Thursday, April 7, 2011

നുള്ളിയോ പിച്ചിയോ?


പ്രൈമറി ക്ളാസ്സിയെ കുഞ്ഞുങ്ങള്‍ തല്ലുകൂടാനുണ്ടാക്കുന്ന കാരണം ഒരാള്‍ മറ്റൊരാളെ നുള്ളി, പിച്ചി, പെന്‍സിലിന്റെ മുനയൊടിച്ചു എന്നെല്ലാമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ മുന്നണിയില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ അത്തരം സമീപനം പ്രതീക്ഷിക്കാന്‍ കഴിയില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് ഇന്ന് ഉയര്‍ത്തിക്കാണുന്നത് പ്രൈമറി സ്കൂള്‍ നിലവാരത്തിലും താഴെയുള്ള പരാതികളും 'പ്രശ്ന'ങ്ങളുമാണ്.

എന്താണ് കേരളത്തിലെ ഇലക്ഷന്‍ വിഷയം?

1. മുഖ്യമന്ത്രി വി എസ് സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു.

2. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെ വിഎസ് 'പ്രശസ്ത'യെന്നു വിളിച്ചു.

ഒരുത്തനെന്നും ഒരുത്തിയെന്നും സാധാരണ പറയാറുള്ള നാട്ടില്‍, എണ്‍പതുകളുടെ രണ്ടാംപാദത്തില്‍നില്‍ക്കുന്ന ആദരണീയനായ രാഷ്ട്രീയ നേതാവ്, തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള യുവതിയെ ഒരുത്തി എന്നു വിളിച്ചാല്‍ സിന്ധു ജോയിയുടെ ഏതു മാനമാണ് കപ്പല്‍കയറുക? ഒരുത്തി എന്നതിന് ഒരുവള്‍ അഥവാ ഒരു സ്ത്രീ എന്ന അര്‍ത്ഥമേ ഏതു നിഘണ്ഡുവിലും കാണുന്നുള്ളൂ.

സിന്ധു ജോയിയെയല്ല, ഏതു സ്ത്രീയെക്കുറിച്ചും അങ്ങനെ മാന്യമായി വിശേഷിപ്പിക്കാമെന്നിരിക്കെ വിഎസിനെതിരെ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നതിന്റെ സാംഗത്യമെന്താണ്? തന്നെക്കാള്‍ പ്രായംചെന്ന വനിതയെ വിഎസ് അങ്ങനെ വിളിച്ചിരുന്നുവെങ്കില്‍ അതിന്റേതായ അനൌചിത്യമെങ്കിലും ചുണ്ടിക്കാട്ടാമായിരുന്നു. ഭാഷ മനുഷ്യന്റെ ഹൃദയത്തില്‍നിന്നു വരുന്നതാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ച്, അനേകം അംഗീകാരങ്ങളും പദവികളും സ്വന്തമാക്കിയ ഒരാള്‍, ഒരു സുപ്രഭാതത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നതിന്റെ പേരില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വലതുപക്ഷ കൂടാരത്തിലേക്ക് കയറിച്ചെന്നപ്പോള്‍ ഒരു മഹതി പോയി എന്നല്ല, ഒരു സ്ത്രീ, ഒരുവള്‍, ഒരുത്തി പോയി എന്നുതന്നെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുക. അറപ്പിക്കുന്ന അവസരവാദത്തെ മഹത്തരം എന്ന് വിളിക്കാനാവുമോ? 'ത്തി' എന്നത് 'സ്ത്രീ' ലോപിച്ചുണ്ടായ പ്രയോഗം. ആ 'ത്തി' അപമാനകരവും 'സത്രീത്വ'ത്തിനെതിരായ അവഹേളനവുമായി കാണുന്നവരുടെ മനസ്സല്ലേ പരിശോധിക്കേണ്ടത്. ഒരു വഞ്ചകി പോയി എന്നോ അധികാരാര്‍ത്തിമൂത്ത സ്ത്രീ അര്‍ഹമായിടത്തേക്ക് പോയി എന്നോ ആണ് സാധാരണ മനസ്സുള്ളവര്‍ പ്രതികരിക്കുക. വിഎസ് അത്ര വരെ പോകാതെ 'ഒരുത്തി' എന്നതില്‍ ഒതുക്കി. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം.
ഇതേ സിന്ധു ജോയിയെ നികൃഷ്ടമായ അപവാദ പ്രചാരണത്തിന് വിഷയമാക്കി മാതൃഭൂമി അവതരിപ്പിച്ചപ്പോള്‍ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ വിഎസിനെതിരെ വരുന്നത് എന്നും ഓര്‍ക്കണം. അന്ന് മാതൃഭൂമിയുടെ ആ പരിപാടിയെ എം സ്വരാജ് പിതൃശൂന്യ പത്രപ്രവര്‍ത്തനമെന്ന് വിളിച്ചു. അതിനെതിരെയാണ് മാധ്യമങ്ങളും യുഡിഎഫും ബഹളം വെച്ചത്്. ഒരു യുവതിയെ രാഷ്ട്രീയ വിരോധംവെച്ചുമാത്രം അപവാദ കഥയിലെ നായികയാക്കിയ മാധ്യമ പ്രവര്‍ത്തനത്തെ അപലപിക്കാത്തവര്‍ക്ക് 'ഒരുത്തി' എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്നുണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റേണ്ട അസുഖം തന്നെ.

അടുത്തത് ലതികാ സുഭാഷിന്റെ പ്രശ്നം. അവര്‍ക്കെതിരെ തെറ്റായ ഒരു വാക്കുപോലും വിഎസ്സില്‍ നിന്നുണ്ടായിട്ടില്ല എന്ന് അവര്‍ തന്നെ പറയുന്നു. അവര്‍ പ്രശസ്തയെന്ന് പറഞ്ഞു. ഏതുനിലയിലാണാ പ്രശസ്തി എന്ന ചോദ്യത്തിന്'നിങ്ങള്‍ അന്വേഷിച്ചോളൂ' എന്ന് പറയുന്നതിനുപകരം എതിര്‍സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തണമായിരുന്നുവോ വിഎസ്?

ലതികാ സുഭാഷിന്റെ ശത്രുക്കള്‍ ഈ പ്രശ്നം വിവാദമാക്കി മാറ്റിയവരാണ്. കുഷ്ഠംപിടിച്ച അവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ദുരുദ്ദേശ്യം പിറന്നത്. പൊതു സമൂഹം ലതികാ സുഭാഷിന്റെ പ്രശസ്തി എങ്ങനെ ഉണ്ടായി എന്നതില്‍ സംശയാലുക്കളല്ല. മാധ്യമ പ്രവര്‍ത്തക, മഹിളാ കോണ്‍ഗ്രസ് നേതാവ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെല്ലാമാണ് ജനങ്ങള്‍ അവരെ അറിയുന്നത്. അതിലപ്പുറം ഏതെങ്കിലും പ്രശസ്തി അവര്‍ക്കുള്ളതായി വിവാദ സ്രഷ്ടാക്കള്‍ കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിന് വിഎസിന്റെ വാക്കുകള്‍ വിവാദമാക്കി?

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടത് ഈ വിവാദം ആഘോഷിച്ചവരാണ്. ലതികയ്ക്കുവേണ്ടി കേസുകൊടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സ്ത്രീപീഡനക്കേസില്‍ പ്രതിയായ വക്കീലിനെയാണെന്നും കേള്‍ക്കുന്നു. എന്തിന് ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കണം? വിഎസിനെതിരെയും എല്‍ഡിഎഫനെതിരെയും നിങ്ങള്‍ രാഷ്ട്രീയം പറയൂ.

യുഡിഎഫിന്റെ സ്ത്രീപീഡക-മാഫിയാ മുഖങ്ങള്‍ ഈ നാടിനുമുന്നില്‍ നിരന്നുനില്‍പ്പുണ്ട്-സ്ഥാനാര്‍ത്ഥികളായും അല്ലാതെയും. അത് ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നതും രഹസ്യമല്ല. യുഡിഎഫിന്റെ തനിനിറം അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ വികാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിനെ തടയാന്‍ ഇത്തരം പാഴ്മുറങ്ങള്‍ മതിയാവില്ല.

വി എസിനെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ക്ക് ദുരര്‍ത്ഥവും ദ്വയാര്‍ഥവും നല്‍കി അത് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കിക്കളയാമെന്നു കരുതുന്നവര്‍ ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന തലത്തിലേക്ക് താഴുകയാണ്.

16 comments:

manoj pm said...

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടത് ഈ വിവാദം ആഘോഷിച്ചവരാണ്. ലതികയ്ക്കുവേണ്ടി കേസുകൊടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സ്ത്രീപീഡനക്കേസില്‍ പ്രതിയായ വക്കീലിനെയാണെന്നും കേള്‍ക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പാവം ലതികാ സുഭാഷ്...യു ഡി എഫുകാരുടെ വൃത്തികെട്ട കളിക്ക് ഇരയായത് വീണ്ടും മറ്റൊരു സ്ത്രീ...വി എസ് പറയാത്ത കാര്യം പറഞ്ഞു എന്ന് വരുത്തിത്തീര്‍ത്ത് വിവാദമുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് കരുതിയിരുന്ന യു ഡി എഫുകാര്‍ക്ക് ഇപ്പോള്‍ “ചക്കിനു വച്ചത് കൊക്കിനു കൊണ്ടു” എന്ന അവസ്ഥയിലായി...ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരെ ഈ കഥയിലേക്ക് ചാനലുകാര്‍ കൊണ്ടുവന്നു..ആകെ നാറി കുളമായി...ഇവന്മാരൊക്കെ പോയി തലയില്‍ മുണ്ടിട്ട് നടക്കട്ടെ...രാഷ്ടീയമായി എല്‍ ഡി എഫിനെ നേരിടാനറിയാതെ വിഴുപ്പു കെട്ടുകള്‍ ഇറക്കി വച്ച് വിവാദം കൊഴുപ്പിച്ചവര്‍ “ വാളെടുത്തവന്‍ വാളാലേ” എന്ന അവസ്ഥയിലായി എന്നേ പറയേണ്ടൂ..

Narayanan said...
This comment has been removed by a blog administrator.
ശ്രീജിത് കൊണ്ടോട്ടി. said...

http://www.vallikkunnu.com/2011/04/blog-post_07.html ഇവിടെയും ഉണ്ട് ഇതിനെ കുറിച്ച്..

ശ്രീജിത് കൊണ്ടോട്ടി. said...

വി.എസ് ഇന്നലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തിമാക്കിയിട്ടുണ്ടായിരുന്നു. വി.എസ്-നെതിരെ ഇത്തരത്തില്‍ ഉള്ള തെറ്റിധാരണകള്‍ പറഞ്ഞു പരത്തുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ. അവര്‍ക്ക്‌ വി,എസ്-നെ എതിര്‍ക്കാന്‍ മറ്റുപല കാരണങ്ങള്‍ ഉണ്ടുതാനും. വി.എസ്-നെതിരെ മറ്റ്വി മര്‍ശനങ്ങള്‍ക്കോ, ആരോപണങ്ങള്‍ ക്കോ അവസരം കിട്ടാഞ്ഞതിനാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളെ വളച്ചൊടിച്ചു, പെരുപ്പിച്ചു കാണിക്കുകയാണ്.. ഓ.ടോ: ശ്രീമതി. സൂഫിയാ മദനിയെ പറ്റിയെ പറ്റി എ.ഐ.സി.സി അംഗവും, കൊണ്ഗ്രെസ്സ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പൊതുവേദിയില്‍ വച്ച് പരസ്യമായി അശ്ലീല/ അസംബന്ധങ്ങള്‍ പറഞ്ഞപ്പോള്‍ (പരോക്ഷമായി അല്ല, പ്രത്യക്ഷമായി തന്നെ) എവിടെയായിരുന്നു ഈകൂട്ടരോക്കെ.. പി.ഡി.പി-കാരെ പറ്റി സദാചാര വിരുദ്ധം ആയി എന്തും പറയാം എന്ന് വല്ല നിയമവും ഉണ്ടോ എന്ന് അറിയില്ല...!

വി.എസ്-നെതിരെ ആര് മത്സരിച്ചാലും പെട്ടന്ന് പ്രശസ്തന്‍ ആകും. ഒരിക്കല്‍ വി.എസ്-നെതിരെ ബി.ജെ.പ്പി സ്ഥാനാര്‍ഥി ആയി മത്സരിക്കുമ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞത് " ഓട്ടോറിക്ഷ തട്ടി മരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ഹെലികോപ്ടര്‍ ഇടിച്ചു മരിക്കുന്നത് എന്നാണ്." ഈ ദ്വയാര്‍ത്ഥ നാടകങ്ങള്‍ എല്ലാം ഇതൊക്കെ അത്തരം കളികളുടെ ഭാഗം തന്നെ ആണ്...

ശ്രീജിത് കൊണ്ടോട്ടി. said...

മലപ്പുറം ജില്ലയില്‍ ഒരുകാലത്ത് മുസ്ലീം ലീഗ് നേതാകാക്കളും, അണികളും അടക്കം വിളിച്ചിരുന മുദ്രാവാക്യം ആണ് "ഒന്നും കേട്ടും, നാലും കേട്ടും, ഇ.എം.എസ്സിന്റെ ഒളേയും കേട്ടും." ഇത്തരം വൃത്തികെട്ട രീതിയില്‍ ഉള്ള മുദ്രാവാക്യങ്ങളില്‍ ഒന്നും ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലാത്തതിനാല്‍ ആകും അല്ലെ ആരും ലജ്ജിക്കാതെ പോയത്. അങ്ങനെ എത്രെ സ്ത്രീ സംരക്ഷണ നിലപാടുകള്‍ ആണ് ലീഗ് എടുത്തിട്ടുള്ളത്. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ സീറ്റ് പോലും കൊടുക്കാതിരുന്നത് എന്നും കേള്‍ക്കുന്നു. ഐസ്ക്രീം പാര്‍ലര്‍, കോതമംഗലം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ത്രീ സംരക്ഷണ നിലാടുകള്‍ സ്വീകരിച്ചവര്‍ ആണ് ഇപ്പോള്‍ വി.എസ്-ന്റെ ദ്വയാര്‍ത്ഥ പ്രയോഗം എന്നൊക്കെ പറഞ്ഞു ലജ്ജിക്കുന്നത്. ആരാണ്, ആരെയോര്‍ത്താണ് ലജ്ജിക്കുന്നത് എന്ന് അങ്ങാടിപാട്ടല്ലേ.. കഷ്ടം... !!!

Najim Kochukalunk said...

വി.എസിന്റെ മുഖാമുഖം നിഷ്പക്ഷമായി കാണുന്നവന് അദ്ദേഹം ലതികയെ വേറെ ഒരു തരത്തിലും പ്രശസ്തയാണല്ലൊ എന്ന് പറഞ്ഞതായി കേള്‍ക്കാനാവില്ല. വേറെ ഒരു തരത്തില്‍ എന്നതിലെ 'ഒരു തരത്തില്‍' എന്നത് മാധ്യമങ്ങളുടെ കൂട്ടിച്ചേര്‍ക്കലാണ്. കേള്‍ക്കുന്നവന്റെയും കാണുന്നവന്റെയും മനസില്‍ അശ്ലീലമുള്ളതുകൊണ്ടാണ് ഇങ്ങിനെയൊക്കെ തോന്നുന്നത്. വി.എസ്. സ്ത്രീകളെ അപമാനിച്ചിട്ടില്ല. വി.എസിനെ കൊടിയ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന ചന്ദ്രിക അടക്കമുള്ള പത്രങ്ങളും ആളുകളും ഇന്നലെ അദ്ദേഹം ആര്‍.എസ്.എസിനെതിരെ പറഞ്ഞതും കേള്‍ക്കണം. ഇത്രയും ശക്തമായി പറഞ്ഞിട്ടുള്ളത് ഇതിനുമുമ്പ് പിണറായി അല്ലാതെ വേറെ ആരാണ്. മലമ്പുഴയില്‍ വീണുകിട്ടിയ വിവാദം വോട്ടാക്കി മാറ്റാന്‍ പറ്റുമോ എന്ന ശ്രമത്തിലാണ് ലതിക.

sivan pillai said...

ഇനിയും വരും കൂദുതല്‍ ആരൊപനങല്‍

bimbamgal said...

Lethikayude jeevithavum theruvil valichalakkan thanne UDF theerumanichukazhinju. pakalathrayum myckinu munnil parnju resikkunna kaaryamgal rathriyuil adakkam paranjum suhikkamallo........pavam lethika.

ASOKAN said...

വി.എസ്.പ്രചാരണവുമായി മുന്നേറിയതോടെ യു.ഡി.എഫ് നേതാകളും അവരുടെ അനുകൂല മാധ്യമങ്ങളും തകരപാട്ടയില്‍ തല കുടുങ്ങിയ പൂച്ചയെപ്പോലെ ആയിപോയി എന്ന്‍ തോന്നുന്നു.കണ്ണില്‍ കണ്ടിടത്തൊക്കെ കൊണ്ടുപോയി തലയിടിച്ച്‌ ആകെപ്പാടെ ഒച്ചയും ബഹളവും.അതോടെ, ആ സംഭവം ഇത് വരെ അറിയാത്തവരും,അന്നെ മറന്നു പോയവരും ഒന്നുകൂടി അറിയാന്‍ ഇടയായത് മിച്ചം.മുടി ചീകാ മന്നന്‍ ന്‍റെ ടൈം കൊള്ളാം!!!!!!.കെ.എം.എം.എല്‍,ടി.ടി.പി.,ഇത് കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.മുസ്തഫയെ കൊണ്ട് സത്യവാങ്ങ്മൂലം കൊടുപ്പിച്ചവര്‍ തന്നെ ആയിരിക്കും ഈ സംഭവം ഇപ്പോള്‍ വിവാദം ആക്കിയതിന് പിന്നിലും.

പിന്നെ ഇപ്പോള്‍ വി.എസ്.ന്‍റെ സംസ്കാര രാഹിത്യത്തെ പറ്റി വാചകമടി നടത്തുന്ന വെന്ദ്രന്മാര്‍,അങ്ങേരു, ആ സ്വരാജിന്‍റെ പിത്രുത്വതെ പറ്റി പറഞ്ഞപ്പോള്‍ അത് കേട്ട്,ട്ടെ..ട്ടെ....ട്ടേ......ന്നു കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചവര്‍ ആണ്.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

പാവം ലതികാ സുഭാഷ്! കേരളത്തിൽ നൂറ്റി നാല്പതു മണ്ഡലങ്ങൾ ഉണ്ടായിട്ട് അവരെ മലമ്പുഴയിൽ കേവലം ഒരു ചാവേർ ആക്കിയതും പോരാ അവരെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തു കോൺഗ്രസ്സുകാർ. അവരോട് കോൺഗ്രാസുകാർക്ക് വല്ല വൈരാഗ്യവും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാമായിരുന്നു. ലതികാ സുഭാഷ് നിഷ്കളങ്ക ആയതുകൊണ്ടായിരിക്കും മലമ്പുഴ സീറ്റു കൊടുത്തപ്പോൾ മത്സരിക്കാൻ പോയത്. ഇപ്പൊൾ ആ പാവം സ്ത്രീയ്ക്ക് സ്വന്തം പാർട്ടിക്കാരിൽ നിന്നു തന്നെ കിട്ടേണ്ടതു കിട്ടിയല്ലോ! എനിക്ക് തോന്നുന്നത് അവർ അത് മനസിലാക്കിയിട്ടുണ്ട് എന്നാണ്.

അനില്‍ഫില്‍ (തോമാ) said...

മാന്യ മഹാ ജനങ്ങളേ...

ഇന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം, നാളയും മറ്റന്നാളും അവസാനവട്ട ഉറപ്പിക്കലുകളുടെയും അടിയൊഴുക്കുകളുടെയും ദിനം. നിശ്ശബ്ദ പ്രചാരണവും സ്ലിപ്പ് വിതരണവും ഈ രണ്ട് ദിവസവും തുടരും. എന്നാല്‍ കഴിഞ്ഞ നിരവധി തവണ മുറതെറ്റിക്കാതെ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പുള്ള നിശ്ശബ്ദ പ്രചാരണദിവസങ്ങളില്‍ മാധ്യമ മാധ്യമ മുത്തശ്ശിയുടെ ഒരു കലാ പരിപാടിയുണ്ട് ഇടതു മുന്നണിക്ക് എതിരായി വമ്പന്‍ നുണപ്രചാരണം അഴിച്ചു വിടുന്ന എതാനും നുണബോമ്പുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട്. ഉദാഹരണത്തിന് സീപീയെം ലോക്കല്‍ കമ്മറ്റിയോഫീസില്‍ നിന്നു 10 ന്യൂക്ലിയര്‍ ബോമ്പുകള്‍ പിടിച്ചെടുത്തു, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗമായ സ്ത്രീയെ കൂട്ട ബലാല്‍സംഗം ചെയ്തു അല്ലെങ്കില്‍ ഏതെങ്കിലും പുരോഹിതനേയൊ,പൂജാരിയെയൊ, മൗലവിയെയൊ,ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചു, ഏതെങ്കിലും എസ്സെന്‍ഡീപീ ഗുരുമന്ദിരം തകര്‍ത്തു തുടങ്ങിയവ.


വടക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് വടക്കന്‍ കേരളത്തിലും ആയിരിക്കും. ഇപ്പ്രാവശ്യവും അതിനു മാറ്റം ഒന്നും ഉണ്‍ടാവില്ല. ഒന്നാമത്തെ കാരണം ഈ ബോമ്പിനെ പൊതുവേദിയില്‍ തുറന്നു കാട്ടാന്‍ ഇടതു മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവസരം, സമയം ലഭിക്കില്ല, അതുകൊണ്ടുതന്നെ ദുര്‍ബല മനസ്കരായ കുറേ ആളുകളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഈ നുണബോമ്പുകള്‍ക്ക് കഴിയും. യാധാര്‍ഥ്യം ജനങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോളേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് അത്ന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടാവും (ഇത്തരം കളികളെപ്പറ്റി തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍ എന്ന പോസ്റ്റില്‍ ഞാന്‍ മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്). ജാഗ്രതയോടെ ഇരിക്കുകയും ഉടനടി മറുമരുന്ന് വിതരണം ചെയ്യുകയുമാണ്ഏക പോംവഴി. ഈ നുണബോമ്പുകള്‍ വരും മുന്‍പ് തന്നെ ഇങ്ങനെ ഉള്ള ഒന്നു വരും എന്നു ജനങ്ങള്‍ക്കുമുന്നിലും തിരഞ്ഞെടുപ്പ് കമ്മീഷണിലും മുന്നറിയിപ്പ് കൊടുക്കണം.


അതുപോലെ മാധ്യമ മുത്തശ്ശിയും യൂഡീയെഫ് നേതാക്കളും ചേര്‍ന്ന് സ്ഥിരമായി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മറ്റൊരു നാടകമാണ് പ്രചാരണ സമാപന സമയത്ത് ഇടതുമുന്നണിയുടെ പ്രവര്‍ത്തകരുടെ അടുത്ത് പ്രകോപനം സൃഷ്ടിക്കുകയും തുടര്‍ന്ന് കേരളമാകെ വ്യാപക സംഘര്‍ഷം എന്ന വാര്‍ത്തയും. ഇതിനകം തന്നെ നിരവധി നാടകങ്ങളും (ഷാജഹാന്റെ തിരുമുറിവ്, കെട്ടിവെക്കാനുള്ളകാശ്, അളിയനും ഞാനും, ഹരിപ്പാട്ടെ എലിമിനേഷന്‍ റൌണ്ട്, എന്റെ കുപ്രശ്സ്തി, ഭാര്യക്കു ജലദോഷം എനിക്കു പരോള്‍ etc.) നുണപ്രചാരണങ്ങളും അവതരിപ്പിക്കപ്പെടുകയും അതിന്റെയെല്ലാം യാധാര്‍ഥ്യം പുറത്തുവന്നു പരിഹാസ്യരാകുകയും ചെയ്തതിനാല്‍ ഇപ്പോള്‍ ജനമനസുകളില്‍ ഇടതുപക്ഷത്തിനു വ്യക്തമമായ മേല്‍ക്കൈ ലഭിച്ചിരിക്കുന്ന ഈ അവസരത്തില്‍ അത് തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും കൂടുതല്‍ നാറിയ നാണംകെട്ട തറവേലകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നു നിശ്ചയം.


അതിനാല്‍ മാനായി എത്തുന്ന മാരീചന്മാരെ തിരിച്ചറിയാന്‍ ഉത്തിഷ്ടത ജാഗ്രത.

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...

കേരളം മുഴുവന്‍ വി.എസ്-ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ തരംഗം ആഞ്ഞടിക്കുമ്പോള്‍ സി.പി.എം മെമ്പര്‍ എന്ന് അവകാശപ്പെടുന്ന ഡോക്ടര്‍: മുഹമ്മദ്‌ അലി സാര്‍ കുഞ്ഞാലിക്കുട്ടിയെ, രേമേഷ്‌ ചെന്നിത്തലയെ എല്ലാം നാണിപ്പിക്കുന്ന തരത്തില്‍ വലതുപക്ഷ ജിഹ്വകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ ഇവിടെ ക്ലിക്ക്‌ ചെയ്താല്‍ കാണാം.. താന്‍ ഒരു മാര്‍ക്സിസ്റ്റ്‌ ആണ് സ്വയം അവകാശപ്പെടുന്ന, പാര്‍ട്ടി മെമ്പര്‍ ആണെന്ന് പറയുന്ന അദ്ധേഹത്തിന്റെ ബ്ലോഗ്‌ ഒന്ന് വായിച്ചു നോക്കൂ

Faizal Kondotty said...

കോമണ്‍ സെന്‍സ് ഇല്ലാത്ത ആളുകളുടെ "common sense "ബ്ലോഗിന്റെ ലിങ്ക് ഇവിടെ കൊടുക്കേണ്ട കാര്യമില്ല ശ്രീജിത്ത് .. ബഹുജന പ്രസ്ഥാനമായ സി പി എമ്മിനെയും , ജന പക്ഷത്തു നിന്നുള്ള പോരാട്ടം നടത്തുന്നു പാവങ്ങളുടെ പടത്തലവന്‍ വി എസിനെയും വിമര്‍ശിക്കുക എന്നത് വലിയ വിപ്ലവം ആണെന്ന് ചിന്തിക്കുന്ന ചില ബുദ്ധി ജീവി നാട്യക്കാര്‍ ഉണ്ട് . യഥാര്‍ത്ഥത്തില്‍ അവര്‍ സഹായിക്കുന്നത് വലതു പക്ഷ ജീര്‍ണ്ണത കളെയാണ് ആണ് എന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല ..., വി എസിനെ വിമര്‍ശിക്കുന്നതിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാം എന്നാണു അങ്ങിനെ യുള്ള ചിലരുടെ ( ചുവന്ന അടയാങ്ങള്‍ എഴുതിയ ഷാജഹാന്‍ പോലുള്ള ) വിചാരം . പക്ഷെ അല്പം കഴിയുമ്പോള്‍ ജനങ്ങളാല്‍ തിരസ്കൃതരായി ചരിത്രത്തിന്റെ ചവറ്റു കോട്ടയില്‍ പോലും ഇവര്‍ക്ക് സ്ഥാനം ഉണ്ടാവില്ല എന്നത് വേറെ കാര്യം .. ഇത്തരം ഞാഞ്ഞൂലുകളെ കാണുമ്പോള്‍ തന്നെ ആളുകള്‍ വഴി മാറി നടക്കുന്ന കാലം അത്ര വിദൂരമല്ല എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ .