കൂത്തുപറമ്പ് വെടിവയ്പിനുശേഷം കേരളം കണ്ട ഏറ്റവും വലിയ നരനായാട്ട് മുത്തങ്ങ സമരകാലത്തായിരുന്നു. അന്ന് കണ്ണൂരില്‍ മനോജ് എബ്രഹാമാണ് പൊലീസ് സൂപ്രണ്ട്. പി കരുണാകരന് എംപി അടക്കമുള്ളവരെ കണ്ണൂര്‍ നഗരത്തിലിട്ട് തല്ലിച്ചതയ്ക്കാന്‍ എസ്പി നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഡസന്‍ കണക്കിനാളുകള്‍ -സമുന്നത നേതാക്കളും പ്രവര്‍ത്തകരും വഴിപോക്കരുമടക്കം എല്ലുകള്‍ തകര്‍ന്ന് ശയ്യാവലംബികളായ ആ ലാത്തിച്ചാര്‍ജിന്റെ മറ്റൊരു രൂപമാണ് ബുധനാഴ്ച തലസ്ഥാന നഗരത്തില്‍ അരങ്ങേറിയത്. അന്നത്തെ കണ്ണൂര്‍ എസ്പി ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ്. ആ പൊലീസുദ്യോഗസ്ഥന് നേരിട്ട് ഇറങ്ങിച്ചെന്ന് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളുടെ ശരീരത്തില്‍ കൈവയ്ക്കുന്നത് നാം കണ്ടു. ജോളി ചെറിയാന് എന്ന ഡെപ്യൂട്ടി കമീഷണര്‍ ചൊവ്വാഴ്ച രാത്രി തന്റെ കീഴിലുള്ള പൊലീസുകാര്‍ക്ക് നല്കിയ നിര്‍ദേശം കുറഞ്ഞത് അന്‍പത് പേരെയെങ്കിലും തല്ലി ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു.
ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ലാത്തിച്ചാര്‍ജിനെന്നല്ല-നേരിയ ബലപ്രയോഗത്തിനുപോലുമുള്ള പ്രകോപനം ബുധനാഴ്ച ഉണ്ടായിരുന്നില്ല. എന്നാല്‍ , രാവിലെ മുതല്‍ പൊലീസിന്റെ അസാധാരണമായ നീക്കങ്ങളുണ്ടായിരുന്നു. ഉന്നത തലത്തിലുള്ള ആസൂത്രണമാണുണ്ടായത്. അടിച്ചമര്‍ത്തിയേ അടങ്ങൂ എന്ന വാശിയിലാണ് പൊലീസ് മേധാവികള്‍ എത്തിയത്. യൂണിവേഴ്സിറ്റി കോളേജില്‍ കയറി പെണ്‍കുട്ടികളുടെ തല തല്ലിപ്പൊളിച്ചത് ഒരു പ്രകോപനവുമുണ്ടായിട്ടല്ല. ആ കലാലയത്തിലും അതിന്റെ പരിസരത്തും നമ്മുടെ കുഞ്ഞുങ്ങളുടെ കട്ടച്ചോര തളംകെട്ടിനില്ക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കച്ചവടക്കാര്‍ക്ക് അവിരാമം കൊള്ളക്കച്ചവടം നടത്താനാണ് രണ്ടുസീറ്റിന്റെ ബലത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ കുട്ടികളെ തല്ലിയും ഗ്രനേഡ് എറിഞ്ഞും ആശുപത്രിയിലെത്തിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വേട്ടപ്പട്ടികളായി മാറുന്ന ഈ പൊലീസുകാരുടെ വീട്ടില്‍ കുട്ടികളില്ലേ? അവര്‍ക്ക് പഠിക്കേണ്ടേ? ദശലക്ഷങ്ങള്‍ കൊടുത്ത് ആ കുട്ടികളെ പഠിപ്പിക്കാന്‍ അഴിമതിക്കാരായ ഉന്നതര്‍ക്ക് കഴിയുമായിരിക്കും. പക്ഷേ, സത്യസന്ധമായി ജോലിചെയ്യുന്നവര്‍ക്കോ? അവര്‍ക്കുവേണ്ടി കൂടിയാണ് വിദ്യാര്‍ഥികളുടെ സമരം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുവേണ്ടി വിടുപണിചെയ്യാന്‍ മേലുദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മടിയുണ്ടാകില്ല. അവര്‍ക്ക് അതിനുള്ള പ്രതിഫലവും കിട്ടുന്നുണ്ടാകും. എന്നാല്‍ , സാധാരണ പൊലീസുകാര്‍ക്കോ? സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനമെങ്കിലും പരിക്കേല്‍ക്കണം എന്ന നിര്‍ദേശമാണ് പൊലീസുകാര്‍ക്ക് കമീഷണര്‍ നല്‍കിയത്.
സാധാരണ മിതസ്വഭാവികളായ പൊലീസുകാരെയാണ് ഇത്തരം സമരങ്ങളെ നേരിടുമ്പോള്‍ മുന്നില്‍ നിര്‍ത്തുന്നത്. ബുധനാഴ്ച പക്ഷേ, യുഡിഎഫ് ഗുണ്ടകളായ പൊലീസുകാരെത്തന്നെയാണ് അണിനിരത്തിയത്. അതും കമീഷണറുടെ പ്രത്യേക തെരഞ്ഞെടുപ്പായിരുന്നു. ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെ 20 പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലുന്ന അതിഭീകരമായ ദൃശ്യത്തിനും തലസ്ഥാന നഗരം സാക്ഷ്യംവഹിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖംതന്നെ ഇത്തരം ചോരക്കളികളുടേതായിരുന്നു. ഇന്നിതാ അതേ വഴിയില്‍ വീണ്ടും. ഇത് അപകടം പിടിച്ച കളിയാണ്്. ഇങ്ങനെ കുഞ്ഞുങ്ങളെ തല്ലി ചോര തെറിപ്പിക്കുന്നത് കണ്ടുനില്ക്കാന് അവരുടെ രക്ഷിതാക്കള്‍ക്കു കഴിയില്ല, സഹോദരങ്ങള്‍ക്ക് കഴിയില്ല. നിയമപാലനത്തിന് വടിയെടുക്കുന്നതും നിയമം ലംഘിച്ച് വടിയെടുക്കുന്നതും രണ്ടുകാര്യമാണ്. നിയമം ലംഘിച്ച് പൊലീസുകാര്‍ തല്ലാന്‍ തുടങ്ങിയാലും അത്തരക്കാര്‍ ഗുണ്ടകളുടെ ഗണത്തിലാണ് വരിക. വിദ്യാര്‍ഥികളോട് മനുഷ്യരെപ്പോലെ പെരുമാറാന്‍ ഇവര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല? എന്തിന് പകയോടെ; വെറുപ്പോടെ; നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ കുട്ടികളെ നേരിടുന്നു? ഒറ്റപ്പെട്ടുപോയ കുട്ടികളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ കണ്ടില്ലേ. പേപ്പട്ടികളോട് ഇതിലും മര്യാദ കാണിക്കും. ഉമ്മന്‍ചാണ്ടി എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണത്തിനു കൊതിച്ച് കുട്ടികളെ കടിച്ചുപറിക്കാന്‍ എങ്ങനെ ഈ പൊലീസ് ക്രിമിനലുകള്‍ക്ക് ധൈര്യം വരുന്നു?
പ്രതിപക്ഷത്താണ് എന്നതുകൊണ്ട് ഇന്നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനം ഈ നരമേധം കണ്ട് മിണ്ടാതിരിക്കുമെന്ന് കരുതുന്നുവോ? സ്വാശ്രയ കച്ചവടക്കാര്‍ക്കു വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരും സര്‍ക്കാരിനുവേണ്ടി ഏതാനും പൊലീസുകാരും. ഇവരെ ഈ നാടിന്റെ സ്വാസ്ഥ്യം കെടുത്താന്‍ അനുവദിക്കേണമോ എന്നതാണ് ജനങ്ങള്‍ക്കുമുന്നിലുള്ള ചോദ്യം. അതിന് അനുവദിക്കില്ല എന്നാണ് ബുധനാഴ്ച സംസ്ഥാനത്തുടനീളം ഉയര്‍ന്ന പ്രതിഷേധ പ്രകടനങ്ങളുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന യുവജനങ്ങളുടെ പ്രതിഷേധ പ്രകടനത്തിന്റെ ഉശിര് ഒരു മുന്നറിയിപ്പാണ്. അണപൊട്ടിയ പ്രതിഷേധമാണത്. പൊലീസുകാരെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ , ചോരക്കൊതി പൂണ്ട പൊലീസ് ഓഫീസര്‍മാരെ തളച്ചുനിര്‍ത്തിയില്ലെങ്കില്‍ പ്രതിഷേധം കനക്കുമെന്നാണ് പുരോഗമന പ്രസ്ഥാനങ്ങളാകെ നല്കുന്ന സൂചനകള്‍ . വിദ്യാര്‍ഥികള്‍ തല്ലുകൊള്ളുന്നതും ചോരയൊലിപ്പിക്കുന്നതും അവര്‍ക്കുമാത്രം വേണ്ടിയല്ല എന്നും അത് നാടിന്റെയാകെ ആവശ്യത്തിനുവേണ്ടിയാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ന് എസ്എഫ്ഐക്കാരെയും എഐഎസ്എഫുകാരെയും തല്ലിതലപൊളിക്കുന്നവര്‍ക്ക് നാളെ നേരിടേണ്ടിവരിക ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയുമാകും. അങ്ങനെ വരുമ്പോള്‍ സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ.
16 comments:
കൂത്തുപറമ്പ് വെടിവയ്പിനുശേഷം കേരളം കണ്ട ഏറ്റവും വലിയ നരനായാട്ട് മുത്തങ്ങ സമരകാലത്തായിരുന്നു. അന്ന് കണ്ണൂരില്‍ മനോജ് എബ്രഹാമാണ് പൊലീസ് സൂപ്രണ്ട്. പി കരുണാകരന് എംപി അടക്കമുള്ളവരെ കണ്ണൂര്‍ നഗരത്തിലിട്ട് തല്ലിച്ചതയ്ക്കാന്‍ എസ്പി നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഡസന്‍ കണക്കിനാളുകള്‍ -സമുന്നത നേതാക്കളും പ്രവര്‍ത്തകരും വഴിപോക്കരുമടക്കം എല്ലുകള്‍ തകര്‍ന്ന് ശയ്യാവലംബികളായ ആ ലാത്തിച്ചാര്‍ജിന്റെ മറ്റൊരു രൂപമാണ് ബുധനാഴ്ച തലസ്ഥാന നഗരത്തില്‍ അരങ്ങേറിയത്. അന്നത്തെ കണ്ണൂര്‍ എസ്പി ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ്. ആ പൊലീസുദ്യോഗസ്ഥന് നേരിട്ട് ഇറങ്ങിച്ചെന്ന് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളുടെ ശരീരത്തില്‍ കൈവയ്ക്കുന്നത് നാം കണ്ടു. ജോളി ചെറിയാന് എന്ന ഡെപ്യൂട്ടി കമീഷണര്‍ ചൊവ്വാഴ്ച രാത്രി തന്റെ കീഴിലുള്ള പൊലീസുകാര്‍ക്ക് നല്കിയ നിര്‍ദേശം കുറഞ്ഞത് അന്‍പത് പേരെയെങ്കിലും തല്ലി ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു.
ഇന്ന് എസ്എഫ്ഐക്കാരെയും എഐഎസ്എഫുകാരെയും തല്ലിതലപൊളിക്കുന്നവര്‍ക്ക് നാളെ നേരിടേണ്ടിവരിക ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയുമാകും. അങ്ങനെ വരുമ്പോള്‍ സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ.
ഉടമകൾ പറഞ്ഞു അടിമകൾ സമരം ചെയ്തു...
ഷണ്ഡന്മാര് ഇങ്ങനെ തന്തയില്ല വര്‍ത്തമാനം ഇളക്കി , വളിവിട്ടു കൊണ്ട് പരിസരം നാറ്റിച്ചു നടന്നോളും ....... "സമരം" എന്ന് കേട്ടാല്‍ തന്നെ മുട്ട് വിറക്കുന്ന കൂതറകള്‍..!
മനോജെ,
കമ്യൂണിസ്റ്റു കാർ ഭരിച്ച കഴിഞ്ഞ അഞ്ചുവർഷത്തിൽ നിന്നും വ്യത്യസ്ഥമായ ഒരു നിലപാടും ജനധിപത്യ സർക്കാർ കൈക്കൊണ്ടിട്ടില്ല. എന്നിട്ടൂം കുട്ടികടെ തെരുവിലിറക്കി അക്രമം നടത്തുന്നതിനു രാഷ്ട്രീയപ്പാപ്പരത്തം എന്നേ പറയേണ്ടൂ.
മത മേലധ്യക്ഷന്മാര്‍ക്കായി സ്വന്തം അമ്മയെയും പെങ്ങളെയും വരെ കൂട്ടികൊടുക്കുന്ന അടിമകള്‍....ത്ഫൂ ..
നേരത്തെ തയ്യറാക്കിയ തിരക്കഥ അനുസരിച്ച് പ്രകോപനമുണ്ടാക്കി തല്ല് വാങ്ങിക്കുന്നതല്ലേ എസ് എഫ് ഐയുടെ സമര തന്ത്രം. ഇനിയും ഇത്തരം കള്ളത്തരം വിശ്വസിക്കാൻ ജനങ്ങളെ കിട്ടില്ല മനോജെ ...
ആദ്യം സ്വയം നല്ല മാതൃക കാണിക്കുക,എന്നിട്ട് മറ്റ് ആളുകളെ വിമര്‍ശിക്കുക്കയും അവര്‍ക്കെതിരെ സമരം ചെയ്യുകയും ചെയ്താല്‍ അതിന് ഒരു അന്തസ് ഉണ്ട്.
പരിയാരത്ത് അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിന് കൊടുത്തിട്ട് അച്ഛന്മാര്ക്കെതിരെ സമരം ചെയ്തിരുന്നെങ്കില്‍,ആ സമരത്തിന് ജനം കയ്യടിക്കുമായിരുന്നു.
അല്ലാതെ എം.ബി.ബി.എസ് ന്റെ 85 ശതമാനം പറഞ്ഞ് പി.ജി.സീറ്റിലെ സര്‍ക്കാര്‍ കോട്ട അടിച്ച് മാറ്റിയ “ശുംഭന്”ഭരണക്കാരെ ന്യായ്യീകരിക്കാന് പോയിട്ട് എന്ത് കാര്യം!
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുമുള്ള സമരങ്ങളുടെ കാറ്റ്അഴിച്ചുവിട്ട് അവയെ നിര്‍ജീവമാക്കുകയും, ജനത്തിന് മുന്നില്‍ പരിഹാസ്യമാക്കുകയും ചെയ്യുന്ന കാര്യത്തില്‍, കണ്ണൂര്‍ സഖാക്കള്‍ ഈയിടെയായി നല്ല സംഭാവന ചെയ്യുന്നുണ്ട്.
പരിസ്ഥിതി,ഭൂ മാഫിയ - വിസ്മയ പാര്‍ക്ക്,കണ്ടല്‍ പാര്‍ക്ക്
സ്ത്രീ പീഡനം,സദാചാരം,ലൈമ്ഗിക ആരോപണം – പി.ശശി
ലോട്ടറി മാഫിയ- ദേശാഭിമാനി ബോണ്ട്
സ്വാശ്രയ സമരം – പരിയാരത്തെ പി.ജി.സീറ്റ് കച്ചവടം.
പൊതു പ്രവര്‍ത്തകരുടെ അഴിമതി – വി.വി.രമേശന് & കമ്പനി
ഡല്‍ഹി എ.കെ.ജി.സെന്ററില്‍ കേറി ബി.ജെ.പി ക്കാര്, പി.ബി.അംഗങ്ങളെ അടക്കം തല്ലിയതോട് കൂടി, കണ്ണൂരിലെ ബി.ജെ.പി-സി.പി.എം സംഘട്ടനത്തിന്റെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്!!!!
കോഴക്കും അഴിമതിക്കും കൂട്ട് നിന്ന, വായി പൊളപ്പന്‍ ജയരാജനെ (വിടുവായന് പന്നി ) ആദിയം കൂത്ത് പറമ്പ് ടൌണിലെ നടു റോഡില്‍ പിടിച്ചു നിറുത്തി ഉടുതുനിയഴിച്ചു "കുടവയര്‍ "നോക്കി വെടിയുണ്ട ഉതിര്‍ക്കുക ... കൂത്ത് പറമ്പിലെ രക്ത സാക്ഷികളോട് ഉള്ള ആദരവുകൂടിയാവുമാത്....,. ശശിയെന്ന പര നാറിയെ പുറത്ത്ക്കാന്‍ മടിക്കുന്ന പിണറായി വിജയാ..., ഇനി പുളിങ്ങേലെതെ ലെനിനിസ്റ്റ് സംഘടന രീതിയെന്നൊക്കെ പറഞ്ഞ ഈ വഴിക്ക് കാണരുത് . കള്ളനു കഞ്ഞി വെക്കുന്ന ഒരു നെത്രതുവവും അതിനു ഓശാന പാടുന്ന കുറെ ശിങ്കിടികളും ...ത്ഫൂ... തകര്‍ത്തു നിങ്ങള്‍ ചെറ്റകളെ...,കയ്യൂരിന്റെയും കരിവെള്ളൂര്ന്റെയും മുനയന്കുന്നിന്റെയും ഈ പ്രസ്ഥാനത്തെ .... നിങ്ങള്‍ക്ക് ഒരിക്കലും മാപ്പില്ല ......
ഇതൊക്കെ ഇടതു പക്ഷത്തിന്റെ ഒരു നമ്പറല്ലേ.... ഇലക്ഷനില്‍ ജയിപ്പിചില്ലെന്കില് പ്രതിപക്ഷത്തിരുന്നു തല്ലി തകര്‍ക്കും.... അത് തന്നെ.... വ്യക്തമായ സന്ദേശം... ഇനി ജയിപ്പിച്ചു വിട്ടാല്ലോ... കൊണ്ഗ്രസുകാരുടെ പെണ്ണ് കേസുകള്‍ അന്വേക്ഷിച്ചു നടക്കും എന്നെല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യോ... അതൂല്ല.
എത്രയോ നല്ല വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ആളാണ് സര് താങ്കള്‍.ആത്മ സുഹൃത്തും അയല്പക്കംകാരനും നാട്ടുകാരനും ആയ ആളിന്റെ കൊള്ളരുതായ്ക മൂടിവച്ച് ഇത്പോലൊരു അഭ്യാസക്കളി സാറില്‍ നിന്നും പ്രതീക്ഷിച്ചതല്ല.
1994 നവംബര്‍ 25 ന്റെ ഭീകരത ഒരു നടുക്കതോട് കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.അതുമായി ബന്ധപ്പെട്ട് ഏറണാകുളത്ത് അബാദ്പ്ലാസ ഹോട്ടലിന് മുന്നില്‍, അന്ന് മുഖ്യമന്ത്രി ആയിരുന്ന കരുണാകരന്‍ന്റെ കാറ് തടഞ്ഞ ശ്രി.പി.രാജീവ് എം.പി.യെ, കോമ്പാറ സ്റ്റേഷനില്‍ കൊണ്ടുപോയി കതിനകുറ്റി തുണിയില്‍ പൊതിഞ്ഞ് ഇടിച്ച് പിഴിഞ്ഞു അസിസ്റ്റന്റ് കമ്മീഷണര്‍ വിശ്വനാഥപിള്ള.
മര്‍ദനം ഏറ്റ്, അവശനായി കൂനികൂടി കുത്തിയിരിക്കുന്ന രാജീവ്ന്റെ, ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയും ചിത്രവും ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നു.ഇങ്ങനെ എത്രയോ ആളുകള്‍ വേറെ....
ആ സംഭവത്തില്‍ നിന്നും നേട്ടമുണ്ടായ ഒരേ ഒരാള്‍ ശ്രീ.എം.വി.ജയരാജന് ആണ്.അന്ന് DYFI കണ്ണൂര്‍ ജില്ല സെക്രട്ടറി ആയിരുന്ന അദ്ധേഹത്തിനു അടുത്ത DYFI സമ്മേളനത്തില്‍ DYFI സംസ്ഥാന സെക്രട്ടറി ആയി നേരിട്ട് നിയമനം കിട്ടി.സത്യത്തില്‍ അന്ന്, നിലവില്‍ പ്രസിടന്ടു ആയിരുന്ന സഖാവ്.സി.എന്‍.മോഹനന് ആയിരുന്നു സമ്മേളനത്തിലൂടെ സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത്.സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതാണ് ഡിഫി യുടെ കീഴ്വഴക്കം.
എന്തായാലും ശ്രീ.എം.വി.ജയരാജന്റെ രാഷ്ട്രീയ ഗ്രാഫിന്റെ ഉയര്‍ച്ചയുടെ ഉത്തേജകം ആയിതീര്‍ന്നു, കൂത്തുപറമ്പ് വെടിവയ്പ്പ്.അതേ ജയരാജന് തെന്നെ ഇപ്പോള്‍ ചാനലുകളില്‍ വന്നിരുന്ന്”സര്‍ക്കാരിന്റെ അഞ്ച് സീറ്റ് കൂടി ഈ കൊല്ലം ഞങ്ങള്‍ക്ക് തരൂ,അടുത്തകൊല്ലം പതിനഞ്ച് സീറ്റാക്കി സര്‍ക്കാരിനു ഓലത്തി തരാം”എന്നൊക്കെയുള്ള സാറിന്റെ സുഹൃത്തിന്റെ ബഡായി വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ തലയില്‍ കൈ വച്ചിരിക്കാനെ പറ്റുന്നുള്ളൂ.
പിണറായി വിജയനും സംഘത്തിനും ഓശാന പാടാന്‍ നില്ക്കുന്ന ഏത് മന്ദ ബുദ്ടിക്കും സ്ഥാന കയറ്റവും , ഫാമിലി അക്കൊമടെഷനും ഉറപ്പാണ് !, ജയരജന്മരും,വീ വീ രമേശനും ടീ വീ രാജേഷും എല്ലാം ഇതുപോലെ കയറി പറ്റിയ ജീര്‍ണ്ണതകള്‍ ആണ് .. ഒരു മുദ്രവാകിയവും ഇന്ന് നാട്ട്ല്ലുയ്ര്ത്തി വിളിക്കാന്‍ കഴിയാത്തത് ഇത്തരം അലോസരങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണ് ...
കഷ്ടം മനോജേ... താങ്കളുടെ ലേഖനങ്ങള്‍ വായിച്ചു പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് പലപ്പോഴും... പക്ഷെ ഈ അന്ധമായ ന്യായീകരണങ്ങള്‍ കാണുമ്പോള്‍ ലജ്ജിക്കാന്‍ തോന്നുന്നു...ഇന്ന് പാര്‍ടി കാണിക്കുന്നത് കാണുമ്പൊള്‍ ഞെട്ടുന്നു... ഈ സമരഭാസങ്ങല്ക്കെന്തു ധാര്മികതയാനുല്ലത്.. .?
കേട്ടോ മനോജ് സാറേ, കഷ്ടമുണ്ട്
ദേശാഭിമാനിയില്‍ ഇരുന്ന് ഇതല്ലാതെ വേറെന്തു പറയാന്‍ അല്ലേ
" സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ."
സ്വന്തം മക്കളെ വളര്‍ത്തുമ്പോള്‍" കമ്മ്യൂണിസ്റ്റ്" എന്നപേരില്‍ പറഞ്ഞു നടക്കുന്ന അച്ഛന്മ്മാര്.. ,ജനനായകന്(!)വീഎസ്അച്യുതാനന്ദനും,പിണറായിയും,കോടിയേരിയും,ശ്രീമതി ടീച്ചറും ,ഈ പീ ജയരാജനും,രമേശനും,വാസവനുംഅടങ്ങുന്ന സ്വാര്‍ത്ഥമതികളായCPIMഅച്ഛന്മ്മാര്.ചെയ്തുകൂട്ടിയ നെറികേടുകള്‍ .. എന്ത് തരം ഉപനിയാസം എഴിതിയിട്ടാണ് മൂടിവെക്കാന്‍ സാധിക്കുകക .
Post a Comment