എന്‍ഡിഎഫ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടാണ്. പുതിയ രൂപം. ഭാവത്തിന് മാറ്റമില്ല. രാഷ്ട്രീയ കക്ഷിയും പിറന്നിരിക്കുന്നു. സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. വികസനമ, ജനാധിപത്യം, ഇന്ത്യ-ഈ പദങ്ങളെല്ലാം പ്രകടനം മാത്രം. വര്‍ഗീയതയുടെ; ഭീകരതയുടെ; പ്രാകൃത ചിന്തകളുടെ വിളനിലമാണാ സംഘടന. ആര്‍എസ്എസിനെ അതേനാണയത്തില്‍ നേരിടാനാണ് നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന എന്‍ഡിഎഫ് തജനിച്ചത്. ഹിന്ദുവര്‍ഗീയ ഭീകരതക്കുപകരം മുസ്ളിംമത ഭീകരത.

ഹിന്ദുഭീകര സംഘടനകളുടെയാകെ തലപ്പത്ത് ആര്‍എസ്എസാണെന്നപോലെ, കേരളത്തിലെ ഇസ്ളാമിക തീവ്രവാദ സംഘങ്ങളെയെല്ലാം ഏകോപിപ്പിക്കുന്ന കണ്ണി പോപ്പുലര്‍ ഫ്രണ്ടാണ്. ലക്ഷണമൊത്ത ഭീകര പ്രസ്ഥാനത്തിന്റെ രീതികളും സവിശേഷതകളും ഈ സംഘടനയുടെ പ്രവര്‍ത്തനത്തിലുണ്ട്. രണ്ട് മുഖമാണ് ഇതിന്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിര്‍ദോഷിയായ സംഘടനയാണ് തങ്ങളുടേതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആവര്‍ത്തിച്ചുപറയാറുണ്ട്. സാമൂഹ്യ സേവന-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഉദാത്ത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിശുദ്ധ സംഘടനാപട്ടം സ്ഥാനത്തും അസ്ഥാനത്തും ചില 'മനുഷ്യാവകാശ സംഘടനകളും' മാധ്യമങ്ങളില്‍ ചിലതും പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നു. കപടമായി സൃഷ്ടിച്ച ഈ മാന്യതക്ക് പുറകില്‍, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തന്ത്രശാലിയായ കൊടുംഭീകരന്റെ മുഖം പോപ്പുലര്‍ ഫ്രണ്ട് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. തൊടുപുഴയിലെ ന്യൂമാന്‍ കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ 'താലിബാന്‍ നീതി' വെറുമൊരു പ്രാദേശിക സംഭവമായി കുറച്ചുകാണുകയാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം.
നാട്ടിലാകെ എന്‍ഡിഎഫിന്റെ ആയുധശേഖരങ്ങള്‍ പിടിക്കപ്പെടുന്നു. ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ഇതിനൊന്നും ന്യായീകരണമില്ല. അവര്‍ ഇപ്പോഴും തങ്ങളെ വേട്ടയാടുകയാണെന്നും അതിനുപിന്നില്‍ എല്‍ഡിഎഫ് ഗവര്‍മെന്റാണെന്നും പറഞ്ഞുനടക്കുന്നു.
സ്വന്തം പ്രവര്‍ത്തകരെ വിവിധ രാഷ്ട്രീയ കക്ഷികളിലേക്ക് നുഴഞ്ഞുകയറ്റിച്ചാണ് വന്‍കുഴപ്പങ്ങള്‍ക്ക് എന്‍ഡിഎഫ് തുടക്കമിടുന്നത്. പത്തനംതിട്ടയില്‍ 2001ഡിസംബര്‍ ഏഴിന് നടന്ന അക്രമത്തില്‍ സുപ്രധാന പങ്കുവഹിച്ചത് കോണ്‍ഗ്രസിനകത്തെ എന്‍ഡിഎഫുകാരായിരുന്നു. തീവ്രവാദത്തിനെതിരെ പ്രചാരണം നടത്തുമെന്ന് ഇപ്പോള്‍ പറയുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ളിംലീഗിന്റെ നാനാതലങ്ങളിലും എന്‍ഡിഎഫ് അധിനിവേശമുറപ്പിച്ചിട്ടുണ്ട്. നാദാപുരത്തെ കലാപത്തീയില്‍ എണ്ണപകരുന്നത് ലീഗ് മുഖംമൂടിയിട്ട എന്‍ഡിഎഫുകാരാണ്.
1971ല്‍ തലശ്ശേരിയില്‍ ഒരു ക്ഷേത്രത്തിലേക്കുള്ള കലശം ഘോഷയാത്രക്ക് നേരെ "മാപ്പിളമാര്‍ ചെരിപ്പെറിഞ്ഞു'' എന്ന പെരുംനുണയാണ് ആര്‍എസ്എസ് കലാപത്തിന് കാരണമാക്കിയത്. അതേ തന്ത്രം കൂടുതല്‍ സമര്‍ഥമായി പോപ്പുലര്‍ ഫ്രണ്ട് പ്രയോഗിക്കുന്നു. തെക്കന്‍ കേരളത്തില്‍ വ്യാപകമായി ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ എന്‍ഡിഎഫിന്റെ കൈകള്‍ അന്വേഷകര്‍ കണ്ടെത്തിയിരുന്നു. നാദാപുരത്ത് ബിനു എന്ന യുവാവിനെ വെട്ടിക്കൊന്നശേഷം ഉത്തരവാദിത്തം മുസ്ളിംലീഗിന്റെ തലയിലിടാനാണ് ശ്രമിച്ചത്.
യഥേഷ്ടം പണം; ആയുധങ്ങള്‍, അധികാരകേന്ദ്രങ്ങളിലെ സ്വാധീനം. തഴച്ചുവളരാന്‍ മികച്ച സാഹചര്യമാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ കാണുന്നത്. വിദഗ്ധ പരിശീലനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്ത് പാക്കധീന കാശ്മീരിലേക്കയച്ചതിന്റെ തെളിവുകളുണ്ട്. കേരളത്തില്‍ തന്നെ നിരവധി ആയുധ പരിശീലന ക്യാമ്പുകള്‍ എന്‍ഡിഎഫ് നടത്തുന്നു. പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഭീകരവാദം പ്രചരിപ്പിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയെ കോഡ്വാക്കിലൂടെ, പാഷ 134 എന്നാണ് വിളിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന നിരവധി പദങ്ങള്‍ക്ക് സ്വന്തമായി രഹസ്യകോഡുണ്ട്. തോക്കിനപകരം 'കുട' എന്നാണ് പറയുന്നതെങ്കില്‍ ബോംബിനെ 'കല്ലാ'ക്കുകയാണ് എന്‍ഡിഎഫ്.
ആര്‍എസ്എസിനെ സൈബത്ത് 20 എന്നോ കാഫിര്‍ 20 എന്നോ വിളിക്കുന്നു. പൊലീസിനെ മുനാഫിഖ് (ശത്രുക്കള്‍) എന്നും മദ്രസയെ പൂന്തോട്ടമെന്നും വിളിക്കുന്നു. അഞ്ചുപുസ്തകങ്ങളെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പറഞ്ഞാല്‍ വാളുമുതല്‍ ഇരുമ്പുദണ്ഡുവരെയുള്ള അഞ്ച് ആയുധങ്ങള്‍ എന്നാണര്‍ഥം. കായിക പരിശീലനത്തെ (തദ്രിബ്) 'ടിബി'എന്നും പരിശീലകനെ (മുദാരിബ്) 'എംബി' എന്നും വിളിക്കുന്നു.

കര്‍ണാടകത്തിലെ ഗുണ്ടുല്‍പേട്ടിലുള്ള ഓര്‍ഗാനിക് ഫാം പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമി സ്ഥാപനമാണ്. മെഡിക്കല്‍ സ്റ്റോറുകള്‍, ആംബുലന്‍സ് സര്‍വീസ്, ജ്വല്ലറികള്‍, ട്രാവല്‍ ഏജന്‍സി, പര്‍ദസ്റ്റോര്‍ എന്നിങ്ങനെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്‍ഡിഎഫ് നടത്തുന്നുണ്ട്. ഹവാല ഇടപാടിനുള്ള മറയാണ് ഈ സ്ഥാപനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം പ്രധാന വരുമാനമാണ്. ഗള്‍ഫില്‍ നിന്ന് പലവഴിക്ക് വരുന്ന പണം സ്വര്‍ണമാക്കി കേരളത്തിലേക്ക് കടത്തുന്നു. അത് ബിനാമി ജ്വല്ലറികളിലൂടെ വീണ്ടും പണമാക്കുന്നു. കുഴല്‍പണം, കള്ളനോട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡസന്‍കണക്കിന് മുസ്ളിം തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മിക്ക സ്ഥലത്തും ആംബുലന്‍സ് സര്‍വീസ് നടത്താന്‍ തയ്യാറാകുന്നത് ആയുധം കടത്താനും തീവ്രവാദികളെ ഒളിപ്പിച്ചു കടത്താനുമുള്ള സൌകര്യം മുന്നില്‍ കണ്ടാണ്. ന്യൂമാന്‍ കോളേജധ്യാപകന്റെ കൈ്വട്ടിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിലെ ചിലറ ഗള്‍ഫിലേക്ക് വിമാനം കയറി; ഇസ്ളാം അപടകത്തില്‍; കേരളത്തില്‍ വേട്ടയാടപ്പെടുന്നു-പണം തരൂ എന്ന അഭ്യര്‍ത്ഥനയുമായി.
പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി താ-അലീല്‍ എന്ന ഇന്റലിജന്റ്സ് വിഭാഗമുണ്ട്. എല്ലാ ഭീകരപദ്ധതികളുടെയും സൂത്രധാരത്വം ഈ വിഭാഗത്തിനാണ്. സര്‍ക്കാര്‍തലത്തിലും പൊലീസിലും ബന്ധമുണ്ടാക്കുന്നതും എതിരാളികളെക്കുറിച്ച് വിവരം ശേഖരിക്കുന്നതും ആക്രമണങ്ങളുടെ സാഹചര്യം വിലയിരുത്തുന്നതും 'ടിഎല്‍' എന്ന കോഡുനാമത്തില്‍ വിളിക്കുന്ന ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.
'ഇന്ത്യന്‍ ജനകീയ മുന്നണി' എന്ന നിര്‍ദോഷമായ പേരിനൊപ്പം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കല്‍, നാനാത്വത്തിലെ ഏകത്വം ഉയര്‍ത്തിപ്പിടിക്കല്‍, മതേതരത്വം, അധ:സ്ഥിതരുടെ അവകാശസംരക്ഷണം തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭരണഘടനയില്‍. മുസ്ളീങ്ങള്‍ മാത്രമാണ് അംഗങ്ങള്‍. മുസ്ളീം രോഗികള്‍ക്ക് രക്തദാനം, ദരിദ്രമുസ്ളീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സഹായം, മുസ്ളിങ്ങള്‍ക്കിടയിലെ സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെ യുവാക്കളെ സംഘടനയിലേക്കാകര്‍ഷിക്കുന്നു. അംഗത്വം ലഭിക്കാനുള്ള ആദ്യപടി പരിശീലന ക്യാമ്പില്‍ പങ്കെടുക്കലാണ് . മതഭ്രാന്ത് ഉണര്‍ത്തുന്ന ക്ളാസുകളിലൂടെ പാകപ്പെടുത്തുന്ന യുവാവിനെ ഖുറാനില്‍തൊട്ട് പ്രതിജ്ഞ ചൊല്ലിച്ച് സംഘടനക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാക്കി പോപ്പുലര്‍ ഫ്രണ്ട് അംഗമാക്കുന്നു.
പരിശീലനത്തിന്റെ രണ്ടാംഘട്ടം 'ജിഹാദി' (വിശുദ്ധയുദ്ധം)ന്റെയും 'ശഹാദത്തി' (രക്തസാക്ഷിത്വം)ന്റെയും മഹത്വം മനസില്‍ കുത്തിവെക്കലും കായികാഭ്യസനം നല്‍കലുമാണ്. 'കളരിപ്പയറ്റ്', കുങ്ഫു, കരാത്തെ തുടങ്ങിയ അഭ്യാസമുറകള്‍ ക്യാമ്പുകളില്‍ പഠിപ്പിക്കുന്നു. നേതൃത്വത്തോട് അനുസരണയും ആജ്ഞാനുവര്‍ത്തിത്വവുമുള്ള, കൃത്യതയും മന:സാന്നിധ്യവും രഹസ്യം കാത്തുസൂക്ഷിക്കാന്‍ കെല്‍പും ഉള്ള ലക്ഷണമൊത്ത കുറ്റവാളിയാകും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.
ചെയര്‍മാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരമാധികാരി. അദ്ദേഹത്തെ സഹായിക്കാന്‍ ജനറല്‍ സെക്രട്ടറി. ഇരുവരുമടങ്ങുന്ന 15 അംഗ സുപ്രീം കൌണ്‍സില്‍. അതിനുതാഴെ സ്റ്റേറ്റ് കൌണ്‍സില്‍, ഡിവിഷണല്‍ (ജില്ലാ) കൌണ്‍സില്‍, സബ്ഡിവിഷണല്‍ കൌണ്‍സില്‍, ഏരിയാ കൌണ്‍സില്‍, യൂനിറ്റ് എന്നിങ്ങനെ. ചെയര്‍മാന്റെ നേരിട്ടു കീഴില്‍ ബാലവിഭാഗം പ്രവര്‍ത്തിക്കുന്നു. മുസാക്കി (മുഖ്യമതപണ്ഡിതന്‍), മുറാബി (മുഖ്യമതപരിശീലകന്‍), മുദരിബ് (മുഖ്യകായിക പരിശീലകന്‍), മുഹല്ലില്‍ (ഇന്റലിജന്‍സ് തലവന്‍) എന്നിവരാണ് 'വകുപ്പ് മേധാവികള്‍'. മൂന്നുതട്ടുള്ള അംഗത്വസംവിധാനമാണ്. ട്രെയിനി, പൂര്‍ണഅംഗം, അനുഭാവി എന്നിങ്ങനെ.
സ്കൂളുകളില്‍ ക്യാമ്പസ് ഫ്രണ്ടാണ്. അതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ റിക്രൂട്ട്മെന്റ് വിഭാഗം. കേരളത്തില്‍ മോട്ടോര്‍ ബൈക്കുകളുടെ വില്‍പനയും മറിച്ചുവില്‍പനയും അസ്വാഭാവികമായി വര്‍ധിച്ചതിനുപിന്നില്‍പോലും പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനമുണ്ട്. കൌമാരക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും മിന്നലാക്രമണങ്ങള്‍ സംഘടിപ്പിക്കാനും ബൈക്കുകളാണ് അവര്‍ ഉപയോഗിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ബൈക്കില്‍ നിറയെ എണ്ണ ഉറപ്പാക്കിയും മൊബൈല്‍ ഫോണും ആയുധവും തലയിണയ്ക്കടിയില്‍ വെച്ചും ഉറങ്ങുന്നു. ഏതുനിമിഷവും 'ആക്ഷനു' വേണ്ടി കുതിക്കേണ്ടിവരും എന്ന ജാഗ്രതയോടെ.

മുസ്ളിംലീഗിന്റെ മേല്‍ക്കോയ്മ ആ പാര്‍ടിയെ മലപ്പുറം ജില്ലയുടെ നിയന്ത്രണം കൈയടക്കാന്‍ സഹായിച്ചു. സംസ്ഥാനം ആരുഭരിച്ചാലും മലപ്പുറത്ത് ജനപ്രതിനിധികളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലീഗിന്റെ വന്‍ഭൂരിപക്ഷമാണ് നിലനിന്നത്. ജില്ലയുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അവസാന വാക്ക് ലീഗായിരുന്നു എന്നര്‍ഥം. ഇന്ന് ആ സ്ഥിതി മാറി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിനോടൊപ്പം ഭരണത്തില്‍ അള്ളിപ്പിടിച്ചിരുന്നു എന്ന ദുഷ്പേര് ലീഗണികളില്‍ ചോര്‍ച്ചയുണ്ടാക്കി. 1992ന് ശേഷം പരക്കെ മുളച്ചുപൊങ്ങിയ തീവ്രവാദി ഗ്രൂപ്പുകള്‍ കവര്‍ന്നെടുത്തത് ലീഗിന്റെ സ്വാധീനമാണ്. എന്‍ഡിഎഫ് സജീവമായതോടെ ആ സംഘടനയുടെ പ്രവര്‍ത്തകര്‍ ലീഗില്‍ വ്യാപകമായി നുഴഞ്ഞുകയറി. സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന പല ലീഗ് നേതാക്കളെയും എന്‍ഡിഎഫ് വലയില്‍ വീഴ്ത്തി. പേകെപ്പോകെ എന്‍ഡിഎഫ് തീരുമാനിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നു. 2001ല്‍ യുഡിഎഫ് ഭരണത്തിലേറിയതോടെ എന്‍ഡിഎഫിന്റെ ഈ സ്വാധീനത്തില്‍ ഏറെ വ്യാപ്തി കൈവന്നു. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിന് സ്ഥാനാര്‍ത്ഥിതവം കിട്ടാതിരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ മൂലമായിരുന്നു. പൊതുവേദികളില്‍ മുനീര്‍ ഉയര്‍ത്തിയ വിമര്‍ശം അദ്ദേഹത്തെ അനഭിമതനാക്കി. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി രംഗത്തിറങ്ങി.
അധോലോക സംസ്കാരമാണ് പോപ്പുലര്‍ ഫ്രണ്ട് വളര്‍ത്തുന്നത്. യഥാര്‍ഥത്തില്‍ ഈ താലിബാന്‍ സംഘടനയുടെ പീഡനത്തിനിരയാവുന്നത് പാവപ്പെട്ട മുസ്ളിം വിശ്വാസികള്‍ തന്നെയാണ്. മുസ്ളിം സ്ത്രീകളുടെ ജീവിതശൈലിയും വസ്ത്രധാരണവും പെരുമാറ്റവും തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ എന്നാണ് ശഠിക്കുന്നത്. മഞ്ചേരി യൂണിറ്റി കോളേജില്‍ ബിഎ ഇംഗ്ളീഷ് വിദ്യാര്‍ഥിനിയായിരുന്ന തസ്നിബാനുവിനെയും ആ യുവതിയെ സ്നേഹിച്ച് വിവാഹം ചെയ്ത നാസറിനെയും എന്‍ഡിഎഫ് വേട്ടയാടിയത്, തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്നതുകൊണ്ട് മാത്രമായിരുന്നു. എല്ലാ മുസ്ളിം പെണ്‍കുട്ടികളും പര്‍ദ ധരിച്ചേ കോളേജില്‍ പോകാവൂ എന്ന് തിട്ടൂരമിറക്കിയവര്‍, തസ്നിബാനു അങ്ങനെ ചെയ്തപ്പോള്‍, 'എഴുപതുവയസായ കിഴവിയുടെ മുഖംമൂടിയുള്ള പര്‍ദയിട്ട് തസ്നി കോളേജിലെത്തി പര്‍ദയെ അപമാനിച്ചു' എന്നാണ് കുറ്റപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി സഫാമറിയം എന്ന പന്ത്രണ്ടുകാരിക്ക്, നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും മികവുകാട്ടി കലാതിലകപ്പട്ടം നേടിയ കുറ്റത്തിനാണ് മദ്രസയിലെ ഇസ്ളാമിക പഠനം വിലക്കിയത്.
പോപ്പുലര്‍ ഫ്രണ്ടും ഇതര തീവ്രവാദ സംഘടനകളും മതസംവിധാനങ്ങളെയും ആരാധനാലയങ്ങളെയും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. മാറാട് ബീച്ചില്‍ ആദ്യകലാപം നടന്നപ്പോള്‍ ഒരുവിഭാഗം അക്രമികള്‍ക്ക് അഭയമായത് സമീപത്തെ പള്ളിയായിരുന്നു. അവിടെ ആയുധശേഖരവുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ നിസ്കാരപ്പള്ളിയില്‍ നിന്ന് ചോരപുരണ്ട ആയുധങ്ങള്‍ പിടിക്കുകയും മാറാട്ടെ കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ആ പള്ളി പ്രധാന കേന്ദ്രമാണെന്ന് തെളിയുകയും ചെയ്തപ്പോഴാണ് അതിന്റെ നിയന്ത്രണം ഗവര്‍മെണ്ട് ഏറ്റെടുത്തത്. ആരാധനാസ്വാതന്ത്യ്രം അവിടെ വിലക്കിയിട്ടില്ല. പള്ളി ആര്‍എസ്എസുകാര്‍ പൊളിച്ചുകളയാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍ മാറാട്ടെ മറ്റെല്ലാ പ്രശ്നങ്ങളെക്കാള്‍ വലുത് പള്ളിയുടെ നിയന്ത്രണമാണെന്നാണ് എന്‍ഡിഎഫും മുസ്ളിം ലീഗുമടക്കമുള്ളവര്‍ കണ്ടത്. ആര്‍എസ്എസ് പരിശീലനത്തില്‍ ക്ഷേത്രാങ്കണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സംസ്ഥാനമാണ് കേരളം. ക്ഷേത്രമുറ്റത്ത് സംഘശാഖകളും വര്‍ഗീയ പ്രചാരണവും നടത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് പിന്‍മാറിയിട്ടില്ലെങ്കിലും അത്തരം ഹീനനീക്കങ്ങള്‍ക്കെതിരെ ഹിന്ദുസമൂഹത്തില്‍ എതിര്‍പ്പും പ്രതിഷേധവും നിലനില്‍ക്കുന്നു.
പള്ളികള്‍ തീവ്രവാദികളുടെ താവളങ്ങളാകുന്നതിനെതിരെ മുസ്ളിം സമൂഹത്തിലും രോഷമുണ്ട്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്ത് വര്‍ഗീയ അക്രമത്തിന് ശ്രമിച്ച എന്‍ഡിഎഫുകാരെ പള്ളിയില്‍ നിന്ന് ആട്ടിപ്പുറത്താക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ 2001 ഡിസംബര്‍ ആദ്യം തയ്യാറായി. കണ്ണൂര്‍ നഗരത്തിലെ പ്രധാന പള്ളികളിലൊന്നിന്റെ കവാടത്തില്‍ വെള്ളിയാഴ്ച ദിവസം ബക്കറ്റ് വെച്ച് മഅ്ദനിയെ സഹായിക്കാന്‍ നിര്‍ബന്ധ പിരിവ് നടത്തിയവരെ തിരിഞ്ഞുനോക്കാതെ പ്രാര്‍ഥന നിര്‍വഹിച്ചു തിരിച്ചുപോകാനുള്ള തന്റേടവും ഭൂരിപക്ഷം വിശ്വാസികള്‍ കാട്ടി. ശിവപുരത്ത് ആര്‍എസ്എസും എന്‍ഡിഎഫും വാളും മഴുവുമായി അഴിഞ്ഞാടിയപ്പോള്‍ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ളീംകളും ഐക്യത്തോട അക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാട് മസ്ജിദില്‍ നിന്നും 96 നവംബര്‍ മൂന്നിന് വന്‍സ്ഫോടകവസ്തു ശേഖരം പൊലീസ് പിടിച്ചിരുന്നു. ഏഴ് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇതോടനുബന്ധിച്ച് അറസ്റ്റിലായത്.
അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പുച്ഛത്തോടെ ചവിട്ടിത്തെറിപ്പിച്ച താലിബാനിസത്തെ പരിഷ്കൃത കേരളീയ സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാളക്കൂട്ടമായേ മഹാഭൂരിപക്ഷം ഇസ്ളാം വിശ്വാസികളും എന്‍ഡിഎഫിനെ കാണുന്നുള്ളു.
ലഷ്കര്‍എ തോയ്ബയും ജെയ്ഷെ മുഹമ്മദും പാകിസ്ഥാനിലിരുന്ന് വലിക്കുന്ന ചരടുകള്‍ക്കൊപ്പം തുള്ളുന്ന എന്‍ഡിഎഫിന്റെ തനിനിറം ആര്‍എസ്എസിന്റേതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല. രണ്ടും അപകടകാരിയാണ്. കേവലമായ നിരോധനംകൊണ്ട് എന്‍ഡിഎഫിനെയോ അതുപോലുള്ള ഭീകരസംഘടനകളെയോ ഇല്ലാതാക്കാനാവില്ല. നിരോധനത്തിന്റെ വിലക്കുകള്‍ മറികടന്ന് സിമി കേരളത്തില്‍ പ്രവര്‍ത്തനം തുടരുന്നു. ഗാന്ധിജിയെ വധിച്ച ആര്‍എസ്എസും നിരോധിക്കപ്പെട്ടിരുന്നു.
മുംബെ അധോലോക നായകന്‍ ഛോട്ടാ ഷക്കീലുമായി കേരളത്തിലെ ഭീകരസംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുംബെ സ്ഫോടന പരമ്പരയോടെ ഇന്ത്യയിലേക്ക് പ്രവേശനം അസാധ്യമായ ദാവൂദ് ഇബ്രാഹമിനും കേരള ബന്ധങ്ങളുണ്ട്. ദാവൂദിന്റെ ബിനാമികളായി നിരവധി ഭീകരസംഘടനാ പ്രവര്‍ത്തകര്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ (വിശേഷിച്ചും വടക്കന്‍ കേരളത്തില്‍) ഭൂമി വിലക്കെടുത്തതായി ഇന്റലിജന്‍സ് രേഖകളുണ്ട്. പാകിസ്ഥാനില്‍ നിന്ന് ആയിരം, അഞ്ഞൂറ് രൂപയുടെ വ്യാജകറന്‍സി വന്‍തോതില്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ പിടിക്കപ്പെട്ട കള്ളനോട്ട് കേസുകളില്‍ പലതിനും തീവ്രവാദി ബന്ധങ്ങളുണ്ട്. സ്വര്‍ണക്കടത്താണ് ഭീകരസംഘടനകളുടെ മറ്റൊരു അജണ്ട. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ ഈ സംഘങ്ങള്‍ സമര്‍ഥമായി 'കാരിയര്‍മാരാ'യി ഉപയോഗിക്കുന്നു. കുഴല്‍പണമാണ് മറ്റൊരിടപാട്.
മലബാര്‍ മേഖലയില്‍ ബന്ധങ്ങളുള്ള പാക് പൌരന്‍മാരെ വലയില്‍ വീഴ്ത്താന്‍ തീവ്രവാദി സംഘടനകള്‍ സജീവമായി ശ്രദ്ധിക്കുന്നു. ഐഎസ്ഐ-കേരള ബന്ധം വിപുലമായി നിലനില്‍ക്കുന്നത് ഇവരിലൂടെയാണ്. ഭീകര ബന്ധമില്ലാത്ത അനേകം പാക് പൌരന്‍മാരായ മലയാളികള്‍ ഇതുമൂലം അധികൃതരുടെ പീഡനത്തിനിരയാവുന്നു.

മുസ്ളിംലീഗിന്റെ നേതൃത്വം പോലും അറിയാതെ ആ പാര്‍ടിക്കകത്ത് ആധിപത്യമുറപ്പിച്ച തീവ്രവാദികള്‍ ചെറുസംഭവങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് ആളിപ്പടര്‍ത്താന്‍ പ്രത്യേകശ്രദ്ധ കാണിച്ചു. ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ഡിഎഫിന്റെ അധിനിവേശത്തെ മറച്ചുവെക്കാന്‍ തീവ്രശ്രമം നടത്തി. 2002 ജനുവരി ആറിന് കോഴിക്കോട്ട് ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം 'എന്‍ഡിഎഫുകാര്‍ക്ക് മുസ്ളിംലീഗില്‍ അംഗത്വം നല്‍കി'ല്ലെന്ന് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം പ്രവര്‍ത്തകസമിതി നേരത്തെതന്നെ എടുത്തതാണെന്നും ഇനി മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നുമാണ് ലീഗ് വിശദീകരിച്ചത്. എന്നാല്‍ അതൊന്നും തെല്ലും ഫലം ചെയ്തില്ലെന്നാണ് മാറാട് കൂട്ടക്കൊലയ്ക്കുശേഷം നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. കൂട്ടക്കൊലയുടെ സൂത്രധാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ആള്‍ മുസ്ളിംലീഗിന്റെ പ്രമാണിയായ ഒരു നേതാവാണ്. ഇന്ന് ലീഗിനെയും എന്‍ഡിഎഫിനെയും പലേടത്തും തിരിച്ചറിയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്തുപറഞ്ഞുള്ള വിമര്‍ശം ലീഗിനെറ ഭാഗത്തുനിന്ന് കേള്‍ക്കാനില്ല. യുഡിഎഫ് തന്ത്രപരമായ സമീപനത്തിലാണ്. പേരിന് ചില പ്രസ്താവനകള്‍ മാത്രം. വോട്ടുകിട്ടാന്‍ തീവ്രവാദമായാലും കൊള്ളാം എന്ന നിലപാട്.
ഇസ്ളാമിക-ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുകയാണ്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത കോണ്‍ഗ്രസിനെയും മുസ്ളിംലീഗിനെയും പോലുള്ള പാര്‍ടികളുടെ അധികാരഗണിതം മാത്രം മനസിലുറപ്പിച്ച നിലപാട് ഇവര്‍ക്ക് പ്രോല്‍സാഹനമാകുന്നു.
അനിസ്ളാമികമായ മതഭീകരതയെ ചെറുത്തുകൊണ്ട് മാത്രമേ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ സമരത്തില്‍ അണിചേരാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മുസ്ളിം സമൂഹത്തെയാകെ ബോധ്യപ്പെടുത്താനുള്ള ദൌത്യമാണ് മതനിരപേക്ഷ ശക്തികള്‍ ഏറ്റെടുക്കേണ്ടത്. ഈ കടമയുടെ പൂര്‍ത്തീകരണത്തിലൂടെയേ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് സമാനമായ ക്രൂരതകള്‍ തടയാനുള്ള കരുത്തുറ്റ മുന്നേറ്റനിര യാഥാര്‍ഥ്യമാകൂ.
അല്ലയോ വിശ്വസിച്ചവരെ, വല്ലതെമ്മാടിയോ നിങ്ങളുടെ അടുക്കല്‍ വല്ലവാര്‍ത്തയും കൊണ്ട്വന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന്ന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാവാനും ഇടയായിക്കൂടാ. (അല്‍ ഹുജറാത്ത്. 6) എന്ന വചനം നിഷേധിക്കുന്നവരെയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് വിളിക്കേണ്ടത് എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍വെച്ചുമാത്രമേ കേരളത്തിലെ മുസ്ളിം സഹോദരങ്ങള്‍ക്ക് തീവ്രവാദത്തെയും സംഘ്പരിവാറിന്റെ ഫാസിസത്തെയും നേരിടാനാവൂ.