Wednesday, March 30, 2011

ഇതില്‍ എവിടെ തല്ല്? എവിടെ കയ്യേറ്റം?



ഏഷ്യാനെറ്റ്‌ ലേഖകനെ കയ്യേറ്റം ചെയ്തു എന്ന പ്രചാരണം പച്ചക്കള്ളം. ഏഷ്യാനെറ്റ്‌ കണ്ണൂര്‍ ബ്യൂറോ സീനിയര്‍ കറസ്പോണ്ടന്റ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ കോപ്പി ഇതോടൊപ്പം. അതില്‍ പറയുന്നത്, "ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു" എന്നാണു.
ഇതില്‍ എവിടെ തല്ല്?
എവിടെ കയ്യേറ്റം?
തല്ലി എന്നത് പിന്നീട് പി ജയരാജന്റെ ഫോണ്‍ സംഭാഷണത്തിന് ശേഷം ഷാജഹാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണ്.
എന്നിട്ടും മനോരമ പറയുന്നു ജയരാജന്‍ കീഴടങ്ങി എന്ന്. ലുക്ക് ഔട്ട് നോടീസ്, ജാമ്യമില്ല വാറന്റ് എന്നിവ ഉള്ള ആള്‍ കീഴടങ്ങി എന്ന് പറയാം. ഇവിടെ, ഒരു പെറ്റി കേസ്, സ്റ്റേഷന്‍ ജാമ്യം. ജയരാജന്‍ അവിടംവരെ ചെന്ന്, ഇറങ്ങി. അത് കീഴടങ്ങല്‍ ആണ് എന്ന് മനോരമ പറയുമ്പോള്‍ നാം വിശ്വസിക്കണമല്ലോ.
എന്തായാലും ഇത്തരം തരികിട പരിപാടികള്‍ യു ഡി എഫിന് വേണ്ടി ഇനിയും ആവര്‍ത്തിക്കും എന്ന് കരുകതന്നെ വേണം.

5 comments:

manoj pm said...

"ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു"

Faizal Kondotty said...

yea.. this is the truth

ബിപിന്‍ പട്ടാമ്പി said...

സത്യം വളച്ചൊടി ക്കുക എന്നതാണല്ലോ ?? അസത്യം നൂറു തവണ പറഞ്ഞാല്‍ സത്യമാകും എന്നായിരിക്കും വിശ്വാസം !!!

ബിപിന്‍ പട്ടാമ്പി said...
This comment has been removed by the author.
666vishnu said...

ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ്‌ ഷാജഹാന്‍ എന്ന നിഷ്കളങ്കനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനു വേണ്ടി ആലോചിച്ച ജയരാജന് എതിരെ ഞങ്ങള്‍ കേസ്‌ കൊടുക്കും.. ആരാ ഇവിടെ ചോദിക്കാന്‍???