tag:blogger.com,1999:blog-8012535808834035969.post5709116813979442111..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മാധ്യമ ധര്‍മം മാര്‍ക്സിസ്റ്റുകാരോട്manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger2125tag:blogger.com,1999:blog-8012535808834035969.post-67373595465284486372012-04-07T15:28:12.657+05:302012-04-07T15:28:12.657+05:30പൊതുബോധം നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹി...പൊതുബോധം നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന കുത്തക മാധ്യമങ്ങളുടെ തനി നിറം തുറന്നു കാട്ടികൊന്ടെയിരിക്കുക എന്നതാണ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ അടിയന്തിര കടമ.വലതുപക്ഷ മാധ്യമങ്ങള്‍ വിരിക്കുന്ന വലകളില്‍ വീണു പോവുന്ന ഇടതുപക്ഷക്കാരുടെ അവസ്ഥയും ചര്‍ച്ചക്ക് വിധേയമാവണം.'ഇരുമ്പു പിഴിഞ്ഞാല്‍ വെള്ളം കിട്ടില്ല 'എന്ന് തന്റെ വീട്ടില്‍ വന്ന മലയാള മനോരമക്കാരന്റെ മുഘത് നോക്കി ആക്രോശിച്ച ഒ. ഭരതേട്ടനെ ഓര്‍മ്മവരികയാണ് ഇപ്പോള്‍.dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-33958429410412326582012-04-07T00:45:03.409+05:302012-04-07T00:45:03.409+05:30പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെ...പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന്റെ ഗേറ്റ് കടന്ന് വ്യാഴാഴ്ച പൊട്ടിക്കരച്ചിലോടെ ഒരു വനിത വന്നു. ""എന്തിന് എന്നോടിങ്ങനെ അവര്‍ ചെയ്തു"" എന്ന് ഏങ്ങലടിച്ച് അവര്‍ പറഞ്ഞപ്പോള്‍ കണ്ടുനിന്ന നേതാക്കള്‍ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടു. എസ്എഫ്ഐയുടെ ആദ്യപ്രസിഡന്റുകൂടിയായിരുന്ന അന്തരിച്ച സി ഭാസ്കരന്റെ ഭാര്യ തുളസി ഭാസ്കരനാണ്, മലയാളമനോരമ തന്നോട് ചെയ്ത പാതകത്തില്‍ മനംനൊന്ത് സഖാക്കള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞത്. ഭാസ്കരന്റെ ഓര്‍മയുമായി രണ്ടുമക്കളോടൊപ്പം എത്തി, ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനിരിക്കുകയായിരുന്നു തുളസി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോടുള്‍പ്പെടെ സംസാരിച്ചു. സി ഭാസ്കരനൊപ്പം പ്രവര്‍ത്തിച്ച പലരും എത്തിയിട്ടുണ്ട്. അവരുമായി സൗഹൃദം പുതുക്കിയ സന്തോഷത്തോടെ മടങ്ങുമ്പോഴാണ്, മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഭാസ്കരനോട് നീതി കാട്ടിയില്ല എന്ന് തുളസി പറഞ്ഞു എന്നാണ് മനോരമ ലേഖകന്‍ പേരുവച്ചെഴുതിയ ആവാര്‍ത്ത. രണ്ടുവര്‍ഷംമുമ്പുവരെ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന തുളസി, മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതയാണ്. പലരുമായും സംസാരിച്ചിരുന്നു. സി ഭാസ്കരനെ പാര്‍ടി മറന്നു എന്നല്ല, അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റും പാര്‍ടി നല്കിയ സഹായങ്ങളും കാണിച്ച താല്‍പ്പര്യവുമാണ് അനുസ്മരിച്ചത്. പക്ഷേ, മനോരമ തുളസിയെ പാര്‍ടിശത്രുപ്പട്ടികയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു- അവര്‍ മനസ്സില്‍പ്പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അവരുടേതാക്കി പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടോ, തെറ്റായ വാര്‍ത്ത പിന്നീട് മനോരമ ഓണ്‍ലൈന്‍ പിന്‍വലിച്ചു.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com