Tuesday, April 12, 2011

കടം കൊണ്ട പോസ്റ്റ്‌

ചീമുട്ടയില്‍ വിരിഞ്ഞ നാടകക്കുഞ്ഞ്
- എന്‍ എസ് സജിത്

'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകള്‍'- കെ ജി ശങ്കരപ്പിള്ളയുടെ ഒരു കവിതയുടെ പേരാണ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം ജില്ലയില്‍ വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടില്‍ അരങ്ങേറിയ അസംബന്ധനാടകം കണ്ട പലര്‍ക്കും ഈ കവിതയുടെ പേര് ഓര്‍മവന്നിട്ടുണ്ടാകും.

പത്തുപതിനാറുവര്‍ഷം വിദ്യാര്‍ഥിനേതാവായിരുന്നെങ്കിലും തന്റെ അഭിനയചാതുരി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും. ഈ അഭിനയ നൈപുണി മുമ്പ് തിരിച്ചറിയാനായില്ലല്ലോ എന്ന വിഷമം എസ്എഫ്ഐയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകും.

മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് കാലിന് പരിക്കേല്‍പ്പിച്ചപ്പോഴും ജയില്‍വാസം അനുഭവിച്ചപ്പോഴും മുഖത്തുണ്ടായ ഭാവമാറ്റം അഭിനയമായിരുന്നില്ലെന്ന് പഴയ സഹപ്രവര്‍ത്തകര്‍ പരസ്പരം പറഞ്ഞും എസ്എംഎസ് അയച്ചും ആശ്വസിക്കുന്നുണ്ടാകും. അതൊരു കാലം. തീയില്‍ മുളച്ചവള്‍. വെയിലത്ത് വാടിയില്ലെന്നുമാത്രമല്ല, ആ ശൌര്യത്തിനുമുന്നില്‍ ലാത്തിയും ഗ്രനേഡുംപോലും തോറ്റുപോയി. പോരാട്ടത്തിന്റെ തുടര്‍ച്ചയില്‍ കാലത്തിന്റെ ചുവരില്‍ ഹൃദയരക്തംകൊണ്ട് അവള്‍ എഴുതിവച്ചു, കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ലെന്ന്. സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിനെ ഗോസിപ്പ് കോളത്തില്‍ ഒരു പത്രം പുലഭ്യം പറഞ്ഞപ്പോഴും പതറാതെ പിടിച്ചുനിന്നു.

ഓരോ തെരഞ്ഞെടുപ്പും വളര്‍ച്ചയുടെ ഓരോ പടവുകളാക്കി. എന്നാല്‍, ഒരു മാസം എന്തെല്ലാം മാറ്റമാണ് വരുത്തിയത്. ആദ്യം കഴുത്തില്‍ തൂങ്ങിയത് ത്രിവര്‍ണ ഷാള്‍. പിന്നെ എല്ലാ വര്‍ണങ്ങളും അഴിഞ്ഞുവീണു. പിന്നെ കാണുന്നത് വെള്ളവസ്ത്രം ധരിച്ച്. നാടുവിറപ്പിച്ച വിപ്ളവകാരിയില്‍നിന്ന് ഒരു ഭഗിനി സേവാമയി ലുക്കിലേക്ക് പതുക്കെയുള്ള മാറ്റം എല്ലാവരും ആസ്വദിച്ചു. നിവര്‍ന്നുനിന്ന് നെഞ്ചൂക്കോടെ പോര്‍വിളിച്ചവളെയല്ല ഇപ്പോള്‍ കാണുന്നത്. പ്രസംഗിക്കുമ്പോള്‍ തലയ്ക്ക് ആവശ്യത്തിലേറെ ചെരിവ്. പതിവില്ലാത്ത വിധേയത്വവും വിനയവും. യുഡിഎഫ് നേതാക്കളെ പുകഴ്ത്തുമ്പോള്‍ വിനയവും വിധേയത്വം കരച്ചിലോളമെത്തുന്നുമുണ്ട്.

കരുണയില്ലാതെ ഗ്രനേഡ് പ്രയോഗിക്കാന്‍ പൊലീസിന്ഉത്തരവ് കൊടുത്ത ഉമ്മന്‍ചാണ്ടി പണ്ട് ജനറല്‍ ഡയറായിരുന്നു. ഇന്നദ്ദേഹം പിതൃതുല്യന്‍. ചാണ്ടി ഉമ്മന് അവള്‍ 13 വയസ്സ് മൂപ്പുള്ള മൂത്ത പെങ്ങള്‍. മരിയക്കും അച്ചുവിനും മൂത്തചേച്ചി. മറിയാമ്മയ്ക്ക് വൈകിയെത്തിയ മൂത്തമകള്‍.

വേങ്ങരയില്‍ പോയി കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പ്രചാരണം നടത്തിയപ്പോള്‍ ഈ മുത്തിനെ മുങ്ങിയെടുക്കാന്‍ വൈകിയതിന് കുഞ്ഞാപ്പയെ ലീഗുകാര്‍ മനസ്സില്‍ പ്രാകിയിട്ടുണ്ടാകും. കുഞ്ഞാലിക്കുട്ടി മന്ത്രിയെന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്ര കേമമായിരുന്നു എന്നും അദ്ദേഹത്തില്‍നിന്ന് കേരളം ഇനിയുമെത്രയോ പ്രതീക്ഷിക്കുന്നുണ്ടെന്നുമുള്ള വാക്കുകള്‍ ഉള്‍പ്പുളകത്തോടെയല്ലേ വേങ്ങരക്കാര്‍ കേട്ടത്.

ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന അഭിനേത്രിക്ക് പിടഞ്ഞുണരാനും അരങ്ങുതകര്‍ക്കാനും തെരഞ്ഞെടുത്തത് തലസ്ഥാനത്തെ ഒരു മണ്ഡലം. ഞായറാഴ്ച രാഹുല്‍ഗാന്ധിയുടെ തിരുവനന്തപുരത്തെ പൊതുയോഗം കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ വോട്ടുപിടിക്കാന്‍ പോകാതെ ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് കാത്തിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് കൃഷ്ണന്‍നായര്‍ പ്രസംഗിച്ച് മാറിയ ഉടനെ പറഞ്ഞുറപ്പിച്ചപോലെ സംഘര്‍ഷം. അതിനിടെ ഗ്രനേഡിനേക്കാള്‍ മാരകമായ പ്രഹരശേഷിയുള്ള ചീമുട്ടയേറ് മാറില്‍ കൊണ്ടു. ഉടന്‍ മോഹാലസ്യപ്പെട്ടു കഥാനായിക. നിലയ്ക്കാത്ത ഛര്‍ദി. കൈക്കുഴയില്‍ വേദന. അത് ദേഹമാസകലം പടരുന്നു. ആദ്യം സ്വകാര്യ ആശുപത്രി, പിന്നെ മെഡിക്കല്‍ കോളേജ്. എക്സ്റേ, സ്കാനിങ് അങ്ങനെ പലതും. അതിനിടയില്‍ മെഡിക്കല്‍ കോളേജിനുമുന്നില്‍ വളര്‍ത്തച്ഛന്‍വക നാടകം വേറെ.

ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.

എന്തായാലും ഒന്നാംപേജില്‍ നായിക നിറഞ്ഞു. പതിവുപോലെ മലയാള മനോരമയാണ് ജോറാക്കിയത്. യുവനായികയുടെ ദീര്‍ഘമായ ഛര്‍ദിയുടെ വിശദവിവരമുണ്ടതില്‍. വായിച്ച വായനക്കാര്‍ ഛര്‍ദ്ദിച്ച് വശംകെടണം.

സോണിയയും രാഹുലും മന്‍മോഹനും ആന്റണിയും കുലുക്കിയിട്ടും കുലുങ്ങാത്ത യുഡിഎഫുകാര്‍ ഇതിലെങ്കിലും ഇളകണം. എന്തായാലും ചിരിക്കണോ അതോ കരയണോ എന്ന സ്ഥിതിയിലാണ് വോട്ടര്‍മാരും വായനക്കാരും.

9 comments:

manoj pm said...

ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.

ജനശക്തി said...

മുട്ടയേറില്‍ പരിക്കേറ്റ് കുഴഞ്ഞുവീണെന്നു പ്രചരിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന സിന്ധുജോയിക്ക് ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യുഡിഎഫ് നേതാക്കള്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി ആസൂത്രണംചെയ്ത നുണക്കഥ പൊളിഞ്ഞതിനെത്തുടര്‍ന്ന് സിന്ധുജോയി മെഡിക്കല്‍കോളേജില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ആക്രമണത്തെതുടര്‍ന്ന് നെഞ്ചുവേദനയും ശ്വാസംമുട്ടും വയറുവേദനയും ഛര്‍ദിയും ഉണ്ടെന്ന് ഡോക്ടര്‍മാരോട് കള്ളം പറഞ്ഞാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ സിന്ധുജോയിയെ ആശുപത്രിയിലാക്കിയത്. മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് വിദഗ്ധ ചികിത്സയ്ക്കാവശ്യമായ നടപടി സ്വീകരിച്ചു. പത്ത് മിനിറ്റിനകം എക്സ്റേ എടുത്തുവെങ്കിലും ഒരു കുഴപ്പവും കണ്ടെത്താനായില്ല. നെഞ്ചുവേദനയും ശ്വാസംമുട്ടും ഉണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തിനായി കിടത്തി. നെഞ്ചിന് പരിക്കുണ്ടോ എന്നറിയാന്‍ സിടി സ്കാനിങ്ങും 'വയറുവേദന'യുടെ കാരണം കണ്ടെത്താന്‍ അള്‍ട്രാ സൌണ്ട് സ്കാനിങ്ങും നടത്തി. കുഴപ്പമില്ലെന്ന് രണ്ട് റിപ്പോര്‍ട്ടിലും തെളിഞ്ഞു. കൈക്കുഴയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ പ്ളാസ്ററിട്ടു. കാര്യമായ അസുഖമില്ലാത്തിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ തിങ്കളാഴ്ച രാവിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെയാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. 12.10ന് സ്വമേധയാ ഡിസ്ചാര്‍ജ് വാങ്ങി നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് പോയി. സിപിഐ എമ്മിനെതിരെ കള്ളം പറഞ്ഞ് സിന്ധുജോയി കോഗ്രസില്‍ ചേക്കേറിയത് ഒരു ചലനവുമുണ്ടാക്കിയിരുന്നില്ല. സംസ്ഥാനത്തുടനീളം കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചതും ഏശിയില്ല. തുടര്‍ന്നാണ് മുട്ടയേറും കുഴഞ്ഞുവീഴലും അരങ്ങേറിയത്. ഈ നാടകവും യുഡിഎഫിന് നാണക്കേടായി.

ശ്രീജിത് കൊണ്ടോട്ടി. said...

നാടകമേ ഉലകം..

പ്രാവ് said...

ഇത്ര തറയായിട്ടുള്ളവരെയൊന്നും തിരിച്ചറിയാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചിരുന്നില്ല എന്നു പറയുമ്പോള്‍ അത്ഭുതം തോന്നുന്നു.

ASOKAN said...

എം.സി.ജോസഫൈന്‍,1987 മുതല്‍ ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും(പാര്‍ലമെന്‍റിലും അസംബ്ലിയിലും) മാറി മാറി മല്സരിപ്പിച്ചിട്ടുണ്ട്,പാര്‍ട്ടി.ഇടുക്കി ജില്ലയിലും സീറ്റ് കൊടുത്തിട്ടുണ്ട്‌ അവര്‍ക്ക് പാര്‍ട്ടി!ദൈവം സഹായിച്ച്‌ ഇന്ന് വരെ ഒരു തെരെഞ്ഞടുപ്പിലും അവര് ജയിച്ച്‌ കണ്ടില്ല.ദാ ഈ തവണ വീണ്ടും സീറ്റ് കൊടുത്തിരിക്കുന്നു!!!!!!.ഫലം മാറണമെങ്കില്‍ കാക്ക മലന്നു പറക്കണം.എറണാകുളം ജില്ലയിലും കൊച്ചി മേഖലയിലും അങ്കമാലിക്കാരി ആയ ഇവരല്ലാതെ കൊള്ളാവുന്ന മറ്റാരും മത്സരിക്കാന്‍ വേറെ ഇല്ല പാര്‍ട്ടിയില്‍ എന്ന് എങ്ങിനെയാനവോ സഖാവ് കോട്ടമുറി ആന്‍ഡ്‌ കമ്പനി കണ്ടെത്തിയത്!!!!!. .ഇത്തരം ഒരു അക്കൊമടെഷന്‍ സിന്ദു ജോയിക്കും കൊടുക്കാമായിരുന്നു.

അതോ ഇത്തരം കടും കൈ ജോസഫ്യ്നില്‍ നിന്നും ഭയന്നാണോ അവര്‍ക്ക് കൂടുതല്‍ “അക്കൊമടെഷന്‍” കൊടുത്തത്.

ramachandran said...

എല്ലാവര്‍ക്കും സീറ്റ്‌ കൊടുക്കണം ..വീ എസ് അച്ചുതാന്ദനും സിന്ദു ജോയിക്കും ,സെബാസ്റ്റ്യന്‍ പോളിനും,നായനാരുടെ മകനും,തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാവര്‍ക്കും ..!
ഇത് "പര്‍ലിമെന്റ്രി വ്യാമോഹം" എന്ന് വിളിക്കുന്ന അതീവ ഗുരുതരമായ രോഗമാണ് ! എല്ലാവര്‍ക്കും തിമിരം ...കണ്ണടകള്‍ മാത്രം ഉണ്ടാവുന്നില്ല ...!!!

Unknown said...

ഗൊള്ളാം ഗൊള്ളാം....

Prabhan Krishnan said...

കൊടിയുടേയും തുണിയുടേയും നിറം അവര്‍ഇടക്കിടക്കുമാറ്റും..എന്തെന്നാല്‍ അതിനുമടിയിലുള്ള തൊലി..അതിന്റെ കനമല്പം കൂടുതലല്ലേ
ഇവറ്റകള്‍ക്ക്..കാണ്ടാമ്ര്യഗത്തിന്റെമാതിരി...!!
“ദീപസ്തംഭം മഹാച്ഛര്യം...അവര്‍ക്കുംകിട്ടണം...”

പോസ്റ്റ് നന്നായിട്ടുണ്ട്,
ആശംസകള്‍....!!!

സ്വാഗതം..
http://pularipoov.blogspot.com/

B Shihab said...

asamsakal