Friday, February 4, 2011

ഹെന്റമ്മോ മനോരമ

വോട്ടിനായി ഇത്രയും തരംതാഴാമോ?
രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മപരിപാടികളും മുന്‍നിറുത്തിയുള്ളതാവുമ്പോഴാണ്. തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.

ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ അവശേഷം ഇപ്പോള്‍ അതിന്റെ അപഹാസ്യമായ രണ്ടാം വരവിലാണ്. കീഴ്കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ള എല്ലാ തലങ്ങളും പിന്നിട്ട് വിധിയുണ്ടായ കേസാണിതെങ്കിലും എത്ര വര്‍ഷം കഴിഞ്ഞും ഏത് ഇന്ത്യന്‍ പൌരനും ചോദ്യം ചെയ്യാം; അതിനു പക്ഷേ ഉപയോഗിക്കേണ്ടതു വ്യവസ്ഥാപിത മാര്‍ഗങ്ങളാണ്. ആരൊക്കെയോ ചിലര്‍ സ്വയംകോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ടവഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഈ ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചുനില്‍ക്കുന്നവരും.

സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പിന്നില്‍നിന്നു കുത്തുമെന്നതിന് ഉദാഹരണമാണിതെന്നുമാണ് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. പെണ്‍കുട്ടികളെ നശിപ്പിച്ച മാന്യന്‍മാരെ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ കയ്യാമം വച്ചു തെരുവിലൂടെ നടത്തിക്കുമെന്ന് അദ്ദേഹം രണ്ടാഴ്ച മുമ്പ് പറഞ്ഞതുകൂടി ഇതോടു ചേര്‍ത്തുവായിക്കുമ്പോള്‍ ന്യായമായും ചോദിക്കാം: മൂടിവയ്ക്കപ്പെട്ടു കിടക്കുന്ന അവസ്ഥയില്‍നിന്ന് ഒരു രാഷ്ട്രീയകക്ഷിക്കു തിരഞ്ഞെടുപ്പു സമയത്തു പുറത്തെടുക്കാനുള്ളതാണോ ഇത്തരം കേസുകള്‍?

കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിലും അധികാരമേറി പ്രഥമ മന്ത്രിസഭാ യോഗത്തിനുശേഷവും പെണ്‍വാണിഭക്കാരെ ഉദ്ദേശിച്ച് ഇതേ കയ്യാമത്തിന്റെ കാര്യം വിഎസ് പറഞ്ഞതു മറക്കാറായിട്ടില്ല. അദ്ദേഹം ഭരണത്തിലേറിയപ്പോള്‍, കിളിരൂര്‍ അടക്കമുള്ള കേസുകളില്‍ ആ കയ്യാമത്തിന് എന്തു സംഭവിച്ചു എന്നതും ജനത്തിന് ഒാര്‍മയുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസുണ്ടായതിനുശേഷമുള്ള പതിനാലു വര്‍ഷങ്ങളില്‍ ഒന്‍പതു വര്‍ഷവും അധികാരത്തിലിരുന്നത് ഇടതു സര്‍ക്കാരാണ്. ഈ കേസ് തേച്ചുമാച്ചുകളയാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു മുന്‍ ഇടതു സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയുടെ സര്‍വപ്രതാപിയായ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണെന്ന കാര്യം ഇപ്പോഴത്തെ വിവാദത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍പത്തെ ഇടതു സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അതെപ്പറ്റി അന്വേഷണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. ആ പഴയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാത്രം അദ്ദേഹം കുറ്റവിമുക്തനാക്കുകകൂടി ചെയ്യുന്നതോടെ ഇപ്പോഴത്തെ കാടിളക്കലിലെ രാഷ്ട്രീയക്കളി നഗ്നമായി നാടിനുമുന്നില്‍ നില്‍ക്കുകയാണ്. പാര്‍ട്ടി ഈയിടെ നേതാവിനു നല്‍കിയ 'ചികില്‍സയും വല്ലാത്ത ഒരു കാവ്യനീതിയായി ജനത്തിനു മുന്‍പാകെയുണ്ട്.

ഇതിനൊക്കെ പുറമേയാണ് ആരുടെയൊക്കെയോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന ഒളിക്യാമറാപ്രവര്‍ത്തനം. മാധ്യമങ്ങള്‍ സ്വയംനടത്തുന്ന സ്വതന്ത്രമായ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും ഏതാനും തത്പരകക്ഷികളുടെ കൂടെ സഞ്ചരിച്ച് അവര്‍ പറയുന്നതുപ്രകാരമുള്ള ചിത്രീകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തിലാണെങ്കില്‍ ചിത്രീകരണത്തിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് സംപ്രേഷണസമയം തീരുമാനിച്ചതുപോലും അതേ തല്‍പരകക്ഷികള്‍തന്നെ. എത്രമാത്രം മലീമസമാണു സംസ്ഥാന രാഷ്ട്രീയമെന്നതിനു വേറെ സാക്ഷ്യങ്ങള്‍ വേണമെന്നു തോന്നുന്നില്ല.

തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജൂഡിഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാനത്തെ ആശ്രയം കോടതികളാണെന്ന് ആരും മറക്കരുത്. തെറ്റു ചെയ്തവര്‍ എത്ര പ്രബലരായാലും എത്ര കാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല. കാലത്തിന്റെ നീതിനിര്‍വഹണത്തില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനുമാവില്ല. പക്ഷേ, താത്ക്കാലിക ലാഭം മുന്‍നിറുത്തി നീചമാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പു വിജയം നേടാമെന്ന വ്യാമോഹം ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഭരിക്കുന്നവര്‍ വീണ്ടും വോട്ടു തേടേണ്ടതു സ്വന്തം ഭരണനേട്ടങ്ങളുമായാണ്; മലര്‍ന്നുകിടന്നു തുപ്പിയല്ല. സ്ത്രീപീഡനക്കേസുകളില്‍ അഞ്ചു വര്‍ഷം വെറുതെയിരുന്ന ഒരു സംസ്ഥാനാധിപനു ധാര്‍മിക ഉത്ക്കണ്ഠയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുകൊണ്ടുമാത്രം അതിന്റെ അപഹാസ്യത ഇല്ലാതാവുന്നുമില്ല.ഹി.......... ഹി ഹി ..............ഹി.......... ഹി ഹി

10 comments:

manoj pm said...

മുഖ പ്രസംഗത്തില്‍ മനോരമ പറയുന്നു: ആരുടെയൊക്കെയോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന ഒളിക്യാമറാപ്രവര്‍ത്തനം. മാധ്യമങ്ങള്‍ സ്വയംനടത്തുന്ന സ്വതന്ത്രമായ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും ഏതാനും തത്പരകക്ഷികളുടെ കൂടെ സഞ്ചരിച്ച് അവര്‍ പറയുന്നതുപ്രകാരമുള്ള ചിത്രീകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്.

manoj pm said...

മാധ്യമം മോശമാക്കാമോ?

കുഞ്ഞാലിക്കുട്ടിയും മുനീറും മല്‍സരിക്കാനിടയില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും മല്‍സരിക്കാനിടയില്ല. ഇരുവരും സ്വമേധയാ പിന്മാറുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇവര്‍ മല്‍സരിക്കുന്നത് യു.ഡി.എഫിന് ദോഷം വരുത്തുമെന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടി മല്‍സരിച്ചാല്‍ യു.ഡി.എഫ് പ്രതിരോധത്തിലാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമുണ്ട്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസ്‌ക്രീം കേസാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമാവുക. യു.ഡി.എഫിന് മുറപടി പറയാന്‍ പറ്റാത്ത സാഹചര്യം വരും. ഇതൊഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഐസ്‌ക്രീം കേസ് പുനരവതരിച്ചതു ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വീകാര്യതക്ക് വലിയ പോറലേല്‍പ്പിച്ചിട്ടില്ല. അതിന് കാരണം ചെയ്ത തെറ്റുകളുടെ ശിക്ഷ ഇതിനകം കുഞ്ഞാലിക്കുട്ടി അനുഭവിച്ചുകഴിഞ്ഞു എന്ന ലീഗ് അണികളുടെ വിലയിരുത്തലാണ്. മന്ത്രിസ്ഥാനത്തു നിന്നുള്ള രാജി, നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി, ഒരു വ്യാഴവട്ടക്കാലത്തെ മാനസിക പീഡനം എന്നിങ്ങനെ ജീവപര്യന്തം ശിക്ഷക്ക് തുല്യമായതു കുഞ്ഞാലിക്കുട്ടി അനുഭവിച്ചു കഴിഞ്ഞതായി പാര്‍ട്ടിക്കാര്‍ കരുതുന്നു. തനിക്ക് ചില തെറ്റുകള്‍ പറ്റിയതായി ഇന്ത്യാവിഷന്‍ ചാനലിലൂടെ മുമ്പ് ഒരു അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി ഏറ്റുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തെറ്റുകള്‍ പാര്‍ട്ടി നേരത്തെ പൊറുത്തുകൊടുത്തതുമാണ്. അതേ കുറ്റത്തിന് കുഞ്ഞാലിക്കുട്ടിയെ വീണ്ടും ശിക്ഷിക്കുക എന്നതു പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യാവിഷന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നശേഷം കുഞ്ഞാലിക്കുട്ടിയോട് ലീഗണികളില്‍ വല്ലാത്ത ഒരുതരം സഹതാപം വന്നുചേര്‍ന്നതു ഇക്കാരണത്താലാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിന് തല്‍കാലം വെല്ലുവിളിയൊന്നുമില്ല. എന്നാല്‍ കേസ് അന്വേഷണവും അറസ്റ്റുമൊക്കെ വരികയാണെങ്കില്‍ പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ ചിലതൊക്കെ ചെയ്യേണ്ടിവരും.
പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം തെറ്റുകുറ്റങ്ങള്‍ ചെയ്തിട്ട് നിയമത്തിന്റെ പിടിയില്‍ അകപ്പെടാതെ സമര്‍ഥമായി ഒഴിഞ്ഞുമാറിയ ആളാണ് കുഞ്ഞാലിക്കുട്ടി. അതിന് അദ്ദേഹം പദവിയും പണവും യഥേഷ്ടം ഉപയോഗിച്ചതിന്റെ വെളിപ്പെടുത്തലുകളാണ് ഇന്ത്യാവിഷന്‍ പുതുതായി പുറത്തുകൊണ്ടുവന്നത്. ഐസ്‌ക്രീം കേസ് അട്ടിമറിക്കപ്പെട്ടതിന്റെ പിന്നാമ്പുറങ്ങള്‍ തേടിപ്പോയ ചാനല്‍ ടീം അതിന് സ്വീകരിച്ച രീതികള്‍ തികച്ചും അധാര്‍മികമാണ്. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി എല്ലാ നികൃഷ്ട പ്രവര്‍ത്തികളും ചെയ്ത ആളെയാണ് അതിന് കൂട്ടുപിടിച്ചത്.
ഐസ്‌ക്രീമിന് സമാനമായ മറ്റൊരു പെണ്‍വാണിഭക്കേസിലെ പ്രതിയെ ഇതിന് നിമിത്തമാക്കി. ഒന്നാം പ്രതിയെ കൂടെ നിര്‍ത്തി രണ്ടാം പ്രതിയെ വേട്ടയാടുകയാണ് ചാനല്‍ ചെയ്തത്. ലക്ഷ്യം മാര്‍ത്തെ സാധൂകരിക്കും എന്നാണ് ഇതിന് ചാനല്‍ പ്രതിനിധികളുടെ ന്യായം.
തന്റെ അറിവും സമ്മതവും കൂടാതെയായിരുന്നു ഇതെന്ന എം.കെ. മുനീറിന്റെ കുമ്പസാരം പാര്‍ട്ടിയോ പൊതുസമൂഹമോ വിശ്വസിക്കുന്നില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ ഇന്ത്യാവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് മുനീറായിരുന്നു. മുനീര്‍ പ്രതിയായ ചെക്കുകേസുകള്‍ ഇന്ത്യാവിഷന്റെ ദൈനംദിന നടത്തിപ്പിനു അദ്ദേഹം പണം കടം വാങ്ങിയതിന്റെ പേരിലാണ്. സംസ്ഥാനത്തെ പൊതുമരാമത്തു കരാറുകാരുടെയും എന്‍ജിനീയര്‍മാരുടെയും കൈകളില്‍ മുനീര്‍ ഒപ്പിട്ട വണ്ടിച്ചെക്കുകള്‍ എത്രവേണമെങ്കിലും ഇരിപ്പുണ്ട്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ പറ്റാതായപ്പോള്‍ വഴിവിട്ട് കരാറുകള്‍ നല്‍കിയതിനാണ് മുനീറിന്റെ പേരില്‍ വിജിലന്‍സ് കേസുകള്‍ വന്നത്. ഇന്ത്യാവിഷന്‍ പടുത്തുയര്‍ത്തി അതിന്റെ ചെയര്‍മാനായ മുനീര്‍ അറിയാതെ ഇത്രയും സ്‌ഫോടനാത്മകമായ വാര്‍ത്ത ചാനല്‍ പുറത്തുവിടില്ല.
തന്റെ പിതാവ് സി.എച്ച്. മുഹമ്മദ്‌കോയ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം ഇളക്കിയ പ്രവര്‍ത്തിയാണ് മുനീര്‍ ചെയ്തതെന്ന് ലീഗ് പ്രവര്‍ത്തകരും അണികളും ആരോപിക്കുന്നു. അതിന് മുനീറിന് മാപ്പുകൊടുക്കാന്‍ തല്‍ക്കാലം അവര്‍ തയാറല്ല. പാര്‍ട്ടി ടിക്കറ്റ് കൊടുത്താലും മുനീറിന് വോട്ട്‌ചെയ്യാന്‍ ലീഗുകാരുടെ മനഃസാക്ഷി അനുവദിക്കില്ല. മനസ്സറിഞ്ഞ് അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും ലീഗുകാര്‍ക്ക് കഴിയില്ല. ഇത് തിരിച്ചറിഞ്ഞ് മുനീര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്നാണ് ഉപശാലാ സംസാരം.
സി.എച്ചിന്റെ മകന് ഇനി മുസ്‌ലിംലീഗില്‍ പഴയപ്രതിച്ഛായ തിരിച്ചുകിട്ടുക എളുപ്പമല്ല. അത്രയും വലിയ മുറിവാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏറ്റിരിക്കുന്നത്. മുസ്‌ലിംലീഗുകാരും അനുഭാവികളുമായ സ്വദേശത്തും വിദേശത്തുമുള്ളവര്‍ കോടിക്കണക്കിന് രൂപ ചാനലിന് ഷെയര്‍ കൊടുത്തിട്ടുണ്ട്. അവരില്‍ പലരും അത് തിരിച്ചുചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഏതായാലും ചാനല്‍ ചെയര്‍മാനും ലീഗ് നേതാവുമായി ഇനി അധികനാള്‍ തുടരാന്‍ മുനീറിനു കഴിയില്ല.

കെ. ബാബുരാജ്

manoj pm said...

മാതൃഭൂമി ഒട്ടും പിറകില്‍ അല്ല

ഐസ്‌ക്രീം കേസില്‍ ഹൈക്കോടതിയിലെ ഒന്‍പത് ജഡ്ജിമാര്‍ പല ഘട്ടങ്ങളിലായി തീര്‍പ്പുകല്‌പിച്ചു


ജി. ഷഹീദ്


കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പല ഘട്ടങ്ങളിലായി ഹൈക്കോടതിയിലെ ഒന്‍പത് ജഡ്ജിമാര്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ട്.

1998ലാണ്‌കേസ് ആദ്യം എത്തിയത്. അന്വേഷണം കോഴിക്കോട് പോലീസില്‍ നിന്ന് എടുത്തുമാറ്റി സി.ബി.ഐ.യെ ഏല്പിക്കാനായിരുന്നു 'അന്വേഷി'യുടെ ഹര്‍ജി. അതില്‍ സംസ്ഥാന സര്‍ക്കാരും സി.ബി.ഐ.യും മാത്രമായിരുന്നു എതിര്‍കക്ഷികള്‍. സി.ബി.ഐ. അന്വേഷിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന് വിധിച്ച് ഹര്‍ജി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തള്ളി.

അതിന് എതിരെ അപ്പീല്‍ വന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഓംപ്രകാശും ജസ്റ്റിസ് ജെ.ബി. കോശിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് കുറുപ്പിന്റെ വിധി ശരിവെച്ചു. സി.ബി.ഐ. അന്വേഷിക്കേണ്ട യാതൊരു സാഹചര്യവും ഈ കേസില്‍ ഇല്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെയും നിഗമനം.

പോലീസ് ഐ.ജി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസ് അന്വേഷണം തൃപ്തികരമാണ്. ജസ്റ്റിസ് കുറുപ്പിന്റെ നിഗമനങ്ങളുമായി യോജിക്കുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് പ്രത്യേകം എടുത്തുപറഞ്ഞു. അതിന് എതിരെ സുപ്രീംകോടതിയിലും അപ്പീല്‍ എത്തി. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ യാതൊരു തെളിവും ഇല്ലെന്നാണ് അന്നത്തെ ഡി.ഐ.ജി. ശേഖരന്‍ മിനിയോടനും ഐ.ജി. ജേക്കബ്ബ് പുന്നൂസും സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. അത് സ്വീകരിച്ചുകൊണ്ട് സി.ബി.ഐ. അന്വേഷണത്തിനുള്ള ആവശ്യം സുപ്രീംകോടതിയും നിരസിച്ചു. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആയിരുന്ന കല്ലട സുകുമാരന്‍ ഉന്നയിച്ച കാരണങ്ങളുമായി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അത് അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.

കേസ് ഹൈക്കോടതി മുമ്പാകെ പിന്നീട് പല ഘട്ടങ്ങളിലായി എത്തി. ജസ്റ്റിസുമാരായ ജി. ശശിധരന്‍, ജെ.എം. ജയിംസ്, കെ. പത്മനാഭന്‍ നായര്‍, ചീഫ് ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡിയും ജസ്റ്റിസ് സിറിയക് ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, കൂടാതെ ജസ്റ്റിസ് കെ. തങ്കപ്പനും കേസുകള്‍ കേട്ടിരുന്നു. കോഴിക്കോട് കോടതിയില്‍ വിചാരണ നടത്താന്‍ ഉത്തരവിട്ടത് ജസ്റ്റിസ് കെ. തങ്കപ്പനായിരുന്നു. വിചാരണ കഴിഞ്ഞ എല്ലാ പ്രതികളെയും തെളിവില്ലാതെ വിട്ടപ്പോള്‍ അതിന് എതിരെയുള്ള സര്‍ക്കാര്‍ അപ്പീല്‍ തള്ളി കീഴ്‌ക്കോടതി വിധി ശരിവെച്ചതും നാലുവര്‍ഷം മുമ്പ് ജസ്റ്റിസ് തങ്കപ്പനായിരുന്നു.

പുനര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. മഹിളാ സംഘടന നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആയിരുന്ന സുഭാഷന്‍ റെഡ്ഡിയും ജസ്റ്റിസ് സിറിയക് ജോസഫും ഉള്‍പ്പെട്ടതായിരുന്നു ഡിവിഷന്‍ ബെഞ്ച്. പ്രതിസ്ഥാനത്തുനിന്ന് നീക്കാന്‍ ചില പ്രതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കെ. പത്‌നനാഭന്‍നായരും തള്ളിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാനുള്ള ഹര്‍ജികള്‍ ജസ്റ്റിസ് ജി. ശശിധരനും ജസ്റ്റിസ് ജെ.എം. ജയിംസും തള്ളുകയും ചെയ്തിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണ നടപടികള്‍ ശരിവെച്ചുകൊണ്ട് 2003ല്‍ വിധി എഴുതിയ സുപ്രീം കോടതി ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാളും ജസ്റ്റിസ് ബി.എന്‍. അഗര്‍വാളുമായിരുന്നു.

കേസില്‍ പുനരന്വേഷണവും തുടര്‍ അന്വേഷണവും മറ്റും സുപ്രീം കോടതിതന്നെ തള്ളിയിരുന്ന സാഹചര്യത്തില്‍ ഇനിയും അന്വേഷണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനാല്‍ അതിന് സുപ്രീംകോടതിയുടെ അനുമതി വേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കി കോഴിക്കോട് പോലീസ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളതിനാല്‍ അദ്ദേഹത്തിന് തന്നെ അത് സുപ്രീംകോടതിയില്‍ നേരിട്ട് റിട്ട് ഹര്‍ജിയായി ചോദ്യം ചെയ്യാം. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ തന്നെയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നത്.

manoj pm said...

http://kiranthompil.blogspot.com/

ബിജുകുമാര്‍ alakode said...

പൊളിച്ചെഴുത്ത് എന്ന ബ്ലോഗില്‍ നിന്നും:
കുഞ്ഞാപ്പയ്ക്കു കൂട്ടിക്കൊടുക്കാന്‍ മാമ്മന്‍ മാത്യുവും

പി. കെ. കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും തമ്മിലുളള കോഴിപ്പോരില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫിനെ രക്ഷിച്ചെടുക്കാന്‍ മാമ്മന്‍ മാത്യുവിനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. പത്രസമ്മേളനത്തില്‍ കുമ്പസാരിച്ച് പുണ്യവാളാനാകാനുളള കുഞ്ഞാലിക്കുട്ടിയുടെ ശ്രമവും തെറ്റ് ഏറ്റു പറഞ്ഞതിന് അഭിനന്ദിക്കുന്നു എന്ന ഉമ്മന്‍ചാണ്ടിയുടെ നമ്പരും എട്ടുനിലയില്‍ പൊട്ടിയതോടെ കളിക്കളത്തില്‍ മനോരമയും മാതൃഭൂമിയും കൈമെയ് മറന്നിറങ്ങേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. കണ്ടത്തില്‍ കുടുംബത്തിലെ കൂട്ടിക്കൊടുപ്പുകാരുടെയും കൂലിത്തല്ലുകാരുടെയും വ്യാഖ്യാനവൈഭവം മാത്രമാണ് ഇനി യുഡിഎഫിനു രക്ഷ. വിവാദത്തിന്റെ രണ്ടാം ദിനം സെന്റര്‍ഫോര്‍വേഡുകളായി മാമ്മുക്കുട്ടിച്ചായന്‍ രംഗത്തിറങ്ങിയത് സുജിത് നായരെയും പേരുവെയ്ക്കാത്ത വ്യാഖ്യാന പടുവിനെയും.
ബാക്കി വായിയ്ക്കുക: http://eye-onmedia.blogspot.com/2011/01/blog-post.html

Basheer said...

എന്‍റെ പോന്നു മനോജേ....ഇപ്പോള്‍ സത്യങ്ങള്‍ മുഴുവന്‍ വിളിച്ചു പറഞ്ഞ റൌഫ് എന്ന വ്യക്തി കമ്മ്യുണിസ്റ്റ് മെമ്പര്‍ഷിപ്പ് എടുത്തിട്ട് എത്ര കാലമായി..???? ഒന്ന് പോടെ....... വെറുതെ എന്തെങ്ങിലും എഴുതി ജനത്തെ പറ്റിക്കുന്നോ.....സത്യങ്ങള്‍ എന്നായാലും പുറത്തു വരേണ്ടത് തന്നെയാണ് അത് തിരഞ്ഞെടുപ്പ് അടുത്തായാലും അകലെയായാലും....

kunhammad said...

മുനീര്‍ എല്ലാം അറിഞ്ഞിരുന്നു ;;;മുനീര്‍ ഒരുങ്ങി നിന്നു വാര്‍ത്ത‍ കേള്‍ക്കാന്‍ ;;;;;;;;;ഇന്ത്യ വിഷന്‍ പുറത്തു വിട്ട വാര്‍ത്ത‍ ഞാന്‍ അറിഞ്ഞില്ല എന്ന മുനിരിണ്ടേ പ്രതികരണം കളവെന്ന് സുചന ;;;;;;;വാര്‍ത്ത‍ വെളിച്ചം കണ്ട ജനുവരി 28 വെള്ളിയാഴ്ച ;;;;;;മുനിരിണ്ടേ പേരില്‍ തൃശൂര്‍വിജിലന്‍സ് കോടതിയില്‍ ഉണ്ടായിരുന്ന റോഡു അഴിമതി കേസില്‍ മുനീര്‍ അടക്കം എട്ടു പ്രതികള്‍ ഹജരവേണ്ടത് ജനുവരി 31 ആയിരുന്നു ;;മുനീര്‍ മറ്റു പ്രതികള്‍ ഒന്നും അറിയാതെ ഇക്കഴിഞ്ഞ ഇരുപത്തി ഏഴിന് കോടതിയില്‍ ഹാജരായി ജാമ്യം നേടി ;;;മുപ്പത്തി ഒന്നിന് ഹജരവാനുള്ള ബുദ്ധിമുട്ട് കോടതിയെ ബോധ്യപ്പെടുതിയാണ് ജാമ്യം നേടിയത് ;;;എന്നാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ;;; യാത്രകള്‍ ;;ഒന്നും ഉണ്ടായിരുന്നില്ല ;;;;ഇരുപതിഎട്ടിനു വിവാദ വാര്‍ത്ത‍ സമ്മേളനം മുനീര്‍ പ്രതിക്ഷിരുന്നു ;;;തൊട്ടടുത്ത ദിവസങ്ങളില്‍ അഴിമതി കേസില്‍ കോടതി കയറി മുനീര്‍ ഇറങ്ങി വരുന്നത് ചാനലുകളും മറ്റു മാധ്യമങ്ങളും വന്‍ പ്രധ്ന്യത്തോടെ പ്രസിധികരിക്കും എന്നാ ഭയം മുനിരിനു ഉണ്ടായിരുന്നു ;;;അത് കൊണ്ടാണ് കോടതി ആവശ്യപ്പെട്ടതിനു മൂന്നു ദിവസം മുമ്പ് മുനീര്‍ ജാമ്യം നേടിയത് ;;;;;കുഞ്ഞാലികുട്ടി വിഭാഗം മുനീര്‍ ജാമ്യം നേടിയത് പോലും അറിയുന്നത് വ്യ്കിയാണ് ;;;;;;;ലിഗിനകത്തു പുതിയ വിവാദങ്ങള്‍ കൊഴുക്കുകയാണ് ;;;;;;;;;;

നിശാസുരഭി said...

കണ്ടത്തില്‍ കുടുംബത്തിലെ കൂട്ടിക്കൊടുപ്പുകാരുടെയും കൂലിത്തല്ലുകാരുടെയും വ്യാഖ്യാനവൈഭവം മാത്രമാണ് ഇനി യുഡിഎഫിനു രക്ഷ.

അത് നടന്നോണ്ടിരിക്കുന്നുണ്ട്, പി ശശിയുടെ ജലദോഷപ്രശ്നത്തില്‍ പിണറായി മുക്കിയില്ലെന്നും മട്ടും മറ്റും :))

jokrebel said...

സഖാവെ,

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍,

കഴിഞ്ഞ യു ഡി എഫ് ഭരണവും എല്‍ ഡി എഫ് ഭരണവും തമ്മിലുള്ള ഒരു താരതമ്യം

എന്നിവ പോസ്റ്റ്‌ ചെയ്താല്‍ നന്നായിരിക്കും.....

അഭിവാദ്യങ്ങള്‍

ammavan said...

"ഇതിനൊക്കെ പുറമേയാണ് ആരുടെയൊക്കെയോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന ഒളിക്യാമറാപ്രവര്‍ത്തനം. മാധ്യമങ്ങള്‍ സ്വയംനടത്തുന്ന സ്വതന്ത്രമായ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും ഏതാനും തത്പരകക്ഷികളുടെ കൂടെ സഞ്ചരിച്ച് അവര്‍ പറയുന്നതുപ്രകാരമുള്ള ചിത്രീകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്"

Manorama did not have such an opinion or observation when:
1.
they themselves and Asianet etc. did a "investigative journalism" with 'S Kathi' and all and came up with self made conclusions about the killer etc.
2.
They themselves wrote stories about Madani during last loksabha elections.
3.
They themselves wrote day and night about every movements about Lavlin case and created confusion among people#s mind during last loksabha elections.

Actually this shows how rotten is manorama's UDF seva....