Wednesday, June 10, 2009

ഭരണഘടനയ്ക്ക് ബാധ്യത

ലാവ്ലിന്‍ കേസില്‍ സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ചോദിച്ചുവാങ്ങിയശേഷം അത് തള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഭരണഘടനാ ബാധ്യതയാണ് നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഗവായ് ഭരണഘടനയ്ക്കാണ് ബാധ്യതയായി മാറിയത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ആശ്രിതനായ രാഷ്ട്രീയനേതാവ്, ജീവിതത്തിന്റെ സായാഹ്നത്തില്‍ ഏതെങ്കിലും രാജ്‌ഭവനില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ അനുഷ്ഠിച്ച ആഭിചാരം എന്നതിനപ്പുറമുള്ള 'ഭരണഘടനാ ബാധ്യത'യൊന്നും ഗവായിയുടെ അസാധാരണ തീരുമാനത്തിലില്ല. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, പൊലീസ് തലവന്റെ ശുപാര്‍ശയില്‍ തൂങ്ങി മന്ത്രിസഭാ തീരുമാനം നിരാകരിച്ച ഗവര്‍ണറുടെ നടപടി സ്വാതന്ത്ര്യത്തിന്റെയല്ല, പൊലീസ് രാജിന്റെ ലക്ഷണമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയോട് അഭിപ്രായം ചോദിച്ചുവാങ്ങിയശേഷം അത് നിരസിച്ച്, സിബിഐ ഉദ്യോഗസ്ഥന്റെ വാക്ക് ശിരസ്സാവഹിച്ച് തീരുമാനം പ്രഖ്യാപിച്ച ഗവായ് അപമാനിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളെയാകെയും ഇന്ത്യന്‍ ഭരണഘടനയെയുമാണ്.
അങ്ങനെയൊരു തീരുമാനത്തിലേക്ക് ഗവര്‍ണറെ എത്തിച്ച ഘടകങ്ങള്‍ തിങ്കളാഴ്ച ഇറങ്ങിയ പ്രധാന പത്രങ്ങളൊന്നും പരാമര്‍ശിച്ചുകണ്ടില്ല. ഗവര്‍ണര്‍ മഹത്തായ തീരുമാനമെടുത്തു; അതിന് കൂറെ നിയമോപദേശങ്ങളുടെ പിന്തുണയുണ്ട് എന്ന ന്യായീകരണമാണ് മലയാള മനോരമയിലും മാതൃഭൂമിയിലും അച്ചടിച്ചുവന്നത്. യഥാര്‍ഥത്തില്‍ നടക്കേണ്ട ചര്‍ച്ച അതല്ല. ഗവര്‍ണര്‍ എടുത്ത തീരുമാനത്തിന്റെ അസ്വാഭാവികതയെക്കുറിച്ചാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമുള്ള ഗവമെന്റിന്റെ ശുപാര്‍ശ അപ്പാടെ ധിക്കരിക്കാനും സ്വയം ഒരു ജഡ്ജിയുടെ വേഷംകെട്ടി മാധ്യമ സഹായത്തോടെ നാടകം കളിച്ച് തന്നെ നിയമിച്ച കേന്ദ്ര ഭരണകക്ഷിയുടെ കോടാലിയാകാനും ഗവര്‍ണര്‍ക്ക് അവകാശമുണ്ടോ എന്നതാണ് പ്രശ്നം. ഗവര്‍ണറുടെ ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമാണെന്നു പറയാനാകില്ല. പ്രോസിക്യൂഷന്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്താന്‍ യുഡിഎഫ് നടത്തിയ നിലവിട്ട രാഷ്ട്രീയ അഭ്യാസങ്ങളും അതിന് സഹായകമായി. ചില മാധ്യമങ്ങള്‍-പ്രത്യേകിച്ച് മാതൃഭൂമിയും മലയാള മനോരമയും നിരന്തരം നടത്തിയ ഇടപെടലുകളു ഒട്ടും രഹസ്യമായിരുന്നില്ല. ഗവര്‍ണര്‍ എന്തു തീരുമാനിക്കണമെന്ന് പന്ത്രണ്ടുവട്ടം കത്തെഴുതിക്കൊടുത്ത യുഡിഎഫും അതിന്റെ പത്രസേവകന്മാരും നേരത്തെ ഉത്തരവിട്ടുകഴിഞ്ഞിരുന്നു. അവര്‍ ഇച്ഛിക്കുന്ന തീരുമാനത്തിന് പശ്ചാത്തലമൊരുക്കാനുള്ള തുടര്‍ച്ചയായ ഇടപെടലാണ് പിന്നീട് നടത്തിയത്.
അക്കൂട്ടത്തിലൊന്നാണ്, പ്രോസിക്യൂഷന്‍ സംബന്ധിച്ച സിബിഐയുടെ ആവശ്യത്തിന്മേല്‍ അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തെ ഇടിച്ചുതാഴ്ത്താന്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തകള്‍. അഡ്വക്കറ്റ് ജനറലിനെ സ്വാധീനിക്കാന്‍ സിപിഐ എം നേതാവ് ഫോണില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക് നല്‍കി എന്നായിരുന്നു മാതൃഭൂമിയും മനോരമയും ജൂണ്‍ മൂന്നിന് ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത. അന്ന് മാതൃഭൂമി എഴുതിയത്,"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും തമ്മില്‍ നടത്തിയ ടെലിഫോസംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍ പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോണ്‍ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍ കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.........ടെലിഫോണ്‍ സംഭാഷണങ്ങളിലെല്ലാംതന്നെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്'' എന്നാണ്. മനോരമയാകട്ടെ, "അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരു പ്രധാനിയുമായി പ്രമുഖ സിപിഎം നേതാവ് നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം നല്‍കിയതിനെത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.'' എന്നാണെഴുതിയത്.
അഡ്വക്കറ്റ് ജനറലിന്റേതു പോയിട്ട്, ഒരു സാധാരണക്കാരന്റെ ഫോണ്‍ സംഭാഷണംപോലും ചോര്‍ത്താന്‍ ഹോം സെക്രട്ടറിയുടെ ഉത്തരവും സുപ്രീംകോടതി അംഗീകരിച്ച അഞ്ചു സുപ്രധാന കാരണങ്ങളില്‍ ഏതെങ്കിലുമൊന്നുമില്ലാതെ സിബിഐക്ക് കഴിയില്ലെന്നും അതുകൊണ്ട്, മാതൃഭൂമിയുടെയും മനോരമയുടെയും വാര്‍ത്തകള്‍ ഒന്നുകില്‍ പച്ചക്കള്ളം, അല്ലെങ്കില്‍ സിബിഐ ചെയ്തത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യം എന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള നിയമ വിദഗ്ധരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. അതേത്തുടര്‍ന്ന്, സിബിഐ വൃത്തങ്ങള്‍ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചതായി റിപ്പോര്‍ട്ട് വന്നു. ആ റിപ്പോര്‍ട്ട് ആദ്യം കൊടുത്തുതുടങ്ങിയത് 'ഏഷ്യാനെറ്റ്' വാര്‍ത്താ ചാനലാണ്. പുറകെ മറ്റു ചില ചാനലുകളിലും പത്രങ്ങളിലും ആ വാര്‍ത്ത വന്നു. മനോരമ-മാതൃഭൂമി വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നാണ് അതോടെ തെളിഞ്ഞത്. ഇതൊക്കെയായിട്ടും എഴുതിയ വാര്‍ത്ത വ്യാജമാണെന്ന് സമ്മതിക്കാന്‍ മനോരമയും മാതൃഭൂമിയും തയ്യാറാകുന്നില്ല. മാതൃഭൂമി എഴുതുന്നു: "അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട ടെലിഫോണ്‍ വിവാദത്തെക്കുറിച്ച് ശനിയാഴ്ച വൈകുന്നേരം വരെയും സിബിഐ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ ഒന്നുംതന്നെ പുറത്തിറക്കിയിട്ടില്ല. മാത്രവുമല്ല, അത് നിഷേധിക്കാനായി തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിബിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നിട്ടും ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കിയാണ് ചില കേന്ദ്രങ്ങള്‍ സിബിഐയെ ഇതില്‍ കക്ഷിയാക്കിയിരിക്കുന്നത്. ഇതേവരെ സിബിഐയെ എല്ലാ കാര്യത്തിലും വിമര്‍ശിക്കുകയും അതിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യുകയും ചെയ്തുവന്നിരുന്ന സിപിഎമ്മിന് സിബിഐ പുറപ്പെടുവിക്കാത്ത 'വ്യാജ പ്രസ്താവന' വേദവാക്യമാവുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.''
മനോരമ ഒരുപടികൂടി കടന്ന് വിശദമാക്കുന്നത് ഇങ്ങനെ: "നേതാവിന്റെ ഫോണ്‍ വിളി സംബന്ധിച്ച മനോരമവാര്‍ത്ത സിബിഐ നിഷേധിച്ചിട്ടില്ല. എജിയുടെ ഓഫിസിലേക്ക് സിപിഎം ഉന്നതന്‍ നടത്തിയ ഫോണ്‍ കോളുകളെ സംബന്ധിച്ച വിവരം ഗവര്‍ണര്‍ക്കു കൈമാറിയിട്ടുണ്ട്. ഏതൊക്കെ ദിവസങ്ങളില്‍, ഏതെല്ലാം സമയത്ത്, ഏതൊക്കെ നമ്പരുകളില്‍ വിളിച്ചുവെന്നുംì സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിബിഐ ഫോണ്‍ ചോര്‍ത്തിയെന്ന് 'മനോരമ' റിപ്പോര്‍ട്ട് ചെയ്തുവെന്നു വരുത്തി, ഇല്ലാത്ത വാര്‍ത്ത സിബിഐ നിഷേധിച്ചു എന്നു സ്ഥാപിക്കാനാണ് സിപിഎം സെക്രട്ടേറിയറ്റ് ശ്രമിച്ചത്. "ലാവ്ലിന്‍ അടക്കം ഒരു കേസിലും സിബിഐയുടെ അന്വേഷണരീതികള്‍ ഒരു ഘട്ടത്തിലും വെളിപ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന് കൊച്ചിയില്‍ സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിബിഐയുടെ കുറ്റാന്വേഷണരീതികള്‍ വ്യത്യസ്തമാണ്. പ്രതികളുടെ ടെലിഫോണ്‍ സംഭാഷണം പരിശോധിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അതുചെയ്യും. ലാവ്ലിന്‍ കേസില്‍ ആരുടെയെങ്കിലും ടെലിഫോണ്‍ സംഭാഷണം തെളിവാണെങ്കില്‍ അതു കോടതിയില്‍ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കലും സ്ഥിരീകരിക്കലും സിബിഐയുടെ ബാധ്യതയല്ലെന്നും സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി''എന്നും കൂട്ടിച്ചേര്‍ക്കുകയാണ് മനോരമ. നാണംകെട്ട പത്രപ്രവര്‍ത്തനമെന്ന് ഇതിനെ വിളിച്ചുകൂടേ? പിതൃശൂന്യത, മഞ്ഞപ്പത്രം എന്നെല്ലാമുള്ള വിശേഷണങ്ങള്‍ കേരളത്തിലെ ചില പത്രങ്ങള്‍ക്കുനേരെ വന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുപറയാനുണ്ട്? സിബിഐ ഒന്നും നിഷേധിക്കാത്തതുകൊണ്ട് തങ്ങള്‍ക്ക് എന്തും എഴുതാമെന്ന്! ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യം മനോരമയും മാതൃഭൂമിയും പറഞ്ഞപോലെ സിബിഐ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ കണ്ടെത്തിയത് എന്ത് എന്നാണ്. അത് ഈ പത്രങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ വിശദീകരിക്കണം. അങ്ങനെയൊരു ചോര്‍ത്തല്‍രേഖ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് ആധികാരികമായി വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ഞഞ്ഞാമിഞ്ഞാ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത ഒന്നുകൂടി തകരുകയാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുരുദ്ദേശ്യപരമായി ചോര്‍ത്തിക്കൊടുക്കുന്നതും ബാഹ്യതാല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി കേസന്വേഷണംതന്നെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈകാര്യംചെയ്യുകയും മാത്രമല്ല, ചില പത്രങ്ങളുടെ വാര്‍ത്താ ഏജന്‍സിപ്പണിയും നിയമത്തെയും ഭരണഘടനയെയും മറികടന്നുകൊണ്ടുള്ള ഗൂഢപ്രവര്‍ത്തനവും നടത്തുന്ന ഏജന്‍സിയായി സിബിഐ മാറി എന്നാണോ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്?
ഇനി ഗവര്‍ണര്‍ ഗാവയിയുടെ കാര്യം. ലാവ്ലിന്‍ സംബന്ധിച്ച എല്ലാ പത്രവാര്‍ത്തകളും തര്‍ജമ ചെയ്യിച്ച് ഗവായ് മനസ്സിലാക്കിയിരുന്നു എന്നാണ് പത്രങ്ങള്‍ എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത കാണാതിരിക്കാനിടയില്ല. എന്തുപറയാനുണ്ട് അദ്ദേഹത്തിന്? സിബിഐ ഫോണ്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തെങ്കിലും നടപടിയെടുത്തോ? സിബിഐ ഉദ്യോഗസ്ഥരെ ചെന്നൈയില്‍നിന്ന് വിളിച്ചുവരുത്തി പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കാട്ടിയ നിഷ്കര്‍ഷ സിബിഐയുടെ ഭരണഘടനാ ലംഘനാരോപണത്തിന്റെ കാര്യത്തില്‍ ഗവായി കാണിക്കേണ്ടതല്ലേ?
ഫോണ്‍ ചോര്‍ത്തല്‍ വിവാദം അങ്ങനെയങ്ങ് മാഞ്ഞുപോകുന്ന പ്രശ്നമല്ല. ഒട്ടേറെ നൈതികവും ഭരണഘടനാപരവും നിയമപരവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ഒന്നാണത്. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലുള്ള സ്വകാര്യമായ വിശദീകരണമല്ല, ഔദ്യോഗികമായ വിശദീകരണംതന്നെ ഇക്കാര്യത്തില്‍ സിബിഐയില്‍നിന്നുണ്ടാകണം. ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് സിബിഐ പറയുന്നതുവരെ മനോരമയും മാതൃഭൂമിയും വ്യാജവാര്‍ത്താ സ്രഷ്ടാക്കളുടെ നാണംകെട്ട പട്ടികയില്‍തന്നെയാണ്. അതുകൊണ്ടുതന്നെ, തെറ്റ് പറ്റിപ്പോയിട്ടുണ്ടെങ്കില്‍ അത് വായനക്കാരോടും വ്യാജപ്രചാരണത്തിന് ഇരയായവരോടും ഉപാധികളില്ലാതെ മാപ്പുപറയാനുള്ള ഔചിത്യം ആ പത്രങ്ങള്‍ കാട്ടണം. ഗവര്‍ണര്‍ ഗവായി എന്ന കോണ്‍ഗ്രസിന്റെ സേവകന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ച് എഴുതിക്കൊടുത്ത കടലാസിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്നവര്‍, ഇത്തരമൊരു പ്രശ്നത്തില്‍ മൌനം ഭജിക്കുന്നത് പരിധിയില്ലാത്ത കാപട്യത്തെത്തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്. ഗവര്‍ണറുടെ തീരുമാനം വന്നതോടെ കുഴിച്ചുമൂടാനുള്ളതല്ല ഈ പ്രശ്നമെന്ന് അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാനാകും.

12 comments:

manoj pm said...

ലാവ്ലിന്‍ സംബന്ധിച്ച എല്ലാ പത്രവാര്‍ത്തകളും തര്‍ജമ ചെയ്യിച്ച് ഗവായ് മനസ്സിലാക്കിയിരുന്നു എന്നാണ് പത്രങ്ങള്‍ എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത കാണാതിരിക്കാനിടയില്ല. എന്തുപറയാനുണ്ട് അദ്ദേഹത്തിന്? സിബിഐ ഫോണ്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തെങ്കിലും നടപടിയെടുത്തോ? സിബിഐ ഉദ്യോഗസ്ഥരെ ചെന്നൈയില്‍നിന്ന് വിളിച്ചുവരുത്തി പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കാട്ടിയ നിഷ്കര്‍ഷ സിബിഐയുടെ ഭരണഘടനാ ലംഘനാരോപണത്തിന്റെ കാര്യത്തില്‍ ഗവായി കാണിക്കേണ്ടതല്ലേ?

പാഞ്ഞിരപാടം............ said...

ഗവായിയുടെ മകനെ ലോകസഭയിലെത്തിക്കാന്‍ സീ പി എം രാവും പകലും പണിയെടുത്തിട്ട്, ഇപ്പൊ ആള്‍ കോണ്‍ഗ്രസ്സിന്റെ പണിയാളായൊ?


പിന്നെ ഗവ തലവന്‍ത്തന്നെ ഇന്നു പറഞ്ഞല്ലൊ ഒരു ഭരണഘടനാ ലംഘനവും നടന്നിട്ടില്ല, ഗവര്‍ണ്ണര് ചെയ്തത്ത്തന്നെയാണു ശരിയെന്ന് !
അങ്ങേരെ ബോധ്യപ്പെടുത്താന്‍ പറ്റാത്ത കാര്യം പിന്നെ ആരൊടാ ഈ വിളിച്ചു കൂവുന്നെ? തോറ്റ് തുന്നംപ്പാടിയിട്ടും ഇതൊന്നും മനസ്സിലായില്ലെ ഇതുവരെ?

ഇനിയും "ലാവ്ലിന്‍ കള്ളന്‍" പിണറായിക്കുവേണ്ടി കുരക്കണൊ? നിര്‍ത്താറായില്ലെ?

ഇ.എ.സജിം തട്ടത്തുമല said...

ഇവിടെ ഇപ്പോൾ സംസ്ഥാനസർക്കാർ നൽകിയ റിപ്പോർട്ടിനെ മറികടന്നുകൊണ്ടാണ് ഗവർണ്ണർ നടപടി എടുത്തിരിയ്ക്കുന്നത്. ഗവർണ്ണറുടെ ഈ നടപടി എല്ലാവരും കൂടി വേട്ടയാടി രസിയ്ക്കുന്ന പിണറായി വിജയനെതിരെ ആയതു കൊണ്ടോ അദ്ദേഹം സി,പി.ഐ (എം) സംസ്ഥാന സെക്രട്ടറി ആയതുകൊണ്ടോ ന്യായീകരിയ്ക്കപെടുന്നില്ല.

ഒരു പാർട്ടിയോടും അതിന്റെ നേതാവിനോടുമുള്ള കലി തീർക്കാൻ ഭരണഘടനാ തത്വങ്ങളെ പാടെ മറന്നുകൊണ്ട് ഇങ്ങനെ ഒരു നടപടിയ്ക്ക് ഗവർണ്ണറെ പ്രേരിപ്പിച്ച കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ നടപടിയോ അതിനു വഴങ്ങിയ ഗവർണ്ണറുടെ നടപടിയോ ഒരു തരത്തിലും ന്യായീകരിയ്ക്കാവുന്നതല്ല. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്.

ജനാധിപത്യപരമാ‍യി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അവഹേളിയ്ക്കുകവഴി ജനാധിപത്യത്തെ വെല്ലുവിളിയ്ക്കലാണ്.

Unknown said...

പാഞ്ഞിരം പാടമേ..

അങ്ങനെ തന്നെ ആണോ പറഞ്ഞത്? ഒന്ന് ആ വാര്‍ത്ത പേസ്റ്റുമോ? കയ്യില്‍ നിന്നുള്ള വ്യാഖ്യാനം പോരാ.

Indian-Spartucus said...

If it would have been a corruption case CBI doesn't need the permission from the Governor. That shows that CBI itself is convinced with that fact that this is not a corruption case. The case framed against Pinarayi is the criminal conservancy. If it is true then what was the motive? Or just for time pass he did the conspiracy? Or was to introduce technical faults in the machinery?
1. Suppose there were some corruption in SNC case from where the money came?
SNC-Lavlin is a public limited company, That is true for EDC and CIDA. As the
money is not from anyone's pocket, it should be available in SNC's record,
CIDA or EDC's record.(In contrast Boffors company records a commission of 64
crores, in the Israel arms deal it records as 600 crore).



3.Next,if it is a case of wasted money, how these people arrived at the
wastage? Look at the Orginal estimates and actual cost of the power projects
given in the following link. Based on this figure how can you say that it was
an over expense?
http://expert-eyes.org/projects.html

4. The case started with CAG report. The Third chapter highlights section states.
"The Board identified SNC Lavalin Inc, Canada (SNC) as the suppliercum-
consultant for the renovation and modernisation of the Pallivasal,
Sengulam and Panniar hydro electric power projects at an aggregate
estimated (September 1995) cost of Rs.239.81 crore".

Which means that in 1995 September it was decided that it was a suppliercum-
consultant contract and the price was fixed at that time itself. Then how come
Vijayan responsible for this?
More over look at the the MOU. The scope of the MOU says
"SNC Lavlin shall provide technical services for Management,
Engineering,Procurement and Construction Supervision so as to ensure the
timely completion of the project within the agreed frame of 3 years with
effect from the effective date of contract"(24th Feb 2006).
Can't you see the word procurement there? Wasn't it a composite package?

5. Even if Balanadan gave a report that it can be "repaired for 100 crores",
what was the life time estimated after the repair? how the estamtes were
arrived ?(By replacement it is estimated for 35 years). See the reality of these
estimates in the URL http://expert-eyes.org/projects.html

6. How do you classify the decision to replace an equipment, rather that
repair, after the expiry of the lifetime of an equipment,(through may be at fairly good
condition) a conspiracy? If it was not replaced and if any failure happens
then what would have been the reaction?
7. As per the AG's report the "The Board’s failure to exclude the overlapping
technical consultancy fee from the final fixed price contract resulted in
avoidable payment of Rs.20.31 crore". If the consultancy and procurement was
awarded as the part of composite package, how can one say that it could have
been avoided by Vijayan. From the MOU it is evident that Consultancy contract
were not converted to supply contract, but supplemented the consultancy
contract.
8. The avoidable payment of commitment and exposure free was surely a
technical matter which a financial expert can deal.The exposure fee is the
fees charged against the risks for the financier and the limitations for a
state government could have been identified by the officers, but not the
minister. This is goes true with the quality of the equipment as well.

9. If the installation was not cost effective, how could Vijayan (even the
engineers) foresee that it could have happen? Only thing could have done the
denial pf payment by Kadavoor and Antony.


May be Gavai other than Manorama knows the full details...

പിപഠിഷു said...

ജനാധിപത്യത്തെയും ഗവര്‍ണരെയും പറ്റി വാതോരാതെ പറയുന്നല്ലോ... ഒരു ചോദ്യം ചോദിച്ചോട്ടെ?...

ഇപ്പൊ വോട്ടെടുപ്പ് നടത്തിയാല്‍, നിങ്ങള്‍ പറഞ്ഞ, വിചാരണ ചെയ്യേണ്ട എന്ന് തീരുമാനിച്ച ഈ മന്ത്രിസ്സഭ ഉണ്ടാവുമോ?...

കേരളത്തില്‍ ഇപ്പോള്‍ "പിണറായി യെ പ്രോസ്സിക്യുട്ടു ചെയ്യണോ ?" എന്ന് ചോദിച്ചു കൊണ്ടു ഒരു വോട്ടെടുപ്പ്‌ നടത്തിയാല്‍ അതിന്റെ ഫലം എന്തായാലും ഞങ്ങള്‍ അംഗീകരിക്കുമോ?...

കേരളത്തിലെ ജനങ്ങളുടെ മനസ്സിലിരുപ്പ്‌ എന്താണെന്ന് കഴിഞ്ഞ പതിനാറാം തിയതി ഉച്ചയോടെ തന്നെ നിങ്ങളുടെ തലയില്‍ കേറിയതല്ലേ?...

ആരെ കാണിക്കാനാണ് ഈ ലേഖനങ്ങള്‍ പടച്ചു വിടുന്നത്?... ആത്മ നിര്വൃതിക്കോ?...

മനനം മനോമനന്‍ said...

ഹരീ, പരീക്കുട്ടീം ചെമ്മീനും സിനിമയുമൊക്കെ ആയിട്ട് അങ്ങു കഴിഞ്ഞാൽ പോരെ? വലിയവലിയ കാര്യങ്ങളിലൊക്കെ....

സഹൃദയന്‍ ... said...

മനോജേ,
DYFI -ക്കും CPM -നും വേണ്ടി കുറച്ചു കാലം കൊടി പിടിച്ചത് കൊണ്ട് ചില ചോദ്യങ്ങള്‍ ചോദിക്കാനുള്ള ആഗ്രഹം എനിക്കുണ്ട്.. ഇത്ര മാത്രം authentic ആയി ലേഖനങ്ങള്‍ എഴുതുന്ന മനോജിനു അതിനു മറുപടി പറയാനുള്ള ബാധ്യതയും..

1. പൊതു മേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. കേന്ദ്രത്തിലും കേരളത്തിലും അതിനു വേണ്ടി കുറെയേറെ സമരങ്ങളും നടത്തിയിട്ടുണ്ട്. അങ്ങനെ ഉള്ള ഒരു പാര്‍ട്ടിയുടെ മന്ത്രി പൊതു മേഖലാ സ്ഥാപനമായ BHEL -നു കോണ്ട്രാക്റ്റ് കൊടുക്കാതെ കുത്തക മുതലാളിയായ SNC Lavlin -നു കോണ്ട്രാക്റ്റ് കൊടുത്തത് എന്ത് കൊണ്ട്? അതും വളരെ ഏറെ കൂടിയ തുകയ്ക്ക് !!!
ഗുണമേന്മ ഉള്ള സേവനം കിട്ടാന്‍ എന്ന ആത്മ സംരക്ഷിത മറുപടി വേണമെങ്കില്‍ പറയാം.. അപ്പോള്‍ ഇന്ത്യന്‍ തൊഴിലാകളെ വര്‍ഗത്തെ വിശ്വാസത്തിലെടുക്കാത്ത പാര്‍ട്ടി ആയി CPM മാറും. തൊഴിലാളികള്‍ക്ക്‌ വേണ്ടി ശബ്ദിക്കുവാനുള്ള അവകാശവും നഷ്ടപ്പെടും..

2. പിണറായി വിജയന്‍ അഴിമതി ഒന്നും നടത്തിയിട്ടില്ല എന്ന് തന്നെ വിശ്വസിക്കട്ടെ.. പക്ഷെ Malabar Cancer Center -നു പിരിച്ചെടുത്തു നല്‍കാമെന്ന് പറഞ്ഞ തുക ശക്തമായ ഒരു കരാര്‍ വഴി ഉറപ്പിക്കാന്‍ പോലും അറിയാത്ത ഒരു വിഡ്ഢിയാണോ പിണറായി വിജയന്‍?
അങ്ങനെ ഒരു മനുഷ്യനെ ആണോ കേരളത്തിലെ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു പാര്‍ട്ടിയുടെ നേതാവായി വച്ചിരിക്കുന്നത്?

3. മന്ത്രി എ കെ ബാലന്‍ പറഞ്ഞ പോലെ വിഭാഗീയത തന്നെ ആയിരിക്കാം Lavlin കേസിന്റെ അടിസ്ഥാനവും ആധാരവും. പക്ഷെ ചില സംശയങ്ങള്‍ ഉയര്‍ന്നു വരുന്നു; എന്ത് കൊണ്ട് പിണറായി വിജയനെ തന്നെ Target ചെയ്യുന്നു? CPM -നു പല ജനറല്‍ സെക്രട്ടറിമാരും ഉണ്ടായിട്ടുണ്ട്. അവരെയൊന്നും വിഭാഗീയതയും ബൂര്‍ഷ്വാ മാധ്യമങ്ങളും ഇത്ര മാത്രം അക്രമിച്ചിരുന്നില്ല. എന്ത് കൊണ്ട്? രണ്ടു കയ്യും കൂട്ടി അടിക്കാതെ ശബ്ദം ഉണ്ടാകുമോ?

(വ്യക്തി പരമായി മനോജിനോട് ഒരു ഉപദേശമുണ്ട്‌.. താല്പര്യം ഉണ്ടെങ്കില്‍ സ്വീകരിക്കാം:
ഒരു എഴുത്തുകാരന്‍ സ്വീകാര്യനാവുന്നതില്‍ അവന്റെ രചനാ ശൈലിക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്‌. കഴമ്പില്ലാത്ത എഴുത്താണെങ്കില്‍ പോലും വാചകങ്ങളിലെ നൈപുണ്യം പലര്‍ക്കും പ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട്. മനോജിനു പ്രശസ്തി ആഗ്രഹമില്ലെന്കില്‍ പോലും, സ്വന്തം ആശയം കൂടുതല്‍ പേരില്‍ എത്തുന്നതിനു അതുപകരിക്കും. മനോജ്‌ എഴുതിയ ശേഷം ഒരു rebel -ന്റെ മനസ്സ് വച്ച് വായിച്ചു നോക്കുക: തീവ്ര കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത/പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ അതെ പടി അംഗീകരിക്കാത്ത ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണോ എഴുതിയിരിക്കുന്നത് എന്ന്. എന്നിട്ട് സ്വയം വിമര്‍ശനാത്മകമായ തിരുത്തലുകള്‍ വരുത്തുക..)

manoj pm said...

(വ്യക്തി പരമായി മനോജിനോട് ഒരു ഉപദേശമുണ്ട്‌.. താല്പര്യം ഉണ്ടെങ്കില്‍ സ്വീകരിക്കാം:
ഒരു എഴുത്തുകാരന്‍ സ്വീകാര്യനാവുന്നതില്‍ അവന്റെ രചനാ ശൈലിക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്‌. കഴമ്പില്ലാത്ത എഴുത്താണെങ്കില്‍ പോലും വാചകങ്ങളിലെ നൈപുണ്യം പലര്‍ക്കും പ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട്. മനോജിനു പ്രശസ്തി ആഗ്രഹമില്ലെന്കില്‍ പോലും, സ്വന്തം ആശയം കൂടുതല്‍ പേരില്‍ എത്തുന്നതിനു അതുപകരിക്കും. മനോജ്‌ എഴുതിയ ശേഷം ഒരു rebel -ന്റെ മനസ്സ് വച്ച് വായിച്ചു നോക്കുക: തീവ്ര കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത/പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ അതെ പടി അംഗീകരിക്കാത്ത ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണോ എഴുതിയിരിക്കുന്നത് എന്ന്. എന്നിട്ട് സ്വയം വിമര്‍ശനാത്മകമായ തിരുത്തലുകള്‍ വരുത്തുക..)

സഹൃദയന്റെ ഉപദേശത്തിനു നന്ദി. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ ഒരു നിലനില്പും എനിക്ക് വേണ്ട എന്ന് പറഞ്ഞുകൊള്ളട്ടെ. അതിന്റെ പ്രശസ്തിയും അംഗീകാരവും മതി. എഴുതി സത്യമാക്കുക എന്ന പരിപാടിക്ക്‌ നമ്മളില്ല. സ്വയംവിമര്‍ശനാത്മകമായ തിരുത്തലുകള്‍ തീര്‍ച്ചയായും വരുത്തും.

KS Pillai said...

സഹൃദയാ , വേണേല്‍ തഴെ കാണുന്ന ചോദ്യങ്ങളും ചോദിക്കാം ..

1 - ഒളിയമ്പുകള്‍ , ജനശക്തി, തുടങ്ങിയ ബ്ലോഗുകളില്‍ സഖാവ് പിണറായിയെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റ വിമുക്തനക്കുന്നുണ്ട് ...അപ്പോള്‍ പിന്നെ എന്തിനു പിണറായി വിചാരണയെ ഭയക്കുന്നു...? എന്തിനു സി ബി ഐ അന്വേഷണം വേണ്ട എന്ന് പറഞ്ഞു...അതും പൊതു ഖജനാവിലെ കാശു കൊടുത്തുകൊണ്ട് ?..

2- ഭരണ ഘടന പ്രകാരം, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഉന്നത അധികാരം ആണ് legislature നു നല്‍കിയിരിക്കുന്നത്...legislature എടുത്ത ഏതെങ്കിലും തെറ്റായ തീരുമാനത്തിന്‍ ഒരു recovery action ഉണ്ടായാല്‍ അത് ബാധിക്കുന്നത് legislature നെ ഉപദേശിക്കേണ്ട executive ( secretary, or implementation officers .. etc) പേരില്‍ ആണ്. .. ഇത്രയും സുരക്ഷിതമായ ഒരു ഭരണ ഘടന ചട്ടകൂടില്‍ നില്‍കുന്ന പിണറായി എന്തിനു അന്വേഷണത്തെയും, വിചാരനയെയും ഭയക്കുന്നു ?.

3 - ഇന്ത്യ യിലെ നീതിന്യായ വ്യവസ്ഥയില്‍ കുറ്റവാളികള്‍ ശിക്ഷിക്കപെടുന്നത് 7% ( ഏഴു ശതമാനം) മാത്രം ആണ് ..പിന്നെയും എന്തിനാണ് നിരപരാധി ആയ സഖാവിനു അന്വേഷണത്തെയും വിചാരനയെയും ഭയം ?..

4 - ഇത് വിജിലന്‍സ്‌ അന്വേഷിച്ചു 8 പേര്‍ക്ക് കുറ്റപത്രം നല്‍കിയ കേസ് അല്ലെ ?...പിന്നെ തുടര്‍ അന്വേഷനതിനല്ലേ വിജിലന്‍സ്‌ ശുപാര്ശ ചെയ്തത് ?. ഇത് വ്യക്തമാക്കുന്നത് ഈ ഇടപാടില്‍ അഴിമതി നടന്നു എന്നല്ലേ ?...monetary benefit, അല്ലേല്‍ commission kick-backs ഉണ്ടാകാത്ത ഏതേലും "അഴിമതി" കേസുകള്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ ?...ഉണ്ടേല്‍ ഒന്ന് പറഞ്ഞു താ?.

5- എല്ലാ അഴിമതിയുടെയും പൊതു സ്വഭാവം, നിലവില്‍ ഉള്ളതിലും കൂടിയ നിരക്കില്‍ കരാര്‍ കൊടുക്കുക എന്നതാണ് ?...ശരി അല്ലെ മനോജേ ?.. അത് ലാവ്‌ലിന്‍ ഇടപാടിലും നടന്നിട്ടില്ലേ ?..

6- ഒരു ഓഫീസില്‍ ഏതേലും ക്ലാസ്സ്‌ ഫോര്‍ ജീവനക്കാരന്‍ ആരുമറിയാതെ പത്തോ നൂറോ കൈകുലി മേടിക്കുന്ന പോലത്തെ ലാഖവമുള്ള ഒരു ഇടപടാണോ ഇത്. ...രാഷ്ട്രീയ കാരോ, legislature ഓ അറിയാതെ , അല്ലേല്‍ അവരുടെ പിന്തുണ ഇല്ലാതെ ഇത്തരം ഒരു അഴിമതി നടക്കും എന്ന് വിശ്വസിക്കാന്‍ പറ്റുമോ ?..

7- പിണറായിയുടെ വിവാദമായ Singapore trip ഒരു Free ticket ( complimentary ) ഇല്‍ ആയിരുന്നു....എപ്പോഴാണ് വിമാന കമ്പനികള്‍ free tickets കൊടുക്കുന്നത് ... ഒന്ന് പറയാമോ മനോജേ ?...ഞാന്‍ പറഞ്ഞുതരാം ... കൂടുതല്‍ വിമാന യാത്ര നടത്തുന്നവര്‍ക്ക്...ശരിയല്ലേ മനോജേ ?... സഖാവ് പിണറായിക്ക് എന്തായിരുന്നു ഇത്ര അധികം സിങ്കപ്പൂര്‍ സന്ദര്‍ശിക്കേണ്ട വന്നത് ?.. ( തീര്‍ച്ചയായും weekend ( Saturday night) il Orchard road ആസ്വദിക്കാന്‍ ആയിരിക്കില്ല....., പിന്നെ എന്തിനു ?)

8- സഖാവിനു വേണേല്‍ അന്വേഷണത്തില്‍ നിന്നോ , വിചാരണയില്‍ നിന്നോ മാറി നില്‍കാന്‍ വേണ്ടി എന്ത് വഴികളും തേടാം...അതിനു കുറ്റപെടുത്താന്‍ കഴിയില്ല...കാരണം വ്യക്തിപരമായ തീരുമാനം ആണ് ....അതിനു സര്‍ക്കാര്‍ , ജനങ്ങളുടെ നികുതി പണം മുടക്കണോ ?.അതും ലക്ഷങ്ങള്‍ ..?..

പിപഠിഷു said...
This comment has been removed by the author.
പിപഠിഷു said...
This comment has been removed by the author.