ഇത് ഇന്നത്തെ മാതൃഭൂമി വാര്‍ത്ത.
ചന്ദ്രശേഖരന് വധം: സി.പി.എമ്മിനെതിരെ കൂടുതല്‍ തെളിവ്(എന്ത് തെളിവ്?)
കണ്ണൂര്‍/കോഴിക്കോട്: റവലൂ ഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് സി.പി.എം. ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
സി.പി.എം. കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ ഫോണിലേക്ക് വിളി പോയതായി അന്വേഷണസംഘം കണ്ടെത്തി.(ആര് കണ്ടെത്തി? ആരുടെ ഫോണിലേക്ക്? അന്വേഷണ സംഘത്തിനു ഒരു വിവരവും ഇത് സംബന്ധിച്ച് ഇല്ല എന്ന് പറയുന്നു. ) ഇതുവരെ ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.(നിര്‍ണ്ണായകം? എന്തെങ്കിലും ഒരു സൂചന വേണ്ടേ?) തീവ്രവാദികളാണ് കൊലയ്ക്ക് പിന്നിലെന്ന് സ്ഥാപിക്കാനാവശ്യമായ രീതിയിലാവണം പദ്ധതി തയ്യാറാക്കേണ്ടതെന്ന നിര്‍ദേശവും ഗുണ്ടാനേതാവ് കൊടി സുനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.(ഇതാണ് ഭാവന. കൊടി സുനിയുടെ പങ്കാളിത്തം ഇതുവരെ തെളിഞ്ഞിട്ടില്ല. പക്ഷെ മാതൃഭൂമിക്ക് എല്ലാം അറിയാം.) ഇതിനായി വിവിധ രാഷ്ട്രീയബന്ധമുള്ളവരുള്ള ക്വട്ടേഷന്‍ സംഘമായിരിക്കണം ദൗത്യം ഏറ്റെടുക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു (ആര് തീരുമാനിച്ചു? എന്താണ് തെളിവ്? ആരാണ് കണ്ടെത്തിയത്?). കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാറില്‍ അറബി വാക്ക് പതിച്ചത് ബോധപൂര്‍വമാണെന്നും വ്യക്തമായിട്ടുണ്ട്.
നേതാക്കളുടെ വിശ്വസ്തനും കൊലപാതക കേസിലുള്‍പ്പെടെ പ്രതിയുമായ ഒരാളുടെ ഫോണിലേക്കാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഒട്ടേറെത്തവണ കോളുകള്‍ പോയത്.(ഇതിന്റെ തെളിവ് വേണമല്ലോ. അര്രുടെ ഫോണിലേക്ക് ആണ് എന്നെങ്കിലും പറയേണ്ടേ?)
ഇത് എന്തിനാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.(ഏതു ആള്‍ക്ക്? മാതൃഭൂമി ലേഖകന്‍ മനസ്സില്‍ ആരെ കാണുന്നു?)
പ്രതികള്‍ വിമാനത്താവളംവഴി രാജ്യം വിടാതിരിക്കാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്കാണ് ആറുപേരുടെ വിവരങ്ങളടങ്ങുന്ന സര്‍ക്കുലര്‍ കൈമാറിയിട്ടുള്ളത്.(ഇത് ശര) ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന മാസങ്ങള്‍ക്കുമുമ്പാണ് തുടങ്ങിയത്. ചുമതല കൊടിസുനിക്ക് മാത്രമായിരുന്നു. (എങ്കില്‍ പിന്നെ അന്വേഷണം ഇനി വേണ്ടതുണ്ടോ? മാതൃഭൂമി ലേഖകന്‍ കോടതിയില്‍ തെളിവ് കൊടുത്താല്‍ പോരെ?) വന്‍തോതില്‍ പണമെറിഞ്ഞാണ് ദൗത്യത്തിന് ആളെ നിയോഗിച്ചത്. (ക്വോട്ടേഷന്‍ സംഘം വെറുതെ കൊലപാതകം നടത്തുമോ?) ചന്ദ്രശേഖരനെയാണ് കൊല്ലേണ്ടതെന്ന് സംഘാംഗങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. (അത് വലിയ തമാശ )
ഇപ്പോള്‍ അന്വേഷണസംഘം തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ വ്യത്യസ്ത രാഷ്ട്രീയപ്പാര്ട്ടികളിലുള്
ളവരുണ്ടെന്നാണ് സൂചന.(എങ്കില്‍ പിന്നെ എന്തിനു സി പി ഐ എമ്മിനെ മാത്രം മാതൃഭൂമി പിടി കൂടണം?) മുന്‍കൂട്ടി തയ്യാറാക്കിയ
പദ്ധതിയുടെ ഫലമായാണ് പ്രതികള്‍ വിവിധ പാര്‍ട്ടി ബന്ധമുള്ളവരായതെന്നും
പോലീസ് പറയുന്നു. (അപ്പോള്‍ രാഷ്ട്രീയമല്ല അല്ലെ?)
അതേസമയം കേസന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയെന്നാണ് സൂചന. (ഇത് തന്നെയല്ലേ നേരത്തെ പറഞ്ഞത്?) അന്വേഷണപുരോഗതി സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉടന്‍ ഉണ്ടാവുമെന്നാണറിയുന്നത്.(അത് അറിവ് മാത്രം. നേരത്തെ പറഞ്ഞതെല്ലാം ഉറപ്പ്,) പ്രതികളെന്ന് സംശയിക്കുന്നവരുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. (അതില്ലെങ്കില്‍ ക്വട്ടേഷന്‍ പിടിക്കാന്‍ കഴിയുമോ)
സി.പി.എം. പ്രാദേശികഘടകത്തിലെ ചില നേതാക്കളും പ്രവര്‍ത്തകരും അന്വേഷണസംഘത്തിന് മുമ്പില്‍ നിരപരാധിത്വം തെളിയിക്കാനെത്തുന്നുണ്ടെന്നാണ് അറിവ്. (അപ്പോള്‍ അവര്‍ പ്രതികളല്ല എന്ന് മാതൃഭൂമി സമ്മതിച്ചു) ഇവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചനയുടെ കുന്തമുന നേതൃത്വത്തിലുള്ള ചിലരിലേക്ക് നീണ്ടതോടെ പരമാവധി തെളിവ് ശേഖരിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.(അതെപ്പോ?)
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയവരുടെ പങ്കും ജയിലില്‍ ഏത് തരത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും കാര്യമായി അന്വേഷിക്കുന്നുണ്ട്. (കല്യാണ വീട്ടിലെ ഗൂഡാലോചന വിട്ടോ?) കണ്ണൂരിലെയും കോഴിക്കോട്ടെയും ചില സി.പി.എം. നേതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. (അറിവേ ഉള്ളോ?)
'മാശാ അല്ലാ' എന്ന അറബിവാക്കാണ് കാറില്‍ പതിച്ചിരുന്നത്. കൃത്യം നടത്തിയത് ഏതെങ്കിലും തീവ്രവാദസംഘടനകളാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. നവീന്‍ദാസില്‍ നിന്ന് റിജേഷ് വഴി ഹാരിസ് എന്നയാളാണ് കേസിലെ പ്രധാന കണ്ണിയായ പള്ളൂര്‍ സ്വദേശി റഫീഖിന് കാര്‍ വാടകയ്ക്കെടുത്തു കൊടുത്തത്. കാര്‍ 15 ദിവസത്തോളം സംഘത്തിന്റെ കൈയിലുണ്ടായിരുന്നു.
ഇതിനിടയിലാണ് അറബിവാക്ക് എഴുതിവെച്ചത്. കാറില്‍ അറബിവാക്ക് നേരത്തേ ഇല്ലായിരുന്നു എന്ന് ഉടമയായ നവീന്‍ദാസ് മൊഴി നല്‍കിയിട്ടുമുണ്ട്. (ഇനി സിപിഐ എം അറബി മുദ്രാവാക്യം സ്വീകരിച്ചു എന്നെ പറയാനുള്ളൂ)
എന്ത്, ആര്, എങ്ങനെ, എപ്പോള്‍, എവിടെ എന്നിങ്ങനെയുള്ള ചില ചോദ്യങ്ങളുടെ ഉത്തരമാകണം വാര്‍ത്ത എന്നത് പ്രമാണം. ഇവിടെ പ്രമാണം നിര്‍മ്മിക്കുന്നത് വീരന്. ഈ പണി മാധ്യമ പ്രവര്‍ത്തനമോ അതോ മറ്റു വല്ലതുമോ?
ചന്ദ്രശേഖരന് വധം: സി.പി.എമ്മിനെതിരെ കൂടുതല്‍ തെളിവ്(എന്ത് തെളിവ്?)
Posted on: 12 May 2012
കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതികള്‍ക്ക് ഫോണ്‍(ഏതു പ്രതിക്ക്? എപ്പോള്‍?)

5 comments:

മാതൃഭൂമിയിലെ കൂലി എഴുത്തുകാര്‍ക്ക് അവരുടെ യജമാനന് എന്താണോ പറയുന്നത് അത് എഴുതുക എന്നതില്‍ കവിഞ്ഞു എന്താണ് ചെയ്യാന്‍ സാധിക്കുക... സംഘടിതമായ ഈ ആക്രമണത്തെ നമ്മുടെ പ്രസ്ഥാനം ചങ്കുറപ്പോടെ നേരിടുക തന്നെ ചെയ്യും
കാര്യങ്ങള്‍ പറയാതെ പറയാനും, ഇല്ലാത്തതു ഉണ്ടാക്കാനും ആടിനെ പട്ടിയാക്കാനും, ആ പട്ടിയെ പേപ്പട്ടിയാക്കാനും അറിയാവുന്നയാള്ക്കെ മാതൃഭൂമിയിലും മനോരമയിലും ഒക്കെ ജോലി കിട്ടൂ എന്ന് നാട്ടുകാര്‍ പറയുന്ന കാലത്തെ ഇവര്‍ ഈ പണി നിര്ത്തു. ചന്ദ്ര ശേഖരന് ഇപ്പോള്‍ അവര്‍ക്കെല്ലാം ഒരു ആഘോഷ വസ്തുവാണ് - അത് വച്ച് ചിരിക്കുകയാണ് - അലറുകയാണ് . സി പി എമ്മിനെതിരെ ചിന്നം വിളിച്ച് ആര്‍ത്ത് അടുക്കുംപോഴൊക്കെ പരാജയം രുചിച്ച ഓര്‍മ്മകള്‍ അസ്വസ്ഥമാക്കുന്ന മനസ്സിനെ സ്വാന്ത്വനി പ്പിക്കുവാന്‍ നടത്തുന്ന കൂലിയെഴുത്തു വിദ്യകള്‍ .
ഇത് കഥയല്ലേ സഖാവേ , ചോദ്യം പാടുണ്ടോ? News Story അതിന്റെ തനി മലയാളം .
'കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതികള്‍ക്ക് ഫോണ്‍'
രണ്ടുദിവസം മുന്‍പ് വള്ളിക്കാട്ടു നിന്ന് ജയിലിലേക്കായിരുന്നു ഫോണ്‍... മൊബൈലില്‍ നിന്ന് മൊബൈലിലേക്കുള്ള കോളാവുമ്പോള് രണ്ടു ടവറിനും കീഴില്‍ പ്രതികളും അവരുടെ ആളുകളും മാത്രമേ ഉള്ളോ എന്ന മറുചോദ്യം വരുമെന്നു കണ്ടപ്പോള്‍ ഒന്ന് മാറ്റിപ്പിടിച്ചതാവും.
‘ഇതുവരെ ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.’
എല്ലാ വിവരങ്ങളും നിര്‍ണായകമാണ്. ആദ്യം ചന്ദ്രശേഖരന് അവസാനമായി വന്ന കോളായിരുന്നു ‘നിര്‍ണായകം‘. അതിന്റെ കാര്യം തീരുമാനമായപ്പോള്‍ ‘നിര്‍ണായകത്വം’ കൈമാറണമല്ലോ!
‘തീവ്രവാദികളാണ് കൊലയ്ക്ക് പിന്നിലെന്ന് സ്ഥാപിക്കാനാവശ്യമായ രീതിയിലാവണം പദ്ധതി തയ്യാറാക്കേണ്ടതെന്ന നിര്‍ദേശവും ഗുണ്ടാനേതാവ് കൊടി സുനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.’
ഇത് ഭാവനയല്ല, അതിബുദ്ധി...! ഇനി കൊലയാളികള്‍ക്ക് വല്ല തീവ്രവാദിബന്ധവും കണ്ടെത്തിയാലും ‘നമ്മുടെ’ നില ‘സേഫ്’...!
‘ഇതിനായി വിവിധ രാഷ്ട്രീയബന്ധമുള്ളവരുള്ള ക്വട്ടേഷന്‍ സംഘമായിരിക്കണം ദൗത്യം ഏറ്റെടുക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു’
ഇത് മുന്‍പറഞ്ഞ അതിബുദ്ധിയുടെ മറ്റൊരു പ്രകടനം. കൊലയാളികള്‍ക്ക് സി പി എം അല്ലാതെ മറ്റേതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നു വന്നാലും ‘നമ്മള്’ ‘സുരക്ഷിതര്‍’...! (‘ഇപ്പോള്‍ അന്വേഷണസംഘം തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ വ്യത്യസ്ത രാഷ്ട്രീയപ്പാര്ട്ടികളിലുള്ളവരുണ്ടെന്നാണ് സൂചന’ എന്ന് ‘കഥ’യില്‍ത്തന്നെ പറയുന്നുമുണ്ടല്ലോ.)
‘നേതാക്കളുടെ വിശ്വസ്തനും കൊലപാതക കേസിലുള്‍പ്പെടെ പ്രതിയുമായ ഒരാളുടെ ഫോണിലേക്കാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഒട്ടേറെത്തവണ കോളുകള്‍ പോയത്’
ലാവലിന്‍ കേസിലെ പ്രോസിക്യൂഷന് വിഷയം കത്തിനിന്നപ്പോള്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേക്ക് സി പി എം നേതാവ് വിളിച്ചതും അത് സി ബി ഐ ചോര്‍ത്തിയതും പോലെ...
‘കണ്ണൂരിലെയും കോഴിക്കോട്ടെയും ചില സി.പി.എം. നേതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്’
ചന്ദ്രശേഖരനെ വള്ളിക്കാട്ടേക്ക് വിളിച്ചുവരുത്തിയയാള്ക്ക് അറിവുണ്ടായിരുന്നതുപോലെ...
Post a Comment