Friday, November 20, 2009

ഒരഭ്യര്‍ത്ഥന

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്ന പേരില്‍ കുന്നംകുത്തെ എന്‍ആര്‍ഐ വ്യവസായിയുടെ കൂറ്റന്‍ വീടിന്റെ ചിത്രം ഇ-മെയിലായി വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതും അതിന്റെ കള്ളി പൊളിഞ്ഞതും മനസ്സിലാക്കിക്കാണുമല്ലോ.ഈ വ്യാജ മെയിലിന്റെ ഉറവിടത്തിലേക്ക് അന്വേഷണം ഏതാണ്ട് എത്തുന്നു എന്നാണ് മനസ്സിലാക്കുന്നത്. വസ്തുത അറിയാതെ നിരവധിയാളുകള്‍, കണ്ടത് പിണറായിയുടെ വീട് തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്ന നിലയുണ്ട്. അത്തരക്കാര്‍ക്ക് യാഥാര്‍ത്ഥ്യം വിശദീകരിക്കുന്ന മെയിലുകള്‍ അയക്കണമെന്നുണ്ട്. അതിനായി തെറ്റായ ചിത്രവുമായി കിട്ടിയ മെയിലുകള്‍ ഈ ബ്ളോഗിലെ അഡ്രസിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ നന്നാകും.

24 comments:

manoj pm said...

തെറ്റായ ചിത്രവുമായി കിട്ടിയ മെയിലുകള്‍ ഈ ബ്ളോഗിലെ അഡ്രസിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ നന്നാകും

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബ്ലോഗിലെ അഡ്രസ് ഏതാണു മനോജ്? അതൊന്നു എടുത്തെഴുതൂ..

Jijo said...

Can you assure safety and anonymity of the senders? Most people would have forwarded it without much thought. Things will be different if it gets serious.

നട്ടപിരാന്തന്‍ said...

ഹഹഹഹഹ

യാഥാര്‍ത്ഥ്യം വിശദികരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ ഇട്ടാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളു.

അതല്ലാതെ, അത്തരക്കാര്‍ക്ക് യാഥാര്‍ത്ഥ്യം വിശദീകരിക്കുന്ന മെയിലുകള്‍ അയക്കണമെന്നുണ്ട് എന്നുള്ള ആ വിശാല മനസ്സിനു നല്ല നമസ്ക്കാരം

എത്ര മഹത്തായ സേവനം.....

thandam said...
This comment has been removed by the author.
thandam said...

Mr. Manoj if u sure that is not pinaraye's house ,then please post the real pinaray's house photo

dileep said...

hallo nattaprinthan...

You are a real criminalminded man
also a real natta printhan...

ninte vittil ellaverkum undo e piranth.... amma penganmar,thantha..???

niyokkayanu ee nadu nashippikkunnath chette....

നട്ടപിരാന്തന്‍ said...
This comment has been removed by a blog administrator.
thandam said...

പാവം ദിലീപ്മൊന്‍

നിസ്സഹായന്‍ said...

ദിലീപ്മോന്റെ ശവശരീരം കണ്ടവരുണ്ടോ ?

നിസ്സഹായന്‍ said...

വല്ലാത്ത ഒരാഗ്രഹം. പിണറായി വിജയന്റെ ഒറിജിനല്‍ വീടിന്റെ ഫോട്ടോ ഒന്നു പ്രദര്‍ശിപ്പിക്കാമോ ?

ഇടിമുഴക്കം said...

Cyber Cell arrested two people.
Manoj from Kayamkulam
Karthik from Etumanoor

നട്ടപിരാന്തന്‍ said...

ആ ചിത്രം കൊണ്ട് പോസ്റ്റിട്ടവരും, ആ പോസ്റ്റില്‍ വന്ന് ഹോ....ഹോ വിളിച്ചവരും പുറത്ത് മാന്യമായി കഴിയുന്നു, ഒപ്പം പച്ചരിക്കുള്ള വഴിയും തേടുന്നു.

ഒരു ചിത്രത്തിനോ, ഒരു വാര്‍ത്തയ്ക്കോ തകര്‍ക്കാന്‍ കഴിയുന്നതാണോ പ്രസ്ഥാനം, അല്ലെങ്കില്‍ അതിലെ നേതാവിന്റെ ഇമേജ്.

എന്തായാലും, ശ്രീ. കെ.ഈ.എന്നിനെക്കാളും, ശ്രീ. ഭാസുരേന്ദ്രബാബുവിനെക്കാളും, അറിവിലും, വ്യക്തതയിലും പാര്‍ട്ടി നിലപാടുകള്‍ അനേകം ബൂലോഗകര്‍ പാര്‍ട്ടിക്കായി പറയുന്നു.

ശ്രീ. മനോജിനും, ശ്രീ. കാര്‍ത്തിക്കിനും പറയാനുള്ളതും, ദേശാഭിമാനിയില്‍ അച്ചടിച്ച് വായിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

ramachandran said...

നമ്മുടെ ഇന്റര്‍നെറ്റ്‌ കളില്‍ കാന്നുന മലയാളം ചര്‍ച്ചകളും കൂട്ടങ്ങളും എല്ലാം വലതുപക്ഷചായ്വുള്ളതാണ്. അവര്‍ പൂര്‍വാതികം ശക്തിയയീ മുതലാളിത്തത്തിന്കുഴലൂതുകതനെ ചെയും.
അതാണ് ഈ പിണറായി വിജയനും cpim നും എതിരെയുള്ള ആഷേപകങ്ങളെല്ലാം.. എത്ര മാത്രം തെളിവ് നിരത്തി അവര്‍ പറയുന്നത് തെറ്റെനു തെളിയിച്ചാലും അവര്‍ തെറ്റ് സമ്മതികുകയില്ല എന്ന് മാത്രമല്ല വീണ്ടും വേറെ വൃത്തികെട്ട ആഷേപങ്ങലുംയീ വരും. കാരണം അവരുടെ ലക്‌ഷ്യം മുതലാളിത്തം വരുത്തുക എന്നുളതാണ്..

ramachandran said...

if anybody have any issues with CPIM's Ideological and Organisational policies and If anybody feel any other Communist party's ideological and organisational policies are better, Pls point it out. we just doesnot want to get into abusive/ mimicking debate in any open forum about some stupid allegations against any individual..

ramachandran said...

ഇനിപ്പോ ഇദൊക്കെ പൊളിഞ്ഞൂന്ന് ബെച്ചാലും ചൈനാ, ദലൈലാമാ, ബ്രിന്താ കാരാട്ടിന്റെ വട്ടപ്പൊട്ട്, എ.കെ.ജി സെന്ററിലെ അരിവാളുമ്മല്‍ത്തെ സൊര്‍ണ്ണപ്പെയിന്റ്, ദേശാഭിമാനി കാന്റീനിലെ കരിമീന്‍ ഫ്രൈ...എന്തോരം കാര്യങ്ങളാടാ ഈ ഇടതന്മാര്‍ക്കെതിരെ പാടിനടക്കാന്‍ പാണന്റെ സഞ്ചീല്‌ള്ളേ..!!!!!!!!!

jayashankaran said...

പിണറായി എന്താ എല്ലാര്‍ക്കും കൊട്ടാനുളള ചെണ്ട ആണോ??

കേരളത്തിൽ തുല്ല്യതയില്ലാത്ത നേതാവാണ് പിണറായി വിജയൻ!. അദ്ദേഹത്തെ തകർത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാമെന്ന് വ്യാമോഹിക്കുന്നവരുടെ അവസാനത്തെ നമ്പരായിരുന്നു വീട് മെയിൽ!. ഇനിയുമെന്തെല്ലാം തോന്നിവാസങ്ങൾ അദ്ദേഹത്തിനെതിരെ വരാനിരിക്കുന്നു. പ്രബുദ്ദരായമലയാളികൾ ഇതെല്ലാം തിരിച്ചറിയും.
പിണറായി എന്നല്ല ആരെ അധിക്ഷേപിച്ച് കള്ളസന്ദേശങ്ങൾ അയച്ചാലും അയക്കുന്നവനും നിജസ്തിഥി മനസ്സിലാക്കാതെ ഫോർവേഡ് ചെയ്യുന്നവരും എല്ലാം ശിക്ഷിക്കപ്പെടണം. ആൾ കൂടുതലുണ്ടെന്ന് കരുതി ഒരു തെറ്റ് തെറ്റെല്ലാതാകുന്നില്ല.......

അപ്പുക്കിളി said...
This comment has been removed by the author.
അപ്പുക്കിളി said...

പാര്‍ട്ടിയുടെ ഹുങ്കിലാണ് മനോജിത് സപ്പോര്‍ട്ടു ചെയ്തു കൊണ്ടു നടക്കുന്നതെങ്കില്‍ പാര്‍ട്ടിയെ പാര്‍ട്ടിയാക്കിയത് ജനങ്ങളാണെന്ന് ഓര്‍ക്കുന്നത് മനോജിനു നന്നായിരിക്കും. മനോജിന് പൊതുജനത്തേക്കാള്‍ വലിയേന്തെങ്കിലുമൊക്കെ അവകാശമോ അധികാരമോ ഒക്കെ ഈ ലോകത്തുണ്ടെന്നു കരുതുന്നെങ്കില്‍ മനോജ് ജീവിക്കുന്നത് ഒരു അതിവിഡ്ഢിത്തത്തിന്റെ ലോകത്തിലാണ്. ഭക്ഷണമാണ് പ്രശ്നമെങ്കില്‍ മനോജേ അധ്വാനിച്ചു ഭക്ഷിക്കുന്നതിലും സുഖമുള്ളതല്ല ഈ കൂട്ടിക്കൊടുത്തു ഭക്ഷിക്കല്‍.

xploding said...
This comment has been removed by the author.
xploding said...
This comment has been removed by the author.
xploding said...

da NHATTAPPIRAANTHA, nhinakku nhaanamilley inghaneyulla viddithanghal post cheyyaan,nhinnil nhinnhum nhilavaaramulla vaakkukal pratheekshikkunhilla kaaranam nhee verum tharayaanenhu nhindey commentsil vyakthamaavunhund.

അനില്‍ കുരിയാത്തി said...

................ സഖാവ് :പിണറായി
-------------------
ദിനകര ജ്വാലയില്‍ നിഷ്പ്രഭരായി
മറഞ്ഞിരിക്കുന്ന കറുത്ത നക്ഷത്രങ്ങളെ
അറിയുക നിങ്ങളീ ഭൂമിക്കു വെളിച്ചമേകാന്‍
സൂര്യനായ് അവന്‍ മാത്രം ,........

ദിനകര ജ്വാലയില്‍ നിഷ്പ്രഭരായി
ഒളിഞ്ഞിരിക്കുന്ന ഇരുണ്ട താരകങ്ങളെ ....
നന്മയെ കല്ലെറിഞ്ഞട്ടഹസിക്കുന്നു നിങ്ങള്‍
തിന്മകടഞ്ഞെടുത്ത പൊളി വചനത്തിന്‍റെ
നാവായി പടരുന്നു ......

മണിമേടകള്‍ മനസ്സില്‍ മെനഞ്ഞു സന്ദേശങ്ങളാക്കി
വിഷ തീമഴ പെയ്യിച്ചു സത്യത്തെ തമസ്കരിച്ചു
ഇനിയുമുറഞ്ഞ്‌ തുള്ളുന്നത് ആരുടെ ചോരക്കായി,...

നല്ലൊരു നാളെയുടെ സ്വപ്‌നങ്ങള്‍ പേറുന്ന
വിപ്ലവ സാഗര തിരകള്‍ ഇരമ്പുന്ന
വര്‍ഗസമര പഠനയകന്‍റെ
മസ്തകം തകര്‍ക്കാന്‍
കാരിരുമ്പിന്‍റെ
മനകോട്ടകള്‍ പണിയുന്നവരെ ,....

നാളെ ,...

ചരിത്രത്തോട് മറുപടിപറയാന്‍

ഇന്നേ വാക്കുകള്‍ കരുതി വയ്ക്കുക


........................ അനില്‍ കുരിയാത്തി

അനില്‍ കുരിയാത്തി said...

വലതു പക്ഷ -സാമ്രാജ്യത്വ വല്‍ക്കരിക്കപ്പെട്ട ഒരുകൂട്ടം എഴുത്തുകാരുടെ അവിശുദ്ട കൂട്ടുകെട്ട്
പടച്ചു വിടുന്ന കള്ളത്തരങ്ങള്‍ പച്ചവെള്ളം പോലെ ചവച്ചു കുടിക്കുന്ന വിഡ്ഢികളല്ല മലയാളികള്‍
ഒന്നറിയുക ഇത്തരം തരാം താണ പ്രവര്തികളിലൂടെ സ്വയം ചെറുതാകുകയല്ലാതെ പിണറായിയുടെ ഒരു രോമം പറിക്കാന്‍ കഴിയില്ല
മനോജ്‌ മുന്നോട്ടു പോകുക .....