എണ്‍പത് ശതമാനം ക്രൈസ്തവരും 65 ശതമാനം മുസ്ളിങ്ങളും 60 ശതമാനം നായന്‍മാരും 45 ശതമാനം ഈഴവരും 46 ശതമാനം ദളിതരും യുഡിഎഫിന് വോട്ടുചെയ്യുമെന്നാണ് ഏഷ്യാനെറ്റിന്റെ കണക്ക്. ഒരു സര്‍വേ എന്നപേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍, യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 16 ശതമാനം വോട്ടിന്റെ മേല്‍ക്കൈ വരുമത്രെ. അതിനര്‍ത്ഥം കേരളത്തില്‍നിന്ന് ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയിക്കില്ലെന്നാണ് . അഥവാ ജയിക്കണമെങ്കില്‍ ചൊവ്വ ഗ്രഹത്തില്‍നിന്ന് ആളെ ഇറക്കേണ്ടിവരും!
വിവേകാനന്ദന്‍ പണ്ട് കേരളത്തെക്കുറിച്ച് ചിലത് പറഞ്ഞിരുന്നു. ഒട്ടും മാറിയില്ലേ? ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണോ കേരളം വോട്ടുചെയ്യുന്നത്? ആളെ കാണുന്നയുടനെ ജാതി ഏതെന്നന്വേഷിക്കുകയും സാമൂഹിക വീക്ഷണം ജാതിയുടെ കണ്ണാടിയിലൂടെ മാത്രം പരുവപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇല്ലെന്നല്ല. ഭൂരിപക്ഷവും അങ്ങനെയാണോ? അല്ലെന്നാണ് തോന്നുന്നത്. എന്നിട്ടും ഏഷ്യാനെറ്റ് പറയുന്നത്, കേരളത്തിലെ തെരഞ്ഞെടുപ്പുഫലം നിശ്ചയിക്കുന്നത് മത-ജാതി അടിസ്ഥാനത്തില്‍ വോട്ടുകണക്കുകൂട്ടിയാണെന്ന്. എങ്കില്‍, ബിജെപി ഇവിടെ മുന്നിലെത്തുമായിരുന്നില്ലേ? അവരാണല്ലോ ഭൂരിപക്ഷ മതത്തിന്റെ കുത്തക അവകാശപ്പെടുന്നത്.
രാഷ്ട്രീയവും മതവും തമ്മിലുള്ള വേര്‍തിരിവ് മറന്നുകൊണ്ടാണ് അപക്വമതികള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത് അപകടമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നതും മറ്റൊന്നല്ല. യുഡിഎഫിനെ സഹായിക്കാന്‍ മറ്റുപലവഴികളുമുണ്ട്. അത് ജാതിതിരിച്ച് വോട്ട് വീതിക്കുന്ന പരിപാടിയാകുമ്പോള്‍ ഏഷ്യാനെറ്റ് എന്താകും?
എല്ലാ സര്‍വേ കുമാരന്‍മാര്‍ക്കും വോട്ടുപെട്ടിണികള്‍ക്കും മംഗളം നേരുന്നു. വോട്ടെടുപ്പു കഴിഞ്ഞാല്‍ പെട്ടി പൊട്ടാതിരിക്കില്ല. പൊട്ടുമ്പോള്‍ ഫലം എന്താകുമെന്ന് നോക്കാം.
അഥവാ എല്‍ഡിഎഫിന് വല്ല സീറ്റും കിട്ടുകയാണെങ്കില്‍ നമുക്ക് ഒരു യാത്ര അയപ്പുചടങ്ങിന് ഒത്തുകൂടാം. എം പി വീരേന്ദ്രകുമാറിന് കാശിക്ക് പോകേണ്ടിവരുമല്ലോ. തിരിച്ചുവരവില്ലാത്ത ഒരുപ്പോക്കായിരിക്കും.
മര്‍ഡോക്ക് വണ്ടി അയച്ചു കൊടുക്കട്ടെ. .
പാഥേയം നല്‍കാന്‍ ഫാരിസ് അബൂബക്കര്‍ വന്നില്ലെങ്കില്‍, നിധീഷ് കുമാറെങ്കിലും സന്‍മനസ്സുകാണിക്കണം. ജയഹാാാാാാാാാാാാേ.
പിഎസ്: ഫാരിസ് അബൂബക്കര്‍ സമര്‍ത്ഥനാണ്. പരസ്യം വീരന്‍ മുഖേന. ഇത് ഒരു ഒത്തുകളിയായിരിക്കുമോ പടച്ചാനേ.