Wednesday, April 1, 2009

'അപ്പനില്ലാത്ത നോട്ടീസ്'


അഥവാ തല്ലുകൊള്ളേണ്ട പണി

ഈ പോസ്റ്റിലെ ഉള്ളടക്കത്തിന് ബ്ളോഗിന്റെ ഉടമയുമായി ഒരു ബന്ധവുമില്ല. മാതൃഭൂമി പത്രത്തില്‍ നിന്ന് ഒരാള്‍(അദ്ദേഹത്തെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല) ഒരുമാസം മുമ്പ് അയച്ചുതന്ന നോട്ടീസ് അപ്പാടെ പ്രസിദ്ധീകരിക്കുക എന്ന ധര്‍മ്മമാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്്.

ഈ നോട്ടീസില്‍ അത് അച്ചടിച്ച ആളിന്റെ പേരില്ല. അതുകൊണ്ടുതന്നെ നമുക്ക് അതിനെ 'അപ്പനില്ലാത്ത നോട്ടീസ്' എന്നുവിളിക്കാം.

ഇത്തരം നോട്ടീസുകളിലെ അപവാദ പ്രചാരണങ്ങള്‍ ആരും ഏറ്റെടുക്കാന്‍ പാടില്ലെന്നാണ് ഈ ബ്ളോഗുടമയുടെ അഭിപ്രായം. ഏതെങ്കിലും ഒരു മാനസിക രോഗി ഒരു ചുവരില്‍ പോസ്റ്റര്‍ ഒട്ടിച്ചാല്‍ അത് ആരെ എങ്ങനെ അപമാനിക്കുന്നതായാലും വന്‍ വാര്‍ത്തയാക്കുന്ന പതിവാണ് മാതൃഭൂമിയുടേത്.

ഏതാനും ചില ഉപജാകര്‍ എഴുതിക്കൊണ്ടുകൊടുത്ത 'മാര്‍ക്സിസ്റ്റ് പത്രിക' എന്ന കടലാസുകഷണം ആഗോള വാര്‍ത്തയായി എത്ര തവണ നാം മാതൃഭൂമിയില്‍ വായിച്ചിരിക്കുന്നു. അതിന്റെ ഉള്ളടക്കം ആരെയൊക്കെ ബാധിക്കുമെന്ന് നോക്കാനുള്ള ധാര്‍മ്മികവും മാനുഷികവുമായ മര്യാദയൊന്നും ഒരിക്കലും മാതൃഭൂമി കാണിച്ചിട്ടില്ല.

മാതൃഭൂമിയുടെ നിലവാരമല്ല മറ്റുപത്രങ്ങള്‍ക്കുള്ളത് എന്നതിനാല്‍, ഇത് പത്രത്തില്‍ അച്ചടിച്ച് വ്യാപക പ്രചാരം നേടാനുള്ള ഒരു വിഷയമാണ് എന്നും കരുതുന്നില്ല, മാത്രമല്ല , ഇതില്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി പലതും അന്വേഷിച്ച് ബോധ്യപ്പെടേണ്ടതാണ്-അതുകൊണ്ടുതന്നെ നിലവില്‍ സംശയാസ്പദവുമാണ്.

ഇത് ഒരു ടെസ്റ്റ് ഡോസാണ്. ഇത്തരമൊന്ന് പരിമിതമായ തോതിലെങ്കിലും പ്രസിദ്ധീകൃതമായാല്‍, അത് മാതൃഭൂമിയുടെ മേലാളന്‍മാരെ എങ്ങനെ ബാധിക്കും എന്ന ടെസ്റ്റ് ഡോസ്.നോട്ടീസിലുടനീളം 'മാതൃഭൂമി'യുടെയും അതിനെ നയിക്കുന്നവരുടെയും മാനസികാവസ്ഥയും സംസ്കാരവും വിളംബരം ചെയ്യുന്ന പ്രയോഗങ്ങളുണ്ട്. ഒന്നും എഡിറ്റ് ചെയ്യുന്നില്ല. പക്ഷേ, സ്ത്രീകളുടെ പേരുകള്‍ മാറ്റുന്നു. ചില വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കുന്നു. ജീവിക്കാനായി തൊഴില്‍തേടി എത്തുന്നവര്‍ അപമാനിക്കപ്പെട്ടുകൂടല്ലോ; വായനക്കാര്‍ അശ്ലീലം ഭക്ഷിച്ചുക്‌ുടല്ലോ. അപ്പനില്ലാത്ത കത്തിന്റെ ഗുണം മാതൃഭൂമിയെ നയിക്കുന്നവരും അറിയട്ടെ. മഞ്ഞപ്രസിദ്ധീകരണം നടത്തിപ്പിനെടുത്തവര്‍ക്ക് ഇതൊന്നും അലോസരമാകില്ലായിരിക്കും. എന്നാലും ഇതൊന്നും ആരും അറിയാതെയും പറയാതെയും പോകുന്നത് ശരിയല്ലല്ലോ.
ഇതാ ആ കത്ത് :


അണിചേരുകഅന്തിമകാഹളത്തിന്

നെടുങ്ങാടിബാങ്ക്, മാതൃഭൂമി ഇതിന്റെയെല്ലാം ബീജവാപത്തിനുപിന്നില്‍ പുണ്യംചെയ്ത കൈകളാണെന്നും അതിനാല്‍ ഒരിക്കലും നാശം സംഭവിക്കുകയില്ലെന്നും ഒരു സങ്കല്‍പമുണ്ടായിരുന്നു. എന്നാല്‍ കെടുകാര്യസ്ഥതയും താന്തോന്നിത്തവുംമൂലം ഈ സ്ഥാപനങ്ങളൊക്കെ തകര്‍ച്ച ഭീഷണി നേരിടുകയാണെന്ന് നേരത്തെതശന്ന ഞങ്ങള്‍ സൂചിപ്പിച്ചിരുന്നു. അന്ന് നെടുങ്ങാടി ബാങ്കിന്റെ പതനം ഏകദേശം പൂര്‍ത്തിയായിരുന്നു. അടുത്ത ഊഴം ഇതാ മാതൃഭൂമിയുടേതായി.

2008 സെപ്തംബറില്‍ ചേര്‍ന്ന ഓഹരിയുടമകളുടെ വാര്‍ഷികയോഗത്തില്‍ അവതരിപ്പിച്ച ബാലന്‍സ്ഷീറ്റില്‍ മുപ്പതുകോടിരൂപ കാണിച്ചിരുന്നു. ബഹുഭൂരിപക്ഷം ഓഹരികളും കയ്യിലുള്ള ഡയറക്ടര്‍ബോര്‍ഡംഗങ്ങളും മറ്റ് ചില്ലറ ഓഹരിയുടമകളും അത് കയ്യടിച്ച് അംഗീകരിച്ച് സസന്തോഷം പിരിഞ്ഞു. എഫ്എം റേഡിയോ തുടങ്ങാന്‍ തുലച്ച കോടികളും തോന്ന്യാസങ്ങള്‍ക്കും ധിക്കാരങ്ങള്‍ക്കും തൊഴിലാളിദ്രോഹത്തിനും ചെലവിട്ട കോടികളും ഒഴിച്ചായിരുന്ന പ്രസ്തുത ലാഭം.പക്ഷെ കൃത്യം ഒരു മാസം തികയുംമുമ്പേ എല്ലാം തകിടംമറിഞ്ഞു. സംഘര്‍ഷത്തിന്റെ മേഘപടലങ്ങള്‍ നമുക്ക് മേലേ ഉരുണ്ടുകൂടാന്‍ തുടങ്ങി. അങ്ങനെ ഒക്ടോബര്‍ മാതൃഭൂമിക്കൊരു കറുത്ത മാസമായി.

മാരിക്കു മുമ്പേ മിന്നല്‍ എന്നതുപോലെ, ചെലവുചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ യൂണിറ്റുകള്‍തോറും പതിച്ചുതുടങ്ങി. എന്നത്തെയുംപോലെ ജീവനക്കാരുടെ മേല്‍തന്നെയാണ് ഇതും ചാര്‍ത്തപ്പെട്ടത്. പിന്നാലെ വന്നു, ഇടിമുഴക്കം. മാനേജിങ് ഡയറക്ടര്‍ തന്നെ ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടി പ്രഖ്യാപിക്കുന്നു. നമ്മള്‍ വന്‍നഷ്ടത്തിലാണ്. ഈ നിലയ്ക്കുപോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപനം പൂട്ടേണ്ടിവരും. അതിനാല്‍ മുണ്ടുമുറുക്കിയുടുക്കുക, ശമ്പളമടക്കം എല്ലാം ത്യജിക്കാന്‍ തയ്യാറാവുക.

ആദ്യമൊന്നമ്പരന്ന ജീവനക്കാര്‍ക്കിടയില്‍നിന്ന് കര്‍ണാകര്‍ണിയാ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പിന്നെ സ്ഥാപനത്തിന് പുറത്തേക്കൊഴുകി. കേട്ടവര്‍ അന്തംവിട്ടു. ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.ധനകാര്യം, നര്‍മഭൂമി എന്നീ പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തി. ജീവനക്കാരുടെ ശമ്പളവര്‍ധനയടക്കമുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തിവെച്ചു. തികച്ചും സാമ്പത്തിക അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയില്‍ ജയിലിനടുത്തുകൂടി പോയി എന്നുപറഞ്ഞ് മേനി നടിക്കുന്ന വീരന്റെ (വീരപ്പന്‍) അടിയന്തരാവസ്ഥ!അതേസമയം ധൂര്‍ത്തപുത്രന്‍ (അന്തക വിത്ത്) മാതൃഭൂമിക്കകത്ത് അടിയന്തരാവസ്ഥയിലെ 'സഞ്ജയന്‍' കളിച്ചുകൊണ്ടിരുന്നു.

അധികാരത്തിന്റെ ബുര്‍ഡോസര്‍ ഇയാള്‍ ജീവനക്കാര്‍ക്കുനേരെ ഓടിച്ചുകയറ്റി കളിച്ചുരസിച്ചു. തന്റെ പൊന്‍കുഞ്ഞായ എഫ്എമ്മിലെ തരുണീമണികളൊത്ത് ................. 'അനുസരണ' ഇല്ലാത്ത പെണ്‍കുട്ടികളെ പടിക്കുപുറത്താക്കി. ശയനേഷ്ഠ......കള്‍ക്ക് വാരിക്കോരിക്കൊടുത്തു. 'അനുസരണ' എഫ്എമ്മിന്റെ മുഖമുദ്രയായി. അതിന്റെ പേരുതന്നെ ക്ളബ് എഫ്എം എന്നാണല്ലോ?

പേരും ലോഗോയും കണ്ടെത്താന്‍ എന്തൊരു ബുദ്ധിയാ പ്രയോഗിച്ചത്. അരലക്ഷം മുടക്കിയിട്ടും കിട്ടിയ പേര് ബഹുവിശേഷം! ലോഗോ ആകട്ടെ കാറിന്റെ ഡോറിന്റെ ഫോട്ടോസ്റ്റാറ്റും. എന്തായാലും അക്ഷരാര്‍ത്ഥത്തില്‍ ക്ളബ് സംസ്കാരം ആണ് എഫ്എമ്മിലുള്ളത്. മാതൃഭൂമിയുടെ മുഖത്തുവന്ന വസൂലിക്കല ആണിത്.

.......ഉം ........ഉം ഉള്ള പെണ്ണുങ്ങള്‍ മാതൃഭൂമിയെ മുച്ചൂടും മുടിക്കാനായി തലങ്ങും വിലങ്ങും പായുന്നു. 30-35കൊല്ലം ജോലിചെയ്ത ജീവനക്കാര്‍ക്കും ഡെപ്യൂട്ടി എഡിറ്റര്‍ക്കുമൊക്കെ കിട്ടുന്ന ശമ്പളത്തിന്റെയും അലവന്‍സുകളുടെയും ഇരട്ടി ആനുകൂല്യങ്ങള്‍ ഈ 'മലയാളം' പേച്ചുകാര്‍ അടിച്ചുമാറ്റുന്നു. പാത്താന്‍ (പെടുക്കാന്‍) പോകാന്‍വരെ ഇന്നോവകാര്‍, ചെല്ലുന്നിടങ്ങളില്‍ എ സി മുറി, ഫൈവ്സ്റ്റാര്‍ ഭക്ഷണം, മാതൃഭൂമിയുടെ കെയറോഫും, ദുര്യോധനന് സ്ഥലജലഭ്രമം വന്നതുപോലെയുള്ള മിന്നുന്ന പ്രതലവും 'കുളിരുന്ന' അന്തരീക്ഷവുമുള്ള തൊഴിലിടങ്ങളും ധാടിയും മോടിയും പത്രാസും പിന്നെ 'സഞ്ജയന്റെ' കുട്ടികളെന്ന തലക്കനവും - ആനന്ദലബ്ധിക്കിനിയെന്തുവേണം?

പാവപ്പെട്ട തൊഴിലാളികള്‍ രാപ്പകല്‍ അച്ചുനിരത്തിയും പത്രക്കെട്ട് തലച്ചുമടെടുത്തും പട്ടിണികിടന്നും ഉണ്ടാക്കിയെടുത്ത മാതൃഭൂമിയുടെ ഇന്നത്തെ അവസ്ഥ. 50 കോടിയോളം രൂപയാണ് നാലുസ്ഥലത്ത് എഫ്എം തുടങ്ങാന്‍ പൊടിച്ചുകളഞ്ഞത്. കൂടാതെ അത് നടത്തിക്കൊണ്ടുപോകാന്‍ ദിവസേന ലക്ഷങ്ങളും. ഇതില്‍നിന്നും ലഭിക്കുന്ന വരുമാനമാകട്ടെ വട്ടപൂജ്യവും.

വിമര്‍ശനങ്ങള്‍ പയ്യെ ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് പത്രത്തിനു വരുന്ന പരസ്യങ്ങള്‍ എഫ്എമ്മിലേക്ക് മറിച്ച് മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. വീരനെ സംബന്ധിച്ചിടത്തോളം കയ്ചിട്ട് ഉറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ. എഫ് എം ഒരു ഇയ്യാംപാറ്റയാണെന്ന് വീരനറിയാം. പക്ഷെ ധൂര്‍ത്തപുത്രന്‍ (ക്ളബ് സംസ്കാരം എക്സിക്യൂട്ടീവ് ലുക്കില്‍ കൊണ്ടുനടക്കുന്ന ആളിന് ചേരുന്ന പേര് ക്ളബ്ബിക്കുട്ടന്‍ എന്നാണ്) ഈ കളിപ്പാട്ടമിട്ട് അമ്മാനമാടുന്നത് വെറുക്കാനും വയ്യ.

മുതലയുടെ മാതിരി തലയും ആടിന്റെ മാതിരി ചവച്ചുമായി നടക്കുന്ന ക്ളബ്ബിക്കുട്ടന് സര്‍വരോടും പുച്ഛമാണ്. വീരനാകട്ടെ പുത്രസ്നേഹം മൂത്ത് ധൃതരാഷ്ട്രര്‍ ആയിരിക്കുന്നു. പണ്ട് കെ കരുണാകരനെ പുത്രസ്നേഹത്തിന്റെ പേരില്‍ പൊരിച്ചപ്പോള്‍ ഇങ്ങനെയൊരു ഭസ്മാസുരന്‍ തനിക്കുമുണ്ടെന്ന കാര്യം പാവം സോഷ്യലിസ്റ്റ് ഓര്‍ത്തില്ല. 80,000 രൂപ ശമ്പളവും അഞ്ചുലക്ഷം രൂപ വാര്‍ഷിക റീഇംബേഴ്സുമെന്റുമാണ് ധൂര്‍ത്തപുത്രന് കമ്പിനി നല്‍കുന്നത്. കൂടാതെ താമസം, ഭക്ഷണം, യാത്ര തുടങ്ങി കഴിഞ്ഞ 28 വര്‍ഷമായി അച്ഛനും മകനും കുടുംബവും മാതൃഭൂമിയെ വിറ്റ് ജീവിക്കുന്നു.

മൈത്രി പരസ്യകമ്പനി കുടുംബവക; മാതൃഭൂമിയില്‍ നടക്കുന്ന കെട്ടിടംപണികളൊക്കെ കുടുംബവക സ്ഥാപനം - അങ്ങനെ എല്ലാംകൊണ്ടും സുഭിക്ഷം. എംഡി. സെക്രട്ടറിമാരില്‍ പത്ത് ജീവനക്കാര്‍. കല്‍പറ്റയില്‍വരെ മാതൃഭൂമിയിലെ ശമ്പളം പറ്റുന്ന കുശിനിക്കാരന്‍. നന്ദന്‍, സുധാകരന്‍, കൃഷ്ണന്‍ എന്നിവരുടെ മൂന്ന് ജീവനക്കാര്‍വരെ മാതൃഭൂമിയില്‍. ..........ന്റെയും .......ന്റെയും അടുത്തുപോകുമ്പോള്‍ ........ ചെലവുവരെ മാതൃഭൂമിയില്‍നിന്ന്.

28 കൊല്ലമായി വീരനും കുടുംബത്തിനും നീക്കിവെച്ച പത്രത്തിന്റെ സ്പേസ് പരസ്യത്തിന് നല്‍കിയിരുന്നെങ്കില്‍ മറ്റൊരു മാതൃഭൂമി തുടങ്ങാനുള്ള വരുമാനമുണ്ടാവുമായിരുന്നു. വീരന്‍ മിണ്ടിയാല്‍ വാര്‍ത്ത, മിണ്ടിയില്ലെങ്കിലും വാര്‍ത്ത. കാണാന്‍ വല്ലാത്ത ചന്തമുള്ള ആ തല പത്രത്തില്‍ തിരുകിക്കയറ്റാത്ത ദിവസങ്ങള്‍ വളരെ കുറവ്. സാഹിത്യരചനയിലൂടെ, പത്മശ്രീയോ, മാഗ്സസെയോ, ജ്ഞാനപീഠമോ അടിച്ചുമാറ്റാമെന്നാണ് മനസ്സിലിരുപ്പ്. അതിനായി കൂലിയെഴുത്തുകാരെയാകെ മുറയ്ക്ക് മാറിമാറി പരീക്ഷിക്കുന്നു.

ഒരു പതിപ്പ് 100 കോപ്പി മാത്രമടിച്ച് ഹൈമവതഭൂവില്‍ ലോകറെക്കോര്‍ഡ് ഭേദിക്കാനൊരുങ്ങുന്നു. അടിച്ച പുസ്തകങ്ങള്‍ കൂട്ടിയിടാന്‍ ഗോഡൌണില്‍ സ്ഥലമില്ലാത്തതിനാല്‍, സ്കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും മാതൃഭൂമി സമ്മാനങ്ങളായും വിതരണം ചെയ്യുന്നു. അമ്പോ, എന്തൊരു തൊലിക്കട്ടി!

വയലാര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ സ്വീകരണമാമാങ്കമായി. ഈ സ്ഥിതിക്ക് ഈ പണ്ഡിതവരാഹത്തിന് ജ്ഞാനപീഠമോ അതിലും വലുതോ കിട്ടിയാല്‍ എന്താവും പുകില്.കോഴിക്കോട് സീറ്റിനുവേണ്ടി പിണറായിയുമായുള്ള ഗുസ്തി നിര്‍ത്തി.

മകനെ മന്ത്രിയാക്കാത്തതിന്റെ കെറുവ് തീര്‍ക്കാന്‍ എഡിറ്ററെക്കൊണ്ട് പിണറായിയെ തെറിവിളിപ്പിച്ചു. എന്നാല്‍ കാരിരുമ്പില്‍ തീര്‍ത്ത പിണറായി തിരിച്ചടിച്ചു തുടങ്ങിയപ്പോള്‍ വീരന്റെ മുട്ടിടിച്ചു. സാദാ കൊഞ്ഞാണന്മാരെ പത്രം കാട്ടി 'എഴുതിക്കളേം' എന്നു ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നതുപോലെ പിണറായിയെ മുട്ടുകുത്തിക്കാമെന്നു കരുതി. ഫലമോ, മാനക്കേടും എല്‍ഡിഎഫിന്റെ പ്ളാറ്റ്ഫോം നഷ്ടവും. അതോടെ ഒത്തുതീര്‍പ്പിനുള്ള പാച്ചിലായി. പറഞ്ഞതെല്ലാം വിഴുങ്ങി. എഡിറ്റര്‍ക്കുമേല്‍ പിടിവീണു. പത്രം അവിഞ്ഞ പഴംപോലെയായി. ഒടുവിലിതാ എഡിറ്ററുടെ തലയറുത്തുതന്നെ പിണറായിക്ക് ദാനം നല്‍കി. എംഡി നാലപ്പാടിനുശേഷം മാതൃഭൂമി കണ്ട മികച്ച പത്രാധിപരാണ് ഗോപാലകൃഷ്ണന്‍, മാതൃഭൂമിയെ വാര്‍ത്താപരമായി മനോരമക്ക് മുന്നിലെത്തിച്ചു അദ്ദേഹം. എന്നാല്‍ വീരപുത്രന് പണ്ടേ ഗോപാലകൃഷ്ണനെ കണ്ടുകൂട. തന്റെയും തന്തയുടെയും പടവും പത്രാസും പത്രത്തില്‍ ചെലവാക്കാന്‍ ഗോപാലകൃഷ്ണന്‍ തയ്യാറാകാതിരുന്നതുതന്നെ കാരണം. അപ്പോള്‍ 'സഞ്ജയന്‍' ചുവടുമാറ്റി. എംഎംപ്രസിന്റെ നിയന്ത്രണം കൈക്കലാക്കി.

യഥാര്‍ത്ഥത്തില്‍ എം എം പ്രസ് എഡിറ്റോറിയലിന്റെ അധികാരം മാനേജിങ് എഡിറ്റര്‍ക്കാണ്. എന്നാല്‍ കൊഞ്ഞാണ കുടുംബത്തിന് കമിഴ്ന്നുവീഴുമ്പോള്‍ കാല്‍പ്പണം കിട്ടിയാല്‍ തൃപ്തിയായി. എം എം പ്രസില്‍ സഞ്ജയന്‍ വിളയാട്ടം തുടങ്ങി. അവിടുത്തെ പത്രാധിപകേസരികള്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജം വന്നു. ഇഷ്ടംപോലെ പണം ചെലവാക്കാം. പണം തട്ടാം. സഞ്ജയന് സിന്ദാബാദ് വിളിക്കണമെന്നുമാത്രം. ഗോപാലകൃഷ്ണനെതിരെ എംഎംപ്രസ് ജേര്‍ണലിസ്റ്റുകളെ അണിനിരത്തിയായി പിന്നത്തെ കളി.

'യാത്ര' എന്നൊരു മൂന്നാംകിട സാധനം തല്ലിക്കൂട്ടിയിറക്കി. ഭസ്മാസുരന്‍ തൊട്ടതൊന്നും ഭസ്മമാകാതിരുന്നിട്ടില്ല. യുവജന കലോല്‍സവം, സിനിമ-സീരിയല്‍, മ്യൂസിക് കാസറ്റ് ...... ഒടുവില്‍ മാതൃഭൂമിയെ മുച്ചൂടും വിഴുങ്ങാന്‍പോകുന്ന എഫ്എം.ജേര്‍ണലിസ്റ്റുകളുടെ സിംഹവീര്യമൊക്കെ വീരന്‍ ഒടിച്ചുകുത്തി. മിടുക്കന്മാര്‍ കുറെ പൊറുതിമുട്ടി പുറത്തുപോയി. കുറെപ്പേര്‍ മൌനികളായി. 'മിടുക്കന്മാര്‍' ഡെപ്യൂട്ടി എഡിറ്റര്‍മാരും സ്പെഷ്യല്‍ കറസ്പോണ്ടന്റുമാരുമായി!

വിപ്ളവവീര്യം തുടിച്ചുനില്‍ക്കുന്ന കാലത്ത് എക്സ്ടന്‍ഷനും മറ്റുമെതിരെ പോര്‍വിളിച്ചു രണ്ട് ധികൃതശക്ര പരാക്രമികള്‍ കോട്ടയത്തും കൊച്ചിയിലും വാഴ്ത്തപ്പെട്ടവരായി മൂന്നും നാലും നീട്ടിക്കിട്ടലുകള്‍ വാങ്ങി സുഖിച്ചുവാഴുന്നു. ഈ .............താങ്ങികള്‍ മാതൃഭൂമിക്ക് എന്ത് സംഭാവനയാണിപ്പോള്‍ നില്‍കുന്നത്?

സര്‍വീസ് നീട്ടിക്കൊടുത്ത ഈ ഡെപ്യൂട്ടിമാര്‍ക്കും തിരുവനന്തപുരം സ്പെഷല്‍ കറസ്പോണ്ടിനും മാസം കൊടുക്കുന്ന ലക്ഷങ്ങള്‍കൊണ്ട് ധനകാര്യമോ നര്‍മഭൂമിയോ നടത്തിക്കൊണ്ടുപോകാവുന്നതേയുള്ളൂ.ജേര്‍ണലിസ്റ്റുകളെയും തൊഴിലാളികളെയും ഭിന്നിപ്പിച്ചാണ് വീരന്‍ മാതൃഭൂമിയില്‍ പടയോട്ടം തുടങ്ങിയത്. ഇന്നിപ്പോഴത് ജേര്‍ണലിസ്റ്റുകാര്‍ക്കിടയില്‍തന്നെ ഭിന്നതയുണ്ടാക്കുന്ന തരത്തിലേക്ക് മാറി. ശമ്പളവര്‍ധനയുടെ ആനുകൂല്യത്തില്‍നിന്ന് ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തി. ഇക്കാര്യത്തില്‍ ജേര്‍ണലിസ്റ്റുകള്‍ ഭിന്നിച്ചില്ലെങ്കിലും കെയുഡബ്ള്യൂജെ സംസ്ഥാന പ്രസിഡന്റും ജേര്‍ണലിസ്റ്റ് യൂണിയന്‍ മാതൃഭൂമി പ്രസിഡന്റിനും നാക്കിറങ്ങിപ്പോയി.

മാതൃഭൂമിയെ വിറ്റ് കാശാക്കിയ പാരമ്പര്യമുള്ളവര്‍ക്കും വിപ്ളവവായാടിത്തമുള്ളവര്‍ക്കും ഇങ്ങനെയല്ലേ ചെയ്യാന്‍ പറ്റൂ. കമ്പനി സാമ്പത്തിക ബാധ്യത, വീരനേക്കാളേറെ അലട്ടുന്നത് ഇവരെയാണെന്ന് തോന്നുന്നു. ഇവരാണല്ലോ മാതൃഭൂമിയിലെ ദീപസ്തംഭങ്ങള്‍! 'അടിയന്‍ ലച്ചിപ്പോം' എന്ന മട്ടില്‍ യൂണിയന്‍ നേതൃത്വത്തില്‍ നിരങ്ങുന്ന ഇവര്‍ക്ക് വരുംകാല ലഭ്യതകള്‍ പ്രചോദനമാണ്.

മറ്റ് വെറ്ററന്‍സ് ഒക്കെ ഡെപ്യൂട്ടിമാരായപ്പോള്‍ വീരസ്തുതി പാടിയില്ലെങ്കില്‍ വിരേചനം നടക്കില്ലെന്ന അവസ്ഥയിലും.തിരുവനന്തപുരത്തുനിന്ന് ഏഴ് ലൈനര്‍മാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. കാരണം ബഹുരസം. ലീവും ഓഫുമൊന്നും എടുക്കാന്‍ പാടില്ലത്രെ. ഇതെന്താ അടിമവേലയോ? ഓഫീസില്‍ ഉറങ്ങാന്‍ വരുന്നവന്റെയും ഉറങ്ങാതിരുന്നാലും കാര്യമില്ലാത്തവന്മാരുടെയും പിതൃസ്വത്താണോ അവധി നല്‍കാനുള്ള അധികാരം? ഈ കൂട്ടപിരിച്ചുവിടല്‍ യൂണിയന്‍ തമ്പുരാക്കന്മാര്‍ അറിഞ്ഞമട്ടേയില്ല. കുരയ്ക്കുന്നതുപോയിട്ട് ഒന്നു മോങ്ങുന്നതുപോലുമില്ല. നപുംസകങ്ങള്‍ക്ക് നാണവും മാനവുമില്ലല്ലോ. കൃത്യം അഞ്ച്-ഏഴ് വര്‍ഷം കൂടുമ്പോള്‍ പ്രമോഷന്‍ വന്നുകൊണ്ടേയിരിക്കും. പിന്നെന്തിന് ബേജാറാവണം, കൂലിപ്പണിക്കാര്‍, പോവാന്‍ പറ.

വര്‍ഷങ്ങളോളം രാപ്പകല്‍ പണിയെടുത്ത് പത്രത്തിനുവേണ്ടി ആയുസ്സിലെ നല്ല സമയം കളഞ്ഞ ഈ ലൈനര്‍മാര്‍ പോയി തെണ്ടട്ടെ.മാതൃഭൂമി സാമ്പത്തികപ്രതിസന്ധി ആരുടെ സൃഷ്ടിയാണ്? തൊഴിലാളികളുടേതാണോ? ക്ളബ് എഫ്എമ്മിന് മുടക്കിയ ദശകോടികള്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്ഥലം വാങ്ങിയതും കെട്ടിടംവെയ്ക്കുന്നതും (അതില്‍നിന്ന് അമുക്കിയതും) 80,000 രൂപ മാസചെലവില്‍ ഒരു എഡിറ്റോറിയല്‍ അഡ്മിനിസ്ട്രേറ്റര്‍, സിനിമാ-സീരിയല്‍ രംഗത്ത് ഓടിത്തളര്‍ന്ന് അവിടുന്ന് കണ്ടംതള്ളിയ ഒരു താരത്തെ 80,000 രൂപ ശമ്പളത്തില്‍ എഫ്എമ്മില്‍ പ്രതിഷ്ഠിച്ചത്. ബെന്‍സ് കാറുകള്‍, ബിഎംഡബ്ള്യൂ കാര്‍, ചാലപ്പുറത്തെ കമ്പനി ഗസ്റ്റ് ഹൌസ് ലക്ഷങ്ങള്‍ ചെലവിട്ട് മോടിപിടിപ്പിക്കല്‍, വീരസ്തുതികള്‍ പടച്ചിറക്കി പുസ്തകങ്ങള്‍ ഇറക്കുന്നതും പത്രത്തില്‍ പടങ്ങളും വാര്‍ത്തകളും നിരത്തി പൊതുജനവിദ്വേഷം വരുത്തി സര്‍ക്കുലേഷന്‍ കുറയ്ക്കുന്നത് ഇഷ്ടക്കാര്‍ക്കും അനുസരണയുള്ളവര്‍ക്കും പ്രമോഷനും പാരിതോഷികങ്ങളും വാരിക്കോരി നല്‍കുന്നത്. ജനറല്‍ മാനേജര്‍ക്ക് പകലന്തിയോളം ഷെയര്‍മാര്‍ക്കറ്റില്‍ കളിക്കുന്നതിന് കനത്ത ശമ്പളം നല്‍കുന്നത്. ഇതൊക്കെയല്ലേ യഥാര്‍ത്ഥത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍?

ഇതിനൊക്കെ എങ്ങനെ ജീവനക്കാര്‍ കാരണക്കാരാകും ഇതൊക്കെ വിളിച്ചു തുപ്പിയതുപോലെ അപഹാസ്യരായതുകൊണ്ടല്ലേ പൊതുജനമധ്യത്തിലും പരസ്യക്കാര്‍ക്കിടയിലും വിലയില്ലാതായിപ്പോയത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ മെക്കിട്ടുകേറിയിട്ടെന്തു കാര്യം?ചെലവുചുരുക്കല്‍ ഞങ്ങള്‍ക്കു പറയാനുള്ളത്.

1. എഫ്എം റേഡിയോ നിര്‍ത്തുക. ചുരുങ്ങിയത് അതിന്റെ ചെലവെങ്കിലും വെട്ടിച്ചുരുക്കി കേരളത്തിലെ മറ്റ് എഫ്എമ്മുകളുടേതിന് തുല്യമാക്കുക.

2. സിനിമാ-ടിവി സീരിയല്‍ കാസറ്റ് പരിപാടികള്‍ നിര്‍ത്തിവെക്കുക.

3. കമ്പനിക്ക് ഒരു ചില്ലിപൈസപോലും നേട്ടമുണ്ടാക്കാത്ത (ധനപരമായിട്ടും സര്‍ക്കുലേഷന്‍ വകയിലും) നഗരം പേജുകള്‍ നിര്‍ത്തുക. ഇതില്‍ വാര്‍ത്തയുമില്ല, പരസ്യവുമില്ല. ചില സ്ഥാപിത തല്‍പര്യക്കാരുടെ പിത്തലാട്ടങ്ങള്‍ക്ക് നാല് പേജ് വീതം നശിപ്പിക്കണോ? പണിയെടുക്കുന്ന പാവം റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഒന്നും നല്‍കാതെ ശ്വാസംമുട്ടിക്കുന്ന ക്രൂരതയെങ്കിലും അവസാനിക്കുമല്ലോ.

4. ആഡംബരകാറുകള്‍, യാത്രകള്‍, ഇഫ്താര്‍പോലുള്ള പാര്‍ടികള്‍, വിനോദയാത്രകള്‍, പൊളിച്ചുപണിയലുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഒഴിവാക്കുക.

5. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ, അജഗളസ്തനംപോലുള്ള മാനേജീരിയല്‍ കൊമ്പന്മാരെ വെയ്ക്കുന്നത് അവസാനിപ്പിക്കുക. ഓഫീസില്‍ ഒരു കൊതുകിനെപ്പോലും കൊല്ലുന്ന ജോലിയില്ലാത്ത ആര്‍എംമാരും യുഎംമാരും വേണോയെന്ന് ആലോചിക്കുക.

6. വീരന്റെയും ചന്ദ്രന്റെയും കുടുംബപുരാണം പത്രമാസിസകളിലൂടെ വിളമ്പുന്നത് നിര്‍ത്തുക. (നിയന്ത്രിക്കുകയെങ്കിലും ചെയ്യുക)

7. ഡെപ്യൂട്ടി എഡിറ്റര്‍ തസ്തിക (കരാള്‍ ഉള്‍പ്പെടെ) ഒഴിവാക്കുക.

8. വീരനും ചന്ദ്രനും ഡിവിഡന്റ് ഇനത്തില്‍ ഒരു ഷെയറിന് 6000 രൂപ കിട്ടുന്നുണ്ട്. 800 വീതം ഷെയര്‍ ആകുമ്പോള്‍ ഒരു വര്‍ഷം കിട്ടുന്നത് 50 ലക്ഷമാണ്. ഈ ലാഭം കണക്കിലെടുത്ത് കമ്പനിയില്‍നിന്ന് തങ്ങളുടെ അമിതാനുകൂല്യം പറ്റല്‍ ഒഴിവാക്കുക.

ഇത്രയുമൊക്കെ മതി മാതൃഭൂമിയെ രക്ഷിക്കാന്‍. ഇതൊന്നും വീരപ്പ പ്രഭൃതികള്‍ ചെവിക്കൊള്ളില്ലെന്നറിയാം. ഏഷ്യാനെറ്റ് മാര്‍ഡോക്കിന്റെ കയ്യില്‍ എത്തിയതുപോലെ, പണത്തിന് ആര്‍ത്തിപൂണ്ട വീരനും കൂട്ടരും മാതൃഭൂമിയെല്ലാം വിറ്റ് ആ കരങ്ങളില്‍ വെച്ചുകൊടുത്തേക്കാം. അതിനാല്‍ സഖാക്കളെ, മാതൃഭൂമിയില്‍ ഒരു കമാന്റോ ഓപ്പറേഷന് തയ്യാറാവുക. അതിനു സമയമായി.

മാതൃഭൂമിയില്‍ കയറിപ്പറ്റിയ കൊടുംഭീകരന്‍ ശ്രേയാംസിനെയും മറ്റു കിങ്കരന്മാരെയും (...............ടുപ്പുകാര്‍) തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരത് തകര്‍ക്കും. ഈ തകര്‍ച്ച ഒഴിവാക്കാന്‍ സ്വയം ചാവേറുകളാവുക. മാതൃഭൂമി പൊതുജനത്തിന്റെ രചനയാണ്. ജീവവായുവാണ്. അത് വീരനും ചന്ദ്രനും ആ ചന്ദ്രതാരം തീറെഴുതി കൊടുക്കാന്‍ നാം നിന്നുകൊടുത്താന്‍ ചരിത്രം നമ്മെ പേപ്പട്ടികളെപ്പോലെ നിന്ദിക്കും. ഒടുവില്‍ തല്ലിക്കൊല്ലും.

15 comments:

manoj pm said...

ഇത് ഒരു ടെസ്റ്റ് ഡോസാണ്. ഇത്തരമൊന്ന് പരിമിതമായ തോതിലെങ്കിലും പ്രസിദ്ധീകൃതമായാല്‍, അത് മാതൃഭൂമിയുടെ മേലാളന്‍മാരെ എങ്ങനെ ബാധിക്കും എന്ന ടെസ്റ്റ് ഡോസ്.നോട്ടീസിലുടനീളം 'മാതൃഭൂമി'യുടെയും അതിനെ നയിക്കുന്നവരുടെയും മാനസികാവസ്ഥയും സംസ്കാരവും വിളംബരം ചെയ്യുന്ന പ്രയോഗങ്ങളുണ്ട്. ഒന്നും എഡിറ്റ് ചെയ്യുന്നില്ല. പക്ഷേ, സ്ത്രീകളുടെ പേരുകള്‍ മാറ്റുന്നു. ചില വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കുന്നു. ജീവിക്കാനായി തൊഴില്‍തേടി എത്തുന്നവര്‍ അപമാനിക്കപ്പെട്ടുകൂടല്ലോ; വായനക്കാര്‍ അശ്ലീലം ഭക്ഷിച്ചുക്‌ുടല്ലോ. അപ്പനില്ലാത്ത കത്തിന്റെ ഗുണം മാതൃഭൂമിയെ നയിക്കുന്നവരും അറിയട്ടെ. മഞ്ഞപ്രസിദ്ധീകരണം നടത്തിപ്പിനെടുത്തവര്‍ക്ക് ഇതൊന്നും അലോസരമാകില്ലായിരിക്കും. എന്നാലും ഇതൊന്നും ആരും അറിയാതെയും പറയാതെയും പോകുന്നത് ശരിയല്ലല്ലോ.

മരത്തലയന്‍ said...

തന്തയില്ലാത്ത വാർത്തകൾ വരുമ്പോൾ...അഥവാ പിതൃശൂന്യ മാധ്യമ പ്രവർത്തനം നടത്തുമ്പോൾ നോവുമോ എന്നു വീരഭൂമിയും ഒന്നറിഞ്ഞിരിക്കട്ടെ

abhilash attelil said...

വീരന്റെ വീരകൃത്യങ്ങള്‍ ഓരോന്നായി ഓരോന്നായി പുറത്തുവരും.ഇതൊരു തുടക്കം മാത്രം

പാവപ്പെട്ടവൻ said...

ചില വിവരക്കേടുകള്‍ കയ്യും കാലും വെച്ച് ഇങ്ങനെ ഇഴഞ്ഞു വരും .തന്തയുള്ളത് പേര് പറഞ്ഞ് വരും .തൊട്ടിത്തരം തൊഴിലാക്കിയവര്‍ നാണം കെട്ടെ ജീവിക്കു അതിനെ സുഖമൊന്നു വേറെ

Suraj said...

കൊള്ളാം കളികള് !
ചുമ്മാതല്ല വീരേന്ദ്രന്റെ ‘ജനതാതള്ള്’ എമ്മെല്ലേമാര്‍ക്ക് ദഹിക്കാത്തതും അവരു പിളര്‍ത്തിക്കൊണ്ട് പാട്ടിനു പോകാന്‍ തുനിഞ്ഞിരിക്കുന്നതും.

മാത്യു ടി തോമസ് രാജിവച്ചതിന്റെ പിറ്റേന്ന് ടിയാനെ വാനോളം പുകഴ്ത്തി അഞ്ചുകോളം വാര്‍ത്ത കൊടുത്ത പത്രത്തിന് ഇനിയിപ്പൊ അതിയാനെ മുടിക്കുന്ന വര്‍ത്താനം എങ്ങനെ പറയാനാവും എന്നോര്‍ത്ത് വല്ലാത്ത മനോവിഷമം കാണും. മംഗളത്തില്‍ ഒരുമാസം മുന്‍പ് വന്ന സിബിഐ-ലാവലിന്‍ പഴങ്കഞ്ഞിയൊക്കെ ദേ മാതൃഭൂമി ഇപ്പോ ദിവസവും വെണ്ടയ്ക്കായ് നിരത്തി വിസര്‍ജ്ജിക്കുന്നു... ങ്ഹാ കഴുതയ്ക്ക് കരഞ്ഞു തീര്‍ക്കാനാണല്ലോ യോഗം :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ട്രാക്ക്..

ANOOP said...

പി. രാജന്‍ പത്രപ്രവര്‍ത്തനം നിര്‍ത്തി പോയ ശേഷം ഇത്രയും ഭാഷാപുഷ്ടിയുള്ള വാചകങ്ങള്‍ മാതൃഭൂമിയില്‍ നിന്ന് ആദ്യമായി കാണുകയാണ്. എന്നാലും ചോദിക്കുകയാണ് സിപിഎം ശരിക്കും ജനതാദളിനെ ഭയക്കുന്നുണ്ടോ? അതിന്റെ ആവശ്യമുണ്ടോ? അപ്പനുള്ള ഒരുപാടു കാര്യങ്ങള്‍ പറയാനുള്ളപ്പോള്‍ തന്തയില്ലായ്മകള്‍ ഏറ്റുപാടേണ്ട കാര്യമുണ്ടോ?

Ramesh Ayinikkatt said...

ഇതൊക്കെ വീരന്‍ ഇടതു മുന്നണിയില്‍ പട്ടയം എടുത്തു താമസിക്കുമ്പോള്‍ അല്ലായിരുന്നോ മനോജേ?...അന്ന് ഇതെല്ലാം മറച്ചു പിടിച്ചു പുന്യാളന്മാരാക്കിയ,നിന്നെ പോലെ ഉളുപ്പില്ലാത്ത പത്രക്കാരുടെ വാക്കുകള്‍ കേട്ട് ആടി കളിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ല കോയാ,കേരളത്തിലെ ജനങ്ങള്.അങ്ങിനെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലം ഉണ്ടായിരുന്നു.ആ കാലം കുറെ പിന്നിലേക്ക്‌ പോയി,ഒപ്പം കുറെ നല്ല ആശയക്കാരും,മനുഷ്യ സ്നേഹികളും.വല്ലതും പടച്ചുണ്ടാക്കി വല്ല പൊട്ടന്മാരെയും പറ്റിക്കാന്‍ നോക്ക്.ഹ ഹ ഹ .നാളെ വീരന്‍ തിരിച്ചു വരും എന്ന് പറഞ്ഞാല്‍,വീരനെ പൊക്കി വാഴ്ത്തി മഹാവീരന്‍ ആക്കി കളയും താനൊക്കെ.

Dr. Prasanth Krishna said...

tracking

mathew samuel said...

മകനെ മന്ത്രിയാക്കാത്തതിന്റെ കെറുവ് തീര്‍ക്കാന്‍ എഡിറ്ററെക്കൊണ്ട് പിണറായിയെ തെറിവിളിപ്പിച്ചു. എന്നാല്‍ കാരിരുമ്പില്‍ തീര്‍ത്ത പിണറായി തിരിച്ചടിച്ചു തുടങ്ങിയപ്പോള്‍ വീരന്റെ മുട്ടിടിച്ചു. സാദാ കൊഞ്ഞാണന്മാരെ പത്രം കാട്ടി 'എഴുതിക്കളേം' എന്നു ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നതുപോലെ പിണറായിയെ മുട്ടുകുത്തിക്കാമെന്നു കരുതി. ഫലമോ, മാനക്കേടും എല്‍ഡിഎഫിന്റെ പ്ളാറ്റ്ഫോം നഷ്ടവും. അതോടെ ഒത്തുതീര്‍പ്പിനുള്ള പാച്ചിലായി. പറഞ്ഞതെല്ലാം വിഴുങ്ങി. എഡിറ്റര്‍ക്കുമേല്‍ പിടിവീണു. പത്രം അവിഞ്ഞ പഴംപോലെയായി.

nigil d said...

ദേശാഭിമാനിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടതിന്റെ തുടര്‍ന്ന് തന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ തൊഴിലാളിയായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു കോടതി കയറേണ്ടി വന്നത് അടുത്ത കാലത്ത്‍ാണ്.തന്തയില്ലാത്ത വാര്‍ത്തകളെ തലയില്‍ ഏറ്റി നില്‍ക്കുന്നത് കാണുമ്പോള്‍ അത് ഓര്‍മ്മവരുന്നു.

മാതൃഭൂമിയിലെ പ്രശ്നങ്ങള്‍ പൊടുന്നനെ ഉണ്ടായതല്ല എന്ന് ഇതില്‍ പറയുന്നു. ഒന്നര -രണ്ട് വര്‍ഷം മുമ്പ് വരെ വീരേന്ദ്ര കുമാര്‍ ഇടതു പക്ഷത്തിന്റെ ഭാഗമായിരുന്നു.
എന്തേ അന്നൊന്നും വീരന്റെ പത്രത്തെ പറ്റി കമാന്ന് മിണ്ടാതിരുന്നേ? മറ്റുള്ളവരുടെ ചെറിയ വാര്‍ത്തകള്‍ പോലും പുറത്ത് കൊണ്ടു വരുന്ന പത്രപ്രവര്‍ത്ത്കര്‍ അനുഭവിക്കുന്നു ഇത്രയും ഗുരുതരമായ അവസ്ഥ എങ്കില്‍ അത് വാര്‍ത്തയാക്കുവ്ാും പ്രതികരിക്കുവാന്‍ കഴിയാത്തത് അവരുടെ കഴിവു കേട്. വാര്‍ത്ത ഉണ്ടെങ്കില്‍ അല്ലേ പത്രം ഉള്ളൂ. ആ നിലക്ക്
പത്രപ്രവര്‍ത്തകര്‍ക്ക് യൂണീയന്‍ ഒക്കെ ഉള്ളതല്ലേ. മാതൃഭൂമിയില്‍ “ഇത്രയും കൊടും പീഡനം ഉണ്ടായിട്ട്” എന്താ സമരം ചെയ്യാത്തേ?
കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വരന്‍ പോകുന്നവരുടെ പെന്‍ഷനെ പറ്റി ആശങ്ക പൂണ്ട സി.പി.എം സര്‍വ്വീസ് സംഘടനകളുടെ സ്ംമ സമരം ഇതൊക്കെ നടത്തിയ സി.പി.എം എന്തുകൊണ്ട് പത്രപ്രവര്‍ത്തകരുടെ ദുരവസ്ഥ കണ്ടറിഞ്ഞ് സമരത്തിനു തയ്യാറാകുന്നില്ല. എന്തായലും “മാതൃകാ പത്രമായ“ ദേശാഭിമാനി വേജസ് ബോര്‍ഡും മറ്റു കമ്മറ്റി/വിദഗ്ദസമിതി ഒക്കെ നിര്‍ദ്ദേശിച്ച പ്രകാരം ഉള്‍ല വേതനം നല്‍കുന്നുണ്ടാകും എന്ന് കരുതുന്നു.

manoj pm said...

ഒന്ന്...ദേശാഭിമാനിയില്‍ വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കിയിട്ടുണ്ട്.
രണ്ട്... വീരെന്ദ്രകുമാരിനെയും മാതൃഭൂമിയെയും കുറിച്ച് എല്ലാകാലത്തും വസ്തുനിഷ്ഠമായ വിമര്‍ശം ദേശാഭിമാനി ഉയര്‍ത്തിയിട്ടുണ്ട്.
മൂന്ന്...ഇപ്പോള്‍ ഈ കമന്റ് വന്ന പോസ്റ്റ്‌ രണ്ടായിരത്തി ഒന്‍പതു മാര്ചിലേതാണ്

GSmenon said...

ഇത് എഴുതിയവനൊക്കെ ആണല്ലോ "നേര് നേരത്തെ അറിയിക്കുന്ന" പത്തിരത്തിന്റെ സഹ പത്രാദിപര്‍ എന്ന് നോക്കിയാല്‍ മാത്രം മതി അതിന്റെയൊക്കെ ഗുണം അറിയാന്‍ .. എവിടെയോ വായിച്ചിരുന്നു പി എം മനോജ്‌ ആണ് പി ജി യുടെ പിന്ഗാമി എന്ന് .. എന്തായാലും പി ജി ആണ് പി എന്‍ മനോജിന്റെ മുന്‍ഗാമി എന്ന് മാത്രം ആരും പറയാതിരുന്നാല്‍ മതിയായിരുന്നു .... പി ജി യുടെ "പിന്‍ഗാമി" യെ പിന്ഗാമാന്‍ പറ്റു യോഗ്യതയുണ്ട് ...മിടുക്കന്‍...!!!

manoj pm said...

ഈ ജി എസ് മേനോന്‍ എന്ന വിലാസമില്ലാത്ത കക്ഷികളോട് ഒക്കെ എന്ത് പറയാന്‍. പി ജി ആര് എന്നറിയാതെ അദ്ദേഹത്തിനു പിന്‍ഗാമികളെ ഉണ്ടാക്കാന്‍ നോക്കുന്നു. പി ഗോവിന്ദ പിള്ളയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ ഇനിയും യോഗ്യത നേടിയിട്ടില്ലാത്ത എന്നെ അങ്ങനെ ഒന്നില്‍ കെട്ടിയതില്‌ സങ്കടം ഉണ്ട്. പിന്നെ, കമന്റ് ചെയ്യുമ്പോള്‍ അല്പം അവധാനത നല്ലത്. ഈ പോസ്റ്റില്‍ എന്റെതായി ഒന്നുമില്ല. എല്ലാം മാതൃഭൂമിക്കാരുടെ സൃഷ്ടി ആണ്. അല്ല എന്ന് അവര്‍ നിഷേധിക്കട്ടെ. ബാക്കി അപ്പോള്‍ കാണാം.