Sunday, January 25, 2009

ലാവ് ലിന്‍ കേസ്.*

സി.ബി.ഐനീതിനിഷ്ഠമായാണോപ്രവര്‍ത്തിക്കുന്നത് ?
പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം നവീകരണ പദ്ധതി.മൊത്തം ചെലവ് - 239.81 കോടി രൂപ.വിദേശ വിനിമയ ഘടകം - 149.15 കോടി രൂപ.മലബാര്‍ കാന്‍സര്‍ സെന്റര്‍ - 98.00 കോടി രൂപ.(മൊത്തം അടങ്കല്‍)പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം നവീകരണ പദ്ധതി - നാള്‍വഴി.ലാവലിനുമായി ധാരണാ പത്രം - 10-08-1995അടിസ്ഥാന കരാര്‍ - 24-02-1996 (യൂ.ഡി.എഫ് ഭരണകാലം).അനുബന്ധ കരാര്‍ (1) - 10-02-1997അനുബന്ധ കരാര്‍ (2) - 06-07-1998 (എല്‍.ഡി.എഫ് ഭരണകാലം).എന്തുകൊണ്ട് ലാവലിനുമായി കരാര്‍.ഇടുക്കി പദ്ധതി മുതല്‍ ബന്ധം.ഏറ്റവും വിശ്വാസ്യതയുള്ള കമ്പനി.ധാരണാ പത്രവും ആദ്യ കരാറും ഒപ്പു വെച്ചത് താനാണ്. (ശ്രീ. ജി. കാര്‍ത്തികേയന്‍ യു.ഡി.എഫ്. വൈദ്യുത മന്ത്രി)ലാവലിന്‍ കരാര്‍.ലാവലിന്റെ ഉത്തരവാദിത്വങ്ങള്‍ -രൂപരേഖ,നടത്തിപ്പ്,സാധന സാമഗ്രികള്‍ വാങ്ങല്‍,ഉപദേശ-മേല്‍നോട്ടം.കണ്‍സള്‍ട്ടന്‍സി ഫീസ് - 24.4 കോടി രൂപ.മലബാര്‍ കാന്‍സര്‍ സെന്റര്‍.നവീകരണ കരാറിന്റെ ചര്‍ച്ചാവേളയില്‍ കേരളം അങ്ങോട്ടാവശ്യപ്പെട്ടു.കാനഡയില്‍ നിന്ന് പണം ശേഖരിച്ച് തരാമെന്ന് ലാവലിന്‍ ഏറ്റു.98 കോടി വരുന്ന അത് വെറും 149.15 കോടി മാത്രം വരുന്ന കനേഡിയന്‍സഹായത്തിന്റെ കോഴയാകാന്‍ തരമില്ല.ലാവലിന്‍ കേസ് - നാള്‍വഴി.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് - വിജിലന്‍സ് കേസ് (2005) പിണറായി കുറ്റ വിമുക്തനാക്കപ്പെട്ടു.അസംബ്ളി തെരഞ്ഞെടുപ്പിന് മുമ്പ് - സി.ബി.ഐ ക്ക് വിട്ടു.(2006)ലോക സഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ - സി.ബി.ഐ. കുറ്റപത്രം.സി.ബി.ഐ.യുടെ പിന്നിട്ട പാത.വിശ്വാസ്യത കാത്തു സൂക്ഷിച്ച ഒരു കാലമുണ്ടായിരുന്നു.ഇന്ത്യന്‍ ഭരണ വര്‍ഗം ജനദ്രോഹ നയങ്ങളിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ നീങ്ങുംതോറും അതിലൂടെ ജനങ്ങളില്‍ നിന്ന് അകലും തോറും അതേ അനുപാതത്തില്‍നെറികെട്ട പരിപാടികളും വര്‍ദ്ധിച്ചു തുടങ്ങി.അതിലൊന്നാണ് സി.ബി.ഐ. മാതിരിയുള്ള, നിഷ്പക്ഷമാകേണ്ട, ഭരണ ഘടനാസ്ഥാപനങ്ങളെ വരെ സങ്കുചിത കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായിഉപയോഗിച്ച് തുടങ്ങിയത്.മുലായം സിങ്ങിനെതിരായ കേസ് - വരവില്‍ കവിഞ്ഞ സ്വത്ത്.യു.പി.എ.യ്ക്ക് എതിരായി പ്രതിപക്ഷത്തിരുന്നപ്പോള്‍ കേസെടുത്തു.യു.പി.എ. സര്‍ക്കാരിനെ വിശ്വാസ വോട്ടിലൂടെ നിലനിര്‍ത്താന്‍പിന്തുണച്ചപ്പോള്‍ കേസ് പിന്‍വലിച്ചു. സി.ബി.ഐ. സുപ്രീം കോടതിയുടെ പോലും ശകാരം ഏറ്റുവാങ്ങി.മായാവതിക്കെതിരായ കേസ് - വരവില്‍ കവിഞ്ഞ സ്വത്ത്.ലാലു പ്രസാദ് യാദവിനെതിരെ - കേസുകളുടെ പരമ്പര.കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന കാലത്തുട നീളം സി.ബി.ഐ ലാലു പ്രസാദിനേയുംറാബ്രിദേവിയേയും വേട്ടയാടി.ലാലു അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചു !.ആരിഫ് മുഹമ്മദ് ഖാനെതിരെ -നരസിംഹ റാവുവിനെതിരെ മൊഴി നല്‍കിയതിന്.പ്രധാന മന്ത്രിയായപ്പോള്‍ നരസിംഹ റാവു ജയിന്‍ ഹവാലാ കേസിന്റെ പേരില്‍ആരിഫ് മുഹമ്മദ് ഖാനടക്കം 13 കേന്ദ്ര മന്ത്രിമാര്‍ക്കെതിരെസി.ബി.ഐ.യെക്കൊണ്ട് കേസെടുപ്പിച്ചു. ഇക്കേസിലും സി.ബി.ഐ.യ്ക്ക് കോടതിയുടെ ശകാരം കിട്ടി.ഓഹരി കുംഭകോണക്കാരെ രക്ഷിക്കാനുംസി.ബി.ഐ.ഓഹരി കുഭകോണക്കാരെ രക്ഷിക്കാനായി സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ഉപയോഗിച്ചതിന്റെ പേരില്‍ അന്വേഷണ റിപ്പോര്‍ട് സര്‍ക്കാരിന്സമര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കുക വരെയുണ്ടായി.ബോഫോഴ്സ് കുംഭകോണ കേസുകള്‍.ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വൊട്രോച്ചിയെ കൈമാറിക്കിട്ടുന്നതിനുള്ളനടപടികളെ സംബന്ധിച്ച് മുന്‍ ഡയറക്ടര്‍ വിജയ് ശങ്കര്‍ക്കെതിരെകേസുവരുന്നിടം വരെ രാഷ്ടീയ നാടകമെത്തി.ഹിന്ദൂജ സഹോദരങ്ങള്‍ക്കെതിരായ രണ്ട് കേസുകളില്‍ സി.ബി.ഐ. തോറ്റു. പക്ഷെ,അപ്പില്‍ പോയില്ല.കാരണം, ഹിന്ദൂജമാര്‍ വേണ്ടപ്പെട്ട ബിസിനസ് ഗ്രൂപ്പായിരുന്നു.ബോഫോഴ്സ് കേസ് തേച്ചുമാച്ച് കളയുന്നതില്‍സി.ബി.ഐ.യുടെ പങ്ക്.സ്വീഡിഷ് അധികൃതര്‍ തന്നെ ഇന്ത്യക്കാരുടെ പേരിലുള്ള വ്യാജ ബാങ്ക്അക്കൌണ്ടുകള്‍ കണ്ടെത്തി മരവിപ്പിച്ചിട്ടും അവര്‍ക്കെതിരെനടപടിയുണ്ടായില്ല.വിന്‍ഛദ്ദയും ചന്ദ്ര സ്വാമിയും മുതല്‍ സോണിയാ ഗാന്ധിയുടെ കുടുംബസുഹൃത്തായ ഒക്ടോവിയോ ക്വൊട്രോച്ചിയും വരെ രക്ഷപെട്ടത്സി.ബി.ഐ. ഒരുക്കിക്കൊടുത്ത പഴുതുകളിലൂടെയാണ്.ഷിബു സൊറനെതിരായ കേസ്.വിചാരണ കോടതിയുടെ ശിക്ഷ തിരുത്തിക്കൊണ്ട് ഹൈക്കോടതി സൊറനെ വെറുതെ വിട്ടു.പ്രതി യു.പി.എ. യുടെ സഖ്യ കക്ഷി നേതാവായതിനാല്‍ സി.ബി.ഐ അപ്പീല്‍പോയില്ല.സൊറന്‍ ശിക്ഷിക്കപ്പെട്ടതു് കൊല്ലപ്പെട്ട ഝായുടെ കുടുംബം നല്‍കിയ അപ്പീലിന്മേലാണ്.നരസിഹ റാവു സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാക്കിയ കൈക്കൂലിക്കേസിലും സി.ബി.ഐഅപ്പീല്‍ പോയില്ല.സെന്റ് കിറ്റ്സ് കേസ്.പി.വി. നരസിംഹറാവു പ്രതിയായിരുന്നതിനാല്‍ കുറ്റവാളികളെരക്ഷപ്പെടുത്താനുള്ള രാഷ്ടീയ ഇടപെടലാണ് നടത്തിയത്.വെറുതെ വിടല്‍ ഉത്തരവിനെതിരെ അപ്പീലും പോയില്ല.സിസ്റ്റര്‍ അഭയ കേസ്.അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുതന്നെ നേരിട്ട് ഇടപെട്ടെന്ന്സി.ബി.ഐ.യില്‍ നിന്ന് രാജി വെച്ച ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.ഈ കേസില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സി.ബി.ഐ രാഷ്ടീയ സ്വാധീനത്തിന്വഴങ്ങിയെന്ന കാര്യം വ്യക്തമാണ്.സി.ബി.ഐ. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് പിടിയില്‍.രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ബംഗാളില്‍ കുറഞ്ഞത് രണ്ട് കേസുകളെങ്കിലുംസി.പി.ഐ.(എം) നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ സി.ബി.ഐഡി.വൈ.എസ്.പി. പാര്‍ത്ഥസാരഥി ബോസ് ട്രക്ക് ഓപ്പറേറ്ററില്‍ നിന്ന് 50000രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായി.ലാവലിന്‍ കുറ്റ പത്രം,ഗൂഢാലോചനയ്ക്ക് തെളിവ് പത്ര റിപ്പോര്‍ടുകള്‍ തന്നെ."ലാവലിന്‍ - പിണറായി കുരുക്കിലേയ്ക്ക്" (വീക്ഷണം - 01-06-2007)"ഉന്നത സി.പി.എം. നേതാവ് ഒമ്പതാം പ്രതി" (ചന്ദ്രിക – 13-12-2008)"പിണറായി മുഖ്യ പ്രതി" (മംഗളം - 13-12-2008)"ലാവലിന്‍ പിണറായി പ്രതി, സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും" (ഇന്ത്യന്‍ എക്സ് പ്രസ് 19-01-2009)പിണറായി ചെയ്ത കുറ്റമെന്ത് ?യു.ഡി.എഫ്. ഏര്‍പ്പെട്ട കരാര്‍ സംസ്ഥാനത്തിന് കൂടുതല്‍ നഷ്ടമുണ്ടാകാതെ നടപ്പാക്കി.അത്ര കണ്ട് വൈദ്യുതി കേരളത്തിന് ഉറപ്പാക്കി.യഥാര്‍ത്ഥ കുറ്റവാളികളാര് ?ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ അവരുമായിധാരണാ പത്രവും ആദ്യ കരാറും ഉണ്ടാക്കിയയു.ഡി.എഫാണ്, അതിലെ മന്ത്രിമാരാണ്.ഫണ്ട് വിനിയോഗ റിപ്പോര്‍ട് കൊടുക്കാതെ മലബാര്‍ കാന്‍സര്‍ സെന്റര്‍നഷ്ടപ്പെടാനിടയാക്കിയ യു.ഡി.എഫ് മന്ത്രിയും പ്രതിക്കൂട്ടില്‍ കയറണം.എല്‍.ഡി.എഫ്. സംസ്ഥാനത്തിന് നേട്ടമുണ്ടാക്കി.കരാറില്‍ നിന്ന് പിറകോട്ടു പോയാല്‍ നഷ്ട പരിഹാരംകൊടുക്കേണ്ടിയിരുന്നതിനാല്‍ എല്‍.ഡി.എഫിന് അത് മുന്നോട്ട് കൊണ്ടു പോകുകയേമാര്‍ഗമുണ്ടായിരുന്നുള്ളു.നഷ്ടം കുറയ്ക്കാന്‍ എല്‍.ഡി.എഫ് പരമാവധി ശ്രമിച്ചു.നഷ്ടപ്പെടുമായിരുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ വാങ്ങിയെടുത്തും നഷ്ടം കുറച്ചു.--

27 comments:

Soha Shameel said...

ധാരാളം വസ്തുതകള്‍.
പക്ഷേ വായന ഒരു പീഢനമായി.

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹി.....

മനനം മനോമനന്‍ said...

വായിച്ചു.അഭിനന്ദനങ്ങള്. നമ്മളും ഇതു സംബന്ധിച്ചു ചെറിയൊരു പോസ്റ്റു പോസ്റ്റി. പക്ഷേ അഗ്രഗേറ്റുകള് കാണിയ്ക്കുന്നില്ല.

ഇ.എ.സജിം തട്ടത്തുമല said...

വായിച്ചു. വസ്തുതകള് പലതും കാണിച്ചിട്ടുണ്ട്‌. നന്ദി. ബ്ലോഗിന്റെ ലേ-ഔട്ട് വായനയ്ക്കു സുഖം പകരുന്നതല്ലെന്നു വിനയത്തൊടെ അറിയിക്കട്ടെ! ദയവായി ആ ടെമ്പ്ലേറ്റ്‌ ഒന്നു ചെയിഞ്ചു ചെയ്താല് കൊള്ളമായിരുന്നു. ബ്ലോഗ്ഗെര് ക്ലാസിക്ക്‌ ടെമ്പ്ലേറ്റിലെ ആ ‘റൌണ്ടേര്സ് 1,2,3‘ ഇവയിലൊരെണ്ണമൊ മറ്റൊ സെലെക്റ്റു ചെയ്തിരുന്നെങ്കില് കുറച്ചു കൂടി വായിക്കാന് എളുപ്പമായിരുന്നു.

ഉടുക്കാക്കുണ്ടന്‍ said...

KSEB ലാവലിനു 240കോടി കൊടുത്തിട്ടില്ലാ എന്നാണോ സഖാവ് പറയുന്നതു. BEL 140കോടിക്കു ചെയ്യാമെന്നു പറഞ്ഞതാണു തലയ്ക്കുവിവരമുള്ളവന്‍ 240നു കൊടുത്തത്. പണ്ട് ബോഫോഴസ് അഴിമതി കൊണ്ട് നടന്നവര്‍ ഓര്‍ക്കേണ്ട കാര്യമുണ്ട്, കാര്‍ഗില്‍ യുദ്ധസമയത്ത് ആ സാധനം ഉപകരിച്ചു, ഇതിന്റെ കാര്യമോ ഉണ്ടായിരുന്ന ഉത്പാദനക്ഷമത പുനരുദ്ധാരണത്തിനു ശെഷം ഉള്ളതിനെക്കാള്‍ കുറഞ്ഞു. ഇതാണോ കം-ഊണ്‍-sum

ഭ്രമരന്‍ said...

You forgot to tell that the loot money is NOT invested in Singapore!!!

anushka said...

ലക്‌ഷ്യം ഒരേ ഒരു വ്യക്തി മാത്രമായിരുന്നു.പ്രതിയെ ആദ്യം നിശ്‌ചയിക്കുക,പിന്നീട് പ്രതിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കുക.ഇതു തന്നെയാണ്‌ സി.ബി.ഐ എല്ലാ കേസുകളിലും ചെയ്തു കൊണ്ടിരിക്കുന്നത്.

Editor said...

കഷ്ടമം സഖാവേ ഇതിന്റെ ഒരു ലിങ്ക് വി.എസിന് അയച്ചുകോട്ക്ക് ചിലപ്പോള്‍ അദ്ദേഹമെങ്കിലും വിശ്വസിച്ചാലോ,വരികള്‍ക്കിടയിലൂടെ പലതും മുക്കാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ,യു.ഡി.എഫ് കോടുത്ത കണ്‍സള്‍ട്ടന്‍സി കരാറെങ്ങനെ കരാറാകും സഖാവേ...ബ്രോക്കര്‍ക്ക് തന്നെ പെണ്ണിനെ കെട്ടിച്ചുകോടുത്തോ..ഒരാഴ്ച മുന്‍പു വരെ സി.ബി.ഐ ടെ വിശ്വാസ്യതയ്ക്ക് ഒരു കുറവും ഇല്ലാതിരുന്നല്ലോ..അഴിമതി ആര് കാണിച്ചാലും അത് എതിര്‍ക്കാനുള്ള നട്ടെല്ല് വേണം അല്ലാതെ നേതാക്കളെ ന്യായീകരിക്കാന്‍ നടന്നതിന്റെ ഗതികേടാണ് പാര്‍ട്ടി ഇന്നനുഭവിക്കുന്നത്.. അതേ സഖാവേ...അഴിമതിയെ ഇപ്പോള്‍ സാമൂഹ്യ വത്ക്കരിച്ചിരിക്കുന്നു...ഇനി അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ ഉപേക്ഷിക്കാം ....

പകരം നമുക്ക് ചര്‍ച്ച ചെയ്തു തുടങ്ങാം
ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടി പ്രവര്‍ത്തകനെ എങ്ങിനെ ഒക്കെ ആണ്
മാധ്യമ ഭീകരര്‍ ആക്രമിക്കുന്നു എന്നുള്ളതിനെ പറ്റി ...

നമു‌ക് സെമിനാര്‍ യത്നങ്ങള്‍ ആരംഭിക്കാം..
കവല പ്രസംഗങ്ങള്‍ ആരംഭിക്കാം ....
പന്തം കൊളുത്തി പ്രകടങ്ങള്‍ ആരംഭിക്കാം ...

അതെ ഇതൊക്കെ മതി കാരണം രാജാവിന്‍റെ നഗ്നത ഇങ്ങനെയൊക്കെ
ആകുവോളം മറച്ചു പിടിക്കാം...

Areekkodan | അരീക്കോടന്‍ said...

അതേ....ഏത്‌ പക്ഷമാണെങ്കിലും അഴിമതിക്കാര്‍ എല്ലാം അഴി എണ്ണണം

ജിവി/JiVi said...

"KSEB ലാവലിനു 240കോടി കൊടുത്തിട്ടില്ലാ എന്നാണോ സഖാവ് പറയുന്നതു."
....................
"ഉണ്ടായിരുന്ന ഉത്പാദനക്ഷമത പുനരുദ്ധാരണത്തിനു ശെഷം ഉള്ളതിനെക്കാള്‍ കുറഞ്ഞു"

2003 ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്ത നവീകരണത്തില്‍ പോരായമകളുള്ളത് ലാവ്ലിനെ അറിയിച്ചില്ലെന്നും പരിഹാരം തേടാന്‍ ശ്രമിച്ചില്ലെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് ആരായിരുന്നു ഭരണത്തില്‍? മാത്രമല്ല, അവസാനഗഡു പേയ്മെന്റ് ലാവ്ലിന് കൊടുത്തതും കടവൂര്‍ ശിവദാസന്റെ ബോര്‍ഡല്ലേ?

ജോഷി said...
This comment has been removed by the author.
ജോഷി said...

ഇതു 'ദേശാഭിമാനി'-യിലോ മറ്റോ വന്നതാണോ മനോജ്? ഞാന്‍ ഇതു കഴിഞ്ഞ ദിവസം സിന്ധു ജോയ്-ടെ ബ്ലോഗിലും കണ്ടിരുന്നു (http://sindhujoychakkungal.blogspot.com/).

Kannapi said...

പണ്ടു കെ കരുണാകരന്‍റെ കാര്യത്തിലും എന്താന്നു‌ സംഭവിച്ചു ? അന്ന് ഗവണ്മെന്റ് നു രണ്ടു കോടിയോളം ലാഭം ഉണ്ടായ കേസ് ആണ് . പക്ഷെ വേറേ കമ്പനിക്ക് കൊടുത്തിരുന്നെകില്‍ മൂന്ന് കോടി കിടുമെന്നു ആയിരുന്നു . ആ കേസിന്റെ പിന്നാലെ അച്ചു ഈപ്പോളും നടകുവാ, ഈപോള്‍ മിണ്ടാടമില്ല ????? കരുണാകരന്റെ നല്ല കാര്യങ്ങള്‍ ആരും ഓര്‍ത്തില്ല. ഉപകരികാത്ത മുഖ്യനെകള്‍ ജോലി ചെയ്യുന്ന മുഖ്യന്‍ എത്രോയോ നല്ലത്

ആഗ്നേയന്‍ said...

ലാവ്ലിന് ലാവ്ലിന് എന്നു പറഞ്ഞു നടക്കുന്നതു നല്ലതു തന്നെ.നാക്കു തിരിയാത്തവര്ക്കു നാക്കു തിരിയും.അതുപോലെ പിണറായിപിണറായിപിണറായി എന്നു ശ്വാസം വിടാതെ പറഞ്ഞു കളിച്ചേ. അല്ലെങ്കില് പിണറായിലാവ്ലിന്പിണറായിലാവ്ലിന്പിണറായിലാവ്ലിനെന്നു ശ്വാസം വിടാതെ പറഞ്ഞു കളിയ്ക്കൂ.നാക്കും തിരിയും ആശ്വാ‍സവും കിട്ടും.കമന്റ്‌ എഴുതിയവരോടല്ല കേട്ടോ; അല്ലാതെ വേറെ പ്രയോജനവും ഒന്നുമില്ല.പിണറായി കേരള രാഷ്ട്രീയയത്തില് തിളങ്ങിത്തന്നെനില്ക്കു.

ആഗ്നേയന്‍ said...

പിണറായിയെ അങ്ങനെ അങ്ങു പെരട്ടി വിടാമെന്നതു വെറും വ്യാമോഹം. ആഗ്നേയനും ഇതു സംബന്ധിച്ചൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.പോയി നോക്കിയാല് കാണാം.

-: നീരാളി :- said...

ചങ്ങാതിമാരെ ഇത്രയും ലജ്ജ.യില്ലാതായി പോയോ ?
(ഓ ഹോ ജീവിക്കും ജീവന്‍ വെച്ചു അല്ലേ)

abhilash attelil said...

രാഹുല്‍ ചേട്ടനോട് ഒന്നുരണ്ടു സംശയങ്ങള്‍

1)ലാവലിനുമായി കരാര്‍ ഒപ്പിടാന്‍ രണ്ടു വര്‍ഷമെടുത്തു. അത് ക്യാന്‍സല്‍ ചെയ്തു ഭെലുമായ് കരാര്‍ ഒപ്പിടാന്‍ വീണ്ടും എത്ര വര്ഷം എടുക്കും?

2)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ

3)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ

3)സി ബി ഐ പ്രതി പട്ടികയില്‍ കോണ്ഗ്രസ് നേതാവ് സാവിത്രി ലക്ഷ്മണനടെ സഹോദരന്‍ ഉണ്ടോ

4)ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അക്കാരിയം പരയാതത്തെന്തുകൊണ്ട്

5)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു

6)പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുദ്ധി മന്ത്രി എന്ന് മനോരമ മുഖ പ്രസംഗം എഴുതിയത് എന്തുകൊണ്ട്

7)ഇ കരാറിനെ കുറിച്ചു പി ബി യില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് പി ബി മെമ്പര്‍ അല്ലായിരുന്ന പിണറായി ഈ കരാറില്‍ ഒപ്പിടണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വാധിച്ചതും അന്നത്തെ തന്‍റെ എതിര്‍ ഗ്രൂപുകാരനും അയിരു‌ന്ന ബാലാനന്ദനെ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തതും വി യെസ് ആയിരുന്നോ

Editor said...

സുഹ്രുത്തേ എത്രയും പെട്ടെന്ന് ഒരു കരാര്‍ ഒപ്പിടന്നതാണോ വികസനം അങ്ങനെയെങ്കില്‍ അബ്ദുള്ളക്കുട്ടിക്ക് പിറകേ സി.പി.എം കൂടി മോടിക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കണം.പിന്നെ യു.ഡി.എഫ് ഒപ്പിട്ടത് കണ്‍സള്‍ട്ടന്‍സി കരാറാണ്,ഈ കരാറിനോട് എതിര്‍പ്പുണ്ടെങ്കില്‍ അത് ഉപേക്ഷിച്ചാല്‍ പോരായിരുന്നോ എന്തിനാണ് ലാവ്ലിനെ കരാര്‍ കമ്പനിയാക്കി കരാര്‍ പോളിച്ചെഴുതിയത്,ഈ കരാര്‍ രാജ്യതാത്പര്യത്തിനെതിരാണെന്നുള്ള ബാലാനദന്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് കാനഡ സന്ദര്‍ശിച്ചതിന്റെ ഭലമാണ് ഈ കരാര്‍,ലാവ്ലിന്‍ യന്ത്രസാമഗ്രികളുടെ നിര്‍മ്മാണ കമ്പനി അല്ലായിരുന്നിട്ട് കൂടി അവരെ ഈ കരാര്‍ ഏല്‍പ്പിച്ചത് എന്തിനായിരുന്നു..ഇതെല്ലാം കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്..ലാവ്ലിന്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ സാങ്കേതിക തകരാര്‍ കാരണം പുതിക്കിപ്പണിയലിന് മുന്‍പുള്ള വൈദ്യുതോത്പാദനം പോലും നടത്താന്‍ കഴിഞ്ഞില്ലെന്ന് സി.ഐ.ജി കണ്ടെത്തിയിരുന്നു ഇതാണോ സമയം കളയാതെ പിണറായി ധ്രിതി പിടിച്ച് നടത്തിയ കരാറിന്റെ ഗുണഭലം,പിന്നെ മനോരമ മുഖപ്രസംഗം എഴുതിയതോ സാവിത്രി ലക്ഷമണ്‍ന്റെ സഹോദരന്റെ കാര്യമോ കോടിയേരിയുടെ ഭാര്യാ സഹോദരിയുടെ കാര്യമോ എനിക്കറിയില്ല,അഴിമതിക്കാര്‍ ഏത് പാര്‍ട്ടിക്കാരെന്ന് നോക്കാതെ ശിക്ഷിക്കണമെന്നാണ് എന്റെ പക്ഷം, പക്ഷേ പിണറായിക്കൊപ്പം സഹപ്രതിയായ സിദ്ദാര്‍ഥ മേനോന്‍ പിന്നെ പ്രത്യക്ഷപ്പെട്ടത് കൈരളി ചാനലിന്റെ സി.എം.ഡി ആയിട്ടാണ് അപ്പോള്‍ ഈ കോഴപ്പണം എങ്ങോട്ട് പോയന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ
പിന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പോളിറ്റ്ബ്യൂറോ മെമ്പറുമായ സഖാവ് വി.എസ്ന് ബോധ്യമാവാത്ത കാര്യങ്ങള്‍ എന്തായാലും എനിക്ക് ബൊധ്യമാകാന്‍ പോകുന്നില്ല,അഴിമതിയുടേ പടുകുഴിയില്‍ വീണു കിടയ്ക്കുന്ന ഒരു നേതാവിനെ രക്ഷിക്കാനായി കൂലിയെഴുത്തുകാരെക്കോണ്ട് വി,എസ് നെ “ആളാകാന്‍ നോക്കേണ്ട” എന്ന് പറഞ്ഞതുകോണ്ടോന്നും പിണറായി രക്ഷപെടാന്‍ പോകുന്നില്ല,

ജിവി/JiVi said...

രാഹുല്‍ജീ

ആ സി എ ജി റിപ്പോര്‍ട്ട് ഒന്നു വായിച്ചു നോക്കൂ

3.9. While the above schemes were under consideration/implementation,
the Board, ignoring the recommendations of the CEA on the good conditions
of the Pallivasal Power Station, entered into (August 1995) a Memorandum of
Understanding (MOU) with SNC Lavalin Inc, Canada (SNC) for establishing
a joint venture association for carrying out rehabilitation of existing facilities,
identifying the three Hydro Electric Projects at Pallivasal, Sengulam and
Panniar for the first batch of renovation.

ഇതാണോ യു ഡി എഫ് ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറ്?

നവീകരണത്തിനുശേഷം മെച്ചം ഉണ്ടായില്ലെന്നും അതിന്റെ കാരണങ്ങള്‍ അറിയാമായിരുന്നിട്ടും ലാവ്ലിനെ അറിയിക്കാനോ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാനോ ബോര്‍ഡ് ശ്രമിച്ചില്ല. അത് നമ്മുടെ കടവൂരിന്റെ കാലത്ത്.

സി എ ജി റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

abhilash attelil said...

രാഹുല്‍ കടയ്ക്കല്‍ പല ചോദ്യങ്ങളും കാണാതെ പോയി എന്ന് തോന്നണു.അഴിമാതികാര്‍ ആരായാലും ശിക്ഷിക്കപെടണം എന്ന് തന്നെയാണ് എന്‍റെയും മതം.വിട്ടുപോയ ചോദ്യങ്ങള്‍ ഒന്നുകൂടി പറയാം.കൂടെ ഒന്നു രണ്ടു ചോദ്യങ്ങളും. പിണറായി തന്നെയാണ് പ്രതി എന്ന് ഉറപ്പിക്കാനാണ്.

1)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ

2)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ

3)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു


4)കാര്‍ത്തികേയന്‍ ഇ കരാറിന് മുമ്പു ഒപ്പിട്ട കുറ്റ്യാടി എക്സ്റ്റെന്ശഷന്‍ കരാറിന് അദ്ധേഹം തന്നെ ഒപ്പിട്ട കണ്സട്ടന്‍സി കരാറുമായി എന്തെല്ലാം വിത്യാസം ഉണ്ടായിരുന്നു.ആ കരാറിന് ടെണ്ടര്‍ വിളിച്ചിരുന്നോ

5)പിണറായ ഒപ്പിട്ടപ്പോള്‍ കണ്സട്ടന്‍സി കരാറില്‍ നിന്നു 40കോടി രൂപ കുറവ് ഉണ്ടായിരുന്നോ

6)സി ഐ ജി റിപ്പോര്‍ട്ട് തെറ്റാണെന്നും പിണറായി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ വൈദ്യുദ്ധി ഉല്പാധിപിച്ചു എന്ന് ആര്യാടന്‍ റിപ്പോര്‍ട്ട് കൊടുത്തത് തെറ്റായിരുന്നോ .ആണെങ്കില്‍ എന്തുകൊണ്ട്?

7)ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സ്‌ പിണറായിയെ കുറ്റവിമുക്തനാക്കിയത് എന്തുകൊണ്ട്?

abhilash attelil said...

http://kelkkaththavarththakal.blogspot.com/

kaalidaasan said...

കേള്‍ക്കാത്ത വാര്‍ത്തകള്‍ ,

ലാവ് ലിനുമായി ഈ വിഷയത്തില്‍ കാര്‍ത്തികേയന്‍ ഉണ്ടാക്കിയത് ഒരു കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമായിരുന്നു. അതില്‍ നിന്നും പിന്‍മാറാന്‍ ആരും ആവശ്യപെട്ടിട്ടില്ല. അതില്‍ നിന്നും പിന്‍മാറിയാല്‍ പാരിസില്‍ പോയി കേസു നടത്തേണ്ടിയും വന്നേനെ. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. ലാവ് ലിനുമായി സപ്ളൈ കരാര്‍ ഉണ്ടാക്കാന്‍ ഒരു ബാധ്യതയും കാര്‍ത്തികേയനോ , പിണറായിക്കോ ഇല്ലായിരുന്നു. സപ്ളൈ കരാര്‍ മറ്റാരെ ഏല്‍പിച്ചാലും, ലാവ് ലിനു കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ തുടരാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.


വിജിലന്‍സ് പിണറായിയെ കുറ്റവിമുക്തനാക്കിയോ എന്നതിനു പ്രസക്തിയില്ല. സാവിത്രി ലക്ഷ്മണിന്റെ സഹോദരന്‍ പ്രതിയാണോ അല്ലയോ എന്നതും പ്രസക്തമല്ല. വേറെ പത്തിലധികം പ്രതികള്‍ ഇതിലുണ്ട്. അവരേപ്പറ്റിയൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല. പിണറായിയേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാരണം അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആണെന്നും സി പി എം അഴിമതിക്കെതിരെ എന്നും നില്‍ക്കുന്ന പാര്‍ട്ടിആണെന്നത് കൊണ്ടും ആണ്‌.

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി ആയിരുന്നു. അതില്‍ തര്‍ക്കമില്ല. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആരും കുറച്ചു കാണുന്നും ഇല്ല. എന്നു കരുതി ലാവ് ലിന്‍ കരാര്‍ സംബന്ധിച്ചുണ്ടായ ക്രമക്കേടുകള്‍ കുറച്ചു കാണാനും പറ്റില്ല.


വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ ലാവ് ലിന്‍ ഇടപാടില്‍ അഴിമതി നടന്നതായി കണ്ടെത്തി. കൂടെ വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും അഭിപ്രായം രേഖപ്പെടുത്തി. സി ബി ഐ അന്വേഷിച്ചപ്പോള്‍ ചില ദുരൂഹതകളും ക്രമക്കേടുകളും കണ്ടെത്തി. ലാവ് ലിന്‍ ഇടപാട് നടന്നപ്പോള്‍ വൈദ്യുതി മന്ത്രി പിണറായി ആയിരുന്നു. അതു കൊണ്ട് സ്വാഭാവികമായും പിണറായി ഈ ക്രമക്കേടുകളില്‍ പ്രതിയാണെന്ന്‌ സി ബി ഐ ക്കു തോന്നി.

kaalidaasan said...

ലാവലിന്‍ വ്യവസ്ഥകള്‍ പാര്‍ട്ടിവിരുദ്ധം; രാജ്യവിരുദ്ധം

പി.കെ. പ്രകാശ്

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതില്‍
പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്ക് എഴുതിയ കത്ത്.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കനഡ സന്ദര്‍ശിച്ച മന്ത്രിതല പ്രതിനിധിസംഘം കനഡയില്‍ എസ്.എന്‍.സി ലാവലിനുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടനയെക്കുറിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്ന് അവിടെ നടന്ന യോഗങ്ങളുടെ മിനുട്സ് വ്യക്തമാക്കുന്നു. '96 ഒക്ടോബര്‍ 17ന് കനേഡിയന്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് ഏജന്‍സി (സിഡ) ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു ധാരണ. കെ.എസ്.ഇ.ബിയുടെ പുനഃസംഘടനക്കായി കേരള എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് പ്രോജക്ട് (കെ.ഇ.ഐ.എസ്.പി) രൂപവത്കരിക്കാനും അതിനുള്ള സാമ്പത്തിക സഹായം 'സിഡ' നല്‍കാനും തീരുമാനിച്ചു. ബോര്‍ഡിനെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും, വൈദ്യുതിനിരക്ക്, സിസ്റ്റം ആസൂത്രണം, സ്വകാര്യ വൈദ്യുതി ഉല്‍പാദകരുമായുള്ള ബന്ധം എന്നിവയായിരുന്നു കെ.ഇ.ഐ.എസ്.പി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍. വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയാണ് പദ്ധതിയുടെ പ്രധാന ചുമതലയെന്ന് മിനുട്സ് എടുത്തുപറഞ്ഞിട്ടുണ്ട്.

പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് സിഡ^കേരള^എസ്.എന്‍.സി ലാവലിന്‍ പദ്ധതിയുടെ ഫണ്ടില്‍നിന്ന് തുകയെടുക്കാന്‍ അനുവദിക്കണമെന്ന് 'സിഡ'യുടെ ഇന്ത്യന്‍ പ്രോഗ്രാം ഡയറക്ടര്‍ ജനറല്‍ ഡേവിഡ് സ്പ്രിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പദ്ധതിക്കാവശ്യമായ തുക ബജറ്റില്‍ വകയിരുത്താന്‍ ലാവലിന്‍ 'സിഡ'യോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രി സഖാവ് പിണറായി വിജയന്‍, സെക്രട്ടറി കെ. മോഹനചന്ദ്രന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാല്‍, അക്കൌണ്ട്സ് അംഗം രാജശേഖരന്‍നായര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. ഡേവിഡ് സ്പ്രിംഗിന്റെ നേതൃത്വത്തില്‍ സിഡയുടെ അഞ്ചംഗസംഘവും എസ്.എന്‍.സി ലാവലിനെ പ്രതിനിധാനംചെയ്ത് സീനിയര്‍ വൈസ്പ്രസിഡന്റ് ക്ലൌസ് ട്രിന്റലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ളവര്‍ ഇവിടെ വൈദ്യുതി മേഖലയില്‍ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. രാജഗോപാല്‍ കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. '97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജവകുപ്പ് ലാവലിനുമായി ഒപ്പുവെച്ച കരാറില്‍ കെ.എസ്.ഇ.ബിയെ വിശേഷിപ്പിച്ചത് 1956ലെ കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി എന്നാണ്. ഇത് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ്.

അതിനുശേഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണില്‍ ലോകബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ വിവിധ വൈദ്യുതിപദ്ധതികള്‍ക്ക് ലോകബാങ്ക് ഫണ്ട് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ആദ്യചര്‍ച്ച വിജയിച്ചില്ല. സഖാവ് പിണറായിയും കെ.എസ്.ഇ.ബി ചെയര്‍മാനും പിന്നീട് ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തി. എന്ത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ലോകബാങ്ക് അവസാനം അംഗീകരിച്ചു. ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നായിരുന്നു ലോകബാങ്ക് പറഞ്ഞത്. ഇന്റര്‍നാഷനല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ എന്ന ലോകബാങ്ക് ഗ്രൂപ്പിലെ അംഗസംഘടനയുമായും ന്യൂയോര്‍ക്കില്‍ എന്‍സേര്‍ച്ച് ഡവലപ്മെന്റ് കോര്‍പറേഷനുമായും ചര്‍ച്ച നടത്തി. തിരിച്ചുവരുമ്പോള്‍ ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമില്‍ യു.കെ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. യു.കെ, സ്കോട്ടിഷ് സംവിധാനങ്ങള്‍ കേരളത്തിലെ ഊര്‍ജമേഖലക്ക് അനുയോജ്യമാണെന്ന് പറഞ്ഞു. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കനഡയാത്രയും അനുബന്ധസംഭവങ്ങളും സി.പി.എമ്മിന്റെ പാര്‍ട്ടി നിലപാടുകള്‍ക്കും രാജ്യ താല്‍പര്യങ്ങള്‍ക്കും എതിരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയന്‍ ലോക ബാങ്കിനോട് വായ്പക്ക് ഇരന്നുവെന്നാണ് രേഖ തെളിയിക്കുന്നത്. ഇടതുപക്ഷ ട്രേഡ്യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്ത വൈദ്യുതി റഗുലേറ്ററി കമ്മിറ്റി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടനില്‍ പഠനം നടത്തി. ഊര്‍ജമേഖലയില്‍ സാമ്രാജ്യത്വ പരിഷ്കാരങ്ങള്‍ പഠിക്കാന്‍ 'സിഡ'യുടെ ഗ്രാന്റ് തരപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചു. സാമ്രാജ്യത്വ^ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്ര കുത്തകകളെയും കേരളത്തിലേക്ക് സ്വീകരിച്ചു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ പദ്ധതികളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാനാണ് കണ്‍സള്‍ട്ടന്‍സിയായി '95ല്‍ യു.ഡി.എഫ് എസ്.എന്‍.സി ലാവലിനെ ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ നവീകരണം, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ചെലവ് എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്. അതായത് ഈ മൂന്ന് വൈദ്യുതിപദ്ധതികളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യു.ഡി.എഫ് അവരെ ചുമതലപ്പെടുത്തിയത്. '96 ഫെബ്രുവരി 24 ന് എസ്.എന്‍.സി ലാവലിനുമായി വിദഗ്ധോപദേശ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം (എം.ഒ.യു) യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ചു. എസ്.എന്‍.സി ലാവലിന്റെ കണ്‍സള്‍ട്ടന്റായ റിട്ട.ചീഫ് എഞ്ചിനീയര്‍ ഈ പദ്ധതികള്‍ക്കായി ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കി. ഇത് ലാവലിന് വേണ്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ടായിരുന്നു. കേരള ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ കെ.എസ്.ഇ.ബിയുടെ ഒരു മെമ്പറാണ് എസ്.എന്‍.സി ലാവലിനുമായി ഈ വിദഗ്ധോപദേശ കരാര്‍ ഒപ്പുവെച്ചത്.

'97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഈ വിദഗ്ധോപദേശ ധാരണാപത്രം ഒരു ഉപകരണ സപ്ലൈ കരാറിന്റെ ധാരണാപത്രമാക്കി മാറ്റി. ഈ അഴിമതിയെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം പറയുന്നത് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച കരാര്‍ നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു എന്നാണ്. എന്നാല്‍, ഈ കത്തിനൊപ്പമുള്ള രേഖകള്‍ വ്യക്തമാക്കുന്നത് പോലെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു കെ.എസ്.ഇ.ബി മെമ്പര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ ഒരു ഫിക്സഡ് പ്രൈസ് ഉപകരണ സപ്ലൈ കരാറാക്കി മാറ്റി ഒപ്പുവെച്ചത്. എന്തിന് ഇത് ചെയ്തുവെന്നും ഏത് രാഷ്ട്രീയ നിലപാടില്‍ ഇത് ചെയ്തുവെന്നും യുക്തിഭദ്രമായി വിശദീകരിക്കാന്‍ സഖാവ് പിണറായി വിജയന് കഴിഞ്ഞിട്ടില്ല. വിദഗ്ധോപദേശ കരാര്‍ നല്‍കുന്നവര്‍ക്ക് തന്നെ സപ്ലൈകരാര്‍ നല്‍കിയത് വഴി 109.73 കോടി രൂപ നേട്ടമുണ്ടാക്കാന്‍ ലാവലിനെ സഹായിച്ചു.

ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമപ്രകാരം പരിഹരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇത് ശരിയായിരുന്നെങ്കില്‍ സഖാവ് ശിവദാസമേനോന്റെ നേതൃത്വത്തിലുള്ള ധനവകുപ്പ് എന്തിന് ഇതിനെ എതിര്‍ത്തു? യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി കരാര്‍വെച്ചത് ഇന്ത്യന്‍നിയമങ്ങള്‍ക്ക് വിധേയമായി തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു. ഏത് സാഹചര്യത്തില്‍, എന്തിന് വേണ്ടി ഇതില്‍ മാറ്റം വരുത്തി?

'97 ഫെബ്രുവരി 10 ന് ഫിക്സഡ് പ്രൈസ് കരാര്‍ ലാവലിനുമായി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഒപ്പുവെച്ച ശേഷമാണ് നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനോട് (എന്‍.എച്ച്.പി.സി) ഈ നിരക്ക് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. അത് '97 ഒക്ടോബര്‍ 10 നാണ്. ശബരിഗിരി, നേര്യമംഗലം പദ്ധതികളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയതെന്നാണ് അവര്‍ പറഞ്ഞത്.

ചുരുക്കത്തില്‍ എസ്.എന്‍.സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകളെയും അഴിമതികളെയും ഇങ്ങനെ ചുരുക്കി പറയാം: ബഹുരാഷ്ട്ര കമ്പനികളുമായുള്ള കണ്‍സള്‍ട്ടന്‍സി ഉപകരണ സപ്ലൈ കരാറുകളില്‍ മൂന്നിലൊന്ന് കിക്ക് ബാക്ക് (കോഴ) ഉണ്ട് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ബൊഫോഴ്സ് ആയുധ ഇടപാടിലെ കോഴയെക്കുറിച്ച സി.പി.എം നിലപാട് ഏത് ബഹുരാഷ്ട്ര കമ്പനിയുമായുള്ള ഇടപാടിലും കോഴയുണ്ട്, അഴിമതിയുണ്ട് എന്നായിരുന്നു. ഏത് സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിനും കമീഷനുണ്ടെന്നും ആരോപണമുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ലാവലിന്‍ ഇടപാട് പോളിറ്റ് ബ്യൂറോ പരിശോധിക്കണം. 242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ. അതുകൊണ്ട് തന്നെയാണ് ആ തുക കാന്‍സര്‍ സെന്ററിന് ലഭിക്കാതെ പോയതും. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ റദ്ദാക്കാതെ ആഗോള ടെന്‍ഡര്‍ ഒഴിവാക്കി ഉപകരണ സപ്ലൈ കരാര്‍ ഒപ്പുവെക്കുകയും ഇതിനുള്ള വായ്പ കനേഡിയന്‍ ഏജന്‍സികളില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതിലെ അഴിമതികളും ചര്‍ച്ചചെയ്യപ്പെടണം. ഒപ്പം ലോകബാങ്കിനും കനേഡിയന്‍ ഏജന്‍സികള്‍ക്കും സാമ്രാജ്യത്വ നിര്‍ദേശപ്രകാരം ഊര്‍ജവകുപ്പ് പുനഃസംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ലാവലിന്‍ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സഖാവ് പിണറായി വിജയന്‍ തന്നെ ഇതില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാകാനില്ലെന്നും ഞാന്‍ നേരത്തെ തന്നെ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.

സി.ബി.ഐയെയും കേന്ദ്രസര്‍ക്കാറിനെയും ലാവലിന്‍കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. കേരള ഹൈക്കോടതി നേരിട്ട് ചുമതല വഹിച്ച അന്വേഷണമായിരുന്നു അത്. ഈ അന്വേഷണം അവസാനിച്ചപ്പോള്‍ സഖാവ് പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്. പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തി ലാവലിന്‍ കേസില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സി.പി.എമ്മിനും ജനങ്ങള്‍ക്ക് മുന്നിലും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കാനാകില്ല

..... said...

സുഹൃത്തെ, താങ്കള്‍ പറയുന്നതെക്കെ ശരിയായിരിക്കാം .. അതുകോണ്‌ട്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിന്‌ വിചാണയെ ഭയപ്പെടണം, ഈ കേസ് CBI ക്ക് വിട്ടത് കേരള ഹൈകോടതിയല്ലേ , അപ്പോള്‍ തങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി അതിനെ എതിര്‍ത്തതെന്തിനാ? പിന്നെ പിണറായി വിജയന്‍ കുറ്റവാളിയാണെന്ന്‌ ഗവര്‍ണ്ണര്‍ പറഞോ, അദ്ദേഹം വിചാരണനേരിടണം എന്നല്ലേ പറഞ്ഞുള്ളു. രാഷ്ട്രിയക്കാര്‍ പ്രതികളാകുന്ന കേസുകള്‍ക്ക് യതൊരു പഞ്ഞവുമില്ലാത്ത നാടാ നമ്മുടെ ഇന്ത്യ. പക്ഷെ അവരാരും ഇതുപോലെ കേസ് തെരുവില്‍ നേരിട്ടിട്ടില്ലല്ലേ. ഗവര്‍ണര്‍ വിചരണക്ക് അനുമതി കൊടുത്തതിന്റെ പേരില്‍ കേരളത്തിന്‌ നഷ്ടം രണ്‌ട് സര്‍ക്കാര്‍ കാര്‍, നിരവധി വാഹനങ്ങളുടെ ചില്ലുകള്‍, കേരളത്തിന്റെ ഒരു പ്രവര്‍ത്തി ദിവസം.. സത്യത്തില്‍ പിണറായിയെ രക്ഷിക്കുകയല്ലേ ഗവര്‍ണ്ണര്‍ ചെയ്തത്. ഇപ്പോള്‍ പിണറായിക്ക് തന്റെ നിരപരധിത്വം കേടതിയില്‍ തെളീക്കാം.അങ്ങനെ തെളിക്കാന്‍ പറ്റില്ല എന്ന് പാര്‍ട്ടിക്ക് സംശയം വല്ലതും ഉണ്‌ടോ? മദനി കുറച്ചുനാള്‍ ജയിലില്‍ കിടന്നത് തീവ്രവാദി എന്ന ലേബലിലാ.എന്നാല്‍ ഇപ്പോള്‍ അദേഹത്തിന്‌ ആ ലേബലില്ല. കാരണം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അതുപോലെതന്നെ ഈ കേസ് കോടതിയിലെത്തിയില്ലാ എങ്കില്‍ ജീവിതകാലം മുഴുവന്‍ പിണറായി വിജയന്‍ ഈ കേസിന്റെ നിഴലിലായിരിക്കില്ലെ ? എന്തിനായിരുന്നു ഈ തെരുവുയുദ്ധം ? ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ തീരുമാനം കണക്കിലെടുത്തില്ല എന്നതാണ്‌ കുറ്റമെങ്കില്‍ ഈ കാര്യം ആദ്യം ചര്‍ച്ച ചെയ്യേടത് മന്ത്രിസഭയിലല്ലെ? എന്തുകൊണ്‌ട് ചെയ്യുന്നില്ല?..
ഇത് ഒരു സാദാരണക്കാരന്റെ സംശയങ്ങളാണ്‌....

manoj pm said...

പിണറായി വിചാരണ നേരിടുന്നതില്‍ എന്താണ് തെറ്റ്?
നിഷ്കളങ്കമെന്ന് തോന്നുന്ന ചോദ്യമാണിത്. കേസിനെ രാഷ്ട്രീയമായി നേരിടുന്നതെന്തിന്, നിയമപരമായല്ലേ നേരിടേണ്ടത് എന്ന മറ്റൊരു ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച; ഗൂഢാലോചനയിലൂടെയും ഉപജാപങ്ങളിലൂടെയും കരുപ്പിടിപ്പിച്ച കേസിന്റെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാനും രാഷ്ട്രീയത്തിന്റെ വഴിതന്നെ വേണം. പിണറായി വിജയനെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും സിപിഎമ്മിനെ കരിതേച്ചു കാണിക്കാനും കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന യാഥാര്‍ത്ഥം ജനങ്ങള്‍ അറിഞ്ഞേതീരൂ എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം തന്നെ കേസിന്റെ നിയമപരമായ വശങ്ങളെ അതിന്റെ വഴിയിലൂടെതന്നെ നേരിടണം. അതുതന്നെയാണ് തുടക്കംമുതല്‍ പാര്‍ട്ടിയുടെ നിലപാട്. അതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. പിണറായി വിജയനെ വിചാരണ ചെയ്യുക എന്നത് ഈ കേസ് മെനഞ്ഞവരുടെ ഉദ്ദേശമാണ്.
എന്തിന് നിങ്ങള്‍ വിചാരണയില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു, വിചാരണ നേരിട്ട് 'അഗ്നിശുദ്ധി വരുത്തൂ' എന്നാണ് നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുംവിധം ഉയര്‍ത്തുന്ന വാദം. ചില ശുദ്ധാത്മാക്കള്‍ അത് വിശ്വസിച്ച് ആ വാദത്തിന്റെ വക്താക്കളായിട്ടുമുണ്ട്. ഒരു വ്യക്തിയെ വ്യാജമായ ആരോപണങ്ങള്‍കൊണ്ടുമൂടിയശേഷം, ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയണമെങ്കില്‍ കോടതിയില്‍ പോയി കൂട്ടില്‍ കയറിനില്‍ക്കണം എന്നാണ് പറയുന്നത്. ലാവ്ലിന്‍ കേസ് വന്ന വഴി ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ക്കറിയാം. ചുരുങ്ങിയത് നാലുകൊല്ലം കഴിഞ്ഞാലേ സിബിഐ ഈ കേസ് വിചാരണക്കെടുക്കാന്‍ പോകുന്നുള്ളൂ എന്ന് മാതൃഭൂമി വാര്‍ത്തയെഴുതുമ്പോള്‍ 'വിചാരണവാദ'ക്കാരുടെ ഉദ്ദേശ്യവും വ്യക്തമാകുന്നുണ്ട്്. അഴിമതി, സംസ്ഥാന താല്‍പ്പര്യം തുടങ്ങിയവയൊന്നുമല്ല ഇത്തരം തല്‍പ്പരകക്ഷികളുടെ ലക്ഷ്യമെന്ന് വ്യക്തമായ മറ്റൊരു സംഗതി, ഗവര്‍ണറുടെ തീരുമാനം വന്നയുടനെ അവര്‍ തുടങ്ങിവച്ചത്, സിപിഐ എമ്മിന്റെ സെക്രട്ടറി മാറുമോ എന്ന ചര്‍ച്ചയാണ്. ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലേ?
രാഷ്ട്രീയമായും നിയമപരമായും ഈ കടന്നാക്രമണത്തെ നേരിടും എന്നാണ് സിപിഐ എമ്മിന്റെ തീരുമാനം. നിയമപരമായി നേരിടുകയെന്നാല്‍, നേരെ സിബിഐയുടെ കോടതിയില്‍ ചെന്ന് കൂട്ടില്‍ കയറി നില്‍ക്കലല്ല. സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിലാണ് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിണറായി വിജയന്‍ ഇടപെട്ടത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണത്. അതിന് നിയമപരമായ പരിരക്ഷയുണ്ട്. അതിനുവേണ്ടിയാണ് പ്രോസിക്യൂഷന്‍ അനുമതി എന്ന വ്യവസ്ഥ. നിയമപരമായി ഈ കേസിനെ നേരിടുന്നതിന്റെ ഭാഗമാണ് അതെന്നര്‍ഥം. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം ചെലുത്തി ഗവര്‍ണറെ സ്വാധീനിച്ച് നിയമത്തെ മറികടക്കുകയാണ് യുഡിഎഫ് ചെയ്തത്്. ഈ നിയമവിരുദ്ധ നടപടികളെ ചോദ്യംചെയ്യലാണ് കേസിന്റെ അടുത്ത ഘട്ടം. അതുകൊണ്ട്, നിയമപരമായിത്തന്നെയാണ് ഈ കേസില്‍ സിപിഐ എം മുന്നോട്ടുപോകുന്നത് എന്നതാണ്, 'എന്തുകൊണ്ട് പിണറായി വിചാരണ നേരിടുന്നില്ല' എന്ന നിഷ്കളങ്ക ചോദ്യക്കാര്‍ക്കുള്ള മറുപടി. നിയമവിധേയമല്ലാത്ത ഒന്നും സിപിഐ എമ്മില്‍നിന്നുണ്ടായിട്ടില്ല.

..... said...

സുഹൃത്തെ പിണറായി വിജയന്‍ വിചാരണ നേരിടത്തതെന്ത് എന്നുമാത്രമല്ലല്ലേ ഞാന്‍ ചേദിച്ചത് അതില്‍ ബാക്കിയുള്ള കാര്യങ്ങള്‍ താങ്കള്‍ മനപൂര്‍വ്വം വിട്ടതേ മറന്നുപോയതോ? ഒരു കാര്യം ഞാന്‍ ചേദിച്ചോടെ ഈ കേസ് UDF സര്‍ക്കാരാണേ കോണ്‌ടുവന്നത്. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ അല്ലേ ഈ കേസില്‍ അഴിമതി നടന്നിട്ടുണ്‌ട് എന്നു ആദ്യമായി പറഞ്ഞത്. ഈ കേസ് നടന്നത് ഹൈകോടതിയുടെ നിരീക്ഷണത്തിലല്ലെ ? ഹൈകോടതിയല്ലെ ഈ കേസ് CBI ക്ക് വിട്ടത്? അന്ന് അതിനെ തങ്കളുടെ പാര്‍ട്ടി എതിര്‍ത്തതെന്തിനാ, പിണറായി വിജയന്‍ നടത്തിയത് ഔദ്യോഗിക കൃത്യനിര്‍വഹണമാണ്‌ എന്ന് താങ്കള്‍ പറയുന്നു. അതില്‍ അഴിമതി നടന്നിട്ടുണ്‌ട് എന്നാണ്‌ കേസ്.അത് അന്വേഷിക്കണ്‌ടാ എന്നാണേ താങ്കള്‍ പറയുന്നത്. അഥവാ ഈ കേസ് കെട്ടിച്ചമച്ചതാണ്‌ എങ്കില്‍ അത് തെളീക്കേണ്‌ടത് തെരുവില്ലല്ലേ കോടതിയില്ലേ? പിന്നെ ഈകേസിനെ രാഷ്ടീയമായി നേരിടും എന്നുപറഞ്ഞാല്‍ അക്രമമാര്‍ഗ്ഗത്തിലൂടെ നേരിടും എന്നാണോ? താങ്കളുടെ പാര്‍ട്ടിയുടെ യുവനജന സംഘടന പറയുന്നു ഗവര്‍ണ്ണറെ പുറത്തിറങ്ങാന്‍ സമ്മതിക്കില്ല എന്ന് എന്താണ്‌ കാരണം, താങ്കള്‍ പറയുന്നു നിയമവിരുദ്ധമായി cpm ഒന്നും ചെയ്തിട്ടില്ലാ എന്ന് അപ്പോള്‍ ഈ കാര്‍ കത്തിച്ചതും , ബസ്സിന്റെ ചില്ല് തകര്‍ത്തതും ഒക്കെ നിയമവിഥേയമായിട്ടായിരിക്കും അല്ലേ? സുഹൃത്തെ വിശ്വാസം നല്ലതാ പക്ഷെ... . വസ്തുതകളെ കണ്‌ടില്ലന്ന് നടിക്കരുത്....

..... said...

ഒരുകാര്യം കൂടി മുകളില്‍ വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്ക് എഴുതിയ കത്ത് എന്നുപറഞ് ഒരുകത്ത് കൊടുത്തിട്ടുണ്‌ട് . അച്യുതാനന്ദന്‍ അങനെ ഒരു കത്ത് എഴുതിയിട്ടുണ്‌ടേ ഇല്ലിയോ എന്നതൊക്കെ നമുക്ക് വിടാം പക്ഷെ അതില്‍ വന്നിട്ടുള്ള കാര്യങ്ങളില്‍ എത്രത്തോളം സത്യം ഉണ്‌ടെന്നാ താങ്കള്‍ വിചാരിക്കുന്നത്