അറസ്റ്റുകളില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും രോഷപ്രകടനവും
ഇന്ത്യയില്‍ ആദ്യമല്ല. ഹര്‍ത്താലിനെതിരെ മുറവിളികൂട്ടുന്ന മലയാള
മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങളും അഹിംസാ പ്രസംഗം നടത്തുന്ന
ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍- ചെന്നിത്തല പ്രഭൃതികളും ചരിത്രം
മറന്നുപോകുന്നതുകൊണ്ടാണ് വങ്കത്തത്തിലേക്ക് എടുത്തുചാടുന്നത്. 1978ല്‍
ഡല്‍ഹിയില്‍ ഒരറസ്റ്റ് നടന്നു. ഇന്ദിര ഗാന്ധിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
അന്ന് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങുകയും പൊലീസിനെ ആക്രമിക്കുകയും
മാത്രമല്ലചെയ്തത്- ഒരു വിമാനംതന്നെ റാഞ്ചിയെടുത്തു. കൊല്‍ക്കത്തയില്‍നിന്ന്
ലഖ്നൗവഴി ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 410 വിമാനം
രണ്ടുപേര്‍ ചേര്‍ന്ന് റാഞ്ചി. ഇന്ദിരയെ വിടണം, മകന്‍ സഞ്ജയിന്റെ പേരിലുള്ള
കേസുകള്‍ പിന്‍വലിക്കണം എന്നതായിരുന്നു ആവശ്യം. 126 യാത്രക്കാരും ആറു
ജീവനക്കാരുമുള്‍പ്പെടെ 132 പേരുണ്ടായിരുന്ന വിമാനം വാരാണസിയിലാണ്
ഇറക്കിയത്. റാഞ്ചികള്‍ രണ്ടുപേരും കോണ്‍ഗ്രസിന്റെ പ്രധാനികള്‍- ദേവേന്ദ്ര
പാണ്ഡെയും ബോലാനാഥും. നാലുമണിക്കൂര്‍ നീണ്ട ഭീകരാന്തരീക്ഷത്തിനുശേഷമാണ്
റാഞ്ചികളെ കീഴടക്കിയത്. എട്ടുമാസം കഴിഞ്ഞ് കോണ്‍ഗ്രസ് പിന്തുണയോടെ
ചരണ്‍സിങ് പ്രധാനമന്ത്രിയായി. ആദ്യം കോണ്‍ഗ്രസ് ചെയ്തത് വിമാന
റാഞ്ചികള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍
ഇരുവരും ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്
ജയിച്ചു. ദേവേന്ദ്ര പാണ്ഡെ പിന്നീട് മന്ത്രിയും യുപിസിസി
ജനറല്‍സെക്രട്ടറിയുമായി. ബോലാനാഥ് കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ഥിയായി.
നേതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ വിമാനം തട്ടിക്കൊണ്ടുപോയ പാരമ്പര്യമുള്ള
കോണ്‍ഗ്രസ്, ഇപ്പോള്‍ ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗം നടത്തുന്നു. അതിന്
മാധ്യമങ്ങള്‍ സ്തുതിപാടുന്നു.
വലതുപക്ഷ മാധ്യമങ്ങളുടെ കോറസ് നീതിപാലനത്തിന്റെ അടിസ്ഥാനതത്വങ്ങളെപ്പോലും വ്യതിചലിപ്പിക്കുന്നു. ഇന്ദിര ഗാന്ധിയുടെ അറസ്റ്റിനെത്തുടര്‍ന്ന് നാലുദിവസം നീണ്ട അക്രമത്തില്‍ പൊലീസ് വെടിവയ്പില്‍ അഞ്ചുപേരും അല്ലാതെ പതിനൊന്നുപേരും കൊല്ലപ്പെട്ടു എന്നാണ് 1978 ഡിസംബര്‍ 23ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ധയില്‍ അക്രമാസക്തരായ രണ്ടായിരം കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് വെടിവയ്ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തെന്നും അതേ റിപ്പോര്‍ട്ടിലുണ്ട്. അന്ന് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ ഒരു സിപിഐ എം പ്രവര്‍ത്തകനെയാണ് കൊന്നത്- ചെറുപുഴയിലെ തങ്കച്ചനെ. പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തതും ഖാദികേന്ദ്രം അടിച്ചുതകര്‍ത്തതുമാണ് അന്ന് കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ നടത്തിയ മറ്റൊരു പ്രതിഷേധം. ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖുകാരെ പിടിച്ചുവച്ച് എണ്ണയൊഴിച്ച് കത്തിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പൂര്‍ണഗര്‍ഭിണികളെവരെയും പച്ചയ്ക്ക് കത്തിക്കാന്‍ നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍തന്നെയാണ്. ആ ക്രൂരത ചെയ്തവരോടൊപ്പമിരുന്ന് ഭരണത്തിന്റെ മുന്തിരിച്ചാര്‍ നുണയുന്നവരാണ് ഇപ്പോള്‍ സ്രാവിനെ പിടിക്കാനിറങ്ങുന്നതും അഹിംസ പ്രസംഗിക്കുന്നതും. പൊലീസിന് എന്തുംചെയ്യാമെന്ന അവസ്ഥ ജുഡീഷ്യറിയുടെ ഇടപെടലിലൂടെ പരിഹരിക്കാമെന്നു പ്രതീക്ഷിക്കുന്ന വലിയൊരു ശതമാനം ജനങ്ങളുണ്ട്. ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് ആര്‍ക്കെതിരെയും കേസെടുക്കാനും ആരെയും പീഡിപ്പിക്കാനും പൊലീസിന് അധികാരവും സൗകര്യവും ലഭിക്കുന്ന സ്ഥിതി അസാധാരണമല്ല. അടിയന്തരാവസ്ഥ അത്തരത്തിലൊന്നായിരുന്നു. ജനാധിപത്യ സമൂഹത്തില്‍ ജനകീയ പ്രതിഷേധങ്ങളിലൂടെയും മാധ്യമങ്ങളുടെ ഇടപെടലിലൂടെയും ഏറ്റവും പ്രധാനമായി ജുഡീഷ്യറിയുടെ നീതിയുക്തമായ തീര്‍പ്പിലൂടെയുമാണ് ഭരണകൂട ഭീകരതയെ സമൂഹം മുറിച്ചുകടക്കുന്നത്. അത് മനസ്സിലാക്കിയാണ്, ഇന്ദിരഗാന്ധി ദേശീയ അടിയന്തരാവസ്ഥ നടപ്പാക്കി പ്രക്ഷോഭങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കോടതിക്കും ചങ്ങലപ്പൂട്ടിട്ടത്. ഇന്ന് അടിയന്തരാവസ്ഥയില്ല. എന്നാല്‍, പൗരാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥ നിലനില്‍ക്കുന്നു- ചുരുങ്ങിയപക്ഷം സിപിഐ എം എന്ന പ്രസ്ഥാനത്തിനുനേരെയെങ്കിലും.
മാധ്യമ സഹായത്തോടെ നടപ്പാക്കപ്പെടുന്ന പൊലീസ് ഭീകരതയ്ക്ക് നിയമപരമായ ഒത്താശ ലഭിക്കുന്ന ഗുരുതരമായ അവസ്ഥ തിരിച്ചെത്തി എന്നതാണ് ഇന്ന് കേരളം നേരിടുന്ന പ്രധാന സാമൂഹ്യപ്രശ്നം. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചത് അസാധാരണമായ വാര്‍ത്തയാണ്.&ൃറൂൗീ;ജയരാജന്‍ ചെയ്തതായി പൊലീസ് കോടതിയില്‍ പറഞ്ഞ കുറ്റം ഇങ്ങനെയാണ്: .........ഐയുഎംഎല്‍ പ്രവര്‍ത്തകരായ അന്യായക്കാരനെയും മറ്റും ആക്രമിച്ചതില്‍ അബ്ദുള്‍ ഷുക്കൂര്‍ മരണപ്പെടുവാനും അന്യായക്കാരനും മറ്റും പരിക്കേല്‍ക്കുവാനും ഇടയായി എന്നുമുള്ളതാണ്.....കേസിലേക്ക് നടത്തിയ അന്വേഷണത്തില്‍നിന്നും മാര്‍ജിനില്‍ കാണിച്ച പ്രതി ഈ കേസിലെ കൃത്യത്തിന് മുമ്പ് ടി വി രാജേഷ് എംഎല്‍എയോടുകൂടി തളിപ്പറമ്പ് സഹകരണ ആശുപത്രി മുറിയില്‍ ഉണ്ടായിരുന്നതായും തല്‍സമയം മുറിയിലുണ്ടായ കേസിലെ 30-ാം പ്രതി യു വി വേണു, മേപ്പടി മുറിയില്‍ നിന്നിറങ്ങിയ കേസിലെ പി പി സുരേശന്‍ (എ. 24), എ വി ബാബു (എ. 35) എന്നിവരോട് കീഴറയിലുള്ള വീട്ടില്‍ തടഞ്ഞുവച്ച ലീഗുകാരെ വേണ്ടതുപോലെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതായും യു വി വേണു ഇങ്ങനെ പറയുന്നത് മുറിയിലുണ്ടായിരുന്ന മാര്‍ജിനില്‍ കാണിച്ച പ്രതി പി ജയരാജനും കൂടെയുള്ള എംഎല്‍എ ടി വി രാജേഷ് എന്നിവരും കേട്ടിരുന്നതായും അതുവഴി ഈ കേസിലെ കുറ്റകൃത്യം നടക്കുവാന്‍ പോകുന്ന വിവരത്തെപ്പറ്റി പ്രതിക്ക് അറിവുണ്ടായിരുന്നതായും കൃത്യം തടയുവാനോ കൃത്യത്തെപ്പറ്റി വിവരമറിയിക്കുവാനോ ശ്രമിച്ചില്ല എന്നും മറ്റും വെളിവായിരിക്കയാല്‍ കേസില്‍ ടലര.118 ജഇ ചേര്‍ത്തതിനും പ്രതികളുടെ മേല്‍വിലാസം ചേര്‍ത്തതിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്.;
ജയരാജന്‍ കൊലചെയ്തു എന്നോ കൊലപാതകത്തെ സഹായിച്ചുവെന്നോ എന്തെങ്കിലും ഒത്താശചെയ്തുവെന്നോ പൊലീസ് പറയുന്നില്ല. തിങ്കളാഴ്ച റിമാന്‍ഡ് ചെയ്ത ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെയും അത്തരം കുറ്റാരോപണമില്ല. ഫോണ്‍ സംഭാഷണം നടന്നുവെന്നതും അത് ഇരുവരും കേട്ടുവെന്നതും പൊലീസിന്റെ അനുമാനമാണ്- അതിന് തെളിവുകളുടെ പിന്‍ബലമില്ല. എന്നിട്ടും ജയരാജനെയും രാജേഷിനെയും പ്രതികളാക്കി. വകുപ്പ്- ഐപിസി 118 (ഈ വകുപ്പുമാത്രം ചുമത്തി ആരെയെങ്കിലും ജയിലിലടച്ച അനുഭവം ഇന്ത്യാ ചരിത്രത്തിലില്ല). ആ കേസിലാണ് ജയരാജന്റെ അറസ്റ്റുണ്ടായത്. സിപിഐ എം ജില്ലാ സെക്രട്ടറിയും രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ അംഗവൈകല്യം വന്നിട്ടും തളരാതെ ബഹുജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന സുസമ്മതനേതാവുമായ ജയരാജനെ പ്രകടമായിത്തന്നെ അന്യായമായ കേസില്‍പ്പെടുത്തുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തും. പരിഹാസ്യ നാടകമാടി ജയിലിലടച്ചാല്‍ ആ പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിക്കുകയേ ഉള്ളൂ. അറസ്റ്റിനുശേഷം കണ്ണൂര്‍ ജില്ലയിലും കേരളത്തിലാകെയും ഉണ്ടായ പ്രതിഷേധം അതുകൊണ്ടുതന്നെ പ്രതീക്ഷിതമാണ്. അങ്ങനെ പ്രതീക്ഷയില്ല എങ്കില്‍ പൊലീസും ദ്രുതകര്‍മസേനയും കേന്ദ്രസേനയും വിന്യസിക്കപ്പെടുമായിരുന്നില്ല. യുക്തിഭദ്രമായി ആര്‍ക്കും ചോദിക്കാവുന്ന ഒരു ചോദ്യം, അറസ്റ്റ് എന്തിനുവേണ്ടിയായിരുന്നു എന്നതാണ്. ഗുരുതരമായ കുറ്റാരോപണമോ, ഉള്ള ആരോപണത്തിന് തെളിവിന്റെ പിന്‍ബലമോ ഇല്ലാതെ ഒരു പ്രധാന ബഹുജന നേതാവിനെ ചോദ്യംചെയ്യാനെന്ന ഭാവേന വിളിച്ചുവരുത്തി ആസൂത്രിതമായി ജയിലിലടച്ചതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെടേണ്ടത്.
അത് ചെയ്തതാരോ അവരാണ്, പ്രത്യാഘാതങ്ങള്‍ക്കുത്തരവാദി. ഒരു കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങള്‍ മാത്രമല്ല ഉയരുന്നത് എന്നര്‍ഥം. പി ജയരാജന് ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഒരു കാരണം അറസ്റ്റിനുശേഷം ഹര്‍ത്താല്‍ നടന്നു എന്നാണ്. പാര്‍ടിയിലും അണികളിലും ശക്തമായ സ്വാധീനമുള്ള ജയരാജന് ജാമ്യം കൊടുക്കരുത് എന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയോടാവശ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു രാഷ്ട്രീയ പ്രസംഗമാണവിടെ നടത്തിയത്- അതില്‍ പച്ചക്കള്ളങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ആ രാഷ്ട്രീയ പ്രസംഗമാണ് ജാമ്യനിഷേധം എന്ന തീര്‍പ്പിലേക്ക് നയിച്ചത്.
ഹര്‍ത്താല്‍ നടത്തിയതും പ്രതിഷേധിച്ചതും ജയരാജനല്ല. ജയിലിനകത്തുനിന്ന് അത്തരം ഒരാഹ്വാനവും ജയരാജന്‍ നടത്തിയിട്ടില്ല. അക്രമവും കാണിച്ചിട്ടില്ല. പിന്നെങ്ങനെ ജാമ്യനിഷേധത്തിന് ഹര്‍ത്താല്‍ കാരണമാകും? ഇതെല്ലാം ഓര്‍ക്കാനുള്ള മനസ്സും കാണാനുള്ള കണ്ണും വലതുപക്ഷ മാധ്യമങ്ങള്‍ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മൊത്തവ്യാപാര കേന്ദ്രത്തില്‍ പണയംവച്ചിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന്റെ അറസ്റ്റിലെ അനീതി അവര്‍ക്ക് വിളിച്ചുപറയാന്‍ കഴിയാത്തത്. ജാമ്യനിഷേധത്തിന്റെ അസാംഗത്യവും അത് നീതിനിഷേധത്തിന്റെ തലത്തിലേക്ക് വളരുന്നതും മാധ്യമങ്ങള്‍ കാണുന്നില്ല. പക്ഷേ, വിവേചനബുദ്ധി ജനങ്ങളെ അത്തരം അന്ധതയിലേക്കല്ല നയിക്കുന്നത്. മാധ്യമ സ്വാധീനത്തില്‍പ്പെട്ട് നിയമപാലനം വഴിതെറ്റിപ്പോകാതിരിക്കാന്‍ അതീവ ജാഗ്രത വേണ്ടതുണ്ട് എന്ന ഓര്‍മപ്പെടുത്തലായിത്തന്നെ ഈ അവസ്ഥ വിലയിരുത്തപ്പെടണം.