Friday, February 6, 2015

യുഡിഎഫിന്റെ ആത്മാഭിമാനം

by പി എം മനോജ് on 21-January-2015
യുഡിഎഫിന്റെ ആത്മാഭിമാനം
ആരോപണങ്ങള്‍ക്ക് നാഥനുണ്ടാകട്ടെ, അപ്പോള്‍ മറുപടി പറയാം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ പറയുന്നത്. നാഥനില്ലാത്തതാണ് പ്രശ്നം. ആരോപണത്തിനു മാത്രമല്ല യുഡിഎഫിനും. ആ മുന്നണിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരേണ്ടത്. ആത്മാഭിമാനവും നട്ടെല്ലും അധികാരത്തിനുവേണ്ടി പണയംവയ്ക്കാത്തവര്‍ക്ക് യുഡിഎഫ് എന്ന ലേബലുമായി പുറത്തിറങ്ങാനാകില്ല. അഴിമതി മാത്രമല്ല, അത് മൂടിവയ്ക്കാന്‍ അനാശാസ്യത്തിലും ഏര്‍പ്പെടുന്നു എന്നതാണ് ആ മുന്നണിയുടെ ഒടുവിലത്തെ വിശേഷം.
നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കൂറുമാറ്റംനടത്തി ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ പ്രയാണം, സ്വന്തം നീലച്ചിത്രം കാട്ടി ബ്ലാക്മെയില്‍ ചെയ്യുന്ന കേസിലെ പ്രതിയെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നിടംവരെ എത്തി. യുഡിഎഫില്‍ മാത്രമല്ല, പൊലീസിലും ഇല്ല ആത്മാഭിമാനം. ഭരണകക്ഷി നേതാക്കളെയും മന്ത്രിമാരെയും കേസുകളില്‍നിന്ന് രക്ഷപ്പെടുത്തുക, തെളിവുകള്‍ നശിപ്പിക്കുക എന്നതായി കേരളത്തിലെ പൊലീസ് അന്വേഷണ സംവിധാനത്തിന്റെ തൊഴില്‍. അതിനുവഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍പ്പില്ല. സ്ഥാനക്കയറ്റത്തിന്റെ പേരിലെങ്കിലും അവരെ മാറ്റിനിര്‍ത്തും.
ധനമന്ത്രി കെ എം മാണി 21 കോടി രൂപ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയത് യുഡിഎഫിന്റെ സ്ഥാപകനേതാവ് ആര്‍ ബാലകൃഷ്ണപിള്ളയാണ്. തന്റെ ടെലിഫോണ്‍ സംഭാഷണം ബിജു രമേശ് എന്ന ബാര്‍ഹോട്ടല്‍ ഉടമ പുറത്തുവിട്ടതില്‍ പിള്ള കുണ്ഠിതപ്പെടുന്നില്ല. താന്‍തന്നെ പറഞ്ഞതാണത്, അതില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടിയേക്കാള്‍ മുതിര്‍ന്ന യുഡിഎഫ് നേതാവാണ് പിള്ള. ആ പിള്ള ഉന്നയിക്കുന്ന ആരോപണവും നാഥനില്ലാത്തത് എന്ന് പറയുമ്പോള്‍ ഇനി ഏത് നാഥനാണ് ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമര്യാദയും നേരുംനെറിയും പഠിപ്പിക്കാന്‍ അവതരിക്കേണ്ടത് എന്ന് സംശയിക്കണം. ആറന്മുളയിലെ ക്വാറി ഉടമ ശ്രീധരന്‍നായര്‍ സോളാര്‍ തട്ടിപ്പിനിരയായ വ്യക്തിയാണ്. ആ തട്ടിപ്പില്‍ സരിതാനായര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയും പങ്കാളിയാണെന്ന് കോടതിയിലും ജുഡീഷ്യല്‍ കമീഷന് മുമ്പാകെയും പരസ്യമായും ശ്രീധരന്‍നായര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസുകാരനുമാണ്. നാഥനില്ലാത്ത ആരോപണമായതുകൊണ്ടാണോ ഉമ്മന്‍ചാണ്ടി അത് തള്ളിക്കളയുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ അഴിമതിയും തട്ടിപ്പും ഹൈക്കോടതിതന്നെ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയും അധികാരദുര്‍വിനിയോഗവും കോടതിയുടെ കണ്ണില്‍പ്പെട്ടു. നീതിന്യായ കോടതിയും ഉമ്മന്‍ചാണ്ടിയുടെ കണ്ണില്‍ "നാഥനല്ല'.
സംസ്ഥാനത്ത് ബാര്‍ ഹോട്ടലുകള്‍ തരംതിരിച്ച് പൂട്ടണമെന്നും പൊടുന്നനെ മദ്യനിരോധനത്തിലേക്ക് പോകണമെന്നും തീരുമാനിച്ചത് മറ്റാരുമല്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍തന്നെ. ആ നയത്തില്‍ വെള്ളംചേര്‍ത്തതും അടച്ചിട്ട ബാറുകളെ ബിയര്‍- വൈന്‍ പാര്‍ലറുകളാക്കി തിരികെക്കൊണ്ടുവന്നതും ഉമ്മന്‍ചാണ്ടി. ഈ നയം മദ്യരാജാക്കന്മാര്‍ക്കുവേണ്ടിയാണ്; ദുസ്വാധീനത്തിനടിപ്പെട്ടാണ് എന്ന് പേര്‍ത്തുംപേര്‍ത്തും പറഞ്ഞത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സ്വന്തം പാര്‍ടിയെ നയിക്കുന്ന സുധീരനും മുഖ്യമന്ത്രിയുടെ കണ്ണില്‍ നാഥനല്ല. സുധീരനെ അടിച്ചമര്‍ത്തി ബാറുടമകളെ തൃപ്തിപ്പെടുത്തിയതിന്റെ വിജയമാണ് ഉമ്മന്‍ചാണ്ടി ആഘോഷിക്കുന്നത്.കെ എം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനെ കൂടെനിര്‍ത്തേണ്ടത് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം തുടരുന്നതിന്റെ മുഖ്യ ഉപാധിയാണ്. മാണി ഇടഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് രാജ്ഭവനില്‍ച്ചെന്ന് രാജി നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. മാണിക്ക് മുന്നില്‍ മറ്റ് പഴുതുകള്‍ അടയ്ക്കുക എന്നത് സ്വന്തം ആവശ്യമായിരിക്കെ, ബാര്‍ കോഴക്കേസില്‍ മാണിയെ കേന്ദ്രീകരിച്ച് ആക്രമണം നടന്നതിന്റെ പൊരുള്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രമാണ് അറിയാവുന്നത്.
ഇന്ന് മുഖ്യമന്ത്രി പറയുന്നു, വരുന്ന ബജറ്റ് മാണിതന്നെ അവതരിപ്പിക്കുമെന്ന്. കോടാനുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് മാണിക്കെതിരെ നിലനില്‍ക്കുന്നത്. കൊടുത്തവരും കൊടുപ്പിച്ചവരും അറിഞ്ഞവരും അത് വിളിച്ചുപറയുന്നു. കേസ് അന്വേഷണം നടക്കുന്നു. മാണി നിരപരാധിയെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നിട്ടും സ്വന്തം മുന്നണിയുടെ സ്ഥാപകന്റെ വാക്കുകളെപ്പോലും പുറംകാല്‍കൊണ്ട് തട്ടി മാണിയെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ഇറങ്ങുന്നത്.
ബാര്‍ കോഴ ഒരു വലിയ കൂട്ടുകച്ചവടമാണ്. പൊടുന്നനെ മദ്യനയമാറ്റം കൊണ്ടുവന്നത് കെസിബിസിയെ തൃപ്തിപ്പെടുത്താനോ സുധീരന്റെ ആഗ്രഹസാഫല്യത്തിനോ അല്ല. മറിച്ച് ബാറുടമകളില്‍നിന്ന് കണക്കുപറഞ്ഞ് കാശുവാങ്ങാനാണ്. 35 കോടി രൂപയുടെ കഥയാണ് പുറത്തുവന്നത്. മാണി പണം വാങ്ങിയിട്ടുണ്ടെന്നും പാലായിലെ വീട്ടില്‍ സൂക്ഷിച്ച നോട്ടെണ്ണല്‍ യന്ത്രത്തിലൂടെ ആ പണം കടന്നുപോയിട്ടുണ്ടെന്നും തെളിയിക്കാന്‍ ഒരു നാഥന്റെയും ആവശ്യമില്ല. മാണി മാത്രമാണോ വാങ്ങിയത് എന്നതാണ് മറ്റൊരു പ്രശ്നം. എക്സൈസ് വകുപ്പ് കെ ബാബുവിന്റെ കൈയിലാണ്. സര്‍ക്കാരിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. മാണിക്ക് ഒരു വിഹിതം ചെല്ലുമ്പോള്‍ രണ്ടുവിഹിതം ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും പോകും. അതാണ് യുഡിഎഫിന്റെ നടപ്പുനീതി. ബാറുടമകളില്‍നിന്ന് പല തട്ടിലായി പണം പിരിച്ചുവെന്നും പല വഴിക്ക് അത് കൈമാറിയെന്നും അവര്‍തന്നെ പറഞ്ഞുകഴിഞ്ഞു. മാണിയെ കൈവിട്ടാല്‍ മാണി വാങ്ങിയതിനു പുറമെ മറ്റുള്ളവര്‍ വാങ്ങിയതിന്റെയും കണക്ക് പുറത്തുവരും. അതുകൊണ്ട് പിള്ള പറഞ്ഞതും ബിജു രമേശ് പറഞ്ഞതും ഉമ്മന്‍ചാണ്ടി വിഴുങ്ങും.
ബാര്‍ കോഴക്കേസില്‍ കൂട്ടുപ്രതികളാണ് മാണിയും ഉമ്മന്‍ചാണ്ടിയും കെ ബാബുവും. ആ പ്രതികളെ സംരക്ഷിക്കുന്നതിലൂടെ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണ് വിജിലന്‍സിനെ ഏല്‍പ്പിച്ച ജോലി. അത് ഫലപ്രദമായി പൂര്‍ത്തീകരിക്കാന്‍, സോളാര്‍ കേസിലെ അന്വേഷണ അട്ടിമറിപോലെ ഒന്ന് വിജിലന്‍സ് സംഘത്തെക്കൊണ്ടും നടത്തിക്കേണ്ടതുണ്ട്. നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത് അതിന്റെ ഭാഗംതന്നെ. ജേക്കബ് തോമസിന് പൊടുന്നനെ വന്ന സ്ഥാനക്കയറ്റം അദ്ദേഹത്തോടുള്ള സ്നേഹംകൊണ്ടല്ല എന്നും ഇവിടെ വായിച്ചെടുക്കാം.
യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമല്ലാതെ മറ്റ് ചില കക്ഷികളുമുണ്ട്. മുസ്ലിംലീഗ് തല്‍ക്കാലം മൗനത്തിലാണ്. മുസ്ലിംലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പില്‍ നടമാടുന്ന അഴിമതി വിളിച്ചുപറഞ്ഞതിന് പിള്ള ഗ്രൂപ്പിന്റെ എംഎല്‍എ ഗണേശ്കുമാര്‍ യുഡിഎഫ് നിയമസഭാകക്ഷിക്ക് പുറത്തായി. ഗണേശിനേക്കാള്‍ വാശിയോടെ സര്‍ക്കാരിനെതിരെ പറയുക മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുക കൂടി ചെയ്ത ചീഫ് വിപ്പ് പി സി ജോര്‍ജ് ഇന്നും പദവിയില്‍ തുടരുന്നു. കഴിഞ്ഞദിവസം ബിജു രമേശിനെതിരെ പരസ്യമായി അസഭ്യംവിളിച്ച് തന്റെ സാംസ്കാരിക നിലവാരം പി സി ജോര്‍ജ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ആ ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാത്തത് ജോര്‍ജ് പലതിലും ശക്തനാണെന്ന് ബോധ്യമുള്ളതിനാലാണ്.
പിള്ള ഗ്രൂപ്പിന് ഒരു സീറ്റേ ഉള്ളൂ. മാണിയും ജോര്‍ജും നയിക്കുന്ന കേരള കോണ്‍ഗ്രസിന് ഒമ്പത് സീറ്റുണ്ട്. അധികാരം നിലനിര്‍ത്താന്‍ ഒമ്പതുതന്നെ വേണം. മാണി എത്ര കോടി കോഴവാങ്ങിയാലും ജോര്‍ജ് ആരുടെ പിതൃത്വത്തെ ചോദ്യംചെയ്താലും ഒമ്പതിന്റെ ഫലം ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിക്കും. കേരള കോണ്‍ഗ്രസും ലീഗും മാത്രമല്ല സഖ്യകക്ഷികള്‍. വീരേന്ദ്രകുമാര്‍ നയിക്കുന്ന ഐക്യ ജനാതാദളുണ്ട്, ഇടതുപക്ഷത്തുനിന്ന് അടര്‍ന്നുമാറിച്ചെന്ന ആര്‍എസ്പിയുണ്ട്. ഇവയ്ക്കൊന്നും എന്തുകൊണ്ട് ഈ വിഷയങ്ങളില്‍ നെഞ്ചൂക്കോടെ അഭിപ്രായം പറയാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. എല്ലാ ഘടകകക്ഷികളും അധികാരത്തിനുമുന്നില്‍ ആത്മാഭിമാനം പണയംവച്ചുവോ? യുഡിഎഫ് സംവിധാനം എണ്ണത്തിന്റെ ബലത്തില്‍ ഭരണംനിലനിര്‍ത്തുമ്പോള്‍ കേരളീയന്റെ അന്തസ്സിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കപ്പെടുകയാണോ?
കേരളവും കേരളീയരും ഇതിനുമുമ്പ് ഇത്തരമൊരു പരിതോവസ്ഥയില്‍ എത്തിയിട്ടില്ല. കെ കരുണാകരന്‍ ഭരിക്കുമ്പോള്‍പോലും ഭരണത്തിലും ജനങ്ങളോടുള്ള സമീപനത്തിലും ഇതിലേറെ അന്തസ്സുണ്ടായിരുന്നു. ആ കരുണാകരനെ ഉപജാപത്തിലൂടെ പുറത്താക്കാന്‍ കാണിച്ച കൗശലം ഇന്ന് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മറ്റൊരര്‍ഥത്തില്‍ പ്രയോഗിക്കുകയാണ്. അതിന് അദ്ദേഹത്തിന് ചില സാമുദായിക ശക്തികളുടെ ഉള്‍പ്പെടെ പിന്തുണ ലഭിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ ഹീനമായ വഴികളിലൂടെ തൃപ്തിപ്പെടുത്തി ജനവിരുദ്ധസര്‍ക്കാരിന്റെ ആയുസ്സ് നീട്ടാമെന്ന് അദ്ദേഹം തെളിയിക്കുകയാണ്. അതിനെതിരെ ശബ്ദിക്കാന്‍ ഘടകകക്ഷികളെന്നല്ല കോണ്‍ഗ്രസിനകത്തുപോലും നീതിബോധമോ അന്തസ്സോ ഉള്ള ശബ്ദം ഉയരുന്നില്ല എന്നത് കേരളത്തിന്റെ ശാപംതന്നെ. ഒരര്‍ഥത്തില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ തീര്‍ത്ത കവചമാണ് ഉമ്മന്‍ചാണ്ടിയുടെ ബലം.
ബാര്‍ കോഴക്കേസ് എ കെ ആന്റണി ഇടപെട്ട് അത്ഭുതകരമായി അവസാനിപ്പിച്ചുവെന്ന് ലജ്ജയില്ലാതെ നമ്മുടെ മാധ്യമങ്ങള്‍ എഴുതി. ബിന്ധ്യാസ് തോമസ് എന്ന നീലച്ചിത്ര ബ്ലാക്മെയില്‍ കേസ് പ്രതി ബിജു രമേശിന്റെ വസതിയിലേക്ക് മാധ്യമ ക്യാമറകള്‍ക്ക് നടുവിലൂടെ നടന്നുകയറിയതും തിരിച്ച് ജനിബിഡമായ തെരുവിലൂടെ മന്ദംമന്ദം നടന്ന് അഭിനയിച്ചതും ബാര്‍ കോഴക്കേസില്‍ "വഴിത്തിരിവ്' സൃഷ്ടിക്കാനുള്ള ഉപജാപമാണെന്ന് കണ്ടെത്താനുള്ള ഔചിത്യംപോലും നമ്മുടെ ചില മാധ്യമങ്ങള്‍ കാണിച്ചില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് നാടുഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും മാത്രമല്ല സരിതാനായരും ബിന്ധ്യാസ് തോമസും കൂടിയാണ്. ഈ അവിശുദ്ധ ഐക്യമുന്നണിയെ തുറന്നുകാണിക്കാനുള്ള പ്രക്രിയയാണ് കേരളത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയം. ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ യുഡിഎഫില്‍ അണിനിരന്ന ആര്‍ക്കെങ്കിലും ചങ്കൂറ്റമുണ്ടോ എന്ന് കാത്തിരുന്നുകാണാം.

മൂക്കുകയറില്ലാത്ത പൊലീസ് നയം

ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളുടെ അടിസ്ഥാനസ്വഭാവമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ജനവിരുദ്ധനയങ്ങളുടെയും അഴിമതിയുടെയും ഘോഷയാത്രയാണ് ഉണ്ടാകുന്നത്. അതിനെതിരെ പ്രതിഷേധമുയരുന്നത് സ്വാഭാവിക ജനാധിപത്യപ്രക്രിയയാണ്. എന്നാല്‍, അത്തരം ജനാധിപത്യമര്യാദകളില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ല. മര്‍ദനസംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭങ്ങളെ തച്ചുതകര്‍ക്കുക; അതിനു സാധ്യമല്ലെങ്കില്‍ സമരങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന കുപ്രചാരണങ്ങള്‍ ആസൂത്രിതമായി അഴിച്ചുവിടുക എന്നതാണ് യുഡിഎഫ് അവലംബിക്കുന്ന രീതി. കേരളം കണ്ട ഏറ്റവുംവലിയ സമരമുന്നേറ്റങ്ങളിലൊന്നായിരുന്നു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടുള്ള സെക്രട്ടറിയറ്റ് ഉപരോധം. ആ സമരത്തിന്റെ കരുത്തിനുമുന്നില്‍ അടിയറവ് പറഞ്ഞാണ്, സെക്രട്ടറിയറ്റ് അടച്ചിട്ടതും ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും. ഉന്നയിച്ച രണ്ട് ആവശ്യത്തില്‍ ഒന്ന് നേടിയശേഷം അവസാനിപ്പിച്ച ആ സമരത്തെപ്പോലും പരാജയത്തിന്റെ കണക്കില്‍പ്പെടുത്തി അപഹസിക്കുന്നതിലൂടെ അഴിമതിക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും വിടുവേല ചെയ്യാനാണ് നമ്മുടെ ചില മാധ്യമങ്ങള്‍ മുതിരുന്നത്.
കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയുടെ തെളിവുകളാണ് ബാര്‍ കേസിലൂടെ പുറത്തുവരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏതെങ്കിലും ശാസ്ത്രീയമായ ആവശ്യകതയുടെയോ യാഥാര്‍ഥ്യബോധത്തോടെയുള്ള പര്യാലോചനയുടെയോ ഭാഗമായല്ല പൊടുന്നനെ ഒരു മദ്യനയം പ്രഖ്യാപിച്ചത്. ബാറുടമകളില്‍നിന്ന് കറന്നെടുക്കാവുന്ന കോടികള്‍ ലാക്കാക്കിയുള്ള അഭ്യാസമായിരുന്നു അത്. ആ നയം അതേ സര്‍ക്കാര്‍തന്നെ വെട്ടുകയും തിരുത്തുകയും ചെയ്യുന്നു. അതിന്റെ മറവില്‍ അനേക കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തെളിവുസഹിതം അതിലുള്‍പ്പെട്ടവര്‍ പുറത്തുപറയുന്നു. പരസ്യപ്പെടുത്തിയ തെളിവുകള്‍ വച്ച് ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രിയും യുഡിഎഫ് സര്‍ക്കാരിലെ മറ്റു ചില പ്രമുഖ മന്ത്രിമാരും ഈ അഴിമതിയില്‍ പങ്കാളികളാണ്. ദിനംപ്രതി പുതിയ തെളിവുകള്‍ പുറത്തുവരുന്നു. എന്നാല്‍, എല്ലാത്തിനെയും അവഗണിച്ച് തട്ടിപ്പുകാരെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊലീസ് സംവിധാനത്തെ അതിനായി നാണംകെട്ട നിലയില്‍ ദുരുപയോഗിക്കുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിനപ്പുറം സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനും പൊലീസിനെ കയറൂരിവിടുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായത്. കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കഴിഞ്ഞദിവസം ക്രൂരമായ ആക്രമണമാണുണ്ടായത്. ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും മാത്രമല്ല കൈയില്‍ കിട്ടിയ കല്ലുപയോഗിച്ചുപോലും സമര വളന്റിയര്‍മാരെ പൊലീസ് നേരിട്ടു. രണ്ടുപേരുടെ കണ്ണ് പൊലീസ് തകര്‍ത്തു. ഏഴുപേരുടെ തലയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേല്‍പ്പിച്ചാണ് തലസ്ഥാനഗരത്തിലെ പൊലീസ് താണ്ഡവം അവസാനിപ്പിച്ചത്.
ഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയതസ്കരന്മാരെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കുമേല്‍ കുതിരകയറുന്ന പൊലീസ് നയമാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സിപിഐ എമ്മിനും ഇടതുപക്ഷജനാധിപത്യമുന്നണിക്കുമെതിരെ സ്വീകരിക്കുന്ന നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിന്റെ മുന്നില്‍നില്‍ക്കുന്ന സിപിഐ എമ്മിനെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊലീസിനെ കയറൂരിവിടുന്നത്. ഏഴായിരത്തോളം കേസിലായി ഒന്നരലക്ഷത്തോളം സിപിഐ എം പ്രവര്‍ത്തകരെയാണ് ഇതിനകം സംസ്ഥാനത്ത് തെറ്റായ രീതിയില്‍ പ്രതിചേര്‍ത്തത്. കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) സാമൂഹ്യവിരുദ്ധരായ ഗുണ്ടകളെ കൈകാര്യം ചെയ്യാന്‍ കൊണ്ടുവന്ന നിയമമാണ്. ആ നിയമത്തില്‍ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, സിപിഐ എം പ്രവര്‍ത്തകരുടെ പേരിലാകുമ്പോള്‍ അത്തരം വ്യവസ്ഥകള്‍ കാറ്റില്‍ പറത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 27 സിപിഐ എം പ്രവര്‍ത്തകരെയാണ് നാടുകടത്താന്‍ ഉത്തരവിറക്കിയത്. അഴിമതിയെയും ദുര്‍ഭരണത്തെയും എതിര്‍ക്കുന്നവരെ സമൂഹവിരുദ്ധരെന്ന് മുദ്രകുത്തി തുറുങ്കിലടയ്ക്കുകയാണ്. വ്യാജവാറ്റുകാരനും കള്ളനോട്ടടിക്കാരനും മണ്ണുമാഫിയക്കാരനും ദേശവിരുദ്ധനും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവനുമാണ് ഗുണ്ട. എന്നാല്‍, അഴിമതിക്കും ചൂഷണത്തിനും വിലക്കയറ്റത്തിനും ജീവിതദുരിതങ്ങള്‍ക്കുമെതിരെ സമരം ചെയ്യുന്ന പൊതുപ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.
രാഷ്ട്രീയ ദുഷ്ടലാക്കില്‍ ഭീകരപ്രവര്‍ത്തനവിരുദ്ധനിയമവും ഉപയോഗിക്കപ്പെടുന്നു. കതിരൂരില്‍ ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ നിയമം ബാധകമാക്കിയത് ഉദാഹരണം. കേരള പൊലീസ് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും നിയമസമാധാനപാലനത്തിലും ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ സേനയാണ്. ആ സേനയെ ഷണ്ഡീകരിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നത്. തങ്ങളുടെ അടിമകളാക്കി പൊലീസ് സേനയെ സര്‍ക്കാര്‍ മാറ്റുമ്പോള്‍ തകരുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്ത തന്നെയാണ്. ജനാധിപത്യവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമവിരുദ്ധനടപടികള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും ആവശ്യപ്പെടുന്നതാണ് ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹത്തോടെയുള്ള പൊലീസ് നടപടികള്‍.

ഫസല്‍ വധം: മാധ്യമങ്ങള്‍ കണ്ണുതുറക്കട്ടെ

സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ സമാപനദിവസം ചില ചാനലുകള്‍ സംപ്രേഷണംചെയ്ത ഒരു ബ്രേക്കിങ് ന്യൂസ് "കാരായി രാജനും ജില്ലാ കമ്മിറ്റിയില്‍' എന്നായിരുന്നു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് കണ്ടുമടുത്ത ജനങ്ങള്‍ക്ക് അത് ശ്രദ്ധിക്കേണ്ട വാര്‍ത്തയായി തോന്നിയില്ല എന്നതുകൊണ്ടാകണം, അന്ന് അതിന്മേല്‍ ചര്‍ച്ചയോ തുടര്‍വാര്‍ത്തകളോ ഉണ്ടായില്ല. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെയാണെങ്കില്‍ എത്ര നികൃഷ്ടമായ രീതിയിലും അപവാദപ്രചാരണവും ആക്രമണവും നടത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ മടിച്ചുനില്‍ക്കാറില്ല എന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി ആ വാര്‍ത്തയും മാറിയതു മിച്ചം. എന്നാല്‍, അത്തരമൊരു വാര്‍ത്തയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അങ്ങനെ വിസ്മൃതമാകുന്നതല്ല. ഫസല്‍വധക്കേസ് ഇന്ന് ദുരൂഹമായ ഒന്നല്ല. അതില്‍ പങ്കെടുത്തവരും സഹായിച്ചവരും ആരെന്ന് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. അങ്ങനെ പുറത്തുവരുന്ന പ്രതികളുടെ ലിസ്റ്റില്‍ കാരായി രാജന്റെ പേരില്ല; സിപിഐ എമ്മിന്റെ പേരില്ല.
2006 ഒക്ടോബര്‍ 22നാണ്, തലശേരിയിലെ സെയ്താര്‍ പള്ളിക്കടുത്ത് എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസല്‍ കൊലചെയ്യപ്പെട്ടത്. കൊലപാതകം നടത്തിയത് ആര്‍എസ്എസുകാരാണെന്ന് എന്‍ഡിഎഫ് പരസ്യമായി പറയുകയും നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. "കൊലയാളികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല' എന്ന് ആര്‍എസ്എസ് പ്രതിനിധികള്‍ക്കുനേരെ വിരല്‍ചൂണ്ടിയാണ് അന്ന് സമാധാനയോഗം എന്‍ഡിഎഫ് ബഹിഷ്കരിച്ചത്. എന്നാല്‍, തുടര്‍ച്ചയായ വ്യാജപ്രചാരണത്തിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ച് ആര്‍എസ്എസിനെ രക്ഷിക്കുന്ന സംഘടിതമായ പ്രവര്‍ത്തനമാണ് പിന്നീടുണ്ടായത്. അതില്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കളും ഏതാനും മാധ്യമങ്ങളും പങ്കാളിയായി.
സിബിഐയെക്കൊണ്ട് കേസ് എടുപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിനുപിന്നില്‍, സിപിഐ എം വേട്ടയ്ക്കുള്ള ആഗ്രഹമായിരുന്നു. ഒരു തെളിവുമില്ലാതെ, ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ സിപിഐ എമ്മിനുമേല്‍ സിബിഐ കേസ് വച്ചുകെട്ടി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തലശേരി ഏരിയ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനും പ്രതിചേര്‍ക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന് അവര്‍ 17 മാസം ജയിലില്‍ കിടന്നു. 14 മാസമായി സ്വന്തം നാട്ടിലോ വീട്ടിലോ പോകാന്‍പോലും കഴിയുന്നില്ല. കേസില്‍ ആദ്യം പ്രതിയാക്കപ്പെട്ട മൂന്നുപേരോട് സിബിഐ സംഘം ആവശ്യപ്പെട്ടത്, കാരായി രാജനടക്കമുള്ള നേതാക്കളുടെ പേര് പറയാനാണ്. സിബിഐയുടെ കേസ് ഡയറിയില്‍, കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ ആസൂത്രണം വ്യക്തമാക്കുന്ന മൊഴികളുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാറിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളുടെ തുടര്‍ച്ചയായി, ഫസല്‍ കേസിന്റെ ഉള്ളുകള്ളികള്‍ പുറത്തുവന്നിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ഒരാള്‍ ആര്‍എസ്എസിന്റെ പ്രചാരകനായി ചുമതലയെടുത്തശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നും ആര്‍എസ്എസ് ക്രിമിനല്‍ ടീമിനെ കൊല നടത്താനായി നിയോഗിച്ചിരുന്നുവെന്നുമാണത്. ഈ സംഘത്തില്‍പ്പെട്ടവരെ സിബിഐ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തെങ്കിലും, രാഷ്ട്രീയസമ്മര്‍ദത്തിനുവഴങ്ങി കുറ്റം സിപിഐ എമ്മിനുമേല്‍ ചാര്‍ത്താന്‍ വ്യഗ്രതയോടെ ശ്രമം തുടരുകയാണുണ്ടായത്.
2007ല്‍ തലശേരിയിലെ മാടപീടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിജേഷിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയിട്ടുണ്ട്. ഫസല്‍വധം നടന്ന് മൂന്നുമാസത്തിനുശേഷമായിരുന്നു ജിജേഷിന്റെ കൊലപാതകം. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എന്‍ഡിഎഫുകാരാണ് അത് ചെയ്തതെന്നുമാണ് ആര്‍എസ്എസ് ആ ഘട്ടത്തില്‍ പറഞ്ഞത്. സിപിഐ എമ്മും എന്‍ഡിഎഫും തമ്മില്‍ ഒരു സംഘര്‍ഷവുമില്ലാത്ത പ്രദേശത്ത് എന്‍ഡിഎഫുകാരനെ കൊന്ന് അതിന്റെപിന്നില്‍ സിപിഐ എം ആണെന്നും ഏതാനും നാളുകള്‍ക്കുശേഷം സിപിഐ എം പ്രവര്‍ത്തകനെ കൊന്ന് അതിനു പിന്നില്‍ എന്‍ഡിഎഫ് ആണെന്നും പ്രചരിപ്പിച്ച കൗശലമാണ് ആര്‍എസ്എസ് സ്വീകരിച്ചത്. അതിനാണ് സിബിഐ കുടപിടിച്ചത്.
ഈ രാഷ്ട്രീയക്കളിയുടെ ഫലമായി, ഫസല്‍ കേസില്‍ നിരപരാധികളാണ് പ്രതികളാക്കപ്പെട്ടത്. ഈ കേസില്‍ തുടരന്വേഷണം നടത്തുകയും യഥാര്‍ഥ പ്രതികളെ പിടികൂടുകയും നിരപരാധികളെ വിട്ടയക്കുകയും ചെയ്യണമെന്ന ആവശ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ഇതാവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ പ്രമേയം പാസാക്കിയ ജില്ലാ കമ്മിറ്റിയില്‍, കാരായി രാജനെ ഉള്‍പ്പെടുത്തിയതിലാണ്, വലതുപക്ഷമാധ്യമങ്ങള്‍ക്ക് അരിശം വന്നത്. സിബിഐക്കും ആര്‍എസ്എസിനും തോന്നുന്ന കഥകള്‍ക്കനുസരിച്ച് കേസുകള്‍ ഉണ്ടാകുമ്പോള്‍, ഇരകളാകുന്ന സിപിഐ എം പ്രവര്‍ത്തകരെ പാര്‍ടി തള്ളിപ്പറയണമെന്ന് വലതുപക്ഷത്തിന് ആഗ്രഹിക്കാം- അങ്ങനെ സംഭവിച്ചേ തീരൂ എന്ന ശാഠ്യമരുത്. കള്ളക്കേസില്‍ പീഡിപ്പിക്കപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഇത്തരം മാധ്യമങ്ങളില്‍നിന്ന് ഒരിറ്റു സഹതാപം ആവശ്യമില്ല- എന്നാല്‍, മറ്റുപലേടത്തും സമാന്തര അന്വേഷണം നടത്തി വിധിപറയാന്‍ അത്യുത്സാഹം കാണിക്കുന്ന നിങ്ങള്‍, ആര്‍എസ്എസില്‍നിന്ന് പുറത്തുവന്ന പുതിയ വിവരങ്ങള്‍ വച്ച് നേരിയ പരിശോധന നടത്താനുള്ള ആര്‍ജവമെങ്കിലും കാണിക്കണം. സിബിഐയും ആര്‍എസ്എസും ചൂണ്ടിക്കാട്ടുന്നവര്‍ക്കുനേരെ അലറിവിളിച്ച് ഓടുന്നതിനുപകരം അത്തരമൊരു വിശേഷബുദ്ധി നിങ്ങള്‍ക്കുണ്ടായെങ്കില്‍ എന്നാശിക്കട്ടെ. നാദാപുരത്ത് നടക്കാത്ത തെരുവന്‍പറമ്പ് "ബലാത്സംഗക്കഥ'യുടെ പേരില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ വര്‍ഗീയതീവ്രവാദികളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ദുഷ്ടമനസ്സിനെ ഉപേക്ഷിക്കാന്‍ ഇനിയെങ്കിലും ഈ മാധ്യമങ്ങള്‍ തയ്യാറാകണം.

ചാണകം ചാരുന്ന ഉദ്യോഗസ്ഥവൃന്ദം

by പി എം മനോജ് on 06-February-2015
ചാണകം ചാരുന്ന ഉദ്യോഗസ്ഥവൃന്ദം
രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേധാവിത്വവും കോര്‍പറേറ്റുകളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ അഴിമതിയെന്ന ഊരാക്കുരുക്കില്‍നിന്ന് സിവില്‍ സര്‍വീസ് മാറ്റിനിര്‍ത്തപ്പെടില്ല. സത്യസന്ധമായും ആര്‍ജവത്തോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥമേധാവികളെപോലും അഴിമതിയില്‍ കുരുക്കിയിടാനോ നിസ്സഹായരാക്കി മാറ്റാനോ രാഷ്ട്രീയനേതൃത്വത്തിന് കഴിയുന്നു. അതിന് കോര്‍പറേറ്റുകളുടെ സഹായവും ഇടപെടലും ഉണ്ടാകുന്നു. സമീപകാലത്ത് കേരളത്തില്‍ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യത എക്കാലത്തെക്കാളും ഇടിഞ്ഞിരിക്കുന്നു. ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലടിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനുനേരെ പരസ്യമായ ആക്രമണം നടത്തിയവരെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഭരണനേതൃത്വം തയ്യാറാകുന്നു. ഐപിഎസില്‍ കിടമത്സരവും തൊഴുത്തില്‍കുത്തും യജമാനപ്രീതിക്കായുള്ള ആഭിചാരകര്‍മങ്ങളും അരങ്ങുതകര്‍ത്താടുന്നു.ഒരു ജില്ലയിലെ പൊലീസ് മേധാവി അഴിമതി നടത്തി പിടിക്കപ്പെട്ടു. തന്നെക്കൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത് ചെയ്യിച്ചു എന്നാണ് രാഹുല്‍ ആര്‍ നായര്‍ എന്ന ആ ജില്ലാമേധാവി ആക്ഷേപമുന്നയിച്ചത്.
ജയില്‍വകുപ്പ് മേധാവിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ്ബിനെ പരസ്യമായി അപമാനിച്ച് പുറത്താക്കിയത് ഇതേ സര്‍ക്കാരാണ്. പബ്ലിക് റിലേഷന്‍സ് വകുപ്പ് മേധാവിയായിരുന്ന എ ഫിറോസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് വിവാദത്തിലാണ് പിടിക്കപ്പെട്ടത്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് അഴിമതിയിലൂടെ കോടികള്‍ അവിഹിതമായി സമ്പാദിച്ച് സസ്പെന്‍ഷനിലാണ്. ഈ ഉദാഹരണങ്ങള്‍ കണ്ടുവേണം സംസ്ഥാനത്തെ സിവില്‍ സര്‍വീസിന്റെ നിലവാരത്തകര്‍ച്ചയും അതിന്റെ കാരണങ്ങളും പ്രത്യാഘാതവും പരിശോധിക്കാന്‍. ജനുവരി 31ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ഒരു പത്രത്തില്‍ ഇങ്ങനെ എഴുതുന്നു: "ഏകദേശം രണ്ടുവര്‍ഷം ചീഫ് സെക്രട്ടറിയായിരുന്ന എനിക്കെതിരെ ആരോപണങ്ങളുടെ പരമ്പരതന്നെ ഉണ്ടാക്കി. അത് ചെയ്തത് സിവില്‍ സര്‍വീസിലെ തന്നെ മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്നു പറയേണ്ടിവരുന്നതില്‍ എനിക്ക് ലജ്ജയുണ്ട്'. "ഏതാനും ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നു കരുതി കള്ള ഒപ്പിട്ടാണ് പ്രധാനമന്ത്രിമുതല്‍ പേഴ്സണല്‍ മന്ത്രാലയത്തിനുവരെ പരാതികള്‍ എത്തിച്ചത്' എന്നും സ്ഥാനമൊഴിഞ്ഞശേഷം ചീഫ് സെക്രട്ടറി വിലപിക്കുന്നു. ഇതേ ചീഫ് സെക്രട്ടറിയാണ് തലസ്ഥാന നഗരത്തിലെ അനധികൃത ഭൂമി ഇടപാടുകേസില്‍ താന്‍ ചെയ്തത് മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുക മാത്രമായിരുന്നുവെന്ന് പ്രസ്താവന നടത്തിയത്. ആ കേസില്‍ അദ്ദേഹം വിരമിക്കുന്നതുവരെ എഫ്ഐആര്‍ സമര്‍പ്പിക്കാതെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ചീഫ് സെക്രട്ടറി ഇതര ഐഎഎസ് ഉദ്യോഗസ്ഥരെ നയിക്കേണ്ട ആളാണ്. അങ്ങനെയൊരാള്‍തന്നെ, കീഴുദ്യോഗസ്ഥര്‍ തനിക്കെതിരെ ഉപജാപം നടത്തുന്നു എന്ന് വിലപിക്കുമ്പോള്‍ വായിച്ചെടുക്കേണ്ടത് സിവില്‍ സര്‍വീസ് ചെന്നുപെട്ട അരാജകാവസ്ഥയുടെ ഗൗരവമാണ്.
സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും മൂന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും എട്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും 14 പിഎമാരും പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികളും സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപണത്തിന്റെ നിഴലിലാണ് എന്ന് വിജിലന്‍സ് രേഖകളുണ്ട്. ഈ അഴിമതിക്കാരെ പിടിക്കുന്നതിന് മുന്നുപാധിയായി പൊലീസിലെ ഡിവൈഎസ്പി, സിഐ റാങ്കില്‍പ്പെട്ട മുപ്പത്തഞ്ചോളം വിജിലന്‍സ് ഉദ്യോസ്ഥരെ മാറ്റണം എന്ന് വിജിലന്‍സ് മേധാവി ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു. അതില്‍ പൊലീസ് സേനയിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമാകും. ഉദ്യോഗസ്ഥരെക്കൊണ്ട് അരുതാത്തത് ചെയ്യിക്കുകയാണ്. പൊലീസ് സേനയില്‍ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞുവരുന്നു. മുഖംനോക്കാതെയല്ല, സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന മുഖങ്ങള്‍ നോക്കിത്തന്നെയാണ് നടപടികളുണ്ടാകുന്നത്. എഡിജിപി ഹേമചന്ദ്രന്‍ ഈ നയത്തിന്റെ ഇരകളിലൊരാളാണ്. നേരത്തെ അദ്ദേഹത്തെക്കുറിച്ച് പക്ഷപാതത്തിന്റെയോ തെറ്റായ സമീപനത്തിന്റെയോ ആക്ഷേപം ഉണ്ടായിരുന്നില്ല. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം കെട്ടിവച്ചത് അദ്ദേഹത്തിന്റെ തലയിലാണ്. രാഷ്ട്രീയ അധികാരകേന്ദ്രങ്ങള്‍ തീര്‍ത്ത കുരുക്കില്‍ സ്വന്തം വിശ്വാസ്യതയുടെ കഴുത്ത് ഞെരിഞ്ഞ് അമരുന്നത് നിസ്സഹായനായി കണ്ടുനില്‍ക്കാനേ പിന്നീട് ആ ഉദ്യോഗസ്ഥന് കഴിഞ്ഞുള്ളൂ.
അലക്സാണ്ടര്‍ ജേക്കബ് പൊലീസ് സേനയിലെ നീതിനിഷ്ഠനായ ഉദ്യോഗസ്ഥന്‍ എന്ന സല്‍പ്പേരിന് ഒരിക്കലും കളങ്കം ഏല്‍പ്പിച്ച ആളല്ല. ജയിലറകളെ മനുഷ്യാവകാശലംഘനത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ഇടങ്ങളായി മാറ്റാനുള്ള യുഡിഎഫ് ഭരണനേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങിയില്ല എന്നതാണ് അദ്ദേഹത്തെ അപമാനിച്ച് ഒഴിവാക്കാന്‍ കാരണമായത്.
ബാര്‍ കോഴ ആരോപണമുയര്‍ന്നിട്ട് മൂന്നുമാസം പിന്നിട്ടു. ഇന്നുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു ബാറുടമ പരസ്യമായി പ്രഖ്യാപിച്ചതാണ് സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന്. അതിന് ഉപോല്‍ബലകമായ തെളിവുകള്‍ പുറത്തുവന്നു. സംഭാഷണങ്ങള്‍, ഉള്‍പ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍- അങ്ങനെ പലതും. പക്ഷേ, പൊലീസ് കേസ് തെളിയിക്കുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ ഒരു കൊലപാതകക്കേസില്‍, നടന്നിട്ടില്ലാത്ത ടെലിഫോണ്‍ സംഭാഷണം കേട്ടിട്ടും പ്രതികരിച്ചില്ല എന്ന വ്യാജ ആരോപണം സൃഷ്ടിച്ച് സിപിഐ എമ്മിന്റെ രണ്ട് പ്രധാന നേതാക്കളെ തുറുങ്കിലടച്ച പൊലീസാണ് കേരളത്തിലേത്. ആ പൊലീസിനും വിജിലന്‍സിനും മാണി വാങ്ങിയ കോഴയുടെ തെളിവ് ശേഖരിക്കാന്‍ കഴിയുന്നില്ലപോലും.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ യുഡിഎഫ് എംഎല്‍എ കെ ബി ഗണേശ്കുമാര്‍ നിയമസഭയിലാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് അദ്ദേഹം വിശദീകരിച്ചു. എ നാസിമുദ്ദീന്‍, അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം എന്നിവര്‍ അഴിമതിക്കാരാണെന്നും കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്നുമെന്നാണ് ഗണേശ് പറഞ്ഞത്. തന്റെപക്കല്‍ തെളിവുണ്ടെന്നും അവ എവിടെ വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നും വെല്ലുവിളിസ്വരത്തില്‍ ഗണേശ്&മലഹശഴ;പറഞ്ഞിട്ടും അന്വേഷണവുമില്ല; മറുപടിയുമില്ല. പൊതുമരാമത്ത് വകുപ്പില്‍ മാത്രമല്ല മറ്റൊരു മന്ത്രികൂടി അഴിമതിക്കാരാണെന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി ഗണേശ് പറഞ്ഞതിനെ ആക്ഷേപിക്കാനും സാങ്കേതികത്വം പറഞ്ഞ് അവഗണിക്കാനുമാണ് യുഡിഎഫ് ഗവണ്‍മെന്റ് തയ്യാറായത്.
ബാര്‍ കോഴ കേസ് അട്ടിമറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുകയാണ്. ഒടുവില്‍ വരുന്ന വാര്‍ത്ത കേസന്വേഷണ ചുമതലയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ പോകുന്നു എന്നാണ്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളും അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസും അവധിയില്‍ പോകുകയാണ്. മുഖ്യമന്ത്രിക്കും മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണും പങ്കാളിത്തമുണ്ടെന്ന് ആരോപണമുള്ള പാറ്റൂര്‍ ഭൂമി ഇടപാട് കേസന്വേഷണത്തിന്റെ ചുമതലകൂടി ഉള്ളയാളാണ് ജേക്കബ് തോമസ്. വിന്‍സന്‍പോള്‍ അവധിയില്‍ പോകുമ്പോള്‍ വിജിലന്‍സിന്റെ പൂര്‍ണചുമതല ജേക്കബ് തോമസിന് നല്‍കേണ്ടതായിരുന്നു. അതും അട്ടിമറിക്കപ്പെട്ടു.
ബാര്‍ കോഴ കേസ് കെ എം മാണി എന്ന ഒരു മന്ത്രിയില്‍ കേന്ദ്രീകരിക്കുക, മാണിയെ രക്ഷിച്ച് കേസ് തന്നെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഭരണനേതൃത്വം സ്വീകരിക്കുന്നത്. മദ്യനയം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ധനമന്ത്രി മാത്രമല്ല. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പുറമെയുണ്ട്. രണ്ടു മന്ത്രിമാര്‍ക്ക് കൂടി പണം കൊടുത്തു എന്ന് ബാര്‍ ഉടമാസംഘം നേതാവ് വിജിലന്‍സിന് മൊഴി നല്‍കിയിട്ടുമുണ്ട്. അന്വേഷണം ആ വഴിക്കൊന്നും പോകാന്‍ പാടില്ല എന്നാണ് നിര്‍ബന്ധം. അതിനര്‍ഥം ഉദ്യോഗസ്ഥര്‍ക്ക് നേരായ നിലയില്‍ അന്വേഷണം നടത്താനും നിയമം നടപ്പാക്കാനും സ്വാതന്ത്ര്യമില്ല എന്നാണ്. ഇത് പുതിയ അനുഭവമല്ല. സോളാര്‍ കേസില്‍ പങ്കാളികളായി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍നിന്ന് പുറത്തുപോയവരുണ്ട്. ടെനി ജോപ്പന്‍, ജിക്കുമോന്‍ തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ വിശ്വസ്ത ഗണ്‍മാനായിരുന്ന സലീംരാജിനെയും പുറത്താക്കേണ്ടിവന്നു. അഴിമതി നടത്താനും അത് മൂടിവയ്ക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ കരുക്കളാകുന്നു.
കേരളത്തിന്റെ നേട്ടങ്ങളെ മാത്രമല്ല സംസ്ഥാനത്തെ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യതയെയും തകര്‍ക്കുന്ന ഒന്നായി ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ഭരണം മാറിയിരിക്കുന്നു. ഇതിന്റെ അനിവാര്യമായ പ്രത്യാഘാതമാണ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരും ഉദ്യോഗസ്ഥരിലെ അഴിമതിയുടെയും അരാജകത്വത്തിന്റെയും വര്‍ധനയും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യവും. അഴിമതിക്കാരായ ഭരണനേതൃത്വത്തിന് വഴങ്ങി വിടുവേല ചെയ്ത് സ്വയം നാറുക, അഴിമതി ഘോഷയാത്രയില്‍ പങ്കാളികളായി സ്വന്തം സമ്പാദ്യം കൂട്ടുക, അതിനു തയ്യാറല്ലെങ്കില്‍ പീഡനത്തിനിരയാകുക എന്നതായിരിക്കുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥന്റെ ഗതി. ചാണകം ചാരിയാല്‍ ചാണകമേ മണക്കൂ. യുഡിഎഫ് എന്ന ചാണകത്തിെന്‍റ ദുര്‍ഗന്ധം ഉദ്യോഗസ്ഥവൃന്ദം പേറുകയാണ്. ഐഎഎസ്-ഐപിഎസുകാര്‍ക്ക് ഡെപ്യൂട്ടേഷന്‍ എന്ന രക്ഷാമാര്‍ഗമുണ്ട്. അതില്‍ താഴെയുള്ളവര്‍ക്ക് അതുമില്ല.
- See more at: http://www.deshabhimani.com/news-articles-all-latest_news-439231.html#sthash.hTnpdhIA.ZPhLXkfL.dpuf

Wednesday, April 2, 2014

മുക്കിക്കളഞ്ഞ പത്രക്കുറിപ്പ്

മാതൃഭൂമിയിലെ ജോലി വലിച്ചെറിഞ്ഞ് പത്ര മുതല്ലാളിക്കെതിരെ പാലക്കാട്ട് മത്സരിക്കുന്ന കെ ശ്രീജിത്തിന്റെ പത്രക്കുറിപ്പ്. 
ഇത് മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയതാണ്. 
പൂര്ന്ന രൂപം ഇവിടെ: 

വാര്‍ത്താക്കുറിപ്പ്

ഞാന്‍ പാലക്കാട് മത്സരിക്കുന്നതിന് വലിയ അര്‍ത്ഥതലവും വ്യാപ്തിയുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ മത്സരം വളരെ ഗൗരവമേറിയ ഒന്നാണ്. ഇന്ത്യയിലൊട്ടാകെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍, തൊഴിലിടങ്ങളിലെ കടുത്ത പീഡനം, തൊഴില്‍ ചൂഷണം എന്നിവ അതിരുവിട്ടതും അതിക്രൂരവുമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ സജീവമാക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അങ്ങിനെയുള്ളപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ തന്നെ കടുത്ത തൊഴിലാളി വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും നിലനില്‍ക്കുകയും പ്രതിഷേധിക്കാനുള്ള അവകാശമില്ലാതാക്കുകയും ചെയ്യുന്ന സാഹചര്യം അതീവഗുരുതരമാണ്. അവകാശപ്പോരാട്ടത്തിന്റെ ഭാഗമായി ഒരു ധര്‍ണ പോലും നടത്താനുള്ള സ്വാതന്ത്ര്യമില്ലാതിരിക്കുകയും രാഷ്ട്രീയരംഗത്ത് തികഞ്ഞ ജനാധിപത്യവാദികളായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സ്വന്തം സ്ഥാപനങ്ങളില്‍ കടുത്ത ജനാധിപത്യ വിരുദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്. ഈ സാഹചര്യത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യയിലെ പത്രമുതലാളിമാരുടെ സംഘടനയായ ഐ.എന്‍.എസിന്റെ നേതൃനിരയിലുള്ള ഒരു വ്യക്തിയും കേരളത്തില്‍ വലിയ പാരമ്പര്യമുള്ള ഒരു പത്രത്തിന്റെ എം.ഡിയുമായ എം.പി.വീരേന്ദ്രകുമാറിനെതിരായ എന്റെ മത്സരം. തൊഴിലിടത്തിലെ കടുത്ത പീഡനത്തിനും ജനാധിപത്യവിരുദ്ധതയ്ക്കും ഇരയായ ഒരു വ്യക്തി എന്ന നിലയിലും കൂടിയാണ് എന്റെ ഈ മത്സരം. ആ അനുഭവം മറ്റൊരാളുടെ വെളിച്ചത്തില്‍ പറയാതെ തന്നെ എനിക്കറിയാം എന്നത് ഇതിന്റെ ആഴം കൂട്ടുന്നു.

ഞാന്‍ മത്സരരംഗത്തേയ്ക്ക് വരാനുണ്ടായ കാരണം തന്നെ എം.പി.വീരേന്ദ്രകുമാര്‍ മത്സരിക്കുന്നു എന്നതാണ്. എന്റെ പ്രതിഷേധം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വ്യവസ്ഥിതിയോടും അതിന്റെ തൊഴിലാളിവിരുദ്ധതയോടും ജനാധിപത്യ വിരുദ്ധതയോടുമാണ്. ഇതില്‍ കേവലമായൊരു വ്യക്തിവൈരാഗത്തിന്റെ പ്രശ്‌നമേയില്ല. എന്റേത് ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും അത് തുറന്നു കാണിക്കുന്നതിനുമായുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പിന്തുണ എനിക്കുണ്ട്.

മാധ്യമങ്ങളാണ് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഇന്ദ്രിയങ്ങള്‍. കലര്‍പ്പ് കയറ്റാതെ കാണാനും എഴുതാനും പറയാനും അവര്‍ തയ്യാറായാല്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. എന്നാല്‍ ഇന്ന് മാധ്യമലോകത്തിനുള്ളില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധവും കച്ചവടസ്വഭാവത്തോടെയുമുള്ള പ്രവണതകള്‍ ആത്യന്തികമായി ജനാധിപത്യത്തെ അപകടത്തില്‍പ്പെടുത്തും. ഒരു ക്യാമറയും ഫോര്‍ത്ത് എസ്‌റ്റേറ്റിനുള്ളിലേക്ക് തിരിച്ചുവെക്കുന്നില്ല. വിശുദ്ധപശുക്കള്‍ ആരാലും തിരിച്ചറിയപ്പെടാതെ മേഞ്ഞു നടക്കാന്‍ ഇത് കാരണമാവുകയാണ്.

നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന ഒരു പത്രത്തിലെ ജേര്‍ണലിസ്റ്റായി തുടര്‍ന്നു കൊണ്ട്  മത്സരിക്കുന്നത് അധാര്‍മികമായതിനാലാണ് രാജി വെച്ചു കൊണ്ട് ഞാന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്രത്തിന്റെ എം.ഡി സ്ഥാനത്തിരുന്നു കൊണ്ട് മത്സരിക്കുന്നതില്‍ നൈതികതയില്ല. ഒരു സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധം വാര്‍ത്തകള്‍ ചമയ്ക്കരുതെന്ന് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ് സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശമുണ്ട്. ഉടമ മത്സരിക്കുമ്പോള്‍ അത് മാധ്യമത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക സ്വാഭാവികമാണ്. അതിനാല്‍ ആ സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധാര്‍മികത അദ്ദേഹം പുലര്‍ത്തണം. മാത്രമല്ല, എഡിറ്റോറിയല്‍ സ്വാതന്ത്ര്യം എന്നത് നേര്‍ത്തുവരുന്ന ഇക്കാലത്ത് മാധ്യമ ഉടമകള്‍ മത്സരിക്കുമ്പോള്‍ പരസ്യക്കൂലി ഇല്ലാതെ തന്നെ പെയിഡ് ന്യൂസ് ഇടം പിടിക്കും. ഇലക്ഷന്‍ കമ്മീഷനും പ്രസ് കൗണ്‍സിലും ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

മറ്റ് പല ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാറുണ്ട്. അതൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല. വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആക്ട് പ്രകാരമുള്ള വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ട് രണ്ടു വര്‍ഷമായെങ്കിലും മുഖ്യധാരാ മാധ്യമ ഉടമകള്‍ അത് നടപ്പാക്കുന്നില്ല. സുപ്രീം കോടതിയില്‍ അവര്‍ നല്‍കിയ ഹര്‍ജിയും ഡിവിഷന്‍ ബഞ്ച് തള്ളുകയും ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയും സുപ്രീംകോടതി വിധിയെയും തൃണസമാനമായി കാണുന്നവര്‍ക്ക് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ധാര്‍മികമായി അവകാശമില്ല. ശമ്പളപരിഷ്‌കരണത്തിനായി ജോലിക്ക് ഒരു തടസവും വരുത്താതെ ധര്‍ണയിരുന്നതിന് പത്രപ്രവര്‍ത്തകരെ സ്ഥലം മാറ്റിയ മാധ്യമ ഉടമക്ക് എങ്ങനെയാണ് പാലക്കാട് പോലുള്ള ഒരു തൊഴിലാളി മേഖലയില്‍ അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുവാന്‍ കഴിയുക..? ആഗോളീകരണകാലത്ത് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആക്ട് പോലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുപ്രീംകോടതിയില്‍ വാദിച്ച ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ഒരു പ്രമുഖാംഗം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതുമാത്രമല്ല എങ്ങിനെയാണ് ഇത്തരത്തില്‍ തൊഴിലാളിവിരുദ്ധനായ ഒരാള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെന്ന് ആ മുന്നണിയുടെ നേതൃത്വം വ്യക്തമാക്കണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിലെ ഉന്നതമായ നീതിപീഠത്തിന്റെ ചരിത്രപരമായ വിധികള്‍ പോലും അംഗീകരിക്കാത്ത ഒരാളെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേയ്ക്ക് തിരഞ്ഞെടുത്തയയ്ക്കാന്‍ കഴിയുമോ? സുപ്രീം കോടതിയെ അദ്ദേഹം അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ പ്രശംസനീയമായ വേജേ ബോര്‍ഡ് എന്ന് സുപ്രീം കോടതി വിധിച്ച മജീതിയ വേജ്‌ബോര്‍ഡ് നടപ്പിലാക്കുമന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹം തയ്യാറാകണം. അതല്ലെങ്കില്‍ ഉന്നത നീതിപീഠത്തെപ്പോലും അംഗീകരിക്കാത്ത ഒരാള്‍ എങ്ങിനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതെന്ന് ബഹുമാന്യരായ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനങ്ങളോട് വിശദീകരിക്കണം. അതല്ല സുപ്രീം കോടതിയെ അംഗീകരിക്കേണ്ടതില്ല എന്നാണോ അവരുടെയും അഭിപ്രായം? ഇക്കാര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കണം. ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് വേജ് ബോര്‍ഡ് നടപ്പിലാക്കണോ വേണ്ടയോ എന്ന് ഐ.എന്‍.എസ് തീരുമാനിക്കും എന്നാണ്. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ് ഇത്. ബഹുമാന്യനായ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമവിധി പ്രഖ്യാപിച്ച ഒരു വിഷയത്തില്‍ അത് നടപ്പിലാക്കുക മാത്രമെ വഴിയുള്ളൂ എന്നിരിക്കെ വിധി അംഗീകരിക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ മുതലാളുിമാര്‍ കൂട്ടംകൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറയുന്നത് ലളിതമായി പറഞ്ഞാല്‍ തനി മാടമ്പിത്തവും ധാര്‍ഷ്ട്യവുമാണ്. ഉന്നതമായ ആ വിധി പോലും മുതലാളിമാര്‍ക്ക് ബാധകമല്ല എന്നാണ് ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന് സ്വയം പുകഴ്ത്തുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയില്ലെ? ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഒരു മാധ്യമസ്ഥാപനമെന്നല്ല ഒരു തൊഴില്‍ സ്ഥാപനത്തിന്റെ മുതലാളിമാരും കാണിക്കാത്ത രീതിയില്‍ പൊതുമനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന പ്രതികാര നടപടികളാണ് അവിടെ അരങ്ങേറിയത്. സംഭവിച്ച കാര്യങ്ങള്‍ മിക്കതും പുറം ലോകം അറിഞ്ഞില്ല.

അക്കാര്യങ്ങളെല്ലാം ആ സ്ഥാപനത്തിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പടേണ്ടതാണെന്ന വാദം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ ഒരാള്‍ കൊല്ലപ്പെട്ടാലും അക്കാര്യം ആ സ്ഥാപനം കൈകാര്യം ചെയ്യുമെന്നാണോ? ഈ രാജ്യത്തെ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ലെ? ഇതേ ആരോപണം തന്നെയാണല്ലോ മറ്റ് പാര്‍ട്ടികളെക്കുറിച്ച് ഇവര്‍ ഉന്നയിക്കുന്നത്? പ്രതികാരത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങല്‍ലേയ്ക്ക് സ്ഥലംമാറ്റപ്പെട്ട് നരകയാതന അനുഭവിക്കുന്ന പത്രപ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരാന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകണം. ഇക്കാര്യങ്ങളില്‍ യു.ഡി.എഫിനും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ഈ നാടിന്റെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും നിലപാട് വ്യക്തമാക്കണം. അതല്ല തൊഴിലാളിവിരുദ്ധതയാണ് യു.ഡി.എഫിന്റെ നയമെങ്കില്‍ അത് തുറന്ന് പ്രഖ്യാപിക്കാന്‍ ബഹുമാനപ്പെട്ട വി.എം.സുധീരനും മുഖ്യമന്ത്രിയും തയ്യാറാകണം.

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒരു മാധ്യമ മുതലാളി ആയിരിക്കെ, പത്രവ്യവസായത്തില്‍ വ്യാഴവട്ടത്തിലേറെയായി നിലനില്‍ക്കുന്ന വേതനം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പത്രമുടമകള്‍ എങ്ങിനെ ചെറുക്കുമെന്നതടക്കമുള്ള കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. വര്‍ക്കിങ് ജേര്‍ണിസ്റ്റ് ആന്റ് അദര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്നാണ് പത്രമുടമകളുടെ സംഘടനയായ ഐ.എന്‍.എസ് സുപ്രീം കോടതിയില്‍ വാദിച്ചത്. ഈ അഭിപ്രായത്തോട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യോജിപ്പുണ്ടോ എന്നും വ്യക്തമാക്കണം. വിപണിശക്തികള്‍ ശമ്പളം നിശ്ചയിക്കുമെന്ന പത്രമുടമകള്‍ വാദിക്കുന്നതിനോട് യോജിക്കുന്നുണ്ടോ? ഇലക്ട്രോണിക് വാര്‍ത്താമാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയവും വേതന സമ്പ്രദായവും നിജപ്പെടുത്തുന്ന നിയമം കൊണ്ടുവരാന്‍വേണ്ടി എന്തുചെയ്യും? ഹയര്‍ ആന്റ് ഫയര്‍ സമ്പ്രദായത്തിന് അവസരം സൃഷ്ടിക്കുന്ന കരാര്‍ തൊഴഇല്‍ സമ്പ്രദായം വാര്‍ത്താമാധ്യമ വ്യവസായത്തില്‍ ആശാസ്യമല്ല. കോടികള്‍ ലാഭം കൊയ്യുന്ന പത്രവ്യവസായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വേതനമെങ്കിലും കൊടുക്കണമെന്ന ആവശ്യം എങ്ങിനെ അന്യായമാകും? ഇക്കാര്യത്തിലെല്ലാം പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും അവരുടെ നേതാക്കളും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം.

നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്  പത്രപ്രവര്‍ത്തകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍  രൂപീകരിച്ച ഒരു ശമ്പളക്കമ്മീഷന്‍വേജ്‌ബോര്‍ഢ് 2010ല്‍ അതിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇന്ത്യയിലെ വമ്പന്‍ പത്രമുതലാളിമാര്‍ ഇത് നടപ്പാക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒടുവില്‍ കേന്ദ്ര കാബിനറ്റും സുപ്രീംകോടതിയും ഈ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ വെറും 45 കോടി രൂപ വാര്‍ഷിക വരുമാനമുള്ള മാധ്യമം ദിനപത്രം മാത്രം വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ അതേ ഘടനയോടെ നടപ്പാക്കി. എന്നാല്‍ 450 കോടിയിലേറെ, അതായത് മാധ്യമത്തിന്റെ പത്ത് മടങ്ങിലധികം വാര്‍ഷിക വരുമാനമുള്ള മാതൃഭൂമിയും അതിനെക്കാളുമുള്ള മലയാളമനോരമയും വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാന്‍ തയ്യാറായില്ല. ഓര്‍ത്തുനോക്കൂ, സകല അനീതികളെയും കുറിച്ചെഴുതി വെളുപ്പിക്കുന്ന കുത്തകപ്പത്രങ്ങളാണ് സ്വന്തം കാര്യം വന്നപ്പോള്‍ തനി തൊഴിലാളി വിരുദ്ധത കാണിച്ചത്.  ത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാത്ത കേരളത്തിലെ പ്രമുഖ പത്രസ്ഥാപനങ്ങളുടെ മുന്നില്‍ 2012 ഒടുവില്‍ ഒരു ധര്‍ണ നടത്തി. ജനാധിപത്യബോധവും ആദര്‍ശവുമൊക്കെ അന്യന്റെ വളപ്പില്‍ മാത്രം മതി എന്ന പത്രമുതലാളിമാരുടെ കാപട്യം ഇതോടെ പുറത്തു വന്നു.

ദേശീയ ചാനലായ സി.എന്‍.എന്‍ഐ.ബി.എന്നിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിയില്‍ റിലയന്‍സ് ഓഹരി എടുത്തതിനെ തുടര്‍ന്നുണ്ടായ കൂട്ടപ്പിരിച്ചുവിടലും നയംമാറ്റങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ഒരു ചാനലിലും അടുത്തിടെ പിരിച്ചുവിടലുകളും വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കലുമുണ്ടായി. മാധ്യമങ്ങള്‍ക്ക് ആര്‍ത്തി പെരുത്ത കോര്‍പ്പറേറ്റ് സ്വഭാവം കൈവരുന്നത് ഭരണകൂടത്തിന്റെ നാലാം തൂണിനെ ദുര്‍ബലപ്പെടുത്തും. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടയില്‍ ഇത് കടന്നുവരുന്നില്ല. മാത്രമല്ല, ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന വിഭാഗത്തിന്റെ ആളുകള്‍ പാര്‍ലമെന്റിലേക്ക് കടന്നുവരുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ വോട്ടര്‍മാരെ ജാഗ്രതപ്പെടുത്തുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. തൊഴിലാളി സമരത്തെ ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുന്നവരെ ജനായകരായി നമുക്ക് ആവശ്യമുണ്ടോ എന്ന് ജനങ്ങള്‍ ചിന്തിക്കണം.

മറ്റ് തൊഴില്‍ മേഖലയിലെല്ലാം ഉള്ളതുപോലെ മാധ്യമ മേഖലയും കോര്‍പ്പറേറ്റ് വത്കരണത്തിന്റെ പാതയിലാണ്. നവ മുതലാളിത്തത്തിന്റെയും കോര്‍പ്പറേറ്റ് വതകരണത്തിന്റെയും അപ്പോസ്തലമാരായ റിലയന്‍സിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും പാത പിന്തുടര്‍ന്ന് അതിന് സമാനമായ തൊഴിലാളിവിരുദ്ധ നയങ്ങളാണ് വീരേന്ദ്രകുമാര്‍ സ്വന്തം സ്ഥാപനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയാണ്. ഇന്ത്യ മുഴുവന്‍ നടന്ന് വേജ് ബോര്‍ഡ് തകര്‍ക്കുന്നതിനായി ഗൂഢാലോചന നടത്തിയ മാധ്യമ മുതലാളിയാണ് അദ്ദേഹം. അങ്ങിനെയുള്ള അദ്ദേഹം പാര്‍ലമെന്റിലെത്തിയാല്‍ 1955ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ വേജ് ബോര്‍ഡ് ഇല്ലാതാക്കാന്‍ ശ്രമിക്കും. വേജ് ബോര്‍ഡ് നടപ്പിലാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. ഇനി അഥവാ മന്ത്രിയായാല്‍ തൊഴിലാളിവിരുദ്ധ നയങ്ങളായിരിക്കും അദ്ദേഹം കൈക്കൊള്ളുക. അതുകൊണ്ട് തന്നെ കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും മറ്റ് തൊഴില്‍മേഖലയിലെ തൊഴിലാളികളും ഏറെ ആശങ്കയോടെയാണ് ഇദ്ദേഹം മത്സരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. അടിമുടി തൊഴിലാളിവിരുദ്ധനായ ഒരാള്‍ പാര്‍ലമെന്റിലെത്തണമെന്ന് ഒരു തൊഴിലാളിയും ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ വന്‍ശക്തികളായ കോര്‍പ്പറേറ്റുകളെയാണ് വീരേന്ദ്രകുമാര്‍ പ്രതിനിധീകരിക്കുന്നത്. അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത് അത്യാപത്കരമായ സ്ഥിതിവിശേഷമാണ് സംജാതമാക്കുക.

സമരത്തില്‍ പങ്കെടുത്തതിന് സ്ഥലം മാറ്റപ്പെട്ട പത്രപ്രവര്‍ത്തകരുടെ മിക്കവരുടെയും വീട്ടിലെ സാഹചര്യങ്ങള്‍ അത്യധികം പരിതാപകരമാണ്. മാതാവും പിതാവും ഒരേ സമയം രോഗശയ്യയില്‍ക്കിടക്കുന്ന അവസ്ഥയും പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയും മാത്രം വീട്ടില്‍ തനിച്ചാവുന്ന അവസ്ഥയുമുള്ള ജീവനക്കാര്‍ വരെയുണ്ട്. യാതൊരു ദയയും മനസ്സാക്ഷിയും ഇല്ലാതെയുള്ള പ്രതികാരത്തിന്റെ ഏക അടിസ്ഥാന കാരണം വേജ്‌ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യത്തിനു വേണ്ടി ശബ്ദിച്ചു എന്നതാണ്.  സഹപ്രവര്‍ത്തകരോട് ആശയങ്ങള്‍ പങ്കു വെച്ചു എന്നതും കുറ്റമായി പറയപ്പെടുന്നു.
      
മലയാള പത്രത്തിനെന്നല്ല ദേശീയഭാഷാ പത്രങ്ങള്‍ക്കു പോലും ലേഖകര്‍ ഇല്ലാത്ത ഇടങ്ങളിലേക്കാണ്, പത്രലേഖകരെ തോക്കിന്‍മുനമ്പില്‍ നിര്‍ത്തുന്ന വിഘടന വാദികള്‍ ശക്തമായ വടക്കുകിഴക്കെ ഇന്ത്യന്‍ അതിര്‍ത്തികളിലേക്കാണ് ഒന്നുമറിയാത്ത പാവം തൊഴിലാളികളെ എം.പി. വീരേന്ദ്രകുമാര്‍ വ്യക്തിപരമായ പ്രതികാര മനോഭാവത്താല്‍ നിഷ്‌കരുണം എറിഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമസ്ഥാപനചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിനിരത്തലിനു പത്ര മാനേജ്‌മെന്റ് തുനിഞ്ഞു. രണ്ട് ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ മുപ്പതിലേറെപ്പേരെ മണിപ്പൂര്‍, നാഗാലാന്‍ഡ്, ആസാം, ബംഗാള്‍, തിപുര, സിക്കിം, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ തീവ്രവാദികളുടെ വിഹാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിദൂര ഇടങ്ങളിലേക്കും പിന്നെ കേരളത്തിലെ തന്നെ വനമേഖലകളിലേക്കും മാറ്റി. എങ്ങിനെയുണ്ട് പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യസംരക്ഷണവും!! മാറ്റപ്പെട്ട പലയിടത്തും സ്വന്തമായി ഒരു ഓഫീസ് പോലും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല.

പുറമെ വലിയ ജനാധിപത്യവാദിയും മാനവികതയുടെ സ്വയം പ്രഖ്യാപിത രൂപവുമായ ഈ രാഷ്ട്രീയമുതലാളിയുടെ കപടമായ ഇരട്ടമുഖം ആണിത്. ഇദ്ദേഹത്തിന്റെ നടപടി തൊഴിലാളി ദ്രോഹമാണെന്നു മാത്രമല്ല ആ പത്രത്തിന് ജ•ം നല്‍കിയവരും നയിച്ചവരുമായ മഹാത്മാക്കളുടെ ആദര്‍ശങ്ങള്‍ക്ക് കടക വിരുദ്ധവും ആണ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പല അഭിവന്ദ്യ വ്യക്തികള്‍ക്കും ഇത്തരം ദ്രോഹ നടപടികളില്‍ അഗാധമായ ദുഖവും വിയോജിപ്പും ഉണ്ട്. എന്നാല്‍ അവര്‍ക്കൊന്നും വോയ്‌സ് ഇല്ലാത്ത സ്ഥിതിയാണ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചാണ് പലര്‍ക്കെതിരെയും നടപടിയെടുത്തത്.
       
ഏറ്റവും വലിയ ക്രൂരതയായത് ഒരു പാവം നിരപരാധിയായ പത്രപ്രവര്‍ത്തകനെ മുന്‍കൂര്‍ നോട്ടീസ് പോലും കൊടുക്കാതെ പിരിച്ചുവിട്ടു എന്നതാണ്. അതും തൊഴില്‍ നിയമത്തിന് നേര്‍ വിരുദ്ധമായി രണ്ടു തവണ പ്രൊബേഷന്‍ നീട്ടിയ ശേഷം. യൂണിയന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലാത്ത ആ വ്യക്തി ചെയ്ത കുറ്റം എന്തെന്ന് പടച്ചോനു പോലും അറിയില്ല. ഒരു ഡസനിലേറെ പേര്‍ക്ക് സ്ഥിരനിയമനം, പ്രമോഷന്‍ എന്നിവ അന്യായമായി തടഞ്ഞുവെച്ചും ദ്രോഹിച്ചു. വിദൂര സ്ഥലങ്ങളിലേക്കുള്‍പ്പെടെ സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് മാസങ്ങളോളം അര്‍ഹതപ്പെട്ട യാത്രാബത്തയോ,  ഭക്ഷണ അലവന്‍സോ കൊടുക്കാതെ കഷ്ടപ്പെടുത്താനും മറന്നില്ല.
       
മാനസിക പീഡനം സഹിക്കാതെ തൃശ്ശൂരില്‍ നിന്നും മിടുക്കിയായ ഒരു വനിതാ ജേര്‍ണലിസ്റ്റ് രാജിവെച്ചു പോയി. ഇവരുടെ ഭര്‍ത്താവ്  നേരത്തെ പ്രതികാരപരമായി ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റപ്പെട്ടയാളായിരുന്നു. ത്രിപുരയിലേക്ക് മാറ്റിയ സമര്‍ഥനായ യൂവജേര്‍ണലിസ്റ്റും രാജിവെച്ചു പോകേണ്ടി വന്നു. മാതൃഭൂമിയിലെ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ തേജോവധത്തിന് കൊണ്ടുപിടിച്ച ശ്രമിച്ചു. പ്രസവിക്കാന്‍ ഏതാനും ദിവസം മാത്രം ഉണ്ടായിരുന്ന പൂര്‍ണ ഗര്‍ഭിണിയായ ഒരു ജേര്‍ണലിസ്റ്റിനെ പ്രാഥമിക കാര്യങ്ങള്‍ക്കു പോലും സൗകര്യമില്ലാത്ത ഒരു പ്രാദേശിക ബ്യൂറോയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കി. പക്ഷേ സംഭവം വലിയ പ്രശ്‌നമാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്ന്  അതുപേക്ഷിച്ചു. ഇതെല്ലാം നഗ്‌നസത്യമാണ്.

തുടരെയുണ്ടാകുന്ന തൊഴിലാളി ദ്രോഹങ്ങള്‍ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന തൊഴില്‍ വകുപ്പില്‍ പല തവണ പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടാക്കാന്‍ സര്‍ക്കാരാകട്ടെ ശ്രമിച്ചിട്ടുമില്ല.
     
കോടിക്കണക്കിന് രൂപ മുടക്കി വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള പത്രമുതലാളിമാര്‍ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ ഡിവിഷന്‍ ബഞ്ചിനു മുന്നിലാണ് കേസ് എത്തിയത്. കെ.കെ. വേണുഗോപാല്‍, നരിമാന്‍, അനില്‍ ദിവാന്‍ തുടങ്ങി ഒരു സിറ്റിങ്ങിന് ആറ് മുതല്‍ പത്ത് ലക്ഷം വരെ ഫീസ് വാങ്ങുന്ന വക്കീലന്‍മാരാണ് വീരാദികള്‍ക്കു വേണ്ടി വാദിച്ചത്. രണ്ടു വര്‍ഷത്തോളം വാദം തുടര്‍ന്നു. വേജ്‌ബോര്‍ഡ് എന്ന സംവിധാനം തന്നെ അധാര്‍മികമാണെന്നും, നെഹ്രുവിന്റെ കാലത്ത് അത് ഭരണഘടനാ അനുസൃതമാണെന്ന് പാര്‍ലമെന്റ് അംഗീകരിച്ചത് റദ്ദാക്കണമെന്നും ഉള്‍പ്പെടെ തീര്‍ത്തും തൊഴിലാളി വിരുദ്ധ വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
        
ഈ മുതലാളിമാര്‍ സ്വയം സമര്‍പ്പിക്കുന്ന വരുമാനക്കണക്ക് അനുസരിച്ചാണ് ജസ്റ്റിസ് മജീദിയ തന്റെ റിപ്പോര്‍ട്ടില്‍ ഓരോ പത്രത്തിനും നല്‍കാന്‍ കഴിയുന്ന ശമ്പളത്തിന്റെ ഘടന തീരുമാനിച്ചത്. പക്ഷേ മുതലാളിമാര്‍ക്ക് മജീദിയയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ലാഭത്തില്‍ നിന്നും നല്ല ചോര്‍ച്ച ഉണ്ടാകുമെന്ന് വൈകിയാണ് മുതലാളിമാര്‍ തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ പത്രവ്യവസായം വന്‍ വളര്‍ച്ചയിലാണെന്നാണ് എല്ലാ സാമ്പത്തിക വിലയിരുത്തലിലും പറയുന്നത്. കൂടുതല്‍ ശമ്പളം കൊടുക്കാനെന്ന വ്യാജേന മലയാളത്തിലെ പത്രങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 35 ശതമാനം വില കൂട്ടുകയും ചെയ്തു. ഇതെല്ലാം പരിശോധിച്ച പരമോന്നത നീതിപീഠം കഴിഞ്ഞ മാസം നല്‍കിയ വിധി പത്രമുതലാളിമാരുടെ മുഖത്ത് ചെരിപ്പു കൊണ്ട് അടിക്കുന്നതിലും ശക്തമായിരുന്നു. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ന്യായമാണെന്നും അത് നിര്‍ബന്ധമായും ഒരു അണുവിട പോലും മാറ്റാതെ ഉടന്‍ നടപ്പാക്കണമെന്നുമായിരുന്നു വിധി. മാത്രമല്ല, വേജ്‌ബോര്‍ഡ് ഭരണഘടനാനുസൃതമാണെന്നും അത് തുടരണമെന്നും വിധിയില്‍  ഊന്നിപ്പറഞ്ഞു. സ്വയം പ്രഖ്യാപിത മൂല്യങ്ങള്‍ക്കു നിരക്കാത്ത ജനാധിപത്യവിരുദ്ധ നിലപാടാണ് പത്രമുതലാളിമാരുടെതെന്ന് വിധിയില്‍ പറയാതെ പറഞ്ഞു. മുതലാളിമാര്‍ ഉയര്‍ത്തിയ ഒറ്റ ന്യായവാദം പോലും പരമോന്നതനീതിപീഠം അംഗീകരിച്ചില്ല. തങ്ങള്‍ വ്യാഖ്യാനിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നിടത്തേക്ക് എന്തിനെയും എത്തിക്കാമെന്ന വന്‍കിട പത്രമുതലാളിമാരുടെ അഹന്തക്കേറ്റ വലിയ പ്രഹരമായിരുന്നു ആ വിധി.
     
ഏത് പാര്‍ട്ടിയുടെയും പ്രസ്ഥാനങ്ങളുടെയും ആന്തരികവിവാദങ്ങളും വിഭാഗീയതയും അണിയറ രഹസ്യങ്ങളും പൊടിപ്പും തൊങ്ങലും വെച്ചും, സത്യവും അസത്യവും കൂട്ടിക്കുഴച്ചും, പരശ്ശതം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പത്രം. രാഷ്ട്രീയ താല്‍പര്യം മാത്രം വെച്ചുള്ള ഈ വാര്‍ത്തകളില്‍ പലതും തനി വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയെല്ലാം കേസുമായി ആളുകള്‍ വന്നാല്‍ ഫാസിസ്റ്റ് ഭീകരത എന്ന്  വിളിച്ചുകൂവി നടക്കാറുണ്ട്. എന്നാല്‍ അവനവന്‍ ചെയ്യുന്ന തോന്ന്യാസങ്ങള്‍ മറ്റേതെങ്കിലും മാധ്യമത്തിലൂടെ പുറത്തു വരുമ്പോള്‍ മാത്രമേ മാധ്യമസ്വാതന്ത്ര്യവും നീതിയുമൊക്കെ അപകടത്തിലാവുകയുള്ളു.
      
എവിടെ ജോലി ചെയ്യാനും തയ്യാറാണെന്ന് രേഖാമൂലം ഉറപ്പുനല്‍കിയാണ് ജോലിയില്‍ കയറുന്നത് എന്നതിനാല്‍ എങ്ങോട്ട് മാറ്റാനും മാനേജ്‌മെന്റിന് അവകാശമുണ്ടെന്നും അതിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമുള്ള ന്യായമാണ് പത്ര മാനേജ്‌മെന്റുകള്‍ പറഞ്ഞത്. ഇപ്പറഞ്ഞത് ഉറച്ച അഭിപ്രായമാണെങ്കില്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ അനീതികള്‍ സംബന്ധിച്ച എത്രയെത്ര വാര്‍ത്തകള്‍ ആ പത്രത്തിന് ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. ആരാന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കി എത്ര വേണമെങ്കിലും എഴുതാന്‍ പാടുപെടുന്ന പത്രം അവനവന്റെ ഉമ്മറത്ത് പോലും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്രവും സഹിഷ്ണുതയും അനുവദിക്കുന്നില്ല എന്നത് എത്ര പരിതാപകരമാണ്. എവിടെയാണ് മാധ്യമമുതലാളിമാര്‍ വിളിച്ചുകൂവുന്ന ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍?
        
പത്രപ്രവര്‍ത്തകരുടെ വേജ്‌ബോര്‍ഡ് നടപ്പാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ചെറികിട പത്രസ്ഥാപനങ്ങളില്‍ കയറിയിറങ്ങി, വേജ്‌ബോര്‍ഡ് നടപ്പാക്കരുതെന്ന് ശ്രീ. എം.പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ട് മുടക്കിയതിന് സാക്ഷികളായ പത്രപ്രവര്‍ത്തകര്‍ ഉണ്ട്. വേജ്‌ബോര്‍ഡിനായി വാദിക്കുന്ന പ്രമുഖ പത്രപ്രവര്‍ത്തകനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിക്കൂടേ എന്ന് മുതലാളിയോട് ശ്രീ. വീരേന്ദ്രകുമാര്‍ ആരാഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
        
ഒരു പത്രവും ആരും വിമര്‍ശിക്കാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളൊന്നുമല്ല. സ്വന്തം പാര്‍ട്ടിക്കാരെക്കൊണ്ട് കളക്ട്രേറ്റിനു മുന്നിലും ഓഫീസുകള്‍ക്കു മുന്നിലുമൊക്കെ പിക്കറ്റിങ്ങും ആക്രോശവും ഒക്കെ ചെയ്യിപ്പിക്കുകയും അവകാശങ്ങളും ആനുകൂല്യങ്ങളും നടപ്പാക്കിയില്ലെങ്കില്‍ തകര്‍ക്കുമെന്നും തരിപ്പണമാക്കുമെന്നുമൊക്കെ അണികളെ ആവേശം കൊള്ളിച്ച് പ്രസംഗിച്ച് ശ്രദ്ധ നേടുകയും ചെയ്യുമ്പൊഴൊക്കെ അതില്‍ ഒരു അന്യായവും കാണാത്തവര്‍ പത്രപ്രവര്‍ത്തകയൂണിയന്‍ ഒരു ധര്‍ണ നടത്തിയപ്പോള്‍ മാത്രം അത് ഘോരാപരാധമായി കാണുകയും അതില്‍ പങ്കെടുത്ത അംഗങ്ങളെ അതികഠിനമായി ശിക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാനാവും.  ഈ കാപട്യം തുറന്ന് സമൂഹത്തോട് പറയാതിരിക്കാന്‍ കഴിയില്ല. സ്വന്തം സ്ഥാപനത്തിനകത്ത് ഇത്രയും ഫാസിസവും ക്രൂരതയും തൊഴിലാളികളോട് കാണിക്കുന്ന ഒരാളെ എങ്ങിനെയാണ് പാര്‍ലമെന്റിലേയ്ക്ക് പറഞ്ഞയയ്ക്കുക.

ഇന്നാട്ടിലെ പത്രവിതരണം നടത്തുന്ന പാവപ്പെട്ട ഏജന്റുമാര്‍ നാമമാത്രമായ കമ്മീഷന്‍ കൂട്ടിച്ചോദിച്ചപ്പോള്‍ ഒരു പത്രം അത് ന്യായമെന്ന് കണ്ട് അനുവദിച്ചു. ഒരു പത്രത്തിന് അഞ്ച് പൈസയില്‍ താഴെ മാത്രമാണ് കൂട്ടിച്ചോദിച്ചത്. നൂറ് പത്രം ഒരു ദിവസം വില്‍ക്കുന്ന ആള്‍ക്ക് വെറും അഞ്ച് രൂപയാണ് അധികം കിട്ടുക. ഒരു ചായ കുടിക്കാന്‍ തികയാത്ത പൈസ. ഒന്നാന്തരം സോഷ്യലിസ്റ്റായ മാധ്യമ മുതലാല്‍യ്ക്കായിരുന്നു ഏജന്റുമാരുടെ ആവശ്യത്തോട് ഏറ്റവും എതിര്‍പ്പ്. മറ്റ് പല പത്രങ്ങളെയും നിര്‍ബന്ധിച്ച് ഒപ്പം നിര്‍ത്തിയത് ഇദ്ദേഹമാണ്. പത്ര ഏജന്റുമാരുടെ സമരം പൊളിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടന്നത്. പുറമേ ജനസേവകനും അകത്ത് തനി പിന്തിരിപ്പനുമായ ഒരു കപടനാട്യക്കാരനെയാണോ കേരളീയ സമൂഹം ജനപ്രതിനിധിയായി നിയമനിര്‍മാണസഭയിലെത്തിക്കേണ്ടത്?

ഇക്കാര്യങ്ങള്‍ തുറന്നു കാട്ടേണ്ടത് ജനാധിപത്യത്തിലെ നേരും നെറിയും സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് തോന്നുന്നതിനാല്‍ക്കൂടിയാണ് ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ മുതിരുന്നത്. എല്ലാവരുടെയും പ്രശ്‌നങ്ങളും വേദനകളും രോഷങ്ങളും എഴുതാനും ഫോട്ടോയെടുക്കാനും രാപകല്‍ ഉഷ്ണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ സ്ഥലത്തെ പീഢനങ്ങളും ക്രൂരമായ മുറിവുകളും പുറത്തറിയിക്കാന്‍ വേദികളില്ല. പത്രമുതലാളിമാര്‍ എല്ലാവരും ഒറ്റക്കെട്ടായി ചേര്‍ന്ന് ഇത്തരം വാര്‍ത്തകളെല്ലാം തമസ്‌കരിക്കും.

അതിനാല്‍ പാലക്കാടിനെ നന്നായി അറിയുന്ന, മണ്ഡലത്തിലെ ഏത് പ്രശ്‌നത്തിലും സാധാരണക്കാരനെപ്പോലെ ഇടപെടുന്ന ഒരു പാര്‍ലമെന്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ദന്തഗോപുരവാസികളെയും കടുത്ത ജനാധിപത്യ വിരുദ്ധരെയും ക്രൂരമായ പ്രതികാരബുദ്ധിയുള്ളവരെയും തള്ളിക്കളയാനുള്ള മനസ്സുണ്ടാകണം. നൂറ് കോടിയിലേറെ ജനങ്ങളുള്ള ഈ മഹത്തായ രാജ്യത്തിന്റെ ഉന്നത നീതിപീഠത്തെ പൂര്‍ണമായും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന, അവരുടെ ചരിത്രപരമായ വിധികളെ പുച്ഛത്തോടെ തള്ളിക്കളയാത്ത ഒരാളെ മാത്രം ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുത്തയയ്ക്കണമെന്ന അപേക്ഷയാണ് ജനങ്ങളോടുള്ളത്.

കെ.ശ്രീജിത്ത്

Friday, October 11, 2013

ദല്ലാളിനെ വെല്ലുന്ന ദല്ലാള്‍പണി

തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ആയിരം രൂപ അടയ്ക്കണം. അത്രയും പണം മുടക്കുന്നയാള്‍ക്ക്, പ്രധാനപ്പെട്ട എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും പ്രതിനിധികളെ മുന്നിലിരുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാം എന്നാണ് നടപ്പുരീതി. അങ്ങനെയുള്ള വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാറില്ല. വിഷയം പത്രത്തിന്റെ നയത്തിനു വിരുദ്ധമാണെങ്കില്‍പ്പോലും ചെറിയ വാര്‍ത്ത കൊടുക്കും; അതാണ് മര്യാദ. ബുധനാഴ്ച തലസ്ഥാനത്തെ പ്രസ്ക്ലബ്ബില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റേതായിരുന്നു.

 മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാണ് ജോമോന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഭയ കേസുമുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച നിരവധി വ്യവഹാരങ്ങളുടെ ഒരുപക്ഷത്ത് നിന്ന ജോമോന് വിമര്‍ശകരേറെയുണ്ടെങ്കിലും അദ്ദേഹം എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കുറവല്ല. മുമ്പ് മലയാള മനോരമ ജോമോന്റെ പേര് വാര്‍ത്തയില്‍ പരാമര്‍ശിക്കാറുണ്ടായിരുന്നില്ല. ആ വിലക്ക് സമീപകാലത്ത് കാണാനില്ല. എന്നാല്‍, വ്യാഴാഴ്ച മലയാള മനോരമ പത്രം നോക്കിയപ്പോള്‍ ജോമോന്റെ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് ഒരുവരി വാര്‍ത്തപോലും കാണാഞ്ഞത് ആശ്ചര്യകരമായി.

 വാര്‍ത്താസമ്മേളനം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് "നന്ദകുമാറിനെ സഹായിക്കുന്നത് തിരുവഞ്ചൂര്‍: ജോമോന്‍" എന്ന തലക്കെട്ടിലാണ്. "നന്ദകുമാറുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമുണ്ട്. ഇത് കാരണമാണ് ഡാറ്റാസെന്റര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ വിജ്ഞാപനം ഇറക്കാതിരിക്കാന്‍ ശ്രമിച്ചത്. സുപ്രീംകോടതിയിലെ ചില ജഡ്ജിമാരുമായി ബന്ധമുണ്ടെന്നും അനുകൂലവിധി മേടിച്ചുതരാമെന്നു പറഞ്ഞും തട്ടിപ്പുനടത്തിയ കേസിലെ പ്രതിയാണ് നന്ദകുമാര്‍." എന്ന് ജോമോന്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ട്. ദല്ലാള്‍ എന്നറിയപ്പെടുന്ന ദുരൂഹ കഥാപാത്രം ടി ജി നന്ദകുമാറും സംസ്ഥാനപൊലീസ് മന്ത്രിയും തമ്മിലുള്ള ബന്ധം രേഖാമൂലം തുറന്നുകാട്ടി ഒരാള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അതീവ ഗൗരവമുള്ള സംഗതിയാണ്. നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെപ്പോലും കേസെടുത്തും ഭീഷണിപ്പെടുത്തിയും, സര്‍ക്കാര്‍ജീവനക്കാരെങ്കില്‍ സസ്പെന്‍ഡ് ചെയ്തും പീഡിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അത്തരം സാഹചര്യത്തിനു മധ്യത്തില്‍ നിന്നുകൊണ്ടാണ്, ആഭ്യന്തര മന്ത്രി ഒരു വ്യവഹാരദല്ലാളിന്റെ പ്രിയതോഴനാണെന്നും സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഇടപാടുകള്‍ അവര്‍ തമ്മിലുണ്ടെന്നും ഒരാള്‍ പരസ്യമായി പറയുന്നത്. ആ വാക്കുകള്‍ മനോരമ തമസ്കരിച്ചത് തിരുവഞ്ചൂരിനെതിരായ വലിയൊരു തെളിവുതന്നെ. മാധ്യമ മര്യാദയല്ല;
 യുഡിഎഫിന്റെ രക്ഷയാണ് മുഖ്യധര്‍മമെന്നു കരുതുന്ന ഒരു പക്ഷപാതിപ്പത്രത്തിന്റെ തമസ്കരണവിദ്യയിലും കൃത്യമായ രാഷ്ട്രീയലക്ഷ്യം കാണണമെന്നര്‍ഥം.

 ദല്ലാള്‍ നന്ദകുമാര്‍ സമീപനാളുകളില്‍ ദൃശ്യമാധ്യമങ്ങളിലെ പതിവുകാരനാണ്. ആദ്യമൊക്കെ നിഷേധിച്ചു എങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെകൂടി ദല്ലാളാണ് താനെന്ന് ഇപ്പോള്‍ മടികൂടാതെ സൂചിപ്പിക്കാന്‍ അയാള്‍ തയ്യാറാകുന്നുണ്ട്. ""എന്‍എസ്എസുമായി തിരുവഞ്ചൂര്‍ സൗഹൃദത്തില്‍ പോകണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്."" എന്നാണ് നന്ദകുമാറിന്റെ ഒരഭിമുഖത്തിലുള്ളത്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനിക്ക് തെരഞ്ഞെടുപ്പുതന്ത്രം ഉപദേശിച്ചതുമുതല്‍ സ്വന്തമായി നടത്തുന്ന ക്ഷേത്രത്തിലേക്ക് വിവിഐപികളെ കെട്ടിയിറക്കി മാര്‍ക്കറ്റിങ് നടത്തുന്നതുവരെയുള്ള ധീരകൃത്യങ്ങള്‍ നന്ദകുമാറിന്റെ ഡേ ബുക്കിലുണ്ട്

. "എനിക്കുവേണ്ടി കേസുകളില്‍ ഹാജരാകുന്ന, പട്ന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് നാഗേന്ദ്ര റായി വേറാര്‍ക്കും വേണ്ടി ഹാജരാകാന്‍ പാടില്ലെന്ന് പറയാനാകുമോ? അവരൊക്കെ ദിവസക്കൂലിക്കാരാണ്." എന്ന് പറയാനുള്ള സങ്കോചമില്ലായ്മ. പത്താംക്ലാസ് പഠിച്ച് കെഎസ്യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുമൊപ്പം എറണാകുളം നഗരത്തില്‍ പത്രം ഓഫീസുകളിലും പ്രസ് ക്ലബ്ബുകളിലും കയറിയിറങ്ങി ജീവിച്ച ഭൂതകാലം. കോടികള്‍ മറിയുന്ന ബാങ്ക് അക്കൗണ്ട്; ആഡംബരക്കാറുകള്‍; ആഡംബര വസതി; സ്വന്തം നാട്ടിലെ ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ ചെയര്‍മാന്‍സ്ഥാനം; ബിസിനസ് ക്ലാസുകളിലെ യാത്രയും അംബാനിമാരെയും ജയലളിതയെയും മൗറീഷ്യന്‍ പ്രസിഡന്റിനെയും വിളിപ്പുറത്തെത്തിക്കാനുള്ള സ്വാധീനവും- ഇതൊക്കയാണ് നന്ദകുമാറിന്റെ വര്‍ത്തമാനം. 

ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങ്ങിന്റെ വിലാസത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിനെക്കുറിച്ച് നന്ദകുമാറിന്റെ വിശദീകരണം ഇങ്ങനെ (ഇന്ത്യാ ടുഡേ ഒക്ടോബര്‍ 16): "" ഐസിഐസിഐ ബാങ്കില്‍ എന്റെ അക്കൗണ്ട് തുടങ്ങിയത് മന്‍മോഹന്‍സിങ് എന്ന പഞ്ചാബിയുടെ കടയുടെ വിലാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഷോപ്പിനടുത്തുവച്ചാണ് ഐസിഐസിഐ ബാങ്ക് എന്നെ ക്യാന്‍വാസ് ചെയ്തത്. ആ പഞ്ചാബിയായ കടക്കാരന്റെ പേര് ഞാന്‍ വിലാസമായി കൊടുത്തു."" ഇത്രയൊക്കെ "വലിയ മനുഷ്യനായ" ഈ നന്ദകുമാറിന് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുമായി എന്താണ് കാര്യം? "ജഡ്ജിമാരെവരെ സ്വാധീനിക്കാനാകുന്ന ദല്ലാള്‍ക്ക് സംസ്ഥാനത്തെ ഒരു ഊച്ചാളി മന്ത്രിയെ കൈയിലെടുക്കാന്‍ കഴിയുമെന്നതില്‍ അത്ഭുതമില്ലെന്ന്" കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞതിന്റെ പൊരുളെന്താണ്? എല്ലാം നോക്കിക്കാണുന്ന ജനങ്ങളുടെ മനസ്സില്‍ തികട്ടിനില്‍ക്കുന്ന ചോദ്യങ്ങളാണിവ. 

നാലു വിജിലന്‍സ് കേസുകളിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടുകേസുകളിലും ക്രൈംബ്രാഞ്ച് കേസിലും ആദായനികുതിവകുപ്പ് കേസിലും പ്രതിയായ വ്യക്തിയുമായി ആഭ്യന്തരമന്ത്രിക്ക് എന്താണ് വ്യക്തിപരമായി ബന്ധം എന്ന ചോദ്യമാണ് മനോരമ തമസ്കരിച്ച വാര്‍ത്താസമ്മേളനത്തില്‍ ജോമോന്‍ ഉന്നയിച്ചത്. നന്ദകുമാറിനെതിരായ പരാതികളും അന്വേഷണങ്ങളും എങ്ങുമെത്താത്തതെന്തുകൊണ്ടാണ്? നൂറുകോടി രൂപയിലധികം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയെന്ന കേസും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജപരാതി അയച്ചകേസും സിബിഐ അന്വേഷണത്തിനു വിടാനുള്ള വിജ്ഞാപനം, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ കടുത്ത വിമര്‍ശമുയരുംവിധം പൂഴ്ത്തിവച്ച് നന്ദകുമാറിനെ സഹായിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രേരണയായ ഘടകമെന്താണ്? 

കോടതിയും ജഡ്ജിമാരുമാണ് നന്ദകുമാറിന്റെ ഇരകള്‍ എന്ന് ഇതിനകം വന്ന വാര്‍ത്തകളില്‍നിന്നും കേസുകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. നന്ദകുമാര്‍ ഭാരവാഹിയായ സ്വകാര്യ ക്ഷേത്രത്തില്‍ സ്വകാര്യ ദര്‍ശനത്തിനെത്തുന്നവരില്‍ പ്രമുഖ ന്യായാധിപന്മാരുണ്ട്. ജഡ്്ജിമാരുമായി ചങ്ങാത്തം കൂടാന്‍ മാത്രമല്ല, തനിക്കിഷ്ടപ്പെടാത്തവരെ ജഡ്ജിയാക്കാതിരിക്കാനും നന്ദകുമാര്‍ ഇടപെട്ടു എന്നാണ് ഒരു പരാതി. കേരള ഹൈക്കോടതി അഭിഭാഷകന്‍ (ഇപ്പോള്‍ ജഡ്ജി) സി കെ അബ്ദുള്‍ റഹീം ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട സമയത്ത്, അദ്ദേഹത്തിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒരു കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. സ്വന്തം പേരിലല്ല, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരുവച്ച് വ്യാജ ഒപ്പിട്ടാണ് ആ കൃത്യം നിര്‍വഹിച്ചത്. അതുചെയ്തത് നന്ദകുമാറാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് താന്‍ തെളിവുസഹിതം പരാതി നല്‍കിയതെന്ന് ജോമോന്‍ പറയുന്നു.

 ആ കേസും അവിഹിത സമ്പാദ്യക്കേസും സിബിഐ അന്വേഷണത്തിനു വിട്ട് 2012 ഫെബ്രുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അത് സിബിഐക്ക് കൈമാറാതിരിക്കാന്‍ തിരുവഞ്ചൂര്‍ കളിച്ചു. കേസുകളുടെ ബാഹുല്യംമൂലം അന്വേഷണം ഏറ്റെടുക്കാനാവില്ല എന്നുകാണിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സിബിഐയെക്കൊണ്ട് കത്തെഴുതിക്കുന്നിടംവരെ ഇടപെടല്‍ നീണ്ടു. സ്വന്തമായി ജോലിയുണ്ടെന്നോ നേരായ വരുമാന മാര്‍ഗമുണ്ടെന്നോ പറയാന്‍ കഴിയാത്ത ഒരാളാണ്, അമ്പരപ്പിക്കുന്ന ഈ ഇടപെടലുകളൊക്കെ നടത്തിയത്. അയാള്‍ എല്ലാ ആരോപണങ്ങളില്‍നിന്നും വഴുതിമാറി രക്ഷപ്പെടുന്നു. ഒരു കേസും ഫലപ്രദമായി അന്വേഷിക്കപ്പെടുന്നില്ല. മുന്നിലിരിക്കുന്നവരെ ചോദ്യശരങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മാധ്യമപ്രമുഖര്‍പോലും മുഖത്തുനോക്കി കള്ളംപറയാനുള്ള അയാളുടെ പ്രാവീണ്യത്തില്‍ തോറ്റുപോകുന്നു. രാവിലെ ഡല്‍ഹിയിലും ഉച്ചയ്ക്ക് മുംബൈയിലും രാത്രി ദുബായിലുമെന്ന രീതിയില്‍ ബിസിനസ് ക്ലാസില്‍ പറക്കുന്ന അയാള്‍ക്കുമുന്നില്‍ നിയമങ്ങളും നിയമസംവിധാനങ്ങളും മുട്ടുമടക്കുന്നു.

 അമ്പതു ലക്ഷത്തിന്റെ ലോട്ടറിയടിച്ചാണ് താന്‍ പണക്കാരനായതെന്ന് പറഞ്ഞിരുന്ന നന്ദകുമാര്‍ ആ ലോട്ടറി എവിടെനിന്ന് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വയം വിശ്വാസ്യത തെളിയിക്കാനാവുന്നില്ല. ജുഡീഷ്യറിയോട് ഒട്ടിനില്‍ക്കുന്ന ആള്‍ എന്നു വരുത്തിത്തീര്‍ത്ത് നീതിപീഠത്തിനുനേരെയും അവിശ്വാസത്തിന്റെ ചെളിയെറിയുന്നു. നന്ദകുമാര്‍ മാത്രമല്ല, സംസ്ഥാന ആഭ്യന്തരമന്ത്രിയും സംശയിക്കപ്പെടുന്നവരുടെ മുന്‍നിരയിലാണ്. വിളവുതിന്നുന്ന വേലിയെ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്താണ് മനോരമ വാര്‍ത്താസമ്മേളനം തമസ്കരിക്കുന്നത്. തിരുവഞ്ചൂര്‍ ഭയപ്പെടുന്നുണ്ട്- ദല്ലാള്‍ ബന്ധം പൂര്‍ണതോതില്‍ പുറത്തുവന്നാല്‍ താന്‍ ജനമധ്യത്തില്‍ വിവസ്ത്രനായി ആട്ടിയോടിക്കപ്പെടുന്ന അനുഭവത്തെ. ആ ഭയമാണ് മനോരമയുടെ തമസ്കരണത്തിലും വായിക്കാനാവുന്നത്.

Thursday, August 8, 2013

വിമോചനസമരം തെറ്റാണ്; അല്ലേ?

വിമോചനസമരത്തെച്ചൊല്ലി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന സമരം ശരിയാണോ എന്ന് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു. വിമോചനസമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഉമ്മന്‍ചാണ്ടിയുമുണ്ടായിരുന്നു. ആ സമരം തെറ്റായിരുന്നു എന്ന കുമ്പസാരം കൊള്ളാം.

ഇതായിരുന്നില്ല അല്‍പ്പനാള്‍ മുമ്പുവരെ ഇതേ ഉമ്മന്‍ചാണ്ടി പറഞ്ഞത്. "പ്രതിച്ഛായ" വാരിക തയ്യാറാക്കിയ വിമോചനസമര പ്രത്യേകപതിപ്പ് പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിര്‍വഹിച്ച് ""വിമോചനസമരം ശരിയായിരുന്നു"" എന്ന് ആണയിട്ടത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ്. ""സമരശേഷം വന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച ഭൂരിപക്ഷം തെളിയിക്കുന്നത് ജനകീയസമരം ശരിയായിരുന്നു എന്നാണ്. വിമോചനസമരത്തിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി സര്‍ക്കാരുകളെ 356-ാംവകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ടിട്ടുണ്ട്. അത് ആരും മനസ്സിലാക്കുന്നില്ല."" ഇത്രയും ഉമ്മന്‍ചാണ്ടി വിശദീകരിച്ചതായി കോണ്‍ഗ്രസ് മുഖപത്രത്തിന്റെ താളുകളിലുണ്ട്. അവിടെയും നിര്‍ത്തിയില്ല. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് ശശി തരൂര്‍ രാജിവച്ച ഘട്ടമായിരുന്നു അത്. അതേക്കുറിച്ച്, ""കോടതി ഇടപെട്ടില്ലെങ്കിലും ശശി തരൂര്‍ ധാര്‍മികതയുടെ ഉന്നതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് രാജിവച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ടി ധാര്‍മികത നടപ്പിലാക്കണമെന്ന് പറയുന്നു. എന്നാല്‍ ധാര്‍മിക മാതൃക കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതിവിധി എതിരായിട്ടുള്ള കോണ്‍ഗ്രസിന്റെ ഒരു&ലരശൃര;മന്ത്രിപോലും അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു."" എന്നാണ് വീക്ഷണം വാര്‍ത്ത.

തരൂര്‍ ഉയര്‍ത്തിപ്പിടിച്ച "ധാര്‍മികമൂല്യം" തന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് ""രാജിവയ്ക്കാനൊരുങ്ങിയാല്‍ അതിനേ നേരം കാണൂ"" എന്ന് വിശദീകരിച്ച് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയാണ്. പാമോലിന്‍ ആരോപണം വന്നപ്പോഴും മന്ത്രിയായിരുന്ന ഗണേശിന്റെ ആരോപണം വന്നപ്പോഴും തന്റെ രാജിക്കാര്യം ആവശ്യപ്പെട്ടിട്ട് അതെല്ലാം ഇപ്പോള്‍ എവിടെപ്പോയി എന്നാണ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ഹൈക്കോടതിതന്നെ പറഞ്ഞുകഴിഞ്ഞു: കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം, സര്‍ക്കാരിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് നടപടി സര്‍ക്കാരിനുതന്നെ നാണക്കേടുണ്ടാക്കുന്നു- ഇങ്ങനെയുള്ള ഒട്ടേറെ പരാമര്‍ശങ്ങളാണ് ശാലുമേനോന്‍ എന്ന തട്ടിപ്പുകാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കെ ഹൈക്കോടതി പറഞ്ഞത്. കോടതി പറയാതെ തരൂര്‍ രാജിവച്ചതിനെ പ്രകീര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പക്ഷേ, കോടതി കടുപ്പിച്ച് പറഞ്ഞിട്ടും അള്ളിപ്പിടിച്ചിരിക്കുന്നു.

വിമോചനസമരം നയിക്കുമ്പോഴും പിന്നീട് ന്യായീകരിക്കുമ്പോഴും തോന്നാത്ത വികാരമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്. തന്ത്രശാലിയാണ് എന്ന ഭാവവും. വിമോചനസമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ളതായിരുന്നു. ഇ എം എസിനെതിരെ ആരോപണമുന്നയിച്ചല്ല അന്ന് കോണ്‍ഗ്രസുകാര്‍ ജാതി- മത ശക്തികളെയും കൂട്ടി തെരുവുയുദ്ധത്തിനിറങ്ങിയത്. ആ സര്‍ക്കാരിനെ താഴെയിറക്കുക- അതിന് ഏതുമാര്‍ഗവും സ്വീകരിക്കുക അതായിരുന്നു ഉദ്ദേശ്യം. "വിക്കന്‍, ചാത്തന്‍, ചട്ടന്‍ നാടുഭരിച്ചു മുടിച്ചീടുന്നു; വിക്കാ, ഞൊണ്ടീ, ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം" എന്നായിരുന്നു, ജനനേതാക്കളെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും അന്ന് ഉമ്മന്‍ചാണ്ടി വിളിച്ച മുദ്രാവാക്യം. വിമോചനസമരത്തില്‍ പങ്കെടുക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്തവരില്‍ ഫാദര്‍ വടക്കനടക്കം ഒട്ടേറെപ്പേരുണ്ട്. ""ചിന്തകള്‍ക്ക് വലുപ്പമില്ലാതിരുന്ന കാലത്താണ് വിമോചനസമരത്തില്‍ പങ്കെടുത്തത്. പിന്നീട് വിമോചനസമരം അധാര്‍മികമായിരുന്നെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ട് നടത്തിയ സമരമായിരുന്നു വിമോചനസമരം"" എന്നു പറഞ്ഞത് ജസ്റ്റിസ് കെ ടി തോമസാണ്. ഇന്ന് എല്‍ഡിഎഫ് നടത്തുന്ന സമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ടല്ല. അവിടെയാണ് വിമോചനസമരവും ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് സമരവും തമ്മിലുള്ള കൃത്യമായ വ്യത്യാസം. അത് ഉമ്മന്‍ചാണ്ടി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

ഈ സമരം ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുവരെയാണ്. ആ രാജി സംഭവിച്ചാലും യുഡിഎഫിന് അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷവുമുണ്ട്; സാഹചര്യവുമുണ്ട്. ""ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഞാനില്ല"" എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം. ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂറുമാറ്റം നടത്തിച്ചോ അല്ലാതെയോ ഭൂരിപക്ഷമുണ്ടാക്കി ഭരണം പിടിക്കാന്‍ ആരും നില്‍ക്കുന്നില്ല. കുറ്റവാളിയെന്ന് ജനങ്ങള്‍ കരുതുന്ന ഉമ്മന്‍ചാണ്ടി, അത് സാധൂകരിക്കുന്ന നിരവധി തെളിവുകളും കോടതി പരാമര്‍ശങ്ങളും പുറത്തുവന്നിട്ടും അധികാരത്തില്‍ തുടരുന്നതാണ് ജനാധിപത്യത്തെ ധ്വംസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ പിഎ ജയിലിലാണ്. മുന്‍ ഗണ്‍മാന്‍ സസ്പെന്‍ഷനിലാണ്. നാടാകെ തട്ടിപ്പ് നടത്തിയ സംഘത്തിന് താങ്ങും തണലുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഒരു കോടതിയും പറയാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഓരോ കേസിലും അദ്ദേഹത്തിന്റെ പങ്കാളിത്തം എത്ര, ലാഭം എത്ര എന്നിങ്ങനെയുള്ള സൂക്ഷ്മാംശങ്ങളേ പുറത്തുവരേണ്ടതുള്ളൂ. കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക്, ""ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ല"" എന്ന് പരസ്യമായി പറയേണ്ടിവന്നുവെങ്കില്‍, താന്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു; നഗ്നനാക്കപ്പെട്ടിരിക്കുന്നു; അനര്‍ഹനായിരിക്കുന്നു എന്ന് തോന്നാനുള്ള സാമാന്യബുദ്ധി ഉമ്മന്‍ചാണ്ടിക്കുണ്ടാകേണ്ടതാണ്. ആ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ, അതോ രാജിവച്ചാല്‍ അടുത്തപടി ജയില്‍വാസമാകുമെന്ന് ഭയന്നിട്ടാണോ ഈ നാണംകെട്ട കടിച്ചുതൂങ്ങല്‍ എന്ന് യുഡിഎഫ് നേതൃത്വംതന്നെ വിശദീകരിക്കേണ്ടിവരും. സോളാര്‍ തട്ടിപ്പുകേസുകള്‍ പൊലീസിനെയും അധികാരത്തിനെയും പണത്തിനെയും സര്‍വസന്നാഹങ്ങളെയും ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം തുടരുന്നുണ്ട്. പൊലീസ് സേനയെയും അതിന്റെ അന്തസ്സിനെയും ചെളിക്കുണ്ടിലാഴ്ത്തിയാണ് അന്വേഷണത്തട്ടിപ്പ് അരങ്ങേറുന്നത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിന്റെ അന്തസ്സിന് ക്ഷതം സംഭവിക്കുകയാണ്. അത് കോണ്‍ഗ്രസുകാരില്‍ പലരും സമ്മതിച്ചുകഴിഞ്ഞു. ""കഠിനമായ രോഗം ബാധിച്ച രോഗി മരിച്ചതിനുശേഷം മതി ശസ്ത്രക്രിയ എന്ന് വാശിപിടിക്കുന്ന ഡോക്ടറോടാണ്"" ഉമ്മന്‍ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്ന ഹൈക്കമാന്‍ഡിനെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. നാട്ടില്‍ നിയമവാഴ്ച നടപ്പാക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെടുന്നത് അപരാധമല്ല; ജനാധിപത്യധ്വംസനവുമല്ല. ന്യായമായ ആ ആവശ്യം നിരസിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ള ജനാധിപത്യപരമായ മാര്‍ഗം സമരംചെയ്യലാണ്. ഉമ്മന്‍ചാണ്ടി പങ്കാളിയായ തട്ടിപ്പുകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ എത്ര കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജും ജലപീരങ്കി ആക്രമണവും നടത്തിയെന്ന് കണക്കെടുക്കാമോ? നാടുനീളെ ജനരോഷത്തില്‍നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ എത്ര കോടി രൂപ പൊലീസ് ചെലവിട്ടു എന്നതിന്റെ കണക്കെടുക്കാമോ?

ഉമ്മന്‍ചാണ്ടി അന്വേഷണത്തിനും നിയമത്തിനും വിധേയനാകാതെ അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിലെ സാധാരണജനങ്ങള്‍ക്കാണ് നഷ്ടമുണ്ടാകുന്നത്. അവരുടെ നികുതിപ്പണമാണ് ചോര്‍ത്തപ്പെടുന്നത്. ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങളൊന്നും ഇന്നുവരെ ബോധ്യപ്പെട്ടിട്ടില്ല. അതിനുമുമ്പ് ബോധ്യപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫ് ഘടകകക്ഷികള്‍ക്കുമാണ്. പി സി ജോര്‍ജും കെ എന്‍ എ ഖാദറും ഘടകകക്ഷി നേതാക്കള്‍തന്നെ. അവരിരുവര്‍ക്കും ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാനാകുന്നില്ല. ഏതാനും ഉപഗ്രഹങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളിലാരും ഉമ്മന്‍ചാണ്ടി മാന്യനും മഹാനും നിരപരാധിയുമാണ്, വേട്ടയാടപ്പെടുകയാണ് എന്നു പറഞ്ഞിട്ടില്ല. ഇതൊന്നും ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നില്ലേ? വിമോചനസമരമെന്ന അട്ടിമറിസമരവും തട്ടിപ്പുമുഖ്യനെ നിയമത്തിനുമുന്നില്‍ എത്തിക്കാനുള്ള ഇന്നത്തെ സമരവും ചേര്‍ത്തുവയ്ക്കാനുള്ള കൗശലം വെറുതെ പാടാന്‍ കൊള്ളാം- രക്ഷപ്പെടാനുള്ള മരുന്ന് അതിലില്ല. ഉമ്മന്‍ചാണ്ടിയുടെ വിരട്ടും നൂറ്റിനാല്‍പ്പത്തിനാല് പാസാക്കിക്കളയുമെന്ന ഭീഷണിയും സമരവളന്റിയര്‍മാരെ കേസെടുത്ത് ജയിലിലിട്ട് "അയോഗ്യ"രാക്കിക്കളയാമെന്ന വ്യാമോഹവുമൊന്നും ജനകീയസമരത്തെ തടഞ്ഞുനിര്‍ത്താന്‍ പാങ്ങുള്ള ആയുധങ്ങളല്ല.
വിമോചനസമരം തെറ്റാണ്; അല്ലേ?
പി എം മനോജ്
Posted on: 07-Aug-2013 11:00 PM

- See more at: http://www.deshabhimani.com/newscontent.php?id=336702#sthash.FLRqKphv.dpuf