുവീകരണത്തിലൂടെ” അനസ്സിന്‌ ലഭിച്ചു... ഈ സത്യം അംഗീകരിക്കുക...

എൽ.ഡി.എഫിന്‌ കിട്ടേണ്ട വോട്ട്‌ വർഗ്ഗീയ ധ്രുവികരണത്തിലൂടെ ചോരാതെ പിടിച്ചിട്ടാണ്‌ യു.ഡി.എഫിന്റെ വോട്ട്‌ ചോർച്ചയെ “ഒത്തുകളിയായി” ആരോപിച്ചിരുന്നുവെങ്ങിൽ... എത്ര നന്നായിരുന്നു...

dileep said...

,,,ഒരു സംശയം. മണ്ടോളി കരുണന്റെ കൊലപാതകത്തിനു ശേഷം തന്നെയല്ലേ ഇടതുപക്ഷം 4 വര്‍ഷക്കാലം കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണച്ചത്? സി പി എമ്മിനെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചിട്ടുള്ള കരുണാകരനെ കൂടെ കൊണ്ടു നടന്നതും അതിനു ശേഷമല്ലേ?,,,,

ഹ ഹ .... ബ്ലോഗ്‌ ലോകത്തെ 22ct. ഇടതു പ്ക്ഷക്കരെന്‍ എന്ന് പേരുകേട്ട വീരെന്ദ്രന്‍, കാളിദാസന്‍ അവര്‍കള്‍ ഇവിടെ വരവ് വെച്ചതില്‍ പെരുത് സന്തോയം .! കൂട്ടുകാര്‍ വഴിയെ വരുമെന് പ്രതീക്ഷിക്കുന്നു.......

മുകളിലെത്തെ കാളി മൂപ്പരുടെ സമശയം മാര്‍കിസ്റ്റ് സൌന്ദര്യ ശാസ്ത്ര വിശകലനത്തിന്റെ മികച്ച ഇണ്ടന്‍ മത്രെകകളില്‍ ഒന്നാണെന്ന് കൂടി പറയേണ്ടിയിരിക്കുന്നു ..! ബി ജെ പേ എന്നാ ഹിന്ദു വര്‍ഗീയ കൂമരങ്ങളെ നാടിന്‍റെ നന്മ്മ്ക്കായി ഭാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ , രക്ഷയില്ലാതെ സിപിഎം പുറത്തു നിന്ന് പിന്തുണ പ്രഘ്യ്പിച്ചതും ഒന്ചിയത് ച്ദ്രശേകരെന്‍ എന്നാ 916 ഹാള്‍ മാര്‍ക്ക്‌ മര്കിസ്ടുകാരന്‍ UDF ന്റെ വോട്ട് വാങ്ങി അവരുടെകിടപ്പറയില്‍ അന്ത്യുറങ്ങി അവരുടെ കൂടെ ഭരിക്കുന്നതും ഒരു പോലെ ആണെന്ന് പറയുന്ന സിണ്ട്ട്ന്തത്തിനു കരള്‍ മാര്‍ക്സ് സമരക അവാര്‍ഡു തന്നെ നല്‍കണം ... !
മോനെ, കാളി വയട്ടു പിഴപ്പിനു MR മുരളിയും ചന്ദ്ര ശേകാരനും മലയാട്ടില്‍ ആസാദും ബര്‍ലിന്‍ കുഞ്ഞനടനും ച്യുഉന പണി എല്ലാം ഒന്നുതന്നെ അസ്സല്‍ കൂട്ടി കൊടുപ്പ് ....! ഇവര്‍ ഇനി മാര്‍ക്സിന്റെ ഫോട്ടോ മാറ്റി ചാണ്ടിയുടെയുംചെന്നിത്തലയുടെയുംവെക്കുക ... എന്നിട്ട് രേവലൂഷനരി മക്കിസ്ടുകള്‍ എന്ന് പറഞ്ഞു നടക്കുക ... ത്ഫോഓഓഓഓ.........

ASOKAN said...

Kakkara,
SDPI എന്നാ പാര്‍ടിയും അവരുടെ പൂര്‍വരൂപമായ പോപ്പുലര്‍ ഫ്രണ്ട് എന്ന പാര്‍ടിയും കുറേകാലമായി ആരുടെ കൂടെയാണെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്‌ ആരെയാനെന്നും നമുക്കെല്ലാവര്‍ക്കും അറിയാം.പിന്നെ വാഴക്കുളം ഡിവിഷനിലെ വോട്ടിന്റെ സ്ഥിതി ഞാന്‍ വിവരിച്ചപ്പോള്‍ ആസൂത്രിതമായി ധ്രുവീകരണം ഉണ്ടാക്കിയതാരെന്നു സംശയം ഇല്ലെന്നു കരുതുന്നു.

ASOKAN said...

kaalidaasanji
LDF 23 സീറ്റില്‍ ഒതുങ്ങിയകാലത്ത് ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പു ഇതുപോലെ കൃത്യമായി നടന്നിരുന്നില്ല.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1980 നു ശേഷമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പു ഇവിടെ കൃത്യമായി നടക്കാന്‍ തുടങ്ങിയത്.ഇപ്പോള്‍ നമ്മള്‍ കാണേണ്ട കാര്യം, അന്നത്തെ മുന്നണി സംവിധാനം അല്ല ഇന്നുള്ളത് എന്നതാണ്.
"പുതിയ വോട്ടര്‍മാര്‍ ആരും തന്നെ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യുന്നില്ല. പഴയ പലരും മനം മടുത്ത് വോട്ടു ചെയ്യുന്നില്ല. അതൊക്കെ താഴെ തട്ടില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. പല വലത് പക്ഷ കുടുംബങ്ങളില്‍ നിന്നും അല്‍പ്പം പുരോഗമന ചിന്തഗതിയുള്ള പലരും സ്ഥിരമായി ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്തിരുന്നു. എനിക്ക് നേരിട്ടറിവുള്ള പലരുമുണ്ട്. അവരൊക്കെ ഒരു തരം നിസംഗതയാണിപ്പോള്‍ പ്രകടിപ്പിക്കുന്നത്.." ഇതെല്ലാം താങ്കളുടെ വലതുപക്ഷ ചിന്തയില്‍ നിന്നുണ്ടാവുന്ന ആഗ്രഹങ്ങള്‍ മാത്രമാണ്.ശരിയായികൊല്ലനമെന്നില്ല.
പിന്നെ തന്ത്രങ്ങള്‍ എന്ന് പറയുന്നത് ആര്‍ക്കും റെഡി മേട് ആയി കരുതിവക്കാന്‍ സാധിക്കില്ല.അതാതു സമയത്ത് വന്നുകൂടുന്നതാണ്.പിന്നെ താങ്കള്‍ പായുന്നതുപോലെ ഗതികേടിന്റെ കാര്യമെന്താണ്.ഇവടെ വലതു പക്ഷത്തിനു എന്നാണു സ്ഥിരമായ ഒരു വിജയം ഉണ്ടായിടുള്ളത് .
എണ്ണം എത്ര എന്ന് നോക്കി പഞ്ചായത്ത് ഭരണം പിടികുന്നതാണ് കാര്യമെങ്കില്‍ വേറെ ഇഷ്ടം പോലെ വഴികളുണ്ടായിരുന്നു.അത് കൊണ്ട് അത് കളഞ്ഞേക്ക്.
ഒഞ്ചിയം കാര്യം ഞാന്‍ പരാമര്‍ശിച്ചത് വേറെ രീതിക്കാണ്.അതായത്,"ഇപ്പോഴത്തെ സി പി എം ശരിയല്ല,അവര്‍ക്ക് വലതു പക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു,അവര്‍ മൂലധന ശക്തികളുമായി സന്ധി ചെയ്യുന്നു,ഒന്ചിയത് ഞങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയതാണ് ശരിയായ കമ്മുനിസ്റ്റ്‌ പാര്‍ടി"തുടങ്ങിയ വാദങ്ങള്‍ ഉയര്തികൊണ്ടാണ് ടി.പി.ചന്ദ്രശേഖരനെപോലുള്ള നേതാക്കള്‍ ഒന്ചിയാതെ സഖാക്കളെ തെറ്റിദ്ധരിപ്പിച്ചു സി.പി.എമ്മിന് എതിരാക്കിയത്‌.എന്നിട്ട് കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ അവര്‍ സന്ധി ചെയ്യുന്നത് ആരുമായിട്ടനെന്നു നോക്ക്.ചില തെട്ടിധാരനയുടെ പുറത്തു പാര്‍ടി വിട്ട നല്ലവരായ അവിടത്തെ സഖാക്കള്‍ താമസിയാതെ പാര്‍ടിയില്‍ തിരികെയെതുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.ഒരാവേശതിനു പാര്‍ട്ടി ഉണ്ടാക്കാനും കുറെ ആളുകളെ കുറച്ചു കാലം കൂടെ നിര്‍ത്താനും സാധിക്കും.എന്നാല്‍ സി.പി.എം.വിരോധം എന്നത് മാത്രം അജണ്ടയാക്കി കമ്മുനിസ്റ്റ്‌ ലേബലില്‍ ഒരുപാര്ടിക്ക് ഇവിടെ അധിക കാലം നിലനില്‍ക്കാന്‍ സാധിക്കില്ല.കാരണം അതിനാണെങ്കില്‍ ഇവിടെ വേറെ പാര്‍ടികള്‍ നിലവില്‍ ഉണ്ട് .പുതിയൊരു പാര്‍ടിയുടെ ആവശ്യം എന്താണ്?M.V.R തന്നെ ഏറ്റവും വലിയ ഉദാഹരണം.അത് കൊണ്ട് ഇതെരെഞ്ഞെടുപ്പില്‍ പിന്നിലായി എന്നുള്ളത് എല്ല്തിന്റെയും അവസാനമായി എന്ന് കരുതുന്നവര്‍ കണ്ണടച്ച് ഇരുട്ടാകുകയാണ്.താങ്കള്‍ക്കും അത് തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

thazvi said...
This comment has been removed by the author.
kaalidaasan said...

ദിലീപ്,

മാര്‍ക്സിസ്റ്റ് സൌന്ദര്യ ശാസ്ത്ര വിശകലനം എന്ന കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊന്നും എനിക്കു വഴങ്ങുന്നതല്ല. കാരാട്ട് കുറവായതുകൊണ്ടായിരിക്കും.

ബി ജെ പിയെ അധികാരത്തില്‍ നിന്നകറ്റി നിറുത്തുക എന്നത് നല്ല കാര്യമാണ്. പക്ഷെ അതിനു വേണ്ടി മാത്രം കോണ്‍ഗ്ഗ്രസുമായി കൂട്ടുകൂടുക എന്നത് നിഷേധാത്മകമായ നയമാണ്. ബി ജെ പി ഇനി ഒരിക്കലും അധികാരത്തില്‍ വരില്ല എന്നുറപ്പിച്ചതും നല്ലതു തന്നെ.

പക്ഷെ ഞാന്‍ പരാമര്‍ശിച്ചത് അതല്ല. കേരളത്തില്‍ ബി ജെ പി ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല വിജയമാണു നേടിയിരിക്കുന്നത്. പലയിടത്തും ആരു ഭരിക്കണമെന്നു തീരുമാനിക്കത്തക്ക ശക്തി അവര്‍ക്കുണ്ട്. എന്തേ സി പി എമ്മിനത് തടയാനായില്ല. കേരളത്തില്‍ ബി ജെ പി വളരുന്നതില്‍ കുഴപ്പമില്ല എന്നതാണോ സി പി എം നയം?

ദിലീപിന്‌ എന്തു പ്രായമുണ്ടെന്ന് എനിക്കറിയില്ല. 197ല്‍ ഓര്‍മ്മ വയ്ക്കുന്ന പ്രായമായിരുന്നെങ്കില്‍ മറക്കാന്‍ പാടില്ലാത്ത ചിലതുണ്ട്. അന്ന് ബി ജെ പിയുടെ മുന്‍ രൂപമായിരുന പാര്‍ട്ടിയായാണ്, ജന സംഘം. അന്നവരുമായി പരസ്യമായ തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയിരുന്നു സി പി എം. സഖ്യമുണ്ടാക്കി അവരെ അധികാരത്തിലേറ്റിയതില്‍ സി പി എമ്മിനു വലിയ ഒരു പങ്കുണ്ട്. അന്ന് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കാനായിരുന്നു അത് ചെയ്തത്. 1989 ല്‍ കോണ്‍ഗ്രസിനെ അധികരത്തില്‍ നിന്നും അകറ്റാന്‍ ബി ജെപിയോടൊപ്പം പുറത്തുനിന്നും വി പി സിംഗിനെ പിന്തുണച്ചു. ഇതൊക്കെ വല്ലപ്പോഴും ദിലീപ് ഓര്‍ക്കുന്നത് നല്ലതാണ്.

കേരളത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ കരുത്തുനേടുന്നതാണ്, കഴിഞ്ഞതെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. ബി ജെപിയേയും മുസ്ലിം ലീഗിനേയും എസ് ഡി പി ഐ യേയും ജമയത്തേ ഇസ്ലാമിയേയും കേരള കോണ്‍ഗ്രസിനേയും അധികാരത്തില്‍ നിന്നും അകറ്റി നിറുത്താന്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട ഗതികേടുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.

kaalidaasan said...

ദിലീപ്,

പ്രകാശ് കാരാട്ട് നാലു വര്‍ഷക്കാലം സോണിയ ഗാന്ധിയുടെ വീട്ടില്‍ കയറി ഇറങ്ങി നടന്നിരുന്നു. അത് അവിടെ അന്തിയുറങ്ങിയതാണെന്നൊന്നും വ്യാഖ്യാനിക്കത്തക്ക സൌന്ദര്യശാസ്ത്ര ജ്ഞാനം എനിക്കില്ല. ചന്ദ്ര ശേഖരന്‍ സി പി എമ്മില്‍ നിന്നും പുറത്തു പോയി മറ്റൊരു പാര്‍ട്ടിയുണ്ടാക്കിയ വ്യക്തിയാണ്. അദ്ദേഹമാരൊക്കെയായി കൂട്ടുകൂടണമെന്നും ആരൊക്കെ ചേര്‍ന്ന് ഭരിക്കണമെന്നും നിശ്ചയിക്കാനുള്ള വളര്‍ച്ച നേടിയ വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണക്കുന്നു. സി പി എമ്മിന്റെ നിലപാടിനെ തള്ളിക്കളയുന്നു. ജനാധിപത്യത്തിന്റെ അര്‍ത്ഥം അതൊക്കെയാണു ദിലീപേ. സൌന്ദര്യ ശസ്ത്രം പോലുള്ള വാക്കുകളൊന്നും പോരാ അതൊക്കെ മനസിലാക്കിയെടുക്കാന്‍.

അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസ് തല്ലിയതിന്റെ സ്മാരകായി രക്തം പുരണ്ട ഷര്‍ട്ട് ഇന്നും സൂക്ഷിക്കുന്നവര്‍ വരെ കരുണാകരന്റെ തോളില്‍ കയ്യിട്ടു നടക്കാന്‍ മടി കാണിച്ചില്ല. അതിലും കാരാട്ടു കൂടിയതല്ല ഇപ്പോള്‍ ചന്ദ്രശേഖരനില്‍ ആരോപിക്കുന്ന കുറ്റം.


ഭൂരിപക്ഷ വര്‍ഗ്ഗിയതയെ പരസ്യമായി എതിര്‍ത്തിട്ട് മുസ്ലിം ന്യൂനപക്ഷ വര്‍ഗ്ഗിയതയെ കടക്കണ്ണെറിയുന്നത് കുറച്ചുപേരെങ്കിലം ​മനസിലാക്കുന്നുണ്ട്. അതിന്റെ തെളിവാണ്, ബി ജെ പി ഒന്നും രണ്ടും സ്ഥാനത്തുവന്ന പലയിടത്തും ഇടതുപക്ഷം മൂന്നാം സ്ഥാനത്തായത്. അതൊക്കെ ദിലീപിനു മനസിലാകുമെന്നു തോന്നുന്നില്ല. ഇടതുപക്ഷം ദുര്‍ബലമാകുന്ന ഇടങ്ങളില്‍ വര്‍ഗ്ഗീയ പാര്‍ട്ടികളാണ്‌ നേട്ടം കൊയ്യുന്നത്. കോണ്‍ഗ്രസല്ല. അതിന്റെ ഗൌരവം ദിലീപിനു മനസിലാക്കാന്‍ ആകുന്നുണ്ടോ? 24 കാരാട്ടും 916 മുദ്രയുമൊന്നും ഉണ്ടായിട്ടു കാര്യമില്ല.

kaalidaasan said...

അശോകന്‍,

തദ്ദേശ തെരഞ്ഞെടുപ്പു കൃത്യമായി നടന്നു തുടങ്ങിയത് എന്നാണെന്നതിനു വലിയ പ്രസക്തിയില്ല. 1980 ലെ മുന്നണി സംവിധാനത്തില്‍ ബി ജെപിയോ എസ് ഡിപി ഐയോ ജമായത്തേ ഇസ്ലാമിയോ ചിത്രത്തിലേ ഇല്ലായിരുന്നു. കരുണാകരനും ജോസഫും മുസ്ലിം ലീഗുമൊഴികെ മറ്റെല്ലാവരും ഇടതുപക്ഷത്തോടൊപ്പമായിരുന്നു.

മുന്നണി സംവിധാനം ഏതായായിരുന്നാലും, പ്രദ്ദേശിക തലത്തില്‍ ഇടതുപക്ഷം പാര്‍ട്ടി അതിരുകള്‍ക്കപ്പുറത്ത് സ്വീകാര്യരായിരുന്നു. അവരുടെ ധര്‍മ്മികത കൂടുതലയിരുന്നു. അല്ലാതെ പാര്‍ട്ടിയുടെ ശക്തിയല്ല പ്രദേശിക തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിരുന്നത്. ഇന്ന് പക്ഷെ താഴെ തട്ടിലുള്ള ഇടതുപക്ഷ നേതക്കള്‍ അതു പോലെ സ്വീകാര്യരല്ല. അതാണിന്നത്തെ യാഥാര്‍ത്ഥ്യം. അശോകന്‍ അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം.

ഇടതുപക്ഷം ജായിച്ചപ്പോഴും തോറ്റപ്പോഴും സി പി എമ്മിന്റെ വോട്ടില്‍ വലിയ വ്യത്യാസം കണ്ടിരുന്നില്ല. പക്ഷെ അനുഭാവികളുടെ വോട്ടുകളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വളരെ കുറവു വന്നിട്ടുണ്ട്. പണ്ടൊക്കെ വോട്ടുകള്‍ പോയിരുന്നത് വലതു പക്ഷത്തേക്കായിരുന്നു. ആ വോട്ടുകള്‍ വലതുപക്ഷത്തെ മടുക്കുമ്പോള്‍ തിരികെ വരുന്നതുമായിരുന്നു. ഇന്ന് ചിത്രം മാറി. വലതു പക്ഷത്തേക്ക് പോയതിനേക്കാള്‍ കൂടുതല്‍ പക്ഷങ്ങളില്ലാത്ത ബി ജെപിയും എസ് ഡിപിഐയും ജമായത്തുമൊക്കെ കൊണ്ടുപോയി. കുറച്ച് ഒഞ്ചിയത്തെ 916 മര്‍കിസ്റ്റുകാരനും കൊണ്ടുപോയി. അധികാരം ​ലഭിക്കാന്‍ വേണ്ടി പോയ വോട്ടുകളല്ല അതൊക്കെ. അതുകൊണ്ട് അവ തിരികെ വരുന്ന കാര്യം സംശയാസ്പദമാണ്. അതിന്റെ ഗൌരവം അശോകനുള്‍ക്കൊള്ളാനാകുന്നുണ്ടോ? ഇതൊക്കെ എന്റെ വലതുപക്ഷ ചിന്തയില്‍ നിന്നുണ്ടാവുന്ന ആഗ്രഹങ്ങള്‍ ആണെന്നു പറഞ്ഞു നിസാരവതകരിക്കുന്നതു കാണുമ്പോള്‍ താങ്കളുടെ ഇടതുപക്ഷ ചിന്താഗതിയെ ഞാന്‍ ശരിക്കും സംശയിക്കുന്നു.

കങ്കാരു said...
This comment has been removed by the author.
കങ്കാരു said...
This comment has been removed by the author.
കങ്കാരു said...

==മുന്നണി സംവിധാനം ഏതായായിരുന്നാലും, പ്രദ്ദേശിക തലത്തില്‍ ഇടതുപക്ഷം പാര്‍ട്ടി അതിരുകള്‍ക്കപ്പുറത്ത് സ്വീകാര്യരായിരുന്നു. ==

ഹ ഹ ഹ ഹ. ഇരുപതു ഇരുപത്തഞ്ചും ശതമാനം,വോട്ടു കിട്ടിയ കാലം ഉണ്ടായിരുന്നു, ഇടതിന്. ഫയങ്കര സ്വീകാര്യത.

ഇനി ഷയ്ന്‍ വോണി ന്റെ ഗൂഗ്ളി..

+++ഇടതുപക്ഷം ജായിച്ചപ്പോഴും തോറ്റപ്പോഴും സി പി എമ്മിന്റെ വോട്ടില്‍ വലിയ വ്യത്യാസം കണ്ടിരുന്നില്ല. പക്ഷെ അനുഭാവികളുടെ വോട്ടുകളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വളരെ കുറവു വന്നിട്ടുണ്ട്.+++

മുപ്പതു നാല്‍പ്പതു പിന്നെ അമ്പതു ശതമാനത്തിനടുത്ത് എന്നിങ്ങനെ സീ പിഎ മ്മിനു വോട്ടു കിട്ടിയിട്ടുണ്ട്, കഴിഞ്ഞ മൂന്നര ദശകങ്ങള്‍ എടുത്തു നോക്കിയാല്‍. സീ പി എമ്മിന്റെ വോട്ടു എത്രന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയും, മുമ്പും പറഞ്ഞിട്ടുണ്ട്, എന്നാല്‍ അതിനു വോട്ടിട്ടവരില്‍ "അനുഭാവികളുടെ വോട്ടു" എന്ന് പ്രത്യേകം ആരാണ് കണക്കാക്കുന്നത് എന്നതാണ് ഗൂഗ്ളി, ഗൂഗ്ളി... അതായത് ഞാനും എന്റെ മകനും ഇടതിന് വോട്ടു ചെയ്യുന്നു എന്ന് വെക്കുക.
എന്റെ വോട്ടു പാര്‍ടി വോട്ടു ,മകന്റെത് അനുവാവി വോട്ട എന്നിങ്ങനെ "യതാര്‍ത്ത ഇടതു" സ്പെഷലിസ്ട്ടുകള്‍ grade ചെയ്തു തീരുമാനിക്കും.
എന്തൊക്കെ പെടാപ്പാടാണ് ഓരോന്ന് സ്ഥാപിക്കാന്‍ മുരുകാ.

kaalidaasan said...

അശോകന്‍,

എണ്ണം നോക്കുന്നത് അശോകനിഷ്ടമല്ലെങ്കില്‍ നോക്കേണ്ട. ഈ പോസ്റ്റില്‍ തന്നെ മനോജും കുറെ എണ്ണവും കണക്കുകളും ഉപയോഗിച്ചാണു പലതും എഴുതിയത്. പര്‍ലമെന്ററി ജനാധിപത്യത്തില്‍ എണ്ണം തന്നെയാണു പ്രധാനം. അതില്‍ വിശ്വാസമില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന ലേബല്‍ എന്തിനാണ്? വെറും സാമൂഹിക സംഘടന എന്ന ലേബല്‍ പോരേ.

ഒഞ്ചിയത്ത് സംഭവിച്ചതെന്തായിരുന്നു എന്നത് അശോകന്‍ പറയുമ്പോലെ അല്ല. വലതു പക്ഷ വ്യതിയാനം എന്ന കച്ചിത്തുരുമ്പില്‍ അത് മറച്ചു വയ്ക്കാനുമാകില്ല. ഒരു പ്രദേശത്തെ സഖാക്കള്‍ മുഴുവന്‍ ചന്ദ്രശേഖരനെ വിശ്വസിക്കുന്നു എങ്കില്‍ അതില്‍ എന്തോ വലിയ പ്രശ്നമുണ്ട്. കുലം കുത്തികള്‍ എന്ന മുദ്ര ചാര്‍ത്തിക്കൊടുത്താലൊന്നും ആ പ്രശ്നം ഇല്ലാതാകില്ല.

അവരുടെ അജണ്ട എന്താനെങ്കിലും അവര്‍ക്ക് ജന പിന്തുണയുണ്ട്. ജനാധിപത്യത്തില്‍ നിലനില്‍പ്പിനാവശ്യം ജനപിന്തുണയാണ്. അതുള്ളിടത്തോളം കാലം അവര്‍ നിലനില്‍ക്കും. ജാങ്ങളെ സേവിക്കാന്‍ ഇന്ന ലേബല്‍ വേണമെന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ആരു പരിഹരിക്കുന്നോ അവരെ ജനങ്ങള്‍ വോട്ടു ചെയ്തു ജയിപ്പിക്കും. അത് മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നതോ പിന്തുണക്കുന്നതോ നോക്കിയല്ല സംഭാവിക്കുന്നത്. വോട്ടു ചെയ്യുന്നത് നേഴ്സറി ക്ളാസുകളിലെ കുട്ടികളുമല്ല. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി പഞ്ചയത്ത് ഭരിച്ചാല്‍ അവരെ വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുക്കും. അവരില്‍ എത്ര കഴഞ്ച് കമ്യൂണിസമുണ്ടെന്നും അവിടത്തെ വോട്ടര്‍മാര്‍ തോക്കിനോക്കില്ല. സി പി എം വിരോധവും കോണ്‍ഗ്രസ് പ്രേമമവുമൊന്നും അവിടെ കടന്നു വരില്ല.എം എല്‍ എ തിരുവനന്തപുരത്ത് എന്തു ചെയ്യുന്നു എന്നോ എം പി ഡെല്‍ഹിയില്‍ എന്തു ചെയ്യുന്നു എന്നോ ഒരു പഞ്ചായത്തിലുള്ളവര്‍ അറിയാറില്ല. പക്ഷെ ഒരു പഞ്ചായത്ത് മെംബര്‍ എന്തു ചെയ്യുന്നു എന്ന് അവിടത്തെ കൊച്ചു കുട്ടികള്‍ വരെ അറിയും. അവരുടെ പ്രശ്നം ആണവ കരാറോ സദ്ദാം ഹുസ്സയിനോ അല്ല. മൃഗങ്ങള്‍ക്ക് പോലും നടക്കാവുന്ന ഒരു റോഡ് കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്തും ഇല്ല. അവിടത്തെ ഒരു വോട്ടറോട് ചോദിച്ചു നോക്കൂ എന്താണവരുടെ പ്രശ്നമെന്ന്. അവര്‍ ഒറ്റക്കെട്ടായി പറയും, കൊതുക്, മാലിന്യം , കുടിവെള്ളം, റോഡ് ഇവയാണെന്ന്. ഇടതുപക്ഷം 30 വര്‍ഷം കോര്‍പ്പറേഷന്‍ ഭരിച്ചിട്ടും ഇവക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല.

kaalidaasan said...

അശോകന്‍,


സി പി എം വിരോധം മാത്രമാണ്‌ ചന്ദ്രസേഖരനോടൊപമുള്ളവനവരുടെ അജണ്ട എന്നത് അശോകനു തോന്നുന്നതാണ്. അവര്‍ക്ക് തെറ്റെന്നു തോന്നിയ, സി പി എം നേതാക്കളുടെ ഒരു തീരുമാനത്തേത്തുടര്‍ന്നാണാവര്‍ പാര്‍ട്ടി വിട്ടു പോയത്. സി പി ഐയുടെ ഒരു തീരുമാനം തെറ്റെന്നു തോന്നിയപ്പോള്‍ ചിലര്‍ പാര്‍ട്ടി വിട്ട് സി പി എം ഉണ്ടാക്കിയതുപോലെ തന്നെയാണിതും. പിന്നെ കമ്യൂണിസം എന്നത് ആര്‍ക്കും പൈതൃകമായി കിട്ടിയ തറവാട്ടു സ്വത്തൊന്നുമല്ലല്ലോ. ഒരു പ്രത്യേക ലേബല്‍ ഉണ്ടെങ്കില്‍ മാത്രമേ കമ്യൂണിസ്റ്റാശയങ്ങള്‍ നടപ്പിലാക്കാനാകൂ എന്നൊക്കെ അശോകനേപ്പോലുള്ളവര്‍ക്ക് കരുതാം.

ഈ തെരെഞ്ഞെടുപ്പില്‍ പിന്നിലായി എന്നുള്ളത് ഒന്നിന്റെയും അവസാനമായി ആരും കരുതില്ല. പക്ഷെ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ജനങ്ങളുടെ വോട്ടു വേണം. ഭൂരിപക്ഷം ജനതക്കും സ്വീകാര്യമായ നയപരിപാടികള്‍ ഉണ്ടെങ്കിലേ അവര്‍ വോട്ടു ചെയ്യൂ. നിര്‍ഭാഗ്യവശാല്‍ അതുപോലെ ഒന്നിപ്പോള്‍ ഇടതുപക്ഷത്തിനില്ല.

വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വേണ്ട എന്നും ജനങ്ങള്‍ക്ക് തീരുമാനിക്കാം. അമ്യൂസ്മെന്റ് പാര്‍ക്കും, പഞ്ചനക്ഷത്ര ഹോട്ടലും, കമേഴ്സ്യല്‍ റ്റെലിവിഷന്‍ ചാനലുകളും നടത്തുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയെ കുറച്ചുപേരെങ്കിലും കയ്യൊഴിയുന്നുണ്ട്. സാന്റിയഗോ മാര്‍ട്ടിന്‍ കഥകള്‍ വേണ്ടുവോളമുണ്ട് എല്ലാവര്‍ക്കും പാടി നടക്കാന്‍. ഉത്തരാധുനിക ഇടതുപക്ഷ ചിന്തയുടെ കൊടുമുടിയാണല്ലോ ഇതൊക്കെ.

kaalidaasan said...

സീ പി എമ്മിന്റെ വോട്ടു എത്രന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയും, മുമ്പും പറഞ്ഞിട്ടുണ്ട്, എന്നാല്‍ അതിനു വോട്ടിട്ടവരില്‍ "അനുഭാവികളുടെ വോട്ടു" എന്ന് പ്രത്യേകം ആരാണ് കണക്കാക്കുന്നത് എന്നതാണ് ഗൂഗ്ളി, ഗൂഗ്ളി...

അതൊക്കെ മനസിലകണമെങ്കില്‍ സമൂഹത്തിലെ താഴെ തട്ടില്‍ ചില അന്വേഷണങ്ങളൊക്കെ നടത്തണം. തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന കണക്കിനപ്പുറം കാണാന്‍ കണ്ണുള്ളവര്‍ക്ക് അത് കാണാനാകും. അത് കുറച്ചൊക്കെ മേലേത്തട്ടിലെ പാര്‍ട്ടി നേതാക്കള്‍ക്കിപ്പോള്‍ മനസിലായിട്ടുണ്ട്. അതിന്റെ സമ്മതമാണ്, പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിലുള്ളത്.

മകന്റെയും മരുമകളുടെയും അമ്മായിയമ്മയുടെയും ഗൂഗ്ളി കളിച്ചാലൊന്നും അത് മനസിലാകില്ല. അസംബ്ലിയിലേക്കും ലോക് സഭയിലേക്കും ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യാത്ത പലരും പഞ്ചായത്ത് തലത്തില്‍ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്തിരുന്നു. അതുകൊണ്ടാണവര്‍ ഇത്രകാലവും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാതിരുന്നത്. ഈ വോട്ടിന്റെ കണക്ക് ഒരു തെരഞ്ഞെടുപ്പു കമ്മിഷന്റെ പട്ടികയിലും വരില്ല. അതിനെ ഷെയിന്‍ വോണിന്റെ ഗൂഗ്ളിയെന്നോ മുരളിയുടെ ദൂസരയെന്നോ വിളിച്ചോളൂ. അവരെയാണനുഭാവികള്‍ എന്നുദ്ദേശിച്ചത്. വടകരയിലും ബേപ്പൂരും കോണ്‍ഗ്രസും ബി ജെപിയും ലീഗും ഒന്നുച്ചുനിന്നപ്പോള്‍ ഇ അനുഭാവികളാണ്, ഇടതുപക്ഷത്തെ ജയിപ്പിച്ചെടുത്തത്. അവരായിരുന്നു എന്നും പഞ്ചയത്ത് തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നതും. ഇപ്പോള്‍ പലയിടത്തും, കോ ലീ ബി സഖ്യമുണ്ടായപ്പോള്‍ ഇടതുപക്ഷത്തിന്റെ തുണക്കവര്‍ എത്തിയില്ല. പലരും ആ സഖ്യത്തിന്‌ വോട്ടു ചെയ്യുകയും ചെയ്തു. പലരും പുതിയതായി വന്ന വര്‍ഗ്ഗീയ പര്‍ട്ടികള്‍ക്കും വോട്ടു ചെയ്തു. മുന്‍കാലങ്ങളില്‍ കാണാത്ത വിധം വോട്ടര്‍മാര്‍ ഇപ്രാവശ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. അത് ഇടതുപക്ഷത്തെ സഹായിക്കാനായിരുന്നില്ല എന്നതാണു വാസ്തവം. ഗൂഗ്ളിയുടെ പിറകെ നടന്നാലൊന്നും ഇത് മനസിലാകില്ല.

കാക്കര kaakkara said...

അശോകൻ... വർഗ്ഗീയ ധ്രുവീകരണം ആരെങ്ങിലും ആസൂത്രിതമായി കെട്ടിപ്പടുത്തു എന്നതിന്‌ ആ കണക്കുകൾ പോരാ സുഹ്രുത്തെ... അത്‌ തന്നെയാണ്‌ മനോജും കമന്റിലൂടെ സമ്മതിച്ചതും... “എൽ.ഡി.എഫിന്റെ വോട്ടുകളും ചോർന്നു”... വർഗ്ഗീയ ധ്രുവീകരണം അങ്ങനെയാണ്‌... എല്ലാ കണക്കുകളും തെറ്റിക്കും... കാരണം വർഗ്ഗീയത തുറന്ന്‌ വിട്ട കുടത്തിലെ ഭൂതമാണ്‌...

ASOKAN said...

Kalidasanji,

" പണ്ടൊക്കെ വോട്ടുകള്‍ പോയിരുന്നത് വലതു പക്ഷത്തേക്കായിരുന്നു. ആ വോട്ടുകള്‍ വലതുപക്ഷത്തെ മടുക്കുമ്പോള്‍ തിരികെ വരുന്നതുമായിരുന്നു.ഇന്ന് ചിത്രം മാറി. വലതു പക്ഷത്തേക്ക് പോയതിനേക്കാള്‍ കൂടുതല്‍ പക്ഷങ്ങളില്ലാത്ത ബി ജെപിയും എസ് ഡിപിഐയും ജമായത്തുമൊക്കെ കൊണ്ടുപോയി".അപ്പോള്‍ ഈ പ്രാവശ്യം മുഴുവനും വലത്തേക്ക് വന്നില്ല എന്നാണോ .ഈ കാര്യത്തെ കുറിച്ച് കാളിദാസന്ജി ക്ക് എന്താണാവോ വേവലാതി ഇല്ലാത്തതു.
കൊള്ളാം ,അപ്പോള്‍ ഇപ്രാവശ്യം വലതുവശത്തേക്ക് വരാത്തതിന്റെ ഉത്തരവാദിത്വവും ഇടതിനാനെന്നോ?ഓ,പിടികിട്ടി,ഇടതു സ്വയം നന്നായി ഇരിക്കണം,കൂടാതെ ഇടത്തില്‍ നിന്ന് പോകുന്നത് മറ്റാരും കൊണ്ടുപോകാതെ വലത്തേക്ക് തന്നെ ചെല്ലതക്ക രീതിയില്‍ വലതിനെ നന്നാക്കി ഇരുതെണ്ട പണിയും ഇടതിന് തന്നെ!അവരങ്ങിനെ ചെയ്യാതിരുന്നത് മോശമായിപോയി,വളരെ മോശമായിപോയി,തീരെ മോശമായിപിയി.ഒരു കാര്യം സമ്മതിച്ചതിന് നന്ദി;2006 ല്‍ പാലകാട്ടും മചെശ്വരത്തും വലതു നിന്ന് പോന്നത് ഇടതിന് തന്നെ കിട്ടതക്കരീതിയില്‍ ഇടതു നല്ലത് തന്നെയായിരുന്നു എന്ന് kaalidasanji പറയാതെ പറഞ്ഞതിന്.

പിന്നെ എമ്പതുകളിലെ മുന്നണി സംവിധാനത്തെ കുറിച്ച് താങ്കള്‍ പറഞ്ഞത് ശരിയല്ല.ആ 3 പാര്‍ടികള്‍ കൂടാതെ SRP(ഈഴവരുടെ),NDP(നായര്‍ സമുദായത്തിന്റെ)PSP,JANATHA(G),RSP(S)എന്നീ കക്ഷികള്‍ കൂടി യു.ഡി.എഫ് ല്‍ ഉണ്ടായിരുന്നു.

ASOKAN said...

ജി,നിങ്ങള്‍ കരുതുന്നത് പോലെ ഞാന്‍ ഒരു സി.പി.എം.മെമ്പര്‍ ഒന്നുമല്ല.എങ്കില്‍ പോലും എന്റെ ഇടതു പക്ഷ മനസ്സ് എന്നും അങ്ങിനെതന്നെ ആയിരിക്കും എന്നെനിക്കു ഉറപ്പുണ്ട്,താങ്കള്‍ക്കു ആ കാര്യത്തില്‍ ആശങ്ക വേണ്ട.പെയിഡ് ന്യുസുകളെ കുറിച്ച് വാര്‍ത്തകള്‍ ധാരാളം വരുന്ന ഈ കാലത്ത് മുന്‍കൂട്ടി തയ്യാറാക്കിയ അജെണ്ടക്കനുസരിച്ചുള്ള മാധ്യമ തലകെട്ടുകളുടെ മറുവശം തേടുന്ന ഒരു മനസുകൂടിയാണ് എന്റേത് . Sri Sri Ravishankarji യുടെ ക്ലാസ്സുകള്‍ പലതും കേട്ടിട്ടുള്ള ഒരാളും കൂടിയാണ് ഞാന്‍ .അദ്ധേഹത്തിന്റെ ക്ലാസ്സുകളില്‍, സത്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ്‌."TRUTH IS ALWAYS CONTRADICTORY,IF IT IS NOT CONTRADICTORY,IT IS NOT TRUTH".നക്സല്‍ വര്‍ഗീസ്‌ വധകെസില്‍ നമ്മള്‍ അന്ന് വിശ്വസിച്ചതിന് CONTRADICTORY ആയില്ലേ കഴിഞ്ഞ ആഴ്ചത്തെ CBI കോടതി വിധി.ലോട്ടറി കേസ് തകര്താടികൊണ്ടിരിക്കുമ്പോള്‍ ഒന്നാന്തരം CONTRADICTORY യും കൊണ്ട് വന്നില്ലേ ABHSHEK SINGHVI.കുറ്റപത്രം സമര്‍പിക്കപെട്ടു കഴിഞ്ഞിട്ടായിരുന്നെങ്കില്‍ പോലും "വരദാചാരിയുടെ തല പരിശോധന " കഥയിലെ CONTRADICTORY പിന്നീട് നമ്മള്‍ മനസിലാകിയല്ലോ ?.

ASOKAN said...

KALIDASANJI,
"ബി ജെ പിയെ അധികാരത്തില്‍ നിന്നകറ്റി നിറുത്തുക എന്നത് നല്ല കാര്യമാണ്. പക്ഷെ അതിനു വേണ്ടി മാത്രം കോണ്‍ഗ്ഗ്രസുമായി കൂട്ടുകൂടുക എന്നത് നിഷേധാത്മകമായ നയമാണ്".താങ്കളുടെ ഉള്ളിലിരുപ്പ് വ്യക്തമായി കഴിഞ്ഞു.നല്ലതായാലും ചീത്തയായാലും ചെയ്തത് സി.പി.എം.ആണോ ,എതിര്തിരിക്കും!.ഈ മനസ്തിതിയുള്ളത് യു .ഡി.എഫിനേക്കാള്‍ കൂടുതല്‍ ആസാദ്,നീലകണ്ടന്‍ തുടങ്ങിയ ആളുകള്‍ക്കാണ്..

"197ല്‍ ഓര്‍മ്മ വയ്ക്കുന്ന പ്രായമായിരുന്നെങ്കില്‍ മറക്കാന്‍ പാടില്ലാത്ത ചിലതുണ്ട്. അന്ന് ബി ജെ പിയുടെ മുന്‍ രൂപമായിരുന പാര്‍ട്ടിയായാണ്, ജന സംഘം. അന്നവരുമായി പരസ്യമായ തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയിരുന്നു സി പി എം. സഖ്യമുണ്ടാക്കി അവരെ അധികാരത്തിലേറ്റിയതില്‍ സി പി എമ്മിനു വലിയ ഒരു പങ്കുണ്ട്. അന്ന് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കാനായിരുന്നു അത് ചെയ്തത്. 1989 ല്‍ കോണ്‍ഗ്രസിനെ അധികരത്തില്‍ നിന്നും അകറ്റാന്‍ ബി ജെപിയോടൊപ്പം പുറത്തുനിന്നും വി പി സിംഗിനെ പിന്തുണച്ചു."

അയ്യട...വളചോടിക്കുമ്പോള്‍ ഇങ്ങിനെ തന്നെ വേണം. ആരാണോ കളരിഗുരു . എത്ര സമര്‍ത്ഥമായി അടിയന്തിരാവസ്ഥയെ താങ്കള്‍ വെള്ള പൂശിയിരിക്കുന്നു.എന്തായിരുന്നു അന്ന് കത്തിച്ചു വിട്ടത് ,"ഇന്ത്യ എന്നാല്‍ ഇന്ദിര,ഇന്ദിര എന്നാല്‍ ഇന്ത്യ ".ഇന്ന് ഞാനും താങ്കളും തമ്മിലുള്ള ഈ സ്വതന്ത്ര ആശയ വിനിമയം പോലും ഒരു പക്ഷെ അന്നുണ്ടായ ആ മഹാ സഖ്യത്തിന്റെ സംഭാവനയാണ്."ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം".

1977 തെരഞ്ഞെടുപ്പു കാലത്ത് ഇന്ത്യയില്‍ ഒരിടത്തും ഭരനതിലില്ലാതിരുന്ന സി.പി.എം അവരെ ഭരണതിലെട്ടാന്‍ എന്ത് പങ്കു വഹിച്ചു എന്നാണു?.B.J.P.വളര്‍ന്നത്‌ ഇന്ദിര വധത്തിനു ശേഷം പ്രധാന മന്ത്രിയായി രാജീവ് ഗാന്ധി വന്ന അനുകൂല സാഹചര്യം മുതലെടുത്താണ്. സഹതാപ തരംഗം മുതലെടുത്ത്‌ അഞ്ചില്‍ നാല് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നെങ്കിലും ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലനും ഭരണ പരിച്ചയകുരവുല്ലവനുമായ പ്രധാന മന്ത്രിയായിരുന്നു രാജീവ് ഗാന്ധി.ധവാന്‍,ഫോതെടാര്‍ ,മണിശങ്കര്‍ അയ്യര്‍ തുടങ്ങിയവരുടെ കിച്ചന്‍ ക്യബിനെറ്റ് ആയിരുന്നു അദ്ധേഹത്തെ നിയന്ത്രിച്ചിരുന്നത്.ബീഗം ഷബാനു കേസിലെ സുപ്രീം കോടതി വധി മറികടക്കാന്‍ മുസ്ലിം മത മൌലിക വാദികള്‍ക്ക് വേണ്ടി ഭരണ ഖടന ഭേദഗതി വരുത്തിയതാണ് ബ്ജ്പ് വര്ച്ചയുടെ തുടക്കം.പിന്നീട് 1996 ല്‍ "റിപബ്ലിക് ദിനം ബഹിഷ്കരിക്കുക, ബാബര്‍ വിദേശ ആക്രമിയാണ് " എന്നാ ആഹ്വാനത്തോടെ ബാബറി മസ്ജിദ് പ്രശ്നം അടുത്ത തെരഞ്ഞെടുപ്പു അജണ്ടയ്യായി നിശ്ചയിച്ചു പദ്ധതികള്‍ ആസൂത്രണം ചെയ്തു.1948 ല്‍ വിഗ്രഹം നീക്കം ചെയ്യാന്‍ പറഞ്ഞ നെഹ്രുവിന്റെ ചെറുമകന്‍ അയോധ്യയില്‍ വിഗ്രഹം പുനസ്ഥാപികുവാനും ശിലന്യസതിനും സംഘപരിവാറിനു അനുമതി കൊടുത്തു!.ഓര്‍ക്കുക,അന്ന് യു.പി.ഭരിക്കുന്നത്‌ കൊണ്ഗ്രസ്സാനു,ഇന്നത്തെപോലെ തിരുപതി ലടുവിന്റെ മുകളിലെ മുന്തിരിങ്ങ പോലെയല്ല കൊണ്ഗ്രെസ്സ് അന്ന് യു.പി.യില്‍.അതോടൊപ്പം രാജീവ്‌ കൊണ്ഗ്രസ്സിനെതിരെ ബോഫോഴ്സ് കേസുവന്നു.അതെവിഷയത്തില്‍ രാജീവ്‌ ഗാന്ധിയുമായി കലഹിച്ചു വി.പി.സിംഗ് കൊണ്ഗ്ര്സ്സില്‍ നിന്ന് പുറത്തായി.അലഹബാദ് ഉപതെരെഞ്ഞെടുപ്പില്‍ അദ്ദേഹം മുഴുവന്‍ പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ മല്‍സരിച് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.അതോടെ രാജീവ്‌ ഗാന്ധിക്ക് ഒറ്റ പ്രതിപക്ഷതിനെയും കണ്ടുകൂടതായി."WHY ARE YOU STICKING ON THE CHAIR LIKE THE LIMPETS" എന്നുവരെ അദ്ദേഹം പ്രതിപക്ഷത്തെ വിളിച്ചു.


1989 ലെ തെരഞ്ഞെടുപ്പു വന്നപോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറി.രാജ്യത്തെമ്പാടും കൊണ്ഗ്രെസ്സിനു തിരിച്ചടിയേറ്റു.അഞ്ചില്‍ നാല് ഭൂരിപക്ഷം നേടിയ രാജീവിന് കേവലഭൂരിപക്ഷം പോള് നേടാന്‍ കഴിഞ്ഞില്ല. "കൊണ്ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് മാറ്റുക" എന്നതായിരുന്നു ജനവിധി.ആ വിധിക്കൊപ്പം നിന്ന് പ്രതിപക്ഷത് ഏറ്റവും വലിയ ഒറ്റകക്ഷിയായിവന്ന ജനത ദാല്‍ നേതാവ് വി.പി.സിങ്ങിനു പിന്തുണ നല്‍കുക എന്നതആണ് അന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മിന് കരനീയമായിട്ടു ഉണ്ടായിരുന്നത്.

എന്നാല്‍ കൊണ്ഗ്രെസ്സ് പിന്നീട് ചെയ്തത് താങ്കള്‍ എന്തെ വിട്ടുകളഞ്ഞത്?. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള കര്‍സേവകരെ സംഘടിപ്പിക്കാന്‍ രാധായത്രയുമായി ഇറങ്ങിയ എല്‍.കെ.അദ്വാനിയെ ബീഹാറില്‍ അവിടത്തെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു BJP V.P.SINGH നുള്ള പിന്തുണ പിന്‍വലിച്ചു.അധെഹതിനെതിരെ യുള്ള അവിശ്വാസ പ്രമേയത്തില്‍ BJP യും കൊണ്ഗ്രെസ്സും കൂടി വോട്ട് ചെയ്തു അദ്ധേഹത്തെ പുറത്താക്കി.അങ്ങിനെ ഒരു മുസ്ലിം ആരാധനാലയം സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെ അത് തകര്‍ക്കാന്‍ ശ്രമിച്ച ഹിന്ദു തീവ്രവടികല്‍ക്കൊപ്പം ചേര്‍ന്ന് വൌചെയ്ത കൊണ്ഗ്രസിനെ കുറിച്ച് കൂടി പറയു സര്‍


പിന്നീട് വന്ന റാവു സര്‍ക്കാരില്‍ DEPUTY SPEAKER ELCTIONIL ബി.ജെ.പി.നേതാവ് മല്ലികാര്‍ജുനന്‍ നുവേണ്ടി വോടുചെയ്തത് മറന്നു പോയോ.

kaalidaasan said...

അയ്യട...വളചോടിക്കുമ്പോള്‍ ഇങ്ങിനെ തന്നെ വേണം. ആരാണോ കളരിഗുരു . എത്ര സമര്‍ത്ഥമായി അടിയന്തിരാവസ്ഥയെ താങ്കള്‍ വെള്ള പൂശിയിരിക്കുന്നു.


അശോകന്‍,

ഇവിടെ വളച്ചും തിരിച്ചും ഒടിക്കേണ്ട യാതൊരു പ്രശ്നവുമില്ല. ഒരടിയന്തരാവസ്ഥയേയും ഞാന്‍ വെള്ള പൂശിയിട്ടില്ല. ഇന്‍ഡ്യയിലെ ആയാലും, ചൈനയിലെ ആയാലും, സോവിയറ്റ് യൂണിയനിലെ ആയാലും.

ഇവിടെ ചര്‍ച്ച ചെയ്ത വിഷയം ടി പി ചന്ദ്രശേഖരന്‍ എന്ന പഴയ സി പി എം കാരന്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ന്യായാന്യായതയാണ്. അതില്‍ പരാമര്‍ശിച്ചു പോയതുമാത്രമാണ്‌ അടിയന്തരാവസഥ. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി പി ഐയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തേത്തുടര്‍ന്ന് പിണറായി വിജയന്‍ പരസ്യമായി പറഞ്ഞ ഒരു സംഗതിയാണ്, അടിയന്തരാവസ്ഥക്കലത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഇപ്പോഴുമദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടെന്ന്. ഞാന്‍ മനസിലാക്കിയത് അദ്ദേഹത്തെ മര്‍ദ്ദിച്ചത് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്‍ നിയന്ത്രിച്ചിരുന്ന കേരളാ പോലീസായിരുന്നു എന്നാണ്. സി പി ഐ നേതാവ് അച്യുതമേനോനായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി. സി പി ഐയെ ഒന്നു ഞോണ്ടാനായിരുന്നു പിണറായി അത് പരാമര്‍ശിച്ചതും.

സി പി എമ്മിലെ ഒരു പ്രബല വിഭാഗം എതിര്‍ത്തിട്ടും ഇതേ കരുണാകരന്റെ ഡി ഐ സിയുമായി സഖ്യമുണ്ടാക്കിയാണ്, 2005 ല്‍ പിണറായി വിജയന്റെ ആഗ്രഹ പ്രകാരം സി പി എം പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ അടിയുടെ പാടുകള്‍ അന്ന് മാഞ്ഞു പോയിരുന്നോ?

സി പി എം സെക്രട്ടറി പിണറായി വിജയന്‍ കരുണാകരനുമായി കൂട്ടുകൂടിയതില്‍ തെറ്റു കാണാതിരുന്നിട്ട് സി പി എമ്മില്‍ നിനും പുറത്താക്കപ്പെട്ട ചന്ദ്രശേഖരന്‍ കോണ്‍ഗ്രസുമായി കൂട്ടു കൂടുന്നതിലെ മഹാ പാതകം കാണുന്ന താങ്കളുടെ നിലപാടിനെയാണു ഞാന്‍ വിമര്‍ശിച്ചത്.

കമ്യൂണിസ്റ്റുപാര്‍ട്ടിയെ നിരോധിച്ചിരുന്ന കാലത്ത് കൊല ചെയ്യപ്പെട്ട ഒരു കമ്യൂണിസ്റ്റുകാരന്റെ കഥ പറഞ്ഞാണു താങ്കളൊക്കെ ചന്ദ്രശേഖരനെ പരിഹസിക്കുന്നത്. ആ പരിഹാസത്തിന്റെ ഒരു പങ്ക് പിണറായിക്കും അര്‍ഹതയുണ്ട് എന്നേ ഞാന്‍ പറഞ്ഞുള്ളു.

1967 ല്‍ ഇന്ദിരഗാന്ധിയുടെ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നപ്പോള്‍ സി പി എമ്മാണതിനെ പിന്തുണച്ചിരുന്നത്. പിന്നീട് മന്‍ മോഹന്‍ സിംഗ് സര്‍ക്കാരിനെയും പിന്തുണച്ചു. ഇതൊക്കെ തെറ്റായിരുന്നു എന്ന അഭിപ്രായം എനിക്കില്ല. അതു കൊണ്ട് ചന്ദ്രശേഖരന്‍ യു ഡി എഫിനെ പിന്തുണക്കുന്നതും അവരുടെ പിന്തുണ വാങ്ങുന്നതും തെറ്റായി എനിക്കു തോന്നുന്നില്ല.

കമ്യൂണിസ്റ്റുകാരെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചതും വേട്ടയാടിയതും അമേരിക്കയാണ്. കമ്യൂണിസ്റ്റ് എന്നു പറയുന്നതും അപമാനകരമാണവിടെ. ഒബാമയെ എതിരാളികള്‍ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക് മാര്‍ക്സിസ്റ്റ് എന്നു വിളിക്കുന്നതാണ്. ഇപ്പോള്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഒബാമയുടെ ചിത്രത്തില്‍ മാര്‍ക്സിസ്റ്റ് എന്നെഴുതി വച്ചുകൊണ്ട് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ നടക്കുന്നുമുണ്ട്. അവിടേക്ക് കുടിയേറിയ ഒരാള്‍, താങ്കളേപ്പൊലുള്ള ഒരു ഇടതുപക്ഷ ആശയക്കാരന്‍, ചന്ദ്രശേഖരനും എം ആര്‍ മുരളിയും കോണ്‍ഗ്രസുമായി കൂട്ടുകൂടിയതിനെ കളിയാക്കി ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധ്യപുരുഷന്‍ പിണറായി നാഴികക്ക് നാല്‍പ്പതു വട്ടം അമേരിക്കന്‍ സാമ്രാജ്യത്തെ പുലഭ്യം പറയുന്നുണ്ട്. എന്നിട്ടും അതേ സാമ്രാജ്യത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കാന്‍ അദ്ദേഹത്തിനു മടിയില്ല. പക്ഷെ സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിനെ കളിയാക്കും.

കഷ്ടമല്ലേ അശോകാ ഇതൊക്കെ?

കങ്കാരു said...

കാളിദാസന്‍ സ്വയം തീര്‍ത്ത മോഹവും മോഹ ഭംഗവും കൊണ്ട് വ്യാഖ്യാനിച്ചു ഇരുന്നോ. ഇപ്പൊ നിയമ സഭയില്‍ വോട്ടു കുറയാറണ്ട് പഞ്ചായത്തില്‍ കുറയാറില്ല എന്ന് വരെ ആയി. അപ്പൊ മുമ്പ് "ശുദ്ധ " വിപ്ലവകമ്മ്യൂണിസം ഉണ്ടായിരുന്നപ്പോഴും തോറ്റു തുന്നം പാടിയിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വന്നു. സുഹൃത്തെ ,രണ്ടായിരത്തില്‍ കിട്ടിയ അത്ര തന്നെ വോട്ട 42 ശതമാനം ഇത്തവണ കിട്ടി. ജോസപ് പോയി, ഐ.എന്‍ എല്‍ പോയി, വടക്കന്‍ മേഖലകളില്‍ ശക്ത സ്വാധീനമുണ്ടെന്ന് പറയുന്ന Dal പോയി എന്നിട്ടും രണ്ടായിരത്തില്‍ കിട്ടിയ വോട്ടു 42 ശതമാനം ഇത്തവണ കിട്ടി.
ഇനി കാളിദാസന് അങ്ങനെ അല്ല എന്ന് തോന്നുന്നെങ്കില്‍ അങ്ങനെ ആവാം . ഇത് അവസാന ഇലക്ഷന്‍ അല്ലല്ലോ, 2000 ല് പഞ്ചായത്ത് ഇലക്ഷന്‍ കഴിഞ്ഞു നിയമസഭ വന്നു 2001ല്‍, എല്‍.ഡി.എഫ് തോറ്റു (91 ഇല് തോറ്റ പോലെ തന്നെ) പിന്നെ 2005 ല് പഞ്ചായത്ത് വന്നു, എല്‍.ഡി എഫ് ജയിച്ചു. ഇനി ഇതിനേക്കാള്‍ വോട്ടും സീറ്റും ലോകാവസാനം വരെ കിട്ടില്ല എന്ന മൂഡ വിശ്വാസത്തില്‍ ഇരിക്കാം. അതിനു "യഥാര്‍ത്ഥ' കംനീഷ് നാട്യം പൊക്കി വരല്ലേ, 'യാതാര്‍ത്തര്‍ ' ഇപ്പൊ ഏതു തിണ്ണയില്‍ എന്ന് ariyaam.അത് കാളിദാസന് സ്വീകാര്യമായിരിക്കാം. ellaarkkum അത് വേണം എന്ന് വാശി പിടിക്കരുത്.

kaalidaasan said...

അങ്ങിനെ ഒരു മുസ്ലിം ആരാധനാലയം സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെ അത് തകര്‍ക്കാന്‍ ശ്രമിച്ച ഹിന്ദു തീവ്രവടികല്‍ക്കൊപ്പം ചേര്‍ന്ന് വൌചെയ്ത കൊണ്ഗ്രസിനെ കുറിച്ച് കൂടി പറയു സര്‍

മലര്‍ന്നു കിടന്നു തൂപ്പാതിരിക്കൂ അശോകാ.

നെഹ്രുവിന്റെ ചെറുമകന്‍ അയോധ്യയില്‍ വിഗ്രഹം പുനസ്ഥാപിക്കുവാനും ശിലന്യാസത്തിനും സംഘപരിവാറിനു അനുമതി കൊടുത്ത സമയത്തും അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ചു നിന്നിരുന്നു കരുണാകരന്‍. ഇതേ കരുണാകരനുമായിട്ടാണ്‌ പിന്നീട് പിണറായി വിജയന്‍ കൂട്ടുകൂടിയത്. ബി ജെ പിയെ വളര്‍ത്താന്‍ സഹായിച്ചതുകൊണ്ടാണോ പിണറായി കരുണാകരന്റെ തോളില്‍ കയ്യിട്ടു നടന്നത്?

ഹിന്ദു തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് വി പി സിംഗിനെ സി പി എം പിന്തുണക്കുന്നത് പുരോഗമനം, അതെ ഹിന്ദു തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വി പി സിംഗിനെ മറിച്ചിടുന്നത് നിന്ദ്യം എന്ന ഇരട്ടത്താപ്പെനിക്കില്ലാത്തതുകൊണ്ട് ഇതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

ജനസംഘത്തിനൊപ്പം ചേര്‍ന്നതിനും പിന്നീട് ബി ജെ പിക്കൊപ്പം ചേര്‍ന്നതിനും താങ്കള്‍ക്കും കൂടെയുള്ള സഖാക്കള്‍ക്കും പല ന്യായീകരണങ്ങളുമുണ്ട്.

ഈ പാതകങ്ങളൊക്കെ ചെയ്ത കോണ്‍ഗ്രസിനെയാണ്‌ 2004 മുതല്‍ നാലു വര്‍ഷക്കാലം സി പി എം താങ്ങി നടന്നത്. അതിനുമുണ്ട് താങ്കള്‍ക്ക് ന്യായീകരണം. ഹിന്ദു തീവ്രവാദികളെ അധികാരത്തില്‍ നിന്നുമകറ്റി നിറുത്താന്‍. തരം കിട്ടുമ്പോഴെല്ലാം ഹിന്ദു തീവ്രവാദികളുടെയും കോണ്‍ഗ്രസിന്റെയും തോളില്‍ കയ്യിട്ട് നടക്കുക. എന്നിട്ട് സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമ്പോള്‍ അതിനെ പുലഭ്യം പറയുക. അതിലെന്താണശോക ധര്‍മ്മികത?

അടവുനയം എന്ന പേരില്‍ എത്രയോ പാര്‍ട്ടികളും വിഭാഗങ്ങളുമൊക്കെയായി സി പി എം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നു. അപ്പോഴൊന്നും തോന്നാത്ത ധാര്‍മ്മിക രോഷം സി പി എമ്മില്‍ നിന്നും പുറത്താക്കിയവര്‍ നടത്തുമ്പോള്‍ തോന്നുന്നത് എന്തിനാണ്?

മനോഹര മാരാര്‍ said...

"All Are Arithmetic." is it so Mr.Kaalidaasan?

kaalidaasan said...

കംഗാരൂ,

കാളിദാസനീ വിഷയത്തില്‍ മോഹമോ മോഹഭംഗമോ ഇല്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടര്‍മാര്‍ അവര്‍ക്കിഷ്ടമുള്ളവരെ തെരഞ്ഞെടുക്കും. സി പി എം എന്ന പാര്‍ട്ടി ഇന്‍ഡ്യയിലെ മിക്കവാറും പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയിട്ടുണ്ട്. കളിദാസനതില്‍ യാതൊരു അസ്വാഭാവികതയും കാണുന്നില്ല. നയപരമായി യോജിക്കാന്‍ പറ്റുന്ന പാര്‍ട്ടികളുമായി ആരു യോജിക്കുന്നതിലും കാളിദാസനൊരു എതിര്‍പ്പുമില്ല.സമൂഹ നന്മക്ക് വേണ്ട നയപരിപാടികള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണത് ചെയ്യുന്നതെങ്കില്‍ കാളിദാസന്‍ അതിനെ പിന്തുണക്കുകയേ ഉള്ളു.


കേരളാ കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മുസ്ലിം ലീഗില്‍ നിന്നും വന്നവരെ സ്വതന്ത്രരായി പിന്തുണച്ചും പാര്‍ട്ടി ഛിഹ്നത്തില്‍ മത്സരിപിച്ചുമൊക്കെ സി പി എം പല വിജയങ്ങളും നേടിയിട്ടുണ്ട്. മറ്റുള്ളവര്‍ അത് ചെയ്യുമ്പോള്‍ അസഹിഷ്ണുക്കളാകുന്ന മാനശാസ്ത്രം കാളിദാസനു പിടികിട്ടുന്നില്ല. ആ വികല മനശാസ്ത്രത്തെയാണു കളിദാസന്‍ വിമര്‍ശിച്ചത്.

ടി കെ ഹംസയും ലോനപ്പന്‍ നമ്പാടനും കെ റ്റി ജലീലും അവരുടെ പര്‍ട്ടികളില്‍ നിന്നും ചാടി വന്നപ്പോള്‍ സി പി എം സ്വീകരിച്ചതിലെ അതേ ധാര്‍മ്മികതയേ ശിവരാമനും മനോജും അബ്ദുള്ളക്കുട്ടിയും മറുകണ്ടം ചാടിയപ്പോഴും കാളിദാസന്‍ കണ്ടുള്ളു. എന്തു കാരണത്തിന്റെ പേരിലായായാലും ചന്ദ്രശേഖരനും മുരളിയുമൊക്കെ സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ്. പുറത്താക്കപ്പെട്ട നിമിഷം അവര്‍ക്ക് സി പി എമ്മുമയുള്ള ബന്ധം അവസാനിച്ചു. അവരെ അവരുടെ പാട്ടിനു വിടുന്നതല്ലെ അഭികാമ്യം,. ആവര്‍ക്കിഷ്ടമുള്ളവരുമായി സഖ്യമുണ്ടാക്കട്ടെ. രണ്ടു വര്‍ഷക്കാലം നിരന്തരം ശ്രമിച്ചിട്ടും അവരുടെ കൂടെയുള്ള സഖാക്കളൊന്നും സി എം പറയുന്നത് വിശ്വസിക്കുന്നില്ല. ജനതാ ദളിന്റെ അവകാശത്തിനു വേണ്ടിയാണെന്നതൊക്കെ കേട്ടാല്‍ അവര്‍ ചിരിക്കും. ജനതാദളിനെ തന്നെ പുറം തള്ളിയപ്പോള്‍ ആ അമിട്ട് ഏഴു നിലയില്‍ പൊട്ടി. സി പി എം പിന്നീടു ചെയ്ത കാര്യം അവര്‍ വളരെ നേരത്തെ ചെയ്തു. പിന്നെങ്ങനെ ആ സഖാക്കള്‍ പാര്‍ട്ടിയെ വിശ്വസിക്കും? ദള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ആ സഖാക്കള്‍ പാര്‍ട്ടി പറയുന്നതില്‍ കഴമ്പുണ്ടെന്നു കരുതിയേനേ. അതു കൊണ്ട് ഇനി പാര്‍ട്ടി പറയുന്നതു മുഴുവന്‍ അവര്‍ വിശ്വസിച്ചെന്നു വരില്ല.

അതില്‍ അസഹിഷ്ണുത കണിച്ചിട്ടൊന്നും കാര്യമില്ല. വോട്ടുകളുടെ കണക്കു വച്ച് കുറെ കസര്‍ത്തുകള്‍ കാണിച്ച് സ്വയം സമധാനപ്പെടാം. കുറച്ചു പേരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കാം. അത് വിശ്വസിക്കേണ്ടവര്‍ അവിടെയുള്ള സഖാക്കളാണ്. അതിലപ്പുറം എന്തു നേടാന്‍. ഈ കണക്കുകളൊന്നും വച്ചല്ല ആടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്യുക. കുറഞ്ഞ പക്ഷം ജനങ്ങളെ പരിഹസിക്കാതിരിക്കുക. പാര്‍ലമന്ററി ജനധിപത്യത്തില്‍ ജനങ്ങളുടെ വിരല്‍തുമ്പിലാണ്‌ ശക്തി. പരിഹസിക്കുന്നവരെ ജനം പാഠം പഠിപ്പിക്കും. പാഠം പഠിക്കാന്‍ ശേഷിയുള്ളവര്‍ പാഠം പഠിച്ച് പശ്ചാത്തപിക്കും.

1977 ലെ തെരഞ്ഞെടുപില്‍ കോണ്‍ഗ്രസിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നിന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന ജഗ്ജീവന്‍ റാമിനൊപ്പം മത്സരിച്ച് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി. സി പി എമ്മും ഹിന്ദു തീവ്രവാദികളും വരെ ആ സഖ്യത്തിലുണ്ടായിരുന്നു. എന്നിട്ടും വോട്ടുകളുടെ കണക്കുകള്‍ നിരത്തിയോ ഈ സഖ്യത്തെ പുലഭ്യം പറഞ്ഞോ ഇന്ദിരാഗാന്ധി പിടിച്ചു നില്‍കന്‍ ശ്രമം നടത്തിയില്ല. അവര്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറഞ്ഞു. പശ്ചാത്തപിച്ചു. വളരെ സമര്‍ദ്ധമായ കരുനീക്കങ്ങളിലൂടെ അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിശ്വസമാര്‍ജ്ജിച്ച് അധികാരത്തില്‍ തിരികെ എത്തി. തെറ്റു തിരുത്താന്‍ ശ്രമിച്ചതുകൊണ്ടാണങ്ങനെ സംഭവിച്ചത്.

തഴെത്തട്ടിലുള്ള ജനങ്ങളുമായി സി പിമ്മിനുണ്ടായിരുന്ന ബന്ധം ഇന്നില്ല. പണ്ടൊക്കെ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ പാര്‍ട്ടിക്കു കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാറില്ലായിരുന്നു. ഇപ്പോള്‍ തെറ്റി പോകുന്നു. നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യം പറയുന്നവര്‍ കുലം കുത്തികളായി മുദ്ര കുത്തപ്പെടുമെന്ന പേടി കാരണം സത്യം മറച്ചു പിടിക്കുന്നു. തെറ്റായ റിപ്പോര്‍ട്ടുകള്‍ ഉന്നതങ്ങളിലെത്തുന്നു. അതിനാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പര്‍ട്ടിക്കുള്ളില്‍ ഭീതി പരത്തുന്ന നേതക്കള്‍ തന്നെയാണതിനുത്തരവാദികള്‍. കുത്തിയൊഴുകാന്‍ ശേഷിയില്ലാത്തവര്‍ നിശ്ബ്ദത പാലിച്ച് തടി കഴിച്ചിലാക്കും. സ്തുതിപാഠകര്‍ നല്‍കുന്ന ഏതു റിപ്പോര്‍ട്ടും തല കുലുക്കി സമ്മതിക്കും. കാട്ടിലെ തടി തേവരുടെ ആന എന്ന നിലപാട്. സഖാക്കള്‍ പരസ്പരം ഭീതിയോടെ കാണുമ്പോഴിതേ സംഭവിക്കൂ. വലിയ എതിര്‍പ്പുള്ളവര്‍ ബാലറ്റു പെട്ടിയില്‍ അരിശം തീര്‍ക്കും.

നേതാക്കള്‍ തഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ വിശ്വാസമാര്‍ജ്ജിക്കണം. അതില്ലാതെ വരുമ്പോള്‍ ഇതൊക്കെ സംഭവിക്കും. വോട്ടിന്റെ കണക്കെടുക്കുമ്പോള്‍ കണക്കില്‍ വരാത്ത കുറെ സത്യങ്ങളുണ്ട്. അതറിയാന്‍ ശ്രമിക്കുക.

kaalidaasan said...

കംഗാരൂ,

ഇത്ര ശതമാനം വോട്ടെന്ന് ആധികാരികമായ റിപ്പോര്‍ട്ടുകളൊന്നും ഇതു വരെ വന്നിട്ടില്ല. അതുകൊണ്ട് അതിനത്ര പ്രാധാന്യം ഞാന്‍ കൊടുക്കുന്നില്ല.

2005 ലെ കണക്കല്ലേ സുഹൃത്തെ പ്രസക്തം. 10 ശതമാനം ​വോട്ടുള്ള പാര്‍ട്ടികള്‍ വിട്ടു പോയി എന്നാണ്, കോടിയേരി സഖാവു പറഞ്ഞത്. അത് നിസാര കാര്യമല്ല. 50 ആളുകളുടെ 42 % വും 80 ആളുകളുടെ 42 % വും തമ്മില്‍ വ്യത്യാസമുണ്ട് സുഹൃത്തെ. അത് മനസിലാക്കാത്തതു കൊണ്ടാണി കണ്‍ഫ്യൂഷന്‍. വിരലിണ്ണാവുന്ന വോട്ടുകള്‍ ഭൂരിപക്ഷം തീരുമാനിക്കുന്ന ഒരു വാര്‍ഡില്‍ അപ്പുറത്തു കൂടുന്ന ഓരോ വോട്ടിനും മൂല്യമുണ്ടാകുന്നു. ശതമാനത്തിന്റെ കണക്കൊന്നും അവിടെ വിലപ്പോകില്ല. 80 ഉം 90 ഉ % വോട്ടുള്ള ബൂത്തുകള്‍ പാര്‍ട്ടിക്കുണ്ട്. ഇതും കൂടി ഉള്‍പ്പെട്ടാണ്‌ ശതമാനം നിശ്ചയിക്കപ്പെടുന്നത്. ഈ ബൂത്തുകളിലെ 30 % വോട്ടുകള്‍ മറ്റിടങ്ങളിലായിരുന്നെങ്കില്‍ ഈ 42 % കൊണ്ടു തന്നെ അത്ഭുതങ്ങള്‍ നടക്കുമായിരുന്നു.


42 ശതമാനമേ കിട്ടിയിട്ടുള്ളു. എങ്ങനെ കണക്കെടുത്താലും ഈ 42 നേക്കാള്‍ കൂടുതല്‍ അപ്പുറത്തു കിട്ടി. . തെരഞ്ഞെടുപ്പില്‍ ശതമാനമാണ്, എണ്ണമാകുന്നത്. എണ്ണമാണ്‌ ഭരണം നിശ്ചയിക്കുന്നത്. കൂടുതല്‍ ശതമാനം കിട്ടുന്നവര്‍ കൂടുതല്‍ എണ്ണം നേടും. അതൊക്കെയാണു ജനാധിപത്യം. അപ്പുറത്തെ ശതമാനം ഇപ്പുറത്തേക്കാള്‍ കുറവായിരിക്കണം എന്നു വാശിപിടിച്ചിട്ടെന്തു കാര്യം ഓരോരുത്തരെയായി ചവിട്ടിപ്പുറത്താക്കുമ്പോള്‍ ഇതൊക്കെ അലോചിക്കണമായിരുന്നു.

'യാതാര്‍ത്തര്‍ ' ഇപ്പൊ ഏതു തിണ്ണയില്‍ ആയാലും അംഗീകരിക്കാതെ പറ്റില്ല. കളിദാസനത് സ്വീകരിക്കുന്നതില്‍ യാതൊരു മടിയുമില്ല. അടുത്ത അഞ്ചുവര്‍ഷക്കാലം അത് സ്വീകര്യമല്ല എന്ന ഭജന പാടാന്‍ കംഗാരുവിനുള്ള അവകാശം ഞാന്‍ ഒരിക്കലും ചോദ്യം ചെയ്യില്ല.

ASOKAN said...

KALIDASANJI
"നെഹ്രുവിന്റെ ചെറുമകന്‍ അയോധ്യയില്‍ വിഗ്രഹം പുനസ്ഥാപിക്കുവാനും ശിലന്യാസത്തിനും സംഘപരിവാറിനു അനുമതി കൊടുത്ത സമയത്തും അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ചു നിന്നിരുന്നു കരുണാകരന്‍. ഇതേ കരുണാകരനുമായിട്ടാണ്‌ പിന്നീട് പിണറായി വിജയന്‍ കൂട്ടുകൂടിയത്".എന്താണ് താങ്കള്‍ പറഞ്ഞു വരുന്നത്?കരുണാകരന്‍ പള്ളി പൊളിക്കാന്‍ കൂട്ട് നിന്ന് എന്നോ?എങ്കില്‍ അന്ന് പാറ പോലെ ഉറച്ചുനിന്ന,പള്ളി പൊളിക്കാന്‍ കൂടു നിന്ന വേറെ ചിലരും ഉണ്ട് ഇവിടെ.ഉമ്മന്‍ ചാണ്ടി,ആര്യാടന്‍...അവരുമായും പിണറായി(സിപിഎം) കൂട്ട് കൂടിയിട്ടുണ്ട്,ഒന്നിച്ചു ഭരിച്ചിട്ടുണ്ട് 1980 ല്‍ .അപ്പോള്‍ ,കരുണാകരനോട് സഹകരിച്ചാല്‍ നിന്ദ്യം,ഉമ്മന്‍ ചാണ്ടി,ആര്യാടന്‍ മുത ലായവരോടോത് ഭരിച്ചത് വന്ദ്യം!.ഇത് എന്ത് താപ്പു ആണ് കാളിദാസന്‍ജി.

ASOKAN said...

KALIDASANJI.

അടിയതിരവസ്ഥ_പിണറായി _ കരുണാകരന്‍ കൂട്ട്കെട്ട് എന്നൊക്കെ പറഞ്ഞുള്ള താങ്കളുടെ ഈ വിതന്ധ വാദം, താങ്കള്‍ സ്വന്തം കയ്യില്‍ നിന്ന്, ഇപ്പോള്‍ ഇട്ട പുതിയ നമ്പരായി ഇറക്കണ്ട.ഇത് 2005 ല്‍ യു.ഡി.എഫ് ഇറക്കിനോക്കിയ പഴയ നമ്പരാണ്. ഇടതു പക്ഷം അന്നുതന്നെ അതിനു മറുപടിയും പറഞ്ഞിട്ടുണ്ട്.1977 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ കൊണ്ഗ്രെസ്സ് അടിച്ച്‌ എല്പിച്ചതാണ് അടിയന്തിരാവസ്ഥ,കണ്ണോത് കരുണാകരന്‍ കേരളത്തില്‍ മാത്രമായി ഉണ്ടാക്കിയതല്ല.കൊണ്ഗ്രസിന്റെ നയം നടപ്പാകിയ കരുണാകരനെ വ്യക്തിപരമായി എതിര്കേണ്ട കാര്യമില്ല.അവര്‍ ഈ കാര്യത്തിലുള്ള അവരുടെ രാഷ്ട്രീയ നിലപാട് ജനങ്ങളോട് അന്ന് തന്നെ തുറന്നു പറഞ്ഞു,ജനങ്ങള്‍ അന്ന് അതിനു അന്ഗീകാരവും നല്‍കി..ഇനി ഇതിനു ബദലായി 1977 ല്‍, പിണറായിയെ അടിയന്തിരാവസ്ഥ കാലത്ത് മര്‍ദിച്ച പോലീസുകാരെ, 1980 ല്‍ വന്ന നായനാര്‍ സര്‍ക്കാര്‍ പിരിച്ച് വിടാമായിരുന്നില്ലേ? എന്നാണ് വാദമെങ്കില്‍ ഞാനില്ല,.....സുല്ല്...സുല്ല്....സുല്ല്...


"1967 ല്‍ ഇന്ദിരഗാന്ധിയുടെ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നപ്പോള്‍ സി പി എമ്മാണതിനെ പിന്തുണച്ചിരുന്നത്. പിന്നീട് മന്‍ മോഹന്‍ സിംഗ് സര്‍ക്കാരിനെയും പിന്തുണച്ചു. ഇതൊക്കെ തെറ്റായിരുന്നു എന്ന അഭിപ്രായം എനിക്കില്ല. അതു കൊണ്ട് ചന്ദ്രശേഖരന്‍ യു ഡി എഫിനെ പിന്തുണക്കുന്നതും അവരുടെ പിന്തുണ വാങ്ങുന്നതും തെറ്റായി എനിക്കു തോന്നുന്നില്ല".താങ്കള്‍ ഇവിടെ ഉയര്‍ത്തിയ ഈ അഭിപ്രയപ്രകടനതിന്റെ മാന്യതയെ ഞാന്‍ ബഹുമാനിക്കുന്നു.അതോടൊപ്പം തൊട്ടടുത്ത പാരഗ്രാഫിലെ താങ്കളുടെ സമീപനം ,നമ്മള്‍ തമ്മില്‍ ഇതുവരെ, അന്തസ്സായി നടത്തി എന്ന് എനിക്ക് തോന്നുന്ന ,ഈ സംവാദത്തിന്റെ സ്പിരിടിനു നിരക്കുന്നതല്ല എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.

ASOKAN said...

"ഹിന്ദു തീവ്രവാദികളെ അധികാരത്തില്‍ നിന്നുമകറ്റി നിറുത്താന്‍. തരം കിട്ടുമ്പോഴെല്ലാം ഹിന്ദു തീവ്രവാദികളുടെയും കോണ്‍ഗ്രസിന്റെയും തോളില്‍ കയ്യിട്ട് നടക്കുക. എന്നിട്ട് സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമ്പോള്‍ അതിനെ പുലഭ്യം പറയുക. അതിലെന്താണശോക ധര്‍മ്മികത?".

ഈ കാര്യത്തില്‍ കോണ്ഗ്രസ്സിന്റെ ധാര്‍മികതയെ പറ്റി എനിക്കൊന്നും പറയാനില്ല.വെടക്കാക്കി തനിക്കാക്കുക,തളിക്കുളം പഞ്ചായത്ത് ഏറ്റവും നല്ല ഉദാഹരണം.അവരെ സംബന്ധിച്ചിടത്തോളം അത് ശരിയുമാണ്‌.ഞാന്‍ പറയുന്നത് സിപിഎം കൊള്ളില്ലെന്നും, അവര്‍ കൊണ്ഗ്ര്സിന്റെ ബി ടീം ആകുന്നു,അതിനു വലതുപക്ഷ വ്യതിയാനം വന്നിരിക്കുന്നു,മൂലധന ശക്തികളുമായി സന്ധി ചെയ്യുന്നു,,വിപ്ലവ വീര്യം കുറവ്,ഒന്ചിയത് പുതിയ പര്ടിയുണ്ടാകിയാല്‍ അടുത്ത വെള്ളിയാഴ്ച തന്നെ വിപ്ലവം വരും ; എന്നൊക്കെ പറഞ്ഞു കുറെ പാവം സഖാക്കളേ തെട്ടിധരിപിച്ചു നിരാശരാക്കി അവസാനം വഴിയാധാരമാക്കുന്ന ആളുകളെ കുറിച്ചാണ്.

ASOKAN said...

"സി പി എം സെക്രട്ടറി പിണറായി വിജയന്‍ കരുണാകരനുമായി കൂട്ടുകൂടിയതില്‍ തെറ്റു കാണാതിരുന്നിട്ട് സി പി എമ്മില്‍ നിനും പുറത്താക്കപ്പെട്ട ചന്ദ്രശേഖരന്‍ കോണ്‍ഗ്രസുമായി കൂട്ടു കൂടുന്നതിലെ മഹാ പാതകം കാണുന്ന താങ്കളുടെ നിലപാടിനെയാണു ഞാന്‍ വിമര്‍ശിച്ചത്".

താങ്കള്‍ താങ്കളുടെ സൌകയം പോലെ വ്യാഖ്യാനിക്കുകയാണ്..സിപിഎം, കൊന്ഗ്രസ്സിനെയും അതിന്റെ നയങ്ങളെയും ആണ് എതിര്‍ത്തത്.അതെപോലെ തന്നെ കൊണ്ഗ്രെസ്സ് കൊള്ളില്ല എന്നും പറഞ്ഞു പുറത്തു വന്ന കരുണാകരനെയാണ് സിപിഎം സഹകരിപിച്ചത്. അങ്ങനത്തെ സഹകരണം നടന്ന സമയത്ത് സിപിഎം ന്റെ നിലനില്പ് തന്നെ ഇല്ലാതാക്കുന്ന യാതൊരു സാഹചര്യവും ഇവിടെ ഇല്ലായിരുന്നു.സിപിഎം ല്‍ നിന്ന അവസാന കാലത്ത് സിപിഎം കള്ളില്ല,കോണ്ഗ്രസ് അതിനെക്കാള്‍ കൊള്ളില്ല എന്നായിരുന്നു ഒഞ്ചിയം സഖാക്കളുടെ നിലപാട്.അവസാനം പാര്‍ടിയില്‍ നിന്ന് പുറത്തു പോയി നില്ക്ക കള്ളിയില്ലാതെ, തുടങ്ങിയിരിക്കുന്നത് കൊണ്ഗ്രസ്സസ്സ് baandhvam തന്നെ. ആ സഖാക്കളുടെ നിലപാടില്‍ ഞാന്‍ ധര്മികതയെക്കള്‍ കൂടുതല്‍ കാണുന്നത് ഗതികേട് ആണ്.ഇവിടെസിപിഎം ഉം കൊണ്ഗ്രസ്സും സമയ സമയങ്ങളില്‍ എടുത്ത നിലപാടുകളിലെ സമാനതയില്‍ ഞാന്‍ നിങ്ങളോട് യോജിക്കുന്ന.

kaalidaasan said...

എന്താണ് താങ്കള്‍ പറഞ്ഞു വരുന്നത്?കരുണാകരന്‍ പള്ളി പൊളിക്കാന്‍ കൂട്ട് നിന്ന് എന്നോ?എങ്കില്‍ അന്ന് പാറ പോലെ ഉറച്ചുനിന്ന,പള്ളി പൊളിക്കാന്‍ കൂടു നിന്ന വേറെ ചിലരും ഉണ്ട് ഇവിടെ.ഉമ്മന്‍ ചാണ്ടി,ആര്യാടന്‍...അവരുമായും പിണറായി(സിപിഎം) കൂട്ട് കൂടിയിട്ടുണ്ട്,ഒന്നിച്ചു ഭരിച്ചിട്ടുണ്ട് 1980 ല്‍ .അപ്പോള്‍ ,കരുണാകരനോട് സഹകരിച്ചാല്‍ നിന്ദ്യം,ഉമ്മന്‍ ചാണ്ടി,ആര്യാടന്‍ മുത ലായവരോടോത് ഭരിച്ചത് വന്ദ്യം!.ഇത് എന്ത് താപ്പു ആണ് കാളിദാസന്‍ജി


അശോകന്‍,

നെഹ്രുവിന്റെ ചെറുമകന്‍ നടത്തിയ പരാക്രമങ്ങള്‍ എടുത്തിട്ടതിനോട് ഞാന്‍ പ്രതികരിച്ചതേ ഉള്ളൂ.

മേല്‍പ്പറഞ്ഞ എല്ലാവരോടും പിണറായി വിജയന്‍ കൂട്ടുകൂടിയിട്ടുണ്ട്,. അതൊക്കെ നടന്നത് ഒഞ്ചിയം സഖാക്കളുടെ ചോര ചിന്തിയതിനു ശേഷം തന്നെയാണ്. അപ്പോഴൊന്നും ഒഞ്ചിയം സഖാക്കളെ ഓര്‍ക്കാതിരുന്നവര്‍ ചന്ദ്രശെഖരന്‍ കോണ്‍ഗ്രസുമായി സഹകരിച്ചപ്പോള്‍ മത്രം ഓര്‍ത്തതിനു ന്യായീകരണമില്ല എന്നേ ഞാന്‍ സൂചിപ്പിച്ചുള്ളൂ.

കരുണാകരനോട് സഹകരിച്ചാല്‍ നിന്ദ്യം,ഉമ്മന്‍ ചാണ്ടി,ആര്യാടന്‍ മുത ലായവരോടോത് ഭരിച്ചത് വന്ദ്യം എന്ന ഒരു നിലപാടും എനിക്കില്ല. അതു കൊണ്ട് പിണറായി സഹകരിച്ചാല്‍ വന്ദ്യം, ചന്ദ്രശേഖരന്‍ സഹകരിച്ചാല്‍ നിന്ദ്യം എന്ന നിലപാടുമില്ല.

dileep said...

''' എന്തു കാരണത്തിന്റെ പേരിലായായാലും ചന്ദ്രശേഖരനും മുരളിയുമൊക്കെ സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ്. പുറത്താക്കപ്പെട്ട നിമിഷം അവര്‍ക്ക് സി പി എമ്മുമയുള്ള ബന്ധം അവസാനിച്ചു. അവരെ അവരുടെ പാട്ടിനു വിടുന്നതല്ലെ അഭികാമ്യം,. ആവര്‍ക്കിഷ്ടമുള്ളവരുമായി സഖ്യമുണ്ടാക്കട്ടെ. ''''

അദ്ദ്..അദ്ദാണ്പോയിന്റ്‌ ... കാളിദാസന്‍, നിയോരപാര ''മൊതല്'' തെന്നെ കേട്ട...!


http://eye-onmedia.blogspot.com/2010/11/red-salute-onchiyam-comrades.html

kaalidaasan said...

1977 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ കൊണ്ഗ്രെസ്സ് അടിച്ച്‌ എല്പിച്ചതാണ് അടിയന്തിരാവസ്ഥ,കണ്ണോത് കരുണാകരന്‍ കേരളത്തില്‍ മാത്രമായി ഉണ്ടാക്കിയതല്ല.കൊണ്ഗ്രസിന്റെ നയം നടപ്പാകിയ കരുണാകരനെ വ്യക്തിപരമായി എതിര്കേണ്ട കാര്യമില്ല.അവര്‍ ഈ കാര്യത്തിലുള്ള അവരുടെ രാഷ്ട്രീയ നിലപാട് ജനങ്ങളോട് അന്ന് തന്നെ തുറന്നു പറഞ്ഞു,ജനങ്ങള്‍ അന്ന് അതിനു അന്ഗീകാരവും നല്‍കി.

അശോകന്‍,

ഇതു പോലെ ആത്മഹത്യപരമായ നിലപടെടുക്കാമോ അശോകാ? അപ്പോള്‍ ഇത്രകാലവും എണ്ണമറ്റ മന്ത്രിമാരെ കരിങ്കൊടി കാണിച്ചതും മറ്റ് പാര്‍ട്ടി അംഗങ്ങളെ തല്ലിച്ചതച്ചതുമൊക്കെ അര്‍ത്ഥശൂന്യമായിപ്പൊയല്ലോ. എത്രയെത്ര ആര്‍ എസ് എസുകാരെ തല്ലിക്കൊന്നു. എന്തിനാണശോക ഈ വ്യക്തികളെയൊക്കെ തല്ലിക്കൊന്നത്? ആര്‍ എസ് എസ് എന്ന ജന്തുവിനയല്ലായിരുന്നോ കൊല്ലേണ്ടിയിരുന്നത്. ആര്‍ എസ് എസിന്റെ നയം നടപ്പിലാക്കിയ കണ്ണൂരെ പ്രവര്‍ത്തകരായ വ്യക്തികളെ എന്തിനാണു വധിച്ചത്. ആ വ്യക്തികളല്ലല്ലോ അശോക തിയറി പ്രകാരം തെറ്റുകാര്‍? ആര്‍ എസ് എസ് എന്ന പ്രസ്ഥാനമല്ലേ? അതിനെ എവിടെ കണ്ടുകിട്ടും എന്നുകൂടി ഒന്നു പറഞ്ഞു തരാമോ?

കരുണാകരനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നതോ വെറുക്കുന്നതോ ആയ കാര്യമല്ല ഞാന്‍ പറഞ്ഞത്, കരുണാകരന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ കാര്യമാണ്. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസ് കരുണാകരനോട് പ്രത്യേകം പറഞ്ഞിരുന്നില്ല പിണറായി വിജയനെ ഇടിച്ച് ചോര വീഴ്ത്താന്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നു പറയുന്നത് അന്യഗ്രഹത്തില്‍ നിന്നുമിവിടെ വന്ന ഒരു അത്ഭുത ജീവിയൊന്നുമല്ല. കരുണാകര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അടങ്ങിയതാണാ പ്രതിഭാസം. സി പി എം എന്നു പറഞ്ഞാല്‍ കയ്യും കാലും തലയുമുള്ള ഒരു ജീവിയൊന്നുമല്ല , നയങ്ങള്‍ നടപ്പിലാക്കാന്‍. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പോളിറ്റ് ബ്യൂറോയാണ്, സി പി എം എന്ന പാര്‍ട്ടിയുടെ നയം ഉണ്ടാക്കുന്നത്. അതുപോലെ തന്നെയാണ്, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി കോണ്‍ഗ്രസ് നയങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. അടിയന്തരവാസ്ത പ്രഖ്യാപിച്ചതും നടപ്പിലക്കിയതും കോണ്‍ഗ്രസ് എന്ന ഒരു ജീവിയല്ല. കരുണാകരനും ആന്റണിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ കൂടി ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു.

സി പി എം കരുണാകരനുമായി കൂടിയത് ജനങ്ങള്‍ അംഗീകരിച്ച പോലെ കോണ്‍ഗ്രസ് ചന്ദ്രശേഖരനുമായി കൂടിയതും അവിടത്തെ ജനങ്ങള്‍ അംഗീകരിച്ചു. അതുകൊണ്ടാണ്, കോണ്‍ഗ്രസ് ജനങ്ങള്‍ ചന്ദ്രശേഖരന്റെ പാര്‍ട്ടിക്കും റവലൂഷനറി മാര്‍ക്സിസ്റ്റ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും വോട്ടു ചെയ്തത്. അതൊക്കെ അറിഞ്ഞു കൊണ്ട് വോട്ടു ചെയ്ത് അംഗീകാരം നല്‍കുകയാണവര്‍ ചെയ്തതും. രണ്ടും ഒരുപോലെ കാണാന്‍ പഠിക്കൂ അശോകാ.

രണ്ടു വര്‍ഷക്കാലമായി ഒഞ്ചിയത്തെ സഖാക്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും ഇടതുപക്ഷം മറുപടി പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ എന്തു ഫലം. അവരാ മറുപടി തള്ളിക്കളഞ്ഞു. അതുകൊണ്ട് അടുത്ത അഞ്ചുവര്‍ഷക്കാലം മറുപടി പറഞ്ഞു കൊണ്ടേ ഇരിക്കാം. അവര്‍ അത് സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് അഞ്ചു വര്‍ഷം കഴിഞ്ഞു മനസിലാക്കാം. അതു വരെ സുല്ലിടുന്നതും നല്ലതാണ്.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല ബി ജെപിക്കാരെയും ജമായത്തേ ഇസ്ലാമിക്കാരെയും എസ് ഡി പി ഐ ക്കാരെയും സി പി എം വോട്ടു മറിച്ചു ജയിപ്പിച്ചു എന്ന് കണക്കുകള്‍ സഹിതം പല റിപ്പോര്‍ട്ടുകളും കണ്ടിരുന്നു. അശോകന്റെ വിശദീകരണം കണ്ടപ്പോളാണതിനു പിന്നിലെ ഗുട്ടന്‍സ് പിടികിട്ടിയത്. ഈ പാര്‍ട്ടികളുടെയൊക്കെ പേരില്‍ മത്സരിച്ചവരോട് വ്യക്തിപരമായി എതിര്‍പ്പില്ലാത്തതുകൊണ്ടും എതിര്‍പ്പ് അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാങ്ങളോടായതുകൊണ്ടും അവര്‍ക്ക് വോട്ടു ചെയ്തു. ഇപ്പോള്‍ എല്ലാം മനസിലായി. ഇതു വരെ മനസിലായിട്ടില്ലായിരുന്നു. ഈ സൌന്ദര്യ ശാസ്ത്രം വിശദീകരിച്ചതിന്‌ ആയിരം നന്ദി.

ഒരപേക്ഷയുണ്ട്. കണ്ണൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകരായ വ്യക്തികളോടും ഇതേ സമീപനം സ്വീകരിക്കണമെന്നാണത്. ചെറുപ്പക്കാരായ വ്യക്തികള്‍ മാതാപിതാക്കളുടെ മുന്നില്‍ വച്ചും സ്കൂള്‍ കുട്ടികളുടേ മുന്നില്‍ വച്ചും അരിഞ്ഞു വീഴപ്പെടുന്നതിലെ ഭീകരതയോര്‍ത്താണീ അപേക്ഷ.


1977ല്‍ അല്ല 1975 ല്‍ ആയിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

kaalidaasan said...

ഒന്ചിയത് പുതിയ പര്ടിയുണ്ടാകിയാല്‍ അടുത്ത വെള്ളിയാഴ്ച തന്നെ വിപ്ലവം വരും ; എന്നൊക്കെ പറഞ്ഞു കുറെ പാവം സഖാക്കളേ തെട്ടിധരിപിച്ചു നിരാശരാക്കി അവസാനം വഴിയാധാരമാക്കുന്ന ആളുകളെ കുറിച്ചാണ്.


അശോകന്‍,

വയിയാധരമാക്കിയെന്ന് ആരാണു തീരുമാനിക്കുന്നത്. രണ്ടു മൂന്നു പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടി ഇന്‍ഡ്യ ഭരിക്കാന്‍ പോകുമെന്നൊന്നും ആരും പ്രതീക്ഷിക്കില്ല. അവരുടെ ലക്ഷ്യം സി പി എമിനെ പരജയപ്പെടുത്തുക എന്നതും പഞ്ചായത്തു ഭരണം പിടിക്കുക എന്നുമായിരുന്നു. ഇതിലപ്പുറം ഒരു ലക്ഷ്യം അവിടത്തെ ഒരു സഖാവിനും ഇല്ലായിരുന്നു. ഇതു രണ്ടും അവര്‍ നേടി. ലക്ഷ്യം നേടുന്നവര്‍ വഴിയാധാരമായി എന്ന് ചിന്താശേഷിയുള്ള ആരും കരുതില്ലല്ലോ അശോകാ.

kaalidaasan said...

സിപിഎം, കൊന്ഗ്രസ്സിനെയും അതിന്റെ നയങ്ങളെയും ആണ് എതിര്‍ത്തത്.അതെപോലെ തന്നെ കൊണ്ഗ്രെസ്സ് കൊള്ളില്ല എന്നും പറഞ്ഞു പുറത്തു വന്ന കരുണാകരനെയാണ് സിപിഎം സഹകരിപിച്ചത്. അങ്ങനത്തെ സഹകരണം നടന്ന സമയത്ത് സിപിഎം ന്റെ നിലനില്പ് തന്നെ ഇല്ലാതാക്കുന്ന യാതൊരു സാഹചര്യവും ഇവിടെ ഇല്ലായിരുന്നു.സിപിഎം ല്‍ നിന്ന അവസാന കാലത്ത് സിപിഎം കള്ളില്ല,കോണ്ഗ്രസ് അതിനെക്കാള്‍ കൊള്ളില്ല എന്നായിരുന്നു ഒഞ്ചിയം സഖാക്കളുടെ നിലപാട്.

അശോകന്‍,

കോണ്‍ഗ്രസ് കൊള്ളില്ല എന്നും പറഞ്ഞ് ആരു വന്നാലും സി പി എം അങ്ങ് സ്വീകരിക്കും. അതാണല്ലോ അടവു നയം.

കോണ്‍ഗ്രസ് കൊള്ളില്ല എന്ന് കരുണാകരന്‍ പറഞ്ഞത എന്നാണെനു കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു. കൂടെ ഇപ്പോള്‍ കരുണാകരന്‍ എവിടെയാണെന്നു കൂടി ഓര്‍ക്കുക. കരുണാകരനേപ്പോലെ അഭിപ്രായം മാറ്റിയ എത്ര വ്യക്തികള്‍ കേരളത്തിലുണ്ടെന്നു കൂടി ഒന്നു പറയുക.

സി പി എം രണ്ടു പതിറ്റണ്ടു മുമ്പു പറഞ്ഞ ഒരു കാര്യമുണ്ട്. ബി ജെ പി കൊള്ളില്ല, കോണ്‍ഗ്രസ് അതിനേക്കാള്‍ കൊള്ളില്ല. അതുകൊണ്ട് ജനസംഘവുമായി സഖ്യമുണ്ടാക്കി. ബി ജെപിയോടൊപ്പം നിന്ന് വി പി സിംഗിനെ പിന്താങ്ങി. പിന്നീട് ഇ മുദ്രവാക്യം ഒന്ന് തിരിച്ചിട്ടു. കോണ്‍ഗ്രസ് കൊള്ളില്ല ബി ജെപി അതിനേക്കാള്‍ കൊള്ളില്ല. അതുകൊണ്ട് കോണ്‍ഗ്രസിനെ അങ്ങു പിന്തുണച്ചു. ഒഞ്ചിയം സഖകളുമിതേ കളരിയിലാണ്‌ അടവു നയം പഠിച്ചത്. പഠിച്ചതല്ലേ അശോകാ പാടാന്‍ പറ്റൂ?

dileep said...

എടൊ കാളി,തന്‍റെ പുന്നാര ചന്ദ്രശേകരനും,മറ്റനേകം ഉഗ്ര വിഷമുള്ള വീര വിപ്ലവകാരികളും സീ പി എമ്മിന് വിപ്ലവം പോര എന്നും അത് വലതുപക്ഷ വല്ക്കരിച്ചു വെന്നും അതിന്റെ പോക്ക് ശരിയില്ലെന്നും പറഞ്ഞാണ് സീ പി എമ്മിന്അകത്തു കലാപം ഉയര്‍ത്തിയതും പുറത്തു പോയതും , ഇതിനെക്കാള്‍ മെച്ചമുള്ള ഒരു പ്രസ്ഥാനം ,അതായതു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വേണേമെന്നും അതിതാ ഞങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നു വെന്നും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണയോടെ അവര്‍ പ്രചരിപ്പിച്ചു. സ്വാഭാവികമായും ജനങ്ങള്‍ ഉറ്റുനോക്കും ..ഇവുടുത്തെ നിലവിലുള്ള പര്ടിയെക്കള്‍ മികച്ച ഒന്ന് ,എല്ലാ അര്‍ത്ഥത്തിലും പുസ്തകത്തില്‍ എഴിതിവേച്ച ,വാക്കിലും നോക്കിലും നടപ്പിലുംകമ്മ്യൂണിസം തുളുമ്പുന്ന ഒരു സാധനം ......! അതാണല്ലോ മാലോകര്‍ക്ക് ആവശ്യവും ...!?
എല്ലാം ശരി ....സമ്മതിക്കുന്നു ... എന്നാല്‍ ഈ വീമ്പു പറഞ്ഞു നടന്ന കൂട്ടര്‍ ഇപ്പോള്‍ കാണിക്കുന്നതെന്താണ് ...? ഇതാണോ ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ...?
ബര്‍ലിന്‍ കുഞ്ഞനന്ധന്‍ പരസ്യമായി സുധാകരന്‍ എന്നാ കിരിമിനലിനു വോട്ട് ചെയ്യണമെന്നു ജനങ്ങളോട് പറയുന്നതും,ചന്ദ്രശേകാരനും മുരളിയും പര്സിയമായി കോണ്‍ഗ്രസിന്റെ കൂടെ കൂടുന്നതും , തീട്ടം തൂറലിന്റെ മാര്‍കിസ്റ്റ് വിപ്ലവ രീതിയെ കുറിച്ച് പോലും പ്രബന്തംഎഴുതി കൂട്ടിയ മലയാറ്റില്‍ ആസദേന്നെ ഉഗ്ര വിപ്ലവകാരി,മഞ്ഞളംകുഴി അലിയിലും, p.cജോര്‍ജിലും ,വീരേന്ദ്ര ഗൌടരിലും വിപ്ലവം കണ്ടെത്തി അവരുടെ കൂടെ വേദി പങ്കിട്ടു കെട്ടി പിടിക്കുന്നതും മറ്റുമാണ്‌പുതിയ കമ്മ്യൂണിസ്റ്റ്‌ വിപ്ലമെങ്കില്‍ ...
ഒന്നും പറയാനില്ല .... !

കണ്ടു നിന്നവരെ പൊട്ടന്‍ കളിപ്പിച്ചു നടക്കുന്ന കുറെ ഒറ്റുകാര്‍ ... വലതുപക്ഷ ത്തിന്റെ മാസപ്പടി വാങ്ങി നടത്തുന്ന ഈ ഒറ്റെല്‍ മമാന്ഗം അധിക നാള്‍ നീണ്ടു നിക്കില്ല..തീര്‍ച്ച ..

കാളിദാസന്റെ വയസ്സറിയിക്കാത്ത വിചാരങ്ങള്‍ക്കും(!) ഗതി പിടിക്കാത്ത സീ പി എം വിരോധത്തിനും തല്ക്കാല്തെക്ക് ഭൂമി മലയാളത്തില്‍ മരുന്നൊന്നും ഇല്ല തന്നെ..!
ഇന്റര്‍നെറ്റില്‍ ( internet സാവി)കിടന്നു അധോ വായൂ (വളി) വിട്ടു നടക്കുന്നതു സ്ഥിരം തൊഴില്‍ ആക്കിഇയ തന്നോടൊന്നും പറഞ്ഞിട്ടുകാരിയമില്ല,കൊറേക്കാലം അച്ചുധാനന്തനെ പൊക്കി പിടിച്ചായിരുന്നു കളികള്‍ .. പിന്നിട് കുഞ്ഞഹംദിനെതിരെ... ഇങ്ങനെ പേര്വഴിയില്‍ തൂറി പേര് കേള്‍പ്പിക്കുന്ന പണി ഇനിയെങ്കിലും നിര്‍ത്തുക ..ഗൌരവമുള്ള ചര്‍ച്ച നടക്കുനിടത് വന്നു കാക്കതോല്ല്യിരം കമന്റടിച്ചു നടക്കുന്ന തന്നെ പോലുല്ലവേര്‍ നടത്തുന്ന അന്തരീക്ഷ മലീനികരണം പരിധി വിടുന്നുണ്ട്.
വ്യക്തി വിരോധത്തിന്റെ ദുര്‍ബലഅടിത്തറയില്‍ താങ്കള്‍ കെട്ടി പോക്കുന്ന വാദങ്ങള്‍ ഒരു ആയുസ്സും ഇല്ലാത്തതു ആണെന്ന് മാത്രമല്ല, സമയം പഴക്കാല്‍ മാത്രമണ്‌. കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിന്റെ നിര്‍മാണത്തിനും പുരോഗമന പ്രസ്ഥനത്തിന്റെ നന്മയുമാണ് ലക്‌ഷ്യം വെക്കുന്നെങ്കില്‍ താങ്കളുടെ വാദങ്ങള്‍ മുഴുവന്‍ കുപ്രസിദ്ദ്മായ മലയാള മനോരമയുടെ കമ്മ്യൂണിസ്റ്റ്‌ സ്നേഹത്തെ ഒര്മിപ്പിക്കുനതാണ്.!
നക്കിയെങ്കില്‍ നക്ക്യെങ്കിലും കൊല്ലുക.. ആങ്ങള ചത്തിട്ടനെങ്കില്‍ പോലും നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി എന്നാ ദുഷ്ട ലാക്കിന്റെ കയ്യും കാലും വെച്ച രൂപം .... !

അറുപതു വയസ്സും ആറുവയസ്സിന്റെ രാഷ്ട്രീയ ബോധവും, സിപിഎം വിരുദ്ധ തിമിരം ബാധിച്ച കണ്ണുകളും കൊണ്ട് സമകാലിക വിഷയങ്ങള്‍ ബ്ലോഗിങ് നടത്തുന്ന താങ്കള്‍ നടത്തുന്ന പണി തനി വലതുപക്ഷ കൂലിയെഴുത്തു മാത്രമണ്‌... ആ അര്‍ത്ഥത്തില്‍ തന്നെയാണ് അതിനെ മറ്റുള്ളവര്‍ തിരിച്ചരിയ്ന്നതും..

dileep said...

ഒരു കമ്മ്യൂണിസ്റ്റ്‌ വിപ്ലവ vartha കാണൂ (മംഗളം)


യു.ഡി.എഫ്‌ പിന്തുണ: എം.ആര്‍. മുരളി ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാനാകും

Text Size:

ഷൊര്‍ണൂര്‍: യു.ഡി.എഫിന്റെ പിന്തുണയോടെ ജനകീയ വികസന സമിതി നേതാവ്‌ എം.ആര്‍. മുരളി ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാനാകും. വൈസ്‌ചെയര്‍മാന്‍ സ്‌ഥാനം യു.ഡി.എഫ്‌ വഹിക്കും. രണ്ടര വര്‍ഷമാണ്‌ കാലാവധി. അതിന്‌ ശേഷം യു.ഡി.എഫ്‌ പ്രതിനിധി ചെയര്‍മാനാകും. അന്തിമതീരുമാനം ഇന്ന്‌ വൈകിട്ട്‌ ചേരുന്ന യോഗത്തിലെടുക്കും. സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനവും പങ്കുവയ്‌ക്കും.

അധികാരം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ്‌ യു.ഡി.എഫും സി.പി.എം വിമതരായ ജനകീയ വികസന സമിതിയും ധാരണയിലെത്തിയത്‌. 33 സീറ്റുകളുള്ള നഗരസഭയില്‍ എട്ടുവീതം സീറ്റുകളാണ്‌ ജനകീയ വികസന സമിതിക്കും യു.ഡി.എഫിനും ഉള്ളത്‌. സിപിഎമ്മിന്‌ 13 സീറ്റുകളും ബിജെപിക്ക്‌ മൂന്നു സീറ്റുകളും ഉണ്ട്‌. സ്വതന്ത്രന്റെ പിന്തുണയും കോണഗ്രസിനാണ്‌.

ASOKAN said...

KALIDASANJI,
" അവരുടെ ലക്ഷ്യം സി പി എമിനെ പരജയപ്പെടുത്തുക എന്നതും പഞ്ചായത്തു ഭരണം പിടിക്കുക എന്നുമായിരുന്നു. ഇതിലപ്പുറം ഒരു ലക്ഷ്യം അവിടത്തെ ഒരു സഖാവിനും ഇല്ലായിരുന്നു. ഇതു രണ്ടും അവര്‍ നേടി. ".


അവര്‍ക്ക് ഇത് മാത്രമേ ലക്‌ഷ്യം ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് ഇപ്പോള്‍ ചുമ്മാ വാദത്തിനു വേണ്ടി താങ്കള്‍ പറയുന്നതല്ലേ?.അവര്‍ ഇത്രയും കാലം പറഞ്ഞത് താങ്കള്‍ ഈ പറയുന്നതിനേക്കാള്‍ വലിയ വലിയ കാര്യങ്ങള്‍ ആയിരുന്നു.അവര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ ഇത്രയ്ക്കു ദുര്‍ബലമായ വാദങ്ങള്‍ ഉയര്‍ത്തി ഞങ്ങളുടെ ഒഞ്ചിയം സഖാകളുടെ വിപ്ലവ വീര്യം കെടുത്തി കളയരുത് !."ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക് "_ഇത് പണ്ട് INL സഖാക്കളെ കുറിച്ച് ഡോ.മുനീര്‍ പറഞ്ഞതാണ്.ഞാനും പറയുന്നു,ഒഞ്ചിയം സഖാക്കള്‍, ഇന്നല്ലെങ്കില്‍ നാളെ സിപിഎം -ലേക്ക്.


ഇത് പോലെ ലക്‌ഷ്യം നേടിയ തളിക്കുളം സഖാക്കള്‍ക്ക് ഇപ്രാവശ്യം എന്ത് സംഭവിച്ചു എന്ന് ഞാന്‍ പറഞ്ഞിരുന്നു,അതിനെ കുറിച്ച് താങ്കള്‍ മിണ്ടിയില്ലല്ലോ.അവരും ഒരേ ഒരു പ്രാവശ്യം മാത്രം പഞ്ചായത്ത്‌ ഭരണം എന്നാ ലക്‌ഷ്യം വച്ചവരാണോ?.എങ്കില്‍ പിന്നെ അവര്‍ ഇത്തവണയും മത്സരിച്ചതെന്തിനു.ഒരു കണക്കില്‍ അത് നന്നായി_കുളം കലക്കി പരുന്തിനു കൊടുക്കുക _ഇനി എങ്കിലും അത്തരം സഖാക്കള്‍ക്ക് വീണ്ടു വിചാരം ഉണ്ടാകട്ടെ.
November 4, 2010 6:09 PM

ASOKAN said...

KAALIDASANJI

"കരുണാകരനോട് സഹകരിച്ചാല്‍ നിന്ദ്യം,ഉമ്മന്‍ ചാണ്ടി,ആര്യാടന്‍ മുത ലായവരോടോത് ഭരിച്ചത് വന്ദ്യം എന്ന ഒരു നിലപാടും എനിക്കില്ല"

യാധാര്ത്യ ബോധത്തില്‍ ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ള ഈ നിലപാടുമായി എന്നോട് യോജിച്ചതിനു സന്തോഷം അറിയിച്ചുകൊള്ളുന്നു.

ASOKAN said...

കക്കര,

"വർഗ്ഗീയ ധ്രുവീകരണം അങ്ങനെയാണ്‌... എല്ലാ കണക്കുകളും തെറ്റിക്കും... കാരണം വർഗ്ഗീയത തുറന്ന്‌ വിട്ട കുടത്തിലെ ഭൂതമാണ്‌".നല്ല നിരീക്ഷണം,ഞാനും യോജിക്കുന്നു.

ASOKAN said...

KALIDASANJI

"ഇതു പോലെ ആത്മഹത്യപരമായ നിലപടെടുക്കാമോ അശോകാ?"

ആത്മഹത്യ പ്രവണത സാറില്‍ ആണ് ഞാന്‍ കാണുന്നത്."എന്തിനാ മല ഇറങ്ങിവന്ന ആ പാവം സ്യ്നികരെ നിങ്ങള്‍ കൊന്നത്,വാലും,തലയും കൊമ്പും ഒന്നുമില്ലാത്ത കള്ള പകിസ്തനല്ലേ നിങ്ങളെ ആക്രമിച്ചത്?"എന്ന് നമ്മുടെ പാവം കാര്‍ഗില്‍ സെനാനികളോട് ഉള്ള താങ്കളുടെ ചോദ്യം ഉടന്‍ പ്രതീക്ഷിക്കുന്നു.

ASOKAN said...

KALIDASANJI,


"കോണ്‍ഗ്രസ് കൊള്ളില്ല എന്ന് കരുണാകരന്‍ പറഞ്ഞത എന്നാണെനു കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു. കൂടെ ഇപ്പോള്‍ കരുണാകരന്‍ എവിടെയാണെന്നു കൂടി ഓര്‍ക്കുക. കരുണാകരനേപ്പോലെ അഭിപ്രായം മാറ്റിയ എത്ര വ്യക്തികള്‍ കേരളത്തിലുണ്ടെന്നു കൂടി ഒന്നു പറയുക".


തിയതി കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.കോണ്ഗ്രസ് കൊള്ളില്ല,മദാമ്മയും അലുമിനിയം പട്ടേലും ശരിയല്ല ,ഉമ്മന്‍ കോണ്ഗ്രസ് അവശിഷ്ട കൊണ്ഗ്രെസ് , എന്നൊകെ

പറഞ്ഞായിരുന്നു കരുണാകരന്റെയും മുരളിയുടെയും നേതൃത്വത്തില്‍ 2004 ലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞു ഡി.ഐ.സി.രൂപികരിച്ചത്.അവരുടെ അഭിപ്രായം

മറിച്ചായിരുന്നു എങ്കില്‍ എന്തിനാ വേറെ പാര്‍ടിഉണ്ടാക്കിയത്.ഇപ്പോള്‍ അവിടെ തന്നെ ആയിരിക്കും എന്നുള്ളത് എല്‍ .ഡി.എഫില്‍ ഉള്ളവര്‍ക്ക് അന്നേ

അറിയാമായിരുന്നത് കൊണ്ടാണ് തിരുവമ്പാടി ഉപതെരെഞ്ഞെടുപ്പ് സഹായത്തിനു നന്ദി വാക്കൊക്കെ പറഞ്ഞു അവരെ മുന്നണിക്ക്‌ പുറത്തു നിര്‍ത്തിയത് .ഇത്രയും തെറി

വിളിച്ചവരെ ഗതികേട് കൊണ്ട് തിരികെ അകത്തു കയറ്റി, ഇപ്പോള്‍ പഞ്ചായത്ത് ഇലക്ഷന്‍ സഹായത്തിനു നന്ദി പറയുന്ന കൊണ്ഗ്രെസ്സ് എവിടെ ,പുറത്തായവര്‍ പുറത്തു

തന്നെ(save cpm forum) എന്ന എന്ന ധീര നിലപാടുള്ള സിപിഎം എവിടെ.കരുണാകരനെപോലെ അഭ്പ്രായം മാറിയ ഒരുപാട് പേരെ എനിക്കറിയാം ,ഉമ്മന്‍

ചാണ്ടി,ആര്യാടന്‍ ,പി.സി.ചാക്കോ,സുധീരന്‍,വയലാര്‍രവി,തിരുവഞ്ചൂര്‍ ....അങ്ങനെ..അങ്ങനെ..അങ്ങനെ..............

kaalidaasan said...

അവര്‍ക്ക് ഇത് മാത്രമേ ലക്‌ഷ്യം ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് ഇപ്പോള്‍ ചുമ്മാ വാദത്തിനു വേണ്ടി താങ്കള്‍ പറയുന്നതല്ലേ?.

അശോകന്‍,

പല കുറ്റങ്ങളും അവരില്‍ ആരോപിച്ചതുകൊണ്ടായില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി പല കാര്യങ്ങളിലുമവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് രഹസ്യമായ സംഗതിയുമല്ല. പക്ഷെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ജനതാദളിനു വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴയിരുന്നു പരസ്യമായി വെല്ലുവിളി ഉണ്ടായതും ചിലരെ പുറത്താക്കുന്നതിലേക്കത് എത്തിച്ചേര്‍ന്നതും. അതിന്റെ അര്‍ത്ഥം അധികാരസ്ഥാനത്തിനു വേണ്ടി തന്നെയാണ്‌ കലഹമുണ്ടായതെന്നാണ്. അതുതന്നെയായിരുന്നു ഇപ്പോഴത്തെ അവരുടെ ലക്ഷ്യവും.

മറ്റിടങ്ങളില്‍ കലഹിച്ചവര്‍ ലക്ഷ്യം നേടിയോ എന്നതൊന്നുമിവിടെ പ്രസക്തമല്ല.

ഷൊര്‍ണ്ണൂരില്‍ കലഹിച്ച് പുറത്തുപോയവര്‍ രാജിവച്ച് വീണ്ടും ജനവിധി തേടിയപ്പോള്‍ ജനങ്ങള്‍ അവരെ പിന്തുണച്ചു. പക്ഷെ സി പി എം അതുപോലുമംഗീകരിക്കാന്‍ മടി കാണിച്ചു. ബി ജെ പിയുടെ സഹായത്തോടെ അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടന്നു. രണ്ടാമതൊരിക്കല്‍ കൂടി ജനങ്ങള്‍ തള്ളിക്കളയുന്നതുവരെ. അധികാരം ഒഴിയാന്‍ മനസില്ലാത്തതുകൊണ്ട് തന്നെ യാണിത് ചെയ്തതും. ബി ജെ പിയുടെ സഹയത്തോടെ സി പി എം അത് ചെയ്യുമ്പോള്‍ പിന്തുണച്ചവര്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ വിമതര്‍ അതു തന്നെ ചെയ്യുമ്പോള്‍ നിയന്ത്രണം വിടുന്നതെന്തിനാണ്? എല്ലാം ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ തീരില്ലേ ഈ കലിപ്പൊക്കെ.

kaalidaasan said...

ആത്മഹത്യ പ്രവണത സാറില്‍ ആണ് ഞാന്‍ കാണുന്നത്."എന്തിനാ മല ഇറങ്ങിവന്ന ആ പാവം സ്യ്നികരെ നിങ്ങള്‍ കൊന്നത്,?.

അശോകന്‍,

രണ്ടു രാജ്യക്കാര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ തന്നെയാണ്‌ കണ്ണൂരില്‍ ആര്‍ എസ് എസും സി പി എമ്മും തമ്മില്‍ വെട്ടിച്ചാകുന്നത്. കേരളം മുഴുവനും ആര്‍ എസ് എസും സി പി എമ്മുണ്ട്. അവര്‍ക്കില്ലാത്ത വല്ല വാലും കണ്ണൂരിലെ ആളുകള്‍ക്കുണ്ടോ? ആര്‍ എസ്സ് അഖിലേന്ത്യ തലത്തില്‍ നടപ്പാക്കുന്ന നയം തന്നെയാണ്‌ കണ്ണൂരിലും നടപ്പാക്കുന്നത്. കോണ്‍ഗ്രസ് നയം നടപ്പിലാക്കിയ കരുണാകരന്‍ എന്ന വ്യക്തിയെ എതിര്‍ക്കേണ്ടതില്ല എന്ന താങ്കളുടെ വാദം കടമെടുത്താല്‍ ആര്‍ എസ് എസ് നയം നടപ്പിലാക്കുന്ന കണ്ണൂരിലെ മലയാളികളെ എന്തിനാണു എതിര്‍ക്കുന്നതും ആക്രമിച്ചു കൊലപ്പെടുത്തുന്നതും?

യു ഡി എഫ് ഭരിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന പോലീസ്യുകാരെ ആക്രമിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതും എന്തിനാണ്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വ്യക്തി എന്നു പറയുമ്പോലെ പോലീസുകാരും കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന വ്യക്തികളാണ്. എന്തിനാണവരെ കല്ലെറിയുന്നതും അവരുടെ അടി മേടിക്കുന്നതും? കേരള സര്‍ക്കാരിന്റെ സ്വാശ്രയ നയം നടപ്പിലാക്കിയപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയെ വഴി തടഞ്ഞും കോലം കത്തിച്ചും നടന്നതെന്തിനായിരുന്നു.. താങ്കളുടെ തീയറി അനുസരിച്ച് വിദ്യാഭ്യാസമന്ത്രി എന്ന വ്യക്തി തെറ്റുകാരനല്ലല്ലോ. അങ്ങനെ അടി മേടിച്ച് സിന്ധു ജോയി കുറേക്കാലം ഞൊണ്ടി നടന്നതൊന്നും താങ്കള്‍ കണ്ടില്ലേ? വ്യക്തികള്‍ക്ക് ഒരുത്തരവാദിത്തവുമില്ലെങ്കില്‍ ഇതിനൊക്കെ എന്താണശോകാ ന്യായീകരണം? മന്ത്രിമാരെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നതും അവര്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നതും സി പി എമ്മിന്റെ സ്ഥിരം പരിപാടിയല്ലേ? വ്യക്തികള്‍ക്കതില്‍ ഒരുത്തരവാദിത്തവുമില്ലെങ്കില്‍ എന്തിനാണീ നാടകം കളി?

kaalidaasan said...

തിയതി കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.കോണ്ഗ്രസ് കൊള്ളില്ല,മദാമ്മയും അലുമിനിയം പട്ടേലും ശരിയല്ല ,

അശോകന്‍,

കോണ്‍ഗ്രസ് കൊള്ളില്ല എന്ന് കരുണാകരന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഇറ്റാലിയന്‍ മദാമ്മയും അലുമിനിയം പട്ടേലുമെടുത്ത ചില തീരുമാനങഗള്‍ അംഗീകരിക്കാന്‍ ആകില്ല എന്നും പറഞ്ഞ് കരുണാകരന്‍ പുറത്തു വന്നു പുതിയ ഒരു കോണ്‍ഗ്രസ് തന്നെയാണുണ്ടാക്കിയത് . ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേര്. അല്ലാതെ കമ്യൂണിസ്റ്റുപാര്‍ട്ടി എന്നായിരുന്നില്ല.

1962 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാക്കള്‍ എടുത്ത നിലപാടുകള്‍ ശരിയല്ല എന്നും പറഞ്ഞ് 32 പേര്‍ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഇറങ്ങി വന്ന് പുതിയ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി രൂപികരിച്ചു. കമ്യൂണിസ്റ്റുപാര്‍ട്ടി ഒഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്) എന്ന പേരില്‍. അവരും പറഞ്ഞില്ല കമ്യൂണിസ്റ്റു പാര്‍ട്ടി കൊള്ളില്ല എന്ന്. ആ അഭിപ്രായ വ്യത്യാസത്തിന്റെ പ്രധാന കാരണം കോണ്‍ഗ്രസുമായുള്ള ബന്ധമായിരുന്നു. അന്ന് സി പി ഐ പോയ വഴിയിലൂടെ പിന്നീട് സി പി എം സഞ്ചരിച്ചു എന്നത് കാവ്യനീതി.

സി പി ഐയും പിന്നീട് സി പി എമ്മും സഞ്ചരിച്ച വഴികളിലൂടെ ഇന്ന് ഒഞ്ചിയം സഖാക്കള്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ കൊഞ്ചുപിടിക്കാന്‍ നടക്കുന്ന കുലം കുത്തികള്‍.

Anonymous said...

സിപിഎമ്മിന് വിപ്ലവംപോര എന്നുപറഞ്ഞ് ഇറങ്ങിപ്പുറപ്പെടുന്ന അതിവിപ്ലവകാരികള്‍ക്ക് എപ്പോഴും പറ്റാറുള്ള അപചയമാണ് കാളിദാസന്‍നും സംഭവിച്ചിരിക്കുന്നത്. പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുപകരം വ്യക്തിഗതമായ വെറും സംശയത്തിന്റെ ചെലവില്‍ മുന്‍കൂട്ടിയുണ്ടാക്കിയ ഒരു സിദ്ധാന്തം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അസംസ്കൃതവസ്തുവായി അതിനെ രൂപാന്തരപ്പെടുത്തുന്നിടത്താണ് പ്രശ്നം രൂക്ഷമാവുന്നത്. ഇന്ത്യയിലെ ഇടതുപക്ഷത്തെ പൊതുവില്‍ ദുര്‍ബലപ്പെടുത്താനല്ലാതെ പ്രാദേശിക കൂട്ടായ്മകളില്‍ രക്ഷകനെകാത്തിരിക്കുന്ന ഈ റൊമാന്റിക്‍ രക്തപുഷ്പങ്ങള്‍ക്ക് മറ്റൊന്നുമാവില്ല. ഇനിയെങ്കിലും സ്വപ്നലോകത്തുള്ള സഞ്ചാരം നിര്‍ത്തി ശാസ്ത്രീയചിന്തയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്താന്‍ കാളിദാസന്നെപ്പോലെയുള്ളവര്‍ തയ്യാറാവുമെന്ന് വെറുതെ കിനാവുകണ്ടോട്ടെ. സ്വപ്നങ്ങള്‍ നിങ്ങള്‍ക്കുമാത്രമുള്ളതല്ലല്ലോ...

Anonymous said...

കേരളത്തിലെ വോട്ടിംഗ് രീതിയെ മാധ്യമങ്ങള്‍ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. എല്ലാ മുഖ്യാധാരാമാധ്യമങ്ങളും ഇപ്പോള്‍ ഇടതു പക്ഷത്തിനെതിരെ സംഘം ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഏതാണ്ട് അഞ്ച് 24*7 വാര്‍ത്താചാനലുകൾ ഉൾപ്പെടെ 16-17 ചാനലുകള്‍ നമുക്കുണ്ട്. മൂന്നു പുതിയ ചാനലുകള്‍ രജിസ്‌ട്രേഷനായി അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട് 20 ലക്ഷം കോപ്പികള്‍ ദിവസേന അടിക്കുന്ന രണ്ടു പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങള്‍ - മലയാള മനോരമയും മാതൃഭൂമിയും- ഈ സംസ്ഥാനത്തുണ്ട്. എത്രമാത്രം അപവാദമാണ് അവര്‍ നിത്യേനെ ഇടതു പക്ഷത്തിനെതിരെ അടിച്ചിറക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ ഒരു പ്രധാനപ്പെട്ട സഖ്യകക്ഷികളാണു മാധ്യമങ്ങൾ‍.

ASOKAN said...

കാളിദാസന്ജി,

"മറ്റിടങ്ങളില്‍ കലഹിച്ചവര്‍ ലക്ഷ്യം നേടിയോ എന്നതൊന്നുമിവിടെ പ്രസക്തമല്ല".
പ്രസക്തമല്ല എന്ന് ,ഇടതു പക്ഷ രക്ഷകന്‍ എന്ന പ്രച്ഛന്ന വേഷം ധരിച്ചെത്തുന്ന താങ്കള്‍ പറയുന്നത് ,താങ്കളെ പോലുള്ള വലതു പക്ഷ വാദികള്‍ അവരിലൂടെ ലക്‌ഷ്യം നേടിയത് കൊണ്ടാണ്.താങ്കളുടെ കണ്ണിനും കരളിനും മനസിനും കുളിരനിയുന്ന കാര്യം നടന്നുവല്ലോ?.പിന്നെ അവരുടെ ലക്ഷ്യ പ്രാപ്തി, താങ്കള്ക് എങ്ങിനെ പ്രസകതമാകും.

ASOKAN said...

കാളിദാസന്‍ ജി ,

"കോണ്‍ഗ്രസ് കൊള്ളില്ല എന്ന് കരുണാകരന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഇറ്റാലിയന്‍ മദാമ്മയും അലുമിനിയം പട്ടേലുമെടുത്ത ചില തീരുമാനങഗള്‍ അംഗീകരിക്കാന്‍ ആകില്ല എന്നും പറഞ്ഞ് കരുണാകരന്‍ പുറത്തു വന്നു പുതിയ ഒരു കോണ്‍ഗ്രസ് തന്നെയാണുണ്ടാക്കിയത് . ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേര്""


അയ്യാ യ്യോ !ഭയങ്കര വാദം!പല്കിവാല ,വേണുഗോപാല്‍,എഫ് .എസ്.നരിമാന്‍ എല്ലാവരും തോറ്റിരിക്കുന്നു! ഓടകുഴല്‍ എഴുതിയതാര് ? എന്ന ചോദ്യത്തിന് ജി.ശങ്കര കുറുപ്പ് എന്ന ഉത്തരത്തിനു പകരം സുകുമാര കുറുപ്പ് എന്നെഴുതിയ കുട്ടിക്ക് വേണ്ടി,ഉത്തരത്തില്‍ "കുറുപ്പ് "പകുതി ശരി ഉള്ളതിനാല്‍ കുട്ടിക്ക് 1/2 മാര്‍ക്ക് കൊടുക്കണം എന്നും താങ്കള്‍ വാദിക്കണം !.അനുകൂല വിധി കിട്ടും സര്‍ ,മൂന്നര തരം!........


ഒരു സംശയം ,നെല്‍സന്‍ മണ്ടേലയുടെ പാര്‍ടിയുടെ പേര് ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസ് എന്നാണു.അതും താങ്കളുടെ മാഡത്തിന്റെ പാര്‍ടിയാണോ?കോണ്ഗ്രസ് കൊള്ളില്ല,മദാമ്മയും അലുമിനിയം പട്ടേലും ശരിയല്ല ,ഉമ്മന്‍ കോണ്ഗ്രസ് അവശിഷ്ട കൊണ്ഗ്രെസ് , എന്നൊകെ പറഞ്ഞായിരുന്നു കരുണാകരന്റെയും മുരളിയുടെയും നേതൃത്വത്തില്‍ 2004 ലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞു ഡി.ഐ.സി.രൂപികരിച്ചത്.അവരുടെ അഭിപ്രായം മറിച്ചായിരുന്നു എങ്കില്‍ എന്തിനാ വേറെ പാര്‍ടിഉണ്ടാക്കിയത് എന്ന ചോദ്യത്തില്‍ നിന്നും ഒളിച്ചോടിയിരിക്കുന്നു."തമസ്കരണം"....അതാണല്ലോ ഇപ്പോള്‍ എല്ലാ വലതു വാദികളുടേയും വജ്രായുധം !..... .........

ASOKAN said...

കാളിദാസന്‍ ജി ,

"സി പി ഐയും പിന്നീട് സി പി എമ്മും സഞ്ചരിച്ച വഴികളിലൂടെ ഇന്ന് ഒഞ്ചിയം സഖാക്കള്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ കൊഞ്ചുപിടിക്കാന്‍ നടക്കുന്ന കുലം കുത്തികള്‍"

ചുണ്ടില്‍ ഒളിപിച്ച ഒരു പുഞ്ചിരിയോടെ ,താങ്കള്‍ മനസ്സില്‍ പറഞ്ഞ ഭാഗം ഞാന്‍ പൂരിപിക്കുന്നു."ഒഞ്ചിയം സഖാകള്‍ ഇനി തളിക്കുളം സഖാകളിലേക്ക്"

ASOKAN said...

കാളിദാസന്‍ ജി

"രണ്ടു രാജ്യക്കാര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ തന്നെയാണ്‌ കണ്ണൂരില്‍ ആര്‍ എസ് എസും സി പി എമ്മും തമ്മില്‍ വെട്ടിച്ചാകുന്നത്. കേരളം മുഴുവനും ആര്‍ എസ് എസും സി പി എമ്മുണ്ട്. അവര്‍ക്കില്ലാത്ത വല്ല വാലും കണ്ണൂരിലെ ആളുകള്‍ക്കുണ്ടോ"


ഒരു സംഘം പ്രവര്‍ത്തകന്‍ കൂടി നമ്മുടെ ഇടയില്‍ സംവാടതിനുണ്ടായിരുന്നെങ്കില്‍ ഈ ചോദ്യം നമുക്ക്ധേഹതിനോട് ചോദിക്കാമായിരുന്നു.


"യു ഡി എഫ് ഭരിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന പോലീസ്യുകാരെ ആക്രമിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതും എന്തിനാണ്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വ്യക്തി എന്നു പറയുമ്പോലെ പോലീസുകാരും കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന വ്യക്തികളാണ്. എന്തിനാണവരെ കല്ലെറിയുന്നതും അവരുടെ അടി മേടിക്കുന്നതും"


ഇതിത്ര കാര്യവിവരതോടെ അറിയാമായിരുന്നിട്ടും എന്തിനാണ്സര്‍ "അമ്പത്തേഴിലെ സമരത്തില്‍ തീയില്‍ മുളച്ചൊരു" താങ്കളുടെ ,ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ ഇതേ പരിപാടികളുമായി കലാ കാലങ്ങളില്‍ ഇറങ്ങിയിരുന്നത്?.സിന്ധു ജോയി ഞൊണ്ടി നടന്നതിനെ പരിഹസിക്കുന്ന താങ്കള്‍, ഇതേ പോലത്തെ പ്രശ്നത്തില്‍ ഒരു അട്യാപകനെയും എ.എസ്.ഐ.യെയും കശാപ്പു ചെയ്തവരെ മഹത്വ വല്കരിച്ചു കൊള്ളൂ.നന്നായി വരട്ടെ.......


"മന്ത്രിമാരെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നതും അവര്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നതും സി പി എമ്മിന്റെ സ്ഥിരം പരിപാടിയല്ലേ"

അതെ സര്‍ ,വി.ഡി.സതീശനും പി.ടി.തോമസും മിനിങ്ങാന്ന് സിപിഎം ല്‍ ചേര്ന്നു!!!!

ASOKAN said...
This comment has been removed by the author.
ASOKAN said...

antony മാഷെ

നിഷ്പക്ഷ പത്ര പ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തിലെ യു.ഡി.എഫ്....എല്‍.ഡി.എഫ്. മത്സരം എങ്ങിനെയിരിക്കും !!!

ANIKSPRAY യുടെ പരസ്യം പോലെയിരിക്കും

യു.ഡി.എഫ് ന്റെ "പോടീ പോലുമില്ല ,കണ്ടുപിടിക്കാന്‍"

kaalidaasan said...

അശോകന്‍,

ഇടതു പക്ഷ രക്ഷകന്‍ എന്ന പ്രയോഗം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അപ്പോള്‍ ആരെങ്കിലുമൊക്കെ രക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ ഇടതുപക്ഷം എന്ന തിരിച്ചറിവുണ്ടായത് നല്ലതാണ്.

ബഹുജന പ്രസ്ഥാനങ്ങളെയൊന്നും ആര്‍ക്കും രക്ഷിക്കാനാകില്ല. ജനങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാകുന്ന കാലത്തോളം അതൊക്കെ നില നല്‍ക്കും. കമ്യൂണിസ്റ്റ് സ്റ്റേറ്റ് തന്നെ സ്വയം ഇല്ലാതാകുമെന്നാണ്‌ കാള്‍ മാര്‍ക്സ് പറഞ്ഞത്.

ഞാന്‍ ഒന്നിന്റെയും രക്ഷകന്റെ വേഷം കെട്ടുന്നില്ല. ഞാന്‍ കൂടി വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ജനങ്ങളില്‍ നിന്നകലുന്നതു കാണുമ്പോള്‍ പ്രതികരിക്കുന്നു. ഏത് രാഷ്ട്രീയ പ്രസ്ഥാനവും നിലനില്‍ക്കുന്നത് ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന കാലത്തോളമാണ്. പഴയ സോവിയറ്റ് യൂണിയനിലൊക്കെ കമ്യൂണിസ്റ്റുപര്‍ട്ടി ഇപ്പോള്‍ നിര്‍ജ്ജിവമാണ്. പ്രവര്‍ത്തിക്കാന്‍ ആളില്ല.

പാര്‍ട്ടി എന്നു പറയുന്നത് ഒരു കെട്ടിടം പോലെ മൂര്‍ത്തമായ ഒന്നല്ല. ചില ലക്ഷ്യങ്ങളോടെ ഒരു കൂട്ടമാളുകള്‍ ഒരുമിച്ച് ചേര്‍ന്ന്പ്രവര്‍ത്തിക്കുന്ന പ്രസ്ഥാന്മാണ്. ജനങ്ങള്‍ക്ക് സ്വീകാര്യമകുമ്പോള്‍ പാര്‍ട്ടി വളരും. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാതാകുമ്പോള്‍ പാര്‍ട്ടി തളരും

kaalidaasan said...

aSOkan_,

ഒഞ്ചിയത്തോ ഷൊര്‍ന്നൂരോ ഒറ്റപ്പാലത്തോ വിമത ശബ്ദമുയര്‍ത്തിയവര്‍ ഒരു വലിയ പ്രസ്ഥാനമായി വളര്‍ന്ന് കേരള ഭരണം പിടിച്ചെടുക്കുമെന്ന് ഒരു വ്യാമോഹവുമെനിക്കില്ല. അവര്‍ ഒന്നുകില്‍ സി പി എമ്മിലേക്ക് തിരികെ വരും. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാഗമാകും. അതേ നടക്കു. അത് സംഭവിക്കുന്നത് താമാസിക്കുന്തോറും ക്ഷീണം സംഭവിക്കുന്നത് സി പി എമ്മിനാണ്. അവര്‍ കോണ്‍ഗ്രസില്‍ എത്തിപ്പെട്ടാല്‍ അവിടങ്ങളില്‍ സി പി എം പിന്നിലാകും. ആവര്‍ തിരികെ വന്നാല്‍ പഴയതെല്ലാം മറന്ന് ലെനിസ്റ്റ് സംഘടന തത്വങ്ങള്‍ പാലിച്ച് മിണ്ടാതിരുന്നു കൊള്ളും എന്നൊന്നും തോന്നുന്നില്ല. അവിടെയാണു പ്രശ്നത്തിന്റെ കാതല്‍.

കേരള സംസ്ഥാനം ഭരിക്കുമ്പോലെ പാര്‍ട്ടി ഭരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണിതിനൊക്കെ പിന്നില്‍. ഭരണപക്ഷം പ്രതിപക്ഷത്തെ പാടെ അവഗണിച്ചാല്‍ ഒന്നും സംഭവിക്കില്ല. പക്ഷെ ഒരു പ്രസ്ഥാനത്തിനുള്ളില്‍ അത് ആവഗണന്‍ ഉണ്ടാകുമ്പോള്‍ പലതും സംഭവിക്കും. അതാണ്‌ സി പി എമ്മില്‍ സംഭവിച്ചത്. അവഗണിക്കപ്പെടുന്നവര്‍ ആദ്യം കിട്ടുന്ന അവസരത്തില്‍ പ്രതിക്ഷേധിക്കും. ഒഞ്ചിയത്തും ഒറ്റപ്പാലത്തും ഷൊര്‍ന്നൂരിലും നടന്നത് അതാണ്. അത് മനസിലാക്കാതെയൊന്നും ഈ വക പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാകില്ല.

പകുതി എം എല്‍ മാരുടെ പിന്തുണയുണ്ടെങ്കില്‍ സംസ്ഥാനം ഭരിക്കാം. ഇത് അതുപോലെ പകര്‍ത്തി പകുതി ഭാരവാഹികളുടെ പിന്തുണയുണ്ടെങ്കില്‍ എന്തും പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാം എന്ന അവസ്ഥയാണിതൊക്കെ വരുത്തി വച്ചത്. ഏത് അംഗത്തേയും വരുതിയിലാക്കാം. വി എസ് ഉയര്‍ത്തിയ പ്രശ്നങ്ങളുടെ ന്യായാന്യായത അനുസരിച്ചല്ല അദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചു എന്നും പറഞ്ഞാണ്. ഭൂരിഭാഗവും പി ബി അംഗങ്ങള്‍ക്കും വി എസിനെ പി ബിയില്‍ നിന്നും പുറത്താക്കുന്നതില്‍ എതിര്‍പ്പുണ്ടായിട്ടും ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചു എന്ന ഒറ്റ കച്ചിത്തുരുമ്പില്‍ പിടിച്ചാണ്‌ കാരാട്ട് അദ്ദേഹത്തെ പുറത്താക്കുന്നതില്‍ വിജയിച്ചത്. ധാര്‍മികതയോ നൈതികതയോ സാമാന്യ യുക്തിയോ അല്ല പലപ്പോഴും ഈ വക നടപടികളുടെ പിന്നിലുള്ളത്. ലെനിനിസ്റ്റ് സംഘടന തത്വം പോലുള്ള മുട്ടായുക്തികളാണ്.

പുറമേക്ക് എല്ലാം ഭദ്രമെന്നു തോന്നുമ്പോഴുമുള്ളില്‍ പ്രശ്നങ്ങളുണ്ട്. എതിരഭിപ്രായം പറയുന്നവര്‍ നോട്ടപ്പുള്ളികളാകുന്നു. നിര്‍ഭയത്വമായിരുന്നു പണ്ടൊക്കെ കമ്യൂണിസ്റ്റിന്റെ മുഖ മുദ്ര. അത് മാറി പാര്‍ട്ടി വിഷയങ്ങളില്‍ ഇപ്പോള്‍ ഭയമാണു മുഖമുദ്ര. കഴിഞ്ഞകാലങ്ങളില്‍ പാര്‍ട്ടി ഭരവാഹിയാകാനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും സഖാക്കളെ നിര്‍ബന്ധിക്കേണ്ടിയിരുന്നു. ഇന്ന് കടിപിടിയാണതിനു വേണ്ടി. ഇഷ്ടപ്പെടത്തവരെ ഒതുക്കാന്‍ സ്ഥാനമാനങ്ങള്‍ നല്‍കി ആളുകളെ കൂടെ നിറുത്തുക. സ്വന്തം ചേരി വിപുലമാക്കാന്‍ മറു ചേരിയില്‍ ഉള്ളവരെ അധികാര സ്ഥനങ്ങള്‍ വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കുക. നിയമ ലംഘനം നടത്തുന്നവരെ വരെ പിന്തുണച്ച് കൂടെനിറുത്തുക തുടങ്ങിയവയൊക്കെയണിപ്പോള്‍ പര്‍ട്ടിയില്‍ നടക്കുന്നത്. സന്റിയഗോ മര്‍ട്ടിന്‍, ഫാരിസ് അബൂബേക്കര്‍, തുടങ്ങിയവര്‍ക്കൊക്കെ വേണ്ടിയാണിന്ന് പാര്‍ട്ടി വാദിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും മറ്റ് വ്യവസായ സ്ഥാപനങ്ങളും പാര്‍ട്ടി നടത്തുമ്പോള്‍ വിമര്‍ശനം വരിക സ്വാഭാവികം. ചിലപ്പോഴൊക്കെ പാര്‍ട്ടിക്കുള്ളിലും ആ വിമര്‍ശനം വരാം. അങ്ങനെ വരുമ്പോള്‍ വലതു പക്ഷ വാദികള്‍ അവരിലൂടെ ലക്ഷ്യം നേടുന്നു എന്നാക്ഷേപിച്ചിട്ടു കാര്യമില്ല.

വലതുപക്ഷ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ ഒരപാകതയും കാണാതെ അതേക്കുറിച്ച് പാര്‍ട്ടിക്കുള്ളിലുള്ളവരും പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി ശത്രുക്കളും വിമര്‍ശിക്കുമ്പോള്‍ വലതു പക്ഷ വാദികള്‍ ലക്ഷ്യം നേടുന്നു എന്ന ആക്ഷേപിക്കുന്നത് അപഹാസ്യമല്ലേ അശോകാ?

ഭൂമാഫിയയുടെയും ലോട്ടറി മാഫിയയുടെയും മണല്‍ മഫിയയുടെയും മദ്യ മാഫിയയുടെയും തോളില്‍ കയ്യിട്ട് നടക്കുന്നത് ഏതു തരം ഇടതുപക്ഷ വാദമാണശോകാ?

വലതുപക്ഷ വാദികള്‍ക്ക് ലക്ഷ്യം നേടാനുള്ള എല്ലാ വഴിമരുന്നും ഇട്ടുകൊടുത്തിട്ട്, അവര്‍ ലക്ഷ്യം നേടുന്നേ എന്നു വിലപിക്കുന്നത് ഏതു തരം മനശാസ്ത്രമാണശോകാ?

kaalidaasan said...

ഒരു സംശയം ,നെല്‍സന്‍ മണ്ടേലയുടെ പാര്‍ടിയുടെ പേര് ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസ് എന്നാണു.അതും താങ്കളുടെ മാഡത്തിന്റെ പാര്‍ടിയാണോ?

അശോകന്‍,

ഇന്ദിരാഗാന്ധി സൌത്ത് ആഫ്രിക്കയുടെ പ്രധാനമന്ത്രിയയിരുന്നു അല്ലേ?

kaalidaasan said...

എങ്കില്‍ എന്തിനാ വേറെ പാര്‍ടിഉണ്ടാക്കിയത് എന്ന ചോദ്യത്തില്‍ നിന്നും ഒളിച്ചോടിയിരിക്കുന്നു."തമസ്കരണം"....അതാണല്ലോ ഇപ്പോള്‍ എല്ലാ വലതു വാദികളുടേയും വജ്രായുധം !..... .........

അശോകന്‍,

എങ്കില്‍ എന്തിനാണ്‌ വേറെ പാര്‍ട്ടിയുണ്ടാക്കിയത് എന്നതിന്റെ ഉത്തരം ഇപ്പോള്‍ കരുണാകരനും മുരളിയും എന്തു ചെയ്യുന്നു എന്ന് മനസിലാക്കാന്‍ ശേഷിയുള്ള എല്ലാ മനുഷ്യ ജീവികള്‍ക്കുമറിയാം.

40 എം എല്‍ എ മാരെ ഫിക്സഡ് ഡെപ്പോസിറ്റ് ആയി വച്ചുനീട്ടിയപ്പോള്‍ അ ഡെപ്പോസിറ്റില്‍ നിന്നും പലിശ എന്ന ലാഭമുണ്ടാക്കാമെന്ന് കരുണാകരന്‍ ഒരു വേള നിനച്ചുപോയി. പിണറായി വിജയന്‍ കൊടുത്ത ഉറപ്പിന്‍മേല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി നേട്ടം കൊയ്തു. അടിയന്തരാവസ്ഥക്കാലത്തെ ചോരപുരണ്ട് ഷര്‍ട് കഴുകിയെടുത്ത്, ഏത് പിശാചിനേയം ​കൂടെ കൂട്ടുന്നതില്‍ തെറ്റില്ല എന്നു പിണറായി വിജയന്‍ വിശ്വസിച്ചിരുന്നപ്പോള്‍ പര്‍ട്ടിക്കുള്ളില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നും എതിര്‍പ്പു വന്നു. അതുകൊണ്ട് കരുണാകരനെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഉപേക്ഷിക്കാതിരുന്നെങ്കില്‍ കരുണാകരന്‍ ഇന്ന് ഇടതുമുന്നണിയിലെ പ്രധാനപ്പെട്ട ഒരു നേതാവായി ഇരിക്കുമായിരുന്നു. അതിനുശേഷം ഗതികിട്ടാപ്രേതം പോലെ അദ്ദേഹം പല ഇടത്താവളങ്ങളിലും അലഞ്ഞു നടന്ന് അവസാനം ഇറ്റാലിയന്‍ മദാമ്മയുടെ കാലു പിടിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്റണി മറുത്തൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ കരുണാകരന്‍ ഇന്നുമലഞ്ഞു നടന്നേനെ.

ഇനി അശോകന്‍ പറയൂ ഏത് തത്വശാസ്ത്രത്തിന്റെ പേരിലാണ്‌ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടതും അവിടെ തിരികെ കയറിക്കൂടിയതും?

kaalidaasan said...

ഇതിത്ര കാര്യവിവരതോടെ അറിയാമായിരുന്നിട്ടും എന്തിനാണ്സര്‍ "അമ്പത്തേഴിലെ സമരത്തില്‍ തീയില്‍ മുളച്ചൊരു" താങ്കളുടെ ,ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ ഇതേ പരിപാടികളുമായി കലാ കാലങ്ങളില്‍ ഇറങ്ങിയിരുന്നത്?.

അശോകന്‍,

ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ക്ക് അശോകനുള്ളതുപോലെ പ്രത്യയശാസ്ത്ര വിരോധഭാസം ബാധിച്ചിട്ടില്ല. അതുകൊണ്ട് വിമോചന സമരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയമാണ്, വ്യക്തികളായ ഞങ്ങള്‍ക്കതില്‍ ഒരു പങ്കുമില്ല എന്നവര്‍ വാദിക്കാറില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആ നയം ശരി എന്ന് പൂര്‍ണ്ണവിശ്വാസമുള്ളതുകൊണ്ടാണവര്‍ അതൊക്കെ ചെയ്തത്. പാര്‍ട്ടി പറഞ്ഞത്കൊണ്ട് മനസില്ലാമനസോടെ അത് ചെയ്തു എന്നൊരു കോണ്‍ഗ്രസുകാരനും പറഞ്ഞിട്ടില്ല. അടിയന്തരാവസ്ഥ അത്യാവശ്യമായിരുന്നു എന്ന് വിശ്വസിക്കുന്ന കരുണാകരന്‍ ഉള്‍പ്പടെ അനേകം കോണ്‍ഗ്രസുകാര്‍ ഇപ്പോഴുമുണ്ട്. ഇതേ പരിപാടികളുമായി കാലാ കാലങ്ങളില്‍ ഇവര്‍ ഇറങ്ങിയിരുന്നതും നിര്‍ഗുണ പരബ്രഹ്മങ്ങളേപ്പോലെ അല്ല. ചെയ്യുന്ന കാര്യങ്ങള്‍ ശരി എന്നും അത് ചെയ്യുന്നത് കടമയുമാണെന്ന ഉത്തമ വിശ്വാസത്തോടേയാണതൊക്കെ ചെയ്തത്.


അതുപോലെ കരുണാകരന്‍ അടിയന്തരവഥ പൂര്‍ണ്ണമായും ശരിയായിരുന്നു എന്നു വിശ്വസിച്ചാണത് കേരളത്തില്‍ നടപ്പാക്കിയതും പിണറായി വിജയനുള്‍പ്പടെയുള്ള ആളുകളെ പോലീസിനേക്കൊണ്ട് തല്ലിച്ചതച്ചതും.

kaalidaasan said...

സിന്ധു ജോയി ഞൊണ്ടി നടന്നതിനെ പരിഹസിക്കുന്ന താങ്കള്‍, ഇതേ പോലത്തെ പ്രശ്നത്തില്‍ ഒരു അട്യാപകനെയും എ.എസ്.ഐ.യെയും കശാപ്പു ചെയ്തവരെ മഹത്വ വല്കരിച്ചു കൊള്ളൂ.നന്നായി വരട്ടെ.......

അശോകന്‍,

സിന്ധു ജോയി ഞൊണ്ടി നടന്നതിനെ പരിഹസിച്ചതല്ല. പരിഹസിക്കുന്നെങ്കില്‍ അവര്‍ വോട്ടു തേടാന്‍ കന്യാമറിയമേ എന്ന പാട്ടു പാടിയതിനെയാണ്‌ പരിഹസിക്കുക.

കരുണാകരന്‌ അടിയന്തരാവസ്ഥയില്‍ യാതൊരു പങ്കുമില്ല. കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വെറും യന്ത്രമായിരുന്നു എന്ന താങ്കളുടെ വിചിത്ര വാദത്തെ കളിയാക്കാനാണ്‌ ഞാന്‍ അത് പരമാര്‍ശിച്ചത്. താങ്കളുടെ വാദം കടമെടുത്താല്‍, സിന്ധു ജോയി സി പി എമ്മിന്റെ വെറും ചാവേറായിരുന്നു. കോണ്‍ഗ്രസിന്റെ സ്വാശ്രയ വിദ്യാഭ്യാസനയത്തെ പൂര്‍ണ്ണമായി അനുകൂലിച്ചതുകൊണ്ടാണ്, ഒരു മന്ത്രി അത് നടപ്പിലാക്കിയത്. സിന്ധു ജോയി സി പി എമ്മിന്റെ ആ വിഷയത്തിലുള്ള നിലപാടിനെ പൂര്‍ണ്ണമായും അനുകൂലിച്ചതുകോണ്ടാണാ സമരത്തില്‍ പങ്കെടുത്തതും. അതുപോലെ അടിയന്തരാവസ്ഥയെ പൂര്‍ണ്ണമായും അനുകൂലിച്ചുകൊണ്ടാണ്, കരുണാകരന്‍ അതിനെ പിന്തുണച്ചതും, കര്‍ക്കശമായി കേരളത്തില്‍ അത് നടപ്പിലാക്കിയതും, പിണറായി വിജയനെ പോലിസിനേക്കൊണ്ട് തല്ലിച്ചതച്ചതും.

കരുണകരനില്‍ നിന്നുമതിന്റെ ഉത്തരവാദിത്തം എടുത്തുമാറ്റിക്കൊണ്ടുള്ള താങ്കളുടെ ഈ അഭ്യാസം അറപ്പുളവാക്കുന്നതാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. പിണറായി വിജയന്‍ കരുണാകരന്റെ തോളില്‍ കുറച്ചുകാലം കയ്യിട്ടു നടന്ന ഒറ്റ കാരണത്താലാണ്‌ താങ്കളീ അതിവിചിത്രമായ നിലപാടെടുക്കുന്നതെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ എനിക്ക് പോകേണ്ട ഗതികേടുമില്ല.

kaalidaasan said...

ആന്റണി,

എനിക്ക് അപചയമുണ്ടായി എന്നും അത് ഏതു തരത്തിലുള്ളതാണെന്നും കൃത്യമായി മനസിലാക്കിയതിനു നന്ദിയുണ്ട്.

കേരളത്തില്‍ വിപ്ളവം നടക്കേണ്ട ഏതവസ്ഥയാണുള്ളത്? ഏതു രംഗത്താണു വിപ്ളവം നടക്കേണ്ടത്?
വിപ്ളവത്തിനു പകരം പ്രതിവിപ്ളവമല്ലേ ഇപ്പോള്‍ നടക്കുന്നത്? ആയിരങ്ങള്‍ സഹന സമരങ്ങളിലൂടെ നേടിയെടുത്ത് നടപ്പാക്കിയ ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നല്ലേ ഒരു കമ്യൂണിസ്റ്റുമന്ത്രി വകുപ്പു സെക്രട്ടറിയേക്കൊണ്ട് കിട്ടുന്ന വേദികളിലെല്ലാം പറയിക്കുന്നത്? കേന്ദ്രത്തില്‍ കാരാട്ട് പൊതു മേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുനതിനെതിരെ ക്ഷീണ സ്വരത്തില്‍ കരയുമ്പോള്‍ കേരളത്തിലെ സഖാക്കള്‍ പൊതു മേഖല സ്ഥാപനങ്ങളുടെ സ്വത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വല്‍ക്കുന്നതിനോശാന പാടുന്നതാണല്ലോ ഇപ്പോഴത്തെ വിപ്ളവം. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയുടെ കുടുംബം നൂറുകണക്കിനേക്കര്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറുന്നു. അത് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കാലു വെട്ടുമെന്ന് പരസ്യമായി ആക്രോശിക്കുന്നു. പര്‍ട്ടി തന്നെ സര്‍ക്കാര്‍ സ്ഥലം കയ്യേറി ഓഫീസും അതിനു മുകളില്‍ റിസോര്‍ട്ടും നടത്തുന്നു. ആ ജില്ലാ സെക്രട്ടറിയെ വീണിടം വിദ്യായാക്കുന്നതുപോലെ പാര്‍ട്ടി സെക്രട്ടറി സ്വന്തം കസേരയുറപ്പിക്കാന്‍ പാട്ടിലാക്കുന്നു. എവിടെ ആരു വിപ്ളവം നടത്തണമെന്നാണ്‌ ആന്റണിയുടെ ഉദ്ദേശ്യം?

എന്നാണാന്റണി പാര്‍ട്ടി കേരളത്തിലെ ഒരു ജനകീയ പ്രശ്നത്തില്‍ അവസാനമായി ഇടപെട്ടത്? എന്തുകൊണ്ട് പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ജീവാവസ്ഥയില്‍ നില്‍ക്കുന്നു.

പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നു. ഇതു വരെ തോല്‍ക്കാത്ത ഇടങ്ങളില്‍ തോല്‍വി സംഭവിക്കുന്നു. തൊഴിലാളി സംഘടനയുടെ മേധാവിത്തം നഷ്ടപ്പെടുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ത്ഥി സംഘടന പിന്നാക്കം പോകുന്നു. ഘടക കഷികള്‍ വിട്ടുപോകുനു, പുറത്താക്കപ്പെടുന്നു. ആറുമാസത്തിനുള്ളില്‍ അടുത്ത പരാജയം തുറിച്ചു നോക്കുകയല്ലേ? സ്വപ്നലോകത്തൊന്നും സഞ്ചരിക്കാത്ത ആന്റണി ഏത് ശാസ്ത്രീയ ചിന്തയുടെ വെളിച്ചത്തിലാണീ ‍ കാര്യങ്ങളെ വിലയിരുത്തുക?

ASOKAN said...

KALIDASANJI,

Kawould you please diclose your age sicerely for my next comment

kaalidaasan said...

Asokan,

I had faced similar question while debating with Islamists. They repeatedly asked my religion to ask questions. It seems you also have the same problem.

Could you please tell me what is the relevance of knowing age before asking questions.

dileep said...

പ്രിയപ്പെട്ട അശോകന്‍,
താങ്കള്‍ സമയം പാഴാക്കുകയാണ്... ആ സമയം കൊണ്ട് ഒരു വാഴ നടു...! ഇന്റെര്നെട്ടിലിരുന്നു വല്യവായില്‍ ഇടതപ്ക്ഷ വിമര്‍ശനം നടത്തുന്ന മനോരോഗികളോട് സഹതപിക്കുക..! ഇതുവരെ പ്രസ്ഥാനത്തിന് വേണ്ടി ഒരു കൊതുകടിപോലും കൊള്ളതവെര്‍,ഒരു പോസ്റ്റര്‍ പോലും ഒട്ടിച്ച ബന്ധമില്ലതവേര്‍ , വലതുപക്ഷ- കൂലി ദാസന്മാര്‍, കെട്ട മുട്ടയോടെ ഉപമിക്കാന്‍ പറ്റുന്ന്‍ ഇവരെ വെറുതെ വിടുക ....

ASOKAN said...
This comment has been removed by the author.
ASOKAN said...

ASOKAN said...
"I had faced similar question while debating with Islamists. They repeatedly asked my religion to ask questions. It seems you also have the same problem.

Could you please tell me what is the relevance of knowing age before asking questions".

കാളിദാസന്‍ ജി ,

പ്രായം പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പറയണ്ട.ഇന്നലെ സിന്ധു ജോയിയുടെ കാലിനെ കുരിചെഴുതിയ താങ്കള്‍ ഇന്ന് അവരുടെ പാട്ടിനെ കുറിച്ച് എഴുതിയപോള്‍ ആണ് അതചോദിക്കണമെന്ന് തോന്നിയത്.ഞാന്‍ ഒരു നാല്പത്തിരണ്ട് കാരനാണ് .സമപ്രയമാണോ എന്നറിയാന്‍ ആണ് ചോദിച്ചത്.കാരണം ഞാന്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് പാട്ടു പാടാന്‍ അറിയുന്നവര്‍ പട്ടു പാടിയും, മിമിക്രി കലാകാരന്‍മാര്‍ അത് അവതരിപിച്ചും വോട്ട് ചോദിക്കുന്നത് കണ്ടിട്ടുണ്ട്.പി.ജെ.ജൊസഫ് തൊടുപുഴയില്‍ ഇലക്ഷന്‍ പ്രചാരണ വേദിയില്‍ “ബലികുടീരങ്ങളെ” ഒക്കെപാടിയിട്ടു പി.ടി.തോമസ്‌ പോലും കുറ്റം പറഞ്ഞു കേട്ടിട്ടില്ല.ഞാന്‍ പറഞ്ഞു വരുന്നത്, ഇതൊക്കെ എല്ലാവരും ചെയ്യാറുണ്ട്.സിന്ധു ജോയി പള്ളി പാട്ട് പാടി,രാഹുല്‍ ഗാന്ധി കലാവതിക്കു കലം കഴുകാന്‍ വരെ പോയി.
ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്.അത് കൊണ്ട് അവര് പള്ളിയില്‍ പോയി കുര്‍ബാന കൊണ്ടാലും ഞാന്‍ കുറ്റം പറയില്ല.

ASOKAN said...

കാളിദാസന്‍ ജി ,
“ഇന്ദിരാഗാന്ധി സൌത്ത് ആഫ്രിക്കയുടെ പ്രധാനമന്ത്രിയയിരുന്നു അല്ലേ?”

ഈ ചോദ്യം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്.?
കോണ്ഗ്രസ് എന്ന് ആര് പറഞ്ഞാലും ,അത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ആണ് എന്നാണ് എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?.അത് കൊണ്ടാണ് ഞാന്‍ അഫ്രികന്‍ നാഷണല്‍ കോണ്ഗ്രസിന്റെ കാര്യം ചോദിച്ചത്.

ASOKAN said...

KALIDASANJI

“ഇനി അശോകന്‍ പറയൂ ഏത് തത്വശാസ്ത്രത്തിന്റെ പേരിലാണ്‌ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടതും അവിടെ തിരികെ കയറിക്കൂടിയതും”

മറുപടി ഞാന്‍ പറയാം സര്‍,ഉമ്മന്‍ ചാണ്ടി,ആര്യാടന്‍,വയലാര്‍ രവി അങ്ങിനെ അങ്ങിനെ......ഉള്ള താങ്കളുടെ ആരദ്യരായ നേതാക്കള്‍ എന്തിനാണോ പണ്ട് പാര്‍ടി വിട്ടത് തിരിച്ചു കയറിയതും,അതെ കാരണം തന്നെ.അതില്‍ തത്വ ശാസ്ത്രവും ഇല്ല,ആശയവും ഇല്ല.നമ്പാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ആമാശയപരം

ASOKAN said...

കാളിദാസന്‍ ജി ,


"യു ഡി എഫ് ഭരിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന പോലീസ്യുകാരെ ആക്രമിക്കുന്നതും പൊതു മുതല്‍ നശിപ്പിക്കുന്നതും എന്തിനാണ്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നയം നടപ്പിലാക്കിയ വ്യക്തി എന്നു പറയുമ്പോലെ പോലീസുകാരും കേരള സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്ന വ്യക്തികളാണ്. എന്തിനാണവരെ കല്ലെറിയുന്നതും അവരുടെ അടി മേടിക്കുന്നതും"താങ്കളുടെ ഈ ചോദ്യത്തിന് മറുപടി ആയി ആണ് ഞാന്‍ വിമോചന സമരത്തെ പരാമര്‍ശിച്ചത്.


“എന്തിനാണ്സര്‍ "അമ്പത്തേഴിലെ സമരത്തില്‍ തീയില്‍ മുളച്ചൊരു" താങ്കളുടെ ,ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ ഇതേ പരിപാടികളുമായി കലാ കാലങ്ങളില്‍ ഇറങ്ങിയിരുന്നത്?”


.അതിനുള്ള താങ്കളുടെ മറുപടിയാണ്‌ താഴെ കാണുന്നത്.
“ആന്റണി, ഉമ്മന്‍ ചാണ്ടി,വയലാര്‍ രവി ,സുധീരന്‍,എ.സി.ജോസ് ...........തുടങ്ങിയവര്‍ക്ക് അശോകനുള്ളതുപോലെ പ്രത്യയശാസ്ത്ര വിരോധഭാസം ബാധിച്ചിട്ടില്ല. അതുകൊണ്ട് വിമോചന സമരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയമാണ്, വ്യക്തികളായ ഞങ്ങള്‍ക്കതില്‍ ഒരു പങ്കുമില്ല എന്നവര്‍ വാദിക്കാറില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആ നയം ശരി എന്ന് പൂര്‍ണ്ണവിശ്വാസമുള്ളതുകൊണ്ടാണവര്‍ അതൊക്കെ ചെയ്തത്”

വക്കീല്‍ ഈ രീതിക്കാണ് വാദം കൊണ്ടുപോകുന്നതെന്കില്‍ കക്ഷിക്ക് തൂക്കുമരം ഗ്യാരണ്ടി.പോലീസുകാരെ കല്ലെരിയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും കൊണ്ഗ്രെസ് പാര്‍ട്ടിയുടെ നയമാണെന്ന് അതിന്റെ ഉത്തരവാദിത്വപെട്ടവര്‍ ആരും പറഞ്ഞു നാളിതുവരെ ഞാന്‍ കേട്ടിട്ടില്ല.എന്ന് തന്നെയല്ല,ബോധമുള്ള ഒരാളും പറയാന്‍ പാടില്ലാത്തതും ആണ് അത്.ബന്ദ്‌,ഹര്‍ത്താല്‍ തുടങ്ങിയവക്കെതിരെ നിരാഹാര സമരം വരെ നടത്തിയ കോണ്ഗ്രസ് പാര്‍ടി,നയപരമായ തീരുമാനം എടുത്തു പൊതുമുതല്‍ നശിപിക്കാനും പോലീസിനെ കല്ലെരിയുവനും തീരുമാനിച്ചു എന്ന് വരെ പറഞ്ഞു എന്റെ “പ്രത്യയ ശാസ്ത്ര വിരോധാഭാസം” തെളിയിക്കുവാന്‍ കഷ്ടപെടുന്ന താങ്കള്‍ക്ക് യു.ഡി.എഫ് “വല്ലതും”തരാതിരിക്കില്ല.

ASOKAN said...

KALIDASANJI

“പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നു. ഇതു വരെ തോല്‍ക്കാത്ത ഇടങ്ങളില്‍ തോല്‍വി സംഭവിക്കുന്നു. തൊഴിലാളി സംഘടനയുടെ മേധാവിത്തം നഷ്ടപ്പെടുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ത്ഥി സംഘടന പിന്നാക്കം പോകുന്നു. ഘടക കഷികള്‍ വിട്ടുപോകുനു, പുറത്താക്കപ്പെടുന്നു”


പോരട്ടെ,അനില്‍ പനച്ചൂരാന്റെ കവിത കൂടി പോരട്ടെ.....


“വയില്ലാകുന്നിലപ്പന്‍ വായ് തുറക്കുന്നു,

ബുധന്‍ വാളെടുക്കുന്നു,

ബിംബിസാരന്റെ അജം ചത്തു വീഴുന്നു,

ബിംബങ്ങള്‍ ശിധിലമാക്കുന്നു.”

ASOKAN said...

KALIDASANJI,

“അതിനുശേഷം ഗതികിട്ടാപ്രേതം പോലെ അദ്ദേഹം പല ഇടത്താവളങ്ങളിലും അലഞ്ഞു നടന്ന് അവസാനം ഇറ്റാലിയന്‍ മദാമ്മയുടെ കാലു പിടിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്റണി മറുത്തൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ കരുണാകരന്‍ ഇന്നുമലഞ്ഞു നടന്നേനെ.”


എല്‍.ഡി.എഫ്.അനുകൂലമായൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് അലഞ്ഞു നടക്കുന്നത് ഉമ്മന്‍ ചാണ്ടിയും കൂടരും ഒക്കെ ആയിരുന്നേനെ

ASOKAN said...

കാളിദാസന്ജി

“പകുതി എം എല്‍ മാരുടെ പിന്തുണയുണ്ടെങ്കില്‍ സംസ്ഥാനം ഭരിക്കാം. ഇത് അതുപോലെ പകര്‍ത്തി പകുതി ഭാരവാഹികളുടെ പിന്തുണയുണ്ടെങ്കില്‍ എന്തും പാര്‍ട്ടിക്കുള്ളില്‍ നടപ്പാക്കാം എന്ന അവസ്ഥയാണിതൊക്കെ വരുത്തി വച്ചത്. ഏത് അംഗത്തേയും വരുതിയിലാക്കാം”


“അടിയന്തരാവസ്ഥക്കാലത്തെ ചോരപുരണ്ട് ഷര്‍ട് കഴുകിയെടുത്ത്, ഏത് പിശാചിനേയം കൂടെ കൂട്ടുന്നതില്‍ തെറ്റില്ല എന്നു പിണറായി വിജയന്‍ വിശ്വസിച്ചിരുന്നപ്പോള്‍ പര്‍ട്ടിക്കുള്ളില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നും എതിര്‍പ്പു വന്നു. അതുകൊണ്ട് കരുണാകരനെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.”


എങ്ങനെ പരസ്പര വിരുദ്ധമായി എഴുതി പിടിപ്പിക്കാന്‍ അപര കഴിവ് വേണം!.

ചോര പുരണ്ട ഷര്‍ട് കഴുകിയെടുത്ത ആ മനുഷ്യന്‍ പകുതി ഭാരവാഹികളുടെ പിന്തുണയും കൊണ്ട് അംഗങ്ങളെ വരുതിയിലക്കാതെ അന്തസായ തീരുമാനങ്ങള്‍ എടുക്കുന്നതിനെയാണ് ലെനിനിസ്റ്റ്‌ സംഘടന തത്വങ്ങള്‍ ഉയര്തിപിടിക്കുന്നു എന്ന് പറയുന്നത്.

kaalidaasan said...

അശോകന്‍,

സിന്ധു ജോയി പള്ളിയില്‍ പോയി കുര്‍ബാന കണ്ടാലും പിണറായി വിജയന്‍ അമ്പലത്തില്‍ പോയി പൂമൂടിയാലും ഹംസ ഉംറ നടത്തിയാലും ആകാശം ഇടിഞ്ഞു വീഴുകയില്ല. പക്ഷെ അബ്ദുള്ളക്കുട്ടി ഉംറ നടത്തിയാല്‍ പിന്നെ പലര്‍ക്കും കലി കയറും. ഇതുപോലെ ചില വിചിത്ര കാഴ്ചകള്‍ സി പി എമ്മിലുണ്ട്. അതാണ്‌ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം. ഇഷ്ടമില്ലാത്ത അച്ചിമാര്‍ തൊടുന്നതെല്ലം കുറ്റം എന്നു പറഞ്ഞതുപോലെ. ഒഞ്ചിയത്തും കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നതതൊക്കെ തന്നെയാണ്.

വോട്ടു തേടാന്‍ സ്ഥാനാര്‍ത്ഥികള്‍ പാട്ടു പാടാറുണ്ട് എന്നത് മനസിലാക്കിക്കാന്‍ പ്രയമറിയണമെന്ന നിലപാട് ഇപ്പോഴുമെനിക്ക് പിടികിട്ടിയിട്ടില്ല.

സിന്ധു ജോയിക്കു പല പാട്ടും പാടമായിരുന്നു. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാഗാനം എറണാകുളത്ത് സ്ഥനാര്‍ത്ഥിയാകുമ്പോള്‍ പാടുന്നതിനൊരു പ്രത്യേകതയുണ്ട്. മറ്റു സമയങ്ങളില്‍ നികൃഷ്ടജീവി എന്നു വിളിച്ചിട്ട് തെരഞ്ഞെടുപ്പുകാലത്ത് വോട്ടു തേടി അരമനകളില്‍ കയറി ഇറങ്ങുന്നതിന്റെ നാണക്കേടൊന്നും അശോകനു മനസിലാകില്ല. ഒരു നിലപാടെടുക്കുകയാണെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കുക.

പി ജെ ജോസഫ് ഒരു കത്തോലിക്കാ മത വിശ്വാസിയാണ്. അദ്ദേഹത്തിന്റെ പിന്തുണക്കാരില്‍ ഏറിയ പങ്കും കത്തോലിക്കരാണ്. കത്തോലിക്ക മത നേതാക്കളെ കിട്ടുന്ന വേദികളിലെല്ലാം ചീത്ത വിളിച്ച് പിണറായി വിജയന്‍ നടക്കുമ്പോള്‍ പി ജെ ജോസഫിന്‌ അദ്ദേഹത്തിന്റെ വോട്ടര്‍മാരെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതാണു ജോസഫ് ഇടതുമുന്നണി വിടാനുണ്ടായ ഒരു കാരണം.

ASOKAN said...

കാളിദാസന്ജി,“ഞാന്‍ ഒന്നിന്റെയും രക്ഷകന്റെ വേഷം കെട്ടുന്നില്ല. ഞാന്‍ കൂടി വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ജനങ്ങളില്‍ നിന്നകലുന്നതു കാണുമ്പോള്‍ പ്രതികരിക്കുന്നു”


വളരെ നന്നായിട്ടുണ്ട് “അടിയന്‍ ലച്ചിപ്പോം” എന്നും പറഞ്ഞു ഭ്രാന്തന്‍ ചാന്നാന്‍ സ്റ്റൈലില്‍ ഉള്ള താങ്കളിലെ നീലകണ്‌ഠന്‍ ന്റെ പരകായ പ്രവേശം.എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇന്നത്തെ മംഗളം പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് വായിച്ചാല്‍ മതി.

kaalidaasan said...

ഈ ചോദ്യം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്.?
കോണ്ഗ്രസ് എന്ന് ആര് പറഞ്ഞാലും ,അത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ആണ് എന്നാണ് എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?.അത് കൊണ്ടാണ് ഞാന്‍ അഫ്രികന്‍ നാഷണല്‍ കോണ്ഗ്രസിന്റെ കാര്യം ചോദിച്ചത്.


അശോകന്‍,

ഞാന്‍ കോണ്‍ഗ്രസ് എന്നു മാത്രമല്ല എഴുതിയിരുന്നത്. ഇന്ദിര കോണ്‍ഗ്രസ് എന്നു തന്നെയാണ്. വെറൊരു പാര്‍ട്ടി എന്നല്ല അതുകൊണ്ട് ഉദ്ദേശിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ തുടര്‍ച്ച എന്നാന്നത് അര്‍ത്ഥമാക്കുന്നത്.

ഇന്ദിരാ ഗാന്ധിയെ ഏതെല്ലാം പേരുകളിലാണ്‌ പിണറായി വിജയനുള്‍പ്പടെയുള്ള നേതാക്കള്‍ വിളിച്ചിരുന്നതെന്ന് അശോകനോര്‍മ്മ കാണും. ഇനി ഇന്ദിരാ ഗാന്ധിയല്ല അടിയന്തരാവസ്ഥക്ക് ഉത്തരവാദി, കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നൊക്കെ വാദിച്ചാല്‍ ഞാന്‍ സുല്ലിടും.

kaalidaasan said...

മറുപടി ഞാന്‍ പറയാം സര്‍,ഉമ്മന്‍ ചാണ്ടി,ആര്യാടന്‍,വയലാര്‍ രവി അങ്ങിനെ അങ്ങിനെ......ഉള്ള താങ്കളുടെ ആരദ്യരായ നേതാക്കള്‍ എന്തിനാണോ പണ്ട് പാര്‍ടി വിട്ടത് തിരിച്ചു കയറിയതും,അതെ കാരണം തന്നെ.അതില്‍ തത്വ ശാസ്ത്രവും ഇല്ല,ആശയവും ഇല്ല.നമ്പാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ആമാശയപരം


അശോകന്‍,

പൂര്‍ണ്ണമായും യോജിക്കുന്നു. വെറും ആമാശയപരം. അല്ലാതെ താങ്കള്‍ പറഞ്ഞ കോണ്‍ഗ്രസ് കൊള്ളില്ല എന്ന ഉഡായിപ്പല്ല. ആമാശയപരമാണെന്നു തെളിയിച്ചു കരുണാകരന്റെ പിന്നിടുള്ള നടപടികള്‍. നിരുപാധികമായി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കൊള്ളില്ല എന്നു തീര്‍ച്ചയുള്ള ഒരു പ്രസ്ഥാനത്തിലേക്ക് ആരും തിരികെ വരില്ല.

ഇതുതന്നെയല്ലേ ഒഞ്ചിയത്തും ഒറ്റപ്പാലത്തും നടക്കുന്നത്. കമ്യൂണിസ്റ്റുപാര്‍ട്ടി കൊള്ളില്ല എന്നോ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ വിപ്ളവം പോരെന്നോ അവര്‍ പറയുന്നില്ല. മദാമ്മ കൊള്ളില്ല എന്ന് കരുണാകരന്‍ പറഞ്ഞതുപോലെ പിണറായി വിജയനും മറ്റ് ചില നേതാക്കളും കൊള്ളില്ല എന്നേ അവര്‍ പറയുന്നുള്ളു. ഒറ്റപ്പാലത്ത് വിമതരെ സ്ഥനമാനങ്ങള്‍ നല്‍കി തിരികെ കൊണ്ടുവരാന്‍ സി പി എം മുന്നിട്ടിറങ്ങുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അവര്‍ തിരികെ വരും.

തിരിച്ചടി നേരിട്ടപ്പോള്‍ വിമതരുടെ ശബ്ദത്തിനു ചെവി കൊടുക്കുന്നു ഒഴിവാക്കാമായിരുന്നില്ലേ ഈ നാടകം? ഇതില്‍ നഷ്ടം ആര്‍ക്കാണശോകാ?

ASOKAN said...

കാളിദാസന്ജി ,

കോണ്ഗ്രസിന്റെ പൊന്നാപുരം കോട്ടയായ കണ്ണൂരില്‍ മത്സരിച്ചു ജയിച്ചത്തിന്റെ ഊറ്റം കൊല്ലാതെ, ഹംസ നിലബുരിലും,ജലീല്‍ കുട്ടിപുറത്തു,രഹീം കൊടുവള്ളിയിലും ചെയ്ത പോലെ, ഖദറിട്ട മോടികുട്ടിയോടു, കണ്ണൂര്‍ സഖാകളെ വെല്ലുവിളിക്കണമെങ്കില്‍, പയ്യന്നൂരോ ,തലശേരിയിലോ,ഒക്കെ ഒരു കൈ നോക്കാന്‍ പറയു .എന്നിട്ടാകാം അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഉംറയുടെ കാര്യം.

“കത്തോലിക്ക മത നേതാക്കളെ കിട്ടുന്ന വേദികളിലെല്ലാം ചീത്ത വിളിച്ച് പിണറായി വിജയന്‍ നടക്കുമ്പോള്‍ പി ജെ ജോസഫിന്‌ അദ്ദേഹത്തിന്റെ വോട്ടര്‍മാരെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതാണു ജോസഫ് ഇടതുമുന്നണി വിടാനുണ്ടായ ഒരു കാരണം”അത് കൊണ്ടായിരിക്കും “കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാര്‍ മാത്യു അരയ്ക്കലിനു ബിഷപ്‌ ആകാന്‍ പോയിട്ട് ഒരു കത്തോലിക്കനകാന്‍ പോലും യോഗ്യതയില്ല” എന്ന് അരുളി ചെയ്ത,വിമാന യാത്ര കഴിഞ്ഞു വന്ന പി.ജെ.യെ “ജൊസഫ് മാര്‍ എതിപിടിയോസ്”എന്ന് വിളിച്ച പി.സി.ജോര്‍ജിന്റെ കൂടെ തന്നെ ചേര്‍ന്നത്‌.


കെ.വി.തോമസ്‌ എത്രയോ സി.പി.എം.പ്രവര്‍ത്തകരെ എതിര്തിട്ടുണ്ടാകും?ചിലപ്പോള്‍ ചീത്ത വിളിച്ചിട്ടുണ്ട്.വോട്ട് ചോദിച്ചപ്പോള്‍ അദ്ദേഹം എല്ലാവരുടെ അടുത്തും പോയിട്ടുണ്ട്.സി.പി.എം.കാര്‍ ഉള്‍പെടെ.അതില്‍ നിലപാട് മാറ്റവും, ഇത്ര വലിയ തെറ്റും ഞാന്‍ കാണുന്നില്ല.

ASOKAN said...

“ഇതില്‍ നഷ്ടം ആര്‍ക്കാണശോകാ”

എന്താ സംശയം ,മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന യു.ഡി.എഫ്,പരുന്തിന് തന്നെ.

,കുളം കല്ങ്ങുന്നില്ലെങ്ങില്‍ ,പരുന്തിനു വെറും കയ്യോടെ മടങ്ങാം.

kaalidaasan said...

വക്കീല്‍ ഈ രീതിക്കാണ് വാദം കൊണ്ടുപോകുന്നതെന്കില്‍ കക്ഷിക്ക് തൂക്കുമരം ഗ്യാരണ്ടി.

എന്റെ “പ്രത്യയ ശാസ്ത്ര വിരോധാഭാസം” തെളിയിക്കുവാന്‍ കഷ്ടപെടുന്ന താങ്കള്‍ക്ക് യു.ഡി.എഫ് “വല്ലതും”തരാതിരിക്കില്ല.അശോകന്‍,

വക്കീല്‍ വാദിക്കുന്ന കഥ പറഞ്ഞാലൊന്നും ഞാന്‍ ഉന്നയിച്ച വിഷയത്തിന്റെ ഗൌരവം ചോര്‍ന്നുപോകില്ല.
താങ്കളെഴുതി, അടിയന്തരാവസ്ഥ എന്ന കോണ്‍ഗ്രസ് നയം നടപ്പിലാക്കുന്നതില്‍ കരുണാകരനൊരു പങ്കുമില്ലായിരുന്നു എന്ന്. അതുകൊണ്ടാണ്‌ പിണറായി വിജയന്‍ നിരപരാധിയായ കരുണാകരന്റെ തോളില്‍ കയ്യിട്ടു നടന്നതെന്നും. കരുണാകരന്‍ ഒരു തരത്തിലും തെറ്റുകാരനല്ല എന്നു കരുതാനുള്ള എല്ലാ സ്വാതന്ത്ര്യവും താങ്കള്‍ക്കുണ്ട്.

അതേ വാദം കടമെടുത്താല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്വാശ്രയ നയം കാരണമാണ്, സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ കുട്ടികളെ പ്രവേശിപ്പിച്ചത്. ആ നയം നടപ്പിലാക്കിയതാണ്, മുഖ്യമന്ത്രി ആന്റണിയും , വിദ്യാഭ്യാസ മന്ത്രി ബഷീറും. അതിനുള്ള സമാധാനതരീക്ഷം ഏര്‍പ്പെടുത്തിയതാണ്, ആഭ്യന്തരവകുപ്പും കേരളാ പോലീസും. ആ നയത്തിന്റെ ഗുണഭോക്താക്കളായ കോളേജുടമസ്ഥര്‍ അതിനനുസരിച്ച് കോളേജുകളും തുടങ്ങി. താങ്കളുടെ തീയറി അനുസരിച്ച് കോളേജുടമസ്ഥര്‍ വരെയുള്ള ഈ ആളുകള്‍ ആരും യാതൊരു തരത്തിലും തെറ്റുകാരല്ല. അപ്പോള്‍ അവരുടെ കോളേജ് തല്ലിപ്പൊളിക്കാന്‍ സിന്ധു ജോയി പോയതിനൊരു ന്യായീകരണവുമില്ല. അതാണു ഞാന്‍ സൂചിപ്പിച്ചത്.

അടിയന്തരാവസ്ഥ എന്നത് രണ്ട് പതിറ്റാണ്ടുകാലം കേരളത്തിലെ തെരഞ്ഞെടുപ്പുവിഷയമായിരുന്നു. കഴിഞ്ഞ പര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും അടിയന്തരാവസ്ഥയില്‍ തല്ലുകൊണ്ടതിന്റെ കഥ പിണറായി വിജയന്‍ പറഞ്ഞിരുന്നു. അക്കാലമത്രയും കരുണാകരന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്നു. അന്നൊക്കെ കരുണാകരാന്റെ പേരെടുത്തു പറഞ്ഞ് പിണറായി വിജയനുള്‍പ്പടെയുള്ളവര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഓര്‍മ്മ നശിക്കാത്ത എല്ലാവരും അതൊക്കെ ഓര്‍ക്കുന്നുണ്ട്. അതേ കരുണാകരനെ പിണറായി വിജയന്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി തോളിലേറ്റിയത് ഇടതുപക്ഷ ആശയക്കാരില്‍ അമ്പരപ്പുളവാക്കി. മുന്നണിയിലും പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ടായി.

രാജന്‍ കേസ് എന്ന കേസായിരുന്നു കരുണാകരനെതിരെ ഏറ്റവും വലിയ തുരുപ്പു ചീട്ടായി സി പി എമ്മുപയോഗിച്ചത്? ഈച്ചരവാര്യരെ ഏതെല്ലാം വേദികളില്‍ സി പി എം ആനയിച്ചു നടന്നു? അവസാനം കരുണാകരന്റെ കസേര വരെ തെറിപ്പിച്ചു. കരുണാകരനെ മുഖ്യ മന്ത്രി സ്ഥാനത്തു നിന്നുമിറക്കി വിട്ടത് തെറ്റായിരുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

പക്ഷെ രാഷ്ട്രീയ തിമിരം ബാധിക്കാത്ത എനിക്ക് തോന്നുന്നില്ല. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് ഉത്തരവാദി കരുണാകരനാണെന്നു തന്നെയാണു ഞാനിപ്പോഴും കരുതുന്നത്. കാല്‍ മാര്‍ക്സിനൊപ്പം കരുണാകരന്റെ പടം ചില്ലിട്ടു സൂക്ഷിക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ കരുണാകരന്റെയും കരുണാകരനെ തോളിലേറ്റി നടന്ന പിണറായി വിജയന്റെയും നടപടികളെ വിമര്‍ശിക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്കു വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ഹജരാക്കണമെന്നു പറഞ്ഞാല്‍ മര്യാദ പുര്‍വം സാധ്യമല്ല എന്നും പറയേണ്ടി വരുന്നു.

അതുപോലെ വിമോചനസമരം നടത്തിയവര്‍ക്കും അതില്‍ പങ്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രം അതിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.

കരുണാകരനെ ഇത്ര നാണം കെട്ട രീതിയില്‍ വെള്ള പൂശുന്ന താങ്കള്‍ക്ക് അദ്ദേഹം വല്ലതും തരുണ്ടോ അശോകാ?

kaalidaasan said...

അശോകന്‍,

അബ്ദുള്ളക്കുട്ടി സി പി എം ശക്തികേന്ദ്രത്തില്‍ നിന്നും മത്സരിച്ചു ജയിച്ചാല്‍ അദ്ദേഹം നടത്തിയ ഉംറക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമോ സി പി എം. ഹംസ ഉംറ നടത്തിയത് ശരി എന്നു പറയാനുള്ള കാരണം അദ്ദേഹം മഞ്ചേരിയില്‍ ജയിച്ചതു കൊണ്ടാണോ?

താങ്കളൊരു ഈശ്വരവിശ്വാസിയാണെന്ന് അവകാശപ്പെടുന്നു. അതില്‍ കുഴപ്പമില്ലെങ്കില്‍ അബ്ദുളക്കുട്ടി ഈശ്വരവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചതില്‍ എന്തായിരുന്നു പ്രശ്നം?

kaalidaasan said...

അശോകന്‍,

അത് കൊണ്ടായിരിക്കും “കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാര്‍ മാത്യു അരയ്ക്കലിനു ബിഷപ്‌ ആകാന്‍ പോയിട്ട് ഒരു കത്തോലിക്കനകാന്‍ പോലും യോഗ്യതയില്ല” എന്ന് അരുളി ചെയ്ത,വിമാന യാത്ര കഴിഞ്ഞു വന്ന പി.ജെ.യെ “ജൊസഫ് മാര്‍ എതിപിടിയോസ്”എന്ന് വിളിച്ച പി.സി.ജോര്‍ജിന്റെ കൂടെ തന്നെ ചേര്‍ന്നത്‌.

കത്തോലിക്കാ സഭക്ക് പൈതൃകമായി കിട്ടിയ സ്വത്താണ്‌ ദീപിക പത്രം. അത് സാമ്പത്തിക കുറ്റവളിയും ഭൂമാഫിയക്കാരനുമായ ഒരു ദുരൂഹ വ്യവസായിക്ക് അടിയറ വച്ച ആള്‍ക്ക് കത്തോലിക്കനാകാന്‍ യോഗ്യതയില്ലെന്ന് പറയുന്നതില്‍ എന്താണു കുഴപ്പം അശോകാ? സി പി എമ്മിന്റെ പരമ്പരാഗത കോട്ടയായ ഒഞ്ചിയം സഖാകളുടെ ചോര വീണ ഒഞ്ചിയം മേഖല കോണ്‍ഗ്രസിനടിയറ വച്ചവര്‍ക്ക് കമ്യൂണിസ്റ്റ് എന്നവകാശപ്പെടാന്‍ യോഗ്യതയില്ല എന്ന അശോകന്റെ അതേ നിലപാടാണിതും.

കൊലയാളി കരുണാകരന്‍ എന്ന് കേരളത്തിലുടനീളം വിളിച്ച് കൂവി നടന്നിട്ട് അതേ കരുണാകരനെ സഖാവേ എന്ന് പിണറായി വിളിച്ചില്ലേ? അതില്‍ കൂടുതല്‍ എന്ത് മോശമാണ്‌ പി ജെ ജോസഫ് ചെയ്തതിലുള്ളത്?കമ്യൂണിസ്റ്റുനേതാക്കള്‍ പി സി ജോര്‍ജിന്റെയും സീതിഹാജിയുടെയും കരുണാകരന്റെയും നിലവാരത്തിലേക്ക് തഴുന്നത് അന്തസായി കാണുന്ന താങ്കള്‍ക്കൊരു നല്ല നമസ്കാരം.

സാധാരണ ജനങ്ങള്‍ പണ്ടൊക്കെ കമ്യൂണിസ്റ്റുനേതാക്കളെയും പ്രവര്‍ത്തകരെയും വരെ ആദരവോടെ കണ്ടിരുന്നു. അവരുടെ സംസ്കാരവും അന്തസുമൊക്കെ അംഗീകരിച്ചിരുന്നു അവരുടെ പ്രതിബദ്ധതയെ ബഹുമാനിച്ചിരുന്നു. ഇന്നിപ്പോള്‍ കമ്യൂണിസ്റ്റു നേതാക്കളും പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തരല്ല. പണത്തിനും പ്രതാപത്തിനും അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഏത് തലം വരെ താഴാനും അവര്‍ക്ക് മടിയില്ല. എല്ലാം ഒരു പോലെയാകുമ്പോള്‍ തിരിച്ചു കടിക്കാത്തതിനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ടാല്‍ ഒരു കോണ്‍ഗ്രസ് നേതാവും ചില ആളുകളുടെ അത്മീയ നേതാക്കളെ നികൃഷ്ടജീവി എന്നു വിളിക്കില്ല. പക്ഷെ മറ്റ് ചിലര്‍ വിളിക്കും. കാശുകൊടുത്ത കടിക്കുന്ന പട്ടിയെ മേടിക്കാന്‍ സുബോധമുള്ള ആരും തയ്യാറാകില്ല.

പൊതു വേദികളില്‍ അസഭ്യം പറയാനും അന്തസില്ലാതെ പെരുമാറാനും മറ്റുള്ളവരെ പുലഭ്യം പറയാനും മടിയില്ലാതായിരിക്കുന്നു ഇന്ന് പല കമ്യൂണിസ്റ്റുനേതാക്കള്‍ക്കും. ധാര്‍ഷ്ട്യം തലക്കു പിടിക്കുമ്പോള്‍ ഇതിലപ്പുറം നടക്കും. അതിനോശാന പാടാനും ന്യായീകരിക്കാനും അശോകന്‍മാരുള്ളപ്പോള്‍ അതിന്റെ അസ്ഖ്യത ഇനിയും കൂടും.

kaalidaasan said...

അശോകന്‍,

കെ.വി.തോമസ്‌ എത്രയോ സി.പി.എം.പ്രവര്‍ത്തകരെ എതിര്തിട്ടുണ്ടാകും?ചിലപ്പോള്‍ ചീത്ത വിളിച്ചിട്ടുണ്ട്.വോട്ട് ചോദിച്ചപ്പോള്‍ അദ്ദേഹം എല്ലാവരുടെ അടുത്തും പോയിട്ടുണ്ട്.സി.പി.എം.കാര്‍ ഉള്‍പെടെ.അതില്‍ നിലപാട് മാറ്റവും, ഇത്ര വലിയ തെറ്റും ഞാന്‍ കാണുന്നില്ല.


ഓരോരുത്തര്‍ക്കും ഓരോ നിലവാരമുണ്ട്. ചീത്ത വിളിച്ചരുടെ അടുത്ത് വൊട്ടു തേടിപ്പോകുന്നത് കെ വി തോമസിന്റെ നിലവാരം. ആ നിലവാരത്തിലേക്ക് താങ്കളുമുയര്‍ന്നു കാണുന്നതില്‍ സന്തോഷമുണ്ട്.

കെ വി തോമസ് രാഷ്ട്രീയക്കാരെ ചീത്ത വിളിച്ചതായി കേട്ടിട്ടുണ്ട്. പക്ഷെ ഏതെങ്കിലും മത നേതാക്കളെ നികൃഷ്ടജീവി എന്നു വിളിച്ചതായി കേട്ടിട്ടില്ല.

kaalidaasan said...

അശോകന്‍,

പാടുന്നെങ്കില്‍ അനില്‍ പനച്ചൂരാന്റെ അറബിക്കഥയിലെ ഒരു പാട്ടുണ്ട്. അതല്ലേ കൂടുതല്‍ ചേരുക?

എല്‍.ഡി.എഫ്.അനുകൂലമായൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് അലഞ്ഞു നടക്കുന്നത് ഉമ്മന്‍ ചാണ്ടിയും കൂടരും ഒക്കെ ആയിരുന്നേനെ

എല്‍ ഡി എഫ് ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ കരുണാകരന്‍ എല്‍ ഡി എഫ് നേതാവായി കുറച്ചുകാലം നടന്നേനെ. പക്ഷെ പറഞ്ഞില്ല. പറയാതിരുന്നത് എല്‍ ഡി എഫ്. സി പി എം കരുണാകരനെ ഔദ്യോഗികമായി തന്നെ സ്വീകരിച്ചിരുന്നു. സി പി എം എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍. പാര്‍ട്ടിക്കുള്ളില്‍ വന്ന എതിര്‍പ്പുകള്‍ ലെനിനിസ്റ്റ് സംഘടന തത്വം ഉപയോഗിച്ചു നിശബ്ദമാക്കി. പക്ഷെ അത് എല്‍ ഡി എഫില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ ഘടക കക്ഷികളെല്ലാം എതിര്‍ത്തു. അതുകൊണ്ട് പിണറായി വിജയന്റെയും കരുണാകരന്റെയും സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടില്ല.

അതിനും മുന്നെ 1980 ല്‍ എല്‍ ഡി എഫ് ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും അനുകൂലമായി ഒരു വാക്കു പറഞ്ഞിരുന്നു. അന്ന് കരുണാകരനോ അവരോ ഒന്നും അലഞ്ഞു തിരിഞ്ഞില്ല. ഉമ്മന്‍ ചാണ്ടിയും മറ്റു ചിലരും നായനാരുടെ കീഴില്‍ മന്ത്രിമാരായി രണ്ടു വര്‍ഷം ഭരിച്ചു. കരുണാകരന്‍ അന്ന് അലഞ്ഞു നടന്നു എന്നാരും പറഞ്ഞുകേട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തിരികെ കരുണാകരന്റെ അടുത്തേക്കു പോയി. അതില്‍ കൂടുതല്‍ അലച്ചിലൊന്നും ഇപ്പോഴുമുണ്ടാകില്ലായിരുന്നു.

അതു പോലെ അലഞ്ഞ പലരുമുണ്ട്. കെ പി ഉണ്ണികൃ്‌ഷ്ണന്‍, പി സി ചാക്കോ, കെ എം മാണി, പി ജെ ജോസഫ്, പി സി ജോര്‍ജ്, മഞ്ഞളാം കുഴി അലി, പി എം എ സലാം. അങ്ങനെ ലിസ്റ്റ് നീണ്ടതാണ്. അടുത്ത ഊഴം കെ റ്റി ജലീലിന്റേതാകാനാണു സാധ്യത.

ഇവരില്‍ പലര്‍ക്കും താവളമായത് ഇടതുമുന്നണിയായിരുന്നു. അതുപോലെ ഇപ്പോള്‍ ഒഞ്ചിയം സഖാക്കള്‍ക്കു താവളമാകുന്നത് വലതുമുന്നണിയാണെന്നു മാത്രം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാം. അതാണു നാട്ടുനടപ്പ്. ഒഞ്ചിയം സഖാക്കള്‍ അ പാലത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ നിയന്ത്രണം വിടുന്നതില്‍ എന്ത് ന്യായമാണശോകാ?

ASOKAN said...

കാളിദാസന്‍ജി
“ഓര്‍മ്മ നശിക്കാത്ത എല്ലാവരും അതൊക്കെ ഓര്‍ക്കുന്നുണ്ട്
അവസാനം കരുണാകരന്റെ കസേര വരെ തെറിപ്പിച്ചു. കരുണാകരനെ മുഖ്യ മന്ത്രി സ്ഥാനത്തു നിന്നുമിറക്കി വിട്ടത് തെറ്റായിരുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?”

അയ്യയോ!!..,ഓര്‍മ്മയുണ്ടെന്നു വല്ലാതെ ഭാവിക്കും.അവസാനം താങ്കളുടെ ഓര്‍മ്മ പുതുക്കല്‍ തന്നെ എന്റെ പണി.

കരുണാകരന്റെ കസേര പോയത് സി.പി.എം.കാരണമല്ല.രാജന്‍റെ തിരോധാനവുമായി ബന്ധപെട്ട് സര്‍ക്കാര്‍ കേരള ഹൈകോടതിയില്‍ സമര്‍പിച്ച സത്യവാന്ഗ്മൂലവുമായി ബന്ധപ്പെട്ടു കോടതിയില്‍ നിന്നും ഉണ്ടായ വിപരീത പരാമര്‍ശവുമായി ബന്ധപെട്ടാണ് കരുണാകരന് രാജി വക്കേണ്ടി വന്നത്.അങ്ങനെ കോടതി കരുണാകരനെ കസേരയില്‍ നിന്നും ഇറക്കിവിട്ടത് ശരിയായോ എന്ന എന്നോടുള്ള താങ്കളുടെ ചോദ്യം ചാനലുകാരുടെ “നിങ്ങള്‍ പറയൂ” പരിപാടിയില്‍ നീലകണ്ഠന്‍ നമ്പൂതിരിപാട്‌,ആസാദ്‌,അപ്പുകുട്ടന്‍ തുടങ്ങിയ ആളുകളെ വിളിച്ചിരുത്തി ചോദിച്ച് നോക്കു,അവര്‍ എന്തെങ്കിലുമൊക്കെ പിണറായിയെ തെറി പറഞ്ഞു സമയം കളഞ്ഞു തരും. ചോദിച്ചു നോക്കൂ,എന്നോട് വേണ്ട.

ASOKAN said...
This comment has been removed by the author.
ASOKAN said...

കാളിദാസന്‍ ജി ,


“കത്തോലിക്കാ സഭക്ക് പൈതൃകമായി കിട്ടിയ സ്വത്താണ്‌ ദീപിക പത്രം. അത് സാമ്പത്തിക കുറ്റവളിയും ഭൂമാഫിയക്കാരനുമായ ഒരു ദുരൂഹ വ്യവസായിക്ക് അടിയറ വച്ച ആള്‍ക്ക് കത്തോലിക്കനാകാന്‍ യോഗ്യതയില്ലെന്ന് പറയുന്നതില്‍ എന്താണു കുഴപ്പം അശോകാ.”

എനിക്ക് യാതൊരു കുഴപ്പവും ഇല്ല സഹോദര,”പ.സി.ജോര്‍ജിനൊക്കെ എന്തും ആകാമല്ലോ”അങ്ങേരെ കൂടുതല്‍ കൂടുതല്‍ നിങ്ങള്‍ ഈ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കണം എന്ന് തന്നെ യാണ് ഞാന്‍ പറയുന്നത്.


പി.സി.ജോര്‍ജ്‌ മതനേതാക്കളെ പറയുന്നത് വളരെ നല്ല കാര്യം,പിണറായി പറഞ്ഞാല്‍ മഹാമോശം.ഇപ്പോള്‍ പാലത്തില്‍ എന്താ,വന്‍ വേ ട്രാഫിക്‌ ആയിപോയത്.

“സി പി എമ്മിന്റെ പരമ്പരാഗത കോട്ടയായ ഒഞ്ചിയം സഖാകളുടെ ചോര വീണ ഒഞ്ചിയം മേഖല കോണ്‍ഗ്രസിനടിയറ വച്ചവര്‍ക്ക് കമ്യൂണിസ്റ്റ് എന്നവകാശപ്പെടാന്‍ യോഗ്യതയില്ല എന്ന അശോകന്റെ അതേ നിലപാടാണിതും”

നാളിതുവരെ ഒഞ്ചിയം സഖാക്കള്‍ക്ക് വേണ്ടി ഖോര ഖോരം വാദിച്ച താന്കള്‍,പി.സി.ജോര്‍ജിനെ രക്ഷിക്കുന്നതിനു വേണ്ടി ഇവിടെ നിങ്ങള്‍ ഒഞ്ചിയം സഖാക്കളേ കൈ വിട്ടിരിക്കുന്നു.


ഇത് തന്നെയാണ് ഞാന്‍ പറഞ്ഞത് വക്കീല്‍ കക്ഷിക്ക് കയര്‍ വാങ്ങി കൊടുക്കും എന്ന്.ഇവിടെ വന്നപോഴേക്കും പുതിയ കക്ഷിയുടെ കാശും പത്രാസും കണ്ടു വക്കെലിന്റെ കണ്ണ് മഞ്ഞളിച്ചുപോയെന്നു തോന്നുന്നു.


ഇത് തന്നെയാണ്,നിങ്ങളുടെ എഴുത്തിനെ ശരാശരി സ്വഭാവം.തുടക്കം പോരിഞ്ചയം പോലിരിക്കും,അടവ്‌ മാറുന്നത്,പ്രയോഗിക്കുന്ന താന്കള്‍ പോലും അറിയുന്നില്ല.അവസാനം “ഒന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍സ്,നെല്ലായി,എന്ന കാളന്‍സ് ഫാര്‍മസിയുടെ പഴയ പരസ്യം പോലെ,പിണറായി എന്ന പരിക തന്നെ ശരണം.അശോകാ,താങ്കളുടെ സ്വഭാവ സര്ടിഫിക്കറ്റ്‌ എനിക്കാവശ്യം ഇല്ല എന്നും പറഞ്ഞു ഇപ്പോള്‍ തന്നെ തുടങ്ങും എന്നറിയാം........

ASOKAN said...

കാളിദാസ്ജി,

"പക്ഷെ അത് എല്‍ ഡി എഫില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ ഘടക കക്ഷികളെല്ലാം എതിര്‍ത്തു. അതുകൊണ്ട് പിണറായി വിജയന്റെയും കരുണാകരന്റെയും സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടില്ല”

ദാണ്ടെ, പിന്നെയും മറവിരോഗം.പിണറായിയുടെ സ്വപ്നം എന്ന് ഒന്ന്,താങ്കള്‍ കരുതുന്നത് പോലെ ,ഈ കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ആ തവണ യു.ഡി.എഫ്.നെ തോല്പിക്കുക ആയിരുന്നു.നൂറു സീറ്റ്‌ നേടി എല്‍.ഡി.എഫ്.ജയിച്ചത്‌ പിന്നെ എന്ത് സക്ഷല്‍കരമാനെന്നാണ് നിങ്ങള്‍ പറയുന്നത്.പഞ്ചായത്ത് ഇലക്ഷനില്‍ ഇത്രയും പരിക്കേല്‍പിച്ച കരുന്നകാരനെ,ഗതി കെട്ടു വീണ്ടു അന്ന് മുന്നണിയില്‍ എടുത്ത യു.ഡി.എഫിന്റെ സ്വപ്നം ആണ് നടക്കാതെ പോയത്.അതിന്റെ ചൊരുക്ക് ഇപ്പോഴും താങ്കളില്‍ നിന്ന് മാരിയിട്ടില്ലേ കാളിദാസ്ജി

ASOKAN said...

കാളിദാസന്‍ ജി ,

“ഓരോരുത്തര്‍ക്കും ഓരോ നിലവാരമുണ്ട്. ചീത്ത വിളിച്ചരുടെ അടുത്ത് വൊട്ടു തേടിപ്പോകുന്നത് കെ വി തോമസിന്റെ നിലവാരം. ആ നിലവാരത്തിലേക്ക് താങ്കളുമുയര്‍ന്നു കാണുന്നതില്‍ സന്തോഷമുണ്ട്.

കെ വി തോമസ് രാഷ്ട്രീയക്കാരെ ചീത്ത വിളിച്ചതായി കേട്ടിട്ടുണ്ട്.”


രാഷ്ട്രീയ എതിരാളികളോട് വോട്ട് ചോദിച്ചത് വഴി തോമസ്‌ മാഷിന്‍റെനിലവാരം ഇടിഞ്ഞു എന്ന അഭിപ്രായം ഒന്നും എനിക്കില്ല.അങ്ങനെ നിലവാര തകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിക്കും മാറ്റ് പലര്‍ക്കും ഉണ്ടായിട്ടുണ്ട്.കാരണം അവരൊക്കെ ത്രെഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ ,സി.പി.എം.കാര് വോട്ട് ചെയ്യരുത് എന്നൊന്നും പറഞ്ഞിരുന്നില്ല.എല്ലാവരും വോട്ട് ചെയ്യണം എന്നാണ് പറഞ്ഞിരുന്നത്.

ASOKAN said...

KALIDASANJI“

അതില്‍ കൂടുതല്‍ എന്ത് മോശമാണ്‌ പി ജെ ജോസഫ് ചെയ്തതിലുള്ളത്?”

പി.ജെ.ജോസഫിനെ പ്ലസ്‌ ടു കള്ളാ ജോസഫേ എന്നും,പെണ്ണ് പിടിയന്‍ എന്നും ,ജൊസഫ് മാര്‍ എതിപിടിയോസ് എന്നും ഇത്രയും കാലം അഭിസംബോധന ചെയ്തത് നിങ്ങളാണ്.രണ്ടായിരത്തി ആറിലെ ചീത്തവിളിക്കു രണ്ടായിരത്തി പത്തില്‍ മുന്നണി വിടുന്നതില്‍ ആണ് ശരി എന്ന് നിങ്ങള്‍ മതിയാവിലം വാദിച്ചു കൊള്ളൂ,............

kaalidaasan said...

എനിക്ക് യാതൊരു കുഴപ്പവും ഇല്ല സഹോദര,”പ.സി.ജോര്‍ജിനൊക്കെ എന്തും ആകാമല്ലോ”അങ്ങേരെ കൂടുതല്‍ കൂടുതല്‍ നിങ്ങള്‍ ഈ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കണം എന്ന് തന്നെ യാണ് ഞാന്‍ പറയുന്നത്.


അശോകാ,

പി സി ജോര്‍ജ് പലതും ചെയ്യുന്നു. അതുകൊണ്ട് പിണറായി വിജയനും ചെയ്യുന്നു എന്ന താങ്കളുടെ ന്യായീകരണമുണ്ടാല്ലോ. അത് അപഹാസ്യമല്ലേ? എങ്കില്‍ പിന്നെ പി സി ജോര്‍ജും പിണറായി വിജയനും തമ്മില്‍ എന്തു വ്യത്യാസം? താങ്കള്‍ പോലും വ്യത്യാസം കാണുന്നില്ലെങ്കില്‍ മറ്റാളുകളും അത് കാണില്ല. അതൊക്കെ എന്തേ താങ്കള്‍ക്ക് മനസിലാകാത്തത്?

എന്തും ആകാവുന്ന പി സി ജോര്‍ജിനെയൊക്കെ കുറേക്കലം താങ്ങി നടന്നത് സി പി എം തന്നെയല്ലേ? മോശപ്പെട്ട ആളുകളെ താങ്ങി നടക്കലാണോ സി പി എമ്മിന്റെ നയം? അങ്ങേരെ ഇത്ര കാലം പ്രോത്സാഹിപ്പിച്ചത് ഞാനല്ല. താങ്കള്‍ മഹത്തരമെന്നു കൊട്ടിപ്പാടുന്ന സി പി എം എന്ന പാര്‍ട്ടിയാണ്. ഒന്നും രണ്ടുമല്ല നീണ്ട 20 കൊല്ലമണദ്ദേഹം സി പി എമ്മിന്റെ കോലായില്‍ ഉണ്ടുറങ്ങി കഴിഞ്ഞത്. അദ്ദേഹം മറുകണ്ടം ചാടിയപ്പോള്‍ അങ്ങേര്‍ എന്തും ആകാവുന്ന ആളായി. ഇനിയും വഴിയരുകില്‍ ഇതുപോലെ പല തിരുശേഷിപ്പുകളും കാത്തുനില്‍ക്കുന്നുണ്ടാകും. കണ്ണെറിഞ്ഞു കൊണ്ട്. പിടിച്ചു കൊണ്ടു വരാം. എന്നിട്ട് അവരൊക്കെ മൂടും തട്ടി പോകുമ്പോള്‍ പുലഭ്യം പറയാം.

kaalidaasan said...

നാളിതുവരെ ഒഞ്ചിയം സഖാക്കള്‍ക്ക് വേണ്ടി ഖോര ഖോരം വാദിച്ച താന്കള്‍,പി.സി.ജോര്‍ജിനെ രക്ഷിക്കുന്നതിനു വേണ്ടി ഇവിടെ നിങ്ങള്‍ ഒഞ്ചിയം സഖാക്കളേ കൈ വിട്ടിരിക്കുന്നു.

അശോകാ,

അന്ധമായ വിധേയത്വമുള്ളതുകൊണ്ട് താങ്കള്‍ക്ക് ചിലര്‍ക്ക് വേണ്ടി വദിക്കാതിരിക്കാനാകില്ല. പിണറായി വിജയന്റെ പ്രവര്‍ത്തികളെ വിമര്‍ശിക്കുമ്പോള്‍ കേരളത്തിലെ മറ്റ് പല തറകളും സമാനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ലേ എന്നു തിരിച്ചു ചോദിക്കുന്ന താങ്കളുടെ അത്ര വിധേയത്വം എനിക്കില്ലാത്തതുകൊണ്ട്, പലതും മനസിലാക്കാനാകുന്നു. അതിനിതുപോലെ വിലപിച്ചിട്ടു കാര്യമില്ല. കുറെയായല്ലോ വക്കീല്‍ കക്ഷിക്കു കയര്‍ വാങ്ങിക്കൊടുക്കുമെന്ന് വിലപിക്കുന്നു. കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ താങ്കള്‍ ആഞ്ഞു ശ്രമിക്കുന്നതുകൊണ്ടാണിങ്ങനെ തോന്നുന്നത്. താങ്കളുടെയും കൂടെയുള്ളവരുടെയും അധിക്ഷേപങ്ങള്‍ കേട്ട് ഒഞ്ചിയം സഖക്കളൊന്നും തിരികെ വരുമെന്നും തോന്നുന്നില്ല. ഇതില്‍ താങ്കളൊക്കെ കാണാന്‍ ശ്രമിക്കുന്ന പ്രത്യശസ്ത്ര നിഗൂഡതകളൊന്നുമില്ല. നിസാര പ്രശ്നം ധാര്‍ഷ്ട്യം കൊണ്ട് വളരെ വലുതാക്കി, ആ മേഖലയില്‍ പാര്‍ട്ടിക്ക് വലിയ നഷ്ടം ഉണ്ടാക്കുന്ന നിലയിലാക്കി. അത് മനസിലായത് ചൂണ്ടിക്കാണിക്കുന്നത് ഒഞ്ചിയം സഖാക്കള്‍ക്ക് വേണ്ടി വാദിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ മനോസുഖം കിട്ടുമെങ്കില്‍ അങ്ങനെ.

ഒഞ്ചിയം സഖാക്കളും പി സി ജോര്‍ജുമൊക്കെ കൂടെ നില്‍ക്കുന്നകാലത്തോളം നല്ലവര്‍ എന്നും ചാടിപ്പോകുമ്പോള്‍ മോശക്കാരെന്നുമുള്ള നിലപാടെനിക്കില്ല. പി സി ജോര്‍ജ്ജിനു ഇടതുപക്ഷവുമായി യോജിച്ചു പോകാന്‍ ആകാത്തതുകൊണ്ട് വിട്ടുപോയി എന്നേ ഞാന്‍ മനസിലാക്കൂ. അതു കൊണ്ട് അദ്ദേഹത്തെ തെറിപറയാന്‍ ഞാനില്ല. ഇന്‍ഡ്യയെന്ന സ്വതന്ത്ര പരമാധികാര രാജ്യത്തെ ഏതു പൌരനും അതിനവകാശമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ചന്ദ്രശേഖരനെ പുറം തള്ളിയ പാര്‍ട്ടി നിലപാടുമായി യോജിച്ചു പോകാനാകാത്തതുകൊണ്ട് ഒഞ്ചിയം സഖാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പിരിഞ്ഞു. അവര്‍ക്കുമതിനു സ്വാതന്ത്ര്യമുണ്ടെന്നു കരുതുന്ന വ്യക്തിയാണു ഞാന്‍. ഒഞ്ചിയം സഖാക്കള്‍ രക്തസക്ഷികളെ മറന്ന് ചന്ദ്രശേഖരനൊപ്പം പോകില്ല എന്ന മിഥ്യാധാരണയായിരുന്നു പാര്‍ട്ടി നേതാക്കള്‍ക്ക്. അവര്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യില്ല എന്ന ധാര്‍ഷ്ട്യവും ഉണ്ടായിരുന്നു. ആ ധാര്‍ഷ്ട്യം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്നും നേതാക്കളെ പിന്തിരിപ്പിച്ചു. സഖാക്കള്‍ പകുതിയോളം പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയി എന്ന സത്യം ഇപ്പോഴും പാര്‍ട്ടിക്കുള്‍ക്കൊള്ളാനാകുന്നില്ല. അതുകൊണ്ടാണ്‌ എണ്ണമറ്റ ലേഖനങ്ങള്‍ രക്ഷക്തസാക്ഷി മഹത്വം കൊട്ടിപാടുന്നത്. ആ രക്തസക്ഷികളോടോപ്പം ജീവിച്ച ഒരു തലമുറയിലെ പകുതിയോളം പേരാണ്‌ സലാം പറഞ്ഞു പിരിഞ്ഞത്. ചില നേതക്കാള്‍ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ജപിച്ചു കൊണ്ടിരുന്നു ഇത്രകാലവും. പാര്‍ട്ടി സഖാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ പിടിപ്പുകേടാണ്. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ കൊച്ചു കുട്ടികളൊന്നുമല്ല. പാര്‍ട്ടിയിലൂടെ വളര്‍ന്നവരാണവര്‍. ശരിയായി ധരിച്ചു തന്നെയാണവര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്.ഇടതുമുന്നണിയിലെ ചില ചെറു കക്ഷികള്‍ കേരളമൊട്ടാകെ നേടിയ വിജയത്തേക്കാള്‍ കൂടിയ വിജയമാണ്‌ ഒഞ്ചിയം മേഖലയില്‍ വിമതര്‍ നേടിയത്. അത് താങ്കളൊക്കെ അംഗീകരിച്ചാലുമില്ലെങ്കിലും അതാണു യഥാര്‍ത്ഥ്യം.

ഇപ്പോള്‍ പാര്‍ട്ടിയില്‍ മറ്റൊരു തെറ്റിദ്ധരിപ്പിക്കല്‍ നടക്കുന്നുണ്ട്. ഒരു പ്രാവശ്യം സുരേഷ് കുറുപ്പ് കോട്ടയത്ത് ജയിച്ചപ്പോള്‍ പാര്‍ട്ടിക്ക് താഴെ തട്ടില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ട് 5000 വോട്ടിനു ജയിക്കും എന്നായിരുന്നു. ഫലം വന്നപ്പോള്‍ അത് ശരിയുമായിരുന്നു. ഇത് അവിടെ മാത്രമല്ല കേരളത്തിലെ ഭൂരിഭാഗം ഇടങ്ങളിലും ഏത് തെരഞ്ഞെടുപ്പു കഴിഞ്ഞാലും പാര്‍ട്ടിക്ക് വ്യക്തമായ ധരണയുണ്ടായിരുന്നു ജയിക്കുമോ തോല്‍ക്കുമോ എന്നതിനേക്കുറിച്ച്. പക്ഷെ ഇപ്പോള്‍ അങ്ങനെ ഒന്നില്ല. അണികള്‍ നേതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ശക്തി കേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടി തോറ്റുപോകുന്നത് അപ്രതീക്ഷിതമായിട്ടാണിപ്പോള്‍. അണികളെ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുന്നതിനു പകരം വീട്ടുന്നതായിരിക്കാം. അല്ലെങ്കില്‍ സത്യം പറഞ്ഞ് കുലം കുത്തിയായി നോട്ടപ്പുള്ളിയാകുന്നതിലും ഭേദം ചെറിയ കള്ളങ്ങള്‍ പറയുന്നതായിരിക്കാം.

ASOKAN said...

കാളിദാസന്‍ജി ,
“കത്തോലിക്കാ സഭക്ക് പൈതൃകമായി കിട്ടിയ സ്വത്താണ്‌ ദീപിക പത്രം. അത് സാമ്പത്തിക കുറ്റവളിയും ഭൂമാഫിയക്കാരനുമായ ഒരു ദുരൂഹ വ്യവസായിക്ക് അടിയറ വച്ച ആള്‍ക്ക് കത്തോലിക്കനാകാന്‍
യോഗ്യതയില്ലെന്ന് പറയുന്നതില്‍ എന്താണു കുഴപ്പം അശോകാ.”

അങ്ങേരെ ,നവംബര്‍ ഏഴാം തീയതി വെളുപ്പിന് അഞ്ചു മണിക്ക് കുത്തിയിരുന്ന് പ്രോത്സാഹിപ്പിച്ച താനകളുടെ തന്നെ വരികളാണ്‌ ഇത്.അതെ താന്കള്‍ ,നേരം ഒന്ന് കൂടി ഇരുണ്ടു വെളുത്തപ്പോള്‍,-“അങ്ങേരെ ഇത്ര കാലം പ്രോത്സാഹിപ്പിച്ചത് ഞാനല്ല”-എന്നുള്ള ഈ ജാതി വട്ടം തിരിഞ്ഞ ഡയലോഗ് എഴുതി വിടുന്നത് ആരെ ബോദ്യപ്പെടുതാന്നാണ് കാളിദാസന്‍.എല്‍.ഡി.എഫ.ന്റെ കോലായില്‍ ഉണ്ടുറങ്ങിയ അങ്ങേരില്‍ നിന്ന്, തെറി ഉരുപാട് വാങ്ങികൂട്ടി,ഉമ്മന്‍ ചാണ്ടിയും,കെ,എം.മാണിയും.മന്ത്രി സ്ഥാനം കിട്ടാതായപ്പോള്‍ തെറി പിണറായിക്ക് നേരെയായി.ഇപ്പോള്‍ ഏതായാലും,ആ മൊതല് താങ്കളുടെ കൂടാരത്തില്‍ എത്തിയിട്ടുണ്ട്,കണ്ണേറ് തട്ടാതെ കാത്തു സൂക്ഷിച്കൊള്ളൂ!!!!!!.

“അശോകാ,

പി സി ജോര്‍ജ് പലതും ചെയ്യുന്നു. അതുകൊണ്ട് പിണറായി വിജയനും ചെയ്യുന്നു എന്ന താങ്കളുടെ ന്യായീകരണമുണ്ടാല്ലോ. അത് അപഹാസ്യമല്ലേ? എങ്കില്‍ പിന്നെ പി സി ജോര്‍ജും പിണറായി വിജയനും തമ്മില്‍ എന്തു വ്യത്യാസം”


പിണറായി വിജയനും പി.സി.ജോര്‍ജും തമ്മിലുള്ള വ്യത്യാസം താന്കള്‍ കാണണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല .
ഈ കാര്യത്തില്‍, പിണറായി ചെയ്തത് ഇനി പി.സി.ജോര്‍ജ്‌ ചെയ്യണമെന്നു നിങ്ങള്‍ വിചാരിച്ചാല്‍ പോലും നടക്കില്ല മാഷേ. കോലായ വിട്ടോളാന്‍ കാളിദാസന്നു പറയാന്‍ എന്ത് എളുപ്പം!!!!!!!!!!!!!൧
ഒരാവേഷത്തിനു കോലായ വിട്ട്‌ിട്ടു മറ്റൊരു കോലായ ഒപ്പിക്കാന്‍ മാണി സാറിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും കാലും ,കയ്യും പിന്നെ പിടിക്കാന്‍ പട്‌ുന്ന ഇടമെല്ലാം പിടിച്ചതിന്റെ വിഷമം അങ്ങേര്ക്കല്ലേ അറിയുള്ളൂ.

ASOKAN said...

കാളിദാസന്‍ജി,

“സി പി എമ്മിന്റെ പരമ്പരാഗത കോട്ടയായ ഒഞ്ചിയം സഖാകളുടെ ചോര വീണ ഒഞ്ചിയം മേഖല കോണ്‍ഗ്രസിനടിയറ വച്ചവര്‍ക്ക് കമ്യൂണിസ്റ്റ് എന്നവകാശപ്പെടാന്‍ യോഗ്യതയില്ല എന്ന അശോകന്റെ അതേ നിലപാടാണിതും” എന്ന വാചകത്തിലൂടെ എന്നോട് യോജിക്കുന്നു എന്ന വ്യാജേന “കത്തോലിക്കാ സഭക്ക് പൈതൃകമായി കിട്ടിയ സ്വത്താണ്‌ ദീപിക പത്രം. അത് സാമ്പത്തിക കുറ്റവളിയും ഭൂമാഫിയക്കാരനുമായ ഒരു ദുരൂഹ വ്യവസായിക്ക് അടിയറ വച്ച ആള്‍ക്ക് കത്തോലിക്കനാകാന്‍ യോഗ്യതയില്ലെന്ന് പറയുന്നതില്‍ എന്താണു കുഴപ്പം അശോകാ,എന്നാ ചോദ്യത്തിലൂടെ പി.സി.ജോര്‍ജ്‌ നെ ന്യായീകരിക്കുന്നു നിങ്ങള്‍.


സി പി എമ്മിന്റെ പരമ്പരാഗത കോട്ടയായ ഒഞ്ചിയം സഖാകളുടെ ചോര വീണ ഒഞ്ചിയം മേഖല കോണ്‍ഗ്രസിനടിയറ വച്ചവരെ മുന്‍പ് ഓക്ടോബര്‍ മുപ്പതിന് ഞാന്‍ വിമര്‍ശിച്ചപ്പോള്‍ അതിനെ വിമര്ശിച്ചു കൊണ്ട് ,നവംബര്‍ ഒന്നാം തീയതി നിങ്ങളാണ്‌ ഞാനും ആയിട്ടുള്ള ഈ സംവാദത്തിന്റെ തുടക്കം കുറിച്ചത്.


“ഇപ്പോഴത്തെ സി പി എം ശരിയല്ല,അവര്‍ക്ക് വലതു പക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു,അവര്‍ മൂലധന ശക്തികളുമായി സന്ധി ചെയ്യുന്നു,ഒന്ചിയത് ഞങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയതാണ് ശരിയായ കമ്മുനിസ്റ്റ്‌ പാര്‍ടി"തുടങ്ങിയ വാദങ്ങള്‍ ഉയര്തികൊണ്ടാണ് ടി.പി.ചന്ദ്രശേഖരനെപോലുള്ള നേതാക്കള്‍ ഒന്ചിയാതെ സഖാക്കളെ തെറ്റിദ്ധരിപ്പിച്ചു സി.പി.എമ്മിന് എതിരാക്കിയത്‌.എന്നിട്ട് കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ അവര്‍ സന്ധി ചെയ്യുന്നത് ആരുമായിട്ടനെന്നു നോക്ക്.ചില തെട്ടിധാരനയുടെ പുറത്തു പാര്‍ടി വിട്ട നല്ലവരായ അവിടത്തെ സഖാക്കള്‍ താമസിയാതെ പാര്‍ടിയില്‍ തിരികെയെതുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു”

എന്നാണ്,എന്ന് മാത്രമാണ് , ഒഞ്ചിയം സഖാക്കളെ കുറിച്ച് ഞാന്‍ ഈ സംവാദത്തില്‍ എഴുതിയിട്ടുള്ളൂ.അത് എഴുതിയത് നവംബര്‍ രണ്ടാം തീയതി ആണ്.മോശമായ ഒരു വാക്ക് പോലും ഞാന്‍ അവരെക്കുറിച്ച് എഴുതാത്തത് അവര്‍ നിഷ്കളങ്കരായ ,നല്ലവരായ ഞങ്ങളുടെ സഖാകള്‍ ആയതിനാല്‍ ആണ്.അതിനഅപ്പുറം,അവര്‍ക്ക് കമ്യുണിസ്റ്റ്‌ എന്നവകാശപെടാന്‍ യോഗ്യതയില്ല എന്നാ നിലപാട് എടുത്തത്‌ നിങ്ങളാണ്‌.നിങ്ങള്‍ ആ നിലപാടെടുത്തത് തന്നെ പി.സി.ജോര്‍ജിനെ മഹാത്വവല്‍കരിക്കാനും!അപ്പോള്‍ വക്കീല്‍ ഒഞ്ചിയം സഖാകളുടെ വക്കാലത്ത് ഒഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞതില്‍ വിഷമിച്ചിട്ടു കാര്യമില്ല.സ്വന്തം പ്രായം പോലും പറയാന്‍ വിഷമിക്കുന്ന നിങ്ങള്‍,നിങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും, നിങ്ങളുടേത് തന്നെയായി പ്രകടിപിക്കു......അതിനു മദാമ്മ ഗാന്ധിയുടെ(ഈ പ്രയോഗത്തിന്റെ ഉടമസ്ഥാവകാശം അട്വകെട്റ്റ്‌ ജയശങ്കരിനു) ആള്‍ക്കാര്‍ വല്ലതും തരുന്നുന്ടെന്കില്‍ അതും വാങ്ങിച്ചു കൊള്ളൂ,അത് എന്റെ ചിലവില്‍ വേണ്ട മാഷേ.......

kaalidaasan said...

അങ്ങേരെ ,നവംബര്‍ ഏഴാം തീയതി വെളുപ്പിന് അഞ്ചു മണിക്ക് കുത്തിയിരുന്ന് പ്രോത്സാഹിപ്പിച്ച താനകളുടെ തന്നെ വരികളാണ്‌ ഇത്.

അശോകാ,

ദീപിക പത്രം ഒരു മുസ്ലിം ഭൂമാഫിയക്കാരനു വിറ്റത് ശരിയല്ല എന്നത് പി സി ജോര്‍ജിന്റെ മാത്രമഭിപ്രായമല്ല. എത്രയോ കേരളിയരുടെ അഭിപ്രായമാണത്. ദേശാഭിമാനി പത്രം ഇതുപോലെ വിറ്റാലും അളുകള്‍ അതില്‍ പ്രതിക്ഷേധിക്കും.ആരും അറിയാതെ പണ്ടൊരിക്കല്‍ ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പു വന്നതും വീണ്ടും മാറ്റി എഴുതേണ്ടി വന്നതും ആ കാരണം കൊണ്ടാണ്.

ദീപിക പത്രം ഫാരീസ് അബൂബേക്കര്‍ എന്ന സാമ്പത്തിക കുറ്റവാളിയായ ഭൂമാഫിയക്കാരനു വിറ്റത് തെറ്റു തന്നെയാണെന്ന് ഞാനും വിശ്വസിക്കുന്നു. അത് പി സി ജോര്‍ജ്ജിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് താങ്കള്‍ കരുതുന്നത് ഞാന്‍ പ്രശ്നമാക്കുന്നില്ല.

kaalidaasan said...

പിണറായി വിജയനും പി.സി.ജോര്‍ജും തമ്മിലുള്ള വ്യത്യാസം താന്കള്‍ കാണണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല .
ഈ കാര്യത്തില്‍, പിണറായി ചെയ്തത് ഇനി പി.സി.ജോര്‍ജ്‌ ചെയ്യണമെന്നു നിങ്ങള്‍ വിചാരിച്ചാല്‍ പോലും നടക്കില്ല മാഷേ.


അശോകാ,

പല കാര്യങ്ങളിലും പിണറായി വിജയനും പി.സി.ജോര്‍ജും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കാണുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവെന്ന സ്ഥാനം മറന്നാണദ്ദേഹം പലപ്പോഴും പൊതു വേദികളില്‍ പെരുമാറി കാണുന്നത്. ചിലപ്പോഴൊക്കെ പി സി ജോര്‍ജ്ജിനേക്കാളും താഴ്ന്ന നിലവാരത്തില്‍ പെരുമാറി കണ്ടിട്ടുമുണ്ട്.

എടോ ഗോപാല കൃഷ്ണ നീ ആരാണെന്നാ നീ കരുതിയത് എന്ന് ഒരു പത്രത്തിന്റെ പത്രാധിപരോട് പൊതു വേദിയില്‍ പിണറായി ആക്രോശിച്ചു. ഇതുപോലെ ഒരാളെ അധിക്ഷേപിച്ചാല്‍ അദ്ദേഹം ഒരിക്കലും പിണറായി വിജയനേക്കുറിച്ച് നല്ലതെഴുതി എന്നു വരില്ല. ആത്മാഭിമാനം ​എന്നു പറയുന്നത് മനുഷ്യരുടെ സ്വഭാവത്തിലുള്ള സവിശേഷതയാണ്. മനുഷ്യരൂപം ഉണ്ടായാല്‍ അതുണ്ടാകണമെന്നില്ല,.

രോഗം മൂര്‍ച്ചിച്ച് അബോധവസ്ഥയില്‍ കിടന്ന മത്തായി ചാക്കോക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒരു വൈദികനെ വിളിച്ച് അന്ത്യ കൂദാശ കൊടുത്തു എന്ന് ഒരു ബിഷപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ നികൃഷ്ട ജീവി എന്നു വിളിച്ചു പിണറായി വിജയന്‍.

പിണറായി വിജയന്‍ ചെയ്ത ഇതുപോലെയുള്ള കാര്യങ്ങള്‍ പി സി ജോര്‍ജ്ജെന്നല്ല, വേറെ ഒരു വ്യക്തിയു ചെയ്യരുതെന്നാണെന്റെ ആഗ്രഹം.

kaalidaasan said...

മോശമായ ഒരു വാക്ക് പോലും ഞാന്‍ അവരെക്കുറിച്ച് എഴുതാത്തത് അവര്‍ നിഷ്കളങ്കരായ ,നല്ലവരായ ഞങ്ങളുടെ സഖാകള്‍ ആയതിനാല്‍ ആണ്.

അശോകാ,

ടി.പി.ചന്ദ്രശേഖരനെപോലുള്ള നേതാക്കള്‍ ഒന്ചിയാതെ സഖാക്കളെ തെറ്റിദ്ധരിപ്പിച്ചു സി.പി.എമ്മിന് എതിരാക്കിയത്‌.എന്നിട്ട് കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ അവര്‍ സന്ധി ചെയ്യുന്നത് ആരുമായിട്ടനെന്നു നോക്ക്

എന്ന് എഴുതിയത് ഒഞ്ചിയം സഖാക്കളെ പുകഴ്ത്തിപ്പറഞ്ഞതാണെന്നെന്നിക്ക് മനസിലായില്ലായിരുന്നു. ഞാന്‍ തെറ്റിദ്ധരിച്ചതില്‍ ക്ഷമ ചോദിക്കുന്നു.

നല്ല കാര്യം ചെയ്ത, ഇപ്പോഴും ചെയ്യുന്ന ആ സ്ഖാക്കള്‍ പിന്നെ എന്തു തെറ്റാണു ചെയ്തതെന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.

അവര്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെങ്കില്‍ പിന്നെ എന്തിനാണാവോ കുറേപ്പേര്‍ ഇവിടെ പലതും എഴുതി കലിപ്പു തീര്‍ക്കുന്നത്.

ആ നല്ലവരായ സഖാക്കള്‍ അടുത്ത അഞ്ചു വര്‍ഷം പഞ്ചായത്തൊക്കെ ഭരിക്കട്ടേ. നല്ല ഭരണം കാഴ്ചവച്ചാല്‍ ഒരു പക്ഷെ നല്ലവരായ കൂടുതല്‍ സഖാക്കള്‍ അവരോടൊപ്പം ചേര്‍ന്നേക്കാം. അപ്പോള്‍ ആ നല്ലവരേക്കുറിച്ചും മോശമായ ഒന്നും പറയരുത്. എല്ലാം ഒരു സ്പോര്‍റ്റ്സ്മാന്‍ സ്പിരിറ്റില്‍ എടുക്കൂ. നല്ലതു വരട്ടെ.

kaalidaasan said...

സ്വന്തം പ്രായം പോലും പറയാന്‍ വിഷമിക്കുന്ന നിങ്ങള്‍,നിങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും, നിങ്ങളുടേത് തന്നെയായി പ്രകടിപിക്കു...അതിനു മദാമ്മ ഗാന്ധിയുടെ(ഈ പ്രയോഗത്തിന്റെ ഉടമസ്ഥാവകാശം അട്വകെട്റ്റ്‌ ജയശങ്കരിനു) ആള്‍ക്കാര്‍ വല്ലതും തരുന്നുന്ടെന്കില്‍ അതും വാങ്ങിച്ചു കൊള്ളൂ,അത് എന്റെ ചിലവില്‍ വേണ്ട മാഷേ.......അശോകാ,

ഇഷ്ടപ്പെടാത്ത എന്തെങ്കിലും മറ്റുള്ളവര്‍ എഴുതിയാല്‍ അതൊക്കെ മറ്റാരോ പറഞ്ഞിട്ടാണെന്നും മറ്റാര്‍ക്കോ വേണ്ടിയാണെന്നും തോന്നുന്നത് ഒരു തരം ഞരമ്പുരോഗമാണ്. സ്വന്തമായി അഭിപ്രായം ഒന്നുമില്ലാതെ ആരുടെയൊക്കെയോ ചാവേറായി ജീവിക്കുന്നവര്‍ക്ക് അതൊക്കെ തോന്നുക സ്വാഭാവികം. സ്വയം അളക്കുന്ന അളവുകോലു വച്ച് മറ്റുള്ളവരെ അളക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണ്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ സി പി എമ്മിന്റെ നയങ്ങളെ തള്ളിക്കളഞ്ഞു. അതാണു സത്യം. അടുത്ത അസംബ്ളി തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കാനാണു എല്ലാ സാധ്യതയും. ഇതൊക്കെ കണ്‍മുന്നില്‍ നിന്നിട്ടും ജനങ്ങളെ പരിഹസിക്കുന്നതില്‍ യതൊരു പിശുക്കും കാണിക്കേണ്ട. ചന്ദ്രശേഖരന്‍ തെറ്റിദ്ധരിപ്പിച്ചാലും തെറ്റിദ്ധാരിക്കാന്‍ കുറച്ച് സഖാക്കളുണ്ട് എന്ന സത്യം ഉള്‍ക്കൊള്ളാനാകണമെങ്കില്‍ കുറച്ചുകൂടെ വളര്‍ച്ച പ്രാപിക്കേണ്ടി വരം.അതിനു മറ്റുള്ളവരുടെ പ്രായം അന്വേഷിച്ചു നടന്നിട്ടു കാര്യമില്ല.

മദാമ്മ ഗാന്ധി എന്നു താങ്കള്‍ ആക്ഷേപിക്കുന്ന വ്യക്തി ഭരിക്കുന്നതെങ്ങിനെ എന്നൊക്കെ മനസിലാകണമെങ്കില്‍ താങ്കളും താങ്കളുടെ നേതാവും ഇനിയും ഒരുപാടു ജന്മം ജനിക്കേണ്ടതുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത് നയപരമായ കാര്യങ്ങളില്‍ മാത്രം ഇടപെട്ട് അവര്‍ പ്രകടിപ്പിക്കുന്ന പക്വതയുടെ നൂറിലൊന്ന് പിണറായി വിജയനുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ഭരണം എന്നും ഇടതുമുന്നണിക്കു കിട്ടുമായിരുന്നു. പക്ഷെ അതിനും വേണം ഒരു യോഗം.

ASOKAN said...

കാളിദാസന്‍ജി

ടി.പി.ചന്ദ്രശേഖരനെപോലുള്ള നേതാക്കള്‍ ഒന്ചിയാതെ സഖാക്കളെ തെറ്റിദ്ധരിപ്പിച്ചു സി.പി.എമ്മിന് എതിരാക്കിയത്‌.എന്നിട്ട് കിട്ടുന്ന ആദ്യ
അവസരത്തില്‍ തന്നെ അവര്‍ സന്ധി ചെയ്യുന്നത് ആരുമായിട്ടനെന്നു നോക്ക്

ഇതില്‍ ഏതു വാക്ക് ആണ് മോശപെട്ടതായിട്ടുള്ളത് എന്ന് പറയണം സര്‍. ഈ വാചകത്തോട് ചേര്‍ത്ത്, “ചില തെട്ടിധാരനയുടെ പുറത്തു പാര്‍ടി വിട്ട നല്ലവരായ അവിടത്തെ സഖാക്കള്‍ താമസിയാതെ പാര്‍ടിയില്‍ തിരികെയെതുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു” എന്ന് തൊട്ടടുത്തായി ഞാന്‍ എഴിതിയ വാചകം നിങ്ങള്‍ കാണാത്തത് അല്ല എന്ന് എനിക്ക് അറിയാം.അതില്‍ അവരോടുള്ള എന്റെ അഭിപ്രായം നിങ്ങള്‍ക ണാത്തത് പുറത്തു പറയാന്‍ കൊള്ളാത്ത നിങ്ങളുടെ പ്രായം കൊണ്ട് മാത്രമല്ല.ആരെന്തു പറഞ്ഞാലും അതിനു തര്‍ക്കിക്കാന്‍ വേണ്ടി,യു ടേണ്‍ അടിച്ചു തൊട്ടു മുന്‍പ് പറഞ്ഞതിലെ കള്ളത്തരം ഞാന്‍ കയ്യോടെ ചൂണ്ടികനിച്ചതിലെ ചളിപ്പ് തീര്‍ക്കാന്‍ വേണ്ടിയാണ് .താങ്കളുടെ ആദര്‍ശ പുരുഷനായ പി.സി.ജോര്‍ജിനെ താങ്ങിക്കോളൂ,”തവ മാത ,പതിവൃത” എന്ന് പറഞ്ഞപ്പോള്‍, അതിനും തര്‍ക്കിച്ചു ജയിക്കാന്‍ ശര്മിച്ച കാക്കശ്ശേരി യുടെ പിന്മുരക്കാരന്‍ നീണാള്‍ വാഴട്ടെ !!!!!!!!!!!!!

ASOKAN said...

“എടോ ഗോപാല കൃഷ്ണ നീ ആരാണെന്നാ നീ
കരുതിയത് എന്ന് ഒരു പത്രത്തിന്റെ പത്രാധിപരോട് പൊതു വേദിയില്‍ പിണറായി ആക്രോശിച്ചു. ഇതുപോലെ ഒരാളെ അധിക്ഷേപിച്ചാല്‍ അദ്ദേഹം ഒരിക്കലും പിണറായി വിജയനേക്കുറിച്ച് നല്ലതെഴുതി എന്നു വരില്ല”
എന്നൊക്കെ പറഞ്ഞു നിങ്ങള്‍ കേഴുന്നത്,അത് പിണറായി പറഞ്ഞതും കൊണ്ടാണ്.

ഇത് പറഞ്ഞത് പി.സി.ജോര്‍ജ്‌ ആയിരുന്നെങ്കില്‍ താന്കള്‍ക് അത് ഇഷ്ടപെട്ടെനെ എന്നെനിക്ക് അറിയാം.


ഒരു പത്രാധിപരെയും സോപ്പിട്ട് കിട്ടിയ നല്ല വാക്കിന്റെ തണലില്‍ അല്ല പിണറായി ഉള്‍പെടെ ഒരു സി.പി.എം. സെക്രടറിയും അവരുടെ സ്ഥാനത്ത് എത്തിയതും അവിടെ തുടര്‍ന്നതും.


ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടില്‍ ഇഴയുന്ന നിങ്ങളെ പോലുള്ളവര്‍ക്ക്, പത്രധിപന്മേരെ സോപിടല്‍ ആവശ്യമായിരിക്കാം.”ശത്രു പക്ഷ മാദ്യമങ്ങളും വിരുദ്ധരും നിങ്ങളെ കടന്നക്രമിക്കുമ്പോള്‍ ഓര്‍ക്കുക,നിങ്ങള്‍ ശരിയായ പാതയിലാണ്;മറിച് അവര്‍ നിങ്ങളെ പുകഴ്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തോ തെറ്റ് പറ്റി എന്ന്‍ മനസിലാക്കുക” എന്ന ഇ.എം.എസ്.ന്റെ ഓര്‍മപെടുതല്‍ ഉള്ളപ്പോള്‍ ഗോപാലകൃഷ്ണനെ ഇറക്കിയുള്ള ഈ പത്തൊമ്പതാമത്തെ അടവും വേണ്ട മാഷെ.പിണറായി യെ തെറിപ്പിക്കാന്‍ ഇറങ്ങിയ ഗോപാലകൃഷ്ണന്‍ ഇന്നെവിടെ.

ASOKAN said...

“മരണ സമയത്ത് രോഗം മൂര്‍ച്ചിച്ച് അബോധവസ്ഥയില്‍ കിടന്ന മത്തായി ചാക്കോക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒരു വൈദികനെ വിളിച്ച് അന്ത്യ കൂദാശ കൊടുത്തു” എന്നല്ല ആ ഒരു ബിഷപ്പ് പറഞ്ഞത്.ത്യഗസംപന്നമായ കമ്യുണിസ്റ്റ്‌ ജീവതം നയിച്ച മത്തായി ചാക്കോ,അത്യാസന്ന നിലയില്‍ കിടന്ന അവസാന കാലത്ത് “അദ്ദേഹം തന്നെ,പിതാവേ, രോഗീ ലേപനം വേണം” എന്ന് ആവശ്യപെട്ടു ,എന്ന പച്ച കള്ളം താമരശേരി ബിഷപ്‌ പരസ്യമായി പൊതുയോഗത്തില്‍ തട്ടിവിട്ടപ്പോള്‍ അതിനെതിരെ “ഇത്തരം നികൃഷ്ടമായ ചെയ്തി തുടര്‍ന്നാല്‍,അതിനെ ഇന്നും അപലപിക്കും,നാളെയും അപലപിക്കും,മറ്റന്നാളും അപലപിക്കും എന്നു പത്ര ദൃശ്യ മാധയമാക്കരോട് തുറന്നു പറഞ്ഞ പിണറായി ,ഒരു കമ്യുണിസ്റ്റ്‌ നേതാവിന്റെ സ്വത്ത സിദ്ധമായ തന്റേടം ആണ് പ്രകടിപ്പിച്ചത്. .ദിവംഗതന്‍ ആയ തന്റെ സഹപ്രവര്‍ത്തകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നവര്‍ ആരായാലും, നാല് വോടിനു കൊറേ സീടിനും വേണ്ടി, അതിനെതിരെ പ്രതികരിക്കാതിരുന്നവരില്‍ നിന്നും അങ്ങേരെ വേറിട്ട്‌ നിര്‍ത്തുന്നതും ഇത് തന്നെ....

ASOKAN said...

കാളിദാസന്‍ജി ,

“മദാമ്മ ഗാന്ധി എന്നു താങ്കള്‍ ആക്ഷേപിക്കുന്ന വ്യക്തി ഭരിക്കുന്നതെങ്ങിനെ എന്നൊക്കെ മനസിലാകണമെങ്കില്‍ താങ്കളും താങ്കളുടെ നേതാവും ഇനിയും ഒരുപാടു ജന്മം ജനിക്കേണ്ടതുണ്ട്”.


യുറേക....യുറേക്ക......മദാമ്മ ഗാന്ധി എന്ന ഞാന്‍ ഇട്ട ചൂണ്ടയില്‍ താന്കള്‍ കൊത്തി മാഷെ.അത് കൊണ്ടാണ് സോണിയാജി യെ കുറിച്ച് പറഞ്ഞപ്പോള്‍ താന്കള്‍ ഇത്രയ്ക്കു “ആവേശ് കുമാര്‍ ” ആയി മാറുന്നത്.ഒരേ സമയം വലതു പക്ഷ സംരക്ഷകന്റെയും ഇടതു സ്നേഹി എന്ന് അഭിനയിച്ചു കൊണ്ടുള്ള ഇടതു വിരുദ്ധരുടെയും വേഷം താന്കള്‍ എടുത്ത് അണിഞ്ഞു.പക്ഷെ അത് ,ഒരേ സമയം ഐ.എസ്.ഐ യുടെയും സി.ഐ.എ യുടെയും ഇരട്ട ഏജെന്റ്റ്‌ ആയിരുന്ന ഡേവിഡ്‌ ഹെഡ്‌ലിയെ പോലെയുണ്ടായിരുന്നു ആ പ്രകടനം.ബ്ലോഗ്‌ ലോകത്തെ ഡേവിഡ്‌ ഹെഡ്‌ലി................!!!!!!!!!!!!!!!!!!!!!!!!!

എന്നെ ഞരമ്പ്‌ രോഗി എന്ന് വിളിച്ച നിങ്ങള്‍ക്ക് മഞ്ഞ പിത്തം വന്നതിന്റെ ദൃഷ്ടി വൈകല്യം മാറാന്‍ പ്രാര്‍ത്ഥിക്കുന്നു.............

kaalidaasan said...

ടി.പി.ചന്ദ്രശേഖരനെപോലുള്ള നേതാക്കള്‍ ഒന്ചിയാതെ സഖാക്കളെ തെറ്റിദ്ധരിപ്പിച്ചു സി.പി.എമ്മിന് എതിരാക്കിയത്‌.എന്നിട്ട് കിട്ടുന്ന ആദ്യ
അവസരത്തില്‍ തന്നെ അവര്‍ സന്ധി ചെയ്യുന്നത് ആരുമായിട്ടനെന്നു നോക്ക്.

ഇതില്‍ ഏതു വാക്ക് ആണ് മോശപെട്ടതായിട്ടുള്ളത് എന്ന് പറയണം സര്‍.


സന്ധി ചെയ്തത് നല്ല കാര്യമാണെങ്കില്‍ ഇത് എടുത്തു പറയേണ്ട അവശ്യമെന്താണശോകാ?അത് ചെയ്യന്‍ പാടില്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നതുകൊണ്ടല്ലേ അത് പ്രാധാന്യത്തോടെ പറഞ്ഞത്? അത് മോശമാണെന്നു പറയാന്‍ താങ്കള്‍ക്കുള്ള ന്യായീകരണം എന്താണ്? ഒഞ്ചിയം രക്തസക്ഷികളെ കൊന്ന കോണ്‍ഗ്രസുമായി സന്ധി ചെയ്തു എന്നല്ലേ?

കമ്യൂണിസ്റ്റുപാര്‍ട്ടിയെ നിരോധിച്ചത് കേന്ദ്ര സര്‍ക്കാര്‍ നടപടിയായിരുന്നു. അന്ന് ഒഞ്ചിയത്തു മാത്രമല്ല ഇന്‍ഡ്യ ഒട്ടാകെ കമ്യൂണിസ്റ്റുകാരെ പോലീസും പട്ടാളവും വേട്ടയാടിയിട്ടുണ്ട്. ഒഞ്ചിയത്ത് കോണ്‍ഗ്രസുകാരാണോ അവരെ വേട്ടയാടിയത്? അടിയന്തരവാസ്ഥ കേന്ദ്ര സര്‍ക്കാരാണു പ്രഖ്യാപിച്ചത്. അതില്‍ കരുണാകാരനൊരു പങ്കുമില്ല എന്നാണു താങ്കള്‍ വദിച്ചത്. അതേ വാദം കടമെടുത്താണു ഞാന്‍ പറഞ്ഞത്, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിരോധന കാലത്ത് വേട്ടയാടിയതില്‍ ഒഞ്ചിയത്തെ കോണ്‍ഗ്രസുകാര്‍ക്കുമൊരു പങ്കുമില്ല എന്ന് അവിടത്തെ ചില കമ്യൂണിസ്റ്റുകാര്‍ തീരുമാനിച്ചാല്‍ അതിനെ താങ്കള്‍ക്കെങ്ങനെ കുറ്റപ്പെടുത്താനാകും?

കരുണാകരനെ കുറ്റവിമുക്തനാക്കി ഒഞ്ചിയത്തെ കോണ്‍ഗ്രസുകാരെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന താങ്കളുടെ ഇരട്ടത്താപ്പിനെയാണു ഞാന്‍ വിമര്‍ശിച്ചത്.

“ചില തെട്ടിധാരനയുടെ പുറത്തു പാര്‍ടി വിട്ട നല്ലവരായ അവിടത്തെ സഖാക്കള്‍ താമസിയാതെ പാര്‍ടിയില്‍ തിരികെയെതുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു”

വെറുതെ പ്രതീക്ഷിച്ചതുകൊണ്ടായില്ല.

ശരിയായ ധാരണയുടെ പേരിലായിരുന്നു ഒഞ്ചിയത്തെ കുറെ സഖാക്കള്‍ പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി ധാരണയിലാണു മത്സരിച്ചതും. ഈ ധാരണ അറിഞ്ഞുമൊണ്ടുതന്നെയാണവര്‍ ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തതും മറ്റ് ചില ഇടങ്ങളില്‍ കോണ്‍ഗ്രസുകാരുടെ വോട്ടു സ്വീകരിച്ചതും. അതിനു മറ്റൊരു വ്യാഖ്യാനം നല്‍കിയാലൊന്നുമീ സത്യം ഇല്ലാതാകില്ല.

അമ്പലപ്പുഴയില്‍ ധ്യനസുതന്‍ എന്ന സഖാവിനെ പുറത്താക്കിയത് അശോകനോര്‍മ്മയുണ്ടോ ആവോ. വി എസിനനുകൂലമായി പ്രകടനം നടത്തിയതിനാണദ്ദേഹത്തെ ലെനിന്സ്റ്റ് സംഘടന തത്വം ഉപയോഗിച്ച് അന്ന് പുറത്താക്കിയത്. അന്ന് രാജിവച്ച് സ്വതന്ത്രനായി തെരഞ്ഞെടുപ്പിലദ്ദേഹം ജയിച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി ജയിച്ചു. രണ്ടു പ്രാവശ്യവും സി പി എം സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണദ്ദേഹം ജയിച്ചതും. ഈ നാടകമൊകെ കളിച്ച പാര്‍ട്ടി ഇപ്പോള്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തദ്ദേഹത്തെ പ്രസിഡണ്ടാക്കി. ഒഞ്ചിയത്തും പാര്‍ട്ടിക്കത് ചെയ്യാമായിരുന്നു. സഖാക്കള്‍ ഇപ്പോഴേ പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നേനെ. അമ്പലപ്പുഴയില്‍ രണ്ട് തെരഞ്ഞെടുപ്പു വേണ്ടി വന്നു പാര്‍ട്ടിക് ധ്യാനസുതനെ അംഗീകരിക്കാന്‍, അതു പോലെ ഒഞ്ചിയത്തും സംഭവിക്കും. അതിനിടക്ക് പാര്‍ട്ടിക്കു കുറച്ചുകൂടെ ജനങ്ങളുടെ മുന്നില്‍ അപഹസ്യമാകാനുണ്ട്. ചില നിയോഗങ്ങള്‍ അങ്ങനെയാണ്.

അമ്പലപ്പുഴയില്‍ സി പി എം വിമതനെയാണു പിന്തുണച്ചതെങ്കില്‍ മറ്റ് പലയിടത്തും കോണ്‍ഗ്രസിനേയും കേരളാ കോണ്‍ഗ്രസിനെയുമൊക്കെയാണ്. അവിടെയൊനും പാര്‍ട്ടിയുടെ ഔദ്യോഗിക നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ താങ്കള്‍ കാണുന്നതുപോലെ വലിയ കറ കാണാന്‍ സാധിച്ചില്ല.അതുകൊണ്ട് ഈ കറ കാണലൊക്കെ ഓരോരോ ആളുകളുടെയും ഓരോരോ സ്ഥലങ്ങളിലെയും ചില കൊച്ചു കൊച്ചു ധാര്‍ഷ്ട്യങ്ങളാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു.

kaalidaasan said...

ഇത് പറഞ്ഞത് പി.സി.ജോര്‍ജ്‌ ആയിരുന്നെങ്കില്‍ താന്കള്‍ക് അത് ഇഷ്ടപെട്ടെനെ എന്നെനിക്ക് അറിയാം.


അശോകന്‍,

താങ്കള്‍ എഴുതുന്നതിന്റെ താഴെ ഉള്ള പലതും ഞാന്‍ കാണുന്നില്ല എന്നാക്ഷേപിക്കുന്ന താങ്കള്‍ക്ക് വേണ്ടി ഞാനും ഒന്ന് ചൂണ്ടിക്കാണിക്കാം. ഇതേ വാചകത്തിന്റെ താഴെ ഞാനും ഒരു വാചകം എഴുതിയിട്ടുണ്ടായിരുന്നു. ഇതാണത്.

പിണറായി വിജയന്‍ ചെയ്ത ഇതുപോലെയുള്ള കാര്യങ്ങള്‍ പി സി ജോര്‍ജ്ജെന്നല്ല, വേറെ ഒരു വ്യക്തിയു ചെയ്യരുതെന്നാണെന്റെ ആഗ്രഹം.

അര്‍ത്ഥം ഞാന്‍ വിശദീകരിക്കേണ്ടല്ലോ.

പിണറായി വിജയന്‍ അതൊക്കെ പറഞ്ഞിട്ടുണ്ട് എന്നെങ്കിലും താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ. കെ ഇ എന്‍ കുഞ്ഞഹമ്മദ് അന്നു പറഞ്ഞത് ഇത് വര്‍ഗ്ഗസമരത്തിന്റെ ഭഗമാണെന്നാണ്. താങ്കള്‍ക്കും അതുപോലെ എന്തെങ്കിലും ന്യായീകരണമുണ്ടോ ആവോ? അന്ധമായ വിധേയത്വമുള്ള താങ്കളൊക്കെ ഇതില്‍ യതൊരു കുഴപ്പവും കാണില്ല. പക്ഷെ അതില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ അത് മോശമാണെന്നു തിരിച്ചറിയും. പ്രതികരിക്കും.

kaalidaasan said...

ഒരു പത്രാധിപരെയും സോപ്പിട്ട് കിട്ടിയ നല്ല വാക്കിന്റെ തണലില്‍ അല്ല പിണറായി ഉള്‍പെടെ ഒരു സി.പി.എം. സെക്രടറിയും അവരുടെ സ്ഥാനത്ത് എത്തിയതും അവിടെ തുടര്‍ന്നതും.

അശോകന്‍,

അത് വളരെ ശരിയാണ്. ആരെയെങ്കിലും സോപ്പിട്ടാണെന്ന് ആരെങ്കിലും ആക്ഷേപിച്ചതായി ഞാനും കേട്ടിട്ടില്ല. പക്ഷെ ഇതുപോലെയുള്ള പത്രാധിപന്‍മാരെയും മതനേതാക്കളെയും പാര്‍ട്ടി അംഗങ്ങളെയും വരെ അധിക്ഷേപിച്ചും പുലഭ്യം പറഞ്ഞും പുറത്താക്കിയും സി പിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളും അദ്ദേഹം നേടിക്കൊടുത്തു. ആ പരാജയങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇനിയും തുടരും.

കുറച്ചു മുമ്പ് ആന്റണി എന്നയാള്‍ കേരളത്തിലെ പത്രപ്രവര്‍ത്തനം നിഷ്പക്ഷമല്ല എന്നു വിലപിച്ചു കണ്ടു. നിഷ്പക്ഷമാകില്ല. പരസ്യമായി ചീത്ത വിളിക്കുന്നതു കേള്‍ക്കുന്നവര്‍ നിഷ്പക്ഷരാകണമെങ്കില്‍ അവര്‍ മന്ദബുദ്ധികളായിരിക്കണം.

ഭൂമാഫിയക്കാരും കള്ളുരാജാക്കന്‍മാരും ലോട്ടറി രജാക്കന്‍മാരുമൊക്കെയായി ബന്ധമുള്ള എല്ലാ പാര്‍ട്ടി അംഗങ്ങളെയും സംരക്ഷിച്ച് സ്വന്തം സ്ഥാനമുറപ്പിക്കുന്നതുപോലെയല്ല തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കാന്‍ കുറേക്കാലമെടുക്കും. നിസാര പ്രശ്നങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെയൊക്കെ താങ്ങേണ്ട ഗതികേടിലേക്കാണദ്ദേഹം എത്തിപ്പെടാന്‍ പോകുന്നത്. ധ്യാനസുതനൊക്കെ അതിന്റെ ആരംഭം മാത്രം.

kaalidaasan said...

ശത്രു പക്ഷ മാദ്യമങ്ങളും വിരുദ്ധരും നിങ്ങളെ കടന്നക്രമിക്കുമ്പോള്‍ ഓര്‍ക്കുക,നിങ്ങള്‍ ശരിയായ പാതയിലാണ്;മറിച് അവര്‍ നിങ്ങളെ പുകഴ്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തോ തെറ്റ് പറ്റി എന്ന്‍ മനസിലാക്കുക

അശോകന്‍,


ഇതണു വേദവാക്യമെങ്കില്‍ പിന്നെ താഴെ കാണുന്ന വിലാപത്തിനെന്തു പ്രസക്തി?

കേരളത്തിലെ വോട്ടിംഗ് രീതിയെ മാധ്യമങ്ങള്‍ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. എല്ലാ മുഖ്യാധാരാമാധ്യമങ്ങളും ഇപ്പോള്‍ ഇടതു പക്ഷത്തിനെതിരെ സംഘം ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഏതാണ്ട് അഞ്ച് 24*7 വാര്‍ത്താചാനലുകൾ ഉൾപ്പെടെ 16-17 ചാനലുകള്‍ നമുക്കുണ്ട്. മൂന്നു പുതിയ ചാനലുകള്‍ രജിസ്‌ട്രേഷനായി അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട് 20 ലക്ഷം കോപ്പികള്‍ ദിവസേന അടിക്കുന്ന രണ്ടു പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങള്‍ - മലയാള മനോരമയും മാതൃഭൂമിയും- ഈ സംസ്ഥാനത്തുണ്ട്. എത്രമാത്രം അപവാദമാണ് അവര്‍ നിത്യേനെ ഇടതു പക്ഷത്തിനെതിരെ അടിച്ചിറക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ ഒരു പ്രധാനപ്പെട്ട സഖ്യകക്ഷികളാണു മാധ്യമങ്ങൾ‍.


പാത ശരിയാണെങ്കില്‍ അതും കെട്ടിപ്പിടിച്ച് കിട്ടുന്നതും വാങ്ങി സംതൃപ്തിയോടെ കഴിഞ്ഞുകൂടിയാല്‍ പോരെ? ഒഞ്ചിയത്ത് കൊഞ്ചുപിടിക്കുന്നവര്‍ പിടിച്ചോട്ടെ. എന്തിനതില്‍ അസഹിഷ്ണുത കാണിക്കുന്നു.

kaalidaasan said...

ത്യഗസംപന്നമായ കമ്യുണിസ്റ്റ്‌ ജീവതം നയിച്ച മത്തായി ചാക്കോ,അത്യാസന്ന നിലയില്‍ കിടന്ന അവസാന കാലത്ത് “അദ്ദേഹം തന്നെ,പിതാവേ, രോഗീ ലേപനം വേണം” എന്ന് ആവശ്യപെട്ടു ,എന്ന പച്ച കള്ളം താമരശേരി ബിഷപ്‌ പരസ്യമായി പൊതുയോഗത്തില്‍ തട്ടിവിട്ടപ്പോള്‍ അതിനെതിരെ “ഇത്തരം നികൃഷ്ടമായ ചെയ്തി തുടര്‍ന്നാല്‍,അതിനെ ഇന്നും അപലപിക്കും,നാളെയും അപലപിക്കും,മറ്റന്നാളും അപലപിക്കും എന്നു പത്ര ദൃശ്യ മാധയമാക്കരോട് തുറന്നു പറഞ്ഞ പിണറായി ,ഒരു കമ്യുണിസ്റ്റ്‌ നേതാവിന്റെ സ്വത്ത സിദ്ധമായ തന്റേടം ആണ് പ്രകടിപ്പിച്ചത്. .


അശോകന്‍,


ക്യാന്‍സര്‍ രോഗം മൂര്‍ഛിച്ച അവസ്ഥയില്‍ ബന്ധുക്കള്‍ അപേക്ഷിച്ചതനുസരിച്ച് ഒരു വൈദികന്‍ അന്ത്യകൂദാശ കൊടുത്തു. ബിഷപ്പ് അത് പരസ്യമായി പറഞ്ഞു. അതിനെന്തു തരം വ്യാഖ്യാനം നല്‍കിയാലും ആ സത്യം ഇല്ലാതാകില്ല. ഇത് പറയുന്നത് നികൃഷ്ടമാണെന്ന് മനുഷ്യ ജന്മം എടുത്ത ഒരു ജീവിയും പറയില്ല. കേട്ട് വിശ്വസിക്കുകയും ഇല്ല.

നികൃഷ്ടമായ വര്‍ത്തമാനങ്ങള്‍ മറ്റ് പല ബിഷപ്പുമാരും പറയാറുണ്ട്.

പിണറായി അപലപിക്കും. എന്നിട്ട് ഇപ്പോള്‍ തോമസ് ഐസക്കൊക്കെ ചെയ്യുന്നതുപോലെ അരമനകളില്‍ കയറി ഇറങ്ങും. ഇതൊക്കെ ആണ്‌ നികൃഷ്ടമായ പ്രവര്‍ത്തനം എന്ന് ക്രിസ്ത്യാനികള്‍ പലരും മനസിലാക്കും. അത് വോട്ടു ചെയ്യുമ്പോള്‍ പകര്‍ത്തും. എങ്കിലല്ലേ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ വര്‍ഗ്ഗീയതയുടെ തരംഗം എന്ന ലേഖനമൊക്കെ എഴുതാന്‍ ആകൂ.

കമ്യുണിസ്റ്റ്‌ നേതാവ് സ്വത സിദ്ധമായ തന്റേടം പ്രകടിപ്പിക്കുമ്പോള്‍ വോട്ടു ചെയ്യുന്നവര്‍ അവര്‍ക്ക് സ്വത സിദ്ധമായ തന്റേടം കാണിക്കും. അത് നേരിടാനുള്ള തന്റേടം കൂടി കമ്യൂണിസ്റ്റുനേതാവു കാണിക്കണം. തോറ്റു തുന്നം പാടുമ്പോള്‍ വര്‍ഗ്ഗിയതയുടെ തരംഗമെന്ന് വിലപിക്കരുത്.
ബിഷപ്പുമാരെ അധിക്ഷേപിക്കുമ്പോള്‍ അവര്‍ വെറുതെ ഇരിക്കില്ല. അവര്‍ക്ക് സംഘടിപ്പിക്കാവുന്ന വോട്ടുകള്‍ സംഘടിപ്പിച്ച് പകരം വീട്ടും. സി പി എം പോലെ കേഡര്‍ സ്വഭാവമാണ്, കത്തോലിക്കാ സഭക്ക് ഉള്ളത്. ഗണ്യമായ ഒരു പറ്റം വിശ്വാസികള്‍ ഇന്നും ബിഷപ്പുമാര്‍ പറയുന്നതേ കേള്‍ക്കൂ. അത് മറ്റാളുകള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണു സത്യം.

പിണറായി വിജയന്‍ ചന്തയിലെ സി ഐ റ്റിയുക്കാരനല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ സഭ്യവും സംസ്കാര സമ്പന്നവുമായ പ്രയോഗങ്ങളാണു മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത്. നികൃഷ്ടജീവി എന്ന് മനസില്‍ തോന്നിയാലും വിശേഷബുദ്ധിയുള്ള ജീവികള്‍ അതൊക്കെ പൊതു വേദിയില്‍ വിളിച്ചു പറഞ്ഞ് വലിയ ഒരു ജനവിഭാഗത്തിന്റെ വെറുപ്പു സമ്പാദിക്കില്ല.

പ്രയോഗം. ആര്‍ജ്ജവമുള്ളവര്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കണം. പക്ഷെ ഇപ്പോള്‍ തോമസ് ഐസക്ക് ബിഷപ്പുമാരുടെ അരമന കയറി ഇറങ്ങുമ്പോള്‍ ആ ആര്‍ജ്ജവം ഇല്ലാതാകുന്നു. മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചാണു മരിച്ചതെന്നത് സഭയുടേരേഖകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടതാണ്. ഒരു ബിഷപ്പിനും മറിച്ചൊരു അഭിപ്രായമില്ല.

കമ്യൂണിസ്റ്റിന്റെ സത സിദ്ധമായ തന്റേടത്തോടെ പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചത് മനസിലായി. തോമസ് ഐസക്കിനു തന്റേടമില്ലാത്തതുകൊണ്ടാണോ അദ്ദേഹം അരമനകള്‍ കയറി ഇറങ്ങുന്നത്. അതോ അദ്ദേഹം വ്യാജ കമ്യൂണിസ്റ്റാണോ?

പ്രശസ്തനായ ഒരു സി പി എം നേതാവ് അദ്ദേഹത്തിന്റെ ഭാര്യയെ ക്ഷേത്രദര്‍ശനത്തിനു കൊണ്ടുപോകുമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മറ്റൊരു നേതാവിന്റെ ഭാര്യയും മകനും കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. താങ്കള്‍ ഈശ്വരവിശ്വസിയാണെന്നും പറയുന്നു. ഇതിലൊന്നുമില്ലാത്ത എന്തു നികൃഷ്ടതയാണ്, മത്തായി ചക്കോക്ക് അന്ത്യകൂദാശ കൊടുത്തു എന്നു പറയുന്നതിലുള്ളത്?

kaalidaasan said...

മദാമ്മ ഗാന്ധി എന്ന ഞാന്‍ ഇട്ട ചൂണ്ടയില്‍ താന്കള്‍ കൊത്തി മാഷെ.അത് കൊണ്ടാണ് സോണിയാജി യെ കുറിച്ച് പറഞ്ഞപ്പോള്‍ താന്കള്‍ ഇത്രയ്ക്കു “ആവേശ് കുമാര്‍ ” ആയി മാറുന്നത്.ഒരേ സമയം വലതു പക്ഷ സംരക്ഷകന്റെയും ഇടതു സ്നേഹി എന്ന് അഭിനയിച്ചു കൊണ്ടുള്ള ഇടതു വിരുദ്ധരുടെയും വേഷം താന്കള്‍ എടുത്ത് അണിഞ്ഞു

അശോകന്‍,


മദാമ്മ ഗാന്ധി എന്നാണോ ഇപ്പോള്‍ ചൂണ്ടക്കൊക്കെ പേര്?
മദാമ്മയെന്ന് ആദ്യം വിളിച്ചത് കരുണാകരനായിരുന്നു. പാവം പിണറായി അതിലൊക്കെ ഒന്നു മയങ്ങിപ്പോയി. ചാവേറുകള്‍ ആ മയക്കത്തില്‍ നിന്നും ഇനിയും ഉണര്‍ന്നിട്ടില്ല.

ചൂണ്ടായായാലും ഇരയായാലും ഈ മദാമ്മയണിന്നിന്‍ഡ്യ ഭരിക്കുന്നത്. അതും പിന്നണിയില്‍ നിന്നും. ഒരലോസരവുമുണ്ടാക്കാതെ. തന്റേടമുണ്ടെന്ന് മേനി നടിക്കുന്ന ചില ജന്മങ്ങള്‍ ആടുന്ന പൊറാട്ടു നാടകമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചു. ഇനിയും കുറേനാള്‍ തുടരുന്ന ലക്ഷണമാണ്.

വലതുപക്ഷമായാലും ഇടതുപക്ഷമായാലും ആരും രക്ഷപ്പെടുത്തേണ്ട അവശ്യമില്ല,. ജനങ്ങള്‍ സ്വീകരിച്ചാല്‍ രക്ഷപ്പെടും. മൈതാന പ്രസംഗങ്ങളല്ല വോട്ടു പെട്ടിയില്‍ വീഴുന്ന വോട്ടുകളാണ്, രക്ഷപ്പെടുത്തുന്നത്. ജനങ്ങളെ അവഹേളിക്കുന്നവരെ ജനം പുറം കാലുകൊണ്ട് അടിക്കും. ചിന്താശേഷിയുള്ളവര്‍ അടി കിട്ടിയാല്‍ പാഠം പഠിക്കും. അല്ലാത്തവര്‍ വീണ്ടും വീണ്ടും ജനങ്ങളുടെ മേല്‍ കുതിര കയറും. ജനങ്ങളുടെ മേല്‍ കുതിര കയറാന്‍ പോയാല്‍ അവര്‍ ഒരു മൂലക്കിരുത്തും. വിവേകമുള്ളവര്‍ അതില്‍ നിന്നൊക്കെ പാഠം പഠിക്കും. അല്ലാത്തവര്‍ പല മനോരാജ്യങ്ങളും കണ്ട്, ഇനിയൊരിക്കലും രക്ഷപ്പെടേണ്ടാത്ത ചില നടപടികള്‍ എടുക്കും. നല്ല ബുദ്ധി തോന്നാനും വേണം ഒരു വിധി.

ASOKAN said...

കാളിദാസജി ,


ഇന്ന് പുലര്‍ച്ചെ നാല് മണിമുതല്‍ നേരം വെളുത്ത് ഏതാണ്ട് പതിനൊന്നു മണി വരെയുള്ള സമയം കൊണ്ട് താങ്കള്‍ മുന്‍പ്‌ പലപ്രാവശ്യം പറഞ്ഞ കുറെ കാര്യങ്ങള്‍ തന്നെ,തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.നിങ്ങളുടെ ഈ പരാക്രമം കാണുമ്പോള്‍ ഒരു കവി വാക്യം ആണ് എനിക്ക് ഓര്‍മ്മ വരുന്നത്.

“അതുകൊണ്ട് അരിശം തീരാഞ്ഞ് അവന്‍ ആ
പുരയുടെ ചുറ്റും മണ്ടി നടന്നു.”

താങ്കള്‍ നടന്നോളു മാഷെ,വേണമെങ്കില്‍ പുരയുടെ വടക്കേ മൂലയില്‍ ഇരിക്കുന്ന ഉരലിനിട്ടു കൊടുക്ക്,ഒരു തൊഴി,മുടി വലിച്ച് പറിക്ക് ,കലി അടങ്ങട്ടെ,കാളിക്ക്!!!

ഏതാണ്ട് സ്റ്റോക്ക്‌ തീര്‍ന്ന മട്ടുണ്ടല്ലോ,മാഷെ?.ശേഷം എന്തുണ്ട് കയ്യില്‍?ട്രാക്ടര്‍,ടില്ലെര്‍,കമ്പ്യൂട്ടര്‍ തുടങ്ങിയ കോണ്ഗ്രസ് കാരുടെ പഴയ അടവോ?.

ഏതായാലും “മദാമ്മ ഗാന്ധി” പ്രയോഗത്തോടെ,കപട ഇടതു വേഷം ഉപേക്ഷിച് ,അരയും തലയും മുറുക്കി ഇറങ്ങിയ നിങ്ങളിലെ യഥാര്‍ത്ഥ ഖദര്‍ ധാരിയെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷം..........

kaalidaasan said...

എന്നെ ഞരമ്പ്‌ രോഗി എന്ന് വിളിച്ച നിങ്ങള്‍ക്ക് മഞ്ഞ പിത്തം വന്നതിന്റെ ദൃഷ്ടി വൈകല്യം മാറാന്‍ പ്രാര്‍ത്ഥിക്കുന്നു............ഇടക്കു പ്രാര്‍ത്ഥിക്കുന്നതൊക്കെ നല്ലതാണ്. ഇല്ലാത്ത തോന്നലുകള്‍ ഒഴിവാകാന്‍ ഒരു പൂമൂടല്‍ നടത്തിയാലും തരക്കേടില്ല.

ഞാന്‍ ആരുടെയോ പണം വാങ്ങി എഴുതുന്നു എന്ന് താങ്കള്‍ കുറെ പ്രാവശ്യം ആവര്‍ത്തിച്ചു കണ്ടു. ഇല്ലാത്ത ഒന്നുണ്ട് എന്നു തോന്നുന്നതിനു ഉപയോഗിക്കുന്ന ഒരു പേരാണ്, ഞെരമ്പുരോഗമെന്നത്. അതിഷ്ടമായില്ലെങ്കില്‍ വേരെയും ചില പേരുകളുണ്ട്.

അശോകന്‍ നിറുത്തിപ്പോകുകയാണന്നു കേട്ടതില്‍ ദുഖമുണ്ട്.