tag:blogger.com,1999:blog-8012535808834035969.post5801567994900446419..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: നാണക്കേടിന്റെ കിരീടംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger1125tag:blogger.com,1999:blog-8012535808834035969.post-70116032040513691002012-03-15T23:51:19.528+05:302012-03-15T23:51:19.528+05:30പിറവത്തുകാര്‍ക്ക് ജനാധിപത്യത്തിന്റെ ഖഡ്ഗം ജനവിരുദ്...പിറവത്തുകാര്‍ക്ക് ജനാധിപത്യത്തിന്റെ ഖഡ്ഗം ജനവിരുദ്ധതയ്ക്കെതിരെ പ്രയോഗിക്കാനുള്ള അവസരം വന്നിരിക്കുന്നു എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത. എന്തിന് നിങ്ങള്‍ ക്ഷേമപെന്‍ഷനുകള്‍ മരവിപ്പിച്ചു; എന്തിന് വെള്ളക്കരവും വൈദ്യുതിനിരക്കും യാത്രക്കൂലിയും കൂട്ടി; റെയില്‍വേക്കൂലിയും എണ്ണവിലയും അടിക്കടി കേന്ദ്രം വര്‍ധിപ്പിക്കുമ്പോള്‍ എന്തേ നിങ്ങള്‍ മിണ്ടുന്നില്ല; എന്തുകൊണ്ട് നിങ്ങള്‍ ഭരണനേട്ടവും രാഷ്ട്രീയവും പറയാതെ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നു എന്നെല്ലാം യുഡിഎഫിനോട് ചോദിക്കുന്നതിനുപകരം ഒരു വോട്ടുകൊണ്ട് ചികിത്സ നല്‍കാം. യുഡിഎഫിനെതിരെ കിട്ടുന്ന ഓരോ വോട്ടും ജനങ്ങളുടെ ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാകുമെന്നതാണ് പിറവത്തിന്റെ പ്രത്യേകതയിലൊന്ന്. അതുകൊണ്ടുതന്നെയാണ് കള്ളിതിരിച്ചുള്ള കൂട്ടിക്കിഴിക്കലുകളില്‍ യുഡിഎഫ് അഭയംതേടുമ്പോള്‍ എല്‍ഡിഎഫിന് ഉണ്ടാകുന്ന ഉറച്ച വിജയപ്രതീക്ഷ. കേരളത്തിന്റെ തലയില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെട്ട നാണക്കേടിന്റെ കിരീടമാണ് ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ . തലകുടഞ്ഞ് ആ അഴുക്ക് തെറിപ്പിച്ചുകളയാനുള്ള ആദ്യാവസരമാണ് പിറവത്തുകാര്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ക്കകം വന്നുചേരുന്നത്. വോട്ടിനേക്കാള്‍ നോട്ടിന് വിലയുണ്ടെന്നു കരുതി, നോട്ടുകെട്ടുകള്‍ കൊണ്ട് എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന യുഡിഎഫ് നേതൃത്വത്തിന് വോട്ടിന്റെ വിലയെന്തെന്ന് കാണിച്ചുകൊടുക്കേണ്ടത് പൗരന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നംകൂടിയാകുന്നുണ്ട്.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com