സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്ന പേരില് കുന്നംകുത്തെ എന്ആര്ഐ വ്യവസായിയുടെ കൂറ്റന് വീടിന്റെ ചിത്രം ഇ-മെയിലായി വന്തോതില് പ്രചരിപ്പിക്കപ്പെട്ടതും അതിന്റെ കള്ളി പൊളിഞ്ഞതും മനസ്സിലാക്കിക്കാണുമല്ലോ.ഈ വ്യാജ മെയിലിന്റെ ഉറവിടത്തിലേക്ക് അന്വേഷണം ഏതാണ്ട് എത്തുന്നു എന്നാണ് മനസ്സിലാക്കുന്നത്. വസ്തുത അറിയാതെ നിരവധിയാളുകള്, കണ്ടത് പിണറായിയുടെ വീട് തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്ന നിലയുണ്ട്. അത്തരക്കാര്ക്ക് യാഥാര്ത്ഥ്യം വിശദീകരിക്കുന്ന മെയിലുകള് അയക്കണമെന്നുണ്ട്. അതിനായി തെറ്റായ ചിത്രവുമായി കിട്ടിയ മെയിലുകള് ഈ ബ്ളോഗിലെ അഡ്രസിലേക്ക് ഫോര്വേഡ് ചെയ്താല് നന്നാകും.