Wednesday, March 30, 2011

തികച്ചും വ്യക്തിപരം

'ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ഒടുങ്ങാനേ ഉള്ളൂ നിന്റെ ഈ ജീവിതം' എന്ന് സുധീഷ് പറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കെ വി സുധീഷ് എന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ; സഖാവിന്റെ വെട്ടിനുറുക്കപ്പെട്ട ശരീരം മനസ്സിലേക്ക് കടന്നവരുമ്പോഴെല്ലാം അങ്ങനെയൊരു ചിന്തയും മനസ്സിലുണ്ടാകും. അതിനെ ഭയപ്പാടോടെയല്ല നേരിട്ടിട്ടുള്ളത്. ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ജീവന്‍ കോര്‍ക്കപ്പെട്ടാലും അതിന് ഒരന്തസ്സുണ്ട്. രാഷ്ട്രീയ ശത്രുവിനോട് ഏറ്റുമുട്ടിയുള്ള മരണമാകുമല്ലോ അത്.

ഇന്നലെ മനോരമ ന്യുസില്‍ വന്ന ഒരുചര്‍ച്ചയെക്കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ സത്യത്തില്‍ ആത്മനിന്ദയാണ് തോന്നിയത്. പെയിഡ് ന്യൂസിനെക്കുറിച്ചായിരുന്നുവത്രെ ചര്‍ച്ച. അതില്‍ എന്‍ എം പിയേഴ്സണ്‍ എന്ന 'മാധ്യമ ചിന്തകന്‍' പെയിഡ് ന്യൂസിന്റെ പ്രയോക്താക്കളായി വിശേഷിപ്പിച്ച രണ്ടുപേര്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനായ ആര്‍ എസ് ബാബുവുമാണ്. ഞങ്ങള്‍ ഇരുവരും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നു. ആര്‍എസ് ബാബു സീനിയര്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റാണ്. ഞാന്‍ അസോസിയേറ്റ് എഡിറ്റര്‍. ഞങ്ങള്‍ ദേശാഭിമാനിയിലേ എഴുതാറുള്ളൂ (മറ്റ് ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലും).സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കും വേണ്ടിയല്ലാതെ ഒരക്ഷരം ഞങ്ങളില്‍നിന്ന് ഉതിര്‍ന്നിട്ടില്ല. അങ്ങനെ എഴുതാന്‍വേണ്ടി ഞങ്ങള്‍ക്ക് ദേശാഭിമാനി ശമ്പളവും മറ്റ് സൌകര്യങ്ങളും നല്‍കുന്നുണ്ട്.
ദേശാഭിമാനിയില്‍, പത്രത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ എഴുതാനാവുകയുമില്ല. ആ നിലയ്ക്ക്, ഞങ്ങള്‍ക്ക് പണംതന്നാണ് ദേശാഭിമാനി വാര്‍ത്ത എഴുതിക്കുന്നത് എന്ന് പറയാം. അതാണോ പെയിഡ് ന്യൂസ്?

മനോരമ ചാനലിന്റെ പരിപാടി കാണാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ, നിരവധിപേര്‍ വിളിച്ചു പറഞ്ഞു. കേസ് കൊടുക്കണമെന്നും പറഞ്ഞു. സാധാരണ ആ ചര്‍ച്ച രാത്രി പന്ത്രണ്ടുമണിക്ക് പുനഃസംപ്രേഷണം ചെയ്യാറുണ്ട്. പക്ഷെ ഇന്നലെ അതുണ്ടായില്ല. രാവിലെ ചാനലിന്റെ തലപ്പത്തുള്ള ഒരാളെ ഫോണില്‍ വിളിച്ചപ്പോള്‍," മനോജിനെ കൂടുതല്‍ പ്രയാസപ്പെടുത്തേണ്ടതില്ല എന്നു കരുതി പുനഃസംപ്രേഷണം വേണ്ടന്നുവെച്ചു'' എന്നാണ് പറഞ്ഞത്. 'കേസ് ഒഴിവാക്കാന്‍വേണ്ടി അങ്ങനെ ചെയ്തു എന്ന് പറയുന്നതല്ലേ നല്ലത്' എന്ന് തിരിച്ചുചോദിച്ചപ്പോള്‍ ചിരി ആയിരുന്നു ഉത്തരം.

പിയേഴ്സണ്‍ എന്ന മാധ്യമ ചിന്തകനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല; അദ്ദേഹം എന്നെയും. ചാനല്‍ ചര്‍ച്ചകളിലും മലയാളം വാരിക പോലുള്ള ആനുകാലികങ്ങളിലെ ലേഖനങ്ങളിലും കണ്ടാണ് അദ്ദേഹത്തെ എനിക്ക് പരിചയം. എന്നെക്കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനോരമയുടെ ആങ്കര്‍ വേണുവാകട്ടെ, പിയേഴ്സന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാനും അതിന് മറുപടി ഇല്ലാതെ നോക്കാനുമാണ് ശ്രദ്ധിച്ചുകണ്ടത്. ഞാന്‍ വലിയതോതില്‍ സമ്പാദ്യമുണ്ടാക്കി എന്നാണത്രെ പറഞ്ഞത്. അങ്ങനെയെങ്കില്‍ അത് തെളിയിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഞാന്‍ എന്തുസമ്പാദിച്ചു, എവിടെ, എത്ര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ദയവായി രണ്ടുകൂട്ടരും വെളിപ്പെടുത്തണം. അനധികൃതമായോ അധികൃതമായോ എന്ത് സമ്പാദ്യമുണ്ടാക്കിയാലും അത് പറയട്ടെ. തെളിയിക്കുകയൊന്നും വേണ്ട-വെറുതെ പറഞ്ഞാല്‍ മതി. തെളിയിക്കാനുള്ള ബാധ്യത ഞാന്‍ ഏറ്റെടുത്തുകൊള്ളാം. അതല്ല, മാന്യതയും മര്യാദയുമുണ്ടെങ്കില്‍ ഇന്നലത്തെ ആരോപണം പരസ്യമായി ഒന്നുകൂടി ഉന്നയിക്കൂ.
"ദേശാഭിമാനിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അനധികൃത സ്വത്ത് സമ്പാദിച്ചവരുണ്ട്. അവരുടെ പേരു തന്നെ ഞാൻ പറയാൻ തയ്യാറാണ് പി.എം മനോജും ആർ എസ് ബാബുവും." എന്ന് പിയെഴ്സന്‍ പറഞ്ഞത് അവായം തോന്നിയാണോ അതോ മനോരമ പീയേഴ്സണെക്കൊണ്ട് പറയിച്ചതാണോ എന്നറിയില്ല . ചര്‍ച്ചയില്‍ പങ്കെടുത്ത ദേശാഭിമാനി ക്നസ്ല്ട്ടിംഗ് എഡിറ്റര്‍ മാധവന്‍കുട്ടിക്ക് അത് ക്ലാരിഫൈ ചെയ്യാന്‍ അവസരം നല്‍കിയില്ല എന്നത് അത്തരം സംശയം ഉണ്ടാക്കുന്നു.തിരഞ്ഞെടുപ്പ് സമയത് മാധ്യമ സ്ഥാപനത്തിന്റെ രാഷ്ട്രീയത്തിന്‌ വഴങ്ങിക്കൊടുക്കുന്ന ചാനല്‍ അവതാരകനും പെയ്‌ഡ് ന്യൂസിന്റെ പരിധിയില്‍ വരുമെന്നതും ഓര്‍ക്കേണ്ടതുണ്ട്.

പെയിഡ് ന്യൂസ് എന്ന കെട്ട രീതിക്കെതിരെ ഏറ്റവും ഒച്ചവെച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഞാനാണ് എന്നതില്‍ ഇന്ന് അഭിമാനം തോന്നുന്നു. അത് നട്ടെല്ലുനിവര്‍ത്തി ഇനിയും പറയാനുള്ള ആര്‍ജവം എനിക്കുണ്ട്. പണം വാങ്ങിയും സൌജന്യങ്ങള്‍ പറ്റിയും ആഭിചാരസമാനമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവിടെയുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വേഷമിട്ട് സെക്രട്ടറിയേറ്റിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെ പാര്‍പ്പിടങ്ങളുടെയും തിണ്ണനിരങ്ങി കാര്യം സാധിച്ച് പണം പറ്റുന്നവരുണ്ട്. അത്തരക്കാരെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ഭാരിച്ച ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കുന്നില്ലെങ്കിലും അത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. അതിന് പിയേഴ്സന്റെയും വേണുവിന്റെയും ആരോപണം തടസ്സമാവുകയുമില്ല

ആര്‍എസ്എസിന്റെ കത്തിമുന വന്നാല്‍ നെഞ്ചുവിരിച്ചുകൊടുക്കാമായിരുന്നു. ഇതിപ്പോള്‍,ഞെളിയന്‍പറമ്പിലെ മാലിന്യക്കൂമ്പാരം അപ്പാടെ എടുത്തു ദേഹത്തിട്ടപോലത്തെ ഒരസ്ക്യതയാണ്. ശത്രുവിനും വേണമല്ലോ അന്തസ്സ്്. തലക്കടിയേല്‍ക്കുന്നതിനേക്കാള്‍ മോശം അമേദ്യം കൊണ്ടുള്ള ഏറുകൊള്ളുന്നതാണല്ലോ.
ആട് അങ്ങാടിയിലിറങ്ങിയാല്‍ സകലതും കടിക്കും. ചില മാധ്യമ ചിന്തകര്‍ ചര്‍ച്ചയ്ക്കിറങ്ങിയാല്‍ എന്തും പറയും. പറയുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് നേരിയ ബോധ്യമെങ്കിലും വേണമെന്നില്ല. ഇതൊക്കെ എവിടെ എത്തിക്കുമെന്ന് മനോരമ തന്നെ ചിന്തിക്കട്ടെ.

45 comments:

manoj pm said...

ഞങ്ങള്‍ക്ക് ദേശാഭിമാനി ശമ്പളവും മറ്റ് സൌകര്യങ്ങളും നല്‍കുന്നുണ്ട്.
ദേശാഭിമാനിയില്‍, പത്രത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ എഴുതാനാവുകയുമില്ല. ഞങ്ങള്‍ക്ക് പണംതന്നാണ് ദേശാഭിമാനി വാര്‍ത്ത എഴുതിക്കുന്നത് എന്ന് പറയാം. അതാണോ പെയിഡ് ന്യൂസ്?

കിരണ്‍ തോമസ് തോമ്പില്‍ said...

ചിലരൊക്കെ അങ്ങനെയാണ്‌ മനോജെ. അവര്‍ക്ക് എന്തും പറയാം. അവര്‍ ഇന്ത്യവിഷനില്‍ ഒന്ന് പറയും ഏഷ്യനെറ്റ് ന്യൂസില്‍ മറ്റൊന്ന് പറയും മനോരമയില്‍ മറ്റൊരു രീതിയില്‍ പറയും ഇതിനെല്ലാം കടകവിരുദ്ധമായി ജയ്‌ഹിന്ദ് ചാനലില്‍ പറയും. ഈ പിയേഴ്സണ്‍ പണ്ട് വി.എസ് ഇന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഇപ്പോഴോ കടുത്ത ആരാധാകന്‍. സി.പി.എമില്‍ നിന്ന് പുറത്തായ ശേഷം പീയേഴ്സണും വി.ബി ചെറിയാനും ചേര്‍ന്ന് സ്ഥാപിച്ച ഇ.എംഎസ് സാംസ്കാരിക വേദി ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചാത്ത് ഭരിച്ചിരുന്നു. ഒരു ടേം കഴിഞ്ഞപ്പോള്‍ അത് ഇല്ലാതായി. പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി വി.വിശ്വനാഥ മേനോനെ എറണാകുളത്ത് ഇറക്കുന്നത് വരെ എത്തി ഇവരുടെ ഇടത് പ്രവര്‍ത്തനം. അങ്ങനെ പൊളിറ്റിക്കളി ബഹിഷ്കൃതരായ പീയേഴ്സണും കാണില്ലെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ആഗ്രഹം. കഴുത കാമം കരഞ്ഞു തീര്‍ക്കുമെന്ന് കേട്ടിട്ടില്ലെ അങ്ങനെ കണ്ടാല്‍ മതി ഇതൊക്കെ. ഇവനൊക്കെ എന്നാണ്‌ ഒരു അകൌണ്ടബിലിറ്റി വരുന്നത് എന്ന് കാത്തിരിക്കുക എന്നിട്ട് നോക്കാം ബാക്കി

സത said...

പി എം മനോജിനെ പൈഡ് ന്യൂസ് വക്താവാക്കിയിട്ടുണ്ടെങ്കില്‍ ആക്കിയവര്‍ക്കും അതിനുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാവാം(ഇന്നലെ കണ്ട ഒരു എഴുത്ത് മാത്രം മതിയാവും). പാര്‍ട്ടിക്ക് വേണ്ടി കൂലിയെഴുത്തു നടത്തുന്നവരെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. അതില്‍ പി എം മനോജ്‌ വരും എന്നിരിക്കെ വ്യക്തിപരമായി പൈഡ് ന്യൂസിന്റെ വക്താവാണ്‌ അദ്ദേഹം എന്ന് പറയില്ല.

പക്ഷെ പൈഡ് ന്യൂസിന്റെ വക്താക്കളേക്കാള്‍ ഒട്ടും നല്ലവരല്ല പാര്‍ട്ടിക്ക് വേണ്ടി കൂലിയെഴുതുന്നവര്‍ എന്നത് മറ്റൊരു കാര്യം!!

സത said...
This comment has been removed by the author.
Arun said...

itharakkarkku marupadi parayendathundo? vakathirivillaymakku marupadi vakkukalil othukkanavilla... Athu kittendidathu ninnu thanne kittatte

അനിലന്‍ said...

@സത
പൈഡ് ന്യൂസിനേയും, രാഷ്ട്രീയ പ്രചാരകരേയും തുലനം ചെയ്യുന്നതിന്റെ യുക്തി പിടികിട്ടുന്നില്ല.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍, ഇല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിക്കുകയോ, ഇല്ലാത്ത പ്രാധാന്യം നല്‍കുകയോ ആണു് പൈഡ് ന്യൂസുകാര്‍ ചെയ്യുന്നതു്. അതിനവര്‍ ശമ്പളത്തിനപ്പുറം കൈക്കൂലി വാങ്ങിക്കുന്നുണ്ടു്

ദേശാഭിമാനി, സി പി എമ്മിന്റെ മുഖപത്രമാണു്. അതിലെ എഴുത്തുകാര്‍ക്കു് ജോലിക്കുള്ള ശമ്പളമാണു് ലഭിക്കുന്നതു്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജന്മഭൂമിയിലും വീക്ഷണത്തിലും ചന്ദ്രകയിലും ദേശാഭിമാനിയിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രം ബാധകം അല്ലെ അനിലേ

കിരണ്‍ തോമസ് തോമ്പില്‍ said...

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതിനെ വി.എസും വിമര്‍ശിച്ചിരിക്കുന്നു. ഇത് മനോജിനെപ്പറ്റി ആണോ?

സത said...

ഉദാഹരണം, ഇന്നലെ മനോജ്‌ എഴുതിയത്!! പി ജയരാജിന്റെ രണ്ടു കൈകള്‍ക്കും സ്വാധീനം ഇല്ല എന്നത്!! പച്ചക്കള്ളമല്ലേ അത്?? ഈ കള്ളങ്ങള്‍ ജനത്തിന്റെ വിശ്വസിപ്പിക്കാന്‍ നോക്കുന്ന ആള്‍ ദേവേന്ദ്രന്‍ ആയാലും മുഖത്ത് കാറിത്തുപ്പേണ്ട ഒരാള്‍ മാത്രമാണ്!!

വാര്‍ത്തകളെ പാര്‍ട്ടിക്ക് വേണ്ടി വ്യാഖ്യാനിക്കുകയും അവയുടെ കാണാപ്പുറങ്ങള്‍ എഴുതുകയും ചെയ്യുന്നത് പോലല്ല പച്ചക്കള്ളങ്ങള്‍ വാര്‍ത്തകളില്‍ കുത്തിക്കയറ്റുന്നത്!! അവിടെ പാര്‍ട്ടിക്ക് വേണ്ടി എഴുതുന്നത്‌ എന്നും കൂലി എഴുത്ത് എന്നും തിരിച്ചറിയാന്‍ സാധിക്കില്ലേ?

manoj pm said...

കൈക്ക് സ്വാധീനമില്ലാത്ത ജയരാജന്‍ തല്ലിയിട്ടുണ്ടെങ്കില്‍ ഒരു തലോടലായേ തോന്നു. ഒരു വസ്തുവില്‍ പിടിക്കാനുള്ള ശേഷിപോലും ജയരാജന്റെ കൈകള്‍ക്കില്ല. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ്്. ബട്ടണ്‍സ് ഇടാനും അഴിക്കാനും പരസഹായം വേണം.

ഇത് ഞാന്‍ വെറുതെ പറഞ്ഞതല്ല. സത ഇത് പച്ചക്കള്ളം എന്ന് വിശേഷിപ്പിച്ചാല്‍ ഞാന്‍ എന്ത് ചെയ്യും? പി ജയരാജന്റെ കൈകള്‍ ബലവും സ്വാധീനമുള്ളതും ആകണം എന്ന് ഞാന്‍ പറയണോ?

ഏഷ്യാനെറ്റ്‌ ലേഖകന്‍ കൊടുത്ത പരാതിയില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നെ പറഞ്ഞ്ട്ടിട്ടുള്ളൂ. അത് മറ്റൊരു പോസ്റ്റില്‍ കാണുക.

സത said...

ശ്രീ മനോജ്‌,

ഞാന്‍ താങ്കളുടെ ഇന്നലത്തെ ലേഖനത്തിലെ വാചകം കടമെടുക്കട്ടെ.. ലേഖനം തുടങ്ങുന്നത് തന്നെ ഇങ്ങനെ. >>പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്.<<

ആദ്യമായി അദ്ദേഹത്തിന്റെ ഒരു കയ്യും വെട്ടിക്കളഞ്ഞിട്ടില്ല!! ആക്ക്രമണത്തില്‍ ഒരു കയ്യുടെ അല്ലെങ്കില്‍ രണ്ടു കയ്യുടെ സ്വാധീനം നഷ്ട്ടപ്പെട്ടു എന്നെഴുതിയിരുന്നെങ്കില്‍ പോട്ടെ എന്ന് വക്കാമായിരുന്നു!! പക്ഷെ പി ജയരാജന്റെ ഒരു കൈക്ക് മാത്രമേ സ്വാധീനക്കുറവു വന്നിട്ടുള്ളൂ എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, അതും പി ജയരാജന്റെ വാക്കുകളായി കണ്ടത്!!

അപ്പോള്‍ ഒരു കൈക്ക് സ്വാധീനം ഇല്ലാത്ത ഒരാളെ രണ്ടു കയ്യും വെട്ടിക്കളയപ്പെട്ട പത്രപ്രവര്‍ത്തനം എന്താണ്?? അതിനെ നുണ എന്നും അതെഴുതിയ ആള്‍ എന്തിനോ വേണ്ടി എഴുതി എന്നുമല്ലേ ഒരാള്‍ ധരിക്കേണ്ടത്?

വാക്കുകളെയും വാചകങ്ങളെയും വളക്കുന്നതിനെക്കാളും ധ്വനിപ്പിക്കുന്നതിനെക്കാളും വ്യാഖ്യാനിക്കുന്നതിനെക്കാളും നീചമാണ് പച്ചക്കള്ളം തേനില്‍ ചാലിച്ച് എഴുതുന്നത്‌..

എനിക്ക് പി ജയരാജനെ നേരിട്ട് പരിചയമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഇടതു കൈക്ക് നല്ല സ്വാധീനം ഉണ്ട് എന്ന് വിശ്വസിക്കുന്നു.. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ് എന്നത് നേരായിരിക്കാം കാരണം എന്റെ വലം കയ്യുടെ സ്വാധീനം നഷ്ട്ടപ്പെട്ടാലും അത് തന്നെയാവും സ്ഥിതി.

അപ്പോള്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ എഴുതുന്നവരെ എന്ത് കൊണ്ട് കൂലി എഴുത്തുകാര്‍ എന്ന് വിശേഷിപ്പിച്ചു കൂടാ?

സത said...

ഷാജഹാനെ തല്ലിയോ കയ്യേറ്റം ചെയ്തതേ ഉളളൂ എന്നതോ രണ്ടാമത്തെയും അപ്രാധാനവും ആയ വിഷയം അല്ലെ മനോജ്‌?

തനിക്കു രുചിക്കാത്ത വിഷയം ചര്‍ച്ചക്ക് എടുത്തു എന്നതിന് അണികള്‍ അക്ക്രമിച്ചാല്‍ കാണുന്ന പ്രാധാന്യമാണോ പി ജയരാജിനെപ്പോലൊരാള്‍ കാണിക്കുമ്പോള്‍ ഉണ്ടാവുക? അതും പോരാത്തതിന് ഫോണില്‍ വിളിച്ചു പറഞ്ഞതൊക്കെ എന്ത് തരാം ഫാസിസമാണ്‌?

അതിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് എത്രയോ നിന്ദ്യമാണ്?

Pintu said...

Deshabhimaniyile jyolikaran aanu Manoj ettan , adheham Deshabhimaniyile shambalam pattunnathine PAID NEWSumai upamicha suhrthinnu "Nalla Namaskkaram "

manoj pm said...

ഒരു കയ്യും വെട്ടിക്കളഞ്ഞിട്ടില്ല....താങ്കള്‍ ഏതു നാട്ടിലാണ്?

സത said...

പിന്റൂ,

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പത്രം ആണ് എന്ന് വച്ച് കള്ളപ്രചാരണങ്ങള്‍ പത്രത്തിലൂടെ നടത്താന്‍ ലൈസെന്‍സ് ഉണ്ടോ? ഉണ്ടെങ്കില്‍ ആ പത്രത്തെയും അതിലെ എഴുത്തുകാരെയും നാം എന്ത് വിളിക്കണം? പാര്‍ട്ടിയുടെ വീക്ഷണകോണില്‍ വാര്‍ത്തകളെ സമീപിക്കുന്ന പോലാണോ ഇത്? അതുകൊണ്ടാണ് കൂലി എഴുത്തുകാരും പൈഡ് ന്യൂസ് വക്താക്കളും തമ്മില്‍ അധികം വത്യാസമില്ല എന്ന് ഞാന്‍ കരുതുന്നത്. രണ്ടു കൂട്ടരും ജനങ്ങളെയാണ് വിഡ്ഢികളാക്കുന്നത്!!

സത said...

ഞാന്‍ ഏതു നാട്ടിലായാലും മലയാളം നന്നായി വായിക്കാനും എഴുതാനും അര്‍ഥങ്ങള്‍ ഗ്രഹിക്കാനും കഴിവുള്ളയാളാണ്!! താങ്കളുടെ ലേഖനത്തിന്റെ തുടക്ക വാചകങ്ങള്‍ അതേപടി മുകളില്‍ കാണിക്കുക മാത്രമാണ് ചെയ്തത്!!

https://profiles.google.com/104412239531173257088/posts/HHrfBkHCERR

ഈ ലേഖനം താങ്കളുടെ തന്നെയല്ലേ? അതോ പട്ടേട്ട് തെറ്റിധരിപ്പിച്ചതാണോ?

സത said...

അതിവിടെ തന്നെ ഉണ്ടല്ലോ?

http://pmmanoj.blogspot.com/2011/03/blog-post_29.html

thanthonni said...

മനോജിന്റെ തുടക്കവരികള്‍ മാത്രം വായിച്ച് സത ആര്‍ത്തുവിളിക്കുന്നതിനു മുന്‍പ് ബാക്കി കൂടി വായിച്ചുനോക്കൂ

രണ്ടു കയ്യും വെട്ടിക്കളഞ്ഞു. അതെടുത്ത് തുന്നിപ്പിടിപ്പിച്ച് കൈ പോലെ അവയവം ഉണ്ടാക്കി വച്ചിരിക്കുന്നു എന്നാണ് വരികള്‍.

ജയരാജന് കൈ ഉണ്ടല്ലോ.....അത് വെട്ടി എവിടെ കളഞ്ഞു....എന്നൊന്നും ചോദിക്കല്ലേ....

കാരണം ആ വെട്ടിനെക്കുറിച്ച് സതക്കറിയാവുന്നതുപോലെ എനിക്കറിയില്ല.

സത said...

താന്തോന്നി,

തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം എഴുതുകയും പിന്നീട് അതിനു ന്യായീകരണവും കൊണ്ടുവരണോ?? ആ ലേഖനത്തില്‍ നിന്ന് പിന്നീടുള്ള വാചകങ്ങള്‍ >>ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല.<<

അതായത് രണ്ടു കൈകളും വെറുതെ തൂങ്ങിക്കിടക്കുന്ന ഒന്നാണെന്ന് വായനക്കാര്‍ മനസ്സിലാക്കണം!! ഒരു കൈക്ക് പൂര്‍ണ്ണ സ്വാധീനമുള്ള ഒരാള്‍ക്ക്‌ കയ്യേറ്റം ചെയ്യാന്‍ പാടില്ലേ എന്ന ഒറ്റ ചോദ്യത്തില്‍ പൊളിയാനുള്ള ഒരു ലേഖനത്തെ ആ വിഷയം ലേഖനത്തില്‍ നിന്ന് മനപ്പൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുന്നു!!

ഇതാരെ വിഡ്ഢിയാക്കാന്‍?? ഒരു കൈ മാത്രമുള്ള ഒരു ഗോവിന്ദച്ചാമി ഒരു പെങ്കൊച്ചിനെ ബലാല്‍സംഗം ചെയ്തു കൊന്നിട്ട് അധികം നാളായിട്ടില്ല എന്നൂടെ ഒന്നോര്‍മ്മിപ്പിക്കട്ടെ..

മനോഹര്‍ കെവി said...

ഇന്നലത്തെ മനോജിന്റെ ലേഖനം ഞാന്‍ ഒട്ടും ആസ്വദിച്ചില്ല....സ്വന്തം പാര്‍ട്ടിക്കാരെ ഏതു വിധത്തിലും ന്യായീകരിക്കുന്ന ഒരു ലേഖനം... അതില്‍ കൂടുതല്‍ അതില്‍ ഒന്നുമീല്ല.. നാളെ എം എം ഹസ്സനും , കുറെ കൊണ്ഗ്രസ്സുകാരും കൂടി കൈരളി റിപ്പോര്‍ട്ടറെ മര്‍ദ്ദിക്കുമ്പോള്‍, വീക്ഷണം എഴുതിയെക്കാവുന്ന ഒരു ലേഖനം പോലെ.
ഈ ബ്ലോഗ്‌ അങ്ങനെയല്ല.. പിയേര്സനെ പോലെ ഒരാള്‍ ഇത്തരം വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് മനസ്സിലാകുന്നില്ല. വലതുപക്ഷ മാധ്യമങ്ങളുടെ കണ്ണിലുണ്ണികളാകുമ്പോള്‍, നീലകണ്ടനും , അപ്പുകുട്ടനും, പിയേര്സനും ഈ നിലവാരത്തിലേക്ക് പോകാമെന്ന് വാക്ക് കൊടുക്കുനുണ്ടോ .പാര്‍ട്ടിയുടെ മഞ്ഞ ക്കണ്ണിലൂടെ മാത്രം പ്രശങ്ങളെ കാണുന്നു എന്നല്ലാതെ, Paid News എഴുതുന്നവര്‍ ആണെന്ന് ആരും വിശ്വസിക്കില്ല.

ജനശക്തി said...

സതയുടെ പ്രശ്നം ആര്‍.എസ്.എസ് വെട്ടി എന്നതാണ്. അത് പറയാതെ പറയുവാന്‍ വാക്കില്‍ പിടിച്ച് കളിച്ച് നോക്കുന്നു എന്നേ ഉള്ളൂ.

സത said...

അങ്ങനെ ആകട്ടെ ജനശക്തീ..

വേറൊന്നും ന്യായം പറയാന്‍ ഇല്ലേ? ;)

deepaknair said...

Manojetta,

I believe exit polls are banned by election commission right. Then how come these type of news is coming in manorama...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9073035&tabId=11&contentType=EDITORIAL&BV_ID=@@@

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

പി.എം. മനോജ് എന്തുപറഞ്ഞാലും മനോജും പാർട്ടി നേതാക്കളും കൂടി പിറ്റേന്നു നേരം പുലരുമ്പോൾ ഈ പിയേഴ്സിന്റെ ( സോറി, പിയേഴ്സ് ഒരു സോപ്പല്ലേ? പിയേഴ്സൺ എന്നല്ലേ പേര്?) വീട്ടിൽ ചെന്ന് തലേ ദിവസം പല്ലും കിറിച്ചിരുന്ന് പറഞ്ഞ ആരോപണം തെളിയിക്കാൻ ആവശ്യപ്പെടേണ്ടതായിരുന്നു. ആരോപണം ശരിയാണെങ്കിൽ പിന്നെ പി.എം. മനോജിനെയും ആർ.എസ്. ബാബുവിനെറ്യും ദേശാഭിമാനിയിൽ വച്ചു പൊറുപ്പിക്കാൻ പാടില്ലല്ലോ. പാർട്ടി ആത്മ സംയമനം പാലിക്കുന്നത് ഒരു ദൌർബല്യമാണെന്നു കരുതിയാണ് കണ്ട കൃമികീടങ്ങളൊക്കെ പാർട്ടിയുടേയും പാർട്ടിക്കാരുടെയും തലയിൽ കയറിയിരുന്ന് നിരങ്ങുന്നത്. ഇനിയും വൈകിയിട്ടില്ല; ഒരു ആരോപണം ഉന്നയിച്ചാൽ അത് തെളിയിക്കുവാനുള്ള ബാദ്ധ്യത അത് ഉന്നയിക്കുന്നവനുണ്ട്. നിങ്ങൾക്ക് വയ്യെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ പോയി ചോദിച്ചോളാം. പാർട്ടി നേതാക്കൾ ഒന്നു മൂളിയാൽ മതി! ആക്രമിക്കാനൊന്നുമല്ല; അയാൾ പറഞ്ഞ ആ സമ്പാദ്യങ്ങളൊക്കെ ഒന്നു കൊണ്ടു കാണിച്ചു തരാൻ പറയാനാണ്. പിയേഴ്സൺ എന്നല്ല, അയാൾക്ക് അല്പം കൂടി തിരുത്തലുള്ള ഒരു പേരാണ് ഇടേണ്ടിയിരുന്നത്.ഇത് താങ്കളുടെ ബ്ലോഗിലെ കമന്റ് പേജ് ആയതുകൊണ്ട് ആ അസഭ്യ പദം ഇവിടെ ഉപയോഗിക്കുന്നില്ല!

latha said...

പ്രിയ സഖാവേ ഇതിലും വലിയ ആരോപണങ്ങള്‍ കേട്ട നമ്മുടെ പ്രിയപെട്ടവര്‍

ഓര്‍മയില്ലേ അഴീകോടന്‍

അവര്‍ കാണിച്ചു തന്ന വഴികളിലൂടെ സധൈര്യം മുന്നേറുക

ഞാന്‍ അത് കണ്ടിരുന്നു വേണു വും

പിയെര്സനും ചേര്‍ന്ന് നടത്തിയ നടകമായിട്ടു തന്നെ ആണ് അത് തോന്നിയത് പറയാനുള്ളതിലേക്ക് പിയെര്സന്‍ വന്നെത്തുകയും സ്വാഭാവികമെന്ന പോലെ വേണു ആരോക്കെയനവര്‍ എന്ന് ചോദിക്കുകയും ഉത്തരമായി നിങ്ങളുടെ രണ്ടു പേരുടെയും പേരുകള്‍ പറയുകയും ചെയ്തു ഇതിനെ കുറിച്ച് പത്രത്തില്‍ എഴുതണം ചര്‍ച്ച ഉണ്ടാവണം പിയെര്സന്‍ എന്നാ കൃമി എന്താന്നു എന്ന് കേരളം അറിയട്ടെ

അഭിവാദ്യങ്ങളോടെ ലതയും പ്രദീപും

പ്രാവ് said...

ഈ പിയേഴ്സണ്‍ പ്രസിദ്ധമായ ഇടപ്പള്ളിക്കേസിലെ പ്രതിയും ആദ്യകാലകമ്യൂണിസ്റ്റും വലിയ വിപ്ലവകാരിയും ഒക്കെ ആയിരുന്ന എന്‍. കെ. മാധവന്റെ മകനാണ്. എന്‍. കെ. പണ്ട് CPIM ന്റെ എറണാകുളം ജില്ലാസെക്രട്ടറിയുമായിട്ടുണ്ട്. വാര്‍ദ്ധക്യകാലത്തൊഴികെ തികഞ്ഞ പ്രതിബദ്ധനായ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മന്ത്രി ശര്‍മ്മയും മറ്റും ഗുരുതുല്യനായിട്ടാണ് എന്‍. കെ. യെ കണ്ടിരുന്നത്. അവസാനകാലത്ത് നടപ്പാക്കാനാവാത്ത ഏതോ ആവശ്യങ്ങളുടെ പേരില്‍ ശര്‍മ്മയോടും അങ്ങനെ പാര്‍ട്ടിയോടും അദ്ദേഹം തെറ്റി (ഒരു മാതിരി ഗൌരിയമ്മ സ്റ്റൈല്‍, ഏയ്.. അത്രയും വരില്ല). അങ്ങനെ മകനും തെറ്റി. തെറ്റല്‍ പിന്നെ വൈരാഗ്യമായി വളര്‍ന്നു. ശര്‍മ്മയും വി. എസ്സും തമ്മിലുള്ള അടുപ്പം കാരണം മേല്‍‌പ്പറഞ്ഞ വിരോധം വി. എസ്. വിരോധവുമായി. (അന്ന് വി. എസ്. ആയിരുന്നു പാര്‍ട്ടി.) എന്‍. കെ. യുടെ മരണശേഷവും വൈരാഗ്യം വളര്‍ന്നു. അതു പകയായി മാറി. ഉള്‍പ്പാര്‍ട്ടി സമരങ്ങളില്‍ ‘വി. എസ്. പാര്‍ട്ടിക്കെതിരെ‘ എന്ന് പത്രവാര്‍ത്തകള്‍ വന്നപ്പോള്‍ ഇവര്‍ വി. എസ്. സംരക്ഷകരായി ഇറങ്ങി. വന്നുവന്ന് ഇപ്പോള്‍ എവിടെയും വലിഞ്ഞുകയറി CPIM നെ ഭള്ള് പറയുക മാത്രമായി പണി. പിയേഴ്സണ്‍ ഇപ്പോള്‍ ഒരു അശ്വത്ഥാമാവിസ്റ്റു മാത്രം. പക്ഷെ പകയ്ക്കുള്ള കാരണങ്ങളില്‍ വസ്തുതകളില്ല -വെറും സ്വയം ഊഹ സൃഷ്ടികള്‍ മാത്രം. ഒരു അടിസ്ഥാനവുമില്ലാതെ എന്തും പറയും എന്നതിനുള്ള തെളിവാണ് ഈ പിയേഴ്സവൈകൃതം. മനോജേ വിട്ടുകള, എന്നു പറയുന്നില്ല.. സജിം പറഞ്ഞതാണ് ശരി...

വരാഹസ്യ ഭക്ഷ്യസ്തോ യദ് പ്രപഞ്ച സര്‍വ്വസ്യ - എന്നാണ് പ്രമാണം. വരാഹങ്ങള്‍ക്ക് ഇന്നതേ ഭക്ഷിക്കാവൂ എന്നില്ലെന്ന്.

അന്തിക്കാടന്‍ said...

സഖാവേ...
പട്ടികള്‍ കുരയ്ക്കട്ടെ;സാര്‍ത്ഥവാഹക സംഘം മുന്നോട്ട്.....
ഇതിനൊക്കെ ചെവി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ.
എന്നാലും, താങ്കളോടുള്ള അതിക്രമം മനോജ് എന്ന വ്യക്തിയോടല്ല, പാര്‍ട്ടിയോടുള്ള അതിക്രമമാണെന്നറിയുക.

ഇത്, ലീഗുകാരന്‍ മനോജ് എന്ന പേരു മാത്രം കണ്ട് മുന്പൊരിക്കല്‍ വര്‍ഗ്ഗീയ വാദിയും "ഇസ്ലാം വിരുദ്ധനും" ആക്കിയ പോലെ ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള ഒരു 'വഹ' തന്നെ ...
അറിയുന്നവര്‍ക്ക് സത്യം അറിയാമല്ലോ .ധൈര്യമായി മുന്നോട്ടു പോകുക, അഭിവാദ്യങ്ങള്‍!!!

അന്തിക്കാടന്‍ said...

സഖാവേ...
പട്ടികള്‍ കുരയ്ക്കട്ടെ;സാര്‍ത്ഥവാഹക സംഘം മുന്നോട്ട്.....
ഇതിനൊക്കെ ചെവി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ.
എന്നാലും, താങ്കളോടുള്ള അതിക്രമം മനോജ് എന്ന വ്യക്തിയോടല്ല, പാര്‍ട്ടിയോടുള്ള അതിക്രമമാണെന്നറിയുക.

ഇത്, ലീഗുകാരന്‍ മനോജ് എന്ന പേരു മാത്രം കണ്ട് മുന്പൊരിക്കല്‍ വര്‍ഗ്ഗീയ വാദിയും "ഇസ്ലാം വിരുദ്ധനും" ആക്കിയ പോലെ ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള ഒരു 'വഹ' തന്നെ ...
അറിയുന്നവര്‍ക്ക് സത്യം അറിയാമല്ലോ .ധൈര്യമായി മുന്നോട്ടു പോകുക, അഭിവാദ്യങ്ങള്‍!!!

അന്തിക്കാടന്‍ said...

സഖാവേ...
പട്ടികള്‍ കുരയ്ക്കട്ടെ;സാര്‍ത്ഥവാഹക സംഘം മുന്നോട്ട്.....
ഇതിനൊക്കെ ചെവി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ.
എന്നാലും, താങ്കളോടുള്ള അതിക്രമം മനോജ് എന്ന വ്യക്തിയോടല്ല, പാര്‍ട്ടിയോടുള്ള അതിക്രമമാണെന്നറിയുക.

ഇത്, ലീഗുകാരന്‍ മനോജ് എന്ന പേരു മാത്രം കണ്ട് മുന്പൊരിക്കല്‍ വര്‍ഗ്ഗീയ വാദിയും "ഇസ്ലാം വിരുദ്ധനും" ആക്കിയ പോലെ ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള ഒരു 'വഹ' തന്നെ ...
അറിയുന്നവര്‍ക്ക് സത്യം അറിയാമല്ലോ .ധൈര്യമായി മുന്നോട്ടു പോകുക, അഭിവാദ്യങ്ങള്‍!!!

manoj pm said...

http://www.facebook.com/photo.php?fbid=204178919601752&set=a.147465681939743.24888.100000289376141&theater

സത said...
This comment has been removed by the author.
സത said...

മനോജ്‌,

ഏത് പത്രമാണിത്? ദേശാഭിമാനി ആണെങ്കില്‍ പതിമൂന്നു മണിക്കൂറിനെ എത്രകൊണ്ട് ഹരിക്കണം എന്നും മനോരമയാണെങ്കില്‍ എത്രകൊണ്ട് ഗുണിക്കണം എന്നും അറിയാന്‍ വേണ്ടിയാ.. ഒന്നും തോന്നരുത്!! പത്രങ്ങളെയും കൂലി എഴുത്തുകാരെയും ഒക്കെ നാളും പേരും നോക്കി വേണ്ടേ വാര്‍ത്തയുടെ സത്യാവസ്ഥ ഊഹിച്ചെടുക്കാന്‍?

പോരെങ്കില്‍ ഈ വാര്‍ത്തയില്‍ വലതു കയ്യാണ് തകര്‍ന്നത്!! ഇടം കയ്യുടെ തള്ളവിരല്‍ നഷ്ട്ടപ്പെട്ടിട്ടുണ്ട്, പക്ഷെ അതുകൊണ്ട് ഇടം കയ്യുടെ സ്വാധീനം നഷ്ട്ടപ്പെട്ടു എന്ന് എഴുതാനുള്ള ന്യായീകരണം ഇല്ല. ഇനിയെങ്കിലും താന്‍ എഴുത്തിലൂടെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ എഴുതി എന്ന് സമ്മതിക്കൂ.. വായനക്കാരോട് ക്ഷമ ചോദിക്കൂ..

ഇത്തരത്തില്‍ ഇനി എഴുതില്ല എന്ന് അവര്‍ക്ക് വിശ്വസിക്കുകയെങ്കിലും ആകാമല്ലോ..

manoj pm said...

സത,
പി ജയരാജനെ ആര്‍ എസ് എസ് ആക്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൈകള്‍ ബലമുള്ളതാണ്‌. ഇത്രയും ഞാന്‍ താങ്കളോട് പറഞ്ഞാല്‍ പ്രശ്നം തീരുമല്ലോ. പക്ഷെ, അങ്ങനെ ഒരു അസത്യം താങ്കള്‍ക്കുവേണ്ടി മറ്റുള്ളവരോട് പറയണം എന്ന് നിര്‍ബന്ധിക്കരുത്. ഒരി കയ്യിന്റെ തള്ളവിരല്‍ അറ്റ് പോയി എന്ന് പറഞ്ഞാല്‍ ആ കൈക്ക് വേറെ വെട്ട് ഏറ്റിട്ടില്ല എന്നല്ല അര്‍ഥം. താങ്കള്‍ക്ക് പരിചയമുള്ള സംഘികളോട് തിരക്കിയാലും-ജയരാജനെ എത്ര വെട്ടി എന്നും അദ്ദേഹം എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നും. ജയരാജന്റെ ഇടത്തേ കൈക്ക് അല്പം സ്വാധീനം ബാക്കി കിടക്കുന്നതില്‍ താങ്കളുടെ വിഷമം എനിക്ക് മനസ്സിലാക്കാനാവും.

ഇവിടെ ചര്‍ച്ച വഴിതിരിച്ചു വിടണം എന്നല്ല താങ്കളുടെ ഉദ്ദേശം എങ്കില്‍, ജയരാജന്റെ പരിക്കിന്റെ കാര്യം നമുക്ക് വേറെ പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം.

സത said...

മനോജ്‌,

എനിക്ക് ചര്‍ച്ച എങ്ങോട്ടെങ്കിലും തിരിച്ചു വിടണം എന്ന് ഒരു ആഗ്രഹവും ഇല്ല.. ഞാന്‍ താങ്കളുടെ കഴിഞ്ഞ ലേഖനത്തിലെ വാചകങ്ങളും ധ്വനികളും വാദങ്ങളും ഉയര്‍ത്തിപ്പിടിച്ചു അതിലെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം എഴുതപ്പെട്ട ഒന്നിനെക്കുറിച്ചാണ് ആക്ഷേപം പറയുന്നത്.

രണ്ടു കയ്യും സ്വാധീനമില്ലാ എന്ന് വരുത്താന്‍ വാചകങ്ങളെ വളക്കുകയും യാഥാര്‍ത്യത്തിനെ മറച്ചു വച്ച് വാദിക്കുകയും ചെയ്തതിന്റെ ന്യായീകരണം ആണ് ചോദിക്കുന്നത്!! അതിനുള്ള മറുപടി ഒഴുകഴാന്നു പറയുമ്പോള്‍ താങ്കള്‍ ഒരു കൂലി എഴുത്തുകാരന്‍ മാത്രമാണ് എന്ന് സ്വയം സമ്മതിക്കുന്നു, അത് പൈഡ് ന്യൂസിന്റെ വക്താക്കളേക്കാള്‍ ഒട്ടും കുറഞ്ഞ നിലവാരമല്ല എന്നുമാത്രം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഞാന്‍ വിടവാങ്ങുന്നു.. അതായിരുന്നല്ലോ ഈ ലേഖനത്തിലെ വിഷയം!!

പ്രതികരണങ്ങള്‍ക്ക് നന്ദി.

N.J ജോജൂ said...

പച്ചക്കള്ളം പാർട്ടീ താത്പര്യമാണെന്നതു കൊണ്ടു പ്രസിദ്ധീകരിക്കൂന്നതും പെയിഡു ന്യൂസും തമ്മിൽ എന്തു വ്യത്യാസം.

ജനശക്തി said...

ജോജുവിന്റെ ചോദ്യം കൊള്ളാം. പച്ചക്കള്ളം പറയുന്നത് മാധ്യമങ്ങളാണെന്ന് തെളിഞ്ഞാലും സമ്മതിക്കാതിരിക്കുന്നതാണ് കാപട്യവും (പച്ച)കള്ളത്തരവും. കുറച്ച് ധാര്‍മ്മികരോഷം ആ കള്ളത്തരത്തിനെതിരെ ഉയരട്ടെ. സത സുനിലിന്റെ ബ്ലോഗില്‍ ഈ വാദഗതി ഉപേക്ഷിച്ചു എന്ന് പറഞ്ഞിട്ട് പിന്നെയും ഇവിടെ വന്ന് വാദിച്ചുകൊണ്ടിരിക്കുകയാണോ?

സത said...

>>സത സുനിലിന്റെ ബ്ലോഗില്‍ ഈ വാദഗതി ഉപേക്ഷിച്ചു << ??

ആര് പറഞ്ഞു?? അഴുകൊഴാന്നു വാദങ്ങള്‍ നിരത്തിയപ്പോള്‍ തമാശക്ക് തോല്‍വി സമ്മതിച്ചേ എന്ന് പറഞ്ഞതാണോ ഇപ്പ ഇങ്ങനെയാക്കിയത്? ജനശക്തിയും മനോജ്‌ തന്നെ? കഷ്ട്ടം!!

ജനശക്തി said...

ഹഹ..ചിരിപ്പിച്ചു...വാക്കിനിത്രയേ വിലയുള്ളൂ അല്ലേ? ഈ പോയിന്റ് വിട്ടിട്ട് വേറെ പോയിന്റില്‍ കയറിപ്പിടിച്ചതൊക്കെ ചുമ്മാ ആയിരുന്നല്ലേ? ബെസ്റ്റ്!! പിന്നെ “ജനശക്തിയും മനോജ് തന്നെ” ടൈപ്പ് വിശേഷണ പദങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തോന്നുന്നത് സ്വന്തം വാദത്തിനു ശക്തിയില്ലെന്ന് തോന്നുമ്പോഴാണ്. അതൊക്കെ കൈയില്‍ ഇരിക്കട്ടെ. മനോജ് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. സുനിലിന്റെ പോസ്റ്റില്‍ അന്ന് വന്ന വാര്‍ത്തയും ഉണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും താങ്കള്‍ ഈ തര്‍ക്കുത്തരം തുടരുന്നത് ആ‍ര്‍.എസ്. എസ് വെട്ടി എന്ന് പറഞ്ഞതിന്റെ ചൊരുക്കിലായിരിക്കാം. എന്നുവെച്ച് സത്യം പറയാതിരിക്കാനാവില്ലല്ലോ.

സത said...

ജനശക്തി,

ഞാന്‍ താങ്കളുടെ മുന്നിലും തോറ്റിരിക്കുന്നു..!! പോരെ?

നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ട് എന്നെപ്പോലുള്ളവര്‍ കൂടുതല്‍ റസ്റ്റ്‌ എടുക്കട്ടെ.. ;)

ജനശക്തി said...

അത് തന്നെയാവും നല്ലത്. ഒരേ കാര്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കയല്ലേ. ഇത്തിരി വിശ്രമം ആകാം. :)

thanthonni said...

സത എഴുതിയത്
ഇതാരെ വിഡ്ഢിയാക്കാന്‍?? ഒരു കൈ മാത്രമുള്ള ഒരു ഗോവിന്ദച്ചാമി ഒരു പെങ്കൊച്ചിനെ ബലാല്‍സംഗം ചെയ്തു കൊന്നിട്ട് അധികം നാളായിട്ടില്ല എന്നൂടെ ഒന്നോര്‍മ്മിപ്പിക്കട്ടെ..

ബലാത്സംഗം ചെയ്യുന്നത് കൈവച്ചല്ല സതേ......

സ്മൃതിപഥം said...

തൃശ്ശൂരിൽ സൌ മ്യ എന്ന പെൺകുട്ടിയെ ആക്രമിച്ച ഗോവിന്ദച്ചാമി ഒറ്റക്കയ്യനായിരുന്നു......പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ അയാൾ സി.പി.എം അല്ലാത്തതുകൊണ്ട് അയാൾക്കു വേണ്ടി പേനയുന്താൻ നമ്മുടെ മനോജ് സാർ തയ്യാറായില്ലല്ലൊ എന്നു നമുക്കു ആശ്വസിക്കാം....

പക്ഷേ അതിനു ശെഷം ഗൊവിന്ദച്ചമിക്കു വേണ്ടി മുംബയിൽ നിന്നും ഒരു വക്കീൽ വന്നതായി കേട്ടു..... അല്ല നമ്മുടെ മനൊജ് സാറൊന്നുമല്ലല്ലോ അയാളെ ഏർപ്പാടാക്കികൊടുത്തതു.....

അല്ല സത്യം പറ സാറെ പിയേഴ്സൻ സാർ പറഞ്ഞ പോലെ കുറേ “ഒണ്ടാക്കിട്ടൊണ്ടോ?”.............

ramachandran said...

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചാര വേലകള്‍ ഒരു പരിധിയും ഇല്ലാതെ കുത്തിയൊഴുകികൊണ്ടിരിക്കുകയാണ്.
മനോരമയെന്ന 'വിഷവൃക്ഷം' പിയെഴ്സേന്‍ എന്ന്ന ശിഘണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന നെറികെട്ട കളികള്‍ ജനങ്ങള്‍ കാണുന്നുണ്ട്. മനോജ്‌ ഒരു ബ്ലോഗില്‍ എഴുതി തീര്‍ക്കെണ്ടാതല്ല ഇതിനുള്ള മറുപിടികള്‍.മറിച്ചു നിയമപരമായ വഴികളിലൂടെ കുറച്ചു കൂടി ജനങ്ങള്‍ വായിക്കുന്ന മാധ്യമങ്ങളില്‍ എഴുതികൊണ്ട് ഇത്തരം കൊള്ളരുതായ്മകള്‍ തുറന്നുകട്ടണം. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ തെറ്റായ വാര്‍ത്തകളെ ശക്തമായ രീതിയില്‍ തുറന്നു കാണിക്കണം.നാടിന്‍റെ നേരിന്റെ ചുവരെഴുതനത്.

GSmenon said...

എറണകുളത്ത് ഒരു ദേശാഭിമാനി കാരനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു എന്നൊരു സംഭവം ഉണ്ടായിരുന്നു.... കോടികളുടെ പണം ഇടപാടും ഇതിനിടയില്‍ നടന്നു .... ദേശാഭിമാനി ഇപ്പോള്‍ ശമ്പളം കൊടുക്കുന്നത് ഡോളര്‍ ആണാവോ....