Wednesday, January 6, 2010

പറയൂ സിബിഐ, നേരറിയണ്ടേ?

"ആന്റണിയുടെ മഹനീയ വ്യക്തിത്വത്തെ കരിതേച്ചു കാണിക്കാനുള്ള അപലപനീയമായ നീക്കമാണ്'' എസ്എന്‍സി ലാവ്ലിന്‍ കേസില്‍ എ കെ ആന്റണിയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കേസില്‍, അതുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ പറയുന്നത് 'മഹനീയ വ്യക്തിത്വത്തിനുമേല്‍ പതിക്കുന്ന കരി'യാണെന്ന് എ കെ ആന്റണി പറയുമോ എന്നറിയില്ല. മഹാന്മാര്‍ക്ക് സാക്ഷികളാകുന്നതില്‍നിന്ന് വിലക്കുണ്ടോ?

ലാവ്ലിന്‍ കേസ് സിബിഐ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ്, പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വ്യക്തമായത്. പിണറായി വിജയന്‍ തന്റെ ഹര്‍ജിയില്‍ പുതിയ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ആ രേഖകള്‍ പരിശോധിക്കേണ്ടതല്ലെന്നോ, പിണറായി ഉന്നയിച്ച ആവശ്യങ്ങള്‍ നീതിയുക്തമല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. സിബിഐ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. തികച്ചും സാങ്കേതികമായ വാദമാണ് സിബിഐ ഉയര്‍ത്തിയത്. നിയമപരമായ സാങ്കേതിക തടസ്സങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. സാധാരണ നിലയില്‍ ഒരു കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഇവിടെയും സിബിഐ അങ്ങനെയാണ് അവകാശപ്പെട്ടത്. എന്നാല്‍, പ്രത്യേക കോടതി ആ കുറ്റപത്രം പ്രാഥമികമായി പരിശോധിച്ച വേളയില്‍തന്നെ പ്രകടമായ അപാകതകള്‍ കണ്ടെത്തി. സിബിഐ അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടെത്തിയ നാലു പേര് കുറ്റപത്രത്തിലുണ്ട്; പ്രതിപ്പട്ടികയിലില്ല. അതില്‍ രണ്ടുപേര്‍ മരിച്ചുപോയവരെങ്കില്‍ ഒരാള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായ ജി കാര്‍ത്തികേയനാണ്. കാര്‍ത്തികേയനാണ് 'ഗൂഢാലോചന' തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്ന സിബിഐ, പ്രതിചേര്‍ക്കാതിരിക്കാന്‍ നിരത്തിയ ന്യായം 'നേട്ടമുണ്ടാക്കിയതിന് തെളിവില്ല' എന്നത്രെ. മറ്റാരെങ്കിലും നേട്ടമുണ്ടാക്കിയതിന്റെ തെളിവ് കുറ്റപത്രത്തിലുണ്ടോ-ഇല്ലേയില്ല. കരാര്‍ ഉണ്ടാക്കിയ കാര്‍ത്തികേയനില്ലാത്ത പ്രതിപ്പട്ടികയില്‍ കരാറിന്റെ തുടര്‍നടത്തിപ്പുകാലത്ത് രണ്ടുകൊല്ലവും അഞ്ചുമാസവും മന്ത്രിയായിരുന്ന പിണറായി വിജയന്‍ വരുന്നതെങ്ങനെ?

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടേണ്ടിയിരുന്ന 86 കോടി രൂപ നഷ്ടപ്പെടുത്തി എന്നാണ് സിബിഐ ഉണ്ടാക്കിയ കേസ്. ആ നഷ്ടമുണ്ടായത് പിണറായി മന്ത്രിയായ കാലത്തല്ല. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയുമായിരുന്ന കാലത്ത്, ക്യാന്‍സര്‍ സെന്ററിനുള്ള സഹായം തുടരാന്‍ കരാറുണ്ടാക്കണം എന്നഭ്യര്‍ഥിച്ച് കനേഡിയന്‍ അധികൃതര്‍ നിരന്തരം നടത്തിയ രേഖാമൂലമുള്ള അഭ്യര്‍ഥനകള്‍ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്തേ അങ്ങനെയൊരു കരാര്‍ വച്ചില്ല? കരാര്‍ വയ്ക്കാതെ ധാരണാ പത്രം അസാധുവാക്കിയവരല്ലേ നഷ്ടത്തിന് ഉത്തരവാദികള്‍? ഇത് സിബിഐക്ക് അന്വേഷിക്കാന്‍ പാടില്ലേ?

സിബിഐ രാഷ്ട്രീയ ചട്ടുകമായാണ് ഈ കേസില്‍ പ്രവര്‍ത്തിച്ചത് എന്ന് കുറ്റപത്രത്തില്‍ മാത്രമല്ല, കോടതിയില്‍ അവര്‍ ഉന്നയിച്ച വാദങ്ങളിലും തെളിയുന്നു. അതല്ലെങ്കില്‍ കോടതിയില്‍ അവര്‍ വാദിക്കേണ്ടത്, പിണറായി ചൂണ്ടിക്കാട്ടിയ കാര്യങ്ങളാകെ പരിശോധിച്ചശേഷമാണ് തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് എന്നായിരുന്നു. ഇവിടെ,'പ്രതിയുടെ അവകാശമില്ലായ്മ'യാണ് ആയുധമാക്കിയത്. ചൂണ്ടിക്കാട്ടുന്ന ആളെ നോക്കിയാണോ സിബിഐ അന്വേഷണത്തിന്റെ ഗതി തീരുമാനിക്കേണ്ടത്? കാര്‍ത്തികേയന്‍ എന്തുകൊണ്ട് പ്രതിയോ സാക്ഷിയോ ആയില്ല എന്ന പ്രശ്നം ശക്തമായി നിലനില്‍ക്കുന്നു. ആന്റണിക്കും കടവൂര്‍ ശിവദാസനും കാര്‍ത്തികേയനും ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയുമെന്നത് രാഷ്ട്രീയ പക്ഷപാതിത്വമോ ആജ്ഞാനുവര്‍ത്തിത്വമോ അല്ലെങ്കില്‍ മറ്റെന്താണ്?

ആന്റണിയുടെ വ്യക്തിത്വം മഹനീയമല്ല എന്നൊന്നും സ്ഥാപിക്കാന്‍ ഇവിടെ ആരും മുതിര്‍ന്നിട്ടില്ല. എന്നാല്‍, മറ്റു രാഷ്ട്രീയ നേതാക്കളുടെ വ്യക്തിത്വത്തെ പാതാളത്തോളം ചവിട്ടിത്താഴ്ത്താനാണ് ചെന്നിത്തലയടക്കമുള്ളവര്‍ ശ്രമിക്കുന്നത് എന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാകുമോ? പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കാനും തെറ്റായി ചിത്രീകരിക്കാനും ചെന്നിത്തലയടക്കമുള്ളവര്‍ നടത്തിയ മ്ളേച്ഛമായ നീക്കങ്ങളുടെ ഫലമായാണ് ഈ കേസ് തന്നെ രൂപപ്പെട്ടത് എന്ന സത്യം നിഷേധിക്കാനാകുമോ? പിണറായി എന്ത് അഴിമതിയാണ് നടത്തിയിട്ടുള്ളത്? പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തില്‍ വഴിവിട്ട എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത്? എന്തുനേട്ടമാണുണ്ടാക്കിയിട്ടുള്ളത്? എന്തെങ്കിലും ഒരുകാര്യം സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചെന്നിത്തല അത് ജനസമക്ഷം പറയാമോ?

വരദാചാരിയുടെ തലപരിശോധനയടക്കമുള്ള മുട്ടന്‍ നുണകളെ കള്ളസാക്ഷികളെ സൃഷ്ടിച്ച് കുറ്റപത്രത്തിലാക്കി പിണറായിയെ പ്രതിയാക്കിയതില്‍ സിബിഐക്ക് ലജ്ജ തോന്നുന്നില്ല; ആ സിബിഐയെ വാഴ്ത്തുന്നതില്‍ ചെന്നിത്തലയും ലജജിക്കേണ്ടതില്ലെന്നാണോ? പ്രത്യേക കോടതി, പിണറായി ഉയര്‍ത്തിയ പ്രശ്നങ്ങളൊന്നും നിരാകരിച്ചിട്ടില്ല. അവ ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതല്ല എന്ന നിയമപരമായ പരിമിതിയാണ് ചൂണ്ടിക്കാട്ടിയത്. ഈ ഹര്‍ജി തള്ളിയതും കോടതി നടത്തിയ പരാമര്‍ശങ്ങളും ബാധിക്കാതെ അന്വേഷണം മുന്നോട്ടുപോകണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ തുടരുന്ന അന്വേഷണം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ്-സിബിഐ വിട്ടുകളഞ്ഞ ഭാഗങ്ങളെക്കുറിച്ചാണ്. തെളിച്ചുപറഞ്ഞാല്‍, കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചാണ്. അത് സിബിഐ സ്വമേധയാ തീരുമാനിച്ച് നടത്തുന്നതല്ല. കോടതിയുടെ നിര്‍ദേശമനുസരിച്ചാണ്. പിണറായി വിജയന്‍ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ട എന്നല്ല, അതടക്കം പരിശോധിക്കാന്‍ സിബിഐക്ക് ഇനിയും അവസരമുണ്ട് എന്നാണ് വിധിയുടെ സാരാംശം.

ഇവിടെ സിബിഐയുടെ മുന്‍വിധികളും നിര്‍ബന്ധബുദ്ധിയും പക്ഷപാതിത്വവും മറയില്ലാതെ പുറത്തുവന്നിട്ടുണ്ട്. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കാമെന്നോ, പരിശോധിച്ചിട്ടുണ്ട് എന്നോ പറയാനുള്ള ആര്‍ജവം സിബിഐ എന്തുകൊണ്ട് കാട്ടിയില്ല എന്ന ചോദ്യമാണുയരുന്നത്. ആ ചോദ്യം ധാര്‍മികതയുടേതാണ്; നൈതികതയുടേതാണ്. കൈയിലുള്ള രേഖകള്‍ പരിശോധിക്കണം എന്ന ആവശ്യത്തോട് എന്തിന് സിബിഐ പുറംതിരിഞ്ഞു നില്‍ക്കുന്നു? ആന്റണിയെ സാക്ഷിയാക്കുന്നതിനെ എന്തിന് ഭയപ്പെടുന്നു?

സിപിഐ എം തുടക്കംമുതല്‍ പറഞ്ഞുവരുന്ന വിമര്‍ശങ്ങള്‍ സിബിഐ വീണ്ടും സാധൂകരിച്ചിരിക്കുന്നു-ഈ നിഷേധത്തിലൂടെ. അതുകൊണ്ടാണ്, സാങ്കേതികമായി കോടതി തള്ളിയിട്ടുപോലും ലാവ്ലിന്‍ കേസില്‍ പിണറായിയുടെ ഹര്‍ജിക്ക് പ്രസക്തിയും പ്രാധാന്യവുമുണ്ടാകുന്നത്. സാക്ഷിയാക്കുന്നത് 'വ്യക്തിത്വത്തില്‍ കരിതേക്കലാണ്' എന്ന ചെന്നിത്തലയുടെ ഹാസ്യം ആസ്വദിക്കാനും മലയാളികള്‍ക്ക് അവസരമുണ്ടായല്ലോ.

33 comments:

manoj pm said...

ലാവ്ലിന്‍ കേസ് സിബിഐ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ്, പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വ്യക്തമായത്. പിണറായി വിജയന്‍ തന്റെ ഹര്‍ജിയില്‍ പുതിയ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ആ രേഖകള്‍ പരിശോധിക്കേണ്ടതല്ലെന്നോ, പിണറായി ഉന്നയിച്ച ആവശ്യങ്ങള്‍ നീതിയുക്തമല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. സിബിഐ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. തികച്ചും സാങ്കേതികമായ വാദമാണ് സിബിഐ ഉയര്‍ത്തിയത്. നിയമപരമായ സാങ്കേതിക തടസ്സങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. സാധാരണ നിലയില്‍ ഒരു കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഇവിടെയും സിബിഐ അങ്ങനെയാണ് അവകാശപ്പെട്ടത്. എന്നാല്‍, പ്രത്യേക കോടതി ആ കുറ്റപത്രം പ്രാഥമികമായി പരിശോധിച്ച വേളയില്‍തന്നെ പ്രകടമായ അപാകതകള്‍ കണ്ടെത്തി. സിബിഐ അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടെത്തിയ നാലു പേര് കുറ്റപത്രത്തിലുണ്ട്; പ്രതിപ്പട്ടികയിലില്ല. അതില്‍ രണ്ടുപേര്‍ മരിച്ചുപോയവരെങ്കില്‍ ഒരാള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായ ജി കാര്‍ത്തികേയനാണ്. കാര്‍ത്തികേയനാണ് 'ഗൂഢാലോചന' തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്ന സിബിഐ, പ്രതിചേര്‍ക്കാതിരിക്കാന്‍ നിരത്തിയ ന്യായം 'നേട്ടമുണ്ടാക്കിയതിന് തെളിവില്ല' എന്നത്രെ

ജനശക്തി said...

വ്യക്തമായത് സിബിഐയുടെ പക്ഷപാതം

Suraj said...

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടേണ്ടിയിരുന്ന 86 കോടി രൂപ നഷ്ടപ്പെടുത്തി എന്നാണ് സിബിഐ ഉണ്ടാക്കിയ കേസ്. ആ നഷ്ടമുണ്ടായത് പിണറായി മന്ത്രിയായ കാലത്തല്ല. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയുമായിരുന്ന കാലത്ത്, ക്യാന്‍സര്‍ സെന്ററിനുള്ള സഹായം തുടരാന്‍ കരാറുണ്ടാക്കണം എന്നഭ്യര്‍ഥിച്ച് കനേഡിയന്‍ അധികൃതര്‍ നിരന്തരം നടത്തിയ രേഖാമൂലമുള്ള അഭ്യര്‍ഥനകള്‍ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്തേ അങ്ങനെയൊരു കരാര്‍ വച്ചില്ല? കരാര്‍ വയ്ക്കാതെ ധാരണാ പത്രം അസാധുവാക്കിയവരല്ലേ നഷ്ടത്തിന് ഉത്തരവാദികള്‍? ഇത് സിബിഐക്ക് അന്വേഷിക്കാന്‍ പാടില്ലേ?


ഈ ചോദ്യം പ്രസക്തം...
എന്നാല്‍ സിബിഐ ഇത് അന്വേഷിച്ചില്ലാ എന്ന് കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞ വേളയില്‍ അല്ല പരാതിപ്പെടേണ്ടിയിരുന്നത്.
സി.ബി.ഐ മൊഴിയെടുത്ത വേളയിലെല്ലാം എന്തുകൊണ്ടാണ് “അതെല്ലാം ഉദ്യോഗസ്ഥര്‍ക്കേ അറിയൂ, അവരോട് ചോദിക്കൂ” എന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് ?

ആ മൊഴിനല്‍കല്‍ സമയത്ത് ഈ ടെക്നിക്കാലിറ്റികളെപ്പറ്റി എന്തെങ്കിലും വിദൂര സൂചനയെങ്കിലും പരാമര്‍ശിച്ചിരുന്നെങ്കില്‍ സി.ബി.ഐ ആന്റണിയെ സാക്ഷിയാക്കാനോ മൊഴിയെടുക്കാനോ എങ്കിലും നിര്‍ബന്ധിതനായേനെ. പിണറായി വിജയന്റെ ഭരണകാലത്ത് ഉണ്ടാക്കിയ കരാര്‍ ബൈന്റിംഗ് അല്ലായെന്നും അതുകൊണ്ടാണ് കരാറില്‍ സൂചിപ്പിച്ച 103.5 കോടി എസ്റ്റിമേറ്റില്‍ 86കോടിയോളം വരാതെ പോയത് എന്നും സി.ബി.ഐ കുറ്റപത്രത്തില്‍ എത്തിച്ചേരുന്ന കണ്‍ക്ലൂഷന്‍ അക്ഷരാര്‍ത്ഥത്തില്‍ preposterous ആണ്, സംശയമില്ല.
കാരണം ബൈന്റിംഗ് ആയ ഒരു കരാര്‍ ഇല്ലാതെ തന്നെ പന്ത്രണ്ട് കോടിയോളം രൂപയുടെ പണികള്‍ ലാവലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ നടത്തിയിരുന്നു. ആ ഘട്ടത്തിലൊക്കെ ക്യാന്‍സര്‍ സെന്ററിനെ സംബന്ധിച്ച ധാരണാപത്രത്തെ ഉറച്ച കരാറാക്കാന്‍ കമ്പനിയും ബോഡും ക്യാന്‍സര്‍ സെന്ററിന്റെ ഭരണസമിതിയും പലവട്ടം ശ്രമിക്കുകയും വാക്കുകളെ സംബന്ധിച്ച് ധാരണയില്‍ എത്തുകയും ചെയ്തതിന് രേഖകളില്‍ കൃത്യമായ തെളിവുകളുണ്ട്.

ക്യാന്‍സര്‍ സെന്ററിന് പണം സ്വരൂപിക്കല്‍ നിലച്ചു എന്ന് ലാവലിന്‍ സര്‍ക്കാരിനെ എഴുതിയറിയിച്ചതും പണി മുടങ്ങിയതുമെല്ലാം ആന്റണിയുടെ ഭരണത്തില്‍ കടവൂര്‍ മന്ത്രിയായിരിക്കെയാണ്. കടവൂരിന്റെ കാലത്ത് ധാരണാപത്രത്തെ കരാറാക്കി മാറ്റുന്നതിനും ഗുഡ് വില്‍ ലെറ്റര്‍ നല്‍കി ലാവലിനെ പണം സ്വരൂപിക്കുന്നതിന് സഹായിക്കുന്നതിനും ധാരാളം കത്തിടപാടുകള്‍ കമ്പനി ആന്റണിസര്‍ക്കാരുമായി നടത്തി. ഈ കാര്യങ്ങള്‍ക്ക് വേഗതയില്ലെന്നും കടവൂരിന്റെ അനാസ്ഥകൊണ്ട് ഈ പദ്ധതി അട്ടിമറിക്കപ്പെടുകയാണെന്നും പച്ചയ്ക്ക് വിളിച്ചുപറഞ്ഞ പത്രം ദേശാഭിമാനിയല്ല, സാക്ഷാല്‍ കോണ്‍ഗ്രസ്സിന്റെ സ്വന്തം മനോരമ തന്നെയാണ് (2002, ഒക്ടോബര്‍ 1ന്റെ മനോരമ മുഖപ്രസംഗം, അതിന് മുന്‍പുള്ള സെപ്തംബര്‍ 14ന്റെ റിപ്പോര്‍ട്ട് ) !!

ഇക്കാര്യം ഇത്രകാലം കൊണ്ട് പത്രങ്ങളായ പത്രങ്ങളിലെല്ലാം - ചുരുങ്ങിയത് ദേശാഭിമാനിയിലെങ്കിലും - വന്ന് നിറഞ്ഞതാണ്. എന്നിട്ടെന്തേ ഈ കാര്യം സി.ബി ഐ ചോദിച്ചപ്പോള്‍ പിണറായി മൊഴിയായി പറഞ്ഞില്ല ? പറഞ്ഞിരുന്നെങ്കില്‍ ആ കാര്യമെങ്കിലും ഇപ്പോള്‍ ചൂണ്ടിക്കാട്ടി “നീതിനിഷേധ” ഹര്‍ജി നല്‍കുന്നതിനു സ്കോപ്പുണ്ടായിരുന്നു. അതിനു പകരം “എല്ലാം ഉദ്യോഗസ്ഥരോട് ചോദിക്കൂ” എന്ന വഴുക്കന്‍ മറുപടി കൊടുത്ത് കൈയ്യൊഴിഞ്ഞിട്ട് ആന്റണിയെ സാക്ഷിയാക്കിയില്ല, കടവൂരിനെ വിസ്തരിച്ചില്ല എന്നൊക്കെ ന്യായം പറയുമ്പോള്‍ ....... എന്തോ ദഹിക്കുന്നില്ല - നിങ്ങള്‍ ഈ കേസ് വാദിക്കാനേല്‍പ്പിച്ച വക്കീലിന്റെയും ഈ കേസില്‍ നിങ്ങള്‍ക്ക് നിയമോപദേശം തരുന്ന ടീമിന്റെയും ആത്മാര്‍ത്ഥതയെ സംശയിക്കാന്‍ ന്യായമായ കാരണങ്ങളാണ് ഇതൊക്കെ.

ഇങ്ങനെയൊക്കെ പറഞ്ഞ് തടി ഊരൂ എന്ന വിവരം കെട്ട ഉപദേശമാണ് ഇപ്പോള്‍ പിണറായിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആരോപിച്ചാല്‍ അത് അധികമാവുമെന്ന് തോന്നുന്നില്ല. കോടതിക്കകത്തെ പോരാട്ടം നിയമത്തിന്റെ നൂലാമാലകള്‍ അഴിച്ചു പിരുത്തുതന്നെ നടത്തണം - പത്രത്തിലെഴുതി നിലവിളിച്ചാല്‍ കോടതി കേള്‍ക്കുമെന്ന് ധരിക്കരുത് !

ഗ്രീഷ്മയുടെ ലോകം said...

സൂരജിന്റെ അഭിപ്രായം വളരെ പ്രസക്തമാണെന്നെനിക്കു തോന്നുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോജ്,

സൂരജ് എഴുതിയതിനോട് ഞാനും യോജിക്കുന്നു.കേസിനെ നേരിടുന്നതില്‍ അല്പം അനാസ്ഥ ഉണ്ടായിട്ടില്ലേ എന്ന് കരുതേണ്ടിയിരിക്കുന്നു.കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനു ഭയപ്പെടണം എന്ന് പിണറായിയുടെ മാനസികാവസ്ഥ ശരിയായിരിക്കാം.പക്ഷേ കോടതിയില്‍ കേസു വന്ന സ്ഥിതിക്ക് അതിന്റെ അടിവേരു കാണുന്ന രീതിയില്‍ ആദ്യം മുതലേ നീങ്ങേണ്ടിയിരുന്നു.അനുകൂലമായ പല കാര്യങ്ങളും കാര്യമായി എടുക്കാതെ വിടുമ്പോള്‍ അതൊന്നും രേഖകളില്‍ ഇല്ലാതെ ആവുകയും നിരപരാധിത്വം തെളിയിക്കാനുള്ള വസ്തുതകള്‍ “മിസ്”ആവുകയും ചെയ്യും.ആന്റണിയെ കേസിന്റെ ഭാഗമാക്കാനുള്ള നീക്കം തന്നെ എത്ര വൈകി എന്നറിയുമ്പോളാണു അത് മനസ്സിലാവുക !

എന്നെങ്കിലും സത്യം തിരിച്ചറിയപ്പെടും എന്ന് പ്രത്യാശിക്കാം

anushka said...

നമ്മുടെ നീതിന്യായവ്യവസ്ഥ എപ്പോഴും നീതിനിഷ്ടമായും സത്യസന്ധമായും യുക്തിഭദ്രമായും പെരുമാറുന്നതാണല്ലോ?

kaalidaasan said...

കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്.

കഷ്ടം. എന്തിനാണു മനോജേ ഇത്ര പാടു പെട്ട് ഇങ്ങനെ സ്വയം വിഡ്ഡിയാകുന്നത്?


ആന്റണിയെ സാക്ഷിയക്കണമെന്ന പിണറായി വിജയന്റെ ആവശ്യം കോടതി തള്ളി. പ്രതിയല്ല ആരെയൊക്കെ വിസ്തരിക്കണമെന്നും ആരില്‍ നിന്നൊക്കെ മൊഴി എടുക്കണമെന്നും തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഏതെല്ലാം തരത്തില്‍ വ്യാഖ്യാനിച്ചാലും അതിന്റെ അര്‍ത്ഥം മറ്റൊന്നാകില്ല.

സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണോ വേഗം പരിശോധിക്കണോ എന്നതൊക്കെ കോടതി തീരുമാനിക്കുന്നതല്ലേ നല്ലത്? അത് വേഗത്തിലായി പോയി എന്ന് പിണറായി വിജയനു പരാതി ഉണ്ടെന്നു തോന്നുന്നു.

വിചാരണ നീട്ടിക്കൊണ്ട് പോകരുതെന്നാണ്‌ സാധാരണ പ്രതികള്‍ ആവശ്യപ്പെടാറുള്ളത്. പരിശോധനയും വിചാരണയും സാവകാശം മതി എന്ന ആദ്യമായിട്ടായിരിക്കും ഒരു പ്രതി ആവശ്യപ്പെടുന്നത്.

മനോജിനേപ്പോലുള്ളവരൊക്കെ ഉപദേശിച്ചല്ലേ പിണറായി വിജയന്‍ ഈ നിലയില്‍ എത്തിയത്? ഇനിയെങ്കിലും നല്ല ബുദ്ധി ഉപദേശിച്ചു കൊടുത്ത് അദ്ദേഹത്തെ കേസില്‍ സഹായിക്ക്.

jayan said...

marxisist sydhanthikacharyan veerasree kalidasan avarkalku nalla buddi upedesichu kodukkan ee blog lokath arum illa ente padchoone...!!???

Unknown said...

കോടതി പറഞ്ഞത് വ്യാഖ്യാനിക്കാന്‍ മേഘസന്ദേശക്കാര്.കോടതി പറയുന്നു കാര്തികെയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന്. മലയാള മനോരമ പത്രം പോലും ഇങ്ങനെ റിപ്പോര്‍ട് ചെയ്യുന്നു. "കുറ്റം അറിഞ്ഞുകൊണ്ട് ചെയ്യാത്ത,കുറ്റ കൃത്യത്തില്‍ പങ്കാളികള്‍ ആയവര്‍ ആണ് ഏറ്റവും നല്ല സാക്ഷികള്‍" എന്ന് കോടതി അഭിപ്രായപ്പെട്ടു.(ഗൂഡാലോചന കാര്തികെയന്റെ കാലത്ത് നടന്നെങ്കിലും കാര്‍ത്തികേയന്‍ "അറിഞ്ഞു" പങ്കാളി ആയില്ല എന്നാണു സീ ബി ഐ കുറ്റപത്രത്തില്!!!).അങ്ങനെ ഉള്ളവരെ സാക്ഷി ആകണോ എന്ന് സീ ബി ഐ തീരുമാനിക്കുക. ഇതും കോടതി പറഞ്ഞത് തന്നെ, കാര്‍ത്തികേയനു മാത്രമല്ല ആന്റണിക്കും ബാധകം. പക്ഷെ ഉത്തരവ് കൊടുത്തില്ല എന്ന് മാത്രം. ചുരുക്കത്തില്‍ എങ്ങോട്ടേക്കാണ് വിരല് നീളുന്നത് എന്ന് വ്യക്തം.

കെ said...

കഷ്ടം. എന്തിനാണു മനോജേ ഇത്ര പാടു പെട്ട് ഇങ്ങനെ സ്വയം വിഡ്ഡിയാകുന്നത്?

എളുപ്പം വിഡ്ഢിയാകാനുളള വഴി കാളിദാസന്‍ പറഞ്ഞു തരുമായിരുന്നല്ലോ മനോജേ..............

jayan said...

ബ്ലോഗ ലോകത്തെ രാജ്മോഹന് ഉണ്ണിത്താന് ആണ് കാളിദാസന്‍എന്ന മഹാപ്രതിഭ....

Unknown said...

ബ്ലോഗിലും പൊതുവേ മുഖ്യധാരാ മാധ്യമങ്ങളും "പൊടി ന്യൂസ്" ആക്കി ഒതുക്കിയ പഴയ "യതാര്‍ത്ത ഇടതു" വാര്‍ത്ത കണ്ടില്ലേ.എച്ച് .എം ടി - ബ്ളൂ സ്റ്റാര്‍ ഭൂമി ഇടപാട് സുപ്രീം കോടതി ശരിവച്ചു എന്ന്. എന്തൊരു വിവാദമായിരുന്നു, മര്‍ഡോക് നെറ്റിന്റെ പങ്കന്മാരും യു.ഡി.എഫും ഒക്കെ വക, ഏറ്റവും വലിയ തമാശ കൊണ്ഗ്രെസ്സ് കേന്ദ്രമന്ത്രി സന്തോഷ്‌ മോഹന്‍ ദേവിന്റെ എച്.എം.ടി ആണ് വില്പന നടത്തിയത് എന്നതാണ്, എന്നിട്ടും മാധ്യമ മാഫിയ എന്തൊക്കെയാണ് പറഞ്ഞു പരത്തിയത്, കരീം,എത്ര വലിയ അവിഹിതക്കാരനായിരുന്നു (അവിഹിതം- കട് : ഇന്ദ്രേട്ടന്‍ )അന്ന് വലതു മാധ്യമങ്ങള്‍ക്കു ,ആ ഉച്ചിഷ്ടം ഭുജിക്കുന്ന കാളിടാസന്മാര്‍ക്കും.
(വീരഭൂമി ഏതാണ്ട് പൂര്‍ണമായും ഈ വാര്‍ത്ത മുക്കിയൊതുക്കി,മാത്തുപത്രം കുറച്ചുകൂടി decent ആണ്,പൊടി ന്യൂസ് കൊടുത്തിട്ടുണ്ട്)

kaalidaasan said...

എളുപ്പം വിഡ്ഢിയാകാനുളള വഴി കാളിദാസന്‍ പറഞ്ഞു തരുമായിരുന്നല്ലോ മനോജേ..............

മാരീചനൊക്കെ ഇവിടെത്തന്നെയുണ്ടോ?

ഉയര്‍ന്ന നീതി പീഠം തീരുമാനിക്കാതെ ഒരു കോടതിയിലും പിണറായി വിജയന്‍ ഹാജരാകില്ല എന്നൊക്കെ വാശിപിടിച്ചിട്ട് ഇപ്പോള്‍ എന്തായി?

നീതി ന്യായ വ്യവസ്ഥ സി പി എമ്മിന്റെ അടുക്കളക്കര്യമല്ലെന്ന് ഇനിയെങ്കിലും മനസിലാക്കുക. പിണറായി വിജയനോട് ഇതു പോലെ വിഡ്ഡി ഹര്‍ജികള്‍ ഫയല്‍ ചെയ്ത് അപഹാസ്യനാകാതെ കേസ് നേരം വണ്ണം നടത്താനുള്ള ഉപദേശം കൊടുക്ക്. സുപ്രീം കോടതി തീരുമാനിക്കുന്നതു വരെ ഈ കേസു നടക്കാനാണു സാധ്യത. അത് നടത്താന്‍ മാരീചനൊക്കെ പിണറായി വിജയനെ സഹായിക്ക്.


കേസിന്റെ കാര്യം തീരുമാനിക്കുനതിനു മുമ്പ് മറ്റ് പലതും തീരുമാനിക്കാനുണ്ട് എന്നൊക്കെ പ്രഖ്യാപിച്ചിട്ട് തീരുമാനങ്ങളൊന്നും കണ്ടില്ലല്ലോ.

kaalidaasan said...

ബ്ലോഗ ലോകത്തെ രാജ്മോഹന് ഉണ്ണിത്താന് ആണ് കാളിദാസന്‍എന്ന മഹാപ്രതിഭ....

ജയശങ്കരന്‍ ജയലക്ഷ്മിയും...

kaalidaasan said...

കരീം,എത്ര വലിയ അവിഹിതക്കാരനായിരുന്നു (അവിഹിതം- കട് : ഇന്ദ്രേട്ടന്‍ )അന്ന് വലതു മാധ്യമങ്ങള്‍ക്കു ,ആ ഉച്ചിഷ്ടം ഭുജിക്കുന്ന കാളിടാസന്മാര്‍ക്കും.

എച് എം റ്റി ഭൂമി വ്യാവസായികാവശ്യത്തിനല്ലാതെ വിറ്റത് അവിഹിതം തന്നെയാണ്.

ആരു വിറ്റു എന്നതല്ല പ്രശ്നം. സി പി എം മന്ത്രി അതിനു കുട്ടു നിന്നു എന്നതാണു പ്രശ്നം.

ബ്ളൂ സ്റ്റാര് റിയല്‍ ട്ടേഴ്സ് കരാര്‍ പ്രകാരം 70% ഭൂമി മാത്രമേ വ്യവസായികാവശ്യത്തിനുപയോഗിക്കൂ. ബാക്കി 30 % മറ്റാവശ്യങ്ങള്‍ക്കാണുപയോഗിക്കാന്‍ പോകുന്നത്. അത് നടക്കുമ്പോള്‍ വീണ്ടും കേസു വരും. അപ്പോള്‍ കോടതി എന്തു തീരുമാനിക്കുമെന്ന് നോക്കാം.

Unknown said...

കേസില്ലാത്തവിധം(ഇപ്പൊ കേസ് തള്ളിയ പോലെ)കരാര്‍ ഉണ്ടായാല്‍,മതിയല്ലോ.കരാരുണ്ടാകലും, റിവൈസ് ചെയ്യലും ഒക്കെ ഇവന്റെ അടുക്കളയിലാണോ നടക്കുന്നത്.ഏത് കൊഞ്ഞാണന്‍ ആണിവന്‍.സുപ്രീം കോടതിക്കും ഇവന്റെ വക നിയമോപദേശം. ഒരു മൃഗം കാമം കരഞ്ഞു തീര്‍ക്കും എന്ന് കേട്ടിട്ടുണ്ട്. ഇവിടെ അതല്ലേ വഴിയുള്ളൂ. ആയിക്കോ.

kaalidaasan said...

കേസില്ലാത്തവിധം(ഇപ്പൊ കേസ് തള്ളിയ പോലെ)കരാര്‍ ഉണ്ടായാല്‍,മതിയല്ലോ.

മതി. കേസില്ലാത്ത വിധം കരാറുണ്ടാക്കണം. നിയമം മറികടക്കണം. നിയമത്തിലെ പഴുതുകളില്‍ കൂടി തന്നെ വേണം ഇതൊക്കെ ചെയ്യാന്‍. പക്ഷെ അതൊരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല.

സി പി എമ്മിന്റെ ഔദ്യോഗിക നയം ഭൂപരിഷ്കരണം വേണമെന്നാണ്. പക്ഷെ കരിം എന്ന കമ്മൂണീസ്റ്റ് ശിങ്കിടികളേക്കൊണ്ട് എല്ലാ വേദികളിലും അതിനെതിരെ പ്രചരണം സംഘടിപ്പിക്കുന്നു. അത് ലംഘിച്ചു കൊണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി കയ്യടക്കാന്‍ ഒത്താശ ചെയ്യുന്നു. എന്നിട്ടും കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്നു.

എച് എം റ്റി എന്ന പൊതു മേഘലാ സ്ഥാപനത്തിന്റെ ഭൂമി സ്വകര്യ വ്യക്തിക്ക് വിറ്റതില്‍ ഒരു തെറ്റും കാണില്ല കരീമും കൂടെയുള്ളവരും. കരഞ്ഞു തീര്‍ക്കാന്‍ കാമം ബാക്കിയില്ലാത്ത കങ്കാരുമാര്‍ അതിന്‌ ഓശാന പാടും. പക്ഷെ മറ്റു പൊതു മേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റാല്‍ നഖശിഖാന്തം എതിര്‍ക്കും. കാരാട്ടു മുതല്‍ പിണറായി വരെയുള്ള മുന്തിയ സഖാക്കളും ഡെല്‍ഹി മുതല്‍ തിരുവനതപുരം വരെ ഒരു കമ്പിന്റെ മുകളില്‍ ചുവന്ന തുണി കഷ്ണവും കെട്ടി അതിനെതിരെ ഗോഗ്വ വിളിക്കും. പൊതു മേഖല വില്‍ക്കരുതെന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയം. അതിനനുവദിക്കുന്നത് കങ്കാരു ഒട്ടകപക്ഷി തുടങ്ങിയ ജീവികളുടെ നയം. പാര്‍ട്ടി നയത്തെ വ്യഭിചരിക്കുന്നവരെ എന്തു വിളിക്കണം സഖാവേ? കുലം കുത്തികള്‍ എന്ന പേരു മതിയാകുമോ?

ഇനി കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതു മേഖല വില്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നേപ്പോലുള്ള അനുഭാവികള്‍ അതിനെ എതിര്‍ക്കണോ സഖാവേ? എച് എം റ്റി ഭൂമി വിറ്റതില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാത്ത കരീമിനെ ഒക്കെ നേതവായി കരുതിയ ഞാനൊക്കെയല്ലേ വിഡ്ഡി, സഖാവേ. എയര്‍ ഇന്‍ഡ്യ വിറ്റാലും അത് സുപ്രീം കോടതി വരെ ശരി വക്കും. പിന്നെ ഞാനെന്തിനെന്റെ ഊര്‍ജ്ജം വെറുതെ പാഴാക്കണം?ഞാനെന്തിനൊരു ചവേറായി പൊതു മുതല്‍ തല്ലിപ്പൊളിക്കണം? കരീമിനു വേണ്ടാത്ത കമ്യൂണിസം എനിക്കെന്തിന്‌?

കങ്കാരു മുതല്‍ ഒട്ടക പക്ഷി വരെയുള്ള കരഞ്ഞു തീര്‍ക്കന്‍ കാമമൊന്നും ബാക്കിയില്ലാത്ത അസംഘ്യം സഖാക്കളില്‍ ആരെങ്കിലും മറുപടി തരാമോ?

Blogreader said...

DYFI asked its members to work more on blogs and internet. One more tolerate the criticism and try to understand them with polite language.

Kangaroo, Marichan, Jayasakaran, keep writing and replying. Until next election

Blogreader said...

At least you can help party to reduce further

kaalidaasan said...

DYFI asked its members to work more on blogs and internet. One more tolerate the criticism and try to understand them with polite language.


ബ്ളോഗും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ മാര്‍ക്കറ്റിലെ സി ഐ റ്റി യു പ്രചരിപ്പിക്കുന്നതാണു കമ്യുണിസമെന്നു കരുതുന്നവരല്ല. പാര്‍ട്ടി വിശദീകരിച്ചാല്‍ അത് മാത്രമേ മനസിലാക്കാവൂ എന്നു കരുതുന്നവരും അല്ല. കുറച്ചു കൂടെ ലോക പരിചയവും കാര്യങ്ങള്‍ മനസിലാക്കാന്‍ അല്‍പ്പം കൂടി സ്വതന്ത്ര ബുദ്ധി ഉപയോഗിക്കുന്നവരുമാണ്. അവരോട് സംവദിക്കാന്‍ അന്ധവിശ്വാസികള്‍ക്ക് എളുപ്പം സാധിക്കുമെന്നും തോന്നുന്നില്ല.

അതിനു കുറച്ചുകൂടെ സഹിഷ്ണുതയും സ്വന്തം പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയും വേണം. തുറന്ന മനസും വേണം. സങ്കുചിതത്വവും അസഹിഷ്ണുതയും വെടിയേണ്ടിവരും. പി ഡി പിയെപ്പോലുള്ള മതതീവ്രവാദികള്‍ ഉണ്ണിത്താന്റെ വിഷയത്തില്‍ സ്വീകരിച്ച നിലപാടല്ല പുരോഗമന ആശയക്കാരെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ എടുക്കേണ്ടത്. വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലണം എന്ന് വിശ്വസിക്കുന്ന ആളുടെ സഹവാസവും വക്കാലത്തുമല്ല അവിടെ സ്വീകരിക്കേണ്ടത്. അതിനെതിരെ പ്രതികരിച്ച സഖറിയയെ കയേറ്റം ചെയ്തല്ല മുഷ്ക്ക് കാണിക്കേണ്ടത്. ഡി വൈ എഫ് ഐ ആദ്യം ഇതു പോലുള്ള പിന്തിരിപ്പന്‍ നിലപാടുകള്‍ തിരുത്തണം. എന്നിട്ടേ ബ്ളോഗുകളിലും ഇന്റര്‍നെറ്റിലും ഇടപെട്ടിട്ടു കാര്യമുള്ളു. ഈ ചോദ്യത്തിന്‌ ഡി വൈ എഫ് ഐ ക്ക് എന്ത് ഉത്തരം നല്‍കാനുണ്ട്?

Unknown said...

സീപിഎമ്മിന്റെ നയം അതുണ്ടായ കാലം മുതല്‍ കാളിമാരുടെ അടുക്കളയില്‍ അല്ലല്ലോ ഉണ്ടാക്കുന്നത്‌.സെസ് എന്താണെന്നും എപ്പോള്‍ എങ്ങനെ ആവാമെന്നും ഒക്കെ അതിനു നയമുണ്ടല്ലോ.അതുകൊണ്ടാണല്ലോ സ്മാര്‍ട്ട് സിറ്റിക്കും സെസ് കിട്ടിയത്. അങ്ങനെ തന്നെ ആണ് അമ്പത്തേഴിലെ ആദ്യ മന്ത്രിസഭയുടെ നയപ്രസന്ഗ്ഗത്തില് ‍ ഒരു കംമ്യൂനിസ്ട്ടു സമുദായം കെട്ടിപ്പടുക്കല്‍ ഉടന്‍ ലക്ഷ്യമല്ല എന്നും സാമൂഹ്യ ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്നും,സ്വകാര്യ സ്വത്തു സ്വാഗതാര്‍ഹം - എന്നും ഒക്കെ കൃത്യമായി പറഞ്ഞു വെച്ചത്. ഭൂപരിഷ്കരണം പോലും കൊണ്ഗ്രെസ്സിന്റെ 1930ലെ ലാഹോര്‍ പ്രമേയം ആണെന്നറിയാറിത്തവനോടു എന്ത് പറയാന്‍.എന്നാല്‍ ഇത് ശരിയല്ല എന്ന് അതിവിപ്ളവം(ഇവര്‍ യാത്താരത്തത്തില്‍ കന്വേര്ജ് ചെയ്യുന്നത് വലതുമായിട്ടാണ്) പറയുന്നവര് അന്നുമുതല്‍ തന്നെ ഉണ്ടല്ലോ,അവര്‍ക്ക് മനോരമ മാതൃഭൂമി മര്‍ഡോക്നെറ്റൊക്കെ പ്രചാരം കൊടുക്കുന്നത് തന്നെ,അങ്ങനെ പറയുന്നവര് കാമം കരഞ്ഞു തീര്‍ത്തോളും എന്നതുകൊണ്ടും,തങ്ങള്ടെ രാഷ്ട്രീയ സാമ്പത്തിക താല്പര്യത്തിനു യാതൊരു കുഴപ്പവും അങ്ങനെയുള്ള കാലികള്‍ ചെയ്യില്ല എന്നത് കൊണ്ടുമാണ്. അതിനെ യതാര്‍ത്ത അര്‍ത്ഥത്തില്‍ സീ പിഎം വെല്ലുവിളിക്കുന്നത് കൊണ്ട് തന്നെ ആണ് മര്ടോക്കുകള്,വീരഭൂമികള് ,മൂരാച്ചി വലതുകള് മുതല് കാളികള്‍വരെ വെപ്രാളപ്പെടുന്നതും.ഇനി സുപ്രീം കൊടത്തിക്ക് മുകളില്‍ കാലികള്‍ക്ക് അഭിപ്രായമുന്ടെങ്കില് ഭാരതത്തില്‍ അത് നടക്കില്ലല്ലോ,ഇത് ചിത്രഗുപ്തമൌര്യന്റെ ഭരണഘടനയുള്ള നാടല്ലല്ലോ.കരഞ്ഞു തന്നെ തീര്‍ത്തോ വെപ്രാളം,വിഷമം.അല്ലെങ്കില്‍ ചെന്നിതല്‍ക്കോ രാജമോഹന്മാര്‍ക്കോ ചില്ലിക്കാശിനു നാവു വാടകയ്ക്ക് കൊടുത്തുകൊണ്ടേ യിരിക്കാം.
അതല്ലെങ്കില് ഇതിലും "മുന്തിയ" യതാര്‍ത്ത ഇടതു കെട്ടിപ്പടുക്കാം,നാട്ടില്‍ മെയ്യനങ്ങി രാഷ്ട്രീയം പറയുക,പ്രവര്‍ത്തിക്കുക,ജനങ്ങളെ ഉദ്ബുദ്ധരാക്കുക,വലതുചാനല്‍ തിണ്ണ നിരങ്ങാതെ വീര ഭൂമിക്കാരന്‍ ഇട്ടു തരുന്ന എച്ചില്‍ തിന്ന്നാതെ കോഴിക്കോടും, കൊല്ലത്തും ഒക്കെ ജനത്തെ ഇലക്ഷനില്‍ അടക്കം അഭിമുഖീകരിക്കുക.അങ്ങനെ ആയിരുന്നെങ്കില്‍ എം.വീ രാഘവന് 87ല് കിട്ടിയതിനേക്കാള്‍ വോട്ടെങ്കിലും (അസാധുവോട്ടില്‍ അല്‍പ്പം കൂടുതല്‍)കഴിഞ്ഞ തെരഞ്ഞെടുപ്പില് "യതാര്‍ത്ത ഇടതിന്" കിട്ടുമായിരുന്നു.പുലഭ്യം പറയുന്ന സമയത്ത് പോസിറ്റീവ് ആയി ഒന്ന് ട്രൈ ചെയ്തു നോക്ക് മോനെ ദിനേശാ .

kaalidaasan said...

കാളിദാസന്‍ ചോദിച്ച ചോദ്യത്തിനു ചുറ്റും കങ്കാരുമാര്‍ ഭരത നാട്യം കളിച്ചിട്ടു കാര്യമില്ല. 1957 , ലാഹോര്‍ പ്രമേയം, സെസ്, വീരഭൂമി എന്നൊക്കെ പിച്ചും പേയും പറഞ്ഞിട്ടും കാര്യമില്ല. കമൂണിസ്റ്റു പാര്‍ട്ടി എന്ന് കമ്യൂണിസം കെട്ടിപ്പടുക്കുമെന്ന് കവടി നിരത്തി പറഞ്ഞിട്ടും കര്യമില്ല. പ്രകാശ് കാരാട്ടൊക്കെ എയര്‍ ഇന്‍ഡ്യ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കരുതെന്നു പറയുന്നത് ഏത് പ്രത്യയ ശാസ്ത്രമാണ്? കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രമണോ അതോ പി ഡി പിയുടെ പ്രത്യയശാസ്ത്രമാണോ. ഇ എം എസ് 1957 ല്‍ പറഞ്ഞ കാര്യത്തേക്കുറിച്ച് ഒന്നുമറിയാത്ത ശിശുവാണോ ഈ കരാട്ട്? എങ്കില്‍ അദ്ദേഹത്തിനല്ലെ ആദ്യം ഒരു സ്റ്റഡി ക്ളാസ് എടുക്കേണ്ടത്?


പൊതു മേഖല സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കരുത് എന്നു കാരാട്ട് പറയുമ്പോള്‍ എച് എം റ്റി എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ സ്വത്തുകള്‍ വിറ്റതിനെ കരിം ന്യായീകരിക്കുന്നു. ഇതില്‍ ആരുടേതാണു കമ്യൂണിസ്റ്റ് നയം എന്നു പറയൂ.

Unknown said...

ഒന്നാമത്തെ പച്ചക്കള്ളം കരീം ഭൂമി വിറ്റത് അനുകൂലിച്ചു എന്നത്.2005ല് കേരളത്തില്‍ യു.ഡി.എഫ്, കേന്ദ്രത്തില് കൊണ്ഗ്രെസ്സ് ഭരിക്കുമ്പോള്‍ എച്.എം.ടി ഭൂമി വിറ്റു.അപ്പോള്‍ കരീം ചിത്രത്തിലേ ഇല്ല. ഇനി കാളിദാസനടക്കം ഉദ്ദേശശുദ്ധി യോടെ യാണ് ഇത് പറയുന്നതെങ്കില്‍ ഭൂമി വില്‍ക്കുന്നതിനു മുമ്പ്,ആയിരുന്നു,ശക്തമായി അത് വിവാദമാകേണ്ടത്. മൂന്ന് വര്ഷം കഴിഞ്ഞല്ല.എവിടെയായിരുന്നു, ചാനലുകള്‍,വീരഭൂമി കള് അപ്പോള്‍? അവിടെ വ്യവസായം തുടങ്ങുന്നതിനെ കുറിച്ചു സുപ്രീം കോടതി ഇന്ന് പറഞ്ഞത് കരീം അന്ന് പറഞ്ഞു. കാളിദാസന് വാദിച്ചു വാദിച്ചു ഇളിഭ്യനായി,സുപ്രീം കോടതിയില്‍ കാണാം എന്ന് ചാനലുകളില്‍ കയറി ഇരുന്നു പറഞ്ഞ അണ്ടിപോയ അണ്ണാന്മാരെ പോലെ ആയി എന്ന് മാത്രം.

കാരാട്ടോ,കരീമോ പറയുന്നതില്‍ സംശയവും വൈരുധ്യവും കാളിദാസനെ പോലുള്ളവര്‍ഇനിയും കാണും.കാണുന്ന കോന്കണ്ണിന്റെ പ്രശ്നമാണ്. ലക്ഷക്കണക്കിന്‌ പാവപ്പെട്ടവര് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പാങ്ങില്ലാത്തപ്പോള്‍ എ.കെ.ജി എന്തിനു ബുദ്ധിജീവികള്‍ക്ക് കാപ്പി കുടിക്കാന്‍ കോഫി ഹൌസ് തുടങ്ങി എന്നും,അങ്ങനെയെങ്കില്‍ എന്തുകൊണ്ട് കാരാട്ട് എ.കെ.ജിയെ വിമര്ശിക്കുന്നില്ലാ എന്നും കാളിദാസന്‍ ചോദിക്കും.വലത്തെ കൈകൊണ്ടു എന്തുകൊണ്ട് ചന്തി കഴുകിക്കൂടാ എന്ന് ചോദിച്ചാല്‍ കാളിദാസന്‍ എന്ത് മറുപടി നല്‍കും?

kaalidaasan said...

കാരാട്ടോ,കരീമോ പറയുന്നതില്‍ സംശയവും വൈരുധ്യവും കാളിദാസനെ പോലുള്ളവര്‍ഇനിയും കാണും.കാണുന്ന കോന്കണ്ണിന്റെ പ്രശ്നമാണ്.

കാളിദാസനു കോങ്കണ്ണില്ലാത്തതു കൊണ്ട് കാരാട്ടൂം കരീമും പറയുന്നതിലെ വൈരുധ്യം മനസിലാകും. കരഞ്ഞു കരഞ്ഞു കാമമെല്ലാം തീര്‍ന്നുപോയ കങ്കാരുമാര്‍ക്ക് അത് മനസിലാകാത്തത് കോങ്കണ്ണുള്ളതു കൊണ്ടാകാം.

ഭൂപരിഷ്കരണം സി പി എം പാര്‍ട്ടി നയമാണെന്നു കാളിദാസനു മനസിലാകുന്നത് അതുകൊണ്ടാണ്. ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്ന് വകുപ്പ് സെക്രട്ടറിയേക്കൊണ്ട് പറയിക്കുന്നത് കോങ്കണ്ണുള്ളവര്‍ക്ക് കാണാന്‍ പറ്റില്ല. നൂറു കണക്കിനേക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് സെസിന്റെ മറവില്‍ സ്വന്തമാക്കാന്‍ അവരുടെ വക്കാലത്തുമായി കരീം നടക്കുന്നത് എന്തുകൊണ്ടാണെന്നു വിവരമുള്ളവര്‍ക്ക് മനസിലാകും. എച് എം റ്റി ഭൂമി വിറ്റത് കോണ്‍ഗ്രസ്. സെസ് നയം കോണ്‍ഗ്രസിന്റേത്. കമ്യൂണിസ്റ്റു മന്ത്രി കരീമിന്റെ ബാധ്യത അതൊക്കെ നടപ്പിലാക്കുക എന്നും. മാദ്ധ്യമങ്ങളിലും മറ്റ് വേദികളിലും ആളുകള്‍ ചീത്ത പറയുന്നത് ആ കമ്യൂണിസത്തേയാണ്. കങ്കാണിമാര്‍ക്ക് അതിനെ അനുകൂലിക്കാതെ പറ്റില്ലല്ലോ

കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കുന്ന ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വില്‍പ്പനയും സുപ്രീം കോടതി ശരിവക്കും. നാളെ ഭൂപരിഷ്കരണം നിറുത്തലാക്കുന്നു എന്നും കോണ്‍ഗ്രസ് പറഞ്ഞേക്കാം. അന്നും കരീം എന്ന കമ്മൂണിസ്റ്റ് അതിനെ അനുകൂലിക്കും പല സ്വകാര്യ വ്യക്തികള്‍ക്കും ഭൂമി കൈക്കലാക്കാനുള്ള ഒത്താശകളും ചെയ്യും. പാവം ഇ എം എസ് അണ്ടി പോയ അണ്ണാനേപ്പോലെ സ്മാരകത്തിനകത്തു കിടന്നു ഞെരങ്ങും.

കരീം എന്നു ചിത്രത്തില്‍ വന്നു എന്നതല്ല വിഷയം. കമ്യൂണിസ്റ്റുപര്‍ട്ടിയുടെ നയത്തിനെതിരായി നടന്ന ഒരു നടപടി എതിര്‍ത്തില്ല എന്നതിനപുറം ആ ഭൂമി വാങ്ങിയ സ്വകാര്യ വ്യക്തിയെ സഹായിക്കുന്ന നിലപാടും എടുത്തു. ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്ന തരത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് അമിതമായി ഭൂമി കൈവശം വക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒരു നയം നടപ്പിലാക്കുന്നു. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍. ആ തണലില്‍ കയറി നില്‍ക്കാന്‍ കങ്കാരുമാരും ഒട്ടകപക്ഷിമാരും കാണിക്കുന്ന ആവേശം കണ്ട് കമ്യൂണിസ്റ്റുകാര്‍ ലജ്ജിക്കും. കാമം കരഞ്ഞു തീര്‍ക്കാന്‍ ബാക്കിയില്ലാത്ത കപടന്‍ മാര്‍ കൈകൊട്ടിച്ചിരിക്കും.

Unknown said...

തച്ച്ച വടിയില്‍ വട്ടം ചുറ്റി സമയം കളയാതെ കാളിഡാസാ.ഞാന്‍ പറഞ്ഞത് അതുപോലെ ഇങ്ങോട്ട് തിരിച്ചു പറയാതെ എന്തെങ്കിലും പുതിയ കാര്യം,ആശയം പറയൂ.താന്‍ കരഞ്ഞു തീര്‍ക്കുന്ന കാമത്തെ കുറിച്ചും അണ്ടിപോയ സ്വന്തം കാര്യമൊക്കെ,വീണ്ടും വീണ്ടും അലക്കി തോര്‍ത്തുന്നത് എന്തിനു.
ഞാന്‍ സൂചിപ്പിച്ചത് ഇത്രമാത്രം, താന്‍ പറയുന്നത് പച്ചക്കള്ളമാണ് എന്നത്. വകുപ്പ് സെക്രട്ടറിയേക്കൊണ്ട് "പറയിക്കുന്നത്" എന്നൊക്കെയുള്ള വാദം കേട്ടാലറിയാം താന്‍ എത്ര വിവരടദോഷിയും അപക്വനുമാണെന്നു.അങ്ങനെ ഒരു നയം വ്യവസായ വകുപ്പ് എടുത്തോ?എങ്കില്‍ എന്തിനു വീയെസ് തന്നെ കേരള സൊ പസ് ഉത്ഘാടനത്തില്‍ സ്ലാഘിച്ച്ച 12 ഇല് നിന്ന് 29 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ ആക്കാന്‍ കരീം നടപടി എടുക്കണം ?
സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ സാധിച്ചില്ലെങ്കിലും പ്രതിലോമ പ്രവര്‍ത്ത്തനം നടത്തി അതിനു പരുവപ്പെടുത്തിയാല്‍ പോരെ? താന്‍ പറയുന്നതിനോന്നും ഒരു തരി യുക്തി പോലും ഇല്ലല്ലോ കാളിഡാഷാ.
കമ്യൂണിസ്റ്റു മന്ത്രി കരീമിന്റെ ബാധ്യത 'അതൊക്കെ' നടപ്പിലാക്കുക എന്നത് തന്റെ വ്യാഖ്യാനമെന്നു മുകളിലെ ഉദാഹരണത്തില്‍ നിന്ന് മനസ്സിലാക്കാം. അത് കൊണ്ടാണ് തന്റെ "സ്വന്തം" മാദ്ധ്യമങ്ങളിലും "വേദികളിലും" ആളുകള്‍ ചീത്ത പറയുന്നത്.അല്ലാതെ കമ്മ്യൂണിസത്തെ നേര്‍വഴിക്കു നയിക്കാനാണോ ? അതുകൊണ്ട് തന്നെ ആണ് താനും മാധ്യമങ്ങളും പോതുമെഖലായുടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് മുക്കി മൂടി വെക്കുന്നതും. അതിനു പുല്ലുവില.So താന്‍ പറഞ്ഞ "ആ ,കമ്യൂണിസം" തന്റെ അവകാശവാദവും വ്യാഖ്യാനവും മാത്രം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കുന്ന ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വില്‍പ്പനയും സുപ്രീം കോടതി ശരിവക്കു മത്രെ. ഇന്നലെ വരെ ലാവലിനും ഗവര്‍ണറും സുപ്രീംകോടതിയും ഭരണഘടനയും എന്തൊരു ബഹുമാനമായിരുന്നു. ഇതാ ഇപ്പൊ മട്ട് മാറി. കാളിദാസന്റെ വാദങ്ങള്‍ എടുത്തു കൊട്ടയിലിട്ട സുപ്രീം കോടതി 'ജനവിരുദ്ധമായി'. ഇത് നേരത്തെ അറിയാമെങ്കില്‍, എന്തിനു കോടതിയെ സമീപിച്ചു ?

"നാളെ ഭൂപരിഷ്കരണം നിറുത്തലാക്കുന്നു എന്നും കോണ്‍ഗ്രസ് പറഞ്ഞേക്കാം."

നാളത്തെ കാര്യമല്ലേ,ഇന്ന് തന്നെ കേറി ബ്ളഫണോ. നാളെ കാളിദാസന്‍ Rss, അല്ലെങ്കില്‍ എന്‍ ഡി എഫ് ആകില്ലെന്നു ആരുകണ്ടു. മനുഷ്യന്റെ കാര്യമല്ലേ കാളിടാഷാ. താന്‍ മനുഷ്യനല്ലേ.

ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്ന തരത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് അമിതമായി ഭൂമി കൈവശം വക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒരു നയം നടപ്പിലാക്കു ന്നെങ്കില്‍ ആദ്യം അത് വീയെസ് തന്നെ ആണ് നടപ്പിലാക്കുന്നത്. മാത്രമല്ല കരാറും ഒപ്പിട്ടു കൊട്ടിഘോഷിച്ചു, സ്മര്ടി സിറ്റിക്ക് വേണ്ടി. സെസ് എന്നാല്‍ പ്രത്യെകവകാശത്തോടെ തന്നെ,നൂറു കണക്കിന് ഏക്കര്‍ ഭൂമി കൈമാറുന്ന പരിപാടി ആണല്ലോ. എന്തുകൊണ്ട് പല "വേദികളും" പിന്നെ "കാളി മാധ്യമങ്ങളും" മിണ്ടിയില്ല. അവിടെ ആണ് കാപട്യം, ഉദ്ദേശ്യം മറ്റുപലതുമാണ് എന്ന് തിരിച്ച്ചരിയേണ്ടത്.എന്നിട്ടും, ഈ വസ്തുത മുന്നിലുണ്ടായിട്ടും ഇങ്ങനെ വിവരക്കേട് പറയാന്‍ .---- നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍. ആ തണലില്‍ കയറി നില്‍ക്കാന്‍ കാളിഡാശന്മാരും ഒട്ടകപക്ഷിമാരും കാണിക്കുന്ന ആവേശം കണ്ട് ഒറ്റുകാര് കയ്യടിക്കും.കാമം കരഞ്ഞു തീര്‍ക്കാന്‍ ബാക്കിയില്ലാത്ത കപടന്‍മാര്‍ ആളെ പറ്റിക്കാന്‍ മോഡി വിരുദ്ധമെന്ന് 'തോന്നിക്കുന്ന' കമ്മ്യൂണിസം പറഞ്ഞു സ്വയം അഭിനയിക്കും.ഒരേ നാടകം എത്ര കാലം ഒരേ വേദിയില്‍ ഒട്ടാന്‍ സാധിക്കും ?

kaalidaasan said...

കങ്കാരുവിനോട് ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനു മറുപടി പറഞ്ഞില്ലല്ലോ. അതാദ്യം പറയൂ.

പൊതു മേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെ എതിര്‍ക്കുന്ന കാരാട്ടിന്റെ നയമാണോ, എച് എം റ്റി ഭൂമി വിറ്റതിനെ എതിര്‍ക്കാത്ത കരീമിന്റെ നയമാണോ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയം. അതിനുത്തരം പറയാന്‍ എന്താണിത്ര മടി?

kaalidaasan said...

അങ്ങനെ ഒരു നയം വ്യവസായ വകുപ്പ് എടുത്തോ?

വ്യവസായ വകുപ്പിനങ്ങനെ തീരുമാനിക്കാനാകില്ല. അത് മന്ത്രിസഭയാണെടുക്കേണ്ടത്. ഒരിടതു മന്ത്രിസഭയും അങ്ങനെ തീരുമാനിക്കില്ല. അതു കൊണ്ടാണ്‌ സെക്രട്ടറിയേക്കൊണ്ട് എല്ലാ വേദികളിലും പറയിച്ച് അരിശം തീര്‍ക്കുന്നത്. ഭൂപരിഷ്കരണം കലഹരണപ്പെട്ടു എന്നത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയമല്ല എന്നറിയാവുന്ന കരീം സെക്രട്ടറിയെ നിയന്ത്രിക്കുന്നില്ല. അത് ചെയ്യാത്തപ്പോള്‍ അത് കരീമിന്റെ നയമാകുന്നു.

അത് മാത്രമല്ല ഭൂപരിഷ്കരണത്തെ അട്ടിമറിക്കാന്‍ സെസ് എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൂറു കണക്കിനേക്കര്‍ ഭൂമി കൈക്കലക്കാന്‍ ഒത്താശയും ചെയ്യുന്നു. എച് എം റ്റി ഭൂമി സ്വകാര്യ വ്യക്തി കൈക്കലാക്കിയത് എതിര്‍ക്കാതിരുന്നതും ഇതിന്റെ ഭാഗമാണ്.

kaalidaasan said...

കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കുന്ന ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വില്‍പ്പനയും സുപ്രീം കോടതി ശരിവക്കു മത്രെ. ഇന്നലെ വരെ ലാവലിനും ഗവര്‍ണറും സുപ്രീംകോടതിയും ഭരണഘടനയും എന്തൊരു ബഹുമാനമായിരുന്നു. ഇതാ ഇപ്പൊ മട്ട് മാറി. കാളിദാസന്റെ വാദങ്ങള്‍ എടുത്തു കൊട്ടയിലിട്ട സുപ്രീം കോടതി 'ജനവിരുദ്ധമായി'.

ഏതു സര്‍ക്കാരും പാസാക്കുന്ന നിയമം കങ്കാരുമാര്‍ പാലിക്കുന്നുണ്ടോ എന്നു നോക്കാനാണു കോടതികള്‍. ഭൂപരിഷ്കരണം റദ്ദാക്കി ഒരു നിയമം പാസാക്കിയാലും കോടതി അത് നടപ്പാക്കുന്നുണ്ടോ എന്നു നോക്കും. ലാവലിന്‍ കേസായാലും മറ്റേതു കേസായലും അഴിമതിയും ചട്ട ലംഘനവും നടക്കുന്നുണ്ടോ എന്നു നോക്കുന്ന സംവിധാനമാണു കോടതി. അതിന്റെ ഒരു നടപടിയായിരുന്നു പിണറായി വിജയനെ പ്രതിക്കൂട്ടില്‍ കയറ്റി നിറുത്തി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. കങ്കാരുവായാലും കാളിദാസനായാലും പിണറായി ആയാലും തെറ്റു ചെയ്തിട്ടുണ്ടെന്ന സംശയം തോന്നിയാല്‍ ഈ നടപടികളിലൂടെ കടന്നു പോകണം.

കാളിദാസന്റെ ഒരു വാദവും ഒരു കോടതിയും കൊട്ടയിലിട്ടില്ല. വിറ്റ ഭൂമി വ്യവസായികാവശ്യത്തിനല്ലാതെ ഉപയോഗിച്ചു എന്നതിനു തെളിവില്ലാത്ത കരണമാണാ വാദം തള്ളിക്കളഞ്ഞത്. ഭാവിയില്‍ എടുക്കാന്‍ പോകുന്ന ഒരു തീരുമാനത്തിന്റെ പേരില്‍ ഇപ്പോള്‍ നടപടി എടുക്കാനാവില്ല എന്നേ കോടതി പറഞ്ഞുള്ളു. 30% ഭൂമി മറ്റവശ്യങ്ങള്‍ക്കുപയോഗിക്കട്ടേ. അപ്പോല്‍ അതിനെതിരെ പരാതി വന്നോളും. കോടതി അപ്പോള്‍ റ്റീരുമാനിച്ചോളും.

Unknown said...

കാളിദാസന്റെ വാദമൊക്കെ നന്നായി 'മനസ്സിലാകുന്നു.' വീയെസിനെ നക്കിക്കൊല്ലുക, മറ്റുള്ളവരെ ഞെക്കികൊല്ലുക,അതാണ്‌ കാളിദാസന്റെ രീതി.അതുകൊണ്ട് തന്നെയാണ്,കാളിദാസന്‍ വീയെസിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സിറ്റി എന്ന സെസ് നയം,(സെസ് നൂറു കണക്കിന് ഏക്കര്‍ തീറെഴുതല്‍ എങ്കില്‍ സ്മാര്‍ട്ട് സിടിയും അങ്ങനെ തന്നെ) നടപ്പാക്കിയതിന്റെ പത്തിലൊന്ന് കരീം നടപ്പാക്കിയില്ല,ശ്രമിച്ചുമില്ല എന്ന് ഞാന്‍ എഴുതുമ്പോ കാളിദാസന്‍ നിഗൂഡമായി ചിരിക്കുന്നത്.ഉദ്ദേശ്യം കരീമിലൂടെ വീയെസിനെ സീപിയെമ്മിനെ അപമാനിക്കുക.
അതുകൊണ്ടാണ് കാരാട്ടിന്റെ നയമാണോ, കരീമിന്റെ നയമാണോ വീയെസിന്റെ നയമാണോ എന്ന ഭോഷ്ക് അവജ്ഞയോടെ തള്ളിയത്.
" സെക്രട്ടറിയേക്കൊണ്ട് എല്ലാ വേദികളിലും പറയിച്ച് അരിശം തീര്‍ക്കുന്നത്" എന്നതിനൊക്കെ മറുപടി തന്നു കഴിഞ്ഞു, കൂട്ടത്തില്‍ കാളിദാസന്‍ പറയുന്നതിന് അഞ്ചു പൈസയുടെ യുക്തിയില്ലാ എന്നും,കേരള പൊതുമേഖലാ ഉയര്‍ത്തെഴുന്നേല്‍പ്പ് ഉദാഹരിച്ചു കൊണ്ട് പറഞ്ഞിരുന്നു.

"അത് മാത്രമല്ല ഭൂപരിഷ്കരണത്തെ അട്ടിമറിക്കാന്‍ സെസ് എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൂറു കണക്കിനേക്കര്‍ ഭൂമി കൈക്കലക്കാന്‍ ഒത്താശയും ചെയ്യുന്നു."

കാളിഡാസാ വിവരക്കേട് പറയുന്നതോ, ഞാന്‍ നേരത്തെ പറഞ്ഞ വീയെസിനെ അപമാനിച്ചു നക്കിക്കൊല്ലല്‍ പരിപാടിയോ താന്‍ നടത്തുന്നത് ? സ്മാര്‍ട്ട് സിറ്റിയില്‍ സെസ് ഇല്ലേ ? അവിടെ മൂലമ്പള്ളി കുടിയോഴിപ്പിക്ക ലും നടന്നു. സീ ആര്‍ നീലകന്ടനെ പോലുള്ളവരുടെ "അന്നത്തെയും" ഇന്നത്തെയും വാദങ്ങളുടെ അന്തരവും പൊള്ളത്തരങ്ങളും(സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചു,സൂരജും,കിരണും പോസ്റ്റും ഇട്ടിരുന്നു,അതൊക്കെ പോയി വായിക്കു കുഞ്ഞാ) ബ്ലോഗില്‍ തന്നെ ചര്‍ച്ച നടന്നതാണല്ലോ.എന്നിട്ടും സെസ്, സെസ് എന്ന് വളിപ്പ് പറഞ്ഞു കരീം നയം കാരാട്ട് നയം എന്നൊക്കെ പറയുമ്പോള്‍ കാളിദാസന്‍ പറയാതെ പറയുന്നത്, ഉന്നം വെക്കുന്നത് വീയെസിനെ തന്നെ, അദ്ദേഹമാണല്ലോ സ്മാര്‍ട്ട് സിറ്റി സെസിന് മുന്‍കയ്യെടുത്തു കരാര്‍ ഒപ്പിട്ടത്തു ?
കുത്തക വലതു മാധ്യമങ്ങള്‍ ഇതൊക്കെ മനസ്സിലാക്കി നൈസായി ഊരി.സുപ്രീം കോടതി എടുത്തു കൊട്ടയിലിട്ട കാര്യം കാളിദാസനെ പോലെ വീണ്ടും വീണ്ടും അലക്കാതെ സംഗതി പൂട്ടി വച്ചു, വലതു മാധ്യമങ്ങള്.കാളിദാസന് പൊട്ടത്തരം കൂടിയത് കൊണ്ടോ,അതി-കുരുട്ടു ബുദ്ധി കൊണ്ടോ "കോടതി അപ്പോള്‍ റ്റീരുമാനിച്ചോളും" എന്നൊക്കെ വിടുവായത്തം പറയുന്നു.
OT : "ബാലന്‍സ് പോസ്റ്റ്" കണ്ടു, മോഡി പോസ്റ്റ്. ഭയങ്കരം ! അടവുകളൊക്കെ പഴകിപ്പോയില്ലേ കാളിദാസാ.പരിവാരികള്‍ക്ക് പോലും സന്തോഷം മാത്രം.

kaalidaasan said...

വീയെസിനെ അപമാനിച്ചു നക്കിക്കൊല്ലല്‍ പരിപാടിയോ താന്‍ നടത്തുന്നത് ? സ്മാര്‍ട്ട് സിറ്റിയില്‍ സെസ് ഇല്ലേ ? അവിടെ മൂലമ്പള്ളി കുടിയോഴിപ്പിക്ക ലും നടന്നു.


വി എസിനേക്കുറിച്ചെന്തിനിത്ര വേവലാതിപ്പെടുന്നു. വി എസിന്റെ കാര്യം വി എസ് നോക്കിക്കൊള്ളും. വി എസിനെ നക്കിയും മുക്കിയും ഞെക്കിയും ഒക്കെ കൊല്ലാന്‍ നോക്കിയിട്ടും ഇതു വരെ ചത്തിട്ടില്ല. അത് നടക്കുമെന്നും തോന്നുന്നില്ല.

സ്മാര്‍ട്ട് സിറ്റിയില്‍ സെസ് ഉണ്ട്. അതിലെ ഒരിഞ്ചു ഭൂമി പോലും വില്‍ക്കാന്‍ അനുവദിക്കില്ല. അത് തരില്ല എന്നു പറഞ്ഞതു കൊണ്ടാണ്‌ ടീകോം പിന്‍മാറാന്‍ ആലോചിക്കുന്നതും.

മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ പൊതു ആവശ്യത്തിനു വഴി ഉണ്ടാക്കാനാണ്. അല്ലാതെ സ്വകാര്യ വ്യക്തിക്ക് വ്യവസായം നടത്താനല്ല.

Unknown said...

വീയെസിനെ കുറിച്ചു വേവലാതി തന്നെ പോലുള്ള കാപട്യക്കാര്‍ നക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ടാണ്. അതുകൊണ്ടാണ് സ്മാര്‍ട്ട്സിറ്റി പദ്ധതി യില്‍ സെസ് ഉണ്ടെന്നു ഞാന്‍ പറയുമ്പോള്‍ താന്‍ നിഗൂഡമായി ആനന്ദിക്കുന്നത്. അതാണ്‌ തന്നെ ലക്ഷ്യവും.മൊത്തത്തില്‍ സീപിയേം, വീയെസ് അടക്കം മോശമെന്ന് വരുത്തുക.വീസ്യെസിനെ പാട്ടിനു വിടാന്‍ ഉപദേശിക്കാന്‍ താനാരാണ് ?
ഇതാ വീയെസിനെ താറടിക്കാന്‍ വീണ്ടും താന്‍ പറയുന്നു "സ്മാര്‍ട്ട് സിറ്റിയില്‍ സെസ് ഉണ്ട്."
സെസ് എന്നാല്‍ ചുളു വിലക്ക് നൂറു കണക്കിന് ഏക്കര്‍ പൊതുഭൂമി സ്വകാര്യ കുത്തകള്‍ക്ക്‌ കൈമാറലാണ്,ജനവിരുദ്ധമാണ് എന്നൊക്കെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക,സെസ് ഭൂമി 70% കഴിഞ്ഞു 30%റിയല്‍ എസ്റ്റെറ്റ് കച്ച്ചവടമാണ്‌ സ്മാര്‍ട്ട് സിടിയില്‍ എന്ന് ധ്വനിപ്പിക്കുക,എന്നിട്ട് സ്മാര്‍ട്ട്‌ സിടിയില്‍ സെസ് ഉണ്ടെന്നു ആവര്‍ത്തിക്കുക,അങ്ങനെ കരീമിനെ ചാരി വീയെസിനെ,പാര്‍ടിയെ ചെളിവാരി എറിയുക.ഇത് താന്‍ എത്ര കാലമായി നടത്തുന്നു.തന്റെ വാദങ്ങളൊക്കെ ഒന്നൊന്നായി യുക്തിഹീനമായി തകരുകയാണല്ലോ കാളിഡാസാ.

Unknown said...

"മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ പൊതു ആവശ്യത്തിനു വഴി ഉണ്ടാക്കാനാണ്. അല്ലാതെ സ്വകാര്യ വ്യക്തിക്ക് വ്യവസായം നടത്താനല്ല"

ഹ,ഹഹ..ഇതുതന്നെ യാണ് നര്‍മ്മദയുടെ കാര്യത്തില്‍ ഗുജറാത്തില്‍ മോഡിയും താന്‍ സൂചിപ്പിച്ച എയര്‍ഇന്ത്യാ വില്പനയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും പറയുന്ന സ്വകാര്യ ആവശ്യത്തിനല്ലെന്നും,"പൊതു ആവശ്യത്തിനു" ജനത്തിനു വെള്ളം, വൈദ്യുതി കൊടുക്കാനെന്നും, "പൊതു ജനത്തിനു" ആകാശയാത്ര സുഗമാമാക്കാനാണ് എന്ന ഉത്തരമാണ് എന്നില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നത്.ഇത് പറയുമ്പോഴും താന്‍ നിഗൂദമായി ആനന്ദിക്കുന്നുണ്ട്.കേന്ദ്ര സര്‍ക്കാരിനെയും,എയര്‍ ഇന്ത്യ,നര്‍മദ ഒക്കെ ചാരി വീയെസിനെ,സീപിഎമ്മിനെ തോണ്ടാന്‍ സാധിക്കുന്നു എന്നതില്‍.
(യഥാര്‍ത്തത്തില്‍ സുതാര്യമായ,നയത്തിന് എതിരല്ലാത്ത,ചര്‍ച്ചചെയ്തു തീരുമാനം എടുത്ത ഇതുപോലുള്ള - സൈബര്‍ സിറ്റി, സ്മാര്‍ട്ട് സിറ്റി സംരംഭങ്ങള്‍, മൂലമ്പള്ളി സംഭവങ്ങള് ഇടതിനെ തോന്ടാന്, ചൊറിയാന്‍ പുകമറ സൃഷ്ടിച്ചു കാളി ഞാഞ്ഞൂലുകള് ഉപയോഗിക്കുന്നു എന്നതാണ് വസ്തുത.)

ജനശക്തി said...

ലാവലിന്‍ പൊളിഞ്ഞ കള്ളങ്ങള്‍ - ഫ്ലാഷ് ബാക്ക്